Saturday, June 15, 2024

മരണശേഷം* *കറാമത്ത്* *നിലക്കുമോ?* ➖➖➖➖➖➖➖➖➖➖➖ കുണ്ടുതോട് വ്യവസ്ഥക്ക് മുമ്പും ശേഷവും - 6

 https://www.facebook.com/share/jE92f6VLErkeptDc/?mibextid=oFDknk

1️⃣2️⃣0️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം

✍️Aslamsaquafi suraiji payyoli

*മരണശേഷം* 

*കറാമത്ത്*

*നിലക്കുമോ?*

➖➖➖➖➖➖➖➖➖➖➖

കുണ്ടുതോട് 

വ്യവസ്ഥക്ക് 

മുമ്പും ശേഷവും - 6

➖➖➖➖➖➖➖➖➖➖➖

മരണാനന്തരം കറാമത്ത് ഉണ്ടാകുമോ എന്ന വിഷയം കുണ്ടുതോട് വ്യവസ്ഥയിൽ ചർച്ചയ്ക്ക് വന്നിരുന്നു. മൗലവിമാർ വ്യവസ്ഥയ്ക്കുശേഷം വ്യതിചലിച്ച ആറാമത്തെ വിഷയമാണിത്.


നാദാപുരം സംവാദത്തിൽ ഖുതുബി തങ്ങളുടെയും തറക്കണ്ടി ഉസ്താദിന്റെയും മുന്നിൽ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാവില്ല എന്നു വരുത്തി തീർക്കാൻ മൗലവിമാർ കിത്താബിന്റെ ഉദ്ദരണിയിൽ തിരിമറി നടത്തി പിടിക്കപ്പെട്ട സംഭവം "ലാ കട്ട സംവാദം" എന്ന പേരിൽ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ആ സംവാദത്തോടെ ഔലിയാക്കൾക്ക് മരണശേഷവും കറാമത്ത് ഉണ്ടാകും എന്ന് മൗലവിമാർക്ക് സമ്മതിക്കേണ്ടി വന്നിരുന്നു. 

കെ എം മൗലവിയുടെ അൽവിലായത്തോൽ കറാമ എന്ന പുസ്തകത്തിൽ നിന്ന് :


"ഒരു വലിയ്യ് മരണപ്പെടുന്നത് കൊണ്ട് അദ്ദേഹത്തിന്ന് അല്ലാഹു തആല കൊടുത്തിട്ടുള്ള ഖാസ്സായ - പ്രത്യേകമായ - വിലായത്ത് എന്ന പദവി നീങ്ങി പോകയില്ല. അപ്പോൾ അദ്ദേഹത്തിൻ്റെ ഹയാത് കാലത്ത് കറാമത്തുകൾ കൊണ്ട് അല്ലാഹു തആല അദ്ദേഹത്തെ ബഹുമാനിച്ച പോലെ തന്നെ മൗതിന്റെ - മരണത്തിൻ്റെ - പുറകെയും അദ്ദേഹത്തെ ബഹുമാനിക്കുവാൻ വേണ്ടി അദ്ദേഹത്തിൻ്റെ പേരിൽ ചില കറാമത്തുകളെ അല്ലാഹു തആലാ വെളിപ്പെടുത്തുന്നത് ജാഇസ് (അനുവദനീയം) തന്നെ. മാത്രമല്ല ചില വലിയ്യുകൾക്ക് കറാമതുകൾ അവരുടെ മൗത്തിന്റെ (മരണത്തിൻ്റെ) പുറകെയും കൂടി വെളിപ്പെട്ടതായി ഇമാം ഖുശൈരി(റ) തന്നെ രിസാലത്തിൽ എഴുതിട്ടുണ്ട്. "

(അൽ വിലായതു: 

വൽ കറാമ: പേജ്: 24)


കുണ്ടുതോട് സംവാദ വ്യവസ്ഥയിലും ഇതേ വാദം തന്നെ രേഖപ്പെടുത്തിയത് കാണാം.

" പ്രവാചകന്മാരുടെ പ്രവാചകത്വത്തിന് തെളിവായും ഔലിയാക്കളുടെ ബഹുമാനാർത്ഥവും അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണ കൃത്യങ്ങളാണവ(മുഅജിസത്തുകളും കറാമത്തുകളും). അത് അവരുടെ ജീവിതകാലത്തും അതിനുശേഷവും അല്ലാഹു വെളിപ്പെടുത്താം. "

(ഒതായിയും ഇസ്‌ലാഹി

പ്രസ്ഥാനവും പേ: 152)


ഈ സംവാദ വ്യവസ്ഥക്ക് ശേഷം മുജാഹിദ്  മൗലവിമാർ ഈ ആശയത്തിൽ നിന്നും വ്യതിചലിച്ചു. നാദാപുരത്തെ 'ലാ കട്ട'  സംവാദത്തിൽ സമർത്ഥിക്കാൻ ശ്രമിച്ചിരുന്ന ആശയമാണ് ഇപ്പോൾ അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഥവാ ഔലിയാക്കൾക്ക് മരണശേഷം കറാമത്ത് ഉണ്ടാകുന്നതല്ല.

2019 മാർച്ച് മാസത്തിലെ ശബാബ് വാരികയിൽ എഴുതുന്നു:


"പ്രവാചകന്റെ മരണശേഷം പ്രവാചകന്റെ മുഅ്ജിസത്തിൽ നിന്നും ചോദിക്കൽ ശിർക്കും കുഫ്റുമാണ്. കാരണം മരണത്തോടെ മുഅ്ജിസത്തുകളും കറാമത്തുകളും നിലക്കുന്നു. മരണശേഷം ഒരു പ്രവാചകനിലൂടെ മുഅ്ജിസത്തോ ഒരു വലിയ്യിലൂടെ കറാമത്തോ വെളിപ്പെടുന്നതല്ല. "

(ശബാബ് വാരിക

2019 മാർച്ച് 22 പേജ് :26)


സുന്നി ഉലമാക്കളുടെ മുന്നിൽ പറയാൻ ധൈര്യപ്പെടാത്ത പല വാദങ്ങളും  ഇപ്പോൾ അണികൾക്ക് പഠിപ്പിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങൾ കൂടിയാണിത്. 

മരണശേഷം കറാമത്തുണ്ടാകുമെന്ന് ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. അതിനെയാണ് ഇവിടെ പച്ചയായി നിഷേധിച്ചിരിക്കുന്നത്.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...