Wednesday, March 4, 2020

ഇസ്ലാമിലെ യുദ്ധങ്ങൾ എന്തിന്?

https://t.me/joinchat/AAAAAEaZtjmWYbWEa-1VPA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


1. നബി (സ) യുടെ അധികാരമോഹമല്ലേ യുദ്ധങ്ങളിൽ നാം കാണുന്നത്?

2. നബി (സ) അയൽ നാടുകളെ ആക്രമിച്ചത് എന്തിനാണ്?

മദീനാരാഷ്ട്രത്തിന്റെ സുരക്ഷയായിരുന്നു മുഹമ്മദ് നബി (സ) നയിച്ച യുദ്ധങ്ങളുടെ ലക്ഷ്യമെങ്കിൽ പിന്നെയെന്തിനാണ് അദ്ദേഹം ഇങ്ങോട്ട് യുദ്ധത്തിന് വരാത്ത അയൽനാടുകളെ ആക്രമിച്ചത്? ഇത്തരം ആക്രമണങ്ങൾ മുഹമ്മദ് നബിക്ക് ശേഷം വ്യാപകമായി നടന്നിട്ടുണ്ടെന്ന് ചരിത്രം പഠിപ്പിക്കുന്നുമൂണ്ടല്ലൊ ?

രാഷ്ട്രസുരക്ഷയ്ക്കും സമാധാനത്തിനും,  പ്രതിരോധത്തെ പോലെ, ചിലപ്പോൾ പ്രത്യാക്രമണവും അനിവാര്യമായിത്തീരും. മദീനാ നാടിനെ തകർക്കാൻ വന്നവരെ പ്രതിരോധിക്കുകയായിരുന്നു ഉഹ്ദിലും ഖൻദഖിലും പ്രവാചകൻ(സ) ചെയ്തത്. തങ്ങളുടെ നാട് തകർക്കാനായി വരുന്നവരെ സ്വദേശത്ത് വെച്ച് പ്രതിരോധിക്കുകയെന്ന തന്ത്രം തുടർന്നാൽ അത് നാടിന്റെയും നാട്ടുകാരുടെയും നാശത്തിലാണ് കലാശിക്കുകയെന്ന് പ്രവാചകനിലെ രാഷ്ട്രനേതാവ് മനസ്സിലാക്കി. പതിനായിരത്തോളം വരുന്ന സഖ്യകക്ഷീസൈന്യത്തിനെങ്ങാനും ദിവസങ്ങളെടുത്ത് മദീനാപ്രവാസികൾ നിർമിച്ച കിടങ്ങ് കടന്ന് മദീനയെ ആക്രമിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മദീനാനാട് തന്നെ ഇല്ലാതാകുമായിരുന്നു. അവിടെയുള്ള പുരുഷന്മാരെല്ലാം കൊല്ലപ്പെടുകയും സ്ത്രീകൾ വെപ്പാട്ടികളായിതത്തീർന്ന് അടിമച്ചന്തകളിൽ വില്‍ക്കപ്പെടുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താലാണ് മദീന രക്ഷപ്പെട്ടത്. ഇനിയും ശത്രുക്കൾക്ക് മദീനയെ വളഞ്ഞ് അതിനെ നശിപ്പിക്കാൻ അവസരം കൊടുത്തുകൂടെന്ന് യുദ്ധതന്ത്രജ്ഞനായ ആ രാഷ്ട്രനേതാവ് തീരുമാനിച്ചു. ഖന്‍ദഖില്‍വെച്ച് സഖ്യകക്ഷികള്‍ നിരാശയോടെ തിരിച്ചുപോയതിനുശേഷമുള്ള പ്രവാചകന്റെ (സ) പ്രഖ്യാപനത്തിൽ കാണാൻ കഴിയുന്നത് നാടിനെ തകർക്കാൻ വരുന്നവരെ അവരുടെ നാടുകളിൽ പോയി പ്രത്യാക്രമിക്കുകയെന്ന രാഷ്ട്രതന്ത്രമാണ്. അദ്ദേഹം പറഞ്ഞു: "ഇനി മുതല്‍ നാം അവരോട് യുദ്ധം ചെയ്യും. അവര്‍ നമ്മോട് യുദ്ധത്തിനൊരുമ്പെടുകയില്ല. (സ്വഹീഹുല്‍ ബുഖാരി കിത്താബുല്‍ മഗാസി)

രാഷ്ട്രതന്ത്രജ്ഞനായ നേതാവിന്റെ പ്രഖ്യാപനം. ശത്രുക്കള്‍ മദീനാ രാജ്യത്തേക്ക് കടന്നുവന്ന് അവിടെയുള്ളവരെ കൊന്നൊടുക്കുകയും രാജ്യസമ്പത്ത് കൊള്ളയടിക്കുകയും നാടിനെ തകര്‍ക്കുകയും ചെയ്യുന്നതിന് സമ്മതിക്കാതെ അവരുടെ കേന്ദ്രങ്ങളില്‍ പോയി ആക്രമിക്കുകയും മദീനയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇതിനുശേഷമുള്ള പ്രവാചക യുദ്ധങ്ങളിലെല്ലാം കാണാന്‍ കഴിയുന്നത്. പ്രത്യാക്രമണത്തിലൂടെ സ്വന്തം നാടിനെ പ്രതിരോധിക്കുകയെന്ന തന്ത്രം. അതിന്ന് ആദ്യമായി സ്വന്തം നാടിനകത്തെ ആന്തരികശത്രുക്കളെ മാതൃകാപരമായി ഉന്‍മൂലനം ചെയ്യേണ്ടതുണ്ടായിരുന്നു, പ്രവാചകന്. അനുസരണയുള്ള പ്രജകളായി ജീവിക്കാമെന്ന് ആവര്‍ത്തിച്ച് കരാര്‍ ചെയ്യുകയും യുദ്ധസന്ദര്‍ഭത്തില്‍ കൂറുമാറുകയും ചെയ്ത ബനൂഖുറൈദക്കാരെ ഉന്‍മൂലനം ചെയ്തുകൊണ്ട് ആന്തരികശത്രുക്കള്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് സ്വീകരിക്കപ്പെടുകയെന്ന് കപടവിശ്വാസികളടക്കമുള്ള മദീന പൗരന്‍മാരെ ബോധ്യപ്പെടുത്തുകയാണ് പ്രവാചകൻ(സ) ഖന് ദഖ്‌ യുദ്ധത്തിന് ശേഷം ആദ്യമായി ചെയ്തത്. .

മദീനാരാഷ്ട്രത്തെ തകര്‍ക്കാന്‍ ഗൂഢാലോചനകള്‍ നടത്തുന്നവരോട് അവര്‍ ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുമ്പ് അവരുടെ കേന്ദ്രങ്ങളില്‍ പോയി ആക്രമിക്കുകയെന്ന പ്രതിരോധ തന്ത്രം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷവും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഏതുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പ്രവാചകന്‍ സന്നദ്ധനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഹുദൈബിയ സന്ധി. സത്യനിഷേധികള്‍ സമാധാനത്തിലേക്ക് ചായവ് കാണിച്ചാല്‍ പ്രവാചകനും(സ) സമാധാനത്തിന് സന്നദ്ധനാകണമെന്ന ക്വുര്‍ആന്‍ നിര്‍ദേശം പ്രയോഗവത്ക്കരിക്കപ്പെടുകയാണ് ഹുദൈബിയ സന്ധിയില്‍ ഉണ്ടായത്. ഹിജ്‌റ ആറാം വര്‍ഷത്തില്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ട പ്രവാചകനും ആയിരത്തിഅഞ്ഞൂറോളം വരുന്ന അനുചരന്‍മാരും വഴിയിലുള്ള ഹുദൈബിയയില്‍ വെച്ച് തടയപ്പെട്ടതിനോടനുബന്ധിച്ച് ഉണ്ടാക്കിയ കരാറാണ് ഹുദൈബിയ സന്ധി എന്നറിയപ്പെടുന്നത്. 'പത്തുവര്‍ഷം ഇരുവിഭാഗവും പരസ്പരം യുദ്ധം ചെയ്യാന്‍ പാടില്ല'യെന്ന സമാധാനക്കരാറിനുവേണ്ടി ഏകപക്ഷീയമായി ഖുറൈശികള്‍ക്ക് അനുകൂലമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന, പ്രവാചകാനുചരന്‍മാരടക്കം പ്രതിഷേധിച്ച കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ മുഹമ്മദ് നബി(സ) സന്നദ്ധനായി. ഉമറിെേന  പോലെയുള്ള പ്രവാചകാനുചരന്‍മാര്‍ പോലും ശക്തമായ പ്രതിഷേധമറിയിച്ച കരാറിനെക്കുറിച്ചാണ് 'തീര്‍ച്ചയായും നിനക്ക് പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു'(48:1)വെന്ന് അല്ലാഹു പറഞ്ഞതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഹുദൈബിയ സന്ധി സൃഷ്ടിച്ച സമാധാനകാലത്താണ് അയല്‍നാടുകളിലെ ഭരണാധികാരികള്‍ക്ക് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രവാചകൻ(സ)  കത്തുകളയച്ചത്; അയല്‍പ്രദേശങ്ങളിലേക്ക് ആദര്‍ശപ്രബോധനത്തിനായി അനുചരന്‍മാരെ പറഞ്ഞയച്ചതും ഇക്കാലത്തുതന്നെ. മക്കാ മുശ്‌രിക്കുകളുമായി സമാധാന സന്ധിയുണ്ടാക്കിയശേഷം വഞ്ചകരായ ജൂതന്‍മാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് പ്രവാചകൻ(സ)ചെയ്തത്. മദീനാ രാഷ്ട്രത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം ഖൈബറില്‍ ഒരുമിച്ച് ചേര്‍ന്ന് മദീനയെയും ഇസ്‌ലാമിക സമൂഹത്തെയും തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ജൂതന്‍മാര്‍ക്കെതിരെ 1600 പേര്‍ അടങ്ങിയ സൈന്യത്തോടെ നടത്തിയ പടയോട്ടമാണ്' അവരുടെ നാടുകളില്‍ പോയി നാം യുദ്ധം ചെയ്യും' എന്ന പ്രവാചക പ്രഖ്യാപനത്തിന്റെ ആദ്യത്തെ പ്രയോഗവത്ക്കരണം. ഖൈബറില്‍ വച്ചു നടന്ന ശക്തമായ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചു. 93 ജൂതന്‍മാരും 15 മുസ്‌ലിംകളും മരണപ്പെട്ട യുദ്ധത്തോടെ ഖൈബര്‍ മുസ്‌ലിംകളുടെ അധീനതയില്‍ വന്നുവെങ്കിലും അവിടുത്തെ യഹൂദന്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നബി (സ) സന്നദ്ധനായി. ഫലഭൂയിഷ്ടമായ ഖൈബറിലെ ഭൂമി പരിപാലിക്കുകയും കൃഷി ചെയ്തു വരുമാനമുണ്ടാക്കുകയും ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്ന യഹൂദ ആവശ്യം ഉത്പന്നത്തിന്റെ പകുതി മുസ്‌ലിംകളുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥയില്‍ അംഗീകരിക്കപ്പെട്ടു. ഖൈബറില്‍നിന്ന് പാഠമുള്‍ക്കൊണ്ട ഫദക്വിലെയും തയ്മാഇലെയും ജൂതന്‍മാര്‍ നബി(സ)യുമായി സമാധാനക്കരാറിലേര്‍പ്പെട്ടപ്പോള്‍ വാദില്‍ ഖുറയിലെ ജൂതന്‍മാര്‍ അക്രമത്തിന്റെ മാര്‍ഗമാണ് കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ സൈനിക നടപടിയുണ്ടായി; അവര്‍ പരാജയപ്പെട്ടപ്പോള്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്ന അവിടെയുള്ള ജൂതന്മാരുടെ ആവശ്യവും അംഗീകരിക്കുകയാണ് പ്രവാചകൻ(സ)ചെയ്തത്.

റോമിലെ കൈസര്‍, സിറിയയിലെ കിസ്‌റ, അബ്‌സീനിയയിലെ നജ്ജാശി, ഈജിപ്തിലെ മുഖൗഖിസ്, ദമസ്‌കസിലെ ഹാരിസ്, ബഹ്‌റൈനിലെ മുന്‍ദിര്‍, സിറിയന്‍ അതിര്‍ത്തിയിലെ ഗസ്സാന്‍, ബുസ്‌റായിലെ അമീര്‍, യമാമയിലെ ഹൗദ, ഒമാനിലെ അമീര്‍ എന്നിവര്‍ക്ക് പ്രവാചകൻ(സ)അയച്ച ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള പ്രതികരണങ്ങളാണുണ്ടായത്. റോമാ ചക്രവര്‍ത്തിയുടെ കീഴില്‍ ഭരണം നടത്തിയിരുന്ന ഗസ്സാന്‍ രാജാവ് പ്രവാചകൻ(സ)ന്റെ കത്തിനെ അവഹേളിക്കുകയും അതുമായി ചെന്ന ദൂതനെ വധിക്കുകയും ചെയ്തുകൊണ്ട് ഇസ്‌ലാമിനോടും പ്രവാചകനു (സ)മെതിരെയുള്ള ശാത്രവം പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ സൈനിക നടപടിയെടുക്കുകയല്ലാതെ നിര്‍വാഹമില്ലെന്ന അവസ്ഥയുണ്ടായി. ഹിജ്‌റ എട്ടാം വര്‍ഷം പ്രവാചകൻ(സ) പറഞ്ഞയച്ച മുവ്വായിരം മുസ്‌ലിംകള്‍ റോമാക്കാരുമായി നടത്തിയ പോരാട്ടമാണ് മുഅ്ത്വ യുദ്ധം എന്നറിയപ്പെടുന്നത്. മൂന്ന് സേനാനായകരടക്കം പന്ത്രണ്ട് പേര്‍ രക്തസാക്ഷികളായ ഈ യുദ്ധത്തിന്റെ ഗതി മുസ്‌ലിംകള്‍ക്ക് എതിരായി തീര്‍ന്നതിനാല്‍ സൈനിക നേതൃത്വമേറ്റെടുത്ത ഖാലിദുബ്‌നു വലീദ്‌ േതന്ത്രപരമായി യുദ്ധരംഗത്തുനിന്ന് പിന്‍മാറുകയാണ് ചെയ്തത്.

ഹുദൈബിയ സന്ധിയിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ മുശ്‌രിക്കുകള്‍ക്കെതിരെ നടന്ന സൈനിക നടപടിയാണ് മക്കാ വിജയമായി പരിണമിച്ചത്. ഹിജ്‌റ എട്ടാം വര്‍ഷം റമദാനില്‍ പതിനായിരത്തോളം വരുന്ന മുസ്‌ലിംകളുടെ സൈന്യം മക്കിയിലേക്ക് മാര്‍ച്ച് ചെയ്തു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു രക്തരഹിത വിപ്ലവത്തിന് മക്ക വിധേയമായി. ഖുറൈശി നേതാവായിരുന്ന അബൂസുഫ്‌യാനടക്കം പലരും മുസ്‌ലിംകളായി. പ്രവാചകനെ പീഡിപ്പിക്കുകയും ജന്‍മനാട്ടില്‍നിന്ന് പുറത്താക്കുകയും അനുചരന്‍മാരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തവര്‍ ഉള്‍ക്കൊള്ളുന്ന മക്കക്കാര്‍ക്ക് പ്രവാചകൻ(സ)ന്‍ല നിരുപാധികം മാപ്പു നല്‍കി. കഅ്ബാലയത്തിനകത്ത് പില്‍ക്കാലത്ത് സ്ഥാപിക്കപ്പെട്ട മുന്നൂറ്റി അറുപത് ശിലാവിഗ്രഹങ്ങളും നീക്കം ചെയ്ത് ശുദ്ധീകരിക്കുകയും സ്രഷ്ടാവിനെ മാത്രം ആരാധിക്കാനായി ആദ്യമായി നിര്‍മ്മിക്കപ്പെട്ട ഗേഹത്തില്‍നിന്ന് സൃഷ്ടിപൂജയുടെ ചിഹ്നങ്ങളെ പുറത്താക്കുകയും ചെയ്തു.(15) മക്കാ മണലാരണ്യത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട അടിമയായിരുന്ന ബിലാലിനോട് ഈ മഹാവിജയത്തിന്റെ പ്രഖ്യാപനമായി കഅ്ബാലയത്തിന് മുകളില്‍ കയറി ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മക്കാവിജയത്തെ സകലവിധ സങ്കുചിതത്വങ്ങളുടെയും അടിവേരറുക്കുന്നതിനുള്ള പ്രഖ്യാപനമാക്കിത്തീര്‍ത്തു. മക്കക്കാര്‍ക്കെല്ലാം പൊതുമാപ്പ് നല്‍കിയെങ്കിലും വഞ്ചകരും കൊടുംക്രൂരതകള്‍ കാണിച്ചവരുമായി ഏതാനും പേര്‍ക്കെതിരെ നടപടികളെടുത്തുകൊണ്ട് ചില കുറ്റകൃത്യങ്ങളോടുള്ള ഇസ്‌ലാമിന്റെ നിലപാട് കര്‍ക്കശമാണെന്ന് പ്രവാചകൻ(സ) മക്കാ വിജയത്തോടനുബന്ധിച്ച് വ്യക്തമാക്കി.

മക്കാ വിജയത്തോടനുബന്ധിച്ച് ഖുറൈശികള്‍ കീഴടങ്ങിയെങ്കിലും ശക്തരായ തങ്ങളെ കീഴടക്കാനാവില്ലെന്ന് അഹങ്കരിക്കുകയും നബി(സ)ക്കെതിരില്‍ പടയൊരുക്കം നടത്തുകയും ചെയ്ത ഹവാസീന്‍ ഗോത്രത്തെയും ഥഖീഫ് ഗോത്രത്തെയും പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ഹുനൈനില്‍ തുടങ്ങുകയും ത്വാഇഫില്‍ അവസാനിക്കുകയും ചെയ്ത യുദ്ധം നടന്നത്. മാലിക്കുബ്‌നു ഔഫിന്റെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ ഗോത്രങ്ങള്‍ സംഘടിച്ച് മുസ്‌ലിംകള്‍ക്കെതിരെ അണിനിരക്കുന്നുവെന്നറിഞ്ഞപ്പോഴാണ് പന്ത്രണ്ടായിരം പേരടങ്ങുന്ന വമ്പിച്ച ഒരു സൈന്യവുമായി മക്കാ വിജയം കഴിഞ്ഞ് രണ്ട് ആഴ്ചകള്‍ക്കുശേഷം പ്രവാചകൻ(സ) ഹുനൈനിലേക്ക് പുറപ്പെട്ടത്. എണ്ണപ്പെരുപ്പം സൃഷ്ടിച്ച മതിപ്പും ഇത്ര വലിയ സൈന്യത്തെ ജയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന ആത്മസംതൃപ്തിയും അല്ലാഹുവിന്റെ പരീക്ഷണത്തിന് കാരണമായിയെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.( 9:25) ഇടുങ്ങിയ മലമ്പാതകളിലൂടെ ഹുനൈനിലേക്ക് നീങ്ങിയ മുസ്‌ലിം സൈന്യത്തിന്റെ നേരെ താഴ്‌വരകളിലും കുന്നുകളിലും ഒളിഞ്ഞിരുന്ന ഒളിപ്പോരാളികള്‍ നടത്തിയ അപ്രതീക്ഷിതമായ മിന്നലാക്രമണം മുസ്‌ലിംകളുടെ അണിയെ ഛിന്നഭിന്നമാക്കി. മുസ്‌ലിംകള്‍ ചിന്നിച്ചിതറി നാലുഭാഗത്തേക്കും ഓടി. അവര്‍ക്കിടയിലൂടെ നടന്ന്'ഞാന്‍ നബിയാണ്; കള്ളനല്ല'; അബ്ദുല്‍മുത്തലിബിന്റെ പുത്രനാണ്' എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഹമ്മദ് നബി(സ) യുദ്ധരംഗം വിട്ടോടുന്നവരെ തിരിച്ചുവിളിച്ചു. അതോടെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മുസ്‌ലിംകള്‍ക്ക് ധൈര്യം ലഭിക്കുകയും യുദ്ധരംഗത്ത് സജീവമാകുകയും ചെയ്തു. അതോടെ ശത്രുക്കള്‍ തോറ്റോടി. ചിലര്‍ ത്വാഇഫിലേക്കാണ് ഓടിപ്പോയത്. അവിടെയുള്ള കോട്ടകള്‍ക്കകത്ത് അഭയം തേടിയവര്‍ക്കെതിരെ ശ്ക്തമായ നടപടികളുമായി പ്രവാചകനും പ്രവാചകൻ(സ) അനുചരന്‍മാരും മുന്നേറിയെങ്കിലും അവരെ കോട്ടകള്‍ക്കകത്തുനിന്ന് പുറത്തുകൊണ്ടുവരാന്‍ സാധിച്ചില്ല. ഹുെനെന്‍ യുദ്ധത്തില്‍ പിടിച്ചുവെക്കപ്പെട്ടവരെ തങ്ങള്‍ക്കുതന്നെ തിരിച്ചുതരണമെന്ന് യുദ്ധത്തില്‍ പരാജയപ്പെട്ട ഹവാസിന്‍ ഗോത്രക്കാര്‍ പ്രവാചകനുടുത്ത് വന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രവാചകൻ(സ)അത് അംഗീകരിക്കുകയാണ് ചെയ്തത്.

അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളെല്ലാം ഇസ്‌ലാമിന് കീഴിലാവുമെന്ന് മനസ്സിലായപ്പോള്‍, അത് പ്രതിരോധിക്കാനായി റോമാ സാമ്രാജ്യം സായുധ ശേഖരണവും സൈനിക വിന്യാസവും നടത്തിയപ്പോള്‍ അവര്‍ക്കെതിരെ നടന്ന തബൂക്ക് യുദ്ധവും നാടിനെയും ആദര്‍ശത്തെയും സംരക്ഷിക്കുന്നതിനുവേണ്ടി നടന്നതായിരുന്നു. കഠിനമായ ചൂടുകാലത്താണ് മുപ്പതിനായിരം മുസ്‌ലിംകളുള്‍ക്കൊള്ളുന്ന പ്രവാചകന്റെ സൈന്യം തബൂക്കിലേക്ക് പോയത്. നിശ്ചയദാര്‍ഢ്യത്തോടെ വരുന്ന മുസ്‌ലിം സൈന്യത്തിന്റെ ഗതി കണ്ട് ഭയന്ന റോമന്‍ സൈന്യം തബൂക്കില്‍നിന്ന് പിന്‍മാറിയതിനാല്‍ യുദ്ധം നടന്നില്ല. പ്രവാചകൻ(സ) ന്‍നേരിട്ട് പങ്കെടുത്ത അവസാനത്തെ സൈനിക നീക്കവും കാര്യമായ ആള്‍നാശമൊന്നുമുണ്ടാകാതെ വിജയത്തിന്റെ പാതക ഉയര്‍ത്തുകയാണുണ്ടായത്-എന്നര്‍ഥം.

ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ നേതാവ് എന്ന നിലയ്ക്കുള്ള തന്റെ ഉത്തരവാദിത്ത നിര്‍വഹണമാണ് പ്രവാചകൻ(സ) നയിച്ച യുദ്ധങ്ങളിലെല്ലാം നമുക്ക് കാണാന്‍ കഴിയുന്നത്. പൗരന്‍മാരുടെ ജീവനും സ്വത്തും അഭിമാനവും മതവും സംരക്ഷിക്കുക, നാടിന്റെ സുരക്ഷ ഉറപ്പുവരുത്തുക, ആന്തരിക ശത്രുക്കളെ ഇല്ലായ്മ ചെയ്യുക, ഇസ്‌ലാമികാദര്‍ശമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള അവസ്ഥ എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നിങ്ങനെ ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്തങ്ങളുടെ നിര്‍വഹണത്തിന് വേണ്ടിയാണ് പ്രവാചകൻ(സ) യുദ്ധം ചെയ്തത്. മക്കയിലും മറ്റ് പ്രദേശങ്ങളിലുമെല്ലാം പീഡനങ്ങളനുഭവിക്കുന്ന മുസ്‌ലിംകളുടെ മോചനവും അവര്‍ക്ക് സ്വതന്ത്രമായി ഇസ്‌ലാം അനുധാവനം ചെയ്യാന്‍ കഴിയുന്ന അവസ്ഥയുടെ സംസ്ഥാപനവും പ്രവാചക യുദ്ധങ്ങളുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.



No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ-17` *കെ.പിയുടെ വ്യാഖ്യാനവും* *വ്യാഖ്യാന നിഷേധവും*

 https://www.facebook.com/share/p/15YF45nG1o/ 1️⃣6️⃣4️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ ...