Monday, March 7, 2022

സാലിം :മുലകുടി ബന്ധവും ജബ്രകളുടെ ഉടായിപ്പുകളും?

 മുലകുടി ബന്ധവും ജബ്രകളുടെ ഉടായിപ്പുകളും?

https://jauzalcp.blogspot.com/2021/03/blog-post_28.html?m=1

രക്തബന്ധവും വിവാഹ ബന്ധവും ഒക്കെ പോലെ ഇസ്ലാം പരിപാവനമായി കാണുന്ന ബന്ധമാണ് മുലകുടിബന്ധം. അടുത്ത രക്ത ബന്ധുക്കളുമായുള്ള വിവാഹം നിഷിദ്ധമായത് പോലെ തന്നെ മുലകുടി ബന്ധത്തിലൂടെ രൂപപ്പെടുന്ന അടുത്ത ബന്ധുക്കൾ തമ്മിലും വിവാഹബന്ധം നിഷിദ്ധമാണ്.



 രണ്ടു വയസ്സിൽ താഴെയുള്ള കുട്ടി വയറുനിറയത്തക്ക വിധം അഞ്ചു പ്രാവശ്യമെങ്കിലും മുലപ്പാൽ കുടിച്ചാൽ ആ കുട്ടിയും മുലപ്പാൽ നൽകിയ സ്ത്രീയും തമ്മിൽ മാതൃ പുത്ര ബന്ധം സ്ഥാപിക്കപ്പെട്ടു. ആ കുട്ടിയെ പ്രസവിച്ച മാതാവിനെ പോലെ തന്നെ മുലപ്പാൽ നൽകിയ സ്ത്രീയും ഉമ്മയുടെ സ്ഥാനത്താണ്. സ്ത്രീയുടെ ഭർത്താവ് ഉപ്പയുടെ സ്ഥാനത്താണ്. സ്ത്രീയുടെ മക്കളെല്ലാം സഹോദരീസഹോദരന്മാരുടെ സ്ഥാനത്താണ്. സ്ത്രീയുടെ സഹോദരിമാർ മാതൃസഹോദരിയുടെ സ്ഥാനത്താണ്. സ്ത്രീയുടെ ഭർത്താവിൻറെ സഹോദരിമാർ പിതൃ സഹോദരിമാരുടെ സ്ഥാനത്താണ് .  സ്ത്രീയുടെ മാതാപിതാക്കൾ വല്യുപ്പ വല്യുമ്മ സ്ഥാനത്താണ്. ഭർത്താവിൻറെ ഉമ്മ വല്യുമ്മയുടെ സ്ഥാനത്താണ്. ഇവരോടൊക്കെ അടുത്തിടപഴകുന്നതിന് ഒരു പ്രശ്നവുമില്ല. ഇപ്പറഞ്ഞവരോടൊക്കെ ഉള്ള വിവാഹബന്ധവും നിഷിദ്ധമാണ്. 



മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇതിൽ ജാതിമത പരിഗണനകൾ പോലും ഇല്ല എന്നതാണ്. അഥവാ ഒരു മുസ്ലിം ദമ്പതികളുടെ കുട്ടിക്ക് ഒരു  അന്യമതസ്ഥയായ സ്ത്രീ മുലപ്പാൽ നൽകിയാൽ പോലും ഈ മതനിയമങ്ങൾ എല്ലാം ബാധകമാണ്. 



 عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ مَا حَرَّمَتْهُ الْوِلاَدَةُ حَرَّمَهُ الرَّضَاعُ ‏"‏ ‏.‏



ആയിഷ നിവേദനം ചെയ്യുന്നു. പ്രവാചകൻ പറഞ്ഞു : രക്ത ബന്ധത്തിലൂടെ നിഷിദ്ധമാവുന്നത് (വിവാഹ ബന്ധം) എല്ലാം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാവുന്നതാണ്. 


(സുനൻ നസായി 3300. സഹീഹ്)



മുലകുടിബന്ധം സ്ഥാപിതം ആവാൻ (രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ വിശപ്പ് മാറത്തക്ക വിധം) പത്ത് പ്രാവശ്യമെങ്കിലും മുലയൂട്ടിയിരിക്കണം എന്ന വചനം ആദ്യം ഖുർആനിൽ ഉണ്ടായിരുന്നു. പിന്നീട് ആ വചനം ദുർബലപ്പെടുത്തി. വിധിയും ദുർബലപ്പെടുത്തി. മുലകുടിബന്ധം സ്ഥാപിക്കപ്പെടാൻ അഞ്ച് പ്രാവശ്യം മാത്രം മുലയൂട്ടിയാൽ മതി എന്ന പുതിയ നിയമം വന്നു. പ്രസ്തുത ആയത്തും ഖുർആനിൽനിന്ന് നിന്ന് നീക്കം ചെയ്യാൻ അള്ളാഹുവിൻറെ നിർദ്ദേശപ്രകാരം മുഹമ്മദ് നബി കൽപിച്ചു. ആ നിർദ്ദേശം പ്രാവർത്തികമാക്കപ്പെട്ടു. ഇന്ന് നിയമം മാത്രം അവശേഷിക്കുന്നു ആയത്ത് ഖുർആനിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 



ആയിശ(റ)യിൽ നിന്ന് നിവേദനം : വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു.” (സഹീഹ് മുസ്ലിം).



ഒരു കുഞ്ഞിൻറെ മുലകുടി പ്രായം രണ്ട് വയസ്സു വരെയാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ മുലകുടിബന്ധം സ്ഥാപിതം ആവണമെങ്കിൽ രണ്ടു വയസ്സിൽ താഴെയുള്ള പ്രായത്തിൽ അഞ്ചു പ്രാവശ്യമെങ്കിലും മുലപ്പാൽ കുടിച്ചിരിക്കണം എന്നാണ് മതനിയമം. അഥവാ വലിയ കുട്ടികൾക്കും മുതിർന്നവർക്കും ഒന്നും മുലപ്പാൽ കുടിക്കുന്നതിലൂടെ മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയില്ല. എന്നാൽ ഒരു പ്രത്യേക സംഭവം ചരിത്രത്തിൽ കാണാൻ സാധിക്കും. അത് ഇങ്ങനെയാണ്.



സാലിം എന്ന കുട്ടി സഹ്‌ലയുടെയും അബൂ ഹുദൈഫയുടെയും വളർത്തു മകൻ ആയിരുന്നു. ചെറിയ കുട്ടി ആയപ്പോൾ മകനായി സ്വീകരിച്ച് ദത്ത് എടുത്തു വളർത്തിയ കുട്ടി . കുട്ടി വലുതായി മുഖത്ത് താടി രോമങ്ങൾ വളർന്ന് തുടങ്ങിയ ടീനേജ് ആയപ്പോഴാണ് ദത്തു സമ്പ്രദായം അവസാനിപ്പിച്ചു കൊണ്ടുള്ള ഇസ്ലാമിക നിയമം ഖുർആൻ അവതരിപ്പിച്ചത്. അതോടെ ഇവർക്ക് വലിയ പ്രയാസം ആയി. സ്വന്തം മകനായി അതുവരെ വളർത്തിയിരുന്ന കുട്ടിയെ ഇനിമുതൽ അന്യനായി കാണേണ്ടി വരില്ലേ എന്ന വിഷമം ആ ഉമ്മയെ അലട്ടി. സാലിമിന്  മുന്നിൽ വീട്ടിൽ പർദ്ദ ഇടാതെ സഹല പ്രത്യക്ഷപ്പെടുന്നത് അബൂ ഹുദൈഫക്കും വിഷമമായി.


സംഭവം മുഹമ്മദ് നബിക്ക് മുന്നിൽ അവതരിപ്പിച്ചു. സാലിമിന്റെ വിഷയത്തിൽ മാത്രം ഒരു പ്രത്യേക ഇളവ് മുഹമ്മദ് നബി അനുവദിച്ചുകൊടുത്തു. വളർത്തുപുത്രന് വേണ്ടി ഒരു പാത്രത്തിൽ മുലപ്പാൽ ശേഖരിച്ചു വെക്കാനും അങ്ങനെ 5 ദിവസം സാലിമിന് മുലപ്പാൽ കൊടുക്കാനും നബി കൽപ്പിച്ചു. ആ ഉമ്മ അങ്ങിനെ ചെയ്തു. ഇതു വഴി സാലിം മഹറമായ, പുത്രബന്ധമുള്ള കുട്ടിയായി മാറി. സ്വന്തം മകനെ പോലെ അടുത്തിടപഴകാൻ പ്രയാസം ഇല്ലാതായി. ഈയൊരു കാര്യം സാലിം എന്ന ടീനേജ് പ്രായത്തിലുള്ള വളർത്തുപുത്രന്റെ കാര്യത്തിൽ സഹ് ലക്ക് മാത്രം നൽകപ്പെട്ട ഒരു പ്രത്യേക ഇളവ് മാത്രമാണ്. സാധാരണ ഗതിയിൽ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അഞ്ചു പ്രാവശ്യം മുലയൂട്ടിയാൽ മാത്രമേ  മുലകുടിബന്ധം സ്ഥാപിതമാവൂ. സാലിമിന് മാത്രമായി അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു ഇളവ് നൽകപ്പെട്ടതാണ്. 



സാലിം സംഭവത്തെപ്പറ്റി ഒരു ദീർഘമായ ഹദീസിൽ ഇങ്ങനെ കാണാം. 



حَدَّثَنَا أَحْمَدُ بْنُ صَالِحٍ، حَدَّثَنَا عَنْبَسَةُ، حَدَّثَنِي يُونُسُ، عَنِ ابْنِ شِهَابٍ، حَدَّثَنِي عُرْوَةُ بْنُ الزُّبَيْرِ، عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم وَأُمِّ سَلَمَةَ أَنَّ أَبَا حُذَيْفَةَ بْنَ عُتْبَةَ بْنِ رَبِيعَةَ بْنِ عَبْدِ شَمْسٍ كَانَ تَبَنَّى سَالِمًا وَأَنْكَحَهُ ابْنَةَ أَخِيهِ هِنْدَ بِنْتَ الْوَلِيدِ بْنِ عُتْبَةَ بْنِ رَبِيعَةَ وَهُوَ مَوْلًى لاِمْرَأَةٍ مِنَ الأَنْصَارِ كَمَا تَبَنَّى رَسُولُ اللَّهِ صلى الله عليه وسلم زَيْدًا وَكَانَ مَنْ تَبَنَّى رَجُلاً فِي الْجَاهِلِيَّةِ دَعَاهُ النَّاسُ إِلَيْهِ وَوُرِّثَ مِيرَاثَهُ حَتَّى أَنْزَلَ اللَّهُ سُبْحَانَهُ وَتَعَالَى فِي ذَلِكَ ‏{‏ ادْعُوهُمْ لآبَائِهِمْ ‏}‏ إِلَى قَوْلِهِ ‏{‏ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ‏}‏ فَرُدُّوا إِلَى آبَائِهِمْ فَمَنْ لَمْ يُعْلَمْ لَهُ أَبٌ كَانَ مَوْلًى وَأَخًا فِي الدِّينِ فَجَاءَتْ سَهْلَةُ بِنْتُ سُهَيْلِ بْنِ عَمْرٍو الْقُرَشِيِّ ثُمَّ الْعَامِرِيِّ - وَهِيَ امْرَأَةُ أَبِي حُذَيْفَةَ - فَقَالَتْ يَا رَسُولَ اللَّهِ إِنَّا كُنَّا نَرَى سَالِمًا وَلَدًا وَكَانَ يَأْوِي مَعِي وَمَعَ أَبِي حُذَيْفَةَ فِي بَيْتٍ وَاحِدٍ وَيَرَانِي فُضْلاً وَقَدْ أَنْزَلَ اللَّهُ عَزَّ وَجَلَّ فِيهِمْ مَا قَدْ عَلِمْتَ فَكَيْفَ تَرَى فِيهِ فَقَالَ لَهَا النَّبِيُّ صلى الله عليه وسلم ‏"‏ أَرْضِعِيهِ ‏"‏ ‏.‏ فَأَرْضَعَتْهُ خَمْسَ رَضَعَاتٍ فَكَانَ بِمَنْزِلَةِ وَلَدِهَا مِنَ الرَّضَاعَةِ فَبِذَلِكَ كَانَتْ عَائِشَةُ - رضى الله عنها - تَأْمُرُ بَنَاتِ أَخَوَاتِهَا وَبَنَاتِ إِخْوَتِهَا أَنْ يُرْضِعْنَ مَنْ أَحَبَّتْ عَائِشَةُ أَنْ يَرَاهَا وَيَدْخُلَ عَلَيْهَا وَإِنْ كَانَ كَبِيرًا خَمْسَ رَضَعَاتٍ ثُمَّ يَدْخُلَ عَلَيْهَا وَأَبَتْ أُمُّ سَلَمَةَ وَسَائِرُ أَزْوَاجِ النَّبِيِّ صلى الله عليه وسلم أَنْ يُدْخِلْنَ عَلَيْهِنَّ بِتِلْكَ الرَّضَاعَةِ أَحَدًا مِنَ النَّاسِ حَتَّى يَرْضَعَ فِي الْمَهْدِ وَقُلْنَ لِعَائِشَةَ وَاللَّهِ مَا نَدْرِي لَعَلَّهَا كَانَتْ رُخْصَةً مِنَ النَّبِيِّ صلى الله عليه وسلم لِسَالِمٍ دُونَ النَّاسِ ‏.‏



"പ്രവാചക പത്നിമാരായ ആയിഷയിൽനിന്നും ഉമ്മുസലമയിൽ നിന്നും ഉർവ (റ) നിവേദനം ചെയ്യുന്നത് : അബൂ ഹുദൈഫ സാലിം എന്ന കുട്ടിയെ ദത്തെടുത്തു. സാലിം വലുതായപ്പോൾ അബൂ ഹുദൈഫ തൻറെ സഹോദരൻറെ മകൾ ഹിന്ദിനെ സാലിമിന് കല്യാണം കഴിച്ച് കൊടുത്തിട്ടുണ്ട്. സാലിം എന്ന കുട്ടി ഒരു അൻസാരി സ്ത്രീ മോചിതയാക്കിയ അടിമ ആയിരുന്നു. മുഹമ്മദ് നബി സൈദ്ബ്നു ഹാരിസിനെ നബിയുടെ ദത്തുപുത്രനായി സ്വീകരിച്ചതുപോലെ അബൂഹുദൈഫ സാലിമിനെയും ദത്തുപുത്രനായി സ്വീകരിച്ചിരുന്നു.  ജാഹിലിയ്യാ കാലഘട്ടത്തിൽ ആരെങ്കിലും ഒരു കുട്ടിയെ ദത്ത് എടുത്താൽ ദത്തെടുത്ത ആളിലേക്ക് കുട്ടിയെ ചേർത്തു വിളിക്കുമായിരുന്നു ( അഥവാ ദത്തെടുത്ത ആളുടെ മകൻ എന്നു വിളിക്കപ്പെട്ടിരുന്നു ), അവർക്ക് അനന്തരാവകാശവും നൽകപ്പെട്ടിരുന്നു. അല്ലാഹു സുബ്ഹാനഹു വ തആല സൂറത്ത് അഹ്സാബിലെ ഈ ആയത്ത് അവതരിപ്പിച്ചതോടെ ദത്ത് പുത്രനെ സ്വന്തം പുത്രനായി പരിഗണിച്ച് പേര് കൂട്ടി വിളിക്കുന്ന സമ്പ്രദായം അവസാനിച്ചു. 



ٱدْعُوهُمْ لِءَابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌۭ فِيمَآ أَخْطَأْتُم بِهِۦ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًا


നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


(Surat:33, Verse:5)



അബുഹുദൈഫയുടെ ഭാര്യയായ  സഹല ബിൻത് സുഹൈൽ നബിയുടെ അടുത്ത് വന്ന് ഇങ്ങനെ പരാതി പറഞ്ഞു: സാലിമിനെ ഞങ്ങൾ സ്വന്തം പുത്രനായി ആയിരുന്നു ഇത് വരെ കണ്ടിരുന്നത്. ഞങ്ങളുടെ കൂടെ ഒരേ വീട്ടിലാണ് സാലിം കഴിയുന്നത്. (ദത്തുപുത്ര സമ്പ്രദായം നിരോധിച്ചുകൊണ്ട്) അല്ലാഹു ഇപ്പോൾ ആയത്ത് അവതരിപ്പിച്ചിരിക്കുന്നു. ഞങ്ങൾ എന്താണ് ചെയ്യേണ്ടത് ? പ്രവാചകൻ മറുപടി പറഞ്ഞു: അവന് നിങ്ങളുടെ മുലപ്പാൽ നൽകുക. അങ്ങനെ സഹല സാലിമിന് അഞ്ചു പ്രാവശ്യം തന്റെ മുലപ്പാൽ നൽകുകയും അതു കുടിക്കുക വഴി അവർ തമ്മിൽ മാതൃ പുത്ര ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആയിഷ (റ) ഇത്തരത്തിൽ തന്നെ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് മുലകുടി ബന്ധത്തിലൂടെ ഉള്ള മാതൃ പുത്ര ബന്ധം ഉണ്ടാക്കുവാനായി തൻറെ സഹോദര, സഹോദരി പുത്രിമാരോട് ഈ ആളുകൾക്ക് അഞ്ചു പ്രാവശ്യം മുലപ്പാൽ നൽകുവാൻ ആവശ്യപ്പെടുമായിരുന്നു. അവരുടെ പ്രായം പരിഗണിച്ചിരുന്നില്ല. എന്നാൽ ഉമ്മുസലമയും പ്രവാചകൻറെ മറ്റുള്ള എല്ലാ പത്നിമാരും ഇക്കാര്യത്തിൽ ആയിഷയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അവർ പറഞ്ഞു: മുലകുടി പ്രായത്തിൽ (രണ്ടു വയസ്സിൽ താഴെ പ്രായമുള്ള അവസ്ഥയിൽ ) മുലപ്പാൽ കുടിച്ചവരെ മാത്രമേ മുലകുടിബന്ധം സ്ഥാപിക്കപ്പെട്ടത് ആയി ഞങ്ങൾ കരുതുന്നുള്ളൂ അല്ലാത്തത് ഞങ്ങൾ പരിഗണിക്കുകയില്ല , അവരെ ഞങ്ങളുടെ അടുക്കൽ പ്രവേശിപ്പിക്കുകയില്ല.


അല്ലാഹുവാണേ ; ഞങ്ങൾക്കറിയില്ല , അല്ലാഹുവിൻറെ പ്രവാചകൻ സാലിമിന് മാത്രം നൽകിയ പ്രത്യേക ഇളവാണ് അക്കാര്യം (രണ്ടു വയസ്സിനു മുകളിൽ പ്രായമുള്ള ഉള്ളവർക്കും മുലകുടി ബന്ധം സ്ഥാപിക്കപ്പെടൽ ) എന്നാണ് ഞങ്ങൾ കരുതുന്നത്. " 



സുനൻ അബൂദാവൂദ് 2061 . ഹദീസ് സഹീഹ് ആണെന്ന് അൽബാനി പ്രസ്താവിച്ചു . 



മുകളിൽ കൊടുത്ത ഹദീസിൽ കൃത്യമായി പ്രസ്താവിച്ച പോലെ സാലിമിൻറെ കേസ് പ്രത്യേകമായ ഒരു ഇളവ് സാലിമിന് മാത്രം നൽകിയതാണ് മറ്റുള്ള ആർക്കും ഇതു ബാധകമല്ല എന്നതാണ് ആയിഷ ഒഴികെയുള്ള മുഴുവൻ പ്രവാചകപത്നി മാരുടെയും അഭിപ്രായം. മറ്റു സഹാബിമാരുടെയും താബിഉകളുടെയും ഇസ്ലാമിക  പണ്ഡിത ലോകത്ത് ബഹുഭൂരിപക്ഷം ഇമാമുമാരുടെയും എല്ലാം അഭിപ്രായം ഇതു തന്നെയാണ്. 



ഇമാം നവവി പറയുന്നു:


"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രായപൂര്‍ത്തി വന്ന ആള്‍ മുല കുടിക്കുന്നത് മൂലം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്ന് ആയിശ (റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ അനുവാദം അബൂ ഹുദൈഫയുടെ ഭാര്യക്കും സാലിമിന്നും നബി (സ) പ്രത്യേകമായി നല്‍കിയതായിരുന്നുവെന്നും പൊതു വിധി അല്ലെന്നുമാണ്‌ മറ്റു നബിപത്നിമാരുടെ അഭിപ്രായം. മുജ്തഹിദുകളായ ഇമാമുകളില്‍ ദാവൂദ് ളാഹിരി ഒഴിച്ച് ഭൂരിപക്ഷം ഇമാമുകളും ഫുഖഹാക്കളും ഈ വിഷയത്തില്‍ മറ്റു നബിപത്നിമാരുടെ പക്ഷത്താണ്‌. ദാവൂദ് ളാഹിരി മാത്രമാണ്‌ മേല്‍ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആയിശയുടെ അഭിപ്രായം സ്വീകരിച്ചിട്ടുള്ളത്. ശൈശവ കാലത്തെ മുലകുടി കൊണ്ട് മാത്രമേ ബന്ധം സ്ഥിരപ്പെടുകയുള്ളുവെന്ന് സഹീഹായ മറ്റു ഹദീസുകളില്‍ നിന്നും വ്യക്തമായിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലും മുലകുടി കാലം രണ്ട് വര്‍ഷമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഫുഖഹാക്കള്‍ ആയിശ (റ) യുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല. (ശറഹ് മുസ്‌ലിം, നവവി.)"



അഥവാ രണ്ടു വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മുലപ്പാൽ കൊടുക്കുന്നതിലൂടെ മാതൃ പുത്രബന്ധം സ്ഥാപിക്കപ്പെടുമോ എന്നതിൽ ആയിഷയുടെ അഭിപ്രായം ഒറ്റപ്പെട്ട അഭിപ്രായമായിരുന്നു എന്ന് കാണാം. മതപരമായ ഗവേഷണപരമായ (ഇജ്തിഹാദിയായ ) ഒരു അഭിപ്രായവ്യത്യാസം മാത്രമായിരുന്നു അത്. ഇനി മഹതി ആയിഷ ബീവി ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാനും കാരണം തടസ്സം കൂടാതെ വിജ്ഞാനം പകർന്നു കൊടുക്കുക എന്ന മഹത്തായ ഉദ്ദേശ്യം ആയിരുന്നു.



"പര്‍ദ്ദയുടെ കാര്യത്തില്‍ അവര്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. പര്‍ദ്ദ സംബന്ധിച്ച ഖുര്‍ആന്‍ വാക്യം അവതരിച്ച ശേഷം നിര്‍ബന്ധ പൂര്‍വ്വം അതാചരിച്ചിരുന്നു. ഭാവിയെപ്പറ്റി ശൂഭപ്രതീക്ഷയുള്ള കുട്ടികള്‍ക്ക് വിജ്ഞാനം ​സമ്പാദിക്കുന്നതിന്ന് തന്റെ അടുക്കലേക്ക് യഥേഷ്ടം കടന്നു വരാന്‍ സൌകര്യമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. നബി തിരുമേനിയുടെ ഒരു ഹദീസിനെ ആസ്പദമാക്കി സ്വന്തം സഹോദരിയുടെയോ സഹോദരീപുത്രിമാരുടെയോ മുലപ്പാൽ കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കുകയാണ്‌ അവര്‍ അതിന്ന് സ്വീകരിച്ച മാര്‍ഗ്ഗം. അങ്ങനെ ആ കുട്ടികള്‍ക്ക് ആയിശ മുലകുടി ബന്ധത്തിലുള്ള എളയുമ്മയോ വലിയുമ്മയോ ആയിത്തീരുമല്ലോ. പിന്നീട് അവരുടെ മുമ്പില്‍ പര്‍ദ്ദ ആചരിക്കേണ്ടി വരുകയില്ല. മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ആവര്‍ക്കുമിടയില്‍ എപ്പോഴും തിരശ്ശീല തൂങ്ങിയിരുന്നു." (സീറത്തേ ആയിശ: സയ്യിദ് സുലൈമാൻ നദ്‌വി)



രണ്ട് വയസിനുള്ളിലുള്ള മുലകുടി മാത്രമേ മുലകുടി ബന്ധം സ്ഥാപിക്കുകയുള്ളൂ എന്നതാണ് നാല് ഇമാമീങ്ങളുടെയും അഭിപ്രായം . സാധാരണ നിലക്ക് അപ്രകാരം തന്നെയാണ്. നബി (സ) പറഞ്ഞു: 



عن أم سلمة قالت : قال رسول الله صلى الله عليه و سلم: "لا يحرم من الرضاعة إلا ما فتق الأمعاء في الثدي وكان قبل الفطام"



ഉമ്മു സലമഃ (റ) നിവേദനം: റസൂൽ (സ) പറഞ്ഞു: "മുലയിൽ നിന്ന് ആമാശയം നിറയുകയും മുലകുടി മാറുന്നതിന് മുൻപ് നൽകപ്പെടുന്നതുമല്ലാത്തവ മുലകുടി ബന്ധം സ്ഥാപിക്കുകയില്ല" - [തിർമിദി: 1152 , അൽബാനി: സ്വഹീഹ്]. 



ഇനി സാലിമിന് മുലപ്പാൽ കൊടുത്തതും ആയിഷ തൻറെ സഹോദരപുത്രിമാരോട് മുലപ്പാൽ കൊടുക്കാൻ കൽപ്പിച്ചതും എല്ലാം   മാറിടത്തിൽ നിന്നും നേരിട്ട് പാൽ കൊടുക്കുന്ന രീതി അല്ല . മുലപ്പാൽ ഒരു പാത്രത്തിൽ ശേഖരിക്കുകയും അത് കുടിപ്പിക്കുകയും മാത്രം ആണ് ചെയ്തത്. എന്തിലും അശ്ലീലം മാത്രം കാണുന്ന ജബ്രകൾ ഇതിലും അശ്ലീലം മനസിൽ കണ്ടിട്ടുണ്ടാകും എന്നറിയാം; അതുകൊണ്ടാണ് ഇത് പ്രത്യേകം എടുത്തു പറയുന്നത്.


ഇമാം ഇബ്നു സഅദ് തൻ്റെ ത്വബഖാത്തിൽ ഉദ്ധരിക്കുന്നു: 



«أخبرنا محمد بن عمر حدثنا محمد بن عبد الله بن أخي الزهري عن أبيه قال: كانت سهلة تحلب في مسعط أو إناءٍ قدر رضعة، فيشربه سالمٌ في كل يومٍ حتى مضت خمسة أيام. فكان بعد ذلك يدخل عليها وهي حاسِرٌ رأسها، رُخصة من رسول اللّه لسهلة بنت سهيل». 



"സഹ്ല ഒരു മുസ്അത്വിലോ (പാലിനായുള്ള പ്രത്യേക പാത്രം), മറ്റൊരു പാത്രത്തിലോ ഒരു തവണ കുടിച്ചതായി പരിഗണിക്കാവുന്നത്ര പാലെടുക്കുകയും, അത് ഓരോ ദിവസവും സാലിം കുടിക്കുകയും അങ്ങനെ അഞ്ചു ദിവസം അപ്രകാരം ചെയ്യുകയുമാണ് ചെയ്തത്. അതിനു ശേഷം അവർ തല മറക്കാതെ ഇരിക്കുമ്പോൾ തന്നെ സാലിം അവരുടെ അരികിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. സഹ്ല ബിൻത് സുഹൈൽ (റ) ക്ക് നബി (സ) നൽകിയ ഒരിളവായിരുന്നു അത്". - [ത്വബഖാത്ത് ഇബ്‌നു സഅദ്: 8/271]. 




No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....