Saturday, March 16, 2024

റമളാൻ മാസം കൂടുതലായി ചൊല്ലേണ്ടത്

 


 *റമളാൻ മാസം കൂടുതലായി ചൊല്ലേണ്ടത്*


*أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ أَسْتَغْفِرُ اللَّهَ وَأَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ* 

*ആദ്യ പത്തിൽ*

*أَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينْ*

*നടുവിലെ പത്തിൽ*


*أَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينَ* 

*അവസാന പത്തിൽ*


*أَللَّهُمَّ اَعْتِقْنِي مِنَ النَّارِ وَأدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينَ* 


*أَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي*

*തറാവീഹിനു ശേഷമുള്ള പ്രാർത്ഥന*

  

*أَلْحَمْدُ لِله رَبِّ الْعَالَمِينَ حَمْدًا  يُوَافِي نِعَمَهُ وَيُكَافِئُ مَزِيدَهُ* 

*أَللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَاوَمَوْلاَنَا مُحَمَّدٍ* 

*أَللَّهُمَّ إِنَّ لَكَ فِي كُلِّ لَيْلَةٍ مِنْ لَيَالِي شَهْرِ رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَأُمَنَاءَ مِنَ النَّارِ*

*إِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَأُمَنَائِكَ مِنَ النَّارِ*   

*إِجْعَلْنَا يَا إِلَهَنَا يَا أَللهُ يَا أَللهُ يَا أَللهُ مِنَ السُّعَدَاءِ الْمَقْبُولِينَ وَلَا تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ* 


*വിത്റിനു ശേഷമുള്ള പ്രാർത്ഥന* 


*أَللَّهُمَّ إِنَّا نَعُوذُ بِرِضَاكَ مِنْ سُخْطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَبِكَ مِنْكَ لَا نُحْصِي ثَنَاءًا عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ*


*أَللَّهُمَّ رَبَّنَا تَقَبَّلْ مِنَّا صَلَاتَنَا وَصِيَامَنَاوَنٍيَّتَنَا وَقِيَامَنَا وَرُكُوعَنَا وَاعْتِدَالَنَا  وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنا وَاسْتَجِبْ دُعَاءَنَا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ وَتُبْ عَلَينَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ* 


*റമളാനിലെ പ്രത്യേക പ്രാർത്ഥന* 


*أَللَّهُمَّ اجْعَلْ هَذَا الشَّهْرَ* *الشَّرِيفَ الْعَظِيمَ الْمُبَارَكَ شَاهِدًا لَنَا لَا شَاهِدًا عَلَينَا وَاجْعَلْهُ حُجَّةً لَنَا لَا حُجَّةً عَلَيْنَا* 


*أَللَّهُمَّ اَعْتِقْ رِقَابَنَا وَرِقَابَ* *آبَائِنَا وَأُمَّهَاتِنَا وَأَسَاتِذَتِنَا* *وَرِقَابَ مَنْ لَنَا مِنَ الدُّيُونِ وَالْمَظَالِمِ وَعَذَابٍ الْقَبْرِ وَالنَّارِ*

ചിക്കൻ സ്റ്റാളിലെ കോഴി അറവ്* ⁉️ 🐓🐓🐓🐓🐓🐓🐓 ❓

 *ചിക്കൻ സ്റ്റാളിലെ കോഴി അറവ്* ⁉️

🐓🐓🐓🐓🐓🐓🐓 ❓

==================== മുൻകാലത്തൊക്കെ കോഴിയെ അറക്കാൻ വേണ്ടി മഹല്ല് പള്ളിയിലെ മൊല്ലാക്കാൻ്റെ അടുത്തേക്ക് പോവുകയും അങ്ങനെ മറ്റൊരാൾ കോഴിയെ പിടിച്ചു കൊടുക്കുകയും മൊല്ലാക്ക അറവ് നടത്തുകയും ചെയ്യുന്ന പതിവായിരുന്നു ഉണ്ടായിരുന്നതെന്ന്. ഉമ്മമാർ പറഞ്ഞു കേട്ടിട്ടുണ്ട്‌.

    എന്നാൽ ഇന്നു ഓരോരുത്തരും സ്വന്തമായി തന്നെ കോഴിയെ അറക്കുന്നു. 

   ചില ചിക്കൻ സ്റ്റാളുകളിൽ മറ്റൊരാൾ പിടിച്ചു കൊടുക്കുക പോലും ചെയ്യാതെ , മറ്റൊരാളെ സഹായം ഇല്ലാതെ അറക്കുന്നു. ഈ കാഴ്ച ഇന്നു സാധാരണമാണ്.

  ചില സംശയങ്ങൾ

(ചോദ്യം: 1) 

    മുൻ കാലത്ത് കോഴിയെ അറക്കാൻ മൊല്ലാക്കാനെ തേടി പോയതെന്തുകൊണ്ട് .?

    സ്വന്തമായി എന്തുകൊണ്ട് അറത്തില്ല?

(ചോദ്യം: 2 )

   ഇന്നു ഓരോരുത്തരും സ്വന്തമായി തന്നെ കോഴിയെ  അറക്കാൻ മുന്നോട്ട് വരുന്നതെന്ത് കൊണ്ട്.

ചോദ്യം: 3

   കോഴി അറവ് ശരിയാവണമെങ്കിൽ  ഒരാൾ പിടിച്ചു കൊടുക്കുകയും മറ്റൊരാൾ അറക്കുകയും വേണം എന്ന നിയമമുണ്ടോ?

   ഒരാൾ തന്നെ പിടിച്ചു അവനു തന്നെ (ചില ചിക്കൻ സ്റ്റാളുകളിൽ കാണുന്നത് പോലെ ) അറവ് നടത്തിയാൽ അറവ് സ്വഹീഹാകുമോ?

ചോദ്യം: 4

  കോഴി അറവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം?

---   --- 

ഉമ്മമാർ പറഞ്ഞത് ശരിയാണ്.


*(മറുപടി: 1)*


  1)മുൻ കാലത്തു സത്യ വിശ്വാസികൾ കാണിച്ച സൂക്ഷ്മത .


2)  സ്വന്തം അറവ് നടത്താൻ അറിയാമെങ്കിലും അറവ് നടത്തിയാൽ അതു ശരിയായില്ലങ്കിലോ എന്ന ഭയം.


3) മസ്അല  അറിയാത്തതു കൊണ്ട്. 


(മസ്അല പടിച്ച് സ്വന്തമായി അറക്കുന്നവരും മുമ്പ് ഉണ്ടായിരുന്നു.)


*(മറുപടി: 2 )* 


   1)സൂക്ഷമതക്കുറവ്

 2) മസ്അല പഠിച്ചതിനാൽ ആത്മവിശ്വാസം.

3)അറവ് ശരിയായില്ലങ്കിലോ എന്ന ഭയമില്ലായിമ എന്നിവയെല്ലാം കാരണമായേക്കാം .


*(മറുപടി: 3 )*

 

   കോഴി അറവിൻ്റെ സാധുതയ്ക്കു ഒരാൾ പിടിച്ചു കൊടുത്തു മറ്റൊരാൾ അറക്കണം എന്ന നിയമമില്ല. 

   പിടിച്ചവൻ തന്നെ , മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി അറക്കാവുന്നതാണ് .


*(മറുപടി 4)*


   ശ്വാസനാളവും അതിൻ്റെ താഴെയുള്ള അന്നനാളവും മുഴുവൻ മുറിക്കണം. ഇക്കാര്യം നിർബന്ധമാണ്. ഇതാണ് അറവ്.

     കഴുത്തിൻ്റെ ഇരുഭാഗത്തുമുള്ള രണ്ടു ഞരമ്പുകൾ മുറിക്കൽ സുന്നത്താണ്. ജീവൻ വേഗത്തിൽ നഷ്ടപ്പെടാൻ അതു കാരണമാകും. ജീവിയോട് ചെയ്യുന്ന കാരുണ്യമാണത്. 

    കോഴിയെ അറക്കുമ്പോൾ അതിൻ്റെ കഴുത്തിൽ മുഴച്ചു നിൽക്കുന്ന - കല്ല - ( حرقدة ) തലയുടെ ഭാഗത്താക്കണം. കല്ല ശ്വാസനാളത്തിൻ്റെ ഭാഗമാണ്. (തുഹ്ഫ: 9/322 )

    ഇറച്ചിക്കോഴികൾക്ക് ഇത്തരം ഉയർന്നു നിൽക്കുന്ന *കല്ല* കാണാറില്ല.

Wednesday, March 13, 2024

ശഅ്ബാൻ പതിനഞ്ചിനു നോമ്പ് പിടിച്ചവനും ശേഷം നോമ്പ് ഹറാം

 മസ്അല നമ്പർ

 7️⃣0️⃣3️⃣5️⃣

........................................

*ശഅ്ബാൻ പതിനഞ്ചിനു നോമ്പ് പിടിച്ചവനും ശേഷം നോമ്പ് ഹറാം* ⁉️

🔘🔘🔘🔘🔘🔘


  ❓ശഅ്ബാൻ 15 , 16 ,  ദിവസങ്ങളിൽ നോമ്പനുഷ്ഠിച്ചവൻ പിറ്റേന്ന് (ശഅ്ബാൻ 17) ന് നോമ്പ് ഒഴിവാക്കിയാൽ ശഅ്ബാനിലെ പിന്നീടുള്ള ദിവസങ്ങളിൽ കേവലം സുന്നത്തു നോമ്പ് ഹറാമാകുമോ? 


✅  അതേ , ഹറാമാകും.

   ശഅ്ബാൻ പതിനഞ്ചിനു നോമ്പ് പിടിച്ച് തുടരെ നോമ്പ് പിടിക്കൽ സുന്നത്താണ്. തുടർച്ച മുറിച്ചാൽ കേവലം സുന്നത്ത് നോമ്പ്  ശഅ്ബാൻ പതിനഞ്ചിനു ശേഷം  ഹറാമാകും. നോമ്പ് സ്വഹീഹാവുകയുമില്ല. (നിഹായ :3/ 177, ഹാശിയത്തുന്നിഹായ : 3/177 , ശർവാനി :3/417, ഹാശിയത്തുൽ ജമൽ 2/326)

    

     ഖളാഅ് വീട്ടേണ്ട നോമ്പ് ഖളാ വീട്ടൽ നിർബന്ധമാണ്. 

      ശഅ്ബാൻ പതിനഞ്ചിനു ശേഷം നോമ്പ് ഖളാ വീട്ടൽ ഹറാമാണെന്ന ചിലരുടെ ധാരണ തിരുത്തപ്പെടേണ്ടതാണ്.


 *ﻓﻠﻮ ﺻﺎﻡ اﻟﺨﺎﻣﺲ ﻋﺸﺮ ﻭﺗﺎﻟﻴﻪ ﺛﻢ ﺃﻓﻄﺮ اﻟﺴﺎﺑﻊ ﻋﺸﺮ ﺣﺮﻡ ﻋﻠﻴﻪ اﻟﺜﺎﻣﻦ ﻋﺸﺮ؛ ﻷﻧﻪ ﺻﻮﻡ ﻳﻮﻡ ﺑﻌﺪ اﻟﻨﺼﻒ ﻟﻢ ﻳﻮﺻﻞ ﺑﻤﺎ ﻗﺒﻠﻪ ﻧﻬﺎﻳﺔ ﻗﺎﻝ ﻋ ﺷ ﺃﻱ: ﻓﺸﺮﻁ اﻟﺠﻮاﺯ ﺃﻥ ﻳﺼﻞ اﻟﺼﻮﻡ ﺇﻟﻰ ﺁﺧﺮ اﻟﺸﻬﺮ ﻓﻤﺘﻰ ﺃﻓﻄﺮ ﻳﻮﻣﺎ ﻣﻦ اﻟﻨﺼﻒ اﻟﺜﺎﻧﻲ ﺣﺮﻡ ﻋﻠﻴﻪ اﻟﺼﻮﻡ ﻭﻟﻢ ﻳﻨﻌﻘﺪ ﻣﺎ ﻟﻢ ﻳﻮاﻓﻖ ﻋﺎﺩﺓ ﻟﻪ ﻛﻤﺎ ﻫﻮ ﻇﺎﻫﺮ* 

(نهاية : ١٧٧ /٣, حاشية النهاية: ١٧٧ / ٣ , حاشبة الشرواني : ٤١٧ / ٣)


*ﻓﻤﺘﻰ ﺃﻓﻄﺮ ﻳﻮﻣﺎ ﻣﻦ اﻟﻨﺼﻒ اﻟﺜﺎﻧﻲ ﺣﺮﻡ ﻋﻠﻴﻪ اﻟﺼﻮﻡ ﻭﻟﻢ ﻳﻨﻌﻘﺪ ﻭﻓﻬﻢ ﻣﻨﻪ ﺃﻧﻪ ﻟﻮ ﺻﺎﻡ اﻟﺨﺎﻣﺲ ﻋﺸﺮ ﻭﺗﺎﻟﻴﻪ ﺛﻢ ﺃﻓﻄﺮ اﻟﺴﺎﺑﻊ ﻋﺸﺮ ﺣﺮﻡ ﻋﻠﻴﻪ ﺻﻮﻡ اﻟﺜﺎﻣﻦ ﻋﺸﺮ ﻭﻫﻮ ﻇﺎﻫﺮ؛ ﻷﻧﻪ ﺻﻮﻡ ﺑﻌﺪ اﻟﻨﺼﻒ ﻟﻢ ﻳﺼﻠﻪ ﺑﻤﺎ ﻗﺒﻠﻪ اﻩـ.* (حاشية الجمل: ٣٢٦ / ٢)

🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 08

https://chat.whatsapp.com/FN2oq8C6nYW1s3f4FMXXIo

കഫൻ ചെയ്യുന്നതിനു മുമ്പ് നിസ്കാരം

 7️⃣0️⃣3️⃣3️⃣                                       ---------------------------------------------------                                        *കഫൻ ചെയ്യുന്നതിനു മുമ്പ് നിസ്കാരം*

♻️♻️♻️♻️♻️♻️♻️♻️


❓ മയ്യിത്തിൻ്റെ കഫൻ പൂർത്തിയാക്കാതെ മുഖം തുറന്നിട്ട നിലയിൽ ഹാളി റായ മയ്യിത്തു നിസ്കാരം നിർവ്വഹിക്കുന്നതിൻ്റെ വിധിയെന്ത്?


✅ മുഖം തുറന്നിട്ടാൽ കഫൻ ചെയ്യൽ ആവില്ല. മുഖം അടക്കം ശരീരം മുഴുവനും മറച്ചാലാണ് കഫൻ ചെയ്യുക എന്ന ഫർള് വീടുക. 

     കഫൻ ചെയ്യും മുമ്പ് ഹാളിറും ഗാഇബുമായ മയ്യിത്തു നിസ്കാരം കറാഹത്താണ്. (തുഹ്ഫ: 3/189 , നിഹായ :3/25

(ﻭﺗﻜﺮﻩ ﻗﺒﻞ ﺗﻜﻔﻴﻨﻪ: تحفة)

ﻭﺗﻜﺮﻩ) اﻟﺼﻼﺓ ﻋﻠﻴﻪ (ﻗﺒﻞ ﺗﻜﻔﻴﻨﻪ: نهاية)

     അപ്പോൾ മയ്യിത്തിൻ്റെ  മുഖം തുറന്നിട്ട നിലയിൽ മയ്യിത്ത് നിസ്കാരം കറാഹത്താണ്. 


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 07    https://chat.whatsapp.com/BjjtjGWILMOJNIBFXbo7kS

വെള്ളിയാഴ്ച സത്യവിശ്വാസികളുടെ പെരുന്നാളാണ്*

 7️⃣0️⃣3️⃣0️⃣                                       ---------------------------------------------------                                                                      *വെള്ളിയാഴ്ച സത്യവിശ്വാസികളുടെ പെരുന്നാളാണ്*

🌙🌙🌙🌙🌙🌙🌙


   ഒരിക്കൽ നബി (സ) യുടെ അരികിലേക്ക് മലക്ക് ജിബ് രീൽ (റ) വന്നു പറഞ്ഞു: തങ്ങൾക്കും തങ്ങളുടെ പിൻഗാമികൾക്കും പെരുന്നാളായിട്ടാണ് അല്ലാഹു ജുമുഅ നിർബന്ധമാക്കിയിട്ടുള്ളത്. നബി (സ) ചോദിച്ചു; എന്തൊക്കെയാണ് ആ ദിവസം ഞങ്ങൾക്ക് ലഭിക്കുക. ജിബ്‌രീൽ (അ) പറഞ്ഞു: ആ ദിവസം ഒരു പ്രത്യേക സമയമുണ്ട്. ആ സമയം ആരെങ്കിലും പ്രാർത്ഥിച്ചാൽ അവന് വേണ്ടി നിശ്ചയിച്ചതെല്ലാം അല്ലാഹു നൽകും. അതവന് ഉപകരിക്കില്ലെങ്കിൽ അതിനേക്കാൾ വലിയത് അവന് വേണ്ടി അല്ലാഹു സൂക്ഷിച്ചു വെക്കും. അല്ലെങ്കിൽ അവന് ഏൽക്കേണ്ടിവരുന്ന വലിയ അപകടത്തിൽ നിന്നവനെ രക്ഷിക്കും

   ജിബ്‌രീൽ (അ) തുടർന്നു. ഞങ്ങളുടെ അടുക്കൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വെള്ളിയാഴ്ച. ഞങ്ങൾ അതിനെ വിളിക്കുന്നത് വർധനവിന്റെ ദിനമെന്നാണ്. നബി (സ) ചോദിച്ചു: എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ജിബ്‌രീൽ (അ) പറഞ്ഞു: നല്ല വെൺമയും കസ്തൂരിയെ വെല്ലുന്ന സുഗന്ധവും നിറഞ്ഞ ഒരു വിശിഷ്ട താഴ്‌വാരം അല്ലാഹു സ്വർഗത്തിൽ പണിതിട്ടുണ്ട്. അവിടെ വെള്ളിയാഴ്ച ദിവസത്തിൽ അല്ലാഹുവിനെ ദർശിക്കാനും മതിവരുവോളം ചോദിക്കാനുമുള്ള അവസരം ലഭിക്കുന്നു 

      വെള്ളിയാഴ്ച ദിവസത്തിൽ ഒരു പ്രത്യേക സമയമുണ്ടെന്നും ആ സമയത്തെ പ്രാർഥനക്ക് ഫലം ഉറപ്പാണെന്നും നിരവധി ഹദീസുകൾ പഠിപ്പിക്കുന്നുണ്ട്.  വെള്ളിയാഴ്ചയിലെ ആ പ്രത്യേക സമയത്ത് അല്ലാഹുവിനെ അനുസരിക്കുന്ന അടിമയുടെ നിസ്‌കാരം സംഭവിക്കുകയും ആ നിസ്‌കാരത്തിൽ അവൻ ചോദിക്കുന്നതെന്തും അല്ലാഹു അവന് നൽകുകയും ചെയ്യുമെന്ന് ഹദീസിൽ കാണാം.    

       ഈ സമയത്തെക്കുറിച്ചുള്ള ചർച്ചയിൽ അതൊരു നിമിഷം മാത്രമാണെന്ന് നബി (സ) കൈകൊണ്ട് ആംഗ്യം കാണിച്ചതായി ഹദീസിലുണ്ട്.

    ഇമാം മിമ്പറിൽ കയറിയത് മുതൽ നിസ്‌കാരം അവസാനിക്കുന്നത് വരെയുള്ള സമയത്തിനിടക്കാണ് ആ പ്രത്യേക സമയമുള്ളതെന്ന് ഇമാം അബൂമൂസൽ അശ്അരി (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. അസ്റിനു ശേഷമാണെന്നും മറ്റും അഭിപ്രായമുണ്ട്.

   വെള്ളിയാഴ്ചയുടെ മുഴുസമയവും ഏറെ പവിത്രത നിറഞ്ഞതാണെന്ന് വ്യക്തം.

     പവിത്രമായ വെള്ളിയാഴ്ച ദിവസത്തിൽ സൂറത്തുൽ കഹ്ഫും  സ്വലാത്തും  വർധിപ്പിക്കാൻ  നാം ശ്രമിക്കണം. നബി (സ) പറഞ്ഞു. ഒരാൾ വെള്ളിയാഴ്ച എൺപത് സ്വലാത്ത് ചൊല്ലിയാൽ അവന് എൺപത് വർഷത്തെ ദോഷങ്ങൾ അല്ലാഹു പൊറുക്കുന്നതാണ്.  

   *വെള്ളിയാഴ്ചയും വിവാഹവും*

     വിവാഹത്തിനു ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ച ആണെന്ന് കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.  വെള്ളിയാഴ്ച നടന്ന ചില വിവാഹങ്ങൾ പരിചയപ്പെടാം.

*ഒന്ന്:*

ആദം നബി (അ)

 ഹവ്വാ ബീവി (റ)

*രണ്ട്:*

മൂസാ നബി(അ)  സഫൂറാ ബീവി (റ) 

*മൂന്ന്:*

 യൂസുഫ് നബി (അ) സലീഖാ ബീവി (റ) 

*നാല്:*

 സുലൈമാൻ നബി(അ) ബിൽഖീസ്(റ)

*അഞ്ച്:*

മുഹമ്മദ് നബി (സ്വ)

ഖദീജാ ബീവി (റ)

*ആറ്:*

മുഹമ്മദ് നബി(സ്വ) ആഇശാ ബീവി (റ)

*ഏഴ്:*

അലി (റ) 

ഫാത്വിമ ബീവി (റ)

( ബുസ്താനുസ്സബ്അ:)              ഇന്നു വെള്ളിയാഴ്ചയാണല്ലോ. നികാഹിനു ഉത്തമ ദിനം. നഹ്സ് എന്നത് ശർഇയ്യായ വിധിയുമായി ബന്ധപ്പെട്ട ഒന്നല്ല .


🖊️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 05 

https://chat.whatsapp.com/KIoa1WExjVNIlvJN55brEz

ശഅ്ബാനിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ' എന്ന പ്രാർത്ഥന ?

 7️⃣0️⃣2️⃣5️⃣

...........................................

*' ശഅ്ബാനിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ' എന്ന പ്രാർത്ഥന ?*

🟢🟢🟢🟢🟢🟢🟢


❓ “അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ വശഅ്ബാന വബല്ലിഗ് നാ  റമളാന” എന്ന പ്രാർത്ഥനയുമായി ബന്ധപ്പെട്ട ചിലർ *സംശയങ്ങളും മറുപടികളും*


1)  പ്രസ്തുത പ്രാർത്ഥനയിൽ  'റജബിൻ' എന്നോ  'റജബ' എന്നോ പറയേണ്ടത്❓


 2) ചിലർ 'ശഹ്റ റമളാൻ' എന്നും ചിലർ വെറും 'റമളാന' എന്നും പറയുന്നു. അതിനെക്കുറിച്ചെന്തു പറയുന്നു❓


3) ഹദീസിൽ വന്ന പ്രാർത്ഥനക്ക് ശേഷം  "വവഫ്ഫിഖ്നാ ഫീഹി ലിസ്സിയാമി വൽഖിയാമി വതിലാവത്തിൽ ഖുർആൻ'' എന്നു ചിലർ ചേർക്കുന്നു. അങ്ങനെ വേണോ❓


 4) ശഅ്ബാൻ മാസത്തിൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കണോ? നബി(സ്വ) ശഅ്ബാനിൽ നിർവ്വഹിച്ചിട്ടുണ്ടോ?  

   ചിലർ ശഅ്ബാൻ മാസത്തിൽ പ്രാർത്ഥിക്കുമ്പോൾ 'ഫീ റജബിൻ' എന്നതു കളയുന്നു. മറ്റുചിലർ അതു പറയുന്നു. എങ്ങനെയാണ് ഹദീസിലുള്ളത് ❓


 5) പ്രസ്തുത ഹദീസ് പ്രബലമായ സനദ് കൊണ്ട് സ്ഥിരപ്പെട്ടതാണോ ❓


6) ഈ പ്രാർത്ഥന ഇങ്ങനെ റജബിലും ശഅ്ബാനിലും എല്ലാ ദിവസവും നബി(സ്വ) പ്രാർത്ഥിച്ചിട്ടുണ്ടോ ❓ 


7 ) നിസ്കാര ശേഷം ഈ പ്രാർത്ഥന നിർവ്വഹിക്കുന്നതിനെന്താണടിസ്ഥാനം❓ 


✅ 1) നിയമപരമായി 

ഫീ റജബിൻ എന്നും ഫീ റജബ എന്നും പറയാം. എന്നാൽ ഹദീസിൽ വന്നത് 

ഫീ റജബിൻ എന്നു തൻവീൻ കൊണ്ടാണെന്ന് ജാമിഉസ്സഗീറിൻ്റെ ശർഹ് അസ്സിറാജുൽ മുനീറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഹദീസിൽ വന്ന പദത്തിനോട് പിൻപറ്റി കൊണ്ട് 

ഫീ റജബിൻ എന്നു പ്രാർത്ഥിക്കലാണ് ഏറ്റവും പുണ്യം .


2) ശഹ്റ റമളാന എന്നും ശഹ്റ എന്ന പദം ഒഴിവാക്കി  റമളാന എന്നും പറയാം. രണ്ടു രീതിയിലും ഹദീസ് വന്നിട്ടുണ്ട്. 

       വ ബല്ലിഗ് നാ റമളാന എന്ന സ്ഥാനത്ത് 

''വ ബാരിക് ലനാ ഫീ റമളാന '' എന്നും ഹദീസിൽ (മുസ്നദ്) വന്നിട്ടുണ്ട്.

     ഇമാം ബൈഹഖി അദ്ദഅവാത്തുൽ കബീറിൽ റിപ്പോർട്ട് ചെയ്ത ഹദീസിൽ '' ബല്ലിഗ് നാ റമളാന'' എന്നാണുള്ളത്. ശഹ്റ എന്ന പദം ഇല്ല.

    എന്നാൽ ഇമാം ഇബ്നു സ്സുന്നി (റ) അമലുൽ യൗമി 

വെല്ലൈല: എന്ന ഗ്രന്ഥത്തിലും  ഇമാം ഇബ്നു ഹജർ ഹൈതമി(റ) ഇത്ഹാഫിലും രേഖപ്പെടുത്തിയ ഹദീസിൽ '' ശഹ്റ റമളാൻ '' എന്നാണുള്ളത്. മാത്രമല്ല , ഇബ്നു സ്സുന്നീ (റ) ശഹ്റ റമളാൻ എന്ന ഹദീസ് കൊണ്ടുവന്നതിലേക്ക് ഇമാം നവവീ (റ) അദ്കാറിൽ സൂചിപ്പിച്ചിട്ടുമുണ്ട്.


3)  ഹദീസിൽ വന്ന പ്രാർത്ഥനായാട് ''അത്ഫ് ''ചെയ്തും

 '' ളമീർ '' മടക്കിയും പ്രാർത്ഥിക്കാതിരിക്കലാണ് ഉത്തമമെന്ന് പണ്ഡിതർ പറയാറുണ്ടെന്ന്

 ''ഖസ്വാഇസുൽ അയ്യാമി വൽ അശ്ഹുർ '' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

  അപ്പോൾ വവഫ്ഫിഖ്നാ 

ഫീഹി  എന്ന ശൈലി ഒഴിവാക്കലാണ് കരണീയം. 

    ഹദീസിൽ വന്ന ബല്ലിഗ് നാ റമളാൻ എന്നതിൻ്റെ ഉദ്ദേശ്യം റമളാനിൽ നോമ്പിനും ഇഅ്തി കാഫിനും മറ്റും തൗഫീഖ് നൽകണേ യെന്നാണ്.  അപ്പോൾ വഫ്ഫിഖ്നാ ....  എന്ന പ്രാർത്ഥനയുടെ ആവശ്യം ഇല്ല. അതിൻ്റെ ആശയം ഹദീസിൽ വന്ന പ്രാർത്ഥനയിലുണ്ടല്ലോ, 

   ഇനി പ്രാർത്ഥിക്കണം എന്നാഗ്രിക്കുന്നവർക്ക്

 '' അല്ലാഹുമ്മ വഫ്ഫിഖ്നാ 

ഫീ റമളാന ലിസ്സിയാ മി ... എന്നു ' അത്ഫും ' ളമീറും ഒഴിവാക്കി പ്രാർത്ഥിക്കാം. എന്നാൽ ചിലർ അഭിപ്രാർപ്പെട്ട അദബ് കേട് വരുന്നില്ല. 


4) ശഅ്ബാൻ മാസത്തിലും പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കാം. നബി(സ്വ) ശഅ്ബാൻ സമാഗതമാൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിച്ചതായി അല്ലാമാ ആലൂസി സാദ തൻ്റെ ' ഗാലിയത്തുൽ മവാഇളി' ലും ഇമാം ഇബ്നു ഹജർ ഹൈതമി(റ) ഇത്ഹാഫിലും രേഖപ്പെടുത്തിയിട്ടുണ്ട്. 

   ശഅ്ബാനിൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കുന്നവർ  ഫീ റജബിൻ എന്ന പദം ഒഴിവാക്കുന്നത് അദബിനു എതിരാണ്. കാരണം ശഅ്ബാനിലും ഫീ റജബിൻ എന്ന പദത്തോടെ നബി(സ്വ) പ്രാർത്ഥിച്ചത് ഹദീസിലുണ്ട്.


5)  ഈ ഹദീസ് അത്ര പ്രബലമായ സനദുകൊണ്ടു സ്ഥിരപ്പെട്ടതല്ല. എങ്കിലും ഇതുകൊണ്ടു അമൽ ചെയ്യാവുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല. പ്രാർത്ഥന ഹദീസ് കൊണ്ട് സ്ഥിരപ്പെടണമെന്നു തന്നെ നിയമമില്ല.


 6)  റജബ് - ശഅ്ബാൻ മാസങ്ങൾ പ്രവേശിച്ചാൽ - ഇങ്ങനെയൊരു പ്രാർതഥന നബി(സ)നടത്തിയിരുന്നു; ഇതു റജബു - ശഅ്ബാൻ  പ്രവേശിക്കുമ്പോൾ നബി( സ)യുടെ ഒരു പതിവാണ് എന്നു മാത്രമേ  ഹദീസിൽ നിന്നു  ഗ്രഹിക്കുകയുള്ളൂ.

    റജബിലും ശഅ്ബാനിലും എല്ലാ ദിവസങ്ങളിലും   നബി(സ്വ) ഈ പ്രാർത്ഥന സ്ഥിരമാക്കിയെന്നതിനു രേഖ കാണുന്നില്ല.- 

   രേഖയില്ല എന്നത്  എല്ലാ ദിവസവും പ്രാർത്ഥിക്കുന്നതിനു തടസ്സമില്ല. കാരണം, പ്രാർത്ഥനക്ക് ഹദീസിൽ  പ്രത്യേക രേഖ വേണം എന്ന നിയമമില്ല. 


7) നിസ്കാരാനന്തരം ഈ പ്രർത്ഥന നബി(സ്വ) പ്രാർത്ഥിച്ചതിനു തെളിവൊന്നും കാണുന്നില്ല. 

   എന്നാൽ നിസ്കാര ശേഷം പൊതുവെ  പ്രാർത്ഥന സുന്നത്താണല്ലോ. പ്രസ്തുത പ്രാർത്ഥന നിർവ്വഹിച്ചാലും  ആ സുന്നത്ത് ലഭിക്കും. ആ നിലയ്ക്കാണ് നാം നിസ്കാരാനന്തരം പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കുന്നത്.


🖊️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 01 

Tuesday, March 12, 2024

അശുദ്ധികൊണ്ട് മുറിയാത്ത വുളൂഅ്*

 *കൗതുക മസ്അലകൾ*

_ഭാഗം രണ്ട്_


*അശുദ്ധികൊണ്ട് മുറിയാത്ത വുളൂഅ്*


    _വുളൂഅ് മുറിയുന്ന കാരണമുണ്ടായാൽ അതു മുറിയുമല്ലോ. എന്നാൽ മുറിയാത്ത വുളൂഅ് ഉണ്ട്._

      _വലിയ അശുദ്ധിയുള്ളവർ കുളിക്കും മുമ്പ് വുളൂഅ് ചെയ്യൽ സുന്നത്തുണ്ട്._ 

      _ഈ വുളൂഅ് ചെറിയ അശുദ്ധി മൂലം മുറിയുകയില്ല. സംയോഗം കൊണ്ട് മാത്രമാണ് ഈ വുളൂഅ് മുറിയുക .പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം റംലി (റ) ഈ മസ്അല വിവരിച്ചിട്ടുണ്ട്._ (ഹാശിയത്തുൽ ബുജൈരിമി: 1/243)

وبه يلغز فيقال *لنا وضوء لا يبطله الحدث*

     _അശുദ്ധി ബാത്വിലാക്കാത്ത വുളൂഅ് നമുക്കുണ്ടന്ന് കടംങ്കഥ പറയാം_

*-----------------------------------*


നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...