Friday, April 20, 2018

കത്തുകള്‍.നബി(സ്വ) അയച്ച കത്തുകള്‍

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


നബി(സ്വ) അയച്ച കത്തുകള്‍● 0 COMMENTS

നബി(സ്വ)യും സ്വഹാബികളും മദീനയിലെത്തിയ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സുഗമമായിത്തീര്‍ന്നു. മദീനക്കകത്തുണ്ടായ സന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ സ്വൈരജീവിതത്തിനും പള്ളികളുടെ നിര്‍മാണത്തിനും മറ്റും ഈ അവസരം ഉപകാരപ്പെട്ടു. പക്ഷേ, മക്കക്കാരും അവരുമായി ബന്ധം സ്ഥാപിച്ചവരും അടങ്ങാത്ത വിരോധവും വിദ്വേഷവും വച്ചുപുലര്‍ത്തിയപ്പോള്‍ സ്വസുരക്ഷക്കായി മദീനക്കാര്‍ കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. നബി(സ്വ) നേരിട്ടും സ്വഹാബികള്‍ വഴിയും പ്രബോധന മുന്നേറ്റങ്ങള്‍ നടന്നുകൊണ്ടിരുന്നു.
പ്രവാചകരുടെ മദീനാ കാലഘട്ടത്തിന്റെ പകുതിയും കഴിഞ്ഞ ശേഷം കുറച്ചു സ്വഹാബികളൊന്നിച്ച് അവിടുന്ന് ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. പക്ഷേ, വിവരമറിഞ്ഞപ്പോള്‍ മക്കക്കാര്‍ രോഷാകുലരായി. വിവരമറിയിക്കാനായി പ്രവാചകര്‍(സ്വ) പറഞ്ഞയച്ച ഉസാമ(റ)നെ അവര്‍ തടഞ്ഞുവെച്ചു. ഒരു യുദ്ധസാഹചര്യം രൂപപ്പെട്ടു. സ്വഹാബികള്‍ നബി(സ്വ)യോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പുനല്‍കി. പക്ഷേ, നബി(സ്വ)യുടെ തന്ത്രപൂര്‍വമുള്ള ഇടപെടല്‍മൂലം യുദ്ധം ഒഴിവായി. ഒരു സമാധാനക്കരാറിന് കളമൊരുങ്ങി. ഇതാണ് പ്രസിദ്ധമായ ഹുദൈബിയ സന്ധി.
ഹുദൈബിയ സന്ധിയിലെ വ്യവസ്ഥകളില്‍ മക്കയില്‍ നിന്നും മദീനയിലേക്ക് വരുന്നവരെ തിരിച്ചയക്കണമെന്നതു കൂടിയുണ്ടായിരുന്നു. ഇത് സ്വഹാബികളില്‍ ചിലര്‍ക്ക് മനഃപ്രയാസമുണ്ടാക്കി. സത്യം വിശ്വസിച്ച് മദീനയില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളെ തടസ്സപ്പെടുത്തുന്ന വ്യവസ്ഥയാണല്ലോ പ്രത്യക്ഷത്തില്‍ ഇത്. അപ്രകാരം ഹിജ്റയുടെ സമയത്ത് ദുര്‍ബലരും രോഗികളും ആയിരുന്നവര്‍ക്ക് പിന്നീട് മദീനയിലെത്തുന്നതിന് ഈ വ്യവസ്ഥ പ്രതിബന്ധമാണെന്നതും അവരെ ദുഃഖിപ്പിച്ചു. നബി(സ്വ) അവരെയെല്ലാം ശാന്തരാക്കി. വ്യവസ്ഥകള്‍ എഴുതപ്പെട്ടു. മക്കക്കാര്‍ ശഠിച്ച രൂപത്തില്‍ നബി(സ്വ) പേരെഴുതി ഒപ്പിട്ടു.
മക്കയില്‍ നിന്നും ആരും മദീനയിലേക്ക് വരുന്നത് അനുവദിച്ചുകൂടാ എന്ന വ്യവസ്ഥ തന്നെയാണ് പിന്നീട് സന്ധി തകരുന്നതിന് കാരണമായത്. പുതുതായി ഇസ്‌ലാമാശ്ലേഷിച്ച അബൂ ബസ്വീര്‍(റ) എന്ന സ്വഹാബി വര്യന്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളെ നബി(സ്വ) പ്രശംസിക്കുകയുണ്ടായി. മക്കക്കാരെ ഭീതിയിലാക്കാനും സന്ധിവ്യവസ്ഥയില്‍ അവര്‍ തന്നെ അയവ് വരുത്താനുമിതിടയാക്കി. മക്കയില്‍ നിന്നും മദീനക്കെതിരെ ഒരാക്രമണത്തിന്റെ സാധ്യതകള്‍ തന്നെ ഇല്ലാതായി. ഈ സന്ധിയുടെ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നബി(സ്വ) സാഹചര്യത്തിന്റെ ആനുകൂല്യം നന്നായി ഉപയോഗപ്പെടുത്തി. ആദ്യഘട്ടത്തില്‍ നടത്തിയത് മദീനയുടെ പരിസരങ്ങളിലെ രാജാക്കന്മാര്‍ക്കും പ്രതിനിധികള്‍ക്കും കത്തയക്കുക എന്നതായിരുന്നു. രണ്ടാം ഘട്ടത്തില്‍ മക്കയില്‍ നിന്നല്ലാതെ മദീനക്കെതിരെ ഭീഷണിയുണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
ഹിജ്റ ആറാം വര്‍ഷം ദുല്‍ഖഅദ് മാസത്തിലാണ് ഹുദൈബിയ സന്ധി നടന്നത്. മദീനയില്‍ തിരിച്ചെത്തിയ ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ നബി(സ്വ) വിവിധ രാജ്യങ്ങളിലേക്കും പ്രവിശ്യകളിലേക്കും സന്ദേശങ്ങളുമായി ദൂതന്മാരെ അയച്ചു. നബി(സ്വ)യുടെ ആത്മവിശ്വാസവും ഇച്ഛാശക്തിയും പ്രകടിപ്പിക്കുന്നതായിരുന്നു ഈ പ്രവര്‍ത്തനം. അയല്‍നാടുകളിലെ ശക്തരും സജ്ജരുമായ ഭരണകര്‍ത്താക്കളുടെ മുമ്പില്‍ താന്‍ അന്ത്യപ്രവാചകനാണെന്നും താങ്കളും അനുയായികളും അല്ലാഹുവിനെയും എന്നെയും വിശ്വസിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ കാതല്‍.
സാധാരണ നയതന്ത്രങ്ങളുടേതു പോലെ താല്‍ക്കാലികമോ ഭൗതികമോ ആയ നേട്ടത്തില്‍ അധിഷ്ഠിതമായിരുന്നില്ല ഈ ദൂതുകള്‍. ശക്തി കുറഞ്ഞ രാജ്യങ്ങളെയും പ്രവിശ്യകളെയും ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ വഴിയും കീഴ്പ്പെടുത്തി അധീശത്വം ഉറപ്പാക്കുന്നതില്‍ കേന്ദ്രീകൃതമായ ബന്ധങ്ങളാണ് അന്നും ഇന്നും ലോകനീതി. അന്നത്തെ വന്‍ശക്തികളായ റോമിന്റെയും പേര്‍ഷ്യയുടെയും ആശ്രിത രാജ്യങ്ങളോ സഖ്യരാജ്യങ്ങളോ ആയിരുന്നു മിക്ക പ്രദേശങ്ങളും. അറേബ്യയെപ്പോലെ ചില പ്രദേശങ്ങള്‍ മാത്രമാണ് നാട്ടുരാജാക്കന്മാരുടെയും ഗ്രാമത്തലവന്മാരുടെയും നേതൃത്വത്തിലും നിയന്ത്രണത്തിലും വേറിട്ടുനിന്നിരുന്നത്. മക്കയില്‍ ഒന്നുകൂടി ഉന്നതമായ കാര്യനിര്‍വഹണ രീതികള്‍ നിലനിന്നിരുന്നു.
നബി(സ്വ)യുടെ ജന്മനാടും ഇസ്‌ലാമിന്റെ സന്ദേശം പ്രവാചകരില്‍ നിന്നു നേരിട്ടുതന്നെ കേള്‍ക്കാന്‍ അവസരമുണ്ടായ പ്രദേശവുമാണ് മക്ക. നബി(സ്വ)യെ കുറിച്ച് മനസ്സിലാക്കാനായപ്പോള്‍ കലവറയില്ലാതെ സ്വീകരിക്കാന്‍ തയ്യാറായ ജനതയാണ് മദീനക്കാര്‍. പരിസരങ്ങളിലെ ഗ്രാമമുഖ്യന്മാരിലേക്കും കുടുംബങ്ങളിലേക്കും പലപ്പോഴായി നബി(സ്വ) പ്രബോധന സംഘങ്ങളെ അയക്കുകയുണ്ടായി. മദീനയില്‍ സമാധാന സ്ഥിതിയുണ്ടായപ്പോള്‍ ഇതര നാടുകളിലേക്കും ചക്രവര്‍ത്തിമാരിലേക്കും പ്രബോധന സന്ദേശങ്ങള്‍ അയച്ചു.
അറബികളും അല്ലാത്തവരുമായ എട്ട് ഭരണാധികാരികളേക്കാണ് നബി(സ്വ) ദൂതന്മാരെയും സന്ദേശങ്ങളും അയച്ചത്. ഈ നടപടിയെ ചരിത്രകാരന്മാര്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: പേര്‍ഷ്യന്‍, റോമന്‍ സാമ്രാജ്യങ്ങളും അവരുടെ വരുതിയില്‍ വരുന്ന പ്രദേശങ്ങളുമാണ് അന്ന് പൊതുവെ ഉണ്ടായിരുന്നതെന്നതിനാല്‍ തന്നെ നബി(സ്വ)യുടെ കത്തുകള്‍ ഒരേ സമയം ഈ രണ്ടു മഹാ ശക്തികളുടെ താല്‍പര്യത്തിനെതിരായിരുന്നു. ഇരു ശക്തികളെയും അത് പ്രകോപിപ്പിക്കുമെന്നുറപ്പാണ്. ഈ സാഹചര്യം മക്കക്കാരും മറ്റു അസംതൃപ്തരും ഉപയോഗപ്പെടുത്തുകയും ചെയ്യും. അതിന്റെയെല്ലാം പ്രത്യാഘാതം വളരെ വലുതായിരിക്കാം. എന്നാല്‍ ഇത്തരം ഭയാശങ്കകള്‍ക്കൊന്നും വശംവദനാവാതെ എല്ലാവരിലേക്കും ഒരേ സമയം തന്നെ സന്ദേശമെത്തിക്കുകയായിരുന്നു നബി(സ്വ).
ആത്മീയ മൂല്യങ്ങള്‍ നഷ്ടപ്പെട്ട് ഭൗതികതയില്‍ മാത്രം അടിസ്ഥാനപ്പെട്ട പ്രവര്‍ത്തനവും നിലപാടും സ്വീകരിച്ചുവരുന്ന രണ്ടു സാമ്രാജ്യത്വശക്തികളും പരസ്പരം പോരടിച്ചു ജയിച്ചും തോറ്റും കഴിഞ്ഞുവരുമ്പോഴാണ് നബി(സ്വ)യുടെ ദൂതന്മാരും സന്ദേശങ്ങളും അവിടങ്ങളിലേക്ക് ചെല്ലുന്നത്. കത്തിനോട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുണ്ട്. പിന്നീട് മൂന്ന് ദശാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ഈ പ്രദേശങ്ങളെല്ലാം ഇസ്‌ലാമിക നാടുകളായി മാറിക്കഴിഞ്ഞുവെന്നാണ് ചരിത്രം. അവയില്‍ ചിലത് നബി(സ്വ)യുടെ കത്തിനോട് പ്രതികരിച്ച ഹീനമായ രീതിക്കനുസൃതമായ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. പേര്‍ഷ്യയുടെ പതനം നബി(സ്വ)യുടെ കത്തിനോടുള്ള സമീപനത്തിനനുസരിച്ചായിരുന്നു. കത്ത് കീറിയതറിഞ്ഞ് അവിടുന്ന് “അല്ലാഹു അയാളുടെ നാടും പിച്ചിച്ചീന്തട്ടെ’ എന്നു പ്രാര്‍ത്ഥിക്കുകയുണ്ടായി.
നബി(സ്വ) സ്വഹാബികളോടു പറഞ്ഞു: “നിശ്ചയം, അല്ലാഹു എന്നെ ജനങ്ങള്‍ക്കാകമാനം അനുഗ്രഹമായി നിയോഗിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ എനിക്കുവേണ്ടി കാര്യങ്ങള്‍ നിര്‍വഹിക്കണം. അല്ലാഹു നിങ്ങള്‍ക്ക് കാരുണ്യം ചൊരിയട്ടെ. ഈസാനബി(അ)നോട് ഹവ്വാരികള്‍ (അപ്പോസ്തലന്മാര്‍) ചെയ്തതുപോലെ നിങ്ങള്‍ വ്യത്യസ്ത രൂപത്തില്‍ പ്രതികരിക്കരുത്. ഞാനിപ്പോള്‍ നിങ്ങളോടാവശ്യപ്പെട്ടതു പോലെയുള്ള കാര്യം ഈസാ(അ) അവരോടാവശ്യപ്പെട്ടു. അടുത്ത ദേശങ്ങളിലേക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ അതംഗീകരിച്ചു പ്രവര്‍ത്തിച്ചു. എന്നാല്‍ അകലങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവര്‍ നീരസം പ്രകടിപ്പിക്കുകയായിരുന്നു. ഈസാ(അ) പ്രാര്‍ത്ഥിച്ചതുമൂലം നേരം പുലര്‍ന്നപ്പോള്‍ അവരെല്ലാവരും നിയോഗിക്കപ്പെട്ട സമൂഹത്തിന്റെ ഭാഷ പഠിപ്പിക്കപ്പെട്ടവരായി മാറി. അപ്പോള്‍ ഈസാ(അ) അവരോട് പറഞ്ഞു: ഇത് അല്ലാഹുവിന്റെ തീരുമാനമാണ്. അതിനാല്‍ പോയി ഉത്തരവാദിത്തം നിര്‍വഹിക്കുക. നബി(സ്വ) ഇതു വിവരിച്ചുകഴിഞ്ഞപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങ് നിയോഗിച്ചോളൂ. അങ്ങുദ്ദേശിച്ചിടത്ത് ഞങ്ങള്‍ അങ്ങേല്‍പിക്കുന്ന ഉത്തരവാദിത്തം നിര്‍വഹിച്ചുകൊള്ളാം (ത്വബ്റാനി).
അന്യദേശത്തേക്ക് ദൂതനായി പോവുക പലര്‍ക്കും സ്വാഭാവികമായും അനിഷ്ടകരമായിരിക്കും. എന്നാല്‍ നബി(സ്വ)യെ സംബന്ധിച്ചിടത്തോളം അനുയായികള്‍ അതേറ്റെടുക്കില്ലെന്ന ആശങ്കയൊട്ടുമുണ്ടായിരുന്നില്ല. എങ്കിലും അവരുടെ മനോഗതി പ്രകടമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. പുറത്തുനിന്നുള്ള നിര്‍ദേശത്തേക്കാള്‍ സ്വന്തത്തില്‍ നിന്നു തന്നെ സന്നദ്ധതയുണ്ടാക്കുന്നതിനും അത് നിദാനമായി. അയല്‍രാജ്യങ്ങളെയും അവിടെയുള്ള ചക്രവര്‍ത്തിമാരെയും നേതാക്കളെയും നേരത്തെ അറിയാത്തവരാണ് സ്വഹാബികള്‍. അതൊന്നും നബി(സ്വ) നിര്‍ദേശിക്കുന്ന പ്രബോധന ദൗത്യം ഏറ്റെടുക്കാനവര്‍ക്ക് തടസ്സമായില്ല. അവര്‍ നിറഞ്ഞ മനസ്സോടെ അതേറ്റെടുത്തു. നേതാവിന്റെ ആത്മവിശ്വാസത്തിന് കരുത്തുപകരുന്ന അനുയായികള്‍.
ഔദ്യോഗിക കത്തുകളയക്കുമ്പോള്‍ അതില്‍ സീല്‍ വെക്കുമല്ലോ. കത്തിനു ആധികാരികതയും ഔദ്യോഗികതയും ഉറപ്പുവരുത്താനാണിത്. വല്ല സന്ദേശവും ലഭിച്ചാല്‍ രാജാക്കന്മാര്‍ പരിഗണിക്കണമെങ്കില്‍ തന്നെ മുദ്രവെച്ചതായിരിക്കണം. തങ്ങള്‍ സന്ദേശം വായിക്കും മുമ്പ് മറ്റാരും ഉള്ളടക്കം അറിഞ്ഞിരിക്കരുതെന്ന നിലപാടായിരുന്നു അവര്‍ക്ക്. നബി(സ്വ)യുടെ കത്തു പരിഗണിക്കപ്പെടാതിരിക്കരുതല്ലോ. അതിനാല്‍ ഒരു മുദ്ര നിര്‍മിക്കപ്പെട്ടു. മോതിരങ്ങളായിരുന്നു അക്കാലത്ത് മുദ്രയായി ഉപയോഗിക്കപ്പെട്ടിരുന്നത്. നബി(സ്വ)ക്കുവേണ്ടി അത്തരമൊരു മോതിരം നിര്‍മിക്കപ്പെട്ടു. അതില്‍ മൂന്ന് വരികളിലായി മുഹമ്മദ്, റസൂല്‍, അല്ലാഹു എന്നു കൊത്തിവെച്ചിട്ടുണ്ടായിരുന്നു. മുദ്രകള്‍ കൂടുതലുണ്ടായി തിരിച്ചറിയപ്പെടാത്ത അവസ്ഥ വരാതിരിക്കുന്നതിന് ഇതേ വാചകം മുദ്രണം ചെയ്ത മോതിരം നബി(സ്വ) നിരോധിക്കുകയും ചെയ്തിരുന്നു.
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കൈസര്‍ ചക്രവര്‍ത്തിയായിരുന്ന ഹിറാക്ലിയസ്, ഈജിപ്തിലെ മുഖൗഖിസ് (കൈറൂസ്), ശാമിലെ ഹാരിസ്ബ്നു അബീ ശംറില്‍ ഗസ്സാനി (ഹാരിസും കൈറൂസും റോമന്‍ സാമ്രാജ്യത്തിന്റെ പ്രതിനിധികളായിരുന്നു), പേര്‍ഷ്യന്‍ ചക്രവര്‍ത്തി കുസ്റു (കുസ്റൂസ്), എത്യോപ്യയിലെ നജ്ജാശി എന്നിവരുടെ അടുത്തേക്കും താരതമ്യേന അടുത്ത പ്രദേശവും ജസീറതുല്‍ അറബില്‍ പെട്ടതുമായ ബഹ്റൈന്‍, ഒമാന്‍, യമാമ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ക്കും നബി(സ്വ) ദൂതന്മാര്‍ മുഖേന സന്ദേശങ്ങള്‍ എത്തിക്കുകയുണ്ടായി.
മുഖൗഖിസ്
മിസ്റില്‍ മുഖൗഖിസിന്റെ അടുത്തേക്കയച്ചത് ഹാത്വിബ്ബ്നു അബീ ബല്‍ത്വഅത്(റ)നെയായിരുന്നു. മുഖൗഖിസ് കത്തും പ്രതിനിധിയെയും മാന്യമായി സ്വീകരിച്ചു. ദൂതനുമായി സംസാരിച്ചു. എന്നിട്ട് ഹാത്വിബ്(റ)ന്റെ അടുത്ത് നബി(സ്വ)ക്ക് ഒരു കത്ത് കൊടുത്തയച്ചു. അതില്‍ നബി(സ്വ)യുടെ നിയോഗത്തെയും ഒരു പ്രവാചക പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും സമ്മതിച്ചിരുന്നു. താന്‍ നബി(സ്വ)ക്ക് കൊടുത്തയക്കുന്ന സമ്മാനത്തെക്കുറിച്ചും അതില്‍ സൂചിപ്പിച്ചിരുന്നുവെന്നും ഇസ്‌ലാമിക ഈജിപ്തിന്റെ ചരിത്രകാരനായറിയപ്പെടുന്ന ഇബ്നു അബ്ദില്‍ ഹകീം ഉദ്ധരിച്ചത് മജല്ലതുല്‍ ഫൈസല്‍ റിയാള്, ലക്കം 55ല്‍ പരാമര്‍ശിച്ചിട്ടുണ്ട്.
“ആയിരം സ്വര്‍ണനാണയങ്ങളും മാരിയതുല്‍ ഖിബ്തിയ്യ അവരുടെ സഹോദരി സിറീന്‍ എന്നീ അടിമ സ്ത്രീകളും ദുല്‍ദുല്‍ എന്നറിയപ്പെട്ട കുതിരയും കുറച്ച് വസ്ത്രങ്ങളും തേനും ഒരു ചികിത്സകനും മറ്റും ഉള്‍ക്കൊള്ളുന്നതായിരുന്നു സമ്മാനം. നബി(സ്വ) ഡോക്ടറെയല്ലാത്തതെല്ലാം സ്വീകരിച്ചു. ഡോക്ടറെ തിരിച്ചയച്ചുകൊണ്ടു പറഞ്ഞു: ഞങ്ങള്‍ അമിതമായി ഭക്ഷിക്കാത്തവരാണ്. അതിനാല്‍ ഞങ്ങള്‍ക്ക് ഡോക്ടറെ ആവശ്യമില്ല’ (ഗായതുസ്സൂല്‍ ഫീ സീറതിര്‍റസൂല്‍).
മാരിയ(റ)യെ നബി(സ്വ) സ്വീകരിക്കുകയും സിറീന്‍(റ)യെ ഹസ്സാനുബ്നു സാബിത്(റ)ന് നല്‍കുകയും ചെയ്തു. ഒരു അടിമസ്ത്രീ നബി(സ്വ)യുടെ പത്നിയും വിശ്വാസികളുടെ മാതാവുമായിത്തീരുകയും ചെയ്തു. ഖദീജ ബീവിക്കു പുറമെ നബി(സ്വ)ക്ക് മാരിയ(റ)യില്‍ മാത്രമാണ് കുട്ടികളുണ്ടായിട്ടുള്ളത്.
ഹാതിബ്(റ)നും അദ്ദേഹം സമ്മാനം നല്‍കി. 100 സ്വര്‍ണനാണയം, അഞ്ച് വസ്ത്രങ്ങള്‍ എന്നിവയായിരുന്നു അത്. ഇതു നല്‍കിയിട്ട് നിങ്ങള്‍ വേഗം യാത്രയായിക്കൊള്ളൂ എന്നു പറഞ്ഞ് ഹാത്വിബ്(റ)നെ യാത്രയാക്കി. കൂട്ടത്തില്‍ കോപ്റ്റിക് വിഭാഗത്തില്‍ പെട്ട ആരോടും സംസാരിക്കരുത് എന്നും പറഞ്ഞു. കൂടെ ഒരു സംഘത്തെ തുണയായി അയച്ചുകൊടുക്കുകയും ചെയ്തു. ജസീറതുല്‍ അറബിന്റെ പരിധിയില്‍ കടക്കുന്നത് വരെ അവര്‍ അദ്ദേഹത്തെ അനുഗമിച്ചു. അവിടെയെത്തിയപ്പോള്‍ മദീനയിലേക്ക് പോകുന്ന യാത്രാസംഘത്തെ കണ്ടു. അവരോടൊപ്പം മദീനയിലെത്തി. സമ്മാനം നല്‍കാന്‍ മാത്രം നബി(സ്വ)യുടെ സന്ദേശം തനിക്ക് സ്വീകാര്യമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, അദ്ദേഹത്തിന് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. സമ്മാനങ്ങള്‍ നബി(സ്വ) സ്വഹാബികള്‍ക്ക് വിതരണം ചെയ്തു.
ഹിര്‍ഖല്‍ ചക്രവര്‍ത്തി
റോം ചക്രവര്‍ത്തിയായ ഹെറാക്ലിയസിന് നല്‍കാനുള്ള കത്തുമായി പോയത് ദിഹ്യതുല്‍ കല്‍ബി(റ) ആയിരുന്നു. ബുസ്റായിലെ നാട്ടുപ്രധാനി വഴി കൈസറിനെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. പ്രതിനിധി ദിഹ്യതുല്‍ കല്‍ബി(റ)ന്റെ കൂടെ അദിയ്യ്ബ്നു ഹാതിം(റ)നെ പറഞ്ഞുവിട്ടു. ബഹുദൈവാരാധനാപരമായ പതിവു ആചാര മര്യാദകളൊന്നും പാലിക്കാതെ തന്നെ ദിഹ്യത്(റ) കത്ത് കൈസറിന്റെ സമീപത്തെത്തിച്ചു. കത്ത് കൈപ്പറ്റിയ കൈസര്‍ തുറന്നു വായിച്ച ശേഷം രണ്ടു കണ്ണുകള്‍ക്കു മീതെയും തലക്കു മീതെയും കത്ത് വെച്ച് അതില്‍ ചുംബിച്ചു. എന്നിട്ട് ഞാനിതിനെ കുറിച്ച് പഠിക്കുമെന്നു പറഞ്ഞു.
ഈ കത്ത് കൈപ്പറ്റുന്ന സമയം ഖൈസര്‍ ബൈതുല്‍ മുഖദ്ദസിലായിരുന്നു. പേര്‍ഷ്യയോട് നേടിയ ഒരു വിജയത്തില്‍ നന്ദി പ്രകടിപ്പിക്കാനായി മസ്ജിദുല്‍ അഖ്സയിലെത്തിയതായിരുന്നു. കത്തിലെ ആശയം ഗ്രഹിച്ചശേഷം വേണ്ടപ്പെട്ടവരുമായി കൂടിയാലോചിക്കുമെന്നറിയിച്ചു. അങ്ങനെ ഖുദ്സില്‍ മക്കക്കാര്‍ ആരെങ്കിലും കച്ചവടത്തിനെത്തിയിട്ടുണ്ടോ എന്നന്വേഷിച്ചു. അങ്ങനെ അബൂസുഫ്യാനടക്കമുള്ള ഒരു സംഘമുണ്ടെന്നറിഞ്ഞു. കാര്യങ്ങളന്വേഷിച്ചു. അന്നു വിശ്വാസിയായിരുന്നില്ലെങ്കിലും, അബൂസുഫ്യാന്‍ സത്യം മാത്രം പറഞ്ഞു. അതത്രയും ഒരു പ്രവാചകനുണ്ടാവേണ്ട യോഗ്യതയാണെന്ന് ഹിര്‍ഖല്‍ പറഞ്ഞു. എന്നിട്ട് വിശ്വസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, തന്റെ അധികാരം നഷ്ടപ്പെടുമെന്നും ഒരുപക്ഷേ താന്‍ വധിക്കപ്പെടുമെന്നും അദ്ദേഹം ഭയപ്പെട്ടു.
നജ്ജാശി
നജ്ജാശിക്കുള്ള കത്തുമായി പോയത് അംറുബ്നു ഉമയ്യത്തുള്ളംരി(റ) ആയിരുന്നു. നജ്ജാശി നേരത്തേതന്നെ മുസ്‌ലിംകളെ സംരക്ഷിക്കുവാന്‍ സന്മനസ്സ് കാട്ടിയ ദൈവവിശ്വാസിയായിരുന്നു. അഭയാര്‍ത്ഥികളായെത്തിയ ജഅ്ഫര്‍(റ) അടക്കമുള്ളവര്‍ ഈ കത്ത് ലഭിക്കുന്ന കാലത്തും ഹബ്ശയില്‍ തന്നെയായിരുന്നു. കത്ത് കൈപ്പറ്റിയ നജ്ജാശി അത് തന്റെ കണ്ണുകള്‍ക്കു മീതെ വെച്ച് സിംഹാസനത്തില്‍ നിന്നും താഴെ ഇറങ്ങി. ജഅ്ഫര്‍(റ)ന് മുമ്പാകെ ഇസ്‌ലാം സ്വീകരിച്ചു. ശേഷം നബി(സ്വ)ക്ക് മറുപടി കത്തുമെഴുതി.
നബി(സ്വ)യെ മുഹമ്മദുര്‍റസൂല്‍ എന്ന് അഭിസംബോധന ചെയ്താണ് കത്താരംഭിക്കുന്നത്. സലാം പറഞ്ഞ ശേഷം നബി(സ്വ) സത്യദൂതനാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ജഅ്ഫര്‍(റ) മുഖേന വിശ്വസിച്ചതും ബൈഅത് ചെയ്തതും അറിയിച്ചു. നബി(സ്വ) ഹബ്ശയില്‍ താമസിക്കുന്ന മുഹാജിറുകളെ മദീനയിലേക്കയക്കാനെഴുതി. മുസ്‌ലിംകള്‍ ഖൈബറിലായിരിക്കെ രണ്ടു കപ്പലിലായി അവര്‍ നബി(സ്വ)യുടെ അടുത്തെത്തി. ഹിജ്റ ഒമ്പതാം വര്‍ഷം തബൂക് സമരം കഴിഞ്ഞ ശേഷം റജബ് മാസത്തില്‍ നജ്ജാശി വഫാതായി. മരണവാര്‍ത്ത നബി(സ്വ) മദീനയില്‍ പ്രഖ്യാപിക്കുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു.
പേര്‍ഷ്യന്‍ ചക്രവര്‍ത്തി
അബ്ദുല്ലാഹിബ്നു ഹുദാഫതുസ്സഹ്മീ(റ)നെയാണ് നബി(സ്വ) പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്റയുടെ അടുത്തേക്കയച്ചത്. കത്ത് ബഹ്റൈനിലെ നാട്ടുപ്രധാനിയെ ഏല്‍പ്പിച്ച് കിസ്റയുടെ അടുത്തെത്തിക്കുകയായിരുന്നു. അത് വായിച്ച രാജാവ് കോപാന്ധനായി. കത്ത് പിച്ചിച്ചീന്തി. എന്നിട്ട് തന്റെ പരിവാരങ്ങളോടായി പറഞ്ഞു: “എന്റെ താഴെയുള്ള ഒരുത്തന്‍ അവന്റെ പേര് എന്റെ പേരിന് മുന്പെഴുതിയിരിക്കുന്നു.’
ശേഷം യമനിലെ തന്റെ പ്രതിനിധിയായ ബാദാനൊരു കത്തെഴുതി: ഹിജാസിലെ മുഹമ്മദിന്റെ അടുത്തേക്ക് ശക്തരും ധീരരുമായ രണ്ടാളെ പറഞ്ഞയച്ച് അദ്ദേഹത്തെ എന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പറയുക.
നിര്‍ദേശം കേള്‍ക്കേണ്ട താമസം അദ്ദേഹം രണ്ടു സൈനികരെ മദീനയിലേക്കയച്ചു. അവര്‍ താടി വടിച്ച് മീശ നീട്ടിയ അവസ്ഥയില്‍ നബി(സ്വ)യെ സമീപിച്ചു. പ്രവാചകര്‍ അവരെ നോക്കാന്‍ തന്നെ വെറുത്തു. നബി(സ്വ) പറഞ്ഞു: ഇതെന്തു കോലമാണ്, ആകെ നാശമായിപ്പോയല്ലോ. ആരാണിത് നിര്‍ദേശിച്ചത്?
ചക്രവര്‍ത്തിയെ ഉദ്ദേശിച്ച്കൊണ്ട് അവര്‍ “ഞങ്ങളുടെ നാഥന്‍’ എന്നു പറഞ്ഞു.
നബി(സ്വ) പറഞ്ഞു: എന്റെ റബ്ബ് താടി വളര്‍ത്താനും മീശ വെട്ടാനുമാണ് കല്‍പിച്ചിരിക്കുന്നത്.
തുടര്‍ന്ന് അവര്‍ അവരുടെ ആഗമനോദ്ദ്യേം വ്യക്തമാക്കി: “നിര്‍ദേശം പോലെ ചെയ്താല്‍ ബാദാന്‍ നിങ്ങള്‍ക്കനുകൂലമായി ചക്രവര്‍ത്തിക്കെഴുതും. ഇല്ലെങ്കില്‍ നിന്നെയും നിന്റെ ജനതയെയും നശിപ്പിച്ച് കളയും.
നബി(സ്വ) അവരോട് നിര്‍ദേശിച്ചു: “നിങ്ങള്‍ നാളെ വന്നു കാണൂ.’
പേര്‍ഷ്യന്‍ പ്രതിനിധികള്‍ മദീനയിലെത്തിയെന്നറിഞ്ഞപ്പോള്‍ മക്കക്കാര്‍ ആഹ്ലാദിച്ചു. അവര്‍ പരസ്പരം സന്തോഷം കൈമാറി. ആനന്ദിക്കൂ. മഹാരാജാവായ പേര്‍ഷ്യന്‍ ചക്രവര്‍ത്തി മുഹമ്മദിനെതിരെ ആളെ ഏര്‍പ്പാടാക്കിക്കഴിഞ്ഞു. ഇനി നബിയെ ഭയക്കേണ്ടതില്ല. അവന്റെ കഥകഴിഞ്ഞതുതന്നെ.
പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. പിറ്റേന്ന് നബി(സ്വ) പേര്‍ഷ്യന്‍ ദൂതന്മാരെ വിളിപ്പിച്ചു. എന്നിട്ട് നിങ്ങളുടെ ചക്രവര്‍ത്തിയെ സ്വന്തം മകന്‍ വകവരുത്തിയിരിക്കുന്നു എന്ന വിവരം അവരെ അറിയിച്ചശേഷം നബി(സ്വ) പറഞ്ഞു: “എന്റെ അധികാരം കിസ്റയുടെ അധികാര പരിധിക്കപ്പുറവും കടക്കും.’ നിങ്ങള്‍ നിങ്ങളെ അയച്ച ബാദാനോട് പോയി ഇങ്ങനെ പറയുക: “മുസ്‌ലിമാവുക, എന്നാല്‍ സ്വന്തം നാട്ടിലെ അധികാരത്തില്‍ തന്നെ തുടരാം.’ എന്നിട്ട് നബി(സ്വ) ബാദാന് ചില സമ്മാനങ്ങളും ഏല്‍പ്പിച്ച് അവരെ പറഞ്ഞുവിട്ടു.
ചക്രവര്‍ത്തി കൊല്ലപ്പെട്ട വിവരം ബാദാന്‍ അപ്പോഴും അറിഞ്ഞിരുന്നില്ല. ദൂതന്മാര്‍ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഇതൊരു രാജാവിന്റെ വാചകമല്ല. അദ്ദേഹം ഒരു പ്രവാചകനാണെന്നാണ് എനിക്ക് മനസ്സിലാവുന്നത്. അതുകൊണ്ട് അദ്ദേഹം പറഞ്ഞതിന്റെ വസ്തുതയറിയാന്‍ നമുക്ക് കാത്തിരിക്കാം. എന്നിട്ട് തീരുമാനത്തിലെത്താം, അങ്ങനെയിരിക്കെ ചക്രവര്‍ത്തിയെ കൊന്ന് മകന്‍ അധികാരം പിടിച്ചെടുത്ത സന്ദേശം ലഭിച്ചു. പിതാവിനെ കൊന്നതിന്റെ കാരണവും തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കാനും മുഹമ്മദ് നബി(സ്വ)യെ തടയാനുള്ള നിര്‍ദേശവും അടങ്ങിയതായിരുന്നു കത്ത്. ഈ വിവരം ലഭിച്ചപ്പോള്‍ നബി(സ്വ)യെ കുറിച്ച് പൂര്‍ണവിശ്വാസം വന്ന ബാദാനും ധാരാളം പേര്‍ഷ്യന്‍ വംശജരും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.
ഗസ്സാനിദ് രാജാവ്
ഗസ്സാനിദ് രാജാവ് അല്‍ഹാരിസുല്‍ ഗസ്സാനിയുടെ അടുത്തേക്കയക്കപ്പെട്ടത് ശുജാഅ്ബ്നു വഹബ്(റ)നെയായിരുന്നു. ശുജാഅ്(റ) അവിടെയെത്തുമ്പോള്‍ അദ്ദേഹം റോമിന്റെ തലസ്ഥാനത്തെത്തിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങളിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ അദ്ദേഹത്തെ കാത്തുനില്‍ക്കേണ്ടി വന്നു. ഈ ദിവസങ്ങളില്‍ പാറാവുകാരനില്‍ നിന്ന് തനിക്കുണ്ടായ അനുഭവം ശുജാഅ്(റ) പറയുന്നു: “റോമക്കാരനായ മുര്‍റി എന്നുപേരായ ഒരുവനായിരുന്നു അയാള്‍. അദ്ദേഹമെന്നോട് നബി(സ്വ)യെ കുറിച്ച് ചോദിച്ചറിഞ്ഞു. ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു. ഇതുകേട്ട് ചിലപ്പോഴൊക്കെ അദ്ദേഹം കരയുമായിരുന്നു. അയാള്‍ പറഞ്ഞു: ഞാന്‍ ഇഞ്ചീല്‍ വായിച്ചിട്ടുണ്ട്. അതില്‍ ഈ നബി(സ്വ)യെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ നബിയില്‍ വിശ്വസിക്കുന്നു. പക്ഷേ, എന്നെ ഹാരിസ് കൊന്നുകളയുമോ എന്നു ഭയക്കുന്നു. അവന്‍ എന്നെ നന്നായി പരിഗണിക്കുകയും സല്‍ക്കരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പറയും: ഹാരിസിന് കൈസറിനെ പേടിയാണ്. അതുകൊണ്ട് വിശ്വസിക്കുന്ന കാര്യം പ്രതീക്ഷയില്ല.’
അങ്ങനെ ഹാരിസ് വന്നു. കത്ത് കണ്ടു ക്ഷുഭിതനായി അത് ദൂരെ എറിഞ്ഞിട്ട് പറഞ്ഞു: “ആരാണെന്റെ അധികാരത്തില്‍ നിന്നും എന്നെ താഴെയിറക്കാന്‍ തുനിയുന്നത്, ഞാനദ്ദേഹവുമായി പോരിന് പോവുകയാണ്…’ എന്നിട്ട് കൈസറിനോട് മദീനയിലേക്ക് പോകാന്‍ സമ്മതം ആവശ്യപ്പെട്ട് കത്തെഴുതി. മറ്റു വിവരങ്ങളും അതിലുണ്ടായിരുന്നു. കൈസര്‍ പക്ഷേ, അതിന് പച്ചക്കൊടി കാട്ടിയില്ല. പോകരുതെന്നറിയിച്ചു. ശുജാഅ്(റ) പറയുന്നു: “കൈസറിന്റെ മറുപടി കിട്ടിയപ്പോള്‍ ഹാരിസ് എന്നെ വിളിച്ചു. എന്നാണു തിരിച്ചുപോകുന്നതെന്നന്വേഷിച്ചു. ഞാന്‍ നാളെ എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം എനിക്ക് നൂറ് സ്വര്‍ണനാണയം നല്‍കി. പാറാവുകാരന്‍ മുര്‍റി എനിക്ക് വസ്ത്രവും ഭക്ഷണവും നല്‍കി. നബി(സ്വ)യോട് സലാം പറയാനും താന്‍ വിശ്വാസിയാണെന്ന് അറിയിക്കാനും പറഞ്ഞു.
ശുജാഅ്(റ) മദീനയിലെത്തി നബി(സ്വ)യോട് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു: അവിടുന്ന് പറഞ്ഞു: അവന്റെ അധികാരം തരിപ്പണമായി. പാറാവുകാരന്റെ സലാം പറഞ്ഞ് വിവരം പറഞ്ഞപ്പോള്‍ പ്രവാചകര്‍(സ്വ) പറഞ്ഞു: അവന്റെ വിശ്വാസം സത്യമാണ്.
യമാമയിലെ ഹൗദത്ബ്നു അലി
യമാമയിലെ നാട്ടുരാജാവായിരുന്ന ഹൗദതുബ്നു അലിയുടെ അടുത്തേക്ക് കത്തുമായി പോയ ദൂതന്‍ സലീത്ബ്നു അംറ്(റ) ആയിരുന്നു. അദ്ദേഹം കത്ത് വായിച്ചു. എങ്കിലും സ്വന്തം രാജ്യവും അധികാരവും നിലനിര്‍ത്തുന്നത് പ്രധാനമായി കണ്ടു. ഇസ്‌ലാം സ്വീകരിക്കുന്നതിന് പകരം തന്റെ ഇംഗിതമറിയിച്ച് മദീനയിലേക്ക് പ്രതിനിധികളെ അയക്കുകയാണ് ചെയ്തത്. മുജാഅത്ത്, റജ്ജാല്‍ എന്നീ രണ്ടു പേരാണ് സന്ദേശവാഹകരായി മദീനയില്‍ വന്നത്. അവര്‍ രാജാവേല്‍പ്പിച്ച പ്രകാരം നബി(സ്വ)യോടിങ്ങനെ പറഞ്ഞു: “നബി(സ്വ)ക്കുശേഷം അധികാരം തനിക്ക് നല്‍കാമെങ്കില്‍ വിശ്വാസിയായി മദീനയില്‍ വന്ന് സഹായി ആവാം. അല്ലാത്തപക്ഷം നബി(സ്വ)യെ നേരിടും.
ഇതു കേട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: “ഇല്ല, അത്തരമൊരു ആദരവും നല്‍കുകയില്ല.’ അവിടുന്ന് പ്രാര്‍ത്ഥിച്ചു: നാഥാ, അവനെ നീ തടുക്കേണമേ.’ വൈകാതെ അയാള്‍ മരണപ്പെടുകയും ചെയ്തു.
ഇതറിഞ്ഞ മുജാഅത്തും റജ്ജാലും വിശ്വാസികളായി. റജ്ജാല്‍ മദീനയില്‍ തന്നെ കഴിഞ്ഞു. ഖുര്‍ആനില്‍ നിന്നും അല്‍ബഖറ സൂറത്ത് പഠിച്ചു. മറ്റു വിജ്ഞാനങ്ങളും നേടി. പക്ഷേ, യമാമയില്‍ തിരിച്ചെത്തിയപ്പോള്‍ കള്ളപ്രവാചകന്‍ മുസൈലിമതുല്‍ കദ്ദാബിന്റെ കൂടെച്ചേര്‍ന്നു. മുസൈലിമത്തിനെ നബി(സ്വ) അംഗീകരിക്കുകയും നുബുവ്വതില്‍ കൂറുകാരനാക്കുകയും ചെയ്തിട്ടുണ്ടെന്ന് നുണ പ്രചരിപ്പിച്ചു. തുടര്‍ന്ന് അയാള്‍ യമാമയിലെ കുഴപ്പക്കാരനായി മാറി.
ബഹ്റൈനിലേക്ക്
ബഹ്റൈന്‍ ഭരണാധികാരി മുന്‍ദിറുബ്നുസാമവിന്റെ അടുത്തേക്ക് അലാഉല്‍ ഹള്റമി(റ)നെയാണ് അയച്ചത്. കത്ത് കിട്ടിയ ഉടനെ അദ്ദേഹം വിശ്വസിച്ചു. അറബികളെല്ലാം അദ്ദേഹത്തിന്റെ കൂടെ വിശ്വാസികളായി. അറബികളല്ലാത്ത ജൂതരും ക്രിസ്ത്യാനികളും മജൂസികളും അനുരജ്ഞനത്തിലേര്‍പ്പെടുകയും ചെയ്തു. സമാധാനപൂര്‍വം ഇസ്‌ലാമിനു പൂര്‍ണമായി വിധേയപ്പെട്ട നാടാണ് ബഹ്റൈന്‍.
ഒമാനിലേക്ക്
ഒമാനിലെ അന്നത്ത ഭരണാധികാരികളായിരുന്ന ജൂലന്‍ദി കുടുംബത്തിലെ ജീഫര്‍, അസദ് എന്നിവരുടെ അടുത്തേക്ക് അംറുബ്നുല്‍ ആസ്വി(റ)നെയാണ് നബി(സ്വ) കത്തുമായി അയച്ചത്. കത്ത് ലഭിച്ച ഉടനെ അവര്‍ സത്യമതം സ്വീകരിച്ചു. ഇസ്‌ലാമിക വ്യവസ്ഥകള്‍ പ്രകാരം ഭരണകാര്യങ്ങളും ജീവിതകാര്യങ്ങളും നിര്‍വഹിച്ചു തുടങ്ങി. അസദ്(റ) അവിടെതന്നെ കുറേകാലം കഴിഞ്ഞു.
കത്ത് കൂടാതെ നേരിട്ട് സംസാരിക്കുന്നതിനും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും നബി(സ്വ) നിരവധി സ്വഹാബികളെ വ്യത്യസ്ത പ്രമുഖരുടെ അടുത്തേക്കും നാടുകളിലേക്കും അയച്ചിട്ടുണ്ട്. ദൂതന്മാരും സന്ദേശങ്ങളും പൊതുവെ സ്വീകരിക്കപ്പെടുകയാണുണ്ടായത്. ഇസ്‌ലാം സ്വീകരിക്കാത്ത പലരും ദൂതന്മാരോട് മാന്യമായി പെരുമാറി. നേരത്തേ ഇലാഹീ വിശ്വാസത്തിന്റെ ശരിയായ പാഠങ്ങള്‍ ലഭിക്കാത്തവരില്‍ നിന്നാണ് മോശമായ പ്രതികരണങ്ങളുണ്ടായത്.

അലവിക്കുട്ടി ഫൈസി എടക്കര


നബിദിനാഘോഷത്തിന്റെ പ്രമാണപക്ഷം


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


നബിദിനാഘോഷത്തിന്റെ പ്രമാണപക്ഷം● 0 COMMENTS

അല്ലാഹു നമുക്ക് നല്‍കിയ വലിയ അനുഗ്രഹമാണ് പുണ്യ നബി(സ്വ). ഖുര്‍ആന്‍ പഠിപ്പിക്കുന്നു: “ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല’ (അമ്പിയാഅ്/107).
അബൂഹുറൈറ(റ) നിവേദനം: “നബി(സ്വ) പറഞ്ഞു: നിശ്ചയം ഞാന്‍ റഹ്മത്താണ്’ (ഹാകിം 1/195).
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത അറിയിക്കല്‍ പുണ്യമുള്ളതും മുസ്‌ലിമിന്റെ ബാധ്യതയുമാണ്. നന്ദികേട് കാണിക്കല്‍ അവിശ്വാസിയുടെ ലക്ഷണമാണ്. ഇബ്നുകസീര്‍ പറയുന്നു: “ലോകര്‍ക്കഖിലവും റഹ്മത്തും നിഅ്മത്തുമായിട്ടാണ് അല്ലാഹു നബി(സ്വ)യെ നിയോഗിച്ചിട്ടുള്ളത്. ഈ നിഅ്മത്തിനെ സ്വീകരിക്കുകയും അതിന്റെ പേരില്‍ അല്ലാഹുവിന് ശുക്ര്‍ ചെയ്യുകയും ചെയ്തവരാരോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അതിനെ തിരസ്കരിച്ച് നന്ദികേട് കാണിച്ചവന്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്തു’ (തഫ്സീര്‍).
അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹമായ തിരുനബി(സ്വ)യുടെ ജന്മത്തിന്റെ പേരിലുള്ള സന്തോഷപ്രകടനമാണ് മുസ്‌ലിംകള്‍ ആചരിച്ചുവരുന്ന നബിദിനാഘോഷം. ഇമാം നവവി(റ)ന്റെ ഗുരുവര്യന്‍ അബൂശാമ(റ) പറയുന്നു: “നബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ജനങ്ങള്‍ ചെയ്യാറുള്ള ദാനധര്‍മങ്ങള്‍, ഔദാര്യങ്ങള്‍, അലങ്കരിക്കല്‍, സന്തോഷപ്രകടനം ഇവയെല്ലാം പുണ്യം ലഭിക്കുന്ന അനുഷ്ഠാനമാണ്.’
പാവങ്ങളെ സഹായിക്കലുള്ളതോടൊപ്പം ലോകാനുഗ്രഹിയായ നബി(സ്വ)യുടെ ജന്മം കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ചതിലുള്ള സന്തോഷ സ്മരണയും മൗലിദ് കഴിക്കുന്നവന്റെ ഹൃദയത്തിനുള്ളിലുള്ള പ്രവാചക പ്രേമത്തിന്റെയും ആദരവിന്റെയും അടയാളപ്പെടുത്തല്‍ കൂടിയായത് കൊണ്ടാണ് ഈ ആചാരം പുണ്യമുള്ളതായത് (ഇആനത്ത്).
ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ ജന്മത്തിനു നന്ദി പ്രകടിപ്പിക്കല്‍ നമുക്ക് സുന്നത്താണ്’ (റൂഹുല്‍ ബയാന്‍).
ഹാഫിള് ഇബ്നുഹജര്‍ അസ്ഖലാനി(റ)യുടെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: “നബി ജന്മദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ അല്ലാഹുവിനുള്ള ശുക്റിനെ അറിയിക്കുന്ന ഖുര്‍ആന്‍ പാരായണം, ഭക്ഷണം നല്‍കല്‍, സ്വദഖ ചെയ്യല്‍, നബി(സ്വ)യുടെ മദ്ഹ് പാടല്‍ പോലെയുള്ളതാവല്‍ അനിവാര്യമാണ്’ (അല്‍ഹാവി ലില്‍ ഫതാവ).
നബിദിനാഘോഷം ഒരു പ്രത്യേക ദിവസത്തിലാവാമോ എന്നാണ് ചിലരുടെ ആധി. ആശൂറാഅ് നോമ്പിനെ സംബന്ധിച്ച് ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെ വായിക്കാം: “മുഹറം പത്തിന് നോമ്പനുഷ്ഠിച്ചിരുന്ന യഹൂദികളോട് അതിനെക്കുറിച്ച് നബി(സ്വ) ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ബനൂ ഇസ്റാഈല്യരെ ഫറോവയില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ മഹത്തായ ദിവസമാണിത്. ഇതിന്റെ പേരില്‍ ഞങ്ങളുടെ പ്രവാചകന്‍ മൂസാ(അ) നോമ്പനുഷ്ഠിച്ചിട്ടുണ്ട്. അപ്പോള്‍ നബി(സ്വ) പറഞ്ഞു: മൂസാ(അ)നോട് നിങ്ങളെക്കാള്‍ ബന്ധം ഞങ്ങള്‍ക്കാണ്. നബി(സ്വ) ഈ നോമ്പ് അനുഷ്ഠിക്കുകയും ചെയ്തു.’
മൂസാ(അ)നെയും അനുയായികളെയും ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെടുത്തുക എന്ന അനുഗ്രഹം ലഭിച്ചത് മുഹറം പത്തിനായത് കൊണ്ട് എല്ലാ വര്‍ഷവും മുഹറം പത്താവുമ്പോള്‍ അതിന്റെ പേരില്‍ അല്ലാഹുവിന് കൃതജ്ഞത അറിയിക്കാമെങ്കില്‍ അതിനേക്കാള്‍ വലിയ അനുഗ്രഹമാവുന്ന തിരുനബി(സ്വ)യുടെ ജന്മത്തിന്റെ പേരില്‍ തിരുജന്മം നടന്ന റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് അല്ലാഹുവിന് ശുക്ര്‍ ചെയ്യാമെന്നതില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടോ?
ഉപര്യുക്ത ഹദീസ് നബിദിനാഘോഷത്തിന് തെളിവാണെന്ന് സമര്‍ത്ഥിച്ച വിശ്വപ്രശസ്ത പണ്ഡിതന്‍ ഹാഫിള് ഇബ്നുഹജര്‍ അസ്ഖലാനി(റ)യുടെ ഈ വാക്കുകള്‍ നബിദിനാഘോഷത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് വിരാമം കുറിക്കുന്നതാണ്. അദ്ദേഹം പറയുന്നു: “അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് ഒരു നിശ്ചിത ദിവസം ശുക്ര്‍ ചെയ്യാമെന്നും വര്‍ഷാവര്‍ഷം അത് ആവര്‍ത്തിക്കാമെന്നും ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. ഖുര്‍ആന്‍ പാരായണം, സ്വദഖ, നോമ്പ്, സൂജൂദ് പോലെയുള്ള പുണ്യകര്‍മങ്ങള്‍ മുഖേനയാണ് അല്ലാഹുവിനുള്ള ശുക്ര്‍ ഉണ്ടായിത്തീരുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ അത്യുന്നതമായത് പ്രവാചകന്‍(സ്വ)യുടെ ഉദയമല്ലാത്ത മറ്റൊന്നല്ല. അതിനാല്‍ പ്രവാചകന്‍ ജനിച്ച ദിവസം പ്രത്യേകം പരിഗണിക്കല്‍ അനിവാര്യമാണ്’ (അല്‍ഹാവി ലില്‍ ഫതാവ).
നബിദിനാഘോഷ വിരുദ്ധരും പണ്ട് ഈ വസ്തുത എഴുതിയിട്ടുണ്ട്: “മൂസാ നബി(അ)നെ അല്ലാഹു രക്ഷപ്പെടുത്തുകയും ശത്രുവായ ഫിര്‍ഔനിനെ മുക്കിക്കളയുകയും ചെയ്തതിന് ശുക്റായിട്ട് ആ സംഭവം നടന്ന ദിവസമായ ആശൂറാഇല്‍ നോമ്പ് നോല്‍ക്കല്‍ സുന്നത്താണെന്ന് കാണിക്കുന്ന ഹദീസിനെ സ്വഹീഹ് ബുഖാരിയും മുസ്‌ലിമും രിവായത്ത് ചെയ്തിട്ടുണ്ട്. ഇതില്‍ നിന്ന്, അപ്രകാരം ഏതെങ്കിലുമൊരു പ്രത്യേക ദിവസത്തില്‍ അല്ലാഹുതആല ഒരു വലുതായ നിഅ്മത്ത് ചെയ്യുകയോ വലിയ ഒരു നാശത്തെ തടയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ ദിവസത്തില്‍ അതിന് അല്ലാഹുവിന് ശുക്റ് ചെയ്യുകയും കൊല്ലംതോറും ആ ദിവസം വരുമ്പോള്‍ ശുക്റിനെ പുതുക്കുകയും ചെയ്യുന്നത് ആവശ്യമാണെന്ന് വെളിപ്പെടുന്നു.
ശുക്റാണെങ്കില്‍ പലവിധ ഇബാദത്ത് കൊണ്ടും ആവാമല്ലോ. എന്നാല്‍ റഹ്മത്തുന്‍ ലില്‍ ആലമീനായ നബി(സ്വ)യുടെ ജനനത്തെക്കാള്‍ വലിയ നിഅ്മത്ത് മറ്റെന്താണ്? ഏതായാലും മൗലിദ് കഴിക്കുന്നത് മുമ്പ് വിവരിച്ച പ്രകാരം ഭക്ഷണം മുതലായവ സ്വദഖ ചെയ്യുക നബി(സ്വ)യുടെ മദ്ഹുകള്‍ മുതലായ, ഖല്‍ബുകളെ നന്മയിലേക്ക് ഇളക്കിവിടുന്നതും ആഖിറത്തിലേക്ക് ഈ അമലുകള്‍ ചെയ്യുവാന്‍ ഉത്സാഹിപ്പിക്കുന്നതുമായ നള്മ് (പദ്യം) നസ്ര്‍ (ഗദ്യം) കളോ ഓതുക എന്നിങ്ങനെ നബി(സ്വ)യെ വെളിപ്പെടുത്തിയതില്‍ അല്ലാഹുവിനോടുള്ള ശുക്റിനെ കാണിക്കുന്ന കാര്യങ്ങള്‍ കൊണ്ട് മാത്രം നിര്‍വഹിക്കുന്നത് കൊണ്ടായിരിക്കണം. സന്തോഷത്തിനുവേണ്ടി ഗാനം മുതലായ മുബാഹായ ആഘോഷങ്ങള്‍ക്ക് വിരോധമില്ല’ (അല്‍ഇര്‍ഷാദ്/148).
നബിദിനാഘോഷം ഇസ്‌ലാമില്‍ പ്രാമാണിക അടിസ്ഥാനമുള്ളതാണെന്നത് പണ്ഡിത ശ്രേഷ്ഠരുടെ വാക്കുകളില്‍ വളരെ സ്പഷ്ടമാണ്. ഭാഷാപരമായി ബിദ്അത്തെന്ന് പറയാവുന്ന പ്രമാണപിന്തുണയുള്ള ആചാരം മതദൃഷ്ടിയില്‍ ബിദ്അത്തല്ലെന്നും പ്രത്യുത പുണ്യകരമാണെന്നും ഇബ്നുഹജര്‍(റ)വിനെ പോലുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്ത് ഇന്നുവരെയുള്ള മുസ്‌ലിം സമൂഹം മുഴുക്കെ ആചരിച്ചുവരുന്ന ഒരു പുണ്യകര്‍മമാണ് നബിദിനാഘോഷം. മതപ്രമാണങ്ങളോട് അനിഷ്ടം പ്രകടിപ്പിക്കുന്നവര്‍ക്കല്ലാതെ മൗലിദാഘോഷം അവഗണിക്കാനാവില്ല.

മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍

ബറാഅത്ത് രാവിന്റെ മഹത്വത്തെ ഇബ്നു തീമിയ

..


ബറാഅത്ത് രാവിന്റെ മഹത്വത്തെ സംബന്ധിച്ച് ഇബ്നു തീമിയ പറയുന്നു:


ശഅബാൻ 15 പുണ്യമാണ് എന്നതിന്  ഹദീസ്, അസർ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ പ്രത്യേക നിസ്കാരം സലഫ് നിർവഹിച്ചിട്ടുണ്ട്, ശഅബാനിലെ നോമ്പിന് സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്, മദീനക്കാരും, അല്ലാത്തവരുമായ പണ്ഡിതന്മാരിൽ പിൻകാമികളായ ചിലർ ശഅബാൻ 15 ന്റെ പ്രത്യേകത നിശേദിച്ചിട്ടുണ്ട്, ആ വിശയത്തിൽ വന്ന ഹദീസുകൾ വിമർശന വിദേയമാക്കി, എങ്കിലും നമുടെ അനുയായികളിൽ അധികവും ശഅബാൻ 15 ന് പ്രത്യേകത കൽപ്പിക്കുന്നവരാണ്, ആ വിഷയത്തിൽ ധാരാളം ഹദീസുകൾ വന്ന കാരണത്താൽ അഹ്മദ് ബിൻ ഹമ്പൽ (റ) ശഅബാൻ 15 ന് പ്രത്യേകത ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്, (ഇഖ്തിളഉ സ്വിറാത്വിൽ മുസ്തഖീം)

ليلة النصف مِن شعبان. فقد روي في فضلها من الأحاديث المرفوعة والآثار ما يقتضي: أنها ليلة مُفضَّلة. وأنَّ مِن السَّلف مَن كان يَخُصّها بالصَّلاة فيها ، وصوم شهر شعبان قد جاءت فيه أحاديث صحيحة. ومِن العلماء من السلف، من أهل المدينة وغيرهم من الخلف: مَن أنكر فضلها ، وطعن في الأحاديث الواردة فيها، كحديث:[إن الله يغفر فيها لأكثر من عدد شعر غنم بني كلب] وقال: لا فرق بينها وبين غيرها. لكن الذي عليه كثيرٌ مِن أهل العلم ؛ أو أكثرهم من أصحابنا وغيرهم: على تفضيلها ، وعليه يدل نص أحمد - ابن حنبل من أئمة السلف - ، لتعدد الأحاديث الواردة فيها، وما يصدق ذلك من الآثار السلفيَّة، وقد روي بعض فضائلها في المسانيد والسنن. وإن كان وضع فيها أشياء أُخر ( اقتضاءالصراط المستقيم / ص266 )


മുഅജിസത്ത്ന്നബിയ്യ് ' തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍● 0


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍● 0

മാനവ ചരിത്രത്തില്‍ പൂര്ണഅതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി(സ്വ). ചരിത്രത്തില്‍ പരശ്ശതം ബുദ്ധി ജീവികള്‍ നബി(സ്വ)യെക്കുറിച്ച് ഒട്ടനവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വം അവരെ ആശ്ചര്യഭരിതരാക്കി. എന്നാല്‍ പ്രവാചകര്‍(സ്വ)യുടെ ആധ്യാത്മികവും അഭൗതികവുമായ വ്യക്തിത്വത്തിന്റെ ദാര്ശിനിക തലങ്ങള്‍ നാം ഗ്രഹിക്കേണ്ടതുണ്ട്. പ്രകൃതി നിയമങ്ങള്ക്ക തീതമായി നബിയിലൂടെ വെളിപ്പെട്ട അത്യദ്ഭുതങ്ങളുടെ ഏതാനും പാഠങ്ങള്‍. മന്ത്രിച്ച് മുറിവ് സുഖപ്പെടുത്തി യസീദ് ബ്നു ഉബൈദ്(റ) പറയുന്നു: ഞാന്‍ സലമയുടെ കണങ്കാലില്‍ വെട്ട് കൊണ്ടതിന്റെ അടയാളം കണ്ടപ്പോള്‍ അതിനെപറ്റി ചോദിക്കുകയുണ്ടായി. അപ്പോള്‍ സലമ(റ) പറഞ്ഞു: ഇത് ഖൈബര്‍ യുദ്ധ വേളയില്‍ സംഭവിച്ചതാണ്. ആ സന്ദര്ഭ്ത്തില്‍ ജനങ്ങള്‍ വിളിച്ച് പറഞ്ഞു: സലമ (റ)ക്ക് മുറിവ് സംഭവിച്ചിരിക്കുന്നു. അങ്ങിനെ ഞാന്‍ നബി(സ്വ)യുടെ അരികിലേക്ക് ചെന്നു. തിരുമേനി(സ്വ) അതില്‍ മൂന്ന് പ്രാവശ്യം ഊതി. അതിന് ശേഷം ഈ സമയം വരെ എനിക്ക് അതിന്റെ ഭാഗമായി ഒരസുഖവും ഉണ്ടായിട്ടില്ല. മഴ വര്ഷിഒപ്പിച്ചു തബൂക്കിലേക്കുള്ള യാത്രയിലാണ് നബി(സ്വ) യും സ്വഹാബത്തും. കടുത്ത ക്ഷാമ പ്രദേശങ്ങള്‍ താണ്ടിയാണ് യാത്ര. സ്വഹാബത്ത് ദാഹിച്ചവശരായി. വെള്ളമില്ലാതെ ഇനി ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ അബൂബക്കര്‍ (റ) നബി(സ്വ) യോട് പരാതി ബോധിപ്പിച്ചു. നബി(സ്വ) കരങ്ങളുയര്ത്തിൂ ആകാശത്തേക്ക് മിഴികളര്പ്പി ച്ച് പ്രാര്ത്ഥ നാ നിരതരായി. തെളിഞ്ഞ മാനം കാര്മേിഘങ്ങളാല്‍ കറുത്തു. ശക്തമായ മഴ! അവരുടെ ജല സംഭരണികള്‍ നിറഞ്ഞു കവിഞ്ഞു. സ്വഹാബത്തിന്റെ ആവശ്യം പൂര്ത്തിനയായപ്പോള്‍ മഴ നിലക്കുകയും ചെയ്തു. കല്ല് സലാം പറഞ്ഞു അബൂദര്റുാല്‍ ഗിഫാരി(റ) ഉദ്ധരിക്കുന്നു. സ്വഹാബത്തിനൊപ്പം നബി(സ്വ) സദസ്സില്‍ ഇരിക്കുമ്പോള്‍ കയ്യിലിരുന്ന ചരല്‍ കല്ലുകള്‍ നബി(സ്വ)ക്ക് സലാം പറയുന്നത് ഞങ്ങള്‍ കേട്ടു. ആ കല്ല് നബി(സ്വ) അബൂബക്കര്‍(റ)ന് കൊടുത്തു. അപ്പോഴും അത് തസ്ബീഹ് ചൊല്ലി. മിമ്പറിന്റെ തേങ്ങല്‍ മസ്ജിദുന്നബവിയുടെ നിര്മ്മാറണം പൂര്ത്തിനയായ സമയം. ഒരു അന്സാ്രി വനിത നബി(സ്വ) യെ സമീപിച്ച് കൊണ്ട് പറഞ്ഞു: ഖുതുബ നിര്വ ഹിക്കാന്‍ ഒരു മിമ്പര്‍ ഞാന്‍ ഉണ്ടാക്കിത്തരട്ടേ.. എന്റെ മകന്‍ നല്ലൊരു ആശാരിയാണ്. നബി(സ്വ) സമ്മതം നല്കി . അടുത്ത ജുമുഅ ദിവസം നബി(സ്വ) പുതിയ മിമ്പറില്‍ കയറി ഖുതുബ നിര്വിഹിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു തേങ്ങല്‍. നബി(സ്വ)യുടെ തിരു പാദസ്പര്ശംു തനിക്കന്യമാകുന്നു എന്നറിഞ്ഞ ആദ്യത്തെ മിമ്പറായ ഈന്തപ്പനക്കഷ്ണമായിരുന്നു ആ കരഞ്ഞത്. ഒടുവില്‍ നബി(സ്വ) ഇറങ്ങി വന്ന് അതിനെ ആശ്വസിപ്പിച്ചു. മാറോട് ചേര്ത്ത്ത പിടിച്ചു. അതോടെ ഈന്തപ്പന കരച്ചിലടക്കി. ജനം വിസ്മയം പൂണ്ടു നില്ക്കേ് നബി(സ്വ) ഖുതുബ തുടര്ന്നു . ഉറവയൊഴുകുന്ന കൈവിരല്‍ ഹുദൈബിയ്യ സന്ധിയുടെ ദിവസം. നബി(സ്വ) വുളൂഅ് ചെയ്ത്കൊണ്ടിരിക്കുകയാണ്. ആ സമയം ജനങ്ങള്‍ മുഴുവനും അങ്ങോട്ട് വന്നു. നബി(സ്വ) ചോദിച്ചു. “നിങ്ങള്ക്കെയന്തു വേണം’. അംഗ ശുദ്ധി വരുത്താനും ദാഹമകറ്റാനും അങ്ങയുടെ അടുത്തുള്ള വെള്ളമല്ലാതെ ഞങ്ങള്ക്ക്ു മറ്റൊന്നുമില്ല നബിയേഅവര്‍ പറഞ്ഞു. അനുയായികളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ നബി(സ്വ) ഉടനെ തന്റെ വെള്ളപ്പാത്രത്തില്‍ കൈ വെച്ചു. അവിടുത്തെ വിരലുകളില്‍ നിന്ന് അരുവി സമാനം ഉറവ പൊട്ടാന്‍ തുടങ്ങി. ജനങ്ങള്‍ എല്ലാവരും കുടിക്കുകയും അംഗശുദ്ധി വരുത്തുകയും ചെയ്തു: സാലിം(റ) പറയുന്നു. ഞാന്‍ ജാബിര്‍ (റ) വിനോട് ചോദിച്ചു. നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു.? അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരു ലക്ഷം പേരുണ്ടെങ്കിലും ഞങ്ങള്ക്കിത് മതിയാകുമായിരുന്നു. ഞങ്ങള്‍ അപ്പോള്‍ ആയിരത്തി അഞ്ഞൂറ് പേരുണ്ടായിരുന്നു. ഭക്ഷണം വര്ധിടക്കുന്നു ഒരിക്കല്‍ ഉമ്മു സുലൈം(റ) അല്പ്പംക ആട്ടിന്‍ നെയ്യ് അടിമസ്ത്രീയായ റബീബ മുഖേന നബി(സ്വ)ക്ക് കൊടുത്തയച്ചു. സസന്തോഷം നബി(സ്വ) അത് സ്വീകരിക്കുകയും പാത്രം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. വീട്ടിലെത്തിയ റബീബ പാത്രം ഒരിടത്ത് തൂക്കിയിട്ടു. പുറത്ത് പോയി തിരിച്ച് വന്ന ഉമ്മു സുലൈം പാത്രത്തില്‍ നിന്നും ഇറ്റി വീഴുന്ന നെയ്യ് കണ്ട് അടിമ സ്ത്രീയോട് ചോദിച്ചു. റബീബാ… ഈ നെയ്യ് നബി(സ്വ)ക്ക് നല്കാ്ന്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ? അവര്‍ പറഞ്ഞു. ഞാനത് നബി(സ്വ)ക്ക് നല്കി്യതാണല്ലോ. സംശയമുണ്ടെങ്കില്‍ നബിയോട് ചോദിച്ച് നോക്കൂ. ഉമ്മു സുലൈം നബി(സ്വ)യോട് കാര്യമന്വേഷിച്ചു. റബീബ നെയ്യ് കൊണ്ട് വന്ന വിവരം പറഞ്ഞപ്പോള്‍ ആശ്ചര്യത്തോടെ ഉമ്മുസുലൈം ചോദിച്ചു. അവിടുന്ന് തിരിച്ചയച്ച പാത്രത്തില്‍ നിന്ന് ഇപ്പോഴും നെയ്യ് കവിഞ്ഞൊഴുകുകയാണല്ലോ. നബി(സ്വ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ സഹായിച്ചതിന് പ്രതിഫലമായി നിന്നെ അവനും തിരിച്ച് സഹായിക്കുന്നതില്‍ നീ അത്ഭുതപ്പെടുന്നുവോ? പ്രവചനം പുലരുന്നു ഒരു ദിവസം നബി(സ്വ) ഹുസൈന്‍(റ)നെ ലാളിച്ച്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അവിടുന്ന് കണ്ണുനീര്‍ വാര്ക്കാ ന്‍ തുടങ്ങി. ഇത് കണ്ട് ഹുസൈന്‍(റ)ന്റെ പോറ്റുമ്മയായ ഉമ്മുല്‍ ഫള്ല് ചോദിച്ചു. പ്രവാചകരേ, അവിടത്തേക്ക് എന്തു പറ്റി? എന്തിനാണ് കരയുന്നത്? നബി(സ്വ) മറുപടി പറഞ്ഞു: എന്റെ സമുദായം എന്റെ ഈ മകനെ വധിക്കുമെന്ന് ജിബ്രീല്‍(അ) വന്ന് എന്നോട് പറഞ്ഞു. ഹിജ്റ 61ആം വര്ഷംെ മുഹര്റംറ 10-ന് ഏതൊരു സംഭവത്തെക്കുറിച്ചാണോ നബി(സ്വ) കണ്ണീര്‍ തൂകിക്കൊണ്ട് പ്രസ്താവിച്ചത് അത് സംഭവിച്ചു. കര്ബില പോര്ക്കപളത്തില്‍ വെച്ച് യസീദിന്റെ സൈന്യം ഹുസൈന്‍(റ)നെ വധിച്ചുകളഞ്ഞു. മറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി നബി(സ്വ)യുടെ പിതൃവ്യനായ അബ്ബാസ് (റ) ഹാശിം കുടുംബത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു. ആദ്യ കാലത്ത് നബി(സ്വ) യില്‍ ആത്മാര്ത്ഥ്മായി വിശ്വസിച്ചിരുന്നെങ്കിലും പ്രത്യക്ഷത്തില്‍ ശത്രു പക്ഷത്തോടൊപ്പമായിരുന്നു. ബദ്ര്‍ യുദ്ധ വേളയില്‍ മനോ വൈമുഖ്യത്തോടുകൂടെ തന്നെ അവരോടൊപ്പം പുറപ്പെടേണ്ടി വന്നു. ഒടുവില്‍ ബദ്ര്‍ യുദ്ധം വിജയിച്ച മുസ്‌ലിംകള്‍ ശത്രുക്കളില്‍ പലരേയും ബന്ധികളാക്കി. കൂട്ടത്തില്‍ അബ്ബാസ് (റ)വും സഹോദരന്‍ അഖീലുമുണ്ടായിരുന്നു. തന്റെ പിതൃവ്യനോട് നബി(സ്വ) അദ്ദേഹത്തിന്റെയും സഹോദരന്റെയും മോചന ദ്രവ്യം ആവശ്യപ്പെട്ടു. ഞങ്ങള്‍ നിര്ബ ന്ധിതരായിട്ടാണ് ഈ യുദ്ധത്തില്‍ വന്നിട്ടുള്ളത് എന്നിരിക്കേ ഞങ്ങളെന്തിനാണ് പ്രതിഫലം നല്കുനന്നത്അബ്ബാസ്(റ) ചോദിച്ചു. ബാഹ്യത്തില്‍ നമ്മള്‍ ശത്രുക്കളാണ് എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. മോചന ദ്രവ്യം വാങ്ങിയ ശേഷം അബ്ബാസ്(റ) പറഞ്ഞു: താങ്കള്‍ എന്നെ ഖുറൈശികളില്‍ എന്നെന്നേക്കും ഒരു ദരിദ്രനാക്കിത്തീര്ത്തു . ഉടനെ നബി(സ്വ) ചോദിച്ചു: താങ്കളെങ്ങനെയാണ് ദരിദ്രനാവുക? പത്നിയായ ഉമ്മുല്‍ ഫള്ലിന്റെ അടുത്ത് കുറേ ധനം കൊടുത്തേല്പ്പിാച്ച് ഞാന്‍ മരിക്കുകയാണെങ്കില്‍ നിന്നെ സമ്പന്നയാക്കിക്കൊണ്ടാണ് ഞാന്‍ പോകുന്നത് എന്ന് പറഞ്ഞുകൊണ്ടല്ലേ താങ്കള്‍ പോന്നിട്ടുള്ളത്? അബ്ബാസ്(റ) അത്ഭുതത്തോടെ ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. എന്റെ ഭാര്യയും ഞാനുമല്ലാതെ ആരുമറിഞ്ഞിട്ടില്ലാത്ത രഹസ്യമാണ് താങ്കള്‍ വെളിപ്പെടുത്തിയത്.’ കാഴ്ചക്ക് തടസ്സം സൂറതുല്‍ മസദ് ഇറങ്ങിയ സമയം. അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ വലിയ പാറക്കല്ലുമായി നബി(സ്വ) യുടെ അടുത്തേക്ക് വന്നു. നബി(സ്വ)യും അബൂബക്കര്‍(റ)വും കഅ്ബക്കരികില്‍ ഇരിക്കുകയാണ്. അബൂബക്കര്‍ (റ) നോട് അവള്‍ ചോദിച്ചു: എവിടെ നിന്റെ കൂട്ടുകാരന്‍? അവന്‍ എന്നെയും എന്റെ പ്രിയതമനേയും അധിക്ഷേപിക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടു. അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഈ കല്ല്കൊണ്ട് ഞാന്‍ കഥ കഴിക്കും. പക്ഷേ അബൂബക്കര്‍ (റ)ന്റെ അടുത്ത് ഇരിക്കുന്ന നബി(സ)യെ കാണാന്‍ അവള്ക്ക് സാധിച്ചില്ല. അവളുടെ കാഴ്ചക്കു മുമ്പില്‍ നബി(സ്വ)യെ കാണാത്ത വിധം ഒരു തടസ്സം വന്നതായിരുന്നു കാരണം. ഭ്രാന്ത് സുഖപ്പെടുന്നു ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ തന്റെ ഭ്രാന്തനായ കുട്ടിയെയും കൊണ്ട് നബി(സ്വ)യുടെ അരികില്‍ വന്നു. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ ഈ മകന് ഭ്രാന്താണ്. അവന്‍ പലപ്പോഴും ഭ്രാന്തിളകി അക്രമം കാണിക്കുന്നുണ്ട്. ഉടനെ നബി(സ്വ) കുട്ടിയുടെ നെഞ്ച് തടവി കുട്ടിക്ക് വേണ്ടി പ്രാര്ത്ഥി ച്ചു. കുട്ടി ഉടന്‍ ഛര്ദ്ദി്ച്ചു. കറുത്ത നായ്കുട്ടിയെപ്പോലുള്ള ഒരു വസ്തു ഛര്ദ്ദി യിലൂടെ പറത്തേക്ക് വന്നു. ഭ്രാന്ത് ഭേദമായി. തീ പൊള്ളല്‍ സുഖപ്പെടുത്തി മുഹമ്മദ് ബ്നു ഹാത്തിബ് (റ) വിവരിക്കുന്നു. എന്റെ മാതാവ് ഉമ്മുജമീല്‍ ബീവി (റ) എന്നോടൊരിക്കല്‍ പറഞ്ഞു: എത്യോപ്യയില്‍ നിന്നും ഞാന്‍ നിന്നെയും കൂട്ടി മദീനാ ശരീഫിലേക്ക് പുറപ്പെട്ടു. വഴിയില്‍ ഭക്ഷണം പാകം ചെയ്യാനായി ഒരിടത്ത് തമ്പടിച്ചു. ഞാന്‍ പുറത്ത് പോയ സമയം നിന്റെ ശരീരത്തില്‍ തീപൊള്ളലേറ്റു. നിന്നെയും താങ്ങി ഞാന്‍ നബി(സ്വ)യുടെ സന്നിധിയിലേക്കോടി. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഇത് മുഹമ്മദ് ബിന്‍ ഹാത്വിബാണ്. തങ്ങളെക്കൊണ്ട് നാമകരണം നടത്തിയ മകനാണിത്. ഇത് പറഞ്ഞയുടനെ നബി(സ്വ) നിന്റെ തലയില്‍ തടവി ബറകത്തിന് വേണ്ടി പ്രാര്ത്ഥിമക്കുകയും നിന്റെ വായിലും കരങ്ങളിലും ഉമിനീര്‍ പുരട്ടുകയും ഒരു രോഗവും അവശേഷിക്കാതെ സുഖപ്പെടുത്തിക്കൊടുക്കണമെന്ന് പ്രാര്ത്ഥിംക്കുകയും ചെയ്തു. പൊള്ളല്‍ പൂര്ണളമായി സുഖപ്പെട്ട ശേഷമാണ് ഞാന്‍ തിരു സന്നിധിയില്‍ നിന്നും തിരിച്ച് പോന്നത്. മലക്കുകള്‍ സഹായിക്കുന്നു ആഇശാ (റ) പറയുന്നു: നബി(സ്വ) ഖന്തഖ് യുദ്ധം കഴിഞ്ഞ് മടങ്ങി വരികയും ആയുധം എടുത്തുവെച്ച് കുളിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ്വ)യുടെ അരികില്‍ ജിബ്രീല്‍(അ) വന്ന് പറഞ്ഞു: നബിയേ, അവിടുന്ന് ആയുധം വെച്ചുവോ? അല്ലാഹു സത്യം. ഞങ്ങള്‍ ആയുധം വെച്ചിട്ടില്ല. നിങ്ങള്‍ അവരിലേക്ക് പുറപ്പെടുക. നബി (സ) ചോദിച്ചു എവിടേക്ക്? ബനൂഖുറൈളക്കാരുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ച് ജിബ്രീല്‍(അ) പറഞ്ഞു: അങ്ങോട്ട്. അങ്ങനെ പ്രവാചകര്‍(സ്വ) അവരുടെ അടുക്കലേക്ക് പുറപ്പെട്ടു. അല്ലാഹു അവിടെ മലക്കുകളെ ഇറക്കി നബി(സ്വ)യെ സഹായിച്ചു. ബദ്റിലും മറ്റു പലയിടങ്ങളിലും ഇതുപോലുള്ള സഹായങ്ങള്‍ നബി(സ്വ)ക്കു ലഭിച്ചിരുന്നു. ചന്ദ്രന്‍ പിളര്ത്തി യതും വൃക്ഷങ്ങള്‍ തലകുനിച്ച് അഭിവാദ്യം ചെയ്തതും മേഘം തണലിട്ടതുമടക്കം മറ്റു നിരവധി അദ്ഭുത സംഭവങ്ങള്‍ നബി(സ്വ)യില്‍ നിന്നു വെളിപ്പെട്ടിട്ടുണ്ട്. അവിടുന്ന് ഒരു അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് അവയത്രയും ലോകത്തോട് വിളിച്ചുപറഞ്ഞു കൊണ്ടിരിക്കും. അവലംബം: 1. ഹുജ്ജത്തുല്ലാഹി അലല്‍ ആലമീന്‍ ഫീ സയ്യിദാതി അലല്‍ മുര്സളലീന്‍ ശൈഖ് യൂസുഫുന്നബ്ഹാനി (റ) 2. ദലാഇലുന്നുബുവ്വഇമാം ബൈഹഖി (റ).


മുസ്തഫ സഖാഫി കാടാമ്പുഴ



നബിദിനാഘോഷം മക്കയിൽ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

വിശുദ്ധ മക്കയിലെ നബിദിനാഘോഷം● 0 COMMENTS

മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ്
കേരളത്തില്‍ മാത്രമേ നബിദിനാഘോഷവും മൗലിദ് സദസ്സുകളുമുള്ളൂവെന്ന് ബിദഇകള്‍ തട്ടി വിട്ടിരുന്ന കാലമുണ്ട്. സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുകയും വിദേശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവസരമുണ്ടാവുകയും ചെയ്തപ്പോള്‍ അവിടങ്ങളിലെ ഇത്തരം സദസ്സുകളെയും ചര്യകളെയും കുറിച്ച് കൂടുതല്‍ അറിവുലഭിച്ചു. അതോടെ അത്തരം ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതായി. 1985 ഡിസംബര്‍ 612 സുന്നിവോയ്സ് ലക്കത്തില്‍ വിശുദ്ധമക്കയിലെ മൗലിദാഘോഷത്തെകുറിച്ചാണ് മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ്. മക്കയിലെ പ്രമുഖനായ സയ്യിദ് അലി മിഹ്ളാര്‍ സംഘടിപ്പിച്ച വലിയ മൗലിദ് സദസ്സില്‍ പ്രത്യേക ക്ഷണിതാവായ അനുഭവമാണ് ലേഖനസാരം.
അതില്‍നിന്ന്: അവിടെ ആയിരങ്ങള്‍ക്ക് പങ്കെടുക്കാന്‍ പാകത്തില്‍ സജ്ജമാക്കിയ മൗലിദിന്റെ സദസ്സ് തന്നെ ഒരു അത്ഭുത കാഴ്ചയായിരുന്നു. ആ മഹദ് സദസ്സ് പഴയകാലത്തെ രാജാക്കന്‍ മാരുടെ രാജസദസ്സിന്റെ പ്രൗഢിയും ഭംഗിയും ഓര്‍മിപ്പിക്കുന്നതായിരുന്നു. ഇത്തരമൊരു വേദി ഒരുക്കാന്‍ ലക്ഷങ്ങള്‍ ചെലവ് വരുമെന്ന് തീര്‍ച്ച. മഹാനായ റസൂല്‍(സ്വ)യോടുള്ള സ്നേഹവും സന്തോഷവും ആദരവും പ്രകടിപ്പിക്കാന്‍ വേണ്ടി സജ്ജമാക്കപ്പെട്ട ആ പുണ്യ സദസ്സില്‍ മക്കയിലെ സുപ്രസിദ്ധ പണ്ഡിതന്‍മാരും സമ്പന്നരുമായിരുന്നു പങ്കുകൊണ്ടിരുന്നത്. ശൈഖ് അഹമ്മദ് മശ്ഹൂര്‍ ബാഅലവി, ശൈഖ് അലി മുഹമ്മദ് ഹുസൈന്‍ ഹബ്ശിന്‍ ബാര്‍ ബാഅലവി, ശൈഖ് ഇസ്മാഈല്‍ മുഹമ്മദ് സൈനി എന്നീ പ്രഗത്ഭരായ പണ്ഡിതരും ശൈഖ് അഹമ്മദ് ഖോക്രി, ശൈഖ് മുഹമ്മദ് ബദ്റുദ്ദീന്‍ മുതലായ കോടീശ്വരന്‍മാരും അവിടെ സന്നിഹിതരായവരില്‍ ചിലര്‍ മാത്രമായിരുന്നു.
ളുഹ്റിനുശേഷം രണ്ടര മണിക്കൂറോളം നീണ്ടു നിന്നു മൗലീദ് പാരായണം. ഇന്ന് കേരളത്തില്‍ നടത്തപ്പെടുന്ന മൗലിദ് പരിപാടിയോട് തികച്ചും സാമ്യമുള്ളതായിരുന്നു അവിടത്തെ പരിപാടികള്‍. നബി(സ്വ)യുടെ മദ്ഹുകളും ചരിത്രങ്ങളും പറയുകയും ഇടക്കിടെ കൂട്ടായി ബൈത്ത് ചൊല്ലുകയുമുണ്ടായി. സദസ്സൊന്നാകെ എഴുന്നേറ്റ് നിന്നു കൊണ്ട് “അശ്റഖ’ ബൈത്ത് പാടിയിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. തദവസരത്തില്‍ പനിനീര്‍ കുടയുകയുമുണ്ടായി. മൗലിദിന്റെ ആരംഭത്തില്‍ ഫാതിഹ ഓതിയും അവസാനത്തില്‍ യാസീന്‍ ഓതിയും കൂട്ടു പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഒട്ടനവധി പ്രഗത്ഭ പണ്ഡിതരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട ഈ പരിപാടികളിലൊന്നും അവരാരും തന്നെ ഒരു പന്തികേടും അപാകതയും ദര്‍ശിച്ചില്ല. വഹാബി ഭരണകൂടം ഭരണം നടത്തുന്നുവെന്ന് അവകാശപ്പെടാറുള്ള സഊദി അറേബ്യയില്‍ ഭരണകര്‍ത്താക്കളുടെ അറിവോടെയും അനുമതിയോടെയുമാണ് ഇത് നടത്തപ്പെടുന്നത്. എന്നിട്ടും അവരാരും അതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. കാരണം ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ തലമുറയായി ചെയ്തുവരുന്ന ഈ പുണ്യകര്‍മം വ്യക്തമായ തെളിവിന്റെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടതാണെന്ന് അവര്‍ക്കറിയാം. ഇത് ബിദ്അത്താണെന്ന് സ്ഥാപിക്കാനോ, പുണ്യകര്‍മമല്ലെന്ന് വാദിക്കാനോ ഒരു പുല്‍ക്കൊടി പോലും അവരുടെ കൈവശമില്ല.
മൗലിദ് പാരായണത്തിനിടയില്‍ സദസ്സ് കരഞ്ഞ രംഗങ്ങളുണ്ടായി. നബി(സ്വ)യുടെ മഹത്വങ്ങളും ശ്രേഷ്ഠതകളും കേള്‍ക്കുമ്പോള്‍ നബിയോടുള്ള അതിയായ സ്നേഹവും ആദരവും കാരണമായി ആശിഖീങ്ങളുടെ നയനങ്ങളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. ഇത് കാണുമ്പോള്‍ സദസ്സൊട്ടാകെ കരയുകയായി. പ്രവാചക ശ്രേഷ്ഠരോടുള്ള നിഷ്കളങ്കമായ സ്നേഹം വിളിച്ചോതുന്നതായിരുന്നു ആ രംഗങ്ങള്‍. അവസാനത്തെ കൂട്ടു പ്രാര്‍ത്ഥനയുടെ അവസരത്തിലും ഈ കുട്ടക്കരച്ചില്‍ ആവര്‍ത്തിക്കപ്പെട്ടു. മൗലിദിന്റെ സദസ്സില്‍ പങ്കെടുത്ത മുഴുവന്‍ വ്യക്തികളും ഈമാനികമായ പുതിയ ഒരു ചൈതന്യം കൈവരിച്ചു കൊണ്ടായിരുന്നു അവിടെനിന്ന് പിരിഞ്ഞ് പോയത്. അത്രയും ഭക്തി നിര്‍ഭരവും ദീനിചൈതന്യം തുളുമ്പുന്നതുമായിരുന്നു ആ സദസ്സ്.
മൗലിദിന് ശേഷം വിഭവ സമൃദ്ധമായ സദ്യയുമുണ്ടായിരുന്നു. ബിരിയാണിയും വിവിധതരം പഴങ്ങളും. പതിനായിരത്തോളം പേര്‍ മൗലിദ് പരിപാടിയില്‍ പങ്ക് കൊണ്ടു. മൗലിദിന്, സ്വന്തം വാഹനമില്ലാത്തവരെ കൊണ്ടു വരാനും കൊണ്ടുവിടാനും വീട്ടുടമസ്ഥന്‍ സയ്യിദ് അലി മിഹ്ളാര്‍ പ്രത്യേകം വാഹനങ്ങള്‍ തയ്യാര്‍ചെയ്തിരുന്നു. ഇത്രയും വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തികൊണ്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രവാചക ശ്രേഷ്ഠരുടെ ജന്‍മദിനം ആഘോഷിക്കാന്‍ എന്തും ചിലവഴിക്കാനുള്ള വിശാലമനസ്കതയും ഔദാര്യ മനോഭാവവും പ്രകടമാക്കപ്പെട്ടപ്പോള്‍ നബിയോടുള്ള സ്നേഹം ഒന്നു മാത്രമായിരുന്നു അതിന് പ്രചോദനം നല്‍കിയത്. സ്നേഹം മനസ്സില്‍ മതി, പ്രവര്‍ത്തിയില്‍ വേണ്ട എന്ന വളഞ്ഞതും വികലവുമായ വാദം അവര്‍ക്കില്ല. ഹൃദയത്തില്‍ സ്നേഹമുണ്ടെങ്കില്‍ അത് പ്രവര്‍ത്തിയില്‍ തെളിഞ്ഞു കാണാതിരിക്കയുമില്ല.
സയ്യിദ് അലി മിഹ്ളാറിന്റെ മൗലിദ് കഴിഞ്ഞ് ഞങ്ങള്‍ പിരിയാറായപ്പോള്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അവിടെ കൂടിയിരുന്നവരെയെല്ലാം അന്ന് രാത്രി മക്കത്തെ വന്‍കിട ഹോട്ടലുകളിലൊന്നായ അല്‍ ഫത്ഹ് ഹോട്ടലിലേക്ക് ക്ഷണിച്ചു. മസ്ജിദുല്‍ ഹറാമിനോടു തൊട്ടുരുമ്മി നില്‍ക്കുന്ന ആ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന മൗലിദില്‍ പങ്കുകൊള്ളാനായിരുന്നു ക്ഷണം. ഇങ്ങനെ മക്കത്തെ വിവിധ ഭാഗങ്ങളില്‍ ഈ മൗലിദ് നടന്നുവരുന്നു. അതും ആയിരങ്ങളും പതിനായിരങ്ങളും പങ്കെടുത്ത മഹദ് സദസ്സുകള്‍.
മദീനയിലും സ്ഥിതി ഭിന്നമല്ല. റബീഉല്‍ അവ്വല്‍ പ്രവേശിച്ചാല്‍ റൗളാശരീഫ് സന്ദര്‍ശിക്കാനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ജനം മദീനയിലേക്ക് പ്രവഹിക്കുകയായി. അശ്റഖബൈത്ത് ചൊല്ലിയും ബുര്‍ദ പാടിയും സംഘം സംഘമായി ജനങ്ങള്‍ റൗളാ ശരീഫിലേക്കൊഴുകുന്ന കാഴ്ച ഏതൊരു സത്യവിശ്വാസിയെയും രോമാഞ്ചമണിയിക്കുന്നതാണ്. നബി(സ്വ) പിറന്ന റബീഉല്‍ അവ്വല്‍ മാസത്തിന് കൂടുതല്‍ പുണ്യവും ശ്രേഷ്ഠതയുമുണ്ടെന്ന് ലോകമുസ്‌ലിംകള്‍ ഒന്നാകെ അംഗീകരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ മാസത്തില്‍ റൗളാശരീഫില്‍ കാണുന്ന ജനത്തിരക്ക്. കൂടാതെ മദീനയുടെ മറ്റുഭാഗങ്ങളിലും വിപുലമായ രീതിയില്‍ മൗലിദ് കൊണ്ടാടിവരുന്നു.
മക്കയുടെയും മദീനയുടെയും മാത്രം അവസ്ഥയല്ല ഇത്. മറ്റ് അറേബ്യന്‍ നാടുകളിലും ലോകത്തൊട്ടാകെയും ഇതാണ് സ്ഥിതി. പക്ഷേ കേരളത്തിലെ ചിലര്‍ക്ക് മാത്രം നേരം വെളുത്തിട്ടില്ല. കണ്ണടച്ചു ഇരുട്ടാക്കാനുള്ളശ്രമം വിലപ്പോകില്ലെന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കുന്നത് നന്ന്’ ലേഖനം അവസാനിക്കുന്നു.
ഖുര്‍ആനും ഹദീസുകളും നബി(സ്വ)യെ കുറിച്ചുള്ള സന്തോഷത്തിനു നിര്‍ദേശിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകവ്യാപകമായി മുസ്‌ലിംകള്‍ മദ്ഹ് പറഞ്ഞും ആലപിച്ചും ഭക്ഷണവിതരണം നടത്തിയും മീലാദ് സന്ദേശം കൈമാറുന്നത്. ഈ സത്യത്തിനെതിരെയുള്ള ബിദഈ രോഷങ്ങള്‍ വെറും വനരോദനമായി ഇന്നും പരിണമിക്കുന്നു.
ചരിത്രവിചാരം

1985 ഡിസംബര്‍ 612 സുന്നിവോയ്സ് ലക്കത്തില്‍
വിശുദ്ധ മക്കയിലെ മൗലിദാഘോഷത്തെകുറിച്ചാണ്



ക്രിസ്തുമസിനോയേശു ജനിച്ചത് ക്രിസ്തുമസിനോ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
യേശു ജനിച്ചത് ക്രിസ്തുമസിനോ?



ക്രിസ്റ്റെസ് മാസ്സെ അഥവാ ക്രിസ്തുവിന്റെ തിരുവത്താഴ ശുശ്രൂഷ (christ’s mass) എന്ന പദത്തില്‍ നിന്നാണ് ക്രിസ്തുമസ് എന്ന പദത്തിന്റെ ഉല്‍പത്തി. ക്രൈസ്തവരുടെ വീക്ഷണത്തില്‍ ദൈവം ജഡത്തില്‍ അവതരിച്ചതിന്റെ ആഘോഷമാണ് ക്രിസ്തുമസ് (dr. james D kenne, skeptics answered, multnomah: oregon 1997, p 109). യഥാര്‍ത്ഥത്തില്‍ ക്രിസ്തുമസ് യേശുവിന്റെ ജന്മദിനമോ അതിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികള്‍ ബൈബിള്‍ അംഗീകരിക്കുന്നതോ അല്ല. united church of godപ്രസിദ്ധീകരിച്ച holidays or holy days does it matter which days we keep എന്ന പുസ്തകത്തില്‍ ഇത് വ്യക്തമായി സമര്‍ത്ഥിച്ചിട്ടുണ്ട്.

ക്രിസ്തുമസിനെ കുറിച്ച് geoffrey purrinder എഴുതിയ a concise encyclopedia of christianity പറയുന്നതിങ്ങനെയാണ്: “യേശു ജനിച്ച തിയതിയും സമയവും അജ്ഞാതമാണ്. മധ്യശൈത്യകാലത്ത് അത് സംഭവിച്ചതിന് ഒരു തെളിവുമില്ല. മെയ് മാസത്തിലായിരിക്കാം എന്ന അഭിപ്രായം അലക്സാണ്ട്രിയയിലെ എലമെന്‍റ് മുന്നോട്ടുവെച്ചു. പക്ഷേ എഡി 336ല്‍ അദൃശ്യനായ സൂര്യന്റെ ജന്മദിനം കണക്കിലെടുത്ത് ഡിസംബര്‍ 25 ആണ് ഒടുവില്‍ തീരുമാനിക്കപ്പെട്ടത്” (പേ 65,66).

ഇതില്‍ നിന്നും ഗ്രഹിക്കാന്‍ സാധിക്കുന്ന വസ്തുത എഡി 336ലാണ് ക്രിസ്തുമസിന്റെ ആരംഭമെന്നും അത് സൂര്യ”ദേവ”ന്റെ പിറന്നാളാഘോഷത്തില്‍ നിന്നും കടമെടുത്തതാണ് എന്നുമാണ്.

“യേശുവിന്റെ ജനനത്തിന്റെ സ്മരണ നിലനിറുത്താനായി ഡിസംബര്‍ 25ാം തിയ്യതി ആഘോഷിക്കുന്ന ക്രിസ്ത്യന്‍ ഉത്സവം എഡി 336ഓടെ റോമില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഡിസംബര്‍ 25 എന്ന് തെരഞ്ഞെടുത്തത് മിക്കവാറും റോമന്‍ ശിശിര അയനാന്ത ഉത്സവത്തോടും മിത്രന്റെ ജന്മദിനത്തോടും ഏകീഭവിപ്പിക്കാനായിരിക്കാം. സമ്മാനം നല്‍കല്‍, ഉല്ലസിക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ സതുര്‍ണേലിയ ഉത്സവത്തില്‍ (ഡിസംബര്‍ 17) നിന്നും എടുത്തതാണ്. ഹാരിതാലങ്കാരങ്ങള്‍, ദീപാലങ്കാരം, കുട്ടികള്‍ക്കും സാധുക്കള്‍ക്കും സമ്മാനം നല്‍കല്‍ എന്നിവ റോമക്കാരുടെ നവവത്സരാചാരങ്ങളാണ് (ജനുവരി 1). അഗ്നികുണ്ഠച്ചീള്, കേക്കുകള്‍, ഫിര്‍ മരങ്ങള്‍ എന്നിവ ജര്‍മന്‍ കോര്‍ട്ടിക് ആചാരങ്ങളില്‍ നിന്നും എടുത്തതാണ്” (ബ്രിട്ടാനിക്ക മലയാളം എന്‍സൈക്ലോപീഡിയ ഡെസ്ക് റഫറന്‍സ്, പേ 562).

എഡി അഞ്ചാം നൂറ്റാണ്ടുവരെ റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ഒരു മതമായിരുന്നു മിത്രമതം. റോമിലെത്തുന്നതിന് 600 വര്‍ഷം മുമ്പ് തന്നെ “മിത്ര”നെ സൂര്യദൈവമായി പേര്‍ഷ്യക്കാര്‍ ആരാധിച്ചിരുന്നു. ഇവര്‍ക്കിടയില്‍ ജീവിച്ചിരുന്ന ഒരു ജനവിഭാഗമായിരുന്നു ക്രിസ്ത്യാനികള്‍. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അദ്ദേഹം മിലാന്‍ വിളംബരം (എഡി 313) വഴി ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് അവിടെ കലഹങ്ങളുണ്ടാവുകയും ചെയ്തു. ഈ കലഹം പരിഹരിക്കാന്‍ ബഹുദൈവ വിശ്വാസിയായിരുന്ന കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി എഡി 325ല്‍ നിഖിയാ എന്ന സ്ഥലത്തുവെച്ച് ഒരു സുന്നഹദോസ് കൗണ്‍സില്‍ വിളിച്ചുകൂട്ടി. ഈ കൗണ്‍സിലില്‍ വെച്ചായിരുന്നു യേശുവിന്റെ ദിവ്യത്വം അംഗീകരിച്ചതും കുരിശ് ക്രിസ്തുമത ചിഹ്നമായും സൂര്യദേവന്റെ ജന്മദിനമായി ആഘോഷിക്കപ്പെട്ടിരുന്ന ഡിസംബര്‍ 25 ക്രിസ്തുമസ് ആയി ആഘോഷിക്കാന്‍ തീരുമാനിച്ചതും. ഇത് എല്ലാ ക്രൈസ്തവ സഭക്കാരും ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്.

ബൈബിള്‍ പണ്ഡിതന്മാരുടെ ഉദ്ധരണങ്ങള്‍ ഇതു വ്യക്തമാക്കുന്നതായി കാണാം:

“പുരാതന റോമന്‍ സൂര്യാരാധകരുടെ മകര സംക്രാന്തിയിലെ ആഘോഷമാണ് പിന്നീട് ക്രിസ്തുമസ് ആയി മാറിയത്” (r.l folery, nativity of christ, the new catholic

encyclopedia vol:10, mc graw hill, newyork 1967, p 250).).

മാലാഖി 4/2 ലെ നന്മയുടെ സൂര്യന്‍ എന്ന പദപ്രയോഗം ക്രിസ്തുവില്‍ ആരോപിച്ചുകൊണ്ട് വിഗ്രഹാരാധകരുടെ ആഘോഷം ക്രൈസ്തവത കടമെടുക്കുകയായിരുന്നു (harper’s bible dictionary, theological publications in india, 1994, p 163).

കത്തോലിക്കാ സഭയുടെ ദൈവശാസ്ത്ര നിഘണ്ടു പറയുന്നത് കാണുക:

സാര്‍വത്രിക സഭയില്‍ ഡിസംബര്‍ 25 ഈശോയുടെ ജനന ദിവസമായി ആഘോഷിക്കുന്നു. വിജാതീയരായ റോമക്കാര്‍ സൂര്യദേവന്റെമിത്രദേവന്റെജനനത്തിരുനാള്‍ ആഘോഷിച്ചിരുന്നത് ഈ ദിവസമായിരുന്നു. ഈ ആഘോഷവുമായി ബന്ധപ്പെട്ടതായിരിക്കാം നീതി സൂര്യനായ ഈശോയുടെ ജനനത്തിരുനാള്‍ ആദിമ ക്രൈസ്തവര്‍ ഡിസംബര്‍ 25ന് തന്നെ ആഘോഷിച്ചത്. ആരംഭത്തില്‍ ലത്തീന്‍ സഭ മാത്രമേ ഡിസംബര്‍ 25 ഈശോയുടെ ജനനത്തിരുനാളായി ആഘോഷിച്ചിരുന്നുള്ളൂ. പിന്നീട് അര്‍മേനിയന്‍ സഭ ഒഴികെ എല്ലാ സഭകളും ഈ രീതി തന്നെ സ്വീകരിച്ചു. ഡിസംബര്‍ 25 വൈവിധ്യമാര്‍ന്ന രീതിയില്‍ തന്നെ ലോകമെങ്ങും കൊണ്ടാടുന്നു. ഈശോയുടെ ജനനദിവസം ഏതെന്ന് വി. ഗ്രന്ഥത്തില്‍ കൃത്യമായി സൂചന ഇല്ലാത്തതുകൊണ്ട് ആദ്യ നൂറ്റാണ്ടുകളില്‍ മിശിഹയുടെ ജനനം പൗരസ്ത്യ സഭകളില്‍ ജനുവരി ആറിന് ആഘോഷിച്ചിരുന്നതായും കാണുന്നു. ഈജിപ്തുകാരുടെ കലണ്ടര്‍ അനുസരിച്ച് സൂര്യദേവന്റെ ജനനം ജനുവരി ആറായിരുന്നുവെന്ന് സ്മര്‍ത്തവ്യമാണ്. അലക്സാണ്ട്രിയയിലെ വി. ക്ലമന്‍റ് (+215) വി. അപ്രേം (+337) തുടങ്ങിയവര്‍ ഈശോയുടെ തിരുപ്പിറവി ജനുവരി ആറാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്” (ദൈവശാസ്ത്ര നിഘണ്ടു, ചീഫ് എഡിറ്റര്‍: ഡോ. ജോസഫ്).

യേശുദേവന്റെ പിറന്നാളാഘോഷം (ക്രിസ്തുമസ്) നടത്തുന്നതിന്റെ ഭാഗമായി ക്രൈസ്തവര്‍ തങ്ങളുടെ വീടുകള്‍ വിവിധ വര്‍ണങ്ങളിലുള്ള നക്ഷത്രങ്ങള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും അലങ്കരിക്കും. വീട്ടുമുറ്റത്ത് അതിമനോഹരമായ പുല്‍ക്കൂടുണ്ടാക്കി അതില്‍ ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും യോസേഫിന്റെയും ദൈവദൂതന്മാരുടെതുമെന്ന പേരില്‍ ചില പ്രതിമകളും ഇടയന്മാരുടെയും കന്നുകാലികളുടെയും രൂപങ്ങളും പ്രതിഷ്ഠിക്കും. ആദ്യത്തെ ക്രിസ്തുമസ് ക്രിബ് നിര്‍മിച്ചത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസാണ്. 1224ലെ ക്രിസ്തുമസ് രാത്രി ഇദ്ദേഹം തന്റെ ഗ്രാമത്തില്‍ ഒരു കാലിത്തൊഴുത്തുണ്ടാക്കി. മനുഷ്യരെയും കന്നുകാലികളെയും മോഡലുകളാക്കി നിര്‍ത്തി ക്രിസ്തു ജനനരംഗം പുനഃസൃഷ്ടിച്ചുവത്രേ!

പുല്‍ക്കൂടിനടുത്ത് തന്നെ ബലൂണുകള്‍, സമ്മാനപ്പൊതികള്‍, കുഞ്ഞുനക്ഷത്രങ്ങള്‍, അലങ്കാര ബള്‍ബുകള്‍ എന്നിവ കൊണ്ടലങ്കരിച്ച പിരമിഡ് ആകൃതിയിലുള്ള മനോഹരമായ ക്രിസ്തുമസ് ട്രീകളും സജ്ജീകരിക്കാറുണ്ട്. ജര്‍മന്‍കാരാണ് ക്രിസ്തുമസ് ട്രീ ആദ്യമായി ഉണ്ടാക്കിയത്. വൈന്‍, ദേവദാരു, ബാന്‍സെം തുടങ്ങിയ മരങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കാറുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഇംഗ്ലണ്ടില്‍ ക്രിസ്തുമസ് ട്രീ പ്രചാരം നേടിയത്. ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ ഭര്‍ത്താവായ ആല്‍ബര്‍ട്ട് രാജകുമാരനായിരുന്നു ക്രിസ്തുമസ്ട്രീ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. പതിനേഴാം നൂറ്റാണ്ടില്‍ അമേരിക്കയിലും പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യയൂറോപ്പിലും അത് പ്രചാരം നേടി. 1920 നൂറ്റാണ്ടുകളില്‍ എത്തിയ പാശ്ചാത്യന്‍ മിഷണറിമാരിലൂടെ ഏഷ്യയിലും ഇതിന് പ്രചാരം ലഭിച്ചു. ഈണത്തിലുള്ള പാട്ടുകള്‍ പാടിയും നൃത്തം ചെയ്തുമുള്ള ക്രിസ്തുമസ് കരോളുകളും ആലപിക്കാറുണ്ട്. ആഘോഷത്തിന്റെ ഭാഗമായി കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വര്‍ണപ്പകിട്ടാര്‍ന്ന ക്രിസ്തുമസ് ആശംസാ കാര്‍ഡുകള്‍ അയക്കാറുമുണ്ട്. കടലാസ് തുണി, കാര്‍ഡ്ബോഡ്, ലോഹം, തുടങ്ങിയവയിലൊക്കെ ഇതു തയ്യാറാക്കാറുണ്ട്.

1843ല്‍ ഇംഗ്ലണ്ടിലാണത്രെ ഇന്നു കാണുന്ന രൂപത്തിലുള്ള ആദ്യത്തെ ക്രിസ്തുമസ് ആശംസാ കാര്‍ഡ് രൂപകല്‍പന ചെയ്തത്. പല വലിപ്പത്തിലും വ്യത്യസ്ത വിലയിലുമുള്ള കാര്‍ഡുകള്‍ നിലവിലുണ്ട്. ഷെരാഡ്സ്, സ്റ്റാപ്ഡ്രാഗണ്‍, കുഷ്യന്‍ ഡാന്‍സ്, കസേരക്കളി തുടങ്ങിയ വ്യത്യസ്ത കളികളും ക്രിസ്തുമസ് കളികള്‍ എന്ന പേരില്‍ പ്രചാരത്തിലുണ്ട്. ക്രിസ്തുമസ് പടക്കങ്ങള്‍, സ്റ്റാമ്പുകള്‍, ക്രിസ്തുമസ് ഈവ്, യൂള്‍ മരം കത്തിക്കല്‍, ക്രിസ്റ്റിംഗിള്‍ (മെഴുകുതിരി കുത്തിനിര്‍ത്തി അലങ്കരിച്ച ഓറഞ്ച്) ഇവയെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്.

വെളുത്ത താടിയും ചവന്ന രോമക്കുപ്പായവും ധരിച്ച സാന്താക്ലോസ് അപ്പൂപ്പന്‍ വന്ന് കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനപ്പൊതികള്‍ നല്‍കുക എന്നത് ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. സാന്താക്ലോസ് വിശുദ്ധ നിക്കോളസിനെയാണ് ഓര്‍മിപ്പിക്കുന്നത്. ഡച്ചുഭാഷയില്‍ വിശുദ്ധ നിക്കോളാസിന് ഡിന്‍റര്‍ ക്ലാസ് അഥവാ സാന്‍ ക്ലാസ് എന്നാണ് പറയുക. ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ നെതര്‍ലന്‍റുകാരായ തീര്‍ത്ഥാടകര്‍ സാന്‍ക്ലാസ് എന്ന പേര് അമേരിക്കയില്‍ പ്രചരിപ്പിക്കുകയും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവര്‍ ഈ പേര് അല്‍പമൊന്ന് മാറ്റി സാന്താക്ലോസ് എന്നാക്കുകയും ചെയ്തു.

പല നിറത്തിലും ആകൃതിയിലുമുള്ള ചെറുതും വലുതുമായ മധുരമൂറുന്ന ക്രിസ്മസ് കേക്കുകളും ആഘോഷത്തിന്റെ ഭാഗമായി സജ്ജീകരിക്കാറുണ്ട്. ഇത്തരത്തില്‍ പല വിധത്തിലുള്ള ആഘോഷങ്ങള്‍ ക്രിസ്തുമസിന്റെ ഭാഗമായി ഇന്ന് ക്രൈസ്തവ സമൂഹത്തില്‍ നിലനിന്നുപോരുന്നു.

ബൈബിള്‍ എന്തു പറയുന്നു

ഇന്നുള്ള എല്ലാ സഭക്കാരും കത്തോലിക്കാ സഭ തന്നെയും ക്രിസ്തുമസ് വിജാതീയരുടെ ആഘോഷമാണെന്ന് അംഗീകരിക്കും അതുകൊണ്ട് തന്നെ അത് അനാചാരമാണെന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അത് ആഘോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ വിജാതീയരുടെ ആഘോഷങ്ങളൊന്നും അനുകരിക്കരുതെന്ന് ബൈബിള്‍ വ്യക്തമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

“യിസ്രായേല്‍ ഗൃഹമേ, യഹോവ നിങ്ങളോടു അരുളി ചെയ്യുന്ന വചനം കേള്‍പ്പിന്‍. യഹോവ ഇപ്രകാരം അരുള്‍ ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്. ആകാശത്തിലെ ലക്ഷണങ്ങള്‍ കണ്ടു ഭ്രമിക്കരുത്. ജാതികള്‍ അല്ലോ അവ കണ്ടു ഭ്രമിക്കുന്നത്” (യിരവ്യ 10/13, ആവര്‍ത്തനം 12/31).

യെഹസ്കിയേല്‍ പ്രവാചകന്റെ കാലത്ത് താമ്മുസിന് (ബാബിലോണിയന്‍ സങ്കല്‍പത്തില്‍ വേനല്‍ക്കാലത്തു മരിക്കുകയും മഴക്കാലത്ത് പുനര്‍ജനിക്കുകയും ചെയ്യുന്ന ജീവന്റെ ദേവന്‍) വേണ്ടി കരയാറുണ്ടായിരുന്നു. ഇത്തരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ചെയ്ത ജനതയോട് ദൈവം വളരെ ക്രോധത്തോടെ തിരിഞ്ഞ രംഗം ബൈബിള്‍ വ്യക്തമായി വിവരിക്കുന്നുണ്ട്.

“അവിടുന്ന് എന്നെ ദേവാലയത്തിന്റെ വടക്കേ വാതിലിന്റെ മുമ്പിലേക്കു കൊണ്ടുപോയി. അതാ, അവിടെ താമ്മുസിനെക്കുറിച്ച് വിലപിക്കുന്ന സ്ത്രീകള്‍. അവിടുന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ കാണും. ദേവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. കര്‍ത്താവ് ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദേവാലയത്തിന് പുറം തിരിഞ്ഞ് കിഴക്കോട്ട് നോക്കി നല്‍ക്കുന്നു. അവര്‍ കിഴക്കോട്ട് നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍ കൊണ്ട് നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു. അവര്‍ അതാ മൂക്കത്തു കമ്പുവയ്ക്കുന്നു. അതിനാല്‍ ക്രോധത്തോടെ ഞാന്‍ അവരുടെ നേരെ തിരിയും. ഞാന്‍ അവരെ വെറുതെ വിടുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ എന്റെ കാതുകളില്‍ ഉറക്കെ കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല” (എസെക്കിയേന്‍ 8/1418).

ഇതര ജാതികളുടെ ആരാധനയും ആഘോഷങ്ങളും ദൈവകോപത്തിനു കാരണമാകുമെന്നാണ് ബൈബിള്‍ പറയുന്നത്. ഏഴാം നൂറ്റാണ്ടില്‍ ജോസിയ രാജാവ് സൂര്യചന്ദ്ര നക്ഷത്രങ്ങള്‍ക്ക് ധൂപാര്‍ച്ചന നടത്തിയവരെ പുറംതള്ളുന്നതായി കാണാം.

യൂദായിലും ജറുസലെമിനു ചുറ്റുമുള്ള നഗരങ്ങളിലെ പൂജാഗിരികളിലും ധൂപാര്‍ച്ചന നടത്താന്‍ യൂദാ രാജാക്കന്മാര്‍ നിയമിച്ച വിഗ്രഹാരാധകരായ പുരോഹിതന്മാരെയും ബാലിനും സൂര്യചന്ദ്രന്മാര്‍ക്കും താരാഗണങ്ങള്‍ക്കും ആകാശ ഗോളങ്ങള്‍ക്കും ധൂപാര്‍ച്ചന നടത്തിയവരെയും അവര്‍ സ്ഥാന ഭ്രഷ്ടരാക്കി (2 രാജാക്കന്മാര്‍ 23/5).

മറ്റു സംസ്കാരത്തെ അനുകരിക്കുന്നവര്‍ വധശിക്ഷക്ക് അര്‍ഹരാണെന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്: “ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ആരെങ്കിലും പറഞ്ഞ് നീ കേട്ടാല്‍ ഉടനെ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കണം. ഇസ്രായേലിനെ അങ്ങനെ ഒരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍ ആ തിന്മ പ്രവര്‍ത്തിച്ചയാളെ പട്ടണ വാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം” (ആവര്‍ത്തനം 17/35).

ക്രിസ്തുമസിന്റെ പേരുപറഞ്ഞ് പുല്‍ക്കൂടുണ്ടാക്കി അതില്‍ ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും യോസേഫിന്റെയും പ്രതിമകള്‍ പ്രതിഷ്ഠിക്കുന്ന ക്രൈസ്തവ സമൂഹത്തോട് ബൈബിള്‍ അത് വിലക്കുന്നു:

“അതിനാല്‍ എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍ പുരുഷന്റെയോ സ്ത്രീയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍” (ആവര്‍ത്തനം 4/1619).

ഇത്തരം വിഗ്രഹങ്ങള്‍ തച്ചുടക്കണമെന്നുകൂടി ബൈബിള്‍ കല്‍പ്പിച്ചിട്ടുണ്ട്: “ഇപ്രകാരമാണ് നിങ്ങള്‍ അവരോട് ചെയ്യേണ്ടത്: അവരുടെ ബലിപീഠങ്ങള്‍ നശിപ്പിക്കണം, സ്തംഭങ്ങള്‍ തകര്‍ക്കണം, അഷേരാ ദേവതയുടെ സ്തൂപങ്ങള്‍ വെട്ടിവീഴ്ത്തണം, വിഗ്രഹങ്ങള്‍ തീയില്‍ ചുട്ടെരിക്കണം” (ആവര്‍ത്തനം 7/5).

“തദ്ദേശവാസികളെ ഓടിച്ചുകളഞ്ഞ് അവരുടെ ശിലാവിഗ്രഹങ്ങളും ലോഹ പ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണമെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക” (സംഖ്യ 33/52).

ആഘോഷത്തിന്റെ ഭാഗമായി അലങ്കരിക്കുന്ന ട്രീയെയും ബൈബിള്‍ നിരോധിക്കുന്നതു കാണാം:

“ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ത്ഥമാണ്. വനത്തില്‍ നിന്നും വെട്ടിയെടുക്കുന്ന മരത്തില്‍ ശില്‍പി തന്റെ ഉളി പ്രയോഗിക്കുന്നു. അവര്‍ അത് വെള്ളിയും സ്വര്‍ണവും കൊണ്ട് പൊതിയുന്നു. വീണു തകരാതിരിക്കാന്‍ ആണിയടിച്ച് ഉറപ്പിക്കുന്നു. അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്കു സംസാര ശേഷിയില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല. ആരെങ്കിലും ചുമന്നുകൊണ്ട് നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല” (ജറമിയ 10/36).

യേശു എപ്പോള്‍ ജനിച്ചു

യേശു ജനിച്ച ദിവസമോ മാസമോ വര്‍ഷമോ ഒന്നും തന്നെ സുവിശേഷകരാരും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ബൈബിള്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇന്നും ഇതില്‍ തര്‍ക്കം നിലനില്‍ക്കുന്നു.

ആധുനിക പണ്ഡിതാഭിപ്രായം ബിസി എട്ടാം നൂറ്റാണ്ടിലാണെന്നാണ് (new catholic

encyclopedia, vol. III, mcgraw hill, 1967, p 656).). കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. കോളിന്‍ ഹംഫിസിന്റെ ഗണനപ്രകാരം യേശുവിന്റെ ജനനം ബിസി 13 മുതല്‍ 27 വര്‍ഷത്തിനുള്ളില്‍ ഏപ്രില്‍ അഞ്ചിനായിരുന്നു (colin hamphreys, the star of bethlehem, science and christian belief, p 90).

പുതിയ നിമയപണ്ഡിതരില്‍ ചിലര്‍ യേശുവിന്റെ ജനന മാസം പ്രത്യേക തരത്തില്‍ ഗണിച്ചിട്ട് പറയുന്നു: “അബിയായിലേക്കുള്ള യാത്രയുടെ ദിനം (ലൂക്ക് 1/5) മുതല്‍ സ്നാപക യോഹന്നാന്റെ ജനനം വരെ 9 മാസമെന്നും മറ്റൊരു 6 മാസം യേശുവിന്റെ ജനനത്തിനുണ്ടായി എന്നും കണക്കാക്കിയാല്‍ സെപ്തംബര്‍ അവസാനമാണത് നടന്നതെന്ന് മനസ്സിലാകും (j.heading, ‘mathew’ in what the bible teachers, t. Wilson et,al, johnritchie ltd, p 46).

യഹോവ സാക്ഷികളുടെ വീക്ഷണത്തില്‍ യേശുവിന്റെ ജനനം നടന്നത് ഏകദേശം ഒക്ടോബര്‍ ഒന്നിനാണ്. ആട്ടിന്‍കൂട്ടത്തെ ആട്ടിടയന്മാര്‍ രാത്രിയില്‍ മേയ്ക്കുന്ന (ലൂക്ക് 2/812) സമയമതാണ് what does god require of us a watch tower bible tract society, p 22).

യേശുവിന്റെ ജനനത്തെപ്പറ്റി good news bibleപറയുന്നത് ഇപ്രകാരമാണ്: “ക്രിസ്താബ്ധം കണക്കാക്കുന്നത് ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തിയാണ്. എഡി യുടെ വിവക്ഷ കര്‍ത്താവിന്റെ വര്‍ഷം എന്നാണ്. എന്നാല്‍ യേശുവിന്റെ ജനനത്തിയ്യതി കണക്കാക്കിയതില്‍ ഏതാനും വര്‍ഷങ്ങളുടെ പിശക് പറ്റിയതായി പില്‍ക്കാലത്ത് കണ്ടെത്തപ്പെട്ടു. അതിനാല്‍ യേശുവിന്റെ ജനനം ബിസി ആറാം ആണ്ടിലായിരുന്നു എന്നാണ് കരുതപ്പെടുന്നത് (good news bible, todays english version, bible society of india, p 358).

ബൈബിള്‍ പാഠമനുസരിച്ച് യേശുവിന്റെ ജന്മദിനം കണക്കാക്കിയവര്‍ ഇപ്രകാരം വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്. ഇതില്‍ ഏതു സൂചനകളും മാനദണ്ഡങ്ങളുമനുസരിച്ചാണെങ്കിലും ഡിസംബര്‍ 25 യേശുവിന്റെ ജന്മദിനമാണെന്ന് കണക്കാക്കാനാവില്ല.

സുവിശേഷകനായ ലൂക്കോസ് യേശുവിന്റെ ജന്മദിനം വിശദീകരിച്ചതില്‍ നിന്നും (ലൂക്കോസ് 2/8) വ്യക്തമാക്കുന്നത് ഇടയന്മാര്‍ രാത്രിയില്‍ പുറത്ത് ആടിനെ മേയ്ക്കുന്ന നാളിലാണ് യേശു ബത്ലഹെമില്‍ ജനിച്ചത് എന്നാണ്. ഡിസംബര്‍ മാസത്തിലാകട്ടെ ബെത്ലഹെമില്‍ ശക്തമായ മഞ്ഞുവീഴ്ചയായിരിക്കും. മഴക്കാലത്തിന്റെ ആരംഭത്തോടെ അഥവാ ഒക്ടോബര്‍ അവസാനത്തോടെ രാത്രിയില്‍ ആടുകളെ മേയ്ക്കുന്നത് നിര്‍ത്തും. ജൂസിയ പ്രദേശത്തെ ഏറ്റവും വലിയ മഴക്കാലം ഡിസംബറായതിനാല്‍ ആട്ടിടയന്മാരും ആടുകളും പുറത്ത് ഉണ്ടാവില്ല. അതിനാല്‍ ലൂക്കോയുടെ വിവരണമനുസരിച്ച് യേശുവിന്റെ ജനനം വസന്തകാലത്തോ ശിശിരകാലത്തോ ആയിരിക്കാം. യേശുവിന്റെ ജനനസമയം സുവിശേഷകനായ മത്തായിയും ലൂക്കോയും പറയുന്നത് അത് ജൂഡിയയില്‍ ഹിറോദോസ് രാജാവായിരിക്കുമ്പോഴാണ് എന്നാണ് (മത്തായി 2/1, ലൂക്കോ 1/5). ഇതിനര്‍ത്ഥം ക്രി.മു മൂന്നാം ആണ്ടിലാണെന്നാണ്. എന്നാല്‍ ലൂക്കോസ് നിബേരിയസിന്റെ ഭരണത്തിലെ 15ാമത്തെ വര്‍ഷം സ്നാപക യോഹന്നാന്‍ യേശുവിനെ ജ്ഞാനസ്നാനം ചെയ്യിപ്പിച്ചു എന്നു പറയുന്നു (ലൂക്കോസ് 3/123). അതായത് ക്രിസ്തു വര്‍ഷം 2829നുമിടക്കുള്ള ഒരു തിയതിയായിരിക്കും അത്. യേശുവിന്റെ ജനനം ക്രി.മു 1നും 2നുമിടയ്ക്ക് നടന്നതായി ഇത് സൂചിപ്പിക്കുന്നു.

ഇതില്‍ നിന്നൊക്കെ ലളിതമായി മനസ്സിലാക്കാനാവുന്നത് യേശു പഠിപ്പിച്ച മതത്തില്‍ പിന്നീടുണ്ടായ വിജാതീയ സ്വാധീനമാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ പിന്നിലെന്നാണ്. ഈ വിഷയത്തില്‍ ആധികാരിക പഠനം നടത്തി സന്ദേഹമുക്തി വരുത്താന്‍ ക്രൈസ്തവ പണ്ഡിതര്‍ താല്‍പര്യം കാണിക്കേണ്ടിയിരിക്കുന്നു.



ജുനൈദ് ഖലീല്‍ നൂറാനി

കണ്ണേറ്


തിരിച്ചറിവ് (ഡിസംബര്‍ 16)● 0 COMMENTS


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



കണ്ണേറ് അന്ധവിശ്വാസമല്ലെന്നും അത് ബാധിച്ചാലുള്ള ചികിത്സ സ്വഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും മേല്‍ നബിവചനങ്ങളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും…. കണ്ണേറുകാരന്റെ ശരീരഭാഗങ്ങള്‍ കഴുകിയ വെള്ളം കണ്ണേറ്റവന്റെ ശരീരത്തില്‍ ഒഴിക്കുമ്പോള്‍ എങ്ങനെയാണ് ബാധ നീങ്ങുന്നത് നമുക്കറിഞ്ഞുകൂടാ. ബുദ്ധികൊണ്ട് ചിന്തിച്ച് കണ്ടെത്താവുന്ന വിഷയവുമല്ല അത്. അതുപോലെ തന്നെ ഒരാള്‍ അകലെയുള്ള/അടുത്തുള്ള ഒരു വസ്തുവിനെ/വ്യക്തിയെ/ജീവിയെ നോക്കുമ്പോള്‍ അയാള്‍ക്ക്/ആ വസ്തുവിന് ഉപദ്രവമുണ്ടാകുന്നത് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാന്‍ നമുക്ക് സാധ്യമല്ല.
(ജിന്ന്, സിഹ്റ്, കണ്ണേറ്, പേ 111)
കണ്ണേറു ബാധിക്കാമെന്നും അതിന് മന്ത്രം, പ്രാര്‍ത്ഥന പോലുള്ള ആത്മീയ ചികിത്സ ഫലം ചെയ്യുമെന്നും വിശ്വസിച്ചിരുന്നതിനാല്‍ മുസ്ലിം സമൂഹം മുജാഹിദുകളില്‍ നിന്ന് സഹിച്ച പരിഹാസ്യങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ കഴുകിക്കുടിക്കലടക്കമുള്ള ചികിത്സാ നിര്‍ദേശങ്ങളുമായി അവര്‍ നാടു ചുറ്റുന്നു. ഈ മാറ്റമാണ് പുതിയ “നവോത്ഥാനം.’ ആദര്‍ശ പ്രസ്ഥാനത്തിന്റെ തുടര്‍ വിഷയങ്ങളിലൊന്നും.

സ്ത്രീയുടെ മയ്യിത്ത് അന്യ പുരുഷന്മാര്‍ കാണാന്‍ പാടില്ലെന്ന് അല്ലാഹുവോ റസൂലോ(സ്വ) പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ വിലക്കിയിട്ടില്ലാത്ത കാര്യങ്ങള്‍ അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിലെ അംഗീകൃത തത്ത്വം.
(ശബാബ് 2008 ആഗസ്ത് 1)
അന്യ സ്ത്രീപുരുഷന്മാര്‍ കാണാന്‍ പാടില്ലെന്ന ഖുര്‍ആന്‍ ഹദീസ് വാക്യങ്ങള്‍ പോര പോലും! അതിരിക്കട്ടെ, മൗലിദ് പാടില്ലെന്ന് അവ പറഞ്ഞോ? കൂട്ടു പ്രാര്‍ത്ഥന പറ്റില്ലെന്ന് ഖുര്‍ആനിലുണ്ടോ? ഇതുവരെ മുജാഹിദുകള്‍ തെമ്മാടിക്കുഴിയിലിട്ട മറ്റാദര്‍ശങ്ങളെക്കുറിച്ച്? ഒന്നുകൂടി ചിന്തിക്കുകഇനിയും വെളിവുവരും.

കെഎന്‍എം നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ട് തെറ്റിദ്ധരിപ്പിച്ച്, ഇമാം അഹ്മദിന് തെറ്റുപറ്റില്ലേ, ഇമാം നവവിക്ക് തെറ്റ് പറ്റില്ലേ, അവരുടെ വിശ്വാസത്തില്‍ ശിര്‍ക്ക് വരില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ, അവരുടെ ശിര്‍ക്കിനെ ന്യായീകരിക്കേണ്ട ബാധ്യത നമുക്കുണ്ടോ എന്നെല്ലാം ചോദിക്കുന്ന ഇസ്‌ലാഹി പ്രവര്‍ത്തകരുണ്ട്. നിങ്ങള്‍ ബഹുമാനിക്കുന്ന നേതാക്കള്‍ക്ക് നിങ്ങളുടെ പാപം ഏറ്റെടുക്കാന്‍ കഴിയാത്ത ഒരു പരലോകമുണ്ട് എന്ന കാര്യം മറക്കരുത് എന്നാണ് എആര്‍ സലഫി വിഭാഗം പ്രവര്‍ത്തകരോട് ആത്മാര്‍ത്ഥമായി വസ്വിയ്യത്ത് ചെയ്യാനുള്ളത്. തൗഹീദുള്ള ഇമാമുമാരിലും പണ്ഡിതരിലും ശിര്‍ക്കാരോപിക്കുക എന്നത് അങ്ങേയറ്റം ഗുരുതരമായ പാപമാണ് എന്ന കാര്യം തരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് തൗബ ചെയ്ത് മടങ്ങാന്‍ തയ്യാറാവുക
കൂട്ടിമുട്ടല്‍
(ജിന്നുകളെ ആരാധിക്കുകയോ പൂജിക്കുകയോ ചെയ്താല്‍ അവര്‍ സഹായിക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുമില്ല. അത് ശിര്‍ക്കന്‍ വിശ്വാസമാണ് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്
(ശബാബ് 2012 ജൂലൈ, പേ 27)
ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം, ഗണിച്ചും പ്രശ്നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും. ഇതില്‍ യാതൊരു സാംഗത്യവും ഇല്ലതന്നെ. പിശാചിനെ പ്രത്യേകം പൂജയും മറ്റു കര്‍മങ്ങളും നടത്തി സേവിക്കുന്നവര്‍ക്ക് അവന്റെ സേവ ലഭിക്കുമെന്നതിലും അസാംഗത്യമില്ല
(അമാനി മൗലവി, ഇസ്‌ലാമിക ജീവിതം, പേ 429)


നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...