Friday, April 13, 2018

മജ്ദൂബും ത്വരീഖതും


ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി


മജ്ദൂബും ത്വരീഖതും

ഔലിയാഇന്റെ കൂട്ടത്തിലെ ഒരു വിഭാഗമാണു മജാദീബ്. ജദ്ബിന്റെ
അവസ്ഥ പ്രാപിച്ചവർ എന്നാണ് ഈ നാമത്തിന്റെ അർത്ഥം. ജദ്ബ് എന്ന
പദം വിത്യസ്ത അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്. ഇവിടെ ഉദ്ദേശ്യം
ബോധാവബോധങ്ങൾ അത്രയും അല്ലാഹുവിൽ മാത്രമായി അർപ്പിക്കു
കയും ആകർഷിക്കപ്പെടുകയും ചെയ്യുക എന്നതാണ്. ഈ വിഭാഗത്തിനു
സത്യത്തിൽ അല്ലാഹുവിനെക്കുറിച്ചുള്ള വിചാരത്താൽ സ്വബോധം
തന്നെ നഷ്ടമായിരിക്കും. അതുകൊണ്ട് ഇവർ ഒരുതരം ഭ്രാന്തന്മാരാണ്.
ന്നു പറയാം. സാധാരണഭാന്തന്മാരല്ല. ആത്മീയ ഭ്രാന്തന്മാരാണ്. സാധാ
രണക്കാരനിലെ ഭ്രാന്തന്മാർ ഭൗതിക ഭാന്തന്മാരാണെങ്കിൽ ഇവർ അസാധാരണക്കാരിലെ ഭ്രാന്തന്മാരാണ്. ഇബ്നു അറബി തങ്ങൾ ഇത്തരക്കാരെ
പരിചയപ്പെടുത്തുന്നതു ബുദ്ധിയുള്ള ഭ്രാന്തന്മാർ (ഉഖലാഉൽമജാനീൻ)
എന്നാണ്.

മജ്ദൂബുകൾ മഹാന്മാർ തന്നെയാണ്. അവരുടെ മാനസിക നില
തെറ്റാൻ കാരണം അല്ലാഹുവിലുള്ള അഗാധചിന്തയും പ്രമവുമാണ്.


ഇമാം ളിയാഉദ്ദീൻ പറയുന്നു: "അല്ലാഹു സ്വന്തത്തിനു വേണ്ടി വലിച്ചെടു
ടുത്തവരാണു മജ്ദൂബ്. അല്ലാഹു അവരെ തന്റെ സന്നിധാനത്തിലേക്ക്
ആകർഷിക്കുകയും അവന്റെ പരിശുദ്ധ പാനീയത്താൽ പവിത്രമാക്കു
കയും ചെയ്തിരിക്കുന്നു. അതുകൊണ്ടു സാധാരണയിലുള്ള നിയമ പ്ര
ശ്നങ്ങൾക്ക് ഇടമില്ലാതെ സകലമാന ആത്മീയ പദവികൾ കൊണ്ടും സ്ഥാ
നങ്ങൾ കൊണ്ടുംഅവർ വിജയം കൊയ്തടുത്തിരിക്കുന്നു. ( ജാമി ഉൽ ഉസ്വൂൽ  117)

ഉബ്നു അറബി(റ) പറയുന്നു: "ഇലാഹിയായ വളിപാട് പെട്ടെന്ന് ആ
ഗമിച്ചതിനാൽ ബുദ്ധി താങ്ങാനാകാതെ താളം തെറ്റിയതാണ് മജാദി
ബിന്റെ പ്രശ്നം ' അവരുടെ സമനില സത്യത്തിൽ അല്ലാഹവിന്റെ അരി
പിൽ ഗോപ്യ മായി നിൽക്കു ന്നുവെന്നതാണ് നേര് (ഫുതൂഹാ
തുൽ മക്കിയ്യ: 1/316).

മജ്ദൂബുകൾക്കു സമനില തെറ്റിയ കാരണത്താൽ മതവിധികൾ
നിർബന്ധമില്ലെന്നൊരു തത്വമുണ്ട്. ഈ വസ്തുത വ്യാജവിഭാഗത്തിന്റെ
ശക്തമായ വഞ്ചനക്കു പാത്രമായ ഒന്നാകുന്നു. ശരീഅതിന്റെ നിയമങ്ങൾ
ലംഘിക്കുകയും തങ്ങൾ ത്വരീഖതിന്റെ ശൈഖും  മുരീദുമൊക്കെയാ
ണെന്നു നടിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ തെളിവായി ഉദ്ധരിക്കുന്നതു
മജ്ദൂബുകളായ മഹാന്മാരെയാണ്. അതുകൊണ്ടു വ്യാജന്മാരാൽ വഞ്ചി
തരാകാതിരിക്കാൻ ത്വരീഖതിലും ശരീഅതിലും മജ്ദൂ ബുകളുടെ
സ്ഥാനത്തെപ്പറ്റി നാം അറിഞ്ഞിരിക്കണം.

ശരീഅതിൽ മജ്ദൂബുകൾ മതശാസനാമുക്തരാണെന്നാണു പണ്ഡി
തമതം. കാരണം, അവർക്ക് സമനിലതെറ്റി എന്നതുതന്നെ. സമനില
തെറ്റാൻ കാരണം ആധ്യാത്മ ചിന്തയാണ്. ഇമാം ഇബ്നു അറബി(റ)
പറയുന്നു: “ബഹാലീൽ, മജാനീൻ, മജാദീബ് എന്നിങ്ങനെ സമനില
തെറ്റിയ മഹാന്മാരോടു മത മര്യാദികളെ പറ്റി തേട്ടമില്ല. എന്നാൽ ബുദ്ധി
സ്ഥിരത ഉള്ളവനു മതനിയമം നിർബന്ധമാകുന്നു." (അൽഫുതൂഹാത്: 1
2/511)

ശരീഅതിൽ മജ്ദൂബ് ആർക്കും പ്രമാണമല്ലെന്നു ഈ പറഞ്ഞതിൽ
നിന്നു വ്യക്തമാകുന്നു. ഇങ്ങനെ പറയുന്നതു മജ്ദൂബിന്റെ മഹത്വത്തെ
മാനിക്കാതിരിക്കലല്ല. അംഗീകരിക്കലാണ്. ഇത്തരക്കാരെ ദീനീ കാര്യത്തിൽ രേഖയാക്കിയാൽ അതു ശരീഅതിന്റെ അസ്തിത്വത്തിനു തകർച്ച
പറ്റാനും ജനങ്ങൾ വഴിതെറ്റാനും കാരണമാകും. അതുകൊണ്ട് ഇവരിൽ
നിന്നു ശരീഅതിനു വിരുദ്ധമായി വരുന്ന വാക്കുകളും പ്രവൃത്തികളും
വിമർശന വിധേയമാണെന്നു തന്നെയാണു പണ്ഡിതമതം. ഔലിയാഇലെമഹാനും അഗാധപണ്ഡിതനുമായ ഇമാം നവവി(റ) പറയുന്നതു കാണുക:
"മജ്ദൂബുകളെ പോലെ ബുദ്ധി സ്ഥിരത തെറ്റിയവരുടെ കാര്യം അല്ലാ
ഹുവിലേക്കു നാം വിടുന്നു. പക്ഷേ, അവരിൽ നിന്നു ദീനിനു വിരുദ്ധമായ കാര്യങ്ങൾ വന്നാൽ അതിനെ നാം എത്രിക്കുക തന്നെ വേണം
വിശുദ്ധ ശരീഅത്തിന്റെ നിയമ സുരക്ഷക്ക് അത് ആവശ്വം തന്നെയാണ്.
(അൽ മഖാ സ്വിദ് 18)

സമനില തെറ്റുന്ന അവസരത്തിൽ മജ് ദൂബുകൾ  ശറ ഈശാസന
വിധേയരല്ലെങ്കിലും സ്വബോധത്തിൽ എത്തുന്ന അവസരത്തിൽ നിയമ
ങ്ങൾ പാലിക്കാൻ അവർ ബാധ്യസ്ഥരാണ്. സാധാരണ വിശ്വാസി
യോടുള്ള ശാസന തന്നെയാണു ദീനീ കാര്യത്തിൽ ഇവരോടും ഉള്ളത്


ഇമാം ശഅറാനി(റ) പറയുന്നതു കാണുക "എന്റെ നേതാവ് ശൈഖ്
അഹ്മദ് സതീഹ്(റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഔലിയാഇൽ
ചിലരെ അല്ലാഹു തന്റെ അദ്യശ്യമറ കൊണ്ട് അനുഗ്രഹിക്കുന്നതാണ്.
അതേസമയം അവൻ തന്റെ മഹത്വം അവർക്കു പ്രകടമാക്കിയാൽ
അതിനു മുമ്പിൽ പിടിച്ചു നിൽക്കാൻ അവർക്കാകുന്നതല്ല. അല്ലാഹു
വിന്റെ അപാരതയെ അവൻ ഹാജറാക്കിയാൽ ഒന്നും ഓർക്കാനാകാത
അവൻ മജ്ദൂബായി തീരും. പിന്നെ ജനങ്ങൾ അവരുടെ കാര്യത്തിൽ
പരിഭ്രമിക്കുന്ന സ്ഥിതിവരും. അവരെ നിസ്കരിക്കുന്നതായി പോലും
അവർ കാണുന്നതല്ല. ഇതു പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു
“ഇത്തരക്കാർക്കു ബോധം തിരിച്ചു വന്നാൽ നിസ്കാരങ്ങൾ വീണ്ട
ടുക്കൽ നിർബന്ധമാണോ?" ശയ്ഖ് പറഞ്ഞു: "അതെ, നിർബന്ധ
മാകും." (മീസാനുൽ കുബ്റാ: 1/157, 158)

മജ്ദൂബുകളെ കുറിച്ചുള്ള ശറഈ വീക്ഷണമാണു മുകളിൽ പറഞ്ഞ
ത്. ശരീഅതിൽ ഇവർ പ്രമാണമാകാത്തതുപോലെ ത്വരീഖതിലുംപ്രമാണമല്ലെന്നാണ് ആത്മജ്ഞാനികളുടെ വീക്ഷണം. ശറഇൗവിരുദ്ധ ത്വരിഖതില്ലാത്തതിനാൽ ഇവരുടെ ശാസനരഹിത ജീവിതം ത്വരീഖതിൽ രേഖയായി തീരുന്നതല്ല.

 അതുകൊണ്ട് ഇത്തരക്കാരെ ത്വരീഖതിന്റെ ശൈഖുമാരായി അവതരിപ്പിക്കുന്നതും

 വിശ്വസിക്കുന്നതും ഇവർ പറയുന്ന ദീനീ
വിരുദ്ധ തത്വങ്ങൾ സത്യമായി കാണുന്നതും തെറ്റാണെന്നു പണ്ഡിതന്മാർ വെക്തമാക്കിയിരിക്കുന്നു.

ഇബ്നു അറബി തങ്ങൾ പറയുന്നു: “ശരീഅതിന്റെ മര്യാദകൾ പാലി
ക്കാത്തവൻ എത്ര ഉന്നത പദവി അവകാശപ്പെട്ടാലും ആരുമതു തിരിഞ്ഞു
നോക്കരുത്. അത്തരമൊരാൾ ഒരിക്കലും ശൈഖ്യയിതീരുന്നതല്ല. ശരീ
അതിന്റെ മര്യാദകൾ പാലിക്കാത്തവനെ ത്വരീഖതിന്റെ കാര്യത്തിൽ വിശ്വ
സിക്കരുതെന്നാണു നിയമം. ശാസന സ്വീകാര്യമാകുന്ന ബുദ്ധിസ്ഥിരത ഉണ്ടാവണമെന്ന
നിബന്ധന ഇക്കാര്യത്തിൽ ഉണ്ട് തക്ലിഫിന്റെ വൃത്തത്തിൽ നിന്നും പുറത്ത്
 കടക്കുന്ന വിധം ആത്മീയ കാരണത്താൽ തന്നെസമനില തെറ്റിയവനാണെങ്കിൽ അവന്റെ കാര്യം അവനുതന്നെ വിടുക
യാണു നമ്മുടെ കടമ. എന്നാലും അവനെ പിന്തുടർന്നു പോകരുത്.
അവൻ വിജയിയാകാമെന്നതു വേറെ കാര്യം. (ശറഹുൽ യുസുഫ്
ഹിദായ 190)

മജദൂബ് ത്വരീഖതിൽ അനുകരണീയൻ അല്ല എന്ന ത്ര ഇബ്നു അറ
ബി(റ) പറയുന്നത്. ഇക്കാരണത്താൽ ത്വരീഖതിന്റെ അവിഭാജ്യ ഘടക
മായ 'ശൈഖ മുറബ്ബി' ആകാൻ ഒരു മജ്ദൂബ് അർഹനല്ല. ഈ വസ്തുത
ത്വരീഖത് സംബന്ധിയായ പ്രാമാണിക ഗ്രന്ഥങ്ങളെല്ലാം വ്യക്തമാക്കിയി
ട്ടുണ്ട്.

 ഇബ് രീസ് പറയുന്നു: “തനിച്ച മജ്ദൂബ് ഒരിക്കലും ശൈഖാകാൻ
അർഹനല്ല. ശയ്ഖ് ആകുന്നതുമല്ല.” (പേജ്: 236)

മജ്ദൂബുകളെ തർബിയതിനോ പിന്തുടർച്ചക്കോ പറ്റില്ലെന്ന് ഇബൻ
ഹജറിൽ ഹസ്തമി(റ) ഫതാവൽ ഹദീസിയ്യയിൽ (പേജ്: 224) പറഞ്ഞതു
കാണാം.

ചുരുക്കത്തിൽ ശറഈ വിരുദ്ധമായ യാതൊന്നും അനുവദനീ
യമാകാൻ ത്വരീഖതിൽ പഴുതില്ല. അതുകൊണ്ടു വ്യാജ ശയമാരായി
രംഗത്തുവരികയും ദീനീ വിരുദ്ധ കാര്യങ്ങൾ പ്രവർത്തിക്കുകയും ചോദ്യം
ചെയ്യുമ്പോൾ ജുദ്ബിന്റെ പേരുപറഞ്ഞു തടിതപ്പുകയും ചെയ്യുന്നതു
നീതീകരിക്കാനാവില്ല. അത്തരമൊരു അവസ്ഥയുള്ളവൻ ശയ്ക്കാകാൻ
തന്നെ പറ്റില്ലെന്നു വരുമ്പോൾ പിന്നെന്തു തർബിയത്?
ജദ്ബിന്റെ ലേബലിൽ ശറഈ വിരുദ്ധ ജീവിതം നയിക്കുന്ന വ്യാജന്മാരെ കാണാം. സമനില തെറ്റാത്ത ഈ കള്ളനാണയങ്ങളെ ഒരു വിധത്തിലും പരിഗണിക്കേണ്ടതില്ലെന്നും എതിർക്കുക തന്നെ വേണമെന്നുമാണ് ഇമാം നവവി അടക്കമുള്ളവർ പറഞ്ഞിരിക്കുന്നത്


അങ്ങനെ എതിർത്തെന്നു കരുതി യാതൊരു തെറ്റും വരാനില്ലെന്നും
അവർ നല്ലവരാണെങ്കിൽ തന്നെ ശറഈ സംരക്ഷണം ലക്ഷ്യമാക്കി
വിമർശിച്ചവൻ രക്ഷപ്പെട്ടവനാണെന്നും പണ്ഡിതന്മാർ വിധിച്ചതു കാണാം.


തുടരും

അസ്ലം സഖാഫി
പരപ്പനങ്ങാടി

മൗലിദിലെ ശിര്‍ക്ക് വചനങ്ങള്‍ 🍔🍿🍔🍿🍔🍿

⛔ മൗലിദിലെ ശിര്‍ക്ക് വചനങ്ങള്‍
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
⛔ മൗലിദിലെ ശിര്‍ക്ക് വചനങ്ങള്‍ ⛔
::::::: ആരോപണങ്ങൾക്ക് മറുപടി :::::::::
ആരോപണം 1:
'' നബി(സ)യെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങള്‍ നബി(സ)ക്ക് വകവെച്ചു കൊടുക്കുന്നതുമായ നിരവധി ശിര്‍ക്കന്‍ വരികള്‍ മൌലിദ്കി ത്താബുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
💥 ശര്‍റഫല്‍ അാം മൌലിദില്‍:
عبدك المسكين يرجوا فضلك الجم الغفير فيك قد أحسنت ظني يا يشير يانذير
فأغثني وأجرني يا مجير من السعير يا غياثي ياملاذي في ملمات الأمور
(നബിയേ, താങ്കളുടെ സാധുവായ ഈ അടിമ താങ്കളുടെ ഔദാര്യം കാംക്ഷിക്കുന്നു... അതിനാല്‍ നരകത്തില്‍ നിന്നു രക്ഷിക്കുന്ന നബിയേ അങ്ങെന്നെ സഹായിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്യേണമേ! ദുരിതങ്ങളില്‍ എന്റെ സഹായമേ അവലംബമേ!......)
അല്ലാഹുവോടു മാത്രമാണ് നരകമോചം ചോദിക്കേണ്ടത് എന്ന കാര്യത്തില്‍ സത്യവിശ്വാസി കള്‍ക്ക് സംശയമുണ്ടാ വുകയില്ലല്ലോ?
فجد يا رسول الله منك برجمة لعبد أسير بالذنوب مسربل
(അല്ലാഹുവിന്റെ റസൂലേ പാപങ്ങളില്‍ മുഴുകിയ ബന്ധിതനായ ഈ ദാസന്ന് അങ്ങയുടെ കാരുണ്യം കൊണ്ട് കനിഞ്ഞേകണേ!)
....................................
🔷 മറുപടി 1: ശര്‍റഫല്‍ അനാം
...................................
അബ്ദ് എന്ന പദത്തിന് അടിമ എന്ന് മാത്രമേ അർത്ഥം ഉള്ളൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് ആരാധന നിർവഹിക്കുന്നവൻ എന്നാണ് എന്നുമുള്ള അബദ്ധ ധാരണ പ്രകാരമാണ് ഈ വരികളിൽ ശിർക്ക് കണ്ടെത്തുന്നത്.
അബ്ദ് എന്നാല്‍ വിനീത വിധേയന്‍ എന്നോ ദാസന്‍ എന്നോ അടിയൻ എന്നോ ഉള്ള അർത്ഥമേ ഈ വരികളിൽ ഉദ്ദേശിക്കുന്നുള്ളൂ... റസൂല്‍ (സ) പറഞ്ഞത് മുഴുവനും ചോദ്യം ചെയ്യാതെ അനുസരിക്കാൻ ബാധ്യസ്ഥരായ നാം അവിടുത്തെ അബ്ദ് ആണെന്ന് പറയുന്നതില്‍ ശിർക്ക് കണ്ടെത്തുന്നത് ഒരു തരം അഹന്ത മാത്രമാണ്. ...
പിന്നെ ശർറഫൽ അനാം മൗലിദിലെ മറ്റൊരു വരിയില്‍ 'മുജീറു മിന സ്സഈർ' എന്ന് റസൂല്‍ (സ) യെ വിളിച്ചു എന്നതാണ് മഹാ പാതകമായി എണ്ണുന്നത്... മുജീറു മിന സ്സഈർ എന്നാല്‍ ' നരകത്തില്‍ നിന്നു രക്ഷിക്കുന്നവൻ' എന്ന് അർത്ഥം. .
റസൂല്‍ ( സ ) യെ ഈ ലോകത്ത് അയക്കപ്പെട്ടതിന്റെ ഉദ്ദേശ്യം എന്താണ്?
ജനങ്ങളെ സന്മാർഗത്തിലേക്ക് നയിച്ച് അവരെ സ്വർഗ്ഗാവകാശികളാക്കുകയും നരകത്തില്‍ നിന്നു മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് അവിടുത്തെ ആഗമന ലക്ഷ്യം. ... പിന്നെ ജനങ്ങളെ നരകമോചനം നടത്തുന്നവർ എന്നല്ലാതെ റസൂല്‍ ( സ ) യെ എന്താണ് വിളിക്കേണ്ടത്?
കൂടാതെ, പരലോകത്ത് ശുപാര്‍ശ നടത്തുന്നതിന് അല്ലാഹു ചിലര്‍ക്ക് അനുമതി നല്‍കും എന്ന് ഖുര്‍ആനും റസൂല്‍ (സ) നമുക്ക് ശുപാര്‍ശ ചെയ്യും എന്ന് ഹദീസുകളും സാക്ഷ്യപ്പെടുത്തുമ്പോൾ മുഹമ്മദ് നബി (സ) നരക മോചകൻ ആണെന്ന് പറയാന്‍ ആരെയാണ് ഭയക്കേണ്ടത്?
പോസ്റ്റിൽ ആരോപിക്കപ്പെട്ട പോലെ ഈ വരികളിൽ നബി(സ) യോട് നരകമോചനം ചോദിക്കുന്നില്ല എന്നതാണ് സത്യം. ... എന്നാല്‍ അപ്രകാരം ചോദിച്ചു എന്ന് വെച്ച് തൗഹീദ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയുമില്ല. നബി (സ) ക്കൊപ്പം സ്വർഗത്തിൽ കടക്കാന്‍ നബി (സ) യോട് സഹായം തേടിയ സ്വഹാബിയോട് അത് ശിർക്കാണെന്ന് നബി തിരുമേനി പറഞ്ഞു കൊടുത്തിട്ടില്ല എന്നത് ഇതിന്റെ രേഖയാണ്. അല്ലാഹുവിന്റെ അനുമതിയോടെ നമ്മെ നരക മോചിതർ ആക്കാന്‍ ഉള്ള കഴിവ് അല്ലാഹുവിന് അവന്റെ ഇഷ്ടദാസന് കൊടുക്കാനാവില്ല എന്ന് വിശ്വസിക്കുന്നത് എന്തൊരു മൗഢ്യമാണ്?
പ്രവാചകരുടെ കാരുണ്യവും ഔദാര്യവുമൊക്കെ ചോദിക്കുന്ന വരികളെ വിമര്‍ശിക്കുന്നത് മറുപടി പോലും അർഹിക്കാത്ത ബാലിശ വാദങ്ങളാണെന്നതിനാൽ തൽക്കാലം മറുപടി പറയാതെ വിടുന്നു. :::::::::::::::::::::::::::::::::::::::::::::::
ആരോപണം 2:
അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുന്നത് എന്ന വിശ്വാസത്തിന്നെതിരായി സുബ്ഹാന മൌലിദില്‍ മുഹമ്മദ് നബിയെക്കുറിച്ച് പറയുന്ന കുഫ്റിന്റെ വരികള്‍ നോക്കൂ:
أنت غفار الخطايا والذنوب الموبقات أنت ستار المساوي ................
(നബിയേ, താങ്കളാണ് വന്‍പാപങ്ങളും തെറ്റുകളും പൊറുക്കുന്നവന്‍. താങ്കളാണ് അഖിലദോഷങ്ങളും മൂടി വെക്കുന്നവന്‍)
....................................................
🔷 മറുപടി 2 : സുബ്ഹാന മൗലിദ്
....................................................
പച്ചക്കളവാണ് ഈ ആരോപണം. ഇങ്ങനെ ഒരു വരി സുബ്ഹാന മൌലിദില്‍ ഇല്ല.
പരിഭാഷയിലും കാണാം കള്ളത്തരം. ... ഈ വരിയുടെ പരിഭാഷ മുകളില്‍ നൽകിയതിൽ "നബിയേ, താങ്കളാണ്" എന്ന് അർത്ഥം പറഞ്ഞ ഭാഗം അറബി വരിയില്‍ ഇല്ല.
ഈ വരി ശർറഫൽ അനാം മൗലിദിൽ കാണാം. പക്ഷേ അവിടെ സംബോധന അല്ലാഹുവിനോടാണ്. അഥവാ " അല്ലാഹുവേ നീ തെറ്റുകളും വൻ പാപങ്ങളും പൊറുക്കുന്നവനാണ്" എന്ന് സാരം.
::::::::::::::::::::::::::::::::::
ആരോപണം 3:
💥 സലാം ബൈത്തില്‍:
السلام عليك يا ماحي الذنوب السلام عليك يا جالي الكروب
(തെറ്റുകള്‍ മായ്ച്ചു കളയുന്ന നബിയേ, താങ്കള്‍ക്ക് സലാം. പ്രയാസങ്ങള്‍ നീക്കിത്തരുന്നവരേ താങ്കള്‍ക്ക് സലാം)
...................................................
🔷 മറുപടി 3: സലാം ബൈത്ത്
...................................................
നബിയേ താങ്കള്‍ക്ക് സലാം എന്ന് ദിവസം 10 തവണയെങ്കിലും അത്തഹിയ്യാത്തിൽ പറയുന്നത് കൊണ്ട് നബി(സ) യെ നേരിട്ട് വിളിച്ചു സലാം പറയുന്നത് പാതകമായി എണ്ണി ല്ല എന്ന് കരുതുന്നു.
പിന്നെ "മാഹിദ്ദുനൂബ്" (പാപങ്ങള്‍ മായ്ച്ചു കളയുന്നവർ) എന്ന പ്രയോഗമായിരിക്കും തെറ്റായി മനസ്സിലാക്കിയിരിക്കുന്നത്.
ഇവിടെയും നേരത്തേ പറഞ്ഞ പ്രകാരം പ്രവാചകരുടെ ആഗമന ലക്ഷ്യം തന്നെ ലോകത്ത് നിന്ന് തിന്മകളെ മായ്ച്ചു കളയലാണ് എന്ന് കാണാം.
റസൂല്‍ ( സ ) തന്നെ 'ഞാന്‍ മുഹമ്മദും അഹ്മദും മാഹീയും ആണ്' എന്ന് പറഞ്ഞ ഹദീസും ഉണ്ട്. 'മാഹീ' എന്ന നാമം നബി ( സ ) തന്നെ അവിടുത്തെ കുറിച്ച് പറഞ്ഞതാണ് എന്നും അത് ഏതെങ്കിലും മൗലിദിൽ മാത്രം ഉള്ളതല്ല എന്നും മനസ്സിലാക്കുക.
തെറ്റ് പ്രവർത്തിച്ചവർ നബി ( സ ) യുടെ അടുത്ത് വരുകയും റസൂല്‍ ( സ ) അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താല്‍ പാപങ്ങള്‍ പൊറുത്ത് കൊടുക്കുമെന്ന് ഖുര്‍ആന്‍ പച്ചയായി പറഞ്ഞിരിക്കെ അല്ലാഹുവിനും റസൂലിനും തിരുത്ത് നിർദ്ദേശിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. ..
::::::::::::::::::::::::::::::::::::::::::::::::::
ആരോപണം 4:
💥 മങ്കൂസ് മൌലിദില്‍:
يا سيد السادات جئتك قاصدا أرجوا حماك فلا تخيب مقصدي
(തോക്കന്മാരുടെ തോവായ അങ്ങയെ ഉദ്ദേശിച്ചു കൊണ്ട് ഞാന്‍ വന്നിരിക്കുകയാണ് അങ്ങയുടെ സംരക്ഷണം ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം ടുേന്നതില്‍ അങ്ങെന്നെ നിരാശപ്പെടുത്തരുതേ')
....................................................
🔷 മറുപടി 4: മൻഖൂസ് മൗലിദ്
...................................................
കേരളത്തിൽ മുഴുവനും പാരായണം ചെയ്യുന്നതും നമ്മുടെ അഭിമാനമായ മഹാ പണ്ഡിതന്‍ സൈനുദ്ദീൻ മഖ്ദൂം (റ) എഴുതിയതുമായ മൻഖൂസ്വ് മൗലിദ് ആകെ പരതിയിട്ട് കിട്ടിയ വരിയായിരിക്കണം ഇത്. ഈ വരിയില്‍ കണ്ടെത്തിയ പിഴവ് എന്താണ് എന്ന് എത്ര വായിച്ചിട്ടും മനസിലാവുന്നില്ല.
നബി ( സ ) യുടെ സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ ആരാണ് നമ്മെ ഇരു ലോകത്തും രക്ഷിക്കാനുള്ളത്?
മേൽ സൂചിപ്പിച്ച ആയത്തിൽ പറഞ്ഞത് പോലെ റസൂല്‍ ( സ ) യിലേക്ക് വന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കുമെന്നും റസൂല്‍ ( സ) യിലേക്ക് വരാന്‍ ക്ഷണിക്കുമ്പോൾ കപട വിശ്വാസികൾ തല തിരിച്ചു കളയുമെന്നും ഖുര്‍ആന്‍ പറയുമ്പോൾ "നബിയേ അങ്ങയെ ഉദ്ദേശിച്ചു ഞാനിതാ വന്നിരിക്കുകയാണ്" എന്ന വരി എത്ര സുന്ദരമാണ്. ...
::::::::::::::::::::::::::::::::::::::::::
ആരോപണം 5:
🚫 എത്ര ഗുരുതരമാണ് ഇത്തരം വരികളെന്ന് ചിന്തിച്ചു നോക്കൂ.
.....................................
🔷 മറുപടി 5
....................................
എത്ര ഗുരുതരമാണ് മുൻഗാമികൾ
അടക്കമുള്ളവരിൽ ശിർക്കും കുഫ്റും ആരോപിക്കുന്നത് എന്ന് കൂടി ചിന്തിച്ചു നോക്കിയാൽ നന്നായിരിക്കും
:::::::::::::::::::::::::::::::::::::::::
അവസാനം:
അല്ലാഹു പറയുന്നു: 'നിശ്ചയം,
പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവിന്റെ കൂടെ ഒരാളെയും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കരുത്' (വിശുദ്ധ ക്വുര്‍ആന്‍ 72:18)
....................................
🔷 മറുപടി 6
....................................
തീർച്ചയായും പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്, അല്ലാഹുവിനോടു കൂടെ ഒരാളോടും നിങ്ങള്‍ പ്രാർത്ഥിക്കരുത്. ദുആ ചെയ്യരുത്‌. ... അഥവാ മറ്റൊരാളെയും നിങ്ങള്‍ ആരാധിക്കരുത്.
സുന്നികൾ മറ്റാരോടും പ്രാര്‍ത്ഥിക്കാറില്ല. സഹായം ചോദിക്കാറുണ്ട്. അല്ലാഹു അല്ലാത്ത പലരോടും പലതും മുജാഹിദുകളും ജമാഅത്തുകാരും ചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കാൻ പറ്റുന്ന കാര്യങ്ങളുടെയും പറ്റിയ ആളുകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കി കിട്ടിയാൽ ശിർക്ക് ചെയ്യാതെ രക്ഷപ്പെടാമായിരുന്നു. 😄
ദുആ എന്ന പദത്തിന് പ്രാർത്ഥന എന്ന് അർത്ഥം പറയുന്നതിനു പകരം ഒരൊറ്റ ഭാഷാ നിഘണ്ടുവിലും കാണാത്ത 'വിളിച്ചു പ്രാര്‍ത്ഥിക്കുക' എന്ന് അർത്ഥം പറയുന്നത് തന്നെ കാപട്യമാണ് എന്ന് മാത്രം ഇപ്പോള്‍ പറയുന്നു.

നഹ്‌സ് ദിനങ്ങള്‍

നഹ്‌സ് ദിനങ്ങള്‍
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
എല്ലാ മാസവും ദിവസവും സമയവും മഹത്വത്തിന്റെ വിഷയത്തില്‍ തുല്യമല്ലെന്നതു പ്രസിദ്ധമാണല്ലോ. എല്ലാ ദിവസത്തെയും പ്രഭാതം,  വെള്ളിയാഴ്ച, റമളാന്‍ എന്നിവയക്കു മറ്റുള്ളതിനേക്കാള്‍ പുണ്യമുണ്ട്. സ്ഥലങ്ങളിലും ഈ വ്യത്യാസം കാണാം. പള്ളിയുടെ പുണ്യം അങ്ങാടിക്കില്ലല്ലോ. ഭൗതിക കാര്യങ്ങള്‍ ചെയ്യാന്‍ തന്നെ ചില സമയം പറ്റില്ലെന്നതിനു തര്‍ക്കത്തിനു പ്രസക്തിയില്ലല്ലോ. അതുപോലെത്തന്നെ ഉഖ്‌റവിയ്യായ കാര്യവും. ചില സമയങ്ങളില്‍ നിസ്‌കാരം വളരെ പുണ്യമുള്ളതാണെങ്കില്‍ മറ്റുചില സമയങ്ങളില്‍ ചില നിസ്‌കാരം പാടില്ലാത്തതാണ്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇമാമുകളുടെ മൊഴികളും ബറക്കത്തുള്ളതും നഹ്‌സുള്ളതുമായ ദിവസങ്ങളെയും സമയത്തേയും വിവരിച്ചിട്ടുണ്ട്.

സഅ്ദ് എന്ന അറബി പദത്തിന്റെ വിപരീതമാണ് നഹ്‌സ്. ഈ രണ്ട് പദങ്ങള്‍ക്കും യഥാക്രമം ഗുണം, ദോഷം/വിജയം, പരാജയം/ശുഭലക്ഷണം, അപലക്ഷണം എന്നിങ്ങനെ ഭാഷാപരമായി അര്‍ത്ഥം പറയാം.
ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നികാഹു കര്‍മ്മം വെള്ളിയാഴ്ചയും അതു തന്നെ പ്രഭാതത്തിലുമാകുന്നത് പ്രത്യേകം സുന്നത്താണ്. എന്റെ സമുദായത്തിന്റെ വെള്ളിയാഴ്ചയുടെ പ്രഭാതത്തില്‍ നീ ബറകത്തു നല്‍കേണമേ എന്ന നബി(സ) തങ്ങള്‍ പ്രാര്‍ത്ഥിച്ച ഹദീസാണിതിനു ആധാരം. ഇമാം തുര്‍മുദി(റ) നിവേദനം ചെയ്തതും ഹസന്‍
(സ്വീകാര്യം) എന്നു പ്രഖ്യാപിച്ചിട്ടുള്ളതുമാണീ ഹദീസ്. (തുഹ്ഫ:7/216)
സമുദായത്തിന്റെ തിങ്കളാഴ്ചയുടെ പ്രഭാതത്തിലും ബറക്കത്തിനായി നബി(സ) പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും തദടിസ്ഥാനത്തില്‍ ദീനിയ്യും ദുന്‍യവിയ്യുമായ പ്രവര്‍ത്തികള്‍ തിങ്കളാഴ്ച കാലത്ത് പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കേണ്ടതാണെന്നും ഇമാം നവവി(റ) പ്രസ്താവിച്ചതായി ഇബ്‌നു ഹജര്‍(റ) തുഹ്ഫ(10/131)യില്‍ ഉദ്ധരിച്ചിട്ടുണ്ട്.
മാസം പതിനേഴ്, പത്തൊമ്പത്, ഇരുപത്തിയൊന്ന് എന്നീ തിയ്യതികളില്‍ കൊമ്പുവെയ്ക്കല്‍ സര്‍വ്വരോഗത്തിനും ശമനമാണെന്ന് നബി(സ) തങ്ങള്‍ പറഞ്ഞതായി അബൂദാവൂദും നബി(സ) ഈ തിയ്യതികളില്‍ കൊമ്പുവെയ്ക്കലിനെ ഇഷ്ട്‌പ്പെട്ടിരുന്നുവെന്ന് അനസി(റ)ല്‍ നിന്ന് ഇമാം ബഗ്‌വി(റ)യും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ഇബ്‌നുഹജര്‍(റ) പ്രസ്താവിക്കുന്നു: ഖാസി തന്റെ അധികാര മഹല്ലില്‍ പ്രവേശിക്കല്‍ തിങ്കളാഴ്ച പ്രഭാതത്തിലാവലാണു ഉത്തമം. കാരണം, നബി(സ) പ്രഭാത സമയത്താണ് മദീനയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച സാധിച്ചില്ലെങ്കില്‍ വ്യാഴാഴ്ചയും അതിനു സാധിച്ചില്ലെങ്കില്‍ ശനിയാഴ്ചയുമാണു നല്ലത്. എന്റെ സമുദായത്തിന്റെ പ്രഭാതത്തില്‍ നീ ബറകത്തു ചൊരിയണമേ എന്നു തിരുനബി(സ) പ്രാര്‍ത്ഥിച്ചിട്ടുണ്ട്. (തുഹ്ഫ, ഖസാഇസുല്‍ അയ്യാം)
അറഫ നാള്‍, ആശൂറാ നാള്‍, പെരുന്നാള്‍, വെള്ളിയാഴ്ച തുടങ്ങിയ ദിനങ്ങളില്‍ മരണപ്പെട്ടവരുടെ മേല്‍ മയ്യിത്തു നിസ്‌കരിക്കലും അവരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കലും പ്രത്യേക സുന്നത്താണ്. അത്തരം പുണ്യനാളുകളില്‍ മരണം സംഭവിക്കുന്നത് അല്ലാഹുവിന്റെ പ്രത്യേക റഹ്മത്തിനു പാത്രമായതിന്റെ അടയാളം തന്നെയാണ്. പ്രത്യക്ഷത്തില്‍ സദ്‌വൃത്തരല്ലാത്തവരുടെ കാര്യത്തില്‍ പോലും ഇങ്ങനെ പ്രതീക്ഷിക്കാവുന്നതാണ്. (ശര്‍വാനി 3/191)
ഇല്‍മും കിതാബും തുടങ്ങാന്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണുത്തമമെന്ന് ഹദീസില്‍ വന്നിട്ടുണ്ടെന്നും അതിനാല്‍ ഈ രണ്ടു ദിവസങ്ങളിലാണ് ഇല്‍മില്‍ പ്രവേശിക്കല്‍ സുന്നത്തെന്നും ഹാശിയത്തുദ്ദിംയാത്തി(പേജ് 12)യില്‍ പ്രസ്താവിച്ചിട്ടുണ്ട്. കിതാബ് തുടങ്ങാന്‍ ബുധനാഴ്ച ഉത്തമമാണെന്നു ഹദീസില്‍ വന്നിട്ടുണ്ട്. ബുധനാഴ്ച പ്രകാശത്തിന്റെ നാളാണെന്നു വിവരിക്കപ്പെട്ടിട്ടുണ്ട്.
ലോകത്തുവെച്ച് ഏറ്റവും പുണ്യമുള്ള സ്ഥലം നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ഹുജറാ ശരീഫ് എന്നാണിതിന്റെ പേര്. റാളാ ശരീഫ് എന്നല്ല. നബി(സ)യുടെ ഖബ്‌റിന്റെയും അവിടത്തെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റളാശരീഫ്. ലോകത്തുവെച്ച് ഏറ്റവും മഹത്വമുള്ള പള്ളി മസ്ജിദുല്‍ ഹറാമാണ്. സാധാരണ പള്ളിയേക്കാള്‍ പതിനായിരം കോടി പുണ്യം മസ്ജിദുല്‍ ഹറാമിലെ ഒരു നിസ്‌കാരത്തിനുണ്ട്. (തുഹ്ഫ: 3/466, 4/65, 10/95)
ബറകത്തുള്ള ദിവസങ്ങളും സ്ഥലങ്ങളും സമയങ്ങളും ഉള്ളതുപോലെ അതിന്റെ വിപരീതവും കാണാം. അതാണ് നഹ്‌സ്. ഇനി അതു വിവരിക്കാം.
ദിവസങ്ങളില്‍ ചിലതു ചില കാര്യങ്ങള്‍ക്കു ശുഭകരമല്ല. മുന്‍കാല സമുദായക്കാരില്‍ ചിലരെ നശിപ്പിച്ച ദിവസങ്ങളെപറ്റി ‘ഫീ അയ്യാമിന്നഹ്‌സാതിന്‍’(നഹ്‌സുള്ള ദിവസങ്ങള്‍) എന്ന് ഖുര്‍ആനില്‍ കാണം. പ്രസ്തുത ജനതയ്ക്ക് ഗുണമില്ലാത്തതും ബറകത്തില്ലാത്തതുമാണ് ആ ശിക്ഷയുടെ നാളുകളെന്ന് ഇതുകൊണ്ട് വ്യക്തമായല്ലോ.
മാസത്തിന്റെ ഒടുവിലെ ബുധനാഴ്ചയായിരുന്നു ഈ ശിക്ഷക്കു തുടക്കംകുറിച്ചത്. എട്ടു ദിവസം ശിക്ഷയുടെ കൊടുങ്കാറ്റ് തുടര്‍ന്നു. അവിശ്വാസികള്‍ക്ക് ഈ എട്ട് ദിവസം നഹ്‌സും സത്യവിശ്വാസികളായ ഹൂദ് നബിക്കും അനുയായികള്‍ക്കും ബറകത്തുളള ദിവസവുമായിരുന്നു. ഇമാം നവവി(റ) തന്റെ തഫ്‌സീറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വിഭാഗത്തിന് നഹ്‌സുള്ള ദിനങ്ങള്‍ തന്നെ മറ്റൊരു വിഭാഗത്തിന് റഹ്മത്തും ബറകത്തുമുണ്ടായതാണിവിടെ നിന്ന് വ്യക്തമായത്.
”ചൊവ്വാഴ്ച രക്തദിനമാണ് ആ ദിവസത്തില്‍ ഒരു സമയമുണ്ട്. ആ സമയത്ത് രക്തം നില്‍ക്കുകയില്ല” എന്ന് നബി(സ) പറഞ്ഞതനുസരിച്ച് അബൂബറകത്ത്(റ) ചൊവ്വാഴ്ച കൊമ്പുവെയ്ക്കല്‍ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരമുണ്ട്. ”ബുധനാഴ്ചയോ ശനിയാഴ്ചയോ ആരെങ്കിലും കൊമ്പുവെയ്ക്കുകയും തന്മൂലം അവനു വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്താല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്. ഈ ഹദീസ് ഇമാം ബഗ്‌വി(റ) ശര്‍ഹുസ്സുന്ന:12/151-ലും ഇമാം ഹാകിം മുസ്തദ്‌രികിലും(4/409) ബൈഹഖി(റ) സുനനുല്‍ കുബ്‌റ: 9/340-ലും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ദമീരി(റ) തന്റെ ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. ഇമാം അല്‍ഖമ(റ) അഹ്മദു ബഹ്‌യയില്‍നിന്ന് ഉദ്ധരിക്കുന്നു. നബി(സ)പറഞ്ഞു: ഒരു വര്‍ഷത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. അവ മാനം നശിപ്പിക്കുകയും സമ്പത്ത് നഷ്ടപ്പെടുത്തുകയും ചെയ്യും. ഞങ്ങള്‍ ചോദിച്ചു: നബിയേ, അവ ഏതാണ്? റസൂല്‍(സ)പറഞ്ഞു: മുഹര്‍റം പന്ത്രണ്ട്, സ്വഫര്‍ പത്ത്, റബീഉല്‍ അവ്വല്‍ നാല്, റബീഉല്‍ ആഖിര്‍ പതിനെട്ട്, ജമാദുല്‍ ഊല പതിനെട്ട്, ജമാദുല്‍ ഉഖ്‌റ പന്ത്രണ്ട്, റജബ് പന്ത്രണ്ട്, ശഅ്ബാന്‍ പതിനാറ്, റമളാന്‍ പതിനാല്, ശവ്വാല്‍ രണ്ട്, ദുല്‍ഖഅ്ദ് പതിനെട്ട്, ദുല്‍ഹിജ്ജ എട്ട് ഇവയാണ്.
ഓരോ മാസവും ഓരോ ദിവസവും ബറകത്തില്ലാത്ത-നഹ്‌സുള്ള ദിവസങ്ങളുണ്ടെന്നതാണ് പ്രസ്തുത ഹദീസില്‍ നിന്നും ലഭ്യമായത്. എല്ലാ മാസവും ഒടുവിലെ ബുധന്‍ നിത്യനഹ്‌സാണെന്ന് ഇബ്‌നു അബ്ബാസില്‍(റ) നിന്ന് തുടര്‍മുദി(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഞായറാഴ്ച വീട് നിര്‍മാണം തുടങ്ങാനുള്ള ദിവസമാണെന്ന് നബി(സ) പറഞ്ഞതായി അബൂയഅ്‌ലാ ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ഇഖ്‌ലീല്‍).
പന്ത്രണ്ടു മാസങ്ങളില്‍ മുഹര്‍റം, ദുല്‍ഖഅ്ദ്, റമളാന്‍ എന്നീ മാസങ്ങളില്‍ വീട് പണി തുടങ്ങാന്‍ ഉത്തമമല്ല. സഅ്ദും നഹ്‌സും അടിസ്ഥാനമുള്ളതാണെന്നു സുതരാം വ്യക്തമായല്ലോ.
പ്രത്യേകം പ്രവര്‍ത്തിക്കാന്‍ ഇസ്‌ലാം കല്‍പ്പിച്ച കാര്യങ്ങള്‍ നഹ്‌സുള്ള ദിവസമാണെന്നു കരുതി ചെയ്യാതിരിക്കരുത്. കുഞ്ഞ് ജനിച്ചു ഏഴാം ദിവസം കുഞ്ഞിനു വേണ്ടിയുള്ള അറവ് വേണമല്ലോ. ഏഴാം ദിവസം നബി(സ) പഠിപ്പിച്ച നഹ്‌സുള്ള ദിവസത്തില്‍ പെട്ടാല്‍ പോലും ശിശുവിനു വേണ്ടിയുള്ള അറവും മുടികളയലുമൊന്നും പിന്തിക്കേണ്ടതില്ല.
അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്‍വ്വ നേട്ട കോട്ടങ്ങളുടെയും യജമാനന്‍ അല്ലാഹു മാത്രമാണെന്നും വിശ്വസിക്കുന്നതോടെ നഹ്‌സു നോക്കുന്നതാണ് മുസ്‌ലിംകളുടെ ആചാരം. അതു അനുവദനീയമാണ്.
നഹ്‌സിന്റെ നാളുകള്‍ക്കോ അതിന്റെ രാശികള്‍ക്കോ ഉപദ്രവത്തിനോ സ്വയം കഴിവുണ്ടെന്ന വിശ്വാസത്തോടെ നഹ്‌സു ആചരിക്കുന്ന ഒരു രീതി ജൂതന്മാര്‍ക്കുണ്ടായിരുന്നു. ഇതു കടുത്ത തെറ്റും മതത്തില്‍നിന്ന് തെറിച്ചു പോകുന്ന വിശ്വാസവുമാണ്. ഈ രീതിയിലുള്ള നഹ്‌സ് ആചരിക്കുന്നതിനെയാണ് ഇബ്‌നു ഹജര്‍(റ) ഫതാവല്‍ ഹദീസിയ്യയില്‍ എതിര്‍ത്തത്. ‘മന്‍ഖൂത്തത്ത്’ എന്ന പേരിലറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടത് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇബ്‌നു ഹജര്‍(റ) ഫതാവല്‍ ഹദീസിയ്യയില്‍ (പേജ് 28) തുടര്‍ന്ന് പറഞ്ഞിട്ടുണ്ട്.
ഇബ്‌നു ഹജര്‍(റ) എതിര്‍ത്തതിന്റെ മര്‍മം തിരിയാതെ നഹ്‌സ് നോക്കുന്നതിനെ ഇബ്‌നു ഹജര്‍(റ) എതിര്‍ത്തു എന്നു പറയുന്നത് വിവരക്കേടാണ്. ഭൗതികവും ദീനിയ്യുമായ കാര്യങ്ങള്‍ക്ക് തിങ്കളാഴ്ച നോക്കണമെന്നും വിവാഹകര്‍മ്മത്തിനു ശവ്വാല്‍ മാസം വെള്ളിയാഴ്ച ദിവസം പ്രഭാതം പരിഗണിക്കണമെന്നും അതു സുന്നത്താണെന്നും ഇങ്ങനെ നഹ്‌സില്ലാത്ത ദിവസം ശ്രദ്ധിക്കണമെന്നും പ്രേരിപ്പിച്ച പണ്ഡിതനാണ് ഇമാം ഇബ്‌നുഹജര്‍(റ). (തുഹ്ഫ 7/216 നോക്കുക.)
പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഇപ്രകാരം ദിവസങ്ങളിലെ മോശവും നല്ലതും പരിഗണിക്കാറുണ്ടായിരുന്നുവെന്നും അവയ്ക്ക് ഇസ്‌ലാമില്‍ അടിസ്ഥാനമുണ്ടെന്നും അറിയുക.

കൂട്ടുപ്രാത്ഥന: ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം

*🌹ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം🌹*
➖➖➖➖➖
➖➖➖➖➖🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*_ചോദ്യം: ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണമെന്നും പി ന്നെയും അവിടെ ചടഞ്ഞിരിക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? നിസ്കാരാനന്തരം ഇമാമ് ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്ന ഇന്നത്തെ സമ്പ്രദായം നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ലെ?_*


 നിസ്കാരശേഷമുള്ള കൂട്ടപ്രാര്‍ഥനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന വാദം ശരിയാണോ? ഈ പ്രശ്നത്തില്‍ വല്ല ആയത്തോ ഹദീസോ ഉണ്ടോ? ഇമാം പ്രാര്‍ഥിക്കുമ്പോള്‍ മഅ്മൂം ആമീന്‍ പറയുന്നത് ക്രിസ്ത്യന്‍ സ്വഭാവമാണെന്ന ചിലരുടെ വാദത്തെ സംബന്ധിച്ചെന്തു പറയുന്നു?
ഉത്തരം: : “നിങ്ങള്‍ നിസ്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ നിന്നോ ഇരുന്നോ കിടന്നോ ദി ക്റ് ചൊല്ലുക” (സൂറഃ അന്നിസാഅ് 103).
“ദിക്റ് പ്രാര്‍ഥനയോ പ്രകീര്‍ത്തനമോ ഉദ്ദേശിച്ചുള്ള വാക്കാണ്” (തുഹ്ഫ – 1/56).
സൂറഃ അല്‍ബഖറയിലെ 200, 201 ല്‍ ദിക്റിനുദാഹരണമായി ‘റബ്ബനാ ആതിനാ ഫിദ്ദുന്‍ യാ ഹസനതന്‍…’ എന്നുപറഞ്ഞത് തുഹ്ഫയില്‍ പറഞ്ഞതിനുപോല്‍ബലകമാണ്. ഇതി ല്‍ പ്രാര്‍ഥന ഉള്‍ക്കൊള്ളുന്നുണ്ടല്ലോ.
സൂറഃ അല്‍കഹ്ഫ് 28ല്‍ ഇങ്ങനെ കാണാം: “അല്ലാഹുവിന്റെ പ്രീതി മോഹിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും പ്രാര്‍ഥിക്കുന്നവരോടൊപ്പം തങ്ങള്‍ ക്ഷമിക്കുക.”
നിസ്കാരാനന്തരം പ്രാര്‍ഥിക്കണമെന്നും പ്രാര്‍ഥിക്കുന്നവരോട് കൂടെ ക്ഷമാശീലരായി കഴിഞ്ഞ് കൂടണമെന്നുമാണ് മേല്‍ സൂക്തങ്ങള്‍ ഉത്ബോധിപ്പിക്കുന്നത്. നിസ്കാരം കഴിഞ്ഞാല്‍ ദിക്റ് ചൊല്ലണമെന്നല്ലാതെ ഉടനെ എഴുന്നേറ്റ് പോകണമെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടില്ല. മറിച്ച് നിസ്കാരവും കൂട്ടപ്രാര്‍ഥനയും കഴിഞ്ഞേ പോകാവൂ എന്നാണ് ഖുര്‍ആനിന്റെ സന്ദേശം.
സൂറഃ അലംനശ്റഹിലെ ഏഴാം സൂക്തമായ ‘നിസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ പ്രാര്‍ഥനയില്‍ വ്യാപൃതനാവുക.’ എന്ന അല്ലാഹുവിന്റെ നിര്‍ദേശം നിസ്കാരാനന്തരം പ്രാര്‍ഥന നടത്തണമെന്ന് വ്യക്തമാക്കുന്നു.
ഉപര്യുക്ത സൂക്തത്തിന്റെ ഉദ്ദേശ്യം നിസ്കാരാനന്തരം പ്രാര്‍ഥന നടത്താന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് ഖതാദ(റ)യില്‍ നിന്ന് ഇമാം അബൂജഅ്ഫരിന്നഹ്ഹാസ്(റ) അന്നാസിഖു വല്‍ മന്‍സൂഖ് 1/288ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇപ്രകാരം ളഹ്ഹാക്കി(റ)ല്‍ നിന്ന് അബ്ദുബ്നു ഹുമൈദും(റ) ഇബ്നുനസ്വ്റും ഉദ്ധരിച്ചതായി അദുര്‍റുല്‍ മന്‍സ്വൂര്‍ 6/365ലും പ്രസ്താവിച്ചിട്ടുണ്ട്.
ശൈഖ് അബ്ദുല്‍ ഖാദിരില്‍ ജീലാനി(റ) പറയുന്നു: “അപ്പോള്‍ നിസ്കാരാനന്തര പ്രാര്‍ഥന നടത്തല്‍ (ശറഇല്‍) നിര്‍ദ്ദേശിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ദുആ ചെ യ്യാതെ ഇമാമും മഅ്മൂമും പള്ളിയില്‍ നിന്ന് പുറപ്പെടല്‍ അനുയോജ്യമല്ല. നിസ്കാരത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ ദുആഇല്‍ വ്യാപൃതനാവുകയെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്” (ജീലാനിയുടെ ഗുന്‍യത് 2/131).
ഇനി നമുക്ക് ഹദീസിലേക്ക് കടക്കാം.
(1) ഉഖ്ബതി(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ)യുടെ പിന്നില്‍ മദീനയില്‍ വെച്ച് ഞാന്‍ അസ്വര്‍ നിസ്കരിച്ചു. സലാം വീട്ടിയ ഉടനെ നബി(സ്വ) ജനങ്ങളെ ചാടിക്കടന്നുകൊണ്ട് ധൃതിയില്‍ ഏതോ ഒരു ഭാര്യയുടെ വസതിയിലേക്ക് പോയി. നബി(സ്വ)യുടെ ഈ ധൃതിപിടിച്ച പുറപ്പാട് കണ്ട് ജനങ്ങള്‍ ഭയവിഹ്വലരായി. ഇത് മനസ്സിലാക്കിയ നബി(സ്വ) ഉടനെ തന്നെ അവരിലേക്ക് മടങ്ങിവന്നു. ശേഷം ഇങ്ങനെ പറഞ്ഞു. അല്‍പ്പം സ്വര്‍ണ്ണം നമ്മുടെ കൈവശമുണ്ടായിരുന്നു. ഇത് എന്നെ തടസ്സപ്പെടുത്തുന്നത് ഞാന്‍ വെറുത്തപ്പോള്‍ അത് വിഹിതിച്ച് കൊടുക്കാന്‍ ഞാന്‍ ആജ്ഞാപിക്കുകയുണ്ടായി (ബുഖാരി 1/117, 118).
ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നുഹജര്‍(റ) പറയുന്നു: “നബി(സ്വ)യില്‍ നിന്ന് സാധാരണ അറിയപ്പെട്ട് പോന്നതിന് വിരുദ്ധമായി സ്വഹാബത്ത് വല്ലതും കണ്ടാല്‍ അവ ര്‍ ഭയവിഹ്വലരാകല്‍ പതിവായിരുന്നു. ബുദ്ധിമുട്ടുണ്ടാക്കുന്ന വല്ലതും സംഭവിച്ചോ എന്ന് ഭയപ്പെട്ടായിരുന്നു ഇത്” (ഫത്ഹുല്‍ബാരി).
അപ്പോള്‍ നിസ്കാരാനന്തരം നബി(സ്വ) അവിടെതന്നെ ഇരിക്കലായിരുന്നു അവര്‍ നബി (സ്വ)യില്‍ നിന്ന് അറിഞ്ഞുപോന്നതെന്നും ഇതിന് വിപരീതമായി പ്രസ്തുത ദിവസം നബി(സ്വ) സലാം വീട്ടിയ ഉടനെ എഴുന്നേറ്റ് പോയതാണ് അവരെ ഭയപ്പെടുത്തിയതെന്നും വ്യക്തം.
(2) സമുറതുബ്നുജുന്‍ദുബി(റ)ല്‍ നിന്ന് നിവേദനം: “നബി(സ്വ) നിസ്കരിച്ചുകഴിഞ്ഞാല്‍ ഞങ്ങളിലേക്ക് മുഖം തിരിച്ചിരിക്കുമായിരുന്നു” (ബുഖാരി 1/117).
ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍(റ) എഴുതുന്നു: “സമുറതി(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസിന്റെ ബാഹ്യം തന്നെ കുറിക്കുന്നത് നിസ്കാരാനന്തരം തിരിഞ്ഞിരിക്കല്‍ നബി(സ്വ) പതിവാക്കി പോന്നതായിരുന്നുവെന്നതാണ്” (ഫത്ഹുല്‍ബാരി 1/117).
(3) ബറാഅ്(റ)വില്‍ നിന്ന് നിവേദനം. “ഞങ്ങള്‍ നബി(സ്വ)യുടെ പിന്നില്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ വലതുഭാഗത്ത് നില്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. നബി(സ്വ) മുഖം കൊണ്ട് ഞങ്ങളിലേക്ക് തിരിയും” (മുസ്ലിം 1/247).
ഉപര്യുക്ത ഹദീസുകളില്‍ നിന്ന് നിസ്കാരം കഴിഞ്ഞാല്‍ വലതുഭാഗം മഅ്മൂമുകളിലേക്ക് തിരിച്ചിരിക്കലായിരുന്നു നബി(സ്വ)യുടെ പതിവെന്ന് വ്യക്തമാണ്.
ഹാഫിള് അബൂബക്ര്‍ ഇബ്നുസ്സുന്നി(റ) അനസി(റ)ല്‍ നിന്ന് നിവേദനം ചെയ്ത മറ്റൊരുഹദീസ് ഇത് വ്യക്തമാക്കുന്നുണ്ട്. അനസ്(റ) പറഞ്ഞു: “നിസ്കാരാനന്തരം മുഖം ഞ ങ്ങളിലേക്ക് തിരിച്ചിരുന്നതല്ലാതെ ഒരു ഫര്‍ള് നിസ്കാരവും നബി(സ്വ) ഞങ്ങള്‍ക്ക് ഇമാമായി നിര്‍വ്വഹിച്ചിട്ടില്ല” (ഇബ്നുസ്സുന്നി(റ)യുടെ അമലുല്‍ യൌമി വല്ലൈല. പേജ് 47).
ഈ ഹദീസ് അനസ്(റ)വില്‍ നിന്ന് തന്നെ ഇമാം ബസ്സാറും(റ) അബൂയഅ്ല(റ)യും
നിവേദനം ചെയ്തതായി ഹൈസമി(റ)യുടെ മജ്മഉസ്സവാഇദ് 10/110ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
നബി(സ്വ) എഴുന്നേറ്റ ശേഷമേ സ്വഹാബത്ത് എഴുന്നേല്‍ക്കാറുള്ളൂവെന്ന് ബുഖാരിയില്‍ തന്നെ തന്നെ കാണാം. (ഈ ഇരുപ്പില്‍) നബി(സ്വ) ദിക്റും ദുആഉം നടത്തിയിരുന്നുവെന്ന് ബുഖാരി 1/117, 2/937ലും മറ്റും കാണാം.
ഈ അടിസ്ഥാനത്തിലാണ് ഇബ്നുഹജര്‍(റ) ഇപ്രകാരം പ്രസ്താവിച്ചത്. “ഇമാം നിസ് കാരാനന്തരം ദുആഅ് കഴിയുന്നതുവരെ വലഭാഗം മഅ്മൂമുകള്‍ കൊള്ളെ ആക്കിയാണ് ഇരിക്കേണ്ടത്” (ഫതാവല്‍ കുബ്റ 1/252).
മാത്രമല്ല ഫര്‍ള് നിസ്കാരം കഴിഞ്ഞാല്‍ ദിക്റ് കൊണ്ട് ശബ്ദമുയര്‍ത്തല്‍ നബി(സ്വ)യുടെ കാലത്ത് പതിവുണ്ടായിരുന്നുവെന്നും അത് കേട്ടാല്‍ ജനങ്ങള്‍ ഫര്‍ള് നിസ്കാരം കഴിഞ്ഞിരിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നുവെന്നും ഇബ്നുഅബ്ബാസ്(റ) പറഞ്ഞതായി ഇമാം ബുഖാരി 1/116ലും മുസ്ലിം 1/217ലും അബൂദാവൂദ് 1/361ലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇനി നബി(സ്വ) മഅ്മൂമുകള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുവെന്നതിന് തെളിവുകാണുക: “ഉത് ബാനുബ്നു മാലികില് അന്‍സ്വാരി(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ)യും സ്വിദ്ദീഖ്   (റ)വും ഒരുദിവസം പകല്‍ സമയത്ത് എന്റെ വീട്ടില്‍ കടന്നുവരികയും നിന്റെ വീട്ടില്‍ ഞാന്‍ എവിടെ നിസ്കരിക്കുന്നതാണ് നീ ഇഷ്ടപ്പെടുന്നതെന്ന് ചോദിക്കുകയും ചെയ്തപ്പോള്‍ ഇഷ്ടപ്പെടുന്നൊരു സ്ഥലം ഞാന്‍ നിര്‍ണയിച്ചു കൊടുത്തു. നബി(സ്വ) നിസ്കാരത്തിന് വേണ്ടി അവിടെ നില്‍ക്കുകയും ഞങ്ങള്‍ നബി(സ്വ)യുടെ പിന്നില്‍ സ്വഫ്ഫായി നില്‍ക്കുകയും ശേഷം രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്തു (ബുഖാരി 1/158).
ഇമാം ബുഖാരി(റ) തന്നെ ഈ സംഭവം അനസ്(റ) വഴിയായി ഉദ്ധരിച്ചതില്‍ ഇപ്രകാരം കാണാം. “അങ്ങനെ നബി(സ്വ) നിസ്കരിക്കുകയും ശേഷം അവര്‍ക്കുവേണ്ടി ദുആ ചെ യ്യുകയും ചെയ്തു” (ബുഖാരി 2/898).
ഈ ഹദീസ് ഇമാം ബുഖാരി(റ) തന്നെ തന്റെ അല്‍ അദബുല്‍ മുഫ്റദ് പേജ് 81ലും ഉദ്ധരിച്ചിട്ടുണ്ട്.
അനസ്(റ)ന്റെ വീട്ടില്‍ നബി(സ്വ) വന്ന് വീട്ടുകാര്‍ക്ക് ഇമാമായി നിസ്കരിച്ചത് ബുഖാരി 1/101ല്‍ കാണാം. തന്റെ വീട്ടുകാര്‍ക്ക് ഇമാമായി നിസ്കരിക്കുകയും നിസ്കാരാനന്തരം വീട്ടുകാര്‍ക്കുവേണ്ടി ദുന്‍യവിയ്യും ഉഖ്റവിയ്യുമായ എല്ലാ നന്മകൊണ്ടും പ്രാര്‍ഥിച്ചു. തന്റെ ഉമ്മയുടെ പ്രത്യേക ആവശ്യപ്രകാരം തനിക്കുവേണ്ടി നബി(സ്വ) സമ്പത്തും സന്താനവും ബറകതും കൂടുതലാകാന്‍ പിന്നെയും പ്രാര്‍ഥിച്ചുവെന്ന് അനസ്(റ) പറയുന്നതായി ഇമാം ബുഖാരി(റ) അല്‍ അദബുല്‍ മുഫ്റദ് പേജ് 31ല്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇബ്നുകസീര്‍(റ) പറയുന്നു: “ഒരു നിവേദനത്തില്‍ ഇപ്രകാരം കാണാം. അനസ്(റ) പറഞ്ഞു: “അല്ലാഹുവാണ് സത്യം. എനിക്ക് ധനം കൂടുതലുണ്ട്. എന്റെ ഈത്തപ്പനകളും
മുന്തിരി വള്ളികളും കൊല്ലത്തില്‍ രണ്ട് പ്രാവശ്യം പഴം തരുന്നു. അപ്രകാരം തന്നെ എന്റെ സന്താനങ്ങളും സന്താനങ്ങളുടെ സന്താനങ്ങളുമായി നൂറിനെ വിട്ടുകടന്നിരിക്കുന്നു.” മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയുണ്ട്. “നിശ്ചയം എന്റെ സ്വന്തം സന്താനങ്ങള്‍ തന്നെ നൂറ്റിആറെണ്ണമുണ്ട്.” ഈ ഹദീസിന് വിവിധങ്ങളായ പദങ്ങളിലൂടെയായി ധാരാ ളം നിവേദക പരമ്പരയുണ്ട്” (ഇബ്നുകസീറിന്റെ അല്‍ബിദായതു വന്നിഹായ, 9/90).
ഇനി ഇമാമിന്റെ പ്രാര്‍ഥനക്ക് ആമീന്‍ പറയണോ എന്ന പ്രശ്നമാണ്. അനസ്(റ) പറയുന്നു: “ഞങ്ങള്‍ നബി(സ)ക്കരികെ ഇരിക്കുകയായിരുന്നു. നബി(സ) പറഞ്ഞു. മൂന്നുകാര്യം എനിക്കല്ലാഹു നല്‍കി. അണിനിരന്നുള്ള നിസ്കാരം, അഭിവാദനത്തിന്റെ സലാം, പ്രാര്‍ഥനക്ക് ആമീന്‍ പറയല്‍ ഇവയാണത്. മൂസാനബി(അ) പ്രാര്‍ഥിച്ചപ്പോള്‍ ഹാറൂന്‍ നബി(അ) ആമീന്‍ പറഞ്ഞതൊഴിച്ചാല് മുമ്പ് മറ്റാര്‍ക്കും ഇത് നല്‍കപ്പെട്ടിട്ടില്ല” (ഇബ്നുഖുസൈമ(റ)യില്‍ നിന്ന് അത്തര്‍ഗീബു വത്തര്‍ഹീബ് 1/329 ല്‍ ഇതുദ്ധറിച്ചിട്ടുണ്ട്).
ആഇശ(റ) പറയുന്നു: “നാം പരസ്പരം സലാം പറയുന്നതിലും പ്രാര്‍ഥനക്ക് ആമീന്‍ പറയുന്നതിലുമുള്ളത്ര അസൂയ ഒരു വിഷയത്തിലും ജുതന്മാര്‍ക്ക് നമ്മോടില്ല” (ഇബ്നു ഖുസൈമ 1/287, 288).
‘നിങ്ങള്‍ പ്രാര്‍ഥനക്ക് ആമീന്‍ പറയുന്നതിലുള്ളത്രയും അസൂയ മറ്റൊരു കാര്യത്തിലും ജൂതന്മാര്‍ക്ക് നമ്മോടില്ല. അതിനാല്‍ നിങ്ങള്‍ ആമീന്‍ പറയുന്നത് കൂടുതലാക്കണ’മെന്ന് നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസി(റ)ല്‍നിന്ന് ഇബ്നുമാജ(റ) സുനന്‍ 1/278, 279 ല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. അത്തര്‍ഗീബു വത്തര്‍ഹീബ് 1/330 ലും ഇതുദ്ധരിച്ചിട്ടുണ്ട്.
അത്വാഇല്‍(റ) നിന്ന് ഹാഫിള് അബ്ദുറസാഖ്(റ) നിവേദനം: “പരസ്പരം സലാം പറയുന്നതിലും ആമീന്‍ പറയുന്നതിലും ജൂതന്മാര്‍ക്ക് നിങ്ങളോട് അസൂയയുള്ളതുപോലെ മറ്റൊന്നിലും അവര്‍ അസൂയ വെച്ചിട്ടില്ലെന്ന് നബി(സ്വ)യില്‍ നിന്നെനിക്കെത്തിയിട്ടുണ്ട്” (മുസ്വന്നഫു അബ്ദിറസാഖ് 2/98).
പ്രാര്‍ഥിക്കുന്നവനും ആമീന്‍ പറയുന്നവനും കൂലിയില്‍ പങ്കാളികളാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (അബൂദാവൂദ് അല്‍ ജാമിഉസ്സ്വഗീര്‍ 2/16).
ഈ ഹദീസ് ഇബ്നു അബ്ബാസ്(റ) വഴിയായി ഇമാം ദൈലമി(റ) മുസ്നദുല്‍ ഫിര്‍ദൌസി ല്‍ നിവേദനം ചെയ്തിട്ടുണ്ടെന്ന് അലിയ്യുല്‍ മുത്തഖില്‍ ഹിന്‍ദി(റ)യുടെ കന്‍സുല്‍ ഉമ്മാല്‍ 1/170ലും ഇമാം മുനാവി(റ)യുടെ കുനൂസുല്‍ ഹഖാഇഖ് 1/131ലും (ഹാമിശുജാമിഉസ്സ്വഗീര്‍) ഉദ്ധരിച്ചിട്ടുണ്ട്.
നബി(സ്വ)യുടെ അരികില്‍ ജിബ്രീല്‍ (അ) വന്ന് (പ്രാര്‍ഥനക്ക് ആമീന്‍ പറയാനാവശ്യപ്പെടുകയും ജിബ്രീല്‍(അ) പ്രാര്‍ഥിച്ചപ്പോള്‍ നബി(സ്വ) ആമീന്‍ പറയുകയും ചെയ്തതായി ജാബിറി(റ)ല്‍ നിന്ന് ഇമാം ബുഖാരി(റ) അല്‍അദബുല്‍ മുഫറദ് പേജ് 140ല്‍ ഉദ്ധരിച്ചിട്ടുണ്ട്.
ചിലര്‍ ദുആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ചെയ്താല്‍ അല്ലാഹു അത് സ്വീകരിക്കാതിരിക്കില്ലെന്ന് ഹബീബുബ്നു മസ്ലമ(റ) വഴിയായി ഇമാം ഹാകിം(റ) മുസ് തദ്റക് 3/374ല്‍ നിവേദനം ചെയ്തിട്ടുണ്ട്. ഈ ഹദീസ് ഇമാം ബൈഹഖി(റ)യും ത്വബ്റാനി(റ)യും നിവേദനം ചെയ്തതായി തഹ്ദീബു താരീഖി ഇബ്നി അസാകിര്‍ 4/38ലും കാ ണാം.
ഇമാം ത്വബ്റാനി(റ) ഔസത്വില്‍ ഖൈസി(റ)ല്‍ നിന്ന് നിവേദനം: “സൈദുബ്നു സാബിത്(റ) പറഞ്ഞു. ഞാനും അബൂഹുറയ്റ(റ)യും മറ്റൊരു വ്യക്തിയും പള്ളിയില്‍ വെച്ച് ദുആ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നബി(സ്വ) വന്ന് ഞങ്ങളോടൊപ്പം ഇരുന്നു. അപ്പോ ള്‍ ഞങ്ങള്‍ നിശ്ശബ്ദരായി. നബി(സ്വ) പറഞ്ഞു. നിങ്ങള്‍ ചെയ്തിരുന്ന പ്രവൃത്തിയിലേ ക്ക് മടങ്ങുക. അപ്പോള്‍ ഞാനും എന്റെ കൂട്ടുകാരനായ വ്യക്തിയും ദുആ ചെയ്തു. നബി(സ്വ) അപ്പോള്‍ ആമീന്‍ പറയുന്നുണ്ടായിരുന്നു” (മജ്മഉസ്സവാഇദ് 9/361). ഈ ഹ ദീസ് ഇമാം ഹാകിം(റ) മുസ്തദ്റക് 3/508ലും നിവേദനം ചെയ്തിട്ടുണ്ട്.
ഞാന്‍ ദുആ ചെയ്യുമ്പോള്‍ നിങ്ങള്‍ ആമീന്‍ പറയണമെന്ന ഹദീസും  പ്രസിദ്ധമാണ്.
നബി(സ്വ) വെള്ളിയാഴ്ച ദിവസം മിമ്പറില്‍ വെച്ച് ദുആ ചെയ്യുമ്പോള്‍ ജനങ്ങള്‍ ആമീന്‍ പറഞ്ഞിരുന്നുവെന്ന് ഇബ്നുശിഹാബ്(റ) വഴിയായി മുസ്വന്നഫു അബ്ദിറസാഖ് 3/216ല്‍ നിവേദനം ചെയ്തിട്ടുണ്ട്.
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമായി.
(1) ഫര്‍ള് നിസ്കാരാനന്തരം വലതുഭാഗം മഅ്മൂമുകളിലേക്കാക്കി തിരിഞ്ഞിരിക്കലായിരുന്നു നബിചര്യ. (2) പ്രസ്തുത ഇരുത്തത്തിലായിരുന്നു നബി(സ്വ) ദിക്റുകളും ദുആക ളും നടത്തിയിരുന്നത്. (3) പിന്നിലുള്ള മഅ്മൂമുകള്‍ക്കു വേണ്ടി നിസ്കാരാനന്തരം നബി(സ്വ) ദുആ ചെയ്തിരുന്നു.(4) സുന്നത്ത് നിസ്കാരമായിരുന്നാല്‍ പോലും അത് ജമാഅത്തായി നിര്‍വഹിക്കപ്പെട്ടാല്‍ നബി(സ്വ) മഅ്മൂമുകള്‍ക്കും വേണ്ടിയുള്ള കൂട്ടപ്രാര്‍ഥന ഉപേക്ഷിച്ചിരുന്നില്ല. (5) നബി(സ്വ) ദുആ ചെയ്യുമ്പോള്‍ അത് ശ്രവിക്കുന്നവരോട് ആമീന്‍ പറയാന്‍ നിര്‍ദ്ദേശിച്ചിരുന്നു.(6) ഈ നിര്‍ദ്ദേശം പാലിച്ചവരായിരുന്നു സ്വഹാബാക്കള്‍. (7) ഇമാമിന്റെ ദുആഇന് ആമീന്‍ പറയല്‍ ക്രിസ്തീയ സ്വഭാവമാണെന്ന ധാരണ നബിചര്യയെ കുറിച്ചുള്ള അജ്ഞതയും ആമീന്‍ പറയുന്നതിനോടുള്ള അലര്‍ ജ്ജിയുമാണ്.

അഹ്മദ്ബ്നു ഹമ്പല്‍

*ഇമാമീങ്ങൾ ഭാഗം 1*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ)*
🌹🌹🌹🌹🌹🌹🌹🌹


ഹിജ്റ 160 ലാണ് ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ജനിച്ചതെന്ന് തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:431 ല്‍ ഹാഫിളുദ്ദഹബി ഉദ്ധരിച്ചിട്ടുണ്ട്. ജന്മനാട് ബഗ്ദാദാണെന്നും വളര്‍ന്നതും വലുതായതും അവിടെ വെച്ചു തന്നെയാണെന്നും ഇബ്നു അസാകിര്‍ (റ) തന്റെ താരീഖുദ്ദിമശ്ഖ്: വാ:2, പേ:31 ല്‍ പറഞ്ഞിട്ടുണ്ട്. ഇമാം അഹ്മദ്ബ്നു ഹമ്പലിന്റെ ഹദീസ് പാണ്ഢിത്യം അവര്‍ണ്ണനീയമാണ്. ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും ഉസ്താദുമാരില്‍ പ്രധാനിയായ അഹ്മദ്ബ്നു ഹമ്പല്‍ (റ) ഇമാം ശാഫിഈ (റ) യുടെ ശിഷ്യഗണങ്ങളിലെ പ്രധാനിയും കൂടിയാണ്.
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
ഹാരിസുബ്നു അബ്ബാസി (റ) ല്‍ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: ഹാരിസ് (റ) പറഞ്ഞു: അബൂമിസ്ഹറി (റ) നോട് ഞാന്‍ ഇങ്ങനെ ചോദിച്ചു. ഈ ഉമ്മത്തിന്റെ ദീന്‍ കാര്യങ്ങളെ പൂര്‍ണ്ണമായും മനഃപാഠമാക്കിയ വല്ല വ്യക്തിയെയും താങ്കള്‍ അറിയുമൊ? മറുപടി ഇപ്രകാരമായിരുന്നു.
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
 കുറച്ച് കിഴക്ക് ഭാഗത്തുള്ള ഒരു യുവാവിനെയല്ലാതെ അങ്ങനെയുള്ള ഒരു വ്യക്തിയെ ഞാനറിയില്ല. പ്രസ്തുത യുവാവ് കൊണ്ടു വിവക്ഷ ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) യായിരുന്നു. (കിതാബുല്‍ ജര്‍ഹിവത്ത അ്ദീല്‍: വാ:1, പേ:292 )
ഹുശൈമ്, ഇബ്രാഹീമുബ്നു സഅദ്, സുഫ്യാനുബ്നു ഉയൈയ്ന, അബ്ബാദ്, യഹ്യബ്നു അബീസാഇദ (റ.ഹും) തുടങ്ങിയവരില്‍ നിന്നും ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ഹദീസുകള്‍ കേട്ടിട്ടുണ്ട്. ഇമാം ബുഖാരി (റ), മുസ്ലിം, അബൂദാവൂദ്, അബൂസര്‍അ, അബ്ദുല്ലാഹിബ്നു അഹ്മദ്, അബുല്‍ ഖാസിമില്‍ ബഗ്വി (റ) തുടങ്ങിയ ഒരു പണ്ഢിത വ്യൂഹം ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് ഹദീസുകള്‍ കേട്ടവരുമാണ്. ഇബ്രാഹീമുല്‍ ഹറബി (റ) യുടെ വാക്കുകള്‍ ഇപ്രകാരമാണ്. “മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും സര്‍വ്വ വിജ്ഞാനങ്ങളും അല്ലാഹു ശേഖരിച്ച് കൊടുത്ത ഒരു വ്യക്തിയായിട്ടാണ് അഹ്മദ്ബ്നു ഹമ്പലി (റ) നെ ഞാന്‍ കാണുന്നത് (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:431).
മുഹമ്മദ്ബ്നുല്‍മുസ്ലിമി (റ) ല്‍ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: മുഹമ്മദ ്(റ) നോട് അലിയ്യുല്‍ മദീനി (റ), യഹ്യബ്നു മഈന്‍ (റ) എന്നീ രണ്ടു വ്യക്തികളില്‍ കൂടുതല്‍ ഹദീസ് മന:പാഠമുള്ള വ്യക്തി ആരാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇപ്രകാരം മറുപടി നല്‍കി. “കൂടുതല്‍ ഹദീസ് ശേഖരിച്ച വ്യക്തി അലിയ്യുല്‍ മദീനി (റ) യും ഹദീസിന്റെ ബലാബലം കൊണ്ട് കൂടുതല്‍ ജ്ഞാനി യഹ്യബ്നു മഈനു (റ) മാണ്. എന്നാല്‍ അവരേക്കാളെല്ലാം കൂടുതല്‍ ഹദീസ് ശേഖരിച്ച വ്യക്തിയാണ് അഹ്മദ് ബ്നു ഹമ്പല്‍ (റ). അവര്‍ വിജ്ഞാനത്തിന്റെയും മനഃപാഠത്തിന്റെയും കര്‍മ്മശാസ്ത്രത്തിന്റെയും ഉടമയായിരുന്നു” (കിതാബുല്‍ ജര്‍ഹി വത്തഅ്ദീല്‍: വാ:1, പേ:294 ).
ഇമാം സുയൂഥി (റ) അബൂസര്‍അയില്‍ നിന്നുദ്ധരിക്കുന്നു. അഹ്മദ്ബ്നു ഹമ്പല്‍ (റ) പത്തു ലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയിരുന്നു. ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് താങ്കള്‍ ഇങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് ഇപ്രകാരം മറുപടി നല്‍കി. ഞാന്‍ അഹ്മദ്ബ്നു ഹമ്പലു (റ) മായി നേരില്‍ സം സാരിച്ചതും അവരില്‍ നിന്ന് എല്ലാ അദ്ധ്യായങ്ങളും പഠിച്ചതുമാണ് എന്റെ രേഖ. (തദ്രീബുര്‍റാവി: വാ:1, പേ:50).
തദ്രീബുര്‍റാവി തന്നെ വാ:1, പേ:100ല്‍ പറയുന്നു: “അഹ്മദ്ബ്നു ഹമ്പല്‍ (റ) പ്രസ്താവിച്ചു. ഏഴു ലക്ഷത്തില്‍പരം ഹദീസുകള്‍ സ്വഹീഹായി വന്നിട്ടുണ്ട്. ഏഴ് ലക്ഷത്തി അന്‍പതിനായിരത്തിലധികം വരുന്ന ഹദീസുകളില്‍ നിന്നാണ് എന്റെ മുസ്നദിനെ ഞാന്‍ ക്രോഡീകരിച്ചത് ”.
സഈദുബ്നു അംറില്‍ (റ) നിന്ന് ഇബ്നു അബീ ഹാതിം നിവേദനം. അവര്‍ പറഞ്ഞു: താങ്കളാണോ അഹ്മദ്ബ്നു ഹമ്പലാണോ കൂടുതല്‍ ഹദീസ് മനഃപാഠമാക്കിയതെന്ന് ഞാന്‍ അബൂസര്‍അയോട് ചോദിച്ചു. അബൂസര്‍അ (റ) ഇപ്രകാരം പ്രതികരിച്ചു. അഹ്മദ് ബ്നു ഹമ്പല്‍ തന്നെ. ഇതു താങ്കള്‍ക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു എന്ന് വീണ്ടും ചോദിച്ചതിന് അവിടുന്ന് ഇങ്ങനെ പ്രതിവചിച്ചു. അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ ഗ്രന്ഥങ്ങളിലൊന്നും ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ നാമങ്ങളും ചരിത്രങ്ങളും ഇല്ല. അവ മുഴുക്കെയും അവരുടെ ഹൃദയത്തിലായിരുന്നു. ഇപ്രകാരം മനഃപാഠമാക്കാന്‍ ശേഷിയുള്ളവനല്ല ഞാന്‍”. (കിതാബുല്‍ ജര്‍ഹിവത്തഅ്ദീല്‍: വാ:1, പേ:296)
അബൂസര്‍അ (റ )യില്‍ നിന്നു നിവേദനം: “അഹ്മദ്ബ്നു ഹമ്പല്‍ (റ) വഫാത്തായ ദിവസം അവിടു ത്തെ ഹദീസ് ഗ്രന്ഥങ്ങളുടെ കണക്ക് നോക്കിയപ്പോള്‍ അവ പന്ത്രണ്ട് ചുവടുകള്‍ വരുന്നതായിരുന്നു. അവയില്‍ നിന്നുള്ള ഒന്നിന്റെ മുകളിലും മുസ്നദു ഫുലാന്‍ (ഇന്നയാള്‍ മുഖേനയുള്ള ഹദീസുകള്‍) എന്നെഴുതിവെച്ചിട്ടില്ല. അതുപോലെ അവ ഒന്നിന്റെ ഉള്ളിലും നിവേദക പരമ്പരയും വിവരിച്ചിട്ടില്ല. അതെല്ലാം അവിടുത്തെ വിശാലമായ മനസ്സില്‍ സൂക്ഷിപ്പുണ്ടായിരുന്നു” (ത്വബഖാത്: വാ:1, പേ:200).
ഹര്‍മലതു (റ) പറയുന്നു. “ഇമാം ശാഫിഈ (റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. ബഗ്ദാദില്‍ നിന്ന് ഞാന്‍ പുറപ്പെടുമ്പോള്‍ അഹ്മദ്ബ്നു ഹമ്പലി (റ) നേക്കാള്‍ കര്‍മ്മ ശാസ്ത്രത്തിലും പാണ്ഢിത്യത്തിലും ശ്രേഷ്ഠതയിലും മുന്‍പന്തിയിലുള്ള മറ്റൊരാളെ ഞാനവിടെ പ്രതിനിധിയാക്കിയിട്ടില്ല” (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:432).
ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ പുത്രന്‍ അബ്ദുല്ലാഹ് (റ) പറയുന്നു: “എന്റെ പിതാവ് ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു. പ്രബലമായ ഹദീസുകള്‍ കൊണ്ട് കൂടുതല്‍ ജ്ഞാനി താങ്കളാണെന്നും സ്വഹീഹായ ഹദീസ് ലഭിച്ചാല്‍ എനിക്കറിയിച്ചു തരണമെന്നും ഇമാം ശാഫിഈ (റ) പിതാവിനോട് പറയാറുണ്ടായിരുന്നു” സിയറ്: വാ:10, പേ:33, ഹില്‍യത്ത്: വാ:9, പേ:170, ത്വബഖാതുല്‍ ഹനാബില: വാ:1, പേ:282, ശദറാതുദ്ദഹബ്: വാ:2, പേ:10 എന്നിവ നോക്കുക.
അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് പുത്രന്‍ അബ്ദുല്ലാഹ് (റ) തന്നെ ഉദ്ധരിക്കുന്നു.: “ഇമാം ശാഫിഈ (റ) ഇപ്രകാരം പറയാറുണ്ടായിരുന്നു. നമ്മള്‍ അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് ഹദീസ് കേട്ടതിനേക്കാള്‍ എത്രയൊ അധികം ഹദീസുകള്‍ അഹ്മദ്ബ്നു ഹമ്പല്‍ (റ) നമ്മളില്‍ നിന്ന് കേട്ടിട്ടുണ്ട്”. അബ്ദുല്ലാഹ് (റ) തുടരുന്നു. “ഇമാം ശാഫിഈ (റ) യുടെ കിതാബുകളില്‍ ഒരു യോഗ്യന്‍ എന്നോട് ഹദീസ് പറഞ്ഞു” എന്ന് പറയുന്നിടത്ത് വിവക്ഷിക്കുന്നതു എന്റെ പിതാവിനെയാണ് ” (താരീഖു ഇബ്നി അസാകിര്‍: വാ:2, പേ:38 ).
“മുഖദ്ദിമതു ബയാനി ഖത്വഇ മന്‍ അഖ്ത്വഅ അലശ്ശാഫിഈ”പേ:22 ല്‍ പറയുന്നു: “എന്നാല്‍ ഇമാം ശാഫിഈ (റ) യുടെ ഉപര്യുക്ത വാക്കിലും ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ പാണ്ഢിത്യം ഇമാം ശാഫിഈ (റ) സമ്മതിച്ചതിലും ഇമാം ശാഫിഈ (റ) ക്ക് ഹദീസ് പാണ്ഢിത്യമില്ലെന്നതിനു യാതൊരു രേഖയുമില്ല. പ്രത്യുത അത് ഇമാം ശാഫിഈ (റ) യുടെ വിനയത്തെ കുറിക്കുന്നതു മാത്രമാണ്. ഇബ്നു അബീ ഹാതിമി (റ) ന്റെ മനാഖിബുശ്ശാഫിഈ 95 നോക്കുക. അബ്ബാസുബ്നു മുഹമ്മദി (റ) ല്‍ നിന്ന് നിവേദനം: യഹ്യബ്നു മഈന്‍ (റ) ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടു. ഞാന്‍ അഹ്മദ്ബ്നു ഹമ്പലി (റ) നെ പോലെയാകണമെന്നാണ് ജനങ്ങള്‍ ഉദ്ദേശിക്കുന്നത്. അല്ലാഹുവാണ് സത്യം. അഹ്മദ്ബ്നു ഹമ്പലി (റ) നെ പോലെയാകാന്‍ ഞാനൊരിക്കലും ശേഷിയുള്ളവനല്ല. (കിതാബുല്‍ ജര്‍ഹിവത്തഅ്ദീല്‍: വാ:1, പേ:298)
“ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ഹിജ്റ 241 റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്ന് വെള്ളിയാഴ്ചയാണ് വഫാത്തായത്. അന്നവര്‍ക്കു 79 വയസ്സുണ്ടായിരുന്നു”. (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:32).
ഇബ്നു അബീ ഹാതിം (റ) പറയുന്നു. “അബൂസര്‍അ (റ) ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടു. ഭരണാധികാരിയായ മുതവക്കില്‍ അഹ്മദ്ബ്നു ഹമ്പലിന്റെ ജനാസ നിസ്കാരം നിര്‍വ്വഹിച്ച സ്ഥലം അളന്നു നോക്കാന്‍ കല്‍പിച്ചുവെന്നും അപ്പോള്‍ 25 ലക്ഷം പേര്‍ക്ക് നില്‍ക്കാന്‍ മാത്രം വിസ്തീര്‍ണ്ണമുള്ളതായിരുന്നു ആ സ്ഥലമെന്നുമുള്ള റിപ്പോര്‍ട്ട് എനിക്ക് ലഭിച്ചു”. (ത്വബഖാത്: വാ:1, പേ:204).
മദ്ഹബിന്റെ ഇമാമുകളെക്കാള്‍ കൂടുതല്‍ ഹദീസ് പാണ്ഢിത്യമുള്ളവരാണെന്ന് ഇന്നു ചിലര്‍ വിശേഷിപ്പിക്കുന്ന ഇമാം ബുഖാരി (റ), മുസ്ലിം തുടങ്ങിയവരുടെ ഹദീസ് പാണ്ഢിത്യത്തെ സംബന്ധിച്ച് ഇമാം സുയൂഥി (റ) രേഖപ്പെടുത്തുന്നതു കാണുക. ഇമാം ബുഖാരി (റ) പ്രസ്താവിച്ചു: “സ്വഹീഹായ ഒരു ലക്ഷം ഹദീസുകളും അല്ലാത്ത രണ്ടു ലക്ഷം ഹദീസുകളും ഞാന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ട്”. ഇമാം മുസ്ലിം (റ) പറഞ്ഞു: “എന്റെ ഈ സ്വഹീഹിന്റെ രചന നടത്തിയിരിക്കുന്നത് ഞാന്‍ കേട്ട മൂന്നു ലക്ഷം ഹദീസുകളില്‍ നിന്നാണ്’”. ഇമാം അബൂദാവൂദ് (റ) പറഞ്ഞു: “നബി (സ്വ) യില്‍ നിന്നുള്ള അഞ്ചു ലക്ഷം ഹദീസുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍ നിന്നാണ് ഞാന്‍ എന്റെ കിതാബുസ്സുനന്‍ രചിച്ചത്”. ഇമാം ഹാകിം റ) തന്റെ മദ്ഖലില്‍ പറഞ്ഞു. “ഇന്നുള്ള ഹദീസ് പണ്ഢിതന്മാരില്‍ ഏതൊരു വ്യക്തിയും അഞ്ചു ലക്ഷം ഹദീസുകള്‍ മനഃപാഠമാക്കിയവരാണ് ” (തദ്രീബുര്‍റാവി: വാ:1, പേ:50).
മദ്ഹബിന്റെ ഇമാമുകളെ ആക്ഷേപിക്കുന്നവര്‍ വലിയ ഹദീസ് പണ്ഢിതരായി കണ്ട ഇവരെല്ലാം ഹദീസ് മനഃപാഠത്തില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്ക് താഴെയാണെന്നാണ് വസ്തുത. അതുകൊണ്ട് തന്നെയാണ് ഇവരാരും തന്നെ ഇജ്തിഹാദ് പദവി അവകാശപ്പെടാതിരുന്നത്. പ്രത്യുത ഇവരെല്ലാം ശാഫിഈ മദ്ഹബ് അംഗീകരിച്ചവരായിരുന്നു. ഇതു ആക്ഷേപകരുടെ പുസ്തകം തന്നെ അംഗീകരിച്ചതാണ്. അതു കൊണ്ടാണ് ശാഫിഈ മദ്ഹബിലെ പ്രഗത്ഭ ഹദീസ് പണ്ഢിതരുടെ മാത്രം ചരിത്രങ്ങള്‍ ക്രോഡീകരിച്ച ഇമാം സുബ്കി (റ) യുടെ ത്വബഖാതുശ്ശാഫിഇയ്യയിലും മറ്റും ഇവരുടെ നാമങ്ങള്‍ ഉള്‍കൊള്ളിച്ചത്.
 🌹🌹🌹🌹🌹🌹

ത്വരീഖതും സാധാരണക്കാരും

( *ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0🍔🍿🍔🍿🍔🍿

ത്വരീഖതും
സാധാരണക്കാരും
-------  ------
ശരീഅതിന്റെ കാര്യത്തിലുള്ള അസാധാരണമായ കണിശതയും
സുക്ഷമതയുമാണു ത്വരീഖത്.

 സാധാരണക്കാരന്റെ ജീവിതത്തിൽ
പൂർണാർത്ഥത്തിൽ ഇതു പ്രായോഗികമാക്കുക ദുഷ്കരമാണ്,

 ദീനീവിഷയത്തിൽ പ്രാഥമിക നാനം തന്നെ ഉറക്കാത്തവനാണല്ലോ സാധാര
ണക്കാരൻ, .

 അവന്റെ വീക്ഷണ-വിചാര വൃത്തം വളറെ ചെറുതായിരിക്കും.
പണ്ഡിതനു കിട്ടുന്ന അവബോധം അവനു കിട്ടുക പ്രയാസമാണ്.

മതത്തിന്റെ എല്ലാ കാര്യത്തിലും സ്ഥിതി ഇതാണെന്നിരിക്കെ സങ്കീർണത നിറ
ഞ്ഞ തസ്വവുഫിന്റെയും ത്വരീഖതിന്റെയും കാര്യത്തിൽ പറയാനില്ലല്ലോ.

മനുഷ്യനെ അവന്റെ ബുദ്ധിയുടെ തോതനുസരിച്ചു സമീപിക്കണ
മെന്ന് ഇസ്ലാം നിർദേശിക്കുന്നു. ഓരോരുത്തർക്കും ഉൾക്കൊള്ളാവുന്നവ
മാത്രം ശരിയായ രൂപത്തിലും അളവിലും അവതരിപ്പിക്കണമെന്നാണ്
ഇസ്ലാമിന്റെ നിലപാട്. വിശ്വാസകാര്യത്തിൽ വരെ ഇസ്ലാം സ്വീക
രിച്ച നയമിതാണ്. ഈ നയം ലംഘിക്കപ്പെടുന്നിടത്തു മനുഷ്യൻ വഴി
തെറ്റുമെന്ന് ഇസ്ലാം കണക്കാക്കുന്നു, ത്വരീഖതിന്റെ കാര്യത്തിൽ മാത്രം
ഈ തത്വത്തിനു പ്രസക്തിയില്ലെന്നു വാദിക്കുന്നതിൽ കഴമ്പില്ല.
അതുകൊണ്ടു ത്വരീഖതിന്റെ വ്യവസ്ഥാപിതമായ മാർഗനിർദേശങ്ങൾ
അപ്പടി സാധാരണക്കാരനിൽ അടിച്ചേൽപിക്കുന്നത് അനുചിതമാണ് വിപരീതഫലമാണ് അതുളവാക്കുക.

ത്വരീഖതിന്റെ ചരിത്രത്തിൽ പൊതുജനങ്ങൾക്കു സാർവത്രികമായ
പ്രാധാന്യം നൽകപ്പെട്ടതിനു രേഖയില്ല. അതേ സമയം, തർബിയതിന്റെ പദ
വിയിൽ വിരാജിച്ച മഹാന്മാർ തങ്ങളുടെ ആത്മകാന്തി കൊണ്ടു അധമ
രായ പലരെയും ഉയരങ്ങളിൽ എത്തിച്ചിട്ടുണ്ട്. തർബിയതിന്റെ തലത്തി
ൽ സാധാരണകാരനെ ചേർത്ത് ത്വരീഖത് വിപുലപ്പെടുത്തണമെന്ന്
ഏതെങ്കിലും മഹാൻ ആവശ്യപ്പെട്ടതായി കാണാനുമാവില്ല. സത്യമായ
ത്വരീഖതിൽ ചേരുന്നവരെ സാധാരണക്കാരന് ഉൾക്കൊള്ളാനാകാത്ത
പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വൈജ്ഞാനിക ചർച്ച
കൾക്കും വിധേയമാക്കിയിരുന്നതായാണു ചരിത്രം '

 തർബിയത് നൂറ്റാ
ണ്ടുകൾക്കു മുമ്പുതന്നെ നിറുത്തിവെച്ചെന്നും യുവസമൂഹംഈമേഖ
ലയിൽ കാലുകുത്തുന്നതു പാടെ കുറഞ്ഞു പോയെന്നുമൊക്കെ ഇമാം
സുറൂഖും ഖുശൈരിയും പറഞ്ഞത് ഇതിനു മതിയായ തെളിവാണ്.
പൊതുജനത്തിന്റെ ആവശ്യം ശരീഅത്താണ്. വിശ്വാസപരമായും
കർമപരമായും പാകപ്പെടാത്തവനായിരിക്കും സാധാരണക്കാരൻ. നിസ്
കാരത്തിന്റെ കാര്യത്തിൽ തന്നെ നിബന്ധനകൾ കൃത്യമായി പാലിക്കാൻ
അവൻ അറിവുള്ളവനായിരിക്കില്ല. ഇത്തരമൊരാളെ ത്വരീഖതിൽ മുരീ
ദാക്കണമെന്നു ശഠിക്കുന്നതു ബുദ്ധിക്കു നിരക്കുന്നതല്ല.

 ത്വരീഖത് നന്നാ
യവരെ ആത്മീയമായി ഉയരങ്ങളിലെത്തിക്കാൻ സഹായിക്കുന്ന സരണി
യാണ്.

 കള്ളുകുടി, പെണ്ണുപിടി, പലിശ വാങ്ങൽ തുടങ്ങിയവ നിറുത്തൽ ചെയ്യുക
ക ശരീഅതിന്റെ പ്രബോധന വിഷയമാണ്. അതുപോലെ, നിസ്കരിക്കാത്തവൻ നിസ്കാരം തുടങ്ങേണ്ടതു ശരീഅതിന്റെ ആവശ്യവും
മാണ്.

ത്വരീഖതിന്റെ ആവശ്യം നേരത്തെ തന്നെ നിസ്കരിച്ചു കൊണ്ടിരി
ക്കുന്നവരുടെ നിസ്കാരത്തിൽ അന്യചിന്തകൾ വെടിഞ്ഞു
വിൽ ലയിക്കാൻ പ്രരിപ്പിക്കലാണ്. ശരീഅത്തിൽ വട്ടപ്പജ്യമായവനെ ത്വരീഖത്തിലേക്കു തള്ളി വിടുന്നതു സമുദ്ര സഞ്ചാരം ഉദ്ദേശിക്കു
ലില്ലാതെ കടലിൽ തള്ളുന്നതിനു തുല്യമാണ്.

ത്വരിഖത് വയറ്റിൽ പിഴുപ്പിനുള്ള വകയായി ധരിച്ചവർക്ക് ഇതിനു സാധിക്കു-


സാധാരണക്കാരൻ
വിശേഷക്കാരൻ എന്നിങ്ങനെ രണ്ടു വിഭാഗത്തെ
ൽ അവതരിപ്പിച്ചതു കാണാം. "അവാമുന്നാസ്' എന്ന സജ്ഞ ഉപ
യോഗിച്ചാണു സാധാരണ പൊതുജനത്തെ പരിചയപെടുത്തുന്നത്.
മറ്റുള്ളവരെ പറ്റി
ഖവാസ്' എന്നും പറയും.

ഖവാസ്വിൽ തന്നെ കൂടുതൽ ഉന്നതങ്ങൾ കരസ്ഥമാക്കിയവരെ 'ഖവാസുൽ ഖവാസ് എന്ന് പിന്നെയും വകതിരിക്കാവുന്നതാണ്.
. ഇത്തരമൊരു വകതിരിവ് ആവശ്യമായി വന്നത് തസ്വവുഫിന്റെ കാര്യത്തിൽ സാധാരണക്കാരന്റെ അതിരും വരമ്പും വെക്തമാക്കാനാണ്.
ഖുർആൻ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

.

"തഖ്വവ  എന്ന ആധ്യാത്മ ആശയ ത്തെ ഉദാഹരണമായെടുത്താൽ
ഇക്കാര്യം വ്യക്തമാകുന്നതാണ്. തഖ്വ പരി, ശുദ്ധ ദീനിന്റെ
നാരായ വേരാ
ണെന്നതിൽ ആർക്കും തർക്കമില്ല. ശരീഅത്തിലും തരിഖതിലും തഖ്വ
യാണു പ്രധാനം. സാധാരണക്കാരനും അസാധാരണക്കാരനും, അസാ
ധരണക്കാരിൽ അസാധാരണക്കാരനും തഖ്വവ വേണം. എന്നാൽ ഈ
മൂന്നുവിഭാഗത്തിനും തഖ്വവ വ്യത്യസ്തമാണ്.

അല്ലാമാ അഹ്മദ് ളിയാ
ഉദ്ദീൻ പറയുന്നതു കാണുക:

"ഇസ്ലാമിൽ തഖ്വവഎന്നു പറഞ്ഞാൽ ദുൻയാവിന്റെയും അഖിറത്തിന്റെയും അപകടങ്ങളെ കാത്തു രക്ഷിക്കലാണ്. ഇത് ഏറെ
വ്യാപ്തിയുള്ളതും ഏറ്റക്കുറച്ചിലുകൾക്കു വിധേയവുമാണ്. തഖ്വയുടെ
ഏറ്റവും താഴ്ന്നപടി ശിർകിൽ നിന്നുള്ള മോചനമാണ്. ഏറ്റവും ഉയർന്ന
പടി നിരോധനപരമായ ശാസനകളുടെ പേരിൽ വരുന്ന ശിക്ഷയെ കാത്തു
രക്ഷിക്കലും.

എന്നാൽ ഹഖീഖതിന്റെ വാക്താക്കളുടെ വീക്ഷണത്തിൽ
തഖ്വ രൂപപ്പെടണമെന്നുണ്ടെങ്കിൽ മേൽ പറഞ്ഞതിനു പുറമെ അലാ
ഹുവല്ലാത്തവയിൽ വ്യാപ്രത മാകുന്നതിൽ നിന്നു മനസ്സിനെ പ്രതി
രോധിക്കലും പരിപൂർണമായി അവനിലേക്ക് അലിഞ്ഞുചേരലും
ഉൾപ്പെടും.

വിധിപ്രകാരം തഖ്വവ പുലർത്തണമെന്ന ഖുർആനിക ആജ്ഞ
യുടെ പൊരുൾ ഇതാകുന്നു. തഖ്വവ ഉണ്ടാകാൻ വ്യക്തവും അവ്യക്തവു
മായ ശിർക്കിൽ നിന്നു മോചിതനാവേണ്ടതുണ്ട്. വ്യക്തവുംഅവ്യക്ത
വുമായ ശിർക്കിന്റെ തോതു വ്യക്തികൾക്കനുസരിച്ചു മാറി വരും.

സാധാരണക്കാരനെ സംബന്ധിച്ചു വ്യക്തമായ ശിർക്ക് എന്നു പറയുന്നതു തനികുഫ്റ് അഥവാ സത്യ നിഷേധ മാകു ന്നു

. അവ്യക്ത മായ ശിർക്ക്
നാവുകൊണ്ട് അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും അകത്തളം
അല്ലാഹുവല്ലാത്തവയിൽ പിടികൊടുക്കലുമാണ്. സാധാരണക്കാരെ
സംബന്ധിക്കുന്ന അവ്യക്തമായ ഈ പങ്കുചേർക്കലാണ് അസാധാരണ കാരുടെ(ഖവാസ്വിന്റെ) വെക്തമായ ശിർക് ദുൻയാവിലേക്കും
 ഭൗതികമാർഗങ്ങളിലേക്കും തിരിയലാകുന്നു.

ഖവാസിെന്റെ സുൽഖവാസിന്റെ വെക്തമായ ശിർക്ക് '


ഇവരുടെ അവ്യക്തമായ ശിർക്ക് പരലോക സുഖത്തിലേക്ക് കണ്ണ്
നടലും ഇബാദത്തു കൊണ്ടു ശിക്ഷ-രക്ഷകളെ ലക്ഷ്യം വെക്കലുമാണ് '

 ഈ വിഭാഗമാകുന്നു ദൂരങ്ങൾ താണ്ടിക്കടന്ന സമീപസ്ഥർ.

ഈമൂന്നു കൂട്ടരുടെയും പരലോക ഫലങ്ങളെക്കുറിച്ചു ഖുർആൻ പരാമർ
ച്ചിട്ടുണ്ട്. (ജാമിഉൽ ഉസൽ: 326, )

ഈ പറഞ്ഞതനുസരിച്ച് 
ത്വരീഖതിന്റെ മഹത്തായ പദവി നേടി
വർക്കു ശിർക്കായി തീരുന്നവ (ശിക്ഷ-രക്ഷ-സ്വർഗ-നരക ലക്ഷ്യം)
സാധാരണക്കാരായ നമുക്കു ലകഷ്യമായി മാറുന്നു.

 തഖ്വവയെക്കുറിച്ച്
വിശദീകരിക്കുമ്പോൾ ഇമാം ഖുശൈരി(റ) പറയുന്നത് കാണുക;

തഖ്വയുടെ അടിത്തറ ശിർക്ക് സംഭവിക്കുന്നതു തട
ന്നു. ശേഷം കുറ്റങ്ങളും കുറവുകളും ഭവിക്കുന്നതിനെ കാക്കലാണ്.

തുടർന്ന് വരുന്ന പദവി, ഹറാമോ ഹലാലോ എന്നു വ്യക്തമല്ലാത്തവ
ഒഴിവാക്കലും പിന്നെ അനാവശ്യമെന്നു തോന്നുന്നവ മുഴുക്കഴിവാക്കലുമാകുന്നു. (രിസാല: 52)

തഖ്വവയെ പരാമർശിക്കവെ ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക:
തഖ്വവയുടെ പദവികൾ മൂന്നാകുന്നു. ഒന്ന് ശിർക്കിനെ സൂക്ഷിക്കൽ.

രണ്ട്, ബിദ്അതിനെ സൂക്ഷിക്കൽ

. മൂന്നാമത്തതു ശാഖാപര
യ കുറ്റങ്ങളെ സൂക്ഷിക്കൽ,

 ദുർവൃത്തികൾ രണ്ടിനമാണ്. ഒന്ന് അടിസ്ഥാനപരമായവ. തനിച്ച പാപങ്ങളാണിത്.

രണ്ടാമത്തേത് അടിസ്ഥാനപരമല്ലാ
ത്തവ. ഹലാലിൽ നിന്നു തന്നെ ആവശ്യത്തിനപ്പുറം വരുന്നവഈ ഇഗണത്തിൽ പെടുന്നു. ഇതിൽ ഒന്നാമത്തിതിനെ സൂക്ഷിക്കൽ നിർബ്
ന്ധമാണ്. ഈ സൂക്ഷ്മത ഒഴിവാക്കിയാൽ ശിക്ഷ ഉറപ്പാണ്. രണ്ടാമ
അത് ഉത്തമമായ തഖ്വയാണ്. ഇത് ഉപേക്ഷിച്ചാൽ ആക്ഷേപിതനായി
തീരും. ഒന്നാമത്തെ തഖ്വവ നിലനിറുത്തിയാൽ ഒന്നാമത്തെ പദവി നേടാം.
അനുസരണത്തിന്റെ നേരായ മാർഗമാകുന്നു അത്.

രണ്ടാമത്തെ തഖ്വ
കൊണ്ടുവന്നാൽ ഉന്നത പദവി നേടാവുന്നതാണ്. കുറ്റങ്ങൾ ഉപേ
ക്ഷിക്കുക, ആവശ്യമില്ലാത്തവ ഒഴിവാക്കുക എന്നിങ്ങനെ രണ്ടിനം തഖ്വവ
ഒരാൾക്ക് ഒരുമിച്ചുകൂട്ടാനായാൽ അവൻ തഖ്വവ എന്ന ആശയത്തെ
പൂർത്തീകരിച്ചതായി പറയാം.” (റൗളതുത്ത്വാലിബീൻ: 228

ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു കാര്യം വ്യക്തമായി. ആധ്യാത്മ
കാര്യത്തിൽ സാധാരണക്കാർ, അസാധാരണക്കാർ എന്ന വേർതിരിവു
പണ്ഡിത ലോകം അംഗീകരിച്ചതാണ്.


 ഇസ്ലാമിന്റെ നാരായവേര് എന്നു പറയാവുന്നതഖ്വയുടെ കാര്യത്തിൽ തന്നെ കഥ ഇതാണെന്നിരിക്കെ
ത്വരീഖത്ത് എല്ലാവർക്കും സ്വീകാര്യമാണെന്നും നിർബന്ധമാണെന്നും വരുത്തി
' വേണ്ടത്ര വിവരമില്ലാത്തവരെ ത്വരീഖത്തിലേക്കു വലിച്ചിഴക്കു
നതു നീതീകരിക്കാവുന്നതല്ല.

കഴിവിനപ്പുറത്തേക്ക് ആജ്ഞകൾ വെക്കുന്ന മതമല്ല ഇസ്ലാം. ഇതു
ഖുർആൻ തന്നെതന്നെ പറഞ്ഞിട്ടുണ്ട്

  ത്വരീഖതിന്റെ ലോകത്തെ തഖ്വയും
നിസ്കാരവുമൊക്കെ കടുത്ത നിയമങ്ങൾ ഉൾക്കൊള്ളുന്നവയാണ്. അവ
പാലിക്കാൻ ഒരു സാധാരണക്കാരനു സാധിക്കില്ല. അതുകൊണ്ടാണല്ലോ
അവർ സാധാരണക്കാരായത്. അതുകൊണ്ട് അത്തരക്കാരെ ത്വരീഖതി
ലേക്കു ചേർക്കുന്നതിൽ തത്രപ്പെടുന്നതു വങ്കത്തമാണ്. ഖുർആൻ പറ
യുന്നതു കാണുക:
“നിങ്ങൾ കഴിയുന്ന വിധത്തിൽ അല്ലാഹുവിനു തഖ്വ ചെയ്യുവീൻ."
(സൂറതുത്തഗാബുൻ: 16)

ഖുർആന്റെ ഈ ആജ്ഞയെ പരാമർശിച്ച്
ഇസ്മാഈലുൽഹിഖി(റ) പറയുന്നു: “ഇബ്നു അത്വാഉല്ലാ പറഞ്ഞു:

ഖുർആന്റെ കൽപന പ്രതിഫലം കൊണ്ട് അല്ലാഹുവിനെ തൊട്ടു സംത്യപ്തരാവുന്നവരോടാണ്.

 എന്നാൽ അല്ലാഹുവിനെ കൊണ്ടല്ലാതെസംത്യപ്തരാകാത്തവരോടുള്ള ആജ്ഞ "വിധിപ്രകാരം നിങ്ങൾ തഖ്വവ ചെയ്യു
വീൻ" എന്നതാണ് '

 തഖ്വവയുടെ കാര്യത്തിൽ അബ്റാറും (നല്ല ജനങ്ങൾ) മൂഖർറബീങ്ങളും (സമീപസ്ഥർ )തമ്മിലുള്ള അന്തരത്തിലേ
ക്കാണു മഹാൻ സൂചന നൽകുന്നത്.

 “കഴിയുന്നമാതിരി തഖ് ചെയ്യൂ എന്നത്അബ്റാറിനെ ഉദ്ദേശിച്ചും

വിധിപ്രകാരം തഖ് ചെയ്യു'എന്നതു
സമീപസ്ഥരെ ഉദ്ദേശിച്ചുമാണ്. സമീപസ്ഥരുടെ സ്ഥിതി ആലങ്കാരികമായ

ഈ ഉണർചയിൽ നിന്നു പറ്റെ പുറത്തു കടക്കലാണ്. അതത്ര തഖ്വ
യുടെ യാഥാർത്ഥ്യവും ഹഖും.” (റൂഹുൽബയാൻ: 10/20 )


സാധാരണക്കാരന്റെയും പ്രത്യേകക്കാരുടെയും തഖ്വയെ വിശുദ്ധ
ഖുർആൻ തന്നെ വേർതിരിച്ചിരിക്കുന്നതാണിവിടെ കാണുന്നത്. കഴി
യുന്നമാതിരി തഖ്വവ ചെയ്താൽ മതിയെന്ന ഖുർആന്റെ നിലപാട് കഴി
യാത്ത വിധത്തിലുള്ള തഖ്വ പൊതുജനത്തിൽ നിന്ന് ഉണ്ടാകണമെന്നു
ശഠിക്കുന്നതിൽ അർത്ഥമില്ലെന്നു വ്യക്തമാക്കുന്നു.

ത്വരീഖതിന്റെ പേരിൽ
ഇത്തരം അടിച്ചേൽപിക്കലുകൾ നടത്തുന്നതു തെറ്റാണ്.
.
സാധാരണക്കാരനെ ത്വരീഖതിലേക്കു തള്ളിവിടുന്നതിലെ മറ്റൊരാ
പത്ത് ഇസ്ലാമികാനുഷ്ഠാനകാര്യങ്ങളിലെ മുൻഗണനാക്രമം തെറ്റിക്കു
ന്നുവെന്നതാണ്. സാധാരണക്കാരന് ഒന്നാമത്തെ ബാധ്യത ശരീഅതിന്റെ
ബാഹ്യനിയമങ്ങൾ പരമാവധി പഠിക്കലും തെറ്റുകൂടാതെ കർമങ്ങൾ
നിർവഹിക്കലുമാണ്.

ഇതിനു തന്നെ സമയം കിട്ടാത്തവനെ ആത്മജ്ഞാ
ന രഹസ്യങ്ങൾ പഠിപ്പിക്കാൻ കൈപിടിച്ചാനായിക്കുന്നതു മതം നിക്ഷ
 യിച്ച മുൻഗണനാക്രമത്തിനോടുള്ള വെല്ലുവിളിയാണ്.

ശരീഅതില്ലാതെ
ത്വരീഖതില്ല. ശരീഅത്ത് -ത്വരീഖത്ത്-ഹഖീഖത്ത് എന്ന ക്രമം തെറ്റിക്കു
ന്നിടത്ത് പതനം എളുപ്പമാകും. നവജാത ശിശുവിനു ആട്ടിറച്ചി പൊരിച്ചു നൽകുന്ന അനുഭവമാണ് ഇതുമൂലം ഉണ്ടാവുക. ആട്ടിറച്ചി മോശമായതല്ല അത്യാഹി
തം സംഭവിക്കാൻ കാരണം,

അത് ഉൾക്കൊള്ളാൻ കുഞ്ഞ് പാകപെടാത്തതാണ് പ്രശ്നം.

 ഇതുപോലെ, തരീഖതിനു പാകപ്പെടാ
ലേക്കു തള്ളിവിട്ടാൽ അവന്റെ ജീവിതം താളംതെറ്റും.

ത്വരീഖത്ത്
ധാരണക്കാരനു നിർദ്ദേശിക്കുന്നവർ എന്തുകൊണ്ട് അത്
പറ്റില്ലന്ന വസ്തുത ചിന്തിക്കണം.

 ഇമാം ഗസ്സാലി(റ) പറയുന്നതു
കാണുക: സാധാ സാധാരണക്കാരനു ന
നക്കാരന് അഗാധഅർത്ഥതലങ്ങളുള്ള വിജ്ഞാനം ഒരി
ക്കലും കൈമാറരുത്. അത്യാവശ്യമായ ഇബാദതുകൾ, ചെയ്യുന്ന തൊഴി
ലൂകളിൽ വിശ്വസ്തനാകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സാമാന്യ
കാര്യങ്ങൾ പഠിപ്പിച്ചു മതിയാക്കണം. അതുപോലെ, അവരുടെ മനസ്സിൽ
സ്വർഗ-നരക-മോഹ-ഭയ ചിന്തകൾ ഖുർആൻ പറഞ്ഞതുപോലെ നിറ
ക്കുകയും വേണം. അതല്ലാതെ, അവർക്കു മുമ്പിൽ ചർച്ചയുടെ കവാടങ്ങൾ തുറന്നിടരുത്. അങ്ങനെ ചെയ്താൽ ജനങ്ങളുടെ നിലനിൽപിനും
ഖവാസ്വിന്റെ നിത്യജീവിതത്തിനും അത്യാന്തേപിക്ഷിതമായ ഭൗതിക
ജീവിത സമ്പാദന മാർഗങ്ങൾ നിലച്ചുപോകും." (ഇഹ്യ; യ 1/58)

ത്വരീഖതിന്റെ അറ്റം കണ്ട ഇമാമാണു ഗസ്സാലി(റ). മഹാനാണു സാധാ
നക്കാരന്റെ ജീവിതരേഖ വരച്ചുകാണിക്കുന്നത്. പൊതുജനത്തിന് ഇത്തരം അഗാധജ്ഞാനമാർഗങ്ങൾ തുറന്നുകൊടുത്താൽ ലോകത്തിന്റെ നിശ്ചലതക്കു തന്നെ അതു കാരണമായേക്കുമെന്നു മഹാൻ ഭയക്കുന്നു.

ത്വരി ഖതിന്റെ പേരുപറഞ്ഞ് ഉള്ള മീൻകച്ചവടം കൂടി നിറുത്തി കുടുംബ
പട്ടിണിയുണ്ടാക്കുന്ന ത്വരീഖത് വ്യവസായങ്ങളെ മുന്നിൽ കാണുക
യാണ് മഹാൻ.

ത്വരീഖതിന്റെ ഭാഗമായി വരുന്ന ആശയങ്ങൾ സാധാരണ കാരനിൽ വി പ
രീതഫലം സ്യഷ്ടിക്കുമെന്ന വാദ കാരനാണ് ഇമാം ഗസ്സാലി റ.
ത്വരീഖതതിൽ പ്രധാനമായ ഏകാന്തവാസത്തെ ( ഉസ്ലത്ത് )
പരാമർശിച്ച് ഇമാം പറയുന്നത് കാണുക: "

ദീനീ വിജ്ഞാനം പഠിക്കുന്നതിനു ബുദ്ധിയും സാഹജര്യവും ഒത്ത
ഒരാൾക്ക് പഠനത്തിനു മുമ്പ് ഏകാന്തവാസം അങ്ങേ അറ്റത്തെ പരാജയം വരുത്തും
, ഇതു കൊണ്ടാണ് ഇമാം നഖളിയും മറ്റും പറഞ്ഞിരിക്കുന്നത് നീ ആദ്യം ഫിഖ്ഹ് പഠിക്കു. ശേഷം ഉസ്ലതെടുക്കു എന്ന്.

പഠനത്തിന് മുമ്പ്
ഏകാന്തവാസത്തിനു പോയാൽ കുറെ ഉറങ്ങിയും അനാസ്യ ആലോ
ചനകളിലേർപ്പെട്ടും ജീവിതം കഴിഞ്ഞു പോകും.

മാത്രമല്ല ഹൃദയം കൊണ്ടും  ശരീരം കൊണ്ടും താൻ ചെയ്യുന്ന
അനുഷ്ഠാനങ്ങൾ ചതിയിൽ പെട്ടു പോവുന്നത് താനറിയാതെ തന്നെ
അറിവില്ലായ്മ കൊണ്ട് പൊളിഞ്ഞ് പാളി പാകുന്നതുമാണ്.
അവൻഎപ്പോഴും പിശാചിന്റെ പരിഹാസ പാത്രമായി മാറുന്നതാണ് ' താനൊരു ആ
രാധനക്കാരനാണെന്നു നടിക്കാൻ അത് കാരണമാവും'
ഇൽമാണ്
ദീനിന്റെ അടിത്തറ. സാധാരണക്കാരനും വിവരമില്ലാത്തവനും ഉസ്ലത്ത്
നന്മ വരുത്തുന്നതല്ല. '(ഇഹ്യാഅ്: 2/236 )

ഇമാമിന്റെ ഈ വീക്ഷണം സാധാരണക്കാരനും ത്വരീഖത്തും തമ്മിലെ
ബന്ധത്ത വ്യകതമാക്കി തരുന്നു. സാധാര ക്കാരൻ അത്തരം
ആത്മീയ കാര്യങ്ങളുമായി പെട്ടെന്ന് ഒറ്റയടിക്ക് ബന്ധപെടുമ്പോൾ തെറ്റി
ധാരണ വരാനും പിശാചിന്റെ കെണിയിൽ അകപ്പെടാനും സാധ്യത ഏറെ
യാണ്. ആത്മീയ സംജ്ഞകൾ തെറ്റായി വ്യാഖ്യാനിച്ചും ശറഇനെ തന്നെ
കൈവിട്ടവരുടെ കഥ ഇമാം ഇബ്നു ഹജറിൽ ഹസ്തമി(റ) ഫതാവയിൽ
ഉദ്ധരിച്ചിട്ടുണ്ട്.

 ഇബ്നുഅറബിയെപ്പോലെയുള്ള ആത്മജ്ഞാനികളുടെ ഗ്രന്തങ്ങളുടെ പാരായണം പോലും സാധാരണക്കാരനു യോജിച്ചതല്ലന്നാണു പണ്ഡിത അഭിപ്രായം.

 ഇബ്നു ഹജറിൽ ഹൈതമി
“ഇബ്നു അറബി തങ്ങളെപ്പോലെയുള്ള മഹാന്മാരുടെ ആതമ ജ്ഞാന ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിൽനിന്നു ജനങ്ങളെ തടയണമെന്നത്
നിയമമാകുന്നു.

ആധ്യാത്മ രംഗത്ത് അങ്ങേയറ്റമെത്തിയ, കിതാബ് സുന്നത്തിന്റെ ആഴങ്ങൾ താണ്ടിയ ആരിഫീങ്ങൾക്കല്ലാതെ മനസ്സിലാകാനാകാത്ത പല രഹസ്യങ്ങളും ആ ഗ്രന്ഥങ്ങളിൽ കിടപ്പുണ്ട്. ഇത്തരമൊരു
പദവി എത്തിക്കാത്തവൻ അവ വായിച്ചാൽ കാൽ വഴുതി ആശയകുഴ
പ്പത്തിൽ വീണു പോകുന്നതാണ്. ചില അവിവേവികൾ അവ വായിച്ച്
ഇസ്ലാമിക ശരീഅതിന്റെ ഹാരം കഴുത്തിൽ നിന്നു പൊട്ടിച്ചെറിഞ്ഞ
ശിർക്കിൽ അകപ്പെട്ടതായി നമ്മുടെ അനുഭവത്തിൽ തന്നെയുണ്ട്. വ്യക്ത
മായ പരാജയം എന്നല്ലാതെന്തു പറയാൻ. ഒരു ആത്മജ്ഞാനിക്ക് അവ
ആവശ്യമായതല്ല. മറ്റുള്ളവർക്ക് അതു നോക്കുന്നതിനാൽ ദോഷഫല
ങ്ങൾ ഇല്ലായെങ്കിൽ തന്നെ ഉപകാരം ഏതായിരുന്നാലും ഇല്ലല്ലോ.

അതേസമയം ഇബ്നു അറബീ തങ്ങളുടെ തന്നെ ആത്മ ശിക്ഷണവും സ്വഭാവ
സംസ്കരണവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ ഉണ്ട്. അവ ഇമാം ഗസാലി
(റ)ന്റെയും അബൂത്വാലിബുൽ മക്കിയുടെയുമൊക്കെ കിതാബുകൾ പോ
ലെഇഹപരനേട്ടങ്ങൾക്കുതകുന്നവയാകുന്നു.അത്തരംകൃതികൾപാരായണംചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല."(ഫതാവൽ ഹദീസിയ്യ 210 )
----
മന:ശാസ്ത്രം

-------
സാധാരണരണക്കാർ ത്വരീഖത്തിൽ കുടുങ്ങുകയും പണ്ഡിന്മാരെ പുറം തള്ളുകയും ചെയ്യുന്ന സ്തിതി ഇന്ന് വ്യാപകമാണ്.
വ്യാജ ത്വരീഖത്തുകൾ
 സൃഷ്ടിച്ച മഹാവിപത്തും വഞ്ചനയുമാണിത്.
സാധാരണക്കാർ ഈ
വിഷയത്തിൽ തൽപരരാവുന്ന തിന്
പിന്നിലെ മനശാസത്രം ലളിതമാണ്.


ദീനീവിജ്ഞാനകാര്യത്തിൽവട്ടപൂജ്യമായവർക്കു തരീഖത്തിലെത്തിയാൽ അങ്ങേ അറ്റത്തേ മഹത്വവും വൈജ്ഞാനികമായി ധ്രുതഗതിയിലുള്ള ഉയർച്ചയുംകൈവരുമെന്നാണു പലരും ധരിചരിക്കുന്നത് 'ത്വരീഖത്തിൽ ചേർ
ന്നിട്ടെങ്കിലും തങ്ങൾക്കു പഠിക്കാനാകാത്തതിന്റെ വിടവ് തീർത്ത് പണ്ഡിതന്മാർ കൊപ്പംതിളങ്ങണമെന്ന് അവർ മോഹിക്കുന്നു.

ഇത്തരമൊരു  വിചാരത്തിന്റെ ഫലമായാണു ത്വരീഖതിൽ ചേർന്നവരായി
നടിക്കുന്ന വങ്കന്മാർ  പണ്ഡിതരെ കൊഞ്ഞനം കുത്തകയും വിലകുറച്ച്
കാണിക്കുകയും ചെയ്യുന്നത്.
ത്വരീഖതിലായതോടെ വർഷങ്ങൾ പഠിച്ചും
പഠിപ്പിച്ചും കഴിയുന്ന  ആലിമീങ്ങൾക്കൊപ്പമല്ല അവർക്കുമപ്പുറത്ത്
തങ്ങളും എത്തിപ്പെട്ടുവെന്ന്  ഇവർ അഹങ്കരിക്കുന്നു
പണ്ഡിതന്മാരുടെ മഹത്തത്തിൽ
 ചിലർ പുലർത്തുന്ന പൈശാചികമായ അസൂയയും അനർഹമായ അത്യാഗ്രഹവുമത്ര ഈ നാടകങ്ങൾക്കു പിന്നിൽ -

അല്ലാതെ നന്നാകലും അപരനെ നന്നാക്കലുമൊന്നുമല്ല


സാധാരണക്കാരന്റെ ബാധ്യത --
--

വ്യാജന്മാർ വിലസുന്ന ഇക്കാലത്തു സാധാരണക്കാരന്റെ കടമ പരമാവധി
 മതവിജ്ഞാനം നുകരലും പണ്ഡിതന്മാരെ അനുസരിക്കലും കർമങ്ങൾ ആത്മാത്ഥമായി നിർവഹിക്കലുമാകുന്നു.



സാദുമുസ്ലിം പറയുന്നു.
" അഗ്രേസരന്മാരായ ഉപദേഷ്ടാക്കൾ പറഞ്ഞിരിക്കുന്നത് ഇക്കാലത്തു
കിതാബി-സുന്നത്ത് പിന്തുടരണമെന്നാണ്. ഇക്കാലത്തെ സഫികളുടെ
ത്വരീഖതിൽ പ്രവേശിക്കുന്നതിനെ അവർ താക്കീതു ചെയ്തിരിക്കുന്നു.
(3/384)

ത്വരീഖതിനെ പാടെ വിമർശിക്കുന്നതോ വിലകുറച്ചു കാണിക്കുന്നതോ
അല്ല ഇത്തരമൊരു മുന്നറിയിപ്പ്. കറകളഞ്ഞ തസ്വവുഫ് ഇല്ലാതെ പോകു
ന്നിടത്തു ജനങ്ങൾക്കു പരാജയം പററാതിരിക്കാനുള്ളതാണ്. പൊതുജന
ബാധ്യതയാണിവിടെ മഹാന്മാർ ഉണർത്തുന്നത്. നമ്മുടെ ബാധ്യതയി
ലേക്കു വിരൽചൂണ്ടി ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “നിനക്ക്
ആദ്യമായി വേണ്ടത് ആരാധ്യനെ അറിയലാകുന്നു. അവന്റെ നാമ-വിശേഷണങ്ങൾ, നിർബന്ധങ്ങൾ, അസംഭവ്യമായ ഗുണങ്ങൾ തുടങ്ങിയവ
അറിയാതെ നിനക്കെങ്ങനെ അവനെ ആരാധിക്കാനാകും? അതുകൊണ്ട്.
ആദ്യം നീ അതു പഠിക്കുക. അല്ലാതിരുന്നാൽ തെറ്റായ വിശ്വാസത്തെ
അവനിൽ വെച്ചുപുലർത്താൻ കാരണമായേക്കും.

 രണ്ടാമതായി നിനക്കു
നിർബന്ധമായതു മതപരമായി നിർബന്ധവും തിരസ്കൃതങ്ങളുമായ
കാര്യങ്ങൾ അറിഞ്ഞുവെക്കലാകുന്നു. ഇങ്ങനെ നിർബന്ധമായവ അറി
ഞ്ഞും നിർബന്ധമായവ അനുഷ്ഠിച്ചും മുന്നേറിയാൽ തന്നെ നീ ഒരു
അനുഷ്ഠാനിയായ പണ്ഡിതനാകുന്നതാണ്." (റൗളതുത്ത്വാലിബീൻ: 193)



ജീവിതത്തിൽ അത്യന്താപേക്ഷിതമായതിൽആദ്യതേതത് നിർബന്ധകർമങ്ങൾ അനുഷ്ഠിക്ക ലാകുന്നു. അതു കഴിഞ്ഞാൽസുന്നത്തായ കർമ ങ്ങൾ അനുഷ്ഠിക്കണം.

ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “നീ ഫർളുകൾ കൃത്യമായി വീട്ടാൻ ക്രത്യമായി വീട്ടാൻ മുന്നിട്ടിറങ്ങുക. ഫർളിന്റെ കാര്യത്തിൽ
ബദ്ധശ്രദ്ധനായാൽ നിനക്കു സ്വത്വമുണ്ടായിത്തീരുന്നതാണ്. ശേഷം
ഫർളുകൾക്കു സംരക്ഷണമേകാൻ സുന്നത്തുകൾ ചെയ്തത്കൊണ്ടിരി
ക്കുക ഇബാദത്ത് ഏറുന്നതിനനുസരിച്ചു നന്ദിയും ഭയവും വർധിക്കുന്ന
താണ്.

 യഹ്യബ്ൻ മുആദ്(റ) പറഞ്ഞു: “ഫർളുകൾ വെടിഞ്ഞു സുന്ന
ത്തകൾ പാലിക്കുന്നവന്റെ കാര്യമോർത്തു ഞാൻ അത്ഭുതപ്പെട്ടുപോ
യി കടം തന്നവനു തതുല്യമായ തുക ദാനമായി കൊടുത്താൽ അവധി
വന്നാൽ കടസംഖ്യ തിരിച്ചു ചോദിക്കാതിരിക്കില്ലല്ലോ എന്ന് എന്തു
കൊണ്ട് ഇവർ ചിന്തിക്കുന്നില്ല.

 അബൂബക്ൽ വർറാഖ്(റ) പറയുന്നതു
നിർബന്ധങ്ങളെ ഐഛികങ്ങളെക്കാളും ബാഹ്യമായതിനെ ആന്തരിക
മായതിനെക്കാളും പ്രവൃത്തിയെ സംസാരത്തെക്കാളും മൂന്തിക്കണി
നാണ്.” (റൗളതുത്ത്വാലിബീൻ: 118, 119)

ഇമാം തുടരുന്നു: “അല്ലാഹുവുമായി ബന്ധപ്പെട്ടു നാം പാലിക്കേണ്ട മര്യാ
ദകളിൽ നിർബന്ധമായവ രണ്ടിനമാകുന്നു. ഒന്ന് നിർബന്ധങ്ങള
പ്രവർത്തിക്കുക. രണ്ടാമത്തതു ഹറാമുകൾ ഒഴിവാക്കുക, നിർബന്ധത്ത
പാവർത്തികമാക്കൽ തഖ്വവയാകുന്നു. അതുപോലെ നിഷിദ്ധങ്ങൾ ഒഴി
വാക്കലും തഖ്വവയാകുന്നു. ഇവയിൽ ഒരു കാര്യം ഒരാൾ നടപ്പാക്കിയാൽ
അക്കാര്യത്തോടനുബന്ധിച്ചു വരുന്ന തിന്മ അവൻ പ്രതിരോധിച്ചുവെന്നു
പറയാം. അതോടെ സ്വർഗീയ സൗഖ്യവും അവനു ലഭിക്കുന്നതാണ്.
അനുസരിക്കാതെ അല്ലാഹുവിലേക്ക് അടുക്കാനാകുന്നതല്ലെന്നു നാം മന
സ്സിലാക്കണം. നിർബന്ധങ്ങൾ, സുന്നത്തുകൾ എന്നിവ ചെയ്യലും ഹറാം
കറാഹത്തുകൾ ഉപേക്ഷിക്കലുമാകുന്നു അവനെ അനുസരിക്കൽ,


സുന്നത്തുകൾ പാലിക്കുന്നതിനെക്കാൾ
നിർബനൾ പാലിക്കുന്നതിന്
മുൻഗണന കൊടുക്കണം, അത്പോലേ ഹറാമു കൾ ഒഴി വാക്കുന്നതിന്
കറാഹത്തുകൾ ഒഴിവാക്കുന്നതിനെക്കാളും മുൻകണ നൽകണം.
 ഈ മുൻഗണനാക്രമം തെറ്റിക്കുന്ന ചില അവിവേകികളെ കാണാം.
അവർ ധരിക്കുന്നതു തങ്ങൾ അല്ലാഹുവിന്റെ ഏറ്റവും സമീപസ്ഥർ ആണെന്നാണ്. സത്യത്തിൽ അവർ അല്ലാഹുവിൽ നിന്ന് അകലുകയാ
ണ്. സുന്നത്തുകൾ പാലിച്ചു നിർബന്ധങ്ങൾ പാഴാക്കുകയും കറാഹത്ത്
ഉപേക്ഷിച്ചു ഹറാമുകൾ എടുക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ഹിത
ത്തിനും ഇഷ്ടത്തിനും എതിരാണ്. മനസ്സിൽ കിബ്ർ, ഉൾനാട്യം, അസൂ
യ, പോര്, ലോകമാന്യം എന്നിവ കുത്തിനിറച്ച് ഇബാദത്തിന്റെ വേഷം
കെട്ടുന്നവരെ പോലെയാണ് ഇവർ." (റൗള226, 2017)


ഇമാമിന്റെ ഈ വരികൾ നമ്മുടെ കർമരേഖ ശരിക്കും വരച്ചു കാണി
ക്കുന്നതാണ്. നിർബന്ധങ്ങളും സുന്നത്തുകളും പാലിക്കൽ, ഹറാമുകളും
കറാഹതുകളും ഒഴിവാക്കൽ എന്നിങ്ങനെ ക്രമാനുഗത ചിട്ടകളാണു
ജീവിതവിജയത്തിന് ആവശ്യം. അതോടൊപ്പം പരലോകത്തെ പേടിക്കുന്ന
പണ്ഡിത വ്യക്തിത്വങ്ങളിൽ നിന്നു ബറകതിനു വേണ്ടി ദിക്റുകളും ഹിസ്
ബുകളും വാങ്ങി പതിവാക്കുന്നതും നല്ലതാണ്.

ഇമാം ളിയാഉദ്ധീൻ പറയുന്നു: "ത്വരീഖതിന്റെ ഗുരുക്കന്മാരുമായുള്ള ബന്ധത്തിന് അവരെ പിന്ത
ടരലും അവരുമായി പങ്കാളിത്തം പുലർത്തലും നല്ലതാണ്. വളരെ കുറ
ഞ്ഞ കാര്യത്തിലാണെങ്കിലും ഇതു നന്ന്. ആദരവോടു കൂടി അവരുടെ
ഹിസ്ബുകൾ പ്രാവർത്തികമാക്കുന്നത് ഒരു ഉദാഹരണമാണ്. ഇമാം
ശാദുലി(റ) പറയുന്നതു നമ്മുടെ ഹിസ്ബുകൾ ഓതുന്നവർ നമ്മെ മാനി
ച്ചവരും നമ്മുടെ കാരുണ്യത്തെ സമ്പാദിച്ചവരുമാകുന്നു എന്നാണ്. ( ജാ
മിഉൽ ഉസൂൽ: 20)

ആത്മീയകാര്യത്തിൽ നല്ലബന്ധം കാത്തുസൂക്ഷിക്കുക എന്നല്ലാത
അവ്യക്തവും പണ്ഡിതാംഗീകരമില്ലാത്തതുമായ മാർഗങ്ങൾ പിന്തുടരരു
ത്. അതു നമ്മെ കൊണ്ടെത്തിക്കുക നാശത്തിലാകും.

ഇമാം ഗസ്സാലി(റ) പറയുന്നതു നോക്കു "ഒരു സാധാരണക്കാരന്റെ ഉത്ത
രവാദിത്തം തികഞ്ഞ വിശ്വാസം പുലർത്തലും ദീനീ കൽപനകൾക്കു വഴങ്ങലുമാണ്. ബാഹ്യമായ ആരാധനകൾ പ്രാവർത്തികമാക്കലും ജീവിതമാർഗങ്ങൾ തേടലും വിജ്ഞാനകാര്യത്തെ പണ്ഡിതന്മാർ ക്കു വിട്ട് കൊടുക്കലും
 ഇക്കൂട്ടത്തിൽ പെടുന്നു.

. (ശറഹ ഇഹ് യാഉ  7/283)


തുടരും
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

Thursday, April 12, 2018

മിഅറാജ്‌ നോമ്പ്

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖🎤🔰🔰🔰🔰🔰🔰🔰🔰
🔸ചാേദ്യം
✅✅✅✳❇✳✅
മിഅറാജ്‌ നോമ്പ് സുന്നത്തുണ്ടൊ???തെളിവെന്ത്‌??വഹാബികളുടെ തട്ടിപ്പിനു മറുവടി

    🔰🔰🔰🔰🔰🔰🔰🔰


🔸ഉത്തരം👇🏻

അസ്ലം കാമിൽ സഖാഫി  പരപ്പനങ്ങാടി മറുപടി പറയുന്നു
പറയുന്നു🎤👇

എന്നാണ് മിഅറാജ് നടന്നത് എന്നതിൽ പണ്ഡിതന്മാർക്ക് അപിപ്രായ വിത്യാസമുണ്ടങ്കിലും

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം നവവി പറയുന്ന അഭിപ്രായം അത് റജബിലായിരുന്നു എന്നാണ്.
ഹാഫിള് ഇബ്നു ഹജർ സ്വഹീഹുൽ ബുഖാരിയുടെ ശറഹ്ഫത്ഹുൽ ബാരി യിൽ പറയുന്നു.
ഇമാം നവവി റ റൗള എന്ന കിതാബിൽ ഉറപ്പിച്ചു പറഞ്ഞതും ഇബ്നു അബ്ദുൽ ബറ് ഉദ്ധരിച്ചതുമായ അഭിപ്രായം മിഅറാജ് റജബിലാണന്നതാണ്

ഇബ്ൻ ഹസ മും റജബിലാണന്ന് ഉദ്ധരിച്ചിരിക്കുന്നു.ഫത്ഹുൽ ബാരി 9/67
قبل الهجرة بسنة قاله ابن سعد وغيره وبه جزم النووي

وحكى ابن حزم مقتضى الذي قبله لأنه قال : كان في رجب

 كان في رجب حكاه ابن عبد البر وجزم به النووي في الروضة  فتح الباري ٩ ٦٧


ഈ അടിസ്ഥാനത്തിലാണ്
മിഅറാജ് റജബിലാണന്ന് നാം പറയുനനത് '


സൈനുദ്ധീൻ മഖ്ദൂം  റ പറയുന്നു
، وفرضت ليلة الاسراء بعد النبوة بعشر سنين وثلاثة أشهر، ليلة سبع وعشرين من رجب) فتح المعين )

റജബ് ഇരുപത്തി ഏഴ് ന്റെ രാത്രി ഇസ്റാ ഉ രാത്രിയാണ് ( ഫത്ഹുൽ മുഈൻ 7 )


ഇമാം റംലി റ പറയുന്നു. റജബ് ഇരുപത്തി ഏഴ് ന്റെ രാത്രി ഇസ്റാഉ രാത്രിയാണ് എന്ന് ഹാഫിള് അബ്ദുൽ ഗനിയ്യ് ൽ മഖ്ദസി റ പ്രഭല പെടുത്തി ( നിഹായ 1 /354)

وكانت ليلة الإسراء التي فرض فيها الخمس قبل الهجرة بسنة كما قاله البندنيجي ،  سابع عشري رجب ، واختاره الحافظ عبد الغني بن سرور المقدسي .
نهاية 1/354




💐🌹🌷റജബ് 27 ന് നോമ്പ് നോൽക്കൽ💐🌹🌷 ലോക പ്രഷസ്ത പണ്ഡിതൻ
ഇമാം ഗസാലി ഇഹ് യാ ഉലൂമുദ്ധീൻ / I /   

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി റ ഗുൻയത്ത്

എന്നീ ഗ്രന്തങ്ങളിൽ പറയുന്നു
عن أبي هريرة(ر)عن النبي(ص)قال من
صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا{الغنية182/1واحياء328/1}


അബൂ ഹുറൈറ( റ)തൊട്ട് വന്ന റിപ്പോർട്ടിൽ
നബി صلى الله عليه وسلم
പറഞ്ഞു
'ആരെങ്കിലും റജബ് 27 ന് നോമ്പ്  നോറ്റാൽ 60മാസം നോമ്പ് നോറ്റ പ്രതിഫലം അവന് രേഖപ്പെടുത്തും🌷
(ഇഹ് യാ ഉലൂമുദ്ധീൻ / I / 361)
(ഗുൻയത്ത് 179/1 )


ശാഫിഈ മദ്ഹബിലെ ആതികാരിക ഗ്രന്തങ്ങളായ ബാജുരി  1 /392

ഇആനത്ത് 2/ 270
ഫത്ഹുൽ അല്ലാം 2 / 208
എന്നീ ഗ്രന്തങ്ങളിൽ പറയുന്ന മിഅറാജ് ദിവസത്തെനോമ്പ് പുണ്യമാണ്

ويستحب صوم يوم المعراج{فتح العلام208/2وباجوري392/1وإعانة270/2وفتاوى الشالياتي135}
മിഅ്റാജിൻ്റ ദിവസം നോമ്പ് സുന്നത്താണ് 🌹💐🌷🔰🔰🔰🔰🔰🔰🔰



റജബ് ഇരുപത്തി ഏഴാം രാവിന്റെ മഹത്ത്വം വിവരിച്ച് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി റ പറയുന്നു.റജബ് ഇരുപത്തി ഏഴിന്റെ രാത്രിയും ശഅബാൻ പകുതിയുടെ രാത്രിയും  പുണ്യങ്ങൾ കൊണ്ട് ജീവിപ്പിക്കൽ  പുണ്യമാണ്

وقد جمع بعض العلماء رحمهم الله الليالي التي يستحب احياءها  فقال إنها.  اربع عشر ليلة في السنة وهي أول ليلة من شهر المحرم وليلة عاشوراء واول ليلة من شهر رجب وليلة النصف منه وليلة سبع وعشرين منه وليلة النصف من شعبان.   ........

الغنية الجيلاني ١٧٩/ ١



🔴ചോദ്യം


ضعيف. 
ആയ ഹദീസുകൾ കൊണ്ടു പുണ്യകർമങ്ങള്‍ പ്രവർത്തിച്ചാല്‍ പ്രതിഫലം ഉണ്ടോ❓

🔵ഉത്തരം
ഇമാം നവവി മുഹദ്ദിസുൽ ഉലമാ അവിടെത്തെ കിതാബിൽ പറയുന്നു 👇🏻

ﻓﺼﻞ ‏] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ‏( 2 ‏) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنووي

മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത്‌ പുണ്യകർമത്തിൽ ضعيفആയഹദീസുകൾ
നിർമിക്കപ്പെട്ടത് അല്ലെങ്കിൽ സ്വീകാര്യ മാണ്
അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ്
ഹറാം ഹലാലിൽ  പറ്റില്ല

🔰അതിനു ഹസനായ ഹദീസ് അല്ലങ്കിൽ സ്വഹീഹായ ഹദീസ്‌ വേണം

🔰കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത്‌ കൊണ്ടു ضعيف
പറ്റുന്നതാണ്

അത്‌ കൊണ്ടാണു ഈ കിതാബിൽ ضعيف
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ  കൊണ്ട് വരുന്നത്‌‌. (ഇമാം നവവി അദ്കാർ)

🔰🔰🔰🔰🔰🔰🔰🔰

قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعمل شرح المهذب كتاب الطهلرة
ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ
🔹ضعيف🔹 موقوف 🔹 مرسل

ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു
ഇമാം നവവി മുഹദ്ദിസുൽ ഉലമാ അവിടെത്തെ കിതാബിൽ പറയുന്നു

شرح المهذب كتاب الطهارة

وقال الإمام إبن الهمام في كتاب الجنائز من فتح القدير”وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“

ഇബ്നുൽ ഹുമാം (റ) ഫഥുൽ ഖദീരിലും
ഇബ്നു ഹജർ(റ) ഫഥുൽ മുബീനിലും ഇതു പറഞ്ഞിട്ടുണ്ട്‌
മുകളിലെ ഉധരണി കാണുക
ആധികാരിക കർമ്മ ശാസ്ത്ര പണ്ഡിതൻ ഇബ്നു ഹജർ ഹൈത്തമി (റ) അവിടത്തെ ഫതാവൽ കുബ്റയിൽ റജബ് നോമ്പിനെ എതിർക്കുന്ന പണ്ഡിതനെപ്പറ്റിയും റജബുമായി ബന്ധപ്പെട്ട ഹദീസുകൾ മൗളൂആണെന്നൊക്കെ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്ന് മഹാനവർകൾ  നൽകുന്ന മറുപടിയുടെ തുടക്കത്തിൽ തന്നെ നോക്കാം 🔻


🔷(فَأَجَابَ) - رَضِيَ اللَّهُ عَنْهُ - بِأَنِّي قَدَّمْت لَكُمْ فِي ذَلِكَ مَا فِيهِ كِفَايَة،


وَأَمَّا اسْتِمْرَارُ هَذَا الْفَقِيهِ عَلَى نَهْيِ النَّاسِ عَنْ صَوْمِ رَجَب فَهُوَ جَهْلٌ مِنْهُ وَجُزَافٌ عَلَى هَذِهِ الشَّرِيعَةِ الْمُطَهَّرَةِ فَإِنْ لَمْ يَرْجِع عَنْ ذَلِكَ وَإِلَّا وَجَبَ عَلَى حُكَّامِ الشَّرِيعَةِ الْمُطَهَّرَةِ زَجْرُهُ وَتَعْزِيرُهُ التَّعْزِيرَ الْبَلِيغَ الْمَانِعَ لَهُ وَلِأَمْثَالِهِ مِنْ الْمُجَازَفَةِ فِي دِينِ اللَّهِ تَعَالَى


റജബ് നോമ്പിനെ    ജനങ്ങളെ       വിരോധിച്ച് കൊണ്ട് ഒരു പണ്ടിതൻ   ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ

അത് വിവരക്കേട് തന്നെയാണ് പരിശുദ്ധ ശരീ അത്തിൻ മേൽ അയാൾ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത് അയാൾ അതിൽ നിന്നും മടങ്ങുന്നില്ലെങ്കിൽ

ശരീ അത്തിന്റെ വിധി കർത്താക്കൾക്ക് ഭരണാധികാരികൾക്ക് ഇത്തരം റജബ് നോമ്പിനെ എതിർക്കുന്നവർക്ക് ശക്തമായ ശിക്ഷ നടപടിയെടുക്കൽ നിർബന്ധമാണ് ഇത്തരം നല്ല കാര്യങ്ങളെ തടയാൻ വേണ്ടി വരുന്നവരെ മുഴുവനും ശിക്ഷയേർപ്പെടുത്തണം

--- (ഫതാവൽ കുബ്റ - ഇബ്നു ഹജർ ഹൈത്തമി (റ) )----


അത് പോലെ ത്തന്നെ ഇതേ ഫതാവയിൽ ബഹുമാനപ്പെട്ട  ഹിജ്റ 577 ൽ ജനിച്ച് 660 ൽ വഫാത്തായ അക്കാലത്തെ സുൽത്വാനുൽ ഉലമയെന്ന് അപര നാമത്തിൽ അറിയപ്പെട്ടിരുന്ന ബഹുമാനപ്പെട്ട ഇസ്സുദ്ധീനുബ്നു അബ്ദുസ്സലാം (റ) വിനോട് റജബ് നോമ്പിനെപ്പറ്റിയും , ആ നോമ്പ് നേർച്ചയാക്കുന്നതിനെപ്പറ്റിയും ചോദ്യമുണ്ടായപ്പോൾ മഹാനവർകൾ നൽകുന്ന മറുപടി

🔷فَقَالَ فِي جَوَابِهِ

(സുൽത്വാനുൽ ഉലമ) ഇസ്സിദ്ദീനുബ്നു അബ്ദുസ്സലാം (റ) മറുപടി പറഞ്ഞു



ذَكَرُهُ الشَّيْخُ أَبُو عَمْرِو بْنِ الصَّلَاحِ وَنَاهِيكَ بِهِ حِفْظًا لِلسُّنَّةِ وَجَلَالَةً فِي الْعُلُومِ وَيُوَافِقهُ إفْتَاءُ الْعِزِّ بْنِ عَبْدِ السَّلَامِ فَإِنَّهُ سُئِلَ عَمَّا نُقِلَ عَنْ بَعْضِ الْمُحَدِّثِينَ مِنْ مَنْعِ صَوْمِ رَجَب وَتَعْظِيمِ حُرْمَتِهِ وَهَلْ يَصِحُّ نَذْرُ صَوْمِ جَمِيعِهِ فَقَالَ فِي جَوَابِهِ نَذْرُ صَوْمِهِ صَحِيحٌ لَازِمٌ يَتَقَرَّبُ إلَى

اللَّهِ تَعَالَى بِمِثْلِهِ وَاَلَّذِي نَهَى عَنْ صَوْمِهِ جَاهِلٌ بِمَأْخَذِ أَحْكَامِ الشَّرْعِ وَكَيْف يَكُونُ مُنْهَيَا عَنْهُ مَعَ أَنَّ الْعُلَمَاءَ الَّذِينَ دَوَّنُوا الشَّرِيعَةَ لَمْ يَذْكُر أَحَدٌ مِنْهُمْ انْدِرَاجَهُ فِيمَا يُكْرَه صَوْمُهُ بَلْ يَكُونُ صَوْمُهُ قُرْبَةً إلَى اللَّهِ تَعَالَى لِمَا جَاءَ فِي الْأَحَادِيثِ الصَّحِيحَةِ مِنْ التَّرْغِيبِ فِي الصَّوْمِ مِثْلُ قَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «يَقُولُ اللَّهُ كُلُّ عَمَلِ ابْنِ آدَمَ لَهُ إلَّا الصَّوْمَ» ، وَقَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ» ، وَقَوْلُهُ «إنَّ أَفْضَلَ الصِّيَامِ صِيَامُ أَخِي دَاوُد كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا» وَكَانَ دَاوُد يَصُومُ مِنْ غَيْرِ تَقْيِيدٍ بِمَا عَدَا رَجَبًا مِنْالشُّهُورِ وَمَنْ عَظَّمَ رَجَبًا بِجِهَةٍ غَيْرِ مَا كَانَتْ الْجَاهِلِيَّةُ يُعَظِّمُونَهُ بِهِ فَلَيْسَ مُقْتَدِيًا بِهِمْ وَلَيْسَ كُلُّ مَا فَعَلُوهُ مَنْهِيًّا عَنْ فِعْلِهِ إلَّا إذَا نَهَتْ الشَّرِيعَةُ عَنْهُ أَوْ دَلَّتْ الْقَوَاعِدُ عَلَى تَرْكِهِ وَلَا يُتْرَكُ الْحَقُّ لِكَوْنِ أَهْلِ الْبَاطِلِ فَعَلُوهُ وَاَلَّذِي يَنْهَى عَنْ صَوْمِهِ جَاهِلٌ مَعْرُوفٌ بِالْجَهْلِ وَلَا يَحِلُّ لِمُسْلِمٍ أَنْ يُقَلِّدَهُ فِي دِينِهِ إذْ لَا يَجُوزُ التَّقْلِيدُ إلَّا لِمَنْ اُشْتُهِرَ بِالْمَعْرِفَةِ بِأَحْكَامِ اللَّهِ تَعَالَى وَبِمَآخِذِهَا وَاَلَّذِي يُضَاف إلَيْهِ ذَلِكَ بَعِيدٌ عَنْ مَعْرِفَةِ دِينِ اللَّهِ تَعَالَى فَلَا يُقَلِّد فِيهِ وَمَنْقَلَّدَهُ غُرَّ بِدِينِهِ اهـ جَوَابُهُ فَتَأَمَّلْ كَلَامَ هَذَا الْإِمَامِ

🔻☝🏻

"റജബ് നോമ്പ് നേർച്ചയാക്കൽ സ്വഹീഹാണ്

നേർച്ചയാക്കൽ ലാസിമാണ് അത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ്

റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , ശറ ഇന്റെ ഹുക്മുകൾ എങ്ങനെ തെളിവ് പിടിക്കണമെന്ന് അവന്ന് അറിയില്ല

ഇത് വിരോധിക്കാൻ എന്ത് ന്യായമാണ് അത്തരക്കാർക്കുള്ളത്,

ശരീഅത്തിനെ ക്രോടീകരിച്ച ഉലമാക്കൾ പറയുന്നു

റജബ് നോമ്പിനെ കറാഹത്തെന്നത് പണ്ഡിതരിൽ ഒരാളും പറഞ്ഞിട്ടില്ല

റജബ് നോമ്പ് അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യ കർമ്മമാണ്

ഇത് സ്വഹീഹായ ഹദീസിൽ തന്നെ വന്നിട്ടുമുണ്ട്,

നോമ്പിനെ പ്രേരിപ്പിക്കുന്ന ഹദീസുകൾ തന്നെ ഉണ്ട്

ദാവൂദ് നബി (അസ) മൊക്കെ റജബിനെ ഒഴിവാക്കിയിട്ടല്ല നോമ്പ് നോറ്റിട്ടുള്ളത്

ജാഹിലിയ്യാ കാലത്ത് റജബിനെ ബഹുമാനിച്ചു  എന്നത് കൊണ്ട് നമുക്ക് ബഹുമാനിക്കാൻ പാടില്ലാ എന്ന് വരുകയില്ല അവർ ബഹുമാനിച്ച ആ സ്ഥിതിയിൽ നമ്മൾ ബഹുമാനിക്കണ്ട എന്നേ ഉള്ളൂ

നമ്മൾ അവരോട് തുടർന്ന് കൊണ്ടല്ല ചെയ്യുന്നത്

ജാഹിലിയ്യ കാലത്ത് ചെയ്തതൊക്കെ പ്രവർത്തിക്കൽ പാടില്ലെന്നതുണ്ടൊ അങ്ങനെയൊന്നില്ലല്ലോ?

നമ്മളുടെ ശരീഅത്ത് വിരോധിക്കണ്ടെ ??

നമ്മുടെ ശരീഅത്തിന്റെ നിയമം അതുപേക്ഷിക്കണമെന്നത് അറിയിക്കണ്ടെ ?!

തിന്മയുടെ ആളുകൾ പണ്ട് ചെയ്തിരുന്നു  എന്നത് കൊണ്ട് ഹഖിനെ ഉപേക്ഷിക്കാൻ പാടില്ലല്ലോ"

റജബ് നോമ്പിനെ എതിർക്കുന്നവൻ ജാഹിലാണ് , വിവരക്കേട് കൊണ്ട് മഹ് റൂഫായവൻ ആണ് ,

അവനെ ദീനിൽ തഖ് ലീദ് ചെയ്യാനോ സ്വീകരിക്കാനോ പറ്റില്ല

ആരെങ്കിലും പറയുന്നത് കേട്ട് കൊണ്ട് തഖ്ലീദ് ചെയ്യലല്ല

അല്ലാഹുവിന്റെ വിധിതീർപ്പുകളെ അറിയൽ കൊണ്ട് പ്രശസ്തിയാർജ്ജിച്ചവരെയാണ് തഖ് ലീദ് ചെയ്യേണ്ടത്

അതിൽ നിന്ന് പിടിക്കേണ്ടതും തഥൈവ

ഈ റജബ് നോമ്പിനെ വിരോധിക്കുന്നവർ അല്ലാന്റെ ദീനറിയൽനെ തൊട്ട് വിദൂരമാണ്

അവനെ തഖ്ലീദ് ചെയ്യരുത്

അങ്ങനെയുള്ളവരെ തഖ്ലീദ് ചെയ്താൽ ദീനിൽ ചതിയിലകപ്പെടും

ഇതാണ് സുൽത്വാനുൽ ഉലമ ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം (റ) വിന്റെ മുകളിലുള്ള  മറുപടി എടുത്തുദ്ധരിച്ച് കൊണ്ട് ഇബ്നു ഹജർ തങ്ങൾ ഫതാവ നൽകി സുൽത്വാനുൽ ഉലമയുടെ ഫത് വ നമുക്ക് ചിന്തിക്കാനുള്ളതാണെന്നുമാണ്"

(ഫതാവൽ കുബ്റ)-----------------🔻

ഇബ്നു ഹജർ (റ) ഇത്രയും വ്യക്തമായി ശാഫിഈ മദ് ഹബിൽ ആധികാരികമായിത്തന്നെ പറയലോടെ മദ് ഹബിലെ മുഖല്ലിദീങ്ങളായ കേരളത്തിലെ ശാഫിഈക്കാരായ സുന്നികൾക്ക് പിന്നെ മറ്റൊരു തെളിവ് തേടി പോകേണ്ടതില്ല.




 🔵🔽🔽🔽🔽🔽🔽
  🔰🔰🔰🔰🔰🔰🔰🔰

ഇമാം അസ്ഖലാന്നി യുടെ വാജകം ചിലർ തെറ്റിദ്ധരിപ്പിക്കാറുണ്ട് അത് ഇങ്ങനെയാണ്.
قَالَ الْحَافِظُ ابْنُ حَجَرٍ الْعَسْقَلَانِيِّ:

 اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً.  وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!.. وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ..

ــــ  (تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: ص 12).

ഇമാം ഇബ്നുഹജര്‍ അൽ അസ്ഖലാനി പറയുന്നത് കാണുക:

എന്നാല്‍  ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ്  പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്.


എങ്കില്‍ കൂടി കർമം ചെയ്യുന്നവർ, അനുഷ്ടിക്കുന്നവര്‍ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നുതന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്.

വിവരമില്ലാത്തവര്‍ അതു സ്വഹീഹായ ഹദീസ് കൊണ്ടുള്ള സുന്നത്താണെന്ന് ധരിക്കാൻ കാരണമാവുകയോ

 ശര്‍ഇൽഇല്ലാത്ത കാര്യം ശറഅ് ആയി ഗണിക്കപ്പെടാൻ കാരണമാവുകയോ ചെയ്യുന്ന നിലക്ക്  ളഈഫായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനുംവേണ്ടി പ്രചരിപ്പിക്കപെടരുത്'

  അബൂ മുഹമ്മദ്ബിന്‍ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, 'എന്നില്‍ നിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന്‍ കള്ളംപറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി' എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍ പെട്ടുപോകുന്നത് അവനവന്‍ സൂക്ഷിച്ചുകൊള്ളട്ടെ. ഇത് അത്തരം  കളവായ ഹദീസ് ഉദ്ധരിക്കുന്നതിന്റെ കാര്യമാണങ്കില്‍ കര്‍മം ചെയ്യുന്നവന്റെ കാര്യമോ?

  ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിധി വിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്‌നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങള്‍ തന്നെ''. (തബ്‌യീനുല്‍ അജബി ബിമാ വറദ ഫീഫള്ലി റജബ്, പേജ്: 3).
ചുരുക്കത്തിൽ
വിവരമില്ലാത്തവര്‍ അതു സ്വഹീഹായ ഹദീസ് കൊണ്ടുള്ള സുന്നത്താണെന്ന് ധരിക്കാൻ കാരണമാവുകയോ

 ശര്‍ഇൽഇല്ലാത്ത കാര്യം ശറഅ് ആയി ഗണിക്കപ്പെടാൻ കാരണമാവുകയോ ചെയ്യുന്ന നിലക്ക്  ളഈഫായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനുംവേണ്ടി പ്രചരിപ്പിക്കപെടരുത്'

എന്നാണ് ഇബ്ന് ഹജർ പറയുന്നത്
അല്ലാതെ പുണ്യകർമത്തിൽ ദുർഭല ഹദീസ് ഒരിക്കലും പറ്റില്ല എന്നല്ല
അത് അദ്ധേഹത്തിന്റെ തന്നെ ആദ്യ വാജകം തെളിവാണ്.
അത് ഇങ്ങനെയാണ് -

എന്നാല്‍  ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ്  പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. (തബ്‌യീനുല്‍ അജബി പേജ്: 3).



ഹാഫിള് ഇബ്നു ഹജറി ന്റെ പേരിൽ പറയപെടുന്ന ഗ്രന്തത്തിൽ ഇങ്ങനെ കാണാം
 "لم يرد في فضل شهر رجب، ولا في صيامه ، ولا في صيام شيء منه معين، ولا في قيام ليلة مخصوصة فيه.. حديث صحيح
"وأما الأحاديث الواردة في فضل رجب ، أو في فضل صيامه ، أو صيام شيء منه صريحة: فهي على قسمين: ضعيفة ، وموضوعة

 اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً.
 സ്വഹീഹായ ഹദീസിൽ റജബിൽ പ്രത്തേക ദിവസത്തിൽ നോമ്പനുഷ്ടിക്കാൻ പറയുന്ന ഹദീസ് ഇല്ല. മറിച്ചു ളഈ ഫായ ഹദീസിലുണ്ട്
എന്നാല്‍  ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ്  പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്.

ഇവിടെ മഹാനവറുകൾ പറഞ്ഞതായി കാണുന്നത്  റജബ് മാസത്തിൽ നോമ്പ് നോൽക്കുന്നതിന്ന് ഒരു ശ്രേഷ്ടതയും വിവരിക്കുന്ന ഒരു ഹദീസും ഇല്ലന്നല്ല'

എന്നാൽ റജബ് നോമ്പിന്റെ ഹദീസുകൾ ധാരാളമുണ്ടന്നും അത് ഹസനാണന്നും ഇബ്ന് ഹജര് ഹൈതമി ഫതാവ   2/ 4 ൽ വെക്തമാക്കിയിട്ടുണ്ട്.
വിവിധി സനദി ലൂടെ വന്ന പുണ്യകർമത്തിൽ അങ്ങി കരിക്കാമെന്ന് പണ്ഡിത മാർ ഏകോപിച്ച ധാരാം ഈ ഹദീസുകൾ വന്നിട്ടുണ്ട് എന്ന് ഇബ്നു ഹജർ ൽ ഹൈതമി ഫതാവ 2/4 ൽ വെക്തമാക്കിയിട്ടുണ്ട്.

ഹാഫിള് ഇബ്നു ഹജർ പറയുന്നത്

പ്രത്തേക ദിനത്തിൽ നോമ്പ് പറയുന്ന സ്വഹിഹായ ഹദീസില്ല  ളഈ ഫാണ് ഉള്ളത് പുണ്യകർമത്തിൽ അത് കൊണ്ട് പ്രവർത്തിക്കാവുന്നതാണ്. എന്നാണ്


🔰🔰🔰🔰🔰റജബ് നോമ്പിന്റെ മഹത്തങ്ങൾ പറയുന്ന ധാരാളം ഹദീസുകൾ ഉണ്ട് 'അതിൽ ചില ഹദീസികൾ അൽപം ള ഈ ഫുണ്ട്.
അതിനെ വിവരിച്ച്  ഇബ്നു ഹജർ പറയുന്നു'

وقد تقرر ان الحديث الضعيف والمرسل والمنقطع والمعضل والموقوف يعمل بها في فضاءات الاعمال إجماعا ولا شك أن صوم رجب من فضائل الاعمال فيكتفي فيه بالأحاديث الضعيفة ونحوها ولا ينكر ذلك إلا جاهل مغرور فتاوي الكبري 1/5
ളഈഫായയതും മുർസലും മുൻഖതി ഉം (പരമ്പര മുറിഞ്ഞത്) മുഅ ളല്   ,മൗഖൂ ഫ്
(സ്വഹാബികളിൽ നിന്നത് ) പുണ്യകർമങ്ങളിൽ പ്രവർത്തിക്കണമെന്ന് ഇജ്മാ ഉണ്ട് ( പണ്ഡിതന്മാർ ഏകോപനം)
റജബ് നോമ്പ് പുണ്യകർമങ്ങളിൽ പെട്ടതാണന്നതിൽ സംശയമില്ല അത് കൊണ്ട് അതിൽ ദുർഭല മായ ഹദീസുകൾ കൊണ്ടും അവ പോലോത്ത് കൊണ്ടും മതിയാവുന്നതാണ്
ചതിയിൽപെട്ട വിവരമില്ലാത്തവനല്ലാത്തവനല്ലാതെ അതിനെ നിശേദിക്കുകയില്ല ഫതാവൽ കുബ്റാ 2 / 5

വഹാബിനേതാക്കളായ
ഇബ്നുതൈമിയ്യയുടെയും അയാളുടെ ശിഷ്യൻ ഇബ്നു ഖയ്യിമിന്റെയും ചില വാചകങ്ങൾ കൊണ്ട് വന്നു ഇവിടെ ചില്ലതെറ്റിദ്ധരിപ്പിക്കാറുണ്ട്.
ഇവർ രണ്ട് പേരും ഒഹാബീ ആപ്പീസ് ഉള്ളവർക്ക് മാത്രമെ തെളിവാകൂ എന്നുണർത്തുന്നു

കേള്‍ക്കുക സത്യം മനസ്സിലാക്കുക. സഹോദരൻ മാരെ.(
നിങ്ങളുടെ മറ്റു സുഹ്രുത്തുക്കളിലെക്കും ഈ അറിവ് എത്തിക്കുക...

     🔰🔰🔰🔰🔰🔰🔰🔰🔰🔰
👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...