Monday, January 21, 2019

ഇസ്തിഗാസ ഇമാം മാലിക് റ استغاثة الامام مالك



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഇമാം മാലിക് റ ഇസ്തിഗാസ അങ്ങീകരിക്കുന്നു



🔻🔻🔻ഇമാം മാലിക്(റ)(വഫാത്ത് ഹിജ്റ179) മദ്ഹബിൻറെ ഇമാമുമാരിൽ പ്രധാനിയും ഇമാം ഷാഫി(റ)യുടെ ഗുരുവുമാണ്‌ ഇമാം മാലിക്(റ) തന്റെ കാലത്തെ ഭരണാധികാരിയോട്‌ ഇമാം മാലിക്(റ)തവസ്സുൽ ചെയ്യാനും നബി(സ്വ)യോട് ഇസ്തിഗാസ ചെയ്യാനും ഇസ്തിശഫാഅത്ത് തേടാനും നിർദ്ദേശിക്കുന്നത് ചരിത്രത്തിലൂടെ വായിക്കുക:

لما ناظر أمير المؤمنين أبو جعفر مالكا رضي الله عنه في مسجد رسول الله صلى الله عليه وسلم:فقال مالك رحمه الله تعالى : يا أمير المؤمنين ﻻ ترفع صوتك في هذا المسجد فإن الله عز وجل أدب قوما فقال ﻻ ترفعوا أصواتكم فوق صوت النبي ) الآية، ومدح قوماً فقال  إن الذين يغضون أصواتهم ) الآية، وذم قوماً فقال إن الذين ينادونك ) الآية. .وإن حرمته ميتاً كحرمته حيا. فاستكان لها أبو جعفر وقال : يا عبد الله، استقبل القبلة وأدعو : أم أستقبل رسول الله صلى الله عليه وسلم؟ فقال : ولم تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه السلام إلى الله يوم القيامة، بل استقبله واستشفع به ، فيشفعك الله قال تعالى  ولو أنهم إذظلموا أنفسهم جاءوك ) الآية ( الشفا للقاضي عياض، و اتحاف الزائر لإبن عساكر، وهداية السالك لعز بن جماعة، وتذكرة المحبين، وشفاء السقام للسبكي ومصباح الظلام)

ഭരണാധികാരിയായ അബൂജഅഫർ ഒരിക്കൽ മദീനത്തെ പള്ളിയിൽ വന്നു .സംസാരത്തിനിടയിൽ ഇമാം മാലിക്(റ)ഖാലീഫയോട് പറഞ്ഞു :അമീറുൽ മുഉമിനീൻ !ഈ പള്ളിയിൽ വച്ചു നിങ്ങൾ ഉച്ചത്തിൽ സംസാരിക്കരുത് .ഖുർആൻ ഇപ്രകാരം നിർദ്ദേശിക്കുകയും ശബ്ദം താഴുത്തുന്നവരെ ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട് .തിരു നബി (സ്വ )ജീവിച്ചിരുന്നപ്പോയുള്ള അതേ ബഹുമതി അവരുടെ വിയോഗത്തിന് ശേഷവുമുണ്ട്. ഇതുകേട്ട ഖലീഫ അബൂജഅഫർ താഴുമയോടെ ചോദിച്ചു :ഞാൻ ഖിബ്ലയിലേക്ക് തിരിഞ്ഞാണോ പ്രാർത്തിക്കേണ്ടത്,അതല്ല ഖബറിൽ കിടക്കുന്ന നബി (സ്വ )യിലേക്ക് തിരിഞ്ഞോ ? ഇമാം മാലിക് (റ)പറഞ്ഞു:തിരു നബി(സ്വ )യിൽ നിന്ന് മുഖം തിരിക്കേണ്ട കാര്യമെന്ത് എന്ത് ?നബി (സ്വ )അവിടുന്ന് നിങ്ങളുടെ ഇടയാളനാണ്.പിതാവായ ആദം നബി(അ)യുടെയും ഇടയാളനാണ് ഖിയാമത്ത് നാളിൽ .അതിനാൽ നബി(സ്വ )യെ കൊള്ളെ തിരിയുക ,നബി (സ്വ )യോട് ശുപാർശ തേടുക .എന്നാൽ അല്ലാഹു സ്വീകരിക്കും .കാരണം ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു :സ്വശരീരത്തെ ആക്രമിച്ചവർ തങ്ങളെ സമീപിക്കുകയും അല്ലാഹുവിനോട് പാപ മോചനം തേടുകയും റസൂൽ (സ്വ )അവർക്ക് വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്‌താൽ അല്ലാഹുവിനെ അവർ തൗബ സ്വീകരിക്കുന്നവനായും കാരുന്ണ്യം ചൊരിയുന്നവനായുംഎത്തിക്കും .അതിനാൽ തിരു നബി (സ്വ )യിലേക്ക് തിരിഞ്ഞു
നബി (സ്വ ) യോട്
ശുപാർശ തേടുക . ഇമാം മറാകിശി(റ)മിസ്വ് ബാഹുളളലാമിലും (19-20),ഖാളിഇയാള്(റ)അശ്ശിഫാ (2/41)യിലും ഇബ്നു അസാകിർ (റ)ഇത്ഹാഫു സ്സാഇർ(153)ലും ഇമാം ഇസ്സുദ്ധീനുബ്നു ജമാഅ(റ)തൻറെ ഹിദായത്തു സ്സാലിക് 3/138ലും ഇമാം സുബ്കി (റ)ശിഫാഉസ്സഖാം (പുറം 283)ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.🔻🔻🔻

നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

           അൽമനാർ
           2018 ജൂൺ  പേജ് 53.

ഇസ്തിഗാസ ഉഖ്ബത്ത്

ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.

          അൽമനാർ
          2018 ജൂൺ പേജ് 53.




ഉഖ്ബത്തുബ്നു ആമിർ (റ) :📃
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്ന്
നിരവധി ഹദീസുകൾ റിപ്പോര്ട്ട് ചെയ്ത പ്രമുഖ
സ്വഹാബി വര്യൻ .നിരവധി യുദ്ധ-സമരങ്ങളിൽ മുന്നില്
നിന്ന് പോരാടിയ മഹാൻ ..ശാം മുസ്ലിമ്കല്ക്ക്
അധീനപ്പെട്ടപ്പോൾ മദീനയിലുള്ള ഉമർ (റ) നു
ദാമാസ്കസിന്റെ ഈ
വിജയം അറിയിക്കാനായി നിയോഗിക്കപ്പെട്ടത്
ഉഖ്ബത്തുബ്നു ആമിർ (റ) ആയിരുന്നു,, ശാമിൽ നിന്നും 7
ദിവസം യാത്ര ചെയ്തു മഹാനവര്കൾ
മദീനയിലെത്തി ..ഉമർ (റ) നെ കണ്ടു ശാം വിജയ
വിശേഷങ്ങൾ കൈമാറി ;;തിരിച്ചു പോകാൻ നേരത്ത്
യാത്രാ ദൈര്ഘ്യം ചുരുങ്ങി കിട്ടാൻ ആഗ്രഹിക്കുന്നു,
പരിഹാരത്തിനായി ആരംഭ രസൂലിന്റെ ഖബർ ശരീഫിലേക്ക്
പോയി അവടെ വെച്ച ദുഅ നടത്തുകയും നബി തങ്ങളോട്
ശുപാർശ തേടുകയും ചെയ്തു ,അക്കാരണത്താൽ യാത്ര
ചുരുങ്ങി രണ്ടര ദിവസം കൊണ്ട് ഉഖ്ബ (റ) ശാമിൽ
തിരിച്ചെത്തി... ഈ സംഭവം ഇമാം നവവി (റ)
തന്റെ തഹ്ദീബുൽ അസ്മാഇ വല്ലുഗാാതിൽ
ഇപ്രകാരം എഴുതുന്നു,,, 1/309📚
ﺫﻛﺮ ﺍﻹﻣﺎﻡ ﺍﻟﻨﻮﻭﻱ ﻓﻲ ﺗﻬﺬﻳﺐ ﺍﻷﺳﻤﺎﺀ ﻭﺍﻟﺼﻔﺎﺕ
‏( 309\1‏) ﻓﻲ :ﺔﻤﺟﺮﺗ ﻋﻘﺒﺔ ﺑﻦ ﻋﺎﻣﺮ ﺍﻟﺼﺤﺎﺑﻰ، ﺭﺿﻰ
ﺍﻟﻠﻪ :ﻪﻨﻋ
ﻛﺎﻥ ﻣﻦ ﺃﺣﺴﻦ ﺍﻟﻨﺎﺱ ﺻﻮﺗًﺎ ﺑﺎﻟﻘﺮﺁﻥ، ﻭﺷﻬﺪ ﻓﺘﻮﺡ
ﺍﻟﺸﺎﻡ، ﻭﻫﻮ ﻛﺎﻥ ﺍﻟﺒﺮﻳﺪ ﺇﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﺭﺿﻰ
ﺍﻟﻠﻪ ﻋﻨﻪ، ﺑﻔﺘﺢ ﺩﻣﺸﻖ، ﻭﻭﺻﻞ ﺍﻟﻤﺪﻳﻨﺔ ﻓﻰ ﺳﺒﻌﺔ ﺃﻳﺎﻡ،
ﻭﺭﺟﻊ ﻣﻨﻬﺎ ﺇﻟﻰ ﺍﻟﺸﺎﻡ ﻓﻰ ﻳﻮﻣﻴﻦ ﻭﻧﺼﻒ ﺑﺪﻋﺎﺋﻪ ﻋﻨﺪ
ﻗﺒﺮ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻَﻠَّﻰ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ - ﻭﺗﺸﻔﻌﻪ ﺑﻪ
ﻓﻰ ﺗﻘﺮﻳﺐ ﻃﺮﻳﻘﻪ .
ഈ സംഭവം ഹാഫിള് യൂസുഫു സ്വാലിഹിശാമി (റ)
തന്റെ സുബുലുൽ ഹുദ വർറഷാദ്
12/407എന്നാ കിതാബിലും പറയുന്നു
..ആഗ്രഹ സഫലീകരണത്തിനു മഖ്ബറ കളിലീക്ക് പോകൽ
മുശ്രിക്കുകളുടെയും ജൂതന്മാരുദേയും സ്വഭാവമാണെന്ന്
പഠിപ്പിക്കുന്ന വഹാബികളുടെ ഭാഷയിൽ റസൂൽ (റ) യിൽ
നിന്ന് ദീൻ പഠിച്ച ഈ സ്വഹാബി വര്യൻ ആരായിരിക്കും?
അത് കിത്താബിൽ എഴുതി വെച്ച ഇമാം നവവി (റ)
ആരായിരിക്കും?.. ഇവർക്കൊന്നും തിരിയാത്ത ഒരു തൗഹീദ്
വാഹാബികൾക്ക് എവിടുന്നു കിട്ടി?.

Sunday, January 20, 2019

പ്രാർഥിക്കാറുണ്ടോ സുന്നികൾ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർഥിക്കാറുണ്ടോ?

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To


മുജാഹിദിൽ പെട്ടു പോയ ഒരാളുടെ ചോദ്യം

സുന്നികൾ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർഥിക്കാറുണ്ടോ?

മറുപടി

ഇല്ല: ഒരിക്കലും ഇല്ല .

കാരണം
സുന്നികളാരും മഹാന്മാരോട്  ദൈവമാണന്ന നിലക്ക് സഹായം ചോദിക്കാറില്ല.

ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ട്!. അതിങ്ങനെയാണ്:

പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30).


ഇതിൽ നിന്ന് ഖുർആനിൽ പറഞ്ഞ പ്രാർഥന എന്താണന്ന് മനസ്സിലായില്ലെ.

അതായത്
അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30)

സുന്നികളാരും മഹാന്മാരോട് ഉടമയായ ദൈവമാണന്ന നിലക്ക് സഹായം ചോദിക്കാറില്ല.
വഹാബി പുരോഹിതരുടെ
 ലക്ഷ്യം ഒന്നു മാത്രം! പ്രമാണങ്ങളിൽ എത്ര നുണ പറഞ്ഞിട്ടായാലും വേണ്ടില്ല - സുന്നികളെ മുശ്‌രിക്കാക്കണം

എന്നാൽ ഭാഷ പരമായി ഏത് സഹായതേട്ടത്തിനും പ്രാർഥന എന്ന് പറയും എന്നും അൽ മനാറിലെ മേൽ ഉദ്ധരണിയിൽ നിന്ന് തന്നെ മനസ്സിലാക്കാം

"പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്."
. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30)

അൽ മനാറിലെ ഈ അഭിപ്രായമനുസരിച്ചു ഏതൊരു
സഹായാര്‍ഥന, വിളി, അപേക്ഷ എന്നിവക്ക് ആരെങ്കിലും പ്രാർഥന ദുആഅ് എന്ന വാക്ക് പറഞാൽ എല്ലാ
സഹായാര്‍ഥനയും വിളിയും അപേക്ഷയും
ശിർക്കാകുകയോ സങ്കേതികവും ആരാധന പരവുമായ പ്രാർഥനയാവില്ല എന്ന് മനസ്സിലാക്കാം

അല്ലാഹു അല്ലാത്ത ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഒരാളോടും ആ രാധനയാവുന്ന പ്രാർഥന ചെയ്യാൻ പാടില്ല

അല്ലാഹു ഇഷ്ടപെട്ട മഹാന്മാർ അല്ലാഹുവിനോട് എന്ത് ചോദിച്ചാലും ഉത്തരം ചെയ്യുമെന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്

لان سالني لاعطين ولأن استعاذني لاعيذن

എന്നിലേക്ക് സുന്നത്ത് കൊണ്ട് അടുത്തവർ എന്നോട് എന്ത് ചോദിച്ചാലും ഞാൻ ഉത്തരം നൽകും  അവർ എന്നോട് എന്ത് കാവൽ ചോദിച്ചാലും ഞാൻ കാവൽ നൽകും ( ബുഖാരി)

ഇതിൽ നിന്നും അല്ലാഹു വിനോട് ചോദിക്കുന്നവരുടെ എല്ലാ പ്രാഥനയും ഒരു പോലെയല്ല എന്ന് മനസ്സിലാക്കാം

പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന മഹാൻമാർ മുഖേന അല്ലാഹു വിനോട് ചോദിച്ചാൽ ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്

അത് കൊണ്ടാണ് മഹാത്മാരോട് ശുപാ ർശ ചെയ്യാൻ വേണ്ടിയും ദുആ ചെയ്യാൻ വേണ്ടിയും അവരോട് പറയുന്നത്

അതിൽ ജീവിച്ചിരിക്കുന്നവരും മരണപെട്ടവരും ഉൾപ്പെ  ടും

ആരും ഇങ്ങനെയുള്ള ഇസ്തിഗാസ നിർബന്തിക്കുന്നില്ല.

എങ്കിലും അത് പുണ്യമാണ് .അത് ഒരിക്കലും ശിർക്കാണന്ന്  തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല


നമുക്ക് ഇസ്തിഗാസഃയെ സംബന്ധിച്ച് പൂര്‍വകാല പണ്ഢിതന്മാരുടെ നിലപാട് ആദ്യം പരിശോധിക്കാം. എഴുന്നൂറിലധികം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇമാം സുബ്കി (റ) എഴു തുന്നു:
“നീ അറിയുക. തീര്‍ച്ചയായും തവസ്സുലും ഇസ്തിഗാസയും അനുവദനീയവും പുണ്യ കരവുമാണ്. നബി (സ്വ) യെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടലും അനുവദ നീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമിക വിശ്വാസികളായ എല്ലാവര്‍ക്കും
അറിയാവുന്ന കാര്യമാണ്. നബിമാരുടേയും മുര്‍സലുകളുടേയും അവരുടെ സച്ചരിത രായ പിന്‍ഗാമികളുടേയും പണ്ഢിതന്മാരുടേയും മറ്റെല്ലാ മുസ്ലിംകളുടേയും ചരിത്ര ത്തില്‍ നിന്ന് വ്യക്തമായ കാര്യമാണിത്. ഒരു വിഭാഗവും ഇത് നിഷേധിക്കുന്നില്ല. ഇബ്നുതൈമിയ്യഃ യുടെ കാലം വരെ ആരും ഇത് നിഷേധിച്ചതായി കേട്ടിട്ടില്ല. ദുര്‍ബല വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിലതെല്ലാം ഈ വിഷയത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു” (ശിഫാഉസ്സഖാം, പേ. 133).

ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:

ويجعل القنديل الذي في القبلة عند
القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في

مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،
😞

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب 8/217
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം

السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )

.و لو انهم اذ ظلموا. 
അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോചനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്
അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ് ശുപാർശ  ചെയ്തു തരണമെന്ന് അങ്ങയോട്തേടി കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.

ഈ പ്രദേഷത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്ത ഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.
കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ ശുപാർശ  പ്രദീക്ഷിക്കപെടുന്ന സുഭാർഷകരാണ് അങ്ങ് എന്ന് പറയൽ
ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.
്ومن احسن ما يقول    ( شرح المهذب8/217 )



   ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട് (ശർഹുൽ മുഹദ്ദബ് 8/217).
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അങ്ങീകരിച്ചിട്ടുണ്ട്.


അമ്പിയാക്കളും ഔലിയാക്കളും അല്ലാഹു വിന്റെ പ്രയങ്കരരായ ഇഷ്ടദാസൻമാരാണന്നും അവർ അല്ലാഹുവിനോട് ദുആ ചെയ്താലും ശഫാഅത്ത് ചെയ്താലും സ്വീകരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും  അവർ മുഖേനെ ചില  അസാധാരണ സംഭവങ്ങൾ ( മുഅ ജിസത്ത് കറാമത്ത് ) അല്ലാഹു പ്രകടിപ്പിക്കാറുണ്ടന്നും അവരുടെ മരണശേഷവും അത് തുടരുമെന്നും അതുമുഖേനെ നമുക്ക്
സഹായം ലഭിക്കുമെനന്ന്
കരുതി സഹായം ചോദിക്കുന്ന
തിനാണ്
സാങ്കേതിക അർഥത്തിൽ
 ഇസ്തിഗാസ എന്ന് പറയുന്നത്.

:...........''::...
ഒഹാബികൾ മറുപടി പറയുമോ❓❓❓

 *1⃣അല്ലാഹു വിന്റെ അടിമയും വലിയ്യും ഇഷ്ടദാസനും  മഹാനുമാണന്ന നിലക്ക്*
*അമ്പിയാ ഔലിയാക്കളോട്  മുഅ ജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന നിലക്കും*
*അവർ അല്ലാഹുവിനോട് ദുആ ചെയ്താലും ശഫാഅത്ത് ചെയ്താലും സ്വീകരിക്കാൻ കൂടുതൽ* *സാധ്യതയുണ്ടെന്നും വിശ്വസിച്ച്*
*സഹായം ചോദിക്കൽ പ്രാർഥനയും* *ശിർക്കുമാണന്ന് ഖുർആൻ കൊണ്ട് തെളിയിക്കുക.*

*2⃣ഹദീസ് കൊണ്ട് തെളിയിക്കുക*

*3⃣ സ്വഹാബികളുടെ വാക്കിലുണ്ടോ❓*

*4⃣ സലഫു സ്വാലിഹീങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടോ❓*

*5⃣ ഇബ്നു തെെമിയ്യക്ക് മുൻപ് ഏതെങ്കിലും ഇമാമുമാർ പറഞ്ഞിട്ടുണ്ടോ❓*
*6⃣ഇബ്നുതെെമിഃയ്യക്ക് ശേഷം അംഗീകരിക്കപ്പെടുന്ന ഏതെങ്കിലും അഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടോ❓*


*7⃣സഹായ തേട്ടം എപ്പോഴാണ്   പ്രാർഥനയാവുന്നത് ഖുർആൻ കൊണ്ട് തെളിയിക്കുക?*

*8⃣ഒരു സഹായതേട്ടം ശിർക്കാവാൻ അഭൗതികമായ നിലക്ക് ആയാൽ ആണ് എന്ന് ഏത് ആയത്തിലാണുള്ളത്?*

*9⃣ അഭൗതികമായ സഹായം മഹാന്മാരിൽനിന്നും  ലഭിക്കുകയില്ലെന്നോ അങ്ങനെ തേടല്‍ ശിർക്കാണെന്നോ ഖുർആനില്‍ ഉണ്ടോ❓*

*1⃣0⃣ ഹദീസിലുണ്ടോ❓*

*1⃣1⃣ സ്വഹാബികളുടെ വാക്കിലുണ്ടോ❓*

*1⃣2⃣സലഫു സ്വാലിഹീങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടോ❓*

*1⃣3⃣ഇബ്നു തെെമിയ്യക്ക് മുൻപ് ഏതെങ്കിലും ഇമാമുമാർ പറഞ്ഞിട്ടുണ്ടോ❓*

*1⃣4⃣ഇബ്നുതെെമിയ്യക്ക് ശേഷം അംഗീകരിക്കപ്പെടുന്ന ഏതെങ്കിലും അഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടോ❓*
*1⃣5⃣ ഉണ്ടെങ്കില്‍ ഇബ്ലീസ് അടക്കമുള്ള എല്ലാ മൗലവിമാരെയും വെല്ലുവിളിക്കുന്നു*

_*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*_

മുഹ് യദ്ധീൻശൈഖ് ജീലാനി(റ)യെ പരിഹസിക്കുകയും കാഫിറാക്കുകയും ചെയ്യുന്നു !! ??

ഒഹാബീ പുരാണത്തില്‍ ശൈഖ് ജീലാനി(റ)യെ പരിഹസിക്കുകയും കാഫിറാക്കുകയും ചെയ്യുന്നു !! ??
.......................................................
...... ലോകത്തുള്ള സകല വിജ്ഞാനങ്ങളും കലകളും ബഗ് ദാദിലേക്ക് ഒഴുകുന്ന കാലമായിരുന്നു അത്, ഇന്ത്യയില്‍ നിന്നും പല വിജ്ഞാനങ്ങളും തത്വശാസ്ത്രങ്ങളും അക്കൂട്ടത്തില്‍ ഒലിച്ചു വന്നതില്‍ وحدة الوجود (അദ്വൈതം) ശൈഖ് അബ് ദുല്‍ ഖാദിറിനെ വല്ലാതെ ആകര്‍ശിച്ചു.
യാതൊന്നു കാണുവതു നാരായണ പ്രതിമ
യാതൊന്നു കേള്‍ക്കുവതു നാരായണ ശ്രുതിമ
യാതൊന്നു ചൊല്ലുവതു നാരായണായനമ
وحدة الوجود ന്റെ ചെറിയ ഒരു നിര് വചനം മേല്‍ കൊടുത്തതില്‍ നിന്നും ലഭിക്കും. ശ്രീ ശങ്കരാചാര്യരുടെ ഈ തത്വശാസ്ത്രം ശൈഖിന്റെ ചിന്തയില്‍ സ്ഥലം പിടിച്ചു........... ഒഹാബികള്‍ ശൈഖ് ജീലാനി(റ)യെ ഇസ് ലാമില്‍ നിന്നും പുറത്തെറിയുന്ന രൂപമാണിത് !!!

തുടര്‍ന്ന് ശൈഖ് ജീലാനി(റ)ടെ മേലില്‍ പച്ച കള്ളം പറഞ്ഞു കൊണ്ട് നീണ്ട ലേഖനം എഴുതുകയും അതില്‍ ശൈഖ് ജീലാനിക്ക് -അറബിയുടേയും മലയാളത്തിന്റെയും ശങ്കരമായ " മുഹ് യിത്തീന്‍" എന്ന പേരാണ് ശൈഖിനു തികച്ചും അനിയോച്യമായിത്തോന്നുന്നത്- എന്ന് പറഞ്ഞു കൊണ്ട് പരിഹസിക്കുകയും ചെയ്യുന്നു. എട്ടു പേജുകളിലാണ് ലേഖനം എഴുതിയിട്ടുള്ളത്.
(അല്‍ മനാര്‍ - വാള്യം: 26, ലക്കം: 5,  1980 ജൂലായ് - പേജ്: 9 , 10, 20 മുതല്‍ 25 വരെ)
<<<<<<<<<<<<<<<>>>>>>>>>>>>
Posted: 19-01-2019 (ശനി)
അബൂ യാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com

https://www.facebook.com/777959305671074/posts/1459390404194624/

ഇസ്തിഗാസ തോട്ടശ്ശേരിയറ മുഖാമുഖം

*🔴തോട്ടശ്ശേരിയറ മുഖാമുഖം - ഇളിഭ്യരായ ജിന്നൂരികൾ*🔴

*സുന്നി പക്ഷം ചോദ്യ കർത്താക്കൾ - 👇*
*സിദ്ധീഖുൽ മിസ്ബാഹ്*
*ത്വാഹിർ പട്ടാമ്പി*
*അർഷദ് ശിബിലി*
*ജുനൈദ് കാവനൂർ*

*സുന്നി പക്ഷം ചോദ്യ കർത്താക്കൾക്ക് നേരെ ഭീഷണി*🤭

*1950 ൽ തലമറക്കൽ സുന്നത്താണെന്ന് മുജാഹിദ് മുഖപ്പത്രത്തിൽ പഠിപ്പിച്ചത് 15/01/19 ൽ ഫൈസൽ മൗലവിക്ക് സുന്നത്തല്ലാതായി !!! ഈ ചോദ്യത്തിന്ന് ക ! മ ! മിണ്ടിയില്ല!!!!*🤑

*നബി (സ്വ) യുടെ ഭാര്യയുടെ ഖബറിൻ മേൽ സ്വഹാബാക്കൾ  കെട്ടി ഉയർത്തിയത് ചോദിച്ചപ്പോൾ ബബ്ബ ബബ്ബ ബബ്ബ!!!!!*😫

*ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയ സംഭവം ഉമർ റ വിന്റെ മൗലിദായി ഇബ്നു അബീ ശൈബ ഉദ്ധരിക്കുന്നു ! മദ് ഹ് പറയാൻ ഷിർക്കായ സംഭവം മുഹദ്ദിസുകൾ കൊണ്ട് വരുമോ ????? ഫൈസലിന്ന് അടിമുടി വിയർത്ത ചോദ്യം ശരം ???"*😃👌

*ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ വന്നത് ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) എന്ന സ്വഹാബിവര്യനാണെന്ന് അസ്ഖലാനി ഇമാം ഫത് ഹുൽ ബാരിയിലും , ഷറഹ് സുർഖാനിയിലും ഉള്ളത് കളവാണോ ????* 💪🏻🤑

*ലിങ്കിൽ പോയി കാണൂ വഹാബിസമെന്ന ഈ പൗരോഹിത്യ മതം നേരിൽ കണ്ട് ബോധ്യപ്പെടൂ*👇👇

https://www.youtube.com/watch?v=NdLYrSaXiss

*"- തോട്ടശേരിയറ - മുജാഹിദ് വിസ്ഡം ജിന്നൂരികളുടെ മുഖാമുഖത്തിൽ വഹാബീ ഭീകരമുഖവും ഭീഷണിയും"*

*തോട്ടശ്ശേരി മുഖാമുഖം :- ഇളിഭ്യരായ വിസ്ഡം ജിന്നൂരികൾ - 18/01/2019)*

ചോദ്യം ചോദിക്കാൻ വന്ന സുന്നി പക്ഷത്തുള്ളവരെ ചോദിക്കുന്ന രണ്ടാം അവസരത്തിൽ തന്നെ ഒരു മൗലവി ബാക്കിലൂടെ വന്ന് "നിങ്ങളിവിടന്ന് തിരിച്ച് പോവൂലാട്ടോ" എന്ന മലപ്പുറം ഭാഷയിലെ വധ ഭീഷണിയായിരുന്നു ചോദ്യ കർത്താക്കളായ സിദ്ധീഖുൽ മിസ്ബാഹിനോടും , അർഷദ് ഷിബിലിയോടും , പക്ഷെ അള്ളാഹുവിൽ തവക്കുലാക്കി ചോദിച്ചു അൽഹംദുലില്ലാഹ് ! സുമ്മ അൽഹംദുലില്ലാഹ് വഹാബിസത്തിന്റെ അടിവേററുക്കുന്ന ചോദ്യം ? നിങ്ങൾ ഈ മുഖാമുഖം കേൾക്കണം മറുപടിയില്ലാതെ ഫൈസൽ മൗലവിയുടെ കവലപ്രസംഗം !! കഴിഞ്ഞ ദിവസം വാഴക്കാട് (15/01/2019) വെച്ച് ഇതേ ഫൈസൽ നടത്തിയ മുഖാമുഖത്തിൽ സുന്നികൾക്ക് അവസരം തരാതെ മുജാഹിദുകൾ തന്നെ ചോദ്യമുണ്ടാക്കി നടത്തിയ മുഖാമുഖ നാടകത്തിൽ ഒരു സാധുവിന്റെ ചോദ്യമായിരുന്നു തല മറക്കൽ സുന്നത്താണോ എന്നത് ! മറുപടിയായി ഫൈസൽ പറഞ്ഞത് അത് സുന്നത്തില്ലെന്നാണ് എന്നാൽ 1950 സെപ്റ്റമ്പർ 20 ന്ന് ഇറങ്ങിയ മുജാഹിദ് മുഖപ്പത്രമായ അൽമനാറിൽ തലമറക്കൽ സുന്നത്താണെന്ന് വ്യക്തമായി പറയുന്നു , അത് പോലെ മുജാഹിദ് മദ്രസാ പാഠ പുസ്തകത്തിലും മലമൂത്രവിസർജ്ജനത്തിന്ന് പോകുമ്പോൾ പഠിപ്പിക്കുന്ന മര്യാദകളിലും രണ്ടാമത്തെ സുന്നത്തായി തല മറക്കൽ സുന്നത്താണെന്ന് പഠിപ്പിക്കുന്നു ഇതിന്റെ ഒറിജിനൽ പേജുമായിട്ടാണ് മിസ്ബാഹിന്റെ ചോദ്യ ശരം ???? അമ്പേറ്റത് പോലെ മൗലവിയുടെ നെഞ്ചത്ത് തറച്ചതോടെ മൗലവിക്ക് ബബ്ബ ബബ്ബയായി ഒരക്ഷരം അതിനെ കുറിച്ച് പ്രതികരിക്കാതെ വിഷയം മാല മൗലൂദാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി ! കഷ്ടിച്ച് കിട്ടിയ അവസരത്തിൽ 03 തവണയും ഇതാവർത്തിച്ചു എവിടെ മൗലവി മിണ്ടിയില്ല ! അൽഹംദുലില്ലാഹ് എല്ലാവരും പഠിക്കട്ടെ മുജാഹിദുകളുടെ കാപട്യം !!! ആദ്യ കാല മുജാഹിദുകൾ സുന്നത്താണെന്ന് പഠിപ്പിച്ച കാര്യങ്ങൾ ഇക്കാലത്തെ ഫൈസലിനെ പോലുള്ള മൗലവിമാർ ഓരോ സുന്നത്തുകളും ഇല്ലാതാക്കുകയാണ് ഇതല്ലെ വ്യക്തമായ പൗരോഹിത്യം !!!

മാല മൗലിദെന്നാൽ മഹാന്മാരുടെ മദ് ഹ് സ്രേഷ്ടത , പദ്യ ഗദ്യ രൂപത്തിൽ പാടലും പറയലുമാണല്ലോ അപ്പോൾ ഇമാം ബുഖാരി , മുസ്ലിം അബൂദാവൂദ് പോലുള്ള ഹദീസ് ലോകത്തെ വെള്ളി നക്ഷത്രങ്ങളായ മുഹദ്ദിസുകളുടെ ഉസ്താദും സയ്യിദുൽ ഹുഫ്ഫാള് എന്ന് ഹദീസ് ലോകത്ത് വിശേഷിപ്പിക്കുന്ന അബൂബക്കർ ഇബ്നു അബീ ശൈബ റ ഉമർ (റ) വിന്റെ മദ് ഹ് സ്രേഷ്ടത (മാല മൗലിദ്) പറയാൻ കൊണ്ട് വരുന്നതോ ഹിജ്റ 17 ൽ വരൾച്ചയുണ്ടായ സമയത്ത് നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഹബീബ് സ്വ യെ വിളിച്ച് ഇസ്തിഗാസ നടത്തിയ സംഭവമായിരുന്നു ! മാല മൗലിദുകളിലെ വരികളിൽ അള്ളാഹുവല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കുന്നു എന്നാണ് മുജാഹിദുകളുടെ ആരോപണമെങ്കിൽ ഹിജ്റ 159 ൽ ജനിച്ച് 235 ൽ വഫാത്തായ ഇബ്നു അബീ ശൈബ റ ഉമർ റ വിന്റെ പേരിൽ മദ് ഹ് പറയാൻ മൗലിദ് നടത്താൻ ഷിർക്കാരോപണം നടത്തിയോ ??? ഷിർക്കാണെന്ന് മുജാഹിദുകൾ പറയുമ്പോൾ ഇബ്നു അബീ ശൈബയിൽ നിന്ന് ഹദീസ് സ്വീകരിച്ച ഇമാം ബുഖാരി , ഇമാം മുസ്ലിം , അബൂദാവൂദ് പോലുള്ളമുഹദ്ദിസുകളും അവരുടെ ഹദീസ് ഗ്രന്ഥങ്ങൾ എങ്ങനെ മുജാഹിദുകൾക്ക് സ്വീകാര്യമാകും ????? ഇതാണ് മിസ്ബാഹിന്റെ രണ്ടാം ചോദ്യം ഫൈസലിന്റെ മറുപടിയാകട്ടെ ഇത് മാല മൗലിദിന്ന് തെളിവാവില്ലത്രേ !!! ഹ ഹ ഹ കഷ്ടം !!!!

കഴിഞ്ഞ ദിവസം വാഴക്കാട് ഖബർ കെട്ടി പൊക്കൽ എന്ന വിഷയത്തിലായിരുന്നു ഇവരുടെ മുഖാമുഖം അന്ന് സുന്നികൾക്ക് അവസരം നൽകാത്തതിനാൽ തന്നെയാണ് തോട്ടശേരിയറയിൽ ഈ വിഷയത്തിൽ മൗലവിക്ക് പുതിയ തെളിവ് നൽകിയത് സംഭവം ഇതായിരുന്നു മഹാന്മാരുടെ ഖബറിൻ മുകളിൽ ബഹുമാനാർത്ഥവും , തബറുഖിന്ന് വേണ്ടിയും , സംരക്ഷിക്കുക എന്ന നിലയിലും , സിയാറത്തിന്ന് സൗകര്യം ഒരുക്കുക എന്ന നിലയിലും എടുപ്പ് , മഖാം പോലുള്ളവ പണിയൽ പിൽക്കാലത്ത് ഷിയാക്കൾ കൊണ്ട് വന്നതാണെന്നും അത് ഇസ്ലാമികല്ലെന്നുമൊക്കെയുള്ള ശപിക്കപ്പെട്ട വാദമാണ് മുജാഹിദുകളുടേത് ! എന്നാൽ അല്ല !!! സ്വഹാബി വര്യനായ അഖീലുബ്നു അബീ ത്വാലിബ് (റ) കിണർ കുഴിക്കുന്ന സമയത്ത് നബി (സ്വ) യുടെ ഭാര്യയുടെ ഖബർ കല്ലിൽ എഴുതപ്പെട്ടതായി കാണുകയും അങ്ങനെ കിണർ മൂടി നബി സ്വ യുടെ ഭാര്യയുടെ ഖബറിന്റെ മേൽ ഒരു വലിയ വീട് ( കെട്ടിടം ) തന്നെ പണിത് ആ ഖബറിനെ സംരക്ഷിക്കുകയും ചെയ്ത സ്വഹാബി വര്യനായ അഖീലുബ്നു അബീ ത്വാലിബ് (റ) വിന്റേയും , ഇതംഗീകരിച്ച് ഇതിന്ന് കൂട്ട് നിന്ന സാഇബ് ബ്നു യസീദ് റ വിന്റെയും പ്രവൃത്തി അനിസ്ലാമികമോ ??? ഷിയാഇസമോ ?? മൗലവി പറയണം മറുപടി ??? ഈ ചോദ്യത്തിന്റെ ശരവും മൗലവിയുടെ നെഞ്ചത്തേക്കായിരുന്നു !! ദേ !! ഫൈസൽ മൗലവിയുടെ പുതിയ അടവ് ഖബറ് കെട്ടിപ്പൊക്കൽ വിഷയം വാഴക്കാട് വെച്ച് കഴിഞ്ഞു ഇപ്പോൾ ഇത് പറയാൻ കഴിയില്ലത്രെ !!! വേണമെങ്കിൽ മറ്റൊരു മുഖാമുഖത്തിൽ നോക്കാമെന്ന് പറഞ്ഞ് തടി സലാമത്താക്കി !! കാരണം ഞങ്ങൾക്കറിയാം ഈ സംഭവം മൗലവി ആദ്യമായി കേൾക്കുകയല്ലേ !!!! ലോകത്തൊരു കിതാബിലും ഇല്ലെന്നൊക്കെ വീമ്പിളക്കാൻ മാത്രം ബണ്ഡൽ നുണ പറയുന്ന ഫൈസലിന്ന് മിസ്ബാഹ് ഉദ്ധരിച്ച ഈ സംഭവം മാത്രം കണ്ടിട്ടില്ല!!!!!! അത് കൊണ്ട് തന്നെ ഫൈസൽ കുത്തനെ ഒഴിഞ്ഞ് മാറുകയും ചെയ്തു അൽഹംദുലില്ലാഹ് !! സുന്നികൾക്ക് അടുത്ത വിജയമായിരുന്നു അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ് !

രണ്ട് അവസരമാകുമ്പോൾ തന്നെ മൗലവിമാർക് ഹാലിളകി അതാണല്ലോ തിരിച്ച് പോകൂലാന്ന് പറഞ്ഞ് മിസ്ബാഹിനെ ഭീഷണിപ്പെടുത്തിയതും , പക്ഷെ നിർഭയരായി അള്ളാഹുവിൽ തവക്കുലാക്കി ഈ ഭീകരന്മാരുടെ മുന്നിൽ ഉറച്ച് നിന്നും അവസരം പിടിച്ച് വാങ്ങി മൂന്നാം അവസരം ചോദിച്ചു ! ?:- നാടായ നാട് മുഖാമുഖ നാടകമെന്ന് പറഞ്ഞ് നടക്കുമ്പോൾ ആലോചിക്കണമായിരുന്നു കഴിഞ്ഞ ദിവസം വാഴക്കാട് വെച്ചാണ് തല മറക്കൽ സുന്നത്തില്ലെന്ന് പറഞ്ഞത് അത് പോലെ ഖബറ് കെട്ടിപ്പൊക്കൽ വിഷയവും രണ്ട് ദിവസമേ ആയിട്ടുള്ളൂ അവിടെപ്പറഞ്ഞ കാര്യം അന്ന് സുന്നികൾക്ക് അവസരം തരാത്ത കാരണം കൊണ്ട് ഇന്ന് ചോദിക്കുകയാണ് എന്ത് കൊണ്ട് മറുപടി ഇല്ല ??! 50 കൊല്ലം മുമ്പ് സുന്നത്താക്കിയത് 2018 ൽ സുന്നത്തല്ലാതായി ഇതെന്തൊരു മതം !!! ഇത് വ്യക്തമായ പൗരോഹിത്യം മാത്രമാണ് !?? അത് പോലെ‌ മഹാന്മാരുടെ മദ് ഹ് അത് തന്നെയാണ് മൗലിദ് എന്നാൽ ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് മഴയെ തേടിയത് ഉമർ റ വിന്റെ മൗലിദാക്കി ഇബ്നു അബീ ശൈബ അവിടത്തെ മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ കൊണ്ട് വന്നത് ഷിർക്കാണോ തൗഹീദാണോ ?????

മിസ്ബാഹിന്റെ 03 ചോദ്യങ്ങൾ ആയപ്പോൾ തന്നെ ഇനി നിങ്ങൾക്ക് അവസരമില്ലെന്ന് പറഞ്ഞ് മുജായിദുകൾ കൂട്ടത്തോടെ വന്ന് മിസ്ബാഹിന്റെ കോളർ പിടിച്ച് പുറത്താക്കി !!!! പിന്നെ അർഷദ് ശിബിലിയും ത്വാഹിർ പട്ടാമ്പിയുമാണ് ചോദ്യങ്ങൾ ചോദിച്ചത് !! ഇത്രക്കും നാണം കെട്ട വഹാബികൾ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ സുന്നി ചോദ്യ കർത്താവിനെ ഭീഷണിപ്പെടുത്തി പിടിച്ച് പുറത്താക്കുക കഷ്ടം തന്നെ !!!! എല്ലാം യൂടൂബിലൂടെ നിങ്ങൾക്ക് വീക്ഷിക്കാം !!!

മിസ്ബാഹിനെ പുറത്താക്കി
അടുത്ത് അവസരം കൊടുത്തത് അർഷദിനായിരുന്നു , ഇവിടെ മറ്റൊരു ദയനീയ അവസ്ഥ ! നാടായ നാടൊട്ടുക്കും മുഖാമുഖമെന്നും ചോദ്യങ്ങൾക്ക് തുറന്ന അവസരമെന്നും പറഞ്ഞ് പ്രചരണം നടത്തിയ വഹാബി ജിന്നൂരികൾ നേർക്ക് നേർ എത്തിയപ്പോൾ സുന്നികളെ എല്ലവരെയും ചോദിക്കാൻ സമ്മതിക്കുന്നില്ല കേവലം ഒരാളെ മാത്രം കടത്തി വിട്ട് ബാക്കിയുള്ളവരെ തടഞ്ഞ് വെക്കുകയാണുണ്ടായത് കഷ്ടം !!!
ബിദ് അത്ത് വിഷയത്തിലായിരുന്നു അർഷദിന്റെ ചോദ്യം പക്ഷെ ഈ ചോദ്യങ്ങൾക്കും മൗലവിമാരുടെ മറുപടി ഇവിടെ ബിദ് അത്ത് വിഷയമല്ലെന്ന് പറഞ്ഞ് തടിയൂരി പക്ഷെ യാഥാർത്ഥ്യം ഫള് ല് ഹഖെന്ന ഒരു ഫള് ലുമില്ലാത്ത മൗലവിയുടെ വിഷയാവതരണം മാല മൗലിദ് ബിദ് അത്തും ഷിർക്കും എന്നായിരുന്നു പക്ഷെ ശിബിലി ബിദ് അത്ത് ചോദിച്ചപ്പോഴോ വിഷയത്തിലല്ലെന്ന് പറഞ്ഞ് അതും മാറ്റി വെച്ചു

അർഷദിനെയും വഹാബികൾ പിടിച്ച് മാറ്റി പിന്നെ ത്വാഹിർ പട്ടാമ്പിക്ക് കഷ്ടിച്ച് അവസരം കിട്ടി ചോദിച്ചു അതായത് മാല മൗലിദുകളിൽ ഷിർക്കെന്ന് പറയാൻ മുഖ്യ കാരണം മരണപ്പെട്ട് മഹത്തുക്കൾ കേൾക്കുമെന്നും ഉത്തരം ചെയ്യുമെന്നും വരികളിൽ ഉണ്ടെന്ന ആരോപണമാണെങ്കിൽ ഹിജ്റ 17 ൽ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് സ്വഹാബിവര്യൻ ഇസ്തിഗാസ നടത്തിയതിൽ വഫാത്തായ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് വിളിക്കുകയും നബി സ്വ അത് കേട്ട് സ്വപ്നത്തിൽ വന്ന് ഉത്തരം ചെയ്തതും ഷിർക്കാണോ ????? വന്ന റജുല് സ്വഹാബിവര്യനാണെന്ന് ഷറഹ് സുർഖാനിയിലും , ഫത് ഹുൽ ബാരിയിലും ഉണ്ടല്ലോ ??? എന്ത് പറയുന്നു

പക്ഷെ എവിടെ ഈ ചോദ്യത്തിന്ന് ഫൈസലിന്റെ അര മണിക്കൂറ് വഹ് ളായിരുന്നു ഇതുണർത്തിയപ്പോൾ ഞങ്ങൾ ഇനിയും വഹ് ള് പറയുമെന്നാണ് മൗലവിയുടെ പ്രതികരണം !!! ഹ ഹ ഹ പേര് മുഖാമുഖം ചോദ്യങ്ങൾക്ക് മറുപടിയില്ല ഈ സംഭവത്തിൽ മൗലവിക്ക് വന്ന റജുല് ആരാണെന്നറിയണം പോൽ അത് സ്വഹാബിയാണെന്ന് സുന്നികൾ കളവ് പറയുകയാണ് പോൽ !!!! നല്ല തമാശ തന്നെ !!!
!! പിന്നെയും അവസരം നിഷേധിച്ചു അവസാനം കെഞ്ചിക്കിട്ടിയ അവസരത്തിൽ
തിരിച്ച് ത്വാഹിർ പട്ടാമ്പി ചോദിച്ചു അങ്ങനെയെങ്കിൽ ഷറഹ് സുർഖാനിയും ഫത് ഹുൽ ബാരിയും പ്രസ്തുത സ്വപ്നം കണ്ട വ്യക്തി ബിലാലുബ്നുൽ ഹാരിസുൽ മുസ്നീ (റ) എന്ന സ്വഹാബി വര്യനാണെന്ന് പറഞ്ഞത് കളവാണോ മൗലവി ?????? മൗലവിയുടെ പ്രതികരണം "അള്ളാഹു അഹ് ലം" ഹ ഹ ഹ നല്ല തമാശ !!! അല്ല മൗലവീ ഇതിനായിരുന്നോ ഇവിടെ വന്നത് ലോകത്തൊരു കിതാബിലും ഇല്ലെന്ന് വീമ്പിളക്കിയിട്ട് ഇപ്പോൾ കിതാബ് പറഞ്ഞപ്പോൾ എനിക്കറിയില്ലാ എ‌ന്ന് !!! പിരിച്ച് വിട്ടൂടെ വഹാബിസം !!!!!

അൽഹംദുലില്ലാഹ് !!!! ഇത് അഹ്ലുസ്സുന്നയുടെ ചരിത്ര വിജയമാണ് അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് എല്ലാവരും നേരിട്ട് കാണുക !!!

"തോട്ടശ്ശേരിയിൽ ഊളിപ്പോയ വിസ്ഡം ജിന്നൂരികളുടെ മുഖാമുഖം"_______________👍🏻

Saturday, January 19, 2019

ഇബ്നു തെയ്മിയ്യ ഇസ്ലാഹീ പ്രസ്ഥാനം ചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്

ഇബ്നു തെയ്മിയ്യ ഇസ്ലാഹീ പ്രസ്ഥാനം ചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്

ഇബ്നുതൈമിയ്യയെ മൗലവിമാർ പരിചയപ്പെടുത്തുന്നതിങ്ങിനെ!

ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം എന്ന ഗ്രന്ഥത്തിന്റെ 9, 10 പേജുകളിൽ ഇങ്ങിനെ വായിക്കാം! പ്രസിദ്ധീകരിച്ചത് -കേരള നദ്വത്തുൽ മുജാഹിദീൻ-മുജാഹിദ് സെന്റർ - കോഴിക്കോട് 2.

ഇതിന് [ഇസ്ലാഹി പ്രസ്ഥാനത്തിന് ] തുടക്കം കുറിച്ചത് ഹി: 661 ൽ ഭൂജാതനായ പ്രശസ്ത പണ്ഡിതനും ചിന്താമണ്ഡലത്തിൽ വമ്പിച്ച കോലിളക്കം സൃഷ്ടിച്ച വിപ്ലവനായകനുമായ ഇബ്നുതൈമിയ്യ ആണ്.ഇമാം ശാഫിഇയേയും അബൂഹനീഫയേയും കവച്ചുവക്കുന്ന സ്ഥാനമാണ് ഇബ്നു തൈമിയ്യക്ക് പൂർവികരായ പണ്ഡിതൻമാർ കൽപ്പിക്കുന്നത് .പ്രഗത്ഭനായ ചിന്തകൻ ,നിപുണനായ ഗ്രന്ഥകാരൻ, ഉജ്വലനായ വാഗ്മി, അഗാതതയിലേക്കിറങ്ങിയ ഗവേഷകൻ, പൂർവീകരുടെ വിജ്ഞാനങ്ങൾ മുഴുവൻ സമാഹരിച്ച സർവവിജ്ഞാന കോശം എന്നീ നിലകളിലെല്ലാം പ്രസിദ്ധി നേടിയ ഇബ്നുതൈമിയ്യ പേന കൊണ്ടെന്ന പോലെ വാൾകൊണ്ടും ശത്രുക്കളുമായി പടപൊരുതിയ ധീര യോദ്ധാവായിരുന്നു. 17 വയസ് പൂർണമായപ്പോഴേക്കും മുഫ്തി ആയി അംഗീകരിക്കപ്പെടുകയും 30 ആം വയസിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനാഭി ഥാനത്തിന് അർഹനാകുകയും ചെയ്തു.

https://www.facebook.com/777959305671074/posts/936921406441529/

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...