Friday, July 20, 2018

സ്ത്രീ പള്ളി:എ പി ഉസ്താദിന്റെ ബുഖാരി ദർസിൽ പറഞ്ഞത്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


എ പി ഉസ്താദിന്റെ ബുഖാരി ദർസിൽ പറഞ്ഞത്

...............................

സുൽത്വാനുൽ ഉലമാ എ പി ഉസ്താദിന്റെ  മർകസിലെ ബുഖാരി  ദർസിൽ ഇഅത്തികാഫിന്റെ  അധ്യായം വിവരിച്ചപ്പോൾ,
സ്ത്രീകൾക്ക് ജുമുഅ ജമാഅത്തിന് പള്ളിയിലേക്ക് പുറപെട്ടു പോവൽ അനുവദനീയമാണെന്ന് പറഞ്ഞ് കള്ളപ്രചരണം നടത്തുന്ന വഹാബി പാതിരിമാരുടെ കബളിപ്പിക്കൽ  നിഷ്പക്ഷമതികൾ മനസ്സിലാക്കാൻ വേണ്ടി ,
ശൈഖുനാ കാന്തപുരം ഉസ്താദിന്റെ
ക്ലാസിന്റെ ഭാഗങ്ങൾ മലയാള വിവർത്തനം താഴെ നൽകുന്നു.
.............................

പ്രാരംഭ മുറകൾക്ക് ശേഷം,


باب الاعتكاف والاعتكاف في المساجد كلها

ഇഅത്തിക്കാഫിന്റെയും
എല്ലാ പള്ളികളിൽ ഇഅത്തിക്കാഫിനെയും വിവരിക്കുന്ന അദ്ധ്യായം 
*------ ------------ ------------------ -- ----------------- *

يعني أن الاعتكاف لا يختص بمسجد دون مسجد


ഇമാം ബുഖാരി ഉദ്ദേശിക്കുന്നത്
മറ്റൊരു പള്ളിയെ കൂടാതെ ഏതെങ്കിലും ഒരു പള്ളി കൊണ്ട്   ഇഅത്തിക്കാഫ് പ്രത്യേകമല്ല - എന്നാണ്.

 ولا يختص بمسجد الحرام ولا بمسجد النبوي ولا بمسجد الاقصي

'മസ്ജിദുൽ ഹറാം കൊണ്ടും ,മസ്ജിദു നബവി കൊണ്ടും , മസ്ജിദുൽ അഖ്സ കൊണ്ടും ഇഅത്തിക്കാഫ് പ്രത്യകമല്ല'

بل يحصل الاعتكاف في سائر المساجد

 മറിച്ച് എല്ലാ പള്ളികളിലും ഇഅത്തിക്കാഫ്  ലഭിക്കുന്നതാണ് .

 و ايضاالمختار عند الحنفية لا يجوز الاعتكاف الا في المسجد الجامع

ഹനഫി മദ്ഹബിൽ മുഖ്താറായത്
ജുമുഅത്ത് പള്ളിയിൽ അല്ലാതെ ഇഅത്തിക്കാഫ് അനുവദനീയമല്ല.

وعند الشافعية والحنبلية  والمالكية يجوز الاعتكاف في كل مسجد سواء كان مسجد ا جامعيا أو غيره

 ശാഫിഈ - ഹമ്പലി-മാലികി മദ്ഹബുകളിൽ ജുമുഅത്ത് പള്ളി ആവട്ടെ, അല്ലാത്തത് ആവട്ടെ എല്ലാ പള്ളികളിലും ഇഅത്തിക്കാഫ് അനുവദനീയമാണ് .

 واليه أشار الامام البخاري.  والاعتكاف في المساجد كلها  سواء كان المسجد جمعة  اوغيرها كقوله سبحانه ولا تباشروهن وانتم عاكفون في المساجد

നിങ്ങൾ പള്ളിയിൽ ഇഅത്തിക്കാഫായ നിലക്ക് എന്ന അള്ളാഹു വിന്റെ വാക്കു കൊണ്ട്  ജുമുഅത്ത് പള്ളി ആവട്ടെ അല്ലാത്ത പള്ളി ആവട്ടെ ഇരുത്തികാഫ് അനുവദനീയമാകുമെന്നതിലേക്ക്,
 ഇമാം ബുഖാരി (റ) എല്ലാ പള്ളികളിലേക്ക് എന്ന വാക്കു കൊണ്ട് സൂചിപ്പിച്ചു .

 الله سبحانه وتعالى قيد بقوله في المساجد

(ഇഅത്തികാഫിന്ന്)
പള്ളികളിൽ എന്ന അള്ളാഹു വിന്റെ വാക്കു കൊണ്ട് അള്ളാഹു നിബന്ധന വച്ചിരിക്കുന്നു -

 فثبت أن الاعتكاف لا يجوز خارج المسجد

അപ്പോൾ പളളിയുടെ പുറത്ത് ഇഅത്തിക്കാഫ് അനുവദനീയമല്ല എന്ന് സ്ഥിരപ്പെട്ടു.

 ولم يقيد الله بمسجد دون مسجد ولكن قال  في المساجد

 മറ്റൊരു പള്ളിയെ കൂടാതെ പ്രത്യകമായ ഒരു പള്ളി എന്ന് അള്ളാഹു നിബന്ധന വെച്ചില്ല ,മറിച്ച് എല്ലാ പളളികൾ എന്നാണ് പറഞ്ഞത് '

المساجد جمع معرف باللام الجمع المعرف با اللام تفيد الاستغراق  عند النحويين والبيانيين  والاصوليين

 " അൽ-മസാജിദ് " എന്ന വാക്ക് അലിഫ് ലാമോടു കൂടെ മഅരിഫയാക്കിരിക്കുന്നു .അലിഫ് ലാം ഉള്ള ബഹുവചനം നഹ് വി - ബയാനി - ഉസൂലി പണ്ഡിതന്മാരുടെ അരികിൽ എല്ലാം എന്ന അർഥത്തെ അറിയിക്കും .

المساجد عام فثبت هذا الذهب

അപ്പോൾ പള്ളികൾ എന്നത് വ്യാപകമാണ്  ഇപ്പോൾ നമ്മുടെ ഈ മദ്ഹബ് സ്ഥിരപ്പെട്ടു  .


كان رسول الله صلى الله عليه وسلم يعتكف العشر الاواخر من رمضان  عن عائشة قالت إن النبي يعتكف العشر الاواخر من رمضان ثم اعتكف ازواجه  من بعده

നബി  ﷺ  തങ്ങൾ റമളാനിലെ അവസാനത്തെ പത്തിൽ പള്ളിയിൽ ഇഅത്തിക്കാഫ്  ഇരിക്കാറുണ്ടായിരുന്നു -

 ആഇശ(റ) പറയുന്നു :
നബി  ﷺ  തങ്ങൾ റമളാനിലെ അവസാനത്തെ പത്തിൽ പള്ളിയിൽ ഇഅത്തിക്കാഫ്  ഇരിക്കാറുണ്ടായിരുന്നു 'പിന്നിട് നബി ﷺ ക്ക് ശേഷം അവിടുത്തെ ഭാര്യമാർ ഇത്തത്തിക്കാഫ് ഇരുന്നിരുന്നു -

 ليس معناه أنه لا يعتكف في غيره

  ഈ ഹദീസിന്റെ താൽപ്പര്യം മറ്റു ദിനങ്ങളിൽ ഇഅത്തികാഫ് ഇരിക്കാറില്ല എന്നല്ല.

بل معناه أنه كان يهتم بهذه الايام ويعتكف متواليا  من غير خروج من المسجد الا لحاجة ضرورية تجوز ولا تنقطع الموالاة به وإلا فا لنبي  كان يعتكف في غير العشر الاواخر أيضا كما يأتي في الأحاديث بعد هذا

 മറിച്ച് അതിന്റെ അർത്ഥം ഈ ദിനങ്ങളെ പ്രത്യകം പരിഗണിച്ചിരിന്നു എന്നും,
തുടർച്ച മുറിയാത്ത അനുവദനീയമായ അത്യാവശ്യമായ ആവശ്യത്തിനു വേണ്ടിയല്ലാതെ പള്ളിയിൽ നിന്ന് പുറപ്പെടാതെ നബി ﷺ   തങ്ങൾ
ഇഅതിക്കാഫ് ഇരിക്കാറുണ്ടായിരുന്നു എന്നുമാണ്.

ശേഷമുള്ള ഹദീസുകളിൽ വരുന്നത് പോലെ
അവസാനത്തെ പത്ത് അല്ലാതെയും ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു.

 ثم اعتكف ازواجه من بعده  اي لم يتركن الاعتكاف من بعده صلى الله عليه وسلم

പിന്നീട് നബി ﷺ ക്ക് ശേഷം അവിടുത്തെ ഭാര്യമാർ ഇഅത്തിക്കാഫ് ഇരുന്നു എന്നതിന്റെ വിവരണം
തങ്ങൾക്ക് ശേഷം അവർ ഇഅത്തിക്കാഫ് ഉപേക്ഷിച്ചില്ലായിരുന്നു എന്നാണ്.

 (.പൊതു പള്ളിയിൽ എന്ന് ഉസ്താദ് ഇവിടെ പറഞ്ഞിട്ടില്ല
ആ ഇഅത്തികാഫ് വീട്ടിലെ പള്ളിയിൽ നിന്ന് എന്ന് പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്.
മിർഖാത്തുൽ മിശ്കാത്ത് നോക്കുക)

وأنهم يعتكفن المساجد في زمنه صلى الله عليه وسلم بشروطه

 നിബന്ധനകൾ ഉള്ളത് കൊണ്ട് നബി ﷺ  യുടെ കാലത്ത് അവർ പള്ളിയിൽ ഇഅത്തികാഫ് ഇരുന്നിരുന്നു .

ولكن يأتي في حديث طويل لما دخل النبي صلى الله عليه وسلم في اول العشر الاواخر رء ي خياما في المسجد فقال ما هذه الخيام فقالوا  هذه خيام هيئت لازواجك الاعتكاف فقال صلى الله عليه مغضبا االبر ترون  فترك الاعتكاف في هذه السنة

എങ്കിലും ദീർഘമായ ഒരു ഹദീസിൽ ഇങ്ങനെയുണ്ട് അവസാനത്തെ പത്തിന്റെ ആദ്യ ദിനത്തിൽ
 നബി ﷺ  തങ്ങൾ കടന്നു വന്നപ്പോൾ പള്ളിയിൽ ഖൈമകളെ ( തമ്പുകൾ ) കണ്ടു.
നബി (സ) ചോദിച്ചു: ഇത് എന്താണ് ഖൈമകൾ?

 അവർ പറഞ്ഞു: തങ്ങളുടെ ഭാര്യമാർക്ക് ഇ അത്തികാഫിന് വേണ്ടി തയ്യാർ ചെയ്യപ്പെട്ട ഖൈമകൾ ആണ് -

അപ്പോൾ നബി ﷺ തങ്ങൾ ദേശ്യത്തോടെ പറഞ്ഞു: നന്മയെ ആണോ നിങ്ങൾ ഇത് കൊണ്ട് കരുതുന്നത് .?

ആ വർഷത്തെ ഇഅത്തത്തിക്കാഫ് ഇത് കൊണ്ട് അവിടന്ന് ഉപേക്ഷിച്ചു .

ولم يعتكف النبي صلى الله عليه وسلم في هذه السنة زجرا لهن أن يعتكفن علي هذه الهيئة على هذه الصوره على هذا الوجه الذي يظهر اعتكافهن عند الناس

ഈ വർഷത്തിൽ നബി ﷺ ഇഅത്തിക്കാഫ് ഇരിക്കാത്തത് ,സ്ത്രീകളുടെ ഇഅത്തികാഫ്
ജനങ്ങൾക്കിയിടൽ  പ്രകടമാകുന്ന ഈ രീതിയിൽ അവർ ഇഅത്തിക്കാഫ് ഇരിക്കുന്നതിനെ തടയാൻ വേണ്ടിയാണ്.

.....
وإلا فنفس الاعتكاف ليس ممنوعا للنساء كما أن المسجد نفس المسجد ليس ممنوعا للنساء

 എന്നാൽ ഇഅത്തിക്കാഫ് ഇരിക്കുക എന്ന കാര്യം സ്ത്രീകൾക്ക് വിലപ്പെട്ടതല്ല പള്ളിയിൽ ജമാഅത്തോടെ ഉള്ള നിസ്ക്കാരം സ്വന്തം നിലക്ക് തടയപ്പെട്ടതല്ല.

(അതായത്
പൊതുപള്ളിയിലല്ലാതെ
 സ്വന്തം വീട്ടിൽ പള്ളിയായി വഖ്ഫ് ചെയതു
ഇഅതികാഫിരുന്നാൽ അത് തടയപ്പെടില്ല)


ولكن لصلاتهن في المسجد  قيود وشروط كثيرة وكذالك
للاعتكاف أيضا قيود وشروط كثيرة

പക്ഷെ അവരുടെ പള്ളിയിലെ നിസ്കാരത്തിന്ന് ധാരാളം നിബന്ധനകളും ,ശർത്വുകളും ഉണ്ട്
ഇപ്രകാരം അവരുടെ ഇഅത്തികാഫിനും ധാരാളം ധാരാളം നിബന്ധനകളും ശർത്വുകളും ഉണ്ട്.


وإلا فنفس الاعتكاف في المسجد ليس ممنوعا للنسوة
كما أن الصلاة مع الجماعة ليست ممنوعة  في نفسها


എന്നാൽ   പള്ളിയിൽ  ഇഅത്തിക്കാഫ് ഇരിക്കുക എന്ന കാര്യം സ്ത്രീകൾക്ക് വിലപ്പെട്ടതല്ല പള്ളിയിൽ ജമാഅത്തോടെ ഉള്ള നിസ്ക്കാരം സ്വന്തം നിലക്ക് തടയപ്പെട്ടതല്ല.

(അതായത് വീട്ടിലെ പള്ളി പോലോത്തതിൽ ഇഅത്തികാഫും ജമാഅത്ത് നിസ്കാരവും തടയപെടില്ല. വീട്ടിൽ നിന്നും ജമാഅത്തിന് വേണ്ടി പുറപെടൽ ഫിത്നയുള്ളത് കൊണ്ട് തടയണം എന്ന് ശൈഖുനാ തന്നെ ശേഷം പറയുന്നു. അത് ഒഹാബി മൗലവി കട്ടുവെക്കുന്നു. )



ولكن نمنع الجماعة نمنع الخروج الي الجماعة مع الرجال الأجانب بسبب خوف الفتنة


 എങ്കിലും ഫിത്ന ഭയപ്പെട്ട  കാരണം ക്കൊണ്ട് അന്യപുരുഷന്മരുടെ കൂടെ ഉള്ള ജമാഅത്തിലേക്ക് പുറപ്പെടുന്നതിനെയും ,ജമാഅത്തിനെയും നാം തടയുന്നതാണ് '
.............

ولذ ا   سد النبي صلى الله عليه وسلم هذا الباب من حيث الفضل والشرف

 അത് കൊണ്ടാണ് ശ്രഷ്ഠതയും മഹത്വം ഉള്ള നിലക്കുള്ള ആ കവാടം തന്നെ അടച്ചത്.( വീടാണ് അവർക്ക് ഉത്തമം എന്ന് പറഞ്ഞ് സ്ത്രീ പള്ളിയിൽ വരുന്ന കവാടം നബി ﷺ  അടച്ചു.)

ولكن لم يسدالباب من حيث الجواز  المسجد من حيث أنه مسجد ليس بحرام ليس بممنوع

 പള്ളി - പള്ളി ആണെന്ന നില്ലക്കല്ല ,ആ കവാടം അടച്ചിട്ടില്ല.

( ജനാബത്ത്കാരൻ പള്ളിയിൽ താമസിക്കൽ  ഹറാമായത് പോലെ ,വീട്ടിലെ ഒരു ഭാഗം പള്ളിയാക്കി  ആ പള്ളിയിൽ കയറൽ സ്ത്രീകൾക്ക് ഹറാമാണന്നോ ത്വവാഫിന്ന് വേണ്ടി പോവുമ്പോൾ മസ്ജിദുൽ ഹറാമിലും
മുത്ത് നബി സ്വ യെ സിയാറത്തിന് പോവുമ്പോൾ പള്ളിയിൽ കയറാതെ അവ രണ്ടും സാധ്യമല്ല. അതൊന്നും ഹറാമാണന്ന് നാം പറയുന്നില്ല.

 അന്യ പുരുഷൻമാർ പങ്കെടുക്കുന്ന പൊതുപള്ളിയിലേക്ക്  ജമാഅത്ത് നിസ്കാരത്തിലേക്ക് ഫിത്നയുള്ളത് കൊണ്ട് ഹറാമാണ് എന്നാണ് നാം പറയുന്നത് '

ഇത് ഇബ്ന് ഹജർ ഹൈതമി(റ) ഫതാവയിലും ,
ഇമാം നവവി (റ) യുടെ ശറഹുൽ മുഹദ്ദബിലും ഫത്ഹുൽ ബാരിയിൽ നിന്നും മനസ്സിലാക്കാം )
...............................

ഉസ്താദിന്റെ ദർസ് ഭാഷാന്തരം ചെയ്തപ്പോൾ വല്ല അശ്രദ്ധയും വന്നിട്ടുണ്ടെങ്കിൽ എന്നെ അറിയിച്ചു തരണമെന്ന് വായനക്കാരായ പണ്ഡിതന്മാരോട് വിനയപൂർവം അപേക്ഷിക്കുന്നു.

ബ്രാക്കറ്റ് ലേഖകന്റേത്

ഒഹാബി മൗലവി  ഉസ്താദിന്റെ ദർസ് ദുർവ്യാഖ്യാനിച്ചു നടത്തിയ കളവുകൾ കാണുക

ഒഹാബി മൗലവി
കളവ്

1
സ്ത്രീകൾക്ക് ജമാഅത്ത് നിസ്കാരത്തിനും ഇഅതികാഫിനും പള്ളികളിൽ പോകാം

മറുപടി:

എല്ലാ പള്ളിയിലേക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങി നിസ്കാരത്തിനും ഇഅതികാഫിനും പോകാമെന്ന് ശൈഖുനാ പറഞ്ഞെന്ന് തെളിയിക്കാൻ സാധ്യമല്ല.
മറിച്ച് ഉസ്താദ് തന്നെ സ്വക്തമായി പറഞ്ഞത് ഒഹാബി തന്നെ കട്ടുവെച്ചിരിക്കുന്നു. അത് ഉസ്താദിന്റെ വാചകത്തിൽ നിന്ന് തന്നെ കാണുക.



ولكن نمنع الجماعة نمنع الخروج الي الجماعة مع الرجال الأجانب بسبب خوف الفتنة


 എങ്കിലും ഫിത്ന ഭയപ്പെട്ട  കാരണം കൊണ്ട് അന്യപുരുഷന്മാരുടെ കൂടെ ഉള്ള ജമാഅത്തിലേക്ക് പുറപ്പെടുന്നതിനെയും ജമാഅത്തിനെയും നാം തടയുന്നതാണ് '
.............

ولذ اسد النبي صلى الله عليه وسلم هذا الباب من حيث الفضل والشرف

 അത് കൊണ്ടാണ് ശ്രഷ്ഠതയും മഹത്വം ഉള്ള നിലക്കുള്ള ആ കവാടം തന്നെ നബി സ്വ അടച്ചത്.( വീടാണ് അവർക്ക് ഉത്തമം എന്ന് പറഞ്ഞ് സ്ത്രീ പള്ളിയിൽ വരുന്ന കവാടം നബി ﷺ അടച്ചു)


ഇഅതികാഫിനെ പറ്റി ഉസ്താദ് പറഞ്ഞത് കാണുക

ولم يعتكف النبي صلى الله عليه وسلم في هذه السنة زجرا لهن أن يعتكفن علي هذه الهيئة على هذه الصوره على هذا الوجه الذي يظهر اعتكافهن عند الناس

ഈ വർഷത്തിൽ നബി ﷺ ഇഅത്തിക്കാഫ് ഇരിക്കാത്തത് ,
സ്ത്രീകളുടെ ഇഅത്തിക്കാഫ്
ജനങ്ങൾ ക്കിയിടൽ  പ്രകടമാകുന്ന ഈ രീതിയിൽ അവർ ഇഅത്തിക്കാഫ് ഇരിക്കുന്നതിനെ തടയാൻ വേണ്ടിയാണ്.



ഒഹാബിയുടെ കളവ്  2


മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മസ്ജിദുൽ അഖ്സയിലും മാത്രമല്ല,
ലോകത്തുള്ള ഏതു പള്ളിയാണങ്കിലും,  ഇഅതികാഫിനു ഒരേ പ്രതിഫലം തന്നേയാണ് ഉള്ളത്.  മൂന്ന് ഇമാമീങ്ങളും അതിൽ ഏകോപിച്ചിരിക്കന്നു.


മറുപടി :

ഉസ്താദ് ഒരിക്കലും മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മസ്ജിദുൽ അഖ്സയിലും മറ്റു പള്ളിയെ പോലെ മാത്രമെ ശ്രേഷ്ഠതയുള്ളു എന്ന് പറഞ്ഞിട്ടേയില്ല.

കാരണം  മേൽ മുന്ന് പള്ളിയിലെ പുരുഷൻമാരുടെ നിസ്കാരത്തിനും ഇഅത്തികാഫിനും മറ്റു ഇബാദത്തിനും ഇരട്ടി പ്രതിഫലം ഉണ്ടന്ന് ഉസ്താദ് എപ്പോഴും പറയാറുണ്ട്.

ഉദാഹരണം ഉസ്താദിന് ഹജ്ജ് എന്ന പുസ്തകം നോക്കുക.

ഉസ്താദ് പറഞ്ഞത് എന്താണന്ന് നമുക്ക് നോക്കാം


يعني أن الاعتكاف لا يختص بمسجد دون مسجد


ഇമാം ബുഖാരി(റ) ഉദ്ധേശിക്കുന്നത്
മറ്റൊരു പള്ളിയെ കൂടാതെ ഏതെങ്കിലും ഒരു പള്ളി കൊണ്ട്   ഇഅത്തിക്കാഫ് പ്രത്യകമല്ല - എന്നാണ്.

 ولا يختص بمسجد الحرام ولا بمسجد النبوي ولا بمسجد الاقصي

മസ്ജിദുൽ ഹറാം കൊണ്ടും ,മസ്ജിദു നബവി കൊണ്ടും മസ്ജിദുൽ അഖ്സ കൊണ്ടും ഇഅത്തിക്കാഫ് പ്രത്യകമല്ല'

بل يحصل الاعتكاف في سائر المساجد

 മറിച്ച് എല്ലാ പള്ളിയിലും ഇഅത്തിക്കാഫ്  ലഭിക്കുന്നതാണ് .

 و ايضاالمختار عند الحنفية لا يجوز الاعتكاف الا في المسجد الجامع

ഹനഫി മദ്ഹബിൽ മുഖ്താറായത്   ജുമുഅത്ത് പള്ളിയിൽ അല്ലാതെ ഇഅത്തിക്കാഫ് അനുവദനീയമല്ല.

وعند الشافعية والحنبلية  والمالكية يجوز الاعتكاف في كل مسجد سواء كان مسجد ا جامعيا أو غيره

 ശാഫിഈ - ഹമ്പലി-മാലികി മദ്ഹബുകളിൽ ജുമുഅത്ത് പള്ളി ആവട്ടെ ,അല്ലാത്തത് ആവട്ടെ എല്ലാ പള്ളിയിലും ഇഅത്തിക്കാഫ് അനുവദനീയമാണ് .

(ഇതിൽ എവിടെയാണ് ഒഹാബി ?
മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും മസ്ജിദുൽ അഖ്സയിലും മാത്രമല്ല,
ലോകത്തുള്ള ഏതു പള്ളിയാണങ്കിലും,  ഇഅതികാഫിനു ഒരേ പ്രതിഫലം തന്നേയാണ് ഉള്ളത്.  മൂന്ന് ഇമാമീങ്ങളും അതിൽ ഏകോപിച്ചിരിക്കുന്നു
എന്ന വാചകം ഉള്ളത് ' കളവ് പറയുന്നതിനും വേണം ഒരു പരിധി.
കളവ് മൽസരം നടത്തി സമ്മാനം ലഭിച്ചാലും ശരി)



കളവ് 3

ഒഹാബി മൗലവി പറയുന്നു.

ഇഅതികാഫ് പള്ളിയുടെ ഉള്ളിൽ തന്നേ ആയിരിക്കണം. പള്ളിയുടെ *പുറത്ത്* ഇഅതികാഫിരുന്നാൽ സ്വഹീഹാകുകയില്ല.

(പാടത്തും പറമ്പിലും ഇഅതികാഫിരുന്നാൽ സ്വഹീഹാകുകയില്ല എന്ന് സൂചന)

മറുപടി:

പാടത്തും പറമ്പിലും ഇഅതികാഫിരുന്നാൽ സ്വഹീഹാകുകയില്ല എന്നതിൽ ആർക്കും തർക്കമില്ല. റമളാനിലോ മറ്റോ
ദുആ സമ്മേളനത്തിനും ദിക്റ് ഹൽഖയിലേക്കും പോവാറുണ്ട്.
പറമ്പിൽ ഇഅതികാഫിരിക്കാനാണ് പോവുന്നത് എന്ന് സുന്നികൾ പറത്തിട്ടുണ്ടെങ്കിൽ അതാണ് തെളിയിക്കേണ്ടത് ? ഒഹാബി പുരോഹിതാ......

പള്ളിയല്ലാത്തിടത്ത് ഇഅത്തികാഫ് പറ്റില്ല എന്നതിൽ ഇവിടെ ആരും തർക്കിച്ചിട്ടില്ല.

.............
കളവ് 4

ഒഹാബി മൗലവി പറയുന്നു.

عن عائشة (ر) أن النبي (ص) كان يعتكف العشر الأواخر من رمضان حتى توفاه الله ثم اعتكف أزواجه بعده. (بخاري و مسلم)*

 *റസൂലുള്ളാഹ്  ﷺ തങ്ങളുടെ വഫാത്തിനു ശേഷം അവിടുത്തെ പത്നിമാർ മസ്ജിദുന്നബവിയിൽ ഇഅതികാഫിരിക്കൽ തുടർന്നു.*


മറുപടി:

ഇതിൽ എവിടെയാണ് ഭാര്യമാർ നബി ﷺ യുടെ വഫാത്തിനു ശേഷം മസ്ജിദുന്നബവിയിൽ ഇഅതികാഫിരിക്കൽ തുടർന്നു എന്ന് ?

മസ്ജിദുന്നബവി എന്ന വാചകം വഹാബിയുടെ കീശയിൽ നിന്നും കൂട്ടിയതാണ് .ബുഖാരിയിലും അതില്ല . ഉസ്താദിന്റെ വാക്കിലും കാണിക്കാൻ സാധ്യമല്ല.



(നബി ﷺ അനിഷ്ടം പ്രകടിപ്പിച്ച  ,ഈ ഹദീസ് അടിസ്ഥാനമാക്കി നബിﷺ യുടെ ഭാര്യമാർ നബിﷺ യുടെ വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന് മുല്ലാ അലിയ്യുൽ ഖാരി തന്റെ" മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുണ്ട്

✅👉 كتاب الاعتكاف

ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ

مرقات المفاتيح 👆

"(പിന്നെ നബി ﷺ യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി ﷺ ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുമ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ

" നബി ﷺ  യുടെ  വഫാത്തിന്ന് ശേഷം അവർ ഇഹ്തികാഫിരുന്നത്  അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.  ഇത് കൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പണ്ഡിതർ പ്രഖ്യാപിച്ചത്.""

(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്) )


വഹാബി മൗലവി കളവ് തുടരുന്നു.

*എന്നാൽ, സ്ത്രീകളെ ഇഅതികാഫിനായാലും നമസ്കാരത്തിന്നായാലും പള്ളികളിൽ നിന്ന് വിലക്കേർപ്പെടുത്തരുത്.*


മറുപടി:

ഉസ്താദ് പറഞ പല വാചകങ്ങളും മറച്ചുവെച്ചു   കളവ് പ്രചരിപ്പിക്കുകയാണ് മൗലവി പാതിരി ചെയ്തിരിക്കുന്നത്.


ഉസ്താദ് തന്നെ വ്യക്തമായി പറഞ്ഞത് മൗലവി കട്ടുവെച്ചത് ഒന്നുകൂടി വായിക്കുക.


മറുപടി:

എല്ലാ പള്ളിയിലേക്കും വീട്ടിൽ നിന്ന് പുറത്തിറങ്ങി നിസ്കാരത്തിനും ഇഅതികാഫിനും പോകാമെന്ന് ശൈഖുനാ പറഞ്ഞെന്ന് തെളിയിക്കാൻ സാധ്യമല്ല.
മറിച്ച് , ഉസ്താദ് തന്നെ വെക്തമായി പറഞ്ഞത് ഒഹാബി തന്നെ കട്ടുവെച്ചിരിക്കുന്നു. അത് ഉസ്താദിന്റെ വാചകത്തിൽ നിന്ന് തന്നെ കാണുക.



ولكن نمنع الجماعة نمنع الخروج الي الجماعة مع الرجال الأجانب بسبب خوف الفتنة


 എങ്കിലും ഫിത്ന ഭയപ്പെട്ട  കാരണം ക്കൊണ്ട് അന്യപുരുഷന്മരുടെ കൂടെ ഉള്ള ജമാഅത്തിലേക്ക് പുറപ്പെടുന്നതിനെയും ,ജമാഅത്തിനെയും നാം തടയുന്നതാണ് '
.............

ولذ اسد النبي صلى الله عليه وسلم هذا الباب من حيث الفضل والشرف

 അത് കൊണ്ടാണ് ശ്രേഷ്ഠതയും മഹത്വം ഉള്ള നിലക്കുള്ള ആകവാടം തന്നെ അടച്ചത്.( വീടാണ് അവർക്ക് ഉത്തമം എന്ന് പറഞ്ഞ് സ്ത്രീ പള്ളിയിൽ വരുന്ന കവാടം നബി  ﷺ അടച്ചു)


ഇഅതികാഫിനെ പറ്റി ഉസ്താദ് പറഞ്ഞത് കാണുക

ولم يعتكف النبي صلى الله عليه وسلم في هذه السنة زجرا لهن أن يعتكفن علي هذه الهيئة على هذه الصوره على هذا الوجه الذي يظهر اعتكافهن عند الناس

ഈ വർഷത്തിൽ നബി ﷺ ഇഅത്തിക്കാഫ് ഇരിക്കാത്തത് .
സ്ത്രീകളുടെ ഇഅത്തിക്കാഫ്
ജനങ്ങൾക്കിയിടൽ  പ്രകടമാകുന്ന ഈ രീതിയിൽ അവർ ഇഅത്തിക്കാഫ് ഇരിക്കുന്നതിനെ തടയാൻ വേണ്ടിയാണ്.

പൊതുപള്ളിയിലല്ലാതെ,
 സ്വന്തം വീട്ടിൽ പള്ളിയായി വഖ്ഫ് ചെയ്ത്
ഇഅതികാഫിരുന്നാൽ അത് തടയപെടില്ല.
ജനാബത്ത്കാരൻ പള്ളിയിൽ താമസിക്കൽ  ഹറാമായത് പോലെ വീട്ടിലെ ഒരു ഭാഗം പള്ളിയാക്കി  ആ പള്ളിയിൽ കയറൽ സ്ത്രീകൾക്ക് ഹറാമാണന്നോ ,ത്വവാഫിന്ന് വേണ്ടി പോവുമ്പോൾ മസ്ജിദുൽ ഹറാമിലും
മുത്ത് നബി  ﷺ യെ സിയാറത്തിന് പോവുമ്പോൾ പള്ളിയിൽ കയറാതെ അവ രണ്ടും സാധ്യമല്ല. അതൊന്നും ഹറാമാണന്ന് നാം പറയുന്നില്ല.

എന്ന് വരുത്താൻ വേണ്ടി ഉസ്താദ് പറഞ്ഞ വാചകത്തെ ദുർവ്യാഖ്യാനം ചെയ്തു.

 ഉസ്താദ് വ്യക്തമായി പറഞ്ഞ,
 അന്യ പുരുഷൻമാർ പങ്കടുക്കുന്ന പൊതുപള്ളിയിലേക്ക്  ജമാഅത്ത് നിസ്കാരത്തിലേക്ക് ഫിത്നയുള്ളത് കൊണ്ട് ഹറാമാണ് എന്നാണ് നാം പറയുന്നത് '
എന്ന വാചകത്തെ കട്ടുവെച്ച് ജനങ്ങളെ തെറ്റ് ദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്തിട്ടുള്ളത്.

സ്ത്രീകൾ പള്ളിയെ തൊട്ട് തടയരുത് എന്നാൽ, ത്വവാഫിന്ന് വരുന്ന സ്ത്രീകളെ മക്കത്തെ പള്ളിയെ തൊട്ടും നബി ﷺ  യെ സിയാറത്തിന്ന് വരുമ്പോൾ മദീനയിലെ പള്ളിയിൽ കയറുന്നതും തടയാതിരിക്കാൻ വേണ്ടിയാണ് എന്ന് ഉസ്താദ് തന്നെ പറഞ്ഞത് ഒരു ചർച്ചയുടെ വീഡിയോ ഇന്നും ലഭിക്കുന്നതാണ് ' അത് ഇമാം ശാഫിഈ ( റ ) അവിടെത്തെ കിതാബിൽ വിവരിച്ചിട്ടുമുണ്ട്.

ചുരുക്കത്തിൽ സ്ത്രീകളെ തടയുന്നത് പള്ളി പള്ളിയാണന്ന നിലക്കോ ഇഅതികാഫ് ഇരിക്കുന്നു എന്ന നിലക്കോ അല്ല പൊതുപള്ളിയിലേക്ക്‌ ജുമുഅ ജമാഅത്തിന് അവൾ വീട് വിട്ട് പുറപ്പെടൽ ഫിത്നയുടെ ഭയം ഉള്ളത് കൊണ്ട് ഹറാമാണന്ന നിലക്കാണ്
എന്ന വിവരണമാണ് ഉസ്താദ് പറയുന്നത് '

സത്രീകൾക്ക് നിസ്കരിക്കാൻ വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമം എന്ന് നബി ﷺ  പഠിപ്പിച്ചതിലൂടെ ആ കവാടം അടക്കുകയായിരുന്നു.

സത്രീകൾക്ക് നിസ്കരിക്കാൻ വീടാണ് ഉത്തമമെന്നും
ഫിത്നയുണ്ടായത് കൊണ്ട് സ്ത്രീകൾ  ജമാഅത്തിന് പുറത്ത് പോവൽ
ഹറാമാണന്ന് ഇബ്നു ഹജറുൽ ഹൈതമി (റ) ഫതാവയിലും ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിലും ,ശറഹുമുസ്ലിമിലും ഇബ്നുഹജർ(റ) ഫത്ഹുൽ ബാരിയിലും പറഞ്ഞതിൽ നിന്നും മനസ്സിലാക്കാം.


എ പി ഉസ്താദിന്റെ സ്ത്രീ ജുമുഅ ജുമാഅത്ത് എന്ന പുസ്തകത്തിലെ ചില വാചകങ്ങൾ താഴെ നൽകുന്നു.


പ്രമുഖ പണ്ഡിതൻ അലാഉദ്ധീനുൽ ഹനഫി (റ)പറയുന്നു.

اجمعو علي أنه لا يرخص الشوال منهن الخروج الجمعة والعائدين وشيء منا الصلاة لقوله وقرن ف بيوتكن

നിങ്ങൾ വീടുകളിൽ അടങ്ങിയൊതുങ്ങിക്കഴിയുക എന്ന ഖുർആൻ വാക്യം കാരണം ജുമുഅക്കോ പെരുന്നാളിനോ ഏതെങ്കിലും നിസ്കാരങ്ങൾക്കോ യുവതികൾ പുറത്തിറങ്ങുന്നത് അനുവദിക്കപെടാൻ വകുപ്പില്ല എന്ന് പണ്ഡിതർ ഏകാഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു
 (ബാദഇഉ സ്വനാഇഉ 1/375)

ഇബ്നു ഹജറുൽ ഹൈതമി റ പറയുന്നു'

 ﻭﻣﻔﺎﺳﺪ ﺧﺮﻭﺟﻬﻦ ﺍﻵﻥ ﻣﺤﻘﻘﺔ ، ﻭﺫﻛﺮ ﻣﺎ ﻣﺮ ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ ﻭﻧﻘﻠﻪ ﻋﻦ ﻏﻴﺮﻫﺎ ﺃﻳﻀﺎ ﻣﻤﻦ ﻣﺮ ﺫﻛﺮﻫﻢ ﺛﻢ ﻗﺎﻝ : ﻭﻻ ﻳﺘﻮﻗﻒ ﻓﻲ ﻣﻨﻌﻬﻦ ﺇﻻ ﻏﺒﻲ ﺟﺎﻫﻞ ﻗﻠﻴﻞ ﺍﻟﺒﻀﺎﻋﺔ ﻓﻲ ﻣﻌﺮﻓﺔ ﺃﺳﺮﺍﺭ ﺍﻟﺸﺮﻳﻌﺔ ﻗﺪ ﺗﻤﺴﻚ ﺑﻈﺎﻫﺮ ﺩﻟﻴﻞ ﺣﻤﻼ ﻋﻠﻰ ﻇﺎﻫﺮﻩ ﺩﻭﻥ ﻓﻬﻢ ﻣﻌﻨﺎﻩ ﻣﻊ ﺇﻫﻤﺎﻟﻬﻢ ﻓﻬﻢ ﻋﺎﺋﺸﺔ ﻭﻣﻦ ﻧﺤﺎ ﻧﺤﻮﻫﺎ ﻭﻣﻊ ﺇﻫﻤﺎﻝ ﺍﻵﻳﺎﺕ ﺍﻟﺪﺍﻟﺔ ﻋﻠﻰ ﺗﺤﺮﻳﻢ ﺇﻇﻬﺎﺭ ﺍﻟﺰﻳﻨﺔ ﻭﻋﻠﻰ ﻭﺟﻮﺏ ﻏﺾ ﺍﻟﺒﺼﺮ ﻓﺎﻟﺼﻮﺍﺏ ﺍﻟﺠﺰﻡ ﺑﺎﻟﺘﺤﺮﻳﻢ ﻭﺍﻟﻔﺘﻮﻯ ﺑﻪ ﺍﻫـ .
ﻭﻫﺬﺍ ﺣﺎﺻﻞ ﻣﺬﻫﺒﻨﺎ ، ﻭﺍﺣﺬﺭ ﻣﻦ ﺇﻧﻜﺎﺭ ﺷﻲﺀ ﻣﻤﺎ ﻣﺮ ﻗﺒﻞ ﺍﻟﺘﺜﺒﺖ ﻓﻴﻪ ، ﻭﻻ ﺗﻐﺘﺮ ﺑﻤﻦ ﺗﻤﻮﻩ ﺑﻠﺴﺎﻧﻪ ﻭﺗﻔﻮﻩ ﺑﻤﺎ ﻻ ﺧﺒﺮﺓ ﻟﻪ ﺑﻪ ﻓﺈﻥ ﺍﻟﻌﻠﻢ ﺃﻣﺎﻧﺔ ، ﻭﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ﻭﻟﻲ ﺍﻟﺘﻮﻓﻴﻖ ﻭﺍﻹﻋﺎﻧﺔ ﺍﻫـ فتاوي الكبري
സ്ത്രീകൾ പുറപ്പെട്ടു പോകുന്നത് കൊണ്ടുള്ള വിപത്തുകൾ
സുനിശ്ചിതമാണ്. ശരീഅത്തിന്റെ രഹസ്യങ്ങളെ കുറിച്ച് ബോധമില്ലാത്ത അൽപജ്ഞാനിയും പാമരനുമായ വിഡ്ഢിയല്ലാതെ സ്ത്രീകളെ തടയുന്നതിൽ സന്ദേഹിക്കുകയില്ല.


ആഇശ (റ ) യെ പോലുള്ള മഹതികകൾ മനസ്സിലാക്കിയത് പോലുള്ള ആന്തരാത്ഥം ഗ്രഹിക്കാതെ ചില ലക്ഷ്യങ്ങളുടെ ബാഹ്യരൂപം മാത്രം അവലംബിച്ചിരിക്കുകയാണ് ചിലർ '
ഹറാമാണന്ന് ഖണ്ഡിതമായി പറയലും വിധികൽപ്പിക്കലുമാണ് യാഥാർത്ഥ്യം.

ഇത് തന്നെയാണ് നമ്മുടെ മദ്ഹബിന്റെ രത്ന ചുരുക്കം' തനിക്കറിയാത്ത വിഷയങ്ങളെക്കുറിച്ച് നാക്കിട്ടടിക്കുകയും വാചാലത പ്രകടിപ്പിക്കുകയും ചെയ്യുന്നവരാൽ നീ വഞ്ചിക്കപെടാതിരിക്കുകയും മേൽ പ്രസ്താവിച്ച കാര്യങ്ങളെ കുറിച്ച് ബോധവാനാകുന്നതിന് മുമ്പ് നിഷേധാത്മക നിലപാട് കൈകൊള്ളുന്നതിൽ സുക്ഷിക്കുകയും ചെയ്യേണ്ടതാണ് .തീർച്ചയായും വിജ്ഞാനം അല്ലാഹു വിന്റെ അമൂല്യ നിക്ഷേപമത്രെ .
ഫതാവൽ കുബ്റാ 1/24

സ്ത്രീ ജുമുഅ ജുമാഅത്ത് പ്രമാണങ്ങളിൽ
കാന്തപുരം എ പി ഉസ്താദിന്റെ പുസ്തകം
.........

നമ്മുടെ ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ പോലും പച്ചയിൽ ദുർവ്യാഖ്യാനം ചെയ്യുകയും വെട്ടിമാറ്റുകയും ചെയ്തു ജനങ്ങളെ കബളിപ്പിക്കുന്ന ഈ പുത്തൻ വാദികൾ വിശുദ്ധ ഖുർആനും തിരുവചനങ്ങളും പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും എത്രമാത്രം ദുർവ്യാഖ്യാനം ചെയ്യുന്നുണ്ട് എന്ന് വായനക്കാർ ചിന്തിക്കുകയും ഒഹാബിസത്തിൽ പെട്ടുപോയവർ നിഷ്പക്ഷമായി ചിന്തിക്കുകയും ചെയ്യുക .

അസ്ലം സഖാഫി
പരപ്പനങ്ങാടി

[20/07, 9:07 PM] محب الرسول صلي الله عليه: https://www.youtube.com/watch?v=wcHs9qXiasg&feature=youtu.be

സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ബുഖാരി ക്ളാസ് ദുർവ്യാഖ്യാനം ചെയ്തു  സ്ത്രീകൾക്ക് പള്ളിയിൽ പോവൽ അനുവദനീയമാണന്ന് ശൈഖുനാ പറഞ്ഞു എന്ന് ദുർവ്യാഖ്യാന തട്ടിപ്പ് പോസ്റ്റ് ഇറക്കിയ ഒഹാബി മൗലവിമാർക്ക് വായടപ്പൻ മറുപടി *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
[20/07, 9:07 PM] محب الرسول صلي الله عليه: https://www.youtube.com/watch?v=isR7xaYAaWI&feature=youtu.be

സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ബുഖാരി ക്ളാസ് ദുർവ്യാഖ്യാനം ചെയ്തു  സ്ത്രീകൾക്ക് പള്ളിയിൽ പോവൽ അനുവദനീയമാണന്ന് ശൈഖുനാ പറഞ്ഞു എന്ന് ദുർവ്യാഖ്യാന തട്ടിപ്പ് പോസ്റ്റ് ഇറക്കിയ ഒഹാബി മൗലവിമാർക്ക് വായടപ്പൻ മറുപടി *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*



ഖബർ:നബിയുടെ ഖബറിടത്തിലെ വിരിപ്പ്‌ വിൽപ്പനക്ക്‌



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0




*മഖ്ബറ വ്യവസായം ജാറവരുമാനം എന്നൊക്കെ പറഞ്ഞ് പരിഹസിച്ചിരുന്ന വഹാബികളെ കണ്ടവരുണ്ടോ❓🤔*

✳️നബിയുടെ ഖബറിടത്തിലെ വിരിപ്പ്‌ വിൽപ്പനക്ക്‌✳️
     ➖➖➖➖➖➖➖➖➖➖➖➖
വില 4.5 മില്ല്യൻ ഡോളർ

عرض سجادة قبر الرسول للبيع بـ4.5 مليون دولار في جدة

جدة: حليمة مظفر
ألغى المستودع الخيري المعني بإدارة مزاد لبيع قطع أثرية إسلامية نادرة، في جدة، المزاد العلني، والاستعاضة عنه بعرض مباشر للقطع المراد بيعها من دون مزايدة.
وكشفت هناء الطويرقي، مديرة القسم النسائي بالمستودع الخيري في السعودية، أنه تم عرض أغلى قطعة في معرض المقتنيات الأثرية بـ17 مليون ريال (4.5 مليون دولار)، وهي عبارة عن سجادة كانت على القبر النبوي الشريف قبل إزالتها، وأوضحت أن المعرض يضم قطعا أثرية نبوية ودينية وتاريخية ثمينة وصلت التأمينات عليها إلى ملايين الريالات.

وأشارت الطويرقي الى أن القطع الأثرية وصلت إلى 3000 قطعة متنوعة تعود إلى 300 عام، لكن أبرزها السجادة التي كانت على القبر النبوي، وتم تقيمها بـ 17 مليون ريال قبل إلغاء المزاد، بالإضافة إلى مقتنيات أثرية من المسجد النبوي والمسجد المكي، إلى جانب مقتنيات تاريخية قديمة بعضها يعود إلى العهد السعودي في دوله الثلاث، والعهد العثماني، وبعضها يخص نابليون بونابارت والخديوي إسماعيل وغيرهما.

وتوقعت هناء الطويرقي بيع القطع التي يحتوي عليها المعرض بما يقارب 100 مليون ريال سعودي. وقالت: «تعتبر هذه القطع أثرية نادرة وقيّمة وتتفاوت أسعارها، ويصل ثمن بعضها إلى 10 و20 مليون ريال سعودي».

من جانبه، برر الدكتور عطية الحكمي، المسؤول عن تنظيم المعرض الذي حمل عنوان «عطاء ونقاء»، إلغاء المزاد العلني واستبداله بعملية الشراء العادية، بأن المعرض يحوي 3000 قطعة أثرية ثمينة، وفي حال تم المزاد العلني فسيستغرق عشرة أيام حتى تنتهي عملية البيع».

ولدى سؤاله عما إذا كان إلغاء المزاد العلني بسبب حكم أو فتوى دينية تحرم المزايدة على القطع الأثرية الدينية، ومنها ما يتعلق بالنبي عليه الصلاة والسلام، قال: «لم يكن ذلك سبب إلغاء المزاد، إلا أنه كان سببا أكيدا لعدم المزايدة على المصاحف القديمة المعروضة للبيع، لأنه لا يصح المزايدة عليها شرعا، ولذلك تم تقييم سعرها وعرضها للبيع ولم تدخل المزاد».

http://archive.aawsat.com/details.asp?article=326995&issueno=9809#.W0Q9ptIzaUk

Wednesday, July 18, 2018

ഖുത്വുബ സംശയനിവാരണം ഭാഗം 3


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഖുത്വുബ സംശയനിവാരണം ഭാഗം 3




(11). ചോ: ഖുത്വുബയിൽ ജനങ്ങളോട്‌   സംസാരിക്കുന്നതിന് വിരോധമില്ലെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ടല്ലോ?.



മറുപടി: ഖത്വീബിനോട് ഖുത്വുബക്കിടയിൽ വല്ലതും ചോദിച്ചാൽ അതിനു മറുപടി നല്കുമ്പോഴോ വല്ലവരെയും അപകടത്തിൽ നിന്ന് രക്ഷിക്കുവാനോ മാതൃഭാഷയിൽ സംസാരിക്കൽ  നിഷിദ്ധമല്ല. എന്നാൽ അതിനെ ഖുത്വുബയായി പരിഗണിക്കുന്നതല്ല.അത് ദിക്‌റുകൾക്കിടയിൽ സംസാരിക്കുന്നത്പോലെയാണ്.ഇത്തരം സംസാരങ്ങളെ കുറിച്ചാണ് ഇമാം ശാഫിഈ(റ) 'ആ സംസാരം ഖുത്വുബക്ക് നാശം വരുത്തുകയില്ല' (അൽ ഉമ്മ് : 1 / 176 ) എന്ന് പറഞ്ഞത്. ഉമ്മിന്റെ ഈവാചകം പ്രസ്തുത സംസാരം ഖുത്വുബയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കുന്നു.


(12) ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്ന പള്ളിയിൽ ജുമുഅക്ക് പങ്കെടുത്താൽ ജുമുഅ സാധുവാകുമോ?

മറുപടി: ഇല്ല, കാരണം ജുമുഅ സാധുവാകാൻ അതിന്റെ മുമ്പ് രണ്ട്  ഖുത്വുബകൾ ഉണ്ടായിരിക്കാൻ നിര്ബന്ധമാണ്. അതിനാൽ രണ്ട് ഖുത്വുബകൾ നിർവ്വഹിക്കാതെ ജുമുഅ നിസ്കരിച്ചാൽ ആ നിസ്കാരം സാധുവല്ല. ഖുത്വുബയുടെ സാധുതയ്ക്ക് അത് അറബിഭാഷയിലായിരിക്കലും നിബന്ധനയാണ്. അതിനാൽ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ  ഖുത്വുബയായി പരിഗണിക്കപ്പെടുന്നതല്ല. അതിനാൽ ഖുത്വുബ ഓതാതെ ജുമുഅ നിസ്കരിച്ച പോലെ വേണം അത്തരം ജുമുഅകളെ നോക്കിക്കാണാൻ.


(13) ചോ: ആഴ്ചയിലൊരിക്കൽ മാതൃഭാഷയിൽ ജനങ്ങളെ ഉല്ബോധിപ്പിക്കുന്നത് നല്ലതല്ലേ?


മറുപടി: നല്ലകാര്യമാണ്. ആഴ്ചയിലൊരിക്കൽ നിർബന്ധമായും നിർവ്വഹിക്കണമെന്ന് ഇസ്‌ലാം  നിർദ്ദേശിച്ച ഖുത്വുബയും ജുമുഅയും നഷ്ടപ്പെടുത്തി അത് വേണ്ട. പ്രത്യുത അറബിയിലുള്ള ഖുത്വുബയും നിസ്കാരവും കഴിഞ്ഞ ശേഷം അത് നിർവ്വഹിക്കാമല്ലോ . അതിൽ ആർക്കും എതിർപ്പില്ല. 10 മിനിട്ട് അറബി ഖുത്വുബക്കും 15 മിനിട്ട്  നിസ്കാരത്തിനും ദുആക്കും 10 മിനിട്ട് പ്രസംഗത്തിനും ഉപയോഗിച്ചാൽ 35 മിനിട്ട് കൊണ്ട് എല്ലാം ഭംഗിയായി നടത്താമല്ലോ.


(14) ചോ: ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിൽ തന്നെ ഒരഭിപ്രായം ഉള്ളതായി ഇമാം നവവി(റ) ശർഹുൽ  മുഹദ്ദബിൽ പറയുന്നുണ്ടല്ലോ. അതനുസരിച്ച് പരിഭാഷപ്പെടുത്തിക്കൂടേ?.


മറുപടി: പറ്റില്ല. കാരണം അത് വളരെ ദുർബ്ബലമായ അഭിപ്രായമാണ്.അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കലും വരുന്നുണ്ട്. ഇമാം നവവി(റ)യുടെ പരാമർശം ഇപ്രകാരംവായിക്കാം:


هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية ( والثاني ) : فيه وجهان حكاهما جماعة منهم المتولي ، أحدهما هذا ، والثاني : مستحب ولا يشترط ; لأن المقصود الوعظ وهو حاصل بكل اللغات. (المجموع شرح المهذب)


ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണോ എന്നതിൽ രണ്ട്  ത്വരീഖുകളുണ്ട്. അവയിൽ പ്രബലവും ബഹുഭൂരിഭാജാഗം പണ്ഡിതന്മാരും തറപ്പിച്ചു പറയുന്നതും നിബന്ധനയാണ് എന്നാണ്. കാരണം ഖുത്വുബ ഒരു നിര്ബന്ധ ദിക്റാണ്. അതിനാൽ അത്തഹിയ്യാത്ത്,തക്ബീറത്തുൽ ഇഹ്‌റാം പോലെ അതിലും അറബിഭാഷ നിബന്ധനയാക്കപ്പെട്ടു.  "ഞാൻ എപ്രകാരം നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ടത് അപ്രകാരം നിങ്ങളും നിസ്കരിക്കണം " എന്ന ഹദീസ് ഇതോടെ ചേർത്തുവായിക്കേണ്ടതാണ്. നബി(സ) അറബിയിലായിരുന്നല്ലോ ഖുത്വുബ നിർവ്വഹിച്ചിരുന്നത്. അതിൽ രണ്ട് 'വജ്ഹു' കൾ ഉണ്ടെന്നതാണ് രണ്ടാം വീക്ഷണം. പ്രസ്തുത രണ്ട് വജ്ഹുകൾ മുതവല്ലി(റ) ഉൾപ്പെടെയുള്ള ചിലർ ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് അറബിഭാഷ നിബന്ധനയാണ് എന്ന ഈ അഭിപ്രായം തന്നെയാണ്. രണ്ട് ഖുത്വുബ അറബിയിലായിരിക്കൽ സുന്നത്താണെന്നാണ്. കാരണം ഖുത്വുബയുടെ ലക്‌ഷ്യം ഉപദേശമാണ്. അത് ഏത് ഭാഷയിൽ നിർവ്വഹിച്ചാലും ലഭിക്കുമല്ലോ.  (ശർഹുൽ മുഹദ്ദബ്)


പ്രസ്തുത ഇബാറത്തിൽ 'ത്വരീഖ്‌', ഖത്വ്അ്', 'വജ്ഹ്' , എന്നിങ്ങനെ ചില സാങ്കേതിക പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വിവക്ഷ എന്താണെന്ന് ആദ്യമായി നമുക്ക് പരിശോധിക്കാം. ത്വരീഖിന്റെ വിവക്ഷ വിവരിച്ച് ഇമാം മഹല്ലി(റ) എഴുതുന്നു:

وهي اختلاف الأصحاب في حكاية المذهب كأن يحكي بعضهم في المسألة قولين أو وجهين لمن تقدم، ويقطع بعضهم بأحدهما(شرح المحلي: ١٣/١)
      

മദ്ഹബിനെ ഉദ്ദരിക്കുന്നതിൽ അസ്വഹാബിന്റെ വീക്ഷണാന്തരമാണ് ത്വരീഖ്. ഒരു വിഷയത്തിൽ അസ്വഹാബിൽ ചിലർ(ഇമാം ശാഫിഈ(റ)യുടെ ) രണ്ട്  അഭിപ്രായങ്ങളോ മുൻഗാമികളായ അസ്വഹാബിന്റെ രണ്ട് അഭിപ്രായങ്ങളോ ഉദ്ധരിക്കുകയും അസ്വഹാബിൽ ചിലർ ഒന്നുകൊണ്ട് തറപ്പിച്ചുപറയുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. (ശർഹുൽ  മഹല്ലി: 1 / 13 )

'ഖത്വ്ഇ' ന്റെ വിവക്ഷ വിവരിച്ച്  ഇബ്നു ഹജർ(റ) എഴുതുന്നു:






ഇതല്ലാത്ത മറ്റൊരഭിപ്രായം ഇവിടെ ഇല്ലെന്ന് പറയലാണ് 'ഖത്വ്ഇ' ന്റെ വിവക്ഷ. (തുഹ്ഫത്തുൽ മുഹ്താജ് : 1 / 51 )

ഇമാം ശാഫിഈ(റ)യുടെ സംസാരത്തിൽ നിന്ന് അസ്വഹാബ് കണ്ടെത്തുന്ന അഭിപ്രായങ്ങളാണ് സാങ്കേതിക തലത്തിൽ വജ്ഹുകൾ. ഇമാമിന്റെ പൊതു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് അധികവും അവർ അത്തരം അഭിപ്രായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ചിലപ്പോൾ ഇമാമിന്റെ സംസാരം പരിഗണിക്കാതെ സ്വയം ഗവേഷണത്തിലൂടെയും അവർ വജ്ഹുകൾ കണ്ടെത്താറുണ്ട്. ഖൽയൂബി: 1 / 13 )

ഇനി നമുക്ക് ഇമാം നവവി (റ)യുടെ ഇബാറത്ത് വിശകലനം ചെയ്യാം. ഖുത്വുബയിൽ അറബിഭാഷ നിബന്ധനയാണോ എന്ന വിഷയത്തിൽ രണ്ട് ത്വരീഖുകളുണ്ട്. അതിൽ പ്രബലവും ബഹുഭൂരിഭാഗം അസ്വഹാബും 'ഖത്വ്അ്' ചെയ്തു പറഞ്ഞതും നിബന്ധനയാണ് എന്നാണ്.അഥവാ ഇതല്ലാത്ത മറ്റൊരഭിപ്രായവും ഈ വിഷയത്തിൽ മുന്ഗാമികൾക്ക്  ഇല്ലേയില്ല. എന്നാണു ശാഫിഈ അസ്വഹാബിൽ ബഹുഭൂരിഭാഗവും പറയുന്നത്. അതുതന്നെയാണ് പ്രബലവും. ഇനി ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്ന് പറയുന്ന രണ്ടാം ത്വരീഖ്‌ അപ്രബലവും ബഹുഭൂരിഭാഗം പറഞ്ഞതിനെതിരിലുള്ള ത്വരീഖുമാണ്. പ്രസ്തുത ത്വരീഖ്‌ പറയുന്നത് തദ്ദിശയകമായി രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട് എന്നാണ് . ആ രണ്ടഭിപ്രായങ്ങളിൽ ഒന്നും ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണ് എന്ന് തന്നെയാണ്. രണ്ടാം അഭിപ്രായം അത് സുന്നത്താണ്  എന്നുമാണ്. അതിനാൽ ആ അഭിപ്രായം വളരെ ദുർബ്ബലമാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സുന്നത്ത് ഒഴിവാക്കൽ ഉള്ളതോടപ്പം സത്യവിശ്വാസികളുടെ മാർഗ്ഗം ഉപേക്ഷിക്കൽ കൂടിയുണ്ട്. അതിനാൽ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല.


(15) ചോ: നബി(സ) അറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചത് അവിടുത്തെ മാതൃഭാഷ അറബിയായതിനാൽ മാത്രമാണ്. അപ്പോൾ നബി(സ)യോടുള്ള അനുധാവനം പൂർണ്ണമാവാൻ അനറബികൾ അവരവരുടെ മാതൃഭാഷയിൽ ഖുത്വുബ നിർവ്വഹിക്കേണ്ടതില്ലേ?.

മറുപടി: നിസ്കാരം, ബാങ്ക് തുടങ്ങിയ ആരാധനകളും നബി(സ) അവിടത്തെ മാതൃഭാഷയായ അറബിയിൽ തന്നെയാണല്ലോ നിര്വ്വഹിച്ചത്. എന്തുകൊണ്ട് പരിഭാഷ വാദക്കാർ അവയിൽ നബി(സ)യോട് തുടരുന്നില്ല.?. ഖുത്വുബയിൽ തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് ജനങ്ങളോടായതുപോലെ ബാങ്കും നിസ്കാരത്തിലെ സലാമും ജനങ്ങളോടാണല്ലോ. ഇതിനു പുറമെ നബി(സ)യുടെ ഖുത്വുബയുടെ സദസ്സിൽ അറബിഭാഷയറിയാത്ത അനറബികളായ സ്വഹാബിമാരും ഉണ്ടായിരുന്നുവല്ലോ. ഒരു ഖുത്വുബപോലും അവരുടെ ഭാഷയിൽ നിർവ്വഹിക്കാതെ അവരെ പരിഗണിക്കാതിരുന്നത് ഇസ്‌ലാമിന്റെ സുന്ദരമായ തത്വങ്ങൾക്ക് നിരക്കുന്നതാണോ? . അനറബി നാടുകളിൽ ഇസ്‌ലാം  പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഖുത്വുബ അനറബിയിൽ നിർവഹിക്കാനുള്ള എത്രെയോ സാഹചര്യങ്ങളുണ്ടായിട്ടും അതിനു തുനിയാതെ സ്വഹാബത്തും താബിഉകളും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിച്ചത് പ്രസ്തുത വാദത്തിന്റെ അടിവേരറുക്കുന്നതാണ്. അതേസമയം കാരക്കയും മുന്തിരിയും സകാത്ത് കൊടുത്തിരുന്ന സ്വഹാബിമാർ ഇതര നാടുകളിൽ ചെന്നപ്പോൾ അവിടങ്ങളിലെ ഭക്ഷ്യപദാർത്ഥങ്ങളിൽ നിന്ന് സകാത്ത് നൽകുകയുണ്ടായി. എന്നാൽ ഖുത്വുബയുടെ ഭാഷയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല.


(16). ചോ: സ്വഹാബത്ത് (റ ) അനറബിയിൽ ഖുത്വുബ നിർവ്വഹിക്കാതിരുന്നത്  അവർക്ക് അറബേതരഭാഷകൾ അറിയാത്തത്കൊണ്ടായിക്കൂടേ?.


മറുപടി: ആയിക്കൂടാ. കാരണം ഒന്നിലധികം ഭാഷകൾ കൈകാകാര്യം ചെയ്യാനറിയുന്നവരും സ്വഹാബത്തിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നുവല്ലോ. അവരിൽ ഒരാളും തന്നെ അനറബിയിൽ ഖുത്വുബ നിർവ്വഹിച്ചതായി തെളിയിക്കാൻ സാധ്യമല്ല. ഇനി പരിഭാഷാവാദികൾ പറയും പോലെ ശ്രാതാക്കളുടെ ഭാഷക്കാണ് ഖുത്വുബയിൽ പ്രാമുഖ്യം നല്കേണ്ടതെങ്കിൽ അറബിഭാഷ പടിക്കൽ നിർബന്ധമാണെന്ന് പറഞ്ഞപോലെ ശ്രോതാക്കളുടെ ഭാഷ അറിയാത്തവർ നോക്കിവായിക്കാനെങ്കിലും നിർബന്ധമായും അത് പഠിക്കുകയും എന്നിട്ട് ശ്രോതാക്കളുടെ ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുകയും ചെയ്യുകയാണല്ലോ വേണ്ടിയിരുന്നത്. അല്ലെങ്കിൽ ശ്രോതാക്കളുടെ ഭാഷ അറിയുന്നവരെ ഖുത്വുബ നിർവ്വഹിക്കാൻ ഏൽപ്പിക്കേണ്ടിയിരുന്നു. പക്ഷെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെളിയിക്കാൻ സാധ്യവുമല്ല.


(17) .ചോ: ജുമുഅ ഖുത്വുബയും പെരുന്നാൾ ഖുത്വുബയും വല്ല വ്യത്യാസവുമുണ്ടോ?. ചില നാടുകളിൽ പെരുന്നാൾ ഖുത്വുബ പരിഭാഷപ്പെടുത്തിക്കാണുന്നു. ഇത് തെറ്റാണോ?


മറുപടി: തെറ്റാണ്. ഇമാം റംലി(റ) പറയുന്നു:




സുന്നത്ത് കരസ്ഥമാവാൻ (40  പേരെ ) കേൾപ്പിക്കലും അവർ കേൾക്കലും പെരുന്നാൾ ഖുത്വുബ അറബിയിലാവലും പരിഗണിക്കുന്നതാണ്. (നിഹായ :2 / 341 )

പെരുന്നാൾ നിസ്കാരവും  അതിനുശേഷം രണ്ട് ഖുത്വുബകൾ നിർവ്വഹിക്കലും സുന്നത്ത്  മാത്രമാണല്ലോ. ആ സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണം. അല്ലെങ്കിൽ സുന്നത്ത് കരസ്ഥമാവികയില്ലേ. ശ്രോതാക്കൾ അനറബികളാണെങ്കിലും ഈ  ബാധകമാണെന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറയുന്നു:






ഇമാം റംലി(റ)യുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ശ്രോതാക്കൾ അനറബികളാണെങ്കിലും സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണമെന്നാണ്. ഖുത്വുബയുടെ ലക്‌ഷ്യം കേവലം ഉപദേശമല്ലെന്നും ഒരാരാധനയെന്ന നിലക്ക് അതിൽ മികച്ചു നിൽക്കുന്നത് ഇത്തിബാആണെന്നും അതിനു ന്യായം  പറയാവുന്നതാണ്.(ശർവാനി: 3 / 46 )


ഇബ്നു ഹജർ (റ) പറയുന്നു:

ولا بد في أداء سنتها من كونها عربية لكن المتجه أن هذا شرط لكمالها لا لأصلها(تحفة: ٤٦/٣)


ഖുത്വുബയുടെ സുന്നത്ത് വീടാൻ  അറബിയിലാവൽ കൂടാതെ കഴിയില്ല. എങ്കിലും ഇപ്പറഞ്ഞത് ഖുത്വുബയുടെ പൂർണ്ണത ലഭിക്കാനാണ്. അടിസ്ഥാന പ്രതിഫലത്തിനല്ല. (തുഹ്ഫ: 3 / 46 )


അല്ലാമ ശർവാനി (റ ) പറയുന്നു:





ഈ അഭിപ്രായം സകരിയ്യൽ അൻസ്വാരി(റ),ഇമാം റംലി(റ ), ഖത്വീബ് ശിർബീനി (റ) തുടങ്ങിയ പണ്ഡിതന്മാർ പ്രസ്താവിച്ചതിനെതിരാണ് . (ശർവാനി: 3 / 46 )

ഞാൻ ചുരുക്കുന്നു....അപ്പോൾ  ചുരുക്കത്തിൽ അടിസ്ഥാന പ്രതിഫലത്തിന് അറബിയ്യത്ത് ശർത്വില്ലെന്ന ഈ അഭിപ്രായമനുസരിച്ച് ഖുത്വുബ സാധുവാകുമെന്നല്ലാതെ അത് അനുവദനീയമാണെന്ന് വരുന്നില്ല. കാരണം അത് നബി(സ) യും സ്വഹാബത്തും മുതൽ പരമ്പരാഗതമായി വന്നതും മുസ്ലിം സമൂഹം എല്ലാ കാലത്തും നിരന്തരമായി അനുഷ്ഠിച്ചുപോന്നതുമായ സുന്നത്തിനു വിരുദ്ധമാണെന്ന് പറയേണ്ടതില്ല. ഇത് തെറ്റും കുറ്റവുമാണെന്ന് പ്രമാണബദ്ധമായി നേരത്തെ വിവരിച്ചതാണ്. അവസാനിപ്പിക്കുന്നു.

ഞിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.


ഖുത്വുബ സംശയനിവാരണം ഭാഗം 2.

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഖുത്വുബ സംശയനിവാരണം ഭാഗം 2.
ഖുത്വുബ സംശയനിവാരണം   തുടരുന്നു...

(4 ). ചോ : അര്കാനുകൾ അല്ലാത്തവയിൽ പരിഭാഷ അനുവദനീയമാണെന്ന് ഇബ്നുഖാസിം(റ )വിനെ ഉദ്ദരിച്ച് അല്ലാമ ശിർബീനി(റ) ശർഹുൽ ബഹ്ജയിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?.


മറുപടി: അതേ  കിതാബന്റെ അതെ പേജിൽ ബഹ്ജക്ക് ഇബ്നുഖാസിം(റ ) എഴുതിയ ശർഹുമുണ്ട്. ആ ശർഹിലോ ഇബ്നുഖാസിം(റ) വിന്റെ മറ്റു ഗ്രന്ധങ്ങളിലോ അത്തരമൊരു പരാമർശം കാണുന്നില്ല. അതിനാൽ ആ ഇബാറത്ത് ആളില്ലാത്തതും തെളിവാക്കാൻ പറ്റാത്തതുമാണ്. ഇനി അങ്ങനെയൊരു ഇബാറത്തുണ്ടെന്ന് സങ്കല്പിച്ചാൽ തന്നെ ഖുത്വുബ സാധുവാകുമെന്ന അർത്ഥത്തിലോ തുടർച്ചമുറിയുന്നത് കാരണമായുള്ള ഹറാമില്ലെന്ന അർത്ഥത്തിലോ അതിനെ വിലയിരുത്താവുന്നതാണ്.എന്നാൽ അത് തന്നെ അനറബിയിൽ കൊണ്ടുവരുന്ന അനുബന്ധങ്ങൾ ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത്  സുന്നത്ത് നിസ്കരിക്കാനാവശ്യമായ സമയത്തേക്കാൾ അനറബിയിലുള്ള സംസാരം നീണ്ടുപോകാൻ പാടില്ലെന്ന് ഇബ്നുഖാസിം(റ) പ്രസ്താവിച്ചിട്ടുണ്ട്. അനറബിയിൽ കൊണ്ടുവരുന്ന അനുബന്ധങ്ങൾ നിഷ്ഫലമാണെന്നും അറബിഭാഷയിൽ കൊണ്ടുവരാൻ കഴിയുന്നതോടപ്പം അനറബിയിൽ കൊണ്ടുവന്നാൽ അത് മതിയാകുന്നതല്ലെന്നും ഇബ്നുഖാസിം(റ) വിനെ ഉദ്ദരിച്ച് ജമലും ബുജയ്‌രിമിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

    (5) ചോ: അനറബിഭാഷയിൽ ഖുത്വുബ നിർവ്വഹിക്കൽ അനുവദനീയമാണെന്ന് ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടുന്നുണ്ടല്ലോ?.
    മറുപടി: ഇമാം അബൂഹനീഫ(റ) പറഞ്ഞ 'ജവാസി'ന്റെ
(അനുവദനീയത്തിന്റെ) വിവക്ഷ വിവരിച്ച് പ്രഗത്ഭ ഹനഫീ കർമ്മശാസ്ത്ര പണ്ഡിതൻ അബ്ദുൽഹയ്യ് ല്കനവീ(റ) എഴുതുന്നു.

     ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്കാരത്തിന്റെ സാധുതയ്ക്കും അത് മതിയാകുമെന്നർത്ഥം. നിരുപാധികം ഹലാലാണെന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല. കാരണം അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് നബി(സ)യിൽ നിന്നും സ്വഹാബത്തിൽ(റ) നിന്നും അന്തരമായി ലഭിച്ച ചര്യക്കെതിരാണെന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ള കറാഹത്താകുന്നു. ഉംദത്തുൽ രിആയ: 1 / 200 )



'ആകാമുന്നഫാഇസ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹംപറയുന്നു:

    
ഇവിടെ (തഹ്‌രീമിന്റെ) കറാഹത്ത് സുന്നത്തിനോട് എതിരായതിന്റെ പേരിലാണ്. കാരണം നബി(സ)യും അവിടത്തെ അനുചരന്മാരും അറബിയിൽ മാത്രമാണ് സ്ഥിരമായി ഖുത്വുബ നിർവഹിച്ചിട്ടുള്ളത്. അവരിൽ ഏതെങ്കിലുമൊരാൾ ഏതെങ്കിലുമൊരു ഖുത്വുബ അനറബിഭാഷയിൽ നിർവ്വഹിച്ചതായി ഒരാളും ഉദ്ദരിക്കുന്നില്ല. (ആകാമുന്നഫാഇസ്: പേ: 66)

   ചുരുക്കത്തിൽ ഖുത്വുബ പേർഷ്യൻ ഭാഷയിൽ നിർവ്വഹിക്കാമെന്ന് ഇമാം അബൂഹനീഫ(റ)പറഞ്ഞത് അതിൽ കുറ്റമില്ല എന്ന അർത്ഥത്തിലല്ല.പ്രത്യുത ഖുത്വുബയുടെ സാധുതയ്ക്ക് അത് മതിയാകുമെന്ന അർത്ഥത്തിൽ മാത്രമാണ്. അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവും അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നത് കുറ്റകരം തന്നെയാണ്,

   (6)ചോ:  ജുമുഅയുടെ സാധുതയ്ക്ക് അറബിഭാഷയിൽ ഖുത്വുബനിർവ്വഹിക്കൽ നിബന്ധനയില്ലെന്ന് ഇമാം അബൂഹനീഫ(റ) പറഞ്ഞിരിക്കെ അറബിഭാഷയിൽ ഖുത്വുബ നിർവഹിക്കുന്നതിൽ സലഫും  ഖലഫും ഏകോപിച്ചുവെന്ന് എങ്ങനെയാണ് പറയുക?.

മറുപടി: സലഫും ഖലഫും അറബിഭാഷയിൽ മാത്രമാണ് ഖുത്വുബ നിർവഹിച്ചിട്ടുള്ളത് എന്നാണു നാം പറയുന്നത്. ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കൽ ജുമുഅയുടെ സാധുതയ്ക്ക് നിബന്ധനയാണെന്ന് എല്ലാവരും പ്രസ്താവിച്ചിട്ടുണ്ട് എന്നല്ല. ക്രിസ്തുവർഷം 1920 വരെ ഹനഫീ-ശാഫിഈ-ഹമ്പലീ-മാലികീ എന്ന വ്യത്യാസമില്ലാതെ ലോക മുസ്ലിംകൾ ഒന്നടങ്കം അറബിഭാഷയിൽ മാത്രമാണ് എല്ലാ ഖുത്വുബകളും നിർവ്വഹിച്ചുവന്നിട്ടുള്ളത്. അതിനാൽ ഖുത്വുബ അറബിയിൽ നിർവ്വഹിക്കുകയെന്നതിൽ ലോകമുസ്ലിംകളുടെ പ്രവർത്തനം ഏകോപിച്ചിരിക്കുന്നു. അതിനാൽ അതിന്  മാറ്റം പ്രവർത്തിക്കുന്നത് കുറ്റകരമാണെന്ന് പ്രഗത്ഭ ഹനഫീ പണ്ഡിതൻ അബ്ദുൽ ഹയ്യ്(റ) പ്രസ്താവിച്ചത് നേരത്തെ നാം വായിച്ചതാണ്. അതിനാൽ പ്രവർത്തനത്തിൽ ഇജ്മാഉണ്ട്‍ എന്നാണു നാം പറയുന്നത്. എല്ലാവരും ഖുത്വുബയിൽ അറബിഭാഷ ശർത്വാണെന്ന് പ്രഖ്യാപിച്ചു എന്നല്ല. ഇതോടെ തത്തുല്യമായൊരു വിഷയം ഇമാം റാസി(റ) വിവരിക്കുന്നത് കാണുക.


നിസ്കാരത്തിൽ 'ഫാത്തിഹ' ഓതൽ  നിർബന്ധമാണോ എന്നതിൽ ഉമ്മത്തിന്‌ വീക്ഷണാന്തരമുണ്ടെങ്കിലും  'ഫാതിഹഃ' ഓതുന്ന പ്രവർത്തനത്തിൽ അവരെല്ലാവരും ഏകോപിച്ചിരിക്കുന്നു.കാരണം മശ്‌രിക്-മഗ്‌രിബിനിടയിൽ 'ഫാതിഹഃ' ഓതാതെ നിസ്കരിക്കുന്ന ഒരു മുസ്ലിമിനെയും കാണാൻ സാധ്യമല്ല. ഇതനുസരിച്ച് ഫാതിഹഃ  ഓതാതെ നിസ്കരിക്കുന്നവൻ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവനും ഇനിപ്പറയുന്ന ആയത്തിന്റെ അർത്ഥ വ്യാപ്തിയിൽ കടന്നുവരുന്നവനുമാണ്.
               "തനിക്ക് സന്മാർഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷംവും ആരെങ്കിലും റസൂലുമായി എതിർത്തു നിൽക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാമവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പരുവസാനം"! (നിസാഅ്: 18 )
         ഫാതിഹഃ ഒത്താൽ നിർബന്ധമല്ലെന്ന് വിശ്വസിക്കുന്നവർ സുന്നത്താണെന്ന വിശ്വാസത്തോടെയാണല്ലോ ഫാതിഹഃ  ഓതുന്നത്. അതിനാൽ ഫാതിഹ ഓതൽ നിർബന്ധമാണെന്ന വിഷയത്തിൽ 'ഇജ്മാഅ്' ഉണ്ടായിട്ടില്ലല്ലോ. എന്ന സംശയത്തിന് ഇപ്രകാരം നിവാരണം കണ്ടെത്താവുന്നതാണ്. അവയവങ്ങളുടെ പ്രവർത്തനങ്ങളും ഹൃദയങ്ങളുടെ പ്രവർത്തനവും ഒന്നല്ല. ഫാത്തിഹ ഓതുന്നതിൽ എല്ലാവരും യോജിച്ചിരിക്കുന്നുവെന്ന് നാം വിശദീകരിച്ചുവല്ലോ. അതിനാൽ നിസ്കാരത്തിൽ ഫാതിഹ ഓതാത്തവൻ ഈ പ്രവർത്തനത്തിൽ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവൻ തന്നെയാണ്. അതിനാൽ ആയത്തിൽപ്പറഞ്ഞ മുന്നറിയിപ്പ് അവനും ബാധകമാണ്. നമ്മുടെ വാദത്തിന്  പ്രമാണമായി ഇത്രേയും മതി. നമ്മുടെ വാദം സമർത്ഥിക്കാൻ നിസ്കാരത്തിൽ ഫാത്തിഹ ഓതൽ നിർബന്ധമാണെന്ന് വിശ്വസിക്കുന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നുവെന്ന് വാദിക്കേണ്ട ആവശ്യം നമുക്കില്ല. (റാസി: 1 / 190 )
   ഇമാം റാസി(റ) സ്വീകരിച്ച അതേ ശൈലി സ്വീകരിച്ച് നമുക്കിങ്ങനെ പറയാവുന്നതാണ്. ജുമുഅയുടെ സാധുതയിലേക്ക് ചേർത്തി ഖുത്വുബ അറബിയിലാവൽ ശർത്വുണ്ടല്ലോ എന്നതിൽ മദ്ഹബിന്റെ നാല് ഇമാമുകളിൽ ഇമാം അബൂഹനീഫ(റ)ക്ക് വീക്ഷണാന്തരമുണ്ടെങ്കിലും അറബിയിൽ ഖുത്വുബ നിർവ്വഹിക്കുന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു.ഹിജ്‌റഃ  ഒന്നാം നൂറ്റാണ്ടുമുതൽ ക്രിസ്താബ്ദം 1920 വരെയുള്ള കാലയളവ് എടുത്തു പരിശോദിച്ചാൽ ലോകത്ത് ഒരാളും അനറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചിരുന്നതായി കാണാൻ സാധ്യമല്ല. ഇക്കാര്യം പുത്തൻവാദികളും സമ്മതിച്ചതാണ്. കെ. എം. മൗലവിയെ ഉദ്ദരിച്ച് നേരത്തെ ഭാഗം 1 ൽ വിവരിച്ചതാണ്. അതിനാൽ അനറബി ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുന്നവർ സത്യവിശ്വാസികളുടെ മാർഗ്ഗം ഒഴിവാക്കിയവരും മുകളിൽ വിവരിച്ച ആയത്തിന്റെ പരിധിയിൽ കടന്നുവരുന്നവരുമാണ്. നമ്മുടെ വാദം സമർത്ഥിക്കാൻ ഇത്രെയും മതി. ഖുത്വുബയുടെ സാധുതയ്ക്കു അറബിഭാഷ നിബന്ധനയാണെന്ന് പറയുന്നതിൽ എല്ലാവരും ഏകോപിച്ചുവെന്ന്  വാദിക്കേണ്ട ആവശ്യം നമുക്കില്ല.

    (7).ചോ: നബി(സ) ഖുത്വുബയിൽ ജനങ്ങൾക്ക് ഉൽബോധനം നടത്തിയിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിലുണ്ടല്ലോ?.

      മറുപടി: അറബിയിൽ നടത്തപ്പെടുന്ന ഖുത്വുബയും മൊത്തത്തിലുള്ള ഉൽബോധനമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഖുത്വുബ ഒരു പ്രത്യേക ആരാധനയായതിനാൽ അതിൽ ഇത്തിബാഇനാണ് പ്രാമുഖ്യം കല്പിക്കേണ്ടത്. നബി(സ)യുടെ സദസ്സിൽ അനറബികളായ സ്വഹാബിമാർ ഉണ്ടായിട്ടുപോലും ഒരിക്കലെങ്കിലും അനറബിയിൽ നബി(സ) ഖുത്വുബ നിർവ്വഹിച്ചിട്ടില്ല. നബി(സ)ക്ക്  അനറബിയല്ലാത്ത ഭാഷ സംസാരിക്കാനറിയാത്തത്കൊണ്ടോ അനറിബികൾക്ക് അറബിഭാഷ അറിയുന്നതുകൊണ്ടോ ആവാം നബി(സ) അറബിയിൽ തന്നെ ഖുത്വുബ നിർവ്വഹിച്ചതെന്ന് അനുമാനിക്കാൻ ന്യായമില്ല. കാരണം നബി(സ) ഫാരിസി പോലുള്ള ഇതര ഭാഷകളിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകൾകൊണ്ട് തെളിഞ്ഞിട്ടുണ്ട്. ഇതേപോലെ നബി(സ)യുടെ ഖുത്വുബാസദസ്സിൽ ഹാജറായിരുന്ന അനറബികൾ അധികവും അറബിഭാഷ തീരെ അറിയാത്തവരും ചിലർ മാത്രം അല്പമായി അറിയുന്നവരുമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന സ്വഹാബികൾ അന്യരാജ്യങ്ങളിൽ പോയി ഖുത്വുബ നിർവ്വഹിക്കുമ്പോഴും അറബിയല്ലാത്ത ഭാഷ നിർവ്വഹിച്ചിട്ടേയില്ല. അതുപോലെ സ്വഹാബികൾക്ക് ശേഷം താബിഉകളോ അവരുടെ പിന്ഗാമികളോ ഇതര ഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചിട്ടില്ല. മുസ്ലിംകൾ താമസിക്കുന്ന ധാരാളം നാടുകളിലും ഇതുതന്നെയായിരുന്നു പതിവ് . അതുകൊണ്ട് തന്നെ അനറബി ഭാഷയിലുള്ള ഖുത്വുബ ലോകമുസ്ലിംകളുടെ നിരന്തരമായ പ്രവർത്തനത്തിന് വിരുദ്ധമാണ്. അനറബികളോട് അറബിഭാഷയിൽ ഖുത്വുബ ഓതിയിട്ട് എന്തുകാര്യമാണുള്ളതെന്ന് മഹാനായ ഖാസീഹുസയ്ൻ(റ) വിനോട് ചോദ്യമുണ്ടായപ്പോൾ ഖുത്വുബ മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

അതിനെ അധികരിച്ച് ഇബ്നുഖാസിം (റ) ശർഹുൽ ബഹ്ജയിൽ എഴുതുന്നു.




മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന അറിവ് മനുഷ്യന് വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നകാര്യം വ്യക്തമാണ്. അനുഭവം അതിനു സാക്ഷിയാണ്. (ശർഹുൽ ബഹ്ജ: 3 / 41 )
പുത്തൻ വാദികളുടെ നേതാവ് റഷീദ് രിള പറയുന്നു.


കാരണം അറബിഭാഷ തുർക്കികളിൽ സ്വാധീനം ചെലുത്തിയിരുന്നു. അറബിഭാഷയിലുള്ള ഖുത്വുബ പൂർണ്ണമായും അവർക്ക് ഗ്രാഹ്യമല്ലെങ്കിലും വളരെ ഭയഭക്തിയോടെ അവരത് ശ്രവിക്കുമായിരുന്നു.(തഫ്സീറുൽ മനാർ :9/ 313 )

ചുരുക്കത്തിൽ അനറിബികളോട് അറബിയിൽ ഖുത്വുബ നിർവ്വഹിച്ചാൽ അത് ഉല്ബോധനമാവില്ല എന്ന വാദം ശരിയല്ല. തന്നെയുമല്ല അറബി മുസ്ലിംകളുടെ ഔദ്യോഗിക ഭാഷയാണ്. അത് പടിക്കൽ മുസ്ലിംകളുടെ ബാധ്യതയാണ്. 'മനസ്സിലാവുക' എന്നതിനെ പേരിൽ ഇസ്‌ലാമിലെ പ്രധാന ആരാധനയായ ഖുത്വുബയിൽ നിന്ന് അതിനെ മാറ്റുന്നത് ചെരുപ്പിനൊത്ത് കാൽ മരിക്കുന്നതിന് തുല്യമാണ്.
പുത്തൻവാദികളുടെ  നേതാവ് കെ . ഉമർ മൗലവി തന്നെ പറയട്ടെ;
     "മുസ്ലിംകളുടെ മതഭാഷയാണ് അറബി. അതായത് മതത്തിന്റെ പ്രമാണമായ ഖുർആനും ഹദീസും  അറബിയിലാണ്.അതിനു പുറമെ ഏതൊരു സമുദായത്തിന്റെയും സംഘടന നിലനിർത്തിപ്പോരുവാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഭാഷ. അതുകൊണ്ട് എല്ലാവരും അറബിഭാഷ പഠിക്കുകയും അവരുടെ സംസാരവും പ്രസംഗവുമെല്ലാം അറബിഭാഷയിലായിരിക്കുകയും ചെയ്യുക എന്നത് വളരെ ആവശ്യമാകുന്നു. ആദ്യകാലങ്ങളിൽ ഈ കാര്യത്തിൽ വളരെ ശ്രദ്ധയുണ്ടായിരുന്നു.  ബഹുമാനപ്പെട്ട ഇമാം ശാഫിഈ(റ) അവർകൾ അദ്ദേഹത്തിൻറെ 'റിസാല' യിൽ മുസ്ലിംകൾക്ക് അറബിഭാഷ പടിക്കൽ 'ഫർള്ഐനി' ആണെന്ന് ഇജ്മാഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. മറ്റു ഇമാമുകൾക്കെതിരായി അദ്ദേഹം സ്വന്തം ഒരഭിപ്രായം പറഞ്ഞതല്ല ഇത്. എല്ലാ ഇമാമുകളും യോജിച്ച ഒരു മതവിധിയാണിത് എന്നാണു അദ്ദേഹം പറയുന്നത്. എന്നാൽ പിൽക്കാലത്ത് മറ്റു കാര്യങ്ങളിലെന്നപോലെ ഈ കാര്യത്തിലും വലിയ വീഴ്ചവന്നുപോയി. പേർഷ്യക്കാർ അവരുടെ ദേശീയ ലഹരിയാൽ അറബിഭാഷയെ അവരുടെ നാട്ടിൽ നിന്ന് ഓടിക്കുകയും പേർഷ്യൻ ഭാഷയെ സജീവമാക്കുകയും ചെയ്തു. മുസ്ത്വഫാകമാലിന്റെ ഭരണകാലത്ത് തുർക്കിയിൽ നിന്ന് അറബിഭാഷ എടുത്തെറിയപ്പെട്ടു. അറബി അക്ഷരങ്ങൾ നിരോധിക്കപ്പെട്ടു.
നമസ്കാരത്തിലെ അദാനിലും കൂടി അറബി ശബ്ദം പാടില്ലെന്നാക്കി.  

      ചുരുക്കത്തിൽ നാമെല്ലാവരും അറബിഭാഷയിൽ പ്രസംഗം കേട്ടാൽ ഒരുവിധമനസ്സിലാകത്തക്കവണ്ണം അറബിഭാഷ പഠിക്കണം.ഖത്വീബ് അറബിയിൽ നന്നായി പ്രസംഗിക്കുവാൻ കഴിയുന്ന ആളായിരിക്കുകയും വേണം. ഇതാണ് ഏറ്റവും ഉത്തമമായതും അല്ലാഹു തആലാക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ രൂപം.എന്നാൽ അക്ഷരത്തിലും അർത്ഥത്തിലും നബി(സ)യെയും സ്വഹാബികളെയും പിന്പറ്റിയവരായി".(ഖുത്വുബത്തുൽജുമുഅഃ :പേ : 9)
     അതുകൊണ്ടുതന്നെയാണ് സലഫ് -ഖലഫിനോട് പിൻപറ്റാൻ ഖുത്വുബ അറബിഭാഷയിലായിരിക്കൽ നിർബന്ധമാണെന്നും പഠിക്കാൻ വീഴ്ചവരുത്തിയവർ കുറ്റക്കാരാണെന്നും അവർ ജുമുഅ നിസ്കരിക്കാൻ പാടില്ലെന്നും കർമ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയത് ഇബ്നു ഹജറുൽ  ഹയ്തമി (റ) എഴുതുന്നു:


       
അറബിഭാഷ പഠിക്കാൻ സൗകര്യമുണ്ടെങ്കിൽ അത് പടിക്കൽ എല്ലാവർക്കും നിര്ബന്ധമാണ്. ഒരാൾക്ക് പഠിക്കാനുള്ള സമയം കഴിയുകയും അയ്യാൾ അത് പഠിക്കാതിരിക്കുകയും ചെയ്താൽ എല്ലാവരും കുറ്റക്കാരാകുന്നതാണ്. അവർക്ക് ജുമുഅയില്ല.പ്രത്യുത അവർ ളുഹ്ർ നിസ്കരിക്കുകയാണ് വേണ്ടത്.(തുഹ്ഫ: 2 / 450 )
       ചുരുക്കത്തിൽ ആരാധനാകർമ്മങ്ങളിൽ ഇസ്‌ലാം നിർദ്ദേശിച്ച ഭാഷാ ഐക്യം, 'മനസ്സിലാവുന്നില്ലെ' ന്നതിന്റെ പേരിൽ ഒഴിവാക്കുന്നത് ഒരിക്കലും ശരിയല്ല.
     (8). ചോ : കേരളത്തിലെ പലപണ്ഡിതന്മാരും പഴയകാലത്ത് ഖുത്വുബ പരിഭാഷപെടുത്തിയിരുന്നതായി പഴമക്കാർ പറയുന്നുണ്ടല്ലോ?.
     മറുപടി: മുമ്പ് നാം വിവരിച്ച തർജ്ജമയിലെ പരാമർശങ്ങൾ കണ്ടോ അനുബന്ധങ്ങൾ അറബിയിലാവൽ നിബന്ധനയില്ലെന്ന് പറഞ്ഞതിൽ നിന്നോ പുത്തൻവാദികളുടെ കുതന്ത്രങ്ങളാലോ തെറ്റിദ്ധരിച്ച ചിലർ പരിഭാഷപ്പെടുത്തിയിരുന്നു.എന്നാൽ മുഖ്യഘടകങ്ങൾ അവർ അറബിയിൽ  തന്നെ മടക്കുകയും ചെയ്തിരുന്നു. പിന്നീട് പണ്ഡിതന്മാർ അവർക്ക് കാര്യം മനസ്സിലാക്കിക്കൊടുത്തപ്പോൾ അവർ അതിൽ നിന്ന് മടങ്ങുകയും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിക്കുകയും ചെയ്തു.എന്നുമാത്രമല്ല അത്തരക്കാരിൽ ചിലർ പിന്നീട് ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്നെതിരായി പുസ്തകം എഴുതുക കൂടി ചെയ്തിട്ടുണ്ട്.

     (9). ചോ : ഖുത്വുബ പരിഭാഷ തെറ്റാണെന്ന് സമസ്ത പറഞ്ഞിട്ടില്ലെന്നും 'ഖിലാഫുൽ ഔലാ' (നല്ലതിനു മാറ്റം) എന്നാണ് സമസ്തയുടെ തീരുമാനമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ടല്ലോ?.

      മറുപടി: തെറ്റിദ്ദാരണ സൃഷ്ട്ടിക്കാൻ ചിലർ മനപ്പൂർവ്വം നടത്തുന്ന പ്രചാരണമാണിത്. യഥാർത്ഥത്തിൽ സമസ്തയുടെ തീരുമാനം ഖുത്വുബ പരിഭാഷ ബിദ്അത്ത് മുൻകറത്ത് (നിഷിദ്ധമായ അനാചാരം) എന്നാണ്. ഖുത്വുബ പരിഭാഷയെന്ന തെറ്റായ പ്രവർത്തനത്തെ മൊത്തത്തിൽ തെറ്റായ ഒരാചാരമാണെന്ന് ജനങ്ങളെ ധരിപ്പിക്കുക മാത്രമായിരുന്നു പ്രസ്തുത തീരുമാനത്തിന്റെ താല്പര്യം.

       (10). ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്നതിന്റെ വിധി എന്താണ്?.

       മറുപടി: നബി(സ)യുടെയും ലോകമുസ്ലിംകളുടെയും ചര്യക്ക് വിപരീതമാണിത്. അവരുടെ ചര്യക്ക് വിപരീതം ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഖുർആൻ പ്രഖ്യാപിച്ചതാണ്. നിസാഅ്: 155) സത്യവിശ്വാസികൾ സ്വീകരിച്ചുവന്ന സമീപനത്തെ മറികടക്കൽ നിഷിദ്ധമാണെന്ന് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുബ്കി൯(റ) എഴുതുന്നു:


       
ഇജ്മാഇന് വിപരീതം പ്രവർത്തിക്കാൻ നിഷിദ്ദമാണ്. കാരണം നേരത്തെ വിവരിച്ച ആയത്തിൽ സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിൻപറ്റുന്നതിന് ശക്തമായ മുന്നറിയിപ്പ് വന്നിട്ടുണ്ട്.(ജംഉൽജവാമിഅ്: 2 / 197 )

     അല്ലാമാ ബന്നാനി(റ) എഴുതുന്നു:

       
 സത്യവിശ്വാസികളുടേതല്ലാത്ത മാർഗ്ഗം പിന്തുടരുന്നതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പ്രത്യേകമായി മുന്നറിയിപ്പ് നൽകിയതിനാൽ അത് വാൻ കുറ്റങ്ങളിൽ പെട്ടതാണ്.( ബന്നാനി : 2 / 197 )
      
ഖുത്വുബ അറബിഭാഷയിൽ മാത്രം ഓതുന്നതിൽ എല്ലാവരും യോജിച്ചതായി നേരത്തെ വിവരിച്ചുവല്ലോ.
     
ഖുത്വുബ ഒരു ഇബാദത്താണല്ലോ.അതിന്റെ സാധുതയ്ക്ക്  അത് അറബിയിലാവൽ നിബന്ധനയുമാണ്. ഒരു ആരാധനാകർമ്മം അതിന്റെ നിബന്ധനയൊക്കാതെ നിർവ്വഹിക്കുന്നത് നിഷിദ്ധവുമാണ്. ഈ നിലക്ക് ചിന്തിക്കുമ്പോഴും ഖുത്വുബ പരിഭാഷ നിഷിദ്ധമാണെന്ന് കണ്ടെത്താൻ കഴിയും. ഇബ്നു ഹജർ(റ) എഴുതുന്നു:


 
ശർഅ് (മതം) നിര്ബന്ധമാക്കിയതിനെതിരായി ഒരു കാര്യം നിർവ്വഹിക്കുന്നത് നിഷിദ്ദമാണ്. (തുഹ്ഫ: 1 / 66 )
മഹാനായ ഇബ്നുദഖീഖുൽഈദ് (റ) പറയുന്നു:


നിബന്ധനയൊക്കാത്ത ഇബാദത്ത് അസാധുവും കുറ്റകരവുമാണ്. (ഇഹ്‌കാമുൽ അഹ്‌കാം :2 / 10 )
അപ്പോൾ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ അസാധുവും നിഷിദ്ധവുമാണെന്ന് വ്യക്തമായല്ലോ.
ഇനി അർകാനുകൾ മാത്രം അറബിയിലും അനുബന്ധങ്ങൾ നീണ്ടുപോവാത്ത വിധം അനറബിയിലും കൊണ്ടുവരുന്നതും നിഷിദ്ദം തന്നെയാണ്. കാരണംപ്രസ്തുത അനുബന്ധങ്ങൾ നിബന്ധനയൊക്കാത്തതിനാൽ ഖുത്വുബയായി അതിനെ പരിഗണിക്കുകയില്ല. അപ്പൊൽ ഖുത്വുബയുടെ ഭാഗം എന്ന നിലയിൽ അതിനെ കൊണ്ടുവരുന്നത് അസാധുവായഒരു ഇബാദത്തുമായി ബന്ധപ്പെടലാണ്. അത് നിഷിദ്ധവുമാണ്.

ഇബ്നു ഹജർ (റ) എഴുതുന്നു:


നിശ്ചയം അസാധുവായ ആരാധനയുമായി ബന്ധപ്പെടുന്നത് നിഷിദ്ദമാണ്. (ഫതാവൽ കുബ്റ: 1 / 209 )

ഖുത്വുബയുടെ മുഖ്യഘടകങ്ങൾ (അർകാൻ) ചുരുങ്ങിയ നിലയിൽ കൊണ്ടുവന്നാലും ദീർഘിപ്പിച്ചു കൊണ്ടുവന്നാലും അതിനെ റുക്‌നായി തന്നെയാണ് പരിഗണിക്കുന്നത്. ഉദാഹരണമായി തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് (أوصيكم عباد الله بتقوى الله) 'ഊസീക്കും ഇബാദല്ലാഹി ബിതഖ്‌വള്ളാഹി' എന്നതിൽ  ചുരുക്കിയാലും 5 മിനിറ്റ നേരം നീട്ടിപ്പറഞ്ഞാലും തഖ്‌വകൊണ്ടുള്ള വസ്വിയ്യത്തായിത്തന്നെയാണ് അതിനെ പരിഗണിക്കുന്നത്.


മഹാനായ ഖത്വീബ് ശിർബീനി(റ) എഴുതുന്നു:



അപ്പോൾ നീണ്ടാലും ചുരുങ്ങിയാലും ഉപദേശത്തിന്റെ മേൽ അറിയിക്കുന്ന ഒന്ന് മതിയാകും.(മുഗ്നി )

       അപ്പോൾ ചുരുക്കിയും നീട്ടിയും നിർവ്വഹിക്കാവുന്ന ഒരു മുഖ്യഘടകത്തിന്റെ ചുരുക്കി നിർവഹിക്കപ്പെടുന്ന അളവ് കഴിഞ് ബാക്കിയുള്ളതിന് സുന്നത്തിന്റെ പ്രതിഫലമേയുള്ളുവെങ്കിലും മുഖ്യഘടകത്തിന്റെ എല്ലാ ഉപാധികളും അതിനുംബാധകമാണ്.
ഉദാഹരമായി നിസ്കാരത്തിലെ റുകൂഉം സുജൂദും നീണ്ടാലും ചുരുങ്ങിയാലും അവ മുഴുവൻ നിസ്കാരത്തിന്റെ മുഖ്യഘടകങ്ങളാണ്. ചുരുങ്ങിയ നിലയിൽ നിർവ്വഹിക്കുന്ന റുകൂഇന്റെയും സുജൂദിന്റെയും എല്ലാ ഉപാധികളും ദീർഘിച്ച റുകൂഇനും സുജൂദിനും ബാധകമാണ്. അതേപോലെ ഖുത്വുബയിൽ ചുരുങ്ങിയ ഉപദേശത്തിന്റെ മുഴുവൻ നിബന്ധനകളും ദീർഘിച്ചതിനും ബാധകമാണ്.അതിനാൽ ചുരുങ്ങിയ വസ്വിയ്യത്തിന്റെ അളവ് അറബിയിൽ നിർവ്വഹിച്ച്  ബാക്കി തുടർച്ചയെ പ്രതികൂലമായി ബാധിക്കാത്ത വിധം അനറബിഭാഷയിൽ നിർവ്വഹിച്ചാൽ ഖുത്വുബ സാധുവാകുമെങ്കിലും അസാധുവായി ഇബാദത്തുമായി ബന്ധപ്പെടുന്ന കുറ്റത്തിൽ നിന്നും സത്യവിശ്വാസികളുടെ മാർഗ്ഗം വഴിവാക്കിയ കുറ്റത്തിൽനിന്നും ഒഴിവാകുന്നതല്ല.

ഖുത്വുബ സംശയനിവാരണം ഭാഗം 1.




ഖുത്വുബ സംശയനിവാരണം ഭാഗം 1.

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ഖുതുബ വിഷയത്തിൽ ഒരുസംശയനിവാരണമാണ് ഇവിടെ നടത്തുന്നത്.

1. ചോ:  'ഖുത്വുബ' എന്ന അറബി പദത്തിന്റെ അർത്ഥം തന്നെ പ്രസംഗം എന്നാണല്ലോ . ശ്രോതാക്കൾക്ക് മനസ്സിലാവാത്ത ഭാഷയിൽ അവരോട് പ്രസംഗിപ്പിച്ച്‌  എന്ത് കാര്യമാണുള്ളത്.

 മറുപടി: ഈ വാദം പലതും കൊണ്ടും ബാലിശമാണ്.

 ഒന്ന് : 'ഖത്വബ' എന്നതിന് ഉപദേശിച്ചു എന്നും സദസ്സ്യർക്ക്  ഖുത്വുബ ഓതിക്കൊടുത്തു എന്നും ഭാഷയിൽ തന്നെ അർത്ഥം ഉണ്ട്.മുൻജിദിൽ പറയുന്നു:



രണ്ട് : മതപരമായ ഖുത്വുബ നിശ്ചിത ഫർളുകളും ശർത്വുകളും സുന്നത്തുകളും അടങ്ങിയ പ്രത്യേക ആരാധനയാണെന്ന് പ്രമാണബദ്ധമായി മുമ്പൊരിക്കൽ എന്റെ സുന്നി സോന്കാൽ ബ്ലോഗിൽ തന്നെ വിശദീകരിച്ചതാണ്. അതുകൊണ്ടു ആവർത്തിക്കുന്നില്ല.

മൂന്ന്: ഒരു ആരാധനാകർമ്മത്തിന്  ഉപയോഗിച്ച പദപ്രയോഗത്തിന്റെ ഭാഷാർത്ഥം നോക്കിയല്ല ആ ആരാധനയുടെ സ്വഭാവവും രീതിയും മനസ്സിലാക്കേണ്ടത്. പ്രത്യുത ആ ആരാധനകർമ്മം നബി(സ) യും സ്വഹാബത്തും സദ്‌വൃത്തരായ സലഫ് - ഖലഫും എപ്രകാരം നിർവ്വഹിച്ചുവോ അപ്രകാരം നിർവ്വഹിക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം സ്വലാത്ത് (നിസ്കാരം) എന്നാൽ പ്രാർത്ഥനയാണെന്നും സൗമ് (നോമ്പ്) എന്നാൽ അടക്കം എന്നാണെന്നും സകാത്ത് എന്നാൽ ശുദ്ധീകരണം എന്നാണെന്നും വാദിച്ച് ഒരാൾ നിസ്കാരത്തിന് പകരം നന്നായി പ്രാർത്ഥിക്കുകയും നോമ്പിന് പകരം അടങ്ങിയിരിക്കുകയും സകാത്തിനുപകരം നല്ലപോലെ  വൃത്തിയാവുകയും ചെയ്താൽ മതിയാകുമോ?. ഒരിക്കലുമില്ല. അതേപോലെ ഖുത്വുബ പ്രസംഗമല്ലേ എന്ന് പറഞ്ഞു ഒരു പ്രസംഗം കാച്ചിയാലും മതപരമായ ഖുത്വുബയായി അതിനെ പരിഗണിക്കുന്നതല്ല,

നാല്:  ഖുത്വുബയും വഅ്ളും തമ്മിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഇമാം മഹല്ലി (റ) പറയുന്നു:


സ്ത്രീകളുടെ ഇമാമത്ത് ഖുത്വുബ നിർവ്വഹിക്കരുത്. അവൾ എഴുന്നേറ്റ് നിന്ന് അവരെ ഉപദേശിക്കുന്നതിൽ വിരോധമില്ല. (ശർഹുൽമഹല്ലി : 1 / 312 )

ശർഇന്റെ വീക്ഷണത്തിൽ ഖുത്വുബയും വഅ്ളും രണ്ടാണെന്ന് പ്രസ്തുത ഇബാറത്തിൽ നിന്ന് വ്യക്തമാണ്.

അഞ്ച്:  ഖുത്വുബ കേവല പ്രസംഗമാണെങ്കിൽ ഭയഭക്തികൊണ്ടുള്ള ഉപദേശമടക്കമുള്ള അതിന്റെ അർകാനുകൾ (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?. അർകാനുകൾ  അറബിയിൽ തന്നെയാകണമെന്ന് പുത്തൻവാദികളുടെ നേതാവ് കെ. എം മൗലവി തന്നെ സമ്മതിച്ചതാണ്. അദ്ദേഹം പറയുന്നു:



ജുമുഅ ഖുത്വുബ . പേ :33 . പ്രസാധകർ. കേരള നദ്‌വത്തുൽ മുജാഹിദീൻ. മുജാഹിദ് സെന്റര്. കോഴിക്കോട് 2 .

(2). ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കണമെന്ന് പറയുന്ന ഫിഖ്ഹ് ഗ്രൻഥങ്ങൾ തന്നെ അർകാനുകൾ മാത്രം അറബിയിലായാൽ മതിയെന്ന് പറയുന്നുണ്ടല്ലോ. ഉദാഹരണത്തിന് ഹജറുൽ ഹൈതമി(റ) പറയുന്നു:

( ويشترط كونها ) أي الأركان دون ما عداها ( عربية ) للاتباع (تحفة المحتاج في شرح المنهاج:٤٥٠/٢)

ഇത്തിബാഇനുവേണ്ടി ഖുത്വുബ അറബിയാവൽ നിബന്ധനയാണ്. അതായത് അർകാൻ. അർകാൻ അല്ലാത്തതല്ല.(തുഹ്ഫത്തുൽ മുഹ്താജ് : 2/ 450)

മറുപടി:  ഖുത്വുബയുണ്ടാവാനാവശ്യമായ ഘടകങ്ങളാണ് അർകാൻ. നേരത്തെ വിവരിച്ചപ്പോലെ ചുരുങ്ങിയ രൂപത്തിൽ അർകാൻ മാത്രംകൊണ്ടുവന്നാലും അതിനെ ഖുത്വുബയായി പരിഗണിക്കുന്നതും ജുമുഅയുടെ മുമ്പ് രണ്ട് ഖുത്വുബകൾ വേണമെന്ന നിബന്ധന അതുകൊണ്ട് പൂർത്തീകരിക്കപ്പെടുന്നതുമാണ്. അപ്പോൾ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ ഖുത്വുബ 'അർകാൻ' (മുഖ്യഘടകങ്ങൾ) മാത്രമാണ്. 'അർകാൻ' അല്ലാത്തവയല്ല എന്നാണ്  പ്രസ്തുത പരാമർശത്തിന്റെ താല്പര്യം. അപ്പോൾ അർകാനല്ലാത്തവ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമില്ല. ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ 'അർകാൻ' അറബിയിലായിരിക്കൽ നിബന്ധനയുമാണ്. അതേസമയം അർകാനല്ലാത്തവ കൊണ്ടുവരാൻ ഖുത്വുബയുടെ സാധുതയ്ക്കു നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരികയാണെങ്കിൽ ഖുത്വുബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലായിരിക്കൽ നിര്ബന്ധമാണ്. ഇക്കാര്യം കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്;




മുഹമ്മദ് റംലി(റ) പറയുന്നു: അനുബന്ധങ്ങൾ അനറബിയിലായാൽ 'മുവാലാത്തി' ന് (അര്കാനുകൾ തുടരെ കൊണ്ടുവരൽ) അത് തടസ്സം സൃഷ്ട്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്ന പക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർക്കാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്‌നംസൃഷ്ട്ടിക്കുമല്ലോ.അതേ പോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ 'ല്ഗവ്' (നിഷ്ഫലം) ആണ്. അതിനെ പരിഗണിക്കുകയില്ല. കാരണം അറബിയിൽ പറയാൻ കഴിയുന്നതോടപ്പം  അറബേതരഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ്. (ബുജൈരിമി. 1 / 389 )

അപ്പോൾ അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വുബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമായ തീരാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിര്ബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വുബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിസ്കരിക്കാനാവശ്യമായ സമയം ഉണ്ടായാൽ അര്കാനുകളുടെ തുടർച്ചയെ അത് നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വുബതന്നെ ബാത്വിലാകുന്നതുമാണ്.

(3) ചോ. അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നതിൽ മൊത്തത്തിൽ ഉപദേശമുള്ളതിനാൽ അത് നീണ്ടാലും പ്രശ്നം സൃഷ്ട്ടിക്കുകയില്ലെന്നാണ് 'ഖിയാസ്' എന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞിട്ടുണ്ടല്ലോ?.

والقياس عدم الضرر مطلقا ويفرق بينه وبين السكوت بأن في السكوت إعراضا عن الخطبة بالكلية بخلاف غير العربي فإن فيه وعظا في الجملة ع ش(شرواني: ٤٥٠/٢)


അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നിരുപാധികം പ്രശ്നം സൃഷ്ട്ടിക്കുകയില്ലെന്നാണ് വരേണ്ടത്. അങ്ങനെ കൊണ്ടുവരുന്നതും മൗനംദീക്ഷിക്കുന്നതും തമ്മിൽ ഇങ്ങനെ വ്യത്യാസം പറയാവുന്നതാണ്. മൗനംദീക്ഷിക്കുന്നതിൽ ഖുത്വുബയിൽ നിന്നും പൂർണ്ണമായും പിന്തിരിയൽ  വരുന്നുണ്ട്.അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് അങ്ങനെയല്ല. കാരണം അതിൽ മൊത്തത്തിൽ ഉപദേശമുണ്ടല്ലോ. (ശർവാനി: 2 / 450 )

അപ്പോൾ അർകാനുകൾ മാത്രം അറബിയിൽ ഓതി അനുബന്ധങ്ങൾ മാതൃഭാഷയിൽ പറയാമെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.?.

മറുപടി: പ്രസ്തുത പരാമർശം മുകളിൽ നാം സമർത്ഥിച്ച ആശയത്തോട് എതിരല്ലെന്ന് ഇനിപ്പറയുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നു.

     (1). അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞതിന്റെ താല്പര്യം, നിയമം ഇബ്നുഖാസിം (റ) പറഞ്ഞതുപോലെയാണെങ്കിലും ഇങ്ങനെയുമൊരു ന്യായം പറയാമെന്ന് വ്യക്തമാക്കൽ  മാത്രമാണ്. അല്ലാതെ ഇമാം നവവി(റ),ഇമാം റാഫിഈ(റ), ഇമാം റംലി (റ),ഇബ്നു ഖാസിം(റ) , തുടങ്ങിയ പണ്ഡിത മഹത്തുക്കൾ പറഞ്ഞത്തെ നിയമത്തെ വിമർശിക്കലല്ല . അപ്പോൾ 'വൽഖിയാസു'(والقياس)എന്ന അദ്ദേഹത്തിൻറെ വാചകത്തിലെ 'വാവ്' ഹാലിയ്യത്താണ്. അപ്പോൾ ഇബ്നു ഖാസിം(റ) വിന്റെ വാചകം ഉദ്ദരിച്ച ശേഷം അദ്ദേഹം പറഞ്ഞതിന്റെ സാരം ഇങ്ങനെയാണ്; "ഏതുസ്ഥിതിയിൽ ന്യായം മതിയാകുമെന്ന് പറയുന്നതും അനുബന്ധങ്ങൾ അറബേതരഭാഷകളിൽ കൊണ്ട് വരുന്നതും അർകാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നതും തമ്മിൽ വ്യത്യാസം പറയുന്നതുമാണ്. (എന്നാൽ ഈ ന്യായം കർമ്മശാസ്ത്ര പണ്ഡിതന്മാർ പരിഗണിക്കുന്നില്ല").

    ന്യായമായ ഒരു കാര്യം അനുവദനീയമാണെന്ന് വരുന്നത് അത് പാടില്ലെന്നതാണ് പ്രബലമെന്ന് പറയുന്നതിനോട് എതിരല്ല. ഇമാം റാഫിഈ (റ) പറയുന്നു:






ഒരുകാര്യം അനുവദനീയമാണെന്ന് പറയുന്നതാണ് കൂടുതൽ ന്യായമെന്ന് തോന്നുന്നത് അക്കാര്യം  പാടില്ലെന്നാണ് പ്രബലവീക്ഷണമെന്ന പ്രസ്താവനയോട് എതിരല്ല. കാരണം വ്യത്യസ്ത രണ്ട് വീക്ഷണങ്ങളിൽ ഒന്ന് ന്യായവുമായി കൂടുതൽ അടുത്തതാണെങ്കിലും മറ്റേത് പ്രബലമായി വരാവുന്നതാണ്. (ശര്ഹുല് കബീർ : 4 / 610 )

    (2) . അനുബന്ധങ്ങൾ അനറബിയിൽ കൊണ്ടുവരുന്നത് നീണ്ടുപോയാൽ ഖുത്വുബയുടെ സാധുതയെ അത് ബാധിക്കുമെന്ന് പറഞ്ഞവരെ വിമർശിക്കലാണ് അദ്ദേഹത്തിൻറെ ലക്ഷ്യമെന്ന് വിചാരിക്കുക. എന്നാൽ അദ്ദേഹത്തേക്കാൾ മദ്ഹബിൽ പ്രാമുഖ്യം കൽപ്പിക്കപ്പെടുന്നവർ ഇമാം റംലി(
റ), ഇബ്നു ഖാസിം(റ) തുടങ്ങിയവരാണ്. അതിനാൽ അവരുടെ പ്രസ്താവനക്കെതിരായ അദ്ദേഹത്തിൻറെ പ്രസ്താവനയെ പരിഗണിക്കുന്നതല്ല.

   (3). അലിയ്യുശബ്‌റാമുല്ലസി(റ) അവതരിപ്പിച്ച ന്യായം മറ്റു പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല. കാരണം ഖുത്വുബ അറബിയിലായിരിക്കണം എന്ന് നിബന്ധനവെക്കുന്ന പണ്ഡിതന്മാർ അനറബി ഭാഷയിൽ പറഞ്ഞാലും മൊത്തത്തിൽ ഉപദേശമുണ്ടല്ലോ എന്ന ആശയത്തെ അംഗീകരിക്കുന്നില്ല. കാരണം അത് സലഫ്-ഖലഫിനോടുള്ള അനുധാവത്തിന്  എതിരാണ്. അതുകൊണ്ടാണ് അത് നിഷ്ഫലമാണെന്ന് അവർ പ്രസ്താവിച്ചത്. അപ്പോൾ വർ പ്രാമുഖ്യം കൽപ്പിക്കുന്നത് ഇത്തിബാഇനും അറബിഭാഷക്കുമാണ്. അപ്പോൾ അവർ പറയുന്നതിന്റെ സാരമിതാണ്; 'ശ്രോതാക്കൾ അനറബികളാണെങ്കിലും ഖുത്വുബ അറബിഭാഷയിൽ തന്നെ ഓതണം.അങ്ങനെ ഓതുമ്പോൾ അവർക്ക് ഖുത്വുബ മനസ്സിലാവുന്നില്ലെങ്കിലും അത് മൊത്തത്തിൽ ഒരു ഉപദേശമാണെന്ന് അവർക്കു മനസ്സിലാക്കാമല്ലോ. അത്രമതി '. അല്ലാതെ ഖുത്വുബ ഏത് ഭാഷയിൽ നിർവ്വഹിച്ചാലും മൊത്തത്തിലുള്ള ഉപദേശമുണ്ടായാൽ മതിയെന്നല്ല അവരുടെ പക്ഷം. അങ്ങനെയായിരുന്നുവെങ്കിൽ അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞത് ന്യായമാണെന്ന് നമുക്ക് പറയാമായിരുന്നു. ഇക്കാര്യം ഇനിപ്പറയുന്ന ഇബാറത്തുകളിൽ നിന്ന് വ്യക്തമാണ്. ഖൽയൂബി(റ) എഴുതുന്നു:




ഖുത്വുബയുടെ അടിസ്ഥാനഭാഷ അറബിഭാഷയാണ്. അതിനാൽ മൊത്തത്തിലുള്ള ഉപദേശം മറ്റു ഭാഷകൾകൊണ്ടും ഉണ്ടാകുമല്ലോ. എന്നതിനു പരിഗണയില്ല. ഖൽയൂബി. (1 / 279 )

ഇമാം ഹലബി(റ)യെ ഉദ്ദരിച്ച്  ഇമാം ബുജയ്‌രിമി എഴുതുന്നു:



മൊത്തത്തിൽ ഉപദേശമാവുകയെന്നത് അറബേതരഭാഷകളിൽ ഓതിയാലും ഉണ്ടാവുമല്ലോ എന്ന് പറയാവുന്നതാണ്. എന്നാൽ അത് സലഫ്-ഖലഫിന്റെ പ്രവർത്തനത്തിന് വിരുദ്ധമാണ്.(ബുജയ്‌രിമി: 1 / 389 )

ചുരുക്കത്തിൽ സുന്നിസോന്കാൽ ബ്ലോഗിലെ വായനക്കാരെ അറബിയിൽ നടത്തെപ്പെടുന്ന ഖുത്വുബകൊണ്ട് മൊത്തത്തിൽ അതൊരു ഉപദേശമാണ് എന്ന ആശയം മാത്രമാണ് ശ്രോതാക്കൾക്ക് ലഭിക്കുന്നതെങ്കിലും സലഫ് -ഖലഫിനോട് അനുധാവനം ചെയ്യാൻ അത് അറബിയിലായിരിക്കൽ നിബന്ധനയാണ്. എന്നാണു കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞത്. അല്ലാതെ ഖുത്വുബ ഏത് ഭാഷയിൽ നിർവ്വഹിച്ചാലും മൊത്തത്തിൽ അതൊരു ഉപദേശമാണെന്ന് ശ്രോതാക്കൾ മനസ്സിലാക്കിയാൽ മതി എന്നല്ല. അതിനാൽ അലിയ്യുശബ്‌റാമുല്ലസി(റ) വിവരത്തെ ന്യായത്തെ ന്യായമായി കാണാൻ വകുപ്പില്ല.അതുകൊണ്ടായിരിക്കാം ഇമാം നവവി(റ)യെ പോലുള്ളവർ അത് പറയാതിരുന്നത്.

    (4). 'അർകാൻ' (മുഖ്യഘടകങ്ങൾ) അറബിയിലാവണമെന്ന് കാണിക്കുന്ന പ്രമാണങ്ങൾ അനുബന്ധങ്ങളും അറബിയിലാവണമെന്ന് കാണിക്കുന്നു. എന്നിരിക്കെ അർകാനുകൾ ഒരുഭാഷയിലും അനുബന്ധങ്ങൾ മറ്റൊരുഭാഷയിലും കൊണ്ടുവരാമെന്നതിന് എന്ത് തെളിവാണുള്ളത്?.

    (5). ഇനി അലിയ്യുശബ്‌റാമുല്ലസി(റ) പറഞ്ഞതിന്റെ ഒരു അഭിപ്രായമായി നാം പരിഗണിച്ചാൽ തന്നെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സലഫ് -ഖലഫിനോട് എതിരാവാലുള്ളതിനാൽ അത് പറ്റില്ല.  

സ്ത്രികളുടെ ഔറത്ത് വഹാബി ഭാഷയിൽ മുന്നും പിന്നും

സ്ത്രികളുടെ ഔറത്ത് വഹാബി ഭാഷയിൽ  മുന്നും പിന്നും

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...