Tuesday, March 5, 2019

മരണ പെട്ടവർ കേൾക്കും അറിയും ഇബ്ന്ന് ഖയ്യിം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
മരിച്ചുപോയ അമ്പിയാക്കൾ ഇസ്‌റാഅ്-മിഅ്റാജിന്റെ രാത്രിയിൽ നബി(സ)യുടെ പിന്നിൽ അണിനിരന്നതും നബി(സ)യെ തുടർന്ന് നിസ്കരിച്ചതും പ്രബലമായ ഹദീസുകളിൽ വന്നതാണ്. തുടർന്ന് നബി(സ)യെ സ്വീകരിക്കുന്നതിനായി ഓരോ ആകാശങ്ങളിലും നബി(സ) എത്തും മുമ്പ് അവർ എത്തിയതും ബുഖാരി(റ), മുസ്ലിം(റ) തുടങ്ങി എല്ലാ ഹദീസുപണ്ഡിതരും നിവേദനം ചെയ്ത ഹദീസുകളിൽ കാണാവുന്നതാണ്.

സാധാരണക്കാരുടെ ആത്മാക്കളും മരണശേഷം ഐഹികലോകത്ത് നടക്കുന്ന കാര്യങ്ങൾ അറിയുമെന്ന് പുത്തൻപ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തിയ ഇബ്നുൽഖയ്യിം റൂഹ് എന്ന ഗ്രൻഥത്തിൽ പ്രമാണ സഹിതം സമർത്ഥിച്ചിട്ടുണ്ട്. അതില്പറഞ്ഞ ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ വായിക്കാം,

وصحَّ عن حماد بن سلمة، عن ثابت ، عن شهر بن حوشب، أن الصعب بن جثامة، وعوف بن مالك، كانا متآخيين، قال صعب لعوف، أي أخي، أيُّنا مات قبل صاحبه فليتراء له. قال: أو يكون ذلك؟ قال: نعم. فمات صعب فرآه عوف فيما يرى النائم كأنه قد أتاه، قال: قلت: أي أخي، قال: نعم، قلت: ما فُعَل بكم؟ قال: غُقر لنا بعد المصائب،قال: ورأيتُ لمعةً سوداء في عنقه، قلت: أي أخي؛ ما هذا؟ قال: عشرة دنانير استلفتُها من فلان اليهودي فهن في قَرَني فأعطوه إياها، واعلم أخي؛ أنه لم يحدثْ في أهلي حَدَثٌ بعد موتي، إلا قد لحقَ بي خبرهُ ، حتى هرّة لنا ماتت منذ أيام، واعلم أنَّ بنتي تموتُ إلى ستة أيام فاستوصوا بها معروفًا،فلما أصبحت قلت: إنَّ في هذا لمعلمًا. فأتيتُ أهله فقالوا: مرحبًا بعوف، أهكذا تصنعون بتركة إخوانكم، لم تقربْنا منذ مات صعب. قال: فاعتللتُ بما يعتلُّ به الناس، فنظرت إلى القَرَنِ فأنزلته، فانتثلت ما فيه فوجدتُ الصرّة التي فيها الدنانير، فبعثتُ بها إلى اليهودي، فقلت: هل كان لك على صعب شيء؟ قال: رحم الله صعبًا كان من خيار أصحاب رسول الله صلى الله عليه وسلم، هي له. قلت: لتخبرني. قال: نعم، أسلفتُه عشرة دنانير، فنبذتها إليه، قال: هي والله بأعيانها، قال: قلت هذه واحدة. قال: فقلت: هل حَدَثَ فيكم حَدَثُ بعد موت صعب؟ قالوا: نعم، حدث فينا كذا حدث، قال: قلت: اذكروا، قالوا: نعم! هِرّة ماتت منذ أيام، فقلت: هاتان اثنتان، قلت: أين ابنة أخي؟ قالوا: تلعب، فأتيت بها فمسستُها فإذا هي محمومة، فقلت: استوصوا بها معروفًا، فماتت لستة أيام.(كتاب الروح لابن القيم:١٨-١٧)

സ്വഅ്ബുബ്നുജൂസാമ(റ)യും ഔഫുബ്നുമാലികും(റ)ഉറ്റ മിത്രങ്ങളായിരുന്നു. ഒരിക്കൽ സ്വഅ്ബ്(റ) ഔഫ്(റ) നോട് പറഞ്ഞു. നമ്മിൽ ആരാണോ ആദ്യം മരണപ്പെടുന്നത് അയാൾ മറ്റേയാൾക്ക് സ്വപ്നത്തിലൂടെ ആശയവിനിമയം നടത്തട്ടെ. ഇത് കേട്ട ഔഫ്(റ) തിരിച്ചു ചോദിച്ചു. അതിനു സാധിക്കുമോ?. സ്വഅ്ബ്(റ) പറഞ്ഞു. തീർച്ചയായും സാധിക്കും. തുടർന്ന് സ്വഅ്ബ്(റ) ആദ്യം വഫാത്താകുകയും ഔഫ്(റ)നെ സ്വപ്നത്തിലൂടെ ബന്ധപ്പെടുകയും ചെയ്തു. അങ്ങനെ ഔഫ്(റ) സ്വഅ്ബ്(റ)വിനോദ് തന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചപ്പോൾ സ്വഅ്ബ്(റ) വിശദീകരിച്ചു കൊടുത്ത്. ദുരിതങ്ങൾക്ക് ശേഷം അല്ലാഹു എനിക്ക് പൊറുത്തുതന്നിരിക്കുന്നു. ഔഫ്(റ) പറയുന്നു: അദ്ദേഹത്തിൻറെ പിരടിയിൽ കണ്ട ഒരു കറുത്ത അടയാളത്തെപ്പറ്റി ഞാൻ അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അത് ഇന്നാലിന്ന യഹൂദിയിൽ നിന്ന് ഞാൻ കടം വാങ്ങിയിരുന്ന പത്ത് ദീനാറുകളാണ്. അവ എന്റെ അമ്പുറയിൽ ഇരിപ്പുണ്ട്. അതെടുത്ത് നിങ്ങൾ അദ്ദേഹത്തിന് നൽകണം. അദ്ദേഹം തുടരുന്നു. എന്റെ സഹോദരാ! എന്റെ മരണശേഷം എന്റെ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാനറിയുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ ചത്ത പൂച്ചയുടെ കാര്യം വരെ ഞാനറിഞ്ഞിരിക്കുന്നു. ആര് ദിവസത്തിനകം എന്റെ മകൾ മരണപ്പെടുന്നതാണ്. അതിനാൽ അവളോട് നിങ്ങൾ നന്മ ഉപദേശിക്കണം.

ഔഫ്(റ) പറയുന്നു: നേരം പുലർന്നുയുടനെ ഞാൻ കണ്ട സ്വപ്നത്തിൽ നല്ലൊരു പാഠമുണ്ടെന്നു മനസ്സിലാക്കി ഞാനെന്റെ സ്നേഹിതന്റെ വീട് ലക്ഷ്യമാക്കി നടന്നു. എന്നെ കണ്ടയുടനെ എനിക്ക് സ്വാഗതമോതിയ സ്വഅ്ബ്(റ)ന്റെ കുടുംബം എന്നോട് ചോദിച്ചു. സ്വഅ്ബ്(റ) മരിച്ചതു മുതൽ നിങ്ങളെ ഇങ്ങോട്ടു കണ്ടിട്ടില്ലല്ലോ. ഇങ്ങനെയാണോ താങ്കളുടെ സഹോദരന്റെ അനന്തരകാമികളോട് പെരുമാറേണ്ടത്?. ഔഫ്(റ) പറയുന്നു: സാധാരണ ജനങ്ങൾ പറയാറുള്ള ഒഴിവ് കഴിവുകൾ ഞാനും പറഞ്ഞു. തുടർന്ന് സ്വപ്‍നത്തിലൂടെ സ്വഅ്ബ്(റ) ഉണർത്തിയ അമ്പിന്റെ ഉറ ഞാൻ താഴെയെടുത്തുനോക്കുമ്പോൾ അതിൽ ഒരു സഞ്ചിയിൽ പത്ത് ദീനാറുകൾ കാണാനിടയായി. അതുമായി യഹൂദിയെ സമീപിച്ച് അദ്ദേഹത്തോട് ഞാനന്വേഷിച്ചു. നിങ്ങൾക്ക് സ്വഅ്ബ്(റ) വല്ലതും തരാനുണ്ടോ? യഹൂദിയുടെ പ്രതികരണം നബി(സ)യുടെ അനുചരന്മാരിൽവെച്ച് ഏറ്റവും നല്ലയാളായിരുന്നു സ്വഅ്ബ്. അദ്ദേഹത്തിന് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ അത് അദ്ദേഹത്തിനു ഉള്ളതാകുന്നു.  ഇത് കേട്ട് ഔഫ്(റ) കാര്യം തിരക്കി തിരക്കി ചോദിച്ചപ്പോൾ യഹൂദി പറഞ്ഞു. അതെ , അദ്ദേഹത്തിനു ഞാൻ പത്ത് ദീനാർ കടം കൊടുത്തിരുന്നു. അതെ പത്ത് ദീനാർ തന്നെയാണ് ഈ പണ സഞ്ചിയിലുള്ളത്. തുടർന്ന് ഔഫ്(റ) വീട്ടുകാരോടന്വേഷിച്ചു. സ്വഅ്ബി(റ)ന്റെ വിയോഗ ശേഷം ഇനി വല്ലതും ഇവിടെ സംഭവിച്ചിട്ടുണ്ടോ?. വീട്ടുകാർ പലതും വിശദീകരിച്ചു. അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടപ്പോൾ പൂച്ച ചത്ത കഥയും അവർ പറഞ്ഞു കൊടുത്തു. ഔഫ്(റ) പറയുന്നു. തുടർന്ന് സഹോദരൻ സ്വഅ്ബ്(റ)ന്റെ പുത്രിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവൾ കളിക്കുകയാണെന്നു മറുപടികിട്ടി. അതേത്തുടർന്ന് അവളുടെ സമീപത്തെത്തി തൊട്ടുനോക്കുമ്പോൾ അവൾക്കു നല്ല പനിയുണ്ടായിരുന്നു. അങ്ങനെ അവളോട് നല്ല കാര്യങ്ങൾ ഉപദേശിക്കാൻ നിർദേശം നൽകി. സ്വഅ്ബ്(റ) സ്വപ്നത്തിൽ അറിയിച്ച പ്രകാരം ആറുദിവസത്തിനുള്ളിൽ അവൾ മരിക്കുകയും ചെയ്തു. ഈ സംഭവം ഹമ്മാദുബ്നുസലമ(റ), സാബിത്(റ), വഴിയായി ശഹ്‌റുബ്നുഹൌശബ്(റ)ൽ നിന്ന് പ്രബലമായി വന്നിരിക്കുന്നു.(റൂഹ്: പേ: 17-18)

ഇബ്നുൽ ഖയ്യിം തുടരുന്നു:
وصح عن عمرو بن دينار أنه قال ما من ميت يموت إلا وهو يعلم ما يكون في أهله بعده وأنهم ليغسلونه ويكفنونه وانه لينظر إليهم (كتاب الروح لابن القيم: ١٦-١٥)

മഹാനായ അംറുബ്നു ദീനാർ(റ) ഇപ്രകാരം പ്രസ്താവിച്ചതായി പ്രബലമായി വന്നിട്ടുണ്ട്. "ഏതൊരു മയ്യിത്തും അവന്റെ മരണ ശേഷം അവന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നതാണ്. അവർ അവനെ കുളിപ്പിക്കുമ്പോഴും കഫൻ ചെയ്യമ്പോഴും അവൻ അവരിലേക്ക്‌ നോക്കികൊണ്ടിരിക്കും". (റൂഹ്: 15-16)
قال القيرواني أخبرني شيخ لنا من أهل الفضل قال أخبرني أبو الحسن المطلبي أمام مسجد النبي قال رأيت بالمدينة عجبا كان رجل يسب أبا بكر وعمر رضي الله عنهما فبينا نحن يوما من الأيام بعد صلاة الصبح إذ أقبل رجل وقد خرجت عيناه وسالتا على خديه فسألناه ما قصتك فقال رأيت البارحة رسول الله وعلى بين يديه ومعه أبو بكر وعمر فقالا يا رسول الله هذا الذي يؤذينا ويسبنا فقال لي رسول الله من أمرك بهذا يا أبا قيس فقلت له على وأشرت عليه فأقبل علي بوجهه ويده وقد ضم أصابعه وبسط السبابة والوسطى وقصد بها إلى عيني فقلت إن كنت كذبت ففقأ الله عينيك وادخل أصبعيه في عيني فانتهت من نومي وأنا على هذه الحال فكان يبكي يخبر الناس وأعلن بالتوبة (الروح - ابن قيم الجوزية: ٢٣٢-٢٣٣)

അല്ലാമ ഖൈറുവാനി(റ) പറയുന്നു: മസ്ജിദുന്നബവിയിലെ ഇമാം അബുൽ ഹസനിൽ മുത്ത്വലിബി(റ)യെ ഉദ്ദരിച്ച സച്ചരിതരിൽ പെട്ട ഒരു ശൈഖ് എന്നോട് പറഞ്ഞു: "ഞങ്ങൾ മദീനയിൽ വെച്ച് ഒരു മഹാത്ഭുതം കാണുകയുണ്ടായി. അബൂബക്ർ സിദ്ദീഖ്(റ)വിനേയും ഉമർ(റ) വിനേയും ചീത്തപറയുന്ന ഒരാൾ മദീനയിലുണ്ടായിരുന്നു. ഒരു ദിവസം സുബ്ഹ് നിസ്കരിച്ച് ഞങ്ങൾ പള്ളിയിലിരിക്കുമ്പോൾ ഇരുകണ്ണുകളും സ്ഥാനത്തുനിന്ന് പറയപ്പെട്ടു കവിളിലൂടെ ഒലിച്ചിറങ്ങിയ നിലയിൽ ഒരാൾ അവിടെ വന്ന്. കഥയന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. ഇന്നലെ രാത്രി നബി(സ)യെ ഞാൻ സ്വപ്നത്തിൽ ദർശിച്ചു. അലി(റ) നബി(സ)യുടെ മുമ്പിൽ നിൽപ്പുണ്ട്. അബൂബക്ർ സിദ്ദീഖ്(റ) ഉമറും(റ) നബി(സ)യുടെ കൂടെയുണ്ട്. അവർ രണ്ടുപേരും എന്നെ ചൂണ്ടി നബി(സ്)യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഞങ്ങളെ ചീത്തപറയുകയും ബുദ്ദിമുട്ടാക്കുകയും ചെയ്യുന്നവനാണ് ഇയാൾ. അപ്പോൾ നബി(സ) തങ്ങൾ എന്നോട് ചോദിച്ചു. അബുഖൈസേ!. അവരെ ചീത്തപറയാൻ നിന്നോട് കല്പിച്ചതാരാണ്?. അലി(റ)നെ ചൂണ്ടി അലിയാണെന്ന് റസൂലിനോട് പറഞ്ഞപ്പോൾ അലി(റ) ചൂണ്ടുവിരലും  നടുവിരലും മാത്രം ഉയർത്തിപ്പിടിച്ച 'നീ കളവാണ് പറയുന്നതെങ്കിൽ അല്ലാഹു നിന്റെ രണ്ടുകണ്ണുകളും പൊട്ടിക്കട്ടെ' എന്ന് പറഞ്ഞു എന്റെ രണ്ടു കണ്ണുകളിൽ കുത്തുകയുണ്ടായി. ഉറക്കിൽ നിന്നുണർന്നപ്പോൾ ഞാൻ ഈ അവസ്ഥയിലായിരുന്നു. തുടർന്ന് ഇക്കാര്യം ജനങ്ങളോട് പറഞ്ഞു അദ്ദേഹം കരയുകയും പരസ്യമായി പശ്ചാതപിക്കുകയും ചെയ്യുമായിരുന്നു. (റൂഹ്: 233)

ആദർശ്വം മാലകുപ്പിയകത്തുള്ള വസ്തുവിനെപോൽ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



കുപ്പിയകത്തുള്ള വസ്തുവിനെപോൽ കാമാൻ ഞാൻ നിങ്ങളെ ഖൽബകമെന്നോവർ"
❄❄❄❄❄❄❄❄❄
ﻗﺎﻝ ﺍﺑﻦ ﺍﻟﻨﺠﺎﺭ : ﺳﻤﻌﺖ ﻋﺒﺪ ﺍﻟﻌﺰﻳﺰ ﺑﻦ ﻋﺒﺪ ﺍﻟﻤﻠﻚ ﺍﻟﺸﻴﺒﺎﻧﻲ، ﺳﻤﻌﺖ ﺍﻟﺤﺎﻓﻆ ﻋﺒﺪ ﺍﻟﻐﻨﻲ، ﺳﻤﻌﺖ ﺃﺑﺎ ﻣﺤﻤﺪ ﺑﻦ ﺍﻟﺨﺸﺎﺏ ﺍﻟﻨﺤﻮﻱ ﻳﻘﻮﻝ : ﻛﻨﺖ ﻭﺃﻧﺎ ﺷﺎﺏ ﺃﻗﺮﺃ ﺍﻟﻨﺤﻮ، ﻭﺃﺳﻤﻊ ﺍﻟﻨﺎﺱ ﻳﺼﻔﻮﻥ ﺣﺴﻦ ﻛﻼﻡ ﺍﻟﺸﻴﺦ ﻋﺒﺪ ﺍﻟﻘﺎﺩﺭ، ﻓﻜﻨﺖ ﺃﺭﻳﺪ ﺃﻥ ﺃﺳﻤﻌﻪ ﻭﻻ ﻳﺘﺴﻊ ﻭﻗﺘﻲ، ﻓﺎﺗﻔﻖ ﺃﻧﻲ ﺣﻀﺮﺕ ﻳﻮﻣﺎ ﻣﺠﻠﺴﻪ، ﻓﻠﻤﺎ ﺗﻜﻠﻢ ﻟﻢ ﺃﺳﺘﺤﺴﻦ ﻛﻼﻣﻪ، ﻭﻟﻢ ﺃﻓﻬﻤﻪ، ﻭﻗﻠﺖ ﻓﻲ ﻧﻔﺴﻲ : ﺿﺎﻉ ﺍﻟﻴﻮﻡ ﻣﻨﻲ . ﻓﺎﻟﺘﻔﺖ ﺇﻟﻰ ﻧﺎﺣﻴﺘﻲ، ﻭﻗﺎﻝ : ﻭﻳﻠﻚ ! ﺗﻔﻀﻞ ﺍﻟﻨﺤﻮ ﻋﻠﻰ ﻣﺠﺎﻟﺲ ﺍﻟﺬﻛﺮ، ﻭﺗﺨﺘﺎﺭ ﺫﻟﻚ؟ ! ﺍﺻﺤﺒﻨﺎ ﻧﺼﻴﺮﻙ ﺳﻴﺒﻮﻳﻪ .
‏( ﺍﻟﺬﻫﺒﻲ ﻓﻲ ﺳﻴﺮ ﺃﻋﻼﻡ ﺍﻟﻨﺒﻼﺀ : 20/440 ‏) .
❄❄❄❄❄❄❄❄❄
ഇമാം ദഹബി
ﺳﻴﺮ ﺃﻋﻼﻡ ﺍﻟﻨﺒﻼﺀ
എന്ന കിതാബിൽ പറയുന്നു:
ഇബ്നു നജ്ജാർ പറഞ്ഞു.
അബ്ദുൽ അസീസ് ബിൻ അബ്ദുൽ മലിക് ശൈബാനി പറയുന്നത് ഞാൻ കേട്ടു. അവർ ഹാഫിള് അബ്ദുൽ ഗനിയിൽ നിന്ന് കേട്ടു. ഹാഫിൾ അബ്ദുൾ ഗനി
മുഹമ്മദ് ബിൻ ഖഷാബ് നഹവി യിൽ നിന്നും കേട്ടു .
മുഹമ്മദ് ബിന് ഖഷാബ് അന്നഹ വി പറയുന്നു: ഞാൻ യുവാവ് ആയിരിക്കെ ഞാൻ നഹ് വ് പഠിക്കുന്ന സമയമായിരുന്നു.
ജനങ്ങൾ എല്ലാം ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രഭാഷണത്തിൻ റ്റെ ശൈലിയും വശ്യധയും ഭംഗിയും ഒക്കെ വർണ്ണിച്ച് പറയാൻ തുടങ്ങി. എനിക്ക് മഹാനവർകളുടെ സദസ്സിൽ ഒന്ന് പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് പoനത്തിൽ മുഴുകിയത് കൊണ്ട് സമയം കിട്ടാറില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ജീലാനി തങ്ങളുടെ മജ്ലിസിൽ സന്നിധനാകാൻ സാധിച്ചു. അദ്ദേഹം പ്രസംഗിക്കാൻ തുടങ്ങിയ പോൾ അദ്ദേഹത്തിൻ റ്റെ സംസാരം എനിക്ക് അത്ര ഉഷാറായി തോന്നിയില്ല. എനിക്ക് അത് ഒന്നും മനസ്സിലായതുമില്ല. അപ്പോൾ ഞാൻ എൻ റ്റെ മനസ്സിൽ പറഞ്ഞു ഇന്നത്തെ ദിവസം എനിക്ക് നഷ്ടമായി പോയല്ലോ റബ്ബേ. അപ്പോൾ തന്നെ കണ്ടു ജീലാനി തങ്ങൾ പ്രസംഗിക്കുന്നതിൻ റ്റെ യിടയിൽ എൻ റ്റെ ഭാഗത്തേക്ക് നോക്കുന്നത്. ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ.
എന്താണ് അബൂ മുഹമ്മദേ നിങ്ങൾ നഹ് വിനാണോ ദിക്റിൻ റ്റെ മജ്ലിസിനേക്കാൾ സ്ഥാനം കൊടുക്കുന്നത് എന്ന് എന്നിലേക്ക് തിരിഞ്ഞ് എൻ റ്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ
ﺳﺒﺤﺎﻥ ﺍﻟﻠﻪ
ഞാൻ ഞെട്ടിപ്പോയി .
നിൻ റ്റെ കൂട്ടുകാരൻ ആയ സീബ വൈ യഹ് നെ പോലും നമ്മൾ കൂട്ട് കൂടിയിട്ടുണ്ട്. നിങ്ങൾ മജ് ലിസ് ദിക്റിനെക്കാൾ കൂടുതൽ നഹ് വിനാണോ പ്രാധാന്യം കൊടുക്കുന്നത്?
എൻ റ്റെ മനസ്സിലുള്ള കാര്യം എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി .
( ﺍﻟﺬﻫﺒﻲ ﻓﻲ ﺳﻴﺮ ﺃﻋﻼﻡ ﺍﻟﻨﺒﻼﺀ : 20/440 ).
❄❄❄❄❄❄❄❄❄

കറാമത്ത് മരണശേഷവും ഉണ്ടാവുന്നതാണ് കുഞ്ഞീതു മദനി അല്ലാഹുവിൻറെ ഔലിയാക്കൾ

കറാമത്ത് മരണശേഷവും ഉണ്ടാവുന്നതാണ് കുഞ്ഞീതു മദനി അല്ലാഹുവിൻറെ ഔലിയാക്കൾ




പ്രാർഥന വഹാബി പരിണാമം

തൗഹീദ് പ്രാർഥന വഹാബി പരിണാമം




കൊട്ടപ്പുറം സംവാദവും തൗഹീദിന്റെ പരിണാമങ്ങളും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


കൊട്ടപ്പുറം സംവാദത്തില്‍ സുന്നീ നേതാക്കള്‍, പ്രത്യേകിച്ച് കാന്തപുരം ഉസ്താദ് ആവര്‍ത്തിച്ച് ഉന്നയിച്ചതും മുജാഹിദ് മൗലവിമാര്‍ ഉത്തരം പറയാനാവാതെ വിഴുങ്ങിയതുമായ ഒരു പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സംവാദത്തിന്‍റെ മുപ്പതാം ആണ്ടാഘോഷിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്.

ശിര്‍ക്കിന്‍റെ നിര്‍വചനമെന്താണ് എന്ന ആ ചോദ്യത്തിനു നിവാരണം കാണാനാവാതെ ഇപ്പോഴും മുജാഹിദുകള്‍ ഒളിച്ചുകളിക്കുകയാണ്. തൗഹീദിനും ശിര്‍ക്കിനും വേണ്ടി അന്ന് ഒന്നിച്ചു വാദിച്ചിരുന്ന മൗലവിമാര്‍ അതേ കാര്യങ്ങളുടെ പേരില്‍ പരസ്പരം മുശ്രിക്കുകളാക്കുന്ന തിരക്കിലാണിപ്പോള്‍.


മനുഷ്യകഴിവില്‍ പെടാത്തത് സൃഷ്ടികളോടു ചോദിക്കല്‍ അന്ന് ശിര്‍ക്കായിരുന്നുവെങ്കില്‍ ഇന്നതിന് പല പരിഷ്കാരങ്ങള്‍ വന്നിരിക്കുകയാണ്. ജിന്ന്, ശ്വൈാന്‍, മലക്ക് പോലുള്ള അദൃശ്യ ശക്തികളോട് സഹായാര്‍ത്ഥന നടത്തല്‍ കൊട്ടപ്പുറക്കാലത്ത് തനി ശിര്‍ക്കായിരുന്നുവെങ്കില്‍ ഇന്നത് തൗഹീദിന്‍റെ ജീവല്‍ഘടകമായിത്തീര്‍ന്നിരിക്കുന്നു.

സിഹ്ര്‍ ബാധ വിശ്വസിച്ചാല്‍ മുശ്രിക്കാവുമെങ്കില്‍ കൊട്ടപ്പുറാനന്തരം അത് ശിര്‍ക്കല്ലെന്നു മാത്രമല്ല, തൗഹീദിന്‍റെയും സുന്നത്തിന്‍റെയും മൗലികമായ ജൈവഘടകം തന്നെയായിരിക്കുന്നു. നിരന്തരമായ ആദര്‍ശ വ്യതിയാനം സംഭവിക്കുകയും അത് പരസ്പരം വാരിയെറിഞ്ഞ് സമൂഹമധ്യത്തില്‍ ഇളിഭ്യരാവുകയും ചെയ്തിരിക്കുകയാണ് മുജാഹിദ് മൗലവിമാര്‍.

എന്തുകൊണ്ട് ഈ അപചയമെന്ന അന്വേഷണം മുജാഹിദ് തൗഹീദും ശിര്‍ക്കും സംബന്ധിച്ചുള്ള വികൃത ദര്‍ശനങ്ങളെ അടുത്തറിയല്‍ അനിവാര്യമാക്കുന്നുണ്ട്.


തൗഹീദ് എന്നാല്‍

അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹും (ആരാധ്യനും) ഇല്ലെന്നുള്ള വിശ്വാസത്തിനാണ് തൗഹീദ് എന്ന് പറയുന്നത്. ഭാഷാപരമായി തൗഹീദിന് ഏകനാക്കുക എന്നാണര്‍ത്ഥം. അതായത് ഈ ലോകമത്രയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നതും ഏതൊരുപകാരത്തിന്‍റെയും ഉപദ്രവത്തിന്‍റെയും സാക്ഷാല്‍ ഉടമസ്ഥനും ആദ്യാന്ത്യരഹിതനും സര്‍വ്വശക്തനും അന്യാശ്രയം ഇല്ലാത്തവനുമായ അല്ലാഹു ഏകന്‍ മാത്രമാണെന്നും അവനു മറ്റാരുടെയെങ്കിലും സഹായമോ സഹകരണമോ പങ്കാളിത്തമോ പ്രേരണയോ സമ്മര്‍ദമോ ഉണ്ടായിട്ടില്ലെന്നും ആവശ്യമില്ലെന്നും ഉണ്ടാവാന്‍ പാടില്ലെന്നും അവനല്ലാതെ ഈ ലോകത്തിനു മറ്റൊരു സ്രഷ്ടാവില്ലെന്നും ഉണ്ടാകാന്‍ പാടില്ലെന്നും അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ, മറ്റാരെയും ആരാധിച്ചുകൂടെന്നുമുള്ള വിശ്വാസം മുഖേന അല്ലാഹുവിനെ ഏകനാക്കുക എന്നതത്രെ അതിന്‍റെ വിവക്ഷ.


ശിര്‍ക്ക് വരുന്നതെങ്ങനെ?


ഏകനാക്കുക എന്ന തൗഹീദിന്‍റെ നേര്‍ വിപരീതമാണ് പങ്കുചേര്‍ക്കുക എന്നര്‍ത്ഥം വരുന്ന ശിര്‍ക്ക്. അഥവാ അല്ലാഹുവിനു തുല്യമായതോ കീഴിലുള്ളതോ ആയ മറ്റ് ഇലാഹോ ഇലാഹുകളോ ഉണ്ടെന്ന് വിശ്വസിക്കല്‍ എന്നാണിതിന്‍റെ സാങ്കേതികാര്‍ത്ഥം. ആരാധനക്കര്‍ഹന്‍ (ഇലാഹ്) ഒന്ന് മാത്രമേയുള്ളൂ എന്നത് തൗഹീദും ഒന്നിലധികം ഇലാഹ് (ആരാധനക്കര്‍ഹര്‍) ഉണ്ടെന്ന വിശ്വാസം ശിര്‍ക്കുമാണ്.

ആരാധന

തൗഹീദിന്‍റെയും ശിര്‍ക്കിന്‍റെയും അര്‍ത്ഥം ഗ്രഹിക്കാന്‍ ആരാധന (ഇബാദത്ത്) യുടെ അര്‍ത്ഥം അറിയല്‍ ആവശ്യമാണ്. പണ്ഡിതന്മാര്‍ അതിനു നല്‍കിയ നിര്‍വചനം ഇങ്ങനെയാണ്: അങ്ങേയറ്റത്തെ താഴ്മ. എല്ലാ താഴ്മയും ഇബാദത്തല്ല. ഉമ്മയോടും ഉസ്താദുമാരോടും താഴ്മ കാണിക്കേണ്ടവരാണ് നാം. അത് അവര്‍ക്ക് ഇബാദത്തല്ലല്ലോ. അപ്പോള്‍ താഴ്മ ഇബാദത്താവുന്നതും അല്ലാത്തതും ഉണ്ട്.

താഴ്മ എപ്പോഴാണ് ആരാധന (ഇബാദത്ത്) ആവുകയെന്നതിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം അല്‍മനാറില്‍ പറഞ്ഞത് ഇവിടെ കുറിക്കട്ടെ:

അങ്ങേയറ്റത്തെ അനുസരണവും താഴ്മയും അടിമത്വവുമൊക്കെത്തന്നെയും ഇബാദത്തും തൗഹീദിനു വിരുദ്ധവുമായിത്തീരണമെങ്കില്‍ അതിന്‍റെ പിന്നില്‍ ദിവ്യത്വ സങ്കല്‍പ്പവും തദനുസാരമുള്ള വിശ്വാസവും കൂടി ഉണ്ടായിരിക്കണമെന്ന് വരുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവന്‍ പല ശൈലികളില്‍ ഇത് നിബന്ധനയായി അംഗീകരിച്ചതായി കാണാം. (അല്‍ മനാര്‍ 1988 ജനു, പേ: 5).


ദിവ്യത്വ സങ്കല്‍പ്പം ഇബാദത്തിനു ഒരു നിബന്ധനയായി അംഗീകരിക്കുമ്പോള്‍ എന്താണ് ദിവ്യത്വം എന്നറിയേണ്ടതുണ്ട്. അമാനി മൗലവി അതിനു നല്‍കിയ വിശദീകരണം ഇങ്ങനെയാണ്:

ദിവ്യത്വം കല്‍പ്പിക്കപ്പെടുക അഥവാ ആ മഹാത്മാക്കളിലോ അല്ലെങ്കില്‍ ആ വസ്തുക്കളിലോ അല്ലാഹു അവതരിക്കുകയോ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അവന്‍റെ ഏതെങ്കിലും ഒരു ഗുണം അവതരിച്ചിട്ടുണ്ടെന്നും കരുതുക. (അമാനി പരിഭാഷ 3431).

ഇവ്വിധം ദിവ്യത്വം കല്‍പ്പിച്ചാല്‍ മാത്രമാണ് വണക്കം, വിനയം ഒക്കെ ആരാധനയാവുക എന്നു സാരം.
പ്രാര്‍ത്ഥനയും സഹായാര്‍ത്ഥനയും
അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നവരാണ് സുന്നികള്‍ എന്ന് പറയുന്നവരാണ് മൗലവിമാര്‍. ദുആ എന്നതിന്‍റെ ശരിയായ നിര്‍വചനം മനസ്സിലാക്കിയാല്‍ ഇതൊരു പച്ചയായ ആരോപണമാണെന്ന് ബോധ്യപ്പെടും


. ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍ അല്‍ മനാറില്‍ തന്നെ വന്നിട്ടുണ്ട്. അതിങ്ങനെയാണ്:

പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30).

അല്ലാഹു അല്ലാത്തവരോട് നടത്തുന്ന സഹായാര്‍ത്ഥന പിന്നെ ഏതര്‍ത്ഥത്തിലാണ് പ്രാര്‍ത്ഥനയാവുക.
ഇപ്പോള്‍ തൗഹീദ്, ശിര്‍ക്ക്, ആരാധന, പ്രാര്‍ത്ഥന തുടങ്ങിയ സാങ്കേതിക പദങ്ങള്‍ ശരിയാം വണ്ണം നാം മനസ്സിലാക്കി. അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും, അല്ലാഹുവിന്‍റെ ഒരു സ്വിഫത്തും (വിശേഷണം) മറ്റാരിലെങ്കിലും അവതരിക്കില്ലെന്നും അല്ലാഹു അല്ലാത്ത ഒരാളും ഒരനുഗ്രഹത്തിന്‍റെയും ഉപകാരത്തിന്‍റെയും സാക്ഷാല്‍ ഉടമസ്ഥരല്ലെന്നും വിശ്വസിക്കുന്ന ഒരു മുസ്ലിം അല്ലാഹുവില്‍ നിന്നുള്ള സഹായ ലബ്ധിക്ക് കാരണമെന്ന നിലക്ക് മരുന്ന്, മന്ത്രം, ഭക്ഷണം കഴിക്കല്‍, തവസ്സുല്‍, ഇസ്തിഗാസ, തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ ഒരിക്കലും തൗഹീദിനെതിരല്ല.

കാരണം അല്ലാഹുവും നബി(സ്വ)യും നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും വിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നവനാണല്ലോ തഖ്വയുള്ള മനുഷ്യന്‍.


മുജാഹിദ് തൗഹീദിന്‍റെ വളഞ്ഞവഴി

മുജാഹിദ് ആദര്‍ശത്തിന് കേരളത്തില്‍ തുടക്കം കുറിക്കുന്നത് 1921നു ശേഷമാണ്. വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയാണിതിന്‍റെ തുടക്കക്കാരന്‍. ബുദ്ധിക്ക് യോജിക്കാത്ത കാര്യങ്ങള്‍ സ്വീകാര്യമല്ലെന്നത് ആദര്‍ശമായി സ്വീകരിച്ച് ഇസ്ലാമിന്‍റെ ആത്മീയ വശങ്ങളെ ചോദ്യം ചെയ്ത് രംഗത്തുവന്ന ഈജിപ്തുകാരന്‍ റശീദുരിളയാണ് വക്കം മൗലവിയുടെ മാതൃക. റശീദുരിളയുടെ അല്‍മനാര്‍ വായിച്ചാണത്രെ അദ്ദേഹം പ്രസ്ഥാനത്തിന് രൂപം നല്‍കിയത്.


ബുദ്ധിക്ക് യോജിക്കാത്തത് സ്വീകാര്യമല്ലെന്നത് ആദര്‍ശമായി സ്വീകരിക്കുമ്പോള്‍ ആത്മീയ സ്വഭാവങ്ങളെ കൈവെടിയേണ്ടിവരും. മന്ത്രം, തബര്‍റുക്, ഉറുക്ക്, വെള്ളത്തില്‍ മന്ത്രിച്ചൂതല്‍, ഇസ്തിഗാസ, തവസ്സുല്‍.. തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ എങ്ങനെ ഫലം ചെയ്യുന്നു എന്നറിയാത്തതിനാല്‍ സ്വീകാര്യമല്ലെന്നും അത് തൗഹീദിനു വിരുദ്ധമാണെന്നും വാദിക്കാന്‍ ചിലര്‍ രംഗത്തുവന്നു. എന്നാല്‍ ഇമാമുകള്‍ പഠിപ്പിച്ച തൗഹീദ് ഇതുള്‍ക്കൊള്ളാന്‍ വിശാലമായിരുന്നു. അവര്‍ മന്ത്രിച്ചിരുന്നു, തബര്‍റുക്, ഇസ്തിഗാസ, തവസ്സുല്‍ എല്ലാം അവര്‍ മാതൃക കാണിച്ചു തന്നതുമാണ്.

പഴയ തൗഹീദും പുതിയ ആദര്‍ശവും പൊരുത്തപ്പെടില്ലെന്ന് കണ്ടപ്പോള്‍ മൗലവിമാര്‍ പുതിയ തൗഹീദിനു രൂപം കൊടുത്തു.
തൗഹീദിന്‍റെ നവമാനം
അല്ലാഹു അല്ലാതെ ഇബാദത്തിന്നര്‍ഹനായി മറ്റാരുമില്ല. ഇതാണല്ലോ കലിമത്തുതൗഹീദ്.

ഇത് പ്രത്യക്ഷത്തില്‍ മാറ്റം വരുത്താതെ ഇബാദത്ത് (ആരാധന) എന്ന സാങ്കേതിക പദത്തിന്‍റെ ഉദ്ദേശ്യത്തില്‍ മാറ്റം വരുത്തി.

അതിങ്ങനെയാണ്. അദൃശ്യമായ മാര്‍ഗത്തില്‍ ഗുണം ആശിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്തുകൊണ്ട് താഴ്മ കാണിക്കല്‍ ആരാധനയാണ് (ഫാതിഹയുടെ തീരത്ത് 91)

ദുആ എന്ന സാങ്കേതിക പ്രയോഗത്തെ ഇങ്ങനെ തിരുത്തിയെഴുതി:

മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍ സഫലീകരിച്ചുതരാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവ താഴ്മയോടും കൂടി ചോദിക്കുന്നതിനാണ് പ്രാര്‍ത്ഥന എന്ന് പറയുന്നത്. (സ്വഭാവ പാഠങ്ങള്‍  മൂന്നാം ക്ലാസ്, കെ.എന്‍.എം).


ഈ പുതിയ നിര്‍വചനത്തിന്‍റെ അരികുപറ്റിയാണ് സുന്നികള്‍ ചെയ്തുവരുന്ന ഇസ്തിഗാസ പോലുള്ള കാര്യങ്ങള്‍ മൗലവിമാര്‍ തൗഹീദിനു വിരുദ്ധമായി എണ്ണിയത്.

എന്നാല്‍ ഈ നിര്‍വചനം ആദ്യമായി പഠിപ്പിച്ചത് റശീദുരിളയാണെന്ന് മൗലവിമാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ഇബാദത്തിനു നിര്‍വചനമായി നാം പറയാറുള്ളത് ഇന്ന് പിളര്‍പ്പന്മാര്‍ക്ക് അസ്വീകാര്യനായ ഇമാം റശീദുരിളാ തന്‍റെ തഫ്സീറില്‍ പറഞ്ഞ അഭിപ്രായമാണ്. ഈ നിര്‍വചനം സലഫുകളില്‍ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാന്‍ സാധ്യമല്ല. (അല്‍ ഇസ്വ്ലാഹ്)


മറഞ്ഞവഴിയുടെ സ്വകാര്യം
പുതിയ നിര്‍വചനത്തില്‍ അടിസ്ഥാനമായി സ്വീകരിച്ചത് അദൃശ്യമാവുക എന്നതാണ്. അഭൗതികം, മനുഷ്യ കഴിവിനപ്പുറം, മറഞ്ഞ വഴി എന്നെല്ലാം വിവിധ പദങ്ങള്‍ അവര്‍ ഇതിന് ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുദ്ദേശിക്കുന്നതിതാണ്: മനുഷ്യ കഴിവിന് അതീതമായ പ്രശ്നങ്ങളില്‍ മറഞ്ഞ വഴിയിലൂടെ എങ്ങനെ സഹായം ലഭിക്കുന്നുവെന്നറിയാതെ ഏതു സഹായവും എത്തിക്കുവാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. (വിശ്വാസ കാര്യങ്ങള്‍ പേ: 298).


ലോകത്തൊരു ഇമാമും ആരാധനക്കും പ്രാര്‍ത്ഥനക്കുമിത്തരമൊരു നിര്‍വചനം നല്‍കിയിട്ടില്ല. അവരെല്ലാം മറഞ്ഞ മാര്‍ഗത്തിലൂടെ സഹായം ലഭിക്കാന്‍ വേണ്ടി ഇസ്തിഗാസ ചെയ്തവരും മറഞ്ഞ മാര്‍ഗത്തിലൂടെ സഹായം ലഭിക്കുന്ന ആത്മീയ ചികിത്സകള്‍ നടത്തിയവരും അതംഗീകരിച്ചവരുമാണ്.
മൗലവിമാരുടെ ഈ പിഴച്ച ആദര്‍ശത്തെ തെളിവിന്‍റെ പിന്‍ബലത്തോടെ സുന്നികള്‍ ഖണ്ഡിച്ചു. തബര്‍റുക്കിന്‍റെയും മന്ത്രത്തിന്‍റെയും ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ട് ചോദിച്ചു: സഹായ രൂപം എങ്ങനെയെന്ന്. വിജനമായ വഴിയില്‍ വഴിയറിയാതെ പ്രയാസപ്പെടുമ്പോള്‍ യാ ഇബാദല്ലാഹ് എന്ന് വിളിച്ച് സഹായം തേടാന്‍ നബി(സ്വ) പഠിപ്പിച്ചു.

ഇതനുസരിച്ച് അഹ്മദുബ്നു ഹമ്പല്‍(റ), ഇമാം നവവി(റ)യെ പോലുള്ളവര്‍ അമല്‍ ചെയ്തു. സഹായ രൂപം അറിയാത്തതിനാല്‍ ഇവര്‍ മതത്തിനു പുറത്താകുമോ? മഖ്ബറയില്‍ ഉദ്ദ്യേ സഫലീകരണത്തിനു പോകാറുള്ള ഇമാം ശാഫിഈ (റ) മതത്തിനു പുറത്താണോ? ഇസ്തിഗാസ അംഗീകരിച്ചു ഫത്വ നല്‍കിയ ഇമാം റംലി, ഇമാം സുബ്കി(റ) തുടങ്ങിയ ഇമാമുകള്‍, ഇമാം ബുഖാരി(റ)യുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ട ഇബ്നുല്‍ മുന്‍കദിര്‍(റ) ഉദ്ദ്യേം സഫലീകരിക്കാന്‍ റൗളയില്‍ നബി(സ്വ)യുടെ ഖബറിനോട് സഹായം തേടി കാര്യം സാധിച്ചെടുക്കും. സഹായ വഴി അറിയാത്ത കാരണത്താല്‍ ഇവരെല്ലാം മതത്തിനു പുറത്തോ?


സംവാദങ്ങള്‍, ഖണ്ഡനങ്ങള്‍ പലതും നടന്നു. നൂറ്റാണ്ട് തികയും മുമ്പ് തന്നെ മുജാഹിദ് മൗലവിമാര്‍ക്ക് പിഴച്ച ആദര്‍ശത്തെ വലിച്ചെറിയേണ്ടിവന്നു. കൊട്ടപ്പുറം സംവാദവും അതിലുയര്‍ന്ന തൗഹീദ്ശിര്‍ക്ക് വിശദീകരണങ്ങളും ഇതിനു കാരണമായി.
കൊട്ടപ്പുറം സംവാദത്തിലെ പ്രധാന ചോദ്യം ശിര്‍ക്കിന്‍റെ നിര്‍വചനം എന്ത് എന്നതായിരുന്നല്ലോ. ശിര്‍ക്കിനു ഇമാമുമാര്‍ നല്‍കിയ വിശദീകരണത്തില്‍ നിന്നും വ്യതിചലിച്ചതാണ് മൗലവിമാര്‍ക്ക് പിണഞ്ഞ അബദ്ധം എന്നു മനസ്സിലാക്കിയതുകൊണ്ടാണ് എപി ഉസ്താദ് ഈ ചോദ്യം ഉയര്‍ത്തിയത്.

ഇത് ചില മൗലവിമാരെയെങ്കിലും ചിന്തിപ്പിച്ചു എന്നതാണ് വര്‍ത്തമാനകാല സാഹചര്യം നമുക്ക് മനസ്സിലാക്കിത്തരുന്നത്.
ശിര്‍ക്കും തൗഹീദും വേര്‍തിരിക്കാന്‍ എപി അബ്ദുല്‍ഖാദിര്‍ മൗലവിയടക്കം കഴിഞ്ഞകാല സംവാദങ്ങളിലെല്ലാം മാനദണ്ഡമാക്കിയ അഭൗതികത്തിലാണ് മൗലവിമാര്‍ ഇപ്പോള്‍ പരസ്പരം ഭിന്നിച്ചിരിക്കുന്നത്.

അഥവാ, എപ്പോഴാണ് ഒരു സഹായാര്‍ത്ഥന ശിര്‍ക്കാവുന്നത്, അതിന്‍റെ മാനദണ്ഡമെന്ത്?
കൊട്ടപ്പുറത്തും അതിനുമുന്പും മൗലവിമാര്‍ അഭൗതികം വിശദീകരിച്ചതിങ്ങനെ:
ജീവിച്ചിരിക്കുന്നവര്‍ കാഴ്ചയുടെയും കേള്‍വിയുടെയും പരിധിയിലാണെങ്കില്‍ ചോദ്യം ഭൗതികം, അഥവാ കാര്യകാരണ ബന്ധത്തില്‍ പെട്ടത്. പരിധിയില്‍ പെടാത്തതാണെങ്കില്‍ കാര്യകാരണ ബന്ധത്തില്‍ പെടാത്തത് (വാദപ്രതിവാദങ്ങളിലൂടെ, പേ 90).

പടച്ചവനേ, കഞ്ഞിയിലിടാന്‍ ഉപ്പുതരണേ എന്നു പറയുന്നത് പടച്ചവന്‍ ഉപ്പിന്‍ചാക്കുമായി വരുമെന്ന വിചാരത്തോടു കൂടിയല്ല. അത് അദൃശ്യമായ രീതിയില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തിലാണ് സഹായം (അതേ പുസ്തകം, പേ 81).

സാധാരണ സ്വഭാവമില്ലാത്ത ഏതു സഹായ പ്രതീക്ഷയും തേട്ടവും പ്രാര്‍ത്ഥനയാണ് (പേ 97).


ജീവിച്ചിരിക്കുന്നവരുടെ കാഴ്ച, കേള്‍വിക്ക് പുറത്തുള്ളതും നമുക്കറിയാത്ത മാര്‍ഗത്തിലൂടെ ലഭിക്കുന്നതും അഭൗതികമാണെന്നും ഇത് അല്ലാഹു അല്ലാത്തവരില്‍ നിന്ന് പ്രതീക്ഷിക്കല്‍ ശിര്‍ക്കാണ് എന്നുമാണല്ലോ ഇപ്പറഞ്ഞതിന്‍റെ ഉദ്ദേശ്യം. ഈ വിശദീകരണത്തെ പൂര്‍ണമായും നിരാകരിച്ചുകൊണ്ടാണ് പുതിയ സംവാദവീരന്മാര്‍ രംഗത്തുവന്നത്. ഇത് മൗലവിമാര്‍ക്കിടയില്‍ ഭിന്നതക്ക് വേഗം കൂട്ടി.

മൗലവിമാരുടെ പുതിയ ഭൗതികാഭൗതിക വിശദീകരണം ഇങ്ങനെയാണ്:
ഭൗതികാഭൗതികങ്ങളെ വേര്‍തിരിക്കാന്‍ മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതു വിധേയമാകുന്നുവോ ഇല്ലയോ എന്നതിനെ മാത്രം മാനദണ്ഡമാക്കിയാല്‍ സംഭവിക്കുക മനുഷ്യന് അഭൗതികമായത് കോഴികള്‍ക്കും നായ്ക്കള്‍ക്കും കഴുതകള്‍ക്കും അഭൗതികമാകാതെ പോകുന്നു എന്നതായിരിക്കും. സ്ഥലകാല സാഹചര്യങ്ങള്‍ക്കും സമയങ്ങള്‍ക്കും സൃഷ്ടികളുടെ അവസ്ഥക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് അഭൗതികത എന്നാണു വരിക.

അതുകൊണ്ടുതന്നെ കെസി മൗലവി വെച്ചിട്ടുള്ള മാനദണ്ഡം അബദ്ധമാണ്.

അഭൗതികമെന്നാല്‍ സൃഷ്ടിലോകത്തിന് അതീതമായ കാര്യമാണ്. അഭൗതിക ശക്തിയായി അല്ലാഹു മാത്രമേയുള്ളൂ….. അഭൗതികമായ കഴിവുകള്‍ ഒരു സൃഷ്ടിക്കുമില്ല. അങ്ങനെയുണ്ടെന്ന് വിശ്വസിക്കുന്നതു തന്നെ ശിര്‍ക്ക് അഥവാ ബഹുദൈവത്വമാണ് എന്നാണ് മുജാഹിദുകള്‍ ഇക്കാലം വരെ പഠിപ്പിച്ചുപോന്നത്. മലക്ക്, ജിന്ന്, തുടങ്ങിയ സൃഷ്ടികള്‍ അഭൗതിക സൃഷ്ടികളാണെന്ന് പറയുന്നതോടെ (കെഎന്‍എം വാദം) അവയുടെ പ്രവര്‍ത്തനങ്ങളും അഭൗതികമെന്ന് പറയേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അല്ലാഹു നിയോഗിച്ച ഹഫളതിന്‍റെ മലക്കുകളുടെ കാവല്‍ തനിക്കുണ്ടെന്ന് ഒരാള്‍ വിശ്വസിക്കുന്നതും ജിന്നുവര്‍ഗത്തിലെ നിഷേധികളായ പിശാചുക്കള്‍ മനുഷ്യ മനസ്സില്‍ ദുര്‍ബോധനങ്ങളുണ്ടാക്കുന്നു എന്ന വസ്തുത അംഗീകരിക്കലുമൊക്കെ അവയുടെ അഭൗതിക സ്വാധീനമാണെന്നു പറയേണ്ടിവരും. അങ്ങനെയാകുമ്പോള്‍ അഭൗതികമായി സ്വാധീനിക്കാനുള്ള ശക്തിയും അധികാരവും അല്ലാഹുവിന് മാത്രമേയുള്ളൂവെന്ന വിശ്വാസത്തില്‍ മലക്കിനെയും ജിന്നിനെയും കൂട്ടിച്ചേര്‍ക്കലായി. അഥവാ ശിര്‍ക്ക് സംഭവിച്ചു (അല്‍ഇസ്വ്ലാഹ്, മാര്‍ച്ച് 2013, പേ 19).


കഴിഞ്ഞകാല സംവാദങ്ങളില്‍ മൗലവിമാര്‍ ശിര്‍ക്കിനു നല്‍കിയ നിര്‍വചന മാനദണ്ഡം അബദ്ധമാണെന്നും പച്ചയായ ശിര്‍ക്കാണെന്നും വാദിച്ച് പുതിയ മൗലവിമാര്‍ പഴയ കൊട്ടപ്പുറം സംവാദത്തിനു നേതൃത്വം വഹിച്ച മൗലവിമാരായ എപി അബ്ദുല്‍ഖാദിര്‍ മൗലവി, സിപി ഉമര്‍ സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവി, സലാം സുല്ലമി തുടങ്ങിയവര്‍ക്ക് എന്താണ് ശിര്‍ക്ക്, അഭൗതികം എന്നു പഠിപ്പിക്കുന്ന രംഗം കൊട്ടപ്പുറത്തെ സുന്നീ വിജയത്തിന്‍റെ തിളക്കമാണ്. സലാം സുല്ലമിയുടെ വാദപ്രകാരം ചെറിയമുണ്ടവും സിപി ഉമര്‍ സുല്ലമിയും മുശ്രിക്കുകളുടെ പട്ടികയിലാണെന്ന് കൂടി അറിയുമ്പോള്‍ തിളക്കം വര്‍ധിക്കുകയാണ്.


അങ്ങനെ പഴയ തൗഹീദില്‍ നിന്നും ജംഇയ്യത്തുല്‍ ഉലമ അംഗം സകരിയ്യ സ്വലാഹി രാജിവെച്ച് തൗബ ചെയ്തതിങ്ങനെയാണ്:
സുഹൃത്തുക്കളേ, ഞമ്മളൊക്കെ മുന്പിതു പറഞ്ഞിരുന്നു. ഈ സലാം സുല്ലമി ഞങ്ങളെ പഠിപ്പിച്ചതെന്താന്നറിയോ, മറഞ്ഞ മാര്‍ഗത്തിലൂടെ സഹായിക്കാന്‍ അല്ലാക്ക് മാത്രമേ സാധിക്കുകയുള്ളൂ, അതുകൊണ്ട് സിഹ്റ് മുഖേന നമ്മള്‍ സഹായിക്കുമെന്ന് വിചാരിച്ചാല്‍ തെറ്റാണ്. ഞാനൊക്കെ കൊറെക്കാലം അത് വിശ്വസിച്ച് പ്രസംഗിച്ച് നടന്നിരുന്നു. അല്ലാഹു പൊറുത്തുതരട്ടെ. ഞാനിപ്പം പ്രാര്‍ത്ഥിക്കാണ്, ഇയാളെ കെണീന്ന് ഇസ്ലാഹീ പ്രസ്ഥാനം രക്ഷപ്പെട്ടല്ലോ (സകരിയ്യയുടെ പ്രസംഗം).
അല്ലാഹുവിനു മാത്രം കഴിയുന്നതാണ് അഭൗതികമെന്നും സൃഷ്ടികള്‍ക്ക് കഴിയുന്നത് ഒരിക്കലും അഭൗതികമല്ല ഭൗതികമാണ് എന്നുമാണ് സ്വലാഹിയുടെ പക്ഷം. അപ്പോള്‍ സൃഷ്ടികളായ ആത്മാക്കളില്‍ നിന്ന് സഹായം പ്രതീക്ഷിക്കല്‍ അഭൗതിക സഹായം പ്രതീക്ഷിക്കലല്ലെന്നും അതിനാല്‍ അത് ശിര്‍ക്കല്ലെന്നും മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നും വരില്ല. പ്രത്യേകിച്ച്, മലക്കുകളുടെ പദവിയിലാണ് ആത്മാക്കള്‍ എന്ന ഇബ്നു തൈമിയ്യയുടെ ഫത്വയും ആത്മാക്കളുടെ തഅ്സീറിനെക്കുറിച്ചുള്ള ഇബ്നുല്‍ ഖയ്യിമിന്‍റെ പഠനവുമെല്ലാം സ്വലാഹി ഒന്ന് പഠിക്കട്ടെ. സഹായവഴി അറിയുക എന്ന പഴയകാല മാനദണ്ഡം ശരിയല്ലെന്ന് സ്വലാഹിയുടെ സഹായി ജബ്ബാര്‍ മൗലവിയും തുറന്നെഴുതിയിട്ടുണ്ട്:
അവര്‍ (ജിന്ന്, മലക്ക്) എങ്ങനെയാണ് സഹായിക്കുകയെന്ന് സാധാരണ മനുഷ്യന് അറിയില്ല. മറുപടി: അവരുടെ സഹായം എങ്ങനെയാണെന്ന് അറിയേണ്ട ആവശ്യം നമുക്കില്ല.



ചോദ്യം: അപ്പോള്‍ ഈ സഹായ തേട്ടം മറഞ്ഞ വഴിയില്‍ കൂടി ഉപകാരം പ്രതീക്ഷിച്ച് കൊണ്ടുള്ളതാകയാല്‍ ഇത് ശിര്‍ക്കിന്‍റെ ഗണത്തില്‍ പെടുകയില്ലെന്ന് തെളിയിക്കാന്‍ കഴിയുമോ? മറുപടി: ശിര്‍ക്കിന്‍റെ ഒരു കാരണവും അതിലില്ല. അതുകൊണ്ട് അത് ശിര്‍ക്കുമല്ല. മറഞ്ഞ വഴിയെന്നാല്‍ നമുക്ക് കാണാന്‍ കഴിയാത്തത്, എങ്ങനെയാണെന്ന് നമുക്കറിയാത്തത് തുടങ്ങിയവയാണെന്ന് ഈ ലേഖകന്‍ മനസ്സിലാക്കിയിട്ടില്ല (ഇസ്വ്ലാഹ് 2009 ജൂണ്‍)


അഭൗതികമെന്നാല്‍ നമുക്കറിയാത്ത മാര്‍ഗത്തിലുള്ള സഹായം എന്നല്ല എന്നു വരുമ്പോള്‍ മുമ്പ് ശിര്‍ക്കായ പലതും തൗഹീദായി വരും. മന്ത്രം, ഉരുക്ക്, സിഹ്റ് ഫലിക്കല്‍, കണ്ണേറ്, ജിന്നിനോടും മലക്കിനോടും സഹായം തേടല്‍, ഇസ്തിഗാസ, തബര്‍റുക് അങ്ങനെ പലതും. ഇതെല്ലാം ശിര്‍ക്കിന്‍റെ പട്ടികയില്‍ പെട്ടുപോയത് അറിയാത്ത വഴിക്ക് സഹായം പ്രതീക്ഷിക്കുന്നു എന്ന മാനദണ്ഡമടിസ്ഥാനപ്പെടുത്തിയായിരുന്നല്ലോ.

മറഞ്ഞ വഴി എന്നാല്‍, നമുക്കറിയാത്ത വഴി എന്നല്ല എന്ന് പഠിപ്പിക്കുന്ന ജബ്ബാര്‍ മൗലവിയും നമുക്കറിയാത്ത വഴി എന്നാണെന്ന് പഠിപ്പിക്കുന്ന അബ്ദുല്‍ ഹഖ് സുല്ലമിയും ഒരേ ഗ്രൂപ്പിലാണ് എന്നത് മറ്റൊരു പിളര്‍പ്പിന് ആക്കം കൂട്ടുന്നുണ്ട്.
വിശ്വാസ കര്‍മ കാര്യങ്ങളില്‍ ഇമാമുകളെ തള്ളി പ്രമാണങ്ങളുടെ പൊട്ടും പൊളിയുമെടുത്ത് മതം നിര്‍മ്മിക്കാന്‍ തുടങ്ങിയതാണ് മൗലവിമാര്‍. യുക്തി നോക്കി മതം നിര്‍മിക്കാന്‍ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍ കരുതിയില്ല, ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന്.


ഇപ്പോഴും എന്താണ് തൗഹീദ്? പ്രാര്‍ത്ഥന? ശിര്‍ക്ക്? അഭൗതികം? ഇത്യാദി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പ്രസ്ഥാനത്തില്‍ മുശ്രിക്കുകളുടെ എണ്ണം വര്‍ധിക്കുന്നു. മുസ്ലിംകളില്‍ ശിര്‍ക്കാരോപിക്കാന്‍ വേദി പങ്കിട്ടവര്‍ പരസ്പരം ശിര്‍ക്കാരോപിക്കുന്ന കാഴ്ച!.

അതേ, വിശ്വാസ കാര്യങ്ങളില്‍ കൈകടത്തിയാല്‍ ഇങ്ങനെയൊക്കെയാണ്. ഇതെല്ലാം മൗവിമാര്‍ അറിയാഞ്ഞിട്ടല്ല. അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുകയാണ്. അബ്ദുല്‍ ഹഖ് സുല്ലമി എഴുതുന്നു: മനുഷ്യ മനസുകളില്‍ ഉരുതിരിഞ്ഞ് അവര്‍ മിനഞ്ഞുണ്ടാക്കുന്ന അഖീദകള്‍ പരസ്പരം വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും. ഇനി ദൈവികമായി സിദ്ധിച്ച അഖീദകള്‍ തന്നെ മനുഷ്യന്‍റെ കൈകടത്തലുകള്‍ക്കു വിധേയമാകുമ്പോള്‍ അവയില്‍ വ്യത്യാസവും വ്യതിയാനവും സംഭവിക്കുന്നു. (വിശ്വാസ കാര്യങ്ങള്‍  കെ.എന്‍.എം. പേ: 11)


ഇനി ചോദിക്കേണ്ടതിതാണ്: മുജാഹിദ് മതത്തില്‍ എത്ര മുവഹ്ഹിദുകളുണ്ട്? ബിദ്അത്തുകാരുടെ ചങ്കിടിപ്പ് കൂട്ടിയ കൊട്ടപ്പുറത്തെ ആ പഴയ ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കാം; തൗഹീദിന്‍റെ നിര്‍വചനമെന്താണ്? ശിര്‍ക്ക് എന്നാല്‍ എന്താണ്?



മറഞ്ഞ വഴി എന്നാൽ :-  പുതിയ വാദം വഹാബികളുടെ - ജബ്ബാർ മൗലവി ------------------------------- 2007ന് ശേഷം ഉള്ളതെ തെല്ലാം നിഷേധിച്ചു  ജബ്ബാർ മൗലവി @ പുതിയ വാദം @ ---------------------- മറഞ്ഞ വഴി എന്നാല്‍ അറിയാത്ത മാർഗ്ഗത്തിലൂടെ സഹായിക്കുക എന്നർത്ഥം അല്ലാ എന്ന് പുതിയ വാദം  ( അല്‍ഇസ്ലാഹ് മാസിക ജൂണ്‍ :- 09 പേജ് :- 24 ) https://www.facebook.com/777959305671074/posts/1109652845835050/

അഭൗതികം ----------------------- അഭൗതികം എന്ന് പറഞ്ഞാല്‍ നമുക്ക് അറിയാത്ത മാർഗ്ഗത്തിലൂടെ നമ്മേസഹായിക്കുക എന്നതാണ്   ( പുസ്തകം :- വാദ പ്രതിവാദങ്ങളിലൂടെ ) ( എപി അബ്ദുൽ കാദർ മൗലവിയുമായിട്ടുള്ള അഭിമുഖം ഇകെഎം: പന്നൂർ എഴുതിയ പുസ്തകം പ്രസിദ്ധീകരണം :- KNM ) ( പേജ് :- 81 )  https://www.facebook.com/777959305671074/posts/1109639995836335?sfns=mo

വഹാബികളുടെ  ശിർക്ക്.
----------------------------------------
അറിയാത്ത മാർഗ തിലൂടെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ തേടൽ ശിർക്ക്.

വഹാബി പുസ്തകം
--------------------------------

( പുസ്തകം :- അല്ലാഹു
പ്രസിദ്ധീകരണം :- KNM
അബ്ദുൽ ഹഖ് സുല്ലമി
പേജ് :- 288 )

https://www.facebook.com/777959305671074/posts/1109630439170624?sfns=mo

വഹാബികളുടെ  ശിർക്ക്.
----------------------------------------
അറിയാത്ത മാർഗ തിലൂടെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ തേടൽ ശിർക്ക്.

വഹാബി പുസ്തകം
--------------------------------

( പുസ്തകം :- അല്ലാഹു
പ്രസിദ്ധീകരണം :- KNM
അബ്ദുൽ ഹഖ് സുല്ലമി
പേജ് :- 288 )

https://www.facebook.com/777959305671074/posts/1109630439170624?sfns=mo











പ്രാർഥന ഒഹാബി പ്രസിദ്ധീകരണങ്ങൾ










മറഞ്ഞ വഴി എന്നാൽ :-  പുതിയ വാദം വഹാബികളുടെ - ജബ്ബാർ മൗലവി ------------------------------- 2007ന് ശേഷം ഉള്ളതെ തെല്ലാം നിഷേധിച്ചു  ജബ്ബാർ മൗലവി  @ പുതിയ വാദം @     ---------------------- മറഞ്ഞ വഴി എന്നാല്‍ അറിയാത്ത മാർഗ്ഗത്തിലൂടെ സഹായിക്കുക എന്നർത്ഥം അല്ലാ എന്ന് പുതിയ വാദം  ( അല്‍ഇസ്ലാഹ് മാസിക ജൂണ്‍ :- 09 പേജ് :- 24 )  https://www.facebook.com/777959305671074/posts/1109652845835050/
അഭൗതികം ----------------------- അഭൗതികം എന്ന് പറഞ്ഞാല്‍ നമുക്ക് അറിയാത്ത മാർഗ്ഗത്തിലൂടെ നമ്മേസഹായിക്കുക എന്നതാണ്   ( പുസ്തകം :- വാദ പ്രതിവാദങ്ങളിലൂടെ )  ( എപി അബ്ദുൽ കാദർ മൗലവിയുമായിട്ടുള്ള അഭിമുഖം  ഇകെഎം: പന്നൂർ എഴുതിയ പുസ്തകം പ്രസിദ്ധീകരണം :- KNM ) ( പേജ് :- 81 )  https://www.facebook.com/777959305671074/posts/1109639995836335?sfns=mo
വഹാബികളുടെ  ശിർക്ക്.
----------------------------------------
അറിയാത്ത മാർഗ തിലൂടെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ തേടൽ ശിർക്ക്.

വഹാബി പുസ്തകം
--------------------------------

( പുസ്തകം :- അല്ലാഹു
പ്രസിദ്ധീകരണം :- KNM
അബ്ദുൽ ഹഖ് സുല്ലമി
 പേജ് :- 288 )

https://www.facebook.com/777959305671074/posts/1109630439170624?sfns=mo
വഹാബികളുടെ  ശിർക്ക്.
----------------------------------------
അറിയാത്ത മാർഗ തിലൂടെ സഹായം ലഭിക്കുമെന്ന വിശ്വാസത്തിൽ തേടൽ ശിർക്ക്.

വഹാബി പുസ്തകം
--------------------------------

( പുസ്തകം :- അല്ലാഹു
പ്രസിദ്ധീകരണം :- KNM
അബ്ദുൽ ഹഖ് സുല്ലമി
 പേജ് :- 288 )

https://www.facebook.com/777959305671074/posts/1109630439170624?sfns=mo


https://www.facebook.com/777959305671074/posts/1109630439170624?sfns=mo

എങ്ങനെ എന്ന് അറിയാതെ സഹായതേട്ടം പ്രാർഥന

പലിശ. ബാങ്ക് സ്ഥാപിച്ച ഒഹാബി പുരോഹിതർ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


ബാങ്ക് പലിശ സ്ഥാപിച്ച ഒഹാബി പുരോഹിതർ



ഹീലത്തുർരിബ

"ഐക്യസംഘത്തിലെ ഉത്സാഹശാലികളായ ചില പ്രവർത്ത
കന്മാർ എറണാകുളത്ത് ഒരു മുസ്ലീം ബാങ്ക് രൂപീകരിച്ചു. കെ എം
സീതിയാണ് ഇതിന് മുൻകൈയെടുത്തത്

. പലിശ മുസ്ലിംകൾക്ക് നിഷി
ദ്ധമാണല്ലോ. അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടുകയില്ലെന്ന മരു
മതവ്യാഖ്യാനവും കണ്ടുപിടിച്ചു. ഇത് ചെയ്ത് കെ എം മൗലവിയാ
യിരുന്നു.

 ഇതിന് 'ഹീലത്തുർരിബ' എന്ന പേരിടുകയും ചെയ്തു.

ഇതോടെ അബ്ദുർറഹ്മാനും സംഘവും തമ്മിൽ, അജീപായഭേദമ
ണ്ടായി. അത് രൂക്ഷ രൂപം പ്രാപിച്ചു. അൽ അമീനിൽ 'ഹീല
ത്തുർരിബ'യെ വിമർശിച്ചുകൊണ്ട് നിരവധി ലേഖനങ്ങളും മുഖക്കുറി
പ്പുകളും വന്നു. എം സി സി അബ്ദുർറഹ്മാൻ മൗലവിയുടെ നില പണം
വളരെ പ്രശസ്തമായിരുന്നു. ഇതിന്റെ ഫലമായി മുസ്ലിം ബഹുജന
ങ്ങൾ ഐക്യ സം ഘത്തിനെ തിരായി. ബാങ്ക് പ്രവർത്തനം മാതല
നീർത്തണ്ടിവന്നത്. ഐക്യസംഘം തന്നെ നിർത്തേണ്ടിവന്നു. ക
എ കൊടുങ്ങല്ലൂർ, എസ് കെ പൊറ്റക്കാട്, പി പി ഉമർകോയ, എൻ പി
മുഹമ്മദ് എന്നിവർ രചിച്ച 'മുഹമ്മദ് അബ്ദുർറഹ്മാൻ എന്ന പുസ്
കത്തിൽനിന്ന്) ഇതേ പരാമർശം മൊയ്തു മലവിയുടെ ആത്മകഥയിലും
കാണുന്നു. 

ഇസ്തിഗാസ വിശ്വാസവും ഉദ്ധേശവും മനസ്സിലാക്കാതെ ശിര്‍ക്കും കുഫ്റും ആരോപിക്കാന്‍ പാടില്ല - (കെ എം മൗലവി

ഒഹാബികളേ നിങ്ങളെന്തിനാ സുന്നികളെ മുശ് രിക്കും കാഫിറുമാക്കുന്നത് ??
………………………………………
"യാ ശൈഖ് രിഫാഈ അഗ്വിസ്നി" (ياشيخ رفاعي أغثني) എന്ന് വിളിക്കുന്നവരെ അവരുടെ വിശ്വാസവും ഉദ്ധേശവും മനസ്സിലാക്കാതെ ശിര്‍ക്കും കുഫ്റും ആരോപിക്കാന്‍ പാടില്ല - (കെ എം മൗലവി)
(الدعاء والعبادة)
(പ്രാര്‍ത്ഥനയും, ആരാധനയും-പേജ്: 1, 2, 3) കെ എം മൗലവി
...................................................
Posted:- 5-12-2018 (WEDNESDAY)
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

https://www.facebook.com/777959305671074/posts/1425579690909029/







കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

  കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...