https://m.facebook.com/story.php?story_fbid=pfbid0hyzjANBnRQ41KGPpibyn5ru42EZNont8Z7MSPaBFNUXfjiT5gPfey4FtkYgPrKz6l&id=100024345712315&mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 72 / 313
➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*134 വർഷം മുമ്പ്*
*തുഹ്ഫയുടെ വിവർത്തനം*
കേരളത്തിലെ ഉലമാക്കൾ ഗ്രന്ഥരചനയിലോ ഭാഷാ പാണ്ഡിത്യത്തിലോ ഒട്ടും പുറകിലായിരുന്നില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്.
1921 ന് തൊട്ട് മുമ്പ് വഫാതായ മികവുറ്റ നൂറുകണക്കിന് പണ്ഡിതന്മാരുടെ ചരിത്രങ്ങൾ രണ്ട് വർഷത്തെ അധ്വാനത്തിന്റെ ഫലമായി സി എൻ അഹമ്മദ് മൗലവി ക്രോഡീകരിച്ചിട്ടുണ്ട്. അതിൽനിന്നും ചില സൂചനകൾ മാത്രം താഴെ ചേർക്കുകയാണ്.
താനൂർ അബ്ദുറഹ്മാൻ ശൈഖ് : 123 കൊല്ലം മുമ്പാണ് വഫാത്ത്. പ്രസിദ്ധമായ ആറു ഗ്രന്ഥങ്ങൾ അറബിയിലും അറബി മലയാളത്തിലുമായി രചിച്ചിട്ടുണ്ട്. (പേജ്: 335)
താനൂർ മുഹിയുദ്ദീൻ മുല്ല :
121 വർഷം മുമ്പാണ് വഫാത്ത്.താനൂര് വലിയ ജുമാഅത്ത് പള്ളി ദർസിൽ നിന്ന് പഠിച്ചുവളർന്ന മുഹിയുദ്ദീൻ മുല്ല തമിഴ്, ഹിന്ദുസ്ഥാനി, സംസ്കൃതം, അറബി എന്നീ ഭാഷകളിൽ ഏകദേശം പരിജ്ഞാനം നേടിയിരുന്ന കവിയാണ്.
(പേജ്: 379)
ചാലിലകത്ത് അലി ഹസൻ മൗലവി : കേരളത്തിലെ പ്രാമാണിക പണ്ഡിതനും ഉന്നത സാഹിത്യകാരനും ആയിരുന്നു ഇദ്ദേഹം. പ്രാഥമിക പഠനം തിരൂരങ്ങാടി നടുവിലപ്പള്ളി ദർസ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഗുരു വര്യരാണ്. സയ്യിദ് അബ്ദുല്ല കോയ തങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ഹിദായത്തുൽ ഇഖ്‌വാൻ അറബി മലയാള മാസികയുടെ പത്രാധിപൻ അലി ഹസൻ മൗലവിയായിരുന്നു. അതായത് കേരള മുസ്‌ലിംകളുടെ ഒന്നാമത്തെ മാസിക. അന്ന് ഇദ്ദേഹത്തെ കവച്ചുവെക്കുന്ന ഒരു സാഹിത്യകാരൻ കേരള മുസ്‌ലിംകളിൽ ഉണ്ടായിരുന്നില്ല. ഇബ്നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫ അറബി മലയാളത്തിൽ വിവർത്തന പരിഭാഷ ആരംഭിച്ചു. മൂന്ന് കനത്ത വാള്യങ്ങൾ എഴുതി തീർന്നു. 756 പേജ് വീതമുള്ള രണ്ട് ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. അത്തൽ ഹതുൽ ബഹിയ്യ: ഫിൽ അഹ്കാമിൽ ഫിഖ്ഹിയ്യ: എന്നാണ് ഗ്രന്ഥത്തിന്റെ പേര്. ഹിജ്റ: 1311 ൽ(134 വർഷം മുമ്പ് ) പ്രസിദ്ധപ്പെടുത്തി. (പേജ് 326)
കൊങ്ങണം വീട്ടിൽ ബാവ മുസ്‌ലിയാർ : 40 വയസ്സ് മാത്രമാണ് ജീവിതം. അഞ്ചു കനത്ത ഗ്രന്ഥങ്ങൾ അദ്ദേഹം അറബി ഭാഷയിൽ എഴുതിയിട്ടുണ്ട്. അറബി മലയാളത്തിൽ ധാരാളം ഉപകാരപ്രദങ്ങളായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 131 വർഷം മുമ്പാണ് വഫാത്ത്. (പേജ്: 449)
ഈ ഭാഗം ചുരുക്കുകയാണ്. നിരവധി പണ്ഡിതന്മാരുടെ കൃതികൾ, സേവനങ്ങൾ 1921 നു മുമ്പുള്ളത് തന്നെ എഴുതാനുണ്ട്. (കൂടുതൽ വായനക്ക് സിഎന്നിന്റെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം ഉപയോഗപ്പെടുത്തുക.)
ആദ്യകാല ഗ്രന്ഥങ്ങളുടെ ബാഹുല്യം സി എൻ പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ് :
" അറബി മലയാളത്തിലെ ആദ്യകാല ഗദ്യ കൃതികൾ ഏതെല്ലാമാണെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. കൈഫിയത്ത് സ്വലാത്ത്, വെള്ളാട്ടി മസ്അല , നൂറുൽ ഈമാൻ, നൂറുൽ ഇസ്‌ലാം മുതലായ ചെറിയ ഗ്രന്ഥങ്ങൾ പ്രാചീന കൃതിയിൽപ്പെടുന്നു. അവയിലൊന്നും തന്നെ രചനാ കാലവും കർത്താക്കളുടെ പേരും രേഖപ്പെടുത്തി കാണുന്നില്ല. പ്രസ്സ് വരുന്നതിനുമുമ്പ് കേരളത്തിലെ മതപണ്ഡിതന്മാരിൽ പലരും നിരവധി അറബി മലയാള കൃതികൾ സ്വതന്ത്രമായും പരിഭാഷയായും എഴുതിയിരുന്നു. അവയിൽ പലതും വിവിധ കാരണങ്ങളാൽ നശിച്ചുപോയി. ആദ്യഭാഗവും അവസാന പേജുകളും നഷ്ടപ്പെട്ട പല അറബി മലയാള കൃതികളും ഞങ്ങൾ വിവിധ മുസ്‌ലിം തറവാടുകളിൽ കണ്ടെത്തുകയുണ്ടായി."
(പേജ് : 269)
No comments:
Post a Comment