Wednesday, March 22, 2023

തറാവീഹ് : പതിനൊന്നിനെ ദുർബലപ്പെടുത്തുന്നു.!!* .സകരിയാ സ്വലാഹി

 4️⃣

തറാവീഹ്:

മുജാഹിദ് ആദർശ പരിണാമം 

▪️▪️▪️▪️▪️▪️▪️▪️▪️

✍️aslamsquafi payyoli 

*വർഷങ്ങൾക്കുശേഷം പതിനൊന്നിനെ ദുർബലപ്പെടുത്തുന്നു.!!*

➖➖➖➖➖➖➖➖➖

മുജാഹിദ് പ്രസ്ഥാനത്തിലെ അറിയപ്പെട്ട പ്രഭാഷകനും പണ്ഡിതനും ആയിരുന്നു സക്കരിയ സ്വലാഹി. ധാരാളം ഖണ്ഡന പ്രസംഗങ്ങൾക്കും സംവാദങ്ങൾക്കും നേതൃത്വം കൊടുത്ത അദ്ദേഹം മുജാഹിദുകളുടെ തറാവീഹ് വിഷയത്തിലുള്ള നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 


30 വർഷത്തെ അദ്ദേഹത്തിൻ്റെ  പ്രസംഗവും തറാവീഹ് സംബന്ധമായി എഴുതിയതുമെല്ലാം അദ്ദേഹത്തിന് തന്നെ ദുർബലപ്പെടുത്തുകയും പിൻവലിക്കുകയും ചെയ്യേണ്ടിവന്നു എന്നത് മുജാഹിദ് ആദർശ പരിണാമത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്.


സകരിയ സ്വലാഹി എഴുതുന്നു:

"മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച നീണ്ട 30 വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിന്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യ എന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ആളാണ് ഈ ലേഖകൻ (സക്കരിയ സ്വലാഹി). മുജാഹിദ് കുടുംബത്തിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ 11ൽ അധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ. എന്നാൽ തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്നുവരുന്ന കടുംപിടുത്ത നിലപാട് പൂർണ്ണമായും സലഫി നിലപാടിനൊപ്പമല്ലെന്ന തിരിച്ചറിവ് ഉണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സാപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്.

അതിനാൽ തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പെഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ സലഫുകളുടെയും ലോകസലഫി ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന എൻ്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബലപ്പെടുത്തുകയാണ്... ഈ രണ്ട് ലേഖനങ്ങളും ഈയുള്ളവൻ മുജാഹിദ് സംഘടനയിൽ ഉണ്ടായിരുന്ന സമയത്ത് സംഘടനയുടെ ആദർശമായി എഴുതിയതായിരുന്നു. കൂടുതൽ പഠിച്ചപ്പോൾ അതിൽ പല തെറ്റുകളും ഉണ്ടായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട് അതിനാൽ ആ രണ്ട് ലേഖനങ്ങളും ഈയുള്ളവൻ ഇതിനാൽ പിൻവലിക്കുകയാണ്."

(അൽ ഇസ്ലാഹ് മാസിക 

2018 ജൂൺ പേജ് 36)


*israj da-awa wing*

*sirajulhudaalumni*

🔘🔘🔘🔘🔘🔘🔘🔘🔘

Saturday, March 18, 2023

സ്വഹാബികൾ സഹായത്തിന് വേണ്ടി നബിയെ വിളിച്ചതിന് (ഇസ്തിഗാസ )

 സ്വഹാബികൾ സഹായത്തിന് വേണ്ടി നബിയെ വിളിച്ചതിന് (ഇസ്തിഗാസ ) തെളിവില്ലാത്ത കാലത്തോളം  സലഫിയ്യത് 

വളരും എന്ന് എഫ്ബിയിൽ ഒരു സലഫി.


വഹാബിയ്യതിലേക്ക് ജിന്ന് മലക് വിളികൾ ചേക്കേറിയ കാലത്ത്,  ജിന്നിനോട് സഹാബി ചോദിച്ചതിന്  തെളിവുണ്ടോ എന്ന് സുന്നികൾ ചോദിച്ചപ്പോൾ അന്ന് വഹാബി പറഞ്ഞത്  സ്വഹാബി ചെയ്യാത്തതതൊക്കെ ശിർക്കാണോ എന്നായിരുന്നു.!


സ്വഹാബികളുടെ  ഇസ്തിഗാസ ( നബിയിൽ നിന്ന് സഹായം പ്രതീക്ഷിച്ച് നബിയെ വിളിച്ച) യുടെ ധാരാളം സംഭവങ്ങളിൽ ഒന്നാണ്  ത്വബ്റാനി ഉദ്ധരിച്ച സംഭവം. വഫാതായ നബിയെയാണ് ഇതിൽ വിളിക്കുന്നത്.

-ഉസ്മാനുബ്ന് ഹുനൈഫിന്റെ ഈ ഹദീസ് 

ഇബ്നു തൈമിയ്യ വരെ സ്വഹീഹാക്കിയിട്ടുണ്ട്.


وقد روى الطبراني هذا الحديث في المعجم، من حديث ابن وهب عن شبيب بن سعيد، ورواه من حديث أصبغ بن الفرج: حدثنا عبد الله بن وهب عن شبيب بن سعيد المكي عن روح بن القاسم عن أبي جعفر الخطمي المدني عن أبي أمامة بن سهل بن حنيف عن عمه عثمان بن حنيف: أن رجلاً كان يختلف إلى عثمان بن عفان في حاجة له، فلقي عثمان بن حنيف فشكا إليه ذلك، فقال له عثمان بن حنيف: (ائت الميضأة فتوضأ، ثم ائت المسجد فصل فيه ركعتين، ثم قل: اللهم إني أسألك وأتوجه إليك بنبينا محمد صلى الله عليه وسلم نبي الرحمة، يا محمد إني أتوجه بك إلى ربك عز وجل فيقضي لي حاجتي، وتذكر حاجتك، ورح حتى أروح معك، فانطلق الرجل فصنع ما قال له، ثم أتى باب عثمان بن عفان فأجلسه معه على الطنفسة، وقال: حاجتك؟ فذكر حاجته فقضاها له، ثم قال له: ما ذكرت حاجتك حتى كانت هذه الساعة، وقال: ما كانت لك من حاجة فائتنا، ثم إن الرجل خرج من عنده، فلقي عثمان بن حنيف فقال له: جزاك الله خيراً ما كان ينظر في حاجتي، ولا يلتفت إلي حتى كلمته في، فقال عثمان بن حنيف: والله ما كلمته، ولكن شهدت رسول الله صلى الله عليه وسلم وأتاه ضرير فشكا إليه ذهاب بصره فقال له النبي صلى الله عليه وسلم: أفتصبر؟ فقال: يا رسول الله! إنه ليس لي قائد وقد شق علي، فقال له رسول الله صلى الله عليه وسلم: ائت الميضأة، فتوضأ ثم صل ركعتين، ثم ادع بهذه الدعوات، فقال عثمان بن حنيف: فوالله ما تفرقنا، ولا طال بنا الحديث، حتى دخل علينا الرجل كأنه لم يكن به ضر قط).


قال الطبراني: روى هذا الحديث شعبة عن أبي جعفر واسمه عمير بن يزيد وهو ثقة، تفرد به عثمان بن عمر عن شعبة قال أبو عبد الله المقدسي: والحديث صحيح.


قلت: والطبراني ذكر تفرده بمبلغ علمه، ولم تبلغه رواية روح بن عبادة عن شعبة، وذلك إسناد صحيح، يبيّن أنه لم ينفرد به عثمان بن عمر

(التوسل والوسيلة)


അതോ ലോകം നിയന്ത്രിക്കുന്ന ഔലിയാക്കളുണ്ടെന്ന് പറഞ്ഞതിന്റെ പേരിൽ ഇബ്ൻ തൈമിയ്യയെ സലഫികൾ കാഫിറാക്കിയോ ?


#ഡോ_ഫൈസൽ_അഹ്സനി_രണ്ടത്താണി

Thursday, March 16, 2023

തറാവീഹ് : ഇപ്പോൾ 11 പറ്റേ വിട്ടു.* *20 ലേക്ക് എത്തിനിൽക്കുന്നു




 


മുജാഹിദ് ആദർശ പരിണാമം 
*തറാവീഹ് : ഇപ്പോൾ 11 പറ്റേ വിട്ടു.*
*20 ലേക്ക് എത്തിനിൽക്കുന്നു.*
➖️➖️➖️➖️➖️➖️➖️➖️➖️
✍️Aslam saqafi payyoli

കുറേകാലമായി എല്ലാ ശഅബാൻ മാസത്തിലും മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹിൽ തറാവീഹ് 11ആണെന്ന് സ്ഥിരപ്പെടുത്തിയായിരുന്നു ലേഖനങ്ങൾ എഴുതാറുള്ളത്.
മാ കാ ന യസീദു ഫീ റമളാന.... ഈ ഹദീസ് അറിയാത്ത വഹാബികൾ ഉണ്ടാവില്ല.
തറാവീഹ്  11 ആണെന്നതിന് വർഷങ്ങളോളം അവർ ദുർവ്യാഖ്യാനം ചെയ്ത ഹദീസ് ആണിത്. എന്നാൽ പ്രസ്തുത ഹദീസ് ഈ ശഅബാനിൽ കാണുന്നില്ലെന്ന് മാത്രമല്ല തറാവീഹ് 20 റകഅതുണ്ടെന്ന യാഥാർഥ്യത്തിലേക്ക് അവരും ഇപ്പോൾ എത്തിയിരിക്കുന്നു.

പുതിയ അൽ ഇസ്ലാഹ് മാസികയിലെ അവതരണം ഇങ്ങനെയാണ്.

"ഇമാം ശാഫിഈ(റ)പറയുന്നു: മദീനയിൽ 39 റക്അത്ത് നിസ്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 20 റക്അത്താണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. (അൽ ഉമ്മ്).
തബഉ താബിഉകൾമദീനയിൽ 39 റക്അത്ത് നിസ്കരിച്ചിരുന്നു എന്നാണ് ഇമാം ശാഫിഈ(റ)പറയുന്നത്.

അതിനുമുമ്പ് ഇബ്നു അബ്ബാസ്(റ)ന്റെ വിദ്യാർത്ഥിയായ അത്വാഅ(റ)പറയുന്നു :
 റമളാനിൽ അവർ 20 റക്അത്തും മൂന്ന് റക്അത്ത്  വിത്റും നിസ്കരിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്"
(അൽ ഇസ്ലാഹ് 2023
മാർച്ച് പേജ്7)

*israj da-awa wing*
*sirajulhudaalumni*
🌹🌹🌹🌹🌹🌹🌹🌹🌹


Thursday, March 9, 2023

ബറാഅത്ത് ദിനം: അനുഷ്ഠാനങ്ങളും കർമ്മങ്ങളും*

 https://m.facebook.com/story.php?story_fbid=pfbid0zzM3Y216Zuj3mkSjBgKTKGDmY4e8sUsJggcJ34WEzBiJwHP6k2R3R1Ukod65AqXPl&id=100087534192061


*ബറാഅത്ത് ദിനം: അനുഷ്ഠാനങ്ങളും കർമ്മങ്ങളും*


കാലങ്ങളായി മുസ്‌ലിം സമൂഹം ആദരിച്ചു പോരുന്ന ദിനമാണ് ശഅ്ബാൻ പതിനഞ്ച് അഥവാ ബറാഅത്ത് ദിനം. ഈ ദിനത്തെ ബഹുമാനിക്കുകയും  ആദരിക്കുകയും സൽകർമ്മങ്ങൾ കൊണ്ട് ധന്യമാക്കാറുമുണ്ട്.  ഈ ദിനത്തിൽ പ്രത്യേകമായി ബറാഅത്ത് നോമ്പ് അനുഷ്ഠിക്കാറുമുണ്ട്. എന്നാൽ ഈ ദിനത്തിലെ പ്രത്യേക അനുഷ്ഠാനങ്ങളെ  ബിദ്അത്തും അനാചാരവുമായിട്ടാണ്    ചില പുത്തൻ വാദികൾ പരിചയപ്പെടുത്തുന്നത്. 

ബറാഅത്ത് ദിനത്തിലെ  നോമ്പിന്റെയും മറ്റു അനുഷ്ഠാനങ്ങളുടെയും പ്രമാണ വശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.  


*ബറാഅത്ത് ദിനത്തിന്റെ പവിത്രത*


ബറാഅത്ത് ദിനത്തെ വലിയ ശ്രേഷ്ഠതയുള്ള ദിനമായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.

അതുകൊണ്ടാണ് മുൻഗാമികളായ മഹത്തുക്കൾ ഈ ദിനത്തിന് വലിയ പരിഗണന നൽകിയിരുന്നത്. 


ഇമാം മുനാവി (റ) പറയുന്നത് കാണൂ..

"സലഫുകൾ (മുൻഗാമികൾ) ശഅ്ബാൻ പതിനഞ്ചാം രാവിനെ സൽക്കർമങ്ങൾ കൊണ്ട് ധന്യമാക്കലും അല്ലാഹുവിനോട് താഴ്മയോടെ പ്രാർത്ഥിക്കലും പതിവാക്കുന്നവരായിരുന്നു."

قال الإمام المناوي:  وقد كان السلف يواظبون عليه.

(فيض القدير: ٤٥٤/٣)


ഹാഫിള് ഇബ്ൻ റജബിൽ ഹമ്പലി പറയുന്നത് കാണൂ..

" ഖാലിദ് ബിൻ മഅ്ദാൻ (റ) വും, മക്ഹൂൽ (റ) വും, ലുക്മാൻ ബിൻ ആമിർ(റ) വും ഉൾപ്പെടുന്ന ശാമിലെ താബിഈങ്ങൾ ശഅ്ബാൻ പതിനഞ്ചിനെ ആദരിക്കുകയും ആരാധനകൾ കൊണ്ട് ധന്യമാക്കുന്നവരും ആയിരുന്നു."

(ലത്വാഇഫുൽ മആരിഫ് 137)


സലഫുസ്വാലിഹീങ്ങൾ ഈ ദിനത്തിൽ ആരാധനകളെ കൊണ്ട് ധന്യമാക്കാറുണ്ടെന്ന് ഇബ്നു തൈമിയ്യയും രേഖപ്പെടുത്തിയിട്ടുണ്ട്. (മജ്മൂഅൽ ഫതാവാ 23/ 132)


അടുത്ത ഒരു വർഷം നടക്കാനിരിക്കുന്ന കാര്യങ്ങൾ ഈ ദിനത്തിലാണ് കണക്കാക്കപ്പെടുക. ജനങ്ങളുടെ കർമ്മങ്ങൾ ഉയർത്തപ്പെടുകയും  രിസ്ഖ് ഇറക്കപ്പെടുകയും ചെയ്യുന്ന ദിനം കൂടിയാണിത്.  ഈ ദിനത്തിൽ അല്ലാഹു നിരവധി പേർക്ക് പൊറുത്ത് കൊടുക്കുന്നതും പ്രാർത്ഥന ധാരളമായി സ്വീകരിക്കുന്നതുമാണ്. 


തിരു നബി (സ) പറയുന്നു: 

"കൽബ് ഗോത്രത്തിലെ ആടുകളുടെ രോമത്തിന്റെ എണ്ണത്തിലധികം ആളുകളുടെ ദോഷങ്ങൾ ശഅ്ബാൻ പതിനഞ്ചിന് അല്ലാഹു പൊറുക്കുന്നതാണ്." (തിർമിദി: 739)


وعَنْ عائِشَةَ قالَتْ: فَقدْتُ رَسُول اللَّهِ ﷺ لَيْلَةً فَإذا هُوَ بِالبَقِيعِ فَقالَ «أكُنْتِ تَخافِين أنْ يَحِيفَ اللَّه عَلَيْكِ ورَسُولهُ؟ قُلْتُ: يا رَسُولَ اللَّهِ إنِّي ظَنَنْتُ أنَّكَ أتَيْتَ بَعْضَ نِسائِكَ فَقالَ: إنَّ اللَّهَ تَعالى يَنْزِلُ لَيْلَةَ النِّصْفِ مِن شَعْبانَ إلى السَّماءِ الدُّنْيا فَيَغْفِرُ لِأكْثَرَ مِن عَدَدِ شَعْرِ غَنَمِ كَلْب.

  (سنن الترمذي ٧٣٩)



ഈ ദിനത്തിലെ പ്രാർത്ഥനക്ക് വലിയ ഇജാബത്തുണ്ടെന്ന് ഇമാം ശാഫിഈ (റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (അൽ ഉമ്മ് 1/ 264)


ഈ ദിനത്തിന്റെ പവിത്രതയെ കുറിച്ച് ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നത് കാണൂ..

"ബറാഅത്ത് രാവിന് വലിയ പവിത്രതയുണ്ട്.  അല്ലാഹുവിന്റെ പ്രത്യേക മഗ്ഫിറത്തും ഇജാബത്തുമുള്ള രാവാണ് ബറാഅത്ത് രാവ്."

قال الإمام ابن حجر الهيتمي: إنَّ .لِهَذِهِ اللَّيْلَةِ فَضْلًا وأنَّهُ يَقَعُ فِيها مَغْفِرَةٌ مَخْصُوصَةٌ واسْتِجابَةٌ مَخْصُوصَةٌ ومِن ثَمَّ قالَ الشّافِعِيُّ إنّ الدُّعاءَ يُسْتَجابُ فِيها. 

(الفتاوى الكبرى: ٨٠/٢)


ഇമാം ശംസുദ്ധീൻ റംലി (റ)പറയുന്നത് കാണൂ..

"ശഅ്ബാൻ പതിനഞ്ചിലെ ദുആക്ക് വലിയ ഇജാബത്തുണ്ട് , അത് കൊണ്ട് തന്നെ ആ ദിനത്തിൽ ദുആ പ്രത്യേകം സുന്നത്താക്കപ്പെടും."


قال الإمام الرملي: والدعاء فيهما وفي ليلة الجمعة وليلتي أول رجب ونصف شعبان مستجاب فيستحب.

(نهاية المحتاج: ٣٩٧/٢)


ഇത് ഇമാം ഖത്വീബു ഷിർബീനി(റ) മുഗ്‌നിയിലും (592/2) ഉദ്ദരിക്കുന്നുണ്ട്.


ഇമാം ഖൽയൂബി (റ) പറയുന്നത് കാണൂ.. 

"ശഅ്ബാൻ പതിനഞ്ചിന്റെ രാവിനെ ആരാധനകൾ കൊണ്ട് ജീവിപ്പിക്കണം. തസ്ബീഹ് നിസ്കാരം നിർവഹിക്കലാണ് ഏറ്റവും നല്ലത്. അത് പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുന്ന സമയാണ്."


وقال الإمام القليوبي: (تَتِمَّةٌ) يُنْدَبُ إِحْيَاءُ لَيْلَتي الْعِيدَيْنِ بِذِكْر أَوْ صَلَاةٍ، وَأَوْلَاهَا صَلَاةُ التَّسْبِيحِ وَيَكْفِي مُعْظَمُهَا، وَأَقَلُهُ صَلَاةُ الْعِشَاءِ فِي جَمَاعَةٍ، وَالْعَزْمُ عَلَى صَلَاةِ الصُّبْح كَذَلِكَ. وَمِثْلُهُمَا لَيْلَةُ نِصْفِ شَعْبَانَ وَأَوَّلُ لَيْلَةٍ مِنْ رَجَبٍ وَلَيْلَةُ الجُمُعَةِ ؛ لِأَنَّهَا محَال إِجَابَةِ الدُّعَاءِ.

(حاشية القليوبي على المحلي: ٣٥٩/١)


ഇമാം മുർതളാ അസ്സബീദി (റ) പറയുന്നത് കാണൂ..


" ഇമാം തഖിയ്യു സുബ്കി (റ) തന്റെ തഫ്സീറിൽ പറയുന്നു: ശഅ്ബാൻ പതിനഞ്ചാം രാവിനെ ആരാധനകൾ നിർവഹിച്ച് ജീവിപ്പിക്കൽ ഒരു വർഷത്തെ ദോഷം പൊറുപ്പിക്കും."


قال الإمام مرتضى الزبيدي: قلتُ: وقد ذكر التقي السبكي في تفسيره أنّ إحياء ليلة النصف من شعبان يكفّر ذنوب السنة.

(اتحاف السادة المتقين: ٤٢٧/٣)



*ബറാഅത്ത് നോമ്പ്*


 ശഅ്ബാൻ പതിനഞ്ച് അയ്യാമുൽ ബീളിൽ (വെളുത്ത വാവ്) ഉൾപ്പെടുന്നത് കൊണ്ട് നോമ്പ് സുന്നത്താകുന്നതിനു പുറമേ ബറാഅത്ത് ദിനം എന്ന പരിഗണനയിലും നോമ്പ് സുന്നത്താകുന്നുണ്ട്. ഇബ്നുമാജ ഉദ്ധരിക്കുന്ന ഹദീസിൽ കാണാം:

തിരുനബി (സ) പറയുന്നു:

"ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ നിങ്ങൾ രാത്രിയെ നിസ്കാരം കൊണ്ട് ധന്യമാക്കുകയും, പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക."


وعَنْ عَلِيٍّ رضي الله عنه قالَ: قالَ رَسُولُ اللَّهِ ﷺ: «إذا كانَتْ لَيْلَةُ النِّصْفِ مِن شَعْبانَ فَقُومُوا لَيْلَها وصُومُوا يَوْمَها.

(سنن ابن ماجه ١٣٨٨، مشكاة المصابيح ١٣٠٨، شعب الإيمان ٣٥٤٢)


ഈ ഹദീസിനെ മുൻനിർത്തി കൊണ്ടാണ് മഹത്തുക്കളായ പണ്ഡിതന്മാർ ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് രേഖപ്പെടുത്തിയത്.


*1. ഇമാം ശിഹാബുദ്ദീൻ റംലി (റ)* 


ഇബ്നുമാജയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ ശഅ്ബാൻ  പതിനഞ്ചിന്റെ നോമ്പ് സുന്നത്താക്കപ്പെടുമോ എന്നും പ്രസ്തുത ഹദീസ് സ്വീകാര്യയോഗ്യമാണോ എന്നും ഇമാം റംലിയോട് ചോദിച്ചപ്പോൾ മഹാൻ   പറഞ്ഞ മറുപടി:

"അതെ, ശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താണ്. ശഅ്ബാൻ 13, 14 ദിനങ്ങളിലും നോമ്പ് സുന്നത്താണ്. ശഅ്ബാൻ 15ന് നോമ്പ് സുന്നത്താണെന്നതിന് ഇബ്നുമാജയുടെ ഹദീസ്  കൊണ്ട് തെളിവ് പിടിക്കപ്പെടുന്നതാണ്".


(سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبانَ كَما رَواهُ ابْنُ ماجَهْ عَنْ النَّبِيِّ ﷺ أنَّهُ قالَ «إذا كانَتْ لَيْلَةُ النِّصْفِ مِن شَعْبانَ فَقُومُوا لَيْلَها وصُومُوا نَهارَها» هَلْ هُوَ مُسْتَحَبٌّ أوْ لا وهَلْ الحَدِيثُ صَحِيحٌ أوْ لا وإنْ كانَ ضَعِيفًا فَمَن ضَعَّفَهُ؟ 

(فَأجابَ) بِأنَّهُ يُسَنُّ صَوْمُ نِصْفِ شَعْبانَ بَلْ يُسَنُّ صَوْمُ ثالِثَ عَشَرِهِ ورابِعَ عَشَرِهِ وخامِسَ عَشَرِهِ والحَدِيثُ المَذْكُورُ يُحْتَجُّ بِهِ.

(فتاوى الرملي: ٧٩/٢)


*2. ഇമാം ശംസുദ്ദീൻ റംലി (റ)*


ഉപ്പയായ ശിഹാബുദ്ദീൻ റംലിയുടെ ഫത്‌വ  ക്രോഡീകരിച്ചത് മകൻ ശംസുദ്ദീൻ റംലിയാണ്.

ശംസുദ്ദീൻ റംലിയുടെ അംഗീകാരവും ഇതിൽ നിന്ന് വ്യക്തമാണ്.


*3. ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ)*


"ശഅ്ബാൻ 15 ന് ശഅ്ബാൻ പതിനഞ്ച് എന്ന പ്രത്യേകത ഉണ്ടായതിന് വേണ്ടി നിങ്ങൾ നോമ്പനുഷ്ഠിക്കണം. അയ്യാമുൽ ബീളിൽ ഉൾപ്പെടുന്നു എന്നത് കൊണ്ടും ഈ ദിവസം നോമ്പ് സുന്നത്താക്കപ്പെടും."

 

قال الإمام ابن حجر الهيتمي: (وصوموا يومها) لخصوصها، وأن يسن صومه من حيث كونه من البيض. 

(فتح الإله في شرح المشكاة : ١٤٨/٥) 


*4. ഇമാം മുനാവി (റ)*


"ഇബ്നുമാജയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ ശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താകുന്നതാണ്." 


قال الإمام المناوي: عن النبي ﷺ (إذا كان ليلة النصف من شعبان، فقوموا ليلها وصوموا نهارها) استحبابا فيهما.

(شرح نبذة في فضائل النصف من شعبان للإمام المناوي: ١٥ - مخطوط)


ഇമാം മുനാവി (റ) ഇതേ കിതാബിൽ മറ്റൊരിടത്ത് പറയുന്നു: 

"ശഅ്ബാൻ പതിനഞ്ചിന്റെ പകലിൽ നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ്."


قال الإمام المناوي: يندب قيام ليلة النصف ثم صيام يومها.

(شرح نبذة في فضائل النصف من شعبان للإمام المناوي- مخطوط)


*5. ഇമാം സർഖാനി (റ)*


"ഇബ്നുമാജയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ ശഅ്ബാൻ പതിനഞ്ചിന് നോമ്പ് സുന്നത്താകുന്നതാണ്." 


قال الإمام الزرقاني: ...عن النبي ﷺ (إذا كان ليلة النصف من شعبان، فقوموا ليلها وصوموا نهارها) استحبابا فيهما.

(شرح الزرقاني على مواهب اللدنية: ٥٦١/١٠)


*6. ഇമാം ത്വീബി (റ)* 


"അലി (റ) വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിച്ച ഹദീസല്ലാതെ അവലംബയോഗ്യമായ മറ്റൊരു ഹദീസും ഈ വിഷയത്തിൽ വന്നിട്ടില്ല".


قال الإمام الطيبي: ما ورد فيما يعتمد عليه من هذا المعنى في الأصول سوى ما رواه ابن ماجه عن علي .

(حاشية الطيبي على الكشاف: ١٩٠/١٤)


*7. ഇമാം അജ്ലൂനി (റ)* 


"ശഅ്ബാൻ മാസം മുഴുവൻ നോമ്പ് സുന്നത്താണെന്നതിൽ പതിനഞ്ചിന്റെ നോമ്പും ഉൾപ്പെട്ടുവല്ലോ. മാത്രവുമല്ല, ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പ് സുന്നത്താണെന്നതിൽ  പ്രത്യേകമായി ഹദീസും വന്നിട്ടുണ്ട്. അലി (റ) വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിക്കുന്ന ഹദീസാണത്. പ്രസ്തുത ഹദീസ് ളഈഫാണെങ്കിലും ഫളാഇലുൽ അഅ്മാലിൽ ളഈഫായ ഹദീസ്കൊണ്ട് അമല് ചെയ്യപ്പെടുമല്ലോ."


قال الإمام العجلوني: ودخل في استحباب صيامه صوم يوم نصفه, بل ورد فيه حديث بخصوصه، وهو ما رواه ابن ماجه عن علي بن أبي طالب قال قال رسول الله صلى الله عليه وسلم : (إذا كانت ليلة النصف من شعبان، فقوموا ليلها وصوموا نهارها الخ

وهذا الحديث ونحوه وإن كان ضعيفاً يعمل به في فضائل الأعمال.

(الفيض الجاري بشرح البخاري  للإمام العجلوني: ٩٣٢/٣)


ഇമാം അജ്ലൂനി (റ) തന്റെ നസ്വീഹത്തുൽ ഇഖ്‌വാൻ എന്ന ഗ്രന്ഥത്തിൽ പറയുന്നു:


" ശഅ്ബാൻ പതിനഞ്ചാം രാവിന്റെയും പകലിന്റെയും ശ്രേഷ്ടതയിലും അവയെ സൽകർമ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നതിലും ഹദീസുകൾ വന്നിട്ടുണ്ട്. പകലിനെ നോമ്പ് നോറ്റാണ് ധന്യമാക്കേണ്ടതെന്ന് ഇബ്നുമാജ  ഉദ്ധരിച്ച ഹദീസ് അറിയിക്കുന്നുണ്ട്. 



قال الإمام العجلوني: وقد وردت أحاديث أخر تدل على فضلها وفضل يومها وعلى طلب إحياءهما أما الليلة... وأما اليوم فبصيامه فمن الأحاديث الدالة عليها ما رواه ابن ماجه بسند ضعيف أنه صلى الله عليه وسلم قال إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها الخ

(نصيحة الإخوان في صوم رجب وشعبان ورمضان- مخطوط)


*8. ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ)*


ശഅ്ബാൻ പതിനഞ്ചിന്റെ പകലിൽ നോമ്പ് നോൽക്കൽ സുന്നത്താണെന്ന് ഈ ഹദീസ് അറിയിക്കുന്നു. 


قال الإمام ملا علي القاري: ففي الحديث دلالة على استحباب زيارة القبور في ليلة النصف من شعبان ... وصيام نهارها.

(التبيان في بيان ما في ليلة النصف من شعبان وليلة القدر من رمضان: ٤٩)


*9. അല്ലാമ അബ്ദുൽ ഹയ്യ് അൽ ലക്നവി (റ)*


"തീർച്ചയായും ബറകത്താക്കപ്പെട്ട ഒരു രാവ് നിങ്ങളിലേക്കെത്തിയിരിക്കുന്നു. അതിന്റെ പവിത്രത വളരെ പ്രസിദ്ധമാണ്, ശഅ്ബാൻ പതിനഞ്ചിന്റെ രാവാണത്. അതിനെ നിസ്കാരം കൊണ്ടും നോമ്പ് കൊണ്ടും നിങ്ങൾ വരവേൽക്കുക. ഇമാം ഇബ്നു മാജയും ബൈഹഖിയും അലി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു: തിരു നബി (സ) പറയുന്നു: ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ അതിന്റെ രാവിൽ നിങ്ങൾ നിസ്കരിക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക".


قال العلامة عبد الحي اللكنوي: ألا قد جاءتكم ليلة مباركة فضلها مشهور، وقدرها مأثورٌ هي ليلة النصف من شعبان، فتلقوها بالقيام والصيام ... لعل الله يرحمنا ويُعطينا الثواب الجزيل، 

وقد أخرج ابن ماجه والبيهقي عن علي، قَالَ: قَالَ رَسولُ الله صلى الله عليه وعلى آله وسلم: (إذا كان ليلة النّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نهارَهَا.

(اللطائف المستحسنة للإمام عبد الحي الكنوي: ١١١)


*10. അല്ലാമ അഹ്‌മദ് കോയ ശാലിയാത്തി (റ)*


"ശഅ്ബാൻ പതിനഞ്ചിന്റെ നോമ്പിനെയാണ് ബറാഅത്തിന്റെ നോമ്പ് എന്ന് പറയപ്പെടുന്നത്. അലി (റ) വിൽ നിന്ന്  ഇമാം ഇബ്നു മാജ (റ) സുനനിലും ഇമാം ബൈഹഖി (റ) ശുഅ്ബുൽ ഈമാനിലും ഉദ്ധരിക്കുന്ന ഹദീസിൽ പറയുന്നു: 

തിരു നബി (സ) പറഞ്ഞു: ശഅ്ബാൻ പതിനഞ്ച് ആഗതമായാൽ അതിന്റെ രാവിനെ നിസ്കാരം കൊണ്ട് ധന്യമാക്കുകയും പകൽ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. 

ഈ ഹദീസ് ഇമാം ശഅ്റാനി (റ) കശ്ഫുൽ ഗുമ്മയിലും ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ) അൽ ഈളാഹു വൽ ബയാൻ എന്ന ഗ്രന്ഥത്തിന്റെ ഒന്നാം അദ്ധ്യായത്തിലും ഇമാം അബ്ദുൽ ഹഖ് അദ്ദഹ്‌ലവി (റ) 'മാ സബത ബിസ്സുന്ന ഫീ അയ്യാമി സ്സന' എന്ന ഗ്രന്ഥത്തിലും പറയുന്നു. അതു കൊണ്ടു തന്നെ, ഇവർ ഉൾപ്പെടുന്ന മുൻഗാമികളായ പണ്ഡിതന്മാർ സന്മാർഗം സിദ്ധിച്ചവരും മതകാര്യങ്ങളിൽ വലിയ വിജ്ഞാനം ഉള്ളവരും സജ്ജനങ്ങളും  ആഖിറത്തിന്റെ കാര്യത്തിൽ വലിയ ശ്രദ്ധയുള്ളവരുമായിരുന്നു.അവരെത്ര നല്ല ജനങ്ങളാണ്. ഈ മഹത്തുക്കളുടെ പതിവിനെയും അവരുടെ ആരാധനകളെയും അശ്രദ്ധരായി ആക്ഷേപിക്കുകയും മടിയന്മാരായി ജീവിക്കുകയും ചെയ്യുന്നവർ മോഷപ്പെട്ട വരാണ്."


قال العلامة أبو السعادات أحمد كويا الشالياتي: وأما صوم البرائة فعبارة عن صوم خامس عشر شعبان روى ابن ماجه في سننه والبيهقي في شعب الإيمان عن أمير المؤمنين علي بن أبي طالب كرم الله وجهه (قال قال رسول الله صلى الله عليه وسلم إذا كان ليلة النصف من شعبان فقوموا ليلها وصوموا نهارها...انتهى وذكره العلامة العارف بالله الشيخ عبد الوهاب الشعراني في كشف الغمة والعلامة الشيخ شهاب الدين أحمد بن حجر الهيتمي في الباب الأول من كتابه الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان والعلامة الشيخ عبد الحق في كتابه ما ثبت بالسنة في أيام السنة إذا فهمت ذلك فاعلم أن الأسلاف كانوا على هدي وعلم في أمور الدين وكانوا أتقياء صلحاء مجدّين في التزود للآخرة فنعم القوم هم ولبئس من خلفهم من قوم متكاسلين متشدقين تهوروا في طعن عبادات الأخيار وعادات الأبرار أعاذنا الله من فتن الأشرار وحماقة الفجار وبطالة الأدوار آناء الليل وأطراف النهار هذا والله أعلم وعلمه أتم.

(الفتاوى الأزهرية: ١٣٥)


*ഇബ്നുമാജയുടെ ഹദീസ് വാറോലയോ.?*


ഇബ്നു മാജ ഉദ്ധരിച്ച പ്രസ്തുത ഹദീസ് ദുർബലമാണെന്നും തള്ളപ്പെടേണ്ടതാണെന്നും പറഞ്ഞ് വഹാബികൾ സംശയപ്പിക്കാറുണ്ട്.  എന്നാൽ ഈ ഹദീസ് കള്ളകഥയോ മൗളൂഓ അല്ലെന്ന് നിരവധി പണ്ഡിതർ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 


*1. ഇമാം റംലി (റ)* 


"ഈ ഹദീസ് കൊണ്ട് തെളിവ് പിടിക്കപ്പെടാവുന്നതാണ്."

قال الإمام الرملي: والحَدِيثُ المَذْكُورُ يُحْتَجُّ بِهِ.

(فتاوى الرملي :٨٩/٢)


*2. ഇമാം ത്വീബി (റ)* 


"അലി (റ) വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിച്ച ഹദീസല്ലാതെ അവലംബയോഗ്യമായ മറ്റൊരു ഹദീസും ഈ വിഷയത്തിൽ വന്നിട്ടില്ല".


قال الإمام الطيبي: ما ورد فيما يعتمد عليه من هذا المعنى في الأصول سوى ما رواه ابن ماجه عن علي .

(حاشية الطيبي على الكشاف: ١٩٠/١٤)


*3. ഇമാം സർഖാനി (റ)* 


"ഈ ഹദീസ് ളഈഫിന്റെ ഗണത്തിൽ ഉൾപ്പെടുമെന്ന് ഇമാം മുൻദിരി (റ) വും ഇമാം ഇറാഖി (റ) വും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ സനദിൽ കള്ളന്മാരോ ഹദീസ് പടച്ചുണ്ടാക്കുന്നവരോ ഇല്ല. ഇതിന് അടിസ്ഥാന മുണ്ടെന്നതിന്ന് തെളിവുകളുമുണ്ട്."


قال الإمام الزرقاني: (وفي سنن ابن ماجه بإسناد ضعيف)كما جزم به المنذري والعراقي مبينا وجه ضعفه، لكن ليس فيه كذاب ولا وضاع وله شواهد تدل على ثبوت أصله.

(شرح الزرقاني على مواهب اللدنية :٥٦١/١٠)


*4. ഇമാം അജ്ലൂനി (റ)*


" ഇബ്നു മാജയുടെ ഈ ഹദീസ് ളഈഫാണെങ്കിലും ഫളാഇലുൽ അഅ്മാലിൽ ഇത് കൊണ്ട് പ്രവർത്തിക്കപ്പെടാവുന്നതാണ്."


وهذا الحديث ونحوه وإن كان ضعيفاً يعمل به في فضائل الأعمال.

(الفيض الجاري بشرح البخاري  للإمام العجلوني: ٩٣٢/٣)



ചുരുക്കത്തിൽ മുൻഗാമികളായ പണ്ഡിതർ ഈ ഹദീസിനെ കള്ളക്കഥയായി പരിചയപ്പെടുത്തിയിട്ടില്ല. ളഈഫിന്റെ ഗണത്തിൽ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ


*5. ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ)* 


"ഇബ്നുമാജ ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസ് ളഈഫ് ആകുന്നു."


قال الإمام ابن حجر الهيتمي: والحَدِيثُ المَذْكُورُ عَنْ ابْنِ ماجَهْ ضَعِيف.

(الفتاوى الكبرى: ٨٠/٢)


ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ) തന്റെ അൽ ഈളാഹു വൽ ബയാൻ എന്ന ഗ്രന്ഥത്തിൽ "ശഅ്ബാൻ പതിനഞ്ചിന്റെ ഫളാഇലിൽ വന്ന ഹദീസുകൾ " എന്ന ഒരദ്ധ്യായം തന്നെ നൽകുകയും അതിൽ ഈ ഹദീസ് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. 


*الباب الأول في فضائل جاءت في ليلة النصف من شعبان*

أخرج ابن ماجه بسند ضعيف والبيهقي في شعب الإيمان عن علي بن أبي طالب قال: قال رسول الله صلى الله عليه وسلم: إذا كان ليلة النصف من شعبان .. فقوموا ليلها وصوموا يومها الخ

(الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان: ٥)

ളഈഫിന്റെ ഗണത്തിലേ ഈ ഹദീസ് ഉൾപ്പെടുകയുള്ളൂ എന്ന് ഇബ്നു ഹജർ അൽ ഹൈതമി (റ) തന്റെ ഫതാവൽ കുബ്റയിലും (2/80) ഇമാം ബദ്റുദ്ദീൻ അൽ അയ്നി ഉംദത്തുൽ ഖാരിയിലും (11/82) ഹാഫിളുൽ ഇറാഖി അൽ മുഗ്‌നിയിലും (240) ഇമാം ഫത്‌നി തദ്കിറയിലും (45) ശൗക്കാനി  അൽ ഫവാഇദുൽ മജ്മൂഅയിലും (51) രേഖപ്പെടുത്തിയിട്ടുണ്ട്.


ഫളാഇലുൽ അഅ്മാലിൽ ളഈഫായ ഹദീസ് പരിഗണിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ അവരുടെ  ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ...


ഇമാം നവവി (റ) പറയുന്നത് കാണൂ..


قال الإمام النووي: قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً.

(كتاب الأذكار للإمام النووي :٨)


ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ) പറയുന്നത് കാണൂ:


قال الإمام ابن حجر الهيتمي: أن الضعيف في الفضائل والمناقب حجة اتفاقا.

(المنح المكية في شرح الهمزية للإمام ابن حجر الهيتمي :١١٤)



*ഇബ്നു തൈമിയ്യയുടെ വാദത്തിന് ഇമാം മുനാവി (റ) വിന്റെ ഘണ്ഡനം*


ഇമാം മുനാവി (റ)പറയുന്നു:


"ശഅ്ബാൻ പതിനഞ്ചിന് പ്രത്യേകമായി നോമ്പ്  അനുഷ്ഠിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് പറഞ്ഞ ഇബ്നു തൈമിയക്ക് ഇബ്നു മാജയുടെ ഹദീസിൽ ഖണ്ഡനമുണ്ട്. കാരണം ഈ ഹദീസിന്  അടിസ്ഥാനം ഉണ്ടെന്ന് വ്യക്തമാണ്. ദുർബലമായ ഹദീസ് കൊണ്ട് ഫളാഇലുൽ അഅ്മാലിൽ പ്രവർത്തിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ പറഞ്ഞിട്ടുമുണ്ട്. ഫളാഇലുൽ അഅ്മാലിൽ ആർക്കെങ്കിലും ഒരു ഹദീസ് ലഭിച്ചാൽ അതുകൊണ്ട് അമൽ ചെയ്യണമെന്ന് ഇമാം നവവി (റ) പറയുന്നുണ്ട്. ഇമാം അൽ കമാൽ ബിൻ അബീ ഷരീഫ് (റ) പറയുന്നു: ഫള്ൽ ഉണ്ടെന്ന് ശർഇൽ സ്ഥിരപ്പെട്ട നിസ്കാരം, പ്രാർത്ഥന, ദിക്റുകൾ പോലോത്ത ഒരു കർമ്മം, പ്രത്യേക സമയത്തോ മറ്റോ നിർവഹിക്കുന്നതിൽ പവിത്രതയുണ്ട് എന്ന് ളഈഫായ ഒരു ഹദീസിൽ വന്നാൽ ആ കർമ്മം ഹദീസിൽ പറഞ്ഞത് പ്രകാരം നിർവഹിക്കൽ  സുന്നത്താണ്."


ദുർബലമായ ഹദീസ് വന്നാൽ എങ്ങനെയാണ് സുന്നത്ത് സ്ഥിരപ്പെടുന്നത് എന്ന് ഇമാം മുനാവി (റ) ശേഷം വിശദീകരിക്കുന്നുണ്ട്.

 

قال الإمام المناوي: وقد جزم الحافظ عبد العظيم المنذري بضعف اسناده ولم يبين وقد بين ذلك الحافظ زين الدين العراقي، لكن ليس فيه كذاب ولا وضاع وقع ذلك له شواهد تدل على ثبوت أصله وفيه رد على المجتهد ابن تيمية في قوله ليلة نصف شعبان ورد في فضلها من الأخبار والآثار ما يقتضي أنها مفضلة ومن السلف من خصها بالصلاة فيها وصوم شعبان جاءت فيه الأخبار الصحيحة قال أما صوم يوم نصفه مفردا فلا أصل له بل يكره اهـ وقد علمت أنه له أصل غير قوي والحديث الضعيف يعمل به في الفضائل كما نص عليه جمع من الأئمة الأماثل منهم شيج الإسلام بلا نزاع ولي الله بلا دفاع النووي حيث قال ينبغي لمن بلغه شيئ في الفضائل أن يعمل به ثم قال قال العلماء من المحدثين والفقهاء وغيرهم يجوز ويستحب العمل في الفضائل اي فضائل الأعمال والترغيب والترهيب بالحديث الضعيف ما لم يكن موضوعا اهـ قال الكمال ابن أبي شريف فإذا ثبت لعمل فضل شرعا على الإطلاق كالصلاة والدعاء والذكر وورد حديث يتضمن فضل دعاء خاص أو ذكر خاص أو صلاة خاصة وذلك الحديث ضعيف استحب العمل بمقتضى ذلك الحديث لا اثبات الاستحباب الذي هو حكم شرعي بذلك الحديث بل لدخول ذلك العمل فيما ثبت فضله مطلقا مع احتمال صحة ذلك الحديث الضعيف إلى هنا كلامه وهذا توضيح لقول من تقدمه شرط العمل بالحديث الضعيف عدم شدة ضعفه ودخوله تحت أصل كلي وأن لا يعتقد سنّه الذي هو حكم شرعي بذلك الحديث.

«شرح نبذة في فضائل النصف من شعبان للإمام المناوي: (١٩) (مخطوط)»


 *ഫതാവൽ കുബ്റയും ഇബ്നു ഹജർ അൽ ഹൈതമി (റ) വും*


ഫതാവൽ കുബ്റയിലെ ഇബ്നു ഹജർ അൽ ഹൈതമി (റ) ന്റെ ഇബാറത്ത് മുകളിലെ പരാമർശങ്ങളോട് എതിരാണെന്നും, ശഅ്ബാൻ പതിനഞ്ച് വെളുത്ത വാവിന്റെ ദിനമായത് കൊണ്ട് മാത്രമാണ് നോമ്പ് സുന്നത്താവുന്നതെന്നും ചിലർ പറയാറുണ്ട്.


قال الإمام ابن حجر الهيتمي: وأما صوم يومها فهو سنة من حيث كونه من جملة الأيام البيض لا من حيث خصوصه، والحديث المذكور عن ابن ماجه ضعيف.

(الفتاوى الكبرى: ٨٠/٢)


 എന്നാൽ, ഫത്ഹുൽ ഇലാഹിലെ ഇബ്നു ഹജർ അൽ ഹൈതമി (റ) ന്റെ തന്നെ

"(وصوموا يومها) لخصوصها"

എന്ന പരാമർശത്തിൽ നിന്നും, ഈ ദിവസം പ്രത്യേകം നോമ്പ് സുന്നത്തുണ്ടെന്നും അതാണ് ഇമാമിന്റെ നിലപാട് എന്നും വ്യക്തമാകുന്നുണ്ട്. 

അത് കൊണ്ട് തന്നെ ഫതാവൽ കുബ്റയിലെ പരാമർശം കൊണ്ടുള്ള ഉദ്ദേശം: "ഇബ്നു മാജയുടെ പ്രസ്തുത ഹദീസ് കൊണ്ട് നോമ്പ് സുന്നത്താവുന്നില്ല. മറിച്ച് ഫലാഇലുൽ അഅ്മാൽ എന്ന പരിഗണനയിലൂടെയാണ് നോമ്പ് സുന്നത്താകുന്നത്." എന്നായിരിക്കാം. 

ഇബ്നു ഹജർ അൽ ഹൈതമി (റ) വിന്റെ പ്രസ്തുത ഫത്‌വയുടെ ചോദ്യം പരിശോധിച്ചാൽ  ഇത് കൂടുതൽ വ്യക്തമാവും. 

"ഇബ്നു മാജയുടെ ഹദീസ് കൊണ്ട് ഈ നോമ്പ് സുന്നത്താവുമോ" 

سئل نفع الله به عن صوم منتصف شعبان هل يستحب على ما رواه ابن ماجه.

(الفتاوى الكبرى: ٨٠/٢)



*കണ്ണിയത്ത് ഉസ്താദിന്റെ ഫത്‌വ: തെറ്റിദ്ധരിപ്പിക്കലുകൾക്ക് മറുപടി*


ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന്റെ ഓർമ്മ കുറഞ്ഞ കാലത്ത് പുത്തനാശയക്കാർ ഫതാവൽ കുബ്റയുടെ ഇബാറത്ത് ഉസ്താദിന് കാണിച്ച് കൊടുക്കുകയും, 'ബറാഅത്തിന്റെ പ്രത്യേക സുന്നത്തല്ല നോമ്പ് എന്ന് അല്ലാമ ഇബ്നു ഹജർ തങ്ങൾ ഫത്‌വ നൽകിയിട്ടുണ്ട് ' എന്നെഴുതിയ ഒരു കടലാസിൽ ഉസ്താദിനെ കൊണ്ട് ഒപ്പ് വെപ്പിക്കുകയുമുണ്ടായി. എന്നാൽ ഫതാവാ റംലിയുടെ ഇബാറത്ത് ബഹു കാന്തപുരം ഉസ്താദ് , കണ്ണിയത്ത് ഉസ്താദിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ബറാഅത്ത് നോമ്പ് സുന്നത്താണ് എന്ന് അംഗീകരിച്ച്  ഒപ്പിട്ട് നൽകിയിട്ടുണ്ട്.


(MA ഉസ്താദിന്റെ സംയുക്ത കൃതി)


*സൂറത്ത് യാസീൻ പാരായണം*


ശഅ്ബാൻ പതിനഞ്ചിന് കൊണ്ട് വരേണ്ട പല ദിക്റുകളും പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും മഹത്തുക്കളായ പണ്ഡിതന്മാരിൽ നിന്നും ആരിഫീങ്ങളിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

ബറാഅത്ത് രാവിൽ മൂന്ന് യാസീൻ പാരായണം ചെയ്യൽ ഇതിൽ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി മുസ്‌ലിം സമൂഹം ബറാഅത്ത് രാവിലെ ഇശാ മഗ്‌രിബിനിടയിൽ യാസീൻ സൂറത്ത് മൂന്ന് തവണ പാരായണം ചെയ്യുക പതിവാണ്.


ഇമാം മുഹമ്മദ് ദിംയാത്വി (റ) പറയുന്നത് കാണൂ..

"മഹത്തുക്കളായ ചില ആരിഫീങ്ങൾ പറയുന്നു, 

ബറാഅത്ത് രാവിലെ മഗ്‌രിബിനും ഇശാഇനുമിടയിൽ യാസീൻ സൂറത്ത് മൂന്ന് പ്രാവിശ്യം പാരായണം ചെയ്യണം. അതിനിടയിൽ മറ്റ് സംസാരങ്ങളൊക്കെ ഉപേക്ഷിക്കണം. ആയുസ്സിൽ ബറകത്ത് ഉണ്ടാവാണമെന്ന നിയ്യത്തോടെയാണ് അതിൽ അദ്യത്തെ യാസീൻ പാരായണം ചെയ്യേണ്ടത്. രിസ്ഖിൽ വിശാലതയും ബറകത്തും ഉണ്ടാവണമെന്ന നിയ്യത്തോടെ രണ്ടാമത്തേതും അന്തിമ വിജയം ലഭിക്കണമെന്ന നിയ്യത്തോടെ മൂന്നാമത്തേതും പാരായണം ചെയ്യുക. പിന്നെ മഹത്തുക്കളായ ആരിഫീങ്ങൾ പഠിപ്പിച്ച പ്രത്യേക പ്രാർത്ഥന നിർവഹിക്കുക."


وقال الشيخ محمد الدمياطي: وعن بعض العارفين أن مما ينبغي فعله ليلة النصف من الشعبان أن يقرأ الإنسان بين صلاتي المغرب والعشاء سورة يس بتمامها ثلاث مرات متواليات من غير كلام أجنبي في أثناء ذلك ، الأولى : بنية البركة في العمر له ولمن يحبّ ، والثانية : بنية التوسعة في الرزق مع البركة ، والثالثة : بنية أن يكتبه عنده من السعداء ثم يدعو بما ذكره بعض العارفين.

(نهاية الامل لمن رغب في صحة العقيدة والعمل: ٢٨٠)


ഇത് ഇമാം ദൈറബി (റ) തന്റെ മുജർറബാത്തിലും (20) ഇമാം അബ്ദുൽ ഹമീദ് അശ്ശാഫിഈ (റ) 'കൻസു ന്നജാഹി വസ്സുറൂറിലും (158) പറഞ്ഞിട്ടുണ്ട്.



സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ 

(മഅ്ദിൻ സാദാത്ത് അക്കാദമി വിദ്യാർത്ഥി)

Wednesday, March 8, 2023

ഇസ്തിഗാസ ശിർക്ക് ആക്കാൻ വഹാബി പുരോഹിതന്മാർ കൊണ്ടുവരുന്ന ഒരു ആയത്ത്

 ഇസ്തിഗാസ ശിർക്ക് ആക്കാൻ വഹാബി പുരോഹിതന്മാർ കൊണ്ടുവരുന്ന ഒരു ആയത്ത് അതിൻറെ മുഫസ്സിറുകൾ പറഞ്ഞ വിവരണവും ഇങ്ങനെയാണ്.


*അൽ അഹ്ഖാഫ്   46 : 5*

 وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ 


അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‍കാത്തവരെ ആരാധിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.


വഹാബികൾ മുസ്ലിമീങ്ങളെ മുശരിക്കാക്കാൻ കൊണ്ട് വരുന്ന ഒരു ആയത്ത് ഇതാണ്.


ഇതിനെ .വിവരിച്ചു ഇമാം ത്വിബ്രി رحمه اللهരേഖപ്പെടുത്തുന്നു


അല്ലാഹുവിനെ കൂടാതെ അന്ത്യനാൾ വരെ ഉത്തരം ചെയ്യാത്ത ദൈവങ്ങളെ ആരാധിച്ചുവിളിക്കുന്നവരെ കാൾ വഴി പിഴച്ച ഏത് അടിമയാണ് ഉള്ളത്. (തഫ്സീർ തിബിരി)

يقول تعالى ذكره: وأيّ عبد أضلّ من عبد يدعو من دون الله آلهة لا تستجيب له إلى يوم القيامة (تفسير الطبري رحمه الله)


ഇബ്നു കസീർ തഫ്സീർ രേഖപ്പെടുത്തുന്നു.


വിഗ്രഹങ്ങളെ ആരാധിച്ചു വിളിക്കുന്നവരെ കാൾ വഴി പിഴച്ചവൻ ആരുമില്ല. (തഫ്സീർ ബിനു കസീർ)

أي : لا أضل ممن يدعو أصناما (تفسير ابن كثير)


ഇമാം ഖുർതുബി رحمهരേഖപ്പെടുത്തുന്നു


അന്ത്യനാൾ വരെ ഉത്തരം ചെയ്യാത്തതിന് അല്ലാഹുവിന് പുറമേ വിളിച്ച് ആരാധിക്കുന്നവരെ കാൾ ഒരു 

ഒരു വഴി പിഴച്ചവനും ഇല്ല

അതായത് വിഗ്രഹങ്ങളെ ആരാധിക്കുന്നവൻ. തഫ് സീറ് ഖുർത്വുബി

قوله تعالى : ومن أضل أي لا أحد أضل وأجهل ممن يدعو من دون الله من لا يستجيب له إلى يوم القيامة وهي الأوثان (تفسير القرطبي رحمه الله)



തഫ്സീറുൽ ബഗ്‌ വി റ പറയുന്നു 


ആരാധിക്കുന്നവർ ചോദിക്കുന്നതിനു ഉത്തരം ചെയ്യാത്ത വിഗ്രഹങ്ങളാണ് ഉദ്ദേശം


തഫ്സീറുൽ ബഗ്‌ വി റ


( ومن أضل ممن يدعو من دون الله من لا يستجيب له ) يعني الأصنام لا تجيب عابديها إلى شيء يسألونها ( تفسير البغوي رحمه الله

)

തഫ്സീർ അൽ ഫൈറൂസാഫവാദി പറയുന്നു.


അല്ലാഹുവിനെ കൂടാതെആരാധിക്കുന്നവരേക്കാൾവഴി പിഴച്ചവൻ ആര്? അതായത് അവിശ്വാസി

(തഫ്സീർ അൽ ഫൈറൂസാഫവാദി )

{وَمَنْ أَضَلُّ} عن الحق والهدى {مِمَّن يَدْعُواْ} يعبد {مِن دُونِ ٱللَّهِ} *وهو الكافر* (تفسيير الفيروزابادي رحمه الله)



*ഇ ആയത്തിലോ ആയത്ത് വിവരിച്ച ഏതെങ്കിലും സലഫി സ്വാലിഹീങ്ങളോ

അമ്പിയാക്കൾ അവ്‌ലിയാക്കളുടെ മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ അവരോട് തവസ്സുലും ഇസ്തിഗാസയും ചെയ്യൽ ശിർക്കാണ് എന്ന് പറയുന്നില്ല അത് ശിർക്കാണെന്ന് ഈ ആയത്ത് ഉദ്ധരിച്ചുകൊണ്ട് വഹാബികൾ പറയുന്നത് ദുർവ്യാഖ്യാനവും ഖുർആൻ മാറ്റിമറിക്കലുമാണ് *


* തന്നെയാണ് ഇവർ കൊണ്ടുവരുന്ന എല്ലാ ആയത്തുകളും അല്ലാഹുവല്ലാത്ത മറ്റു ദൈവങ്ങളെ ആരാധിക്കുന്നതിനെയും പറ്റി പറഞ്ഞ ആയത്തുകൾ ഇസ്തിഗാസയുടെ മേലിലും തവസ്സുലിന്റെ മേലിലും വെച്ചു കെട്ടുകയാണ് ഇവർ ചെയ്യാറുള്ളത്

 ആ ആയത്തുകളുടെ തഫ്സീറുകൾ പരിശോധിച്ചാൽ മനസ്സിലാകുന്നതാണ്*


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി


Monday, March 6, 2023

വ്യഭിജാരാരോപണം നടത്തുന്നവർ ഈ ചരിത്രം വായിക്കു*

 



*വ്യഭിജാരാരോപണം നടത്തുന്നവർ ഈ ചരിത്രം വായിക്കു*


ജുറൈജ് : ജീവിത വിശുദ്ധി കൊണ്ട് മഹത്വം നേടിയ മഹാന്‍




മുന്‍കഴിഞ്ഞ സമൂഹങ്ങളില്‍ സദ്‌വൃത്തരായ ധാരാളം ആളുകളുണ്ടായിരുന്നു. ലോകനാഥനായ അല്ലാഹുവിന് ആരാധനകളര്‍പ്പിക്കുന്നതില്‍ ജീവിതം ഉഴിഞ്ഞ് വെച്ചവരായിരുന്നു അവര്‍. അവരില്‍ ഒരാളായിരുന്നു ജുറൈജ്. അദ്ദേഹത്തിന്റെ നിരപരാധിത്വം അല്ലാഹുതന്നെ വെളിപ്പെടുത്തി. അസാധാരണമായ സംഭവങ്ങള്‍ അദ്ദേഹത്തിലൂടെ കാണിച്ചു. ദുര്‍വൃത്തരായ ആളുകള്‍ അദ്ദേഹത്തിനെതിരെ നടത്തി മ്ലേഛവൃത്തിയില്‍ പെടുത്താനുള്ള ശ്രമത്തെ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസിദ്ധിയും കീര്‍ത്തിയും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത്. അദ്ദേഹത്തിന്റെ കഥ പ്രവാചകന്‍ (സ) വിവരിച്ച് തന്നിട്ടുണ്ട്. അബൂഹുറൈറയില്‍ നിന്നുള്ള പ്രസ്തുത റിപോര്‍ട്ട് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്.


പ്രവാചകന്‍(സ) പറയുന്നു: തൊട്ടിലില്‍ വെച്ച് സംസാരിച്ചിട്ടുള്ളത് മൂന്ന് പേര്‍മാത്രമാണുള്ളത്. അതിലൊന്ന് ഈസാ(അ), രണ്ടാമത്തേത് ജുറൈജിന്റെ സംഭവത്തിലെ കുട്ടിയാണ്. തികഞ്ഞ ദൈവ ഭക്തനായിരുന്നു ജുറൈജ്. ആരാധനകള്‍ നിര്‍വഹിക്കുന്നതിനായി അദ്ദേഹം ഒരു ആശ്രമം കെട്ടി അവിടെ താമിസിക്കുകയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഉമ്മ ജുറൈജിനെ കാണാനായി അവിടെ ചെന്നു. അദ്ദേഹമപ്പോള്‍ നമസ്‌കാരത്തിലായിരുന്നു. ഉമ്മ വിളിച്ചു: മോനേ ജുറൈജ്.. നാഥാ.. എന്റെ നമസ്‌കാരം.. എന്റെ ഉമ്മ.. എന്നു ചിന്തിച്ച് അദ്ദേഹം നമസ്‌കാരം പൂര്‍ത്തിയാക്കി. നമസ്‌കാരം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ ഉമ്മ തിരിച്ച് പോയിരുന്നു. അടുത്ത ദിവസവും അദ്ദേഹം നമസ്‌കാരത്തിലായിരിക്കെ ഉമ്മ വന്നു. അന്നും നമസ്‌കാരം കഴിഞ്ഞപ്പോഴേക്കും ഉമ്മ തിരിച്ച് പോയിരുന്നു. മൂന്നാമത്തെ ദിവസവും ഉമ്മ വന്നു. അന്നും അദ്ദേഹം നമസ്‌കാരത്തിലായിരുന്നു. അന്നും ജുറൈജ് നമസ്‌കാരം തുടര്‍ന്നപ്പോള്‍ ഉമ്മ പറഞ്ഞു: അല്ലാഹുവേ, ഒരു വേശ്യയുടെ മുഖം കാണാതെ ഇദ്ദേഹത്തെ മരിപ്പിക്കരുതേ.


ബനൂഇസ്രായീല്യര്‍ ജുറൈജിനെയും അദ്ദേഹത്തിന്റെ ആരാധനയെയും കുറിച്ച് പരസ്പരം പറയാറുണ്ടായിരുന്നു. സുന്ദരിയായ ഒരു വേശ്യ അവര്‍ക്കിടയിലുണ്ടായിരുന്നു. അവള്‍ പറഞ്ഞു: നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാനവനെ വശീകരിക്കാം. അവള്‍ അദ്ദേഹത്തിന്റെ മുന്നിലൂടെ നടന്നു, എന്നാല്‍ ജുറൈജ് അവളിലേക്ക് നോക്കിയതേയില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് ഒരു ഇടയന്‍ കടന്ന് വന്നു. അവള്‍ ഇടയനുമായി അവിഹിതത്തിലേര്‍പ്പെട്ടു. അവള്‍ ഗര്‍ഭിണിയാവുകയും ചെയ്തു. അവള്‍ പ്രസവിച്ചപ്പോള്‍ പറഞ്ഞു: ഇത് ജുറൈജിന്റെ കുട്ടിയാണ്. ആളുകള്‍ ആശ്രമത്തില്‍ ചെന്ന് അദ്ദേഹത്തെ വലിച്ചിറക്കി. ആശ്രമം തകര്‍ക്കുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: എന്തു പറ്റി നിങ്ങള്‍ക്കെല്ലാം? അവര്‍ പറഞ്ഞു: നീ ഈ വേശ്യയുമായി വ്യഭിചാരത്തിലേര്‍പ്പെട്ടു, അവള്‍ ഇപ്പോള്‍ പ്രസവിച്ചിരിക്കുന്നു. അദ്ദേഹം ചോദിച്ചു: കുട്ടി എവിടെ? അവര്‍ കുട്ടിയുമായി വന്നു. എന്നിട്ടദ്ദേഹം പറഞ്ഞു: ഞാനൊന്ന് നമസ്‌കരിക്കട്ടെ, നമസ്‌കരിച്ച ശേഷം കുട്ടിയുടെ വയറിന് തട്ടികൊണ്ട് ചോദിച്ചു: മോനേ, ആരാണ് നിന്റെ പിതാവ്? അപ്പോള്‍ കുട്ടി പറഞ്ഞു: ആ ഇടയനാണെന്റെ പിതാവ്. ആളുകളെല്ലാം ജുറൈജിനെ കെട്ടിപിടിച്ച് ക്ഷമാപണം നടത്തി. അവര്‍ പറഞ്ഞു: ഞങ്ങള്‍ സ്വര്‍ണ്ണം കൊണ്ട് നിങ്ങള്‍ക്കൊരു ആശ്രമം പണിതു തരാം. അത് വേണ്ട, മണ്ണുകൊണ്ടുള്ളത് തന്നെ മതിയെനിക്കെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അവരത് ഉണ്ടാക്കി കൊടുത്തു.


ആഇശാ ബീവി ക്കെതിരെ വ്യഭിജാരാരോപണം നടത്തിയവർക്കെതിരെ ഖുർആൻ ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്.


അതിന് നേതൃത്വം നൽകിയത് അന്നത്തെ കപടന്മാരായിരുന്നു. (ഇന്നത്തെ ഒഹാബികളെ പോലെയുള്ളവർ )


ആഇശാ ബീവി തന്നെ പറയുന്നു ഇമാം മുസ്ലിം രേഘപ്പെടുത്തുന്നു.



അങ്ങനെ എന്റെ കാര്യത്തില്‍ (അപരാധം പറഞ്ഞുണ്ടാക്കുക നിമിത്തം) നാശത്തില്‍പെട്ടവരൊക്കെ നാശത്തിലായി! അതില്‍ നേതൃത്വം വഹിച്ചതു (കപടവിശ്വസികളുടെ നേതാവായ) അബ്ദുല്ലാഹിബ്നു ഉബ്ബയ്യ്‌ (عبد الله بن ابي بن سلول) ആയിരുന്നു. ഞങ്ങള്‍ മദീനായിലെത്തി. എനിക്കു ഒരു മാസത്തോളം രോഗം പിടിപ്പെട്ടു. ജനങ്ങള്‍ കള്ളക്കഥയില്‍ മുഴുകിക്കൊണ്ടിരുന്നു. ഞാനതൊന്നും അറിഞ്ഞിരുന്നില്ല.


അവരുടെ നിരപരാതിത്വം തെളിയിച്ചു കൊണ്ടും ഇത്തരം ആരോപകർക്കെതിരെ താക്കീത് നൽകികൊണ്ടും അല്ലാഹു ഖുർആനിൽ പറയുന്നു.

നിശ്ചയമായും (ആ) കള്ളവാര്‍ത്തകൊണ്ടുവന്നിട്ടുള്ളവര്‍, നിങ്ങളില്‍നിന്നുള്ള ഒരു കൂട്ടരാകുന്നു. അതു നിങ്ങള്‍ക്കു ദോഷകരമാണെന്നു നിങ്ങള്‍ കരുതേണ്ട: പക്ഷേ, അതു നിങ്ങള്‍ക്കു ഗുണകരമാകുന്നു. അവരില്‍ ഓരോരുത്തന്നും അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാപം [പാപത്തിന്റെ ശിക്ഷ] ഉണ്ടായിരിക്കും. അവരില്‍ നിന്നും അതിന്റെ നേതൃത്വം ഏറ്റെടുത്തവനാകട്ടെ, അവനു വമ്പിച്ച ശിക്ഷയുമുണ്ട്‌.

(സൂറത്ത് നൂർ)



കള്ളവാര്‍ത്ത എന്ന് പറഞ്ഞത് മേല്‍വിവരിച്ച അപവാദമാണെന്നു് പറയേണ്ടതില്ല. ഇത് നിര്‍മ്മിച്ചുണ്ടാക്കപ്പെട്ടത് മുസ്‌ലിംകള്‍ക്കിടയില്‍നിന്നുമാണ്. അതില്‍ നേതൃത്വം വഹിച്ചവന്‍ – അഥവാ, ആദ്യം കെട്ടിയുണ്ടാക്കുകയും, ജനമദ്ധ്യെ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തവന്‍ – മേല്‍പറഞ്ഞ കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉബയ്യു തന്നെ

നേതൃത്വം വഹിച്ച ഇബ്നു ഉബയ്യാകട്ടെ, അവന് വമ്പിച്ച ശിക്ഷയുണ്ടാകുമെന്നു് അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. മാത്രമല്ല, അവന്‍ മരണംവരെ, ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിപ്പോരുകയും ശപിക്കപ്പെട്ടവനായി മരണപ്പെടുകയുമാണുണ്ടായിട്ടുള്ളതെന്നു് പല ലക്ഷ്യങ്ങള്‍ മുഖേന തിട്ടപ്പെട്ടുകഴിഞ്ഞതാണ്



ഖുർആൻ തുടരുന്നു.


നിങ്ങള്‍ അതു കേട്ടപ്പോള്‍, സത്യവിശ്വാസികളും, സത്യവിശ്വാസിനികളും തങ്ങളെപ്പറ്റിത്തന്നെ (പരസ്പരം) നല്ല വിചാരം വിചാരിക്കുകയും, 'ഇതു വ്യക്തമായ ഒരു കള്ളവാര്‍ത്തയാണ്' എന്നു പറയുകയും എന്തുകൊണ്ട് ചെയ്തു കൂടായിരുന്നു?!


അവര്‍ [ഇതു പറഞ്ഞുണ്ടാക്കിയവര്‍] എന്താണതിനു നാലു സാക്ഷികളെകൊണ്ടു വരാഞ്ഞത്?! അവര്‍ സാക്ഷികളെകൊണ്ട് വരാത്ത സ്ഥിതിക്ക് അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ തന്നെ

അല്ലാഹുവിന്റെ ദയവും, അവന്റെ കാരുണ്യവും നിങ്ങളില്‍ - ഇഹത്തിലും പരത്തിലും വെച്ച് - ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ യാതൊന്നില്‍ മുഴുകിയിരിക്കുന്നുവോ അക്കാര്യത്തില്‍, വമ്പിച്ച ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുമായിരുന്നു:-

നിങ്ങളുടെ നാവുകളാല്‍ നിങ്ങളതു ഏറ്റുപറയുകയും, നിങ്ങള്‍ക്കു യാതൊരു അറിവുമില്ലാത്ത ഒരു കാര്യം നിങ്ങളുടെ വായകൊണ്ടു പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍! [അപ്പോഴായിരുന്നു അതു ബന്ധിക്കേണ്ടതു; അതുണ്ടായില്ല.] നിങ്ങള്‍ ഇതൊരു നിസ്സാരകാര്യമെന്ന് ഗണിക്കുന്നു; അതാകട്ടെ, അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ചതുമാകുന്നു!


അതുകേട്ട അവസരത്തില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറഞ്ഞു കൂടായിരുന്നു: നമുക്ക് ഇതിനെപ്പറ്റി സംസാരിക്കുവാന്‍ പാടുള്ളതല്ല - '(അല്ലാഹുവേ!) നീ മഹാപരിശുദ്ധന്‍!' - ഇതു വമ്പിച്ച ഒരു കെട്ടുകഥയാണ്' എന്ന്.



ഇതുപോലെയുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിച്ചു പോകരുതെന്നു വെച്ച് അല്ലാഹു നിങ്ങളെ ഉപദേശിക്കുകയാണ് - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.

അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ വിവരിച്ചു തരുകയാണ്‌; അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.


(സൂറത്ത് നൂറ് )


വ്യഭിചാരാരോപണം തെളിയിക്കുവാന്‍ നാല് സാക്ഷികള്‍ വേണം. അത് അവര്‍ കൊണ്ടുവരേണ്ടതായിരുന്നു. അത് ചെയ്യാത്തപ്പോള്‍ – അഥവാ ആരോപണം തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് – അവര്‍ കളവ് പറയുന്നവരാണെന്നാണ് അല്ലാഹുവിന്റെ വിധി. ഇത് പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. തെളിയിക്കുവാന്‍ കഴിയാത്ത കുറ്റം പരസ്യപ്പെടുത്തരുതെന്നും പ്രചരിപ്പിക്കരുതെന്നും ഇതില്‍നിന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരു പക്ഷെ, സംഭവം യഥാര്‍ത്ഥത്തില്‍ ശരിയായിരുന്നാല്‍ തന്നെയും, അതിന്റെ പ്രതിഫലം അല്ലാഹു കൊടുത്തുകൊള്ളുമെന്നു വെച്ച് മൗനം കൈക്കൊള്ളുകയും, കഴിയുമെങ്കില്‍ സ്വകാര്യത്തില്‍ ഉപദേശിക്കുകയുമാണ്‌ വേണ്ടത്. സാധാരണ സംഭവങ്ങളിലെല്ലാം തന്നെ, രണ്ട് സാക്ഷികളാണ് ഇസ്‌ലാമില്‍ തെളിവായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. വ്യഭിചാരവിഷയത്തില്‍ മാത്രം നാല് സാക്ഷികള്‍ വേണമെന്ന് വെച്ചത് വ്യഭിചാരത്തിന്റെയും, അതിന്റെ ശിക്ഷയുടെയും ഗൗരവം നിമിത്തമാകുന്നു.


ASLAM Kamil


ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...