Tuesday, April 16, 2024

ഖുതുബകൾക്കിടയിൽ ഇരിക്കുന്ന സമയത്ത് സദസ്സിലുള്ളവർ ആ സമയത്തു *ദുആ* ചെയ്യുകയാണ് വേണ്ടത്

 


*എന്തു ചൊല്ലണം*..?


ഖുതുബകൾക്കിടയിൽ ഇരിക്കുന്ന സമയത്ത് ഖതീബിനു സൂറതുൽ ഇഖ്ലാസ്വ് പാരായണംചെയ്യൽ സുന്നതാണ്.(ഫത്ഹുൽ മുഈൻ)

 _എന്നാൽ സദസ്സിലുള്ളവർ ആ സമയത്തു *ദുആ* ചെയ്യുകയാണ് വേണ്ടത്, കാരണം ആ സമയത്തുള്ള ദുആ സ്വീകരിക്കപ്പെടുന്നതാണ്_

(ഫതാവൽ കുബ്റാ)


➖➖➖➖➖➖

🌷ﻭﺳﺌﻞ) ﻧﻔﻊ اﻟﻠﻪ ﺑﻪ ﻋﻤﺎ ﺇﺫا ﺟﻠﺲ اﻟﺨﻄﻴﺐ ﺑﻴﻦ اﻟﺨﻄﺒﺘﻴﻦ ﻫﻞ ﻳﺴﺘﺤﺐ ﻟﻪ ﻓﻲ ﺟﻠﻮﺳﻪ ﺩﻋﺎء ﺃﻭ ﻗﺮاءﺓ ﺃﻭ ﻻ ﻭﻫﻞ ﻳﺴﻦ ﻟﻠﺤﺎﺿﺮﻳﻦ. ﺣﻴﻨﺌﺬ ﺃﻥ ﻳﺸﺘﻐﻠﻮا ﺑﻘﺮاءﺓ ﺃﻭ ﺩﻋﺎء ﺃﻭ ﺻﻼﺓ ﻋﻠﻰ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺑﺮﻓﻊ اﻟﺼﻮﺕ ﺃﻭ ﻻ؟

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ: ﺫﻛﺮ ﻓﻲ اﻟﻌﺒﺎﺏ ﺃﻧﻪ ﻳﺴﻦ ﻟﻪ ﻗﺮاءﺓ ﺳﻮﺭﺓ اﻹﺧﻼﺹ ﻭﻗﻠﺖ ﻓﻲ ﺷﺮﺣﻪ ﻟﻢ ﺃﺭ ﻣﻦ ﺗﻌﺮﺽ ﻟﻨﺪﺑﻬﺎ ﺑﺨﺼﻮﺻﻬﺎ ﻓﻴﻪ ﻭﻳﻮﺟﻪ ﺑﺄﻥ اﻟﺴﻨﺔ ﻗﺮاءﺓ ﺷﻲء ﻣﻦ اﻟﻘﺮﺁﻥ ﻓﻴﻪ ﻛﻤﺎ ﻳﺪﻝ ﻋﻠﻴﻪ ﺭﻭاﻳﺔ اﺑﻦ ﺣﺒﺎﻥ ﻛﺎﻥ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻳﻘﺮﺃ ﻓﻲ ﺟﻠﻮﺳﻪ ﻣﻦ ﻛﺘﺎﺏ اﻟﻠﻪ ﻭﺇﺫا ﺛﺒﺖ ﺃﻥ اﻟﺴﻨﺔ ﺫﻟﻚ ﻓﻬﻲ ﺃﻭﻟﻰ ﻣﻦ ﻏﻴﺮﻫﺎ ﻟﻤﺰﻳﺪ ﺛﻮاﺑﻬﺎ ﻭﻓﻀﺎﺋﻠﻬﺎ ﻭﺧﺼﻮﺻﻴﺎﺗﻬﺎ ﻗﺎﻝ اﻟﻘﺎﺿﻲ ﻭاﻟﺪﻋﺎء ﻓﻲ ﻫﺬﻩ اﻟﺠﻠﺴﺔ ﻣﺴﺘﺠﺎﺏ اﻧﺘﻬﺖ ﻋﺒﺎﺭﺓ اﻟﺸﺮﺡ اﻟﻤﺬﻛﻮﺭ ﻭﻳﺆﺧﺬ ﻣﻤﺎ ﺫﻛﺮ ﻋﻦ اﻟﻘﺎﺿﻲ *ﺃﻥ اﻟﺴﻨﺔ ﻟﻠﺤﺎﺿﺮﻳﻦ اﻻﺷﺘﻐﺎﻝ ﻭﻗﺖ ﻫﺬﻩ اﻟﺠﻠﺴﺔ ﺑﺎﻟﺪﻋﺎء ﻟﻤﺎ ﺗﻘﺮﺭ ﺃﻧﻪ ﻣﺴﺘﺠﺎﺏ ﺣﻴﻨﺌﺬ* ﻭﺇﺫا اﺷﺘﻐﻠﻮا ﺑﺎﻟﺪﻋﺎء ﻓﺎﻷﻭﻟﻰ ﺃﻥ ﻳﻜﻮﻥ ﺳﺮا ﻟﻤﺎ ﻓﻲ اﻟﺠﻬﺮ ﻣﻦ اﻟﺘﺸﻮﻳﺶ ﻋﻠﻰ ﺑﻌﻀﻬﻢ ﻭﻷﻥ اﻹﺳﺮاﺭ ﻫﻮ اﻷﻓﻀﻞ ﻓﻲ اﻟﺪﻋﺎء ﺇﻻ ﻟﻌﺎﺭﺽ.

فتاوى الكبرى١/٢٥١,٢٥٢


🌷ﻭﺷﺮﻁ ﺟﻠﻮﺱ ﺑﻴﻨﻬﻤﺎ ﺑﻄﻤﺄﻧﻴﻨﺔ ﻓﻴﻪ.

ﻭﺳﻦ ﺃﻥ ﻳﻜﻮﻥ ﺑﻘﺪﺭ ﺳﻮﺭﺓ اﻹﺧﻼﺹ ﻭﺃﻥ ﻳﻘﺮﺃﻫﺎ ﻓﻴﻪ

(فتح المعين)

Friday, April 12, 2024

ഖതീബുമാർ അശ്രദ്ധമായാൽ ജുമുഅ നിശ്ഫലമാകും*

 



*ഖതീബുമാർ അശ്രദ്ധമായാൽ ജുമുഅ നിശ്ഫലമാകും*


➖➖➖➖➖➖➖

ഖുതുബയുടെ അവസാനത്തിന്റെയും ഇമാം നിസ്കാരത്തിൽ പ്രവേശിക്കുന്നതിന്റെയും ഇടയിൽ മുവാലാത് നിബന്ധനയാണ്. അഥവാ ഏറ്റവും ചുരുങ്ങിയ രൂപത്തിൽ രണ്ടു റക്അത് നിസ്കരിക്കാൻ ആവശ്യമായ ഇടവേള( ഏകദേശം1½മിനിറ്റ് )പാടില്ല, അതിനുമുമ്പ് ഇമാം നിസ്കാരത്തിൽ പ്രവേശിച്ചിരിക്കണം.അല്ലെങ്കിൽ  പ്രബല വീക്ഷണപ്രകാരം  ജുമുഅ സ്വഹീഹാവുകയില്ല. ആയതിനാൽ ഇഖാമത് അവസാനിക്കലോടു കൂടി ഖതീബ് മിഹ്റാമിൽ പ്രവേശിച്ച്, ഉടനെ നിസ്കാരത്തിൽ പ്രവേശിക്കാൻ ശ്രമിക്കണമെന്ന് ഇമാമുകൾ ഉണർത്തിയിട്ടുണ്ട്.


മേൽ ഗൗരവം പരിഗണിച്ച്/ ഇടവേള ദീർഗ്ഗമാകുമെന്നു ഭയപ്പെട്ടതിനാൽ വെള്ളിയാഴ്ച ജുമുഅയുടെ ഇമാമിനു ഇഖാമതിനു ശേഷമുള്ള ദുആ പോലും സുന്നത്തില്ലന്നു ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.വിശദ വായനക്ക്,അൽ ഫതാവൽ മുഅ്തമദ: പേജ് 89 മുതൽ 97 വരെ കാണുക


എന്നാൽ

سَوُّو صُفوفَكم رحمكم الله...

 പോലുള്ള വാചകം കൊണ്ട് സ്വഫ് ശരിപ്പെടുത്താൻ കൽപ്പിക്കൽ  ജുമുഅയുടെ ഇമാമിനും സുന്നത്തുണ്ട് ( മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യാനും തുണി കയറ്റി ഉ ടുക്കാനും മറ്റു ഉപദേശത്തിനും ഈ സമയം ഉപയോഗിക്കരുത്. നമ്മുടെ ആശ്രദ്ധ കാരണം ഒരു നാട്ടുകാരുടെ മുഴുവൻ ജുമുഅ നഷ്ടപ്പെട്ടുകൂടാ..)


➖➖➖➖➖➖

🌷 ﻭﻭﻻء ﺑﻴﻨﻬﻤﺎ ﻭﺑﻴﻦ ﺃﺭﻛﺎﻧﻬﻤﺎ ، ﻭبينهما ﻭﺑﻴﻦ اﻟﺼﻼﺓ ﺑﺄﻥ ﻻ ﻳﻔﺼﻞ ﻃﻮﻳﻼ ﻋﺮﻓﺎ.

ﻭﺳﻴﺄﺗﻲ ﺃﻥ اﺧﺘﻼﻝ اﻟﻤﻮاﻻﺓ ﺑﻴﻦ اﻟﻤﺠﻤﻮﻋﺘﻴﻦ ﺑﻔﻌﻞ ﺭﻛﻌﺘﻴﻦ ﺑﻞ ﺑﺄﻗﻞ ﻣﺠﺰﺉ ﻓﻼ ﻳﺒﻌﺪ اﻟﻀﺒﻂ ﺑﻬﺬا ﻫﻨﺎ ﻭﻳﻜﻮﻥ ﺑﻴﺎﻧﺎ ﻟﻠﻌﺮﻑ.

(فتح المعين)


🌷....والحاصل أن الامام في الجمعة لا يسن له الدعاء المذكور وكذا الصلاة والسلام على النبي صلى الله تعالى عليه وسلم  عقب الإقامة *بل يشرع  فورا في الصلاة* (الفتاوى المعتمدة١/٩٤ للعلامة حبيب بن يوسف رحمه الله تعالى )


🌷ﻭ" ﺃﻥ "ﻳﺒﺎﺩﺭ ﺑﺎﻟﻨﺰﻭﻝ" ﻟﻴﺒﻠﻎ اﻟﻤﺤﺮاﺏ ﻣﻊ ﻓﺮاﻍ اﻟﻤﺆﺫﻥ ﻣﻦ اﻹﻣﺎﻣﺔ ﻓﻲ ﺗﺤﻘﻴﻖ اﻟﻤﻮاﻻﺓ ﻣﺎ ﺃﻣﻜﻦ ﺑﻴﻦ اﻟﺨﻄﺒﺔ ﻭاﻟﺼﻼﺓ.(شرح با فضل)


🌷 ﻓﺈﻧﻪ ﻳﻨﺪﺏ ﻟﻹﻣﺎﻡ ﺃﻥ ﻳﺄﻣﺮ ﺑﺗﺴﻮيتها ﻛﻤﺎ ﻓﻌﻞ - ﺻﻠﻰ اﻟﻠﻪ تعالى ﻋﻠﻴﻪ ﻭﺳﻠﻢ ( أسنى المطالب ١/٢٦٨ ،باب الجمعة)


ഷെയർ ചെയ്യാം...

Monday, March 25, 2024

തറാവീഹിൻ്റെ പുണ്യം അശ്രദ്ധക്കും അതിവേഗതക്കും വഴിമാറി സഞ്ചരിക്കുന്നു

 *തറാവീഹിൻ്റെ പുണ്യം അശ്രദ്ധക്കും അതിവേഗതക്കും വഴിമാറി സഞ്ചരിക്കുന്നു* *!


 *(ﺑﺎﺏ ﺃﺫﻛﺎﺭ ﺻﻼﺓ اﻟﺘﺮاﻭﻳﺢ)* 

 *اﻋﻠﻢ ﺃﻥ ﺻﻼﺓ اﻟﺘﺮاﻭﻳﺢ ﺳﻨﺔ ﺑﺎﺗﻔﺎﻕ اﻟﻌﻠﻤﺎء، ﻭﻫﻲ ﻋﺸﺮﻭﻥ ﺭﻛﻌﺔ، ﻳﺴﻠﻢ ﻣﻦ ﻛﻞ* 

 *ﺭﻛﻌﺘﻴﻦ، ﻭﺻﻔﺔ ﻧﻔﺲ اﻟﺼﻼﺓ ﻛﺼﻔﺔ ﺑﺎﻗﻲ اﻟﺼﻠﻮاﺕ ﻋﻠﻰ ﻣﺎ ﺗﻘﺪﻡ ﺑﻴﺎﻧﻪ، ﻭﻳﺠﺊ ﻓﻴﻬﺎ ﺟﻤﻴﻊ اﻷﺫﻛﺎﺭ اﻟﻤﺘﻘﺪﻣﺔ ﻛﺪﻋﺎء اﻻﻓﺘﺘﺎﺡ،* *ﻭﺇﺳﺘﻜﻤﺎﻝ اﻷﺫﻛﺎﺭ اﻟﺒﺎﻗﻴﺔ، ﻭاﺳﺘﻴﻔﺎء اﻟﺘﺸﻬﺪ، ﻭاﻟﺪﻋﺎء ﺑﻌﺪﻩ، ﻭﻏﻴﺮ ﺫﻟﻚ ﻣﻤﺎ ﺗﻘﺪﻡ، ﻭﻫﺬا ﻭﺇﻥ ﻛﺎﻥ ﻇﺎﻫﺮا ﻣﻌﺮﻭﻓﺎ، ﻓﺈﻧﻤﺎ ﻧﺒﻬﺖ ﻋﻠﻴﻪ ﻟﺘﺴﺎﻫﻞ ﺃﻛﺜﺮ* *اﻟﻨﺎﺱ ﻓﻴﻪ، ﻭﺣﺬﻓﻬﻢ ﺃﻛﺜﺮ اﻷﺫﻛﺎﺭ، ﻭاﻟﺼﻮاﺏ ﻣﺎ ﺳﺒﻖ.* 


 *أذكار النووي:* *183*


ഇമാം നവവി(റ) പറയുന്നു.

 *തറാവീഹ് മറ്റു നിസ്ക്കാരങ്ങളെപ്പോലെത്തന്നെയാണ്.* *പ്രാരംഭ പ്രാർത്ഥന(വജ്ജഹ്തു) മറ്റു ദിക്റുകൾ, അത്തഹിയ്യാത്ത്, ശേഷമുള്ള ദിക്റ്, ദുആ* *മുതലായവ തറാവീഹീലും പാലിക്കേണ്ടത് തന്നെയാണ്.ഇത് വ്യക്തമായ കാര്യമാണെങ്കിലും പല ഇമാമുകളും ദിക്റുകളിൽ* *അലംഭാവം കാണിക്കുന്നത് കൊണ്ടും ഉപേക്ഷിക്കുന്നതു കൊണ്ടുമാണ് ഞാനിത് പ്രത്യേകം ഉണർത്തുന്നത്.* *മുഴുവൻ ദിക്റുകൾ പാലിക്കുന്നത് തന്നെയാണ് ശരിയായ രൂപം.* 

( *അദ്കാർ -നവവി(റ) 183* )


 *തറാവീഹ് എങ്ങനെ നിസ്ക്കരിക്കണം?* 


 *يتعين علي الإمام أن يستكمل سنن المطلوبة التي ذكرها الفقهاء في حقه،فلا يزيد فيكون من الفتانين،ولا ينقص فيكون من الخائنين* ، *ويتأنی في ذلك ليتمكن الضعيف منها وإلا كره،ومن تأمل ذلك عرف أن أئمة المساجد الآن مطففون خائنون،لأنه إذا نقص الإمام عما طلب منه فنقص بسببه المأمومون* *لأجل متابعته فقد ضمن ما نقص من صلاتهم كما في الحديث وهو من أشد المكروهات،بل إن اعتقد العوام  أن هذه الكيفية هي المطلوبة فقد وقع الإمام في الحرام* ، *إذ ما يجوز فعله قد يجب تركه إذا خشي من فاعله اقتداء الناس به،واعتقادهم سنيته وليس بسنة كما نص عليه،اه* *.وقال في ب:ويندب للإمام التخفيف بأن يقتصر علي قصار المفصل في السور وأدنی الكمال في التسبيحات وإن لم يرض المأمومون* ، *ولا يزيد علي ذلك،إلا برضا محصورين،واعتمد ابن حجر وغيره فيما إذا صلی منفردا حصل معه الحضور،وإذا صلی جماعة لم يتيسر له أن الجماعة أفضل من الإنفراد حينئذ*.


 *بغية المسترشدين:١١٣* 


 *കർമ്മശാസ്ത്ര പണ്ഡിതന്മാർ നിർദേശിച്ച സുന്നത്തുകൾ പാലിക്കൽ ഇമാമിന് അനിവാര്യമാണ്.* *അതിൽ കൂടുതൽ വർദ്ധിപ്പിച്ചവൻ കുഴപ്പക്കാരനും കുറവ് വരുത്തുന്നവൻ* *വഞ്ചകനായും പരിഗണിക്കപ്പെടും. ബലഹീനർക്ക് കൂടി സൗകര്യപ്പെടും വിധം ഇമാം സാവകാശം പാലിക്കേണ്ടതാണ്.* *അല്ലാത്തപക്ഷം കറാഹത്ത് വരും. ഇക്കാര്യം വേണ്ട പോലെ ചിന്തിച്ചാൽ ഇന്ന് പല പള്ളി ഇമാമുകളും ഏറ്റക്കുറവ്* *വരുത്തുന്നവരാണെന്ന് കാണാൻ കഴിയും.* 


 *ഇമാം കുറവ് വരുത്തുകയും അവനോട് അനുഗമിക്കുന്നതിൻ്റെ പേരിൽ മഅ٘മൂമിന് കുറവ്* *വരാനിടയാവുകയും ചെയ്താൽ മഅ٘മൂമിന് സംഭവിച്ച ന്യൂനതക്ക് ഇമാം ഉത്തരവാദിയാകുന്നതാണ്.* *ഇത് ഹദീസ് കൊണ്ട് വ്യക്തമാണ്. ഇമാം ചെയ്യുന്നത് ശക്തിയായ കറാഹത്തുമാണ്. മാത്രമല്ല, ഈ അതിവേഗ രീതിയാണ്* *നിസ്ക്കാരത്തിൻ്റെ ശൈലിയെന്ന് സാധാരണക്കാർ മനസ്സിലാക്കാനിടവന്നാൽ ഇമാം ചെയ്തത് ഹറാമാണെന്ന് വരും.* *ഒരു കാര്യം അനുവദനീയമാണെങ്കിൽ തന്നെയും അത് ചെയ്യന്നവനെ ജനങ്ങൾ മാതൃകയാക്കാനും സുന്നത്തല്ലാത്ത കാര്യം* *സുന്നത്താണെന്ന് ധരിക്കാനും ഇട വന്നാൽ അത് ഉപേക്ഷിക്കൽ നിർബന്ധമാണ്.* 


 *മഅ٘മൂമുകൾ തൃപ്തിപ്പെട്ടിട്ടില്ലെങ്കിലും ഇമാം തൻ്റെ നിസ്ക്കാരം പൂർണ്ണതയുടെ കുറഞ്ഞ* *രൂപത്തിനേക്കാൾ(അദ്നൽ കമാൽ) കുറവ് വരുത്താനും അധികരിപ്പിക്കാനും പാടില്ലെന്ന് ഇമാം ബാജൂരി(റ) പറഞ്ഞിട്ടുണ്ട്.* 


 *ബിഗ് യ: 113* 


 *അദ്നൽ കമാൽ എന്താണ്?* 


 *പണ്ഡിതന്മാർ പറയട്ടെ!* 

( *قَوْلُهُ وَأَقَلُّهُ) أَيْ التَّسْبِيحِ (فِيهِمَا) أَيْ الرُّكُوعِ وَالسُّجُودِ (قَوْلُهُ وَاحِدَةٌ) أَيْ مَعَ الْكَرَاهَةِ ع ش (قَوْلُهُ وَأَكْمَلُهُ إحْدَى عَشْرَةَ) كَمَا فِي التَّحْقِيقِ وَغَيْرِهِ وَاخْتَارَ السُّبْكِيُّ أَنَّهُ لَا يَتَقَيَّدُ بِعَدَدٍ بَلْ يَزِيدُ فِي ذَلِكَ مَا شَاءَ مُغْنِي.* 

 *(قَوْلُهُ عَلَيْهَا) إلَى قَوْلِهِ وَلْيَصْدُقْ فِي الْمُغْنِي وَالنِّهَايَةِ إلَّا قَوْلَهُ وَمِثْلُهُ إلَى الْمَتْنِ (قَوْلُهُ عَلَيْهَا)* *أَيْ عَلَى الثَّلَاثِ أَيْ يُكْرَهُ لَهُ ذَلِكَ نِهَايَةٌ وَمُغْنِي قَوْلُ الْمَتْنِ* 

 *(شرواني:٢/٦١)* 


 *റുകൂഅ٘, സുജൂദിലെ തസ്ബീഹ് കുറഞ്ഞത് ഒന്നാണ്. കുറഞ്ഞതു കൊണ്ട് മതിയാക്കൽ കറാഹത്താണ്. അദ്നൽ കമാൽ മൂന്നാണ്. മൂന്നിനേക്കാൾ* *വർധിപ്പിക്കലും കറാഹത്താണ്.* 

( *ശർവാനി: 2/61)* 


 *അപ്പോൾ തറാവീഹിൽ വജ്ജഹ്ത്തു ഓതലും സുന്നത്താണ്.* 

 *ഈ ഹൈ സ്പീഡ് കാലത്ത് വജ്ജഹ്ത്തു മുഴുവനായും ഓതാൻ സമയമില്ലാത്തവർ അതിന് പകരം നിൽക്കുന്ന* 


 مِنْهَا الْحَمْدُ لِلَّهِ حمدا كثيرا طيبا مُبَارَكًا فِيهِ وَمِنْهَا اللَّهُ أَكْبَرُ كَبِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلًا  وَمِنْهَا اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ 

إلَى آخِرِهِ وَبِأَيِّهَا افْتَتَحَ حَصَلَ أَصْلُ السُّنَّةِ لَكِنَّ الْأَوَّلَ أَيْ وَجَّهْت وَجْهِي إلَخْ أَفْضَلُهَا قَالَهُ فِي الْمَجْمُوعِ وَظَاهِرُ اسْتِحْبَابِ الْجَمْعِ بَيْنَ جَمِيعِ ذَلِكَ لِمُنْفَرِدٍ وَإِمَامِ مَنْ ذَكَرَ أَيْ جَمْعٍ مَحْصُورِينَ إلَخْ وَهُوَ ظَاهِرٌ خِلَافًا لِلْأَذْرَعِيِّ نِهَايَةٌ قَالَ ع ش قَوْلُهُ إلَى آخِرِهِ أَيْ «كَمَا بَاعَدْت بَيْنَ الْمَشْرِقِ وَالْمَغْرِبِ اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنْ الدَّنَسِ اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ» رَوَاهُ الشَّيْخَانِ انْتَهَى شَرْحُ الرَّوْضِ وَالْمُرَادُ الْمَغْفِرَةُ لَا الْغُسْلُ الْحَقِيقِيُّ بِهَا اهـ.


شرواني:٢/٣٠


 *الْحَمْدُ لِلَّهِ حمدا كثيرا طيبا مُبَارَكًا فِيهِ* 

ഈ ദിക്റോ


 *اللَّهُ أَكْبَرُ كَبِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلًا* 

എന്നോ


 *اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ* 

 *كَمَا بَاعَدْت بَيْنَ الْمَشْرِقِ وَالْمَغْرِبِ* *اللَّهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ* *الْأَبْيَضُ مِنْ الدَّنَسِ اللَّهُمَّ اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ* 

എന്ന ദിക്റോ

ചൊല്ലിയാൽ വജ്ജഹ്തു ഓതിയ *അടിസ്ഥാന പ്രതിഫലം ലഭിക്കുന്നതാണ്* .


 *ഏറ്റവും ശ്രേഷ്ഠമായത് സാധാരണ ചൊല്ലുന്ന വജ്ജഹ്തു തന്നെയാണ്* .


എല്ലാ റക്അത്തിലും ഫാതിഹ ക്ക് മുമ്പ് " *അഊദു* "ഓതലും ഫാതിഹയിലെ ഓരോ ആയത്തിലും *വഖ്ഫ് ചെയ്യലും* തറാവീഹിലും സുന്നത്ത് തന്നെയാണ്.


തറാവീഹിലെ ഹൈ സ്പീഡും അശ്രദ്ധയും കാരണം ഒരു ദിവസത്തിലെ തറാവീഹിൽ തന്നെ *40 കറാഹത്ത് വരെ* വന്നു ചേരുന്നു -



 *അതിവേഗം നിരുത്സാഹപ്പെടുത്തണം* .


 *وأما التخفيف المفرط في صلاة التراويح فمن البدع الفاشية لجهل الأءمة وتكاسلهم* ، *ومقتضي عبارة التحفة أن الانفراد في هذه الحالة أفضل من الجماعة* 

 *بغية المسترشدين:* *٩٩* 

 *തറാവീഹിൽ അതി വേഗം കാണിക്കുന്നത് ഇമാമുകളുടെ വിവരദോഷവും* *വ്യാപകമായ ദുരാചാരവുമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒറ്റക്ക് നിസ്ക്കരിക്കലാകും ഉത്തമമെന്ന്* *തുഹ്‌ഫയുടെ പ്രസ്താവനയിൽ നിന്ന് മനസ്സിലാകുന്നു.* 

( *ബിഗ് യ:99* )



*സൂപ്പർഫാസ്റ്റ് തറാവീഹ് ആത്മാവില്ലാത്ത ആരാധനയാകുന്നുവോ!!?* 

 *خلافا لما يعتاده كثيرون في زماننا من تخفيفها ويتفاخرون بذلك، قال قطب الإرشاد سيدنا عبد الله بن علوي* 

 *الحداد في النصائح: وليحذر من التخفيف المفرط الذي يعتاده كثير من الجهلة في صلاتهم للتراويح،حتى ربما يقعون بسببه* *في الإخلال بشئ من الواجبات مثل ترك الطمأنينة في الركوع والسجود، وترك قراءة الفاتحة على الوجه الذي لا بد منه بسبب العجلة، فيصير* *أحدهم عند الله لا هو صلى ففاز بالثواب ولا هو ترك فاعترف بالتقصير وسلم من الإعجاب.* 

 *وهذه وما أشبهها من أعظم مكايد الشيطان لأهل الإيمان، يبطل عمل العامل منهم عمله مع فعله للعمل،*

 *فاحذروا من

ذلك وتنبهوا له معاشر الإخوان.* 

 *وإذا صليتم التروايح وغيرها من الصلوات فأتموا القيام والقراءة والركوع والسجود والخشوع والحضور وسائر الأركان والآداب، ولا تجعلوا للشيطان* *عليكم سلطانا فإنه ليس له سلطان على الذين آمنوا وعلى ربهم يتوكلون فكونوا منهم، إنما سلطانه على الذين يتولونه والذين هم به مشركون فلا تكونوا منهم.* 


 *إعانة الطالبين* : *١/٣٠٦,٣٠٧*


 *ഖുത്വുബുൽ ഇർശാദ് സയ്യിദ് അബ്ദുല്ലാഹി ബിനുൽ അലവിയ്യിൽ ഹദ്ദാദ് (റ) പറയുന്നു.* 


 *തറാവീഹ് നിസ്ക്കാരം അതിവേഗത്തിൽ നിസ്ക്കരിക്കുന്ന ധാരാളം വിവരദോഷികൾ, ഈ നില പതിവാക്കുന്ന അമിത* *വേഗക്കാർ ഭയക്കുകയും സൂക്ഷിക്കുകയും ചെയ്യുക. അതിവേഗം കാരണം നിർബന്ധ കാര്യങ്ങൾക്ക് ഭംഗം* *സംഭവിക്കുന്നു, റുകൂഇലും സുജൂദിലും അടങ്ങിത്താമസിക്കൽ ഉപേക്ഷിക്കുന്നു, ധൃതി കാരണം* *ഫാതിഹ, ഓതേണ്ട രൂപത്തിൽ ഓതാതെ ഉപേക്ഷിക്കുന്നു, അല്ലാഹുവിൻ്റെ അടുക്കൽ അവരിൽ ഓരോരുത്തരും* *നിസ്ക്കരിക്കാത്തവരും, വീഴ്ചകൾ സമ്മതിക്കാത്തവരും, അഹംഭാവത്തിൽ നിന്ന് രക്ഷപ്പെടാത്തവരും* *ആയിത്തീരുന്നു.ഇത്തരം അതി വേഗനിസ്ക്കാരവും സമാനമായതും* *വിശ്വാസികളോടുള്ള പിശാചിൻ്റെ കൊടും ചതികളിൽ പെട്ടതാണ്.* *അമൽ ചെയ്തിട്ടും വിശ്വാസികളുടെ അമലുകൾ പിശാച് ബാത്വിലാക്കുന്നു* 


 *ഓ സഹോദരന്മാരേ നിങ്ങൾ ഇതെല്ലാം സൂക്ഷിക്കുകയും ചിന്തിച്ച് ഭയപ്പെടുകയും ചെയ്യണേ....* 


 *നിങ്ങൾ തറാവീഹും മറ്റു നിസ്ക്കാരങ്ങളും നിർവ്വഹിച്ചാൽ നിറുത്തവും ഓത്തും റുകൂഉം* *സുജൂദും ഭക്തിയും ഹൃദയ സാന്നിധ്യവും മറ്റു ഫർളുകളും മര്യാദകളും പൂർത്തിയാക്കിച്ചെയ്യുക.* 


 *നിങ്ങൾക്ക് മേൽ അധികാരം സ്ഥാപിക്കാൻ നിങ്ങൾ പിശാചിന്  ഇടം നൽകരുത്.* 


 *റബ്ബിൻ്റെ മേൽ തവക്കുലാക്കിയ സത്യവിശ്വാസികളുടെ മേൽ പിശാചിന് ആധിപത്യം സ്ഥാപിക്കാനാവില്ല. നിങ്ങൾ അവരിൽ പെടുന്നവരാകുക.* 


 *ബഹുദൈവാരാധകരിലും അവൻ്റെ കൂട്ടാളികളിലുമാണ് പിശാചിൻ്റെ ആധിപത്യം. അവരിൽ നിങ്ങൾ പെട്ടു പോകരുത്.* 


 *(ഇആനതു ത്വാലിബീൻ: 1/306,7)*


 *ബഹു: സയ്യിദുൽ ബക് രി (റ) പറയുന്നു.* 

 *خلافا لما يعتاده كثيرون في زماننا من تخفيفها ويتفاخرون بذلك* 

 *അതിവേഗ നിസ്ക്കാരം പതിവാക്കുന്ന ധാരാളമാളുകൾ നമ്മുടെ കാലത്തുണ്ട്. അവർ അതിൽ അഭിമാനം നടിക്കുകയും ചെയ്യുന്നു.ഇത് ശരിയല്ല.*

( *ഇആനത്ത്:1/306* )


 *പത്തോ പതിനഞ്ചോ മിനിറ്റ്  തറാവീഹിൽ കൂടുതൽ ആകുന്നതിനെ അപരാധമായി കാണുന്നവർ ആലോചിക്കുക* .


 *തറാവീഹ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവിടെയും ഇവിടെയും നിന്ന് സംസാരിച്ച്* *ഇതിലേറെ സമയം നഷ്ടപ്പെടുന്നതിലും,* *മൊബൈലിൽ തോണ്ടി മണിക്കൂറുകൾ കളയുന്നതിലും പ്രയാസവും പരാതിയും* *തോന്നാത്തത് എന്ത് കൊണ്ടാണ്?  അല്ലാഹു വിൻ്റെ മുന്നിൽ നിൽക്കുമ്പോൾ* *മാത്രം സമയക്കൂടുതൽ അപരാധമായി കാണുന്നവർ, അതിലേറെ കൂടുതൽ സമയം* *ആവശ്യമില്ലാതെ പാഴാക്കുന്നതിൽ മനസ്സാക്ഷി ഉണരാത്തതെന്തു കൊണ്ട്.?* *ഈമാനിൻ്റെ ശോഷണമാണോ? റബ്ബിൻ്റെ മുമ്പിൽ എങ്ങനെ മറുപടി പറയും?* *നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ!* 


 *തറാവീഹിൻ്റെ ആത്മാവ് ചോരാതെ ക്ഷമയോടെ നിസ്ക്കരിക്കാൻ നാം പരിശീലിക്കുക.* *അതാണ് പരലോകത്ത് മുതൽകൂട്ടാവുക* .

 *അല്ലാഹു നമ്മെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ -ആമീൻ*

Saturday, March 16, 2024

മുഹർറം 🌹* *ജീവിത വിശാലതയുടെ* *ഒമ്പതും പത്തും

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎           *🌹 മുഹർറം 🌹*

         *ജീവിത വിശാലതയുടെ*

                 *ഒമ്പതും പത്തും*

   *✿======================✿*


പവിത്രമാസങ്ങളില്‍ ഒന്നാണ് മുഹര്‍റം. ഹിജ്‌റ വര്‍ഷത്തിന്റെ പ്രാരംഭം, യുദ്ധം നിഷിദ്ധമാക്കപ്പെട്ട ചതുര്‍മാസങ്ങളില്‍ ഒന്നാമത്തേത് എന്നീ വിശേഷതകള്‍ മുഹര്‍റം മാസത്തിനുണ്ട്. ചരിത്രപരമായ വലിയ പ്രാധാന്യമുള്ളതാണ് മുഹര്‍റം പത്ത്.


 വിശ്വപ്രസിദ്ധ പണ്ഡിതന്‍ ഇമാം ഗസ്സാലി(റ) വിവരിക്കുന്നു: ''നിശ്ചയം ആശൂറാഅ് (മുഹര്‍റം പത്താം ദിവസം) സംബന്ധമായി ധാരാളം തിരുവാക്യങ്ങള്‍ വന്നിട്ടുണ്ട്. അവയില്‍ ചിലത്:  ആദം നബി(അ)നെ സൃഷ്ടിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും അര്‍ശും കുര്‍സും സൃഷ്ടിച്ചതും ആകാശഭൂമികളെയും സൂര്യചന്ദ്ര താരങ്ങളെയും സൃഷ്ടിച്ചതും സ്വര്‍ഗത്തെ സൃഷ്ടിച്ചതും അന്നാണ്. ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) ജനിച്ചതും അദ്ദേഹം നംറൂദിന്റെ അഗ്നികുണ്ഠത്തില്‍ നിന്ന് രക്ഷപ്പെട്ടതും മൂസാ നബി(അ)ഉം കൂടെയുള്ളവരും ധിക്കാരിയായ ഫറോവയുടെയും അനുയായികളുടെയും പീഡനങ്ങളില്‍നിന്ന് മോചിതരായതും ഫറോവയെയും കൂട്ടരെയും സമുദ്രത്തില്‍ മുക്കിനശിപ്പിച്ചതും അന്നുതന്നെ. ഈസാ നബി(അ) ജനിച്ചതും അദ്ദേഹത്തെ വാനത്തേക്കുയര്‍ത്തപ്പെട്ടതും ഇദ്‌രീസ് നബി(അ)നെ ഉന്നതസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതും നൂഹ് നബി(അ)ന്റെ കപ്പല്‍ ജൂദിയ്യ് പര്‍വ്വതത്തില്‍ നങ്കൂരമിട്ടതും സുലൈമാന്‍ നബി(അ)ന് രാജകീയ പദവി നല്‍കപ്പെട്ടതും യൂനുസ് നബി(അ) മത്സ്യോദരത്തില്‍ നിന്ന് പുറത്തുവന്നതും യഅ്ഖൂബ് നബി(അ)ന്റെ കാഴ്ച തിരിച്ചുകിട്ടിയതും യൂസുഫ് നബി(അ)ന് ആഴക്കിണറ്റില്‍നിന്ന് മോചനം ലഭിച്ചതും അയ്യൂബ് നബി(അ)ന് രോഗമുക്തി ഉണ്ടായതും അന്നായിരുന്നു. ആദ്യമായി മഴ വര്‍ഷിച്ചതും മുഹര്‍റം പത്തിനായിരുന്നു.'' 

  (മുകാശഫതുല്‍ ഖുലൂബ്-422) 


 ഫിര്‍ഔനിന്റെ നാശത്തിലൂടെ മൂസാ നബി(അ)ന് ലഭിച്ച ആശ്വാസത്തിന് നന്ദിയായി മൂസാ നബി(അ)മും തുടര്‍ന്ന് യഹൂദികളും ആശൂറാ ദിവസം നോമ്പനുഷ്ഠിച്ചുവന്നു. യഹൂദികള്‍ പ്രസ്തുത ദിനത്തെ ആദരിക്കുകയും അതൊരു സുദിനമായി ആഘോഷിക്കുകയും ചെയ്തു. ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഹദീസ് ഇതു പറയുന്നുണ്ട്.


 ഇബ്‌നു അബ്ബാസ്‌(റ)വില്‍ നിന്ന്: അദ്ദേഹം വിവരിക്കുന്നു: നബി ﷺ മദീനയില്‍ വരികയും അവിടെ യഹൂദികള്‍ ആശൂറാ ദിവസം വ്രതം അനുഷ്ഠിക്കുന്നത് കാണുകയും ചെയ്തപ്പോള്‍ ഈ നോമ്പ് എന്താണെന്ന് അവരോട് നബി ﷺ ചോദിച്ചു. അവര്‍  മറുപടി നല്‍കി: ''ഇതൊരു മഹത്തായ സുദിനമാണ്. അല്ലാഹു തആല മൂസാ നബി(അ)നെയും അദ്ദേഹത്തിന്റെ അനുയായികളായ ഇസ്രായീല്‍ മക്കളെയും രക്ഷപ്പെടുത്തുകയും അവരുടെ ശത്രുവായിരുന്ന ഫറോവയെയും കൂട്ടരെയും വെള്ളത്തില്‍ മുക്കി നശിപ്പിച്ചതും അന്നായിരുന്നു. അപ്പോള്‍ അല്ലാഹുﷻവിനോട് നന്ദി പ്രകടിപ്പിക്കുവാനായി മൂസാ നബി(അ) നോമ്പനുഷ്ഠിച്ചു. അതിനാല്‍ ഞങ്ങളും അന്ന് നോമ്പനുഷ്ഠിക്കുന്നു. ഇതു കേട്ടപ്പോള്‍ നബി ﷺ പറഞ്ഞു: ''മൂസാ നബിയുമായി നിങ്ങളേക്കാള്‍ ബന്ധപ്പെട്ടവന്‍ ഞാനാണ്. അങ്ങനെ നബി ﷺ ആശൂറാഇല്‍ നോമ്പ് അനുഷ്ഠിക്കുകയും മറ്റുള്ളവരോട് നോമ്പ് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. 

ഇവിടെ ഒരു കാര്യം നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. നബി ﷺ നോമ്പനുഷ്ഠിച്ചത് യഹൂദികളെ അനുകരിച്ചു (തഖ്‌ലീദ്) കൊണ്ടല്ലേ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. അത് ശരിയല്ല. മറ്റുചില കാരണങ്ങള്‍ കൊണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ''ഇസ്‌ലാമിനു മുമ്പ് - ജാഹിലിയ്യത്തില്‍ - ഖുറൈശികള്‍ ആശൂറാ ദിവസം നോമ്പെടുക്കുകയും ആ ദിവസത്തെ ആദരിക്കുകയും ചെയ്തുപോന്നിരുന്നുവെന്നും നബിﷺയും മക്കയില്‍ വെച്ച് പ്രസ്തുത ദിവസം നോമ്പെടുത്തിരുന്നുവെന്നും ആയിശബീവി(റ)യില്‍ നിന്ന് ഇമാം ബുഖാരി(റ)വും മുസ്‌ലിം(റ)വും മറ്റും ഉദ്ധരിച്ച ഹദീസുകളില്‍ കാണാവുന്നതാണ്. 

ഖുറൈശികള്‍ കഅ്ബയെ വസ്ത്രം ധരിപ്പിച്ചിരുന്നത് (ഖില്ല മാറ്റിയിരുന്നത്) ആശൂറാ ദിനത്തിലായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലായിരുന്നു റമളാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. ആ സന്ദര്‍ഭത്തില്‍ നബി ﷺ പറഞ്ഞു: ആശൂറാഇല്‍ ആരെങ്കിലും നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ...

അനുഷ്ഠിക്കാതിരിക്കുന്നുവെങ്കില്‍ അങ്ങനെയും ചെയ്തുകൊള്ളട്ടെ.''

  (ബുഖാരി) 


 സ്വഹാബി വനിതകള്‍ ചെറിയ കുട്ടികളെ കൊണ്ട് ആശൂറാഅ് നോമ്പ് അനുഷ്ഠിപ്പിക്കാറുണ്ടായിരുന്നു. കുട്ടികള്‍ ഭക്ഷണം ചോദിക്കുമ്പോള്‍ കളിക്കോപ്പുകള്‍ കൊടുത്ത് അവരുടെ ശ്രദ്ധ മറ്റു വഴിക്ക് തിരിച്ചുവിട്ട് നോമ്പ് പൂര്‍ത്തിയാക്കുമായിരുന്നുവെന്നും ദുബയ്യിഅ് (റ) എന്ന സ്വഹാബി വനിതയുടെ വാക്ക് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. ആശൂറാഇന്റെ മഹത്വവും അന്ന് നോമ്പ് അനുഷ്ഠിക്കുന്നതിന്റെ പുണ്യവും ആവശ്യകതയും ഇതില്‍നിന്ന് ബോധ്യമാണല്ലോ...


 ആശൂറാ നോമ്പ് പ്രബലമായ സുന്നത്താണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപം അതു മുഖേന പൊറുക്കപ്പെടുന്നു. നബി ﷺ പറഞ്ഞു: ''ആശൂറാ ദിവസത്തെക്കുറിച്ച് അല്ലാഹുﷻവിനെ ഞാന്‍ വിചാരിക്കുന്നത് ഈ നോമ്പിന്റെ മുമ്പുള്ള ഒരു വര്‍ഷത്തെ ദോഷം പൊറുക്കുമെന്നാണ്" 

  (മുസ്‌ലിം) 


 തന്റെ ചെലവില്‍ നിലകൊള്ളുന്നവരുടെ ഭക്ഷണത്തിലും മറ്റും ആശൂറാദിവസം ആരെങ്കിലും വിശാലമാക്കി കൊടുത്താല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു ﷻ അവന് വിശാലമാക്കി കൊടുക്കുമെന്ന് നബി ﷺ പ്രസ്താവിച്ചിട്ടുണ്ട്. അബൂഹുറൈറ(റ), ജാബിര്‍(റ), ഇബ്‌നുമസ്ഊദ്(റ), അബൂസഈദില്‍ ഖുദ്‌രി(റ) മുതലായ പ്രമുഖ സ്വഹാബികളില്‍ നിന്ന് ഇമാം ബൈഹഖി(റ)വും മറ്റും ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്. സ്വന്തം അസ്വ്‌ലില്ലാത്ത ചിലയാളുകള്‍ ഈ ഹദീസിന് അസ്വ്‌ലില്ലെന്ന് ആരോപിച്ചിട്ടുണ്ട്. അത് ശരിയല്ല. അബൂഹുറൈറ(റ)വില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഈ ഹദീസിനെക്കുറിച്ച് ഹദീസ് നിരൂപണ രംഗത്തെ പ്രഗത്ഭനായ പണ്ഡിതന്‍ അല്‍ഹാഫിളുല്‍ ഇറാഖി(റ) പറയുന്നു: ഈ ഹദീസിന് പല പരമ്പരകളുമുണ്ട്. അതില്‍ ചിലത്, അല്‍ഹാഫിളു മുഹമ്മദ് ബിന്‍ നാസ്വിര്‍ അല്‍ ബഗ്ദാദി(റ) പ്രബലമാക്കിയിട്ടുണ്ട്. കൂടാതെ, ഇമാം മുസ്‌ലിമിന്റെ നിബന്ധനകളുളള ഒരു പരമ്പര - സനദ് - ജാബിര്‍(റ)ന്റെ ഹദീസിനുണ്ട്. ഇക്കാര്യം ഇബ്‌നുഅബ്ദില്‍ ബര്‍റ്(റ) തന്റെ 'അല്‍ഇസ്തിദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ടെന്ന് അല്‍ഹാഫിളുല്‍ ഇറാഖി പറയുന്നു.


 ഇമാം തുര്‍മുദി(റ) പറയുന്നു: അല്ലാഹു ﷻ നൂഹ് നബി(അ)ന്റെ കാലത്തെ പ്രളയം മൂലം ഭൂമി മുഴുവനും വെള്ളത്തില്‍ മുക്കി. അന്ന് നൂഹ് നബി(അ)ന്റെ കപ്പലില്‍ കയറിയവര്‍ മാത്രമാണ് അപകടം കൂടാതെ ബാക്കിയായത്. വെള്ളം താഴ്ന്ന് അവര്‍ ഭൂമിയില്‍ ഇറങ്ങിയത് ആശൂറാ ദിവസത്തിലായിരുന്നുവത്രെ. സലാമോടുകൂടി ഭൂമിയില്‍ ഇറങ്ങി ജീവിതമാര്‍ഗത്തിനുവേണ്ടി തയ്യാറെടുക്കുവാന്‍ അവരോട് നിര്‍ദ്ദേശിക്കപ്പെട്ടു. അതിനാല്‍ പ്രസ്തുത ദിനം വിശാലതയുടെയും ജീവിതവിഭവങ്ങളുടെ വര്‍ധനവിന്റെയും ദിവസമായി. അതിനാല്‍ എല്ലാ വര്‍ഷവും പ്രസ്തുത ദിവസം ജീവിതസൗകര്യങ്ങള്‍ കൂട്ടിക്കൊടുക്കല്‍ സുന്നത്താക്കപ്പെട്ടു. 

ഈ ഹദീസ് തങ്ങള്‍ക്ക് അനുഭവത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ സ്വഹാബി വര്യന്‍ ജാബിര്‍(റ) പറയുന്നുണ്ട്. അറുപതു കൊല്ലം ഞങ്ങള്‍ പരീക്ഷിച്ചു. അപ്പോഴെല്ലാം അത് ശരിയായി അനുഭവപ്പെട്ടുവെന്ന് സുഫ്‌യാനുബ്‌നു ഉയെയ്‌ന(റ)വും സാക്ഷ്യപ്പെടുത്തുന്നുണ്ട്


 ആശൂറാദിനത്തില്‍ പല അനാചാരങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രധാനകാരണം ആ ദിനത്തില്‍ കര്‍ബലായില്‍ വെച്ച് ഹസ്രത്ത് ഇമാം ഹുസൈന്‍(റ) ശത്രുക്കളാല്‍ വധിക്കപ്പെട്ടു എന്നതാണ്. പ്രസ്തുത ദിവസം പുതുവസ്ത്രങ്ങളണിഞ്ഞും സല്‍കാരങ്ങളുണ്ടാക്കിയും മറ്റും ഒരു ആഘോഷദിവസമായി ആചരിക്കുന്നത് ശിയാക്കള്‍ മനസ്സിലാക്കിയപ്പോള്‍ ആ മഹത്തായ ദിവസത്തെ അവര്‍ ദുഃഖദിനമായി ആചരിച്ചുതുടങ്ങി. 


 മഹാനായ ഹുസൈന്‍(റ) അന്ത്യനിമിഷം വരെ നിലനിര്‍ത്തിപ്പോന്ന ആദര്‍ശത്തിന് കടകവിരുദ്ധമായ പല തോന്നിവാസങ്ങളും അവര്‍ നടപ്പില്‍വരുത്തി. ഇന്നും അവരത് നിലനിര്‍ത്തുന്നു. എന്നാല്‍, ഇമാം ഹുസൈന്‍(റ)വിനെ വധിച്ചവര്‍ വെറുതെയിരുന്നില്ല. വധിക്കപ്പെട്ട ദിവസമായ ആശൂറാഇല്‍ കുളിക്കുക, എണ്ണയിടുക, മൈലാഞ്ചിയിടുക, സുറുമയിടുക, നഖം മുറിക്കുക തുടങ്ങി പല കാര്യങ്ങളും ചെയ്യുന്നതിന് വലിയ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ചില വാക്യങ്ങള്‍ ഹദീസുകളെന്ന പേരില്‍ അവരും കെട്ടിച്ചമച്ചുണ്ടാക്കി. 

ഇവിടെ പ്രമാണങ്ങള്‍ മുഖേന സ്ഥിരപ്പെട്ടവ നിലനിര്‍ത്തുകയും അല്ലാത്തവ നിരാകരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ബാധ്യത...


 മുഹര്‍റം പത്തിനെന്ന പോലെ തലേദിവസവും - മുഹര്‍റം ഒമ്പതിന് - നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. 


 ആശൂറാദിനം നബി ﷺ നോമ്പനുഷ്ഠിക്കുകയും ജനങ്ങളോട് നോമ്പനുഷ്ഠിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തപ്പോള്‍, സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരേ, അത് ജൂതരും ക്രിസ്ത്യാനികളും ആദരിക്കുന്ന ദിനമാണല്ലോ? അപ്പോള്‍ നബി ﷺ പറഞ്ഞു: ''ഇന്‍ശാഅല്ലാഹ്, അടുത്ത വര്‍ഷം ഒമ്പതിന് - താസൂആഅ് - ഞാന്‍ നോമ്പനുഷ്ഠിക്കും.'' എന്നാല്‍ ആ വര്‍ഷത്തെ മുഹര്‍റമിന് മുമ്പ് നബി ﷺ വഫാത്തായി. ഇവിടെ താസൂആഅ് നോമ്പ് നബി ﷺ അനുഷ്ഠിക്കാന്‍ തീരുമാനിച്ചതിനാല്‍ നമുക്കതും സുന്നത്തായി. ജൂതരോട് തുല്യമാവാതിരിക്കാനാണ് താസൂആഇന് നോമ്പനുഷ്ഠിക്കുന്നതെന്ന് ഹദീസ് മുഖേന വ്യക്തമായതാണ്.


 മുസ്‌ലിംകള്‍ എപ്പോഴും ഇസ്‌ലാമിക സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കണമെന്നും മറ്റുള്ളവരുടെ സംസ്‌കാരങ്ങളുടെ പിന്നാലെ നാം പോകരുതെന്നും ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒമ്പതിന് നോമ്പെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പതിനൊന്നിന് നോമ്പെടുത്ത് ഈ സാംസ്‌കാരികത്തനിമ നാം നിലനിര്‍ത്തേണ്ടതുണ്ട്. നബിﷺയില്‍ നിന്ന് ഇതുസംബന്ധമായ വ്യക്തമായ നിര്‍ദേശമുണ്ട്..


 നബി ﷺ പറഞ്ഞു: ''ആശൂറാഇന് നോമ്പനുഷ്ഠിക്കുക. ആ കാര്യത്തില്‍ നിങ്ങള്‍ യഹൂദികളോട് എതിരാവുകയും ചെയ്യുക. അതിനുവേണ്ടി ആശൂറാഇന് മുമ്പും ശേഷവും ഓരോ ദിവസം നിങ്ങള്‍ നോമ്പനുഷ്ഠിക്കുക.''

  (ബസ്സാര്‍) കോപ്പി

മുഹർറ മാസവും തെറ്റിദ്ധാരണകളും* *എല്ലാ കിണറ്റിലും സംസം വെള്ളമോ*

 *മുഹർറ മാസവും തെറ്റിദ്ധാരണകളും*

➖➖➖➖➖➖➖

*എല്ലാ കിണറ്റിലും സംസം വെള്ളമോ*

⁉️


🕳️🕳️🕳️🕳️🕳️🕳️🕳️


❓ മുഹർറം പത്തിനു എല്ലാ വെള്ളത്തിലേക്കും സംസം വെള്ളം വരുമെന്നും അന്നു കുളിച്ചാൽ ആ വർഷം അവൻ രോഗം പിടിപെടുന്നതിൽ നിന്നു നിർഭയമാകുമെന്നും പറയപ്പെടുന്നു. വസ്തുതയെന്ത്?


✅  അങ്ങനെ ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. അതു വളരെ ദുർബലമാണെന്ന് വ്യക്തം.

    റൗളുൽ ഫാഇഖ് (പേജ്: 178) എന്ന ഗ്രന്ഥത്തിൽ ഇതു കാണാം.

    അതു റുഹുൽ ബയാനിൽ (4/83) ഉദ്ധരിച്ചിട്ടുണ്ട്.


  *ذكر ان الله تعالى يخرق ليلة عاشوراء زمزم الى سائر المياه فمن اغتسل يومئذ أمن من المرض في جميع السنة كما في روض الفائق* 


(روح البيان في تفسير سورة يونس)


   മുഹർറം പത്തിലെ നിരവധി പുണ്യങ്ങൾ റൗളുൽ ഫാഇഖിൽ നിന്നു സയ്യിദുൽ 

ബക് രി (റ) ഇആനത്തിൽ  ഉദ്ധരിച്ചപ്പോൾ സംസമിൻ്റെ കഥ ബോധപൂർവ്വം ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല , പ്രസ്തുത കാര്യത്തിൽ റൗളുൽ ഫാഇഖിൽ പറഞ്ഞതിനു എതിർ പറയുകയും ചെയ്തു.

     സയ്യിദുൽ ബക് രി (റ) പറയുന്നു. *മുഹർറം പത്തിനു കുളിച്ചാൽ രോഗം ഉണ്ടാകില്ലന്നു പറയപ്പെടുന്നതിനു ഒരടിസ്ഥാനവുമില്ല.* (ഇആനത്ത്: 2/ 260 നോക്കുക)

  

     ചില നാടുകളിൽ മുഹർറം പത്തിൻ്റെ  സംസം കഥ ദുൽഹിജ്ജ :പത്തിന്നാണ്.

   മുഹർറം പത്തിലെ ആചാരം ഭക്ഷണ വിശാലതയും നോമ്പുമാണ്. ഇവ രണ്ടും അധികാരിക തെളിവുകൊണ്ട് സ്ഥിരപ്പെട്ടതാണ്.

കോപ്പി

ആശൂറനോമ്പ് ഖളാ വീട്ടൽ

 *ആശൂറനോമ്പ് ഖളാ വീട്ടൽ*⁉️


❓ ഞാൻ ആശൂറാഅ്   (മുഹർറം :10 ന്) നോമ്പ് അനുഷ്ഠിക്കുന്ന പതിവുണ്ട്. എന്നാൽ ഈ വർഷം എന്നിക്കതിനു സാധിച്ചില്ല . അതു മറ്റൊരു ദിനം ഖളാ വീട്ടാമോ? 

-  ശിഹാബ് പട്ടാമ്പി




✅ അതേ , ഖളാ വീട്ടൽ സുന്നത്താണ്. ഇക്കാര്യം പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം റംലി (റ) പ്രബലമാക്കി  പ്രസ്താവിച്ചിട്ടുണ്ട് (നിഹായ : 3/2 11, ശർവാനി: 3/460 )


قال الرملي في "نهاية المحتاج" (3/211): " أما من فاته، وله عادة بصيامه، كالإثنين : فلا يسن له قضاؤه ، لفقد العلة المذكورة على ما أفتى به الوالد - رحمه الله تعالى -.

لكنه معارض بما مر من إفتائه بقضاء ست من القعدة، عن ست من شوال، معللا له بأنه *يستحب قضاء الصوم الراتب. وهذا هو الأوجه*" انتهى.


      ഇമാം ശിഹാബ് റംലി (റ), ശിഷ്യൻ ഖത്വീബുശ്ശിർബീനി (റ) എന്നിവരുടെ വീക്ഷണം ഖളാ വീട്ടാവതല്ല എന്നാണ്.

(മുഗ്നി: 2/187)

കോപ്പി

അഖീഖ: ആൺകുട്ടിക്ക് രണ്ടു ആട്❓*

 *അഖീഖ: ആൺകുട്ടിക്ക് രണ്ടു ആട്❓*

🪼🪼🪼🪼🪼🪼🪼


❓ അഖീഖ: അറക്കുന്നതിൽ കുട്ടി ആണാണെങ്കിൽ രണ്ടാട് വേണമെന്ന് പറയപ്പെടുന്നു . വസ്തുതയെന്ത്?


✅  ആ പറയപ്പെടുന്നത് അങ്ങനെ ശരിയല്ല.   

   കുട്ടിക്കു ചെലവു കൊടുക്കൽ നിർബന്ധമായ ആൾക്കു കഴിവുണ്ടെങ്കിൽ അയാൾക്ക് സുന്നത്തായ ഒരു കർമമാണ് അഖീഖത്ത്.     

       കുട്ടിയെ പ്രസവിക്കപ്പെട്ട ശേഷം അറുപതു ദിവസത്തിനു മുൻപു രക്ഷിതാവു ഫിത്ർ സകാത്തു കൊടുക്കൽ നിർബന്ധമാകുന്ന വിധം കഴിവുള്ളയാളാകുകയെന്നാണുദ്ദേശ്യം. ഈ കഴിവുമില്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കിൽ അവർ അഖീഖത്തറുക്കൽ സുന്നത്തില്ല. (തുഹ്ഫ: 9/370)

    കുട്ടി ആണാണെങ്കിൽ രണ്ട് ആടും പെണ്ണാണെങ്കിൽ ഒരാടും അറക്കണമെന്നു  ഹദീസിൽ വന്നതു കൊണ്ട്  കർമ്മശാസ്ത്ര പണ്ഡിതന്മാർ ഇക്കാര്യമെടുത്തു പറഞ്ഞത് അത് ഏറ്റം മഹത്വം എന്ന നിലയ്ക്കാണ്. അഖീഖത്തിന്റെ സുന്നത്തു ലഭിക്കാൻ ആൺകുട്ടിക്ക് വേണ്ടി ഒരാടായാലും മതിയാകും. അല്ലെങ്കിൽ ഒട്ടകം, മാട് എന്നിവയുടെ ഏഴിലൊരു ഭാഗമായാലും മതിയാകും. 


❓ ഏറ്റവും ശ്രേഷ്ഠമായ രീതി എങ്ങനെ?


✅  ഏഴ് ആടുകൾ, ഒരൊട്ടകം, മാട്,  നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന്; ഇതേ ക്രമത്തിലാണു ശ്രേഷ്ഠമായത്.  കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും ഇതാണു നിയമം. 

തുഹ്ഫ: 9 / 371)

_________________________


ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...