Wednesday, April 4, 2018

കാദിയാനിയും കളവുകളും.. ഒരു പൊളിച്ചെഴുത്ത്

👇🏾 *മീര്‍സാ കുലാം കാദിയാനിയും കളവുകളും.. ഒരു പൊളിച്ചെഴുത്ത്*👇🏾
🔴🔴🔴🔴🔴🔴🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മീര്‍സാ കുലാം കാദിയാനി തന്റെ ആദ്യകാലത്ത് കളവ് പറയുന്നത് സംബന്ധിച്ച് എഴുതുന്നു.

കളവ് പറയല്‍ എന്നത് മതത്തില്‍ നിന്നും പുറത്ത് പോകുന്നത് പോകുന്ന അത്രയും ഗൗരവമുള്ള കുറ്റമാണ്. (തുഫ ഗൗല്‍റോയ പേജ് 19, അര്‍ബയിന്‍ 3 പേജ് 24)

ഒരുവന്‍ കളവ് പറയുന്നവന്‍ ആണ് എങ്കിൽ ഭൗതിക മത വിഷയങ്ങളിൽ അവന്റെ തെളിവ് അംഗീകരിക്കാൻ സാധ്യമല്ല. (റൂഹാനി ഹസാഇന്‍ വാല്യം 23, പേജ് 231, ചഷ്മ എ മുആര്‍ഫത് പേജ് 222)

ഇനി നമുക്ക് മീര്‍സയുടെ അവസാന കാലത്ത് അല്ലാഹുവിനെ സംബന്ധിച്ച് പറഞ്ഞ കളവുകള്‍ താഴെ ഓരോന്നായി പരിശോധിക്കാം. പാമരരും അജ്ഞരുമായ ജനത്തെ തന്‍റെ വ്യാജ പ്രവാചക വാദത്തിലേക്ക് ആകൃഷ്ടരാക്കാനാണ് ഈ കളവുകള്‍ പടച്ചു വിട്ടിരിക്കുന്നത്.

കളവ് നം..1⃣അല്ലാഹു ഖുര്‍ആനില്‍ പറയുന്നു ഈസാ നബിയെ ആരാധിക്കുക എന്നത് വലിയ അപരാധമാണ്. അത്തരമൊരു ആരാധന വ്യാപകമായാല്‍ ലോകം മുഴുവനും ഭൂമികുലുക്കങ്ങളും പ്ലേഗും പടര്‍ന്നു പിടിക്കും. അവസാന കാലത്ത് ആകാശ ഭൂമികളില്‍ ഉണ്ടാകുന്ന മുഴുവൻ വിപത്തുകള്‍ക്കും കാരണവും ഈസ നബിയെ ആരാധിക്കല്‍ മാത്രമാണ്. (റൂഹാനി ഹസാഇന്‍ വാല്യം 22, പേജ് 498.... ഹഖീഖത്തുല്‍ വഹി പേജ് 64)

❓ *ഏതെങ്കിലുമൊരു കാദിയാനിക്ക് ഖുര്‍ആനില്‍ ഇങ്ങനെ ഒരു ആയത്ത് ഏത് സൂറത്തിലാണ് ഉള്ളതെന്ന് കാണിച്ചു തരാന്‍ സാധിക്കുമോ?*

കളവ് നം..2⃣പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു വാഗ്ദത്ത മസീഹിനെ ഒരു കൂട്ടം മുസ്ലിം പണ്ഡിതരാകും തല്ലിക്കൊല്ലുക. അവര്‍ അദ്ദേഹത്തെ അവിശ്വാസി ആയി പ്രഖ്യാപിക്കുകയും ചെയ്യും. (റൂഹാനി ഹസാഇന്‍, വാല്യം 17, പേജ് 404, അര്‍ബൈന്‍ 3 പേജ് 25)

❓ *ഖുര്‍ആനില്‍ എവിടെയാണ് ഇപ്പറഞ്ഞത് ഉള്ളതെന്ന് ഏതെങ്കിലുമൊരു കാദിയാനി കാണിച്ചു തരാമോ?*

കളവ് നം..3⃣ഖുര്‍ആന്‍ മൂന്ന് നഗരങ്ങളുടെ പേരുകൾ വളരെ ബഹുമാനത്തോടെ പ്രഖ്യാപിക്കുന്നു. അവ മക്ക, മദീന, കാദിയാന്‍ എന്നിവയാണ്. (റൂഹാനി ഹസാഇന്‍ വാല്യം 3, പേജ് 140, അടിക്കുറിപ്പ്, ഇസാലവുല്‍ ഔതാം, പേജ് 34/ 77)

❓ *ഖുര്‍ആനില്‍ എവിടെയെങ്കിലും കാദിയാന്‍ എന്ന സ്ഥലം പറയുന്നതായി കാണിച്ചു തരുമോ കാദിയാനികളേ?*

കളവ് നം..4⃣ ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായി ഇങ്ങനെ പറഞ്ഞിരിക്കുന്നു. എനിക്കെതിരെ കളവ് പറയുന്നവനെക്കാള്‍ വലിയ തെറ്റുകാരന്‍ ലോകത്ത് മറ്റാരും ഇല്ല. ഞാനവനെ ഉടനടി നശിപ്പിക്കുക തന്നെ ചെയ്യും. അവന് ഞാൻ സമയം നല്‍കുകയേ ഇല്ല. (തദ്കിറത്തു ഷഹാദതൈന്‍ പേജ് 34)

*സ്വന്തം മഹത്ത്വം തെളിയിക്കാൻ പറഞ്ഞ ഈ കളവ് അവസാനം അയാള്‍ക്ക് തന്നെ പാരയായി. അക്കാലത്തെ മുസ്ലിം പണ്ഡിതർ ഇത് കാദിയാനിയോട് ചോദിച്ചു. പക്ഷേ ഖുര്‍ആനില്‍ ഇങ്ങനെ ഒരു വാചകം കാണിച്ചു കൊടുക്കാൻ സാധിക്കാതെ അയാൾ പരാജയപ്പെടുകയാണുണ്ടായത്.*

കളവ് നം...5⃣ അല്ലാഹുവിന്റെ പ്രവാചകർ അന്ത്യ ദിനം സംബന്ധിച്ച് അവനോട് ചോദിച്ചു. മുഴുവൻ ആദം സന്തതികളെയും അടുത്ത 100 വര്‍ഷത്തിനുള്ളില്‍ അത് പിടികൂടുക തന്നെ ചെയ്യും എന്ന് അല്ലാഹു മറുപടി നല്‍കി. (രൂഹാനി ഹസാഇന്‍ വാല്യം 3, പേജ് 277, ഇസാലത്തുല്‍ ഔഹാം പേജ് 252, 253, 257, 104)

❓1. പ്രവാചകർ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം ആണ് ഇത് പറഞ്ഞത് എന്നാണ് ഉദ്ദേശം എങ്കിൽ അത് ഏത് കിത്താബില്‍ ആണെന്ന് കാണിച്ചു തരണം.

2. അതല്ല ഇത് മീര്‍സാ തന്നെയാണ് പറഞ്ഞതെങ്കില്‍ ഇപ്പോ ഇത് പറഞ്ഞ ശേഷം എത്ര വര്‍ഷം ആയി എന്നൊന്ന് എണ്ണിപ്പറയണം.😂

(മീര്‍സാ കുലാമിന്‍റെ കളവുകളുടെ പൊളിച്ചെഴുത്ത് പരമ്പര തുടരും.....)

*(മുകളിലെ ചോദ്യങ്ങൾക്ക് ഉത്തരം ഉള്ള കാദിയാനികള്‍ പറയുക..... അയാളുടെ പുസ്തകത്തില്‍ ഇങ്ങനെ ഇല്ല എങ്കില്‍ ആ പുസ്തകം എടുത്ത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു.....)*

സ്ത്രീകളും ദിക്റ് മജ്‌ലിസുകളും

*സ്ത്രീകളും  മജ്‌ലിസുകളും*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
സംശയം: ഇന്ന് പല സ്ഥലങ്ങളിലും ആയിരങ്ങൾ പങ്കെടുക്കുന്ന സ്വലാത്ത് - ദിക്ർ- ഖുതുബിയ്യത്ത് - ദുആ മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകുന്നുണ്ടല്ലോ?പല സ്ഥലങ്ങളിലും സ്ത്രീ പുരുഷൻമാർ ഇടകലർന്നും തൊട്ടുരുമ്മിയും തിക്കിത്തിരക്കിയുമാണ് വരുന്നതും പോകുന്നതും. പരിപാടി കഴിഞ്ഞ് പിരിഞ്ഞു പോകുമ്പോൾ കവാടങ്ങളിലും റോഡുകളിലും ആണും പെണ്ണും തൊട്ടുരുമ്മിയാണ് നടക്കുന്നത്. കൂടുതലാളുകൾ പങ്കെടുക്കുന്ന സ്ഥലങ്ങളിൽ ഇത് നിയന്ത്രിക്കാൻ കഴിയില്ല. ഇത്തരം സദസ്സുകളിലേക്ക് സ്ത്രീകൾ പോകുന്നതിന്റെയും അവരെ പറഞ്ഞയക്കുന്നതിന്റെയും വിധിയെന്താണ്? ദീർഘയാത്ര ചെയ്തു കൊണ്ടാണ് പലസ്ത്രീകളും ഇതിലേക്ക് പോകുന്നത് ഇത് അനുവദനീയമാണോ? വീടിന് പുറത്ത് നടക്കുന്ന ദിക്ർ- സ്വലാത്ത് മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകൽ നല്ല തല്ലെന്ന് നമ്മുടെ മാസികകളിൽ തന്നെ മുമ്പ് വായിച്ചിട്ടുണ്ട്.       

നിവാരണം: ദിക്ർ- ദുആ മജ്ലിസുകളിലേക്കും മഖാമു കളിലേക്കും മസ്ജിദുകളിലേക്കും സ്ത്രീകൾ പോകുന്നതിന്റെ വിധികളും വിത്യാസങ്ങളുമെല്ലാം ഈ പംക്തിയിൽ തന്നെ മുമ്പ് വിശദീകരിച്ചിട്ടുണ്ട്. അതെല്ലാം ഇപ്പോൾ ആ വർത്തിക്കുന്നില്ല. ചോദ്യത്തിന്റെ മറുപടി ചുരുക്കി എഴുതാം.  ദിക്ർ- ദുആ മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകുന്നതും പങ്കെടുക്കുന്നതും ശരിയാണെന്നോ അല്ലെന്നോ നിരുപാധികം പറയാൻ പറ്റില്ല.സാഹചര്യങ്ങൾക്കനുസരിച്ച് വിധികൾ വിത്വാസപ്പെടുന്നതാണ്. ചോദ്യത്തിൽ പറഞ്ഞത് പോലെ അന്യ പുരുഷൻമാരുടെ ദർശനവും സ്പർശനവും കൂടിക്കലരലും സംഭവിക്കുമെന്നാണങ്കിൽ അത്തരം മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകരുത് ."ഫിത്ന "ഭയപ്പെട്ടാൽ ദിക്ർ മജ്ലിസുകളിലേക്ക് വരുന്നതിൽ നിന്ന് സ്ത്രീകളെ തടയൽ നിർബന്ധമാണെന്ന് ഇമാം ഗസ്സാലി [റ] പറഞ്ഞിരിക്കുന്നു [ഇഹ്യാ ഉലുമി ദീൻ 2-337] ഇമാം ഇബ്നു ഹജർ [റ] എഴുതുന്നു: ഫിത്ന ഭയപ്പെട്ടാൽ ദിക്ർ മജ്ലിസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കൽ നിർബന്ധമാണെന്ന് ഇമാം ഗസ്സാലി [റ] ഇഹ്യാ ഇൽ പറഞ്ഞിരിക്കുന്നു. ഫിത്ന ഭയമുണ്ടെങ്കിൽ തടയൽ നിർബന്ധമാണെന്ന് "അൻവാറി "ലും പറഞ്ഞിട്ടുണ്ട്. ഫിത്നയുടെ വിവക്ഷയിൽ വ്യഭിചാരവും ദർശനവും സ്പർശനവും ഒറ്റക്ക് സംഗമിക്കലും എല്ലാം ഉൾപ്പെടുന്നതാണ്.സ്ത്രീ പുരുഷൻമാരോട് കൂടി കലരരുതെന്നും അത് അനുവദനീയമല്ലെന്നും "മുഹദ്ദബി "ൽ പറഞ്ഞിട്ടുണ്ട്.സ്ത്രീ പുരുഷൻമാരുമായി കൂടി കലരൽ അനുവദനീയമല്ലെന്ന് പ്രസ്തുത പരാമർശത്തിൽ നിന്ന് വ്യക്തമാണ്. കാരണം അത് ഫിത്നയുണ്ടാക്കുന്ന സാഹചര്യമാണ്. [ഫതാവൽ കുബറാ 1-203 കാണുക]

ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യമാണെങ്കിൽ അത്തരം മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകുന്നത് തെറ്റാണെന്ന് മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്. ആയിരങ്ങൾ പങ്കെടുക്കുന്ന മജ്ലിസുകളിൽ സ്ത്രീ പുരുഷൻമാരുടെ ഇടകലരലും മറ്റും ഒഴിവാക്കാൻ വളരെ പ്രയാസമാണെന്ന് പറയേണ്ടതില്ല. അതിനാൽ അത്തരം മജ്ലിസുകൾ പുരുഷൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും അവയിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുകയും ചെയ്യലാണ് ഉത്തമം.പ്രാദേശികമായി നിയമങ്ങളും നിബന്ധനകളും ശ്രദ്ധിച്ചു കൊണ്ട് സ്ത്രീകൾക്ക് വനിതാവേദികൾ സംഘടിപ്പിക്കാവുന്നതാണ്.

ദിക്ർ മജ്ലിസുകളിൽ പങ്കെടുക്കാൻ വേണ്ടി സ്ത്രീകൾ ദീർഘയാത്ര ചെയ്യാറുണ്ടെന്നതാണ് ചോദ്യത്തിൽ പരാമർശിച്ച മറ്റൊരു പ്രശ്നം .സ്ത്രീ യാത്ര ചെയ്യാൻ പാടില്ലെന്ന് നിരുപാധികം ഇസ്ലാം പറയുന്നില്ലെങ്കിലും സ്ത്രീ യാത്ര ചെയ്യുമ്പോൾ നിശ്ചിത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.ഇ സ്ലാമിക നിയമമനുസരിച്ച് ഫർളായ കാര്യത്തിന് വേണ്ടിയാണ് യാത്രയെങ്കിൽ സ്ത്രീകൾ തനിച്ച് യാത്ര ചെയ്യൽ അനുവദനീയമാണ്. നിർഭയത്വമുണ്ടെങ്കിൽ ഒരു സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യലും അനുവദനീയമാകുന്നവ കുപ്പുണ്ട് . അതേ സമയം ഫർളല്ലാത്ത കാര്യത്തിന് വേണ്ടി സ്ത്രീയാത്ര ചെയ്യുമ്പോൾ - കുറഞ്ഞ ദൂരമാണെങ്കിൽ പോലും - ഭർത്താവോ മഹ്റ മോകൂടെയുണ്ടായിരിക്കൽ നിർബന്ധമാണ്. ഭർത്താവും മഹ്റ മുംകൂടെയില്ലാതെ സ്ത്രീതനിച്ചോ മറ്റു സ്ത്രീകൾക്കൊപ്പമോ യാത്ര ചെയ്യൽ ഹറാമാണെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്. അതിനാൽ നാട്ടിന് പുറത്ത് നടക്കുന്ന മജ്ലിസുകളിലേക്ക് സ്ത്രീകൾ ഒറ്റ ക്ക് പോകാൻ പാടില്ല. ഇമാം ഇബ്നു ഹജർ [റ] തുഹ്ഫ4-25 ലും ഇമാം റംലി [റ] നിഹായ 3-250 ലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്



ദിക്ർ- ദുആ മജ്ലിസുകളുടെ പേരിൽ സ്ത്രീകൾ കൂട്ടമായി പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്.വെളുക്കാൻ തേച്ചത് പാണ്ടാകരുതല്ലോ. എന്നാൽ കാടടക്കി വെടി വെക്കാനും പറ്റില്ല.



നിയമങ്ങളും നിബന്ധനകളും പൂർണ്ണമായി പാലിച്ചുകൊണ്ടാണെങ്കിൽ സ്ത്രീകൾ ദിക്ർ- ദുആ മജ്ലിസുകളിൽ പങ്കെടുക്കുന്നത് തെറ്റല്ല.പ്രതിഫലാർഹം തന്നെയാണ്.


അന്യപുരുഷൻമാരുടെ ദർശനം, സ്പർശനം, തുടങ്ങിയ ഹറാമു ക ൾ സംഭവിക്കുമെന്ന ഭയമില്ലെങ്കിൽ ദിക്ർ- സ്വലാത്ത് മജ്ലിസുകളിൽ സ്ത്രീകൾ പങ്കെടുക്കുന്നത് നിഷിദ്ധമല്ല. പൂർണ്ണ ഹിജാബ് പാലിച്ചിരിക്കണം. സുഗന്ധദ്രവ്യങളും അലങ്കാര വസ്ത്രങ്ങളും ഒഴിവാക്കണം. സ്വന്തം ഗ്രാമത്തിന് പുറത്തേക്ക് യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ ഭർത്താവോ മഹ്റ മോകൂടെ വേണം. സ്ത്രീകൾ തനിച്ച് പോകരുത്.

ചെറുശോല അബ്ദുൽ ജലീൽ മുസ്‌ലിയാർ

ഇസ്തിഗാസ റാസി ഇമാം പറഞ്ഞത്

📕📗📘📙📔📒📓📕📗🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
സംശയ നിവാരണ ഗ്രൂപ്പ്
വഹാബികളുടെ തട്ടിപ്പ്.
🔴 ചോദ്യം :

ഇക്കാലത് മുസ്ലിമീങ്ങള്‍ മഹാന്മാരുടെ കബര്‍ ബഹുമാനിക്കല്‍ കൊണ്ട് ജോലിയാവല്‍ വിഗ്രഹാരധകരോട് തുല്യമാണ് എന്ന് ഇമാം റാസി(റ) പറഞ്ഞിട്ടുണ്ടോ❓

🔵ഉത്തരം :
കടുത്ത ദുര്‍വ്യാഖ്യാനമാണ് ഇവിടെ വഹാബികള്‍ നടത്തിയിരിക്കുന്നത്.
ഇവിടെ മുസ്ലിമീങ്ങള്‍ എന്ന് ഇമാം റാസി(റ) പറഞ്ഞത് കാണിക്കാന്‍ ഒരു വാഹാബിക്കും സാധ്യമല്ല.
അമ്പിയാക്കള്‍ , ഔലിയാക്കളുടെ കബര്‍ എന്നും അതിലില്ല.
മറിച്ച് , ഉള്ളത് ചില സൃഷ്ട്ടികള്‍ ഇക്കാലത്ത് അവരുടെ നേതാക്കളുടെ കബര്‍ ബഹുമാനിക്കുന്നത് വിഗ്രഹാരധകരോട് തുല്യമായാണ് എന്നാണ്.
നേതാക്കള്‍ എന്നതിന് അകാബിര്‍ എന്നാണ് ഉപയോഗിച്ചത്.
അകാബിര്‍ എന്ന് അവിശ്വാസികളുടെ  നേതാക്കള്‍ എന്ന് ഖുറാനില്‍
6/123 പ്രയോഗിച്ചതായി കാണാം.✅
വിഗ്രഹം വച്ച് ആരാധിക്കുന്നതിന് തുല്യമാണ്. വിഗ്രഹമില്ലാതെ ചില സൃഷ്ട്ടികള്‍ അവരുടെ നേതക്കളുടെ കബറിനെ ബഹുമാനിക്കല്‍  ഈ കാലഘട്ടത്തില്‍ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതിന്‍റെ ഉദ്ദേശം.
അതായത് ആരാധന സ്വഭാവമുള്ള ബഹുമാനമാണ് വിരോധിക്കപ്പെട്ടത്‌.


✅ഇമാം റാസി(റ) ആദ്യം പറഞ്ഞ വിഗ്രഹം വച്ചുള്ള ആരാധനയോട് തുല്യമാവനമെങ്കില്‍ വെറും ബഹുമാനം പോര,
ആരാധനയാവുന്ന ബഹുമാനം വേണം.

ചുരുക്കത്തില്‍ ഏതോ പടപ്പുകള്‍ ആരാധനയുടെ പരിധിയില്‍പ്പെട്ട രൂപത്തില്‍ ബഹുമാനിക്കുന്നതിനെ കുറിച്ചാണ്  ഇമാം റാസി(റ) പറഞ്ഞത്, ആരാധനയുടെ പരിധിയില്‍ പെടാത്തതല്ല.

✅ഇമാം റാസി(റ) തന്നെ ശുഹദാക്കളുടെ കബറുകള്‍ ബഹുമാനിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.
അവിടുന്ന് പറയുന്നു.
" ജനങ്ങള്‍ ശുഹദാക്കളുടെ ഖബറുകളളെ സന്ദര്‍ശിക്കുകയും , ബഹുമാനിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് നാം പറഞ്ഞതിന് രേഖയാണ്." ( തഫ്സീര്‍ റാസി 4/133.)
وسادسها : أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه ، واحتجأبو مسلمعلى ترجيح قوله بأنه تعالى ذكر هذه الآية في آل عمران ، فقال : )بل أحياء عند ربهم( وهذه العندية ليست بالمكان ، بل بالكون في الجنة ، ومعلوم أن أهل الثواب لا يدخلون الجنة إلا بعد القيامة .]ص:134 [والجواب : لا نسلم أن هذه العندية ليست إلا بالكون في الجنة بل بإعلاء الدرجات وإيصال البشارات إليه وهو في القبر أو في موضع آخر  تفسير الكبير للامام ىلرازي       4/133

അപ്പോള്‍ മഹാന്മാരുടെ ഖബറുകള്‍ ബഹുമാനിക്കല്‍ ശിര്‍ക്കല്ലാത വന്നു.



🔴ഇവിടെ ശുപാര്‍ശകരാണെന്ന് വിശ്വസിച്ചതാണ് പാടില്ലാത്തത് എന്ന് ചിലര്‍ തട്ടി വിടുന്നുണ്ട്.
എന്നാല്‍ ഇമാം റാസി(റ) മഹാന്മാരുടെ ശുപാര്‍ശ പ്രതീക്ഷിക്കല്‍ എതിര്‍ക്കുന്നില്ല.

അലം നഷ്റഹ് സൂറത്തില്‍ തങ്ങളെ സ്മരണ അല്ലാഹു ഉയര്‍ത്തി എന്നാ ആയത്ത് വിവരിച്ചു ഇമാം റാസി(റ)വിവരിക്കുന്നത് കാണുക.

പണ്ഡിതന്‍മാരും രാജാക്കന്മാരും തങ്ങള്‍ക്ക് സേവനം ചെയ്യാന്‍ വേണ്ടി എത്തി ചേരുന്നു. തങ്ങളുടെ കവാടത്തിന് പിന്നില്‍ അവര്‍ സലാം ചൊല്ലുന്നു.
അവര്‍ തങ്ങളുടെ റൌളയുടെ മണ്ണില്‍ മുഖം തടവുന്നു.

തങ്ങളുടെ ശുപാര്‍ശയെ അവര്‍ ആഗ്രഹിക്കുന്നു. അത് കൊണ്ട് തങ്ങളുടെ മഹത്വം എന്നും ശേഷിക്കുന്നതാണ്.( തഫ്സീറുല്‍ കബീര്‍, സൂറത്ത് ശറഹ് ) ، فالقراء يحفظون ألفاظ منشورك ، والمفسرون يفسرون معاني فرقانك ، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة .
      تفسير الكبير للامام الرازي                                  ബഹുമാനപ്പെട്ട ഇമാം റാസി(റ) മഹാന്മാരുടെ ശുപാര്‍ശ പ്രതീക്ഷിച്ച് നബി(സ)യുടെ ഖബറിന്‍റെ അരികില്‍ വരല്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.


✅മഹാന്മാര്‍ ഖബറില്‍ നിന്നും സഹായിക്കുമെന്ന് വല്‍ മുദബ്ബിറാത്ത് എന്ന ആയത്തിന്‍റെ തഫ്സീറിലും.

، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أنمراتبالأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة،فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي )فالمدبرات أمرا( أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أنالغزاليقال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟                              نഇമാം റാസി(റ) പറയുന്നു .
ഇവിടെ മൂനാമത്തെ വിവരണം ഈ ആയതിന്‍റെ ഉദ്ദേശം മഹാത്മാക്കള്‍ എന്നാണ്.
ശാരീരിക ബന്ധങ്ങളില്‍ നിന്നും ഒഴിവായ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍  ആശിക്കുന്ന മനുഷ്യത്മാവ് ശാരീരിക ഇരുട്ടില്‍ നിന്നും പുറപ്പെട്ട ശേഷം
പരിശുദ്ധ സ്ഥാനങ്ങളിലെക്കും മലാഇകത്തിന്‍റെ ലോകത്തേക്കും ഏറ്റവും സന്തോഷത്തോടെയും വളരെ വേഗതയിലും പോവുന്നതാണ്.
ആ അവസ്ഥയിലുള്ള പോക്കിനെ പറ്റിയാണ് നീന്തല്‍ എന്ന് ഖുറാനില്‍ പറഞ്ഞത്. പിന്നെ ദുനിയാവിനെ തൊട്ടുള്ള അകല്‍ച്ചയിലും
ഉന്നത ലോകവുമായി ചേരല്‍നെ ആഗ്രഹിക്കുന്നതിലും ആത്മാക്കള്‍ വ്യത്യസ്മായിരിക്കും എന്നതില്‍ സംശയമില്ല,
മേല്‍ കാര്യത്തില്‍ പരിപൂര്‍ണത പ്രാപിച്ച ആത്മാവിന്‍റെ സഞ്ചാരം ഏറ്റവും മുന്‍കടക്കുന്നതാവും.
മേല്‍ കാര്യത്തില്‍ ഏറ്റവും ദുര്‍ബലന്‍ അവനു സഞ്ചാരം ഭാരമായിരിക്കും.
ഈ അവസ്ഥയിലേക്ക് മുന്നില്‍ പോവുന്ന ആത്മാവ് ഏറ്റവും ബഹുമാനിയാണ് എന്നതില്‍ സംശയമില്ല,.
അതുകൊണ്ട് ഈ മഹാത്മാക്കളെ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
പിന്നെ ഈ മഹാത്മാക്കള്‍, അവര്‍ക്ക് മഹത്വവും ശക്തിയും ഉണ്ടായതിനു വേണ്ടി ഈ ലോകത്തിന്‍റെ
അവസ്ഥയില്‍ ഇവരില്‍ നിന്നും പ്രതിഫലനങ്ങള്‍ ഉണ്ടാവുന്നത് വിദൂരമല്ല.

👉🏻അതാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവന്‍ എന്ന് അല്ലാഹു പറഞ്ഞത്.
മനുഷ്യന്‍ അവന്‍റെ മരണപ്പെട്ട ഉസ്താദിനെ സ്വപ്നത്തില്‍ കാണുകയും
സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹം അവനു വഴി
കാണിച്ചു കൊടുക്കാറില്ലേ?
👉🏻ഒരു മകന്‍ പിതാവിനെ സ്വപ്നം കാണുകയും , മറക്കപ്പെട്ട നിധിയിലേക്ക് അവന്‍ നേര്‍മാര്‍ഗം
കാണിക്കുകയും ചെയ്യാറില്ലേ?


👉🏻ജാലിനൂസ് രാജാവ് പറഞ്ഞിട്ടില്ലയോ എന്ന് ഞാന്‍ ,
"ഞാന്‍ രോഗിയാവുകയും ചികിത്സ ആശക്തമാവുകയും ചെയ്തപ്പോള്‍ ഞാന്‍
സ്വപ്നത്തില്‍ മരണപ്പെട്ട ഒരാളെ കാണുകയും , ചികിത്സ എങ്ങനെ എന്ന് നിര്‍ദേശിക്കുകയും ചെയ്തു”.
ആത്മാക്കള്‍ ശരീരവുമായി പിരിഞ്ഞാല്‍ , ശരീരത്തിലും ആത്മാവിലും യോജിപ്പുള്ള (ജീവിച്ചിരിക്കുന്ന) ഒരു മനുഷ്യനുമായി ബന്ധം
സ്ഥാപിച്ചാല്‍ പിരിഞ്ഞു പോയ ആത്മാവ് മേല്‍ ശരീരവുമായി ബന്ധമുണ്ടാവുകയും , നന്മയുടെ മേല്‍ ആ ശരീരതെ ആത്മാവ്
സഹായിക്കുകയും ചെയ്യുന്നത് വിദൂരമല്ല.
എങ്ങനെയുള്ള സഹായത്തിനു ഇല്‍ഹാം എന്ന് പറയുന്നതാണ്.
ഈ കാര്യം ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടില്ലയോ?(തഫ്സീറുല്‍ കബീര്‍ , റാസി / സൂറത്ത് അന്നാസിആത്ത് ).

✅മഹാന്മാരോട് കാവല്‍ ചോദിക്കാം എന്ന് മറ്റൊരു സ്ഥലത്തും,
അവര്‍ ദൂരെ നിന്നും കേള്‍ക്കുകയും കാണുകയും കൈകാര്യം ചെയ്യുമെന്ന് ബുഹാരിയുടെ ഹദീസ് വിവരിച്ചു അവിടുത്തെ തഫ്സീറില്‍ വ്യക്തമായി പറഞ്ഞ ഇമാം റാസിയുടെ
പേരില്‍ പച്ച കള്ളം പ്രചരിപ്പിക്കുകയാണ് വഹാബികള്‍.

🔴ഇവിടെ ഒരു സംശയമുണ്ട്‌,
മുശ്രിക്കുകള്‍ ശുപാര്‍ഷകരില്‍ വിശ്വസിച്ച പോലെയല്ലേ സുന്നികളും വിശ്വസിക്കുന്നത് എന്ന്.


✅അതിനു ഇബ്നു തൈമിയ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്.
അയാള്‍ പറയുന്നു - " മുശ്രിക്കുകള്‍ വിശ്വസിച്ചിരുന്നത് വലിയ രാജാക്കന്മാരുടെ ഉദേശമില്ലാതെ
മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യുന്നത് പോലെ.
രാജാവ് ഉദ്ദേശിക്കാത്ത കാര്യത്തില്‍ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്‌താല്‍ രാജാവ് പെടിച്ചതിനു വേണ്ടിയും മന്ത്രിമാരിലേക്ക് ആവശ്യമുള്ളതിനു വേണ്ടിയും,
ഉത്തരം ചെയ്യളിലേക്ക് രാജാവ് ആവശ്യമാണ് എന്നത് പോലെയാണ് മുശ്രിക്കുകളുടെ വിശ്വാസം.
ഇത് ഇബ്നു തൈമിയ്യയുടെ മജ്മൂഉല്‍ പറഞ്ഞതാണ്‌.:"فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين، ويصورون تماثيلهم فيستشفعون بها ويقولون:هؤلاء خواص الله، فنحن نتوسل إلى الله بدعائهم وعبادتهم ليشفعوا لنا، كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم، فيشفعون عند الملوك بغير إذن الملوك، وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة"
" مجموع فتاوي ابن تيمية
അതായത് പരമേശ്വരനായ വലിയ ദൈവത്തിന്‍റെ ഉദ്ദേശമില്ലാതെ , അയാള്‍ ഉദ്ദേശിക്കാത്ത വിഷയത്തില്‍ കുട്ടി
ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്ന വിശ്വാസമായിരുന്നു മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് .
എന്നാല്‍ മുസ്ലിമീങ്ങള്‍ വിശ്വസിക്കുന്നത് ഒരു ചെറു വിരല്‍ പോലും ഇളക്കാന്‍ മഹാന്മാര്‍ക്ക് സാധ്യമല്ല.
ഭൌതികവും അഭൌതികവും , എല്ലാ ഉപകാരവും ഉപദ്രവവും ശുപാര്‍ശയും അല്ലാഹുവിന്‍റെ ഉദ്ദേശത്തില്‍ മാത്രമാണ് എന്നാണ്.
അതുകൊണ്ട് സുന്നികള്‍ ചെയ്യുന്നതും മുശ്രിക്കുകള്‍ ചെയ്യുന്നതും തമില്‍ അജഗജാന്തരം വ്യത്യാസം ഉണ്ട്.


✅മഹാന്മാരുടെ കബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ എന്ത് ചെയ്യണം എന്ന് ഇമാം റാസി(റ) അവരുടെഅല്‍ മത്വാലിബുല്‍ ആലിയ 7/276 എന്ന  ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.

മഹാന്മാരേ സിയാറത്ത്‌ ചെയ്യുന്ന വ്യക്തി കബറിന്‍റെ അരികില്‍ അല്‍പ സമയം നില്‍ക്കണം.
താന്‍ നില്‍ക്കുന്ന മണ്ണില്‍ നിന്ന് അവന്‍റെ മനസ്സ് സ്വാധീനം നേടുകയും വേണം. ഈ മഹാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണിലാണ് താന്‍ നില്‍ക്കുന്നത് എന്നാ വിചാരമുണ്ടാവുമ്പോള്‍
ആ കബറില്‍ ഉള്ളവരും സിയാറത്തിനു എത്തിയവരും തമ്മില്‍ ആത്മീയമായി തന്നെ ബന്ധമുണ്ടാവുന്നു. കബറടക്കപ്പെട്ട വ്യക്തിക്കുള്ള പൂര്‍ണത ശക്തമായ സ്വാധീനം , പ്രഭ ഇവയില്‍ നിന്നും സന്ദര്‍ശകന്‍റെ ആത്മാവിലേക്കും
തിരിച്ചു ലഭിക്കുന്നതാണ്. അത് മുഖേനെ ഈ സന്ദര്‍ശകന് ഏറ്റവും വലിയ ഉപകാരവും , ഔനിത്യവും കരസ്ഥമാക്കാന്‍ കാരണമാവുന്നതാണ്..
സിയാറത്തിനെ  അടിസ്ഥാനപരമായി ശര്‍ആകാനുള്ള കാരണവും ഇതാണ് (അല്‍മത്വാലിബുല്‍ ആലിയ 7/276 ഇമാം റാസി).
قال الإمام فخر الدين الرازي في المطالب في الفصل الثالث عشر في بيان كيفية الانتفاع بزيارة القبور والموتى    : إن الإنسان إذاذهب إلى قبر إنسان قوي النفس كامل الجوهر ووقف هناك ساعة حصل تأثير في نفسه من تعلقه بزيارة تلك التربة ولا يخفى أن لنفس ذلك الميت تعلقا بتلك التربة ايضا فحينئذ يحصل لنفس الزائر الحي ولنفس ذلك الإنسان الميت ملاقاة بسبب اجتماعهما على تلك التربة فصارت هاتان النفسان شبيهتين صقيلتين متقابلتين بحيث ينعكس الشعاع من كل واحدة منهما إلى الأخرى فكل ما حصل في نفس هذا الزائر الحي من المعارف والبراهين والعلوم الكسبية والأخلاق الفاضلة من الخشوع لله تعالى والرضا بقضاء الله تعالى ينعكس منه نور إلى روح ذلك الإنسان الميت من العلوم المشرقة والآثار القوية الكاملة فينعكس منه نور إلى روح هذا الحي الزائر وبهذه الطريقة تصير تلك الزيارة سببا لحصول المنفعة الكبرى والبهجة العظمة لروح هذا الزائر فهذا هو السبب والأصل في مشروعية الزيارة ولا يبعد أن يحصل منها أسرار أخرى أدق وأخفى مما ذكرنا وتمام الحقائق ليس إلا عند الله تعالى .
              المطالب      ഇപ്രകാരം എഴുതുന്ന ഇമാം റാസി(റ) ഇതിഗാസക്കെതിരില്‍ പേന ചെലിപ്പിക്കുമെന്ന് വിചാരികാന്‍ ശരാശരി ബുദ്ധിയുള്ളവര്‍ക്ക് ഒരിക്കലും സാധ്യമല്ല.
⛔⛔⛔⛔⛔⛔⛔.                              *ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

 🔹🔹🔹🔹🔹🔹🔹
*
SHARE MAX👬*                      

അഹ്ലുബൈത്ത് ഇന്നുണ്ടോ

 അഹ്ലുബൈത്ത് ഇന്നുണ്ടോ?🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚അഹ്ലുബൈത്ത് ഇന്നുണ്ടോ?📚                                                                                                     ➖➖➖➖➖➖➖➖➖➖➖                                                        ഫാത്വിമ(റ)യുടെ മക്കൾ എങ്ങനെ അഹ്ലുബൈത്തായി?
സാദരണയിൽ നിന്ന് വെത്യസ്തമായി മകളുടെ മക്കളെ പിതാവിലേക്ക് ചേർക്കപ്പെടുന്നത് നബി (സ)യുടെ ഖുസൂസിയ്യത്താണ്.
അതിന്ന് നബി തങ്ങളുടെ ധാരാളം ഹദീസുകൾ തെളിവായിട്ടുണ്ട്.
അത്തരം ഹദീസുകൾ ചർവ്വിത ചർവ്വണം നടത്തി ഉലമാഅ് ആ കാര്യം സമർത്ഥിച്ചതായി നമുക്ക് കാണാം.

قوله صلى الله عليه وسلم : (فَاطِمَةُ بَضْعَةٌ مِنِّي) رواه البخاري (3714) ومسلم (2449) .
നബി(സ) പറഞ്ഞു: ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്.

ഈ ഹദീസിനെ വിശദീകരിച്ച് സുംഹൂദി(റ) പറയുന്നു.
قال الشريف السمهودي :

"معلوم أن أولادها بضعة منها ، فيكونون بواسطتها بضعة منه صلى الله عليه وسلم ، وهذا غاية الشرف لأولادها" انتهى .

نقله الألوسي في "روح المعاني" (26/165) .

മറ്റൊരു ഹദീസ് കാണുക

 قول النبي صلى الله عليه وسلم عن الحسن بن علي رضي الله عنهما : (إِنَّ ابْنِي هَذَا سَيِّدٌ ، وَلَعَلَّ اللَّهَ أَنْ يُصْلِحَ بِهِ بَيْنَ فِئَتَيْنِ عَظِيمَتَيْنِ مِنْ الْمُسْلِمِين) رواه البخاري (2704) .

ഇവിടെ നബി തങ്ങൾ ഹസൻ(റ) നെ കുറിച്ച് എന്റെ മകൻ എന്നാണ് പറഞ്ഞത്.

ഈ ഹദീസിനെ വിശദീകരിച്ച് ഇബ്നു ഖയ്യിം രേഖപ്പെടുത്തുന്നു.

قال ابن القيم رحمه الله :

"المسلمون مجمعون على دخول أولاد فاطمة رضي الله عنها في ذرية النبي صلى الله عليه وسلم المطلوب لهم من الله الصلاة ؛ لأن أحدا من بناته لم يعقب غيرها ، فمن انتسب إليه صلى الله عليه وسلم من أولاد ابنته فإنما هو من جهة فاطمة رضي الله عنها خاصة ، ولهذا قال النبي صلى الله عليه وسلم في الحسن ابن ابنته : (إن ابني هذا سيد) فسماه ابنه ، ولما أنزل الله سبحانه آية المباهلة : (فَمَنْ حَاجَّكَ فِيهِ مِنْ بَعْدِ مَا جَاءَكَ مِنَ الْعِلْمِ فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا وَأَبْنَاءَكُمْ وَنِسَاءَنَا وَنِسَاءَكُمْ وَأَنْفُسَنَا وَأَنْفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَلْ لَعْنَتَ اللَّهِ عَلَى الْكَاذِبِينَ ) آل عمران/61، دعا النبي صلى الله عليه وسلم فاطمة وحسنا وحسينا وخرج للمباهلة ...........

وأما دخول أولاد فاطمة رضي الله عنها في ذرية النبي صلى الله عليه وسلم فلشرف هذا الأصل العظيم والوالد الكريم ، الذي لا يدانيه أحد من العالمين ، سرى ونفذ إلى أولاد البنات لقوته وجلالته وعظيم قدره ، ونحن نرى من لا نسبة له إلى هذا الجناب العظيم من العظماء والملوك وغيرهم تسري حرمة إيلادهم وأبوتهم إلى أولاد بناتهم ، فتلحظهم العيون بلحظ أبنائهم ، ويكادون يضربون عن ذكر آبائهم صفحا ، فما الظن بهذا الإيلاد العظيم قدره ، الجليل خطره ؟ " انتهى باختصار.

" جلاء الأفهام " (ص/299-301) .

മുഗ്നിയിൽ പറയുന്നത് നോക്കാം

"فَائِدَةٌ : مِنْ خَصَائِصِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ أَوْلَادَ بَنَاتِهِ يُنْسَبُونَ إلَيْهِ ، وَهُمْ الْأَشْرَافُ الْمَوْجُودُونَ ، وَمِنْهُمْ الْهَاشِمِيُّونَ" انتهى .
 "مغني المحتاج" (3/63)

ഇബനു ഹജർ തങ്ങൾ പറയുന്നത് കാണുക.
قال الحافظ ابن حجر الهيتمي رحمه الله

"ثم معنى الانتساب إليه الذي هو من خصوصياته صلى الله عليه وسلم : أنه يطلق عليه أنه أب لهم ، وأنهم بنوه ، حتى يعتبر ذلك في الكفاءة ، فلا يكافىء شريفة هاشمية غير شريف .
وحتى يدخلوا في الوقف على أولاده والوصية لهم ،
وأما أولاد بنات غيره فلا تجري فيهم مع جدهم لأمهم هذه الأحكام .
نعم ، يستوي الجد للأب والأم في الانتساب إليهما من حيث تطلق الذرية والنسل والعقب عليهم . ومن فوائد ذلك أيضاً : أنه يجوز أن يقال للحسنين : أبناء رسول الله صلى الله عليه وسلم ،  وهو أب لهما اتفاقا ، لقول الرسول صلى الله عليه وسلم في الحسن : (إن ابني هذا سيد)
"الصواعق المرسلة" (4/462)

ഇമാം സൂയൂത്തി(റ) തന്റെ
യിൽ "الخصائص الكبرى" (2/381)
മറ്റ് ചില ഹദീസുകൾ കൊണ്ട് ഈവിഷയം സമർത്ഥിക്കുന്നുണ്ട്.



കർബലയിൽ മുറിഞ്ഞുപോയോ?
എന്റെ പരമ്പര ഒഴികെ സര്‍വ്വ പരമ്പരകളും ഖിയാമത്ത്‌നാളോടെ അവസാനിക്കും.'(ഹാകിം) ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായ മറ്റൊരു ഹദീസില്‍ സൈദ്ബ്‌നുഅര്‍ഖം(റ) പ്രവാചകരുടെ ഒരു പ്രഭാഷണം വിവരിക്കുന്നത് ഇങ്ങനെയാണ് 'നിങ്ങളില്‍ ഭാരമുള്ള രണ്ട് വസ്തുക്കളെ ഞാനുപേക്ഷിച്ചിടുന്നു. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്,അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്.അത്‌കൊണ്ട് നിങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുക,ശേഷം പറഞ്ഞു, എന്റെ അഹ്‌ലുബൈത്തിനെയും ഞാന്‍ ഉപേക്ഷിച്ചിടുന്നു, അവരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.'(മുസ്‌ലിം 4425)
إنما أنا بشر , يوشك أن يأتي رسول ربي فأجيب , و أنا تارك فيكم ثقلين ,
أولهما كتاب الله , فخذوا بكتاب الله , و استمسكوا به

ഇവിടെ ഖിയാമത്ത്‌നാള്‍ വരെ ലോകത്ത് ജീവിക്കാനുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും രക്ഷാകവചങ്ങളും കാവല്‍ നക്ഷത്രങ്ങളുമായി പ്രവാചകര്‍ പരിചയപ്പെടുത്തിയത് ഖുര്‍ആനിനെയും തന്റ കുടുംബത്തെയുമാണല്ലോ. അതുകൊണ്ട് തന്നെ ഇവരണ്ടും ഇടക്കാലത്ത് അണഞ്ഞ് പോയെന്ന് പറയുന്നത് അര്‍ഥശൂന്യവും വിഡ്ഡിത്തവുമാണെന്ന് ഏത് ചെറിയചിന്ത കൊണ്ടും മനസ്സിലാക്കാന്‍ സാധിക്കും.
അഹ്‌ലുബൈത്ത് അറ്റ് പോയെന്ന് ജല്‍പനം നടത്തിയവര്‍ക്ക് ശക്തമായ മറുപടിയാണ് ഇമാം റാസി(റ) സൂറത്തുല്‍ കൗസറിന്റെ വ്യാഖ്യാനത്തിലൂടെ നല്‍കുന്നത്.അദ്ധേഹം പറയുന്നു.കൗസര്‍ എന്നാല്‍ പ്രവാചകരുടെ സന്താനങ്ങളാണെന്നാണ് മൂന്നാമത്തെ അഭിപ്രായം.ഇതിന് പണ്ഡിതര്‍ പറയുന്നന്യായം ഈ സൂറത്ത് അവതരിക്കപ്പെടുന്നത് പരമ്പര മുറിഞ്ഞെന്ന് പ്രവാചകരെ ആക്ഷേപിച്ചവര്‍ക്ക് മറുപടിയായിട്ടാണ്. അപ്പോള്‍ ആയത്തിന്റെ അര്‍ഥം കാലാന്തരങ്ങളില്‍ നിലനില്‍ക്കുന്ന സന്താന പരമ്പരയെ നബിതങ്ങള്‍ക്ക് നല്‍കും എന്നാണ്.അഹ്‌ലുബൈത്തില്‍ നിന്ന് അനേകംപേര്‍ കൊലചെയ്യപ്പെട്ടിട്ടും ലോകം അവരുടെ സാന്നിധ്യം കൊണ്ട് ഇന്നും ധന്യമാണെന്നത് വ്യക്തമാണല്ലോ.(റാസി)
ഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചക പരമ്പരക്ക് അന്ത്യമായിട്ടില്ലെന്ന് സ്ഥിരപ്പെട്ട സാഹചര്യത്തില്‍, കര്‍ബലയില്‍ അനേകം സാദാത്തുക്കള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും ഈ പരമ്പര എങ്ങനെ നിലനിര്‍ത്തപ്പെട്ടു എന്നത് ഇനിയൊന്ന് പഠന വിധേയമാക്കാം.
നബികുടുംബം എന്നത് കൊണ്ട് പ്രധാനമായും ഉദ്ധേശിക്കപ്പെടുന്നത് പ്രവാചക പുത്രി ഫാത്തിമ,ഭര്‍ത്താവ് അലി, സന്താനങ്ങളായ ഹസന്‍,ഹുസൈന്‍(റ) എന്നിവരാണെന്ന് നേരത്തെ സൂചിപ്പിച്ചു. ഇവരുടെ സന്താനങ്ങള്‍ കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാല്‍ മുകളില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ക്ക് വ്യക്തമായ മറുപടിയാകുമല്ലോ.അലി(റ)ന് ആണും പെണ്ണുമായി വ്യത്യസ്ഥ ഭാര്യമാരില്‍ നിന്ന് മുപ്പത്തിയെട്ട് മക്കളുണ്ട്.ഇവരില്‍ പരമ്പരയുള്ളത്ഫാത്തിമയുടെ മക്കളായ ഹസന്‍ ഹുസൈന്‍(റ) ഉള്‍പ്പടെ അഞ്ച് ആണ്‍മക്കള്‍ക്കും ഫാത്തിമയുടെ തന്നെ പുത്രിയായ സൈനബിനും മാത്രമാണ്. (ബുജൈരിമി) ഹസന്‍(റ)ന് ആണും പെണ്ണുമായി ആകെ പതിനഞ്ച് മക്കളുണ്ടായിട്ടുണെ്ടങ്കിലും ഹസന്‍,സൈദ് എന്നീ രണ്ട്പുത്രന്മാരിലൂടെയാണ് അദ്ധേഹത്തിന്റെ പരമ്പര ലോകത്ത് നിലനിന്നത്.ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹസനുബ്‌നു അലി(ഹസനുല്‍ മുസന്ന)ഹുസൈന്‍(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുത്തിരുന്നു. യുദ്ധത്തില്‍ ബന്ധികളാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ധേഹവും പിടിക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്തു.മഹാനവര്‍കള്‍ക്ക് അബ്ദല്ലാഹില്‍ മഹ്‌ള്,ഇബ്‌റാഹീമുല്‍ ഖമര്‍,ഹസനുല്‍ മുസല്ലസ്, ദാവൂദ്,ജഅ്ഫര്‍ എന്നിങ്ങനെ അഞ്ച് മക്കളുണ്ടായിരുന്നു. ഹിജ്‌റ തൊണ്ണൂറ്റി ഏഴില്‍ വഫാത്തായ ഇദ്ധേഹത്തിലൂടെയുംനൂറ്റി ഇരുപതില്‍വഫാത്തായ സൈദ്ബ്‌നു അലിയ്യിലൂടെയുമാണ,് ഹസനീ പരമ്പര ലോകത്ത് പരന്ന് പന്തലിച്ചത്.
ഹുസൈന്‍(റ)ന് മൊത്തം ആറുസന്താനങ്ങളാണ്.അലിയ്യുനില്‍അസ്ഗര്‍, അലിയ്യുനില്‍ അക്ബര്‍, ജഅ്ഫര്‍, അബദുല്ലാഹ്,സക്കീന,ഫാത്തിമ എന്നിവരാണവര്‍.ഇവരില്‍ സൈനുല്‍ആബിദീന്‍ എന്നപേരില്‍അറിയപ്പെടുന്ന അലി അസ്ഗറിന് മാത്രമാണ് സന്താന സൗഭാഗ്യമുണ്ടായത്.ആണ്‍മക്കളില്‍ ശേഷിക്കുന്നഅലിഅക്ബറും അബദുല്ലയും പിതാവിനോടൊപ്പം കര്‍ബലയില്‍ വധിക്കപ്പെടുകയും ജഅ്ഫര്‍ പിതാവിന്റെ ജീവിത കാലത്ത്തന്നെ മരണപ്പെടുകയും ചയ്തു.ഹുസൈനീ പരമ്പര കര്‍ബലക്കു ശേഷവും സംരക്ഷിച്ച അലി സൈനുല്‍ആബിദീന്‍(റ)ന് രോഗമായിരുന്നതിലാണ് ശത്രുക്കളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹാഫിളുദ്ദഹബി വിശദീകരിച്ചുട്ടുണ്ട് (സിയറു അഅ്‌ലാമിന്നുബലാഅ്). മുഹമ്മദുല്‍ ബാഖിര്‍, സൈദ്, ഉമര്‍, അബ്ദുല്ലാഹ്,ഹസന്‍, ഹുസൈന്‍,ഹുസൈനുല്‍ അസ്ഗര്‍, അബ്ദുര്‍റഹാന്‍, സുലൈമാന്‍, അലി,ഖദീജ, ഫാത്തിമ,അലിയ്യ,ഉമ്മുകുല്‍സൂം എന്നിവരാണ് അദ്ദേഹത്തിന്റെ ആണ്‍, പെണ്‍ സന്താനങ്ങള്‍. (നൂറുല്‍ അബ്‌സ്വാര്‍-157)
ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ ഹസനീ ഹുസൈനീ പരമ്പരകള്‍ ലോകത്ത് കര്‍ബലക്ക് ശേഷവും നിലനില്‍ക്കുന്നുണെ്ടന്നും ഇതിനു വിരുദ്ധമായ വാദങ്ങള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു....                                                               ❣❣❣❣❣❣❣❣❣❣❣
[03/04, 9:47 AM] Sunni: അഹ്ലുബൈത്ത് നമ്മുടെ രക്ഷാ കവചമാണ്.





അബൂ ബക്കർ സിദ്ധീഖ്(റ) പറഞ്ഞു:
അഹ്‌ലുബൈത്തിന്റെ കാര്യത്തിൽ മുഹമ്മദ് നബി(സ)യോടുള്ള ബാധ്യത നിങ്ങൾ ഓർക്കുവിൻ. (ബുഖാരി)

അഹ്‌ലുബൈത്തിനെ നബിതങ്ങള്‍ ഒരിക്കല്‍ ഉപമിച്ചത് നൂഹ് നബിയുടെ കപ്പലിനോടാണ്. കപ്പലില്‍ അഭയം തേടിയവര്‍ സുരക്ഷിതരായത് പോലെ അവരെ പിന്തുടരുന്നവര്‍ ശാശ്വത വിജയത്തിനവകാശികളാണ് എന്നതാണ് ഇതിന്റെ അന്തരാര്‍ഥം.


അഹ്‌ലുബൈത്തിനെ ആദരിക്കലും സ്‌നേഹിക്കലും നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഒട്ടനേകം സ്ഥലങ്ങളില്‍ ഈ യാഥാര്‍ഥ്യം വിശദീകരിച്ചിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'നബിയെ, താങ്കള്‍ അവരോട് പറയുക, അതിന്റെ (പ്രബോധനം) പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല, എന്റെ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ' (ശൂറാ-23).

നബി കുടുംബത്തിന് ഗുണം ചെയ്യുക വഴി നിങ്ങള്‍ എന്നെ സ്‌നേഹിക്കുക എന്നാണ് മഹാനായ സഈദുബ്‌നു ജുബൈര്‍(റ)ഈ ആയത്തിന് നല്‍കിയിട്ടുള്ള വിശദീകരണം.

കുടുംബം എന്നത് കൊണ്ട് ഇവിടെ മുഖ്യമായും വിവക്ഷിക്കപ്പെടുന്നത് അഹ്‌ലുബൈത്താണ്. കാരണം ഇമാം റാസി തങ്ങള്‍ വിശദീകരിക്കുന്നു: 'നബി കുടുംബമെന്നാല്‍ അവിടത്തോട് ബന്ധമുള്ളവരെല്ലാവരുമാണെങ്കിലും നബിയും ഫാത്തിമ,അലി, ഹസന്‍, ഹുസൈന്‍ (റ) എന്നിവരും തമ്മിലുള്ള ശക്തമായബന്ധം അവിതര്‍ക്കിതമാംവിധം സ്ഥിരപ്പെട്ടതാണ്. അത്‌കൊണ്ട് തന്നെ അവരെ സ്‌നേഹിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെന്ന് ഈ ആയത്ത് തീര്‍ച്ചപ്പെടുത്തുന്നു.'

ഇമാം സമഖ്ശരിയുടെ വിശദീകരണവും ഈ ആശയത്തിന് ശക്തി പകരുന്നുണ്ട്. അഥവാ, ഈ ആയത്ത് അവതരിച്ചപ്പോള്‍ നബിയോട് ചോദിക്കപ്പെട്ടു, ഞങ്ങള്‍ സ്‌നേഹിക്കേണ്ട അങ്ങയുടെ ബന്ധുക്കള്‍ ആരാണ്? അന്നേരം നബി പറഞ്ഞു: 'അലി,ഫാത്തിമ, അവരുടെ രണ്ട് സന്താനങ്ങള്‍. 'കര്‍ബലയുടെ ദിനത്തില്‍ അലിയ്യുബ്‌നുല്‍ ഹുസൈന്‍ (റ) യെ ബന്ധിയായിപ്പിടിച്ച് ഡമസ്‌കസിലേക്ക് കൊണ്ടുവന്നപ്പോള്‍ ഉമവീ വിഭാഗത്തില്‍ പെട്ട ഒരാള്‍ ഇങ്ങനെ വിളിച്ച് പറയുന്നുണ്ടായിരുന്നു. 'നിങ്ങളെ വധിച്ച് കളയുകയും ഉന്മൂലനം വരുത്തുകയും ചെയത റബ്ബിന് സര്‍വ സ്തുതിയും.' ഇത് കേള്‍ക്കേണ്ട താമസം അലിയ്യുബ്‌നു ഹുസൈന്‍ അദ്ദേഹത്തേടായി ചോദിച്ചു നീ ഖുര്‍ആന്‍ ഓതാറില്ലേ? ഉണെ്ടന്ന് അയാള്‍ മറുപടി നല്‍കി. നീ ആലു ഹാമീം ഓതിയിട്ടുണേ്ടാ? അലി വീണ്ടും ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കി. 'പ്രബോധനത്തിന്റെ പേരില്‍ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ മറ്റൊന്നും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല' എന്നര്‍ഥം വരുന്ന സൂക്തം നീ ഓതിയിട്ടില്ലെ ? അന്നേരം അയാള്‍ ചോദിച്ചു. ഈ ആയത്തില്‍ പറഞ്ഞ വിഭാഗം നിങ്ങളാണോ? അലി പറഞ്ഞു:'അതെ,ഞങ്ങള്‍തന്നെ.'(തഫ്‌സീറുല്‍കബീര്‍).

ചുരുക്കത്തില്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ വിശ്വാസിക്ക് ഒഴിച്ച് കൂടാനാവാത്ത ബാധ്യതയാണെന്ന് ഈ വിശുദ്ധ സൂക്തം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഇതേ ആശയം കുറിക്കുന്ന അനേകം ഹദീസുകളും നമുക്കു മുന്നിലുണ്ട്.'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്, അവരെ ആര് സ്‌നേഹിച്ചുവോ, അവര്‍ എന്നേയും സ്‌നേഹിച്ചു. ആര് ധിക്കരിച്ചുവോ അവരെന്നെയും ധിക്കരിച്ചു.' മറ്റൊരു ഹദീസില്‍കാണാം. 'ഞാന്‍ ഹസന്‍, ഹുസൈന്‍ (റ) യെ സ്‌നേഹിക്കുന്നു. അത്‌കൊണ്ട് നിങ്ങളും അവരെ സ്‌നേഹിക്കുക.' ഈ രണ്ട് ഹദീസുകളും ചേര്‍ത്ത് വായിച്ചാല്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകത എളുപ്പത്തില്‍ മനസ്സിലാകും.

ഖുർആനിന്റെ നിർദ്ധേശം മറക്കാതിരിക്കുക.

”(പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളിൽ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്ര മാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ” (33/33)

”വല്ലവനും അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ. (22/32)

ഇസ്തിഗാസ:മുഹ്യുദ്ധീൻ ശൈഖ് ഇസ്തിഗാസ വിരോധിയോ



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മുഹ്യുദ്ധീൻ ശൈഖ് ഇസ്തിഗാസ വിരോധിയോ


വഹാബികളുടെ തട്ടിപ്പിന് മറുപടി                                                          ഇസ്തിഗാസ നടത്തരുത് അത് ശിർക്ക് ആണെന്ന് മുഹയിദ്ധീൻ ഷെയ്ഖ്‌ പറഞ്ഞിട്ടുണ്ടോ?



🔸 ഉത്തരം:


അത് പച്ച കള്ളമാണ്.കല്ല്‌ വച്ച നുണ.



🔸 മുഹയിദ്ധീൻ ഷെയ്ഖ്‌ , നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ, വഫതായ ഖബറിൽ കിടക്കുന്ന നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി പറയണമെന്നും, അതിന് വേണ്ടി ആയത്ത് ബാധകമാക്കി അതിനെ പുണ്യമാക്കിയ മുഹയിദ്ധീൻ ഷെയ്ഖ്‌ ഒരിടത്തും മഹാന്മാരോടുള്ള അഭൌതികം സഹായതെട്ടം ശിർക്കാണെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല, 


ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561) നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവൻ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന വിവരിച്ചു അദ്ദേഹം എഴുതുന്നു:



)



അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട് നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്)


......................................................



اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)



എന്ന് മാത്രമല്ല ഇവർ കൊണ്ടുവന്ന വാചകത്തിൽ മരണപ്പെട്ടുപോയവരോടുള്ള ശുപാർശതേട്ടമോ ഇസ്തിഗാസയോ പറഞ്ഞിട്ടേയില്ല. അതുണ്ടെങ്കിൽ


അതാണ്‌ മൌലവിമാർ കൊണ്ടുവരേണ്ടത്. അപ്രകാരം അഭൌതിക സഹായതെട്ടം ശിർക്ക് ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അങ്ങനെ ഒരു വാചകം കാണിച്ചു തരുവാൻ സകല ഇബ്ലീസിസ് &  വഹാബികളെയും വെല്ലു വിളിക്കുന്നു.




ഇനി എന്താണ് ശൈഖ്അവർകൾ പറഞ്ഞത് എന്ന് നോക്കാം.


നീ അല്ലാഹുവിന്റെ സൃഷ്ടികളിൽ ആരോടും അന്യായം പറയരുത്.


എന്ന് പറഞ്ഞതിൽ , മക്കൾ പിതാവിനോട് , യാചകൻ മുതാളിയോട് , കടത്തിൽ വലഞ്ഞവൻ പണക്കാരനോട് , പരാതി പറഞ്ഞാൽ അത് ശിർക്ക് ആണെന്ന് വഹാബികൾ പറയുമോ? എന്നാൽ ആദ്യം മുശ്രിക് ആവുക വഹാബീസ് ദമ്മാജുകൾ ആയിരിക്കും. കാരണം അവർ അങ്ങനെ ചോദിക്കുന്നവരും ചോദിക്കണം എന്ന് പറയുന്നവരും ആണ്.



ഇവിടെ അബൗതികം എന്നോ മരിച്ചവർ എന്നോ പറഞ്ഞിട്ടില്ല.



മേൽ വാചകം മനസ്സിലാവണമെങ്കിൽ സ്വഹാബികളുടെ ജീവിത നടപടികൾ നാം പഠിക്കേണ്ടതുണ്ട്.



അബുദർദ് (റ) പറയുന്നത് കാണുക. എന്നെ റസൂലുല്ലാഹി(സ) വിളിച്ചു എന്നിട്ട് പറഞ്ഞു നിങ്ങൾ എനിക്ക് ബൈഅത്ത്  ചെയ്യാമോ , നിങ്ങള്ക്ക് സ്വർഗ്ഗമുണ്ട്. ഞാൻ അതെ എന്ന് പറഞ്ഞു. ഞാൻ  കൈ നീട്ടി ,നബി(സ) എന്റെ മേൽ നിബന്ധന പറഞ്ഞു. ജനങ്ങളോട് ഒരു വസ്തുവും ചോദിക്കരുത് . ഞാൻ അതെ എന്ന് പറഞ്ഞു.



തങ്ങൾ പറഞ്ഞു ,



നിന്റെ ചാട്ടവാർ വീണാൽ നീ അത് ഇറങ്ങി എടുക്കണം.



ഇമാം അഹ്മദ് 


الباني


ഈ ഹദീസ് സ്വഹീഹ് ആണെന്ന് പറഞ്ഞിട്ടുണ്ട്.- حدثنا ‏ ‏أبو المغيرة ‏ ‏حدثنا ‏ ‏صفوان ‏ ‏عن ‏ ‏أبي اليمان ‏ ‏وأبي المثنى ‏ ‏أن ‏ ‏أبا ذر ‏ ‏قال : ‏بايعني رسول الله ‏ ‏صلى الله عليه وسلم ‏ ‏خمسا وأوثقني سبعا وأشهد الله علي تسعا ‏ ‏أن لا أخاف في الله لومة لائم ؛ ‏ ‏قال ‏ ‏أبو المثنى ‏ ‏قال ‏ ‏أبو ذر ‏ ‏فدعاني رسول الله ‏ ‏صلى الله عليه وسلم ‏ ‏فقال: هل لك إلى بيعة ولك الجنة ؟ قلت: نعم ، وبسطت يدي... فقال رسول الله وهو يشترط علي: أن لا تسأل الناس شيئا ...قلت: نعم..قال: ولا سوطك إن يسقط منك حتى تنزل إليه فتأخذه ...- طرف الحديث : لا تسأل الناس شيئا ولا سوطك وإن سقط منك حتى تنزل إليه فتأخذه....أخرجه أحمد في مسنده من رواية أبي ذر رضي الله عنه، وصححه الألباني في تحقيق الجامع الصغير




ഇബ്നുമാജഹ് (റ) റിപ്പോർട് , സൗബാൻ(റ) നിന്നും , നബി(സ) പറഞ്ഞു ആരാണ് എന്നിൽ നിന്നും ജനങ്ങളോട് ഒരു കാര്യവും ചോദിക്കുകയില്ല എന്ന് കരാർ ചെയ്യുക, അവനു സ്വർഗ്ഗമുണ്ട്.



ഞാൻ അതെ എന്ന് പറഞ്ഞു.



അവർ ഒന്നും ചോദിക്കാറില്ല. അവരുടെ ചാട്ടവാർ വീണാൽവരെ വണ്ടിയിൽ നിന്നും ഇറങ്ങി അതെടുക്കും.



ഒരാളോടും അത് എടുക്കു എന്ന് പറയില്ല.( ഇബ്നു മജഹ് അൽബാനി സ്വഹീഹ് ആക്കി.)



അത്തർഗീബ് ഹാഫിളുൽ മുന്തിരി അബു ദാവൂദിന്റെ റിപ്പോർട്ടിൽ ആ കരാർ ചെയ്ത സ്വഹാബികൾ സ്വന്തം ചാട്ടവാർ വീണാൽ വരെ സ്വയം എടുക്കാാണ് ഉള്ളത്. ഒരാളോടും ചോദിക്കാറില്ല എന്നുണ്ട്.



وأخرجه ابن ماجه في سننه عن ثوبان رضي اللهعنه قال، قال رسول الله صلى الله عليه وسلم : ومن يتقبل لي بواحدة أتقبل له بالجنة ؟ قلت: أنا... قال: لا تسأل الناس شيئا ...قال: فكان ثوبان يقع سوطه وهو راكب فلا يقول لأحد ناولنيه حتى ينزل فيأخذه ... قال الشيخ الألباني رحمه الله : صحيح ..- وحديث ثوبان رضي الله عنه أورده المنذري في الترغيب والترهيب ، وعزاه لأحمد وابن ماجه والنسائي وأبي داود ، ولفظه : ... عن ثوبان رضي الله عنه قال، قال رسول الله صلى الله عليه وسلم: من تكفل لي أن لا يسأل الناس شيئا أتكفل لهبالجنة ؟ فقلت : أنا...فكان لا يسأل أحدا شيئا...قال الشيخ الألباني رحمه الله : صحيح ..وفي سنن ابن ماجه :... عَن ثوبان؛ قَالَ: قال رَسُول اللَّهِ صَلَى اللَّهُ عَلَيْهِ وَسلَّمْ: من يتقبل لي بواحدة أتقبل له بالجنة؟ . قلت: أنا. قَالَ : لا تسأل الناس شيئاً....قال، فكان ثوبان يقع سوطه، وهو راكب، فلا يقول لأحد ناولنيه. حتى ينزل فيأخذه



ഈ പറഞ്ഞതിന്റെ അർഥം വടി വീണാൽ മറ്റൊരാളോട് എടുക്കാൻ പറയല ശിര്ക് ആണെന്ന് "പാവം" വഹാബികൾ പറയുമോ?



എന്നാൽ സകല വഹാബികളും മുശ്രിക്കുകൾ തന്നെ.



ഇതിന്റെ അർഥം ഭൌതികമായ എല്ലാ കാര്യത്തിലും, ദാരിദ്ര്യത്തിൽ പോലും ഒരാളോടും സഹായം ചോദിക്കാതെ ക്ഷമ കൈകൊണ്ടു ഒരു ഡോക്ടറെ പോലും കാണാതെ രോഗാവസ്ഥയിൽ ക്ഷമിച്ചു അല്ലാഹുവിന്റെ ഖളാഇല് തൃപ്തിയായി കഴിയുന്ന , ഉന്നതമായ തവക്കുലിലേക്കുള്ള സൂചനായാണെന്നു പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.




ഈ അവസ്ഥയിൽ അല്ലാഹു എന്ന ചിന്തയല്ലാതെ മറ്റൊരു ചിന്തയും ഉദിക്കാതെ ഉന്നതമായ ഫാനാഇന്റെ അവസ്ഥയിലേക്കുള്ള സൂചനയാണ് എന്ന് ആരിഫീങ്ങൾ പറഞ്ഞിട്ടുണ്ട്.



അതാണ്‌ അല്ലാഹ് എന്ന ചിന്തയല്ലാത്ത മറ്റൊരു ചിന്ത എനിക്ക് വന്നാൽ ഞാൻ മൂർതദ്ധാണ് എന്ന് വിധിക്കുന്നു എന്ന് ചില മഹാന്മാർ പറഞ്ഞത്.


അതിൽ റിദ്ധത്ത് എന്ന അർഥം സാദാരണ പറയാറുള്ള ഇസ്ലാമിൽ നിന്നും പുറത്ത് പോവൽ അല്ല ,



മറിച്ച് അവരുടെ ഉന്നത സ്ഥാനത് നിന്നും താഴെ പദവിയിലേക്കുള്ള ചാട്ടമാണ്.


കാരണം അല്ലാഹു എന്ന ചിന്ത അല്ലാത്ത ഒരു സമയം വരൽ അവർക്ക്


ഉന്നത സ്ഥാനത്തെ തൊട്ട് തെറ്റലാണ്.



ഇപ്രകാരം ഭൌതിക കാര്യത്തിൽ അല്ലാഹു അല്ലാത്തവരോട് പരാതി പറയൽ ഉന്നത സ്ഥാനത്തെ തൊട്ടും ശ്രേഷ്ടമായ സ്ഥാനത്തെ തൊട്ടും താഴ്ന്ന സ്ഥാനത്തേക്ക് തെറ്റലാണ്.



അതിനെ ആരിഫീങ്ങൾ ശിര്ക് എന്നോ കുഫ്ർ എന്നോ ഫൈസ്ഖ് എന്നോ റിദ്ധത്ത് എന്നോ പ്രയോഗിക്കും. അതിന്റെ സാദാരണ ഉപയോഗിക്കുന്ന അർഥം അവിടെ ഉദ്ദേശമില്ല.മറിച്ചു ഉന്നത സ്ഥാനത്തെ തൊട്ടു തെറ്റൽ എന്ന അർത്ഥമാണ് ഉദേശം.




കണ്ണ് കാണാത്ത സ്വഹാബിയോട് നബി (സ) ആദ്യം പറഞ്ഞത് നീ ക്ഷമിച്ചാൽ ഉത്തമമാണ് എന്നാണ്.


അപ്പോൾ അദ്ദേഹം കാഴ്ച തിരിച്ചു വേണം എന്ന് പറഞ്ഞു.


അപ്പോൾ നബി(സ), തവസ്സലും, ശുപാർശ തേടലും  ,ഇസ്തിഗാസയും അടങ്ങുന്ന ദുഅ പഠിപ്പിച്ചു  കൊടുത്തു. രണ്ടു റക്കാഅത്ത് നിസ്കരിചു അവർ അങ്ങനെ ചെയ്ത് കാഴ്ച കിട്ടി.




ചുരുക്കത്തിൽ ഭൌതിക കാര്യത്തിൽ പോലും , ചാട്ടവാർ വീണാൽ പോലും ഒരാളോട് പരാതി പറയാതെ


അല്ലാഹുവിന്റെ ഖളാഇൽ തൃപ്തിയാവുന്ന ഉന്നതമായ തവക്കുലിന്റെ മർതബയിലേക്കുള്ള സൂചനയും പരിശീലനവുമാണ് മുഹയിദ്ധീൻ ഷെയ്ഖ്‌ തന്റെ മുരീദൻമാർക്ക് നൽകുന്നത്.




അത് നബി(സ) പഠിപ്പിച്ചതിൽ നിന്നും അവർ മനസിലാക്കിയതാണ്.



ഈ വിഷയം ഇമാം ഗസ്സാലി(റ) ഇഹ്യ ഉലൂമുദ്ധീനിൽ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്.



ഈ മഹത്തായ സ്ഥാനത്തെ തൊട്ടു തെറ്റുന്നതിനെ ഫിസ്ഖ് എന്നോ ശിർക്ക് എന്നോ റിദ്ധത്ത് എന്നോ കുഫ്‌റ്‌ എന്നോ പ്രയോഗിക്കുന്നത്, അതിന്റെ ഗൌരവം മുരീദുമാർക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി , നല്ലതല്ല എന്ന അർത്ഥത്തിനു അവർ ഉപയോഗിക്കുന്ന സാങ്കേതിക പ്രയോഗമാണ്‌.




അതിന്റെ സാദാരണ പ്രയോഗം ഉദ്ദേശമല്ല.



ഇത് ഇബ്നു ഹജർ(റ) ഫതാവയിൽ പറഞ്ഞിട്ടുണ്ട്.




സ്വന്തം കാര്യം സ്വന്തം  കൊണ്ട് നിർവഹിക്കുക. ആരോടും പരാതി പറയാതെ ക്ഷമിച്ചു കഴിയുക എന്നതുമാണ് അതിൽ ഉള്ളത്.




ഇബ്രാഹിം നബി(അ)മിനെ  തീയിൽ ഇട്ടപ്പോൾ ജിബ്‌രീൽ (അ) വന്നു ചോദിച്ചു എന്തെങ്കിലും സഹായം വേണോ എന്ന് , ഇബ്രാഹിം നബി(അ) പറഞ്ഞു , നിങ്ങളുടെ സഹായമല്ല , എനിക്ക് അല്ലാഹു മതി.


ഇതിന്റെ അർഥം ജിബ്‌രീലിനോടോ , ചാട്ടവാർ വീണാൽ സുഹൃത്തിനോടോ ചോദിക്കൽ ശിർക്ക് ആണ് എന്നല്ല, മറിച്ച് ഒരാളോടും ഇറക്കാതെ എല്ലാം ക്ഷമിച്ചു സഹിച്ചു പ്രതെയ്കമായ ജീവിതമാണ് .




ഇത് മനസ്സിലാക്കാൻ വഹാബിയാവാഞാൽ മതി.



അല്ലാതെ അഭൌതിക സഹായം തേടലോ , മഹാന്മാരുടെ മരണശേഷമോ , ജീവിതകാലത്തോ അവരോടു സഹായം തേടലോ, ഇസ്തിഗാസ നടത്തലോ ശിർക്കാണെന്ന് ഇതിൽ എവിടെയും പറഞ്ഞിട്ടേയില്ല.


 അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

മരിച്ചവർക്ക് ഖുർആൻ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

 ﻓﻲ ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ : " ﻭﻓﻲ ﺍﻟﻘﺮﺍﺀﺓ ﻭﺟﻪ - ﻭﻫﻮ ﻣﺬﻫﺐ



ﺍﻷﺋﻤﺔ ﺍﻟﺜﻼﺛﺔ - ﺑﻮﺻﻮﻝ ﺛﻮﺍﺑﻬﺎ ﻟﻠﻤﻴﺖ ﺑﻤﺠﺮﺩ ﻗﺼﺪﻩ ﺑﻬﺎ، ﻭﺍﺧﺘﺎﺭﻩ ﻛﺜﻴﺮ ﻣﻦ ﺃﺋﻤﺘﻨﺎ ... ﻗﺎﻝ ﺍﺑﻦ ﺍﻟﺼﻼﺡ : ﻭﻳﻨﺒﻐﻲ ﺍﻟﺠﺰﻡ ﺑﻨﻔﻊ : ﺍﻟﻠﻬﻢ ﺃﻭﺻﻞ ﺛﻮﺍﺏ ﻣﺎ ﻗﺮﺃﻧﺎﻩ . ﺃﻱ : ﻣﺜﻠﻪ ﻓﻬﻮ ﺍﻟﻤﺮﺍﺩ، ﻭﺇﻥ ﻟﻢ ﻳﺼﺮﺡ ﺑﻪ ﻟﻔﻼﻥ؛ ﻷﻧﻪ ﺇﺫﺍ ﻧﻔﻌﻪ ﺍﻟﺪﻋﺎﺀ ﺑﻤﺎ ﻟﻴﺲ ﻟﻠﺪﺍﻋﻲ، ﻓﻤﺎ ﻟﻪ ﺃﻭﻟﻰ "  ‏) .19/341
ഓത്തിന്റെ നേരെ പ്രതിഫലം മയ്യിത്തിന് ലഭിക്കണമെന്ന് കരുതിയാൽ തന്നെ ചേരുമെന്നാണ്  (ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) മൂന്ന് ഇമാമുമാരുടെയും നിലപാട്
നമ്മുടെ മദ്ഹബിലും ആ അഭിപ്രായമുണ്ട്.
നമ്മുടെ ഇമാമുമാർ അതിനെ പ്രബലപ്പെടുത്തിയിട്ടുണ്ട് -
അല്ലാഹുവേ
ഞങ്ങൾ ഓതിയതിന്റെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താൽ മയ്യിത്തിന് ഉപകരിക്കുമെന്ന് ഉറപ്പാണ് അതിൽ ഭിന്നതയില്ല. നിഹായ 19/341

ഇബ്നു ഖുദാമ റ  പറയുന്നു :-

ﻭﻛﺬﺍ ﻗﺮﺍﺀﺓ ﻭﻏﻴﺮﻫﺎ . ﻗﺎﻝ ﺃﺣﻤﺪ : ﺍﻟﻤﻴﺖ ﻳﺼﻞ ﺇﻟﻴﻪ ﻛﻞ ﺷﻲﺀ ﻣﻦ ﺍﻟﺨﻴﺮ؛ ﻟﻠﻨﺼﻮﺹ ﺍﻟﻮﺍﺭﺩﺓ ﻓﻴﻪ، ﻭﻷﻥ ﺍﻟﻤﺴﻠﻤﻴﻦ ﻳﺠﺘﻤﻌﻮﻥ ﻓﻲ ﻛﻞ ﻣﺼﺮ، ﻭﻳﻘﺮﺀﻭﻥ ﻭﻳﻬﺪﻭﻥ ﻟﻤﻮﺗﺎﻫﻢ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎً " ‏( 23 ‏)
ഖിറാഅത്തും മറ്റും ഇപ്രകാരമാണ് മയ്യിത്തിന് ചേരും ഇമാം അഹമദ് (റ)  പറഞ്ഞു എല്ലാ നന്മകളും ചേരും അതിന് വ്യക്തമായ രേഖകൾ ഉണ്ട് -
എല്ലാ രാജ്യത്തും മുസ്ലിമീങ്ങൾ ഒരു എതിർപ്പും ഇല്ലാതെ ഖുർആൻ പാരായണം ചെയ്യുകയും മരിച്ചവർക്ക് ഹദ് യ ചെയ്യുകയും ചെയ്യുന്നു. അപ്പോൾ അത് ഇജ്മാഅ് (പണ്ഡിതരുടെ ഏകോപനം) ആകുന്നു. .....

മുഗ്നി ഇബ്നു ഖുദാമ
സലഫുകളിൽ പെട്ട അഹമദ് ബ്ന് ഹമ്പൽ റ വിന്റ മദ്ഹബ് കാണുക
കശ്ഫുൽ ഖിനാഅ് 4 /441

ഹമ്പലീ മദ്ഹബ് :-

അർത്ഥം:

ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ)  പറയട്ടെ;

അർത്ഥം:

എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിമീങ്ങൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാൽ അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

ഹനഫീ മദ്ഹബ് :-

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്താർ: 3/152)
ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.

മാലികീ മദ്ഹബ് :-

ഖാളീ ഇയാള്(റ) പറയുന്നു:

അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈന്ദപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ് ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു :-

അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)

ഇമാം നവവി റ തന്നെ പറയുന്നു :-

.ﻭَﻗَﺎﻝَ ﺟَﻤَﺎﻋَﺔٌ ﻣِﻦْ ﺃَﺻْﺤَﺎﺑِﻨَﺎ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺑُﻬَﺎ ، ﻭَﺑِﻪِ ﻗَﺎﻝَ ﺃَﺣْﻤَﺪُ ﺑْﻦُ ﺣَﻨْﺒَﻞٍ . ﻭَﺃَﻣَّﺎ ﺍﻟﺼَّﻠَﺎﺓُ ﻭَﺳَﺎﺋِﺮُ ﺍﻟﻄَّﺎﻋَﺎﺕِ ﻓَﻠَﺎ ﺗَﺼِﻠُﻪُ ﻋِﻨْﺪَﻧَﺎ ﻭَﻟَﺎ ﻋِﻨْﺪَ ﺍﻟْﺠُﻤْﻬُﻮﺭِ ، ﻭَﻗَﺎﻝَ ﺃَﺣْﻤَﺪُ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺏُ ﺍﻟْﺠَﻤِﻴﻊِ ﻛَﺎﻟْﺤَﺞِّ
ﺍﻟﻜﺘﺎﺏ :  ﺷﺮﺡ ﺻﺤﻴﺢ ﻣﺴﻠﻢ ‏( 7/90 ‏)
ﺍﻟﻨﻮﻭﻱ، ﺃﺑﻮ ﺯﻛﺮﻳﺎ ‏( 631 - 676 ﻫـ ، 1234 - 1278 ﻡ ‏) .
ഒരു സംഘം ശാഫിഈ മദ്ഹബുകാർ മരിച്ചവർക്കു  ഖുർആൻ പാരായണത്തിന്റെ  പ്രതിഫലം ലഭിക്കും എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.

അഹ്മദ് ബ്നു ഹന്ബൽ അവർകൾക്കും  പ്രതിഫലം ലഭിക്കും എന്ന വീക്ഷമാണുള്ളത്. നിസ്ക്കാരത്തിന്റെയും (മയ്യിത്ത് നിസ്ക്കാരമല്ല) മറ്റും പ്രതിഫലം മയ്യിത്തിനു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം. ഭൂരിപക്ഷ പണ്ഡിതമതവും അത് തന്നെ.എന്നാൽ ഇമാം അഹ്മദ് ബ്നു ഹമ്പൽ ഹജ്ജ് പോലെ തന്നെ എല്ലാ അമലുകളുടെയും പ്രതിഫലം മരിച്ചവർക്കു ലഭിക്കും എന്ന അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത് ' ( ശറഹ്  മുസ്ലിം)

പുത്തൻ വാദികളുടെ ശൈഖായ  ഇബ്നുതൈമിയ :-

പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാ

മരിച്ചവര്‍ക്ക് കേള്‍വിശക്തിയില്ലെന്ന് ആഇശ(റ) പറഞ്ഞതായിട്ടുണ്ടോ

*മരിച്ചവര്‍വരുടെ കേള്‍വിശക്തി*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


*മരിച്ചവര്‍ക്ക് കേള്‍വിശക്തിയില്ലെന്ന് ആഇശ(റ) പറഞ്ഞതായി ഒരു മൌലവി പ്രസംഗിക്കുന്നത് കേട്ടു. ശരിയാണോ?*



*ബുഖാരി, മുസ്ലിം, നസാഇ, ഇബ്നുഅബീഹാതിം, ഇബ്നുമുര്‍ദവൈഹി(റ.ഹും) തുടങ്ങിയവര്‍ ഇബ്നുഉമര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസാകാം മൌലവി ആധാരമാക്കിയത്. അതിപ്രകാരമാണ്. “ബദ്റില്‍ കൊല്ലപ്പെട്ട കാഫിറുകളുടെ ശവക്കുഴിക്കരികില്‍ നിന്ന് കൊണ്ട് നബി(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ റബ്ബ് നിങ്ങളോട് കരാര്‍ ചെയ്ത കാര്യത്തെ നിങ്ങള്‍ യാഥാര്‍ഥ്യമായി എത്തിച്ചോ. പിന്നീട് നബി(സ്വ) പറഞ്ഞു: ഞാന്‍ പറയുന്നത് നിശ്ചയം അവര്‍ കേള്‍ക്കുന്നുണ്ട്.”ഈ സംഭവം ആഇശ(റ)യോട് പറയപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അവര്‍ കേള്‍ക്കുന്നുവെന്ന് നബി(സ്വ) പറഞ്ഞതിന്റെ വിവക്ഷ ഇതാണ്: ദുനിയാവില്‍ വെച്ച് ഞാന്‍ അവരോട് പറഞ്ഞിരുന്ന കാര്യം യാഥാര്‍ഥ്യമായിരുന്നുവെന്നവര്‍ക്കിപ്പോള്‍ ബോധ്യമായിട്ടുണ്ട്. കാരണം മരിച്ചവരെ നിശ്ചയം നിങ്ങള്‍ കേള്‍പ്പിക്കുകയില്ലെന്ന് ഖുര്‍ആനില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ’ (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5/304).*



*ഈ ഖുര്‍ആനിക സൂക്തത്തിന്റെ ബാഹ്യം പിടിച്ചുകൊണ്ട് നബി(സ്വ)യുടെ വാക്ക് ആഇശ(റ) ഇങ്ങനെ വ്യാഖ്യാനിച്ചത് അവരുടെ ഇജ്തിഹാദ് മാത്രമാണ്. പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനം ആഇശ(റ) നബി(സ്വ)യില്‍ നിന്ന് കേട്ടിട്ടില്ലെന്നു വ്യക്തമാണ്.*


കാരണം




*ഇമാം മുസ്ലിം(റ), ഇബ്നു മുര്‍ദവൈഹി(റ) എന്നിവര്‍ അനസുബ്നു മാലികി (റ)ല്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യുന്നു.നബി(സ്വ)ബദ്റില്‍ കൊല്ലപ്പെട്ടവരുടെ ശവക്കുഴിക്കരികില്‍ നിന്ന് കൊണ്ട് ഉമയ്യതുബ്നു ഖലഫ്, അബൂജഹ്ലുബ്നു ഹിശാം, ഉത്ബതുബ്നു റബീഅത് തുടങ്ങിയവരുടെ പേരു വിളിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു. നിങ്ങളുടെ നാഥന്‍ നിങ്ങളോട് കരാര്‍ ചെയ്തത് യാഥാര്‍ഥ്യമായി എത്തിച്ചുവോ? ഇതുകേട്ട ഉമര്‍(റ) ചോദിച്ചു. മൂന്നുദിവസം കഴിഞ്ഞാ ണ് തങ്ങള്‍ അവരെ വിളിക്കുന്നത്. അവര്‍ അത് കേള്‍ക്കുമോ. മരിച്ചവരെ തീര്‍ച്ചയായും നിങ്ങള്‍ കേള്‍പ്പിക്കുകയില്ലെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നബി(സ്വ) പറഞ്ഞു. എന്റെ ശരീരം ആരുടെ ഉടമയിലാണോ അവന്‍ തന്നെ സത്യം. നിങ്ങള്‍ അവരെക്കാള്‍ കേള്‍വിശക്തിയുള്ളവരൊന്നുമല്ല. പക്ഷേ, അവര്‍ക്ക് ഉത്തരം ചെയ്യാന്‍ കഴിയില്ലെന്ന് മാത്രം.”*


*ബഹു. അഹ്മദുബ്നു ഹമ്പല്‍, ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ (റ.ഹും) തുടങ്ങിയവര്‍ ഖതാദ(റ) വഴിയായി അബൂത്വല്‍ഹ(റ)യില്‍ നിന്നുദ്ധരിക്കുന്നതിപ്രകാരമാണ്. “ബദ്റില്‍ കൊല്ലപ്പെട്ടവരുടെ പേര് വിളിച്ചുകൊണ്ടുള്ള നബി(സ്വ)യുടെ ചോദ്യം കേട്ടപ്പോള്‍ ഉമര്‍(റ) ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആത്മാവില്ലാത്ത ജഢങ്ങളോടാണോ തങ്ങള്‍ സംസാരിക്കുന്നത്. പ്രത്യുത്തരമായി നബി(സ്വ) പറഞ്ഞു: ഞാന്‍ പറയുന്നത് നിങ്ങളിലുപരി നിശ്ചയം അവര്‍ കേള്‍ക്കുന്നവരാണ്” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 5/304).*


*അവര്‍ക്ക് ഉത്തരം പറയാന്‍ കഴിയില്ലെന്ന് നബി(സ്വ) പറഞ്ഞതിന്റെ വിവക്ഷ സാധാരണഗതിയില്‍ മനുഷ്യര്‍ കേള്‍ക്കുന്നവിധം മറുപടി പറയാന്‍ കഴിയില്ലെന്നും അവരുടെ മറുപടി സാധാരണ രീതിയില്‍ മനുഷ്യര്‍ കേള്‍ക്കില്ലെന്നുമാണെന്ന് ഇമാം സുയൂത്വി(റ) ശറഹു സ്വുദൂര്‍ പേജ് 70ല്‍ പ്രസ്താവിച്ചിട്ടുണ്ട്.*



*ബഹു അബൂശൈഖ്(റ) ഉബൈദുല്ലാഹിബ്നു മര്‍സൂഖി(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇതിനുപോല്‍ബലകമാണ്. അവര്‍ പറയുന്നു. “മദീനാ പള്ളി അടിച്ചുവാരിയിരുന്നൊരു സ്ത്രീ മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ നബി(സ്വ)യും കൂടെയുണ്ടായിരുന്നവും ഖബറിനരികില്‍ വന്ന് നിസ്കരിച്ച ശേഷം നബി(സ്വ) ഇങ്ങനെ ചോദിച്ചു. നീ ചെയ്ത അമലുകളില്‍ ഏറ്റവും പുണ്യമായി നിനക്കനുഭവപ്പെട്ടത് ഏതാണ്. സ്വഹാബത് ചോദിച്ചു. അവര്‍ കേള്‍ക്കുമോ നബിയേ, നബി(സ്വ) പറഞ്ഞു. നിശ്ചയം അവളിലുപരി കേള്‍ക്കുന്നവരല്ല നിങ്ങള്‍. അവര്‍ പള്ളി അടിച്ചുവാരിയിരുന്ന അമലാണ് ഏറ്റവും പുണ്യമായി എത്തിച്ചതെന്ന് പ്രത്യുത്തരം നല്‍ കിയെന്ന് നബി(സ്വ) പറയുകയുണ്ടായി” (അത്തര്‍ഗീബു വത്തര്‍ഹീബ് 1/197).*



*.ഇബ്നുഉമര്‍(റ)ന്റെ നിവേദനത്തെ ആഇശ(റ) ഖണ്ഡിച്ചത് സംബന്ധിച്ച് ഹാഫിള് ഇബ്നുഹജര്‍(റ) എഴുതുന്നു: “ആഇശ(റ)യുടെ ഉപര്യുക്ത വ്യാഖ്യാനത്തില്‍ ബഹുഭൂരിപക്ഷം പണ്ഢിതന്മാരും അവരോടെതിരായിരിക്കുകയാണ്.*


*അവരെല്ലാം ഇബ്നുഉമറി (റ)ന്റെ ഹദീസ് സ്വീകരിച്ചിരിക്കുന്നു. ഈ ഹദീസ് നിവേദനം ചെയ്ത മറ്റുള്ളവരെല്ലാം ഇബ്നുഉമറി(റ)നോട് യോജിച്ചത് കൊണ്ടാണിത്. എന്നാല്‍പിന്നെ മരിച്ചവരെ നിങ്ങള്‍ കേള്‍പ്പിക്കില്ലെന്ന ആശയം വരുന്ന സൂക്തം ആഇശ(റ) രേഖയാക്കിയതിന് മറുപടിയായി പണ്ഢിതന്മാര്‍ പറയുന്നതിപ്രകാരമാണ്. മരിച്ചവരെ കേള്‍പ്പിക്കില്ലെന്ന് പറഞ്ഞത് അവര്‍ക്ക് പ്രയോജനപ്രദമാകും വിധം കേള്‍പ്പിക്കില്ലെന്നോ അെല്ലങ്കില്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ കേള്‍പ്പിക്കില്ലെന്നോ ആണ്. സുഹൈലി(റ) പറയുന്നതിപ്രകാരമാണ്. നബി (സ്വ) (മുശ്രിക്കുകളുടെ ശവക്കുഴിക്കരികില്‍വെച്ച്) പറഞ്ഞ വാക്കിന് ദൃക്സാക്ഷിയല്ല ആഇശ(റ). കാരണം അവര്‍ അവിടെ അപ്പോഴുണ്ടായിരുന്നില്ല. അവിടെ സന്നിഹിതരായ മറ്റുള്ളവരാകട്ടെ റസൂലേ, ശവങ്ങളായ ഈ വിഭാഗത്തോടാണോ തങ്ങള്‍ അഭിസംബോധന ചെയ്യുന്നത് എന്ന ചോദ്യത്തിന് അവിടുന്നരുളിയത്, ഞാന്‍ പറയുന്നതിനെ അവരെക്കാള്‍ കേള്‍ക്കുന്നവരല്ല നിങ്ങള്‍ എന്നാണ്. മാത്രമല്ല ആ സന്ദര്‍ഭത്തില്‍ അവ ര്‍ക്ക് ബോധ്യമാകും വിധം ജ്ഞാനികളാകാന്‍ സാധ്യതയുണ്ടെങ്കില്‍ എന്തുകൊണ്ട് കേള്‍വിശക്തിയുള്ളവരാകാന്‍ സാധ്യതയില്ല. ഒരുപക്ഷേ, നേരെ ചെവികള്‍ കൊണ്ട് തന്നെ കേട്ടിരിക്കാം. ഇതാണ് ഭൂരിപക്ഷത്തിന്റെയുമഭിപ്രായം. അതല്ലെങ്കില്‍ ആത്മീയമായ കേള്‍വിയുമാകാം. ആത്മാവിനെ ശരീരത്തിലേക്ക് മടക്കല്‍ കൂടാതെ തന്നെ ആത്മാവിനോടാണ് ചോദ്യമെന്ന് പറയുന്നവരുടെ അഭിപ്രായമാണിത്” (ഫത്ഹുല്‍ ബാരി 3/300) ഇപ്രകാരം ഉംദതുല്‍ഖാരി 8/202ലും കാണാം.*



*മേല്‍ സൂക്തം സംബന്ധിച്ച് ഉല്‍പതിഷ്ണു മൌലവിമാരുടെ അവലംബ പണ്ഢിതന്‍ കൂടിയായ ഇബ്നുല്‍ഖയ്യിമിന്റെ വിശദീകരണം കാണുക. “മേല്‍ സൂക്തത്തിന്റെ ശൈലി ഇപ്രകാരമാണ് കുറിക്കുന്നത്. പ്രയോജനപ്രദമായ രൂപത്തില്‍ മരണപ്പെട്ടവരെ കേള്‍പ്പിക്കാന്‍ (പറഞ്ഞ കാര്യമനുസരിപ്പിക്കാന്‍) സാധ്യമല്ലാത്തതുപോലെ ഹൃദയം മരിച്ച അവിശ്വാസികളെ പ്രയോജനപ്രദമാം വിധം കേള്‍പ്പിക്കാന്‍ (പറഞ്ഞതനുസരിപ്പിക്കാന്‍) തങ്ങ ള്‍ക്ക് കഴിയില്ലെന്നാണ് മേല്‍ സൂക്തത്തിന്റെ വിവക്ഷ. എന്നല്ലാതെ മരിച്ചവര്‍ക്ക് കേള്‍വിശക്തി തന്നെയില്ലെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടേയില്ല. അതെങ്ങനെ ഉദ്ദേശിക്കും. ജനാസ സംസ്കരണ കര്‍മങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നവരുടെ ചെരിപ്പടി ശബ്ദം വരെ മരിച്ചവര്‍ കേള്‍ക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടല്ലോ” (കിതാബുര്‍റൂഹ് 45, 45).*




*ഇമാം സുയൂത്വി(റ) പറയുന്നു: “(മുശ്രിക്കുകളുടെ ശവക്കുഴിക്കരികില്‍ വെച്ച് നബി(സ്വ) പറഞ്ഞതായി) ഇബ്നുഉമര്‍(റ) ഉദ്ധരിച്ച വിഷയത്തില്‍ അവര്‍ ഒറ്റപ്പെട്ടിട്ടില്ല. അവരുടെ പിതാവായ ഉമര്‍, അബൂത്വല്‍ഹത്, ഇബ്നുമസ്ഊദ് (റ.ഹും) തുടങ്ങിയവരും മറ്റും ഇബ്നുഉമറി(റ)നോട് യോജിച്ചിട്ടുണ്ട്. എന്നല്ല, ആഇശ(റ)യില്‍ നിന്ന് തന്നെ ഇപ്രകാരം വന്നിട്ടുമുണ്ട്. നല്ല പരമ്പരയിലൂടെ ഇമാം അഹ്മദ്(റ) ഉദ്ധരിച്ചതാണിത്. ഇതനുസരിച്ച് ആഇശ(റ) മരിച്ചവരുടെ കേള്‍വിയെ നിഷേധിക്കുന്ന വാദത്തില്‍ നിന്ന് മടങ്ങിയിരിക്കണം. സംഭവത്തിന് ആഇശ(റ) ദൃക്സാക്ഷിയാകാത്തതിനാലും ദൃക്സാക്ഷികളായ സ്വ ഹാബത് മേല്‍പറഞ്ഞ പ്രകാരം ഉദ്ധരിച്ചത് അവരുടെ അരികില്‍ സ്ഥിരപ്പെട്ടതിനാലുമാണിത്” (സുയൂത്വി(റ)യുടെ ഹാശിയതുനസാഇ 4/111).*









*📚📖أهل السنة والجماعة📖📚*

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...