Monday, May 6, 2024

*പ്രവാചക ജീവിതം തുറന്ന പുസ്‌തകം*

 *പ്രവാചക ജീവിതം തുറന്ന പുസ്‌തകം*


നബി (സ) യുടെ ജീവിതം ഒരു തുറന്ന പുസ്‌തകമാണ്. ധനപര മായ താൽപര്യമോ നേത്യമോഹമോ ആയിരുന്നില്ല പ്രവാചകത്വവാദ ത്തിലൂടെ അവിടുന്ന് ഉദ്ദേശിച്ചതെന്ന് ആ ജീവിതം സാക്ഷിയാണ്. അവി ടുന്നു പ്രഖ്യാപിച്ച ലക്ഷ്യവും ഈ സത്യം വിളിച്ചോതുന്നു.


നബി(സ) യിൽ നിന്നുണ്ടായ അസാധരണ സംഭവങ്ങൾ ഐതി ഹ്യങ്ങളോപുരാണങ്ങളോ അല്ല; മറിച്ചു സത്യസന്ധമായ ഇടമുറിയാത്ത പരമ്പര മുഖേന സ്ഥിരപ്പെട്ട ഹദീസുകളും ചരിത്രസത്യങ്ങളുമാണ്. അനിഷേധ്യമായി സ്ഥിരപ്പെട്ട ഇത്തരം ചരിത്രങ്ങൾ നിഷേധിക്കുന്ന തു മുഹമ്മദ് നബി (സ) മുൻകാലങ്ങളിൽ ജീവിച്ചിട്ടേ ഇല്ലെന്നു പറ യുന്ന നിഷേധത്തോടു സമമാണ്. മുഹമ്മദ് (സ) മുൻകാലത്തു ജീവിച്ചു പ്രവാചകത്വം വാദിച്ചു എന്ന ചരിത്ര സത്യം ആരെങ്കിലും നിഷേധി ക്കുമെന്നു തോന്നുന്നില്ല. അതേപ്രകാരം തന്നെ അവിടുന്നു കൊണ്ടു വന്ന സ്ഥിരപ്പെട്ട അമാനുഷിക സംഭവങ്ങളേയും നിഷേധിക്കുക സാധ്യ മല്ല. മുമ്പു വിവരിച്ച സംഭവങ്ങൾ മാത്രമല്ല അതുപോലുള്ള ആയിരക്ക ണക്കായ അസാധാരണ സംഭവങ്ങൾ നബി (സ) യിൽ നിന്നുണ്ടായി ട്ടുണ്ട്. അവ മാത്രം രേഖപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥങ്ങൾ ധാ രാളമുണ്ട്. ഇമാം ഇബ്‌നു ഖുതൈബ (ഹി: 276 ൽ അന്തരിച്ചു.)യുടെ ദലീലുനുബുവ്വ: ഇമാം അബൂഇസ്ഹാഖിൻ്റെ (മരണം ഹി: 225) ദലാ ഇലുനുബുവ്വ: ഇമാം ബൈഹഖി (മരണം ഹി: 430) യുടെ ദലിലുനു ബുവ്വത്ത്, ഇമാം അബൂനഈമി ഇസ്‌ഫഹാനി (മരണം ഹി: 230) യുടെ ദലീലു നുബുവ്വത്ത്, ഇമാം മുസ്‌തഖ്രി (മരണം ഹി:433) ദലീലുനുബു വൃത്ത്, ഇമാം അബൂൽഖാസിം ഇസ്‌ഫഹാനി (മരണം ഹി:535) യുടെ ദലീൽ മുതലായവ ഇതിൽ പെട്ടതാണ്.


ഇത്തരം അസാധാരണ സംഭവങ്ങൾ മാത്രമല്ല പ്രവാചകത്വത്തിന്റെ തെളിവുകൾ. കൂലങ്കഷമായി ചിന്തിക്കുമ്പോൾ ഇതൊന്നുമില്ലാതെതന്നെ മുഹമ്മദു നബി (സ) യുടെ പ്രവാചകത്വം ബോധ്യപ്പെടുന്നതാണ്. എഴുത്തും വായനയും അറിവില്ലായിരുന്ന, ഒരു വിദ്യാഭ്യാസ സ്ഥാപന

ത്തിൽ നിന്നും പഠിച്ചിട്ടില്ലാത്ത ഒരറബി, ഇസ്‌ലാം പോലുള്ള ഗഹന മായ തത്വങ്ങൾ ലോകത്ത് അവതരിപ്പിക്കുകയും മഹത്തായ ആ ജീവിത പദ്ധതി നടപ്പിൽ വരുത്തുകയും പരിശുദ്ധമായ ആ പ്രസ്ഥാനം കെട്ടിപ ടുക്കുകയും ചെയ്‌തുവെന്നതു തന്നെ നബിയുടെ പ്രവാചകത്വത്തിനു വ്യക്തമായ തെളിവാണ്. അവിടുന്നു കാണിച്ച അൽഭുത സംഭവങ്ങൾ അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നു മാത്രം. നബി (സ) യുടെ ജീവചരിത്രം പഠിക്കുന്ന ഏതൊരാൾക്കും ഇതു വ്യക്തമായി ഗ്രഹിക്കാവുന്നതാണ്. ഒരാൾ സത്യവാനോ അസത്യവാനോ എന്നു കണ്ടുപിടിക്കുന്നതിന് പ്രഖ്യാപിച്ച ലക്ഷ്യം ആദ്യമായി പരിശോധിക്ക ണം. നബി (സ) യുടെ ലക്ഷ്യമെന്താണെന്നു പരിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യരിൽ സംസ്‌കാരം വളർത്തുകയും അവർക്കു വേദവും തത്വങ്ങളും അഭ്യസിപ്പിക്കുകയുമാണു നബിയുടെ ലക്ഷ്യമെന്നു ഖുർആൻ (അൽജുമുഅ) വ്യക്തമാക്കുന്നു.


സ്വാർത്ഥികളും കുതന്ത്രക്കാരും രംഗത്തിറങ്ങി അവരുടെ കാര്യ സാധ്യത്തിനു ശ്രമങ്ങളാരംഭിക്കുമ്പോൾ പല വേഷങ്ങളും കെട്ടിയെ സിരിക്കും, പല അടവുകളും പ്രയോഗിക്കും. ചിലപ്പോൾ പുരോഹിത വേഷം കെട്ടി ജനങ്ങളെ ചൂഷണം ചെയ്യും. ചിലപ്പോൾ മറ്റു വല്ല കുത ന്ത്രവും പ്രയോഗിച്ചു ജനങ്ങളുടെ ധനം തട്ടിയെടുക്കാൻ പ്ലാനിടും. നബി (സ)ക്കു അത്തരം വല്ല പ്ലാനോ കുതന്ത്രമോ സ്വാർത്ഥതാല്‌പര്യമോ മനസ്സിലുണ്ടായിരുന്നുവോ? ഒന്നുമില്ലെന്നുള്ളതിനു അവിടുത്തെ തുറന്ന പുസ്‌തകം കണക്കെയുള്ള ജീവിതം തന്നെ തെളിവാണ്. പുരോഹിത വർഗത്തിൻ്റെ നാരായവേരുതന്നെ അറുത്തുകളയുകയാണു നബി (സ) ചെയ്തത്. അവരുടെ ദുഷിച്ച മനസ്ഥിതിയെ മനുഷ്യവംശത്തിന്റെ മുമ്പിൽ ഖുർആൻ തുറന്നു കാട്ടിയിട്ടുണ്ട്. ഖുർആൻ പറയുന്നു. ഓ, സത്യവിശ്വാസികളെ, പുരോഹിതന്മാരിലും സന്യാസികളിലും അധി കമാളുകളും മനുഷ്യരുടെ ധനം ന്യായരഹിതമായ മാർഗ്ഗത്തിലൂടെ കര സ്ഥമാക്കി തിന്നുകയും അല്ലാഹുവിൻ്റെ മാർഗത്തിൽനിന്നു ജനങ്ങളെ തടയുകയും ചെയ്യുന്നവരത്രെ.' (അത്തൗബ). പുരോഹിതന്മാരെ ദൈവ ങ്ങളാക്കി വെക്കുന്നത് പൊറുപ്പിക്കാൻ വയ്യാത്ത ഒരപരാധമാണെന്നു ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രബോധനത്തിനു യാതൊരു പ്രതി ഫലവും നിങ്ങളോടു ഞാൻ ചോദിക്കുന്നില്ല എന്നു ജനങ്ങളോടു പറ യാനാണ് അല്ലാഹു നബി (സ) യോടു കല്പിച്ചത് (അശ്ശൂറാ.)


കുറെ ആളുകളെ ഏതെങ്കിലുമൊരു പേരിൽ സംഘടിപ്പിച്ചു അവ രുടെ നേതാവായി ചമയുവാൻ മനുഷ്യരിൽ ചിലർക്കു വാസനയുണ്ടാ



വാറുണ്ട്. അങ്ങനെ വല്ല താൽപര്യവും നബിക്കുണ്ടായിരുന്നുവോ? ഒര ക്കബുമില്ല. അ തിനു അദ്ദേഹത്തിൻ്റെ ചരിത്രം സാക്ഷിയാണ്. പല നാടു കളിൽ നിന്നും സന്ദർശകരും നിവേദക സംഘങ്ങളും നബി (സ) ടെ അടുക്കൽ വരാറുണ്ടായിരുന്നു. ആ സന്ദർഭത്തിൽ പലപ്പോഴും നബി (സ) ഒരാൾകൂട്ടത്തിലാണുണ്ടാവുക അപ്പോൾ നബി (സ) ആരെന്ന് അവർക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തന്നിമിത്തം 'നിങ്ങളുടെ കൂട്ടത്തിൽ ആരാണ് മുഹമ്മദ്' എന്ന് സന്ദർശകർക്കു ചോദിച്ചറിയേണ്ട തായി വന്നിരുന്നു. അത്ര വിനയത്തോടും സമ നിലയിലുമാണു തന്റെ അനുയായികളോടു നബി (സ) പെരുമാറിയിരുന്നത്.


ധനം നേടി, സ്വാധീനശക്തി കൂട്ടി നേത്യത്വവും ആധിപത്യവും കരസ്ഥമാക്കാനാണ് ചിലപ്പോൾ കപടവേഷധാരികൾ രംഗപ്രവേശം ചെയ്യാറുള്ളത്. എന്നാൽ ധനം സംഭരിച്ചുവെക്കുന്നവരെ നബി (സ) ശക്തിയായി താക്കീതു ചെയ്യുന്നു. ധനം ഒരിടത്തും കെട്ടി നിൽക്കാൻ പാടില്ല. അതു മനുഷ്യരിൽ അങ്ങോളമിങ്ങോളമൊഴുകിക്കൊണ്ടിരി ക്കണം. ഭൂമി അല്ലാഹുവിൻ്റേതാണ്. മനുഷ്യർക്കു വേണ്ടിയാണ് അതു സ്യഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെയാണു ഖുർആൻ്റെ വിളംബരം. അപ്പോൾ ധനം നേടണമെന്നോ തൻ്റെ കുടുംബത്തിലേക്കു ധനം വലിച്ചുകൂട്ടണ മെന്നോ നബി (സ) ക്ക് ഉദ്ദേശ്യമില്ലെന്നു സ്‌പഷ്ടമാക്കുന്നു. ഖുർആൻ പ്രഖ്യാപിക്കുന്നു. 'സ്വർണ്ണവും വെള്ളിയും നിക്ഷേപിച്ചു വെക്കുകയും അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ അതു ചെലവു ചെയ്യാതിരിക്കുകയും ചെയ്യുന്നവർക്കു വേദനാജനകമായ ശിക്ഷയുണ്ടെന്ന 'സന്തോഷ വാർത്ത' അവരെ അറിയിക്കുക' (അത്തൗബ). വീണ്ടും ഖുർആൻ പ്രഖ്യാപിക്കുന്നു. 'ധനം നിങ്ങളിലുള്ള ധനികവർഗ്ഗത്തിനിടയിൽ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നായിരിക്കുവാൻ പാടില്ല' (അൽഹശ്ർ)


നബി (സ) ക്കു സുഖത്തിലും ആഢംബരങ്ങളോടു കൂടിയും ജീവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നോ? അത്തരം താൽപര്യങ്ങളൊന്നും അവിടുത്തേക്കുണ്ടായിരുന്നില്ലെന്നതിന് അവിടുത്തെ ജീവിതം സാക്ഷി യാണ്. നബി (സ) യുടെ ജീവിതത്തിൽ ഒരു ദിവസമെങ്കിലും ഭൗതിക സുഖങ്ങൾ ആസ്വദിച്ചുവെന്ന് സംശയിക്കാൻ പോലും അവകാശമില്ല. 'നബി (സ) യുടെ കുടുംബം ഒരു ദിവസമെങ്കിലും വയറു നിറയെ ആഹാരം കഴിച്ചിട്ടില്ലെന്നു സ്വപത്നി പ്രസ്‌താവിച്ചതായി നബി (സ) യുടെ ചര്യകളിലിതാ രേഖപ്പെട്ടു കിടക്കുന്നു. അടുപ്പിൽ തീ കത്തിക്കാത്ത ദിവസങ്ങൾപോലും ഉണ്ടായിട്ടുണ്ടെന്നും ആ ചര്യകളിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.' 'അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു

നിറയെ ആഹരിക്കുന്നവൻമുസ്‌ലിമല്ല' എന്നു പ്രഖ്യാപിച്ച ഒരു നേതാ വിന്ദും ഭൗതിക സുഖങ്ങളും ആഢംബരങ്ങളുമാസ്വദിക്കുന്നതിൽ എത് കണ്ടു താൽപര്യമുണ്ടാകുമെന്നു നമുക്കൂഹിക്കാമല്ലോ. നബി (സ) മരണരോഗത്തിലായപ്പോൾ അവിടുത്തെ വീട്ടിൽ ഏഴു ദീനാറുണ്ടെന്നറിഞ്ഞു. ഉടനെ അതു ധർമ്മം ചെയ്യാൻ നബി (സ) പത്നിയോടു കൽപിച്ചു. നബി (സ) യുടെ പരിപാലനത്തിൽ മുഴുകിയ പത്നി അത് മറന്നു പോയി. മരണത്തിൻ്റെ തലേദിവസം ഞായറാഴ്‌ച ഒരിക്കൽ നബിക്ക് ബോധം തിരിച്ചുകിട്ടിയപ്പോൾ ആ ദീനാറുകളെക്കുറിച്ചന്വേ ഷിച്ചു. ധർമ്മം ചെയ്യാൻ മറന്നുപോയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഉടനെ അതുവരുത്തി ആയിശയുടെ കയ്യിൽ വെച്ചു കൊടുത്തു ധർമ്മം ചെയ്യാൻ കല്പിച്ചുകൊണ്ടു നബി(സ) പറഞ്ഞു. 'ഈ ദീനാറുകൾ സൂക്ഷിച്ചുകൊണ്ടു ഞാൻ മരണപ്പെട്ടാൽ, ഇത് സമ്പാദിക്കുവാനായി രുന്നുവോ നീ പ്രവാചകനായത് എന്ന് അല്ലാഹു ചോദിച്ചാൽ ഞാൻ എന്തു മറുപടി പറയും.' ധനം സമ്പാദിക്കൽ നബി (സ) യുടെ ലക്ഷ്യ മായിരുന്നില്ലെന്നതിനും ഇത്തരം വ്യക്തമായ ദൃഷ്‌ടാന്തങ്ങളുണ്ട്. മര ണശേഷം അവിടത്തേക്കുള്ളതെല്ലാം പൊതുസ്വത്താണെന്നു പ്രവാച കർ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. നബി (സ) വഫാതാകുമ്പോൾ അവിടത്തെ സമ്പാദ്യങ്ങളിൽ ചിലത് ഏതാനും സ്വാഅ് ഗോതമ്പിനു വേണ്ടി പണയം വെച്ചിട്ടുണ്ടായിരുന്നു എന്നു രേഖപ്പെട്ടു കിടക്കുന്നു.


നബി (സ) യെ ക്കുറിച്ചു ശത്രുക്കളുന്നയിച്ച ഏറ്റവും വലിയ ആരോ പണം നബി (സ) ക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു എന്നതാണ്. വാസ്തവത്തിൽ സന്ദർഭം മനസ്സിലാക്കാതെയാണ് ആ പരിശുദ്ധാത്മാ വിനെ ആക്ഷേപിക്കുന്നത്. ദുഷ്‌ ബുദ്ധികൾക്കു സന്ദർഭം നോക്കേണ്ട തില്ല. ആക്ഷേപിക്കണമെന്നേയുള്ളുവല്ലോ. 25-ാം വയസ്സിലാണു നബി (സ) ആദ്യമായി വിവാഹം ചെയ്തത്. അന്നുമുതൽ 29 കൊല്ലക്കാലം വരെ അഥവാ 54 വയസ്സുവരെ നബി (സ)ക്ക് ഒരു ഭാര്യമാത്രമാണു ണ്ടായിരുന്നത്. ഒരാൾക്കു വൈവാഹിക ബന്ധം ആവശ്യമാകുന്ന കാലഘട്ടം ഇതാണല്ലോ, വഫാതിനടുത്ത ഏതാനും കൊല്ലങ്ങളിലാണ് നബി (സ)ക്ക് ഒന്നിലധികം ഭാര്യമാരുണ്ടായത്. നബിയുടെ അനുചരൻമാ രിൽ നിന്നും രക്തസാക്ഷികളായവരുടെ വിധവകളെ സംരക്ഷിക്കാനും മറ്റുമായിരുന്നു ലോകാനുഗ്രഹിയായ തിരുനബി അതു ചെയ്തിരുന്നത്.


നബി (സ) ചെറുപ്പകാലം മുതൽക്കേ സദാചാര നിഷ്ഠയിലാണു വളർന്നുവന്നത്. ഉൽകൃഷ്‌ട ഗുണങ്ങൾ നബിയെ അലങ്കരിച്ചിരുന്നു. അതേ അവസരത്തിൽ അറബികൾ വളരെയേറെ ദുഷിച്ചു പോകുകയും

ചെയ്തിരുന്നു. നബി (സ) യുടെ ഉൽകൃഷ്‌ട ഗുണങ്ങൾ അന്നത്തെ ജനതയെ ആകർഷിച്ചു അവരുടെ കണ്ണുകളിൽ നബി (സ) അങ്ങേ യറ്റം ആദരണീയനായി. വിശ്വസിച്ചേൽപിക്കേണ്ട വല്ല കാര്യവും നേരിട്ടാൽ നബി (സ) യെ സമീപിക്കുകയാണവർ ചെയ്‌തിരുന്നത്. നബിയെ 'അൽഅമീൻ' എന്നു പേരു വിളിക്കാൻ തുടങ്ങി. ആ വാക്കിന്റെ അർത്ഥം 'അറിയപ്പെട്ട വിശ്വസ്തൻ' എന്നാണ്. അങ്ങനെ 40 കൊല്ലം വിശ്വസ്‌തനും സർവ്വാദരണീയനുമായി ജീവിച്ച ശേഷമാണ് നബി (സ) പ്രവാചകത്വം ലഭിച്ചത്. അതു ലഭിച്ചു കഴിഞ്ഞു മതപ്രബോധനം ആരം ഭിക്കുകയും ദുരാചാരങ്ങളയും ധനിക വർഗ്ഗത്തിൻ്റെ കുതന്ത്രങ്ങളേയും എതിർക്കാൻ തുടങ്ങുകയും ചെയ്‌തപ്പോഴാണ് ഖുറൈശികളിൽ ചിലരുടെ ഭാവം മാറിയത്. ഇന്നലെ വരെയും 'അൽ അമീൻ' എന്നു വിളിച്ചവർ ഇന്ന് അസത്യവാദിയെന്നു വിളിക്കാൻ തുടങ്ങി. അത് ഇന്നും എന്നുമുള്ളള്ള സ്വഭാവവുമാണ്. തൻ്റെ സമ്പത്തിനോ സ്വാധീനത്തിനോ കോട്ടം തട്ടുമെന്നു കണ്ടാൽ ഏതു സത്യത്തേയും ചിലർ നിഷേധിക്കുമാല്ലാ, അപ്പോൾ അല്ലാഹു നബിയോടു കൽപിച്ചു. 'നീ നിന്റെ ജനത യോടു ചോദിക്കൂ. ഇതിനു മുമ്പ് കുറേ കാലം ഞാൻ നിങ്ങൾക്കിടയിൽ ജീവിച്ചു കഴിഞ്ഞിട്ടില്ലയോ (അന്നും നിങ്ങൾ എന്നിൽ വല്ല കള ങ്കവും കണ്ടിരുന്നുവോ) നിങ്ങൾ ചിന്തിച്ചുഗ്രഹിക്കുന്നില്ലേ' (യൂനുസ്)


ഒരു മനുഷ്യനിൽ വല്ല ദുർഗുണവും ഒളിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ അതു പുറത്തു ചാടുക തന്നെ ചെയ്യും. ഏതായാലും അയാൾക്കു 40 വയസ്സു തികയും മുമ്പ് അതു പുറത്തു ചാടാതിരിക്കുകയില്ല. അതാണു തൊട്ടു മുമ്പു വിവരിച്ച ഖുർആൻ വാക്യം ഉണർത്തുന്നത്.


പകർപ്പ്

Aslam Kamil Saquafi parappanangadi


അവലംബം

മതങ്ങളിലൂടെ ഒരു പഠന പര്യടനം. നെല്ലിക്കുത്ത് ഉസ്താദ്


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

ബറക്കത്ത് എടുക്കാൻ സിയറത്ത്

 ✅ *പ്രശ്നോത്തരം* ✅


*സിയാറത്തിന്റെ നേട്ടങ്ങൾ*

*** *** ***

❓ _പ്രശ്‌'നം: അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയവരുടെ ഖബർ സിയാറത്ത്‌ ചെയ്യുന്നതിൽ വല്ല പ്രത്യേകതകളും ഉണ്ടോ? എല്ലാ ഖബ്‌ർ സിയാറത്തുകളും ആദ്യം തടയപ്പെട്ടിരുന്നതല്ലേ? ഒരു പാട്‌ അമ്പിയാക്കളുടെ ഖബ്‌ർ ഉള്ള സ്ഥലമാണല്ലോ ശാം, ഫലസ്തീൻ. ഇവിടങ്ങളിൽ പോലും സിയാറത്ത്‌ ചെയ്യുവാൻ ഒരു പ്രോത്സാഹനവും നൽകാത്ത നബി പിന്നീട്‌ ഖബ്‌ർ സിയാറത്ത്‌ ചെയ്യുവാൻ അനുവാദം നൽകിയതിനു കാരണം മരണത്തെ ഓർക്കലല്ലേ?_


_ചില സ്ഥലങ്ങളിൽ വെള്ളിയാഴ്ച്ച രാവിലും തിങ്കളാഴ്ച്ച രാവിലും സ്‌'ത്രീകൾ ഉൾപ്പെടെയുള്ളവർ നേർച്ചയായും അല്ലാതെയും ധാരാളമായി മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യൽ പതിവുണ്ടല്ലോ. ഇത്‌ ഏതടിസ്ഥാനത്തിലാണ്‌? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു._


✔ ഉത്തരം: അമ്പിയാക്കൾ ഔലിയാക്കൾ തുടങ്ങിയവരുടെ ഖബ്‌ർ സിയാറത്ത്‌ ചെയ്യുന്നതിൽ പ്രത്യേകതയുണ്ട്‌. ആ മഹാത്മാക്കളുടെ പാരത്രിക സഹായം അവരെ സിയാറത്ത്‌ ചെയ്യുന്നവർക്ക്‌ ലഭ്യമാകും. ഇതാണ്‌ പ്രത്യേകത. ഭാഗ്യ ദോഷികളായ ഗുണംകെട്ടവരല്ലാതെ ഇത്‌ നിഷേധിക്കുകയില്ല. തുഹ്ഫ 3-201.


എല്ലാ ഖബ്‌ർ സിയാറത്തുകളും ഇസ്ലാമിന്റെ പ്രാരംഭ കാലത്ത്‌ തടയപ്പെട്ടിരുന്നത്‌ ശരിയാണ്‌. അനിസ്ലാമിക വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും പുതുതായി കടന്നുവന്നിരുന്നവരാകയാൽ അക്കാലത്തെ പതിവനുസരിച്ചുള്ള അരുതായ്മകൾ സിയാറത്ത്‌ വേളയിൽ വന്ന് കൂടാനിടയുള്ളത്‌ കൊണ്ടാണ്‌ അന്നത്‌ തടയപ്പെട്ടിരുന്നത്‌. പിന്നീട്‌ ഇസ്ലാമിക വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം സുദൃഢവും സ്ഥിരീകൃതവുമായപ്പോൾ ആ വിലക്ക്‌ നീക്കപ്പെടുകയും സിയാറത്ത്‌ ചെയ്യാൻ നിർദ്ധേശിക്കപ്പെടുകയുമാണുണ്ടായത്‌. തുഹ്ഫ 3-199.


ശാമിലെ ബൈതുൽ മുഖദ്ദസും പരിസരവും നിരവധി അമ്പിയാക്കളുടെ ഖബറുകളുള്ള സ്ഥലമായിരുന്നെങ്കിലും നബി (സ) യുടെ ജീവിത കാലത്ത്‌ സഹാബത്തിന്‌ അങ്ങോട്ട്‌ പോകുന്നതിനേക്കാൾ അനിവാര്യവും ബാദ്ധ്യതയും നബിയോടൊപ്പം മദീനത്ത്‌ ജീവിച്ച്‌ ദീൻ പഠിക്കുകയും വരും തലമുറക്ക്‌ അത്‌ പകർന്ന് നൽകുവാൻ സജ്ജരാവുകയുമായിരുന്നു. ഇതിനിടയിലും മദീനത്തും പരിസരത്തും ലഭിക്കുന്ന പുണ്യമാർന്ന സിയാറത്തുകൾ നിർവ്വഹിച്ച്‌ കൊണ്ട്‌ തന്നെ നബി (സ) തങ്ങൾ അവർക്ക്‌ മാതൃകയാവുകയും പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നത്‌ സുവിദിതമാണ്‌. ഉഹ്ദ്‌ ശുഹദാക്കളെ നബി (സ) തങ്ങൾ എല്ലാ ശനിയാഴ്ചയും സിയാറത്ത്‌ ചെയ്യാനായി യാത്ര ചെയ്തിരുന്നത്‌ പ്രസിദ്ധ ചരിത്രമാണ്‌.


താങ്കൾ ധരിച്ചത്‌ പോലെ എല്ലാ ഖബ്‌ർ സിയാറത്തിലും ഉള്ളടങ്ങിയിട്ടുള്ളത്‌ മരണത്തെ ഓർക്കൽ മാത്രമല്ല. ഇതേ കാരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല നബി (സ) സിയാറത്തിനു നിർദ്ധേശം നൽകിയിട്ടുള്ളതും. മുസ്ലിം-അമുസ്ലിം ഭേദമില്ലാതെ, പരിചിതരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ ഏത്‌ ഖബറുകളെ സിയാറത്ത്‌ ചെയ്യുന്നതിലും എപ്പോൾ സിയാറത്ത്‌ ചെയ്യുന്നതിലുമുള്ള ഒരു നേട്ടം മാത്രമാണത്‌. സിയാറത്തിനെ വിലക്കുമ്പോളും പിന്നീട്‌ ആ വിലക്ക്‌ നീക്കുമ്പോളും നബി (സ) യുടെ സഹാബാക്കൾക്ക്‌ സിയാറത്ത്‌ ചെയ്യാനുണ്ടായിരുന്ന കൂടുതൽ ഖബ്‌റുകളും അനിസ്ലാമിക കാലത്ത്‌ മരണപ്പെട്ട അവരുടെ ബന്ധുക്കളുടേതായിരുന്നു. ആ ഖബ്‌റുകൾക്ക്‌ കൂടി ബാധകമാവുന്ന നേട്ടമായാണു 'പരലോക ചിന്ത ജനിപ്പിക്കുക' 'മരണത്തെ ഓർക്കുക' എന്നീ കാരണങ്ങൾ നബി (സ) വ്യക്തമാക്കിയത്‌.


ഇമാം മുസ്ലിം നിവേദനം ചെയ്ത 'ഫ ഇന്നഹാ തുദക്കിറുകുമുൽ മൗത്ത' എന്ന പ്രയോഗമുള്ള ഹദീസിന്റെ ചില റിപ്പോർട്ടുകൾ ഇത്‌ പഠിക്കുന്നുണ്ട്‌. (സ്വഹീഹു മുസ്ലിം 1-314). അതേ സമയം, മുസ്ലിംകളുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യുന്നതിൽ വേറെയും പല നേട്ടങ്ങളുമുണ്ട്‌. ഇമാം ഇബ്നു ഹജർ തന്റെ ഈആബിൽ വ്യക്തമാക്കിയത്‌ കാണുക. "ഖബ്‌ർ സിയാറത്തിന്റെ നേട്ടങ്ങളെ വിലയിരുത്തുമ്പോൾ സിയാറത്ത്‌ പല വിധമായി തരം തിരിക്കാം: (എ) മരണത്തെ ഓർക്കുക, പരലോക ചിന്ത ജനിപ്പിക്കുക എന്ന ലക്ഷ്യത്തിനു മാത്രമുള്ളത്‌. ഇതിന്‌ ഏത്‌ ഖബ്‌റുകളെ കണ്ടാലും മതിയാകുന്നതാണ്‌. അവരാരെന്നോ അവരുടെ നിലയെന്തെന്നോ അറിയേണ്ടതില്ല. (ബി) ഖബ്‌റാളികൾക്ക്‌ പ്രാർത്ഥനക്ക്‌ വേണ്ടിയുള്ളത്‌. ഏത്‌ മുസ്ലിമിന്റെ ഖബ്‌റും ഇതിന്നായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. (സി) ഖബ്‌റാളികളുടെ ബറകത്ത്‌ ലഭ്യമാകുന്നതിനുള്ളത്‌. സദ്‌'വൃത്തരായ മഹാത്മാക്കളുടെ ഖബ്‌റുകൾ ഇതിനായി സിയാറത്ത്‌ ചെയ്യൽ സുന്നത്താണ്‌. കാരണം ആ മഹാത്മാക്കളുടെ ബർസഖീ ജീവിതത്തിൽ അവർക്ക്‌ എണ്ണിയാലൊടുങ്ങാത്ത കൈകാര്യാധികാരങ്ങളും ബറകത്തുകളുമുണ്ട്‌. (ഡി) ജീവിത കാലത്ത്‌ കടപ്പെട്ടവരുടെ കടമ നിർവ്വഹിക്കാൻ വേണ്ടിയുള്ളത്‌. മാതാ പിതാക്കൾ പോലുള്ള ബന്ധുക്കളും ഉറ്റ ചങ്ങാതിമാരുമെല്ലാം ഇതിൽ പെടും. (ഇ) ഖബ്‌റാളിയെ സന്തോഷിപ്പിക്കുന്നതിനും ഖബ്‌റാളിയോട്‌ കാരുണ്യം വർഷിക്കുന്നതിനും വേണ്ടിയുള്ളത്‌. 'ഒരു മയ്യിത്തിനു തന്റെ ഖബ്‌റിൽ ഏറ്റവും സന്തോഷമുണ്ടാകുന്ന സമയം തന്നെ ദുൻയാവിൽ വച്ചു സ്നേഹിച്ചിരുന്നവർ വന്നു കാണുമ്പോളാണെ'ന്ന ഹദീസ്‌ ഈ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നത്‌." ശർവാനി 3-200.


വെള്ളിയാഴ്ച പോലുള്ള ചില പ്രത്യേക സമയങ്ങളിൽ മരണപ്പെട്ടവരുടെ ആത്മാക്കൾക്ക്‌ അവരുടെ ഖബ്‌റുകളുമായി ചില പ്രത്യേക ബന്ധങ്ങൾ ഉണ്ട്‌. വ്യാഴാഴ്ച അസ്വ്‌ർ മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെ ഇങ്ങനെ ആത്മാക്കൾ ഖബ്‌റിങ്കൽ ഹാജരാകുന്നതായി വന്നിട്ടുണ്ട്‌. ഇത്‌ കൊണ്ടാകാം വെള്ളിയാഴ്ച പലരും സവിശേഷമായി സിയാറത്ത്‌ ചെയ്യുന്നത്‌. ഹാശിയത്തുശബ്‌റാമല്ലിസി 3-36. വെള്ളിയാഴ്ച രാവും പകലും ശനിയാഴ്ച രാവിലെയും സിയാറത്ത്‌ സുന്നത്താണെന്ന് ഇമാം ഖുർത്വുബിയും മറ്റും പ്രസ്താവിച്ചിട്ടുണ്ട്‌. ഫതാവൽ കുബ്‌'റാ നോക്കുക. മഹാന്മാരുടെ ഖബ്‌റുകൾ സിയാറത്ത്‌ ചെയ്യൽ പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും സുന്നത്താണ്‌. പക്ഷേ, അവർ പുറത്തിറങ്ങുമ്പോൾ പാലിച്ചിരിക്കേണ്ട എല്ലാത്തരം ചിട്ടയും പാലിച്ചിരിക്കണമെന്ന് മാത്രം തുഹ്ഫ 3-201. സുന്നത്തായ കാര്യങ്ങൾ നേർച്ചയാക്കാമല്ലോ. പ്രശ്നത്തിലുന്നയിച്ച വെള്ളിയാഴ്ച രാവിലും മറ്റും മഹാന്മാരുടെ ഖബ്‌ർ സിയാറത്ത്‌ ധാരാളമായി നടക്കുന്നത്‌ ഈ വക അടിസ്ഥാനത്തിലാണ്‌.


(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 2, പേജ്: 193-195)


*അഹിബ്ബാഉ മൗലാനാ വാട്സ് ആപ്പ് ഗ്രൂപ്പ്*.

🌷🌷🌷

മുത്ത്നബിﷺയുടെ സ്വഭാവം 691

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️


🌹Tweet 691🌹


തുഫൈൽ ബിൻ അംറ് അദ്ദൗസി(റ) തിരുനബിﷺയുടെ സന്നിധിയിൽ എത്തി. ഇങ്ങനെ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ദൗസ് ഗോത്രക്കാർക്കെതിരെ അവിടുന്ന് പ്രാർത്ഥിച്ചാലും! അവർ നമ്മുടെ ക്ഷണത്തെ നിരസിക്കുകയും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഉടനെ പ്രവാചകൻﷺ ഖിബ്'ലക്ക് അഭിമുഖമായി നിന്നു. ഇരു കൈകളും വാനലോകത്തേക്കുയർത്തി. പ്രാർത്ഥന ആരംഭിച്ചു. അല്ലാഹുവേ ദൗസ് ഗോത്രത്തെ നീ നേർവഴിയിൽ ആക്കേണമേ! അവരെ ഒന്നടങ്കം ഇവിടെ എത്തിച്ചു തരേണമേ.!


           തിരുനബിﷺയുടെ സ്വഭാവ മഹിമയും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ആർദ്രതയുടെ പ്രകാശനവും ആണ് നാം വായിച്ചത്. ഒരു ഗോത്രത്തിനെതിരെ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ അവർക്കു മുഴുവനും നേർവഴി ലഭിച്ചു അവർ മുഴുവൻ നല്ലവരായി ഭവിക്കട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.


           താൽക്കാലിക താല്പര്യങ്ങളോ നൈമിഷിക വികാരങ്ങളോ അല്ല തിരുനബിﷺയെ നയിച്ചത്. എല്ലാവർക്കും നല്ലത് ലഭിക്കണമെന്ന മഹത്തായ മനസ്സിന്റെ ശരിയായ ആവിഷ്കാരമായിരുന്നു അവിടുത്തെ വാചകങ്ങൾ.


            ഒരിക്കൽ ഒരു ഗ്രാമീണനായ അറബി സഹായം തേടി തിരുനബിﷺയുടെ അടുക്കൽ എത്തി. അയാൾ ഇങ്ങനെ പറയാൻ തുടങ്ങി. അല്ലയോ മുഹമ്മദേﷺ എനിക്ക് നൽകൂ. സ്വന്തം സ്വത്തിൽ നിന്നോ പിതാവിന്റെ സ്വത്തിൽ നിന്നോ ഒന്നും എനിക്ക് തരേണ്ടതില്ല. അല്ലാഹു തന്നതിൽ നിന്ന് തന്നാൽ മതി. നബിﷺ അദ്ദേഹത്തിന് കുറച്ചു സംഭാവന നൽകി. എന്നിട്ട് ചോദിച്ചു. നിങ്ങൾക്ക് തൃപ്തി ആയോ? തൃപ്തി ആയിട്ടുമില്ല മതിയായിട്ടുമില്ല. അയാൾ പ്രതികരിച്ചു. ഇത് കേട്ടതും നബിﷺയുടെ സ്വഹാബികൾക്ക് വളരെ പ്രയാസമായി. അവർക്ക് ദേഷ്യം പിടിച്ചു. അവരിൽ ചിലർ അയാൾക്ക് നേരെ എഴുന്നേറ്റ് അടുത്തു. പ്രവാചകൻﷺ അവരെ ആംഗ്യം കാണിച്ചു തടഞ്ഞു. നബിﷺ അവിടെ നിന്ന് എഴുന്നേറ്റു വീട്ടിലേക്ക് പോയി. ശേഷം, ആളെ അയച്ചു അദ്ദേഹത്തെ വീട്ടിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന് വീണ്ടും ദാനങ്ങൾ നൽകി. മതിയായോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. തൃപ്തിയായി എന്ന് പറയുന്നതുവരെ വീണ്ടും വീണ്ടും കൊടുത്തു കൊണ്ടേയിരുന്നു. അദ്ദേഹം തൃപ്തിയായി എന്ന് പറഞ്ഞപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് ഇങ്ങനെ നിർദേശിച്ചു. നിങ്ങൾ ഞങ്ങളുടെ അടുക്കലേക്ക് വന്നു. നിങ്ങൾ ആവശ്യമുന്നയിച്ചു. ഞാൻ നൽകിയെങ്കിലും നിങ്ങൾക്ക് തൃപ്തിയാകുന്നതുവരെ ആദ്യം ലഭിച്ചില്ല. അത് നിങ്ങൾ പരസ്യമായി പറഞ്ഞു. അത് കേട്ടുകൊണ്ട് നിന്ന എന്റെ അനുയായികൾക്ക് നിങ്ങളോട് അതൃപ്തി ആയിട്ടുണ്ട്. എനിക്ക് തൃപ്തിയായി എന്ന് നിങ്ങൾ ഇപ്പോൾ എന്നോട് പറഞ്ഞ വാചകം അവരുടെ സാന്നിധ്യത്തിൽ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു. അവരുടെ മനസ്സിലുള്ള ആ പ്രയാസം നീങ്ങി കിട്ടുമായിരുന്നു. അതെ, അദ്ദേഹം സമ്മതിച്ചു. അന്ന് വൈകുന്നേരമോ പിറ്റേന്ന് പ്രഭാതമോ ആയപ്പോൾ അദ്ദേഹം സ്വഹാബികളുടെ സാന്നിധ്യത്തിലേക്ക് വന്നു. പ്രവാചകൻﷺ അദ്ദേഹത്തെ അടുത്തു നിർത്തിക്കൊണ്ട് പറഞ്ഞു. നിങ്ങളുടെ ഈ സഹോദരൻ വിശന്നു നമ്മുടെ അടുക്കലേക്ക് വന്നു. അദ്ദേഹത്തിന് നമ്മൾ ദാനം നൽകുകയും അദ്ദേഹം അതിൽ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ശേഷം, അങ്ങനെ തന്നെയല്ലേ എന്ന് അദ്ദേഹത്തോട് തിരുനബിﷺ ചോദിച്ചു. അദ്ദേഹം പറഞ്ഞു അതെ എനിക്ക് സർവാത്മനാ തൃപ്തിയായിരിക്കുന്നു. ശേഷം, അല്ലാഹു തിരുനബി കുടുംബത്തിനും നല്ല പ്രതിഫലങ്ങൾ നൽകട്ടെ എന്ന് തിരുനബിﷺക്ക് വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.


      തുടർന്ന് സ്വഹാബികളോടായി തിരുനബിﷺ ഇങ്ങനെ വിശദീകരിച്ചു. ഇദ്ദേഹത്തെയും നിങ്ങളെയും എന്നെയും ഇങ്ങനെ ഉപമിക്കാം. ഒരാളുടെ ഒട്ടകം ഇടഞ്ഞു. ആളുകൾ മുഴുവനും അതിന്റെ പിന്നാലെ കൂടിയപ്പോൾ അതിന്റെ മോട്ട് വർദ്ധിക്കുകയും കൂടുതൽ നിയന്ത്രണം വിടുകയും ചെയ്തു. അപ്പോൾ ഒട്ടകത്തിന്റെ ഉടമ ഇടപെട്ടു കൊണ്ട് പറഞ്ഞു. അതെനിക്ക് വിട്ടേക്കൂ. എന്റെ ഒട്ടകം ആണല്ലോ ഞാൻ അതിനെ വശപ്പെടുത്തി കൊള്ളാം. അങ്ങനെ അദ്ദേഹം ഒട്ടകത്തെ ഇണക്കി കൂട്ടി കൂട്ടത്തിലേക്ക് കൊണ്ടുവന്നു. അതുപോലെ ഒരുപക്ഷേ ഞാൻ ഇദ്ദേഹത്തെ നിങ്ങൾക്കിടയിൽ ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ നിങ്ങൾ അദ്ദേഹത്തെ വകവരുത്തുകയും അതുവഴി നരകത്തിൽ പ്രവേശിക്കുകയും ചെയ്തേനെ. അതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ ഇടപെട്ടത്.


              എത്ര ഉജ്ജ്വലമായ ആശയങ്ങളെയാണ് പുണ്യ നബിﷺ നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്നത്. ജീവിതം കൊണ്ട് ആർദ്രതയും കരുണയും വിട്ടുവീഴ്ചയും സാമൂഹിക നിർമ്മിതിയും പാരസ്പര്യങ്ങളിലെ സൗന്ദര്യവും പരസ്പരബന്ധങ്ങളുടെ സൗഹാർദവും മാനവികമായി പാലിക്കേണ്ട ശ്രദ്ധകളും എല്ലാം സമം ചേർത്ത് അവതരിപ്പിക്കുകയായിരുന്നല്ലോ ഇവിടെ.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🌹 


(തുടരും)✍️

ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി.


#History of Prophet(S)🌹

#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet.691

Saturday, May 4, 2024

മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്*

Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️


🌹Tweet 689🌹


ഗ്രാമീണനായ ഒരു അറബി നബിﷺയുടെ അടുക്കൽ വന്നു. സംസാരത്തിനിടെ നബിﷺയോട് ചോദിച്ചു. സ്വർഗ്ഗത്തിലെ നമ്മുടെ പുടവകൾ നാം തന്നെ കൈകൊണ്ടു തുന്നേണ്ടതുണ്ടോ അതല്ല സ്വർഗീയ വൃക്ഷത്തിൽ നിന്നെടുക്കുകയാണോ ചെയ്യേണ്ടത്? ചോദ്യം കേട്ട് സദസ്സിൽ ഉള്ളവരെല്ലാം ചിരിച്ചു. ഉടനെ അദ്ദേഹം ചോദിച്ചു. എന്തിനാണ് ചിരിക്കുന്നത്? അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിക്കുകയല്ലേ വേണ്ടത്? ഉടനെ നബിﷺ ഇടപെട്ടു. അല്ലയോ അഅ്റാബി നിങ്ങൾ പറഞ്ഞതാണ് ശരി. അഥവാ അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുകയാണല്ലോ വേണ്ടത്. സ്വർഗ്ഗത്തിലെ വസ്ത്രം അവിടുത്തെ മരത്തിൽ നിന്ന് സ്വീകരിക്കലാണ്.


        എത്ര വേഗമാണ് തിരുനബിﷺ ഇരയുടെ പക്ഷത്ത് ചേർന്നത്. അപരവത്കരിക്കപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന ആളുകളോടൊപ്പം ചേർന്നുനിന്ന് ചേർത്തുപിടിക്കുക എന്ന മനോഹരമായ രംഗമാണ് തിരുനബിﷺ ഇവിടെ സൃഷ്ടിച്ചത്. ഹൃദയത്തിൽ നന്മ നിറയുകയും സ്വഭാവത്തിൽ പൂർണ്ണമായി അത് പ്രകാശിക്കുകയും ചെയ്തവർക്കേ ഇത് സാധിക്കുകയുള്ളൂ.


         മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു  സന്ദർഭം ഇങ്ങനെ വായിക്കാം. ഒരിക്കൽ ഒരു സംഘം ജൂതന്മാർ നബിﷺയുടെ സമക്ഷത്തിലേക്ക് വന്നു. അസ്സാമു അലൈക്ക എന്നായിരുന്നു അവർ അഭിവാദ്യം ചെയ്തത്. അവിടുത്തേക്ക് രക്ഷ ഉണ്ടാവട്ടെ എന്ന് അർത്ഥം വരുന്ന അസ്സലാമു അലൈക്കും എന്നതിന് പകരം, അങ്ങേക്ക് നാശം ഉണ്ടാകട്ടെ എന്ന് അർത്ഥം വരുന്ന പ്രയോഗമാണ് അവർ നടത്തിയത്. വഅലൈക്കും എന്ന് മാത്രം തിരുനബിﷺ അവരോട് പ്രതികരിച്ചു. അഭിവാദ്യത്തിന്റെ ആശയം ശ്രദ്ധിച്ച ആഇശ(റ) അവരോട് പറഞ്ഞു. നിങ്ങൾക്ക് നാശം ഉണ്ടാകട്ടെ. ഉടനെ തിരുനബിﷺ  ഇടപെട്ടു പറഞ്ഞു. ശാന്തമാകൂ ആഇശാ(റ). എല്ലാക്കാര്യത്തിലും മൃതു സമീപനമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. അപ്പോൾ ആഇശ(റ) ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ അവർ പറഞ്ഞത് അവിടുന്ന് കേട്ടില്ലേ! അതേ കേട്ടുവല്ലോ. അതുകൊണ്ടാണല്ലോ ഞാൻ നിങ്ങൾക്കും എന്ന് മാത്രം അർത്ഥമുള്ള വഅലൈക്കുമെന്ന് പറഞ്ഞത്.


          വഞ്ചനാപൂർവ്വം വന്ന് ശാപ പ്രാർത്ഥന നടത്തുമ്പോഴും അതിശാന്തമായി അതിനെ അഭിമുഖീകരിക്കുകയും അതിവിദഗ്ധമായി പ്രതിരോധിക്കുകയും ചെയ്യുന്ന ശോഭനമായ ഒരു കാഴ്ചയാണ് നാം ഇവിടെ കണ്ടത്. ഭർത്താവും പ്രവാചകനുമായ തിരുനബിﷺയെ പരസ്യമായി ശാപപ്രാർത്ഥന നടത്തുമ്പോൾ സ്വാഭാവികമായും പത്നിക്ക് വേദനിക്കും. ആ മനോവിചാരം അറിഞ്ഞപ്പോഴും ശാന്തതയോടു കൂടി പെരുമാറാൻ തിരുനബിﷺ പഠിപ്പിക്കുന്നു.  സൗമ്യതയുടെയും സഹിഷ്ണുതയുടെയും എത്ര മനോഹരമായ അധ്യാപനമാണ് പ്രിയ പത്നിക്ക് തിരുനബിﷺ പകർന്നുകൊടുത്തത്.


           അല്ലാഹുവിന്റെ ഏറ്റവും ഉത്തമസൃഷ്ടിയും, പ്രവാചകന്മാരുടെ മുഴുവനും നേതാവുമായ തിരുനബിﷺ അനുയായികൾക്കോ സാധാരണക്കാർക്കോ പ്രാപ്യമല്ലാത്ത ഒരു ലോകത്തല്ല കഴിഞ്ഞത്. പ്രിയപ്പെട്ട മൂന്നാം ഖലീഫ ഉസ്മാനി(റ)ന്റെ പ്രഭാഷണത്തിൽ അത് പരാമർശിക്കുന്നത് ഇങ്ങനെയാണ്. നാട്ടിലും യാത്രയിലും ഞങ്ങൾ പ്രവാചകരോﷺടൊപ്പം സഹവസിച്ചു. ഞങ്ങളിൽ രോഗികളെ അവിടുന്ന് സന്ദർശിച്ചു. ഞങ്ങളോടൊപ്പം ഇല്ലായ്മയിലും സമ്പന്നതയിലും കൂടെ നിന്നു. ഞങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ അനന്തര ചടങ്ങുകൾക്ക് തിരുനബിﷺയും ഒപ്പമുണ്ടായിരുന്നു. ഞങ്ങളോടൊപ്പം അവിടുന്ന് ഭക്ഷണം കഴിക്കുമായിരുന്നു.


          അത്യുത്തമരായ വ്യക്തിവിശേഷത്തിന്റെ സ്വഭാവമാഹാത്മ്യത്തെ വളരെ ലളിതമായി അടയാളപ്പെടുത്തുകയാണിവിടെ. തിരുനബിﷺ ആരോടും മുഖം തിരിച്ചു കളഞ്ഞില്ല. ആരും നീട്ടിയ കരങ്ങൾ അവഗണിച്ചില്ല. ആരെയും അവഗണിച്ച് പിന്നോട്ടാക്കാൻ ശ്രമിച്ചില്ല. എല്ലാവരെയും ചേർത്തു പിടിക്കാനും നന്മയിലേക്ക് ഒപ്പം നയിക്കാനുമായിരുന്നു അവിടുത്തെ ശ്രമങ്ങൾ മുഴുവനും. ഒരു സദസ്സിൽ എല്ലാവരെയും പിന്നോട്ടാക്കി മുന്നോട്ടിരിക്കണം എന്ന പ്രത്യേക താൽപര്യങ്ങൾ ഒന്നും നബിﷺക്കുണ്ടായിരുന്നില്ല. നബിﷺയുടെ സ്ഥാന പദവികൾ അറിഞ്ഞും അനുസരിച്ചും അനുയായികൾ ആദരവുകൾ കൽപ്പിച്ചപ്പോഴും എത്രയോ വിനയപുരസ്സരമായിരുന്നു അവിടുന്ന് സ്വീകരിച്ചിരുന്നത്.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🌹  


(തുടരും)✍️

ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി.


#History of Prophet(S)🌹

#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet.689

Monday, April 29, 2024

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ*

*പ്രവാചകത്വത്തിന്റെ തെളികൾ*


Aslam Kamil Saquafi parappanangadi


ഭാഗം : 4


*പാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

പുലരുന്നു.*


ഇമാം മുസ്ലിം

1146 നമ്പർ ഹദീസായി ഉദ്ധരിക്കുന്നു.


ഒരവസരം നബി (സ) അനുചരൻമാരോടൊപ്പം യാത്ര ചെയ്തു. അനുച നുചരൻമാർ മുന്നിലും (സ) പിന്നിലുമായിരുന്നു. നബി (സ) (റ) യും ഉണ്ട്. അബൂഖത്താദ: (റ) യുടെ നടന്ന കുന്നിയ വെള്ളം മാത്രമാണ് അവർ നട അതിൻ്റെ ചൂടുപിടിച്ചിരിക്കുന്നു സൂര്യൻ അതിൻറെ ഉച്ചയിലെത്തിയിരിക്കുന്നു. തിരുനബി (സ) വുളു എടുത്തു

ബാക്കിയുള്ള അൽപം വെള്ളം അബൂഖത്താദ (റ)

 ക്കു നൽകി ക്കൊണ്ടു നബി (സ) പറഞ്ഞു. 'ഇതവിടെ സൂക്ഷിച്ചുവെക്കുക, പിന്നീട് അതിലൂടെ അൽഭുതം പ്രകടമാവും.' അവർ യാത്ര തുടർന്നു മറ്റ് അനുചരന്മാർ കുറെ മുന്നിലെത്തിയിരുന്നു. വെള്ളമില്ലാതെ വിഷമിക്കുകയാണവർ കുടിക്കാനും ശുദ്ധിവരുത്താനും വെള്ളം വേണം. ഈ പ്രശ്നം ഉന്നയിക്കാൻ അവർ നബിയെ കാത്തു നിന്നു. നബി (സ) അവരോ ടൊപ്പമെത്തിയപ്പോൾ അവർ പറഞ്ഞു 'അല്ലാഹുവിൻ്റെ പ്രവാചകരെ ഞങ്ങൾ ദാഹിച്ചു വലഞ്ഞിരിക്കുന്നു. (രക്ഷിക്കണേ) ഉടനെ അബൂഖത്താദയുടെ പാത്രത്തിലുള്ള വെള്ളം അഭൗതികമായി നബി (സ) വർദ്ധിപ്പിച്ചുകൊടുത്തു. അവർ മതിവരുവോളം കുടിച്ചു.


ഈ സംഭവം ഇമാം മുസ്‌ലിം (റ) ഉദ്ധരിച്ചതാണ്. ഇവിടെയും വെള്ള പാത്രത്തിനു അത്ഭുതമുണ്ടാകുമെന്ന് നബി (സ) മുൻകൂട്ടി പ്രവചിക്കുകയും പിന്നീട് അതു സത്യമായി പുലരുകയും ചെയ്തു. കുറഞ്ഞ വെള്ളം അസാധാരണമായി വർദ്ധിപ്പിക്കുകയും ജനങ്ങൾ ആ വെള്ളം കുടിക്കുകയും ശുദ്ധിവരുത്തുകയും ചെയ്യുമ്പോൾ ഇത് ജാല വിദ്യ കൊണ്ടു സാധ്യമല്ലെന്നു വ്യക്തമാണ്.


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

തിരുനബി മകൾ ഫാത്വിമയെ നെഞ്ചത്ത് മുത്തം ചെയ്തു എന്നും . ഫാത്വിമയുടെ നാവ് ചുമ്പിച്ചു എന്നും ഹസൻ ഹുസൈൻ എന്നിവരുടെ തുടക്കിടയിൽ ചുമ്പിച്ചു എന്നും ചില ഗ്രന്തങ്ങളിൽ ഉദ്ധരിച്ചു കാണുന്നു.. യഥാർത്ഥമെന്ത്

 


https://youtu.be/d9SJ2M9OYFg



തിരുനബി യെ ആക്ഷേപിക്കാൻ ഇസ്ലാമികവിരോധികൾ


കൊണ്ട് വരുന്ന ചില കള്ളത്തരങ്ങൾ കാണുക


 തിരുനബി മകൾ ഫാത്വിമയെ നെഞ്ചത്ത് മുത്തം ചെയ്തു എന്നും . ഫാത്വിമയുടെ നാവ് ചുമ്പിച്ചു എന്നും ഹസൻ ഹുസൈൻ എന്നിവരുടെ തുടക്കിടയിൽ ചുമ്പിച്ചു എന്നും ചില ഗ്രന്തങ്ങളിൽ ഉദ്ധരിച്ചു കാണുന്നു.. യഥാർത്ഥമെന്ത്?


മറുപടി


  1.അത്തരം റിപ്പോർട്ടുകൾ കള്ള കഥകൾ മാത്രമാണന്നും കള്ള നിർമിത ഹദീസുകൾ ഇസ്ലാമിന്റെ ശത്രുക്കൾ നിർമിച്ചിട്ടുണ്ട് എന്നും മേൽ റിപ്പോർട്ടുകൾ موضوع

കള്ള നിർമിത ഹദീസുകൾ ആണന്നും അത് സ്വീകാര്യമല്ലന്നും

ഇമാം സുയൂത്വി അല്ല ആലിൽ മസ്നൂഅ ഫിൽ അഹാദീസിൽ മൗളൂഅ .

(കള്ള നിർമിത ഹദീസുകളിൽ പറയുന്ന ഗ്രന്തം )

 358 . 359 360 പേജുകളിൽ വിവരിച്ചിട്ടുണ്ട്


2 :കള്ള നിർമിത ഹദീസുകളും അതിന്റെ നിർമിതാക്കളേയും വിവരിക്കുന്ന മറ്റൊരു ഗ്രന്തമായ " അൽ മൗളൂആത്ത് "എന്ന ഇമാം ഇബ്നുൽ ജവ്സി യുടെ ഗ്രന്തം 409 . 410.411 ... പേജുകളിലും മേൽ ഹദീസുകളല്ലാം കള്ള നിർമിതങ്ങളാണന്നും ആരാണ് അതിനെ നിർമിച്ചതന്നും കൃത്യമായി വിവരിച്ചിട്ടുണ്ട്.


3:ഇങ്ങനെ ഒരു സമ്പവം

തിരുനബിയുടെ പേരിലും ഫാത്വിമയുടെ പേരിലും ശത്രുക്കൾ  കള്ളത്തരം വെച്ചുകെട്ടി നിർമിച്ചതാണന്ന് ദഹബി മീസാനുൽ ഇഅതിദാൽ എന്ന ഗ്രന്തം ” (4/460) പേജിൽ പറയുന്നു.


4:ഹാഫിള് ഇബ്നു ഹജർ അസ്ഖലാനീ  ലിസാനുൽ മീസാൻ എന്ന ഗ്രന്തത്തിൽ” (4/460) പറയുന്നു. ഇത് നിർമിച്ച വൻ നിന്ദ്യമാക്കപെട്ടവനാണ് .കാരണം ഫാത്വിമ ബീവി റ ജനിച്ചത് തന്നെ ഇസ്റാഉ മി അറാജിന്റെ വർശങ്ങൾക്ക് മുമ്പാണ്. അന്നാണല്ലോ നിസ്കാരം ഫർളാക്കപെട്ടത് . നിസ്കാരം നിർബന്ധമാക്കുന്നതിന് മുമ്പേ ഫാത്വിമയുടെ ഉമ്മ ഖദീജ ബീവി മരണപ്പെട്ടിരുന്നു.

” (ലിസാനുൽ മീസാൻ 4/460) 


മേൽ ഗ്രന്തങ്ങൾ ഇസ്ലാമിന്റെ ശ്ത്രുക്കളും മറ്റും തിരുനബി സ്വ യെ ഇകയ്ത്താനും മറ്റും  കള്ള നിർമിത ഹദീസുകളും അതിന്റെ നിർമിതാക്കളേയും വിവരിക്കുന്ന ഗ്രന്തമാണ്.


ചോദ്യം


ഒരു വിമർശകൻ ഇങ്ങനെ എഴുതിയതായി കണ്ടു.


തരീഖ് ബഗ്ദാദ് ഒഫ് അൽ-ബാഗ്ദാദി , ഹദീസ്* *നമ്പർ 1739* 

ഇങ്ങനെ പറയുന്നു " ഉർവാ അബ്ന് അൽ-സുബൈർ നിവേദനം... *ആയിഷ ചോദിക്കുന്നു.പ്രവാചകരേ ,.. എന്താണിത്... *ഫാത്തിമ താങ്കളുടെ അടുക്കൽ വരുമ്പോൾ താങ്കൾ  നാക്ക് മുഴുവനായി അവളുടെ വായിക്കകത്തേക്ക് ഇടുന്നത്...


മറുപടി


ചോദ്യത്തിൽ പറയപെട്ട റിപ്പോർട്ടിൽ ഇങ്ങനെ കൂടിയുണ്ട്.


തിരുനബി صلى الله عليه وسلم

. ഫാത്വിമ ബീവി റ ജനിച്ചത് തിരുനബി സ്വ മിഅറാജിന്റെ രാത്രി സ്വർഗത്തിൽ നിന്ന് ഭക്ഷിച്ച പഴം കാരണമായിട്ടാണ് എന്നും അത് കാരണത്താൽ ആണ് നാക്ക് ചുമ്പിക്കുന്നതു എന്നുമുണ്ട്.


പക്ഷെ ഇങ്ങനെ ഒരു സമ്പവം

തിരുനബിയുടെ പേരിലും ഫാത്വിമയുടെ പേരിലും ശത്രുക്കൾ  കള്ളത്തരം വെച്ചുകെട്ടി നിർമിച്ചതാണന്ന് ദഹബി മീസാനുൽ ഇഅതിദാൽ എന്ന ഗ്രന്തം ” (4/460) പേജിൽ പറയുന്നു.


ഹാഫിള് ഇബ്നു ഹജർ അസ്ഖലാനീ  ലിസാനുൽ മീസാൻ എന്ന ഗ്രന്തത്തിൽ” (4/460) പറയുന്നു. ഇത് നിർമിച്ച വൻ നിന്ദ്യമാക്കപെട്ടവനാണ് .കാരണം ഫാത്വിമ ബീവി റ ജനിച്ചത് തന്നെ ഇസ്റാഉ മി അറാജിന്റെ വർശങ്ങൾക്ക് മുമ്പാണ്. അന്നാണല്ലോ നിസ്കാരം ഫർളാക്കപെട്ടത് . നിസ്കാരം നിർബന്ധമാക്കുന്നതിന് മുമ്പേ ഫാത്വിമയുടെ ഉമ്മ ഖദീജ ബീവി മരണപ്പെട്ടിരുന്നു.

” (ലിസാനുൽ മീസാൻ 4/460) 


ഉത് ഉദ്ധരിച്ച ഖത്വീബുൽ ബഗ്ദാദി റ തന്നെ അതിന്റെ റിപ്പോർട്ടരിൽ പെട്ട


ഇത് ഉദ്ധരിച്ച ഖത്വീബുൽ ബഗ്ദാദി താരിഖ്  (5/292-293/

  ൽ തന്നെ ഇത് റിപ്പോർട്ട് ച്ചെയ്ത മുഹമ്മദ് ബ്ന് ഖലീൽ അറിയപെടാത്ത വെക്തിയാണ് എന്ന് പറഞ്ഞിട്ടുണ്ട്.

مُحَمَّد بن الخليل مجهول ] .


താരീഖ് ബഗ്ദാദ് 5/292 293


 ഇസ്ലാമിനേയും തിരുനബിയേയും നിസാരപെടുത്തൻ വേണ്ടി 

ഇത്തരം കള്ള നിർമിതമായ കാര്യങ്ങൾ ഇസ്ലാമിന്റെ ശത്രുക്കൾ പലതും കെട്ടിച്ചമച്ചിട്ടുണ്ട് . അവയുടെ നിജസ്തിതി പണ്ഡിതന്മാർ വെക്തമാക്കുകയും കള്ളൻമാരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ടാണ് സ്വഹീഹായതും ഹസനായതുമായ ളഈ ഫായതും  നിർമിതമായതുമായ ഹദീസുകളും  വേർത്തിക്കുകയും നിർമിതമായ ഹദീസുകൾ തള്ളപ്പെടുന്നതാണന്ന് പണ്ഡിതന്മാർ പറയുകയും ചെയ്തത് .


സ്വീകരിക്കാൻ പറ്റാത്ത ഹദീസുകൾ ചില പണ്ഡിതൻമാർ അവരുടെ ഗ്രന്തങ്ങളിൽ കൊണ്ട് വന്നത്

ഇത്തരം ചില റിപ്പോർട്ടുകൾ കാണുന്നുണ്ട് എന്ന് വെക്തമാക്കാൻ മാത്രമാണ്.

അതിന്റെ നിജസ്ഥിതി എന്താണന്ന് അവർ തന്നെ ഗ്രന്തങ്ങളിൽ വെക്തമാക്കുകയും ചെയ്തിട്ടുണ്ട്.


ഇത്തരം കള്ള നിർമിതമായ കാര്യങ്ങൾ ശത്രുക്കൾ നിർമിക്കുമെന്ന് തിരുനബി സ്വ തന്നെ പ്രവചിക്കുകയുംവെക്തമാക്കുകയും

ആരെങ്കിലും എന്റെ മേൽ കളവ് നിർമിച്ചു പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിലാണന്ന് വെക്തമാക്കുകയും ചെയ്തിട്ടുണ്ട്.


ഇത്തരം കള്ളത്തരങ്ങൾ ഇസ്ലാമിന്റെ പേരിലും പ്രവാചകന്റെ പേരിലും വെച്ച് കെട്ടി പറഞ്ഞപ്പോൾ പറഞ്ഞവരേയും പറഞ്ഞതിനേയും നെല്ലും പതിരും വേർതിരിച്ചു പണ്ഡിതന്മാർ വെക്തമാക്കി എന്നതാണ് ഇസ്ലാമിന്റെ പ്ര ത്തേകത. ഇസ്ലാമിനെ തകർക്കാൻ വേണ്ടി കള്ള നിർമിത ഹദീസുകൾ  നിർമിച്ചു കൊണ്ടും മറ്റു ഉപദ്രവങ്ങൾ കൊണ്ടും ശത്രുക്കൾ എല്ലാ അടവും പയറ്റിയിട്ടും ഒരു പോറലുമേൽക്കാതെ പ്രഭയോടെ ഇസ്ലാം നിലനിൽക്കുന്നു എന്നതാണ് ഇസ്ലാം ലോക സൃഷ്ടാവിന്റെ യഥാർത്ഥ മതമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവ്. 


എന്നാൽ ഇസ്ലാമല്ലാത്ത മറ്റു മതങ്ങൾ പരിശോധിച്ചാൽ പ്രവാചകന്മാർ പഠിപ്പിച്ച ഏക ദൈവ വിശ്വാസം പോലും മാറ്റം വരുത്തി ത്രിയേകത്വമാണോ ശരി അത് പൈശാചികമാണോ എന്ന് വരെ ആ മത വിശ്വാസികൾ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണുന്നത്.


ഇമാം ഇബ്നുൽ ജവ്സി 

,അൽ മൗളൂആത്ത് " എന്ന ഗ്രന്തത്തിന്റെ 410 മുതലുള്ള പേജുകളിൽ പറയുന്നു.


ഈ സംഭവം പറയുന്ന പരമ്പര മൂന്ന് മാർഗത്തിലൂടെ വന്നിട്ടുണ്ട്.


അതിൽ ഒന്നും രണ്ടും പരമ്പരയിൽ സൗബാൻ എന്ന വെക്തിയുണ്ട്. അയാൾ പെരും കള്ളനാണ്.

ദാറഖുത്വനി  ഇമാം റ പറയുന്നു. അയാൾ ഹദീസ് നിർമിക്കുന്ന ആളായിരുന്നു.

ഇബന് അദിയ്യ് പറയുന്നു.

കള്ളത്തരങ്ങൾ പറയുകയും ഹദീസിൽ കളവ് നടത്തുകയും ചെയ്യുന്നയാളാണ് അയാൾ.


ഇബ്നു അബ്ബാസ് റ യിലേക്ക് ചേർത്തി   പറയുന്ന ഹദീസിൽ അബ്സാരി എന്ന വെക്തിയുണ്ട് . അയാൾ ഹദീസ് നിർമിക്കുകയും പെരും കള്ളം പറയുകയും ചെയ്യുന്ന ആളാണ്.


അഇശ റ യിലേക്ക് ചേർത്തി   പറയുന്ന ഹദീസിൽ അഹമദ് ബ്നു അഹ്ജം എന്നയാളുണ്ട് 

ഹദീസ് പണ്ഡിതന്മാർ അയാൾ കളവ് പറയുന്നയാളാണന്ന് പറഞ്ഞിട്ടുണ്ട്.


മറ്റൊരു റൂട്ടിൽ മുഹമ്മദ് ബിന് ഖലീൽ ഉണ്ട് .

ഇബ്നു ഹിബ്ബാൻ റ പറയുന്നു. ഇയാൾ ഹദീസ് നിർമിക്കുന്ന ആളാണ് .

മൂന്നാം റൂട്ടിൽ ഗുലാമു ഖലീൽ ഉണ്ട് അയാൾ ഹദീസ് നിർമിക്കുന്നയാളും പച്ചക്കളവ് പറയുന്നയാളുമാണ്.


നാലാം റൂട്ടിൽ അബൂഖതാദയുണ്ട് അയാളുടെ ഹദീസിൽ കടത്തി കൂട്ടിയിട്ടുണ്ട്


യഹിയ ബ്നു മഈൻ റ പറയുന്നു .അബൂഖത ഒന്നുമല്ലാത്ത (അസ്വീകാര്യനാണ് ) യാളാണ്

ഇമാം നസാഈ പറയുന്നു അദ്ധേഹം ഹദീസിൽ തള്ളപെടുന്നയാളാണ്.


ഇമാം ബുഖാരി പറയുന്നു.

ഹദീസ് പണ്ഡിതന്മാർ അയാളെ ഉപേക്ഷിച്ചിരിക്കുന്നു.

മൗളൂആത്ത് ഇബ്നുൽ ജവ്സി 411 - 414


........................................

തിരുനബി സ്വ നോമ്പനുഷ്ടിച്ചു കൊണ്ട് ആ ഇശ റ യുടെ  നാക്ക് ഊമ്പാറുണ്ട് എന്ന റിപ്പോർട്ട് സ്വഹീഹാണോ ?


മറുപടി :

ഇവിടെ സ്വന്തം ഭാര്യയുടെ നാക്ക് ചുമ്പിക്കുന്നത് കുറ്റമല്ലങ്കിലും അതും വിമർശകർ എടുത്തുദ്ധരിക്കാറുണ്ട്.


നോമ്പ് നോറ്റിരിക്കെ അങ്ങനെ ചെയ്യാമോ എന്നാണ് ?


അതിന്റെ മറുപടി ഈ സംഭവം ദുർബലമായ റിപ്പോർട്ടാണ് എന്നതാണ്.


അത് ളഈഫാണന്ന് 

1:ഫത്ഹുൽ ബാരി  കിതാബു സൗമ് പേ: 179/ 4

2 അത്തൽഖീസ് ഹാഫിള് ഇബ്നു ഹജർ പേ:424

3: നസ്വബുൽറായ By സൈലഗി :പേ:150 / 6

തുടങ്ങി ഗ്രന്തങ്ങളിൽ

 പറഞ്ഞിട്ടുണ്ട്. 


*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*


وفي فتح الباري179/ 4


انَّ النَّبِىَّ صلى الله عليه وسلم كَانَ يُقَبِّلُهَا وَهُوَ صَائِمٌ وَيَمُصُّ لِسَانَهَا.))


تنبيه ) : روى أبو داود وحده من طريق مصدع بن يحيى عن عائشة أن النبي - صلى الله عليه وسلم - كان يقبلها ويمص لسانها وإسناده ضعيف ، ولو صح فهو محمول على من لم يبتلع ريقه الذي خالط ريقها ، والله أعلم . فتح البار179/ 4 


قال الحافظ في التلخيص424


وفي إسناده أبو يحيى المعرقب وهو ضعيف


وقال الزيلعي في نصب الراية 150/6


انَّ النَّبِىَّ صلى الله عليه وسلم كَانَ يُقَبِّلُهَا وَهُوَ صَائِمٌ وَيَمُصُّ لِسَانَهَا.))


وهو حديث ضعيف قال ابن عدي: ويمص لسانها لا يقوله إلا محمد بن دينار وقد ضعفه يحيى بن معين وسعد بن أوس قال ابن معين فيه أيضا: بصري ضعيف وقال عبد الحق في " أحكامه ": هذا حديث لا يصح فإن ابن دينار وابن أوس لا يحتج بهما وقال ابن الأعرابي: بلغني عن أبي داود قال: هذا الحديث غير صحيح انتهى كلام عبد الحق. وأعله ابن القطان في " كتابه " بمصدع فقط وقال: قال السعدي: كان مصدع زائغا حائدا عن الطريق - يعني في التشيع - وتعقب بأنه أخرج له مسلم في " صحيحه " وقال ابن الجوزي في " العلل المتناهية ": محمد بن دينار وسعد بن أوس ومصدع ضعفاء بمرة انتهى


وفي موضوعات ابن الجوزي

 

وأما حديث ابن عباس أنبأنا يحيى بن على المدبر قال أنبأنا أبو منصور محمد ابن محمد بن عبد العزيز العكبرى حدثنا أبو أحمد عبيدالله بن محمد الفرضى أنبأنا جعفر بن محمد الخواص حدثنى الحسن بن عبيدالله الابزارى حدثنى إبراهيم بن


سعيد حدثنى المأمون عن الرشيد عن المهدى عن المنصور عن أبيه عن جده عن

ابن عباس قال: " كان النبي صلى الله عليه وسلم يكثر قبل فاطمة، فقالت عائشة يا نبى الله تكثر قبل فاطمة، فقال لها النبي صلى الله عليه وسلم: ليلة أسرى بى دخلت الجنة فأطعمني من جميع ثمارها فصار ماء في صلبى، فحملت خديجة بفاطمة، فإذا اشتقت إلى تلك الثمار قبلت فاطمة فأصيب من رائحتها تلك الثمار التى أكلتها ".


وأما حديث عائشة فله أربعة طرق: الطريق الاول: أنبأنا هبة الله بن محمد بن الحصين أنبأنا أبو طالب محمد بن محمد بن غيلان أنبأنا إبراهيم بن محمد المزكى حدثنا عبدالله بن أحمد بن عاصم أنبأنا أحمد بن الا حجم المروزى حدثنا أبو معاذ النحوي عن هشام بن عروة عن أبيه عن عائشة قالت " قلت يا رسول الله مالك إذا قبلت فاطمه جعلت لسانك في فمها كأنك تريد أن تلعقها عسلا ؟ قال: يا عائشة إنه لما أسرى بى إلى السماء اخلني [ أدخلني ] جبريل الجنة فناولني تفاحة فأكلتها فصارت نطفة في صلبى فلما نزلت من السماء واقعت خديجة، ففاطمة من تلك النطفة كلما اشتقت إلى الجنة قبلتها ".


الطريق الثاني: أنبأنا عبدالرحمن بن محمد القزاز أنبأنا أحمد بن على بن ثابت أنبأنا محمد بن أحمد بن رزق حدثنا أبو الحسين أحمد بن محمد بن عقيل الفقه حدثنا أبو بكر عبدالله بن محمد بن طرخان حدثنا محمد بن الخليل البلخى حدثنا أبو بدر شجاع بن الوليد السكوني عن هشام بن عروة عن أبيه عن عائشة قالت " قلت يا رسول الله مالك إذا جاءت فاطمة فقبلتها تجعل لسانك في فيها كله كأنك تريد أن تلعقها عسلا ؟ قال: نعم يا عائشة إنى لما أسرى بى إلى السماء أدخلني جبريل


الجنة فناولني منها تفاحة فأكلتها فصارت نطفة في صلبى، فلما نزلت واقعت خديجة، ففاطمة من تلك النطفة وهى حوراء إنسية كلما اشتقت إلى الجنة قبلتها ".

الطريق الثالث: أنبأنا عبدالرحمن بن محمد أنبأنا أبو بكر محمد بن على الخياط أنبأنا أحمد بن محمد بن درست أنبأنا أبو الحسين عمر بن الحسن الاشنانى حدثنا أبو عبد الله الحسين بن محمد بن حاتم بن عبيدالله العجل [ العجلى ] حدثنا عبد العزيز بن عبدالله الهاشمي قال: كنت أنا وأبو علي القوقسانى في جماعة فيهم غلام خليل فذكروا فاطمة، فقال غلام خليل: حدثنى حسين بن حاتم حدثنا سفيان بن عيينة عن هشام بن عروة عن أبيه عن عائشة قالت " قلت يا رسول الله مالى أراك إذا قبلت فاطمة أدخلت لسانك في فيها كأنك تريد أن تلعقها عسلا ؟ قال: نعم إن جبريل الروح الامين نزل إى بعنقود قطف من الجنة فأكلت وجامعت خديجة، فولدت فاطمة، فإذا اشتقت إلى الجنة قبلتها فهى حوراء إنسية ".


قال فقال عبد العزيز: لا إله إلا الله هذا عن رسول الله صلى الله عليه وسلم بهذا الاسناد، والله لا كتبته إلا قائما على رجلى ولا كتبته إلا في رقة تهامية بماء الذهب.


قال فقام على رجليه وجاءوه بورقة تهامية وبماء الذهب فكتب الحديث.


الطريق الرابع: أنبأنا محمد بن أبى طاهر أنبأنا الحسن بن على عن أبى الحسن الدارقطني عن أبى حاتم البستى حدثنا محمد بن العباس الدمشقي حدثنا عبدالله بن ثابت بن حسان الهاشمي حدثنا عبدالله بن واقد أبو قتادة الحرانى عن سفيان الثوري عن هشام بن عروة عن عائشة " أن النبي صلى الله عليه وسلم كان كثيرا ما يقبل نحر فاطمة، فقلت: يا رسول الله أراك تفعل شيئا لم تفعله شيئا لم تفعله.

قال:

أو ما علمت يا حميراء أن الله عزوجل لما أسرى بى إلى السماء أمر جبريل فأدخلني الجنة ووقفني على شجرة ما رأيت أطيب منها رائحها ولا أطيب ثمرا، فأقبل جبريل يفرك ويطعمني، فخلق الله عزوجل في صلبى منها نطفة، فلما صرت إلى الدنيا واقعت خديجة فحملت بفاطمة، كلما اشتقت إلى رائحة تلك الشجرة شمعت نحر فاطمة فوجدت رائحة تلك الشجرة منها وأنها ليست من نساء أهل الدنيا، ولا تعتل كما يعتل أهل الدنيا ".


هذا حديث موضوع لا يشك المبتدئ في العلم في وضعه فكيف بالمتبحر.


ولقد كان الذى وضعه أجهل الجهال بالنقل والتاريخ، فإن فاطمة ولدت قبل النبوة بخمس سنين، وقد تلقفه منه جماعة أجهل منه فتعددت طرقه، وذكره الاسراء كان أشد لفضيحته فإن الاسراء كان قبل الهجرة بسنة بعد موت خديجة، فلما هاجر أقام بالمدينة عشر سنين، فعلى قول من وضع هذا الحديث يكون لفاطمة يوم مات النبي صلى الله عليه وسلم عشر سنين وأشهر، وأين الحسن والحسين وهما يرويان عن رسول الله صلى الله عليه وسلم، وقد كان لفاطمة من العمر ليلة المعراج سبع عشرة سنة، فسبحان من فضح هذا الجاهل الواضع، على يد نفسه.


ولقد عجبت من الدارقطني كيف خرج هذا الحديث لابن غيلان ثم خرجه لابي بكر الشافعي أتراه أعجبته صحته ؟ ثم لم يتكلم عليه ولم يبين أنه موضوع، وغاية ما يعتذر به أن يقول هذا لا يخفى عن العلماء، وإنما لا يخفى على العلماء.


فمن أين يعلم الجهال الذين يسمعون هذا وكيف يصنع بقول النبي صلى الله عليه وسلم: " من روى عنه حديثا يرى أنه كذب فهو أحد الكاذبين ".


وإنما يذكر العلماء مثل هذا في كتب الجرح والتعديل ليبينوا حال وضعه فأما في المنتقى والتخريج فذكره قبيح إلا أن يتكلموا عليه. موضوعات ابن الجوزي 413

........


وفي الللالي المصنوعة للسيوطي259


 في الخطيب أنبأنا محمد بن أحمد بن رزق حدثنا أبو الحسين أحمد بن محمد بن عقيل بن أزهر بن عقيل الفقيه الشافعي حدثنا أبو بکر عبدالله بن محمد بن على بن طرخان حدثنا محمد بن خليل البلخي حدثنا أبو بدر ۳۹۳ مناقب الخلفاء الأربعة شجاع بن الوليد السكري عن هشام بن عروة عن أبيه عن عائشة قال قلت يارسول الله مالك إذا جاءت فاطمة قبلتها حتى تجعل لسانك في فيها كله كأنك تريد أن تلعقها عسلا قال نعم ياعائشة إني لما أسرى بي إلى السماء أدخلني جبريل الجنة فناولی منها تفاحة فأكلتها فصارت نطفة في صلبي ولما نزلت واقعت خديجة ففاطمة من تلك النطفة وهي حوراء أنسية كلما اشتقت إلى الجنة قبلتها 



، موضوع : قال الخطيب محمد ابن الجليل مجهول


 وقال المؤلف كذاب يضع وفاطمة ولدت قبل النبوة بخمس سنين ( قلت ) وكذا قال في الميزان هذا موضوع قال في اللسان وكان الذي وضعه خذل وإلا ففاطمة ولدت قبل الإسراء بمدة فإن الصلاة فرضت ليلة الإسراء وقد صح أن خديجة ماتت قبل أن تفرض الصلاة والله أعلم


 ( أخبرنا عبد الرحمن بن محمد أنبأنا أبو بكر محمد بن على الخياط أنبأنا أحمد بن محمد بن در ست أنبأنا أبو الحسين عمر ابن الحسن الأشناني حدثنا عبد الله الحسين بن محمد بن حاتم بن عبيد العجلى حدثنا عبد العزيز بن عبد الله الهاشمي غلام خليل حدثنا حسين بن حاتم حدثنا سفيان بن عيينة عن هشام عن أبيه عن عائشة قالت قلت يارسول الله مالي أراك إذا قبلت فاطمة أدخلت لسانك في فمها كأنك تريد أن تلعقها عسلا قال نعم إن جبريل نزل إلى بقطف من الجنة فأكلت وجامعت خديجة فولدت فاطمة فإذا اشتقت إلى الجنة قبلتها فهي حوراء أنسية : علام خليل كذا


 في أبو طالب بن غيلان في فرائد تخريج الدارقطی أنبأنا إبراهيم بن محمد المزكي حدثنا عبد الله بن أحمد بن عاصي أنبأنا أحمد بن الأحجم المروزی حدثنا أبو معاذ النحوى عن هشام بن عروة

به من حسام عن ابيه من نه لسه و نعت ست ترا " به " ليا = = = فاطمة أدخلت لسانك في فها كأنك تريد أن تلعقها عسلا قال نعم إن جبريل نزل إلى بقطف من الجنة فأكلت وجامعت خديجة فولدت فاطمة فإذا اشتقت إلى الجنة قبلتها فهي حوراء أنسية : علام خليل كذاب و أبو طالب بن غيلان في فراند تخريج الدارقطی أنبأنا إبراهيم بن محمد المزكي حدثنا عبد الله بن أحمد بن عاصم أنه أنبأنا أحمد بن الأحجم المروزی ، حدثنا أبو معاذ النحوى عن هشام بن عروة عن أبيه عن عائشة قالت قلت يارسول الله مالك إذا قبلت فاطمة جعلت لسانك في فمها كأنك تريد أن تلعقبا علا فقال ياعائشة إنه لما أسرى بي إلى السماء أدخلني جبريل الجنة فناولني تفاحة فأكلتها فصارت نطفة في صلبي فلما نزلت من السماء واقعت خديجة ففاطمة . من تلك النطفة كلما اشتقت إلى الجنة قبلتها أحمد بن الأحجم كذاب وابن حبان و أنبأنا محمد بن العباس الدمشقي حدثنا عبد الله


 ابن ثابت بن حسان الهاشمي حدثنا عبد الله بن واقد أبو قتادة الجراحي عن سفيان الثوري عن هشام بن عروة عن أبيه عن عائشة أن النبي كان كثيرا مايقبل نحو فاطمة فقلت يارسول الله أراك تفعل شيئا لم تفعله قال أو ماعلمت يا حميراء أن الله عز وجل لما أسرى بي إلى السماء أمر جبريل فأدخلني الجنة ووقفني على شجرة مارأیت أطيب منها رائحة ولا أطيب ثمرة فأقبل جبريل يفرك ويطعمني خلق الله في صلبي منها نطفة فلما صرت إلى الدنيا واقعت خديجة فملت بفاطمة كلما اشتقت إلى الجنة ورائعة تلك الشجرة شمت نمر فاطمة فوجدت رائحة تلك الشجرة منها وأنها ليست من نساء أهل الدنيا ولا تضل كما يضل نساء أهل الدنيا : عبد الله ابن واقد متروك ( قلت ) قال الذهبي في الميزان هذا حديث موضوع مهتوك الحال أو ما اعتقد أن أبا قتادة رواه قال ثم وجدت له إسناد آخر رواه الطبراني عن عبد الله بن سعيد الرقي عن أحمد بن أبي شيبة الرهاوي عن أبي قتادة فهو الآفة والله أعلم 


اللآلىء المصنوعة في الأحاديث الموضوعة359



*അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

Saturday, April 27, 2024

ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20

 


ഇസ്തിഗാസ

ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ


قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20)

ഇസ്തിഗാസ ശിർക്കാക്കാൻ വഹാബി പുരോഹിതന്മാർ കൊണ്ടുവരുന്ന ഒരു ആയത്താണ് ഇത്

ഇതിൻറെ ആശയം ഞാൻ എൻറെ റബ്ബിനോട് മാത്രമേ ഇസ്തിഗാസ ചെയ്യുകയുള്ളൂ എന്നാണന്ന് ഒഹാബിപുരോഹിതൻ വർഗ്ഗം അർത്ഥം പറയാറുണ്ട്


എന്നാൽ ഈ ആയത്തിന്റെ യഥാർത്ഥ അർത്ഥം ഇബ്നു കസീർ എന്നവർ തഫ്സീറിൽ വിവരിക്കുന്നു.

 ( إنما أدعو ربي ) أي : إنما أعبد ربي وحده لا شريك له ، وأستجير به وأتوكل عليه ، ( ولا أشرك به أحدا )


 تفسير أبن كثير573


ഞാനെൻറെ റബ്ബിനെ മാത്രമേ ആരാധികയുള്ളൂ അവൻ ഏകനായ നിലക്ക് അവൻ ഒരു പങ്കാളിയുമില്ല ഞാൻ അവന്റെ മേലിൽ ഭരമേല്പിക്കുകയും അവനോട് കാവൽ തേടുകയും ചെയ്യുന്നു. തഫ്സീറ് ഇബ്നുകസീർ 573



അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്ന് പറയുന്ന ആയത്തുകൾ കൊണ്ടുവന്ന് അഭൗതികമായ നിലക്ക് മഹാന്മാരോട് സഹായം തേടാൻ പാടില്ല എന്നവഹാബി വാദത്തിന് പുരോഹിതന്മാർ തെളിവാക്കുകയും ജനങ്ങളെ ചതിച്ചു കൊണ്ടിരിക്കുകയും ആണ് ചെയ്യുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...