Wednesday, January 9, 2019

ഇസ്തിഗാസ:നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക് ശറഹു എഴുതിയെന്നോ !! ??

ഇമാം നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക് ശറഹു എഴുതിയെന്നോ !! ??
——————————————————-

ലോക പ്രസിദ്ധനായ ഹാഫിളും മുഹദ്ദിസും ശാഫിഈ മദ്ഹബിന്റെ കര്‍മ്മശാസ്ത്ര സരണിയിലെ രണ്ടാം ശാഫിഈ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന മഹാനായ ഇമാംനവവി(റ) നിരവധി കനപ്പെട്ട കിത്താബുകള്‍ മുസ് ലിം ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്, അക്കൂട്ടത്തില്‍ പെട്ടതാണു മഹാന്‍ രചിച്ച ‘കിത്താബുല്‍ അര്‍ബഈന്‍' (كتاب الأربعين)  അഥവാ പ്രധാനപ്പെട്ട 40.ഹദീസുകള്‍ സമാഹരിച്ചു കൊണ്ട് എഴുതിയ ഹദീസ് കിത്താബ്, ഈ കിത്താബിന്ന് തന്റെ ശിഷ്യന്മാര്‍ അടക്കം ധാരാളം ശറഹുകളും വ്യാഖ്യാനങ്ങളും എഴുതിയിട്ടുട്ട്, എങ്കിലും ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് ‘അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് മഹാനായ ഇമാം നവവി(റ) തന്നെ ശറഹ് എഴുതിയിട്ടുണ്ടോ എന്നതാണ്‍, ഇന്ന് ഇമാം നവവി(റ)യുടേതെന്ന് പറഞ്ഞുകൊണ്ട് ഒരു ശറഹ് വിപണിയില്‍ ലഭ്യമാണ്‍, ആ ശറഹു ഇമാം നവവി(റ)യുടേതാണോ? ഇമാം നവവി(റ) അങ്ങിനെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ടോ? എന്താണതിനെ കുറിച്ചു പൂര്‍വ്വീകരായ ഇമാമുകളും ഇമാം നവവി(റ)യുടെ ശിഷ്യന്മാരും പറയുന്നത് എന്ന്  നമുക്ക് പരിശോധിക്കാം.
മഹാനായ അലാഉദ്ദീന്‍ ഇബ്നുല്‍അത്ത്വാര്‍(റ):മുഖ്ത്തസ്വറുന്നവവി എന്നും, ഇബ്നുന്നവവി എന്നു ള്ള സ്ഥാനപ്പേരുകളില്‍ അറിയപ്പെട്ട ഇമാംനവവി(റ) നിരവധി കിത്താബുകള്‍ എഴുതുകയും ക്രോഡി കരിക്കുകയും ഇമാംനവവി(റ)ക്ക് വര്‍ഷങ്ങളോളം സേവനം  ചെയ്യുകയും ചെയ്ത ഹാഫിളും പ്രപഞ്ചത്യാകിയും കര്‍മ്മശാസ്ത്ര ഇമാമുമായ ഹിജ്റ:724.ല്‍ വഫാത്തായ മഹാനായ ഇബ്നുല്‍അ ത്ത്വാര്‍(റ) തന്റെ ‘അറ്ബഈനുന്നവവി' യുടെ വ്യഖ്യാന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നത് കാണുക. മഹാന്‍ പറയുന്നു:
وكان من جملة ما جمعه رحمه الله تعالى أربعين حديثا من الأحاديث النبويّة قائلها خير البريّة صلى الله عليه وسلم، وعزم رحمه الله تعالى على شرحها، وتبيين الحكمة في اختيارها دون غيرها، فلم يُقْدَرْ له رحمه الله تعالى ذلك، واخترمته المنية. وها أنا إن شاء الله تعالى أشرح الأحاديث المذكورة بألفاظ واضحات..الخ.(مقدمة شرح الأربعين النووية:ص/35)للإمام ابن العطار الملقب بمختصر النووي. 
ഇബ്നുല്‍ അത്ത്വാര്‍(റ) പറയുന്നു:'മഹാനായ ഇമാം നവവി(റ) ക്രോഡീകരിച്ച കിത്താബുകളുടെ കൂട്ടത്തില്‍ പെട്ടതാണ്‍, ലോകത്ത് വെച്ച് ഏറ്റവും ശ്രേഷ്ടരായ മഹാനായ നബി(സ്വ) വാചകങ്ങളായ ഹദീസുകളുടെ കൂട്ടത്തില്‍ പെട്ട നാല്‍പത് ഹദീസുകള്‍ ഒരുമിച്ചു കൂട്ടിയ 'അല്‍ അര്‍ബഈന്‍' എന്ന ഗ്രന്ഥം. ആ ഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതാനും അങ്ങിനെ ഒന്ന് രചനക്ക് തെരഞ്ഞെടുത്തതിന്റെ കാര്യം വ്യക്തമാക്കാനും ഇമാംനവവി(റ) തീരുമാനിച്ചിരുന്നു, പക്ഷെ അങ്ങിനെ ഒരു വ്യാഖ്യാന മെഴുതാന്‍ ഇമാംനവവി(റ)ക്ക് സാധിക്കുന്നതിന്നു മുമ്പ് മഹാനായ ഇമാംനവവി(റ) ഈ ലോകത്തോ ട് വിട പറയുകയാണുണ്ടായത്. ഇമാംനവവി(റ) വിന്റെ പ്രധാനശിഷ്യനായ ഇമാം ഇബ്നുല്‍ അത്ത്വാര്‍(റ) തന്റെ(ശറഹുല്‍ അര്‍ബഈന്‍ അന്നവവിയ്യ:പേജ്/35)ല്‍ പറഞ്ഞതായി കാണാവുന്നതാ ണ്‍. ഈ പറഞ്ഞതില്‍ നിന്നും ഇമാംനവവി(റ) തന്റെ’ 'അല്‍ അര്‍ബഈന്‍' എന്ന ഹദീസ് ഗ്രന്ഥത്തി നു ഒരു ശറഹോ വ്യാഖ്യാനമോ എഴുതിയിട്ടില്ല എഴുതുന്നതിന്ന് മുമ്പ് മഹാന്‍ വഫാത്തായിട്ടുണ്ടെ ന്നാണ്‍ വ്യക്തമാവുന്നത്. അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇമാം ؤനവവി (റ)യുടെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് തന്റെ പ്രധാന ശിഷ്യന്‍ ഇബ്നുല്‍ അത്ത്വാര്‍ (റ)ക്ക് പുറമെ ഹിജ്റ:734.ല്‍ വഫാത്തായ ഇമാം താജുദ്ദീന്‍ അല്‍ ഫാക്കിഹാനി(റ)‌യും, ഹിജ്റ:702.ല്‍ വഫാത്തായ ഇമാം ഇബ്നു ദഖീഖില്‍ അയ്ദ്(റ)യും, ഹിജ്റ:767.ല്‍ വഫാത്തായ ഇമാം ഇസ്സുദ്ദീന്‍ ഇബ്നു ജമാഅ(റ)യും, ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ)യും, ഹിജ്റ :804.ല്‍ വഫാത്തായ ഇമാം ഇബ്നുല്‍ മുലഖിന്‍(റ)യും, ഹിജ്റ:974. ല്‍ വഫാത്തായ ഇബ്നുഹജര്‍ അല്‍ ഹൈത്തമി(റ)യും തുടങ്ങി ധാരാളം പൂര്‍വ്വീകരായ ഇമാമുകള്‍ തന്നെ വ്യാഖ്യാനങ്ങള്‍ എഴുതി യിട്ടുണ്ട് അവരാരും തന്നെ ഇമാം നവവി(റ) തന്നെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് ശറഹു എഴുതിയിട്ടുണ്ടെന്നു പറഞ്ഞതായി കാണുന്നില്ല, എന്നല്ല  ആ ഇമാമുകള്‍ ആരും തന്നെ ശറഹു എഴുതുന്ന സമയത്ത് ഇമാം നവവി(റ) തന്റെ ശറഹില്‍ വ്യഖ്യാനിച്ചതു പോലെ എന്നു പറഞ്ഞു കൊണ്ട് ഇമാം നവവി(റ)യെ തൊട്ടു വരികള്‍ എടുത്തുദ്ധരിക്കുകപോലും ചെയ്യുന്നില്ല, അങ്ങിനെ ഒരു ശറഹു ഇമാം നവവി(റ) തന്നെ തന്റെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് എഴുതിയിരുന്നുവെങ്കില്‍ പൂര്‍വ്വീകരായ ഇമാമുകളോക്കെ ആ ശറഹില്‍ നിന്നു എടുത്തുദ്ധരിക്കു മായിരുന്നു, അങ്ങിനെയൊന്നു കാണുന്നുമില്ല. അത് കൊണ്ട് തന്നെ ഇമാം നവവി(റ)യുടെ ഖാദിമും പ്രധാനശിഷ്യനും ആയ ഇബ്നുല്‍അത്ത്വാര്‍(റ) പറഞ്ഞ്തുപോലെ ഇമാം നവവി(റ) 'അല്‍ അര്‍ബ ഈന്‍' എന്ന ഹദീസ് കിത്താബിന്ന് വ്യാഖ്യാനമെഴുതിയിട്ടില്ലാ എന്നതാണു വാസ്തവം. അപ്പോള്‍ പിന്നെ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടേക്കാം, അതായത് ഇമാം നവവി(റ)യുടെ കിത്താബുകള്‍ പരി ചയപ്പെടുത്തുന്ന ഭാഗത്ത്  ഹാഫിളുസ്സുയൂത്വി(റ) തന്റെ ഇമാം നവവി(റ)യുടെ ചരിത്രം പറയാനാ യി രചിച്ച 'അല്‍ മിന്‍ഹാജുസ്സവിയ്യ്' എന്ന ഗ്രന്ഥത്തില്‍ 'അല്‍ അര്‍ബഈന്‍ വശറഹു അല്‍ഫാളി ഹാ' എന്നു പറഞ്ഞതായി കാണുന്നുണ്ടല്ലോ എന്ന ചോദ്യം, അതവാ ‘പദങ്ങളുടെ വ്യഖ്യാനം' എന്ന് പറഞ്ഞിട്ടുണ്ടല്ലോ ഇതു കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് നവവി ഇമാമിനു തന്നെ വ്യാഖ്യാനമുണ്ട് എന്നല്ലേ ?, അതിനുള്ള മറുപടി ഇമാംനവവി(റ) തന്നെ തന്റെ ‘അല്‍ അര്‍ബഈനി' ന്റെ തുടക്ക ത്തില്‍  ഈ ഹദീസുകളെ ‘മനപ്പാടമാക്കല്‍ എളുപ്പമാകാന്‍ വേണ്ടിയും, ഇതുകളെകൊണ്ട് എല്ലാ വര്‍ക്കും ഉപകാരം സിദ്ധിക്കാന്‍ വേണ്ടിയും സനദുകള്‍ ഉദ്ധരിക്കാതെയാണു ഞാന്‍ പറയുന്നത്'  എന്നു പറഞ്ഞ ശേഷം ഇമാം നവവി(റ) പറയുന്നതായി കാണാം.
...ثمّ أُتْبِعُهَا ببابٍ في ضبط خَفيّ ألفاظها. (الأربعين:ص/45)للنووي.
ഇമാം നവവി(റ) പറയുന്നു: ‘ഈ നാല്‍പത് ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അതിനോടൊന്നിച്ചു തന്നെ ഈ ഹദീസുകളിലെ പദങ്ങള്‍ വായിക്കേണ്ട രൂപം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു അധ്യായവും കൂടി  കൂട്ടി ച്ചേര്‍ക്കുന്നതാണ്‍. (അല്‍ അര്‍ബഈന്‍:പേജ്/45).
ഇമാംനവവി(റ) തന്റെ ‘അല്‍ അര്‍ബഈനി' ന്റെ ആമുഖത്തില്‍ ഈ പറഞ്ഞതാണ്‍ ഹാഫിളു സ്സുയൂത്വി(റ)യും മറ്റും ‘അല്‍ അര്‍ബഈന്‍' എന്ന പറഞ്ഞതിന്റെ കൂടെ ‘വ ശറഹു അല്‍ഫാളി ഹാ'  (وشرح ألفاظها)എന്ന് കൂട്ടിപ്പറഞ്ഞതിന്റെ താല്‍പര്യം, അല്ലാതെ ഇമാം നവവി(റ) ഒരു വ്യാഖ്യാന ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട് എന്നല്ല, ഈ പറയപ്പെട്ട ‘ശറഹുല്‍ അല്‍ഫാളു' ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ‘അല്‍ അര്‍ബഈനി' ന്റെ അവസാന ഭാഗത്ത് ‘ബാബുന്‍:അല്‍ ഇശാറാത്തു ഇലാ ളബ്ത്വില്‍ അല്‍ഫാളില്‍ മുശ്ക്കിലാത്ത്'  (باب: الإشارات إلى ضبط الألفاظ المشكلات)എന്ന തലക്കെ ട്ടോടെ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്, ഈ ഉള്ളവന്റെ കയ്യില്‍ തന്നെ ‘ദാറുല്‍മിന്‍ഹാജ്- ദാറുല്‍ഗൗസാനി' എന്നീ രണ്ട് അറബ് ലോകത്തെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ കോപ്പി കള്‍ സൂക്ഷിപ്പുണ്ട്. പക്ഷെ ഇന്നു ഇമാം നവവി(റ)യുടെ ‘ശറഹുല്‍ അര്‍ബഈന്‍' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പുത്തനാശയക്കാര്‍ അവര്‍ക്കനുകൂലമായി എന്തൊക്കെയോ ഉണ്ടെന്നു പറഞ്ഞു കൊണ്ട് നടക്കുകയും എടുത്തുദ്ധരിക്കുകയും ചെയ്യുന്ന ആധികാരികതയില്ലാതെ ആരോ എഴുതി ആരോ പുറത്തിറക്കിയ ഒരു ബുക്കുണ്ട് അത് ഒരിക്കലും ഇമാം നവവി(റ) യുടേതല്ല, ആരോ ഇമാം നവവി(റ)യുടെ പേരില്‍ കെട്ടിയുണ്ടാക്കിയതാണെന്നത് തീര്‍ച്ചയാണ്‍.  പുത്തനാശയക്കാര്‍ ഇമാം നവവി(റ)യുടേതെന്നു പറഞ്ഞു ഉദ്ധരിക്കാറുള്ള ‘ശറഹുല്‍ അര്‍ബഈന്‍' ഡമസ്ക്കസിലെ ‘മക്തതബത്തു ദാരില്‍ഫത്ഹ്' ആണു പ്രസിദ്ധീകരിച്ചിട്ടുള്ളത്, വിതരണം ചെയ്യുന്നത്  ബൈറൂത്തിലെ ‘അല്‍ മക്ത്തബുല്‍ഇസ്ലാമി' എന്ന സ്ഥാപനവുമാണ്‍ എന്നു ആ കിത്താബിന്റെ കവര്‍ പേജില്‍ കൊടുത്തിട്ടുണ്ട്, പക്ഷെ അതിന്റെ അവലംബ കോപ്പി ഏതാണെന്നോ കയ്യെഴുത്ത് പ്രതി ഏതു ലൈബ്രറില്‍ നിന്നാണെന്നോ ഒന്നും തന്നെ പ്രസിദ്ദീകരിച്ചവര്‍ പറയുന്നില്ല, ആ പറഞ്ഞ കിത്താബിന്റെ ഒറിജിനല്‍ കോപ്പി ഈ വിനീതന്റെ കയ്യിലുണ്ട്,  പിന്നെ പറയാനുള്ളത് സാധാരണ പുത്തനാശയക്കാര്‍ ഇമാം നവവി(റയുടെ പേരില്‍ ചാര്‍ത്തി ഉദ്ധരിക്കാറുള്ള ‘നീ ചോദിക്കുക യാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക' എന്ന ഹദീസിന്റെ വിശദീകരണത്തില്‍ പുത്തനാശയക്കാര്‍ പറയാറുള്ള ഭാഗം ഹിജ്റ:1331.ല്‍ (പതിനാലാംനൂറ്റാണ്ടില്‍) മരണപ്പെട്ട മുഹമ്മദ് ബ്നു അബ്ദില്ലാഹ് അല്‍ ജര്‍ദാനി എന്ന പണ്ഡിതന്‍ എഴുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന ‘അല്‍ അര്‍ബഈനി' ന്റെ ശറഹില്‍ കാണാവുന്നതുമാണ്‍, ആ ശറഹിലും അവിടെ പറയുന്ന വിഷയം ഇമാം നവവി(റ) പറഞ്ഞതാണെ ന്നോ ഇമാം നവവി(റ)യുടെ ശറഹില്‍ നിന്നാണെന്നോ നവവി ഇമാമിന്റെ വരികളാണെന്നോ ജര്‍ദാനി പറയുന്നുമില്ല. ചുരുക്കത്തില്‍ ഇമാം നവവി(റ)യുടെ പേരില്‍ ആരൊക്കെയോ എഴുതിയ ഭാഗങ്ങള്‍ കൂട്ടിയോചിപ്പിച്ചു ആരൊക്കെയോ ഇമാം നവവി(റ)യുടേതാണെന്ന് പറഞ്ഞു പ്രസിദ്ധീ കരിച്ചു പ്രചരിപ്പിക്കുന്നു എന്നു മാത്രം.
///////////////////////////////////////
NB: ഈ കുറിപ്പ് വായിക്കുന്ന ആര്‍ക്കെങ്കിലും ഇമാം നവവി(റ) തന്നെ തന്റെ ‘കിത്താബുല്‍ അര്‍ബ ഈന്‍' എന്ന കിത്താബിന്ന് ശറഹ് എഴുതിയിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ അറിയിച്ചു തരണമെന്ന് വിനയ പുരസ്സരം അപേക്ഷിക്കുന്നു.
////////////////////////
എന്ന്: അബൂയാസീന്‍ അഹ്സനി-ചെറുശോല

സ്വുബ്ഹിയിലെ ഖുനൂത് :

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0




സ്വുബ്ഹിയിലെ ഖുനൂത് :


എല്ലാ ദിവസവും സ്വുബ്ഹി നിസ്കാരത്തില്‍ നിര്‍വ്വഹിക്ക പ്പെടുന്ന ഖുനൂതാണിത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇത് സ്ഥിരീകരിക്കുന്നുണ്ട്. നബി(സ്വ) മരണംവരെ ഇത് നിര്‍വ്വഹിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇത് സുന്നത്താണെന്ന് ഇമാം ശാഫിഈ(റ) തറപ്പിച്ചുപറയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇവിടെ മൂന്നാമതായി പരാമര്‍ശിച്ച സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിന്റെ കാര്യത്തിലാണ് സുന്നികള്‍ക്കു കേരളത്തിലെ പുത്തനാശയക്കാരുമായി തര്‍ക്കമുള്ളത്. ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു വ്യക്തവും ശക്തവുമായ രേഖകളുണ്ടാവുമെന്നുറപ്പാണ്.
ആരെ അംഗീകരിക്കണം?

വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇമാം ശാഫിഈ (റ) യും മറ്റു ഇമാമുകളും പറഞ്ഞുതന്നത് അംഗീകരിക്കുക മാത്രമാണ് സുന്നികള്‍ ചെയ്യുന്നത്. ഇതിനാണ് തഖ് ലീദ് എന്നു പറയുന്നത്. അതുകൊണ്ടുതന്നെ,ഇമാം ശാഫിഈ(റ)യെ തഖ് ലീദ് ചെയ്യുക എന്നതിന്റെ വിവക്ഷ, ഖുര്‍ആനും ഹദീസും പിന്‍പറ്റുക എന്നതു തന്നെയാണ്. കാരണം ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ് ഓരോ കാര്യവും അവര്‍ പറഞ്ഞിട്ടുള്ളത്. അവര്‍ പറഞ്ഞതിനു വിരുദ്ധമായി ഒരൊറ്റ സ്വഹീഹായ ഹദീസും കാണിച്ചുതരാന്‍ വിമര്‍ശകര്‍ക്ക് സാധ്യമല്ല.അല്‍പജ്ഞാനികളായ വിമര്‍ശകര്‍ ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും കണ്ടെത്തിയ ജല്‍പനങ്ങളാണ് പുത്തനാശയക്കാരായ പാമരന്‍മാര്‍ പിന്‍പറ്റുന്നത്. അല്ലാതെ, ഖുര്‍ആനും ഹദീസും മനസ്സിലാക്കാനുള്ള കഴിവ് അവര്‍ക്കില്ല. അതുകൊണ്ടാണ് പുത്തനാശയക്കാര്‍, അല്‍പജ്ഞാനികളായ മൌലവിമാരെയും, സുന്നികള്‍ മഹാന്മാരായ   ഇമാമുകളെയും തഖ് ലീദ് ചെയ്യുകയാണെന്ന് പറയുന്നത്.
ഖുര്‍ആനും സുന്നത്തും പിന്‍പറ്റണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ,എങ്ങനെ പിന്‍പറ്റണമെന്നതാണ് തര്‍ക്കം. ഇമാമുകളുടെ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഖുര്‍ആനും ഹദീസും പിന്‍പറ്റേണ്ടതെന്ന് സുന്നികളും, മൌലവിമാരുടെ ജല്‍പനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പുത്തനാശയക്കാരും പറയുന്നു. മഹാന്മാരായ ഇമാമുകള്‍ അഗാധജ്ഞാനമുള്ളവരും ലക്ഷക്കണക്കിനു ഹദീസുകള്‍ മനഃപാഠമുള്ളവരുമായിരുന്നു. ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ അഹ്മദ്ബിന്‍ ഹമ്പല്‍(റ)വിനുതന്നെ പത്തുലക്ഷം ഹദീസുകള്‍ നഃപാഠമുണ്ടായിരുന്നു (തഹ്ദീബുല്‍ കമാല്‍ 1/242, തഹ്ദീബുത്തഹദീബ് 1/46, ദഹബിയുടെ ത്വബഖാതുല്‍ ഹുഫ്ഫാള് 1/189, താരീഖു ദിമശ്ഖ് 5/312).എന്നാല്‍ അഹ്മദ്ബ്നു ഹമ്പല്‍(റ) നേക്കാള്‍ കൂടുതല്‍ ഹദീസുകള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഇമാം ശാഫിഈ(റ)വിനുണ്ടായിരുന്നു. കാരണം,ഇമാം മാലിക്(റ)വിന്റെ മുവത്വ എന്ന പ്രസിദ്ധ ഹദീസ്ഗ്രന്ഥം പത്താം വയസ്സില്‍തന്നെ മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ) മദീനയിലെത്തി, ഇമാം മാലിക്(റ)വിന്റെ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും അദ്ദേഹത്തില്‍നിന്ന് സ്വീകരിച്ചു. പിന്നീട് ഇറാഖിലെത്തിയ ശാഫിഈ(റ) ഇമാം, അബൂഹനീഫ(റ)യുടെ ശിഷ്യനായ മുഹമ്മദ്ബ്നു ഹസന്‍ ശൈബാനിയില്‍നിന്നും ഹനഫീ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും സ്വീകരിച്ചു. ഇമാം ശാഫി(റ) ഇറാഖിലായിരുന്നപ്പോള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നിരുന്ന പ്രധാന ശിഷ്യനായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). കര്‍മ്മശാസ്ത്രത്തിലുപരി ഹദീസില്‍ നിപുണനായിരുന്ന അദ്ദേഹവും ഇമാം ശാഫിഈ(റ)യും പരസ്പരം ഹദീസുകള്‍ കൈമാറി. ശാഫിഈമദ്ഹബിന്റെ ഇറാഖിലെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). ഇമാം ശാഫിഈ(റ) ഈജിപ്തിലേക്ക് പോയ ശേഷമാണ് അഹ്മദ്ബിന്‍ ഹമ്പല്‍(റ) പുതിയ ഗവേഷണങ്ങള്‍ തുടങ്ങിയതും തന്റെ മദ്ഹബിനു രൂപം നല്‍കിയതും.ഈജിപ്തിലെത്തിയ ഇമാം ശാഫിഈ(റ)വിന് അവിടെ നിന്ന് ധാരാളം ഹദീസുകള്‍ ലഭിച്ചു. ഉമര്‍(റ)വിന്റെ ഭരണകാലത്ത് മുസ്ലിംകള്‍ ഈജിപ്ത് കീഴടക്കിയപ്പോള്‍ ഒട്ടേറെ സ്വഹാബികള്‍ അവിടെയെത്തി. പലരും അവിടെ സ്ഥിരതാമസമാക്കി. അവര്‍മുഖേന ധാരാളം ഹദീസുകള്‍ ഈജിപ്തിലെത്തി. ഈജിപ്തില്‍ താമസമാക്കിയ ഇമാം ശാഫി(റ)വിന് ലഭിച്ച ഹദീസുകള്‍ പലതും മറ്റുള്ളവര്‍ക്ക് ലഭിക്കാനുള്ള അവസരമുണ്ടായില്ല.
ഇമാം ശാഫിഈ(റ)ക്കും മറ്റു ഇമാമുകള്‍ക്കും ലഭിച്ച ഹദീസുകളുടെ വളരെ കുറഞ്ഞൊരു ഭാഗം പോലും നമുക്ക് കിട്ടിയിട്ടില്ല. കിട്ടാന്‍ സാധ്യവുമല്ല. തന്നെയുമല്ല,അവര്‍ക്ക് ലഭിച്ച പ്രബലമായ ഹദീസുകള്‍ മ്മിലേക്കെത്തുമ്പോഴേക്ക് ബലഹീനമായിത്തീരുകയും ചെയ്യും. അവര്‍ക്ക് ലഭിച്ച ലക്ഷക്കണക്കിന് ഹദീസുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അവയൊക്കെ അവരുടെ ഹൃദയങ്ങളിലായിരുന്നു. രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍പോലും മുഴുവന്‍ നമുക്ക് ലഭിച്ചിട്ടില്ല. ഇമാം ശാഫിഈ(റ)വിന് മുമ്പുതന്നെ ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. താബിഉകളുടെ കാലത്തുതന്നെ ഹദീസ് ക്രോഡീകരണം നടത്തിയിട്ടുണ്ട്. ആദ്യമായി ഹദീസ് ക്രോഡീകരണം നടത്തിയത് ഹിജ്റ 124ല്‍ മരണപ്പെട്ട ഇമാം ഇബ്നുശിഹാബ് സുഹ്.രിയാണ്.അദ്ദേഹം സ്വഹാബികളില്‍നിന്നും താബിഉകളില്‍നിന്നും നേരിട്ടാണ് ഹദീസുകള്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഈ പ്രഥമ ഹദീസ്ഗ്രന്ഥത്തില്‍ ബലഹീനമായ ഹദീസുകളുണ്ടാവാന്‍ സാധ്യത കുറവാണ്. അന്നത്തെ ഭരണാധികാരിയായ ഉമര്‍ബിന്‍ അബ്ദില്‍ അസീസിന്റെ സഹായത്തോടെ കിട്ടാവുന്ന ഹദീസുകളത്രയും ഇബ്നുശിഹാബ് തന്റെ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഇമാം സുയൂത്വി ഇങ്ങനെ പറയുന്നു:”ഉമര്‍ബില്‍ അബ്ദില്‍ അസീസിന്റെ കല്‍പനപ്രകാരം ആദ്യമായി നബിവചനങ്ങളും സ്വഹാബിമാരുടെ വാക്കുകളും ക്രോഡീകരിച്ചത് ഇബ്നുശിഹാബാണ്”(അല്‍ഫിയതുസ്സുയൂത്വി12).എന്നാല്‍, ഹദീസ് ലോകത്തെ ഏറ്റവും ആധികാരികമായ ഈ ഗ്രന്ഥംപോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇമാമുകള്‍ക്ക് ഈ ഹദീസുകളത്രയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമാക്കിയ ഇമാമുകള്‍ ഖുര്‍ആന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയാണ് യഥാര്ഥ പാത.”മുഖംകുത്തി വീണു നടക്കുന്നവനോ,അതല്ല നേര്‍വഴിയില്‍ ചൊവ്വെ നടക്കുന്നവനോ സന്മാര്‍ഗം പ്രാപിച്ചവന്‍?” (ഖുര്‍ആന്‍ 67/22).
വിശുദ്ധ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കുമുള്ള സുന്നികളുടെ ഒരു വഴികാട്ടിയാണ് ഇമാം ശാഫിഈ(റ). അവിടുന്ന് ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഖുര്‍ആന്റെയും സ്വഹീഹായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ്. ഒരുപക്ഷേ, ആ ഹദീസ് നമുക്ക് ലഭിക്കണമെന്നില്ല. അല്ലെങ്കില്‍ നമ്മുടെ പക്കലെത്തിയപ്പോഴേക്ക് അത് ബലഹീനമായിട്ടുണ്ടാവും. എന്നിട്ടും ഞാന്‍ പറഞ്ഞതുമാത്രം സ്വീകരിക്കണമെന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പുത്തനാശയക്കാര്‍ പറയുന്നത് ഞങ്ങള്‍ പറയുന്നത് മാത്രമാണ് ശരി,അതുമാത്രമേ സ്വീകരിക്കാവൂ എന്നാണ്. ഇവിടെയാണ് ഇമാമുകളും മൌലവിമാരും തമ്മിലുള്ള വ്യത്യാസം.

പ്രബലമായ ഹദീസുകള്‍
ഇമാം ശാഫിഈ(റ) സ്വുബ്ഹിന്റെ ഖൂനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തവും ശക്തവുമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. അദ്ദേഹം പറയുന്നു: നബി(സ്വ) ഖുനൂത് ഓതിയിട്ടുണ്ട്. സ്വുബ്ഹിയിലെ ഖുനൂത് ഒരിക്കലും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. ബിഅ്റ് മഊനക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍   മുശ്.രിക്കുകള്‍ക്കെതിരില്‍ പ്രാര്‍ര്‍ത്ഥിച്ചുകൊണ്ട് പതിനഞ്ച് രാത്രികളില്‍ ഖുനൂത് ഓതി. പിന്നീട് എല്ലാ നിസ്കാരങ്ങളിലുമുള്ള ഖുനൂത് ഉപേക്ഷിച്ചു. എന്നാല്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് നബി(സ്വ) ഉപേക്ഷിച്ചതായി ഞാനറിയില്ല. എന്നല്ല, ബിഅ്ര്‍ മഊനക്കാര്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പും ശേഷവും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നുവെന്നാണ് ഞാന്‍ അറിയുന്നത്. നബി(സ്വ)ക്ക് ശേഷം അബൂബക്ര്‍, ഉമര്‍, അലി(റ) എന്നിവരൊക്കെ റുകൂഇന് ശേഷമാണ് ഖുനൂത് നിര്‍വ്വഹിച്ചത്. ഉസ്മാന്‍(റ)ന്റെ ചില ഭരണപ്രദേശങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. പിന്നീട് നിസ്കാരത്തിലേക്ക് വൈകിയെത്തുന്നവര്‍ക്ക് ഒരു റക്അത്ത് കിട്ടാന്‍വേണ്ടി ഖുനൂത് റുകൂഇനേക്കാള്‍ മുന്തിക്കപ്പെട്ടു” (അല്‍ഉമ്മ് 7/139).

ഈ പറഞ്ഞതില്‍നിന്നും ഇമാം ശാഫിഈ(റ) സ്വുബ്ഹിയില്‍ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിനുപുറമെ ഖുനൂതിനെതിരില്‍ മൌലവിമാര്‍ ഉദ്ധരിക്കാറുള്ള സര്‍വ്വരേഖകളും ഇമാം ശാഫി(റ) കാണുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:

“അബൂഹനീഫ(റ) പ്രഭാതത്തിലെ ഖുനൂത് നിരോധിച്ചിരുന്നു. അതാണ് അദ്ദേഹം കൈക്കൊള്ളുന്നത്. അതിനായി നബി(സ്വ)യില്‍ നിന്നും ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നു. ഒരുകൂട്ടം മുശ്രിക്കുകളോട് യുദ്ധം ചെയ്തപ്പോള്‍ അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു മാസക്കാലമല്ലാതെ നബി(സ്വ) ഖുനൂത് ഓതിയിട്ടില്ല. അബൂബക്ര്‍(റ) മരണംവരെ ഖുനൂതോതിയിട്ടില്ല. ഇബ്നുമസ്ഊദ്(റ) യാത്രയിലും നാട്ടിലും ഖുനൂത്തോതിയില്ല. ഉമര്‍ബിന്‍ ഖത്താബ്(റ) ഖുനൂത്തോതിയില്ല. ഇബ്നുഅബ്ബാസ്(റ) ഖുനൂത്തോതിയില്ല. ഇബ്നു ഉമര്‍(റ) ഖുനൂത്തോതിയില്ല എന്നൊക്കെ ഉദ്ധരിക്കുന്നു” (അല്‍ഉമ്മ് 7/130).
ഖുനൂതിനെതിരില്‍ വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ള സര്‍വ്വരേഖകളും ശാഫിഈ(റ) ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. എന്നിട്ടും വിമര്‍ശകര്‍ എപ്പോഴും പറയാറുള്ളത് ഞങ്ങള്‍ക്ക് കിട്ടിയ ഹദീസുകള്‍ ശാഫിഈക്ക് കിട്ടാത്തതുകൊണ്ടാണ് അദ്ദേഹം ഖുനൂത് സുന്നത്താക്കിയതെന്നാണ്. ഇമാം ശാഫിഈ(റ)യെ കൊച്ചാക്കി വലിയവരാകാന്‍ ശ്രമിക്കുകയാണ് വിമര്‍ശകര്‍. യഥാര്‍ത്ഥത്തില്‍ ഖുനൂതിന്റെ വിഷയത്തില്‍ അനുകൂലവും പ്രതികൂലവുമായി വന്ന സര്‍വ്വഹദീസുകളും ഇമാം ശാഫിഈ(റ) കാണുകകയും പഠനം നടത്തുകയും ചെയ്ത ശേഷമാണ് ഖുനൂത് സുന്നത്താണെന്ന് അവിടുന്ന് പറഞ്ഞതെന്ന വസ്തുത ഈ ഹദീസുകളെക്കുറിച്ച് തന്റെ ഉമ്മില്‍ നടത്തിയ ഗഹനമായ ചര്‍ച്ചയില്‍നിന്നു തന്നെ വ്യക്തമാണ്.

എതിര്‍് ന്യായങ്ങള്‍
ഇമാം ശാഫിഈ(റ)വിന് സ്വഹീഹായ ഹദീസ് കിട്ടാത്തതുകൊണ്ടാണ് ഖുനൂത് സുന്നത്താണെന്ന് തീരുമാനിച്ചതെന്ന് പറയാറുള്ള വിമര്‍ശകര്‍ക്ക് ഖുനൂതിനെതിരില്‍ സ്വഹീഹായ ഒരൊറ്റ ഹദീസുപോലും കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. ഹദീസ് എന്ന പദത്തിനു പല അര്‍ത്ഥങ്ങളുണ്ടെങ്കിലും ഇവിടെ വിവക്ഷിക്കുന്നത് നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൌനാനുമതി എന്നിവയാണ്. കാരണം ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ അടിസ്ഥാന തെളിവുകളുടെ കൂട്ടത്തില്‍ ഇതാണ് ഉള്‍പെടുന്നത്. എന്നാല്‍, ഈ ഗണത്തില്‍പെട്ട വെറും രണ്ട് ഹദീസ് മാത്രമാണ് വിമര്‍ശകരുടെ കൈയിലുള്ളത്. അതിലൊന്ന് വ്യാജവും രണ്ടാമത്തേത് ബലഹീനവുമാണ്.
വ്യാജഹദീസ്:
“ഉമ്മുസലമ പ്രസ്താവിച്ചു: സ്വുബ്ഹിയില്‍ ഖുനൂത്തോതുന്നതിനെ നബി(സ്വ) നിരോധിച്ചിരിക്കുന്നു” (ഇബ്നുമാജ, ദാറഖുത്നി).
ഖുനൂതിനെതിരില്‍ വിമര്‍ശകര്‍ എപ്പോഴും ഉദ്ധരിക്കാറുള്ള ഈ ഹദീസ് വ്യാജനിര്‍മിതിയാണ്. ഹദീസിന്റെ പരമ്പരയില്‍ കള്ളം പറയുന്ന, ഹദീസ് നിര്‍മ്മിച്ചുപറയുന്ന വ്യക്തിയുണ്ടാകുമ്പോഴാണ് ഹദീസ് വ്യാജമാകുന്നത്. ഹദീസ് ശാസ്ത്രത്തിന്റെ ബാലപാഠമെന്ന നിലയില്‍ പള്ളിദര്‍സുകളില്‍ ഈ വിഷയത്തില്‍ ആദ്യമായി പഠിക്കുന്ന മുഖദിമതു മിശ്കാത്തില്‍പോലും പറയുന്നു:
“കളവ് ആരോപിക്കപ്പെട്ടവന്റെ ഹദീസിനാണ് വ്യാജം എന്നു പറയുന്നത്”(മുഖദ്ദിമതുമിശ്കാത് 5). ഇമാം ഇബ്നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: “നബി)സ്വ)യുടെ ഹദീസ് ഉദ്ധരിക്കുന്നവരില്‍ കളവ് ആരോപിക്കപ്പെടുമ്പോഴാണ് ഹദീസ് വ്യാജമാകുന്നത്” (നുഖ്ബതുല്‍ഫിക്ര്‍ 56).
ഉമ്മുസലമ(റ) പറഞ്ഞതായി മുകളില്‍ ഉദ്ധരിച്ച ഹദീസ് ഈ ഗണത്തില്‍ പെട്ട ഒന്നാണ്. കാരണം,അതിന്റെ പരമ്പരയില്‍പെട്ട  അമ്പസതുബിന്‍ അബ്ദില്‍റഹ്മാന്‍ എന്ന വ്യക്തി കള്ളം പറയുന്നവനും ഹദീസ് നിര്‍മ്മിച്ചു പറയുന്നവനുമാണ്. അദ്ദേഹത്തെക്കുറിച്ച് ഇമാമുകള്‍ പറയുന്നു: “അബൂഹാതിം പറഞ്ഞു: അയാള്‍ ഹദീസുകള്‍ നിര്‍മ്മിച്ചിരുന്നു. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: പലതും നിര്‍മ്മിച്ചുപറയുന്ന വ്യക്തി. അസ്ദി പറഞ്ഞു: പച്ചക്കള്ളന്‍” (തഹ്ദീബുല്‍ കമാല്‍ 14/436,തഹ്ദീബുത്തഹ്ദീബ് 4/488). അതിനാല്‍ ഖുനൂതിനെതിരില്‍ ഉമ്മുസലമ പറഞ്ഞതായി  സാധാരണ ഉദ്ധരിക്കുന്ന ഈ ഹദീസ് വ്യാജംതന്നെയാണ്. തൊട്ടതിനൊക്കെ സ്വഹീഹായ ഹദീസുണ്ടോ എന്ന് ചോദിക്കുന്ന വിമര്‍ശകര്‍ ഈ വ്യാജ നിര്‍മ്മിത ഹദീസ് തെളിവായി സ്വീകരിക്കുന്നത് തികച്ചും വിരോധാഭാസമാണ്.
വ്യാജനിര്‍മ്മിത ഹദീസ് ഒരുനിലക്കും തെളിവായി ഉദ്ധരിക്കാന്‍ പാടില്ല. കാരണം അത് ഹറാമാണ്. ചതിയാണ്. വഞ്ചനയാണ്. ഹിജ്റ 642ല്‍ മരണപ്പെട്ട പ്രസിദ്ധ ഹദീസ് ശാസ്ത്ര പണ്ഡിതന്‍ ഇബ്നുസ്വലാഹ് പറയുന്നത് കാണുക:
“ബലഹീനമായ ഹദീസുകളില്‍ വെച്ച് ഏറ്റവും വിനാശകരമാണ് വ്യാജ ഹദീസ്. അതിന്റെ അവസ്ഥ അറിയുന്ന ഒരാള്‍ക്കും അത് വ്യാജമാണെന്ന് പറയാതെ യാതൊരു അര്‍ത്ഥത്തിലും ഉദ്ധരിക്കുന്നത് അനുവദനീയമല്ല” (മുഖദ്ദിമതു ഇബ്നുസ്സലാഹ് 47).
വിമര്‍ശകര്‍ക്ക് സ്വീകാര്യനായ ഇബ്നു തൈമിയ്യ പോലും പറയുന്നതു കാണുക:”ദീനില്‍ ചതിയും വഞ്ചനയും നടത്തുന്നതിന്റെ ഒരുദാഹരണം നബി(സ്വ)യുടെ പേരില്‍ വ്യാജനിര്‍മ്മിത ഹദീസുകള്‍ ഉദ്ധരിക്കുക എന്നതാണ്” (മജ്മൂഉല്‍ ഫതാവാ 28/84).
ഖുനൂതിനെതിരില്‍ വിമര്‍ശകരുടെ കയ്യില്‍ സ്വഹീഹായ ഹദീസ് (നബിവചനം) ഒന്നുപോലുമില്ല എന്നതിന്റെ തെളിവാണ് ഇതുപോലുള്ള വ്യാജനിര്‍മ്മിത ഹദീസ് ഉദ്ധരിച്ച് സാധാരണ‌ വിശ്വാസികളെ വഞ്ചിക്കുന്നത്. വ്യാജ ഹദീസുകളുദ്ധരിച്ച് ദീനില്‍ചതിയും വഞ്ചനയും നടത്തുന്നത് സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ല. ഇങ്ങനെ ചതിയും വഞ്ചനയും നടത്തുന്നവരെ തഖ്.ലീദ് ചെയ്യുന്ന പാമരരുടെ അവസ്ഥ ഏറെ ദയനീയം തന്നെ.
അബൂമാലികില്‍ അശ്ജഇയുടെ ഹദീസ്:
അബൂമാലികില്‍ അശ്ജഇ ഉദ്ധരിക്കുന്നു: “ഞാന്‍ എന്റെ പിതാവിനോടു ചോദിച്ചു: പ്രിയ പിതാവെ,താങ്കള്‍ റസൂലുല്ലാഹി(സ്വ)യുടെ പിന്നിലും അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരുടെ പിന്നിലും, ഇവിടെ കൂഫയില്‍വെച്ച് അഞ്ചുവര്‍ഷത്തോളം അലിയ്യുബ്നു അബീത്വാലിബിന്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ട്. അവര്‍ ഖുനൂത് ഓതാറുണ്ടായിരുന്നോ? അദ്ദേഹം പറഞ്ഞു: മകനേ, അതു പുതിയ കാര്യമാണ്”.
നബി(സ്വ) സ്വുബ്ഹിയിലെ ഖുനൂത് നിരോധിച്ചുവെന്ന് ഉമ്മുസലമ(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന വ്യാജഹദീസ് കഴിഞ്ഞാല്‍ പിന്നെ വിമര്ശകരുടെ കയ്യില്‍ ഖുനൂതിനെതിരെയുള്ള ഒരേയൊരു ഹദീസാണിത്. തിര്‍മുദി, നസാഇ, ഇബ്നുമാജ, അഹ്മദ്, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, അധിക റിപ്പോര്‍ട്ടുകളിലും ‘സ്വുബ്ഹി’ എന്ന പരാമര്‍ശം തന്നെയില്ല. മാത്രമല്ല, ഇത് ഒറ്റപ്പെട്ട ഒരു ഹദീസാണ്. കാരണം, എല്ലാവരും ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് അബൂമാലികില്‍ അശ്ജഇ മുഖേന മാത്രമാണ്. അദ്ദേഹമാകട്ടെ വേണ്ടത്ര പ്രബലനുമല്ല. മറ്റുവഴികളിലൂടെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.
ഹിജ്റ 306ല്‍ മരണപ്പെട്ട ഹദീസ് പണ്ഡിതന്‍ ഹാഫിള് അബൂജഅ്ഫര്‍ മുഹമ്മദ്ബിന്‍ അംറ് അല്‍ഉവൈലി(റ) ഹദീസ് പരമ്പരകളിലെ ബലഹീനരെ മാത്രം പറയുന്ന ‘ളുഅ്ഫാഅ്’(ബലഹീനര്‍) എന്ന പേരില്‍ ഒരു കിതാബ് രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം ഏറെ പ്രസിദ്ധവും ആധികാരികവുമാണ്. ഇമാം ഇബ്നുസ്സലാഹ് പറയുന്നു:
“ഹദീസ് നിവേദകരായ സത്യസന്ധരെയും ബലഹീനരെയും അറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതും ഗൌരവമേറിയതുമാണ്. കാരണം, ഹദീസിന്റെ ബലവും ബലഹീനതയും തിരിച്ചറിയാനുള്ള ചവിട്ടുപടിയാണത്. ഹദീസ് പണ്ഡിതര്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് ഗ്രന്ഥങ്ങളുണ്ട്. ചിലത് ബലഹീനരെ മാത്രം പറയുന്ന ഗ്രന്ഥങ്ങളാണ്. ബുഖാരിയുടെ ‘ളുഅ്ഫാഅ്’, നസാഇയുടെ’ളുഅ്ഫാഅ്’, ഉഖൈലിയുടെ ‘ളുഅ്ഫാഅ്’ എന്നീ ഗ്രന്ഥങ്ങള്‍പോലെ” (മുഖദ്ദിമതു ഇബ്നുസ്സലാഹ്193).
എന്നാല്‍ ഹദീസ് നിവേദകരിലെ ബലഹീനരെ അറിയുന്നതില്‍ ഇത്രയും ആധികാരികമായ ഉഖൈലിയുടെ ഈ ഗ്രന്ഥത്തില്‍ 598 നമ്പറില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഈ ഹദീസ് ഉദ്ധരിച്ച അബൂമാലികില്‍ അശ്ജഇയെയാണ് (ഉഖൈലി ‘ളുഅ്ഫാഅ്’ 2/192). മാത്രമല്ല, അബൂമാലികില്‍ അശ്ജി ബലഹീനനല്ലെങ്കില്‍പോലും ഈ ഹദീസ് സാധുവല്ല.  ഹദീസിന്റെ മത്നിനു തന്നെ ചില ന്യൂനതകളുണ്ട്. കാരണം ഈ ഹദീസിന്റെ മത്ന് സൂചിപ്പിക്കുന്നത് നബി(സ്വ) ഖുനൂത് നിര്‍ത്തിവെച്ചു എന്നല്ല, തീരെ ഓതിയിട്ടില്ല എന്നാണ്. ഇങ്ങനെ ഒരു മത്ന് ഒരു റിപ്പോര്‍ട്ടിലും വന്നിട്ടില്ലെന്ന് മാത്രമല്ല, ഇതിനുവിരുദ്ധമായി, അഥവാ നബി(സ്വ) ഖുനൂത് ഓതിയതായി പ്രബലമായ ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിനാല്‍ ഖുനൂതിന്റെ വിഷയത്തില്‍ അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് ഒരു നിലക്കും സ്വീകാര്യമല്ല. ഇമാം ഉഖൈലിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ദഹബിയും ഇക്കാര്യം ഉദ്ധരിക്കുന്നു:
“ഉഖൈലി പറഞ്ഞു: ഖുനൂതില്‍ അദ്ദേഹത്തിന്റെ ഹദീസ് പിന്തുടരപ്പെടുന്നതല്ല”(മീസാനുല്‍ ഇഅ്തിദാല്‍ 3/180, സിയറു അഅ്ലാമിന്നുബലാഅ് 6/389).
ചുരുക്കത്തില്‍, വേണ്ടത്ര പ്രബലനല്ലാത്ത അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് തികച്ചും ഒറ്റപ്പെട്ടതും മറ്റു പ്രബലമായ ധാരാളം ഹദീസുകള്‍ക്ക് വിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ ഈ ഹദീസ് ‘ശാദ്ദ്’എന്ന ഗണത്തിലാണ് പെടുക. ഇമാം ഇബ്നുസ്വലാഹ് പറയുന്നു:
“ഒരു കാര്യം ഒരാള്‍മാത്രം ഉദ്ധരിച്ചതാണെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അദ്ദേഹം ഉദ്ധരിച്ച ഹദീസ് അദ്ദേഹത്തേക്കാള്‍ മനഃപാഠവും കൃത്യതയുമുള്ളവര്‍ ഉദ്ധരിച്ചതിനു വിരുദ്ധമാണെങ്കില്‍ അതു തള്ളപ്പെടേണ്ടുന്ന ശാദ്ദായ ഹദീസാണ്” (മുഖദ്ദിമതു ഇബനിസ്വലാഹ് 31). ശാദ്ദായ ഹദീസ് ബലഹീനമാണ്. കാരണം, ഒരു ഹദീസ് സ്വഹീഹാകണമെങ്കില്‍ ശാദ്ദ് ആകാതിരിക്കുക കൂടി വേണം. സ്വഹീഹായ ഹദീസ് എന്താണെന്നറിയുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടാവില്ല. കാരണം,സ്വഹീഹായ ഹദീസിന്റെ നിര്‍വചനത്തില്‍ തന്നെ സര്‍വ്വപണ്ഡിതരും ഈ വസ്തുത ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആകയാല്‍, ഖുനൂതിന്റെ വിഷയത്തില്‍ അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് തികച്ചും ബലഹീനമാണ്. എന്നാല്‍ ചിലര്‍  ഈ ഹദീസിനെ കുറിച്ചു ഹസനാണെന്ന് പറഞ്ഞത് പരമ്പര മാത്രം പരിഗണിച്ചാണ്. ഇമാം തുര്‍മുദി ഈ ഹദീസിനെ കുറിച്ചു ഹസന് സഹീഹ് എന്ന് പറഞ്ഞതിന്റെ വിവക്ഷ അവ്യക്തവുമാണ്. കാരണം,ഇമാം തുര്‍മുദിയുടെ ഈ പ്രയോഗത്തെ സംബന്ധിച്ചു പണ്ഡിതര്‍ക്കിടയില്‍ ഒരുപാട് തര്‍ക്കങ്ങളുണ്ട് (ഇബ്നുറജബ്,ശറഹുഇലലു തുര്‍മുദി: 124 നോക്കുക). ബുഖാരി മുസ്‌ലിം ഉദ്ധരിച്ച ഹദീസുകള്‍പോലും പലപ്പോഴും ബലഹീനമാണെന്ന് പറഞ്ഞു തള്ളുന്ന വിമര്‍ശകര്‍ ഈ ഹദീസിനെ പ്രമാണമാക്കുന്നത് തികച്ചും വിരോധാഭാസമാണ്.
ഈ ഹദീസ് ഉദ്ധരിച്ച ഉടനെ ഇമാം ബൈഹഖി തന്നെ പറയുന്നതു കാണുക:”ത്വാരിഖ്ബ്നു അശീമില്‍ അശ്ജഇ (അബൂമാലികില്‍ അശ്ജഇയുടെ പിതാവ്) താന്‍ തുടര്‍ന്ന് നിസ്കരിച്ചവരില്‍ നിന്നും ഖുനൂത് മനഃപാഠമാക്കിയില്ല. അതുകൊണ്ട് ഖുനൂത് പുതിയ കാര്യമാണെന്ന് അയാള്‍ അഭിപ്രായപ്പെട്ടു. മറ്റുള്ളവര്‍ അത്  മനഃപാഠമാക്കിയിട്ടുണ്ട്. അതിനാല്‍ അയാളുടെ വിധിക്ക് പ്രസക്തിയില്ല” (ബൈഹഖി, സുനനുല്‍ കുബ്റാ: 3/58).
അബൂമാലികില്‍ അശ്ജഇയുടെ പിതാവ് സ്വഹാബിയാണോ എന്ന കാര്യത്തിലും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നബി(സ്വ)യില്‍ നിന്നും ഹദീസ് കേട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ചില മക്കള്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. എങ്കിലും അദ്ദേഹം സ്വഹാബിയാണെന്നതു തന്നെയാണ് പ്രബലമായ അഭിപ്രായം (ഇബ്നുഹജര്‍അസ്ഖലാനി, അല്‍ഇസ്വാബ 2/219).

സ്വഹാബികള്‍ ഖുനൂത് ഉപേക്ഷിച്ചത്

ചില സ്വഹാബികള്‍ ചിലപ്പോള്‍ ഖുനൂത് ഉപേക്ഷിച്ചതായി ചില ഉദ്ധരണങ്ങളില്‍ കാണാം.അംറ്ബ്നുല്‍ മൈമൂന്‍ ഉദ്ധരിക്കുന്നു: ഉമര്‍ബിനുല്‍ ഖത്താബ് പ്രഭാതത്തില്‍ ഖുനൂത് ഓതിയില്ല (ബൈഹഖി,ത്വബ്റാനി). എന്നാല്‍ ഇങ്ങനെയുള്ള ഉദ്ധരണങ്ങള്‍ക്കുശേഷം ഇമാം ബൈഹഖിതന്നെ പറയുന്നു:”നബി(സ്വ)യും ശേഷം ഖുലഫാഉകളും ഖുനൂത് ഓതിയതായി ഖുനൂതിന്റെ അധ്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഉമര്‍(റ) സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതാറുണ്ടായിരുന്നുവെന്ന് പ്രബലമായ പല വഴികളിലൂടെയും വന്നത് പ്രസിദ്ധമാണ്. ഇനി മറന്നോ മനഃപൂര്‍വ്വമോ അവര്‍ വല്ലപ്പോഴും ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഖുനൂത് നിര്‍ബന്ധമില്ല എന്നതിനു തെളിവാണ്” (സുനനുല്‍കുബ്റാ 3/310). “ചില സ്വഹാബികള്‍ ചില സുന്നത്തുകളെ ഓര്‍ക്കാതിരിക്കുകയോ അശ്രദ്ധരാവുകയോ ചെയ്തതുകൊണ്ട് അതു സ്വീകരിക്കുകയും മനഃപാഠമാക്കുകയും ചെയ്തവര്‍ ഉദ്ധരിച്ച ഹദീസുകള്‍ക്ക് ഒരു പോറലും ഏല്‍ക്കുകയില്ല” (സുനല്‍കുബ്റാ 3/56).തന്നെയുമല്ല, ബുഖാരി മുസ്‌ലിം അടക്കം ഉദ്ധരിച്ച പ്രബലമായ ഹദീസുകള്‍ സ്വുബ്ഹിന്റെ ഖുനൂത് സ്ഥിരീകരിക്കുന്നുണ്ട്. ഹദീസുകളില്‍നിന്നും മതവിധികള്‍ കണ്ടെത്തുന്നതിന്റെ നിദാന ശാസ്ത്രമനുസരിച്ച് ഒരു കാര്യത്തില്‍ നിഷേധിക്കുന്നവരുടെ വാക്ക് തള്ളുകയും സ്ഥിരീകരിക്കുന്നവരുടെത് സ്വീകരിക്കുകയുമാണ് വേണ്ടത്. ഇമാം നവവി(റ) പറയുന്നു:”ഖുനൂതിനെ സ്വീകരിക്കുന്നവര്‍ക്കാണ് കൂടുതല്‍ അറിവ്. അവര്‍ കൂടുതലാണുതാനും. അതുകൊണ്ട് അവരെ മുന്തിക്കല്‍ നിര്‍ബന്ധമാണ്” (ശറഹുല്‍മുഹദ്ദബ് 3/504).

സ്വുബ്ഹിന്റെ ഖുനൂത് ഖുര്‍ആനില്‍

പ്രബലമായ ധാരാളം ഹദീസുകള്‍കൊണ്ട് സ്ഥിരപ്പെട്ട സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് വിശുദ്ധഖുര്‍ആന്‍ തന്നെ സ്ഥിരീകരിക്കുന്നു. സൂറതുല്‍ബഖറയിലെ 238ാമത്തെ സൂക്തത്തിലെ وَقُومُوا لِلّهِ قَانِتِينْ   ‘നിങ്ങള്‍ ഖുനൂത് നിര്‍വ്വഹിച്ച് നിസ്കരിക്കുക’ എന്ന വാക്യംകൊണ്ട് വിവക്ഷിക്കുന്നത് സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതാണ്. ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്നുജരീര്‍ ത്വബ.രി (മരണം ഹി. 310) തന്റെ തഫ്സീറില്‍ പ്രബലമായ പരമ്പരയോടുകൂടി ഉദ്ധരിക്കുന്നതു കാണുക:”അബൂറജാഅ് ഉദ്ധരിക്കുന്നു: ഞാന്‍ ബസ്വറയിലെ പള്ളിയില്‍വെച്ച് ഇബ്നുഅബ്ബാസിനോടൊപ്പം സ്വുബ്ഹി നിസ്കരിച്ചു. അപ്പോള്‍ റുകൂഇന് മുമ്പ് അദ്ദേഹം ഖുനൂത് ഓതുകയും അല്ലാഹു പറഞ്ഞ ‘നിങ്ങള്‍ ഖുനൂതോതി നിസ്കരിക്കുക’ എന്ന വാക്യംകൊണ്ട് വിവക്ഷിക്കുന്നത് ഈ മഹത്തായ നിസ്കാരമാണെന്ന് പറയുകയും ചെയ്തു” (2/333).
ഈ ഖുര്‍ആന്‍ സൂക്തത്തിനു വേറെയും വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും ഈ വ്യാഖ്യാനവും ഏറെ പ്രസക്തവും ആധികാരികവുമാണ്. കാരണം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തലവന്‍ അഥവാ റഈസുല്‍ മുഫസ്സിരീന്‍ എന്ന അപരനാമമുള്ള സ്വഹാബിവര്യന്‍ ഇബ്നു അബ്ബാസാ(റ)ണ് ഈ വ്യാഖ്യാനം നല്‍കിയത്. ഒരിക്കല്‍ നബി(സ്വ) ഇബ്നു അബ്ബാസിനുവേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി.”അല്ലാഹുവേ,ഈ ആള്‍ക്ക് ദീനില്‍ അഗാധജ്ഞാനം നല്‍കുകയും ഖുര്‍ആന്‍ വ്യാഖ്യാനം പഠിപ്പിക്കുകയും ചെയ്യേണമേ” (ബുഖാരി, മുസ്‌ലിം).
തന്നെയുമല്ല,തികച്ചും ശക്തവും പ്രബലവുമായ പരമ്പരയിലൂടെയാണ് ഇബ്നു അബ്ബാസില്‍ നിന്നും ഇത് ഉദ്ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വ്യാഖ്യാനം ഒരിക്കലും ഒരുനിലക്കും അവഗണിച്ചുതള്ളാന്‍ പറ്റിയതല്ല. ഈ സൂക്തത്തിനു നല്‍കപ്പെട്ട മറ്റു വ്യാഖ്യാനങ്ങള്‍ ഈ ആശയത്തിന് വിരുദ്ധമല്ല. അതുകൊണ്ടുതന്നെ ഇതിനോടൊപ്പം അവയും കൂടി വിവക്ഷിക്കുന്നതിനും യാതൊരു തടസ്സവുമില്ല.ഇബ്നു അബ്ബാസ്(റ) വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് ഒരിക്കലും സ്വന്തം വ്യാഖ്യാനം നല്‍കുകയില്ല. അദ്ദേഹം തന്നെ ഉദ്ധരിക്കുന്ന ഹദീസ് കാണുക:ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ആരെങ്കിലും ഖുര്‍ആനിനു സ്വന്തം വ്യാഖ്യാനം നല്‍കിയാല്‍, അവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ (തുര്‍മുദി)

ഖുനൂത് സ്ഥിരീകരിക്കുന്ന ഹദീസുകള്‍
നിരവധിലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഇമാം ശാഫിഈ(റ) സ്വുബ്ഹിയിലെ ഖുനൂത് നബി(സ്വ) ഓതിയതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതുതന്നെ സുന്നികള്‍ക്ക് മതിയായ രേഖയാണ്. കാരണം,സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടാല്‍ മാത്രമേ ഇമാം ശാഫിഈ(റ) അങ്ങനെ പറയുകയുള്ളൂവെന്നും  വിമര്‍ശകരെപ്പോലെ വ്യാജവും ദുര്‍ബലവുമായ ഹദീസുകള്‍ പ്രമാണമാക്കുകയില്ലെന്നും ഉറപ്പാണല്ലോ. ശാഫി ഇമാമിന് ലഭിച്ച ഹദീസുകളുടെ ചെറിയൊരംശംപോലും വിമര്‍ശകര്‍ക്ക് കിട്ടിയിട്ടില്ലെന്നും കിട്ടാന്‍ സാധ്യമല്ലെന്നും ഉറപ്പാണ്. മാത്രവുമല്ല, ഇമാം ശാഫിഈ(റ)ക്ക് കിട്ടിയ പ്രബലമായ ഹദീസുകള്‍ നമ്മുടെ കൈയിലെത്തുമ്പോഴേക്ക് ബലഹീനമായേക്കാം. കാരണം,പ്രബലമായ ഹദീസുകള്‍ പിന്നീട് ബലഹീനന്‍മാര്‍     ഉദ്ധരിക്കുമ്പോള്‍ ബലഹീനമായിത്തീരുന്നു. അതുകൊണ്ടുതന്നെ, ഇമാം ശാഫിഈ(റ) സ്വുബ്ഹിയിലെ ഖുനൂത് സുന്നത്താണെന്ന് പറഞ്ഞാല്‍ സുന്നികളെ സംബന്ധിച്ചിടത്തോളം വേറെ തെളിവ് അന്വേഷിക്കേണ്ടതില്ല. എങ്കിലും പറയട്ടെ, ഖുനൂതിന്റെ വിഷയത്തില്‍ സ്വഹീഹായ ഹദീസുകളില്‍ ചിലതുമാത്രം കൊടുക്കുന്നു.
“അനസ്(റ)നോട് സ്വുബ്ഹിയിലെ ഖുനൂതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ പറഞ്ഞു: റുകൂഇനു മുമ്പും ശേഷവും ഞങ്ങള്‍ ഖുനൂത്തോതാറുണ്ടായിരുന്നു.” (ഇബ്നുമാജ: 1/374)
ഇബ്നുമാജ ഉദ്ധരിച്ച ഈ ഹദീസ് ഏറെ പ്രബലവും അതിന്റെ പരമ്പരയിലുള്ളവര്‍ മുഴുവനും ബുഖാരിയുടെയും മുസ്ലിമിന്റെയും നിവേദകര്‍ മാത്രവുമാണ്. ഈ ഹദീസില്‍ അനസി(റ)നോട് ചോദിക്കുന്നതുതന്നെ സ്വുബ്ഹിന്റെ ഖുനൂതിനെക്കുറിച്ച് മാത്രമാണ്, നാസിലത്തിന്റെ (വിപത്തിന്റെ) ഖുനൂതിനെ കുറിച്ചല്ല. അതുകൊണ്ടുതന്നെ മറുപടിയും സ്വുബ്ഹിന്റെ ഖുനൂതിനെക്കുറിച്ചാകാനേ നിര്‍വാഹമുള്ളൂ. നാസിലത്തിന്റെ ഖുനൂത് സ്വുബ്ഹിയില്‍ മാത്രമല്ല, എല്ലാ നിസ്കാരങ്ങളിലും നിര്‍വഹിക്കപ്പെടേണ്ടതുമാണ്. അതിനാല്‍, ഈ ഹദീസില്‍ പറഞ്ഞ ഖുനൂത് സ്വുബ്ഹിന്റെ ഖുനൂത് തന്നെയാണ്. നിര്‍ത്തിവെച്ചുവെന്നോ ഒരു മാസക്കാലമെന്നോ യാതൊരു സൂചനയും ഈ ഹദീസിലില്ല. എന്നല്ല, പല പണ്ഡിതരുടെയും വീക്ഷണമനുസരിച്ച് നബി(സ്വ)യുടെ കാലത്ത് സ്വഹാബികള്‍ സ്ഥിരമായി ഖുനൂത് ഓതിയിരുന്നുവെന്ന് ഹദീസില്‍ പ്രയോഗിച്ച പദങ്ങളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. കാരണം, അനസ്(റ) പറഞ്ഞത്  كنا نقنت ഇത് സ്ഥിരമായി ചെയ്തു എന്നാണ് സൂചിപ്പിക്കുകയെന്ന് ഒട്ടേറെ പണ്ഡിതന്‍മാര്‍ പറയുന്നത് കാണുക: “കാന എന്ന പദം സ്ഥിരമായി എന്ന് സൂചിപ്പിക്കുന്നു” (മുല്ലാ അലിയ്യുല്‍ ഖാരി, മിര്‍ഖാത:് 2/65, ആലൂസി, റൂഹുല്‍ മആനി: 5/601, അയ്നി, ഉംദതുല്‍ ഖാരി: 6/48, മുനാവി, ഫൈളുല്‍ ഖദീര്‍: 5/135).
തന്നെയുമല്ല كنا نقنت    (കുന്നാ നക്നുതു) എന്ന പദം സ്വഹാബിമാര്‍ മുഴുവനും നബി(സ്വ)യുടെ കാലത്ത് നബി(സ്വ)യുടെ അറിവോടെ ഖുനൂത് ഓതിയിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇമാം ഇബ്നുല്‍ അസീര്‍ (മരണം ഹി. 606) പറയുന്നത് കാണുക:
“ശറഇന്റെ വിധികള്‍ വിവരിച്ചുകൊണ്ട് ഒരു സ്വഹാബി ‘ഞങ്ങള്‍ അങ്ങനെ ചെയ്തിരുന്നു’ എന്ന് പറഞ്ഞാല്‍ അതില്‍ നിന്നും വ്യക്തമാകുന്നത് നബി(സ്വ) അറിയുകയും അവിടന്ന് എതിര്‍ക്കുകയും ചെയ്യാത്ത വിധം എല്ലാ സ്വഹാബിമാരും ചെയ്തിരുന്നുവെന്നാണ്” (ഇബ്നുല്‍ അസിര്‍, ജാമിഉല്‍ ഉസൂല്‍: 1/95).

“ബറാഉ ബിനു ആസിബ്(റ) ഉദ്ധരിക്കുന്നു. തീര്‍ച്ചയായും നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതാറുണ്ടായിരുന്നു” (ദാരിമി 1/275).
ഇമാം ദാരിമി റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസും ഏറെ പ്രബലം തന്നെ. ഇതിന്റെ പരമ്പരയിലുള്ളവരും ബുഖാരിമുസ്ലിമിന്റെ നിവേദകര്‍ തന്നെയാണ്. ഈ ഹദീസിലും സ്വുബ്ഹിന്റെ ഖുനൂതിനെ കുറിച്ച് മാത്രമാണ് പരാമര്‍ശിക്കുന്നത്. മുസ്ലിം സമൂഹത്തിനു പൊതുവായ എന്തെങ്കിലും വിപത്തുണ്ടാകുമ്പോള്‍ മാത്രം എല്ലാ നിസ്കാരങ്ങളിലും ഒരുപോലെ നിര്‍വഹിക്കുന്ന നാസിലത്തിന്റെ ഖുനൂതാണിതെന്നതിലേക്ക് യാതൊരു സൂചനയും ഈ ഹദീസിലില്ല. നാസിലത്തിന്റെ ഖുനൂതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ധാരാളം ഹദീസുകള്‍ വേറെയുണ്ട്. നിര്‍ത്തിവെച്ചുവെന്നോ ഒരു മാസക്കാലമെന്നോ സൂചിപ്പിക്കുന്ന യാതൊരു പദവും ഈ ഹദീസിലില്ല. അതുകൊണ്ടുതന്നെ അങ്ങനെ പരിമിതിപ്പെടുത്തുന്നതിന് യാതൊരു ന്യായവുമില്ല. തന്നെയുമല്ല, ഈ ഹദീസിലും ‘കാന’ (كان) എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്. ഈ പദം സ്ഥിരമായി ചെയ്തു എന്ന ആശയം ദ്യോതിപ്പിക്കുമെന്ന് ഒട്ടേറെ പ്രഗത്ഭ പണ്ഡിതന്‍മാര്‍ പറഞ്ഞതായി മുമ്പ് സൂചിപ്പിക്കുകയും ചെയ്തു.
“അനസ്(റ)നോട് ചോദിക്കപ്പെട്ടു. നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നോ? അനസ്(റ) പറഞ്ഞു: അതെ. അപ്പോള്‍ ചോദിക്കപ്പെട്ടു: റുകൂഇന് മുമ്പായിരുന്നോ? അനസ് പറഞ്ഞു: റുകൂഇന് ശേഷം അല്‍പ്പം” (ബുഖാരി, മുസ്‌ലിം)
ഈ ഹദീസില്‍ അനസ്(റ)നോട് ചോദിക്കുന്നത് തന്നെ സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂതിനെ കുറിച്ചാണ്. വിപത്തുണ്ടാകുമ്പോള്‍ സ്വുബ്ഹിയില്‍ മാത്രമല്ല എല്ലാ നിസ്കാരങ്ങളിലും ഒരുപോലെ നിര്‍വഹിക്കപ്പെടുന്ന നാസിലത്തിന്റെ ഖുനൂതിനെ കുറിച്ചല്ല. അങ്ങനെ ഒരുസൂചന പോലും ഈ ഹദീസിലില്ല. അങ്ങനെയാണെങ്കില്‍ സ്വുബ്ഹി എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യവുമില്ല. അതുകൊണ്ടുതന്നെ അനസ്(റ)ന്റെ ഉത്തരവും സ്വുബ്ഹിന്റെ ഖുനൂതിനെ കുറിച്ചാണെന്ന് മനസ്സിലാക്കുന്നതാണ് ന്യായം. അനസ്(റ)ന്റെ ഉത്തരവും വളരെ വ്യക്തമാണ്. അഥവാ സ്വുബ്ഹിന്റെ ഖുനൂത് റുകൂഇനു സേഷമാണ് നിര്‍വിക്കേണ്ടതെന്നും അത് കൂടുതല്‍ നീട്ടി ഓതാതെ അല്‍പ്പം മാത്രം ഓതിയാല്‍ മതിയെന്നും ഉത്തരത്തില്‍ നിന്നും അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം വളരെ വ്യക്തമാണ്. വളച്ചുകെട്ടില്ലാതെ, ഹദീസിന്റെ നേര്‍ക്കുനേര്‍ അര്‍ത്ഥമാണിത്. എന്നാല്‍, ഇങ്ങനെ നേര്‍ക്കുനേര്‍ അര്‍ത്ഥം വെച്ചാല്‍ മൌലവിമാര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ഈ ഹദീസിന്റെ നേര്‍ അര്‍ത്ഥം വെക്കാതെ ഇവിടെ വ്യാഖ്യാനം സ്വീകരിക്കുകയാണ് സാധാരണഗതിയില്‍ മൌലവിമാര്‍ ചെയ്യാറുള്ളത്. അഥവാ, ഹദീസില്‍ പറഞ്ഞ ‘അല്‍പ്പം’ (ييسيرا ) എന്ന പദത്തോടുകൂടി ഹദീസില്‍ കാണാത്ത ‘കാലം’ എന്ന് കൂട്ടിച്ചേര്‍ത്ത് അല്പകാലം  എന്നാക്കി മൌലവിമാര്‍ വ്യാഖ്യാനിക്കാറുണ്ട്. അങ്ങനെ ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍ വ്യാഖ്യാനമില്ലാതെ, ഒന്നുംകൂട്ടിച്ചേര്‍ക്കാതെ നേര്‍ അര്‍ത്ഥം തന്നെ പണ്ഡിതന്‍മാര്‍ ഇവിടെ നല്‍കിയിട്ടുണ്ട്.
ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ ഇബ്നു റജബ് ഈ ഹദീസിന്റെ അര്‍ത്ഥത്തെക്കുറിച്ച് തന്റെ ബുഖാരിയുടെ ശറഹില്‍ പറയുന്നതുകാണുക.
“നബി(സ്വ) സ്വുബ്ഹിയില്‍ ഖുനൂത് ഓതിയിരുന്നെന്നും റുകൂഇന് ശേഷം അല്‍പ്പം ഓതിയെന്നും ഈ ഹദീസ് അറിയിക്കുന്നു.يسيرا  . (അല്‍പ്പം) എന്ന പദം ഖുനൂതിലേക്ക് മടങ്ങുന്നതാകാം. അപ്പോള്‍ അല്‍പ്പം ഖുനൂതോതി എന്നാകും വിവക്ഷ. ഖുനൂതിന്റെ സമയത്തിലേ ക്ക് മടങ്ങുന്നതാകാനും സാധ്യതയുണ്ട്. അപ്പോള്‍ അല്‍പ്പസമയം ഓതി എന്ന അര്‍ത്ഥമായേക്കാം.” (ഇബ്നു റജബ്, ഫതഹുല്‍ബാരി 9/187)
ചുരുക്കത്തില്‍, ഈ ഹദീസിനു നേര്‍ അര്‍ത്ഥം തന്നെ പണ്ഡിത•ാര്‍ നല്‍കിയതിനാല്‍ അതുതന്നെ സ്വീകരിക്കുന്നതാണ് ചിലര്‍ നല്‍കിയ വ്യാഖ്യാനം സ്വീകരിക്കുന്നതിനെക്കാള്‍ അഭികാമ്യം.
യഥാര്‍ത്ഥത്തില്‍ നേര്‍ അര്‍ത്ഥം വെക്കുന്നതിനു തടസ്സമുണ്ടാകുമ്പോള്‍ മാത്രമാണ് വ്യാഖ്യാനത്തിലേക്ക് നീങ്ങേണ്ടി വരുന്നത്. ഉദാഹരണത്തിനു ആഇശ(റ) ഉദ്ധരിച്ച ഹദീസ് കാണുക:”നബി(സ്വ) പറഞ്ഞു: മുഖമക്കനയില്ലാതെ പ്രായപൂര്‍ത്തിയായ പെണ്ണിന്റെ നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല.” (അബൂദാവൂദ്, തുര്‍മുദി)
എന്നാല്‍, ഈ ഹദീസിന്റെ നേര്‍ അര്‍ഥം “ആര്‍ത്തവകാരിയുടെ നിസ്കാരം മുഖമക്കനയില്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല” എന്നതാണ്. കാരണം, ഹദീസില്‍ പ്രയോഗിച്ച حائض എന്ന പദത്തിന്റെ നേര്‍ അര്‍ത്ഥം ആര്‍ത്തവകാരി എന്നാണ്. ഇങ്ങനെ നേര്‍ അര്‍ത്ഥമാകുമ്പോള്‍ ആര്‍ത്തവകാരി മക്കനയിട്ട് നിസ്കരിച്ചാല്‍ അവളുടെ നിസ്കാരം സാധുവാണെന്നുള്ള തെറ്റായ ആശയാണ് ഹദീസില്‍ നിന്നും ലഭിക്കുക. ഇങ്ങനെ, ഈ ഹദീസിനു നേര്‍ അര്‍ത്ഥം വിവക്ഷിക്കുന്നതിനു മതപരമായ തടസ്സമുണ്ടായതുകൊണ്ട് മാത്രമാണ് ആര്‍ത്തവകാരി എന്ന് നേര്‍ അര്‍ത്ഥമുള്ള حائض എന്ന പദത്തെ പ്രായപൂര്‍ത്തിയായവള്‍ എന്ന് വ്യാഖ്യാനിക്കേണ്ടിവരുന്നത്.
എന്നാല്‍, നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ അല്‍പ്പം ഖുനൂത് ഓതിയതായി അനസ്(റ) ഉദ്ധരിച്ച ഹദീസിന് നേര്‍ അര്‍ത്ഥം വെക്കുന്നതിന് യാതൊരു തടസ്സവുമില്ല. അതിനാല്‍, വ്യാഖ്യാനമല്ല, നേര്‍ അര്‍ത്ഥമാണ് ഈ ഹദീസിന്റെ കാര്യത്തില്‍ സ്വീകാര്യമായത്. അപ്പോള്‍ മുമ്പ് പറഞ്ഞ ഹദീസുകളുടെ ആശയവുമായി യോജിക്കുകയും ചെയ്യും. മാത്രമല്ല, ഈ ഹദീസില്‍ കാണാത്ത ‘കാലം’ എന്ന പദം കൂട്ടിച്ചേര്‍ത്ത് നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുമ്പോഴാണ് പല തടസ്സങ്ങളുമുള്ളത്.
(1) മതപരമായ തടസ്സം: നാസിലത്തിന്റെ (വിപത്തിന്റെ) ഖുനൂത് മതപരമായി സ്വുബ്ഹിയില്‍ മാത്രം പരിമിതമല്ല. അതുകൊണ്ടുതന്നെ സ്വുബ്ഹി നിസ്കാരത്തിന്റെ ഖുനൂതിനെക്കുറിച്ചുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി എല്ലാ നിസ്കാരത്തിലും നിര്‍വഹിക്കപ്പെടുന്ന നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുന്നത് മതവിരുദ്ധമാണ്. കാരണം നാസിലത്തിന്റെ ഖുനൂത് സ്വുബ്ഹിയില്‍ മാത്രം പരിമിതമാണെന്ന തെറ്റായ മതവിധി സൂചിപ്പിക്കും. ഹദീസില്‍ നിന്നും കിട്ടാത്ത ഒരു പദം (കാലം) ഹദീസില്‍ ആവശ്യമില്ലാതെ കൂട്ടിച്ചേര്‍ക്കുന്നതും യാതൊരു ആവശ്യവുമില്ലാതെ ഹദീസിന്റെ നേര്‍അര്‍ത്ഥം സാധ്യമാകുന്നതോടുകൂടി വളഞ്ഞ അര്‍ത്ഥം സ്വീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതും മതവിരുദ്ധമാണ്.
(2) ഭാഷാപരമായ തടസ്സം: ഇവിടെ يسيرا (അല്‍പ്പം) എന്ന പദം അറബി വ്യാകരണ നിയമമനുസരിച്ച് (صفة) വിശേഷണമാണ്.صفة    ന് ഒരു موصوف (വിശേഷിക്കപ്പെടുന്നത്) വേണം. അതിവിടെ പറയപ്പെട്ടിട്ടില്ല. സാങ്കല്‍പ്പികമാണ്. എന്നാല്‍, മുമ്പ് പറഞ്ഞതില്‍ നിന്നോ സാഹചര്യത്തില്‍ നിന്നോ അറിയപ്പെട്ടത് മാത്രമേ സങ്കല്‍പ്പിക്കാവൂ. എന്നാല്‍, കാലം എന്ന പദം സാഹചര്യത്തില്‍ നിന്നോ മുമ്പ് പറയപ്പെട്ടതില്‍ നിന്നോ അറിയപ്പെടുന്നില്ല. മറിച്ച് ഖുനൂത് എന്ന പദമാണ് സാഹചര്യത്തില്‍ നിന്നും മുമ്പ് പറയപ്പെട്ടതില്‍ നിന്നും അറിയപ്പെടുന്നത്. അപ്പോള്‍ അത് മാത്രമാണ് മൌസൂഫായി സങ്കല്‍പ്പിക്കപ്പെടേണ്ടത്. അതിനാല്‍ അല്‍പ്പമായ ഖുനൂത് എന്നാണ് വരിക. കാരണം, ഇതാണ് ശരിയായ പ്രയോഗം. ഇതിനു സമാനമായ പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കണുക: ‘അല്‍പ്പമായ വിചാരണ ചെയ്യപ്പെടുന്നതാണ്’ (ഇന്‍ശിഖാഖ്: 8)
“നാം അതിനെ നമ്മിലേക്ക ് അല്‍പമായ പിടുത്തം പിടിച്ചു”(അല്‍ഫുര്‍ഖാന്‍:46).
(3) യുക്തിപരമായ തടസ്സം: സ്വുബ്ഹിയിലെ ഖുനൂതിനെ കുറിച്ചുള്ള ചോദ്യത്തിനു പറഞ്ഞ മറുപടി യാതൊരു ന്യായവുമില്ലാതെ മറ്റേതെങ്കിലും ഖുനൂതായി വ്യാഖ്യാനിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല.
ഒരാള്‍ ‘അല്‍പ്പം ഭക്ഷണം കഴിച്ചു’ എന്ന് പറഞ്ഞാല്‍ അയാള്‍ കുറച്ചുകാലം ഭക്ഷണം കഴിച്ചെന്നും പിന്നീട് മരണം വരെ ഒന്നും ഭക്ഷിച്ചില്ലെന്നും ആരെങ്കിലും മനസ്സിലാക്കുമോ? എന്നതുപോലെ “നബി(സ്വ) സ്വുബ്ഹിയില്‍ അല്‍പ്പം ഖുനൂത്തോതി” എന്ന് പറഞ്ഞതില്‍ നിന്നും നബി(സ്വ) കുറച്ചുകാലം ഖുനൂത്തോതിയെന്നും പിന്നീട് മരണം വരെ ഖുനൂത് ഓതിയില്ലെന്നും മനസ്സിലാക്കുന്നത് യുക്തിയല്ല. ചുരുക്കത്തില്‍, “നബി(സ്വ) സ്വുബ്ഹി നിസ്കാരത്തില്‍ അല്‍പ്പം ഖുനൂത്തോതി” എന്ന് അനസ്(റ) ഉദ്ധരിച്ച ഹദീസിനു നേര്‍ അര്‍ത്ഥം വെക്കുന്നതിനു യാതൊരു തടസ്സവുമില്ല. മറിച്ച് ഹദീസില്‍ പറഞ്ഞ സ്വുബ്ഹിന്റെ ഖുനൂതിനെ യാതൊരു ന്യായവുമില്ലാതെ നാസിലത്തിന്റെ ഖുനൂതായി വ്യാഖ്യാനിക്കുന്നതിനാണ് പ്രശ്നമുള്ളത്. അതുകൊണ്ട് ഇവിടെ നേര്‍ അര്‍ത്ഥം തന്നെയാണ് വിവക്ഷിക്കേണ്ടത്. വ്യാഖ്യാനമല്ല.

ഗതിമുട്ടിയാല്‍ ….……
സാധാരണഗതിയില്‍ മുന്‍കാല പണ്ഡിതന്‍മാര്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാതെ, ഖുര്‍ആനിനും ഹദീസിനും നേര്‍അര്‍ത്ഥം മാത്രം വെക്കണമെന്ന് വാശിപിടിക്കുന്നവരാണ് പുത്തനാശയക്കാര്‍. ഖുര്‍ആനിലും ഹദീസിലും വന്ന, നേര്‍ അര്‍ത്ഥം അസാധ്യമായ പല പദങ്ങള്‍ക്കും ഇമാമുകള്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ സ്വീകരിക്കാതെ നേര്‍അര്‍ത്ഥം മാത്രം നല്‍കി അല്ലാഹുവിനു കയ്യ്, കാല്, കണ്ണ്, മൂക്ക് തുടങ്ങിയ അവയവങ്ങളുണ്ടെന്നും അവന്‍ വികലാംഗനാണെന്നും വാദിക്കുന്നവര്‍ ഗതി മുട്ടി നേര്‍ അര്‍ത്ഥം സാധ്യമാകുന്നതോടൊപ്പം ന്യായമില്ലാതെ വ്യാഖ്യാനം നല്‍കി സായൂജ്യമടയുന്നു.  ”റബീഉബ്നു അനസ് പറഞ്ഞു: ഞാന്‍ അനസ്(റ)ന്റെ പക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അനസ്(റ)നോട് ചോദിക്കപ്പെട്ടു. റസൂല്‍(സ്വ) ഒരു മാസക്കാലം മാത്രമാണോ ഖുനൂത് ഓതിയത്. അപ്പോള്‍ അനസ്(റ) പറഞ്ഞു: റസൂല്‍(സ്വ) ദുനിയാവില്‍ നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നു” (ബൈഹഖി: 3/42, ദാറഖുത്നി: 2/28). ഈ ഹദീസ് തികച്ചും പ്രബലമാണ്. കാരണം, ഈ ഹദീസ് ഉദ്ധരിച്ച ഇമാം ബൈഹഖി(റ) തന്നെ ഈ ഹദീസിനെ കുറിച്ച് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറയുന്നതുകാണുക: “ഈ ഹദീസിന്റെ പരമ്പര പ്രബലവും അതിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സത്യസന്ധരുമാണ്.” (ബൈഹഖി, സുനനുല്‍ കുബ്റാ: 2/201)
ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമുള്ള ധാരാളം ഇമാമുകള്‍ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു: “ഈ ഹദീസ് പ്രബലമാണ്. ലക്ഷം ഹദീസുകള്‍ മനഃപാഠമുള്ള ഒരുകൂട്ടം ഹദീസ് പണ്ഡിതന്‍മാര്‍ ഈ ഹദീസ് ഉദ്ധരിക്കുകയും അത് സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹാഫിള് അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു അലിയ്യുല്‍ ബല്‍ഖി, ഹാകിം അബൂ അബ്ദില്ലാ, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് സ്വഹീഹാണെന്ന് പ്രഖ്യാപിച്ചവരാണ്. ദാറഖുത്നി സ്വഹീഹായ വിവിധ പരമ്പരകളിലൂടെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് (ഇമാം നവവി, ശറഹുല്‍ മുഹദ്ദബ്: 3/504).
ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമുള്ള മുസ്ലിം ലോകം അംഗീകരിക്കുന്ന ഇമാമുകള്‍ സ്വഹീഹാണെന്ന് തറപ്പിച്ചുപറഞ്ഞ ഈ ഹദീസ് ബലഹീനമാണെന്ന് അല്‍പ്പജ്ഞാനികളായ വിമര്‍ശകര്‍ നിസ്സങ്കോചം തട്ടിവിടാറുണ്ട്. ഈ ഹദീസിന്റെ പരമ്പരയിലുള്ള അബൂ ജഅ്ഫര്‍ റാസി സത്യസന്ധനല്ലെന്ന ദുര്‍ന്യായമാണ് വിമര്‍ശകര്‍ തട്ടിവിടാറുള്ളത്. എന്നാല്‍ അദ്ദേഹം സത്യസന്ധനല്ലെന്ന് ഇമാമുകള്‍ ആരും തന്നെ പറഞ്ഞിട്ടില്ല.
ഹദീസ് നിരൂപണ ശാസ്ത്രത്തിലെ ഇമാമുമാരായ ഹാകിം, ഇബ്നുസഅ്ദ്, ഇബ്നു മഈന്‍, ഇബ്നു അമ്മാര്‍, ഇബ്നു അബ്ദില്‍ ബറ്ര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ثقة (സത്യസന്ധന്‍) എന്നാണ്. ഇമാം അഹ്മദും ഇബ്നു മഈനും صالح  (നല്ലവന്‍) എന്നും പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹാതിം പറഞ്ഞു:സത്യസന്ധനും സത്യം പറയുന്നവനും അദ്ദേഹം ഉദ്ധരിച്ച ഹദീസുകള്‍ മെച്ചപ്പെട്ടതുമാണ്” (ഇബ ്നഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 4/504). എങ്കിലും അദ്ദേഹം ഉദ്ധരിച്ച ഏതാനും ചില ഹദീസുകളുടെ കൃത്യതയെക്കുറിച്ച് ചിലര്‍ നിരൂപണം നടത്തിയിട്ടുണ്ട്. നസാഇ പറഞ്ഞു: ليس بالقوي വേണ്ടത്ര ശക്തനല്ല. ഫല്ലാസ് പറഞ്ഞു: سيئ الحفظ മനഃപാഠം കുറവാണ്. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: يحدث المناكير عن المشاهير പ്രസിദ്ധരില്‍ നിന്നും മുന്‍കറായ ഹദീസുകള്‍ ഉദ്ധരിക്കുന്നു (ഇബ്നു ഹജറില്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ് 4/504).
എന്നാല്‍ ഈ ആരോപണങ്ങള്‍ ഒന്നുംതന്നെ അദ്ദേഹത്തിന്റെ ഹദീസുകള്‍ തള്ളപ്പെടാന്‍ മാത്രം ശക്തമല്ല. കാരണം ഇവയൊന്നും തന്നെ സത്യസന്ധതയെ ബാധിക്കുന്ന ആരോപണമല്ല. മറിച്ച് കൃത്യതയുമായി ബന്ധപ്പെട്ടതാണ്. ഹദീസ് നിരൂപണത്തില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ വിവക്ഷ അറിയുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടുന്നതാണ്. (ഇമാം സുയൂഥി, തദ്രീബുറാവി, 294 നോക്കുക).
നസാഇ പറഞ്ഞു: ‘വേണ്ടത്ര ശക്തനല്ല’ എന്ന ആരോപണം പ്രശ്നമുള്ളതല്ല’ (ദഹബി, മൂഖിള:82) കൃത്യത യുമായി ബന്ധപ്പെട്ട ആരോപണം മൂലം ഹദീസ് ബലഹീനമാകുന്നതല്ല. മറിച്ച് സ്വഹീഹിന്റെ തൊട്ടുതാഴെയുള്ള ഹസനായിത്തീരുന്നതാണ്. ഇമാം ഇബ്നുഹജര്‍ അസ്ഖലാനി പറയുന്നത് കാണുക:
“കൃത്യത കുറയുമ്പോഴാണ് ഹദീസ് ഹസനാകുന്നത്” (നുഖ്ബതുല്‍ ഫിക്ര്‍: 32). ഇതേ കാര്യം അബ്ദുല്‍ഹഖ് ദഹ്.ലവി
വിയും പറയുന്നു:”ഹസനായ ഹദീസില്‍ പരിഗണിക്കപ്പെടുന്ന ന്യൂനത കൃത്യതയുടെ കുറവ് മാത്രമാണ്” (മുഖദ്ദിമതു മിശ്കാത് 12). എന്നാല്‍, ഹസനായ ഹദീസ് ലക്ഷ്യത്തിനു പറ്റുമെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാമെന്ന കാര്യത്തില്‍ ഇന്നോളം വരെയുള്ള മുസ്‌ലിം ലോകത്തിനു തര്‍ക്കമില്ല. ഇമാം നവവി(റ) പറയുന്നു:
“ലക്ഷ്യത്തിനു പറ്റുമെന്ന കാര്യത്തില്‍ ഹസനായ ഹദീസ് സ്വഹീഹായ ഹദീസിനെപ്പോലെ തന്നെയാണ്. ശക്തിയില്‍ അതിനെക്കാള്‍ താഴെയാണെങ്കിലും. അതുകൊണ്ടാണ് പലരും ഹസനായ ഹദീസിനെ സ്വഹീഹിന്റെ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്തിയത്” (ഇമാം നവവി, തഖ്രീബ്: 128). ഇനി, ഹസനായ ഹദീസ് മറ്റു പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്വഹീഹിന്റെ സ്ഥാനത്തേക്കുയരുന്നതാണ്. ഇമാം നവവി(റ) തന്നെ പറയുന്നത് കാണുക:
“സത്യസന്ധത കൊണ്ട് പ്രസിദ്ധനായ, കൃത്യതയിലും മനഃപാഠത്തിലും പിന്നിലായ ഒരു വ്യക്തി ഉദ്ധരിച്ച ഹദീസ് മറ്റു വഴികളിലൂടെയും ഉദ്ധരിക്കപ്പെട്ടാല്‍ ശക്തിപ്രാപിക്കുന്നതും ഹസനില്‍നിന്നും സ്വഹീഹിലേക്ക് ഉയരുന്നതുമാണ്” (ഇമാം നവവി, തഖ്രീബ് 141). എന്നാല്‍ സത്യസന്ധനായ അബൂജഅ്ഫര്‍റാസി ഉദ്ധരിച്ച ഈ ഹദീസ് പ്രബലമായ വിവിധ പരമ്പകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നത് കാണുക:”സ്വഹീഹായ പരമ്പര സഹിതം വിവിധ വഴികളിലൂടെ ദാറഖുത്നി ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്”(ശറഹുല്‍ മുഹദ്ദബ് 3/504). എന്നാല്‍, ഇത്രയും പറഞ്ഞത് അബൂജഅ്ഫര്‍ റാസിയുടെ കൃത്യതയെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പുണ്ടെന്ന സങ്കല്‍പ്പമനുസരിച്ചാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഉദ്ധരിച്ച എല്ലാ ഹദീസുകള്‍ക്കും ഈ ആരോപണങ്ങള്‍ ബാധകമല്ല. ഇക്കാര്യം പണ്ഡിതന്‍മാര്‍ വളരെ വ്യക്തമായി തന്നെ വിവരിച്ചിട്ടുണ്ട്. ഇമാം ദഹബി പറയുന്നത് കാണുക: ശഅ്ബിയില്‍ നിന്നും ഒരുകൂട്ടം ആളുകളില്‍നിന്നും ഉദ്ധരിക്കുന്നതില്‍ വളരെയധികം സത്യസന്ധന്‍ (ദഹബി, മുഗ്നിലിളുഅഫാഅ് 2/505) “ഇബ്നു അദിയ്യ് പറഞ്ഞു: അദ്ദേഹത്തിനു നല്ല ഹദീസുകളുണ്ട്. അദ്ദേഹം ഉദ്ധരിച്ച അധിക ഹദീസുകള്‍ക്കും തകരാറില്ല” (ഇബ്നു ഹജര്‍ അസ്ഖലാനി, തഹ്ദീബുത്തഹ്ദീബ്: 6/395). അഥവാ, അബൂജഅ്ഫര്‍ റാസി ഉദ്ധരിച്ച ചില ഹദീസുകള്‍ക്ക് മാത്രമേ തകരാറുള്ളൂ. ആ ഹദീസുകള്‍ ഏതാണെന്നും പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു മഈന്‍ പറഞ്ഞു: സത്യസന്ധനാണ്. മുഗീറയില്‍ നിന്നും ഉദ്ധരിക്കുന്നതില്‍ പിഴവ് സംഭവിക്കുന്നു (തഹ്ദീബുത്തഹ്ദീബ് 6/395). എന്നാല്‍ “നബി(സ്വ) ദുനിയാവില്‍ നിന്നും വിട്ടുപിരിയുന്നതുവരെ സ്വുബ്ഹിയില്‍ ഖുനൂത്തോതി” എന്ന ഹദീസ് അബൂജഅ്ഫര്‍ റാസി മുഗീറയില്‍ നിന്നും ഉദ്ധരിച്ചതല്ല. മറിച്ച് റബീഉബ്നു അനസില്‍ നിന്നും ഉദ്ധരിച്ചതാണ്. അതുകൊണ്ടുതന്നെ ഈ ഹദീസിനു ഒരുനിലക്കും ബലഹീനത ബാധിക്കുകയില്ല. അതുകൊണ്ടാണ് ഈ ഹദീസ് സ്വഹീഹാണെന്ന് ഇമാമുകള്‍ പറഞ്ഞത്. സുന്നികള്‍ അതംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
ചുരുക്കത്തില്‍, സ്വുബ്ഹി നിസ്കാരത്തിലെ ഖുനൂത് സുന്നത്താണെന്നതിന് സ്വഹീഹായ ഹദീസുകള്‍ തന്നെ ഇവിടെ ഉദ്ധരിച്ചു കഴിഞ്ഞു. സ്വുബ്ഹിയിലെ ഖുനൂത് നബി(സ്വ) നിര്‍ത്തിവെച്ചിട്ടില്ല. മറിച്ച് ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു മാസക്കാലം നബി(സ്വ) നാസിലത്തിന്റെ ഖുനൂത്തോതിയിരുന്നു. അതാണ് നിര്‍ത്തിവെച്ചത്. ഈ ഒരു മാസക്കാലം സ്വുബ്ഹിയിലെ ഖുനൂതിലും നബി(സ്വ) ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനയും നിര്‍ത്തിവെച്ചു. പക്ഷേ, സ്വുബ്ഹിയിലെ ഖുനൂത് നിര്‍ത്തിവെച്ചില്ല. ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക:  “അനസ്(റ) ഉദ്ധരിക്കുന്നു: റിഅ്ല്‍, ദക്.വാന്‍, ഉസയ്യ, ബനൂ ലഹ്.യാന്‍ ഗോത്രക്കാര്‍ ശത്രുക്കള്‍ക്കെതിരില്‍ നബി(സ്വ)യോട് സഹായം ആവശ്യപ്പെട്ടു. എഴുപത് അന്‍സാരികളെ നബി(സ്വ) അവര്‍ക്ക് സഹായികളായി അയച്ചു. ഞങ്ങള്‍ അവരെ കുറിച്ച് അക്കാലത്തെ ഓത്തുകാര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. അവര്‍ പകല്‍ വിറക് ശേഖരിക്കുന്നവരും രാത്രിയില്‍ നിസ്കരിക്കുന്നവരുമായിരുന്നു. അവര്‍ ബിഅ്റ് മഊനയിലെത്തിയപ്പോള്‍ അവരെ ചതിയില്‍ പെടുത്തി കൊലചെയ്തു. ഈ വിവരം നബി(സ്വ( അറിഞ്ഞപ്പോള്‍, റിഅ്ല്‍, ദക്.വാന്‍ ഉസയ്യ, ബനൂ ലഹ്.യാന്‍ എന്നീ അറബ് ഗോത്രങ്ങള്‍ക്കെതിരില്‍ സ്വുബ്ഹിയില്‍ ഒരു മാസക്കാലം പ്രാര്‍ത്ഥിച്ചുകൊണ്ട് ഖുനൂത്തോതി. അനസ ്(റ) പറഞ്ഞു: അവരുടെ കാര്യത്തില്‍ ഞങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. പിന്നീടത് ഉയര്‍ത്തപ്പെട്ടു” (ബുഖാരി).
ശത്രുക്കള്‍ക്കെതിരില്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള ഖുനൂത്താണ് സ്വുബ്ഹിയില്‍ ഒരു മാസക്കാലം നബി(സ്വ) നിര്‍വഹിച്ചതെന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ ശത്രുക്കള്‍ക്കെതിരില്‍ പ്രത്യേകം പ്രാര്‍ത്ഥന ഉള്‍ക്കൊള്ളാത്ത, സാധാരണ സ്വുബ്ഹിയില്‍ ഓതാറുള്ള ഖുനൂത് ഇതിനുമുമ്പും ശേഷവും നബി(സ്വ) നിര്‍വഹിച്ചിരുന്നു. അതൊരിക്കലും നിര്‍ത്തിവെച്ചിട്ടില്ല. ഇതാണ് സ്വഹീഹായ ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നത്. അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം ഇമാം ശാഫിഈ(റ) അവിടത്തെ ഉമമില്‍ പറഞ്ഞതും ഇതുതന്നെയാണ്. ‘ഹദീസ് സ്വഹീഹായാല്‍ അതാണ് എന്റെ മദ്ഹബ്’ എന്ന് ഇമാം ശാഫിഈ(റ)പറഞ്ഞതിന്റെ വിവക്ഷയും ഇതുതന്നെയാണ്.

Tuesday, January 8, 2019

ബിദ്അത്തും പുത്തൻവാദ പരിണാമങ്ങളും●



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ബിദ്അത്തും പുത്തൻവാദ പരിണാമങ്ങളും● അലവിക്കുട്ടി ഫൈസി എടക്കര 0 COMMENTS
BID'ATH - MALAYALAM article
ബിദ്അത്തിനെക്കുറിച്ചും ബിദ്അത്തുകാരെക്കുറിച്ചും നബി(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രവചനത്തിന്റെ പുലർച്ചയായി സമൂഹത്തിൽ ബിദ്അത്തുകാരുടെ രംഗപ്രവേശം പല കാലങ്ങളിലും രീതികളിലും ഉണ്ടാവുകയുണ്ടായി. ബിദ്അത്ത് എന്ന പദത്തിന് മുൻ മാതൃകയില്ലാത്തത് എന്നാണ് ഭാഷാർത്ഥം. അതിന്റെ വിപരീതത്തിൽ പ്രയോഗിക്കുന്ന സുന്നത്ത് എന്ന പദത്തിന് ചര്യ എന്നും. ഒരു കാര്യം നേരത്തെ ഇല്ല എന്നതിന്റെ പേരിൽ നബി(സ്വ) വിമർശിച്ചുപറഞ്ഞ വഴിപിഴച്ചതാണ് അതെന്ന് പറയില്ല. പുതിയതെന്തെങ്കിലും കണ്ടെത്തുകയോ സംവിധാനിക്കുകയോ ചെയ്തതിന്റെ പേരിൽ ഒരാൾ മുബ്തദിഉം ആവില്ല.

പുതിയതായി നിർമിക്കുന്നത് മതത്തിലാണെങ്കിലാണ് നബി(സ്വ) മുന്നറിയിപ്പ് നൽകിയ ബിദ്അത്താവുക. പുതിയ കാര്യങ്ങൾ മതത്തിൽ കടത്തിക്കൂട്ടലോ തിരുത്തിക്കുറിക്കലോ ആകുന്ന ബിദ്അത്ത് എന്താണെന്ന് നബി(സ്വ) തന്നെ മനസ്സിലാക്കിത്തരുന്നുണ്ട്. അവിടുന്ന് പറയുന്നു: ”നമ്മുടെ ഈ മതത്തിൽ അതിൽ പെടാത്തതായ ഒന്നിനെ ആരെങ്കിലും പുതുതായി നിർമിച്ചാൽ അത് തള്ളപ്പെടേണ്ടതാണ് (ബുഖാരി, മുസ്‌ലിം).



പുതുതായി ഉണ്ടാക്കുന്നത് മതത്തിൽ പെടുത്തി അവതരിപ്പിക്കണം. അതുതന്നെ മതത്തിന്റെ പരിധിയിൽ വരാത്തതായിരിക്കണം. എങ്കിലാണ് തള്ളപ്പെടുക. അഥവാ, മതപരമല്ലാത്ത ഭൗതിക സൗകര്യങ്ങളോ മറ്റോ ആണെങ്കിൽ അത് പുതിയതാണെന്നത് കൊണ്ട് മാത്രം തള്ളപ്പെടില്ല. മതത്തിന്റെ പരിധിയിൽ വരുന്നതാണ് പുതിയതായി ഉണ്ടായതെങ്കിലും തള്ളപ്പെടില്ല. പുതിയതാവുക എന്നതല്ല തള്ളപ്പെടാനുള്ള മാനദണ്ഡം എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

ഇബ്‌നുറജബിൽ ഹമ്പലി(റ) പറയുന്നു: ഈ ഹദീസിലെ പദങ്ങൾ മതനിയമങ്ങൾ അവതരിപ്പിച്ചവന്റെ മതത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലാത്തതെല്ലാം തള്ളപ്പെടേണ്ടതാണെന്നറിയിക്കുന്നുണ്ട്. അതിന്റെ മറുധ്വനിയാകട്ടെ മത നിയമങ്ങൾ നൽകിയവന്റെ മതത്തിന്റെ അടിസ്ഥാനത്തിൽ വരുന്ന ഒന്നും തള്ളപ്പെടേണ്ടതല്ല എന്നും അറിയിക്കുന്നു (ജാമിഉൽ ഉലൂമിവൽ ഹികം).

മതത്തിന്റെ അടിസ്ഥാന പാഠങ്ങളെ തിരുത്തുന്നത് മതത്തിന്റെ പരിധിയിൽ പെടാത്തതും തള്ളപ്പെടേണ്ടതാണെന്നതിൽ ആർക്കും എതിരഭിപ്രായമില്ല. കാരണം അത് ‘ളലാലത്താ’ണ് എന്ന് നബി(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നബി(സ്വ)യുടെ പ്രഭാഷണങ്ങളുടെ ആദ്യത്തിൽ അവിടുന്നിങ്ങനെ പറയാറുണ്ടായിരുന്നു: കാര്യങ്ങളിൽ വളരെ മോശമായത് പുതുതായി നിർമിച്ചുണ്ടാക്കിയ മതമായി അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങളാണ്. അത്തരം എല്ലാ ബിദ്അത്തുകളും ളലാലത്ത് (വഴിപിഴച്ചത്) ആണ് എല്ലാ ളലാലത്തുകളും നരകത്തിലാണ് (നസാഈ).



‘എല്ലാ ബിദ്അത്തുകളും ളലാലത്താണ് എന്ന ഹദീസ് വാക്യത്തെ ഇമാം ഖത്ത്വാബി(റ) വിശദീകരിക്കുന്നതിങ്ങനെ: ”ഇത് ചില കാര്യങ്ങളിൽ മാത്രം പ്രത്യേകമായിട്ടുള്ളതാണ്. ചിലതിൽ ഇത് വരില്ല. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നിന്റെ വെളിച്ചത്തിലല്ലാതെയും അതിന്റെ മാതൃകയിലും മാറ്റിലുമല്ലാതെയും പുതിയതായി ഉണ്ടാക്കപ്പെട്ടവയാണ്. എന്നാൽ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളുടെ മേൽ സ്ഥാപിതമായതോ അവയിലേക്ക് മടക്കാവുന്നതോ ആണെങ്കിൽ അത് പുത്തൻ കാര്യവും വഴിപിഴച്ചതുമല്ല (മആലിമുസ്സുനൻ).

പുതുതായി ആവിഷ്‌കരിക്കപ്പെടുന്നവയിൽ നല്ലതും ചീത്തയുമായ ചര്യകളുണ്ടാവുമെന്ന് നബി(സ്വ)യുടെ ഹദീസിൽ നിന്നു തന്നെ മനസ്സിലാക്കാം. അവിടുന്ന് പറഞ്ഞു: ഒരുവൻ ഇസ്‌ലാമിൽ ഒരു നല്ല സുന്നത്ത് നടപ്പാക്കിയാൽ അവന് അതിന്റെ പ്രതിഫലവും അത് ആചരിക്കുന്നവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ അവരുടെ പ്രതിഫലത്തിന് സമാനമായ പ്രതിഫലവും അവന് ലഭിക്കും. എന്നാൽ മതത്തിൽ ചീത്തയായ ഒരു ചര്യ ആരെങ്കിലും നടപ്പാക്കിയാൽ അതിന്റെ കുറ്റവും അവനെ കൂടാതെ അത് ചെയ്യുന്നവരുടെ കുറ്റങ്ങളിൽ നിന്ന് ഒന്നും കുറയാതെ അതിന് സമാനമായ കുറ്റവും അവന് ഉണ്ടായിരിക്കും (മുസ്‌ലിം).



എല്ലാ പുതിയ കാര്യങ്ങളും ബിദ്അത്താണെന്ന് പറഞ്ഞു തള്ളേണ്ടതല്ല. മാനദണ്ഡങ്ങൾക്ക് വിധേയമായി നന്മകളും അവയിലുണ്ടാവാമെന്ന് ഈ ഹദീസും അറിയിക്കുന്നുണ്ട്. മഹാന്മാരായ പണ്ഡിതർ ഈ ആശയം വ്യക്തമാക്കിയതുമാണ്. ഇമാം ശാഫിഈ(റ)യെ ശിഷ്യൻ റബീഹ്(റ) ഉദ്ധരിക്കുന്നു:

മതകാര്യങ്ങളിൽ പുതുതായി ആവിഷ്‌കരിക്കപ്പട്ടവ രണ്ട് വിധമാണ്. ഒന്ന്: പുതുതായുണ്ടാക്കിയത് ഖുർആനോടോ സുന്നത്തിനോടോ സ്വഹാബത്തിന്റെ ചര്യയോടോ ഇജ്മാഇനോടോ എതിരായിവരുന്നത് അതാണ് ളലാലത്തായ ബിദ്അത്ത്. രണ്ട്: വല്ല നല്ല കാര്യങ്ങളും പുതുതായി ഉണ്ടാക്കി ഇവ ഒന്നിനോടും അത് എതിരുമല്ല എങ്കിൽ ഈ പുതിയ കാര്യം ആക്ഷേപിക്കപ്പെട്ടതല്ല (മഅ്‌രിഫത്തുസ്സുനനിൽ വൽ ആസ്വർ).

ബിദ്അത്ത് പുതിയ മതകാര്യ നിർമിതി എന്തെന്ന് കൃത്യമായി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം ഇബ്‌നുഅബ്ബാസിൽ ഹമ്പലി(റ) വിവരിക്കുന്നതിങ്ങനെ: ”ആരെങ്കിലും ഒന്ന് പുതിയതുണ്ടാക്കി മതത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. യഥാർത്ഥത്തിൽ അതുമായി ബന്ധപ്പെട്ട് പ്രമാണമായി അവലംബിക്കാവുന്ന ഒന്നും മതത്തിലില്ലതാനും. എങ്കിൽ അത് ളലാലത്താണ്. മതത്തിന് അതുമായി യാതൊരു ബന്ധവുമുണ്ടാവുകയില്ല. വിശ്വാസ കാര്യങ്ങളായാലും അനുഷ്ഠാന കാര്യങ്ങളായാലും ആശയ വ്യക്തതയുള്ളതോ ഇല്ലാത്തതോ ആയ വാക്കുകളായാലും ശരി” (ജാമിഉൽ ഉലൂമിവൽഹികം).



ഇമാം ശാഫിഈ(റ)യുടെ വിവരണത്തെ സംബന്ധിച്ച് ഇമാം അബൂശാമ(റ) എഴുതുന്നു: ‘നല്ല ആചാരങ്ങൾ അനുവദനീയവും പ്രിയങ്കരവുമാണെന്നതും നല്ല നിയ്യത്തോടെ അതു ചെയ്യുന്നവർക്ക് പ്രതിഫലം പ്രതീക്ഷിക്കാവുന്നതുമാണെന്നതും അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ് (അൽബാഇസ് അലാ ഇൻകാറിൽ ബിദഇ).

ഖുർത്വുബി(റ) കൂടുതൽ വ്യക്തമായി ഇക്കാര്യം വിവരിക്കുന്നുണ്ട്. ഒരു പുതിയ കാര്യം ഇസ്‌ലാമിക നിയമത്തിൽ അടിസ്ഥാനമുള്ളതോ ഇല്ലാത്തതോ ആവാം. അടിസ്ഥാനമുള്ളത് അല്ലാഹു ക്ഷണിച്ചതും നബി(സ്വ) പ്രേരിപ്പിച്ചതുമായ കാര്യങ്ങളുടെ വ്യാപ്തിയിൽ വരും. അങ്ങനെയെങ്കിൽ അത് പ്രശംസനീയ കാര്യങ്ങളിലാണ് ഉൾപ്പെടുക. അതിനൊരു പ്രവർത്തന മാതൃക ഇല്ലെങ്കിലും അതു ചെയ്യുന്നവൻ അത് മുമ്പ് ചെയ്തിട്ടില്ലെങ്കിലും ശരി. എല്ലാ പുതിയതും പിഴച്ചതാണെന്നത് കൊണ്ട് നബി(സ്വ) ഉദ്ദേശിക്കുന്നത് ഖുർആനിനോടോ സുന്നത്തിനോടോ സ്വഹാബത്തിന്റെ പ്രവർത്തനത്തിനോടോ എതിരായ കാര്യങ്ങളെയാണ്. മതത്തിൽ ഒരു നല്ല ചര്യ ആരെങ്കിലും നടപ്പാക്കിയാൽ എന്ന് തുടങ്ങുന്ന ഹദീസ് പുതിയതായി ഉണ്ടാക്കുന്നവയിൽ നല്ലതും ചീത്തയും ഉണ്ട് എന്നതിലേക്കുള്ള സൂചനയാണ് (തഫ്‌സീറുൽ ഖുർത്വുബി).

ബിദ്അത്ത് എന്ന് പറഞ്ഞ് സമൂഹത്തെ നല്ലതു ചെയ്യുന്നതിന് തടസ്സം നിൽക്കുന്നവരെ തിരിച്ചറിയുകയും യഥാർത്ഥത്തിൽ ബിദ്അത്ത് എന്താണെന്ന് ശരിയാംവണ്ണം മനസ്സിലാക്കുകയും വേണമെന്ന് സാരം.

അല്ലാമാ സഅ്ദുദീനി തഫ്താസാനി(റ) സുന്നത്തിനെ നബി(സ്വ)യുടെ മാർഗമെന്നും വിശദീകരിച്ചിട്ടുണ്ട് (ശറഹുൽ മഖാസ്വിദ് 2/271) തുടർന്ന് മോശമായ ബിദ്അത്ത് എന്താണെന്നും അതിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സ്വഹാബത്തിന്റെ കാലത്ത് ഇല്ലാതിരിക്കുക എന്നതു മാത്രം കാരണമല്ല എന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്. ബിദ്അത്താരോപകരെ കുറിച്ചദ്ദേഹം എഴുതുന്നു: മോശമായ ബിദ്അത്ത് എന്താണെന്നവർക്കറിയില്ല. സ്വഹാബത്തിന്റെ ത്വാബിഉകളുടെയോ കാലത്ത് ഇല്ലാത്തതും മതപരമായ തെളിവ് ലഭിക്കാത്തതുമായ പുതിയ നിർമിത കാര്യങ്ങളാണ് ബിദ്അത്ത്. എന്നാൽ വിവരദോഷികളായ ചിലർ സ്വഹാബത്തിന്റെ കാലത്ത് ഇല്ലാത്ത കാര്യങ്ങളെ അക്കാരണത്താൽ മോശമായ ബിദ്അത്താക്കുന്നുണ്ട്, ഒരു പ്രമാണവുമില്ലാതെ തന്നെ. അതിനവർ അവലംബിക്കുന്നത് ‘പുതുതായി നിർമിച്ചുണ്ടാക്കിയ കാര്യങ്ങളെ ശ്രദ്ധിക്കണം, അവ വർജിക്കണം’ എന്ന ഹദീസ് വാക്യമാണ്. ദീനിൽ പെടുന്നതല്ലാത്ത കാര്യങ്ങൾ ദീനിൽ പെടുത്തുന്നതിനെയാണ് അതു കൊണ്ടുദ്ദേശിക്കുന്നതെന്ന് അവർക്കറിയില്ല (ശറഹുൽ മഖാസ്വിദ്: 2/271).



സ്വഹാബത്തിന്റെ മാത്രമല്ല സ്വഹാബത്തിനെ പിന്തുടരാൻ ഭാഗ്യം ലഭിച്ചവർ ചെയ്തിട്ടില്ലാത്ത കാര്യം തന്നെ മോശമായ ബിദ്അത്തായി വർജ്ജിക്കണമെന്ന് പറയാൻ മതപരമായ തെളിവ് വേണം. ഇനി അവരുടെ കാലത്തുണ്ടായ ഒരു കാര്യം തന്നെ മോശമാണെന്നതിന് തെളിവുണ്ടെങ്കിൽ അതും വർജിക്കേണ്ടതാണ്. സ്വഹാബത്തിന്റെ ചര്യയിൽ നിന്ന് പുറം കടക്കുന്നതിനെക്കുറിച്ച് നബി(സ്വ) തങ്ങൾ തന്നെ ‘തർക്കുസ്സുന്ന:’ അഥവാ സുന്നത്തിന് ഉപേക്ഷിക്കലാണെന്ന് പറഞ്ഞിട്ടുണ്ട്. സൽകർമങ്ങൾ പ്രായശ്ചിത്തമായിത്തീരുമെന്ന് വിവരിക്കുന്ന ഹദീസിൽ, സൽകർമങ്ങൾ കൊണ്ടു മാത്രം പൊറുക്കപ്പെടാത്ത മൂന്ന് കാര്യങ്ങൾ പരമാർശിക്കുന്നുണ്ട്. ഒന്ന്: അൽ ഇശ്‌റാകു ബില്ലാഹി, രണ്ട് നക്‌സുസ്സ്വഫഖ: മൂന്ന്: തർക്കുസ്സുന്നത്തി എന്നിവയാണത്. അബൂഹുറൈറ(റ) പറയുന്നു: ”അല്ലാഹുവിന്റെ റസൂലേ, അൽ ഇശ്‌റാകുബില്ലാഹി എന്താണെന്ന് ഞങ്ങൾക്കറിയാം (അല്ലാഹുവിനോട് പങ്കുകാരെ വിശ്വസിക്കലാണത്). എന്നാൽ നക്‌സുസ്സ്വഖഫ: എന്താണെന്ന് വിവരിച്ചാലും. നബി(സ്വ) പറഞ്ഞു: നീ ഒരാൾക്ക് ബൈഅത്ത് ചെയ്യുകയും പിന്നീട് അയാളോടെതിരായി വാളെടുത്ത് പോരാടുകയും ചെയ്യുക എന്നതാണ്. എന്നാൽ തർകുസ്സുന്നത്ത് (സുന്നത്തിനെ ഒഴിവാക്കൽ) എന്നാൽ ‘അൽജമാഅത്തിൽ നിന്ന് പുറത്തുപോവലാണ്!’ (ഹാകിം).

മഹാന്മാരായ ഇമാമുകൾ ‘തർക്കുസ്സുന്ന’യെ മഹാ പാപങ്ങളിൽ പെടുത്തിയാണെണ്ണിയിരിക്കുന്നത്. ഇബ്‌നുഹജറിൽ ഹൈതമി(റ) കിതാബുസ്സവാജിറിൽ അൻപത്തി ഒന്നാമത്തെ മഹാപാപമായി പറയുന്നത് ‘തർക്കുസ്സുന്ന’ യെയാണ്. അതിൽ ഇമാം ജലാലുൽ സുൽഖീനി(റ)യെ ഉദ്ധരിക്കുന്നതിങ്ങനെ: ജമാഅത്തിൽ നിന്ന് മാറുക എന്നാൽ ബിദ്അത്തുകൾ പിന്തുടരലാണ്. ശൈഖുൽ ഇസ്‌ലാം സ്വലാഹുൽ അലാഈ (പ്രസിദ്ധ അശ്അരി ശാഫിഈ ഫഖീഹും മുഫസ്സിറും മുഹദിസുമായ അദ്ദിമശ്ഖി) അവിടുത്തെ ഖവാഇദിലും (അൽ മജ്മൂഉൽ മുദ്ഹബ്, ഫീ ഖവാഇദിൽ മദ്ഹബ്) കുലാലുൽ ബുൽഖീനി(റ)യും മറ്റും ഇതിനെ മഹാപാപമായി എണ്ണിയിട്ടുണ്ട്. (കിതാബുസ്സവാജിർ 1/253, 254)

സമൂഹത്തിൽ എക്കാലത്തും സ്വീകാര്യമായ പണ്ഡിത മഹത്തുക്കളും ഇമാമുകളും നബി(സ്വ)യുടെ മുന്നറിയിപ്പിനെക്കുറിച്ച് സമൂഹത്തെ ബോധവൽകരിക്കാൻ പരിശ്രമിച്ചിട്ടുണ്ട്. ദുരൂഹതകൾ പടർത്തിയും ദുർവ്യാഖ്യാനങ്ങൾ നടത്തിയും നേരായ സരണയിൽ നിന്ന് വ്യതിചലിപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്നും സമൂഹത്തെ രക്ഷിക്കാനിത് വഴി അവർക്കായി. സുന്നത്ത് ബിദ്അത്ത് എന്നിവ എന്താണെന്നും അവയുടെ ശരിയായ ആശയമെന്താണെന്നും ഹദീസിൽ അവ കൊണ്ടുദ്ദേശിച്ചതെന്താണെന്നും മനസ്സിലാക്കാൻ ഉപരി വിശദീകരണം മതിയാകും.



ദീൻ നിലനിർത്താനും പ്രബോധനത്തിനും അല്ലാഹു സ്വീകരിച്ച മാർഗങ്ങളിൽ പ്രമാണങ്ങൾ മാത്രമല്ല ഉള്ളത്. അതിന്റെ പ്രയോക്താക്കളായ മാതൃകകളുമുണ്ടായിരുന്നു. പ്രവാചകന്മാരിൽ നിന്നും മത നിയമങ്ങളും പാഠങ്ങളും ഏറ്റെടുക്കുന്നതിന് നിയോഗ ഭാഗ്യമുണ്ടായവരാണ് അനുചരന്മാർ. അവരിൽ നിന്നും അതേറ്റെടുക്കാൻ ഭാഗ്യമുണ്ടായവരാണ് താബിഉകൾ. അവരുടെ പ്രവർത്തനങ്ങൾ പ്രമാണത്തിന്റെ പ്രയോഗ രീതികൾ സമർപ്പിക്കൽ കൂടിയായിരുന്നു. അത് കൃത്യമായി നിർവഹിക്കുന്നതിൽ അവർ കഠിനപരിശ്രമം തന്നെ നടത്തുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സത്യസരണിയിൽ നിലകൊള്ളാൻ അവരെ പിൻപറ്റിയേ തീരൂ. ഇമാം തഫ്താസാനി(റ) സുന്നത്ത് (നബിചര്യ) ആണ് ജമാഅത്ത് (സ്വഹാബത്തിന്റെ ചര്യ) താബിഉകളുടെ പാഠങ്ങൾ എന്നിങ്ങനെ ദീനിന്റെ സ്രോതസ്സുകൾ പഠിപ്പിച്ചത് ഈ മഹാന്മാരായ പൂർവ്വികരുടെ കൂട്ടായ്മയോടെതിരായാൽ അവരുടെ സരണിയിൽ നിന്ന് മാറിയാൽ… ‘തർക്കുസ്സുന്ന’ സുന്നത്തിനെ വെടിഞ്ഞവൻ എന്ന അവസ്ഥയിലേക്കാണ് അധപതിക്കുക. അത് മഹാപാപമായ ബിദ്അത്താണ്.

ഖുർആനും സുന്നത്തും നേരിട്ട് കേൾക്കാനും അവയുടെ മാതൃകകളും വിശദീകരണങ്ങളും അറിയാനും അവസരമുണ്ടായവരെ അവഗണിക്കുക എന്നതാണ് കാലാകാലങ്ങളിൽ രംഗത്ത് വന്ന മുഴുവൻ മുബ്തദിഉകളുടെയും രീതി. പ്രമാണങ്ങൾക്കു നൽകപ്പെട്ട ഔദ്യോഗികമായ വ്യാഖ്യാനത്തെ അവഗണിക്കുന്നവർ അകപ്പെടുന്നത് ആദർശപരമായ വലിയ അപകടത്തിലാണ്. ഭാഷാ പരിജ്ഞാനം അടിസ്ഥാനമാക്കി പ്രമാണങ്ങളെ സമീപിക്കുന്ന ഗതികേടാണവർക്കുണ്ടാവുന്നത്.

അടിസ്ഥാനപരമായി ബിദ്അത്ത് കക്ഷികൾ സ്വഹാബത്തിനെ അവമതിക്കുന്നവരാണെന്ന് കാണാം. അതോടുകൂടെ അവർ മുഖേന കൈമാറ്റം ചെയ്യപ്പെട്ട വിശുദ്ധ പ്രമാണങ്ങളെ സംബന്ധിച്ചും മതിപ്പ് കുറയുക എന്നത് സ്വാഭാവികം. അപ്പോൾ പിന്നെ തങ്ങളുടെ ഇംഗിതം പോലെ അവയെ കൈകാര്യം ചെയ്യാൻ അത്തരക്കാർ ധൃഷ്ടരാവും. ഖുർആൻ സൂക്തങ്ങളും ഹദീസ് വചനങ്ങളും ദുർവ്യാഖ്യാനം നടത്തുന്നതിൽ ഒരു വൈമനസ്യവുമില്ലാത്തവരാണ് എക്കാലത്തെയും മുബ്തദിഉകൾ.

സ്വഹാബത്തിൽ പ്രധാനിയും ഇസ്‌ലാമിലേക്ക് ആദ്യമായി കടന്നുവന്ന് നബി(സ്വ)യുടെ സന്തതസഹചാരിയും സഹായിയുമായി പ്രവർത്തിച്ച് ധന്യത നേടുകയും ചെയ്ത അബൂബക്ർ(റ)വിനെ, ഇസ്‌ലാമിന്റെ പരസ്യപ്രബോധനത്തിനും വികാസത്തിനും ഏറെ സഹായം ചെയ്ത ഉമർ(റ)വിനെയുമടക്കം സ്വഹാബത്തിനെ കാഫിറാക്കി കുറച്ചാളുകൾ ആദ്യകാലത്ത് രംഗത്തെത്തി. സ്വഹാബത്തിന്റെ പൊതുവായ അംഗീകാരവും നിലപാടുകളും തെറ്റാണെന്ന് പ്രഖ്യാപിച്ചവരുമുണ്ടായി. നബി(സ്വ) പഠിപ്പിച്ച ‘ഖദ്‌റി'(വിധി വിശ്വാസം)ൽ തെറ്റായ വാദഗതികളുമായി ചിലർ പ്രചാരണം നടത്തി. സ്വഹാബത്തിന്റെ മാതൃകയെ, ജീവിതത്തെ, ആദർശത്തെ തള്ളി സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ആശയം മെനഞ്ഞ് ഖുർആനിനെയും സുന്നത്തിനെയും ദുരുപയോഗിക്കുയായിരുന്നു അവർ. ഖവാരിജത്ത്, ശഈഅത്ത്, ഖദ്‌രിയ്യത്ത് തുടങ്ങിയ പാർട്ടികൾ ഉദാഹരണം

പിൽക്കാലത്ത് പലപ്പോഴായി രംഗത്തുവന്ന കക്ഷികളായ മുഅ്തസിലത്ത്, മുർജിഅത്ത്, നജ്ജാരിയ്യത്ത്, ജഹ്മിയ്യത്ത്, മശബ്ബിഹത്ത്, മുഅത്ത്വിലത്ത് തുടങ്ങിയ പാർട്ടികളും ചിന്തകളും വ്യത്യസ്തമല്ല. അവരുടെ വിമർശനങ്ങൾ നിരീക്ഷിച്ചാൽ സൽസരണിയിൽ നിന്നും ഉള്ള വ്യതിയാനത്തിന്റെ ഗുരുതരമായ വകഭേദങ്ങൾ കാണാനാവും. തങ്ങൾക്ക് കൗതുകകരമായ തോന്നിയ ഏതെങ്കിലും ഒരു ഖുർആനിക സൂക്തമോ, ഹദീസോ ഉയർത്തിപ്പിടിച്ച് മറ്റുള്ളതിനെയും മറ്റുള്ളവരെയും തള്ളുക എന്നതാണവരുടെ പൊതുവായ രീതി. തങ്ങളുടെ യുക്തിക്കും ബുദ്ധിക്കും ഇണങ്ങിയതെന്ന് അവർക്ക് തോന്നിയവയെ ഇസ്‌ലാമിക പ്രമാണങ്ങളുടെ പരിധിക്ക് പുറത്ത് നിന്നും സ്വീകരിച്ചവരുമുണ്ട്.



പുതിയ കാലത്ത് നമുക്കിടയിൽ പ്രവർത്തിക്കുന്ന ബിദ്അത്ത് കക്ഷികളും ഇതേ രീതിയാണനുവർത്തിക്കുന്നത്. മുൻഗാമികളായ സച്ചരിതരോട് അവർക്കുള്ള നിലപാട് അവരുടെ കൃതികളും പ്രഭാഷണങ്ങളും നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. പഴയകാല കക്ഷികളുടെ പിഴച്ച വാദങ്ങളുടെയും നിലപാടുകളുടെയും തനിയാവർത്തനമോ പരിഷ്‌കൃത രൂപമോ തന്നെയാണിവരിലും ഉള്ളത്. പ്രമാണങ്ങളെ അതിന്റെ യഥാർത്ഥ വിതരണ വിനിമയ സേവകരിൽ നിന്നും സ്വീകരിക്കാതെ വന്നപ്പോൾ, സ്വയം വിശദീകരണത്തിന് അപ്രമാദിത്വം നൽകേണ്ടിവന്നു. അങ്ങനെ രൂപപ്പെടുന്ന ഒന്നിനെ മാറ്റിനിറുത്തുന്നതിന് പൂർവിക പണ്ഡിതരുടെ വിശദീകരണങ്ങളും സമൂഹത്തിന്റെ പാരമ്പര്യവും പോരാതെ വന്നു. അങ്ങനെയാണ് ഓരോരുത്തരും സർവയോഗ്യമുജ്തഹിദുകൾ എന്ന നിലയിൽ രംഗത്ത് വന്നിരിക്കുന്നത്. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയായ തൗഹീദിലും രിസാലത്തിലും മറ്റു വിശ്വാസ കാര്യങ്ങളിലും കാതലായ മാറ്റങ്ങളുമായി പരസ്പരം പോരടിക്കുന്ന ബിദ്അത്തിന്റെ കക്ഷികളെ വർത്തമാന കാലത്ത് നമുക്ക് നേരിൽ കാണാവുന്നതാണ്. തൗഹീദിൽ തന്നെ തർക്കമുണ്ടായിട്ട് തമ്മിൽ തല്ലുന്നവർ പരസ്പരം കുഫ്‌റും ശിർക്കുമാരോപിക്കുന്ന രംഗങ്ങൾ വരെയുണ്ടായി. മുജാഹിദ് സംഘടനയിൽ പെട്ടവർ പരസ്പരം കുഫ്‌റാരോപിച്ച് ആയത്തുകളും ഹദീസുകളും ഓതിയത് കേരളം കേട്ടതാണ്. വിരുദ്ധങ്ങളായ ആദർശങ്ങൾ സ്വയം സൃഷ്ടിച്ച് അതിനെ സഹായിക്കാൻ ഖുർആൻ ഓതുകയും ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നവർക്ക് പറ്റിയ പരമാബദ്ധം അവയുടെ പ്രമാണികവും ഔദ്യോഗികവുമായ വ്യാഖ്യാനങ്ങളെ അവഗണിച്ചു എന്നതാണ്. അതാണ് അൽജാമിഅത്തിനെതിരാവുക എന്ന ഗുരുതരമായ ബിദ്അത്ത്. പ്രകടമായ അടയാളങ്ങൾ തന്നെ മുബ്തദിഉകളെ വ്യക്തമായിക്കാണാൻ സഹായിക്കുന്ന കാലമാണിത്. എന്നിട്ടും ചില മൗലവിമാരെ അന്ധമായി അനുകരിച്ച് വിശ്വാസ കാര്യങ്ങളിൽ പോലും അറിവിന്റെ പിൻബലമില്ലാതെ ‘മുഖല്ലിദു’കളായി കഴിയുന്നവരുടെ കാര്യം മഹാകഷ്ടമെന്നേ പറയേണ്ടൂ….

ബിദ്അത്ത് കാരെ അകറ്റുക


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

വഹാബിബന്ധുക്കൾ പറയൂ ; ഈ ഫത്‌വകൾ എന്തുചെയ്യണം?● അബ്ദുറഹ്്മാൻ ദാരിമി സീഫോർത്ത് 0 COMMENTS
article about vahabism- malayalam
തർക്കുൽ മുവാലാത്ത്(ബന്ധ വിഛേദം) സമസ്തയുടെ പ്രസിദ്ധവും ആധികാരികവുമായ പ്രമേയമാണ്. സമസ്തയുടെ പ്രമേയങ്ങളിൽ തർക്കുൽ മുവാലാത്തിനോളം ശ്രദ്ധേയമായ മറ്റൊന്നില്ലെന്ന് പറയുന്നതാവും ശരി. ബിദഈ കക്ഷികളെ പ്രകോപിപ്പിച്ചതും ഭൗതിക-രാഷ്ട്രീയ താൽപര്യക്കാരെ അലോസരപ്പെടുത്തിയതും പ്രസ്തുത പ്രമേയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. എന്തായിരുന്നു ഇത്തരമൊരു പ്രമേയത്തിന്റെ പശ്ചാത്തലം? മുസ്‌ലിംകളിൽ നിരാക്ഷേപം ശിർക്കും കുഫ്‌റും ആരോപിച്ച്, നിഷ്‌കാസനത്തിന് ആഹ്വാനം ചെയ്ത്, സമുദായത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രംഗത്ത് വന്ന പുത്തൻ വാദികൾ ഉണ്ടാക്കി വെച്ച വിനകൾ ചെറുതല്ല. ഒറ്റ മനസ്സോടെ ഐക്യത്തിൽ ജീവിച്ച് പോന്ന മുസ്‌ലിം വിശ്വാസികൾക്കിടയിൽ അനൈക്യത്തിന്റെ വിത്തുകൾ പാകിയാണ് ഇവരുടെ രംഗപ്രവേശം. കുടുംബ ബന്ധങ്ങൾ ചിന്നിച്ചിതറി, മഹല്ലുകൾ താറുമാറായി, സൗഹൃദാന്തരീക്ഷത്തിന് മങ്ങലേറ്റു, പള്ളികൾ കയ്യേറിയും മഹത്തുക്കളുടെ മഖ്ബറകൾ തച്ചുടച്ചും ബിദഈ കാപാലികർ ഉറഞ്ഞു തുള്ളി. ഖുർആൻ വളച്ചൊടിച്ചും ഹദീസുകൾ ദുർവ്യാഖ്യാനം ചെയ്തും പുതിയ ഗവേഷണങ്ങൾ പുറത്ത് വന്ന് കൊണ്ടിരുന്നു. പതിമൂന്ന് നൂറ്റാണ്ടുകളായി കേരള മുസ്‌ലിംകൾ അറിഞ്ഞും അനുഭവിച്ചും വരുന്ന ഇസ്‌ലാമിനെ കുഴിച്ച് മൂടാനായിരുന്നു ബിദഇകളുടെ പുറപ്പാട്. ഭൂരിപക്ഷം വരുന്ന മുസ്‌ലിംകൾ മാത്രമല്ല, അവരുടെ മുൻഗാമികളുമെല്ലാം മതവൃത്തത്തിൽ നിന്ന് പുറത്താണെന്ന് വിളിച്ച് കൂവാൻ ഒരു മടിയും ഇവർക്കുണ്ടായില്ല. ശിർക്ക് ആരോപിക്കുക മാത്രമല്ല, ഓരോ സുന്നികളും ശിർക്കിന്റെ ഹോൾസെയിൽ ഏജന്റുമാരാണെന്നും മഹത്തുക്കളുടെ മഖാമുകൾ ശിർക്കിന്റെ കേന്ദ്രങ്ങളാണെന്നും എഴുതിയും പ്രസംഗിച്ചും അവർ ചുറ്റിക്കറങ്ങി. സുന്നികളെ കൊല്ലൽ നിർബന്ധമാണെന്ന് വരെ എഴുതി പിടിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് പല ഘട്ടങ്ങളിലായി മഹാന്മാരായ പണ്ഡിതന്മാർ ബിദഇകളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. ഇത് മതപരമായ കൃത്യനിർവ്വഹണമായിരുന്നു. പണ്ഡിത ദൗത്യമായിരുന്നു. ദീനിനെ വക്രീകരിക്കാൻ ഇറങ്ങി തിരിച്ചവരെ തിരിച്ചറിയാനുള്ള ഐഡന്റിറ്റിയായിരുന്നു. കഴിഞ്ഞ കാല പണ്ഡിത മഹത്തുക്കളുടെ ശക്തമായ ചെറുത്ത് നിൽപ്പാണ് ബിദ്അത്തുകാരുമായി അകലം പാലിക്കാൻ മുസ്‌ലിംകളെ പ്രചോദിപ്പിച്ചത്. ശക്തവും കാർക്കശ്യവുമുള്ള നയനിലപാടുകളാണ് മുൻഗാമികൾ ബിദ്അത്തുകാരോട് സ്വീകരിച്ചത്. പതിയുടെയും ഹസൻ മുസ്‌ലിയാരുടെയും മറ്റും പ്രസംഗങ്ങളിൽ ആകൃഷ്ടരായി ഭാര്യമാരെ ത്വലാഖ് ചൊല്ലി പിരിച്ചവരും കുടുംബത്തിൽ നിന്ന് തെറ്റി പിരിഞ്ഞവരും ബിദ്അത്തിനെതിരെ കടുത്ത നയനിലപാടുകളിൽ ഉറച്ച് നിന്ന് നാട് വിട്ട് താമസം മാറ്റിയവരും വരെ കേരളത്തിലുണ്ടായിട്ടുണ്ട്.

സാത്വികരും സൂക്ഷ്മ ജ്ഞാനികളുമായ പണ്ഡിതന്മാരാണ് തർക്കുൽ മുവാലാത്തിന്റെ മുഫ്തിമാർ. അവർ ചില്ലറക്കാരായിരുന്നില്ല. പ്രസ്തുത ഫത്‌വകൾ ഏതെങ്കിലും ഒരു വ്യക്തിക്കോ പ്രത്യേക സാഹചര്യത്തിലേക്കോ പരിമിതമായിരുന്നില്ല. സജ്‌റിന്ന്(വിട്ട് നിൽക്കാൻ) വേണ്ടി മാത്രവുമായിരുന്നില്ല. കാര്യകാരണ സഹിതം അവർ നൽകിയ ഫത്‌വകൾ അതിന്ന് സാക്ഷ്യമാണ്. “അഇമ്മത്തിന്റെ കിതാബുകളിൽ സ്ഥിരപ്പെടുത്തിയ ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായി പല വാദങ്ങളുമുന്നയിച്ച് ജനങ്ങളെ വഴിപിഴപ്പിക്കുന്നവരും ആയതിനാൽ അവർ സംശയം തീർന്ന മുബ്തദിഈങ്ങളും മുഫ്‌സിദീങ്ങളും ആയത് കൊണ്ട് അവരുമായി മുബ്തദിഈങ്ങളുമായി പെരുമാറേണ്ട നിലയിൽ പെരുമാറൽ നിർബന്ധമാണെന്നതിൽ സംശയമില്ല” ഇതാണ് കേരളത്തിലെ പ്രധാനപ്പെട്ട എട്ട് ആലിമീങ്ങൾ 1953 മാർച്ച് മാസത്തിൽ നൽകിയ ഫത്‌വ. കാര്യവും കാരണവും ന്യായവും സൂക്ഷ്മതയും എല്ലാം ഇതിലുണ്ട്. അബുസ്സഅദാത്ത് അഹ്്മദ് കോയ മുസ്്‌ലിയാർ, പുതിയാപ്പിള അബ്ദുറഹ്്മാൻ മുസ്്‌ലിയാർ, കെ.കെ സദഖത്തുല്ല മുസ്്‌ലിയാർ, ഖുത്ബി മുഹമ്മദ് മുസ്്‌ലിയാർ, മൊയ്തീൻ ഹാജി മുസ്്‌ലിയാർ(ഖാസി കരുവാരക്കുണ്ട്), പി. കുഞ്ഞലവി മുസ്്‌ലിയാർ(മുദരിസ്. താഴെക്കോട്), കെ. ഹൈദർ മുസ്്‌ലിയാർ(മുദരിസ്. കുന്നപ്പള്ളി), അമാനത്ത് ഹസൻ കുട്ടി മുസ്്‌ലിയാർ(ഖാസി. പട്ടിക്കാട്) എന്നീ മഹാപണ്ഡിതരായ എട്ട് പേരാണ് ഈ ഫത്‌വയുടെ വക്താക്കൾ. 1930-ൽ മണ്ണാർക്കാട് മഅ്ദനുൽ ഉലൂം മദ്‌റസയിൽ വെച്ച് ചേർന്ന സമസ്തയുടെ നാലാം വാർഷിക സമ്മേളനത്തിൽ പാസ്സാക്കിയ നാലാം പ്രമേയം വളരെ പ്രസിദ്ധമാണ്. “അവരോടുള്ള കൂട്ടുകെട്ടും സുന്നീ മുസ്്‌ലിംകൾക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീർച്ചപ്പെടുത്തുന്നു” എന്നാണ് ഈ പ്രമേയത്തിന്റെ അവസാനത്തിലുള്ളത്. കാപ്പിൽ വെള്ളേങ്ങര മുഹമ്മദ് മുസ്്‌ലിയാരായിരുന്നു അധ്യക്ഷൻ. അഹ്്മദ് കോയ അശ്ശാലിയാത്തിയായിരുന്നു അവതാരകൻ. തെന്നിന്ത്യൻ മുഫ്തി ശൈഖ് ആദം ഹസ്‌റത്തും റശീദുദ്ദീൻ മൂസ മുസ്്‌ല്യാരുമായിരുന്നു അനുവാദകർ. ഫറോക്കിൽ നടന്ന ചരിത്രപ്രസിദ്ധമായ 6-ാം വാർഷികത്തിൽ എട്ടാം പ്രമേയമായും ഇത് പാസ്സാക്കിയിട്ടുണ്ട്. പതിനേഴാം വാർഷികത്തിലും ഇത് ആവർത്തിച്ചിട്ടുണ്ട്.



“തവസ്സുൽ-ഇസ്തിഗാസ ദീനിൽ അനുവദിക്കാത്തതാണെന്നും അത് ചെയ്യുന്നവർ മുശ്‌രിക്കീങ്ങളാണെന്നും മറ്റും ജൽപ്പിക്കുന്ന വഹാബികളുമായും സുന്നത്ത് ജമാഅത്തിൽ ഉറച്ച് വിശ്വസിക്കുന്ന മുസ്്‌ലിംകൾ പെരുമാറേണ്ടത് ആ രണ്ട് സംഘക്കാരുടെയും നില അനുസരിച്ച് മുശ്‌രിക്കീങ്ങളും മുസ്‌ലിംകളുമായുള്ള പെരുമാറ്റം പോലെതന്നെയാണെന്ന് എല്ലാവർക്കും മനസ്സിലാകുന്ന സംഗതിയാണെന്നതിൽ സംശയമില്ല” എന്നിങ്ങനെയാണ് അൽ-ആലിമുൽ അല്ലാമാ അഹ്മദ് കോയ അശ്ശാലിയാത്തിയുടെ ഫത്‌വയിലുള്ളത്. നാല് മദ്ഹബിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അല്ലാമാ ശാലിയാത്തി ശൈഖ് ജീലാനിയുടെ ഗുൻയത്ത് ആണ് അവലംബമായി ഉദ്ധരിച്ചിട്ടുള്ളത്. ഗുൻയത്ത് തസ്വവ്വുഫ് ഗ്രന്ഥമാണെന്നും കർമ്മശാസ്ത്ര ഗ്രന്ഥമല്ല എന്ന് പറയുന്നവരും ബിദ്അത്ത്കാരോടുള്ള സമീപനത്തിന്റെ ഹുക്മ്(നിയമം) ശൈഖ് ജീലാനി പറഞ്ഞിട്ടില്ലെന്ന് തട്ടിവിടുന്നവരും ശാലിയാത്തിയെ തിരുത്തുകയാണോ? മുബ്തദിഉകൾ മരിച്ചാൽ അവർക്ക് നിങ്ങൾ നിസ്‌കരിക്കരുതെന്ന’ഹദീസ് വചനത്തിൽ നിയമം പഠിപ്പിക്കപ്പെടുന്നില്ല എന്ന് ജൽപ്പിക്കുന്നവർ നിയമ വിധികളുടെ സ്രോതസ്സുകളിൽ രണ്ടാം പ്രമാണമാണ് ഹദീസെന്നത് മറന്നതാണോ? മാത്രമല്ല, യജിബു, യുസ്തഹബ്ബു, യഹ്‌റുമു, യുക്‌റഹു എന്നിങ്ങനെയല്ലല്ലോ തിരുനബി നിയമങ്ങൾ പഠിപ്പിച്ചിട്ടുള്ളത്. തികച്ചും വികൃതമായ ദുരർത്ഥങ്ങളാണ് ഇവിടെയൊക്കെ ചിലർ നൽകിക്കൊണ്ടിരിക്കുന്നത്. നഹ്‌യിന്റെ(വിരോധത്തിന്റെ) മർത്തബയിൽ ഏറ്റവും താഴ്ന്ന മർത്തബ കറാഹത്താണ്. മുബ്തദിഉകളുടെ പേരിൽ മയ്യിത്ത് നിസ്‌കരിക്കുന്നത് കറാഹത്തെങ്കിലും ആകാതെ തരമില്ല. മുബ്തദിഉകളെ തുടരൽ കറാഹത്താണെന്ന് ഫിഖ്ഹിന്റെ കിതാബുകളിൽ വിവരിച്ച സ്ഥലത്ത് ഖൈറിന്റേയും സ്വലാഹിന്റേയും അഹ്്‌ലുകാർ അവരെ(മുബ്തദിഉകളെ) തുടർന്ന് നിസ്‌കരിക്കുന്നത് ഹറാമാണെന്ന് പറഞ്ഞിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് അവരോട് നല്ല വിചാരം ഉണ്ടാക്കി തീർക്കുന്നതാണെന്നാണ് അതിന് കാരണമായി പറയുന്നത് ”മർഹൂം ടി. കുഞ്ഞായിൻ മുസ്്‌ലിയാരുടെ ഫത്‌വയിലെ വരികളാണിത്. മുബ്തദിഉകളുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നത് സാധാരണക്കാർക്ക് കറാഹത്തും പണ്ഡിതന്മാർക്ക് ഹറാമുമാണെന്ന് ആർക്കെങ്കിലും തെളിയിക്കാനാകുമോ എന്ന വെല്ലുവിളിയും ശാഫിഈ മദ്ഹബിൽ അങ്ങനെയൊരു നിയമമില്ല എന്ന നിരീക്ഷണവും നടത്തുന്നവർ ഇതൊക്കെ ഒന്ന് ആദ്യം കാണണം. സമസ്തയുടെ പ്രധാന മുഫ്തിയും വൈസ് പ്രസിഡണ്ടും ആയിരുന്ന അദ്ദേഹം ആഴമുള്ള ജ്ഞാനിയായിരുന്നു. ഒരു ദുർവ്യാഖ്യാനത്തിനും സാധ്യമല്ലാത്ത വരികൾ. ഹുക്മും കാരണവും ന്യായവുമെല്ലാം സുഭദ്രം. കേരളത്തിലെ പ്രധാനപ്പെട്ട ആലിമീങ്ങൾ മൗദൂദിയുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഈങ്ങളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഈങ്ങളെ എല്ലാ വിധത്തിലും വർജ്ജിക്കേണ്ടതാണെന്ന ഹുക്മ് പ്രസിദ്ധവുമാണല്ലോ… മേൽ വിവരിച്ച വസ്തുതകളിൽ നിന്ന് മൂന്നാമതായി പറയപ്പെട്ട മുദരിസ് പോലുള്ളവരെ പിരിച്ച് വിടേണ്ടതാണെന്നും അവർ ള്വാല്ലും മുളില്ലുമാണെന്നും (പിഴച്ചവരും പിഴപ്പിക്കുന്നവരും) വ്യക്തമാവുന്നതാണ് ശംസുൽ ഉലമ ഇ.കെ യുടെ ഫത്‌വയിലെ ചില വരികളാണിത്. ഗുൻയത്ത് തന്നെയാണ് ശംസുൽ ഉലമയും അവലംബമാക്കിയിട്ടുള്ളത്. ഈ വരികളും പുതിയ ദുർവ്യാഖ്യാന കമ്പനികളെ കറക്കുന്നതാണ്. അതിനാൽ സാധാരണ മുസ്്‌ലിംകളോട് പെരുമാറുന്ന വിധത്തിൽ അവരോട് പെരുമാറാൻ പാടില്ലാത്തതാണ്. മേൽ സംഗതികളിൽ മരണകാലവും അല്ലാത്ത കാലവും തമ്മിൽ വ്യത്യാസമില്ല.” മഹാനായ കണ്ണിയത്ത് ഉസ്്താദിന്റെ ഫത്‌വയിലെ അവസാന വരികളാണിത്. ഇതിനുമപ്പുറം ഇനി എന്ത് തെളിവുകളാണ് ഇവരെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞുനടക്കുന്നവർക്കെങ്കിലും ആവശ്യമുള്ളത്.



ജമാഅത്തെ ഇസ്്‌ലാമിയെ കുറിച്ച് വെല്ലൂർ ബാഖിയാത്തിലെ പ്രിൻസിപ്പിളും മുഫ്തിയും കേരളക്കരയിലെ തലയെടുപ്പുള്ള പല പണ്ഡിതന്മാരുടേയും ഉസ്താദുമായിരുന്ന ശൈഖ് ആദം ഹസ്‌റത്ത് അടക്കമുള്ള എട്ട് പണ്ഡിത മഹത്തുക്കൾ നൽകിയ ദീർഘമായ ഒരു ഫത്‌വയുണ്ട്. അവരുടെ മേൽ സുന്നികൾക്ക് മയ്യിത്ത് നിസ്‌കരിക്കാൻ പറ്റുമോ എന്നാണ് ചോദ്യങ്ങളിൽ ഒന്ന്. ജമാഅത്തെ ഇസ്‌ലാമിയുടെ പിഴച്ച വാദങ്ങൾ വിശദമായി വിവരിച്ച ശേഷം മുബ്തദിഉകളുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത് എന്ന ശൈഖ് ജീലാനിയുടെ അഭിപ്രായവും ഉമറുബ്‌നു അബ്ദിൽ അസീസ്(റ), ഔസാഇ(റ) തുടങ്ങിയ മഹാന്മാർ നിസ്‌കരിക്കാതെയാണ് അവരെ മറമാടേണ്ടത് എന്ന പറഞ്ഞതുമടക്കം നിരവധി ലക്ഷ്യങ്ങൾ നിരത്തിയാണ് ഫത്‌വ അവസാനിപ്പിക്കുന്നത്. ശൈഖ് ആദം ഹസ്‌റത്തിന് പുറമേ മർഹൂം ശൈഖ് ഹസൻ ഹസ്‌റത്ത്, മുഹമ്മദ് അബൂബക്കർ ഹസ്‌റത്ത്, മുഹമ്മദ് മീരാൻ ഹസ്‌റത്ത്, അബ്ദുൽ അസീസ് ഹസ്‌റത്ത്, അബ്ദുൽ വഹാബ് ഹസ്‌റത്ത്, സയ്യിദ് മുഹമ്മദ് ഹസ്‌റത്ത്, അബ്ദുൽ ജബ്ബാർ ഹസ്‌റത്ത് എന്നിവരാണ് മേൽ ഫത്‌വയിൽ ഒപ്പ് വെച്ചിട്ടുള്ളത്. മൗദൂദി പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങൾ മുമ്പിൽ വെച്ച് ഇ.കെ. അബൂബക്കർ മുസ്‌ലിയാർ ദിവസങ്ങളോളം നടത്തിയ ഖണ്ഡന പ്രസംഗത്തെ കുറിച്ച് ഹിദായത്തുൽ മുഅ്മിനീൻ മാസിക പു.3- ലക്കം 3 ൽ പരാമർശിക്കുന്നുണ്ട്. പ്രസ്തുത ഖണ്ഡന പ്രസംഗത്തിന്റെ സമാപനമെന്നോണം 30-12-52(ചൊവ്വാഴ്ച) ബഹു. കണ്ണിയത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന് കൂട്ടമായെടുത്ത തീരുമാനത്തിൽ ഇങ്ങനെ കാണാം: ‘മേപ്പടി സംഘക്കാരുമായി വിവാഹം, മരണം മുതലായവയിൽ കൂടുവാനോ അവരുമായി നികാഹ് ബന്ധങ്ങൾ നടത്തുവാനോ പാടില്ലെന്നും സലാം ചൊല്ലൽ, മടക്കൽ, തുടർന്ന് നിസ്‌കരിക്കൽ മറ്റുള്ള എല്ലാ വക കൂടിക്കാഴ്ചകളും ഉപേക്ഷിക്കേണ്ടതാണെന്നും ഇവിടെയുള്ള സുന്നികൾ തീരുമാനിക്കുകയും മേപ്പടി സംഗതികൾ സമാധാനപരമായ നിലയിൽ നടത്തുവാൻ സന്നദ്ധരാവുകയും ചെയ്തിരിക്കുന്നു’ ഇത് യോഗത്തിൽ വായിച്ച് കേൾപ്പിച്ച് സമ്മതത്തിന്റെ അടയാളമായി എല്ലാവരും മൂന്ന് സ്വലാത്ത് ഉച്ചത്തിൽ ചൊല്ലുവാൻ ആവശ്യപ്പെട്ടതനുസരിച്ച് സർവ്വരും സ്വലാത്ത് ചൊല്ലിയതോട് കൂടി സർവ്വ സമ്മതമായി പാസ്സാക്കി. സമസ്തയുടെ 19-ാം വാർഷിക സമ്മേളനത്തിന്റെ അവലോകനത്തിൽ ബാഫഖി തങ്ങൾ ഇങ്ങനെ പറഞ്ഞു: “ഇസ്്‌ലാമിൽ പുതിയ വാദങ്ങൾ കൊണ്ട് വരുന്നത് ചില അറിവില്ലാത്ത ആളുകളാണ്. അവരെ നാം അനുകരിക്കരുത്. നമുക്ക് വിശ്വാസ യോഗ്യരായ ആലിമീങ്ങളാണ് സമസ്തയിലുള്ളത്. നാം അവരുടെ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.”തർക്കുൽ മുവാലാത്ത് സംബന്ധിയായി വടകര സ്വദേശിയായ ജനാബ് ഈച്ചൽ മൂസ സാഹിബിന്റെ ചോദ്യത്തിന് മറുപടി കൂടി ഉൾപ്പെടുത്തി പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ പ്രസംഗിച്ചു. ‘നാം അവരെ മുബ്തദിഈങ്ങൾ(അനാചാര വാദികൾ) ആയി കരുതേണ്ടതാണ്. അനാചാരികളുമായി പെരുമാറേണ്ടുന്ന വിധം നബി(സ) നമ്മെ പഠിപ്പിച്ചത് ഇപ്രകാരമാണ്. അവരുടെ കൂടെ സഹകരിക്കരുത്. അവർക്ക് സലാം ചൊല്ലുകയും മടക്കുകയും അരുത്. അവരുടെ രോഗം സന്ദർശിക്കാൻ പോകരുത്. ജനാസയിൽ പങ്കെടുക്കരുത്’”(ഹിദായത്തുൽ മുഅ്മിനീൻ മാസിക. 1951- ജൂൺ-1. -പു.1- ല.8).



അഹ്‌ലുസ്സുന്നയുടെ നിപുണരായ പണ്ഡിതന്മാർ നൽകിയ ഫത്‌വകളെ കൊഞ്ഞനം കാട്ടിയും ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിലെ ഇബാറത്തുകളെ ദുർവ്യാഖ്യാനം നടത്തിയും സുന്നികളാണെന്നവകാശപ്പെടുന്ന ചിലർ തർക്കുൽ മുവാലാത്തിന്റെ നിയമ വിധികൾ ചോദ്യം ചെയ്യുന്നതാണ് സമീപ കാലത്ത് കണ്ട് കൊണ്ടിരിക്കുന്നത്. ‘ഉത്തരവാദിത്തപ്പെട്ടവർ’ തന്നെ മുബ്തദിഇന്ന് മയ്യിത്ത് നിസ്‌കരിക്കാൻ ഇമാമായി ഓടിയെത്തുന്നത് ‘ചിലർ’’കണ്ടില്ലെന്ന് നടിക്കുകയാണ്. ഭൗതിക-രാഷ്ട്രീയ രംഗത്ത് നേതൃത്വം നൽകുന്നവർക്ക് അങ്ങനെയല്ലാതെ കഴിയില്ലെന്ന് ന്യായം പറയുന്നവരുണ്ട്. ഏത് രംഗത്ത് പ്രവർത്തിച്ചാലും ഇത്തരം ഇമാമത്ത് ജോലിക്കാർക്ക് ഒരു അഖീദയില്ലേ? താൻ മുസ്്‌ലിമാണെന്ന് പോലും അംഗീകരിക്കാത്തവരുടെ മയ്യിത്തിനരികിൽ പാഞ്ഞെത്തി ഇമാമാകുന്നതിന്ന് എന്ത് ന്യായമാണുള്ളത്? മുശ്‌രിക്കിന്റെ നിസ്‌കാരത്തിന്റെ വിധിയെന്താണ്? ഫർള് കിഫായത്ത് വീടാനാണെന്നാണ് വേറെ ഒരു കൂട്ടരുടെ കണ്ടുപിടുത്തം. ഫർള് വീടാൻ മുബ്തദിഇന്ന് മറ്റൊരു മുബ്തദിഅ് നിസ്‌കരിച്ചാൽ മതിയല്ലോ! പിന്നെ എന്തിനാണ് ഈ മസിൽ പിടുത്തം. നടേ സൂചിപ്പിച്ച ഫത്‌വകൾ പുറപ്പെടുവിച്ച കാലത്തെ പോലെയല്ല ഇന്നത്തെ മുബ്തദിഉകളുടെ അവസ്ഥകളുള്ളത്. വളരെ ആപൽക്കരമായ വിശ്വാസധാരയാണ് അവരുടേത്. അവരുടെ തന്നെ മുൻഗാമികൾ ന്യൂ ജനറേഷൻ മുബ്തദിഇന്റെ വീക്ഷണത്തിൽ മുശ്‌രിക്കുകളാണ്. പിന്നെ സുന്നികളുടെ കാര്യം പറയണോ? തർക്കുൽ മുവാലാത്തിനെ അവമതിച്ചും പരിഹസിച്ചും ഇറങ്ങിയിട്ടുള്ള ആധുനിക ഗവേഷകർ ഉത്തരം കണ്ടെത്തേണ്ട നിരവധി യാഥാർത്ഥ്യങ്ങളുണ്ട്. മേൽ ഫത്‌വകളുടെ ഇന്നത്തെ പ്രസക്തി എന്താണ്? പ്രസ്തുത ഫത്‌വകൾക്ക് മൂല്യ ശോഷണം സംഭവിച്ചോ? കാലാഹരണപ്പെട്ടോ? മുബ്തദിഇന്ന് മയ്യിത്ത് നിസ്‌കരിക്കൽ കറാഹത്തില്ല, പണ്ഡിതന്മാർക്ക് ഹറാമില്ല എന്ന് പറയുന്നവർ പിന്നെ എന്താണ് അതിന്റെ വിധി എന്നുകൂടി പറയേണ്ടതല്ലേ?



ഫിഖ്ഹ് ആവണമെങ്കിൽ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങൾ തന്നെ പറയണമെന്നാണ് ഒരു ജൽപ്പനം. ശൈഖ് ജീലാനിയുടെ ഗുൻയത്ത് തസ്വവ്വുഫിന്റെ ഗ്രന്ഥമാണത്രെ. അതിൽ പറയുന്നത് നിയമമല്ല. അവർ മരിച്ചാൽ അവരുടെ മേൽ നിസ്‌കരിക്കരുത് എന്ന നബിവചനത്തിലും നിയമ വിധി പരാമർശിച്ചിട്ടില്ല എന്ന് വരെ നീളുന്നു ദുർന്യായങ്ങൾ! ഹദീസ് വചനങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ നിയമങ്ങൾ കണ്ടെത്തുന്നതാണ് മതവിധി. ആ നിലക്ക് മേൽ ഹദീസിൽ നിയമ വിധിയുണ്ട്. ജീലാനി(റ)യുടെ ഗുൻയത്തിലും ഉണ്ട്. മേൽ ഫത്‌വകൾ നൽകിയ മുഫ്തിമാർ ഗുൻയത്തിനെ അവലംബിക്കാൻ കാരണവും അതാണ്. ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യ, ഇമാം നവവിയുടെ അദ്കാർ, രിയാളു സ്വാലിഹീൻ, ശറഹു മുസ്്‌ലിം, ഇബ്‌നു ഹജർ(റ) വിന്റെ അസ്സ്വവാഇഖുൽ മുഹ്‌രിഖ, അബ്ദുൽ ഖാഹിരിൽ ബഗ്ദാദിയുടെ അൽ ഫർഖു ബൈനൽ ഫിറഖ്, ഇമാം സുബ്കിയുടെ ത്വബഖാത്ത്, അസ്ഖലാനിയുടെ ഫത്ഹുൽ ബാരി അടക്കമുള്ള ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ഫ്ഖ്ഹ് നിയമങ്ങൾ എത്രയുണ്ട്? അവയൊന്നും അവലംബിക്കാൻ പാടില്ലെന്ന് പറയുന്നത് ചെറിയ വിവരക്കേടല്ല.

മതത്തിന്റെ പ്രമാണങ്ങളാണ് മേൽ ഫത്‌വകളുടെ ആധാരം. ബന്ധവും ബന്ധ വിഛേദവും ഉൾക്കൊള്ളുന്നതാണ് ദീൻ. അച്ചടക്കരാഹിത്യം നടത്തുന്നവർക്കുള്ള പ്രഹരമാണ് ബന്ധവിഛേദം. ഖുർആനും സുന്നത്തും അതിന്ന് സാക്ഷ്യമാണ്. മുസ്‌ലിംകൾ ഇന്ത്യാ രാജ്യത്ത് പീഡനമനുഭവിക്കുമ്പോൾ ഇതൊന്നും വേണ്ടതില്ല എന്ന് ആശ്വാസം പറയുന്നവർ ആദർശ ശത്രുക്കളുടെ സുന്നികളോടുള്ള സമീപനം ഒന്നാലോചിക്കുന്നത് നന്ന്. ആ വിഷയത്തിൽ മുബ്തദിഉകളുടെ പത്ര-വാരിക-മാസികകളും പ്രസംഗങ്ങളുമെല്ലാം ഇവിടെ സുലഭമായി ഇന്നും ലഭ്യമാണ്. അല്ലാഹുവിന്റെ ദീനിനെ വക്രീകരിച്ചവരാണ് കേരളത്തിലെ വഹാബി-മൗദൂദികൾ. അവരെ സന്തോഷിപ്പിക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ഇവിടെ നശിക്കുന്നത് ദീനിന്റെ അസ്ഥിവാരമാണെന്ന് ഓർക്കണം. കാരണം മയ്യിത്ത് നിസ്‌കരിക്കാനും വിവാഹബന്ധം നടത്താനും സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിച്ച് കൊടുക്കാനുമെല്ലാം പറ്റുന്നവരാണ് മുബ്തദിഉകൾ എങ്കിൽ അവർക്കെന്താണ് കുഴപ്പം എന്നാണ് സാധാരണക്കാരന്റെ ചോദ്യം. തർക്കുൽ മുവാലാത്ത് സുന്നത്തിനും ബിദ്അത്തിനും ഇടയിലുള്ള നിയന്ത്രണ രേഖയാണ്. അത് ഭേദിക്കപ്പെട്ടാൽ എല്ലാം തകർന്നു. പിന്നെ സമസ്തക്ക് പ്രസക്തിയില്ല. സുന്നി ആദർശം പറയേണ്ടതില്ല. ദീനിനെ സ്‌നേഹിക്കുന്നവർക്കേ ഇത് ബോധ്യപ്പെടുകയുള്ളൂ; ‘മുസ്‌ലിം ഐക്യ’യോഗങ്ങളിലെ ബിരിയാണിയാണ് പ്രധാന സംഗതിയെങ്കിൽ അതുമായി അവർക്കഭിരമിക്കാം.

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...