✍✍✍✍✍✍✍✍✍
بسم الله الرحمن الرحيم الحمد لله والصلاه والسلام على رسول الله صلى الله عليه وسلم أما بعد
*വാറോലകൾ കൊണ്ട് നിർമ്മിച്ചതല്ല.ബറാഅത്ത് രാവ്...*
*അസ് ലം സഖാഫി
പരപ്പനങ്ങാടി*
*ബറാഅത്ത് രാവുമായി ബന്തപെട്ട് ഇത് വരെ വന്ന ഒഹാബി പുരോഹിതരുടെ എല്ലാ ജൽപ്പനങ്ങൾക്കു് മറുപടി*
.................................................
✍ *സനീർ സ്വലാഹി*
06/04/2020 (ബുറൈദ ) എന്ന
*ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.*
അന്ധവിശ്വാസങ്ങൾ സ്ഥാപിക്കാൻ പൗരോഹിത്യം കൊണ്ടുവരാറുള്ളത് ചില വാറോലകളായ സംഭവങ്ങളാണ്.
സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ ഈ ബറാഅത്ത് രാവിനെ തെളിയിക്കാൻ ഈ മുസ്ലിയാക്കന്മാർക്ക് സാധിക്കുകയുമില്ല. തെളിയിക്കാൻ കഴിയുമെങ്കിൽ തെളിയിക്കാൻ സർവ്വ മൊയിലാക്കന്മാരെയും ഈ ലേഖകൻ വെല്ലുവിളിക്കുകയാണ്.
ഇല്ലാത്ത രാവിന് വല്ലാത്ത പോരിശ അതാണ് ബറാത്ത് രാവ്.*
ശഅബാൻ പതിനഞ്ചിന് വലിയ പോരിശയുണ്ടന്നാണ് *സമസ്തക്കാർ* വിളിച്ച് പറയുന്നത്.
*അല്ലാഹുവിന്റെ* പ്രവാചകൻ (സ) അങ്ങനെ ഒരു പോരിശ പഠിപ്പിച്ചതായി ഉത്തമ നൂറ്റാണ്ടുകാർക്ക് പരിചയമില്ല.
*മറുപടി*
അത് സമസ്തക്കാർ മാത്രം പറഞ്ഞതല്ല
മുൻ കാമികളായ പണ്ഡിതർ തെളിവുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞത് സമസ്ത കാരും പറഞു എന്ന് മാത്രം
ഒഹാബി കളുടെ അങ്ങേ തല നേതാവ് അഇബ്നുതൈമിയ പറയട്ടെ .
وقال ابن تيمية في كتابه اقتضاء الصراط المستقيم: ليلة النصف من شعبان فقد روى في فضلها من الأحاديث المرفوعة والآثار ما يقتضي أنها ليلة مفضلة وأن من السلف من كان يخصها بالصلاة فيها. اهـ
ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ നബി സ്വയിലേക്ക് ചേർന്നതും മറ്റു റിപ്പോർട്ടുകളും ഉണ്ട്.
മേൽ രാത്രിക്ക് മഹത്ത്വമുണ്ട് എന്ന് അവതേടുന്നുണ്ട് '
സലഫുകളിൽ അന്ന് പ്രതേകം നിസ്കരിച്ചവർ ഉണ്ട് ( 'ഇഖ്തിളാ ഉ 356)
ـഒഹാബികൾ
അങ്ങീകരിക്കുന്ന
ദഹബി പറയുന്നു
وقال المحدث بهاء الدين القاسم: كان أبي رحمه الله مواظبا على الجماعة والتلاوة، يختم كل جمعة ويختم في رمضان كل يوم ويعتكف في المنارة الشرقية، وكان كثير النوافل والأذكار، ويحيي ليلة النصف( أي من شعبان) والعيدين بالصلاة والذكر. اه
تذكرة الحفاظ في ترجمة الحافظ أبي القاسم ابن عساكر:
.മുഹദ്ധിസ് ബഹാഉദ്ധീൻ റ പറത്തു
എന്റെ പിതാവ്ശഅബാൻ പകുതിയിലെ രാത്രിയെ നിസ്കാരം കൊണ്ടും ദിക്റ് കൊണ്ടും ജീവിപ്പിക്കുന്നവരായിരുന്നു
(തദ്കിറ)
* ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച
ഹി 150 സലഫുസ്വാലിഹീങ്ങളിൽ പെട്ട
ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ്*എന്ന ഗ്രന്ഥം ഒന്നാം വാള്യം 204-ാം പേജില്‍ പറയുന്നു:
*“വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, *ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും*”.
قال الشافعي في الأم: وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان.
قال الشافعي: وأنا أستحب كل ما حكيت في هذه الليالي من غير أن تكون فرضا. اهـ
ശാഫിഈ റ പറഞ്ഞു ഈ രാത്രികളിൽ ഉദ്ധരിക്കപെടുന്നത് ഞാൻ ഇ ഷ്ടപെടുന്നു. അത് ഫർളല്ല -ഉമ്മ്
قال النووي في المجموع شرح المهذب.
قال الشافعي في الأم: وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان.
واستحب الشافعي والأصحاب الإحياء المذكور مع أن الحديث ضعيف، لـما سبق في أول الكتاب أن أحاديث الفضائل يتسامح فيها ويعمل على وفق ضعيفها. اهـ
നവവി റ പറഞ്ഞു.
ശാഫിഈ റ ഉമ്മിൽ പറയുന്നു. അഞ്ച് രാത്രി ദുആ ഇജാബത്തുണ്ട് വെള്ളിയാഴച്ച രാവ് ബലിപെരുന്നാൾ രാവ് ചെറിപെരുന്നാൾ രാവ് റജബ് ആദ്യരാവ് ശഅബാൻ പകുതിയുടെ രാവ്.
ശാഫിഇ റ ന്റെമേൽ വാജകത്തിൽ
ശാഫിഈ ഇമാമും അനുയായികളും
പുണ്യകർമങ്ങളുടെ ഹദീസുകൾക്കനുയോജ്യമായി അമൽ ചെയാമെന്നും അതിൽ വിട്ട് വീഴ്ചയുണ്ട് എന്ന് മുമ്പ് കിതാബിന്റ തുടക്കത്തിൽ പറഞ്ഞതിന്ന് വേണ്ടി ഹദീസ് ളഈഫാവലോടെയും
മേൽ രാത്രികളിൽ (സൽകർമങ്ങളെ കൊണ്ട് ) ജിവിപ്പിക്കൽ പുണ്യമാക്കിയിരിക്കുന്നു. (ശറഹുൽ മുഹദ്ധബ് 4/50
قال ابن حجر الهيتمي في الفتاوى الفقهية الكبرى عن ليلة النصف من شعبان:
والحاصل أن لهذه الليلة فضلا وأنه يقع فيها مغفرة مخصوصة واستجابة مخصوصة ومن ثم قال الشافعي رضي الله عنه إن الدعاء يستجاب فيها. اهـ
ഇബ്നു ഹജർ ഹൈതമി പറയുന്നു:
ചുരുക്കത്തിൽ ഈ വിശയമായും ഈ രാത്രിക്ക് മഹത്വമുണ്ട് ദുആ ഇജാബത് ലഭിക്കലുണ്ട് പൊറുക്കലുമുണ്ട് അതുകൊണ്ടാണ് ഷാഫിഈ (റ) പറഞ്ഞത് നിക്ഷമായും ഈ രാത്രിക്ക് ഇജാബത്ത് ലബിക്കും (ഫതാഉൽകുബ്റ)
وقال ابن نجيم من الحنفية في “البحر الرائق”: “ومن المندوبات إحياء ليالي العشر من رمضان، وليلتي العيدين، وليالي عشر ذي الحجة، وليلة النصف من شعبان، كما وردت به الأحاديث”. اهـ
ഇമാം ഇബ്നുനജീം പറയുന്നു: ഷഅബാനിലെ പകുതിയിലെ രാത്രിയിലും ദുൽഹിജ്ജ പത്ത് രാത്രികളിലും രണ്ട് പെരുന്നാൾ രാത്രികളിലും റമളാൻ 10 രാത്രികളിലും ജീവിപ്പിക്കൽ പുണ്യമാണ് അത് ഹദീസുകളിൽ വന്നിട്ടുണ്ട് ' (ബഹ്റു റാഇഖ് )
قال أبو عبد الله المواق المالكي في التاج والإكليل لمختصر خليل: وقد رغب في صيام شعبان وقيل فيه ترفع الأعمال ورغب في صيام يوم نصفه وقيام تلك الليلة.اهـ
മാലിക്കി മദ്ഹബിലെ അബൂ അബ്ദില്ല റ
പറയുന്നു: ശഅബാനിലെ പകുതിയിലെ
ദിനത്തിലെ ന്നോമ്പും രാത്രിയിലെ നിസ്
ക്കാരവും പുണ്യമാണ് (അത്താജ് വൽഇക്ലീൽ)
قال ابن الحاج المالكي في كتابه المدخل: ليلة نصف شعبان (فصل) وبالجملة فهذه الليلة، وإن لم تكن ليلة القدر فلها فضل عظيم وخير جسيم وكان السلف رضي الله عنهم يعظمونها ويشمرون لها قبل إتيانها فما تأتيهم إلا وهم متأهبون للقائها، والقيام بحرمتها على ما قد علم من احترامهم للشعائر على ما تقدم ذكره هذا هو التعظيم الشرعي لهذه الليلة. اهـ
മാലിക്കി മദ്ഹബിലെ ഇബ്നുൽഹജ്ജ് റ
പറയുന്നു: ശഹബാനിലെ പകുതിയിലെ
രാത്രി ലൈലത്തുൽ ഖദ്റ് അല്ലെങ്കിലും
അതിന് വലിയ മഹത്വമുണ്ട് സലഫുകൾ
അതിനെ ബഹുമാനിക്കുകയും അത് വരുന്നതിന് മുമ്പ് തന്നെ അതിന്
വേണ്ടി പരിശ്രമിക്കുകയും ചെയ്യാറുണ്ട്
അതിന് സ്വീകരിക്കാനും ബഹുമാനിക്കാനും വേണ്ടി അവർ ഒരുങ്ങിയിട്ടല്ലാതെ അത് വരികയില്ല:
ഈ രാത്രിയെ ശറഇയ്യായ ബഹുമാനമാണിത് ( മദ് ഖൽ)
قال منصور البهوتى الحنبلى في كشاف القناع عن متن الإقناع: وفي استحباب قيامها) أي ليلة النصف من شعبان (ما في) إحياء (ليلة العيد هذا معنى كلام) عبد الرحمن بن أحمد (بن رجب) البغدادي ثم الدمشقي (في) كتابه المسمى (اللطائف) في الوظائف.اهـ
ഹമ്പലിയായ മൻസൂർ റ പറയന്നു '
ശഅബാൻ പകുതിയിലെ രാത്രി നിസ്കരിക്കൽ നല്ലതാണ് പെരുന്നാൾ രാത്രിയെ പോലെ തന്നെ .
ലത്വാഇഫിൽ ഇബ്നു റജബുൽ ബഗ്ദാദിയുടെ സംസാരത്തിന്റെ അർത്തവും ഇതാണ് (കശ്ഫുൽ ഖിനാ ഉ)
قال: الحافظ زين الدين ابن رجب البغدادي ثم الدمشقي الحنبلي في لطائف المعارف فيما لمواسم العام من الوظائف: وأما صيام يوم النصف منه فغير منهي عنه فإنه من جملة أيام البيض الغر المندوب إلى صيامها من كل شهر وقد ورد الأمر بصيامه من شعبان بخصوصه.اهـ
ഹാഫിള് ഇബ്നു റജബുൽ ഹമ്പലി പറഞ്ഞു.
ശഅബാൻ പകുതിയിലെ നോമ്പ് വിരോധിക്കപെട്ടത് അല്ല ' എല്ലാ മാസവും പുണ്യമുള്ള വെളുത്ത രാവിലും അതുൾപെടും .ശ അബാനിൽ പ്രതേകം നോമ്പ് ന്റ കൽപന വന്നിട്ടുണ്ട് ( ലതാ ഇഫ്)
وذكر ابن رجب أن ليلة النصف من شعبان كان التابعون من أهل الشام كخالد بن معدان ومكحول ولقمان بن عامر وغيرهم يعظمونها ويجتهدون فيها في العبادة وعنهم أخذ الناس فضلها وتعظيمها، ووافقهم على تعظيمها طائفة من عباد أهل البصرة وغيرهم. اهـ
ഇബ്നു റജബ് പറയുന്നു. താബിഉകളായ ശാമുകാർ ഖാലിദ് റ മക്തൂൽ, ലുഖ്മാൻ, എന്നിവരെ പോലെയുള്ളവർ ശ അബാൻ പകുതിയിലെ രാവിനെ ബഹുമാനിക്കുകയും അതിൽ ഇബാദത്തിൽ പരിശ്രമിക്കുകയും ചെയ്യും
അവരോട് യോജിച്ച് ബസ്വറക്കാരും മറ്റും ചെയ്യാറുണ്ട് (ലതാ ഇഫ്)
وقال ابن رجب أيضا: فينبغي للمؤمن أن يتفرغ في تلك الليلة (ليلة النصف من شعبان) لذكر الله تعالى ودعائه بغفران الذنوب وستر العيوب وتفريج الكروب وأن يقدم على ذلك التوبة فإن الله تعالى يتوب فيها على من يتوب.
فقم ليلة النصف الشريف مصليا … فأشرف هذا الشهر ليلة نصفه
فكم من فتى قد بات في النصف آمنا … وقد نسخت فيه صحيفة حتفه
فبادر بفعل الخير قبل انقضائه … وحاذر هجوم الموت فيه بصرفه
وصم يومها لله وأحسن رجاءه … لتظفر عند الكرب منه بلطفه
ويتعين على المسلم أن يجتنب الذنوب التي تمنع من المغفرة وقبول الدعاء في تلك الليلة وقد روي أنها الشرك وقتل النفس والزنا وهذه الثلاثة أعظم الذنوب عند الله كما في حديث ابن مسعود المتفق على صحته. اهـ
ഇബൻ റജബ് റ പറയുന്നു' ആ രാത്രി അല്ലാഹു വിന് ദിക്റ് ചൊല്ലാനും ദോശം പൊറുക്കാനും പ്രയാസം ദുരികരിക്കാനും ദുആ ചെയ്യാൻ വേണ്ടി ഒഴിഞ്ഞ് വെക്കണം -തൗബ മുന്തിക്കണം തൗബ ചെയ്യുനനവർക്ക് ആ രാത്രിയിൽ തൗബ അല്ലാഹു സ്വീകരിക്കും
അന്ന് നോമ്പനഷ്ടിക്കലും രാത്രി നിസ്കരിക്കലും നല്ലതാണ് ദുആ തടയുന്ന തെറ്റ് കളിൽ നിന്ന് മാറിനിൽക്കണം
(ലത്താഇഫ്)
..............................
*മേൽ ഒഹാബി പുരോഹിതൻ കബളി പ്പിക്കുന്നത് കാണുക*
ശഅബാൻ പതിനഞ്ചുമായി ബന്ധപ്പെട്ട മുഴുവൻ ഹദീസുകളും ചർച്ച ചെയ്ത ശേഷം *ഇമാം മുബാറക് ഫൂരി (റ)* പറയുന്ന വാചകങ്ങൾ നോക്കുക...
ശഅബാൻ പകുതിയുടെ ദിവസം നോമ്പ് നോൽക്കാൻ നബി (സ) കൽപ്പിച്ചതായി *സ്വീകാര്യമായ ഒരൊറ്റ ഹദീസും* ഞാൻ കണ്ടിട്ടില്ല.( *തുഹ്ഫത്തുൽ അഹ് വദി)*
ഇതാണ് യാഥാർത്ഥ്യം.. വാറോലകളായ ഹദീസുകൾ കൊണ്ട് ദീൻ നിർമ്മിക്കുന്ന സർവ്വ പുരോഹിതന്മാരുടെയും ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ്
*മറുപടി*
*ഒഹാബികൾ പോലും അങ്ങീകരിക്കുന്ന
മുബാറക് പൂരി തുഹ്ഫതുൽ അഹ്വവദിയിൽ തുടക്കം മുതൽ നമുക്ക് ഒന്ന് പരിശോധിക്കാം അപ്പോൾ ഒഹാബി മൗലവിയുടെ കള്ളത്തും മനസ്സിലാക്കാൻ കഴിയും
മുബാറക് പൂരി തുഹ്ഫതുൽ അഹ്വവദിയിൽ
എഴുതുന്നു*
تحفة الأحوذي
باب ما جاء في ليلة النصف من شعبان
( باب ما جاء في ليلة النصف من شعبان ) هي الليلة الخامسة عشر من شعبان وتسمى ليلة البراءة ،
*ശഅബാൻ പകുതിയുടെ രാവിന്റെ (ശ്രേഷ്ടതകളിൽ ) വന്ന ഹദീസുകൾ*
*ആ ദിവസത്തിന് ബറാത്തത്ത് രാവ്എന്നും പേരുണ്ട്*
ആഇശാ ബീവിയുടെ അരികിൽ നിന്ന് സ്വഹാബത്തിന്റെ മഖ്ബറയിലേക്ക് പുറപെട്ട നബി സ്വ
ആഇശ ബീവിക്ക് വിവരിക്കുന്നു
ഇന്നത്തെ അല്ലാഹു കൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണം കണ്ട് കണ്ട കണ്ട കണ്ടു ദോശങ്ങൾ പൊറുക്കും
739 حدثنا أحمد بن منيع حدثنا يزيد بن هارون أخبرنا الحجاج بن أرطاة عن يحيى بن أبي كثير عن عروة عن عائشة قالت فقدت رسول الله صلى الله عليه وسلم ليلة فخرجت فإذا هو بالبقيع فقال أكنت تخافين أن يحيف الله عليك ورسوله قلت يا رسول الله إني ظننت أنك أتيت بعض نسائك فقال إن الله عز وجل ينزل ليلة النصف من شعبان إلى السماء الدنيا فيغفر لأكثر من عدد شعر غنم كلب
عرض الحاشية
മേൽ ഹദീസ് ബൈഹഖി റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
മിശ്കാതിലും പറഞ്ഞിട്ടുണ്ട്
وهكذا رواه البيهقي ، انتهى ذكره القاري وفي المشكاة زاد رزين : ممن استحق النار .
ഈ അദ്ധ്യായത്തിൽ സിദ്ധീഖ് റളിയള്ളാഹു ഇനെ തൊട്ട് ബസാറും ബൈഹഖിയും കുഴപ്പമില്ലാത്ത സനദിൽ ഉദ്ധരിച്ചിട്ടുണ്ട്
അതതർഗീബ് എന്ന ഗ്രന്തത്തിൽ ഹാഫിളുൽ മുൻമുൻദിരി ഇത് പറഞ്ഞു.
قوله : ( وفي الباب عن أبي بكر الصديق ) أخرجه البزار والبيهقي بإسناد لا بأس به كذا في الترغيب والترهيب للمنذري في باب الترهيب من التهاجر .
നീ അറിയുക നിക്ഷയം ശഅബാൻ പകുതിയുടെ രാവിന്റെ ശ്രേഷ്ടതകൾ വിവരിക്കുന്ന ധാരാളം ഹദീസുകൾ വന്നിരിക്കുന്നു
അവയല്ലാം കൂടി ബറാഅത്ത് രാവിന് അടിസ്ഥാനമുണ്ട് എന്നറിയിക്കുന്നു '
അതിൽ പെട്ടതാണ് മേൽ ഹദീസ്
اعلم أنه قد ورد في فضيلة ليلة النصف من شعبان عدة أحاديث مجموعها يدل على أن لها أصلا ، فمنها حديث الباب وهو منقطع ،
*മറ്റൊരു ഹദീസിൽ
ആഇശ ബീവി
പറയുന്നു*' നബി സ്വ ധീർഗമായി നിസ്കരിച്ചു 'സുജൂദിനെ നീട്ടി നിസ്കരിച്ചു
ശേഷം നബി സ്വ പറഞ്ഞു.
ഈ രാത്രിയെ നിനക്കറിയുമോ?
ഇത്
ശഅബാൻ പകുതിയുടെ രാത്രിയാണ്
ഈ രാത്രി അല്ലാഹു പൊറുക്കലിനെ തേടുന്ന വർക്ക് പൊറുക്കുകയും കരുണ ചോദിക്കുന്നവർക്ക് കരുണ ചെയ്യുകയും ചെയ്യും -ബൈഹഖി റ റിപ്പോർട്ട് ചെയ്യുന്നു
ബൈഹഖി റ
പറഞ്ഞു നല്ല പരമ്പരയാണ് മുർസലാണ് '
ومنها حديث عائشة قالت : قام رسول الله -صلى الله عليه وسلم- من الليل فصلى فأطال السجود حتى ظننت أنه قد قبض ، فلما رأيت ذلك قمت حتى حركت إبهامه فتحرك فرجع ، فلما رفع رأسه من السجود وفرغ من صلاته قال : " يا عائشة أو يا حميراء أظننت [ ص: 366 ] أن النبي -صلى الله عليه وسلم- قد خاس بك؟ " قلت : لا والله يا رسول الله ولكني ظننت أن قبضت طول سجودك ، قال " أتدري أي ليلة هذه؟ " قلت : الله ورسوله أعلم ، قال : " هذه ليلة النصف من شعبان إن الله -عز وجل- يطلع على عباده في ليلة النصف من شعبان فيغفر للمستغفرين ويرحم المسترحمين ويؤخر أهل الحقد كما هم " ، رواه البيهقي . وقال : هذا مرسل جيد ويحتمل أن يكون العلاء أخذه من مكحول . قال الأزهري : يقال للرجل إذا غدر بصاحبه فلم يؤته حقه قد خاس به ، كذا في الترغيب والترهيب للحافظ المنذري .
*മറ്റൊരു ഹദീസ്*
നബി സ പറഞ്ഞു
ശഅബാൻ പകുതിയുടെ രാത്രി
മുശ്രിക്കിന്നും
വൈരാഗ്യം ഉള്ളവർക്കും ഒഴികെ അല്ലാഹു പൊറുക്കും
ഹാഫിളുൽ മുൻദിരി തർഗീ ബിൽ പറയുന്നു.
തബ്റാനി .ഇബ്നു ഹിബ്ബാൻ സ്വഹീഹ് ഇബ്നുമാജന് റിപ്പോർട്ട് ചെയ്തു
ബസ്സാറും ബൈഹഖിയും *കുഴപ്പമില്ലാത്ത പരമ്പരയിൽ റിപ്പോർട്ട് ചെയ്തു*
ومنها حديث معاذ بن جبل -رضي الله عنه- عن النبي -صلى الله عليه وسلم- قال : " يطلع الله إلى جميع خلقه ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن " ، قال المنذري في الترغيب بعد ذكره : رواه الطبراني في الأوسط وابن حبان في صحيحه والبيهقي ، ورواه ابن ماجه بلفظه من حديث أبي موسى الأشعري والبزار والبيهقي من حديث أبي بكر الصديق -رضي الله عنه- بنحوه بإسناد لا بأس به ، انتهى كلام المنذري . قلت : في سند حديث أبي موسى الأشعري عند ابن ماجه عن لهيعة وهو ضعيف .
*മറ്റൊരു ഹദീസ്*
ഇബ്നു ഉമർ റ പറഞ്ഞു.
നബി സ്വ പറഞ്ഞു.
*ശഅബാൻ പകുതിയുടെ രാത്രി*
കൊലയാളിക്കും വൈരാഗ്യ ക്കാരനും ഒഴികെ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്
ഹാഫിളുൽ മുൻദിരി റ പറയുന്നു. കുഴപ്പമില്ലാത്ത പരമ്പരയോടെ ഇമാം അഹ്മദ് ഇതിനെ റിപ്പോർട്ട് ചെയ്തു
ومنها حديث عبد الله بن عمرو -رضي الله عنهما- أن رسول الله -صلى الله عليه وسلم- قال : " يطلع الله -عز وجل- إلى خلقه ليلة النصف من شعبان فيغفر لعباده إلا لاثنين : مشاحن وقاتل نفس " ، قال المنذري : رواه أحمد بإسناد لين ، انتهى .
*മറ്റൊരു ഹദീസ് ഇങ്ങനെയാണ്*
ശഅബാൻ പകുതിയുടെ രാത്രി
അവിശ്വാസികൾക്കും വൈരാഗികൾക്കു മൊയി കെ
ഭൂമിയിലുള്ള എല്ലാവർക്കും അല്ലാഹു പൊറുത്തുകൊടുക്കും
ഹാഫിളുൽ മുൻദിരി റ
ഇമാം ബൈഹഖി പറഞ്ഞു ഇത് നല്ല മുർസലായ ഹദീസാണ്
ومنها حديث مكحول عن كثير بن مرة عن النبي -صلى الله عليه وسلم- في ليلة النصف من شعبان : " يغفر الله -عز وجل- لأهل الأرض إلا مشرك أو مشاحن " ، قال المنذري : رواه البيهقي وقال : هذا مرسل جيد قال :
*നബിസല്ലല്ലാഹു അലൈഹി സല്ലമ പറഞ്ഞു*
ശഅബാൻ പകുതിയുടെ രാത്രി
സത്യവിശ്വാസികൾക്ക് അല്ലാഹു പൊറുത്തുകൊടുക്കും
ത്വബ്റാനി റ ,ബൈഹഖി റ റിപ്പോർട്ട് ചെയ്തു
ബൈഹഖി റ
പറഞ്ഞു നല്ല സനദുള്ള മുർസലാണ്
ورواه الطبراني والبيهقي أيضا عن مكحول عن أبي ثعلبة -رضي الله عنه- أن النبي -صلى الله عليه وسلم- قال : " يطلع الله إلى عباده ليلة النصف من شعبان فيغفر للمؤمنين ويمهل الكافرين ويدع أهل الحقد بحقدهم حتى يدعوه " ، قال البيهقي : وهو أيضا بين مكحول وأبي ثعلبة مرسل جيد ، انتهى .
*മറ്റൊരു ഹദീസ്*
നബി സ്വപറഞ്ഞു
*ശഅബാൻ പകുതിയുടെ രാത്രി*
നിങ്ങൾ നിസ്കരിക്കുകയും പകൽ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുക അല്ലാഹു പറയും ആരാണ് എന്നോട് പൊറുക്കലിനെ തേടുന്നത് ഞാൻ അവർക്ക് പൊറുത്തു കൊടുക്കാം ആരാണ് ഭക്ഷണം തേടുന്നത് അവർക്ക് ഞാൻ ഭക്ഷണം നൽകാം ആര് എന്ത് ചോദിച്ചാലും ഞാനവന് നൽകും
ഇബ്നു മാജഹ് റിപ്പോർട്ട് ചെയ്തു
ഇതിലെ അബുബകർ എന്ന റാവിയെ പറ്റി വള്അ കൊണ്ട് ആക്ഷേപം തഖ് രീബിൽ ഉണ്ടങ്കിലും
ദഹബി പറയുന്നത്
ബുഖാരി റ യും മറ്റു ദുർഭലത മാത്രമേ പറഞ്ഞിട്ടുള്ള
ചിലർ വള് ഇനെ പറഞ്ഞു.
ومنها حديث علي -رضي الله عنه- قال : قال رسول الله -صلى الله عليه وسلم- : إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها فإن الله ينزل فيها لغروب الشمس إلى السماء الدنيا فيقول : ألا من مستغفر فأغفر له ، ألا مسترزق فأرزقه ، ألا مبتلى فأعافيه ، ألا كذا ألا كذا حتى يطلع الفجر ، رواه ابن ماجه وفي سنده أبو بكر بن عبد الله بن محمد بن أبي سبرة القرشي العامري المدني ، قيل اسمه عبد الله وقيل محمد وقد ينسب إلى جده ، رموه بالوضع كذا في التقريب . وقال الذهبي في الميزان : ضعفه البخاري وغيره . وروى عبد الله وصالح ابنا أحمد عن أبيهما قال : كان يضع [ ص: 367 ] الحديث . وقال النسائي : متروك ، انتهى .
اعلم أنه قد ورد في فضيلة ليلة النصف من شعبان عدة أحاديث مجموعها يدل على أن لها أصلا ،
(تحفة الأحوذي) (
*നീ അറിയുക നിക്ഷയം ശഅബാൻ പകുതിയുടെ രാവിന്റെ ശ്രേഷ്ടതകൾ വിവരിക്കുന്ന ധാരാളം ഹദീസുകൾ വന്നിരിക്കുന്നു
അവയല്ലാം കൂടി ബറാഅത്ത് രാവിന് അടിസ്ഥാനമുണ്ട് എന്നറിയിക്കുന്നു '
അതിൽ പെട്ടതാണ് മേൽ ഹദീസ്
(തുഹ്ഫതുൽ അഹ്വദി)*
فهذه الأحاديث بمجموعها حجة على من زعم أنه لم يثبت في فضيلة ليلة النصف من شعبان شيء ، والله تعالى أعلم*
*ഇത്രയും ഹദീസുകളുടെ ഒരുമിച്ചു വെക്കുമ്പോൾ
ശഅബാൻ പകുതിയുടെ രാത്രിയുടെ
ശ്രേഷ്ഠതയിൽ യാതൊന്നും സ്ഥിരപ്പെട്ട കുല്ല എന്ന് വാദിക്കുന്നവർക്ക് എതിരെയുള്ള ശക്തമായ തെളിവാണ്*
(തുഹ്ഫതുൽ അഹ്വദി 367
*ഇതിൽ നിന്ന് തുഹ്ഫതുൽ അഹവദിയിൽ മൂബാറക് ഫൂരി ധാരാളം ഹദീസുകൾ ഉദ്ധരിച്ചത് വഹാബികളെ പോലെ തള്ളിക്കളയാനോ ആക്ഷേപിക്കാനോ അല്ല എന്നും ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ ഇതിൽ ബറാത്ത് രാവ് പുണ്യമുണ്ട്ന്ന് തെളിയിക്കാൻ വേണ്ടിയാണ് ന്നും അത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു എന്ന് മനസ്സിലായി*
*എന്നിട്ടും മുബാറക് പൂരിയുടെ ചില വാചകങ്ങൾ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ബറാഅത്ത് രാവിന്റെ മഹത്വങ്ങൾ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നതെന്നും എന്നും അദ്ദേഹം സ്വീകരിച്ചിട്ടില്ല എന്നും പച്ച കളവ് തട്ടി വിട്ടിരിക്കുകയാണ് ഈ വഹാബി പുരോഹിതൻ*.
*ഇബിലീസിനെ പോലും അമ്പരപ്പിക്കുന്ന തട്ടിപ്പാണ് ഒഹാബി മൗലവിമാർ ചെയ്തിരിക്കുന്നത്* '
*ഇവർ തട്ടിപ്പിൽ ഇബ്ലീസിനെ പോലും കടത്തിയിരിക്കുന്നു.*
*മതഗ്രന്ഥങ്ങൾ തിരിമറി നടത്തുന്നതിൽ ജൂത ക്രിസ്ത്യാനികളെ നിങ്ങളിൽ ഒരു വിഭാഗം പിൻപറ്റുമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞ സ്വഹാബി പുരോഹിതന്മാരെ പറ്റിയല്ലെങ്കിൽ പിന്നെ ആരെ പറ്റിയാണ് ?
*ഒഹാബി മൗലവിമാർ ഏത്ഗ്രന്ഥം ഉദ്ധരിരിച്ചാലും ഇതുപോലെ തിരിമറികളും വെട്ടിമാറ്റലുകളും തട്ടിപ്പിക്കുകളും തടത്തിയതായി കാണാം
പകുതി കക്കാതെ ഇവർക്ക് ഒരു ഗ്രന്തവും ഉദ്ധരിക്കാൻ സാധ്യമല്ല.*
*ഗ്രന്തം തിരുമറി നടത്തുന്നവരാ ണ് ജൂതന്മാർ എന്ന് ഖുർആനിൽ തന്നെയുണ്ടല്ലോ*
يحرقون الكلم عن مواضعه
ജൂതന്മാരിൽ നിന്നും അച്ചാരം വാങ്ങി മതത്തെ വെട്ടിമുറിക്കുന്ന ഒഹാബികളുടെ സ്തിയും ഇപ്രകാരം തന്നെ
* ഈ വഹാബി പുരോഹിതന്മാർ ബറാഅത്ത് രാവിന് യാതൊരു ശ്രേഷ്ടതയും ഇല്ല എന്ന് വരുത്താൻ വേണ്ടി
തുഹ്ഫതുൽ അഹ്വദിയിൽ
മുബാറക് പൂരിയുടെ
വാചകംഉദ്ധരിച്ചു ദുരുപയോഗം ചെയ്തതായി കണ്ടു എന്നാൽ ആ രാവിന് ഇത്രയും ഹദീസുകൾ ഒരുമിച്ചു കൂടുമ്പോൾ മഹത്വമുണ്ട് എന്ന് അറിയിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി പറഞ്ഞ ഭാഗം ഇവർ കട്ടുവച്ചിരിക്കുകയാണ്.
കിതാബുകളിൽ ജൂത ക്ലസ്തൻ പുരോഹിതരെ പിൻപറ്റുകയാണ് ഒഹാബികൾ*
*ഈ രാവിലെ പ്രത്തേകം നോമ്പിനെ പറ്റി ഒഹാബികൾ അങ്ങീകരിക്കുന്ന മുബാറക്ക് പൂരിക്ക് അഭിപ്രായം ഇല്ല എന്നത് ശരിയാണ് 'ആ ഭാഗം മാത്രം എടുത്ത് വച്ച്
ബറാഅത്ത് രാവിന്റെ ശ്രേഷ്ടതയെ ഒരിക്കലും നിഷേധിക്കാൻ സാധ്യമല്ല ' നോമ്പിന് മഹത്വവും ശ്രേഷ്ഠതയും ഉണ്ട് എന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്*
: *ബറാഅത്ത് നോമ്പ്
കണ്ണിയ്യത്ത് ഉസ്താദും*
*.ഇമാം ‘റംലി(റ) ഫതാവയിൽ ഇങ്ങനെ കാണാം*
سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : { إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا } هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ ؟.
(فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ
فتاوي الرملي
* ശഅബാൻ 15 ന്റ നോമ്പിനെ പറ്റി ഇമാം ‘റംലി(റ)യോട് ചോദിക്കപെട്ടു
നബി (സ)പറഞ്ഞു;
"ശഅബാന്‍ പകുതിയിലെ രാത്രിയായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്ക്കരിക്കുകയും അതിന്‍റെ പകലില്‍ നോമ്പനുഷ്ടിക്കുകയും ചെയ്യുക.(മിശ്കാത്ത്.1-115,ഇബ്നു മാജ, ബൈഹഖി,ഖുർത്തുബി)
. ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, ? പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ?
മറുപടി : ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’ (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)*
🔴ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ് എന്ന ഗ്രന്ഥം ഒന്നാം വാള്യം 231-ാം പേജില്‍ പറയുന്നു: “
വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും”.
قال الشافعي وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان - الأم ج: 1 ص 231
[5/20,
ഇമാം നവവി ശറഹുൽ മുഹദ്ധബിലും ഇത് പറഞ്ഞിട്ടുണ്ട് അത് നേരത്തെ ഉദ്ധരിച്ചു
എന്നാൽ ബറാഅത്ത് രാവിന്ന് മഹത്തത്തെ പറയുന്ന ധാരാളം ഹദീസുകൾ അംഗീകരിക്കുകയും അതിന്ന് മഹത്വമുണ്ടന്ന് പറയുകയും ചെയ്യുന്ന പണ്ഡിതൻമാർ തന്നെ
അതിലെ നോമ്പിന്റെ ഹദീസിന്റെ വിശയത്തിൽ സംശയം പറഞ്ഞിരിക്കുന്നു.
ആ ഹദീസ് അസ്വീകാര്യമാണന്നാണ് ന്നാ ണ് ചിലർ പറയുന്നത് ' സംശയമുള്ള ചിലർ അന്ന് പ്രത്യേകം നോമ്പ്സുന്നത്തില്ലെന്ന് പറയുന്നുണ്ട്.
എന്നാൽ ആ ഹദീസ് അസ്വീകാര്യമായ ഹദീസല്ല അത് പുണ്യകർമത്തിൽ സ്വീകാര്യമാണന്ന് പറയുന്നവരാണ് ധാരാളം പണ്ഡിതന്മാർ
അന്ന് നോമ്പ് ഒരിക്കലുംപാടില്ലന്ന് ഇബ്നു ഹജറോ മറ്റും ആരും പറയുന്നില്ല. അന്ന് പ്രത്തേകം നോമ്പുണ്ട് എന്ന് കരുതി നോൽക്കരുത് എന്നും
അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15)
നോമ്പ് എന്ന നിലക്ക് അന്ന് നോമ്പ് നോൽക്കൽ സുന്നത്താണ് എന്ന് മാണ് ഇബ് നു ഹജറ് റ ന്ന് തന്നെ വെക്തമാക്കിയിട്ടുള്ളത്
✔ ഇബ്നുഹജര്‍(റ) പ്രസ്താവിച്ചു: “ആ ദിവസത്തെ നോമ്പ് അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15) പെടുന്നു എന്ന നിലക്കല്ലാതെ പ്രത്യേകമായി സുന്നത്തില്ല.
📚 (ഫതാവല്‍ കുബ്റ 2/80).
ഇബ്നു ഹജർ ഹൈതമി തന്നെ പറയുന്നു:
والحاصل أن لهذه الليلة فضلا وأنه يقع فيها مغفرة مخصوصة واستجابة مخصوصة ومن ثم قال الشافعي رضي الله عنه إن الدعاء يستجاب فيها. اهـ
ചുരുക്കത്തിൽ ഇവിശയമായും ഈ രാത്രിക്ക് മഹത്വമുണ്ട് ദുആ ഇജാബത് ലഭിക്കലുണ്ട് പൊറുക്കലുമുണ്ട് അതുകൊണ്ടാണ് ഷാഫിഈ (റ) പറഞ്ഞത് നിക്ഷമായും ഈ രാത്രിക്ക് ഇജാബത്ത് ലബിക്കും (ഫതാഉൽകുബ്റ)
قال الإمام ابن حجر الهيتمي "الفتح المبين في شرح الأربعين" "قد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال.
ആരാധനകളുടെ സ്രേഷ്ഠത പറയുന്ന ഹദീസുകൾ അനുസരിച്ച് അമൽ ചെയ്യാമെന്ന വിഷയത്തിൽ യോജിച്ചിട്ടുണ്ട് എന്ന് ഇബ്നു ഹജർ റ വ്യക്തമാക്കുന്നു.
ഇതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു എന്ന് ഇമാം നവവി അദ്കാറിൽ പറത്തിട്ടുണ്ട്
ചുരുക്കത്തിൽ ബറാഅത്ത്
രാവിൽ നോമ്പ് നോൽക്കരുത് എന്ന് ഒരാളും പറഞ്ഞിട്ടില്ല.
ശാഫിഈ മദ്ഹബിലെ ആതികാരിക പണ്ഡിതനാണ് ഇമാം റംലി
പിൽകാലത്ത് മദ്ഹബിൽ ഫത്വക്ക് അവലംബിക്കുന്നതിൽ
പ്രധാനപെട്ടവരാണ് ഇമാം റംലി റ ' അവർ ആ ഹദീസ് തെളിവിന്ന് പറ്റുമെന്നും അന്ന് പ്രതേകം പുണ്യമാണന്നും പറഞത് നാം കണ്ടല്ലൊ
എന്നാൽ ഇബ്നു ഹജറ് റ വിന്റെ അഭിപ്രായം പരിഗണിച്ചാലും അന്ന് നോമ്പ് നോൽക്കണം എന്ന് തന്നെ യാണ് പറയുന്നത്.
രണ്ട് വെക്തികൾ തമ്മിൽ ആ കാലത്ത് അന്ന് പ്രത്തേകം നോമ്പ് സുന്നത്തുണ്ടോ ഇല്ലയോ എന്നതിൽ തർക്കമുണ്ടായപ്പോൾ കണ്ണിയ്യത്ത് ഉസ്താദിനോട് മേൽ വിഷയത്തിൽ ഒരു തീരുമാനം പറഞ്ഞു തരണം എന്ന് പറഞ്ഞപ്പോൾ ആ വിഷയത്തിൽ പണ്ഡിതന്മാർക്ക് രണ്ടഭിപ്രായം ഉണ്ടെന്നും അന്ന് വെളുത്ത രാവിലെ നോമ്പ് എന്ന നിലക്ക് നോമ്പ് നോൽക്കണമെന്നാണ് ഇബ്നു ഹജർ(റ) ന്റെ അഭിപ്രായം
പ്രത്തേകനോമ്പ് എന്ന നിലക്കല്ല എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട് 'അതുകൊണ്ട് ആ വിഷയത്തിൽ പരസ്പരം തർക്കിച്ചു പ്രശ്നങ്ങൾ ഉണ്ടാകേണ്ടതില്ല എന്ന്
മനസ്സിലാക്കി കൊടുക്കുക മാത്രമാണ് കണ്ണിയത്ത് ഉസ്താദ് ചെയ്തത്.
അല്ലാതെ ഈ ദിവസത്തിന് യാതൊരു മഹത്വവുമില്ല. എന്ന് കണ്ണിയത്തു സ്താദ് അതിൽ പറയുന്നില്ല.
അതിന്റെ മഹത്വം നിശേധിക്കുന്ന നിലക്ക് അദ്ധേഹം ഒരിടത്തും സംസാരിച്ചിട്ടില്ല.
ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതരായ ഇമാം റംലി റ യുടെ
നോമ്പ് സുന്നത്താണെന്ന്
അഭിപ്രായത്തെ നിഷേധിക്കുകയോ അത് ശരിയല്ലെന്ന് പറയുകയോ കണ്ണിയത്ത് ഉസ്താദ് ചെയ്തിട്ടില്ല
രണ്ടാളുകൾ തമ്മിൽ തർക്കമുണ്ടായപ്പോൾ തർക്കിക്കേണ്ടതില്ല. അതിൽ ഇങ്ങനെ യും അഭിപ്രായമുണ്ട് എന്ന് പറഞ്ഞ് തർക്കം തീർക്കുകയാണ് ചെയ്തത്
ഇമാം റംലി റ യും ഇബ്ന് ഹജറും റ അഭിപ്രായവ്യത്യാസം ആയാൽ ഇഷ്ടമുള്ള അഭിപ്രായം സ്വീകരിക്കാവുന്നതാണ് എന്നാണ് ഷാഫി മദ്ഹബിലെ പണ്ഡിതന്മാർ മുഴുവനും പഠിപ്പിച്ചത്
ഇവരിൽ ഇഷ്ടമുള്ളത് ഫത്വ നൽകുകയും ഇഷ്ടമുള്ളത് കൊണ്ട് പ്രവർത്തിക്കുകയും ചെയ്യാവുന്നതാണ് ഇതാണ് ഷാഫി മദ്ഹബ് പണ്ഡിത അഭിപ്രായം
ഈ വിഷയം ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങൾ ആയ
ഇആനത്ത് തർശീഹ്
തുടങ്ങി ഗ്രാന്തങ്ങളിൽ എല്ലാം കാണാവുന്നതാണ്
ഇത് മായി ബന്ധപെട്ട ഹദീസുകളിൽ ചിലതിന്റെ വിവരണം കാണുക
................
നബി സ്വ പറയുന്നു.
قال النبي ص:يطلع الله الى خلقه ليلة النصف من شعبان فيغفر لجميع خلقه الا لمشرك او مشاحن.
ശഅബാൻ പകുതിയിലെ രാവിൽ അല്ലാഹു,ബഹുദൈവാരാധകനും കുഴപ്പക്കാരനുമല്ലാത്ത അവൻറെ എല്ലാ സൃഷ്ടികൾക്കും എല്ലാവർക്കും അവൻ പൊറുത്ത് കൊടുക്കും.
ഈ ഹദീസ്:
اخرجه ابن حبان فى صحيحه 481/12،والطبرانى فى الكبير 109/20،وفى الاوسط 65/8،وابو نعيم فى الحلية 195/ 5
تحفه الاحوذي لمبارك فوري
ഇങ്ങനെ
പല കിതാബുകളിലുമുണ്ട്.
ഈ ഹദീസിനെ പറ്റി
ഇമാം ഹൈസമി റ പറയുന്നു.
قال الحافظ الهيثمى فى المجمع 65/8 رواه الطبراني فى الكبير والاوسط ورجالهما ثقات.
ഈ ഹദീസ് ത്വബ്റാനീ റിപ്പോർട്ട് ചെയ്തു ഈ ഹദീസിൻറെ നിവേദക പരമ്പരയിലുള്ളവരെല്ലാം വിശ്വാസ യോഗ്യരാണ്.(മജ്മഉ )
എന്ന് മാത്രമല്ല ഇബ്നു അബ്ദുൽ വഹാബിൻറെ പുത്തൻ ആശയങ്ങൾക്കനുസരിച്ച് ഹദീസ് ദുർബ്ബലമാക്കുന്ന മുജാഹിദുകൾ ഇമാം എന്ന് വിശേഷിപ്പിക്കുന്ന അൽബാനി അദ്ദേഹത്തിൻറെ
سلسلة الأحاديث الصحيحة
എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് സ്വഹീഹാണ് എന്ന് പറഞ്ഞിട്ടുണ്ട്.135/3
قال الألباني في " السلسلة الصحيحة "
3 / 135 : حديث صحيح
ഇത് മാത്രമല്ല;വേറെയും ഹദീസുകളുണ്ട്.
........................
وفي مجموع الفتاوى لابن تيميةج 23 ص131 ما نصه: سئل : عن صلاة نصف شعبان ؟ .فأجاب :إذا صلى الإنسان ليلة النصف وحده أو في جماعة خاصة كما كان يفعل طوائف من السلف فهو أحسن.
ഇബ്നുതൈമിയ്യ യോട് ശഅബാൻ രാത്രിയിലെ നിസ്കാരത്തെ പറ്റി ചോദ്യം
അയാൾ ഉത്തരം പറഞ്ഞു
സലഫുകളിൽ വിഭാകങ്ങൾ പ്രവർത്തിച്ചത് പോലെ ഒറ്റക്കോ ജമാ അത്തായോ അന്ന് നിസ്കരിച്ചാൽ അത് ഏറ്റവും നല്ലതാണ്. (മജ്മൂ ഉ 23/131)
ثم قال ابن تيمية في مجموع الفتاوى ج23 ص 131: وأما ليلة النصف فقد روي في فضلها أحاديث وآثار ونقل عن طائفة من السلف أنهم كانوا يصلون فيها فصلاة الرجل فيها وحده قد تقدمه فيه سلف وله فيه حجة فلا ينكر مثل هذا. وأما الصلاة فيها جماعة فهذا مبني على قاعدة عامة في الاجتماع على الطاعات والعبادات فإنه نوعان أحدهما سنة راتبة إما واجب وإما مستحب كالصلوات الخمس والجمعة والعيدين. وصلاة الكسوف والاستسقاء والتراويح فهذا سنة راتبة ينبغي المحافظة عليها والمداومة. والثاني ما ليس بسنة راتبة مثل الاجتماع لصلاة تطوع مثل قيام الليل أو على قراءة قرآن أو ذكر الله أو دعاء . فهذا لا بأس به إذا لم يتخذ عادة راتبة .اهـ
ഇബ്ൻ തൈമി പറയുന്നു. ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ ധാരാളം ഹദീസുകളും അസറുകളും വന്നിറ്റുണ്ട്.സലഫുകളിൽ വിഭാഗം അന്നു നിസ്കാരം നിർവഹിച്ചതായി റിപ്പോർട്ടുണ്ട്
ഒറ്റക്ക് നിസ്കരിക്കുന്നതിന് സലഫുകളിൽ മാത്രകയുണ്ട്, അതിൽ അവർക്ക് തെളിവുണ്ട്.ഇത് പോലോത്തത് എത്രിക്ക പെടരുത്.
അതിലെ നിസ്കാരം റാതിബതാക്കാതിരുന്നാൽ തെറ്റല്ല
മജ് മൂഅ 23/ 131
وقال ابن تيمية في كتابه اقتضاء الصراط المستقيم: ليلة النصف من شعبان فقد روى في فضلها من الأحاديث المرفوعة والآثار ما يقتضي أنها ليلة مفضلة وأن من السلف من كان يخصها بالصلاة فيها. اهـ
ഇബ്നുതൈമിയ പറയട്ടെ .ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ നബി സ്വയിലേക്ക് ചേർന്നതും മറ്റു റിപ്പോർട്ടുകളും ഉണ്ട്.
മേൽ രാത്രിക്ക് മഹത്ത്വമുണ്ട് എന്ന് അവതേടുന്നുണ്ട് '
സലഫുകളിൽ അന്ന് പ്രതേകം നിസ്കരിച്ചവർ ഉണ്ട് ( 'ഇഖ്തി ഇ )
*ഒഹാബി പുരോഹിതന്റെ വീണ്ടും പറയുന്നു*.
*ഖുർആൻ അവതരിപ്പിക്കപ്പെട്ടത് ശഅബാൻ പതിനഞ്ചിനാണ്* എന്ന് പറയുന്ന വാദം പച്ച കളവാണ്. കാരണം ഖുർആൻ ഇറങ്ങിയത് *ലൈലത്തുൽ ഖദറിലാണ്.* അതാകട്ടെ *റമദാനിലും* .
ഇത് ലോകത്തുള്ള സർവ്വ മുഫസ്സിറുകളും ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ്. അത് *പ്രമാണബദ്ധവുമാണ്* . അതിനെ ശഅബാനിലേക്ക് ഏച്ച് കെട്ടി മതവാണിഭത്തിന് ഇറങ്ങിയിരിക്കുകയാണ് ഈ മതപുരോഹിതന്മാർ.
മറുപടി
ശഅബാൻ പതിനഞ്ചിന് മഹത്വമുണ്ടന്ന് ധാരാളം ഹദീസുകളിൽ വന്നതും
ലോക പണ്ഡിതൻമാരും ശാഫിഈ ഇമാം അടക്കമുള്ള സലഫുകളും അതിന്ന് മഹത്വമുണ്ട് എന്നും ദുആ ക്ക് ഇജാബത്തുണ്ട് എന്നും വെക്തമാക്കിയത് നാം കണ്ടു
ഇബ്നുതൈമിയ്യ അടക്കം അത് അങ്ങികരിക്കുന്നു '
എന്നാൽ ബറക്കാത്തക്കപെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന് പറഞ്ഞത് ലൈലത്തുൽ ഖദറ് ആണോ ബറാ അത്ത് രാ വാണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർ അഭിപ്രായ വിത്യാസമുണ്ട്
അതിൽ ഭൂരിപക്ഷവും ലൈലത്തുൽ ഖദറ് ആണ് എന്ന് പറഞ്ഞിട്ടുണ്ട്
എന്നതിനാൽ ബറാഅത്ത് രാവിന്ന് മഹത്വമില്ല എന്ന് വരികയില്ല
താബിഉകളിൽ സലഫുകളിൽ പെട്ട ഇക്രിമ റ യും മറ്റും അത്
ബറാഅത്ത് രാവാണ് എന്ന് അപിപ്രായ പെട്ടിരിക്കുന്നു -
ബറക്കാത്തക്കപെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന് പറഞ്ഞ രാവ് ലൈലത്തുൽ ഖദറാണ് എന്ന് പണ്ഡിതന്മാർ ഏകോപനമുണ്ട് എന്ന മൗലവി മാരുടെ അഭിപ്രായം പച്ചക്കളവാണ്
കാരണം എല്ലാ മുഫസ്സിറുകളും മേൽ രണ്ട് അഭിപ്രായവും ഉദ്ധരിച്ചിട്ടുണ്ട്
ചില തഫ്സീറുകൾ കാണുക
إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ (3)
الليلة المباركة ليلة القدر . ويقال : ليلة النصف من شعبان ، ولها أربعة أسماء : الليلة المباركة ، وليلة البراءة ، وليلة الصك ، وليلة القدر . ووصفها بالبركة لما ينزل الله فيها على عباده من البركات والخيرات والثواب
وقال عكرمة : الليلة المباركة هاهنا ليلة النصف من شعبان تفسيرالقرطبي
الْمَسْأَلَةُ الْخَامِسَةُ : اخْتَلَفُوا فِي هَذِهِ اللَّيْلَةِ الْمُبَارَكَةِ ، فَقَالَ الْأَكْثَرُونَ : إِنَّهَا لَيْلَةُ الْقَدْرِ ، وَقَالَ عِكْرِمَةُ وَطَائِفَةٌ آخَرُونَ : إِنَّهَا لَيْلَةُ الْبَرَاءَةِ ، وَهِيَ لَيْلَةُ النِّصْفِ مِنْ شَعْبَانَ
تفسير الرازي
واختلف أهل التأويل في تلك الليلة, أيّ ليلة من ليالي السنة هي؟ فقال بعضهم: هي ليلة القدر.
وقال آخرون: بل هي ليلة النصف من شعبان.
تفسير الطبري
أي في ليلة القدر أو ليلة النصف من شعبان « يفرق » يفصل « كل أمر حكيم » محكم من الأرزاق والآجال وغيرهما التي تكون في السنة إلى مثل تلك الليلة
تفسير الجلالين
താബിഉകളിൽ പെട്ടഇക്റിമ റ യും പറ്റു പല പണ്ഡിതൻമാരും അത് ബറാഅത്ത് രാവാണെന്ന് അഭിപ്രായം പറഞ്ഞിട്ടുണ്ട്.
എന്നാൽ പ്രബലമായ അഭിപ്രായം അത് '' ലൈലത്തുൽഖദർ തന്നെയാണെന്നാണ് '
അത് ബറാഅത്ത് രാവാണെന്ന് അഭിപ്രായം
മുൻ കാമികളായ പണ്ഡിതന്മാരും മുഫസ്സിറുകൾ മുഴുവൻ ഉദ്ധരിച്ചതാണ്. ഇക്കാലത്ത് ജീവിക്കുന്ന നമ്മുടെ ഉസ്താദുമാർ ഇങ്ങനെ ഒരു അഭിപ്രായം ഉണ്ട് എന്ന്
പറയുന്നതിന്ന് എന്ത് തെറ്റാണുള്ളത്
പ്രബലമായ അഭിപ്രായം ആദ്യ പറഞ്ഞതാആണ് എന്നതിൽ തർക്കമില്ല -
ഇനി പ്രബലമായ അഭിപ്രായം പറയുന്ന പണ്ഡിതന്മാർക്കും
ബറാഅത്ത് രാവിന്ന്
മഹത്വമുണ്ട് അതിൽ ദുആ ക്ക് ഇജാബതുണ്ട് അതുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകൾ തെളിവാണ് എന്നതിൽ തർക്കമില്ല
ഈ പണ്ഡിതന്മാർ തന്നെ അതിൽ മഹത്വമുണ്ട് എന്ന ആശയം പറഞ്ഞത് മുഴുവനും മറച്ചുവെച്ച് വെച്ച് ബറക്കത്താക്കപ്പെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന ആയത്തിനെ ഉദ്ദേശം എന്താണ് എന്ന തർക്കം എടുത്തുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബി പുരോഹിതവർഗം
ബർക്കതത്താക്കപെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന രാവു കൊണ്ടുള്ള ഉദ്ദേശം ബറാഅത്ത് രാവ് ആണെങ്കിൽ റമദാനിലാണ് ഖുർആൻ ഇറക്കി എന്ന് ഖുർആനിലെ വചനത്തിനു വിരുദ്ധമാകുമോ എന്ന് സംശയം പലർക്കുമുണ്ട് '
അതിനുള്ള മറുപടി പണ്ഡിതന്മാർ ഇങ്ങനെയാണ് പറഞ്ഞത് ബറാഅത്ത് രാവിൽ ലൗ ഹുൽ മഹ്ഫൂളിൽ നിന്നും ഒന്നാൻ ആകാശത്തേക്കുള്ള ഇറക്കമാണ് ഉദ്ദേശം റമദാനിൽ ഇറക്കി എന്ന് കൊണ്ടുള്ള ഉദ്ദേശം ഭൂമിയിലേക്കുള്ള തുടക്കമാണ് '
'
ഒഹാബികളും അംഗീകരിക്കുന്ന മുബാറക് ഫൂരി ഉദ്ധരിക്കുന്നു.
ولا نزاع في أن ليلة نصف شعبان يقع فيها فرق كما صرح به الحديث ، وإنما النزاع في أنها المرادة من الآية والصواب أنها ليست مرادة منها ، وحينئذ يستفاد من الحديث والآية وقوع ذلك الفرق في كل من الليلتين إعلاما لمزيد شرفها ، ويحتمل أن يكون الفرق في أحدهما إجمالا وفي الأخرى تفصيلا أو تخص إحداهما بالأمور الدنيوية والأخرى بالأمور الأخروية ، وغير ذلك من الاحتمالات العقلية ، انتهى .
*ശഅബാൻ പകുതിയുടെ രാത്രിയിലും ചില കാര്യങ്ങൾ തീരുമാനമാക്കൽ ഉണ്ട് എന്നതിൽ തർക്കമില്ല അങ്ങിനെ ഹദീസിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്
അപ്പോൾ ആയത്ത് ഹദീസുകളിൽനിന്നും വ്യക്തമാകുന്നത് രണ്ട് രാത്രിയിലും കാര്യങ്ങൾ തീരുമാനമാക്കപെടുന്നതാണ്
ആ രാത്രിയുടെ മഹത്വം*
അവയിൽ ഒരു രാത്രിയിൽ തീരുമാനിക്കൽ അവ്യക്തമായും മറ്റെ രാത്രിയിൽ വിശാലമായും എന്നതാവാനും സാധ്യതയുണ്ട്'
ഒന്നിൽ ഭൗതികവും മറ്റേതിൽ പരലോക കാര്യം ആവാനും സാധ്യതയുണ്ട്
(തുഹ്ഫതുൽ അഹ്വദി 339)
(إنا أنزلناه في ليلة مباركة)
فقد قيل فيه إنه تعالى أنزل كلية القرآن من اللوح المحفوظ إلى سماء الدنيا في هذه الليلة، ثم أنزل في كل وقت ما يحتاج إليه المكلف،
تفسير الرازي
*അസ് ലം സഖാഫി
പരപ്പനങ്ങാടി*
*🌹
*