Wednesday, July 3, 2019

*മആശിറ വിളി' വാളെടുക്കൽ




അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


*മആശിറ വിളി* പുത്തനാശയക്കാർ തള്ളിക്കഞ്ഞ നിരവധി സുന്നത്തുകളിൽ ഒന്നാണ് വെള്ളിയാഴ്ച ജുമുഅ:യിലെ മആശിറ വിളി.ഖത്തീബ് ഹുതുബ നിർവഹിക്കുന്നതിന് മുമ്പ് ശ്രോതാക്കളുടെ ശ്രെദ്ധ ക്ഷണിക്കുക എന്നതാണ് മആശിറ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകപണ്ഡിതനായ ഇബ്നുഹജറുൽ ഹൈതമി (റ) മആശിറ സുന്നത്താണെന്ന് തന്റെ പ്രസിദ്ധ ഗ്രന്ഥാമായ തുഹ്ഫയിൽ (2-462) വ്യെക്തമാക്കിയിട്ടുണ്ട്.
     ജരീർ (റ) പറയുന്നു; 'ഹജ്ജത്വഉൽ വദാഇൽ' നബി (സ്വ) ഹുതുബ നിർവഹിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞു :  നീ ആളുകളോട് അടങ്ങി ഇരിക്കാനും ശ്രെദ്ദിക്കാനും പറയുക. ശേഷം നബി (സ്വ) ലാ തർജിഊ ബഅദീ എന്നു തുടങ്ങുന്ന ഹുതുബ നിർവഹിച്ചു(ബുഹാരി). ഈ ഹദീസിൽ നിന്നും മനസിലാകുന്നത് പ്രെധാനപ്പെട്ട എല്ലാ ഹുതുബയുടെ മുമ്പും ജനങ്ങളുടെ ശ്രെദ്ധക്ഷണിക്കാൻ മആശിറ വിളി സമ്പത്താണെന്നാണ്. എന്നല്ലാതെ, ഈ വിളിക്കുള്ള നിർദേശം ഹജ്ജത്തുൽ വദാഇൽ മാത്രം പരിമിതമാണെന്ന് ഗ്രെഹിക്കുന്നത് ശരിയല്ല.സാമാന്യ ബുദ്ധി ഉള്ളവർ ആരും അങ്ങിനെ മനസിലാക്കുകയുമില്ല.അപ്പോൾ ആ ഹദീസിന്റെ പ്രാപ്തി ഉൾപ്പെട്ടത് എന്ന നിലക്ക് ഹുതുബക്ക് മുമ്പ് മആശിറ വിളി സുന്നത്താണ്. അത് നബി (സ്വ)യുടെ ഉപദേശം സ്വീകരിക്കലുമാണ്. ഉദാഹരണമായി നബി (സ്വ)യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ എപ്പോഴും പുണ്യമുള്ളതാണെന്ന് ഖുർആനും സുന്നത്തും നിർദേശിച്ചതാണ്. ഈ വ്യാപ്തിയിൽ ഉൾപ്പെട്ടു എന്ന നിലക്ക് തറാവീഹ് നിസ്കാരത്തിന്റെ രണ്ടു റെക്അത്തുകൾക്കിടയിൽ സ്വലാത്ത് ചൊല്ലുന്നതും സുന്നത്താണ്. ഈ നിലക്ക് ആണ് പണ്ഡിതന്മാർ മആശിറ വിളിയും സുന്നത്താണെന്ന് പറഞ്ഞത്. ഇതുകൊണ്ട് ആണ് പ്രസ്‌തുത ഹദീസ് മആശിറ വിളിക്ക് തെളിവാണെന്ന് ലോക പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമി (റ) രേഖപ്പെടുത്തിയത്. (തുഹ്ഫ 2-461)ജുമുഅ ഹുതുബ ഒരു സാദാരണ പ്രസംഗമായി വ്യാഖ്യനിക്കുന്നവർക് അതിന് മുമ്പ് ഒരു സ്വാഗത പ്രസംഗം നടത്തുന്നതിൽ തെറ്റുണ്ടാക്കിയിരിക്കുകയില്ലല്ലോ.

   നബി (സ്വ) റമളാനിലെ ചില രാത്രികളിൽ മാത്രമാണ് തറാവീഹ് ജമാഅത്തായി നിസ്കരിച്ചിട്ടുള്ളത് . അതിന്റെ സന്ദർഭത്തിന്റെ വ്യാപ്തിയിൽ നിന്ന് റമളാനിലെ എല്ലാ രാത്രിയിലും തറാവീഹ് ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണെന്ന് ഗ്രഹിക്കാവുന്നത് ആണ്. അതേ സമയം നബി (സ്വ )എല്ലാ രാത്രികളിലും ജമാഅത്തായി നിസ്കരിച്ചിട്ടില്ല എന്ന നിലയിൽ ജമാഅത്ത് ഭാഷാർത്തിയുള്ള ബിദ്അത് (പുതിയത്) ആകുന്നത്. ഉമർ (റ) അതിനെ കുറിച്ച് ബിദ്അത് എന്ന് പറയാനുള്ള കാരണമിതാണ്. സാങ്കേതിക അർത്ഥത്തിൽ ഇതേക്കുറിച്ചു ബിദ്അത്ത് (അനാചാരം) എന്ന് പറയാൻ നിർവാഹമില്ല. കാരണം, അത് ഹദീസിന്റെ വ്യാപ്തിയിൽ ഉൾപെട്ടതായതുകൊണ്ട് തന്നെ.നബി (സ്വ)ചില രാത്രികളിൽ ജമാഅത്തായുള്ള തറാവീഹ് ഒഴിവാക്കിയത് വാജിബ് അല്ലെന്നു പഠിപ്പിക്കാൻ വേണ്ടിയാണ്. ഇതുപോലെ എപ്പോഴെങ്കിലും മആശിറ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതു വാജിബ് അല്ലെന്നു പഠിപ്പിക്കാൻ വേണ്ടി ആണെന്ന് മനസ്സിലാക്കണം. നബി (സ്വ) ഒരിക്കൽ ചെയ്തു എന്നത് തന്നെ അത് സുന്നത്താണ് എന്നതിന് തെളിവാണ്

     ഏതെങ്കിലും ഒരുകാര്യം ഉദ്ധരിച്ചു നബി (സ്വ)അത് ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും ഇല്ല എന്ന മറുപടിയും പറഞ്ഞത് ഇത് ബിദ്അത്താണ് , എല്ലാ ബിദ്അത്തും നരകത്തിലാണ് (ഉമർ (റ), ഉസ്മാൻ (റ), അവരെ അംഗീകരിച്ച സ്വഹാബത്തും) എന്നാണ് പുത്തനാശയക്കാർ സമര്ഥിക്കാറുള്ളത്.ഇത് അപകടമാണ്. ബിദ്അത്തിന്റെ സാങ്കേതിക അർഥം മനസ്സിലാക്കാത്തതാണ് ഇതിനു കാരണം. ഇസ്ലാമിക പ്രമാണങ്ങൾക് വിരുദ്ധമായി നബി(സ്വ)യുടെ കാലശേഷം പുതുതായി ഉണ്ടായത് എന്നാണ് ബിദ്അത്തിന്റെ സാങ്കേതിക അർത്ഥം (ഫത്ഹുൽബാരി :17-9).
അഥവാ നബി (സ്വ)യുടെ കാലശേഷം ഉണ്ടായതും ഖുർആൻ,ഹദീസ് , ഇജ്മാഅ ,സ്വഹാബത്തിന്റ ചര്യ എന്നിവയിൽ ഏതെങ്കിലും ഒന്നിനോട് എതിരായ ആചാരമാണ് ദുർമാർഗ്ഗമായ ബിദ്അത്ത്(രിസാലതുശ്ശാഫിഈ). അപ്പോൾ ഹദീസിന്റെ വ്യാപ്തിയിൽ ഉൾപ്പെട്ട കാര്യം ഇസ്ലാമിക തെളിവുകൾക് എതിരല്ലെങ്കിൽ ബിദ്അതാവുകയില്ല. അതുതന്നെയാണ്  റമളാനിലെ എല്ലാ രാത്രികളിലും ജമാഅത്തായുള്ള തറാവീഹ് നിസ്കാരം ബിദ്അതാവാതിരിക്കാൻ കാരണം.

*വാളെടുക്കൽ*

പുത്തനാശയക്കാർ ആക്ഷേപിക്കുന്ന മറ്റൊന്നാണ് ഹുതുബ നിർവഹിക്കുമ്പോൾ വാള് പിടിക്കുന്നതും മറ്റൊരാൾ ആ വാൾ എടുത്തു കൊടുക്കുന്നതും. പുണ്യനബി(സ്വ) അത് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് അത് സുന്നത്തല്ലെന്നും അവർ വാദിക്കുന്നു. മുസ്ലിംകൾ വെള്ളിയാഴ്ച വാളെടുക്കുന്നതിനെ തെറ്റിദ്ദരിപ്പിച്ചു അമുസ്ലിം സഹോദർമാരെ പ്രീകോപിപ്പിക്കാൻ പോലും പുത്തനാശയക്കാർ ശ്രെമിക്കാറുണ്ട്. അമുസ്ലിം മതാചാരങ്ങളുടെ ഭാഗമായി മാത്രം ദേവാലയപരിസരത്തു വെച്ചു വാളെടുക്കുന്നത് ഏതെങ്കിലും മുസ്ലിമിന്റെ തലെടുക്കാനല്ലാത്തത് പോലെ മുസ്ലിം പള്ളികളിൽ വച്ചു മാത്രം വെള്ളിയാഴ്ച വാളെടുക്കുന്നത് അമുസ്ലിംകളെ വകവരുത്താനല്ലെന്ന് ആർക്കും ബോധ്യമാകും.

ഹുതുബ നിർവഹിക്കുമ്പോൾ ഹതീബ് വാളോ വടിയോ പിടിക്കൽ സുന്നത്താണെന്ന് ഫിഖ്ഹിന്റെ മിക്ക കിതാബുകളിലും വ്യക്തമാക്കിയിട്ടുണ്ട്. ഹദീസുകളിൽ ഇതിന് ധരാളം തെളിവുകൾ കാണാവുന്നതാണ്. അബൂദാവൂദ് (റ) ഉദ്ധരിക്കുന്നു: ജുമുഅ ദിവസത്തിൽ നബി(സ്വ) വടി, ഖൗസ് മുതലായ ഏതെങ്കിലും ഒന്നിൽ ഊന്നിനിന്നാണ് ഹുതുബ നിർവഹിച്ചിരുന്നത്- (അബൂദാവൂദ്). ബറാഅ(റ) നിവേദനം ചെയ്യുന്നു:  നബി(സ്വ)ക്കു പെരുന്നാൾ ദിനത്തിൽ ഒരു വില്ല് എടുത്തുകൊടുക്കപ്പെട്ടു. അതിന്മേൽ ഊന്നിനിന്ന് അവിടുന്ന് ഹുതുബ നിർവഹിച്ചു-(അബൂദാവൂദ്). ഈ ഹദീസുകളിൽ നിന്ന് ഹുതുബ നിർവഹിക്കുമ്പോൾ വാൾ പിടിക്കുന്നതും മറ്റൊരാൾ(മുക്രി) അതെടുത്തു കൊടുക്കുന്നതും സുന്നത്താണെന്ന് വ്യക്തമാകുന്നു. ഹുതുബ ഒരു പ്രസംഗമായി വ്യഖ്യാനിക്കുന്നർതന്നെ ഇസ്ലാമിലെ ഉത്തരവാദപ്പെട്ട ഒരാൾ പ്രത്യേക സ്ഥലത്തുവെച് നടത്തുന്ന ആധികാരിക പ്രസംഗമാണെന്ന് അംഗീകരിക്കുമല്ലോ. എങ്കിൽ ആധികാരികത വിളിച്ചോതുന്ന യൂണിഫോമിലായിരിക്കുന്നതിൽ എന്തിന് ആക്ഷേപിക്കണം?

നിലനില്പിനും ജീവിതസ്വാതന്ത്രത്തിനും വേണ്ടി മുസ്ലിംകൾ വാളെടുത്ത് ഒരു വസ്തുതയാണ്. പ്രീതിരോധത്തിന് വേണ്ടി വാൾ എടുത്തില്ലായിരുന്നു എങ്കിൽ ഇസ്ലാമിക ചരിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. ആ നിലക്ക് ഹുതുബ നിർവഹിക്കുമ്പോൾ ഇക്കാര്യത്തിലേക്കും സൂചനയുണ്ടെന്ന് പറയുന്നതിൽ അപാകതയില്ല. പക്ഷെ, വാളെടുക്കുന്നതിന്റെ നിദാനം അതല്ല. ഹുതുബ നിർവഹിക്കുമ്പോൾ വാള് പിടിക്കുന്നത് നബി(സ്വ)യുടെ സുന്നത്തായത് കൊണ്ടാണ്.

*റവാത്തിബ് സുന്നത്ത്*
ജുമുഅക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരവും പുത്തനാശയക്കാർ നിഷേധിച്ചിരിക്കുന്നു. ഫിഖ്ഹിന്റെ മിക്ക കിതാബുകളിലും ഇത് സുന്നത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വലഫുസ്സാലിഹീങ്ങൾ കാണിച്ചു തന്ന ജുമുഅ വാങ്കിൽ പുത്തനാശയക്കാർ നടത്തിയ തിരിമറിയാണ്  ഈ സുന്നത്ത് നിഷേധം. അവരുടെ വാദം അനുസരിച്ചു ജുമുഅയുടെ സമയമായ ഉടനെ( സൂര്യൻ മധ്യത്തിൽ നിന്ന് നീങ്ങുമ്പോൾ) ഹതീബ് മിമ്പറിൽ കയറിയിരിക്കണം. മുക്രി വാങ്ക് വിളിച്ച ഉടനെ ഹതീബ് പ്രസംഗം തുടങ്ങണം. ഈ വാങ്ക് കേട്ട് ജോലിനിർത്തി വരുന്നവർക്ക് അപ്പോൾ സുന്നത്ത് നിസ്കരിക്കാൻ സമയമില്ല. പ്രസംഗം കേൾക്കണമല്ലോ. ഇങ്ങിനെ ജുമുഅ വാങ്ക് ഒന്നാണെന്നുള്ള വാദം ജുമുഅയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം നിഷേധിക്കാൻ അവരെ നിർബദ്ധിതരാക്കി.

അബ്ദുല്ലാഹിബ്നു മുഗഫ്ഫന് (റ) പറയുന്നു : നബി(സ്വ) അരുളി എല്ലാ രണ്ടു വാങ്കുകൾക്കിടയിലും (വാങ്ക് ,ഇഖാമത്ത്) സുന്നത്ത് നിസ്കാരമുണ്ട്. ഇത് തിരുമേനി മൂന്നു പ്രാവശ്യം ആവർത്തിച്ചു. അങ്ങിനെ ചെയ്യാൻ ഉദ്ദേശിച്ചവർക്ക് എന്ന് കൂടെ നബി(സ്വ) ഉണർത്തി-(ബുഹാരി: 1-87). ഈ ഹദീസ് ജുമുഅക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരത്തിനു തെളിവാണെന്ന് ലോകപണ്ഡിതനായ ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സുലൈമാൻ ഖത്‍ഫാനി(റ) ജുമുഅക്ക് വന്നപ്പോൾ നബി(സ്വ) അദ്ദേഹത്തോട് നിസ്കരിക്കാൻ കല്പിച്ചു എന്ന് വിവരിക്കുന്ന ഹദീസ് ഇമാം ബുഹാരിയും മറ്റു മുഹദ്ദിസുകളും ഉദ്ധരിച്ചിട്ടുണ്ട്. ഇങ്ങിനെ നിസ്കരിക്കാൻ കല്പിച്ചത് നബി(സ്വ)യുടെ ഹുതുബക്ക് മുമ്പാണെന്നും ഹുതുബ തുടങ്ങിയ ശേഷമാണെന്നും ആ നിസ്കാരം പള്ളിയുടെ തഹിയ്യത്താണെന്നും ജുമുഅയുടെ റാവത്തിബാണെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്-(ഫത്ഹുൽബാരി). തഹിയ്യത്ത് നിസ്കാരത്തിൽ റവാത്തിബ് കൂടി ഉള്കൊള്ളിക്കുതിന് വിരോധമില്ലെന്ന് മുമ്പ് പ്രസ്ഥാപിച്ചുവല്ലോ. ഏതായാലും ജുമുഅ നിസ്കാരത്തിനു മുമ്പ് മറ്റൊരു സുന്നത്ത് നിസ്കാരം നിർവഹിക്കുന്നതിന് യാതൊരു തെറ്റുമില്ലെന്ന് സുലൈമാൻ ഖൽഫാനിയുടെ സംഭവം വ്യക്തമാക്കുന്നു. പള്ളിയിൽ വരുന്നതിനു മുമ്പ് നിസ്കരിച്ചിട്ടുണ്ടോ എന്ന നബി(സ്വ)യുടെ ചോദ്യത്തിന് ഇല്ല എന്നു മറുപടി പറഞ്ഞപ്പോഴാണ് സുലൈമാൻ ഖത്‍ഫാനി(റ)യുടെ ഈ ഹദീസിൽ നബി(സ്വ) നിസ്കരിക്കാൻ കല്പിച്ചത് എന്നാണ് ഇബ്നുമാജഃ ഉദ്ദരിച്ചിട്ടുള്ളത് അപ്പോൾ സുലൈമാൻ ഖത്‍ഫാനി(റ)യുടെ തഹിയ്യത്ത് നിസ്കാരത്തിൽ റവാത്തിബ് കൂടി ഉൾപ്പെടുന്നു എന്ന് വ്യക്തമാണ്.

നബി(സ്വ) മിമ്പറിൽ കയറിയ ശേഷമുള്ള വാങ്ക് മാത്രമേഉണ്ടായിരുന്നുള്ളൂ എന്ന് സങ്കല്പിച്ചാൽ തന്നെ നബി(സ്വ) ജുമുഅക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരം നിർവഹിച്ചിരുന്നില്ല എന്ന് കണക്ക്കൂട്ടുന്നത് അബദ്ധമാണ്. കാരണം, സമയമായ ശേഷമാണു നബി(സ്വ) ജുമുഅക്ക് വന്നിരുന്നത്. അപ്പോൾ വീട്ടിൽനിന്ന് നിസ്കരിക്കാവുന്നതാണല്ലോ. ഇതുപോലെ പിന്തിവരുന്ന മറ്റുള്ളവരും നിസ്കരിക്കാം-(മിർഖാത്ത്:2-230). ജുമുഅക്ക് മുമ്പും ശേഷവും നബി(സ്വ) നാലു റക്അത്ത് നിസ്കരിച്ചിരുന്നുവെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. ഇബ്നു മസ്ഊദും അപ്രകാരം ചെയ്തിരുന്നുവെന്ന് തുർമുദിയും രേഖപ്പെടുത്തുന്നു. അപ്പോൾ ളുഹർ നിസ്കാരത്തിനു മുമ്പ് സുന്നത്ത് നിസ്കാരമുണ്ടെന്ന് പ്രാമാണികമായ തെളിവുകളിൽനിന്ന് സ്പഷ്ടമാണ്.


അസ്ലം സഖാഫി
പരപ്പനങ്ങാടി

മആശിറ വിളി


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം:ഖുത്വുബക്ക് മുമ്പുള്ള മആശിറ വിളിക്ക് വല്ല തെളിവുമുണ്ടോ?

ഉത്തരം:ഇമാം റംലി(റ)യോട് ഇതുസംബന്ധമായി ഇങ്ങനെ ചോദിക്കപ്പെട്ടു.

“വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് മആശിറവിളിക്കുന്ന മൂര്ഖി (ഇമാമിനെ മിമ്പറില് കയറ്റുന്നയാള്) ഓതുന്ന ഹദീസ് സ്വഹീഹാണോ?

ആണെങ്കില് തന്നെ നബി(സ്വ)യുടെ കാലത്ത് ഇത് നടപ്പുണ്ടോ?

നടപ്പുണ്ടെങ്കില് ഇന്നറിയപ്പെട്ട ഈ വാചകം തന്നെയായിരുന്നോ?

ഖത്ത്വീബിന് മുമ്പില് വിളിക്കപ്പെടുന്ന ബാങ്കിന് വല്ല അടിസ്ഥാനവുമുണ്ടോ?

”ഇതിന് ഇമാം റംലി(റ) ഇങ്ങനെ മറുപടി നല്കി: “

പ്രസ്തുത ഹദീസ് സ്വഹീഹായതുംബാങ്ക് നബി(സ്വ)യുടെയും സ്വിദ്ദീഖുല് അക്ബര്(റ), ഉമര്(റ) തുടങ്ങിയ സ്വഹാബത്തിന്റെയും കാലത്ത് നടന്നിരുന്നതുമായിരുന്നു” (ഫതാവാ റംലി 2/21, 11).

ഇമാം ഇബ്നുഹജര്(റ) പറയുന്നു: “കര്മശാസ്ത്ര പണ്ഢിതന്മാരുടെ വാക്കുകളുടെ താത്പര്യം സുപ്രസിദ്ധമായ ആയത്തും ഹദീസും ഓതിക്കൊണ്ടുള്ള ഒരു മുര്ഖിയെ നിശ്ചയിക്കുന്നത് ബിദ്അത്താണെന്നാണ്.

കാരണം നബി(സ്വ)യുടെ കാലശേഷമാണ് ഇതിന് തുടക്കം കുറിച്ചത്. പക്ഷേ, ഇത് നല്ല ബിദ്അത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഏതൊരാള്ക്കും നബി(സ്വ)യുടെമേലിലുള്ള സ്വലാത്ത്, സലാമ് എന്നീ സുന്നത്തുകള് വര്ദ്ദിപ്പിക്കാന് ആയത്ത് പ്രചോദനമാകുന്നുവെന്നതാണ് കാരണം.

വിശിഷ്യാ വെള്ളിയാഴ്ച ദിവസത്തില്. അപ്രകാരം തന്നെ ഖുത്വുബ ശ്രദ്ധിച്ചുകേള്ക്കാന് ഹദീസും പ്രചോദകമാകുന്നു.

ഖുത്വുബ ശ്രദ്ധിക്കാതിരിക്കല് ജുമുഅയുടെ ശ്രേഷ്ഠതയെ നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല, അത് കുറ്റകരം കൂടിയാണെന്നാണ് കുറേ പണ്ഢിതന്മാരുടെ പക്ഷം.

എന്നാല് ഞാന് പറയട്ടെ. ഈ സമ്പ്രദായത്തിന് താഴെ ഹദീസ് രേഖയാക്കാം. നബി(സ്വ)  ഹജ്ജത്തുല് വദാഇല് മിനയില് വെച്ച് ഖുത്വുബ ഉദ്ദേശിച്ചപ്പോള് ജനങ്ങള് ഖുത്വുബ ശ്രദ്ധിച്ചു കേള്ക്കണമെന്ന് നിര്ദേശിക്കാന് (മആശിറ വിളിക്കാന്) ഒരാളോടാജ്ഞാപിച്ചു.

ഇതിനോട് താരതമ്യപ്പെടുത്തുമ്പോള് ജുമുഅ ഖുത്വുബയുടെ മുമ്പും പ്രസ്തുത കാര്യം സുന്നത്താണെന്നും അത് ബിദ്അത്തിന്റെ വ്യാപ്തിയില് തന്നെ പെടുകയില്ലെന്നും ഗ്രഹിക്കാവുന്നതാണ്.

എന്നാല്പിന്നെ നബി(സ്വ)യുടെ കാലത്ത് മദീനയില് ജുമുഅ ദിവസം പ്രസ്തുത കാര്യം എന്തുകൊണ്ട് നടന്നില്ലെന്ന സംശയത്തിന്  മറുപടി ഇപ്രകാരമാണ്.

ശബ്ദകോലാഹലവും അച്ചടക്കരാഹിത്യവും മിനയില് പ്രകടമായപ്പോള് അവിടെ പ്രസ്തുത കാര്യങ്ങളുണര്ത്താന് ഒരാളിലേക്കാവശ്യം നേരിട്ടു. മദീനക്കാരുടെ അവസ്ഥ ഇതായിരുന്നില്ല.

(നിരന്തരമായി നബി(സ്വ)യുടെ ഉപദേശ നിര്ദ്ദേശങ്ങള്ക്കും പൂര്ണ നിയന്ത്രണത്തിനും അവര് വിധേയരായതുകൊണ്ട് അച്ചടക്കരാഹിത്യം അവരെ തൊട്ടുതീണ്ടിയിരുന്നില്ല.

വിവിധ രാജ്യങ്ങളില് നിന്നും ഗ്രാമങ്ങള്, മലയോരങ്ങള് തുടങ്ങിയ പ്രദേശങ്ങളില് നിന്നും മിനയില് മേളിച്ച മനുഷ്യ പാരാവാരത്തിന്റെ അവസ്ഥ ഇതല്ലല്ലോ.)

മാത്രമല്ല, ഖുത്വുബയില് (ആമുഖത്തില്) നബി(സ്വ) ത ന്നെ ഉപര്യുക്ത കാര്യം മിമ്പറില്വെച്ച് നിര്വ്വഹിക്കുകയും ചെയ്തിരുന്നു”(തുഹ്ഫ, 2/461).

ശൈഖ് ഇജ്ലൂനി(റ) എഴുതുന്നു:“അന്സ്വിതൂ റഹിമകുമുല്ലാ’എന്ന വാചകം മുര്ഖിയു ടെ സ്വന്തം വാചകമാണെന്നതില് സന്ദേഹമില്ല.

ഹദീസിന്റെ നിവേദനങ്ങളിലൊന്നും ഈ വാക്ക് അറിയപ്പെടുന്നില്ല. ഏതായാലും ഒരു മുര്ഖിയെ നിശ്ചയിക്കുന്നതും മുര്ഖി മേല് ഹദീസുദ്ധരിക്കുന്നതുമൊന്നും നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നല്ല. നിശ്ചയം അത് ബിദ്അത്തില് പെട്ടതാണ്. ചില പണ്ഢിതന്മാര് അതിനെ നല്ല ബിദ്അത്തായി ഗണിച്ചിട്ടുണ്ട്. എന്നാല് ഞാന് പറയട്ടെ. ഇബ്നുഹജര്(റ) തുഹ്ഫയില് പ്രസ്താവിച്ചിട്ടുള്ളത് ഇപ്രകാരമാണ്. (തുഹ്ഫയുടെ ഉപര്യുക്ത ഉദ്ധരണി ശേഷം അദ്ദേഹം എടുത്തുദ്ധരിച്ചു) (ഇജ്ലൂനി(റ)യുടെ കശ്ഫുല് ഖഫാഅ് 1/94).

ഹനഫീ കര്മശാസ്ത്ര ഗ്രന്ഥമായ അദ്ദുര്റുല് മുഖ്താറില് വിവരിക്കുന്നു. അറിയപ്പെട്ട മആശിറ വിളി സമ്പ്രദായം

സ്വാഹിബാനിയായ അബൂയൂസുഫ്(റ), മുഹമ്മദ്(റ) എന്നിവര് അതില് പന്തികേടില്ലെന്ന പക്ഷക്കാരാണ്.

പ്രസ്തുത ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില് ഇബ്നുല് ആബിദീന്(റ) തുഹ്ഫയുടെ വാക്ക് ഉദ്ധരിച്ച ശേഷം ഇങ്ങനെ പറയുന്നു: “ഈ അഭിപ്രായമാണ് അല്ഖൈറുര്റംലി  (റ) പ്രബലമാക്കിയിട്ടുള്ളത്.

മാത്രമല്ല, അവര് ഇങ്ങനെയും പറഞ്ഞു. ഇന്നു നടക്കുന്ന മ ആശിറ വിളി അനുവദനീയമല്ലെന്നു പറയാന് ഒരു ന്യായവുമില്ല. കാരണം അന്നുമുതല് ഇന്നുവരെയുള്ള മുഹമ്മദ് നബി(സ്വ)യുടെ സമുദായം ഇത് അംഗീകരിച്ചിട്ടുണ്ട്” (റദ്ദുല് മുഹ്താര് 1/859).

ഇത്രയും വിശദീകരിച്ചതില്നിന്ന് താഴെപറയുന്ന കാര്യങ്ങള് ഗ്രാഹ്യമായി.

(1) ജുമുഅ ഖുത്വുബക്ക് മുമ്പ് നബി(സ്വ)യുടെ കാലത്ത് ഈ സമ്പ്രദായം ഉണ്ടായിരുന്നില്ല.

(2) ഈ അടിസ്ഥാനത്തിലാണ് ഇമാം അബൂഹനീഫ(റ) അത് ഇഷ്ടപ്പെടാതിരുന്നതും മറ്റ് കുറേ പണ്ഢിതന്മാര് അത് ബിദ്അത്താണെന്നു പറഞ്ഞതും.

(3) ഇതിനെക്കുറിച്ച് നല്ല ബിദ്അത്ത് എന്ന് അവര് പറഞ്ഞത് ശറഇല് വിലക്കപ്പെട്ട ബിദ്അത്തല്ലെന്നതിനും ഭാഷാപരം മാത്രമാണെന്നതിനും തെളിവാണ്.

(4) മിനയില്വെച്ച് നബി(സ്വ)യുടെ ആജ്ഞപ്രകാരം ഇത് നടന്നത് കൊണ്ട് ഭാഷാപരമായി തന്നെയും ഇതിനെ ബിദ്അത്തെന്ന് വിശേഷിപ്പിച്ചുകൂടെന്നാണ് ഇബ്നുഹജറി(റ)ന്റെ പക്ഷം.

(5) മിനയില് നിന്ന് തു ടങ്ങിയ ഈ സമ്പ്രദായം കാലമിതുവരെ ശേഷമുള്ളവര് അംഗീകരിച്ചും അനുഷ്ഠിച്ചും പോന്നിട്ടുണ്ട്.

(6) മദീനക്കാര് അവരിലെ പ്രത്യേക പവിത്രത കൊണ്ട് ഇതിലേക്ക് ആവശ്യമായില്ല.

(7) മുര്ഖി പറയുന്ന കാര്യം നബി(സ്വ) തന്നെ ഖുത്വുബയുടെ ആമുഖത്തില്മിമ്പറില്വെച്ച് പറഞ്ഞിരുന്നു.ഖുത്വുബക്ക് മുമ്പായി ജനങ്ങള് ശാന്തരും നിശ്ശബ്ദരുമായിരിക്കാന് ഉണര്ത്തിക്കൊണ്ടുള്ള മആശിറ വിളിയില് സ്വഹാബിവര്യനായ അബൂഹുറയ്റ(റ)യുടെ ഹദീസ് പാരായണം ചെയ്യുന്നതിന്റെ രഹസ്യം സംബന്ധിച്ച് ഇമാം താജുദ്ദീനുസ്സുബ്കി(റ) ഇപ്രകാരം പറയുന്നു.

നബി(സ്വ)യുടെ ഹദീസുകള് കൂടുതലായി അബൂഹുറയ്റ(റ) മനഃപാഠമാക്കിയപ്പോള് അതിന് പ്രതിഫലമായി പില്ക്കാല ജനങ്ങളില് അബൂഹുറയ്റ(റ)ക്ക് പ്രശംസയും പ്ര കീര്ത്തനവും അല്ലാഹു നല്കി.

ജുമുഅ ദിവസത്തില് ജനങ്ങള് മേളിക്കുമ്പോല് ഖത്വീബിന് മുമ്പായി മുഅദ്ദിന് എഴുന്നേറ്റു ഇപ്രകാരം പറയുന്നു: “അബൂഹുറയ്(റ)യില് നിന്ന് നിവേദനം. ജുമുഅ ദിവസം ഖുത്വുബ നിര്വഹിച്ചുകൊണ്ടിരിക്കുമ്പോള് ഒരാള് തന്റെ കൂട്ടുകാരനോട് നിശ്ശബ്ദമായിരിക്കുക എന്ന് പറഞ്ഞാല് നിശ്ചയം അവന് പ്രവര് ത്തിച്ചത് തന്നെ നിഷ്ഫലമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.”

എന്നാല് അബൂഹുറയ്റ (റ)യെകുറിച്ചുള്ള ഈ കീര്ത്തനം വലിയൊരു സമൂഹത്തിന് മുന്നില് അവരുടെ പേരുപറയല് തുടര്ന്നുവന്നു എന്നത് മാത്രമല്ല, മറിച്ച് ഈ ഹദീസ് നിവേദനം ചെയ്യുന്നത് വഴിയായി അവരുടെ പേര് പരാമര്ശിക്കുകയും കേള്ക്കുന്നവര്തര്ളിയത് ചൊല്ലുകയും അവരെ സ്മരിക്കുകയും അതിനെ തുടര്ന്ന് വീണ്ടും തര്ളിയത് ചൊല്ലുകയും ചെയ്യുന്നു എന്നതാണത്.

എത്രമാത്രം പുണ്യകരമാണിത്. ഈ ഹദീസ് കാരണമായി എത്രയെത്ര സ്വാലിഹുകളാണ് അവര്ക്കുവേണ്ടി റഹ്മത് കൊണ്ട് പ്രാര്ഥന നടത്തിയത്. അപ്രകാരം തന്നെ ഈ ഹദീസ് കേള്ക്കുമ്പോല് ഹദീസിന്റെ ആജ്ഞക്ക് വഴിപ്പെട്ട്ജനങ്ങള് നിശ്ശബ്ദരായിരിക്കുന്നു.

ഈ ഹദീസോ ഹദീസ് ഉള്ക്കൊള്ളുന്ന ആശയമോ അറിയാത്ത എത്രയെത്ര സാധാരണക്കാരാണ് മുഅദ്ദിനില് നിന്ന് ഈ ഹദീസ് കേള്ക്കുമ്പോല് ഇ തിന് വഴിപ്പെട്ട് നിശ്ശബ്ദരായിരിക്കുന്നത്. ഇതുകൊണ്ടെല്ലാം ഈ ഹദീസ് എത്തിച്ചുതന്ന വ്യക്തിക്ക് വലിയ പ്രതിഫലമാണ് ലഭ്യമാകുന്നത്. അബൂഹുറയ്റ(റ)യാണ് പ്രസ്തുത വ്യക്തി” (ത്വബഖാത്, 1/31).

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും അസ്ലം സഖാഫി PDF

ആദർശം PDF അഫ്സൽ സഖാഫി ചെറുമോത്ത്

Tuesday, July 2, 2019

مسح العينين عند سماع ذكر سيدنا النبى صلى الله عليه وسلم في الأذان "

" مسح العينين عند سماع ذكر سيدنا النبى صلى الله عليه وسلم  في الأذان "


جاء في كتاب حاشية مراقي الفلاح للطحطاوي في آخر باب الأذان (فائدة) ذكر القُهُستاني عن كنز العباد، أنه يستحب أن يقول عند سماع الأولى من الشهادتين للنبي صلى الله عليه وسلم ؛ صلى الله عليك يا رسول الله،
وعند الثانية ؛ قرت عيني بك يا رسول الله، اللهم متعني بالسمع والبصر. بعد وضع إبهاميه على عينيه، فإنه صلى الله عليه وسلم يكون له قائداً في الجنة.

وذكر الديلمي في الفردوس من حديث سيدنا أبي بكر الصديق رضي الله عنه مرفوعاً :

"من مسح العينين بباطن أنملة السبابتين بعد تقبيلهما عند قول المؤذن ؛ أشهد أن سيدنا محمداً رسول الله،
وقال: أشهد أن سيدنا محمداً عبده ورسوله، رضيت بالله ربّاً وبالإسلام ديناً وب سيدنا محمد صلى الله عليه وسلم نبياً
حلَّت له شفاعتي"

وكذلك جاء في حاشية ابن عابدين في باب الأذان (تتمة) يستحب أن يقال عند سماع الأولى من الشهادة؛ صلى الله عليك يا رسول الله، وعند الثانية منها ؛ قرت بك عيني يا رسول الله، ثم يقول ؛ اللهم متعني بالسمع والبصر بعد وضع ظفري الإبهامين على العينين، فإنه صلى الله عليه وآله  وسلم يكون قائداً له إلى الجنة.
ونقل بعضهم أن القُهُستاني كتب على هامش نسخته، أن هذا مختص بالأذان،

وجاء في مواهب الجليل في شرح مختصر الشيخ خليل في الفقه المالكي: ( فَائِدَةٌ ) قَالَ فِي الْمَسَائِلِ الْمَلْقُوطَةِ : حَدَّثَنَا الْفَقِيهُ الصَّدِيقُ الصَّدُوقُ الصَّالِحُ الْأَزْكَى الْعَالِمُ الْأَوْفَى الْمُجْتَهِدُ الْمُجَاوِرُ بِالْمَسْجِدِ الْحَرَامِ الْمُتَجَرِّدُ الْأَرْضَى صَدْرُ الدِّينِ بْنُ سَيِّدِنَا الصَّالِحِ بَهَاءِ الدِّينِ عُثْمَانَ بْنِ عَلِيٍّ الْفَاسِيِّ حَفِظَهُ اللَّهُ تَعَالَى قَالَ: لَقِيتُ الشَّيْخَ الْعَالِمَ الْمُتَفَنِّنَ الْمُفَسِّرَ الْمُحَدِّثَ الْمَشْهُورَ الْفَضَائِلُ نُورَ الدِّينِ الْخُرَاسَانِيَّ بِمَدِينَةِ شِيرَازَ، وَكُنْتُ عِنْدَهُ فِي وَقْتِ الْأَذَانِ فَلَمَّا سَمِعَ الْمُؤَذِّنَ يَقُولُ: أَشْهَدُ أَنَّ سيدنا مُحَمَّدًا رَسُولُ اللَّهِ قَبَّلَ الشَّيْخُ نُورُ الدِّينِ إبْهَامَيْ يَدَيْهِ الْيُمْنَى وَالْيُسْرَى وَمَسَحَ بِالظُّفْرَيْنِ أَجْفَانَ عَيْنَيْهِ عِنْدَ كُلِّ تَشَهُّدٍ مَرَّةً بَدَأَ بِالْمُوقِ مِنْ نَاحِيَةِ الْأَنْفِ، وَخَتَمَ بِاللَّحَاظِ مِنْ نَاحِيَةِ الصُّدْغِ، قَالَ فَسَأَلَتْهُ عَنْ ذَلِكَ ؟
فَقَالَ : إنِّي كُنْتُ أَفْعَلُهُ مِنْ غَيْرِ رِوَايَةِ حَدِيثٍ ، ثُمَّ تَرَكْتُهُ فَمَرِضَتْ عَيْنَايَ فَرَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْمَنَامِ، فَقَالَ لِي لِمَ تَرَكْتَ مَسْحَ عَيْنَيْكَ عِنْدَ ذِكْرِي فِي الْأَذَانِ إنْ أَرَدْتَ أَنْ تَبْرَأَ عَيْنَاكَ فَعُدْ إلَى الْمَسْحِ أَوْ كَمَا قَالَ فَاسْتَيْقَظْتَ وَمَسَحْتَ فَبَرِئَتْ عَيْنَايَ وَلَمْ يُعَاوِدْنِي مَرَضُهُمَا إلَى الْآنَ .

يقول السيد النبهان قدس سره كماهو موجود في كتاب السيد النبهان/ ط2
تقبيل الأصابع ووضعها على الجفون عند قول المؤذن أشهد أن سيدنا محمّداً رسول الله ، بعض الفقهاء يقولون تقي العيون من العمى، وتعين على فتح البصيرة، ألاَ وهي القلب .

ഇസ്‌തിഗാസ* ഇമാം ഉൻദുലിസിയുടെ പേരിൽ വഹാബി പുരോഹിതന്മാർ പറയുന്ന തട്ടിപ്പു പിടികൂടുന്നു

https://www.youtube.com/watch?v=SnsD8y09y64&feature=youtu.be

 *ഇസ്‌തിഗാസ*

ഇമാം ഉൻദുലിസിയുടെ പേരിൽ വഹാബി പുരോഹിതന്മാർ  പറയുന്ന തട്ടിപ്പു പിടികൂടുന്നു.

( التفسير الكبير المسمى البحر المحيط
أثير الدين أبو عبد الله محمد بن يوسف الأندلسي
 تفسير سورة النساء »
( ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) ظلموا أنفسهم بسخطهم لقضائك أو بتحاكمهم إلى الطاغوت ، أو بجميع ما صدر عنهم من المعاصي . جاءوك فاستغفروا الله بالإخلاص ، واعتذروا إليك . واستغفر لهم الرسول ; أي شفع لهم الرسول في غفران ذنوبهم . والعامل في إذ جاءوك والتفت في قوله : ( واستغفر لهم الرسول ) ولم يجئ على ضمير الخطاب في جاءوك تفخيما لشأن الرسول ، وتعظيما لاستغفاره ، وتنبيها على أن شفاعة من اسمه الرسول من الله تعالى بمكان ، وعلى أن هذا الوصف الشريف ، وهو إرسال الله إياه موجب لطاعته ، وعلى أنه مندرج في عموم قوله : ( وما أرسلنا من رسول إلا ليطاع بإذن الله ) . ومعنى وجدوا : علموا ; أي بإخباره أنه قبل توبتهم ، ورحمهم .

وقال أبو عبد الله الرازي ما ملخصه : فائدة ضم استغفار الرسول إلى استغفارهم بأنهم بتحاكمهم إلى الطاغوت خالفوا حكم الله ، وأساءوا إلى الرسول صلى الله عليه وسلم ، فوجب عليهم أن يعتذروا ويطلبوا من الرسول الاستغفار . أو لما لم يرضوا بحكم الرسول ظهر منهم التمرد ؛ فإذا تابوا وجب أن يظهر منهم ما يزيل التمرد بأن يذهبوا إلى الرسول ، ويطلبوا منه الاستغفار أو إذا تابوا بالتوبة أتوا بها على وجه من الخلل ، فإذا انضم إليها استغفار الرسول صلى الله عليه وسلم صارت مستحقة . والآية تدل على قبول توبة التائب ; لأنه قال بعدها : ( لوجدوا الله ) ، وهذا لا ينطبق على ذلك الكلام إلا إذا كان المراد من قوله : ( توابا رحيما ) قبول توبته انتهى . وروي عن علي كرم الله وجهه أنه قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام فرمى بنفسه على قبره ، وحثا من ترابه على رأسه ، ثم قال :


يا خير من دفنت في الترب أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف ، وفيه الجود والكرم

ثم قال : قد قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم جاءوك الآية ، وقد ظلمت نفسي وجئت أستغفر الله ذنبي ، فاستغفر لي من ربي ، فنودي من القبر أنه قد غفر لك .)




_അസ്ലം സഖാഫി പരപ്പനങ്ങാടി_

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....