✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം
ലൈലതുൽ മൗലിദ്;
പരിഗണിക്കേണ്ട രാവ്.
തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം ഇബാദതുകൾ കൊണ്ട് സജീവമാക്കണമെന്നും ചീത്തകളിൽ നിന്ന് വിട്ടു നിൽക്കാനും മഹാന്മാർ പറഞ്ഞിട്ടുണ്ട്. ഇബ്നു ഹജർ അൽ ഹൈതമി(റ) പറയുന്നു:
ولَقَدْ رَأَيْتُ مِنَ المُوَفِّقِينَ مَنْ يَتَحَرَّى في لَيلةِ المَوْلِد الشريف إِكْثَارَ الصَّدَقَةِ وإِخْفَاءَهَا بِحَسَبِ جُهْدِهِ، مَعَ إِحْيَاءِ تلك الليلةِ بِشُهُودِ کمالِهِ ﷺ بِقَلْبِهِ، وَمَا امْتَنَّ اللَّهُ بِوُجُودِهِ على الْعَالَمِ ، مَعَ إِكْثَارِ الصلاة والسلام . عليه بِلِسَانِهِ، ثُمَّ التَّضَرُّع إلى الله - سبحانه وتعالى أَنْ يَكُونَ مِنْ هُدَاةِ أُمَّتِهِ الْعَامِلِينَ بِكِتَابِ اللهِ وسُنَّتِه، فهذا مِنْ سُنَنِ العُلَماءِ العاملين، والأولياء والصالحين. اه
(النعمة الكبرى)
"രഹസ്യ സ്വദഖകൾ, സ്വലാതുകൾ, സലാമുകൾ, തിരുനബി(സ്വ) തങ്ങളെ പൂർണ്ണമായും ഖൽബിൽ നിറക്കുക, തങ്ങളിലൂടെ ലോകമാനം ലഭിച്ച റബ്ബിൻ്റെ നിഅ്മതിനെ ഓർക്കുക, അവനിലേക്ക് കൂടുതൽ വിനയാന്വിതനാവുക തുടങ്ങിയ കാര്യങ്ങളാൽ പ്രസ്തുത രാത്രി ധന്യമാക്കുന്നത് മുവഫ്ഫഖുകളായ മഹാന്മാരുടെ നടപടിയാണ് "
അബ്ദുസ്സലാം അല്ലഖ്ഖാനീ(റ) - ജൗഹറതുത്തൗഹീദിൻ്റെ മുസ്വന്നിഫായ ഇബ്റാഹീം അല്ലഖ്ഖാനിയുടെ മകനായ ഇദ്ദേഹം, ജാമിഉൽ അസ്ഹറിൽ, മിഅറാജ്, ബറാഅത് രാവുകളിലും ലൈലതുൽ ഖദ്റിലും ലൈലതുൽ മൗലിദിലും ഇശാ നിസ്കാരത്തിന് പ്രവേശിച്ചാൽ പിന്നെ, സ്വുബ്ഹ് നിസ്കാരം വരെ ഇബാദതുകളിൽ മുഴുകാറുണ്ടായിരുന്നു -
( القول المختار في ذكر الرجال الأخيار- ٦٧)
ഓറുടെ പിതാവും അന്നേ ദിവസങ്ങളിലെല്ലാം ഇപ്രകാരം ചെയ്യാറുണ്ടായിരുന്നു എന്നും അതേ കിതാബിൻ്റെ 147-ൽ പറയുന്നുണ്ട്. മൗലിദു രാത്രിയിൽ വിശുദ്ധ ഹറമിൽ വെച്ച് പ്രത്യേകമായ أنوار കൾ അനുഭവിച്ചതായി ശാഹ് വലിയ്യുള്ളാഹ് അദ്ദഹ്‌ലവീ(റ)യും പറയുന്നുണ്ട്( ഫുയൂളുൽ ഹറമൈനി ).
മഹാന്മാർ അവരുടെ കശ്ഫിൻ്റെ അടിസ്ഥാനത്തിൽ ഇങ്ങനെയല്ലാം അമൽ ചെയ്തിട്ടുണ്ട്. അതിനെല്ലാം റബ്ബിൻ്റെ ഭാഗത്ത് നിന്ന് പ്രത്യേകമായ ഫള്ല് ലഭിക്കുമെന്നും പറയുന്നു.
وأما من شهد ظهور نعمة ربّه الكبرى من إيجاده - صلى الله تعالى عليه وسلم - في مثلها، وأحياها على هذا الشهود فلا بدع أن يحصل له فضل لا يحصى، ويرقى مقامات لا تستقصى. اه
(النعمة الكبرى لابن حجر الهيتمي)
"ഇതുപോലുള്ള ഒരു ദിനത്തിലാണ് ലോകാനുഗ്രഹിയായ മുത്ത്റസൂൽ(സ്വ) തങ്ങളെ തിരുജന്മത്തിന് റബ്ബ് തിരഞ്ഞെടുത്തത് എന്നും ആ വിലമതിക്കാനാവാത്ത നിഅ്മതിൻ്റെ ശുക്റും മനസ്സിൽ ധ്യാനിച്ച് ഇബാദതുകൾ കൊണ്ട് സജീവമാക്കിയാൽ അവന് പെരുത്ത് ഫള്ലുണ്ടാവും, ഉയർന്ന ദറജഃകൾ മുന്നേറാനാവും, ഇതിൽ പുതുമയൊന്നുമില്ല.."
എന്ന് കരുതി ഈ രാവ് ലൈലതുൽ ഖദ്റിനേക്കാൾ പുണ്യമാണെന്ന് വരില്ല. അന്നത്തെ അമലുകൾക്ക് ആ രാവിനെ പോലെ, അല്ലെങ്കിൽ അതിനേക്കാളേറെ ثواب ലഭിക്കുമെന്നും പറഞ്ഞുകൂടാ. നോക്കൂ:
തിരുനബി(സ്വ) തങ്ങൾ, ഗ്രാമീണനായ ഒരാളിൽ നിന്നും കുതിരയെ വാങ്ങിയിരുന്നു. ഈ ഇടപാടിൻ്റെ കാര്യത്തിൽ, പിന്നീട് അദ്ദേഹം തർക്കിക്കുകയും തിരുനബി(സ്വ) തങ്ങളുടെ ഭാഗത്ത് നിന്ന് സാക്ഷി വേണമെന്ന് ശഠിക്കുകയും ചെയ്തു. അപ്പഴാണ് خزيمة بن ثابت - رض അതുവഴി വരുന്നതും 'ഞാൻ സാക്ഷി നിൽക്കാമെ'ന്ന് പറയുകയും ചെയ്യുന്നത്. തർക്കമുന്നയിച്ചയാൾ വിഷയത്തിൽ നിന്നും പിന്മാറി. സ്വഹാബിയുടെ തത്സമയത്തെ ഇടപെടൽ തങ്ങളെ അത്യധികം സന്തോഷിപ്പിക്കുകയും ഒരു സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു:
(من شهد له خزيمة أو شهد عليه فحسبه)
"ഖുസൈമത് ആർക്ക് വേണ്ടിയാണോ, അല്ലെങ്കിൽ ആർക്കെതിരെയാണോ സാക്ഷി പറഞ്ഞത് എങ്കിൽ, അയാൾക്ക് അതുമതി."
സാക്ഷി സ്വീകാര്യമാവാൻ പുരുഷന്മാരാണെങ്കിൽ രണ്ട് പേർ നിർബന്ധമാണ്. അതേ സമയം ഖുസൈമത്(റ) തനിച്ച് നിന്നാൽ തന്നെ അത് രണ്ട് പേരുടെ സ്ഥാനത്താണ്. ഇവിടെ ذو الشهادتين എന്ന ഈ സ്ഥാനത്തിന് അർഹനായ അൻസ്വാരിയായ, ബദ്റിൽ പങ്കെടുത്ത പ്രസ്തുത സ്വഹാബിയുടെ ഈ ബഹുമതി മറ്റാർക്കുമില്ല. മതത്തിൻ്റെ കണിഷതയിലും സ്വിദ്ഖിലും അവരേക്കാൾ ഉത്തമരായ സ്വഹാബതാണെങ്കിൽ പോലും ഈ സ്ഥാനം ഖുസൈമത്(റ)വിന് മാത്രം അവകാശപ്പെട്ടതാണ്. ഇമാം മഹല്ലി(റ) ഇത് വ്യക്തമാക്കുന്നുണ്ട്:
فَمَا عَدَلَ عَنْ سَنَنِهِ ... لَا يُقَاسُ عَلَى مَحَلِّهِ لِتَعَذُّرِ التَّعْدِيَةِ حِينَئِذٍ كَشَهَادَةِ خُزَيْمَةَ «قَالَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مَنْ شَهِدَ لَهُ خُزَيْمَةُ فَحَسْبُهُ» فَلَا يَثْبُتُ هَذَا الْحُكْمُ لِغَيْرِهِ وَإِنْ كَانَ أَعْلَى مِنْهُ رُتْبَةً فِي الْمَعْنَى الْمُنَاسِبِ لِذَلِكَ مِنْ التَّدَيُّنِ وَالصِّدْقِ كَالصِّدِّيقِ - رَضِيَ اللَّهُ عَنْهُ - اه
(شرح جمع الجوامع: ٢/٢١٨)
എന്ത് മനസ്സിലായി ? ഓരോന്നിൻ്റെയും فضل കളും اختصاص കളും ഉള്ളിടത്ത് മാത്രം ചുരുക്കണം.
الاختصاصات لا يقاس عليها
الْخَصَائِص لَا تَثْبُتُ بِالْقِيَاسِ.
അതിനേക്കാൾ ഉത്തമമായത് ഉണ്ടെങ്കിൽ പോലും അവ വകവെച്ച് കൊടുക്കാൻ പറ്റില്ല. മുകളിലുദ്ധരിച്ചത് ഒരു ഉദാഹരണം മാത്രം. ഇത്തരം ഒരുപാട് സംഭവങ്ങളും നിയമങ്ങളുമുണ്ട്. പറഞ്ഞു വന്നത്, തിരുജന്മം ഉണ്ടായ രാത്രിക്ക് ലൈലതുൽ ഖദ്റിനേക്കാൾ ഫള്ലുണ്ട് എന്നതിനെക്കുറിച്ചാണ്. ലൈലതുൽ ഖദ്റിൻ്റെ ശറഫ് പരിശുദ്ധ ഖുർആൻ വളരെ വ്യക്തമാക്കി പറഞ്ഞതാണ്. എന്നാൽ തിരുജന്മ രാത്രിക്ക് അത്തരം ഒരു ഫള്ല്, അല്ലെങ്കിൽ അതിനേക്കാളേറെ ഉണ്ടെന്ന് ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ വ്യക്തമല്ല. എങ്കിലും ഇമാം ഖസ്ത്വല്ലാനീ(റ) പല കാരണങ്ങളും മുൻ നിർത്തി തിരുജന്മ രാത്രിക്ക് ലൈലതുൽ ഖദ്റിനേക്കാൾ ശറഫുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനെ ഇബ്നു ഹജർ അൽ ഹൈതമീ(റ) ഖണ്ഡിച്ചിട്ടുമുണ്ട്. അതിലെ ഒരു ഭാഗം ഇവിടെ കുറിക്കാം:
على أنا لو سلمنا أفضلية مولده لم يكن له فائدة، إذ لا فائدة في تفضيل الأزمنة إلا بفضل العمل فيها. وأما تفضيل ذات الزمن الذي لم يكن العمل فيه فليس له كبير فائدة. اه
(النعمة الكبرى لابن حجر الهيتمي)
"അമലുകൾ ചെയ്ത് ഫള്ല് നേടാനാവുമെങ്കിലല്ലേ ഒരു സമയത്തിന് ഫള്ലുണ്ടെന്ന് പറയുന്നതിൽ കാര്യമുള്ളൂ. അതില്ലാതെ കേവലം ഒരു സമയത്തിന് ഫള്ലുണ്ടെന്ന് പറഞ്ഞത് കൊണ്ട് വലിയ ഫാഇദഃയൊന്നും വരാനില്ല.."
അപ്പോൾ ചെറിയ ഒരു ഫാഇദഃയുണ്ട്. അത് പറയാനാണിത് ഉദ്ധരിച്ചത്. അതെന്താണെന്നല്ലേ - ആ രാത്രിയുടെ ഫള്ല് വിശ്വസിക്കുക എന്നത് തന്നെ. ആ നിലയിൽ മാത്രം ഇതിനെ കണ്ട് ലൈലതുൽ ഖദ്റിനേക്കാൾ ഉത്തമമായ രാത്രി ലൈലതുൽ മൗലിദാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട്.
( قوله فهي - ليلة القدر- أفضل ليالي السنة )
أي : في حقنا لكن بعد ليلة المولد الشريف ويلي ليلة القدر ليلة الإسراء ثم ليلة عرفة ثم ليلة الجمعة ثم ليلة النصف من شبعان وأما بقية الليالي فهي مستوية والليل أفضل من النهار وأما في حقه صلى الله عليه وسلم فالأفضل ليلة الإسراء والمعراج ؛ لأنه رأى ربه فيها شيخنا. اه
(شرواني: ٣/٤٦٢)
ലൈലതുൽ ഖദ്റിനെ ഉത്തമ രാത്രിയായി ഖുർആനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ശാരിഇൽ നിന്ന് أفضل الليالي ഇന്നതാണെന്ന് ഖണ്ഡിതമായി പറയാത്തതിനാൽ ആ രാത്രി ഏതാണെന്ന് കണ്ടെത്തുക ഗവേഷണപരമായ കാര്യമാണ്. വിശ്വാസ കാര്യങ്ങളിലും ചിലത് اجتهادي ഉണ്ട്. തുഹ്ഫഃ(1/27)യിൽ പറഞ്ഞ وجب ظنا اعتقاده എന്ന പരാമർശം ആ രൂപത്തിൽ മനസ്സിലാക്കേണ്ടതാണ്. അത് കൊണ്ട് ഗവേഷണാത്മകമായി പറഞ്ഞതാണ് എന്ന നിലയിൽ ഇമാം ഖസ്ത്വല്ലാനീ(റ)യുടെ വാക്ക് സ്വീകാര്യമാണ്. പക്ഷെ, അതിൽ പറയുന്ന ഫള്ലുകൾ ശാരിഇൽ നിന്ന് വ്യക്തമല്ലാത്തതിനാലും, ഖുർആനിൽ മറ്റൊരു രാത്രിക്ക് വ്യക്തമായ ഫള്ല് വന്നതിനാലും,
ഫള്ല് വന്നിടത്ത് മാത്രം ചുരുക്കണം എന്ന അടിസ്ഥാന തത്വം അനുസരിച്ചും ഇമാമുകൾ തറപ്പിച്ച് പറഞ്ഞത് ഏറ്റവും ഉത്തമമായ രാത്രി ലൈലതുൽ ഖദ്റ് എന്ന് തന്നെയാണ്.
وقد نص الشارع على أفضليتها - اي ليلة القدر - ولم يتعرض لليلة مولده، ولا لأمثالها بتفضيل أصلا، فوجب علينا أن نقتصر على ما جاء، ولا نبتدع شيئا من عند نفوسنا القاصرة عن إدراكه إلا بتوفيق منه - صلى الله عليه وسلم. اه
(النعمة الكبرى لابن حجر الهيتمي)
അതിനെതിരെ വന്ന അപ്രബലമായ ഒരു വീക്ഷണമായി മാത്രമേ ഇമാം ഖസ്ത്വല്ലാനീ(റ)യുടെ വാക്കിനെ കാണാനൊക്കൂ. അവരെ അനുകരിച്ച് ഇതേ വാദക്കാരായ മറ്റുള്ളവരുടെ വാക്കും ഇപ്രകാരം തന്നെ. ഇബ്നു ഹജർ(റ)യുടെ ഈ വാക്കുകൾ ഇവിടെ ചേർത്തു വായിക്കാം:
وَلَا يُغْتَرُّ بِتَتَابُعِ كُتُبٍ مُتَعَدِّدَةٍ عَلَى حُكْمٍ وَاحِدٍ فَإِنَّ هَذِهِ الْكَثْرَةَ قَدْ تَنْتَهِي إلَى وَاحِدٍ أَلَا تَرَى أَنَّ أَصْحَابَ الْقَفَّالِ أَوْ الشَّيْخِ أَبِي حَامِدٍ مَعَ كَثْرَتِهِمْ لَا يُفَرِّعُونَ وَيُؤَصِّلُونَ إلَّا عَلَى طَرِيقَتِهِ غَالِبًا، وَإِنْ خَالَفَتْ سَائِرَ الْأَصْحَابِ. اه
(تحفة: ١/٣٩)
"ഒരു കാര്യം ഒരുപാട് ഗ്രന്ഥങ്ങളിൽ പറഞ്ഞെന്ന് കരുതി അതടിസ്ഥാനത്തിൽ അത് പ്രബലമാണെന്ന് തെറ്റിദ്ധരിക്കരുത്. എല്ലാം ഒരാളിലേക്ക് മടങ്ങുന്നതായിരിക്കാം.."
ഇതെല്ലാം തിരുനബി(സ്വ)തങ്ങൾ ജനിച്ച അന്നത്തെ രാത്രിയെ സംബന്ധിച്ചാണ്. പിന്നീട് വർഷാന്തം വരുന്ന തിരുജന്മ രാത്രിക്ക് ഈ ഫള്ല് വകവെച്ചു കൊടുക്കുന്നത് മേൽപറഞ്ഞ ന്യായങ്ങൾ കൊണ്ട് തന്നെ വിമർശിക്കപ്പെട്ടതാണ്. അന്നത്തെ രാത്രിക്ക് ഫള്ലുണ്ടെന്ന് പറഞ്ഞവരും ആവർത്തിച്ച് വരുന്നതിന് ആ ഫള്ല് അവകാശപ്പെടുന്നില്ല.
ليلة مولده صلى الله عليه وسلم أفضل من الليلتين أي ليلة القدر وليلة الإسراء،.. المراد بليلة المولد الليلة المعينة لا نظائرها في كل سنة. اه
(حاشية الجمل: ٢/٣)
എന്നാൽ പ്രാമാണികമായി എഴുന്നള്ളിക്കാത്ത ചില ഗ്രന്ഥങ്ങളിൽ ആവർത്തിച്ച് വരുന്നതിനും ഫള്ലുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ബലഹീനമാണത്. ഇതുപോലെ മറ്റു മദ്ഹബുകാരുടെ ന്യായങ്ങളും വാദങ്ങളും നമുക്ക് ഇങ്ങനെയൊക്കെ സമീപിക്കാനേ കഴിയൂ. പ്രബലമായ അഭിപ്രായത്തിനെതിരെയുള്ള ഇത്തരം വാക്കുകളും ന്യായങ്ങളും ഹൈലൈറ്റ് ചെയ്യുന്ന ശൈലി ശരിയല്ല. മഹാന്മാരായ പണ്ഡിതന്മാർ ആക്ഷേപിക്കാതെ നടന്നുവരുന്ന നമ്മുടെ നാട്ടിലെ മുഅ്തമദിനെതിരായ ചില രീതികളെ ഈ അളവുകോൽ വെച്ച് കാണാനും പറ്റില്ല. പ്രബുല പ്രചാരം നേടിയ ജനങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചവയാണ് അവ.
ഫള്ലിൻ്റെ കാര്യം തന്നെ ഈ രൂപത്തിലാണെങ്കിൽ പിന്നെ, പ്രസ്തുത രാത്രിയിലെ ആരാധനകൾക്ക് പ്രതിഫലം കൂടുതൽ ലഭിക്കുമെന്ന വാദം ഇതിനേക്കാൾ അബദ്ധമാണ്. ലൈലതുൽ ഖദ്റിനേക്കാൾ ഫള്ലുണ്ടെന്ന ന്യായം പിടിച്ച് അന്നത്തെ ഇബാദതുകൾക്ക് ثواب ഉം കൂടുതലുണ്ടത്രെ!
നോക്കൂ, ഏറ്റവും أفضل ആയ സ്ഥലം ഭൂമിയിൽ ഏതാണെന്ന ചർച്ചയിൽ ഇബ്നു ഹജർ(റ) പറയുന്നു: "തിരുനബി(സ്വ) തങ്ങളുടെ തിരുശരീരത്തോട് ചേർന്ന് നിൽക്കുന്ന മണ്ണാണ് ലോകത്തെ ഏറ്റവും ഉത്തമ സ്ഥലം - അർശിനേക്കാൾ വരെ. അത് സർവ്വാംഗീകൃതവുമാണ്. അത് കഴിഞ്ഞിട്ടേ മക്കഃ എന്ന നാടിന് ഫള്ലുള്ളൂ." അപ്പോൾ, ഈ ഫള്ല് സ്ഥിരീകരണം കൊണ്ട് അവിടെ - ഖബ്‌റുശ്ശരീഫിലെ മണ്ണിൽ - ഇബാദത് ചെയ്യാനൊന്നും സാധിക്കില്ലല്ലോ. എന്നതിന് മറുപടിയെന്നോണം ഇമാം തന്നെ പറയുന്നു:
وَالتَّفْضِيلُ قَدْ يَقَعُ بَيْنَ الذَّوَاتِ، وَإِنْ لَمْ يُلَاحَظْ ارْتِبَاطُ عَمَلٍ بِهَا كَالْمُصْحَفِ أَفْضَلُ مِنْ غَيْرِهِ فَانْدَفَعَ مَا لِبَعْضِهِمْ هُنَا وَيُسَنُّ الْمُجَاوَرَةُ بِهَا إلَّا لِمَنْ لَمْ يَثِقْ مِنْ نَفْسِهِ بِالْقِيَامِ بِتَعْظِيمِهَا وَحُرْمَتِهَا وَاجْتِنَابِ مَا يَنْبَغِي اجْتِنَابُهُ. اه
(تحفة: ٤/٦٤)
"അമലുമായി ബന്ധപ്പെടുത്താതെ തന്നെ ചിലപ്പോൾ ഫള്ലുകൾ വരാം. മറ്റു ഗ്രന്ഥങ്ങളേക്കാൾ മുസ്വ്‌ഹഫിന് സ്ഥാനമുള്ള പോലെ. അതിനാൽ, ഖബറുശ്ശരീഫിൻ്റെ ഫള്ല് പിടിച്ച് അതിന് ചാരെ നിൽക്കൽ സുന്നതാണെന്ന ചിലരുടെ കണ്ടെത്തൽ ശരിയായില്ല.."
അപ്പോൾ ഫള്ല് ഉണ്ടെന്ന് കരുതി അമലുകൾ ചെയ്യുന്നത് ശറഇൻ്റെ ഭാഗത്ത് നിന്ന് തേടണമെന്നില്ല.
ഇവിടെ മറ്റൊരു സംശയം വന്നേക്കും, മക്കഃയുടെ ഫള്ല് ഖുർആനിലും ഹദീസിലും വ്യക്തമാണ്. തങ്ങളുടെ(സ്വ) ഖബറുശ്ശരീഫിന് നസ്സ്വ് ഇല്ലാതിരുന്നിട്ടും ഫള്ലുണ്ടെന്ന് പറഞ്ഞത് اجتهادي അല്ലേ എന്ന്. അത് പറ്റില്ലെന്ന് മുമ്പ് പറഞ്ഞതുമാണല്ലോ. ഇതിന് തുഹ്ഫഃയിൽ തന്നെ മറുപടിയുണ്ട്. പ്രമാണമായ إجماع ഉദ്ധരിച്ച് കൊണ്ടാണ് അത് പറഞ്ഞിട്ടുള്ളത്. ആ إجماع ന് ആധാരമായത് ഖുർആനോ തിരുഹദീസോ അവയുടെ സൂചനാർത്ഥങ്ങളോ ആയിരിക്കാം. إجماع സ്ഥിരപ്പെട്ട് കഴിഞ്ഞാൽ പിന്നെ അതിൻ്റെ مستند ലേക്കോ മറ്റു പ്രമാണങ്ങളിലേക്കോ നോക്കേണ്ടതില്ല.
തിരുനബി(സ്വ) തങ്ങളുടെ 'രിസാലതി'നെക്കുറിച്ച് ഇമാം ദസൂഖി(റ) പറയുന്നു:
واعلم أن الرسالة من الصفات الشريفة التي لا ثواب فيها، وإنما الثواب على أداء ما تحمله الرسول، وكم من صفة شريفة لا يثاب عليها كالمعارف الإلـهية والنظر لوجه الله الكريم الذي هو أشرف الصفات. اه
(حاشية الدسوقي على شرح أم البراهين للسنوسي ص: ١٠)
'രിസാലത്' എന്നത് ഒരു മഹത്തായ വിശേഷണമാണ്. പക്ഷേ, അതിന് ثواب ഇല്ല. ആ 'രിസാലത്' നിർവ്വഹിക്കുന്നതിലാണ് ثواب. ഇതുപോലെ ثواب ഇല്ലാത്ത എത്രയെത്ര സ്വിഫതുകളാണ്, ഇലാഹിയ്യായ മഅരിഫതുകളും, ഏറ്റവും വലിയ സ്വിഫതായ റബ്ബില്ലേക്കുള്ള ദർശനവും ഇതിനുദാഹരണമാണ്. അവയിലൊന്നും ثواب ഇല്ല."
ബേജാറാവണ്ട, ഇവിടെയെല്ലാം ثواب കിട്ടുന്നത്, ആ സ്വിഫതുകൾ നേടാനാവശ്യമായ നമ്മുടെ ഇബാദതുകളിലും ചെയ്തികളിലുമാണ്. റബ്ബിനെ കാണുക എന്നത് ഇഹലോകത്തെ കാര്യമല്ല. അതിന് ثواب ഉണ്ടെന്ന് പറയാൻ കഴിയില്ല.
(ഇപ്പറഞ്ഞതിൽ നിന്നും ثواب ഉം معرفة الإلـهية യും രണ്ടാണെന്ന് കിട്ടി. )
ഇനി, ثواب അല്ലെങ്കിൽ أجر ഒരു കാര്യത്തിന് സ്ഥിരപ്പെടാൻ, ശാരിഇൻ്റെ ഭാഗത്ത് നിന്ന് അറിയിപ്പില്ലാതെ പറ്റില്ല. നോക്കൂ,
ഒരു ഹദീസ്, തിരുനബി(സ്വ) തങ്ങളിലേക്ക് ചേർത്ത് ഒരു സ്വഹാബി പറഞ്ഞാൽ, അതിന് مرفوع എന്ന് പറയും. ചേർക്കാതെ പറഞ്ഞാൽ موقوف എന്നും. ചിലപ്പോൾ موقوف ആണെങ്കിലും വിധിയിൽ അത് مرفوع ആയിരിക്കും. مرفوع حكما എന്നാണിതിന് പറയുക. അതിന് ഉദാഹരണമായി ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നത് ഇങ്ങനെ:
مَا يَقُولُ الصَّحَابِيُّ ... مَا لَا مَجَالَ لِلِاجْتِهَادِ فِيهِ، وَلَا لَهُ تَعَلُّقٌ بِبَيَانِ لُغَةٍ أَوْ شَرْحِ غَرِيبٍ؛ كَالإِخْبَارِ عَنِ الأُمُورِ المَاضِيَةِ ... وَكَذَا الإِخْبَارُ عَمَّا يَحْصُلُ بِفِعْلِهِ ثَوَابٌ مَخْصُوصٌ أَوْ عِقَابٌ مَخْصُوصٌ. وَإِنَّمَا كَانَ لَهُ حُكْمُ المَرْفُوعِ لِأَنَّ إِخْبَارَهُ بِذَلِكَ يَقْتَضِي مُخْبِراً لَهُ، وَمَا لَا مَجَالَ لِلِاجْتِهَادِ فِيهِ يَقْتَضِي مُوَقِّفاً لِلْقَائِلِ بِهِ، وَلَا مُوَقِّفَ لِلصَّحَابَةِ إِلَّا النَّبِيُّ صلى الله عليه وسلم. اه بحذف
(نزهة النظر شرح نخبة الفكر: ١٨٢)
" ഗവേഷണത്തിന് വകുപ്പില്ലാത്ത കാര്യങ്ങൾ ഒരു സ്വഹാബി പറഞ്ഞാൽ അത് മറ്റൊരാൾ അറിയിച്ചു കൊടുക്കാനേ വഴിയുള്ളൂ. സ്വഹാബതിന് അത്തരം കാര്യങ്ങൾ വിവരിച്ചു നൽകാൻ തിരുനബി(സ്വ) തങ്ങളല്ലാതെ ഇല്ല. ഉദാ: ഒരു ചെയ്തിക്ക് പ്രത്യേകമായ ثواب അല്ലെങ്കിൽ عقاب ഉണ്ട് എന്ന് ഒരു സ്വഹാബി പറയുക."
അപ്പോൾ, ثواب ഉണ്ടെന്ന് പറയാൻ ഫള്ലിലും ഖുസ്വൂസിയ്യാതിലും പറഞ്ഞ പോലെതന്നെ ഗവേഷണം ചെയ്ത് പറയാൻ പറ്റിയ സംഗതിയല്ല. പിന്നെ എങ്ങനെയാണ് ലൈലതുൽ മൗലിദിൽ ഇബാദത് ചെയ്താൽ പ്രത്യേക ثواب ലഭിക്കുമെന്ന് പറയുക ?
തുടക്കത്തിൽ പറഞ്ഞ പോലെ, അന്നേ ദിവസം ഇബാദതുകൾ ചെയ്യുന്നതിന് പ്രത്യേക ഫള്ല് കിട്ടുമെന്ന് പല മഹാന്മാരും പറഞ്ഞത് കാണാം. പക്ഷേ, ആ ഫള്ല് എന്നതിനർത്ഥം ثواب എന്നല്ല. ശാരിഇൽ നിന്ന് അറിയിപ്പില്ലാതെ ثواب ഉണ്ടെന്ന് പറയാൻ വകുപ്പില്ലല്ലോ. ثواب ഉം فضل ഉം വ്യത്യാസമുണ്ടെന്ന് ഖബറുശ്ശരീഫിൻ്റെ فضل നെ പറഞ്ഞ ഉദ്ധരണിയിൽ നിന്നും വ്യക്തവുമാണ്. അപ്പോൾ فضل എന്നതിന് റബ്ബിൻ്റെ ഭാഗത്ത് നിന്നുള്ള انوار കളും معارف കളും مدد أخروي - എന്നുമൊക്കെ പരിചയപ്പെടുത്താനേ പറ്റൂ. അവകൾ ثواب അല്ലാത്ത മറ്റൊരു സ്വിഫതാണെന്ന് ഇമാം ദസൂഖീ(റ)യുടെ ഉദ്ധരണിയിലും വ്യക്തമാണ്. പിന്നെ, മഹാന്മാർ പറയുന്ന ഫള്ലുകൾ അവർക്ക് ബോധ്യപ്പെട്ട കശ്ഫുകളുടെ - റബ്ബിൻ്റെ ഭാഗത്ത് നിന്നുള്ള അനുഭവ സാക്ഷ്യങ്ങൾ അനുസരിച്ച് പറയുന്നതാണ്. അവ ശാരിഇൻ്റെ വാക്കുകളോട് തുലനം ചെയ്യാനൊന്നും പറ്റില്ല. അത്തരം മഹാന്മാർക്ക് അനുഭവ ബോധ്യമുള്ളതിനാൽ അതിന് തെളിവ് വേണ്ടതില്ല. അവരെ വിശ്വസിക്കുന്നവർക്കും അംഗീകരിക്കുന്നവർക്കും അത് സ്വീകരിക്കാം. ചെയ്യാം. വേണ്ടാത്തവർക്ക് വേണ്ടെന്ന് വെക്കാം.
ഫള്ലും ثواب ഉം വേർതിരിച്ചറിയാൻ പറയട്ടെ, മദീനഃയേക്കാൾ എത്രയോ ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് ശറഇൽ തീർത്തു പറഞ്ഞിട്ടുണ്ട്. എന്നിട്ടുമെന്തിനാ വിശ്വാസികൾ കുറഞ്ഞ ദിവസത്തെ ഉംറഃ പാക്കേജിലും നാല് ദിവസമെങ്കിലും മദീനഃയിൽ കിട്ടാൻ കൊതിക്കുന്നത് ?
പച്ച കുരുമുളകിൻ്റെ കൂട്ടത്തിൽ ഉണക്ക കുരുമുളകും ചേർത്ത് പച്ചയുടെ വിലക്ക് വിറ്റിട്ട് അങ്ങാടിയിൽ ചെന്ന് വമ്പ് പറഞ്ഞവനെ പൊട്ടനെന്ന് വിളിക്കും. എന്ന പോലെ മദീനഃയിൽ പോയി ഇത്ര ദിവസം കിട്ടിയെന്ന് സന്തോഷം പറയുന്ന വിശ്വാസികളെ ഈമാനുള്ളവർ കുറ്റപ്പെടുത്തുമോ, മക്കഃയിലെ ദിവസം കളഞ്ഞതിൻ്റെ പേരിൽ ? ഇല്ല. അവിടുന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഫള്ലുണ്ട്, മഹത്വമുണ്ട്, മുത്ത്നബി(സ്വ) തങ്ങളുടെ സാമീപ്യം ലഭിക്കുന്നുണ്ട്. പക്ഷേ, ഇത് ثواب ആണെന്ന് ആരും പറയില്ല.
എങ്കിലും, ലൈലതുൽ മൗലിദിൽ അവനുണ്ടാകുന്ന നബിസ്നേഹം, മറ്റു മുശാഹദഃകൾ ഇതിനെല്ലാം ഖൽബിൻ്റെ قصد ഉണ്ടാവുന്നുണ്ട്. അത് ഒരു فعل ആണല്ലോ. ആ നിലയിൽ അതിന് ثواب ഉണ്ടെന്ന് പറയണം. അത്തരം ഒരു വിശദീകരണം
فلا بدع أن يحصل له فضل لا يحصى
എന്നതിന് വെക്കുകയും ചെയ്യാം.
ഇബ്നു ഹജർ അൽ ഹൈതമീ(റ) പറയുന്നു:
والحاصل أن اللائق بالقواعد وتحقيق الأدلة أنا إذا راعينا جلالته العظمى - صلى الله تعالى عليه وسلم - لم يمتنع علينا أن نقول: ليلة المولد من هذه الحيثية لها شرف أي شرف حتى على ليلة القدر. اه
(النعمة الكبرى لابن حجر الهيتمي)
"ശരീഅത് നിയമങ്ങളിലെ അടിസ്ഥാനങ്ങളോടും, തെളിവുകളുടെ പിൻബലത്തോടും യോജിപ്പിച്ച് മനസ്സിലാക്കാൻ പറ്റുന്നത്, തിരുനബി(സ്വ) തങ്ങളുടെ ഉന്നതമായ പവിത്രത പരിഗണിക്കുക എന്ന നിലയിൽ ലൈലതുൽ മൗലിദിന് അങ്ങേയറ്റത്തെ ശറഫുണ്ട്, ലൈലതുൽ ഖദ്റിനേക്കാൾ തന്നെ.."
ഇപ്പറഞ്ഞത് ശറഫാണ്, ഫള്ലല്ല. തൊട്ടുമുമ്പ് ലൈലതുൽ ഖദ്റിനേക്കാൾ ഫള്ലുണ്ടെന്ന് പറഞ്ഞതിനെ ഓർ തന്നെ ശക്തമായി ഖണ്ഡിച്ചത് തുടക്കത്തിൽ ഉദ്ധരിച്ചല്ലോ. അതിന് ശേഷം, തിരുനബി(സ്വ) തങ്ങളുടെ പവിത്രത പരിഗണിച്ചു കൊണ്ട് ശറഫുണ്ടെന്ന് പറയുകയാണ് ഇബ്നു ഹജർ(റ). എന്തിനധികം, തൊട്ടുടനെ തന്നെ പറയുന്നു:
ولا يلزم من ذلك أفضليتها من حيث ذاتها على ليلة القدر، وإن قلنا إن التفضيل قد يكون بين الذوات لا باعتبار العمل كجلد المصحف وجلد غيره. اه
(النعمة الكبرى لابن حجر الهيتمي)
" ശറഫുണ്ടെന്ന് പറഞ്ഞത്തിൽ നിന്നും, ലൈലതുൽ മൗലിദ് എന്ന രാത്രിയെ, ഒരു രാത്രി എന്ന നിലക്ക് ലൈലതുൽ ഖദ്റിനേക്കാൾ ഫള്ലുണ്ടെന്ന് പറയാനേ പറ്റില്ല. മറ്റൊന്നിനെയും പരിഗണിക്കാതെ ഒരു കാര്യത്തിന് സ്വന്തം തന്നെ ചിലപ്പോൾ ഫള്ല് വരാം എന്നുണ്ടെങ്കിലും - ഇവിടെ അങ്ങിനെയില്ല.."
ഇവിടെ من حيث ذاتها എന്നത്, തിരുപ്പിറവി കൊണ്ട് അനുഗ്രഹിച്ച ദിനമാണന്നെ പ്രത്യേക مشاهدة യിൽ അന്നേ ദിവസം عمل ചെയ്യുന്നവന് ഫള്ലുണ്ടെന്നതിനോട് ഇടയാതിരിക്കാൻ പറഞ്ഞതാണ്. ആ അമലുകൾക്ക് ثواب ലഭിക്കും എന്നല്ല. ഫള്ലുണ്ടാവും എന്നാണ്. ഫള്ല് ഒരു സ്വിഫതായിട്ട് വേണം മനസ്സിലാക്കാൻ. അത്തരം സ്വിഫതുകൾക്ക് ثواب ഇല്ലെന്നും മുകളിൽ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ സജീവമാക്കിയവന് ഫള്ലുണ്ടെന്ന് സ്ഥിരപ്പെടാൻ നസ്സ്വെവിടെ എന്ന് ചോദിക്കണ്ട. ഇത്തരം حضور القلب ഉം مشاهدة യും ഉള്ളവർക്കെല്ലാം നൽകുന്ന عام ആയ ഫള്ലിൽ പെട്ടതാണിത്. അത് നസ്സ്വ് കൊണ്ട് സ്ഥിരപ്പെട്ടതുമാണ്. മാത്രവുമല്ല, ഹുക്മുമായി ബന്ധിച്ച فضل കൾ സ്ഥിരപ്പെടാനാണ് നസ്സ്വിൻ്റെ പിൻബലം വേണമെന്ന നിർബന്ധം പറയുന്നത്. ഖുസൈമത്(റ)വിൻ്റെ ذو الشهادتين എന്നതിലും ഖബറുശ്ശരീഫിൻ്റെ فضل വിശ്വസിക്കുന്നിടത്തും അതുപോലെയുള്ള സ്ഥലങ്ങളിലെല്ലാം ഹുക്മുകൾ ബന്ധിക്കുന്നുണ്ട്. عمل ൻ്റെ فضل മനസ്സിലാക്കുന്നിടത്ത് അതില്ലല്ലോ. ഇവിടെ എതിർക്കപ്പെടുന്നത് ഹുക്മുമായും ثواب മായും ബന്ധപ്പെടുത്തി പറയുന്ന فضل നെയുമാണ്.
മേൽ പറഞ്ഞ فضل എന്നതിന് ثواب എന്നർത്ഥം പറയാൻ പറ്റാത്ത പോലെ مضاعفة എന്ന പ്രയോഗത്തിനും കൂടുതൽ ثواب എന്ന് വെക്കാൻ പറ്റില്ല. വിശുദ്ധ ഹറമുകളിൽ വെച്ച് നന്മ ചെയ്താൽ പതിന്മടങ്ങ് പ്രതിഫലം ലഭിക്കുമെന്ന് ശാരിഇൽ നിന്നും വന്നിട്ടുണ്ട്. ഇപ്രകാരം തെറ്റുകൾക്കും ശിക്ഷ വർദ്ധിക്കുമെന്ന് ഇബ്നു അബ്ബാസ് (رضي الله عنهما) യും മറ്റു ചിലരും പറഞ്ഞപ്പോൾ അതേപ്പറ്റി ഇബ്നു ഹജർ(റ) പറഞ്ഞത് ഇങ്ങനെ:
وَكَانَ ابْنُ عَبَّاسٍ وَغَيْرُهُ أَخَذُوا مِنْهُ قَوْلَهُمْ إنَّ السَّيِّئَاتِ تُضَاعَفُ بِهَا كَمَا تُضَاعَفُ الْحَسَنَاتُ أَيْ تَعْظُمُ فِيهَا أَكْثَرَ مِنْهَا فِي غَيْرِهَا لَا أَنَّهَا تَتَعَدَّدُ لِئَلَّا يُنَافِيَ الْآيَةَ وَالْأَحَادِيثَ الْمُصَرِّحَةَ بِعَدَمِ التَّعَدُّدِ فِي السَّيِّئَةِ وَآيَةُ {وَمَنْ يُرِدْ} [الحج: ٢٥] لَا تَقْتَضِي غَيْرَ ذَلِكَ الْعِظَمِ. اه
(تحفة: ٤/٦٤)
" വിശുദ്ധ ഹറമിലെ സൽകർമ്മങ്ങൾക്ക് പതിന്മടങ്ങ് ثواب കൂടുതൽ ലഭിക്കുമെന്ന ശാരിഇൻ്റെ വാക്കിൽ നിന്നും, അവിടെ വെച്ചുണ്ടാകുന്ന തെറ്റുകൾക്ക് കൂടുതൽ ശിക്ഷ ലഭിക്കുമെന്ന് ഇബ്നു അബ്ബാസ് (رضي الله عنهما) കണ്ടെത്തി പറഞ്ഞു. എന്നാൽ تضاعف എന്ന പ്രയോഗത്തിൽ നിന്നും കൂടുതൽ എണ്ണമുണ്ടാവുക എന്ന് മനസ്സിലാക്കാൻ പറ്റില്ല. പകരം തെറ്റിന് ഗൗരവമേറും എന്നേ പറയാനൊക്കൂ.."
ദൈർഘ്യം ഭയന്ന് ചുരുക്കട്ടെ. ചുരുക്കത്തിൽ ലൈലതുൽ മൗലിദ് സൽകർമ്മങ്ങളാലും ചീത്തയിൽ നിന്ന് വിട്ടുനിന്നും സജീവമാക്കേണ്ട, മാനിക്കേണ്ട രാവാണ്. പകലിലും തഥൈവ. അതിന് റബ്ബിൻ്റെ ഭാഗത്ത് നിന്ന് പ്രത്യേകമായ പരിഗണനയും ഫള്ലുകളും ഹൃദയ വെളിച്ചവും ലഭിക്കും. മഹത്തുക്കളിൽ നിന്നും ബോധ്യപ്പെട്ടവയാണിത്. എന്നുകരുതി, ലൈലതുൽ ഖദ്റിനേക്കൾ ഫള്ലുള്ള രാത്രിയാണെന്നോ, റമളാനിലെ ഇബാദതിനേക്കാൾ ثواب ലഭിക്കുമെന്നോ പറയേണ്ടതില്ല. അത്രമാത്രം പറയണമെങ്കിൽ പ്രാമാണികമായി ഉദ്ധരിക്കപ്പെടുന്ന ഇമാമുകളോ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലോ സുതരാം വ്യക്തമാക്കണമായിരുന്നല്ലോ.
ഒരു ഹദീസ് مقطوع بالكذب ആകുന്നതിൻ്റെ അടയാളമായി പറയുന്നത് നോക്കൂ:
(وَالْمَنْقُولُ آحَادٌ فِيمَا تَتَوَفَّرُ الدَّوَاعِي عَلَى نَقْلِهِ)
تَوَاتُرًا كَسُقُوطِ الْخَطِيبِ عَنْ الْمِنْبَرِ وَقْتَ الْخُطْبَةِ مِنْ الْمَقْطُوعِ بِكَذِبِهِ لِمُخَالَفَتِهِ لِلْعَادَةِ. اه
(جمع الجوامع)
ഖത്വീബ്, ഖുത്വുബഃക്കിടെ മിമ്പറിൽ നിന്ന് വീണിട്ട്, ആരും അറിയാതിരിക്കുന്നതിൽ എന്തോ പന്തികേടില്ലേ? എന്ന പോലെ എല്ലാവരും അറിയേണ്ട കാര്യം خبر واحد ആയിട്ട് വരിക എന്നത് തന്നെ അത് ശരിയല്ലെന്നതിൻ്റെ രേഖയാണ്.
കാര്യം തിരിഞ്ഞു കാണും. അവസാനിപ്പിക്കുന്നു. വിശേഷപ്പെട്ട ഈ ദിനരാത്രികൾ സജീവമാക്കാൻ അല്ലാഹു തആലാ തൗഫീഖ് ചെയ്യട്ടെ. ദുആകളിൽ പരസ്പരം ഉൾപ്പെടുത്തണെമെന്ന ദുആ വസ്വിയതോടെ.
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
No comments:
Post a Comment