Monday, December 30, 2024

തവസ്സുൽതവസ്സുൽ ചെയ്യൽ അനുവദനീയമാണ് - ഒഹാബീ നേതാവ് ശൗകാനി

 തവസ്സുൽ


Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യൽ അനുവദനീയമാണ് -

ഒഹാബീ നേതാവ് ശൗകാനി


ശൗകാനി തുഹ്ഫതുദ്ധാ കിരീൻ എന്ന ഗ്രന്തത്തിൽ

ആവശ്യ പൂർത്തീകരണത്തിനും പ്രയാസ ഘട്ടത്തിലുമുള്ള നിസ്കാരം എന്ന അദ്ധ്യായത്തിൽ പറയുന്നു.


*ദുആ ചെയ്യാൻ ആഗ്രഹിക്കുന്നവൻ വുളു ചെയ്തു രണ്ട് റക്അത്ത് നിസ്കരിച്ചു പിന്നെ ഇങ്ങനെ ദുആ ചെയ്യണം

അല്ലാഹുവേ

റഹ്മത്തിന്റെ നബി മുഹമ്മദ്

صلي الله عليه وسلم

 എന്ന നിന്റെ നബിയെ കൊണ്ട് നിന്നിലേക്ക് ഞാൻ മുന്നിടുകയും നിന്നോട് ഞാൻ ചോദിക്കുകയും ചെയ്യുന്നു.

മുഹമ്മദ് നബിയേ

എന്റെ ഈ ആവശ്യം എന്നിക്ക് വീടി കിട്ടാൻ വേണ്ടി എന്റെ ഈ ആവശ്യത്തിൽ എന്റെ റബ്ബിലേക്ക് അങ്ങയെ കൊണ്ട് ഞാൻ മുന്നിടുന്നു.

അല്ലാഹുവേ മുഹമ്മദ് നബിയുടെ സുബാർശ നീ സ്വീകരിക്കണേ . (എന്ന് ദുആ ചെയ്യണം) (തുഹ്ഫതു ദ്ധാ കിരീൻ211)

ഇവിടെ ആവശ്യപൂർത്തീകരണ നിസ്കാരത്തിൻറെ അദ്ധ്യായം എന്ന് പറഞ്ഞുകൊണ്ട്നിസ്കാരം കഴിഞ്ഞതിനുശേഷം മേൽ ദുആ നടത്തണം എന്നാണല്ലോ ഒഹാബി നേതാവ് ശൗകാനി പറയുന്നത്.

ഇത് നബിയുടെ കാലത്ത് മാത്രമേ പാടുള്ളൂ എന്നല്ല പറയുന്നത് .മറിച്ച് ഗ്രന്ഥം രചിക്കുന്ന കാലത്തും ഹദീസിൽ വന്നതുപോലെയുള്ള തവസ്സുൽ നിർവഹിക്കണം എന്ന് തന്നെയാണ്.കാരണം ഇദ്ദേഹം ഹദീസ് ഉദ്ധരിച്ചു പോവുകയല്ല ചെയ്യുന്നത്.

മറിച്ച് ആവശ്യപൂർത്തീകരണ നിസ്കാരത്തിൻറെ അധ്യായം എന്ന് പറഞ്ഞതിനുശേഷം ചെയ്ത് രണ്ടറക്കാത്ത് നിസ്കരിച്ച് ഇങ്ങനെ തവസ്സുലിന്റെ ദുആ നിർവഹിക്കണം എന്നാണ് പറയുന്നത്. അതിനുശേഷം അങ്ങനെ ഹദീസിൽ റിപ്പോർട്ട് ഉണ്ട് എന്ന് വിവരിക്കുകയും ചെയ്യുന്നു.


 ശേഷം അദ്ദേഹം പറയുന്നത് കാണുക..

وفي الحديث دليل على جواز التوسل برسول الله صلى الله عليه وسلم إلى الله عز وجل مع اعتقاد أن الفاعل هو الله سبحانه وتعالى وأنه المعطي المانع ما شاء كان وما يشأ لم يكن 


211

تحفة الذاكرين للشوكاني

ഈ ഹദീസിൽ അല്ലാഹുവിന്റെ റസൂലിനെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കൽ അനുവദനീയമാണ് എന്നതിന് തെളിവുണ്ട്.

എല്ലാം നൽകുന്നവൻ അല്ലാഹുവാണ് അവനാണ് കൊടുക്കുന്നവൻ അവൻ ഉദ്ദേശിച്ചത് ഉദ്ദേശിച്ചത് പോലെ നൽകുന്നു അവൻ ഉദ്ദേശിക്കാത്തതൊന്നും ഉണ്ടാവുകയില്ല എന്നെല്ലാം വിശ്വസിക്കണം. - (തുഹ്ഫത്തു ദാകിരീൻ 211)


ശൗകാനി


ഇങ്ങനെ സ്വഹാബികൾ ദുആ ചെയ്തതായ ഹദീസ് തിർമിദി ഹാകിം നസാഇ رحمهم الله

ഇബ്നുമാജ എന്നിവർ റിപ്പോർട്ട് ചെയ്തു.

ഹാകിം റ മുസ്തദ്‌റകിൽ സ്വഹീഹാണന്ന് പറഞ്ഞു.

തു

صلاة الضر والحاجة


(يتوضأ ويصلي ركعتين ثم يدعو اللهم إني أسألك وأتوجه إليك بنبيك محمد نبي الرحمة يا محمد إني أتوجه بك إلى ربي في حاجتي هذه لتقضى لي اللهم فشفعه في (ت. س. مس)) // الحديث أخرجه الترمذي والحاكم في المستدرك والنسائي


 كما قال المصنف رحمه الله وهو من حديث عثمان بن حنيف رضي الله عنه قال جاء أعمى إلى رسول الله صلى الله عليه وسلم فقال يا رسول الله ادع الله لي أن يعافيني قال إن شئت دعوت وإن شئت صبرت فهو خير لك قال فادعه قال فأمره أن يتوضأ ويحسن وضوءه وزاد النسائي في بعض طرقه فتوضأ فصلى ركعتين ثم ذكر في

الترمذي ما ذكره المصنف من قوله صلى الله عليه وسلم اللهم إني أسألك الخ وأخرجه من حديثه أيضا ابن ماجه والحاكم في المستدرك وقال صحيح على شرط الشيخين وزاد فيه فدعا بهذا الدعاء فقام وقد أبصر 



ഇമാം തിർമിദി റ ഹസനും സ്വഹീഹുമാണന്ന് പറഞ്ഞു.

ഹദീസ് ത്വബ്റാനി സ്വഹീഹാണന്ന് പറഞ്ഞു.

ഇബ്നു ഖുസൈമ റ സ്വഹീഹാക്കി -

ഈ നാല് ഇമാമുമാരു മേൽ ഹദീസ് സ്വഹീഹാക്കി.

وقال الترمذي حسن صحيح غريب لا نعرفه إلا من هذا الوجه من حديث أبي جعفر وهو غير الخطمي وقال وأخرجه الطبراني بعد ذكر طرقه التي روى بها والحديث صحيح وصححه أيضا ابن خزيمة فقد صحح الحديث هؤلاء الأئمة وقد تفرد النسائي بذكر الصلاة ووافقه الطبراني في بعض الطرق التي رواها

............

ترجمة ابن الجزري رحمه الله

أما المؤلف رحمه الله فهو الإمام الكبير محمد بن محمد بن محمد بن علي بن يوسف الجزري رحمه الله

ولد بدمشق سنة إحدى وخمسين وسبعمائة

ഹിജ്റ 751ൽ ജനിച്ച ഇബ്നുൽ ജസിരി 

പറയുന്നു.

അമ്പിയാക്കളെ കൊണ്ടും സ്വാലിഹീങ്ങളെ കൊണ്ടും അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യണം. (ഉദ്ധത്ത് ഹിസ്നുൽ ഹസ്വീൻ)



ഇത് വിവരിച്ച് ശൗകാനി പറയുന്നു


അമ്പിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിൽ പെട്ടതാണ് ഇമാം തുർമുദി റിപ്പോർട്ട് ചെയ്ത ഹദീസ് . അത് ഹസനും സ്വഹീഹുമാണന്ന് തിർമുദി പറഞ്ഞിട്ടുണ്ട്.

നസാഇ റ ഇബ്നു മാജ ഇബ്നു ഖുസൈമ സ്വഹീഹിലും ഹാകിമും മേൽ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ബുഖാരി മുസ്ലിമിൻറെ നിബന്ധന ബുഖാരി മുസ്ലിമിൻറെ നിബന്ധന സ്വഹീഹാണെന്ന് ഹാകിം പറഞ്ഞിട്ടുണ്ട് ,

ആവശ്യ നിസ്കാരത്തെ പറ്റി പറയുന്ന അധ്യായത്തിലും ഈ ഹദീസ് വരുന്നുണ്ട്.


സ്വാലിഹീങ്ങളെ കൊണ്ടുള്ള തവസ്സുൽ അത് സഹീഹിൽ സ്ഥിരപ്പെട്ടതാണ്.സഹാബത്ത് തിരുനബിയുടെ പിതൃവ്യൻ അബ്ബാസ് എന്നവരെ കൊണ്ട് തവസ്തുലാക്കി.

ഉമർ റ പറഞ്ഞു.അല്ലാഹുവേ ഞാൻ നിൻറെ നബിയുടെ എളാപ്പയെ കൊണ്ട്  തവസ്സുലാക്കുന്നു.

(തുഹ്ഫതു ദാകിരീൻ 60 )


وجه التوسل بالأنبياء بالصالحين

(قوله ويتوسل إلى الله سبحانه بأنبيائه والصالحين) أقول ومن التوسل بالأنبياء ما أخرجه الترمذي وقال حسن صحيح غريب والنسائي وابن ماجة وابن خزيمة في صحيحه والحاكم وقال صحيح على شرط البخاري ومسلم من حديث عثمان بن حنيف رضي الله عنه أن أعمى أتى النبي صلى الله عليه وسلم فقال يا رسول الله ادع الله أن يكشف لي عن بصري قال أو أدعك فقال يا رسول الله أني قد شق علي ذهاب بصري قال فانطلق فتوضأ فصل ركعتين ثم قل اللهم أني أسألك وأتوجه إليك بمحمد نبي الرحمة الحديث

 وسيأتي هذا الحديث في هذا الكتاب عند ذكر صلاة الحاجة

وأما التوسل بالصالحين فمنه ما ثبت في الصحيح أن الصحابة استسقوا بالعباس رضي الله عنه عم رسول الله صلى الله عليه وسلم وقال عمر رضي الله عنه اللهم إنا نتوسل إليك بعم نبينا الخ

60

تحفة الذاكرين للشوكاني



ചുരുക്കത്തിൽ  നബി صلي الله عليه وسلم യോട് ദുആ ചെയ്യാൻ വേണ്ടി പറയൽ മാത്രമല്ല അനുവദനീയമായ തവസ്സുൽ എന്നും അവിടുത്തെ വഫാത്തിന് ശേഷവും ആവശ്യ പൂർത്തീകരണ നിസ്കാരം നിർവഹിച്ചിട്ട് മേൽ തവസ്സുൽ നമുക്ക് ദുആ ചെയ്യാം എന്നും ഇതിൽ നിന്നും വളരെ വ്യക്തമാണ്. ഇമാം നവവി തന്റെ അത് അദ്കാറിലും ആവശ്യപൂർത്തീകരണ നിസ്കാരത്തിൻറെ പ്രാർത്ഥന എന്ന ഹെഡിങ്ങിട്ടിട്ടാണ് മേൽ ഹദീസ് കൊണ്ടുവരുന്നത് എന്നതും ശ്രദ്ധേയമാണ്. അപ്പോൾ അത് നബിയുടെ കാലത്ത് നബിയോട് ദുആ ചെയ്യാൻ വേണ്ടി പറയൽ മാത്രമേ ഉള്ളൂ എന്ന് പറയുന്ന വഹാബി വാദം പൊളിഞ്ഞു പാളിസാകുന്നു


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Sunday, December 29, 2024

هل يقال للكرامة قدرة خلافا للوهابية

 


هل يقال للكرامة قدرة خلافا للوهابية 



قال الأمام الرازي في تفسيره في سورة الكهف


وأما عمر رضي الله عنه فقد ظهرت أنواع كثيرة من كراماته وأحدها ما روي أنه بعث جيشا وأمر عليهم رجلا يدعى سارية بن الحصين فبينا عمر يوم الجمعة يخطب جعل يصيح في خطبته وهو على المنبر: يا سارية الجبل الجبل قال علي بن أبي طالب كرم الله وجهه فكتبت تاريخ تلك الكلمة فقدم رسول مقدم الجيش فقال: يا أمير المؤمنين غزونا يوم الجمعة في وقت الخطبة فهزمونا فإذا بإنسان يصيح يا سارية الجبل الجبل فأسندنا ظهورنا إلى الجبل فهزم الله الكفار وظفرنا بالغنائم العظيمة ببركة ذلك الصوت

قلت سمعت بعض

لمذكرين قال: كان ذلك معجزة لمحمد صلى الله عليه وسلم لأنه قال لأبي بكر وعمر أنتما مني بمنزلة السمع والبصر فلما كان عمر بمنزلة البصر لمحمد صلى الله عليه وسلم، لا جرم قدر على أن يرى من ذلك البعد العظيم. 

........

وههنا ما هو معلوم بالتواتر وهو أنه مع بعده عن زينة الدنيا واحترازه عن التكلفات والتهويلات ساس الشرق والغرب وقلب الممالك والدول لو نظرت في كتب التواريخ علمت أنه لم يتفق لأحد من أول عهد آدم إلى الآن ما تيسر له فإنه مع غاية بعده عن التكلفات كيف قدر على تلك السياسات، ولا شك أن هذا من أعظم الكرامات...........


.........

الحجة السادسة: لا شك أن المتولي للأفعال هو الروح لا البدن ولا شك أن معرفة الله تعالى للروح كالروح للبدن على ما قررناه في تفسير قوله تعالى: * (ينزل الملائكة بالروح من أمره) * (النمل: 20) وقال عليه السلام: " أبيت عند ربي يطعمني ويسقيني " ولهذا المعنى نرى أن كل من كان أكثر علما بأحوال عالم الغيب كان أقوى قلبا وأقل ضعفا ولهذا قال علي بن أبي طالب كرم الله وجهه: والله ما قلعت باب خيبر بقوة جسدانية ولكن بقوة ربانية. وذلك لأن عليا كرم الله وجهه في ذلك الوقت انقطع نظره عن عالم الأجساد وأشرقت الملائكة بأنوار عالم الكبرياء فتقوى روحه وتشبه بجواهر الأرواح الملكية وتلألأت فيه أضواء عالم القدس والعظمة


فلا جرم حصل له من القدرة ما قدر بها على ما لم يقدر عليه غيره 

........

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد وإذا صار ذلك النور بصرا له رأى القريب والبعيد وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب. 


......

الحجة السابعة: وهي مبنية على القوانين العقلية الحكمية، وهي أنا قد بينا أن جوهر الروح ليس من جنس الأجسام الكائنة الفاسدة المتعرضة للتفرق والتمزق، بل هو من جنس جواهر الملائكة وسكان عالم السماوات ونوع المقدسين المطهرين إلا أنه لما تعلق بهذا البدن واستغرق في تدبيره صار في ذلك الاستغراق إلى حيث نسي الوطن الأول والمسكن المتقدم وصار بالكلية متشبها بهذا الجسم الفاسد فضعفت قوته وذهبت مكنته ولم يقدر على شيء من الأفعال،


قويت على التصرف في أجسام هذا العالم مثل قوة الأرواح الفلكية على هذه الأعمال، وذلك هو الكرامات


...........


 أما إذا استأنست بمعرفة الله ومحبته وقل انغماسها في تدبير هذا البدن، وأشرقت عليها أنوار الأرواح السماوية العرشية المقدسة، وفاضت عليها من تلك الأنوار قويت على التصرف في أجسام هذا العالم مثل قوة الأرواح الفلكية على هذه الأعمال، وذلك هو الكرامات، وفيه دقيقة أخرى وهي أن مذهبنا أن الأرواح البشرية مختلفة بالماهية ففيها القوية والضعيفة، وفيها النورانية والكدرة، وفيها الحرة والنذلة والأرواح الفلكية أيضا كذلك، ألا ترى إلى جبريل كيف قال الله في وصفه: * (إنه لقول رسول كريم * ذي قوة عند ذي العرش مكين * مطاع ثم أمين) * (التكوير: 19 - 20) وقال في قوم آخرين من الملائكة: * (وكم من ملك في السماوات لا تغني شفاعتهم شيئا) * (النجم: 26) فكذا ههنا فإذا اتفق في نفس من النفوس كونها قوية، القوة القدسية العنصرية مشرقة الجوهر علوية الطبيعة، ثم انضاف إليها أنواع الرياضات التي تزيل عن وجهها غبرة عالم الكون والفساد أشرقت وتلألأت وقويت على التصرف في هيولي عالم الكون والفساد بإعانة نور معرفة الحضرة الصمدية وتقوية أضواء حضرة الجلال والعزة. ولنقبض ههنا عنان البيان فإن وراءها أسرارا دقيقة وأحوالا


تفسير الرازي سورة الكهف

Saturday, December 28, 2024

ഗീബത്ത്* *പരദൂഷണം*

 


*ഗീബത്ത്*

*പരദൂഷണം*


Aslam Kamil Saquafi parappanangadi


പരദൂഷണം പറയുക എന്നത് പലരുടെയും പതിവാണ്. എന്താണ് പരദൂഷണം എന്ന് അറിയാത്തതിന്റെ പേരിൽ പരദൂഷണം തെറ്റാണെന്ന് പ്രസംഗിക്കുന്നവർ വരെ പരദൂഷണം പറഞ്ഞു കൊണ്ടിരിക്കുന്നത് കാണാം. പരദൂഷണം പറയലും കേൾക്കലും ഹറാമാണ് അതുകൊണ്ട് എന്താണ് പരദൂഷണം എന്ന് കൃത്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇല്ലായെങ്കിൽ ഞാൻ പറയുന്നതൊന്നും പരദൂഷണമല്ല പുണ്യകരമാണ് എന്ന് മനസ്സിലാക്കി കൊണ്ട് വരുന്നവരോട് മുഴുവനും സംഘടിക്കുന്ന സദസ്സുകളിൽ മുഴുവനും കാണുന്നവരോട് മുഴുവനും മറ്റുള്ളവരുടെ കുറ്റവും കുറവുകൾ  നേരിട്ടും ഫോണിലൂടെയും എഴുത്തിലൂടെയും പറഞ്ഞുകൊണ്ടിരിക്കുക എന്നത് കടുത്ത ഹറാമാണ് നാംചെയ്തുകൊണ്ടിരിക്കുന്നത് .പരദൂഷണത്തിന്റെ ഗൗരവം അതി വലുതാണ്. എന്താണ് പരദൂഷണം എന്ന് അറിയാതെ പരദൂഷണം ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ നാളെ പരലോകത്ത് അതിൻറെ പേരിൽ കൈ കടിക്കേണ്ടി വരും. സാധാരണ തിന്മകൾ ചെയ്താൽ തൗബ കൊണ്ട് പൊറുക്കപ്പെടും എന്നാൽ മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്ന പരദൂഷണം പറഞ്ഞാൽ അവനെ പൊരുത്തപ്പെടീച്ചാൽ അല്ലാതെ അവൻറെ തൗബ സ്വീകരിക്കപ്പെടുകയില്ല അതുകൊണ്ട് എന്താണ് പരദൂഷണം എന്ന് കൃത്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്.


പരദൂഷണം ഹറാമാണ് എന്ന അധ്യായത്തിൽ ഇമാം നവവി വിവരിക്കുന്നു.

നീ അറിയുക : ഗീബത്തും നമീമത്തും (ഏഷണിയും പരദൂഷണവും )വളരെ മോശമായ തിന്മയാണ് .അത് ജനങ്ങളിൽ വ്യാപകമായ തെറ്റാണ് .വളരെ കുറച്ചു ആളുകൾ മാത്രമേ അതിൽ നിന്നും രക്ഷപ്പെടുന്നുള്ളൂ. നാക്കിനാൽ വരുന്ന തെറ്റുകളിൽ ഇവ രണ്ടിനെയും ഗൗരവം ഉള്ളതിനാൽ വളരെ ആവശ്യമായതിനാലും അവ രണ്ടിനെ പറ്റി ആദ്യം പറയാം.


അപ്പോൾ ഗീബത്ത് (പരദൂഷണം) എന്നാൽ

ഒരു മനുഷ്യനിൽ ഉള്ള ന്യൂനത  അവൻ വെറുക്കുന്ന താണെങ്കിൽ നീ അത് പറയൽ പരദൂഷണമാണ് അത് അവൻറെ ശരീരത്തിലുള്ളതായാലും അവൻറെ മതത്തിലുള്ളതായാലും അവൻറെ ദുനിയാവിലോ അവൻറെ നഫ്സിലോ അവൻറെ സൃഷ്ടിപ്പിലോ സ്വഭാവത്തിലോ ധനത്തിലോ സന്താനത്തിലോ മാതാപിതാക്കളോ ഭാര്യയിലോ സേവകനിലോ അടിമയിലോ തലപ്പാവിലോ വസ്ത്രത്തിലോ നടത്തത്തിലോ ഇളക്കത്തിലോ തമാശയിലോ ചിരിയിലോ പ്രസന്നതയിലോ മറ്റു അവനുമായി ബന്ധപ്പെട്ട എന്തിലായാലും അതെല്ലാം പരദൂശണമാണ്.


باب تحريم الغيبة والنميمة)


اعلم أن هاتين الخصلتين من أقبح القبائح وأكثرها انتشارا في الناس، حتى ما يسلم


منهما إلا القليل من الناس، فلعموم الحاجة إلى التحذير منهما بدأت بهما.


فأما الغيبة: فهي ذكرك الإنسان بما فيه مما يكره، سواء كان في بدنه، أو دينه أو، دنياه أو نفسه، أو خلقه، أو خلقه، أو ماله، أو ولده، أو والده، أو زوجه، أو خادمه، أو مملوكه، أو عمامته، أو ثوبه، أو مشيته، وحركته وبشاشته وخلاعته، وعبوسه، وطلاقته، أو غير ذلك مما يتعلق به،


നീ അവനെ പറയുന്നത് നിൻറെ വാക്കു കൊണ്ടോ  സൂചന കൊണ്ടോ ആ കണ്ണുകൊണ്ടുള്ള ആംഗ്യമോ കൈകൊണ്ടോ തലകൊണ്ടൊ മറ്റോ ആംഗ്യം കൊണ്ടായാലും എല്ലാം പരദൂഷണം തന്നെ


ശരീരത്തിൽ ഉള്ള ന്യൂനത പറഞ്ഞു പരദൂഷണം പറയുന്നതിന്റെ ഉദാഹരണം 


- *അവൻ അന്തനാണ്' മുടന്തനാണ് ' രാത്രി കണ്ണ് കാണാത്തവനാണ് കഷണ്ടിയാണ് കുള്ളനാണ് നീളമുള്ളവനാണ് കറുത്തവനാണ് മഞ്ഞയാണ് എന്നെല്ലാം പറയൽ ഗീബത്താണ് .


 سواء ذكرته بلفظك أو كتابك، أو رمزت، أو أشرت إليه بعينك، أو يدك، أو رأسك أو نحو ذلك.


أما البدن، فكقولك: أعمى، أعرج، أعمش، أقرع، قصير، طويل أسود، أصفر.


*അപ്പോൾ മതവുമായി ബന്ധപ്പെട്ട ഗീബത്ത്*


അവൻ തെമ്മാടിയാണ് അവൻ കള്ളനാണ് ചതിയനാണ് അക്രമിയാണ് നിസ്കാരത്തിൽ ശ്രദ്ധയില്ലാത്തവനാണ് നജസ്സിൽ അലംഭാവിയാണ് മാതാപിതാക്കൾക്ക് ഗുണം ചെയ്യാത്തവനാണ് സക്കാത്ത് സ്ഥാനത്ത് വെക്കാത്തവനാണ് പരദൂഷണം ഒഴിവാക്കാത്ത വനാണ് തുടങ്ങിയ പദങ്ങൾ പോലെ .  ഇതെല്ലാം ഗീബത്തിൽ പെടും


وأما الدين، فكقولك: فاسق، سارق خائن، ظالم، متهاون بالصلاة، متساهل في النجاسات، ليس بارا بوالده، لا يضع الزكاة مواضعها، لا يجتنب الغيبة.

 *അപ്പോൾ ദുനിയാവുമായി ബന്ധപ്പെട്ട ഉദാഹരണം.*

അവൻ അദബ് ഇല്ലാത്തവനാണ് ജനങ്ങളുടെ നിസ്സാരമാക്കുന്നവനാണ് ഒരാളുടെ മേലിലും അവകാശം കാണാത്തവനാണ് ." വർധിച്ചവനാണ് തീറ്റി വർധിച്ചവനാണ്" ഉറക്ക് വർധിച്ചവനാണ് അസമയത്ത് ഉറങ്ങുന്നവനാണ് സ്ഥാനമില്ലാത്തതിൽ ഇരിക്കുന്നവനാണ് തുടങ്ങിയവയെല്ലാം ഉൾപ്പെടും.

وأما الدنيا: فقليل الأدب، يتهاون بالناس، لا يرى لأحد عليه حقا، كثير الكلام، كثير الأكل أو النوم، ينام في غير وقته، يجلس في غير موضعه.

 മാതാപിതാക്കളുമായി ബന്ധപ്പെട്ട് ഉദാഹരണം

അവന്റെ പിതാവ് തെമ്മാടിയാണ് പിതാവ് ഇന്ത്യക്കാരനാണ് നീഗ്രോ കാരനാണ് ചെരുപ്പ് തുന്നിയാണ് തുണി കച്ചവടക്കാരൻ ആണ് ആശാരിയാണ് കൊല്ലനാണ് തുടങ്ങിയ പദങ്ങൾ പോലെ ഇതെല്ലാം ഉൾപ്പെടും.

وأما المتعلق بوالده، فكقوله: أبوه فاسق، أو هندي، أو نبطي، أو زنجي، إسكاف، بزاز، نخاس، نجار، حداد، حائك.

 ഒരാളുടെ സ്വഭാവവുമായി ബന്ധപ്പെട്ടപരദൂഷണത്തിന്റെ ഉദാഹരണം :


 അയാൾ ചീത്ത സ്വഭാവക്കാരനാണ് അഹംഭാവിയാണ് ലോകമാന്യനാണ്  പോക്കിരിയാണ് അശക്തനാണ് ഹൃദയം ദുർബലനാണ് മുഖം ചുളിക്കുന്നവനാണ് ചതിയനാണ് തുടങ്ങിയവ പോലെ ഇതെല്ലാം പരദൂഷണത്തിൽ ഉൾപ്പെടുന്നതാണ്.

وأما الخلق، فكقوله: سيئ الخلق، متكبر، مراء، عجول، جبار، عاجز، ضعيف القلب، متهور، عبوس، خليع، ونحوه.

 ഒരാളുടെ വസ്ത്രവുമായി ബന്ധപ്പെട്ട ഗീബത്തിന്റെ ഉദാഹരണം അയാളുടെ കുപ്പായം വിശാലമാണ് കോന്തല നീളമുള്ളവനാണ് വസ്ത്രം അഴുക്കുള്ളവനാണ്  ഇതുപോലെയുള്ളതെല്ലാം  പരദൂഷണത്തിൽ ഉൾപ്പെടുന്നതാണ്. മേൽപ്പറഞ്ഞതിനോട് ഇതുപോലെയുള്ള മറ്റു പദങ്ങളെയും  തുലനം ചെയ്യാവുന്നതാണ്.

وأما الثوب: فواسع الكم، طويل الذيل، وسخ الثوب ونحو ذلك، ويقاس الباقي بما ذكرناه.

*പരദൂഷണത്തിന്റെ കൃത്യമായ കണക്ക്*  


ഒരാളെ പറ്റി അയാൾക്ക് വെറുപ്പ് ഉള്ളത് എന്ത് പറയലും പരദൂഷണം ആണ് . ഗീബത്ത് എന്നാൽസഹോദരന് ഇഷ്ടമില്ലാത്തത് പറയലാണെന്ന്  ലോക മുസ്ലിമീങ്ങളുടെ ഏകകണ്ഠമായ അഭിപ്രായമാണ്.

 അത് വ്യക്തമാക്കുന്ന സ്വഹീഹായ ഹദീസ് പിറകെ വരുന്നുണ്ട്.

وضابطه: ذكره بما يكره.


وقد نقل الإمام أبو حامد الغزالي إجماع المسلمين على أن الغيبة: ذكرك غيرك بما يكره، وسيأتي الحديث الصحيح المصرح بذلك

وأما النميمة: فهي نقل كلام الناس بعضهم إلى بعض على جهة الإفساد.


هذا بيانهما.



*ഗീബത്തിന്റെയും (പരദൂശണം) നമീമത്തിന്റേയും (ഏശണി )

 വിധി*


മുസ്ലിമീങ്ങളുടെ ഏകോപനം കൊണ്ട് അത് ഹറാമാണ്.

ഹറാമാണെന്ന് അതിൻറെ പേരിൽ ഖുർആനിൽനിന്നും സുന്നത്തുൽ നിന്നും വ്യക്തമായ തെളിവുകളും ഉമ്മത്തിന്റെ ഏകോപനവും ഉണ്ട് .

ഖുർആനിൽ അല്ലാഹു പറയുന്നു.

 നിങ്ങൾ ചിലർ ചിലരെ പരദൂശണം പറയരുത് ശവമായ നിലക്ക് തൻറെ സഹോദരൻറെ മാംസം ഭക്ഷിക്കാൻ നിങ്ങളിൽ ഒരാൾ ഇഷ്ടപ്പെടുമോ? (ഹുജ്റാത്ത്)


وأما حكمهما، فهما محرمتان بإجماع المسلمين، وقد تظاهر على تحريمهما

الدلائل الصريحة من الكتاب والسنة وإجماع الأمة، قال الله تعالى: (ولا يغتب بعضكم

അല്ലാഹു പറയുന്നു: സൂചനയായും വ്യക്തമായും പരദൂഷണം പറയുന്നവർക്കാണ് വൈൽ എന്ന നരകം. (അൽ ഹുമസ )

അല്ലാഹു പറയുന്നു. കുറ്റം പറയുന്നവരും ഏശണി കൊണ്ട് നടക്കുന്നവരും ആണ് അവർ. (അൽപം ഖലം)

بعضا) [الحجرات: ١٢] وقال تعالى: (ويل لكل همزة لمزة) (١) [الهمزة: ١] وقال تعالى: (هماز مشاء بنميم) [القلم: ١١] .

തിരുനബിصلى الله عليه وسلم)

സഹാബത്തിനോട് ചോദിച്ചു പരദൂശണം - ഗീബത്ത് - എന്താണ് എന്ന് നിങ്ങൾ അറിയുമോ ?അവർ പറഞ്ഞു. അല്ലാഹുവിനും റസൂലിനും അറിയാം . അപ്പോൾ തിരുനബി പറഞ്ഞു നിൻറെ സഹോദരനെ കുറിച്ച് അവൻ വെറുപ്പുള്ളത് നീ പറയലാണ്.

അപ്പോൾ തിരുനബിയോട് ചോദിച്ചു '  എൻറെ സഹോദരനെ പറ്റി ഞാൻ പറയുന്നത് അവനിൽ ഉള്ളതാണെങ്കിലോ ?

അവിടുന്ന് പറഞ്ഞു ഉള്ളത് പറഞ്ഞാൽ അതാണ് ഗീബത്ത് .അവനിൽ ഇല്ലാത്തത് നീ പറയുകയാണെങ്കിൽ നീ അവനെ പറ്റി കള്ളത്തരം പറഞ്ഞവനാണ് . തിർമുദി

١٠٣٣ - وروينا في " صحيح مسلم " وسنن أبي داود والترمذي والنسائي عن أبي هريرة رضي الله عنه أن رسول الله (صلى الله عليه وسلم) قال: " أتدرون ما الغيبة؟ " قالوا: الله ورسوله أعلم، قال: " ذكرك أخاك بما يكره "، قيل: أفرأيت إن كان في أخي ما أقول، قال: " إن كان فيه ما تقول فقد اغتبته، وإن لم يكن فيه ما تقول فقد بهته " (٣) قال الترمذي: حديث حسن صحيح.

ഹജ്ജത്തുൽ വദാഇൽ പെരുന്നാൾ ദിവസം തിരുനബിയുടെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു .

നിശ്ചയം നിങ്ങളുടെ രക്തങ്ങളും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും നിങ്ങളുടെ മേലിൽ ഹറാമാണ്. ഈ പുണ്യദിവസത്തിന്റെ മഹത്വം പോലെ ഈ രാജ്യത്തിൻറെ മഹത്വം പോലെ . അറിയുക. ഞാൻ ഇത് നിങ്ങൾക്ക് എത്തിച്ചു തന്നില്ലയോ ?

١٠٣٤ - وروينا في " صحيحي البخاري ومسلم " عن أبي بكرة رضي الله عنه، أن رسول الله (صلى الله عليه وسلم) قال في خطبته يوم النحر بمنى في حجة الوداع: " إن دماءكم وأموالكم وأعراضكم حرام عليكم، كحرمة يومكم هذا، في بلدكم هذا ألا هل بلغت؟ ".


ആയിഷ   ബീവി പറയുന്നു.

ഞാൻ തിരുനബിയോട് ഇങ്ങനെ പറഞ്ഞു നിങ്ങൾക്ക് സഫിയ മതി അവൾ കുള്ള ത്തി അല്ലേ ?

അപ്പോൾ തിരുനബി പറഞ്ഞു നീ പറഞ്ഞ വാക്ക് സമുദ്ര വെള്ളത്തോട് കലർത്തിയാൽ സമുദ്രം  പകർച്ചയാകുന്നതാണ്.


ആയിഷ ബീവി പറയുന്നു ഞാൻ തിരുനബിയോട് ഒരു മനുഷ്യനെ പറ്റി പറയുമ്പോൾ അവിടുന്ന് പറഞ്ഞു ഒരു മനുഷ്യനെ പറ്റി പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല.

١٠٣٥ - وروينا في سنن أبي داود والترمذي عن عائشة رضي الله عنها قالت: قلت للنبي (صلى الله عليه وسلم) : حسبك من صفية كذا وكذا " قال بعض الرواة: تعني قصيرة، فقال: " لقد قلت كلمة لو مزجت بماء البحر لمزجته "، قالت: وحكيت له إنسانا (٤) فقال: " ما أحب أني حكيت إنسانا (٥) وأن لي كذا وكذا " قال الترمذي: حديث حسن صحيح.


ഇവിടെ ആയിഷ റ യുടെ കുള്ളത്തി എന്ന പദം സമുദ്രത്തോട് കലർന്നാൽ അത് പകർച്ച വരുമെന്നതിന്റെ അർത്ഥം അതിൻറെ ദുർഗന്ധത്തിന്റെയും   അഴുക്കിന്റേയും ശക്തിയാൽ അതിൻറെ രുചിയും  നിറവും മാറ്റം വരുന്നതാണ് എന്നാണ് അർത്ഥം.

ഈ ഹദീസ് ഗീബത്തിനെ തൊട്ട് തടയുന്നതിൽ ഏറ്റവും ഗൗരവമുള്ളതാണ് പരദൂഷണത്തെ മോശമാക്കുന്നതിൽ ഇത്തരം സ്ഥാനത്ത് എത്തിയ മറ്റൊരു ഹദീസും ഞാൻ കണ്ടിട്ടില്ല. മുത്ത് നബി صلي الله عليه وسلم

ദിവ്യ സന്ദേശം അല്ലാതെ സ്വയം ഇഷ്ടപ്രകാരം ഒന്നും സംസാരിക്കുകയില്ല എന്ന് ഖുർആനിൽ ഉണ്ട് .

അല്ലാഹു ഇഷ്ടപ്പെടാത്ത എല്ലാ കാര്യങ്ങളെ തൊട്ടും അവൻറെ ഔദാര്യം കൊണ്ട് നമ്മെ രക്ഷപ്പെടുത്തട്ടെ .


قلت: مزجته: أي خالطته مخالطة يتغير بها طعمه أو ريحه لشدة نتنها وقبحها، وهذا الحديث من أعظم الزواجر عن الغيبة أو أعظمها، وما أعلم شيئا من الأحاديث يبلغ في الذم لها هذا المبلغ (وما ينطق عن الهوى إن هو إلا وحي يوحى) [النجم: ٣] نسأل الله الكريم لطفه والعافية من كل مكروه.


തിരുനബി صلى الله عليه وسلم

പറയുന്നു.എന്നെ മിഅ്റാജ് നടത്തപ്പെട്ടപ്പോൾ ഞാൻ ഒരു ജനതയുടെ അരികിലൂടെ നടന്നു അവർക്ക് ചെമ്പിനാലുള്ള നഖങ്ങളുണ്ട് അവരുടെ മുഖവും നെഞ്ചും അതുകൊണ്ട് മാന്തുന്നുണ്ട് ഞാൻ ചോദിച്ചു ഇത് ആരാണ് ജിബിരീൽ അപ്പോൾ ജിബിരീൽ പറഞ്ഞു ഇത് മനുഷ്യരുടെ പച്ചമാംസം തിന്നുന്നവരാണ് അവരുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നവരുമാണ്.

١٠٣٦ - وروينا في سنن أبي داود عن أنس رضي الله عنه قال: قال رسول الله (صلى الله عليه وسلم) : " لما عرج بي مررت بقوم لهم أظفار من نحاس يخمشون وجوههم وصدورهم، فقلت: من هؤلاء يا جبريل؟ قال: هؤلاء الذين يأكلون لحوم الناس ويقعون في أعراضهم " (١) .

തിരു നബി സല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു.ഏറ്റവും വലിയ പലിശ അവകാശമില്ലാതെ മുസ്ലിമിന്റെ അഭിമാനത്തിൽ നീട്ടുന്നതാണ്.

١٠٣٧ - وروينا فيه عن سعيد بن زيد رضي الله عنه عن النبي (صلى الله عليه وسلم) قال: " إن من أربى الربا الاستطالة في عرض المسلم بغير حق " (٢) .


അബൂബക്കർ റ പറയുന്നു.

അല്ലാഹുവിന്റെ റസൂൽ സ്വ പറഞ്ഞു.

ഒരു മുസ്‌ലിം മറ്റൊരു മുസ്മിന്റെ സഹോദരനാണ്.

അത് കൊണ്ട് ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ചതിക്കുകയോ കളവാക്കുകയോ നിസാരമാക്കുകയോ ചെയ്യരുത് - 

ഏതൊരു മുസ്ലിമും മറ്റൊരു മുസ്ലിമിന്റെ മേൽ ഹറാമാണ് അവന്റെ അഭിമാനവും ധനവും രക്തവും ഹറാമാണ്.

തഖ് വ - ഭക്തി - ഇവിടെയാണ് - ഹൃദയത്തിൽ . 

ഒരാൾക്ക് മതിയായ തിന്മയാണ് അവൻറെ സഹോദരനെ നിസ്സാരപ്പെടുത്തുക എന്നത് . -തിർമിദി -

١٠٣٨ - وروينا في كتاب الترمذي عن أبي هريرة رضي الله عنه قال: قال رسول الله (صلى الله عليه وسلم) : " المسلم أخو المسلم لا يخونه ولا يكذبه ولا يخذله، كل المسلم على المسلم حرام عرضه، وماله ودمه، التقوى ها هنا، بحسب امرئ من الشر أن يحقر أخاه المسلم " قال الترمذي: حديث حسن.

ഇമാം നവവി പറയുന്നു ഈ ഹദീസിൽ ധാരാളം ഫലങ്ങളും മഹത്വങ്ങളും ഉപകാരങ്ങളും ഉണ്ട്

قلت: ما أعظم نفع هذا الحديث وأكثر فوائده،

*ഗീബത്ത് കേൾക്കൽ*


ഗീബത്ത് പറയുന്നവന്റെ മേലിൽ അത് പറയാൻ ഹറാമായതുപോലെ കേൾക്കുന്നവന് അത്  ശ്രദ്ധിച്ചുകേൾക്കലും അത് അംഗീകരിച്ചു കൊടുക്കലും ഹറാമാണ് .ഹറാമായ ഗീബത്ത് ഒരാൾ തുടങ്ങുകയാണെങ്കിൽ അതിനെ തടയൽ കേൾക്കുന്നവന്റെ മേലിൽ നിർബന്ധമാണ്.മേൽപ്പറഞ്ഞത് വ്യക്തമായ അപകടം ഭയന്നിട്ട് ഇല്ലെങ്കിലാണ്.വ്യക്തമായ അപകടം ഭയക്കുന്നുണ്ടെങ്കിൽ ഹൃദയംകൊണ്ട് അതിനെ എതിർക്കേണ്ടതും കഴിയുമെങ്കിൽ ആ സ്ഥലത്ത് നിന്ന് മാറേണ്ടതുമാണ്.

നാക്ക് കൊണ്ട് അതിനെ എതിർക്കാൻ സാധിക്കുന്നില്ലെങ്കിൽ മറ്റു സംസാരത്തിലൂടെ അത് നിർത്താൻ കഴിയുമെങ്കിൽ അത് അവന്ന് നിർബന്ധമാണ്.

ഇങ്ങനെയൊന്നും ചെയ്യുന്നില്ല എങ്കിൽ അവൻ കുറ്റക്കാരനാണ്.

 അവൻ ഗീബത്ത് തുടരട്ടെ എന്ന് മനസ്സിൽ   ആഗ്രഹിച്ചുകൊണ്ട്  സംസാരിക്കരുത് അടങ്ങ് എന്ന് ഒരാൾ പറഞ്ഞാൽ ഇമാം ഗസ്സാലി പറയുന്നു അത് കാപട്യമാണ് അവൻ കുറ്റത്തിൽ നിന്ന് മുക്തമല്ല.മനസ്സിൽ വെറുപ്പുണ്ടാകാൻ കൂടാതെ കഴിയില്ല.

فصل:

اعلم أن الغيبة كما يحرم على المغتاب ذكرها، يحرم على السامع استماعها وإقرارها فيجب على من سمع إنسانا يبتدئ بغيبة محرمة أن ينهاه إن لم يخف ضررا ظاهرا، فإن خافه وجب عليه الإنكار بقلبه ومفارقة ذلك المجلس إن تمكن من مفارقته، فإن قدر على الإنكار بلسانه، أو على قطع الغيبة بكلام آخر، لزمه ذلك، إن لم يفعل عصى، فإن قال بلسانه: أسكت وهو يشتهي بقلبه استمراره، فقال أبو حامد الغزالي: ذلك نفاق لا يخرجه عن الإثم، ولا بد من كراهته بقلبه، 

 ഗീബത്ത് ഉള്ള ആസദസ്സിൽ നിന്നും എഴുന്നേറ്റ് പോവൽ നിർബന്ധിതമായാൽ  അതിനെ   എതിർക്കാൻ അസാധ്യമായാൽ അല്ലെങ്കിൽ എതിർത്തിട്ടും സ്വീകരിക്കുന്നില്ലെങ്കിൽ ഒരു വഴിയിലൂടെയും അവിടുന്ന് വിട്ടുപിരിയാൻ സാധിച്ചിട്ടുമില്ലങ്കിൽ ഇല്ലെങ്കിൽ അതിലേക്ക് ശ്രദ്ധിച്ചു കേൾക്കുകയും ചെവി കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യൽ ഹറാമാണ്.


മറിച്ച് അവനുള്ള വഴി അവൻറെ നാവുകൊണ്ടും ഹൃദയംകൊണ്ടും അല്ലാഹുവിന് ദിക്റ് ചൊല്ലുകയും അല്ലെങ്കിൽ ഹൃദയം കൊണ്ട് മാത്രം ദിക്റ് ചൊല്ലുകയോ അല്ലെങ്കിൽ മറ്റു കാര്യത്തിൽ ചിന്തിക്കുകയോ ചെയ്യേണ്ടതാണ് അപ്പോൾ അവൻ അതിലേക്ക് ശ്രദ്ധിക്കലിനെ വിട്ട് ജോലിയാകാൻ കഴിയും.

ومتى اضطر إلى المقام في ذلك المجلس الذي فيه الغيبة، وعجز عن الإنكار، أو أنكر فلم يقبل منه ولم يمكنه المفارقة بطريق حرم عليه الاستماع والإصغاء للغيبة، بل طريقه أن يذكر الله تعالى بلسانه وقلبه، أو بقلبه، أو يفكر في أمر آخر ليشتغل عن استماعها، 

ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ മേൽപ്പറഞ്ഞ സന്ദർഭത്തിൽ ശ്രദ്ധിച്ചു കേൾക്കാതെയും ചെവി കൊടുക്കാതെയും ഉണ്ടാവുന്ന കേൾവിക്ക് പ്രശ്നമില്ല.

ولا يضره بعد ذلك السماع من غير استماع وإصغاء في هذه الحالة المذكورة،

ഇങ്ങനെയുള്ള സന്ദർഭത്തിൽ ശേഷം വിട്ടു പിരിയാൻ സാധിക്കുമെങ്കിൽ അവർ ഗീബത്തി തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കിൽ അപ്പോൾ വിട്ടുപിരിയൽ നിർബന്ധമാണ്.

അല്ലാഹു ഖുർആനിൽ പറയുന്നു. നമ്മുടെ ആയാത്തുകളിൽ ഒരാൾ ആക്ഷേപിച്ചുകൊണ്ട് ഇറങ്ങുന്നത് കണ്ടാൽ മറ്റു സംസാരത്തിൽ അവർ ഇറങ്ങുന്നത് വരെ നീ അവരെ തൊട്ടു പിന്തിരിഞ്ഞു കളയുക.

 فإن تمكن بعد ذلك من المفارقة وهم مستمرون في الغيبة ونحوها، وجب عليه المفارقة، قال الله تعالى: (وإذا رأيت الذين يخوضون في آياتنا فأعرض عنهم حتى يخوضوا في حديث غيره وإما ينسينك الشيطان فلا تقعد بعد الذكرى مع القوم الظالمين) [الأنعام: ٦٨] .

മഹാനായ ഇബ്റാഹീമുബ്ൻ അദ്ഹം  റ വലീമത്ത് (വിവാഹ സദ്യ) സദ്യയിലേക്ക് ക്ഷണിക്കപെട്ടു. അദ്ദേഹം അവിടെ സാന്നിധ്യമായി.അപ്പോൾ അവർ അവിടെ വരാത്ത ഒരാളെ കുറിച്ച് പറയാൻ തുടങ്ങി.അവർ പറഞ്ഞു. അദ്ദേഹം വലിയ കനമുള്ളയാളാണ്.അപ്പോൾ ഇബ്രാഹിം റ പറഞ്ഞു.ജനങ്ങളെ ഗീബത്ത് പറയുന്ന ഈ സദസ്സിലേക്ക് ഞാൻ വന്നത് വലിയ തെറ്റായിപ്പോയി എന്ന് പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് എഴുന്നേറ്റുപോയി.പിന്നീട് അദ്ദേഹം മൂന്ന് ദിവസം ഭക്ഷണം കഴിച്ചിട്ടില്ല,

وروينا عن إبراهيم بن أدهم رضي الله عنه أنه دعي إلى وليمة، فحضر، فذكروا

رجلا لم يأتهم، فقالوا: إنه ثقيل، فقال إبراهيم: أنا فعلت هذا بنفسي حيث حضرت موضعا يغتاب فيه الناس، فخرج ولم يأكل ثلاثة أيام.

മഹാന്മാർ ഈ വിഷയത്തിൽ ഒരു കവിത ചൊല്ലിയതായി കാണാം അതിൻറെ അർത്ഥം താഴെ

നീ അനാവശ്യം സംസാരിക്കുന്നതിനെതൊട്ടു സൂക്ഷിക്കും പോലെ

അനാവശ്യംകേൾക്കലിനെ തൊട്ട് നിന്റെ ചെവിയെ സൂക്ഷിക്കുക.

നീ അനാവശ്യം കേൾക്കുന്ന സമയത്ത് നീയും പറയുന്നവനോട് പങ്കാളിയാണ് -അതുകൊണ്ട് നീ ഉണരുക.


ومما أنشدوه في هذا المعنى: وسمعك صن عن سماع القبيح * كصون اللسان عن النطق به فإنك عند سماع القبيح * شريك لقائله فانتبه



*നമ്മുടെ ശരീരത്തെ ഗീബത്ത് പറയലിനെ തൊട്ട് തടയുന്ന  ചില കാര്യങ്ങൾ വിവരിക്കാം.*


 നീ അറിയുക ഈ വിശയത്തിന് ഖുർആനിലും സുന്നത്തിലും ധാരാളം പ്രമാണങ്ങൾ ഉണ്ട് .പക്ഷേ അതിലേക്ക് സൂചന തന്നു കൊണ്ട് ഞാൻ ചുരുക്കട്ടെ .

തൗഫീഖ് ഉള്ളവനാണെങ്കിൽ അതുകൊണ്ടുതന്നെ അവൻ മാറി നിൽക്കും.

അല്ലെങ്കിൽ വാല്യങ്ങൾ ഉള്ള ഗ്രന്ഥങ്ങൾ വായിച്ചാലും അവൻ മാറി നിൽക്കില്ല.

(باب بيان ما يدفع به الغيبة عن نفسه)


اعلم أن هذا الباب له أدلة كثيرة في الكتاب والسنة، ولكني أقتصر منه على الإشارة

إلى أحرف، فمن كان موفقا انزجر بها، ومن لم يكن كذلك فلا ينزجر بمجلدات.

അതിൽ പ്രധാനപ്പെട്ട കാര്യം.

ഗീബത്ത് ഹറാമാണ് എന്നതിൽ നാം പറഞ്ഞ  വ്യക്തമായ പ്രമാണങ്ങൾ അവൻ അവന്റെ മനസ്സിലേക്ക് ഓർത്തുകൊണ്ടിരിക്കണം.

പിന്നെ അല്ലാഹുവിൻറെ വാചകത്തിലേക്ക് അവൻ ചിന്തിക്കണം അല്ലാഹു പറഞ്ഞു അവൻ ഒരു വാക്കും സംസാരിക്കുകയില്ല അവൻറെ അരികിൽ ഉണ്ടായിട്ടല്ലാതെ .

നിങ്ങൾ അതിനെ ചെറുതാണെന്ന് കരുതുന്നു അല്ലാഹുവിൻറെ അടുക്കൽ അതു വലുതാണ് എന്നും അല്ലാഹു പഠിപ്പിച്ചു.


وعمدة الباب أن يعرض على نفسه ما ذكرناه من النصوص في تحريم الغيبة، ثم يفكر في قول الله تعالى: (ما يلفظ من قول إلا لديه رقيب عتيد) [ق: ١٨] وقوله تعالى: (وتحسبونه هينا وهو عند الله عظيم) [النور: ١٥] .


തിരുനബി പഠിപ്പിച്ച ഹദീസും നാം ഓർക്കണം

ഒരു മനുഷ്യൻ അല്ലാഹുവിൻറെ കോപത്തിൽ പെട്ട ഒരു വചനം അവൻ മൊഴിയുന്നു അവൻ അത് വലിയൊരു പ്രശ്നമാക്കുന്നില്ല അത് മാത്രം കൊണ്ട് തന്നെ അവൻ ജഹന്നമിലേക്ക് വീണുപോകുന്നു

ഇങ്ങനെയുള്ള ധാരാളം വചനങ്ങൾ കാണാവുന്നതാണ്. നാവിനെ സൂക്ഷിക്കുന്ന അധ്യായത്തിലും ഗീബത്തിന്റെ അധ്യായത്തിലും നാം അത് വിവരിച്ചിട്ടുണ്ട്.

അതോടുകൂടി അവൻ അല്ലാഹു എൻറെ കൂടെയുണ്ട്. 

അല്ലാഹു

എനിക്ക് സാക്ഷിയാണ്  .  അല്ലാഹു എന്നെ നോക്കുന്നുണ്ട് എന്ന വചനം ഒരു വിട്ടുകൊണ്ടിരിക്കണം

الله معي، الله شاهدي، الله ناظر إلي.


١٠٣٩ - وما ذكرناه من الحديث الصحيح " إن الرجل ليتكلم بالكلمة من سخط الله تعالى ما يلقي لها بالا يهوي بها في جهنم " وغير ذلك مما قدمناه في " باب حفظ اللسان " " وباب الغيبة "، ويضم إلى ذلك قولهم: 

الله معي، الله شاهدي، الله ناظر إلي.


മഹാനായ ഇബ്നുൽ മുബാറക്ക് റ  ഇങ്ങനെ പറയുകയുണ്ടായി ഞാൻ ആരെയെങ്കിലും ഗീബത്ത് പറയുകയാണെങ്കിൽ എൻറെ മാതാപിതാക്കളെയാണ് ഞാൻ പറയുക

കാരണം എന്റെ നന്മകളെ കൊണ്ട് അവരാണ് ഏറ്റവും അവകാശികൾ


وعن الحسن البصري رحمه الله أن رجلا قال له: إنك تغتابني، فقال: ما بلغ قدرك عندي أن أحكمك في حسناتي.


وروينا عن ابن المبارك رحمه الله قال: لو كنت مغتابا أحدا لاغتبت والدي لأنهما أحق بحسناتي



അൽ അദ്കാറ് ഇമാം നവവി

......

അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി



الخلاف في أن المعوذتين منا القرءان

 


الخلاف في أن المعوذتين منا القرءان



حدثنا علي بن عبد الله حدثنا سفيان حدثنا عبدة بن أبي لبابة عن زر بن حبيش ح وحدثنا عاصم عن زر قال سألت أبي بن كعب قلت يا أبا المنذر إن أخاك ابن مسعود يقول كذا وكذا فقال أبي سألت رسول الله صلى الله عليه وسلم فقال لي قيل لي فقلت قال فنحن نقول كما قال رسول الله صلى الله عليه وسلم صحيح البخاري


وفي فتح الباري

قوله : ( يقول كذا وكذا ) هكذا وقع هذا اللفظ مبهما ، وكأن بعض الرواة أبهمه استعظاما له . وأظن ذلك من سفيان فإن الإسماعيلي أخرجه من طريق عبد الجبار بن العلاء عن سفيان كذلك على الإبهام ، كنت أظن أولا أن الذي أبهمه البخاري لأنني رأيت التصريح به في رواية أحمد عن سفيان ولفظه " قلت لأبي إن أخاك يحكها من المصحف " وكذا أخرجه الحميدي عن سفيان ومن طريقه أبو نعيم في " المستخرج " وكأن سفيان كان تارة يصرح بذلك وتارة يبهمه . وقد أخرجه أحمد أيضا وابن حبان من رواية حماد بن سلمة عن عاصم بلفظ " إن عبد الله بن مسعود كان لا يكتب المعوذتين في مصحفه " وأخرج أحمد عن أبي بكر بن عياش عن عاصم بلفظ " إن عبد الله يقول في المعوذتين " وهذا أيضا فيه إبهام ، وقد أخرجه عبد الله بن أحمد في زيادات المسند والطبراني وابن مردويه من طريق الأعمش عن أبي إسحاق عن عبد الرحمن بن يزيد النخعي قال : " كان عبد الله بن مسعود يحك المعوذتين من مصاحفه ويقول إنهما ليستا من كتاب الله . قال الأعمش : وقد حدثنا عاصم عن زر عن أبي بن كعب فذكر نحو حديث قتيبة الذي في الباب الماضي ، وقد أخرجه البزار وفي آخره يقول " إنما أمر النبي - صلى الله عليه وسلم - أن يتعوذ بهما " قال البزار . ولم يتابع ابن مسعود على ذلك أحد من الصحابة . وقد صح عن النبي - صلى الله عليه وسلم - أنه قرأهما في الصلاة .


قلت : هو في صحيح مسلم عن عقبة بن عامر وزاد فيه ابن حبان من وجه آخر عن عقبة بن عامر فإن استطعت أن لا تفوتك قراءتهما في صلاة فافعل وأخرج أحمد من طريق أبي العلاء بن الشخير عن رجل من الصحابة أن النبي - صلى الله عليه وسلم - أقرأه المعوذتين وقال له : إذا أنت صليت فاقرأ بهما وإسناده صحيح ولسعيد بن منصور من حديث معاذ بن جبل أن النبي - صلى الله عليه وسلم - صلى الصبح فقرأ فيهما بالمعوذتين وقد تأول القاضي أبو بكر الباقلاني في كتاب " الانتصار " وتبعه عياض وغيره ما حكي عن ابن مسعود فقال : لم ينكر ابن مسعود كونهما من القرآن وإنما أنكر إثباتهما في المصحف ، فإنه كان يرى أن لا يكتب في المصحف شيئا إلا إن كان النبي - صلى الله عليه وسلم - أذن في كتابته فيه ، وكأنه لم يبلغه الإذن في ذلك ، قال : فهذا تأويل منه وليس جحدا لكونهما قرآنا . وهو تأويل حسن إلا أن الرواية الصحيحة الصريحة التي ذكرتها تدفع ذلك حيث جاء فيها : ويقول : إنهما ليستا من كتاب الله . نعم يمكن حمل لفظ كتاب الله على المصحف فيتمشى التأويل المذكور . وقال غير القاضي : لم يكن اختلاف ابن مسعود مع غيره في قرآنيتهما ، وإنما كان في صفة من صفاتهما انتهى . وغاية ما في هذا أنه أبهم ما بينه القاضي . ومن تأمل سياق الطرق التي أوردتها للحديث استبعد هذا الجمع . وأما قول النووي في شرح المهذب : أجمع المسلمون على أن المعوذتين والفاتحة من القرآن ، وأن من جحد منهما شيئا كفر ، وما نقل عن ابن مسعود باطل ليس بصحيح ، ففيه نظر ، وقد سبقه لنحو ذلك أبو محمد بن حزم فقال في أوائل " المحلى " : ما نقل عن ابن مسعود من إنكار قرآنية المعوذتين فهو كذب باطل . وكذا قال الفخر الرازي في أوائل تفسيره : الأغلب على الظن أن هذا النقل عن ابن مسعود كذب باطل . والطعن في الروايات الصحيحة بغير مستند لا يقبل ، بل الرواية صحيحة والتأويل محتمل ، والإجماع الذي نقله إن أراد شموله لكل عصر فهو مخدوش ، وإن أراد استقراره فهو مقبول . وقد قال ابن [ ص: 616 ] الصباغ في الكلام على مانعي الزكاة : وإنما قاتلهم أبو بكر على منع الزكاة ولم يقل إنهم كفروا بذلك ، وإنما لم يكفروا لأن الإجماع لم يكن يستقر . قال : ونحن الآن نكفر من جحدها . قال : وكذلك ما نقل عن ابن مسعود في المعوذتين ، يعني أنه لم يثبت عنده القطع بذلك ، ثم حصل الاتفاق بعد ذلك . وقد استشكل هذا الموضع الفخر الرازي فقال : إن قلنا إن كونهما من القرآن كان متواترا في عصر ابن مسعود لزم تكفير من أنكرها ، وإن قلنا إن كونهما من القرآن كان لم يتواتر في عصر ابن مسعود لزم أن بعض القرآن لم يتواتر . قال : وهذه عقدة صعبة . وأجيب باحتمال أنه كان متواترا في عصر ابن مسعود لكن لم يتواتر عند ابن مسعود فانحلت العقدة بعون الله تعالى .


باب بيان أن القرآن على سبعة أحرف وبيان معناه

 


باب بيان أن القرآن على سبعة أحرف وبيان معناه]

وفي شرح مسلم للنووي

قوله صلى الله عليه وسلم إن هذا القرآن أنزل على سبعة أحرف فاقرءوا ما تيسر منه قال العلماء سبب إنزاله على سبعة التخفيف والتسهيل ولهذا قال النبي صلى الله عليه وسلم هون على أمتي كما صرح به في الرواية الأخرى واختلف العلماء في المراد بسبعة أحرف قال القاضي عياض قيل هو توسعة وتسهيل لم يقصد به الحصر قال وقال الأكثرون هو حصر للعدد في سبعة ثم قيل هي سبعة في المعاني كالوعد والوعيد والمحكم والمتشابه والحلال والحرام والقصص والأمثال والأمر والنهي ثم اختلف هؤلاء في تعيين السبعة وقال آخرون هي في أداء التلاوة وكيفية النطق بكلماتها من إدغام وإظهار وتفخيم وترقيق وإمالة ومد لأن العرب كانت مختلفة اللغات في هذه الوجوه فيسر الله تعالى عليهم ليقرأ كل إنسان بما يوافق لغته ويسهل على لسانه وقال آخرون هي الألفاظ والحروف وإليه أشار بن شهاب بما رواه مسلم عنه في الكتاب ثم اختلف هؤلاء فقيل سبع قراءات وأوجه وقال أبو عبيد سبع لغات العرب يمنها ومعدها وهي أفصح اللغات وأعلاها وقيل بل السبعة كلها لمضر وحدها وهي متفرقة في القرآن غير مجتمعة في كلمة واحدة وقيل بل هي مجتمعة في بعض


الكلمات كقوله تعالى وعبد الطاغوت ونرتع ونلعب وباعد بين أسفارنا وبعذاب بئيس وغير ذلك وقال القاضي أبو بكر بن الباقلاني الصحيح أن هذه الأحرف السبعة ظهرت واستفاضت عن رسول الله صلى الله عليه وسلم وضبطها عنه الأمة وأثبتها عثمان والجماعة في المصحف وأخبروا بصحتها وإنما حذفوا منها ما لم يثبت متواترا وأن هذه الأحرف تختلف معانيها تارة وألفاظها أخرى وليست متضاربة ولا متنافية وذكر الطحاوي أن القراءة بالأحرف السبعة كانت في أول الأمر خاصة للضرورة لاختلاف لغة العرب ومشقة أخذ جميع الطوائف بلغة فلما كثر الناس والكتاب وارتفعت الضرورة كانت قراءة واحدة قال الداودي وهذه القراءات السبع التي يقرأ الناس اليوم بها ليس كل حرف منها هو أحد تلك السبعة بل تكون مفرقة فيها وقال أبو عبيد الله بن أبي صفرة هذه القراءات السبع إنما شرعت من حرف واحد من السبعة المذكورة في الحديث وهو الذي جمع عثمان عليه المصحف وهذا ذكره النحاس وغيره قال غيره ولا تكن القراءة بالسبع المذكورة في الحديث في ختمة واحدة ولايدري أي هذه القراءات كان آخر العرض على النبي صلى الله عليه وسلم وكلها مستفيضة عن النبي صلى الله عليه وسلم ضبطها عنه الأمة وأضافت كل حرف منها إلى من أضيف إليه من الصحابة أي أنه كان أكثر قراءة به كما أضيف كل قراءة منها إلى من اختار القراءة بها من القراء السبعة وغيرهم قال المازري وأما قول من قال المراد سبعة معان مختلفة كالأحكام والأمثال والقصص فخطأ لأنه صلى الله عليه وسلم أشار إلى جواز القراءة بكل واحد من الحروف وإبدال حرف بحرف وقد تقرر إجماع المسلمين أنه يحرم إبدال آية أمثال بآية أحكام قال وقول من قال المراد خواتيم الآي فيجعل مكان غفور رحيم سميع بصير فاسد أيضا للإجماع على منع تغيير القرآن للناس هذا مختصرها نقله القاضي عياض في المسألة والله أعلم

Thursday, December 26, 2024

നേർച്ച സുന്നികൾ നടത്തുന്ന നേർച്ച എന്താണെന്നറിയാതെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാർക്ക് മറുപടി.

 നേർച്ച

സുന്നികൾ നടത്തുന്ന നേർച്ച എന്താണെന്നറിയാതെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാർക്ക് മറുപടി.


ചോദ്യം


മഹാന്മാരുടെ മഖ്ബറയിലേക്ക് നേർച്ചയാക്കുന്നത് പാടില്ല എന്ന് ഹനഫി മദ്ഹബിലെ ഗ്രന്ഥത്തിൽ ഉണ്ടെന്ന് ഒരു വഹാബി പുരോഹിതൻറെ പ്രസംഗം കേട്ടു ശരിയാണോ


മറുപടി


നേർച്ച എന്നാൽ സുന്നത്തായ ഒരു കർമ്മത്തെ നിർബന്ധമായി ഏറ്റെടുക്കുന്നതിനാണ്. ഉദാഹരണം സ്വദക്ക ചെയ്യാൻ വേണ്ടി നേർച്ചയാക്കുന്നു.

നേർച്ച അല്ലാഹുവിനുള്ള ഇബാദത്താണ് അത് ഏതെങ്കിലും വലിയ്യിനുള്ള ഇബാദത്തല്ല .

 അതുകൊണ്ടുതന്നെ  അല്ലാഹുവിനുവേണ്ടിയാണ് നേർച്ചയാക്കേണ്ടത് .

മഹാന്മാരുടെ ഖബറിന്റെ അരികിലേക്ക് സ്വദക്ക നൽകാൻ വേണ്ടി ഒരാൾ നേർച്ചയാക്കിയാൽ ആ ഖബറിന്റെ അരികിലുള്ള സാധുക്കൾക്ക് വേണ്ടിയോ അവിടെയുള്ള മറ്റു നന്മകൾക്ക് വേണ്ടിയോ ആണ് നേർച്ചയാക്കുന്നത്.

ഈ വലിയ്യിനെ ഇബാദത്ത് ആയിട്ട് ഉള്ള നേർച്ച അല്ല

ആ സ്വദഖയുടെയും നേർച്ചയുടെയും പ്രതിഫലം വലിയ്യിനിക്ക് ഹദിയ യാക്കുന്നു എന്ന് മാത്രം

ആ സ്വദഖയുടെ പുണ്യം കൊണ്ട് ആവശ്യങ്ങൾ വിട്ടണം എന്ന് കരുതുകയും ചെയ്യുന്നു. അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇതാണ് സുന്നികൾ നടത്താറുള്ള നേർച്ച . ഈ നേർച്ച ശിർക്കാണെന്നോ ഹറാമാണെന്നോ പണ്ഡിതന്മാർ പറഞ്ഞിട്ടില്ല.


എന്നാൽ ഒരു വലിയ്യിന് വേണ്ടി അതായത് അദ്ധേഹത്തിന് ഇബാദത്തായി നേർച്ചയാക്കുകയോ വലിയ്യിന് തഖറുബായിട്ട്  അതായത് ഇബാദത്ത് (ഖുർബത്ത്) കൊണ്ട് അടുക്കലെ കരുതുകയോ ചെയ്താൽ അത് പാടില്ലാത്ത നേർച്ചയാണ്.അപ്രകാരം നേർച്ച വസ്തു മരണപ്പെട്ട വലിയ്യിന് ഉടമയാക്കി കൊടുക്കലിനെ കരുതിയാലും പാടില്ലാത്തതാണ് .കാരണം ജീവിച്ചിരിക്കുന്നവർ മാത്രമേ ഭൗതികവസ്തുക്കളുടെ ഉടമാവകാശം ഉണ്ടാവുകയുള്ളൂ. എന്നാൽ ഖബറിന്റെ അരികിലുള്ള സേവകന്മാർക്കോ സാധുക്കൾ യോ ഉടമായാക്കി കൊടുക്കുകയോ നന്മകളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി യോ  ആക്കുന്നത് തെറ്റല്ല.ഇത് തെറ്റാണെന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യവുമല്ല, ഒരു പണ്ഡിതനും അത് തെറ്റാണെന്ന് പഠിപ്പിച്ചിട്ടുമില്ല.

ഇതിൽനിന്നും നേർച്ച പാടില്ലാത്ത നേർച്ചയും നല്ല നേർച്ചയും ഉണ്ട് എന്ന് മനസ്സിലാക്കാം. 

ഈ വിഷയം ധാരാളം ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് -


ഹനഫീ മദ്ഹബിലെ പണ്ഡിതൻ

സിറാജുദ്ധീൻ ഇബ്നു നജീം റ നഹ്റുൽ ഫാഇഖ് എന്ന ഗ്രന്തത്തിൽ പറയുന്നു.

وأعلم أن الشيخ قاسم قال في (شرح في درر البحار): إن النذر الذي يقع من أكثر العوام بأن يأتي إلى قبر بعض الصلحاء ويكشف الستر قائلا سيدي فلان إن رد غائبي أو عوفي مريضي أو قضيت حاجتي فلك من الذهب أو الفخمة أو الطعام أو الماء أو الشمع أو الزيت كذا باطل إجماعا لوجوه منها أن النذر للمخلوق لا يجوز ومنها أن المنذور له ميت وهو لا يملك ومنها أنه ظن أن الميت يتصرف في الأمن دون الحق سبحانه وتعالى واعتقاد هذا كفر 

നീ അറിയുക

ശൈഖ് ഖാസിം അൽ ഹനഫി റ ശറഹു ദുററുൽ ബിഹാറ് എന്ന ഗ്രന്തത്തിൽ പറയുന്നു.

സാധാരണക്കാരിൽ നിന്നുണ്ടാവുന്ന ചില നേർച്ചകൾ ഉണ്ട് . സ്വാലിഹീങ്ങളിൽ ചിലരുടെ ഖബറുകളുടെ അരികിൽ വന്നു മറ തുറന്നു നേർച്ചയാക്കുന്നവൻ ഇങ്ങനെ പറയുന്നു. നേതാവേ എന്റെ ആവശ്യങ്ങൾ വീടി കിട്ടിയാൽ

രോഗി സുഖമായാൽ വിദേശി മടങ്ങിവന്നാൽ നിങ്ങൾക്ക് സ്വർണ തരാം അല്ലങ്കിൽ ഭക്ഷണം നെയ്യ് എണ്ണ മറ്റു വസ്തുക്കൾ തരാം എന്ന നേർച്ച ബാത്വിലാണ് എന്നതിൽ ഇജ്മാ ഉണ്ട് -


ഇത് ബാത്വിലാണ് എന്ന് പറയാൻ കാരണം 


منها أن النذر للمخلوق لا يجوز

1ഇത് സൃഷ്ടിക്കുള്ള നേർച്ചയാണ് (അല്ലാഹുവിനല്ല )

(കാരണം ഇവിടെ നേർച്ചയിൽ പറഞ്ഞത് എണ്ണ ഭക്ഷണം ദിർഹം തുടങ്ങിയ വസ്തുക്കൾ നിങ്ങൾക്കാണ് എന്നാണ്. അപ്പോൾ ആ നേർച്ച ആ വ്യക്തിക്കായി മാറി . അല്ലാഹുവിന് മാത്രമേ നേർച്ചയാക്കാൻ പാടുള്ളൂ.നേർച്ചയാക്കപ്പെടുന്ന വസ്തുക്കൾ ജീവിച്ചിരിക്കുന്നസാധുക്കൾക്കോ  മറ്റോ നൽകുകയും ചെയ്യും.

 ആ പുണ്യകർമ്മത്തിന്റെ ആ സ്വദഖയുടെ പ്രതിഫലം  മഹാന്മാർക്ക് ഹദ്യ ചെയ്യുകയും ചെയ്യും .ഈ നേർച്ച അനുവദനീയമാണ്. ആ നേർച്ച അല്ലാഹുവിന് വേണ്ടി യാണ് അല്ലാഹുവിനുവേണ്ടി ഇബാദത്ത് ആയിട്ടാണ്. ഇവിടെ ആ വ്യക്തിക്ക് ഇബാദത്തായി നേർച്ചയാക്കിയത് കൊണ്ടാണ് പാടില്ലാതെ ആയത് .)


ومنها أن المنذور له ميت وهو لا يملك

2 നേർച്ചയാക്കപെട്ട വെക്തി മരണപെട്ടവനാണ് അദ്ധേഹം നേർച്ചയാക്കപെട്ട വസ്തു ഉടമയാക്കുകയില്ല. (കാരണം ഇവിടെ നിങ്ങൾക്ക് ദിർഹം ഉണ്ട് ഭക്ഷണമുണ്ട് നെയ്യുണ്ട് എണ്ണയുണ്ട് എന്നാണല്ലോ പറഞ്ഞത് .അതൊരിക്കലും ആ മയ്യത്ത് ഉടമയാക്കുകയില്ല .കാരണം ദുനിയാവിലുള്ള വസ്തുക്കളുടെ ഉടമാവകാശം ജീവിച്ചിരിക്കുന്നവർക്ക് ലഭിക്കുകയുള്ളൂ .നേർച്ചയാക്കുന്നവൻ മയ്യത്ത് ഉടമയാക്കും എന്ന നിലക്കുള്ള പദങ്ങൾ പറഞ്ഞതുകൊണ്ടാണ് ഇത് ബാത്വിലാകുന്നത് ജീവിച്ചിരിക്കുന്ന സാധുക്കൾക്കോ മറ്റോ ഉടമയാക്കാൻ വേണ്ടിയായിരുന്നു നേർച്ച എങ്കിൽ സ്വഹീഹാക്കാമായിരുന്നു എന്നർത്ഥം )


ومنها أنه ظن أن الميت يتصرف في الأمن دون الحق سبحانه وتعالى واعتقاد هذا كفر 

3മേൽ നേർച്ച പാടില്ലാതിരിക്കാനുള്ള മറ്റൊരു കാരണംഅല്ലാഹുവിനെ കൂടാതെ ആ മയ്യത്ത് കൈകാര്യം ചെയ്യും എന്ന വിശ്വാസമാണ് ആവിശ്വാസം കുഫ്റാണ് (അല്ലാഹുവിനെ കൂടാതെ ജീവിച്ചിരിക്കുന്നയാളോ മരിച്ചയാളോ ഒരു കൈകാര്യം ചെയ്യുകയില്ല എന്ന വിശ്വാസമാണ് സുന്നികൾക്ക് ഉള്ളത് മരണപ്പെട്ട മഹാന്മാരാവട്ടെ ജീവിച്ചിരിക്കുന്നവരാവട്ടെ അവർ കൈവിരൽ വരെ ഇളക്കുകയാണെങ്കിൽ അത് അല്ലാഹുവിൻറെ ഉദ്ദേശപ്രകാരവും അനുമതി പ്രകാരവും മാത്രമേ നടക്കുകയുള്ളൂ അല്ലാഹുവിനെ കൂടാതെ ആരെങ്കിലും കൈകാര്യം ചെയ്യുമെന്ന് വിശ്വസിച്ചാൽ അത് കുഫറാണെന്ന് സംശയമില്ല]



(എന്നാൽ ഇന്ന് സുന്നികൾ നടത്തുന്ന അനുവദനീയമായ നേർച്ചയെ വിശദീകരിച്ചുകൊണ്ട് തൊട്ടുടനെ അദ്ദേഹം പറയുന്ന പാചകം കാണുക)


نعم لو قال: يا الله إني نذرت لك إن شفيت مريضي ونحوه أن أطعم الفقراء الذين بباب السيدة نفيسة ونحوها أو أشتري حصيرا لمسجدها أو زيتا لوقودها أو دراهم لمن يقوم بشعائرها مما يكون فيه نفع للفقراء وذكر الشيخ إنما هو محل لصرف النذر لكن لا يجوز صرفه إلا إلى الفقراء لا إلى أي علم يعلمه ولا لحاضر الشامخ إلا أن يكون واحدا من الفقراء

പക്ഷേ ഒരാൾ ഇങ്ങനെ പറഞ്ഞാൽ 

അല്ലാഹുവേ എന്റെ രോഗം മാറുകയോ മറ്റോ ഉണ്ടായാൽ നഫീസ ബീവിയുടെ കബറിന്റെ അരികിൽ ഉള്ള സാധുക്കൾക്ക് ഭക്ഷണം കൊടുക്കാൻ  അല്ലാഹുവിനുവേണ്ടി ഞാൻ നേർച്ചയാക്കി. അല്ലെങ്കിൽ അതുപോലെയുള്ളതിനേർച്ചയാക്കി ' അല്ലെങ്കിൽ നഫീസ ബീവിയുടെ പള്ളിയുടെ പായ വാങ്ങാൻ  അല്ലെങ്കിൽ  നഫീസ ബീവിയുടെ ചിഹ്നങ്ങൾ നിലനിർത്തുന്ന അവിടെയുള്ള സേവകന്മാർക്ക് പണം നൽകാൻ അല്ലാഹുവിനു വേണ്ടി നേർച്ചയാക്കി തുടങ്ങിയ സാധുക്കൾക്കും ഉപകാരമുള്ള കാര്യങ്ങളാണ് പറഞ്ഞതെങ്കിൽ അത് ഹറാമല്ല (സുന്നികൾ ചെയ്യുന്ന നേർച്ചയുടെ ശരിയായ രൂപമാണ് മഹാനവർകൾ ഇപ്പോൾ വിവരിച്ചത് ഇത് ശിർക്കാണെന്നോ പാടില്ലെന്നോ അദ്ദേഹം പറയുന്നില്ല .ഈ ഭാഗം മറച്ചുവെച്ചാണ് പല പുരോഹിതന്മാരും പ്രസംഗിക്കുകയും എഴുതുകയും ചെയ്യാറുള്ളത്.)



( പാടില്ലാത്ത നേർച്ചയുടെ ഇനങ്ങൾ വിവരിച്ച് മഹാനവർകൾ വീണ്ടും തുടരുന്നു )

മഹാന്മാരിലേക്ക് ഇബാദത്ത് കൊണ്ടുള്ള അടുപ്പത്തിന് കരുതിക്കൊണ്ട് എണ്ണയും മെഴുകും ദിർഹമുകളും നേർച്ചയാക്കുകയും കബറിലേക്ക് കൊടുത്തയക്കുകയും ചെയ്യുന്നത് ഹറാമാണ് അതിൽ ഇജ്മാഉണ്ട് എന്നാൽ ഈ നേർച്ച ആക്കുന്നത് കൊണ്ട് അവിടെ ജീവിച്ചിരിക്കുന്ന സാധുക്കൾക്ക് ദാനധർമ്മം ചെയ്യാൻ കരുതിക്കൊണ്ട് അല്ലാഹുവിനുവേണ്ടിയാണ് നേർച്ചയാക്കുന്നതെങ്കിൽ അത് തെറ്റല്ല.


(ഇവിടെ മഹാൻമാരിലേക്ക് ഖുർബത്തായി കൊണ്ട് അതായത് അവരിലേക്ക് ഇബാദത്ത് കൊണ്ട് അടുക്കൽനെ കരുതി അവർക്ക് ഇബാദത്ത് ആയി നേർച്ച ആക്കുന്നത് പാടില്ല എന്നാണ് പറയുന്നത്. നേർച്ച അല്ലാഹുവിനുവേണ്ടി മാത്രമായിരിക്കണം മഹാന്മാരുടെ ഹള്റത്തിലേക്ക് അവരുടെ മഖ്ബറയിലേക്ക് നേർച്ചയാക്കിയാലും അത് അല്ലാഹുവിനുവേണ്ടി മാത്രമായിരിക്കണം.

മഹാന്മാർക്ക് ഇബാദത്ത് ആയിട്ടും  നേർച്ച ചെയ്യാൻ പാടില്ല. അത് പാടില്ലാത്തതാണ് എന്നതിൽ ഇവിടെ ആരും തർക്കിച്ചിട്ടില്ല. സുന്നികൾ സാധാരണ നേർച്ചയാക്കാറുള്ളത് അല്ലാഹുവിനുവേണ്ടി മാത്രമാണ് .മഹാന്മാരുടെ മഖ്ബറയിലേക്ക് അവിടെയുള്ള നന്മയുള്ള പ്രവർത്തനങ്ങൾക്കും സാധുക്കൾക്ക് ദാനധർമ്മങ്ങൾ ചെയ്യാൻ വേണ്ടിയുമാണ് നേർച്ചയാക്കുന്നത് . നേർച്ച പുണ്യകർമ്മത്തിന്റെയും സ്വദഖയുടെയും പ്രതിഫലം ആ മഹാനിലേക്ക് ഹദിയ ചെയ്യുകയും ചെയ്യാറുണ്ട്. അത് ശിർക്കാണന്നോ  കുഫറാണെന്നോ ഒരു ഇമാമും പറഞ്ഞിട്ടില്ല. അത് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.)

 فإذا عرف هذا فما يؤخذا الدراهم والشمع والزيت ونحوها وينقل إلى شرائح الأولياء تقربا إليهم فحرام بإجماع المسلمين ما لم يقصدوا بصرفها للفقراء الأحياء قولا واحدا انتهى. وقد ابتلي الناس بدلك ولا زعيما في موعد الشيخ أحمد البدوي ولقد قال الإمام محمد بن الحسن الشيباني: لو كان العوام عبيدي لأعتقهم وأسقطت ولائي وذلك لأنهم لا يهتدون فالكل بهم يتعيشون.


كتاب النهر الفائق شرح كنز الدقائق

[سراج الدين ابن نجيم]

باب الاعتكاف

 

Aslam Kamil Saquafi parappanangadi


Wednesday, December 25, 2024

തനിച്ചു നിസ്കരിക്കുന്നവൻ ഖിറാഅത്തു ഉറക്കെയാക്കൽ*

 7️⃣7️⃣6️⃣0️⃣

----------------------------------------------------

*തനിച്ചു നിസ്കരിക്കുന്നവൻ ഖിറാഅത്തു ഉറക്കെയാക്കൽ*

🧻🧻🧻🧻🧻🧻🧻🧻🧻


❓ സുബ്ഹിലും മഗ്'രിബ്, ഇശാഅ് എന്നിവയിലെ ആദ്യത്തെ രണ്ടു റക്അത്തിലും ഇമാം ഖിറാഅത്ത് ഉറക്കെയാക്കൽ സുന്നത്തുണ്ടല്ലോ .ഈ സുന്നത്ത് ഒറ്റക്ക് നിസ്കരിക്കുന്നവനുണ്ടോ?


✅ അതേ, ഒറ്റക്കു നിസ്കരിക്കുന്ന പുരുഷനും   ഖിറാഅത്ത് ഉറക്കെയാക്കൽ സുന്നത്താണ് . 

   അന്യർ ഇല്ലാത്ത സ്ഥലമാണെങ്കിൽ സ്ത്രീയും ഉറക്കെയാക്കൽ സുന്നത്തുണ്ട്. പക്ഷേ, പുരുഷൻ ഉറക്കെയാക്കുന്നതിലും കുറഞ്ഞ ശബ്ദത്തിലാവണം.  *മസ്ബൂഖും ജഹ്റാക്കണം*

    ഇമാമിൻ്റെ നിസ്കാര ശേഷം ബാക്കി നിസ്കരിക്കുന്ന മസ്ബൂഖിനു, ആ റക്അത്തുകൾ നിസ്കാരത്തിൽ ഉറക്കെ ഓതൽ സുന്നത്തുള്ള റക്അത്തുകളാണെങ്കിൽ [ സുബ്ഹ് നിസ്കാരം,മഗ്'രിബ് ഇശാഇലെ ആദ്യത്തെ രണ്ട് റക്അത്ത് , ജുമുഅ: എന്നിവയാണെങ്കിൽ ] ഉറക്കെ ഓതൽ സുന്നത്തുണ്ട് (ശർഹു ബാഫള്ൽ: 1/249) 

يسن الجهر بالقراءة لغير المرأة والخنثى - وغير المؤموم - أما هما بحضرة الأجانب فيسن لهما عدم الجهر خشية الفتنة وبحضرة نحو المحارم فيسن لهما الجهر لكن دون جهر الرجل وسنية الجهر تكون في ركعتي الصبح وأولتي العشاءين أي المغرب والعشاء وفي الجمعة *حثى في ركعة المسبوق التي يأتي بها* ( شرح بافضل , الحواشي المدنية : ١ / ٢٤٩)


🖌️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 22


سبحن الله والحمد لله ولا الله الا الله والله اكبر എന്ന് എല്ലാ ദിവസവും കഴിയുന്ന എണ്ണം ചൊല്ലുക .................

 ഹദീസ് പഠനം PARt 3 سبحن الله والحمد لله ولا الله الا الله والله اكبر എന്ന് എല്ലാ ദിവസവും കഴിയുന്ന എണ്ണം ചൊല്ലുക ................. *അബൂഹുറൈറയ...