Tuesday, April 17, 2018

സിയാറത്ത് പ്രമാണങ്ങള്‍ പറയുന്നത്● 0


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

സിയാറത്ത് പ്രമാണങ്ങള്‍ പറയുന്നത്● 0 COMMENTS

ഇമാം നവവി(റ) പ്രസിദ്ധ ഗ്രന്ഥമായ ഈളാഹില്‍ തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായി ഒരു അധ്യായം തന്നെ കുറിച്ചു. അതിന് നല്‍കിയ തലക്കെട്ട് “ഫീ സിയാറത്തി ഖബ്രി മൗലാനാ വ സയ്യിദിനാ റസൂലുല്ലാഹി(സ്വ)’’ എന്നാണ്. ഇമാം നവവി(റ) പറഞ്ഞു: “ഹജ്ജും ഉംറയും കഴിഞ്ഞതിനുശേഷം മക്കയില്‍ നിന്ന് മദീനയിലേക്കെത്തണം. നബിയുടെ വിശുദ്ധ റൗള സിയാറത്തിനാണത്. ഏറ്റവും പുണ്യമായ ആരാധനയാണത്. ബസ്സാര്‍, ദാറുഖുത്നി, ഇബ്നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു, എന്റെ ഖബ്ര്‍ ഒരാള്‍ സിയാറത്ത് ചെയ്താല്‍ എന്റെ ശഫാഅത്ത് അവന് നിര്‍ബന്ധമായി. നബിയുടെ ഖബ്ര്‍ ശരീഫിനടുത്ത് അവന്‍ ചെന്നു നില്‍ക്കണം. റൗളയുടെ ചുമരിന്നഭിമുഖമായി ഖിബ്ലക്ക് പിന്നിട്ടാണ് നില്‍ക്കേണ്ടത്. ഭൗതികമായ മുഴുവന്‍ വിചാരങ്ങളില്‍ നിന്നും മുക്തനായി കണ്ണടച്ച് തിരുനബിയുടെ മഹത്ത്വവും സ്ഥാനവും മനസ്സില്‍ കൊണ്ടുവന്നുള്ള നില്‍പ്പ്. ശേഷം ശബ്ദം ഉയര്‍ത്താതെ സലാം പറയണം. ആരെങ്കിലും സലാം പറഞ്ഞേല്‍പ്പിച്ചതുണ്ടെങ്കില്‍ അതും പറയുക. ശേഷം സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവര്‍ക്ക് സലാം പറയണം. അതിനു ശേഷം നബിയുടെ ഖബ്ര്‍ ശരീഫിന്നരികില്‍ തന്നെയെത്തി തിരുനബിയെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയില്‍ വെച്ച് ഏറ്റവും നല്ലത് ഉതബിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന പ്രാര്‍ത്ഥനയാണ്’’ (ഈളാഹ്/487513).
ഈ ആശയം ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബ് 8/272ലും പറയുന്നുണ്ട്. അദ്കാറില്‍ ഇമാം പറഞ്ഞു: സിയാറത്ത് വര്‍ധിപ്പിക്കുക, നന്മയും മഹത്ത്വവുമുള്ളവരുടെ ഖബ്റുകള്‍ക്ക് സമീപം ധാരാളം സമയം നില്‍ക്കലും സുന്നത്താണ്’’ (അദ്കാര്‍ 152).
ഹമ്പലീ പണ്ഡിതപ്രമുഖന്‍ അബ്ദുല്ലാഹിബ്നു ഖുദാമ പറയുന്നു: “നബി(സ്വ)യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. ഇബ്നു ഉമര്‍(റ)ല്‍ നിന്ന് ദാറുഖുത്നി ഉദ്ധരിക്കുന്ന ഹദീസ് അതിന് തെളിവാണ്. ഒരാള്‍ ഹജ്ജ് ചെയ്യുകയും എന്റെ ഖബ്ര്‍ സിയാറത്ത് ചെയ്യുകയും ചെയ്താല്‍ അവന്‍ എന്റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെ പോലെയാണ്. ഇബ്നു ഖുദാമയും ഈ ചര്‍ച്ച അവസാനിപ്പിക്കുന്നത് ഉതബിയുടെ സംഭവവും പ്രസിദ്ധമായ ഈരടികളും ഉദ്ധരിച്ചുകൊണ്ടാണ്’’ (മുഗ്നി 3/56).
മറ്റൊരു ഹമ്പലി പണ്ഡിതന്‍ അബ്ദുറഹ്മാനുബ്നു ഖുദാമ: “ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യല്‍ സുന്നത്താണ്. സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖബ്റും സിയാറത്ത് ചെയ്യണം. സൂറതുന്നിസാഇലെ 64ാം ആയത്ത് ഉള്‍പ്പെടുത്തി സലാമും ദുആയും എടുത്തുദ്ധരിച്ച് കൊണ്ടാണ് ഇബ്നു ഖുദാമ സംസാരിക്കുന്നത്’’ (ശറഹുല്‍ കബീര്‍ 3/495).
ഇമാം മന്‍സൂറുല്‍ ബുഹൂതി: “ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം നബി(സ്വ), സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ സിയാറത്ത് സുന്നത്താണ്’’ (കശ്ശാഫുല്‍ ഖിനാഅ് 2/598). ശൈഖ് മര്‍ആബ്നു യൂസുഫ്: “നബി(സ്വ), സിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരുടെ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍ സുന്നത്താണ്’’ (ദലീലുത്വാലിബ് 3/523). അല്ലാമാ ശംസുദ്ദീന്‍ മഖ്ദൂസി: “നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലലും നബിയുടെ ഖബ്ര്‍ ശരീഫ്, സിദ്ദീഖ്, ഉമര്‍(റ) എന്നിവരുടെ ഖബ്റുകള്‍ സിയാറത്ത് ചെയ്യലും സുന്നത്താണ്’’ (അല്‍ഫുറൂഅ് 3/523).
ഇമാം ഹാകിം മുസ്തദ്റകില്‍ അത്വാഅ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെ: നബി(സ്വ)യെ ഉദ്ധരിച്ച് അബൂഹുറൈറ(റ) പറയുന്നു: ഈസാ(അ) എന്റെ ഖബ്റിന്നരികില്‍ വരും, എനിക്ക് സലാം പറയും, ഞാന്‍ സലാം മടക്കും’’ (മുസ്തദ്റക് 2/251).
ഇമാം ഹാകിമിന്ന് പുറമെ, ഹാഫിള് ദഹബിയും ഹദീസിനെ ബലപ്പെടുത്തുന്നുണ്ട്. ഈ ഹദീസ് അബൂയഅ്ലാ തന്റെ മുസ്നദില്‍ മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. അതില്‍ ഇങ്ങനെ കൂടി കാണാം: “ഈസാ നബി(അ) എന്റെ ഖബ്റിന്നരികില്‍ വന്നുകൊണ്ട് യാ മുഹമ്മദ് എന്നു വിളിക്കും. ഞാന്‍ അതിനുത്തരം നല്‍കും’’ (മുസ്നദ് അബിയഅ്ലാ 11/462).
ഇബ്നുന്നജ്ജാര്‍ ഈ ഹദീസ് ചെറിയ വ്യത്യാസത്തോടെ ദുര്‍ത്തുസ്സമീന ഫീ താരീഖില്‍ മദീനയില്‍ ഉദ്ധരിക്കുന്നുണ്ട്. നബിയോട് നേരില്‍ സലാം പറയുന്ന പ്രാധാന്യത്തോടെ തന്നെ റൗളക്കരികിലെത്തി നബി(സ്വ)ക്ക് സലാം പറയുന്നതിലും ശുഷ്കാന്തി കാണിച്ചവരായിരുന്നു പൂര്‍വമഹത്തുക്കള്‍. ഖഫാജി പറയുന്നു: “നബി(സ്വ)ക്ക് സലാം പറഞ്ഞയക്കുക എന്നത് സലഫിന്റെ പതിവായിരുന്നു. ഇബ്നു ഉമര്‍(റ) അങ്ങനെ ചെയ്തിരിക്കുന്നു. എത്ര ദൂരെ നിന്ന് സലാം പറഞ്ഞാലും നബി(സ്വ) അത് കേള്‍ക്കുകയും മടക്കുകയും ചെയ്യുമെങ്കിലും സലാം പറഞ്ഞയക്കുന്നതിന് പ്രാധാന്യവും മഹത്ത്വവുമുണ്ട്’’ (നസീമുര്‍രിയാള് 3/516).
ഇമാം ബൈഹഖി(റ) ശുഅബില്‍ പറഞ്ഞു: ഉമറുബ്നു അബ്ദില്‍ അസീസ്(റ) മദീനയില്‍ പോകുന്നവരോട് നബി(സ്വ)യോട് സലാം പറഞ്ഞയക്കാറുണ്ടായിരുന്നു. ശാം ഭരണാധികാരിയായിരിക്കുമ്പോള്‍ യാസിറുബ്നു അബീ സഈദിനോട് പറഞ്ഞു: നിങ്ങള്‍ നബി(സ്വ)യുടെ ഖബ്ര്‍ ശരീഫിനടുത്തെത്തിയാല്‍ നബിക്ക് എന്റെ സലാം പറയണം.
ഹാഫിള് അല്‍ ഹലീമി നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നത് സംബന്ധിച്ച് എഴുതി: “നബി(സ്വ)യെ സ്വഹാബത്ത് ആദരിച്ചു, ബഹുമാനിച്ചു. നബി(സ്വ)യെ നേരില്‍ കണ്ട സ്വഹാബത്തിന് അതിനു സാധിച്ചു. ഇന്നതിനുള്ള വഴി നബി(സ്വ)യെ സിയാറത്ത് ചെയ്യലാണ്. കാരണം, റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. എന്റെ വഫാത്തിനു ശേഷം എന്നെ സന്ദര്‍ശിക്കുന്നത് ജീവിതകാലത്ത് സന്ദര്‍ശിക്കുന്നത് പോലെയാണ് (ശുഅബുല്‍ ഈമാന്‍ 1/320).
നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവര്‍ക്ക് പ്രചോദനം എന്ന ശീര്‍ഷകത്തില്‍ തന്നെ ഹാഫിള് ഇബ്നു അസാകിര്‍ ഒരു രചന നടത്തി. അതില്‍ അദ്ദേഹം പറഞ്ഞു: “നബിയെ സിയാറത്ത് ചെയ്യുന്നത് സംബന്ധിയായ ഗ്രന്ഥമാണിത്. സിയാറത്ത് ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനമായാണ് ഇത് രചിച്ചിട്ടുള്ളത്. നബിയുടെ റൗള സിയാറത്ത് ഏറ്റവും മുഖ്യമായ ആരാധനയും അവിടുത്തെ സാന്നിധ്യത്തില്‍ അഭയം തേടുന്നത് ഏറ്റവും ശ്രദ്ധേയ പരിശ്രമവും പള്ളിയിലെത്തുന്നത് ഏറ്റവും പുണ്യമായ ബന്ധവുമാണ്. അവിടെയെത്താന്‍ വാഹനങ്ങള്‍ തയ്യാര്‍ ചെയ്യുക. ആ തിരുസവിധത്തില്‍ കുറ്റങ്ങള്‍ കൊഴിഞ്ഞുവീഴും’’ (ഇത്തിഹാഫുസ്സാഇര്‍/17).
സലഫി വീക്ഷണക്കാര്‍ ആദരിക്കുന്ന ശൗകാനി റൗള സിയാറത്തിനെ കുറിച്ചെഴുതി: “ഭൂരിഭാഗം പണ്ഡിതന്മാരും അതു സുന്നത്താണെന്ന പക്ഷക്കാരാണ്. മാലികി പണ്ഡിതരില്‍ ചിലര്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധ കര്‍മത്തോട് അടുത്ത് നില്‍ക്കുന്നതാണെന്ന് ഹനഫീപക്ഷം. ഇബ്നുതീമിയ്യയും ചില ഹമ്പലി പണ്ഡിതന്മാരും മാത്രമാണ് അത് മതപരമല്ലെന്ന് അഭിപ്രായപ്പെട്ടത്. ശേഷം ഓരോരുത്തരുടെയും വാദവും ലക്ഷ്യങ്ങളും ശൗകാനി ഉദ്ധരിക്കുന്നുണ്ട് (നൈലുല്‍ അത്വാര്‍ 5/94,95).
പ്രമുഖ മാലികി പണ്ഡിതന്‍ ശൈഖ് ഹസന്‍ അല്‍ അദ്വി: നീ അറിയുക, നബിയുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് പ്രബലമായ ആരാധനയാണ്. ഉയര്‍ന്ന പദവികള്‍ സന്പാദിക്കാനുള്ള മാര്‍ഗവുമാണ്. സിയാറത്ത് ചെയ്യുന്നവന്‍ പരമാവധി ഭക്തരാവണം. ഖിബ്ലയുടെ ഭാഗത്തിലൂടെയാണ് ഖബ്ര്‍ ശരീഫിലേക്കെത്തേണ്ടത്. സിദ്ദീഖ്, ഉമര്‍(റ)ന്റെ കാല്‍ ഭാഗത്തിലൂടെ വരികയാണെങ്കില്‍ അതാണ് ഏറ്റവും നല്ല അദബ്. നബിയുമായി അഭിമുഖമായി അവന്‍ നില്‍ക്കണം. ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സൂര്‍ മഹാനായ മാലിക്(റ)നോട് ചോദിച്ചു: നബിക്കഭിമുഖമായാണോ ഖിബ്ലക്കഭിമുഖമായാണോ ഞാന്‍ നിന്ന് ദുആ ചെയ്യേണ്ടത്? മാലിക്(റ) പറഞ്ഞു: നീ എന്തിനാണ് നബിയില്‍ നിന്ന് മുഖം തിരിക്കുന്നത്? നബി നിന്റെയും നിന്റെ പിതാവ് ആദം നബിയുടെയും അല്ലാഹുവിലേക്കുള്ള മധ്യവര്‍ത്തിയല്ലേ? ശേഷം നബിക്ക് സലാം പറയണം. ഏറ്റവും നല്ല മര്യാദയും ഭക്തിയും താഴ്മയും അവന്‍ പ്രകടിപ്പിക്കണം. നബിയുടെ ജീവിതകാലത്ത് ആ സന്നിധിയില്‍ നില്‍ക്കുന്നത് പോലെയാണ് നില്‍ക്കേണ്ടത്. കണ്ണടച്ച് മനസ്സാന്നിധ്യത്തോടെ ശബ്ദം താഴ്ത്തി ശരീരാവയവങ്ങള്‍ അടക്കിവെച്ച് കൊണ്ടാണ് സലാം പറയേണ്ടത്.’’
ഹസന്‍ ബസ്വരി(റ) രേഖപ്പെടുത്തി: ഹാതിമുല്‍ അസ്വമ്മ്(റ) പറഞ്ഞു, പടച്ചവനേ നിന്റെ നബി(സ്വ)യുടെ ഖബ്ര്‍ ഞങ്ങള്‍ സിയാറത്ത് ചെയ്തിട്ടുണ്ട്. നീ ഞങ്ങളെ തള്ളിക്കളയരുതേ… ഹാതിമുല്‍ അസ്വമ്മിന് ഉത്തരം ലഭിച്ചു. ഹാതിം, നിങ്ങള്‍ എന്റെ ഹബീബാണല്ലോ, തിരിച്ചുപോവുക. നിങ്ങളും സഹയാത്രികരും മഗ്ഫിറത്ത് ലഭിച്ചവരാണ് (മശാരിഖുല്‍ അന്‍വാര്‍).
ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി: നബി(സ്വ)യെ സിയാറത്ത് ചെയ്യുന്നവന്‍ ഖബ്ര്‍ ശരീഫിനഭിമുഖമായി നിന്നുകൊണ്ട് നബിക്ക് സലാം പറയണം (ഗുന്‍യത്ത്).
ഇങ്ങനെ പണ്ഡിതലോകത്ത് ഏകോപിതമായ ചര്‍ച്ചയാണ് തിരുറൗള സിയാറത്ത് സംബന്ധമായി കാണാനാവുക. പ്രമുഖ ഹദീസ് പണ്ഡിതന്മാര്‍, കര്‍മശാസ്ത്ര വിശാരദന്മാര്‍ തുടങ്ങി ആരും ഇതില്‍ നിന്നൊഴിവല്ല. അമൂല്യ ഗ്രന്ഥങ്ങള്‍ മുസ്‌ലിം ഉമ്മത്തിന് സമ്മാനിച്ച മഹാശയരില്‍ ഭൂരിഭാഗവും പ്രസ്തുത വിഷയത്തില്‍ ഗ്രന്ഥരചന നടത്തി. മറ്റു പലരും അവരുടെ ഗ്രന്ഥങ്ങളില്‍ സിയാറത്ത് സംബന്ധമായ അധ്യായങ്ങള്‍ ചേര്‍ത്തു. ഇമാം ബുഖാരി(റ) “കിതാബു ഫളാഇലില്‍ മദീനത്തില്‍ മുനവ്വറ’’ തന്റെ സ്വഹീഹില്‍ കൊണ്ടുവന്നു. ഇമാം മുസ്‌ലിം മദീനയുടെ ശ്രേഷ്ഠതകള്‍, മദീനക്ക് വേണ്ടി പ്രവാചകര്‍ നടത്തിയ പ്രാര്‍ത്ഥന, മദീനയില്‍ താമസിക്കുന്നതിന്റെ പുണ്യം, മദീന മഹത്ത്വം, അവിടത്തെ പ്രയാസങ്ങള്‍ ക്ഷമിക്കുന്നതിലുള്ള കൂലി, അവിടേക്ക് യാത്ര ചെയ്യുന്നതിന്റെ മഹത്ത്വം തുടങ്ങിയവ തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചു. ഇമാം ഹാഫിള് അബൂദാവൂദ്, ഇമാം ഹാഫിള് ഇബ്നു മാജ, ഇമാം ഹാഫിള് നസാഇ(റ) എന്നിവര്‍ അവരുടെ സുനനുകളില്‍ മദീനയുടെ മഹത്ത്വങ്ങള്‍ പ്രതിപാദിച്ച് അധ്യായങ്ങള്‍ എഴുതി. ഹാഫിള് ബൈഹഖി തന്റെ സുനനില്‍ ഹജ്ജിനെക്കുറിച്ച് പറയുന്നിടത്ത് നബി(സ്വ)യുടെ ഖബ്ര്‍ സിയാറത്ത് സംബന്ധിച്ച് മാത്രം ഒരു അധ്യായം എഴുതിവെച്ചു. ഹാഫിള് നൂറുദ്ദീനില്‍ ഹൈസമി മജ്മഉസ്സവാഇദില്‍ നബി(സ്വ)യുടെ ഖബര്‍ ശരീഫ് സിയാറത്തിന് പുറമെ, സിയാറത്ത് ചെയ്യുന്നവന്‍ ഖബ്ര്‍ ശരീഫില്‍ മുഖം വെക്കുന്നത് സംബന്ധിച്ച് മാത്രം ഒരു അധ്യായം എഴുതി. ഹാഫിള് മുന്‍ദിരി അത്തര്‍ഗീബു വത്തര്‍ഹീബിലും സമാനമായ ശൈലി സ്വീകരിച്ചു.
ശാഫിഈ, ഹനഫി, ഹമ്പലി, മാലികി തുടങ്ങിയ പ്രസിദ്ധ മദ്ഹബുകളില്‍ ഗ്രന്ഥരചന നടത്തിയവരെല്ലാം സ്വീകരിച്ചതും മറ്റൊരു വഴിയല്ല. ഹജ്ജില്‍ നിന്ന് വിരമിച്ചാല്‍ മദീനയിലേക്ക് തിരിക്കണമെന്ന് ഇമാം നവവി(റ)യുടെ ഈളാഹിന്റെ വരികള്‍ വിശദീകരിച്ചുകൊണ്ട് ഇബ്നുഹജറില്‍ ഹൈതമി(റ) എഴുതി: “ഹജ്ജില്‍ നിന്ന് വിരമിച്ച ശേഷം എന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നിബന്ധന വെച്ചതിന്റെ താല്‍പര്യം അധിക ഹാജിമാരുടെയും സഞ്ചാരവഴി മദീനയിലൂടെയാവില്ല എന്ന നിലക്കാണ്. അവര്‍ ആദ്യം ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് തിരിക്കണം. ശേഷം ഹജ്ജ് ചെയ്യുന്നവന്റെ ശക്തമായ ബാധ്യതയാണ് മദീനയിലെത്തുക എന്നത്. കാരണം ഹജ്ജ് ചെയ്ത് എന്നെ സിയാറത്ത് ചെയ്യാത്തവന്‍ എന്നോട് പിണങ്ങിയവനാണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. നബി(സ്വ)യുടെ ഖബ്ര്‍ ശരീഫ് സിയാറത്ത് ചെയ്യുക എന്നത് പുണ്യകര്‍മമാണെന്നത് മുസ്‌ലിംകളുടെ ഏകോപിതാഭിപ്രായമാണ്. അത് നിര്‍ബന്ധമാണെന്ന് വരെ അഭിപ്രായമുള്ളവരുമുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഹജ്ജിന് വരുന്നവര്‍ മദീനയുടെ പരിസരങ്ങളിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ സിയാറത്തിന് വേണ്ടി ആദ്യം മദീനയിലെത്തുകയാണോ അതല്ല, ഹജ്ജിന് ശേഷം മതിയോ എന്നതില്‍ സലഫിന്നിടയില്‍ അഭിപ്രായാന്തരമുണ്ട്. ആദ്യം ഹജ്ജിന് വേണ്ടി മക്കയിലേക്ക് പോവുകയാണ് നല്ലതെന്നാണ് പ്രബലാഭിപ്രായം. എങ്കിലും സമയം ലഭിക്കുകയും ഹജ്ജിന് ശേഷത്തേക്ക് പിന്തിച്ചാല്‍, അസൗകര്യമാവുകയുമാണെങ്കില്‍ ആദ്യം തന്നെ ഈ പുണ്യകര്‍മം ചെയ്യലാണ് നല്ലത് (ഹാശിയതുബ്നി ഹജര്‍ അലല്‍ ഈളാഹ്/488).
മാലികി മദ്ഹബിലെ പ്രമുഖ കര്‍മശാസ്ത്ര ഗ്രന്ഥമാണ് “ഹിദായതുന്നാസികി അലാ തൗളീഹില്‍ മനാസിക്’’. അതില്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ വിശദീകരിച്ച ശേഷം സിയാറത്ത് സംബന്ധിയായി ഒരധ്യായം തന്നെ കാണാം. അതില്‍ വിവരിക്കുന്നു: “റൗളാ ശരീഫ് സിയാറത്ത് ചെയ്യല്‍ സുന്നത്താണെന്ന് ഏകോപിച്ച അഭിപ്രായമാണ്. അത് കിതാബ്, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് കൊണ്ട് സ്ഥിരപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ ആരാധനയാകുന്നു (പേ 170).
ഹനഫി മദ്ഹബിലെ പ്രശസ്ത രചനയാണ് ഇമാം സിന്‍ദിയുടെ ലുബാബുല്‍ മനാസികിന് ശൈഖ് മുല്ലാ അലിയ്യുല്‍ ഖാരി എഴുതിയ അല്‍ മസ്ലകുല്‍ മുതഖസ്സിത്. ഹനഫീ മദ്ഹബില്‍ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായ ഇതില്‍ ഹജ്ജിന്റെ ചര്‍ച്ചകള്‍ക്ക് ശേഷം ബാബു സിയാറത്തി സയ്യിദില്‍ മുര്‍സലീന്‍ എന്ന ഒരധ്യായമുണ്ട്. അതിന്റെ ആമുഖത്തില്‍ ഇങ്ങനെ വായിക്കാം: മുഹമ്മദ് നബി(സ്വ)യെ സിയാറത്ത് ചെയ്യല്‍ പുണ്യകരമായ ആരാധനയാണ്. ഉന്നത സ്ഥാനങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയുന്ന സൗഭാഗ്യപാതയുമാണത്. അത് ഉപേക്ഷിക്കല്‍ ഗൗരവമുള്ള അശ്രദ്ധയും ശക്തമായ പിണക്കവുമാണ്. സിയാറത്തിന് തയ്യാറായാല്‍ ആത്മാര്‍ത്ഥമായി അത് നിര്‍വഹിക്കണം (പേ 334,335).
ഹമ്പലി മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ അല്ലാമാ അശ്ശൈഖ് അബ്ദുല്ലാഹില്‍ ജംസിറി(റ)ന്റെ “മുഫീദുല്‍ അനാം’’ നബിയെ സിയാറത്ത് ചെയ്യുന്നത് സംബന്ധിച്ച് പ്രത്യേകം പരാമര്‍ശിക്കുന്ന രചനയാണ്.

സിയാറത്ത്: തത്ത്വം, മഹത്ത്വം2

അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ആശംഷ:ഇതരമതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസനേരലും തെറ്റാണോ⁉

🌹ജന്നതുല്‍മിന്ന സംശയനിവാരണം🌹
ഭാഗം1⃣2⃣🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

(16-4-2018)
✍🏻VMH വണ്ടൂര്‍
 www.jannathulminna.tk
📚📚📚📚📚📚
⁉ഇതരമതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസനേരലും തെറ്റാണോ⁉


✅ഉത്തരം✅
നിരുപാധികം അത് തെറ്റല്ല...അവരുടെ വിവാഹാഘോഷങ്ങളിലും വീടുകൂടലിനും മറ്റും പങ്കെടുക്കുകയാണ് വേണ്ടത്..അത്തരം ആഘോഷങ്ങൾക്കാശംസയുമർപ്പിക്കാം
അതേ സമയം ഓണം,ക്രിസ്തുമസ്,വിഷു പോലോത്ത അവരുടെ ആരാധനാഭാഗമായുളള ആഘോഷങ്ങളിൽ പങ്കെടുക്കലും ആശംസനേരലും ശിർക്കല്ലെങ്കിലും നിശിദ്ധമാണെന്ന് ശാഫിഈ മദ്ഹബിലെ പ്രബലഗ്രന്ഥങ്ങളായ മുഗ്നിയിലും ദമീരിയിലും ശർവാനിയിലും കാണാം..സമാനമായ ആശയം ഫാതാവൽ കുബ്റയിലും കാണാം
*(മതസൗഹാർദ്ധത്തിനെന്നും പ്രോൽസാഹനം നൽകിയ മതമാണ് ഇസ്ലാം..പക്ഷെ അത് ഹറാമിലൂടെ ആവരരുത്..മുകളിൽ പറഞ്ഞ വിഷയങ്ങൾ ഹിക്മതിലൂടെ അവരെ ബോധ്യപ്പെടുത്തുക)*
👇🏻ഇബാറത്ത് 👇🏻
ﻗﺎﻝ ﺍﻹﻣﺎﻡ ﺍﻟﺪَّﻣِﻴﺮﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻓﻲ ‏( ﻓﺼﻞ ﺍﻟﺘﻌﺰﻳﺮ ‏) :
‏( ﺗﺘﻤﺔ : ﻳُﻌﺰّﺭ ﻣﻦ ﻭﺍﻓﻖ ﺍﻟﻜﻔﺎﺭ ﻓﻲ ﺃﻋﻴﺎﺩﻫﻢ ، ﻭﻣﻦ ﻳﻤﺴﻚ ﺍﻟﺤﻴﺔ ، ﻭﻣﻦ ﻳﺪﺧﻞ ﺍﻟﻨﺎﺭ ، ﻭﻣﻦ ﻗﺎﻝ ﻟﺬﻣﻲ : ﻳﺎ ﺣﺎﺝ ، ﻭﻣَـﻦْ ﻫَـﻨّـﺄﻩ ﺑِـﻌِـﻴـﺪٍ ، ﻭﻣﻦ ﺳﻤﻰ ﺯﺍﺋﺮ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﺣﺎﺟﺎً ، ﻭﺍﻟﺴﺎﻋﻲ ﺑﺎﻟﻨﻤﻴﻤﺔ ﻟﻜﺜﺮﺓ ﺇﻓﺴﺎﺩﻫﺎ ﺑﻴﻦ ﺍﻟﻨﺎﺱ ، ﻗﺎﻝ ﻳﺤﻴﻰ ﺑﻦ ﺃﺑﻲ ﻛﺜﻴﺮ : ﻳﻔﺴﺪ ﺍﻟﻨﻤﺎﻡ ﻓﻲ ﺳﺎﻋﺔ ﻣﺎ ﻻ ﻳﻔﺴﺪﻩ ﺍﻟﺴﺎﺣﺮ ﻓﻲ ﺳﻨﺔ ‏) ﺍ . ﻫـ
ﺍﻟﻨﺠﻢ ﺍﻟﻮﻫﺎﺝ ﻓﻲ ﺷﺮﺡ ﺍﻟﻤﻨﻬﺎﺝ ﻟﻠﻌﻼﻣﺔ ﺍﻟﺪَّﻣِﻴﺮﻱ ‏( 9/244 ‏) ، ﻭﻛﺬﺍ ﻗﺎﻝ ﺍﻟﻌﻼﻣﺔ ﺍﻟﺨﻄﻴﺐ ﺍﻟﺸﺮﺑﻴﻨﻲ ﻓﻲ ﻣﻐﻨﻲ ﺍﻟﻤﺤﺘﺎﺝ ﺇﻟﻰ ﻣﻌﺮﻓﺔ ﻣﻌﺎﻧﻲ ﺃﻟﻔﺎﻅ ﺍﻟﻤﻨﻬﺎﺝ ‏( 4/191 ‏) .
ﻭﻗﺎﻝ ﺍﻟﻌﻼﻣﺔ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻓﻲ ‏( ﺑﺎﺏ ﺍﻟﺮﺩﺓ ‏) :
‏( ﺛﻢ ﺭﺃﻳﺖ ﺑﻌﺾ ﺃﺋﻤﺘﻨﺎ ﺍﻟﻤﺘﺄﺧﺮﻳﻦ ﺫﻛﺮ ﻣﺎ ﻳﻮﺍﻓﻖ ﻣﺎ ﺫﻛﺮﺗﻪ ﻓﻘﺎﻝ : ﻭﻣﻦ ﺃﻗﺒﺢ ﺍﻟﺒﺪﻉ ﻣﻮﺍﻓﻘﺔ ﺍﻟﻤﺴﻠﻤﻴﻦ ﺍﻟﻨﺼﺎﺭﻯ ﻓﻲ ﺃﻋﻴﺎﺩﻫﻢ ﺑﺎﻟﺘﺸﺒﻪ ﺑﺄﻛﻠﻬﻢ ﻭﺍﻟﻬﺪﻳﺔ ﻟﻬﻢ ﻭﻗﺒﻮﻝ ﻫﺪﻳﺘﻬﻢ ﻓﻴﻪ ﻭﺃﻛﺜﺮ ﺍﻟﻨﺎﺱ ﺍﻋﺘﻨﺎﺀ ﺑﺬﻟﻚ ﺍﻟﻤﺼﺮﻳﻮﻥ ﻭﻗﺪ ﻗﺎﻝ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ } ﻣﻦ ﺗﺸﺒﻪ ﺑﻘﻮﻡ ﻓﻬﻮ ﻣﻨﻬﻢ { ﺑﻞ ﻗﺎﻝ ﺍﺑﻦ ﺍﻟﺤﺎﺝ ﻻ ﻳﺤﻞ ﻟﻤﺴﻠﻢ ﺃﻥ ﻳﺒﻴﻊ ﻧﺼﺮﺍﻧﻴﺎ ﺷﻴﺌﺎ ﻣﻦ ﻣﺼﻠﺤﺔ ﻋﻴﺪﻩ ﻻ ﻟﺤﻤﺎ ﻭﻻ ﺃﺩﻣﺎ ﻭﻻ ﺛﻮﺑﺎ ﻭﻻ ﻳﻌﺎﺭﻭﻥ ﺷﻴﺌﺎ ﻭﻟﻮ ﺩﺍﺑﺔ ﺇﺫ ﻫﻮ ﻣﻌﺎﻭﻧﺔ ﻟﻬﻢ ﻋﻠﻰ ﻛﻔﺮﻫﻢ ﻭﻋﻠﻰ ﻭﻻﺓ ﺍﻷﻣﺮ ﻣﻨﻊ ﺍﻟﻤﺴﻠﻤﻴﻦ ﻣﻦ ﺫﻟﻚ ﻭﻣﻨﻬﺎ ﺍﻫﺘﻤﺎﻣﻬﻢ ﻓﻲ ﺍﻟﻨﻴﺮﻭﺯ ﺑﺄﻛﻞ ﺍﻟﻬﺮﻳﺴﺔ ﻭﺍﺳﺘﻌﻤﺎﻝ ﺍﻟﺒﺨﻮﺭ ﻓﻲ ﺧﻤﻴﺲ ﺍﻟﻌﻴﺪﻳﻦ ﺳﺒﻊ ﻣﺮﺍﺕ ﺯﺍﻋﻤﻴﻦ ﺃﻧﻪ ﻳﺪﻓﻊ ﺍﻟﻜﺴﻞ ﻭﺍﻟﻤﺮﺽ ﻭﺻﺒﻎ ﺍﻟﺒﻴﺾ ﺃﺻﻔﺮ ﻭﺃﺣﻤﺮ ﻭﺑﻴﻌﻪ ﻭﺍﻷﺩﻭﻳﺔ ﻓﻲ ﺍﻟﺴﺒﺖ ﺍﻟﺬﻱ ﻳﺴﻤﻮﻧﻪ ﺳﺒﺖ ﺍﻟﻨﻮﺭ ﻭﻫﻮ ﻓﻲ ﺍﻟﺤﻘﻴﻘﺔ ﺳﺒﺖ ﺍﻟﻈﻼﻡ ﻭﻳﺸﺘﺮﻭﻥ ﻓﻴﻪ ﺍﻟﺸﺒﺚ ﻭﻳﻘﻮﻟﻮﻥ ﺇﻧﻪ ﻟﻠﺒﺮﻛﺔ ﻭﻳﺠﻤﻌﻮﻥ ﻭﺭﻕ ﺍﻟﺸﺠﺮ ﻭﻳﻠﻘﻮﻧﻬﺎ ﻟﻴﻠﺔ ﺍﻟﺴﺒﺖ ﺑﻤﺎﺀ ﻳﻐﺘﺴﻠﻮﻥ ﺑﻪ ﻓﻴﻪ ﻟﺰﻭﺍﻝ ﺍﻟﺴﺤﺮ ﻭﻳﻜﺘﺤﻠﻮﻥ ﻓﻴﻪ ﻟﺰﻳﺎﺩﺓ ﻧﻮﺭ ﺃﻋﻴﻨﻬﻢ ﻭﻳﺪﻫﻨﻮﻥ ﻓﻴﻪ ﺑﺎﻟﻜﺒﺮﻳﺖ ﻭﺍﻟﺰﻳﺖ ﻭﻳﺠﻠﺴﻮﻥ ﻋﺮﺍﻳﺎ ﻓﻲ ﺍﻟﺸﻤﺲ ﻟﺪﻓﻊ ﺍﻟﺠﺮﺏ ﻭﺍﻟﺤﻜﺔ ﻭﻳﻄﺒﺨﻮﻥ ﻃﻌﺎﻡ ﺍﻟﻠﺒﻦ ﻭﻳﺄﻛﻠﻮﻧﻪ ﻓﻲ ﺍﻟﺤﻤﺎﻡ ﺇﻟﻰ ﻏﻴﺮ ﺫﻟﻚ ﻣﻦ ﺍﻟﺒﺪﻉ ﺍﻟﺘﻲ ﺍﺧﺘﺮﻋﻮﻫﺎ ﻭﻳﺠﺐ ﻣﻨﻌﻬﻢ ﻣﻦ ﺍﻟﺘﻈﺎﻫﺮ ﺑﺄﻋﻴﺎﺩﻫﻢ ‏) ﺍ . ﻫـ
ﺍﻟﻔﺘﺎﻭﻯ ﺍﻟﻔﻘﻬﻴﺔ ﺍﻟﻜﺒﺮﻯ ﻟﻠﻠﻌﻼﻣﺔ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ‏( 4/238 239- ‏)
والله اعلم بالصحيح وهو الحكيم البديع


📒📕📒📕📒📕


മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം പറയുന്നതെന്ത്?●

മരിച്ചവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം അവര്‍ക്ക് ലഭിക്കുന്ന വലിയ പ്രതിഫലമാണെന്ന് ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ കൊണ്ട് മുന്പ് സമര്‍ത്ഥിച്ചല്ലോ. ഇനി ഇതര മദ്ഹബുകളുടെ വീക്ഷണം പരിശോധിക്കാം.
ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതരില്‍ പെട്ട ഇബ്നു ആബിദീന്‍ (റ) ഴുതുന്നു: ശാഫിഈ മദ്ഹബിലെ പില്‍ക്കാല പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്ന ആശയം, ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്തുവെച്ചാവുകയോ പാരായണം നടത്തിയ ഉടനെ മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്താല്‍ അത് മയ്യിത്തിന് ലഭിക്കുമെന്നാണ്. കാരണം, ഖുര്‍ആന്‍ പാരായണം നടത്തുന്ന സ്ഥലത്ത് റഹ്മത്തും ബറകത്തും ഇറങ്ങുന്നതാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതുമാണ്. ഇപ്പറഞ്ഞതില്‍ നിന്ന് മനസ്സിലാവുന്നത് ഖുര്‍ആന്‍ പാരായണം കൊണ്ട് മയ്യിത്തിന് പ്രയോജനമുണ്ടാകുമെന്നാണ്. ഇതുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ “ഞാന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ’’ എന്ന വാചകം അവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നാണ് നമ്മുടെ വീക്ഷണം (റദ്ദുല്‍ മുഖ്താര്‍ 3/152).
ശിക്ഷയനുഭവിക്കുന്ന രണ്ടാളുകളുടെ ഖബ്റിന്മേല്‍ നബി(സ്വ) ഈന്തപ്പന മട്ടല്‍ നാട്ടിയ സംഭവം പരാമര്‍ശിക്കുന്ന ഹദീസ് വിവരിച്ച് മാലികി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതന്‍ ഖാസി ഇയാള്(റ) പറയുന്നു: “മയ്യിത്തിന്റെ പേരില്‍ പാരായണം ചെയ്യല്‍ സുന്നത്താണെന്ന് ഇതില്‍ നിന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. അചേതന വസ്തുവായ ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് നിമിത്തം മയ്യിത്തിന് ആശ്വാസം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ പാരായണം കൊണ്ട് ആശ്വാസം ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ’’ (ശര്‍ഹുശൈഖ് മുഹമ്മദ് ഖലീഫ 2/125).
ഇബ്നുല്‍ഹാജ്(റ) എഴുതി: “മയ്യിത്തിന്റെ വീട്ടില്‍ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്ത് മയ്യിത്തിന് ഹദ്യ ചെയ്താല്‍ പ്രതിഫലം ലഭിക്കുന്നതാണ്. ഖുര്‍ആന്‍ പാരായണത്തില്‍ നിന്ന് വിരമിച്ചാല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അത് മയ്യിത്തിന് ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്യണം. പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാര്‍ത്ഥനയാണിത്. പ്രാര്‍ത്ഥന മയ്യിത്തിലേക്ക് ചേരുമെന്നതില്‍ വീക്ഷണാന്തരമില്ല’’ (അല്‍മദ്ഖല്‍, ഇമാം ഖറാഫിറ യുടെ അല്‍ഫുറൂഖ് 3/192).
ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നുഖുദാമ പറയുന്നു: “ഏതു നല്ല കര്‍മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ്യ നല്‍കിയാലും അത് മയ്യിത്തിന് ഉപകരിക്കും. മുന്പ് വിവരിച്ച പ്രമാണങ്ങളും മുസ്‌ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാ സ്ഥലങ്ങളിലും മുസ്‌ലിംകള്‍ സമ്മേളിച്ച് ഖുര്‍ആന്‍ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്യാറുണ്ട്. അത് ഒരിക്കലും വിമര്‍ശിക്കപ്പെട്ടിരുന്നില്ല’’ (അല്‍മുഗ്നി 5/80).
അദ്ദേഹം തന്നെ മറ്റൊരു ഗ്രന്ഥത്തില്‍ പറയുന്നതു കൂടി കാണുക: “എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്‌ലിംകള്‍ ഒരുമിച്ച് കൂടി ഖുര്‍ആന്‍ പാരായണം ചെയ്ത് മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമര്‍ശിച്ചിട്ടില്ല. അതിനാല്‍ അത് ഇജ്മാഉള്ള വിഷയമായിത്തീര്‍ന്നു’’ (അല്‍കാഫീ 1/131).
ആകാശ ഭൂമിയുടെയും മറ്റു വസ്തുക്കളുടെയും തസ്ബീഹിനെക്കുറിച്ച് പരാമര്‍ശിക്കുന്ന സൂക്തമാണ് ഇസ്റാഅ് സൂറത്തിലെ 44ാം വാക്യം. ഇതിന്റെ വ്യാഖ്യാനത്തില്‍ ശിക്ഷയനുഭവിക്കുന്ന രണ്ടാളുകളുടെ ഖബ്റിന്മേല്‍ നബി(സ്വ) ഈത്തപ്പന മട്ടല്‍ നാട്ടിയ സംഭവം വിവരിക്കുന്ന ഹദീസ് ഉദ്ധരിച്ച ശേഷം പ്രഗത്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഖുര്‍തുബി(റ) രേഖപ്പെടുത്തുന്നു:
“നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞു: ഖബ്റിങ്കല്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താമെന്നും ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കണമെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. മരങ്ങള്‍ കാരണം ഖബ്റാളികള്‍ക്ക് ആശ്വാസം ലഭിക്കുമെങ്കില്‍ സത്യവിശ്വാസിയായ മനുഷ്യന്‍ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചാല്‍ എങ്ങനെ ഫലപ്പെടാതിരിക്കും’’ (ഖുര്‍തുബി 10/173).
യാസീന്‍ സൂറത്തിന്റെ മഹത്ത്വം വിവരിച്ച് ഇമാം ഖുര്‍തുബി(റ) തന്നെ രേഖപ്പെടുത്തുന്നു: “റസൂല്‍(സ്വ) പറഞ്ഞതായി അനസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടുന്ന് പറഞ്ഞു: ആരെങ്കിലും മഖ്ബറകളില്‍ പ്രവേശിക്കുകയും യാസീന്‍ സൂറത്ത് അവിടെ വെച്ച് പാരായണം നടത്തുകയും ചെയ്താല്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് അല്ലാഹു ഇളവ് നല്‍കുകയും യാസീന്‍ സൂറത്തിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് പാരായണം നിര്‍വഹിച്ച വ്യക്തിക്ക് നന്മകള്‍ ലഭിക്കുകയും ചെയ്യും’’ (15/4).
ഇബ്നു അബീശൈബ(റ) മുസ്വന്നഫില്‍ രേഖപ്പെടുത്തി: “അന്‍സ്വാറുകള്‍ മയ്യിത്തിന്റെയടുക്കല്‍ സൂറത്തുല്‍ ബഖറ ഓതുന്നവരായിരുന്നു.’’
നബി(സ്വ)യുടെ സ്വഹാബികളില്‍ ഖുര്‍ആന്‍ പ്രത്യേകം പുകഴ്ത്തിയവരാണ് അന്‍സ്വാറുകള്‍. അവര്‍ക്ക് മയ്യിത്തിനരികില്‍ ഖുര്‍ആന്‍ ഓതുന്ന പതിവുണ്ടായിരുന്നതായി താബിഉകളില്‍ പെട്ട ഇമാം ശഅ്ബി(റ) പറഞ്ഞതായാണ് ഇവിടെ വിവരിക്കുന്നത്. ഏതെങ്കിലും ഒരു സ്വഹാബി ഇതിനെതിരില്‍ പ്രതികരിച്ചതായി രേഖയില്ല. അതിനാല്‍ ഈ വിഷയത്തില്‍ സ്വഹാബത്തിന്റെ ഇജ്മാഅ് ഉണ്ട് എന്നു പണ്ഡിതര്‍ സമര്‍ത്ഥിച്ചു.
ഹമ്പലി പണ്ഡിതനായ ഖല്ലാല്‍ ജാമിഅ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതായി ഇമാം സുയൂഥി(റ) ശറഹുസ്സുദൂറിലും ഇബ്നുല്‍ ഖയ്യിം കിതാബുറൂഹിലും രേഖപ്പെടുത്തുന്നു: “ശഅ്ബി പറഞ്ഞു: അന്‍സ്വാറുകള്‍ മരണപ്പെട്ടവരുടെ ഖബ്റിനരികിലേക്ക് നിരന്തരം പോവുകയും അവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു.’’
ഇവിടെ പരാമര്‍ശിക്കപ്പെട്ട ശഅ്ബി(റ) പ്രഗത്ഭ പണ്ഡിതനും അഞ്ഞൂറോളം സ്വഹാബികളുമായി ഇടപഴകിയ വ്യക്തിയും സ്വഹാബി പ്രമുഖരില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാനുമാണെന്ന് ഇമാം ബുഖാരി(റ) താരീഖുസ്വഗീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്‍സ്വാറുകളുള്‍പ്പെട്ട സ്വഹാബികളെ പിന്തുടരേണ്ടതും അംഗീകരിക്കേണ്ടതും യഥാര്‍ത്ഥ വിശ്വാസിയുടെ ബാധ്യതയാണെന്നു പറയേണ്ടതില്ലല്ലോ.
അവസാനമായി, ബിദ്അത്തുകാരുടെ നേതാവ് ഇബ്നു തൈമിയ്യയുടെ പരിഗണനക്ക് വന്ന ചോദ്യവും മറുപടിയും കൂടി പരാമര്‍ശിക്കാം. മരണപ്പെട്ടവന്റെ ബന്ധുക്കളുടെ ഖുര്‍ആന്‍ പാരായണവും ലാഇലാഹ ഇല്ലല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്ര്‍ നിര്‍വഹണവും മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്താല്‍ മയ്യിത്തിലേക്ക് ചേരുമോ? ഈ ചോദ്യത്തിന് ഇബ്നുതൈമിയ്യ നല്‍കിയ മറുപടി ഇങ്ങനെ: ബന്ധുക്കളുടെ ഖുര്‍ആന്‍ പാരായണം തസ്ബീഹ്, തക്ബീര്‍ മറ്റു ദിക്റുകളെല്ലാം അവര്‍ മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്താല്‍ പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നതാണ് (ഫതാവാ 24/324).
ഇബ്നു തൈമിയ്യ വിശദീകരിച്ചെഴുതി: “തീര്‍ച്ച, സ്വലാത്ത്’’ ഖുര്‍ആന്‍ പാരായണം തുടങ്ങിയ ശാരീരികാരാധനകളുടെ പ്രതിഫലം, സ്വദഖ പോലുള്ള സാമ്പത്തികാരാധനകളുടെ പ്രതിഫലവും മരിച്ചവരിലേക്ക് ചേരുമെന്ന ഏകോപനമുള്ളതിനാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പുണ്യവും മരണപ്പെട്ടവര്‍ക്ക് എത്തുകതന്നെ ചെയ്യും. ഇമാം അബൂഹനീഫ(റ), അഹ്മദ്(റ) തുടങ്ങിയവരും ശാഫിഈ, മാലികീ മദ്ഹബുകളില്‍ ഒരു വിഭാഗവും ഇതേ വീക്ഷണക്കാരാണ്. ഇതു മാത്രമാണ് ശരി. കാരണം മറ്റു സ്ഥലങ്ങളില്‍ നാം പറഞ്ഞ ധാരാളം തെളിവുകള്‍ ഇതിനുണ്ട്’’ (ഇഖ്തിളാഉസ്വിറാതില്‍ മുസ്തഖീം/378).
പ്രമാണവിരുദ്ധമായി ബിദ്അത്തുകാര്‍ അഴിച്ചുവിട്ടതാണ് മയ്യിത്തിനു വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണ വിരുദ്ധതയെന്നു വ്യക്തം. മതം പ്രോത്സാഹിപ്പിച്ച നല്ല കാര്യങ്ങള്‍ക്ക് എതിരു നില്‍ക്കുകയാണല്ലോ അവരുടെ അടിസ്ഥാന ലക്ഷ്യം. ആയത്തും ഹദീസും പിന്തുണക്കാതിരുന്നതിനാലാണ്ഈ നിഗൂഢലക്ഷ്യം സമര്‍ത്ഥിക്കാന്‍ ചങ്ങലീരി സലാഹിയും മറ്റും ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ വെട്ടിമുറിക്കാനിറങ്ങിയത്. സൂര്യപ്രകാശത്തെ മൂടിവെക്കാന്‍ പക്ഷേ, അവരുടെ കൈക്രിയകള്‍ക്ക് ആവുകയില്ല.

ഹസന്‍ സഖാഫി മോങ്ങം

തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി●



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തബ്ലീഗിസം ബിദ്അത്ത് പ്രചാരണത്തിന്റെ വളഞ്ഞവഴി● 0 COMMENTS

ചരിത്രത്തിലിന്നോളം മുസ്‌ലിം സമൂഹം നിര്‍വഹിക്കുന്ന പുണ്യപ്രവൃത്തിയാണ് പ്രവാചകര്‍(സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്‍വിക മഹാന്മാര്‍ ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില്‍ കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള്‍ പ്രചരിക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കുക എന്നത്. തബ്ലീഗുകാരും ഈ മതവിരുദ്ധതയില്‍ കക്ഷിചേരുന്നതിന് നിരവധി തെളിവുകളുണ്ട്. അങ്ങനെ ഈ രംഗത്തു കൂടി അവര്‍ ബിദ്അത്തിന്റെ നേര്‍പതിപ്പാണെന്നു വ്യക്തമാവുന്നു.
മൗലിദില്‍ കെട്ടുകഥകളും മറ്റും ഉണ്ടായത് കൊണ്ടാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ വിശദീകരിക്കാറുണ്ട്. അംഗീകൃത മൗലിദുകളില്‍ കെട്ടുകഥകളുണ്ടെന്നതു തന്നെ പരമാബദ്ധമാണ്. എന്നാല്‍ ശരിയായാല്‍ പോലും പാരായണം പറ്റില്ലെന്ന് റശീദ് അഹ്മദ് ഗംഗോഹി വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാത്ത സ്വഹീഹായ മൗലിദുകള്‍ തന്നെയും നിഷിദ്ധമാണത്രെ! ഇത് കാണുക: “ചോദ്യം: മൗലിദിന്നിടയില്‍ നില്‍ക്കാതെ സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം വായിച്ച്കൊണ്ടുള്ള മൗലിദില്‍ പങ്കെടുക്കാമോ? ഉത്തരം: ഏത് രൂപത്തിലായാലും മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കല്‍ വിരോധിക്കപ്പെട്ടതാണ്’’ (ഫതാവാ റശീദിയ്യ പേ.130)

മറ്റൊരു ഫത്വകാണുക: കെട്ടുകഥകളൊന്നുമില്ലാത്ത, സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ മാത്രം അവലംബിച്ച് നടത്തുന്ന മൗലിദ് സദസ്സില്‍ പങ്കെടുക്കലുംപലകാരണങ്ങളാല്‍ അനുവദനീയമല്ല’ (ഫതാവാ റശീദിയ്യ പേ.131)

തിരുനബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള മൗലിദുകളും മൗലിദ് സദസ്സുകളും ഇവര്‍ക്ക് പുച്ഛം. ഇതു തന്നെയാണ് ബിദ്അത്തുകാരുടെ പൊതുരീതി.
നബിദിനാഘോഷം ബിദ്അത്ത്
വിശുദ്ധറബീഇന്റെ പൊന്നമ്പിളി വാനില്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും വിശ്വാസി മാനസങ്ങളില്‍ സന്തോഷം ഉയരുകയായി. പക്ഷേ; പ്രവാചക സ്നേഹം ഹൃദയാന്തരങ്ങളില്‍ ഇല്ലാത്തവരുടെ പ്രഖ്യാപനം ശ്രദ്ധിക്കൂ: “റബീഉല്‍ അവ്വലില്‍ നബിദിനമാഘോഷിക്കുക, നബിദിനാഘോഷ സദസ്സില്‍ നബി(സ്വ)യുടെ ജന്മം പരാമര്‍ശിക്കപ്പെടുമ്പോള്‍ അവിടുത്തെ ആത്മാവ് സന്നിഹിതമായിട്ടുണ്ടെന്ന വിശ്വാസത്തോടെ എഴുന്നേറ്റ് നില്‍ക്കുക. റബീഉല്‍ ആഖിര്‍ പതിനൊന്ന് (ഗൗസുല്‍ അഅ്ളമിന്റെ ആണ്ട്) കൊണ്ടാടുക… ഈ കാര്യങ്ങളും ഇത് പോലുള്ള ആയിരക്കണക്കിന് കാര്യങ്ങളും ദീനീവിരുദ്ധമാണ്’ (തഖ്വിയതുല്‍ ഈമാന്‍ പേ.92).
ലോകപണ്ഡിതര്‍ മുഴുക്കെ സുന്നത്താണെന്ന് പ്രഖ്യാപിച്ച നബിദിനാഘോഷം ഇവര്‍ക്ക് ദീനീവിരുദ്ധം. മറ്റു ആയിരക്കണക്കിന് കാര്യങ്ങളും തനി നിഷിദ്ധം. ഈ കൊട്ടക്കണക്കില്‍ പെടുന്നത് സുന്നികളും ബിദ്അത്തുകാരും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്നവയാണ്. എന്നിട്ടും തബ്ലീഗുകാരുടെ കുഴപ്പം മനസ്സിലായില്ലെന്ന് നടിക്കരുത്.
നബി(സ്വ)യെ ചിന്തിച്ച് പോകരുത്
തിരുനബി(സ്വ)യോടുള്ള തബ്ലീഗുകാരുടെ അമര്‍ശം അതി ശക്തമായിത്തന്നെ പ്രചരിപ്പിക്കുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹം പറയുന്നത് നോക്കൂ: “ശൈഖിനെയോ മഹത്തുക്കളെയോ നിസ്കാരത്തില്‍ ഓര്‍ക്കുന്നത് വ്യഭിചരിക്കുന്നുവെന്ന് ചിന്തിക്കുന്നതിലും മോശമാണ് നബി(സ്വ)യെയാണ് ചിന്തിക്കുന്നതെങ്കില്‍ പോലുംകഴുതയെയോ കാളയെയോ ഓര്‍ക്കുന്നത് ഇതിനേക്കാള്‍ ഉചിതമാണ്. കാരണം ബഹുമാനത്തോടെയുള്ള ഓര്‍ക്കല്‍ ശിര്‍ക്കിലേക്ക് നയിക്കും. കഴുതയെയും കാളയെയും സംബന്ധിച്ചുള്ള ചിന്ത അപ്രകാരമല്ല, നിന്ദ്യതയോട് കൂടിയായിരിക്കും’’ (സ്വിറാതുല്‍ മുസ്തഖീം പേ.97). അത്തഹിയ്യാത്തിലെ “അയ്യുഹന്നബിയ്യു’’വിനെയാണ് ഇയാള്‍ ഭര്‍ത്സിക്കുന്നത്.
മുത്ത് നബി(സ്വ) ഇവരുടെ ശിഷ്യനോ?
തിരുനബി(സ്വ) തബ്ലീഗ് മൗലാനമാരുടെ ശിഷ്യനാണെന്ന് അന്പേട്ടവി തന്റെ ബറാഹീനെ ഖാതിഅയില്‍ രേഖപ്പെടുത്തുന്നു: “സദ്വൃത്തനായ ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) ഉറുദുവില്‍ പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ഈ ഭാഷ വശമായി’’ (ബറാഹീനെ ഖാത്വിഅ പേ.30).
തിരുനബി(സ്വ)ക്ക് എല്ലാഭാഷയും പരിജ്ഞാനമുണ്ടെന്ന് ഖുര്‍ആന്‍ ആയതുദ്ധരിച്ച് ഇമാം ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉറുദു പരിജ്ഞാനം പക്ഷേ, തബ്ലീഗ് മൗലാനമാരില്‍ നിന്ന് നേടിയെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ധിക്കാരം അല്ലാതെയെന്ത്.
മുസ്‌ലിംകള്‍ ബഹുദൈവ വിശ്വാസികള്‍
അല്ലാഹുവിന്റെ വലിയ്യെന്ന് തബ്ലീഗുകാര്‍ വിശേഷിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: ഇന്ത്യയിലെ ബഹുദൈവാരാധകര്‍ അവരുടെ ദേവന്‍മാരോട് വെച്ചുപുലര്‍ത്തുന്ന വിശ്വാസം തന്നെയാണ് അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍… എന്നിവരോട് മുസ്‌ലിംകള്‍ സ്വീകരിച്ചത്. അവരെ ചാണോട് ചാണും മുഴത്തിന് മുഴവുമായി ഈ വിഭാഗം പൂര്‍ണ്ണമായും പിന്തുടര്‍ന്നു’(രിസാലത്തുത്തൗഹീദ് പേ.51).
ദേവിദേവന്‍മാര്‍ക്ക് പകരം അമ്പിയാക്കളെയും ഔലിയാക്കളെയും പ്രതിഷ്ഠിച്ചവരാണ് മുസ്‌ലിംകളത്രെ. നജ്ദിയന്‍ തൗഹീദിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള കപടവേഷധാരികളാണ് തബ്ലീഗുകാരെന്ന് ഈ വാചകവും തെളിയിക്കുന്നു.
അബൂജഹലിനുതുല്യം
ലോകമുസ്‌ലിംകളെ മതത്തിന് പുറത്ത് നിറുത്തുകയാണ് ഇസ്മാഈല്‍ ദഹ്ലവി. അദ്ദേഹത്തിന്റെ വാക്കുകള്‍: തിരുനബി(സ)യുടെ കാലത്തുണ്ടായിരുന്ന കുഫ്ഫാറുകള്‍ അവരുടെ ആരാധ്യരും അല്ലാഹുവും സമന്‍മാരാണെന്ന് ഒരിക്കലും വാദിച്ചിരുന്നില്ല. മറിച്ച്, അവരെല്ലാം അവന്റെ സൃഷ്ടികളും അടിമകളും മാത്രമായിരുന്നു എന്ന് അംഗീകരിക്കുന്നവരായിരുന്നു. അവരെ വിളിച്ചു, നേര്‍ച്ചകള്‍ നേര്‍ന്നു, ശിപാര്‍ശകരാക്കി ഇതെല്ലാമാണ് അവര്‍ ചെയ്തത്. ഇപ്രകാരം ആരുചെയ്താലും അവരും അബൂജഹലും ബഹുദൈവാരാധനയില്‍ തുല്യരാണ്’(രിസാലത്തുത്തൗഹീദ് പേ.54).
ഇസ്ലാമിക ചരിത്ര പാരമ്പര്യത്തെയും പ്രമാണങ്ങളെയും അവഗണിച്ച് വിശ്വാസികളെ ശിര്‍ക്കുകാരാക്കാനുള്ള ഹീനശ്രമം. ഈ അതിക്രമം സാധിപ്പിച്ചെടുക്കാന്‍ റസൂലിന്റെ കൊടിയ ശത്രു അബൂജഹ്ലിനെ വരെ ന്യായീകരിക്കുന്നു. മക്കാ മുശ്രിക്കുകളെ തൗഹീദുകാരും ലോക മുസ്‌ലിംകളെ ശിര്‍ക്കുകാരുമാക്കുന്ന മുജാഹിദ് രീതിയുടെ തനിയാവര്‍ത്തനം. നിസ്കരിപ്പിക്കലിന്റെ മേന്പൊടിയില്‍ ഇത്തരം കാപട്യങ്ങള്‍ ഒളിപ്പിച്ചു വെക്കാനാവില്ല തന്നെ.
ഇസ്തിഗാസക്കെതിരെ
ഇന്ത്യയില്‍ ബിദ്അത്ത് നട്ടുപിടിപ്പിച്ച ഇസ്മാഈല്‍ ദഹ്ലവി പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ യാ ശൈഖ് അബ്ദല്‍ഖാദിര്‍ ജീലാനീ ശൈഅന്‍ ലില്ലാഹ് (ശൈഖവര്‍കളേ, അല്ലാഹു മുഖേന ഞങ്ങളെ സഹായിക്കൂ) എന്ന വാചകം പ്രസിദ്ധമാണ്. ഇത് പരസ്യമായ ശിര്‍ക്കാണ്. ഇതില്‍ നിന്നും മുസ്‌ലിംകളെ അല്ലാഹു രക്ഷിക്കട്ടെ’(തഖ്വിയതുല്‍ ഈമാന്‍ പേ.68, രിസാലത്തുതൗഹീദ് പേ.161).
മുസ്‌ലിം സമൂദായത്തെ ഇവരുടെ ഫിത്നയിയില്‍ നിന്നും അല്ലാഹു രക്ഷിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
വിളികേള്‍ക്കുമെന്ന് കരുതിയാല്‍
ഇസ്മാഇല്‍ ദഹ്ലവി തുടരുന്നു: “മഹാന്മാരെ ദൂരേ നിന്നും വിളിച്ച് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് അങ്ങു പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത് ശിര്‍ക്കാണ്. ഇവിടെ ആവശ്യ പൂര്‍ത്തീകരണത്തിന് അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥിച്ചതെങ്കിലും മഹത്തുക്കളെ വിളിച്ചതിലൂടെ ശിര്‍ക്ക് സംഭവിച്ചു’’ (തഖ്വിയതുല്‍ ഈമാന്‍ പേ.32, രിസാലത്തുത്തൗഹീദ് പേ.105)
മഹത്തുക്കള്‍ക്ക് അല്ലാഹു നല്‍കുന്ന കേള്‍വിക്കും കാഴ്ചക്കും പരിധി നിശ്ചയിക്കാവതല്ല. മദീനയിലെ മിമ്പറില്‍ നിന്നും ഉമര്‍(റ) നല്‍കിയ “പര്‍വ്വതത്തിന്റെ പിന്നിലുള്ള ശത്രുക്കളെ സൂക്ഷിക്കുക’’ എന്ന നിര്‍ദേശം നഹാവന്ദിലെ സാരിയ(റ) കട്ടത് പ്രസിദ്ധമാണ്. അതിവിദൂരതയില്‍ നിന്നുള്ള ദൃശ്യം ഖലീഫ(റ) കണ്ടതും സാരിയ(റ) കേട്ടതും ഇതില്‍ നിന്നു വ്യക്തം. മറ്റനവധി രേഖകളും ഇതു തെളിയിക്കുന്നു. അവ വിശദീകരിക്കുക ഇവിടെ ലക്ഷ്യമല്ലാത്തതിനാല്‍ മറ്റൊരു കാര്യം സൂചിപ്പിക്കാം.
മഹാന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവുകൊണ്ട് അവര്‍ സഹായിക്കുമെന്ന വിശ്വാസവും അതനുസരിച്ചുള്ള സഹായാര്‍ത്ഥനയും ഇസ്ലാമിക ചരിത്രത്തില്‍ ഇന്നോളം നടന്നുവരുന്നതാണ്. ഇത് ശിര്‍ക്കാണെന്നു പ്രഖ്യാപിക്കുകവഴി ഇസ്ലാമിക ജ്ഞാനശൃംഖലയുടെ ഓരോ കണ്ണിയെയും മതത്തില്‍ നിന്നു പുറന്തള്ളുകയാണ് ചെയ്യുന്നത്. എല്ലാ ബിദ്അത്തുകാരുടെയും പൊതു സ്വഭാവം തബ്ലീഗുകാരും പ്രകടിപ്പിക്കുന്നതാണിത്. ഇതേപ്രകാരം തന്നെ അദൃശ്യജ്ഞാനം പോലുള്ളവയിലും ഇവര്‍ സമൂഹധാരയില്‍ നിന്നു പുറംതിരിഞ്ഞാണ് നില്‍ക്കുന്നത്.
അദൃശ്യജ്ഞാനം ഒരാള്‍ക്കുമില്ല
തബ്ലീഗ് നേതാവ് പറയുന്നത് നോക്കൂ. ‘നബി, വലിയ്യ്, ഇമാം, ശഹീദ് മുതലായവര്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്ന വിശ്വാസം ശരിയല്ല. നബി(സ്വ) അറിയുമെന്ന വിശ്വാസം ഒട്ടും ശരിയല്ല’(രിസാലത്തുത്തൗഹീദ് പേ.108)
അല്ലാഹുവിനെ തിരുത്തുന്ന തബ്ലീഗുകാര്‍!
അദൃശ്യം അറിയിച്ചുകൊടുക്കുമെന്ന് ഖുര്‍ആനും പ്രമാണങ്ങളും പറയുമ്പോള്‍ അവയ്ക്ക് തിരുത്ത് നടത്തുകയാണ് തബ്ലീഗുകാര്‍. മതത്തിന്റെ അടിയാധാരങ്ങളെ മുഴുവന്‍ അപഹസിക്കുന്ന ഇവര്‍ക്ക് ആരാധനാ കാര്യങ്ങളില്‍ ഉപദേശിക്കുന്നതിനനര്‍ഹതയേയില്ല. വിശ്വാസമാണല്ലോ പ്രധാനം. അതിന്റെ അനുബന്ധം മാത്രമാണ് ഇബാദത്തുകള്‍.
തുടരും

അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍

Monday, April 16, 2018

ഖബര്‍ ഉയര്‍ത്തല്‍

ഖബര്‍ ഉയര്‍ത്തല്‍ വഹാബികള്‍ക്ക് ചൊറിയുന്ന ഹദീസും ഉദ്ധരണിയും ?
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ഖാരിജത്തുബ്നു സൈദ്(റ) പറയുന്നു ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു ഉസ്മാനുബ്നു മള്ഊനിന്‍റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളിലെ ഏറ്റവും വലിയ ചാട്ടക്കാര്‍ (ബുഖാരി, 4/364) ഇമാം ഇബ്നു ഹജര്(റ)‍ പറയുന്നു ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിവാകുന്നു (ഫത്തുഹുല്‍ ബാരി,4/365 ) ഇനിവഹാബി ദുര്‍വൃാഖൃാനരാജനെ നോക്കാം...? ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസ് വെച്ചാ വഹാബിയു കബളിപ്പിക്കല്‍ ? അലി(റ) ഉയര്‍ന്നതായൊരുഖബറും അതിനെ സമമാക്കാതെയും ഒറ്റപ്രതിമയേയും അതിനെ നശിപ്പിക്കാതെയും നീഒഴിച്ചിടരുത് ഈഹദീസാ ഖബര്‍ ഉയര്‍ത്തുന്നതിനെതിരെ വഹാബി പോസ്റ്റുന്നത്.. ഇത് അവിശ്വാസികളുടേതാണെന്ന് പറഞ്ഞാല്‍ അതംഗീകരിച്ചുകൊടുക്കാന്‍ തൗഹീദില്‍ തരിപ്പണമായ വഹാബിക്കാവുമോ ? ഖുറാഫികളെ തോല്‍പിക്കാന്‍ പച്ചക്ക് നിഷേധിക്കലാണല്ലോ നല്ലത് ? നുണപറയല്‍ മല്‍സരത്തിലെ തൊലിക്കട്ടി കൂട്ടുളളപ്പോള്‍ എന്തുചേതം...? ഇമാം ബുഖാരി ഉദ്ധരിക്കന്ന ഹദീസ് ഉസ്മാനുബ്നു മള്ഊനിന്‍റെ(റ) ഖബറിന്‍റെ ഉയര്‍ച്ചയെകുറിച്ചുപറയുന്നു ? ഉസ്മാനുബ്നുഅഫ്ഫാന്‍(റ)കാലത്താണത് അന്ന് അലി(റ)ഈ ഉയര്‍ന്ന ഖബര്‍ കണ്‍ടില്ലേ വഹാബീ..? സ്വഹാബത്താരും ഈ ഉയര്‍ച്ച ശ്രദ്ധിച്ചില്ലേ ? ഖുലഫാഉ റാശിദീങ്ങള്‍ മഹാനായ ഈ സ്വഹാബിയുടെ ഖബര്‍ ഉയര്‍ന്നത് കണ്‍ടിട്ടും മിണ്‍ടാതിരുന്നന്നോ..? ഇതിനു മറുപടി തരകയാ ആര്‍ജ്ജവമുളള വഹാബികള്‍ ചെയ്യേണ്‍ടത്...? ഇമാം നവവി(റ) എഴുതി സിയാറത്ത്.തബറുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ് സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ് (റൗള തുത്വാലിബീന്‍ 5/12) വലീദുബ്നുഅബ്ദുല്‍മലിക്കിന്‍റെ കാലത്ത് നബി(സ)യുടെ ജാറംപൊളിഞ്ഞുവീണപ്പോള്‍ സ്വഹാബത്തത് പുതുക്കിപണിതത് സ്വഹീഹുല്‍ ബുഖാരിയില്‍കാണാം( 4/415) അഖീലുബ്നു അബീതാലിബ്(റ) മരണപെട്ടത് ബഖീഇലാണ് അദേഹത്തിന്‍റെ ഖബര്‍ പ്രസിദ്ധമാണ് അതിനുമേല്‍ഖുബ്ബയുണ്‍ടായിരുന്നു (തഹ്ദീബ് അസ്മാ ഇ വല്ലുഗാത്ത് ( വാ 1,പേ 310 ഇമാം നവവി(റ) ) നബി(സ)യുടെ മകന്‍ ഇബ്രാഹിം (റ)ബഖീഇ ലാണ് മറമാടപെട്ടത് അവരുടെ ഖബറ് പ്രസിദ്ധമാണ്,അതിനുമേല്‍ഖുബ്ബയുണ്‍ടായിരുന്നു (ഇമാം നവവി(റ) തഹ്ദീബ് 1/116 ) മഹാന്മാരായ അസ്ഹാബുല്‍ കഹ്ഫിന്‍റെ കബറിനെ അന്നത്തെ മുസ്ലിംകള്‍ കെട്ടിപടുത്തതിനെപറ്റിയും ആണ്‍ടറുതികൊണ്‍ടാടിയതിനെപറ്റിയും ഇമാം ഇബ്നു ജരീര്‍(റ) 5.137 ല്‍ വിവരിച്ചിട്ടുണ്‍ട്. വിശ്വാസികള്‍ പറഞ്ഞു.ഞങ്ങള്‍ അസ്വ് ഹാബുല്‍ കഹ്ഫിന്‍റെമേലില്‍ ഒരുപളളി എടുക്കുകതന്നെചെയ്യും"എന്നഖുര്‍ആന്‍ വാകൃം ഇവിടെശ്രദ്ധേയമാണ്. ഒരുസ്വാലിഹിന്‍റെ ബര്‍ക്കത്ത് ഉദ്ധേശിച്ച് അടുത്ത് ഒരുപളളിഎടുക്കുന്നതിന് വിരോധമില്ലന്ന് ഫത്ഹുല്‍ബാരി ഉദ്ധരിച്ചിട്ടുണ്‍ട് (1-354 )

തബ് ലീഗും വഹാബിയും പണ്ടേ കട്ടക്കട്ട!

💎💎💎💎💎💎💎💎🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തബ് ലീഗും
വഹാബിയും
പണ്ടേ കട്ടക്കട്ട! 🤓
⏺⏺⏺⏺⏺⏺⏺⏺
വഹാബി പണ്ഡിത സഭയുടെ ആദ്യകാല പ്രസിദ്ധികരണമാണ് അൽമുർശിദ്.
കേരള വഹാബി സ്ഥാപകൻ കെ.എം മൗലവിയായിരുന്നു അതിന്റെ ചീഫ് എഡിറ്റർ.

1949 കളിൽ അൽ മുർശിദിൽ തബ് ലീഗ്കാരുടെ ആദർശം പഠിപ്പിക്കുന്ന തഖ് വിയതുൽ ഈമാൻ എന്ന പുസ്തകം തുടർച്ചയായി വിവർത്തനം ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോഴാണ് വഹാബിയും തബ് ലീഗും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എനിക്ക് ശരിക്കും  മനസ്സിലായത്.

മഹാൻമാരുടെ പേരിൽ അറവ് നടത്തി ദാനം ചെയ്യൽ ഹറാമും ശിർക്കുമാണ് എന്ന വഹാബി വാദം തന്നെയാണ് തബ് ലീഗ് ജമാഅത്തിനുമുള്ളത്.

ترجمة تقوية الايمان
لمولانا محمد اسمعيل شهيد رحمه الله ـ
മൗലാനാ മുഹമ്മദ് ഇസ്മാഈൽ ശഹീദ് റഹിമഹുല്ലാഹ്, എന്നവരുടെ തഖ് വിയതുൽ ഈമാൻ എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമായി വഹാബി മാസികയായ അൽമുർശിദിൽ വന്ന ചില വരികൾ ശ്രദ്ധിക്കുക:

"അല്ലാഹുവല്ലാത്ത വല്ല സൃഷ്ടികളുടെയും പേരിൽ ബലി അർപ്പിക്കപ്പെട്ട മൃഗം അശുദ്ദിയും ഹറാമുമാണെന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാം. ഏതെങ്കിലും സൃഷ്ടിയുടെ പേര് അറുക്കുമ്പോൾ പറഞ്ഞാൽ മാത്രമേ ആ മൃഗം ഹറാമാകുകയുള്ളൂ എന്ന് ഈ ആയത്തിൽ പറഞ്ഞിട്ടില്ല.
ഈ മൂരി അഹ് മദുൽ കബീറിന്ന്, ഈ ആട് ശൈഖ്സദ്ദുവിന്ന് എന്നിങ്ങനെ ഒരു സൃഷ്ടിയുടെ പേരിലാക്കി അറുത്താലും അതും ഈ ആയത്തിന്റെ പരിധിയിൽ പെടുന്നതും ഹറാമായിത്തീരുന്നതുമാണ്.
അപ്പോൾ ഒരു കോഴിയെയോ ഒട്ടകത്തെയൊ വലിയുടെ പേരിലോ, നബിയുടെ പേരിലോ പാപ്പയുടെ പേരിലോ, ഉപ്പാപ്പയുടെ പേരിലോ ബിംബത്തിന്റെ പേരിലോ, ഭൂതത്തിന്റെ പേരിലോ എത് സൃഷ്ടിയുടെ പേരിലാക്കിയാലും അതെല്ലാം ഹറാമാകുന്നതാണ്.അത് ചെയ്യുന്നവരെ ശിർക്ക് ബാധിക്കുന്നതുമാണ്. "

        തഖ് വിയതുൽ
       ഈമാൻ വിവർത്തനം
       അൽമുർശിദ് 1949
       സപ്ത: പേ17

വഹാബി നല്ലൊരു ജുബ്ബയും തലപ്പാവും ധരിച്ചാൽ അവനാണ് ഒർജിനൽ തബ് ലീഗി.

✍Aboohabeeb payyoli
🌹🌹🌹🌹🌹🌹🌹🌹

ഖബർ ഉയർത്തൽ

മഹാത്മാക്കള്‍ക്ക് ജാറം പണിയാമെന്ന് ബുഖാരി നിവേദനം ചെയ്ത ഹദീസുകളില്‍ നിന്നും തെളിയുന്നുണ്ട്. ഖാരിജത്തുബ്നു സൈദ്(റ)പറയുന്നു:”ഉസ്മാന്‍(റ)ന്റെ കാല ഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. അന്ന്, ഉസ്മാന്‍ബ്നു മള്ഊന്‍(റ)വിന്റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളില്‍ ഏറ്റവും വലിയ ചാട്ടക്കാര്‍.” (ബുഖാരി, 4/364)”ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ഫത് ഹുല്‍ബാരി, 4/365).


ഇമാം നവവി(റ)എഴുതുന്നു: “സിയാറത്, തബര്‍റുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റു പള്ളികളും അമ്പിയാഅ്, ഉലമാഅ്, സ്വാലീഹീങ്ങള്‍ എന്നിവരുടെ ഖബ്റുകളും പരിപാലിക്കാന്‍ വേണ്ടി വസ്വിയ്യത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീ യമാണ്” (റൌളതുത്വാലിബീന്‍, വാ. 5. പേ. 172).


“നബി (സ്വ) അര്‍ജ് എന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് ഒരു കുന്നിന്റെ അരികില്‍ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകളുണ്ടായിരുന്നു” (ബുഖാരി, 2/348).



സ്വഹാബത്തില്‍ പലരുടേയും ഖബറുകളില്‍ ജാറമുണ്ടായിരുന്നുവെന്നു ചരിത്രഗ്രന്ഥ ങ്ങളില്‍ കാണാവുന്നതാണ്. ഇമാം നവവി (റ) എഴുതി:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബുല്‍അസ്മാഇ വല്ലുഗാത്, വാ. 1, പേ. 310).

“നബി(സ്വ)യുടെ മകന്‍ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബ്, 1/116).


നബി(സ്വ)യുടെ ജാറം പൊളിഞ്ഞു വീണപ്പോള്‍ സ്വഹാബത് അത് പുതുക്കിപ്പണിതതായി ഹദീസിൽ വന്നിട്ടുണ്ട് .
ബുഖാരി റിപ്പോര്‍ട്ടു ചെയ്ത ഹദീസ് കാണുക. ഹിശാമുബ്നു ഉര്‍വ തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു:
“വലീദ്ബ്നുഅബ്ദുല്‍ മലികിന്റെ കാലത്ത് നബി(സ്വ)യുടെ റൌളയുടെ ഭിത്തി വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാന്‍ തുടങ്ങി. പുനര്‍നിര്‍മാണത്തിനിടയില്‍ ഒരു കാല്‍പ്പാദം പ്രത്യക്ഷപ്പെട്ടു. അവര്‍ പരിഭ്രമത്തിലായി. ഇത് നബി(സ്വ)യുടെ പാദമായിരിക്കുമെന്നവര്‍ വിചാരിച്ചു. ഇത് തിരിച്ചറിയാവുന്ന ആരെയും അവര്‍ക്ക് ലഭിച്ചില്ല. അവസാനം ഉര്‍വഃ (റ) വന്ന് അവരോട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമര്‍ (റ) വിന്റെ പാദമാകുന്നു” (ബുഖാരി, 4/415).



ഇമാം അബൂഹനീഫ (റ) വിന്റെ ഖബറിനുമുകളില്‍ ഖുബ്ബയുള്ളതായി ഇഹ്കാമുസ്സാ ജിദ് ഫീ അഹ്കാമില്‍ മസാജിദ് എന്ന ഗ്രന്ഥത്തില്‍ (പേ. 32) ഇമാം സര്‍കശിയും ശദ റാതുദ്ദഹബില്‍ (3/319) ഇബ്നു ഇമാദില്‍ ഹമ്പലിയും വ്യക്തമാക്കിയിരിക്കുന്നു.



ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ റൌളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നുഅബില്‍ ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്റെ മന്ത്രിയാണദ്ദേഹം. രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ഇത്. വെളുത്ത വസ്ത്രമാണ് അണിയിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞശേഷം രാജാവ് തന്നെ മറ്റൊരുപട്ടുവസ്ത്രം കൊടുത്തയച്ചു. പിന്നെ ഖലീഫ നാസ്വിര്‍ ഭരണമേറ്റപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിന് വന്നു മടങ്ങിയ ശേഷം കറുത്ത പട്ടുവസ്ത്രം തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴു വര്‍ഷം കഴിയുമ്പോള്‍ പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. അഖ്ഫശി(റ) പ്രസ്താവിച്ചതാണിക്കാര്യം” (ഫതാവാ സുയൂഥി 2/31).


ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400).:
👆qabar ketti pokkal

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...