Saturday, March 3, 2018

അല്ലാഹുവിലുള്ള വിശ്വാസം വഹാബിസത്തിൽ

🔲

മുജാഹിദിന്റെ
ദൈവ വിശ്വാസം No2⃣

♦ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അല്ലാഹു ഇരുന്നു എന്ന് വിശ്വസിക്കൽ അവനെ
സൃഷ്ടികളോട് തുല്യപ്പെടുത്തലാണ്.

KNM പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയിൽ പഠിപ്പിക്കുന്നു:

"അർശിൽ അവൻ ആരോഹണം ചെയ്തുവെന്ന വാക്യത്തിന്റെ ബാഹ്യർത്ഥം മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർശിന്മേൽ ഇരിക്കുകയാണെന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ.അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണ വിശേഷണങ്ങളെ നിരാകരിക്കലുമാണത്."

       ഖുർആൻ പരിഭാഷ
       അമാനി മൗലവി
            പേജ്:1102.

♦♦
അല്ലാഹു ഇരുന്നു
എന്ന് തന്നെ
എന്ന് വിശ്വസിക്കണം.

കെ.ഉമർ മൗലവി എഴുതുന്നു:
"സിംഹാസനത്തിൽ അല്ലാഹു ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്.അതവരുടെ വിവരക്കേടാണ് എന്തുകൊണ്ടെന്നാൽ ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്."
     
       ഫാതിഹയുടെ
       തീരത്ത്.പേജ്:17.
       KNM


നോക്കൂ ...
'അല്ലാഹു ഇരുന്നു' എന്ന് ഖുർആനിന്റെ ബാഹ്യാർത്ഥം അനുസരിച്ചു പറയൽ അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലാണ് എന്ന് പഠിപ്പിക്കുമ്പോൾ തന്നെ,
ഈ വിശ്വാസം ശരിയല്ല എന്നും പഠിപ്പിക്കുന്നു.

ഈ രണ്ട് പ്രസിദ്ധീകരണവും പുറത്തിറക്കിയത് KNM പ്രസിദ്ധീകരണ വിഭാഗമാണ് /ഇപ്പോഴും ഈ രണ്ട് പുസ്തകങ്ങളും ഒരേ ബുക്സ്റ്റാളിൽ ലഭ്യമാണ്..
പാവം,ഈ മുജാഹിദുകൾ മൗലവിമാർക്ക് മുമ്പിൽ എന്നോ ബുദ്ധി പണയം വെച്ചുപോയിട്ടുണ്ട്.
അല്ലാഹു നന്നാകട്ടെ....
ആമീൻ.

✍🏻Aboohabeeb payyoli
🌐🌐🌐🌐🌐🌐🌐🌐

മദീനിലേക്ക് മടങ്ങൽ വഹാബികളുടെ ദുർവ്യാക്യാനങ്ങള്‍ക്ക്

_*⭕ഈമാൻ മദീനിലേക്ക് മടങ്ങൽ വഹാബികളുടെ ദുർവ്യാക്യാനങ്ങള്‍ക്ക് മറുപടി⭕*_ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

_ഈമാൻ മദീനിലേക്ക് മടങ്ങൽ വഹാബികളുടെ_
_ദുർവ്യാക്യാനങ്ങള്‍ക്ക് മറുപടി_
_അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി_

  🔰🔰🔰🔰🔰🔰🔰

_*ഈമാൻ മദീനയിലേക്ക്‌ എന്നഹദീസിന്റെ അർത്ഥമെന്ത്❓*_
*الحافظالامام النووي
الامام ابن حجر العسقلاني شيخ الاسلام*
പറയുന്നു 👇🏼

*നബി (സ) യുടെ കാലത്ത് ഇൽമ് പഠിക്കാനും സ്വഹാബത്തിന്റെയും താബിഹുകളുടെയും കാലത്ത് അവരെ* *തുടരനും നബി (സ) യുടെ  കാലശേഷം ഖബർ സിയാറത്തിനും  നബിയുടെയും* *സ്വഹാബത്തിന്റെയും മഖ്ബറയും ആസാറുകളും ബർക്കത്ത് എടുക്കുവാനും*
*ഇത്  ഏതൊരു മുഅ്മിനും മദീനയെ ആശിക്കും*

*മദീനക്കാരുടെ പ്രവൃതി ദീനിൽ തെളിവാകുക *
*നബി (സ) ടെയും ഖുലാഫാഉ റാഷിദീങ്ങളുടെയും കാലത്താണ്*

 * الامام ابن حجر فتح الباري👇🏼*

*شرح مسلم. للامام النووي👇🏼*

 *വഹാബികൾ* *ഈഹദീസിനെ* *ദുർവ്യാക്യാനം  ചെയ്ത് പോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്*

   🔹🔸🔹🔸🔹🔸

*ഹദീസ്‌ ദുർവ്യാക്യാന വീരന്മാരാണ് * *വഹാബികൾ എന്നു മനസ്സിലായില്ലെ*


   🔹🔸🔹🔸🔹🔸🔸🔹

ഈ ഹദീസ് സുന്നികള്‍ക്ക് അനുകൂലമാണ്  നബി (സ) തങ്ങളെ കൊണ്ടും മഹാന്മാരെ കൊണ്ടും കൊണ്ടും ബർക്കത്ത് എടുക്കാൻ വേണ്ടി മദീനയിലേക്ക് വരുന്നത് സുന്നികള്‍ക്ക് അനുകൂലമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം

    🔰🔰🔰🔰🔰🔰🔰

ﻗﻮﻟﻪ : ‏( ﻛﻤﺎ ﺗﺄﺭﺯ ﺍﻟﺤﻴﺔ ﺇﻟﻰ ﺟﺤﺮﻫﺎ ‏) ﺃﻱ : ﺇﻧﻬﺎ ﻛﻤﺎ ﺗﻨﺘﺸﺮ ﻣﻦ ﺟﺤﺮﻫﺎ ﻓﻲ
ﻃﻠﺐ ﻣﺎ ﺗﻌﻴﺶ ﺑﻪ ﻓﺈﺫﺍ ﺭﺍﻋﻬﺎ ﺷﻲﺀ ﺭﺟﻌﺖ ﺇﻟﻰ ﺟﺤﺮﻫﺎ ، ﻛﺬﻟﻚ ﺍﻹﻳﻤﺎﻥ ﺍﻧﺘﺸﺮ ﻓﻲ ﺍﻟﻤﺪﻳﻨﺔ ، ﻭﻛﻞ ﻣﺆﻣﻦ ﻟﻪ ﻣﻦ ﻧﻔﺴﻪ ﺳﺎﺋﻖ ﺇﻟﻰ ﺍﻟﻤﺪﻳﻨﺔ ﻟﻤﺤﺒﺘﻪ ﻓﻲ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ، ﻓﻴﺸﻤﻞ ﺫﻟﻚ ﺟﻤﻴﻊ ﺍﻷﺯﻣﻨﺔ ؛ ﻷﻧﻪ ﻓﻲ ﺯﻣﻦ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻞﻳﻪ ﻭﺳﻠﻢ - ﻟﻠﺘﻌﻠﻢ ﻣﻨﻪ ، ﻭﻓﻲ ﺯﻣﻦ ﺍﻟﺼﺤﺎﺑﺔ ﻭﺍﻟﺘﺎﺑﻌﻴﻦ ﻭﺗﺎﺑﻌﻴﻬﻢ ﻟﻼﻗﺘﺪﺍﺀ ﺑﻬﺪﻳﻬﻢ ، ﻭﻣﻦ ﺑﻌﺪ ﺫﻟﻚ ﻟﺰﻳﺎﺭﺓ ﻗﺒﺮﻩ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺼﻼﺓ ﻓﻲ ﻣﺴﺠﺪﻩ ﻛﺎﻥ ﺍﻟﻮﺟﻪ ﺗﻘﺪﻳﻢ ﺍﻟﺼﻼﺓ ﻓﻲ ﺍﻟﻤﺴﺠﺪ ﻟﻴﻮﺍﻓﻖ ﻛﻼﻣﻪ ﺍﻟﻨﺼﻮﺹ .
ﻭﺍﻟﺘﺒﺮﻙ ﺑﻤﺸﺎﻫﺪﺓ ﺁﺛﺎﺭﻩ ﻭﺁﺛﺎﺭ ﺃﺻﺤﺎﺑﻪ . ﻭﻗﺎﻝ ﺍﻟﺪﺍﻭﺩﻱ : ﻛﺎﻥ ﻫﺬﺍ ﻓﻲ ﺣﻴﺎﺓ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﻘﺮﻥ ﺍﻟﺬﻱ ﻛﺎﻥ ﻣﻨﻬﻢ ﻭﺍﻟﺬﻳﻦ ﻳﻠﻮﻧﻬﻢ ﻭﺍﻟﺬﻳﻦ ﻳﻠﻮﻧﻬﻢ ﺧﺎﺹﺓ . ﻭﻗﺎﻝ
ﺍﻟﻘﺮﻃﺒﻲ : ﻓﻴﻪ ﺗﻨﺒﻴﻪ ﻋﻠﻰ ﺻﺤﺔ ﻣﺬﻫﺐ ﺃﻫﻞ ﺍﻟﻤﺪﻳﻨﺔ
ﻭﺳﻼﻣﺘﻬﻢ ﻣﻦ ﺍﻟﺒﺪﻉ ﻭﺃﻥ ﻋﻤﻠﻬﻢ ﺣﺠﺔ ﻛﻤﺎ ﺭﻭﺍﻩ ﻣﺎﻟﻚ . ﺍ ﻫـ . ﻭﻫﺬﺍ ﺇﻥ ﺳﻠﻢ ﺍﺧﺘﺺ ﺑﻌﺼﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺨﻠﻔﺎﺀ ﺍﻟﺮﺍﺷﺪﻳﻦ ، ﻭﺃﻣﺎ ﺑﻌﺪ ﻇﻬﻮﺭ ﺍﻟﻔﺘﻦ ﻭﺍﻥﺗﺸﺎﺭ ﺍﻟﺼﺤﺎﺑﺔ ﻓﻲ ﺍﻟﺒﻼﺩ ، ﻭﻻ ﺳﻴﻤﺎ ﻓﻲ ﺃﻭﺍﺧﺮ ﺍﻟﻤﺎﺋﺔ ﺍﻟﺜﺎﻧﻴﺔ ﻭﻫﻠﻢ ﺟﺮﺍ ، ﻓﻬﻮ ﺑﺎﻟﻤﺸﺎﻫﺪﺓ ﺑﺨﻼﻑ ﺫﻟﻚ .


فتح الباري

ﻟﻜﺘﺐ ‏» ﺻﺤﻴﺢ ﻣﺴﻠﻢ ‏» ﻛﺘﺎﺏ ﺍﻹﻳﻤﺎﻥ ‏» ﺑﺎﺏ ﺑﻴﺎﻥ ﺃﻥ ﺍﻹﺳﻼﻡ ﺑﺪﺃ ﻏﺮﻳﺒﺎ ﻭﺳﻴﻌﻮﺩ ﻏﺮﻳﺒﺎ ﻭﺃﻧﻪ ﻳﺄﺭﺯ ﺑﻴﻦ ﺍﻟﻤﺴﺠﺪﻳﻦ
ﻣﺴﺄﻟﺔ : ﺍﻟﺘﺤﻠﻴﻞ ﺍﻟﻤﻮﺿﻮﻋﻲ
147 ﺣﺪﺛﻨﺎ ﺃﺑﻮ ﺑﻜﺮ ﺑﻦ ﺃﺑﻲ ﺷﻴﺒﺔ ﺣﺪﺛﻨﺎ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻧﻤﻴﺮ ﻭﺃﺑﻮ ﺃﺳﺎﻣﺔ ﻋﻦ ﻋﺒﻴﺪ ﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﺡ ﻭﺣﺪﺛﻨﺎ ﺍﺑﻦ ﻧﻤﻴﺮ ﺣﺪﺛﻨﺎ ﺃﺑﻲ
ﺣﺪﺛﻨﺎ ﻋﺒﻴﺪ ﺍﻟﻠﻪ ﻋﻦ ﺧﺒﻴﺐ ﺑﻦ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﻋﻦ ﺣﻔﺺ ﺑﻦ ﻋﺎﺻﻢ ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﺇﻥ ﺍﻹﻳﻤﺎﻥ ﻟﻴﺄﺭﺯ ﺇﻟﻰ ﺍﻟﻤﺪﻳﻨﺔ ﻛﻤﺎ ﺗﺄﺭﺯ ﺍﻟﺤﻴﺔ ﺇﻟﻰ ﺟﺤﺮﻫﺎ
ﺍﻟﺤﺎﺷﻴﺔ ﺭﻗﻢ : 1
ﻓﻴﻪ ﺧﺒﻴﺐ ﺑﻦ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﻭﻫﻮ ﺑﻀﻢ ﺍﻟﺨﺎﺀ ﺍﻟﻤﻌﺠﻤﺔ ﻭﺗﻘﺪﻡ ﺑﻴﺎﻧﻪ ﻭﺍﻟﻠﻪ ﺃﻋﻠﻢ .
ﻭﺃﻣﺎ ﻣﻌﻨﻰ ﺍﻟﺤﺪﻳﺚ ﻓﻘﺎﻝ ﺍﻟﻘﺎﺿﻲ ﻋﻴﺎﺽ - ﺭﺣﻤﻪ ﺍﻟﻠﻪ - ﻓﻲ ﻗﻮﻟﻪ ﻏﺮﻳﺒﺎ ﺭﻭﻯ ﺍﺑﻦ ﺃﺑﻲ ﺃﻭﻳﺲ ﻋﻦ ﻣﺎﻟﻚ - ﺭﺣﻤﻪ ﺍﻟﻠﻪ - ﺃﻥ ﻣﻌﻨﺎﻩ ﻓﻲ ﺍﻟﻤﺪﻳﻨﺔ ﻭﺃﻥ ﺍﻹﺳﻼﻡ ﺑﺪﺃ ﺑﻬﺎ ﻏﺮﻳﺒﺎ ﻭﺳﻴﻌﻮﺩ ﺇﻟﻴﻬﺎ ﻗﺎﻝ ﺍﻟﻘﺎﺿﻲ ﻭﻇﺎﻫﺮ ﺍﻟﺤﺪﻳﺚ ﺍﻟﻌﻤﻮﻡ ﻭﺃﻥ ﺍﻹﺳﻼﻡ ﺑﺪﺃ ﻓﻲ ﺁﺣﺎﺩ ﻣﻦ ﺍﻝﻧﺎﺱ ﻭﻗﻠﺔ ﺛﻢ ﺍﻧﺘﺸﺮ ﻭﻇﻬﺮ ﺛﻢ ﺳﻴﻠﺤﻘﻪ ﺍﻟﻨﻘﺺ ﻭﺍﻹﺧﻼﻝ ﺣﺘﻰ ﻻ ﻳﺒﻘﻰ ﺇﻻ ﻓﻲ ﺁﺣﺎﺩ ﻭﻗﻠﺔ ﺃﻳﻀﺎ ﻛﻤﺎ ﺑﺪﺃ ﻭﺟﺎﺀ ﻓﻲ ﺍﻟﺤﺪﻳﺚ ﺗﻔﺴﻴﺮ ﺍﻟﻐﺮﺑﺎﺀ ﻭﻫﻢ ﺍﻟﻨﺰﺍﻉ ﻣﻦ ﺍﻟﻘﺒﺎﺋﻞ ﻗﺎﻝ ﺍﻟﻬﺮﻭﻱ
ﺃﺭﺍﺩ ﺑﺬﻟﻚ ﺍﻟﻤﻬﺎﺟﺮﻳﻦ ﺍﻟﺬﻳﻦ ﻫﺠﺮﻭﺍ ﺃﻭﻃﺎﻧﻬﻢ ﺇﻟﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ
ﻗﺎﻝ ﺍﻟﻘﺎﺿﻲ ﻭﻗﻮﻟﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻫﻮ ﻳﺄﺭﺯ ﺇﻟﻰ
ﺍﻟﻤﺪﻳﻨﺔ ﻣﻌﻨﺎﻩ ﺃﻥ ﺍﻹﻳﻤﺎﻥ ﺃﻭﻻ ﻭﺁﺧﺮﺍ ﺑﻬﺬﻩ ﺍﻟﺼﻔﺔ ﻷﻧﻪ ﻓﻲ ﺃﻭﻝ ﺍﻹﺳﻼﻡ ﻛﺎﻥ ﻛﻞ ﻣﻦ ﺧﻠﺺ ﺇﻳﻤﺎﻧﻪ ﻭﺻﺢ ﺇﺳﻼﻣﻪ ﺃﺕﻯ
ﺍﻟﻤﺪﻳﻨﺔ ﺇﻣﺎ ﻣﻬﺎﺟﺮﺍ ﻣﺴﺘﻮﻃﻨﺎ ﻭﺇﻣﺎ ﻣﺘﺸﻮﻗﺎ ﺇﻟﻰ ﺭﺅﻳﺔ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻣﺘﻌﻠﻤﺎ ﻣﻨﻪ ﻭﻣﺘﻘﺮﺑﺎ ﺛﻢ ﺑﻌﺪﻩ ﻫﻜﺬﺍ ﻓﻲ ﺯﻣﻦ ﺍﻟﺨﻠﻔﺎﺀ ﻛﺬﻟﻚ ﻭﻷﺧﺬ ﺳﻴﺮﺓ ﺍﻟﻌﺪﻝ ﻣﻨﻬﻢ ﻭﺍﻻﻗﺘﺪﺍﺀ ﺑﺠﻤﻬﻮﺭ ﺍﻟﺼﺤﺎﺑﺔ ﺭﺿﻮﺍﻥ ﺍﻟﻠﻪ ﻋﻠﻲﻫﻢ ﻓﻴﻬﺎ ﺛﻢ ﻣﻦ ﺑﻌﺪﻫﻢ ﻣﻦ ﺍﻟﻌﻠﻤﺎﺀ ﺍﻟﺬﻳﻦ ﻛﺎﻧﻮﺍ ﺳﺮﺝ ﺍﻟﻮﻗﺖ ﻭﺃﺋﻤﺔ ﺍﻟﻬﺪﻯ ﻷﺧﺬ ﺍﻟﺴﻨﻦ ﺍﻟﻤﻨﺘﺸﺮﺓ ﺑﻬﺎ ﻋﻨﻬﻢ ﻓﻜﺎﻥ ﻛﻞ ﺛﺎﺑﺖ ﺍﻹﻳﻤﺎﻥ ﻣﻨﺸﺮﺡ ﺍﻟﺼﺪﺭ ﺑﻪ ﻳﺮﺣﻞ ﺇﻟﻴﻬﺎ ﺛﻢ ﺑﻌﺪ ﺫﻟﻚ ﻓﻲ ﻛﻞ ﻭﻗﺖ ﺇﻟﻰ ﺯﻣﺎﻧﻨﺎ ﻟﺰﻳﺎﺭﺓ ﻗﺒﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺘﺒﺮﻙ ﺑﻤﺸﺎﻫﺪﻩ ﻭﺁﺛﺎﺭﻩ ﻭﺁﺛﺎﺭ ﺃﺻﺤﺎﺑﻪ ﺍﻟﻜﺮﺍﻡ ﻓﻼ ﻳﺄﺗﻴﻬﺎ ﺇﻻ ﻣﺆﻣﻦ ﻫﺬﺍ ﻛﻼﻡ ﺍﻟﻘﺎﺿﻲ
شرح مسلم

✅ നബി(സ) യുടെ ജന്മദിനതിൽ മദീനയിൽ  റബീഉൽ അവ്വൽ
12നു ധാരാളം ആളുകൾ സിയാറത്തിനു വരുന്നു നബിദിനം ആഘോഷിക്കുന്നു

✅ വഹാബികളുടെ ഭരണം വരുന്നതിനു മുൻമ്പും ഇപ്പോഴും അവിടെ മവിടെ മൗലിദ് നടക്കാറുണ്ട്‌

✅ അവിടെ നബി സ്വയുടെ ഖബറിനു മുകളിൽ സ്വഹാബതിന്റെ കാലം മുതൽ  കെട്ടിനുള്ളിലാണ്  അതിനു മുകളിൽ ഖുബ്ബയും ഉണ്ട്
   
✅ സ്വഹബതിന്റെയും മഹാന്മാരുടീയും ഖബറിനു മുകളിൽ ഖുബ്ബയുണ്ടായിരിന്നു അത്‌ വഹാബികൾ  ഈ അടുത്ത കാലത്താണ് പൊളിച്ച് കളഞ്ഞതാണ്

✅ ആണ്ടിലൊരിക്കല്‍ ശുഹദാക്കളുടെ ഖബറുകൾ നബി(സ) സിയാറത്ത്‌ ചെയ്തിരുന്നു

✅ മദീനയില്‍ മുസ്ലിമീങ്ങൾ ഇസ്തിഗാസയും സുബാർഷ തേടലും തവസ്സുലും തബറുഖും എചെയ്യണമെന്ന് ഇമാം നവവി അടക്കമുള്ളാ എല്ലാ ഇമാമീങ്ങളും പഠിപ്പിച്ചതാണ് സ്വഹാബത്തിന്റെ കാലം മുതൽ ഇന്നും നടക്കുന്നു

✅മദീനയിൽ എല്ലാകാലത്തും ഇസ്ലാമിക ശരീഅത്താവുമെന്ന് വുമെന്ന് നബി (സ) പറഞ്ഞത് എവിടെയും കണ്ടിട്ടില്ല
മദീനയിലും പണ്ഡിതന്മാർ സ്ത്രീകള്‍ക്ക് നിസ്കാരത്തിന് വീടാണ് ഉത്തമം  എന്നു പറയുന്നവരാണ്

✅മദീനയില്‍ സ്ത്രീകൾ മഹാന്മാരുടെ മഖ്ബറ സിയാറത്ത്‌ ചെയ്യുന്നു ആരും തടയുന്നില്ലാ

✅അവിടെ യുള്ള സംഭാവന പെട്ടികൾ വാഹബികൾ കൊള്ളയടിച്ചതാണ്

✅ അവിടെ നബി(സ) യുടെ തിരുകേശം മുക്കിയ വെള്ളം ഉമ്മുസൽമാ ബീവിയും,  ജുബ്ബ മുക്കിയ വെള്ളം അസ്മാ ബീവിയും, വിയർപ്പു ഉമ്മുസുലെെം ബീവിയും മറ്റു സ്വഹാബികളും  തുപ്പുനീരു കൊണ്ടടക്കം ബർകത്ത്‌ എടുത്തത് ‌ ബുഖാരി മുസ്ലിമിൽ ഉണ്ട്‌
തങ്ങൾ വുളൂചെയ്ത വെളളത്തിനു   വേണ്ടി തിരക്കു കൂട്ടിയിരുന്നു.

✅ മദീനയില്‍ ഖുത്തുബ നിർവഹിക്കുന്നത്‌  സ്രോതാക്കള്‍ക്ക് മനസ്സിലായിട്ടില്ലെങ്കിലും അറബിയിൽ തന്നെ  ഇപ്പൊൾ അവിടെയുള്ള ഭൂരിപക്ഷം  സ്രോതാക്കളും അനറബികളായത് കൊണ്ട് അവർക്ക് ഖുതുബ ഖുതുബ മനസ്സിലാവാത്ത ഭാഷയാണ്
സ്രോതാക്കളുടെ ഭാഷ പരികണിക്കുന്നില്ലാ

✅ മദീനയിൽ നബി(സ) യുടെ കാലംമുതല്‍ സുബ്ഹിക്ക് ഖുനൂത്ത് ഉണ്ടായിരിന്നു എന്നു ഹദീസുകളിൽ ഉണ്ട്‌

✅ ഉസ്മാൻ (റ)  ന്റെ  കാലം മുതൽ മദീനയിലും മക്കയിലും ജുമുഅക്ക്‌ രണ്ട് ബാങ്ക് ഉണ്ട്

✅ അവിടെ നിസ്കാരത്തിനുനു ശേഷം നബി (സ)യുടെ കാലം മുതൽ കൂട്ടപ്രാർത്തന യുണ്ടയിരുന്നു

✅ മരിച്ചവർക്കു വേണ്ടി യാസീന്‍ ഒാതാന്‍ നബി (സ) കൽപ്പിച്ചിരിന്നു  ഇബ്നു ഉമർ അടക്കമുള്ള സ്വഹാബികൾ ഒതിയത്‌ ഹസനാണെന്ന് നവവി ഇമാം പറഞ്ഞിരിക്കുന്നു  الاذكارല്‍

✅ മുസ്ലിമീങ്ങൾ ഇപ്പോഴും മദീനയിലെ മഖബറയിൽ ഖുർആൻ ഒാതുന്നുണ്ട്‌

✅ മദീനയില്‍ സുന്നികളായ മുസ്ലിമീങ്ങള്‍മൗലിദും മദ് ഹുകളും നടത്താറുണ്ട്‌
ഒാതുന്നവർക്ക്  നബി(സ) തന്നെ പള്ളിയില്‍ സ്റ്റേജ് കെട്ടിയിരുന്നു
റബീഉൽഅവ്വൽ 12 നു  അവിടെ മുസ്ലിമീങ്ങൽ സിയാറത്ത്‌ ചെയ്തും സ്വലാത്തുകളും മദ്ഹുകളു ചൊല്ലി തവസ്സുലും ഇസ്തിഗാസയും നടത്തി ദുആ ചെയ്യുന

✅ അവിടെ ഖബറുഷരീഫിന്റെ തൂണിൽ പോലും ഇസ്തിഗാസ എഴുതിയിട്ടുണ്ട്‌

✅ അവിടെ മാല മൗലിദുകളും ഉണ്ട്‌

 ✅ ഖുര്‍ആനിനും , തിരുചര്യക്കും വിരുദ്ധമായ സകല വികല ആശയങ്ങളും തള്ളിക്കളയുന്നു..

✔ഇതാണ് നമ്മുടെ പുണ്യ മദീന..ഇത് വഹാബിസമല്ല..ഇതാണ് ഇസ്ലാം..കറകളഞ്ഞ ഇസ്ലാം
വഹാബി ജാഹിലുകളുടെവേഷക്കാരുടെ കെണിയില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ സത്യം മനസ്സിലാക്കുക സഹോദരാ/സഹോഹദരീ..നാളെ കബറില്‍ ഞാനും നിങ്ങളും ഒറ്റയക്കേ ഉണ്ടാവൂ..

يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ

സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (9:34 Al Thowba)
🌹🌹🌹🌹

സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം

*_⭕സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം🌹🌹_*
➖➖➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*സച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാണ്ടില്‍ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഖുര്‍ആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയില്‍ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകന്‍ അനുമതി നല്‍കിയില്ല. വീട്ടില്‍ വെച്ച് നിസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കുക വഴി,* *സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ആരാധനാ കര്‍മങ്ങള്‍ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടില്‍ വെച്ചുള്ള നിസ്കാരത്തിന് നിര്‍ദ്ദേശം നല്‍കുന്ന ഹദീസ് പണ്ഢിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലാതെ* *സ്വീകരിക്കപ്പെടുന്നതാണെന്ന് ഇബ്നുതൈമിയ്യഃ പോലും ഫതാവയില്‍ സമ്മതിച്ചതാണ്.*
*മഹത്തുക്കളോടു കൂടി സ്ത്രീകള്‍ ജമാഅതായി നിസ്കരിക്കുമ്പോള്‍ സ്വഫ്ഫ്* *പിന്നിലായിരിക്കണമെന്ന ഫിഖ്ഹിന്റെ നിയമം അന്യപുരുഷന്മാരോട് കൂടി സ്ത്രീകള്‍ക്ക് ജുമുഅഃ ജമാഅതില്‍* *പങ്കെടുക്കാന്‍ തെളിവായി ഉദ്ധരിക്കുന്നതും വിവരക്കേടാണ്.‘കഅ്ബഃ’ ത്വവാഫ് ചെയ്യാനായി മസ്ജിദുല്‍* *ഹറാമിലും ‘റൌളാ ശരീഫ്’ സിയാറതിനായി മസ്ജിദുന്നബവിയിലും സ്ത്രീകള്‍ പോകുന്നത് ജുമുഅഃ* *ജമാഅതുകള്‍ക്ക് പങ്കെടുക്കുന്നതിന് തെളിവല്ല. മതപരമായി യാതൊന്നും അറിയാത്ത ചില സ്ത്രീകളുടെ പ്രവൃത്തികളോ* *പ്രസ്താവനകളോ ഇസ്ലാമില്‍ പ്രമാണമല്ല. അടുക്കളക്കാര്യവും ഭൌതികരാഷ്ട്രീയവും പോലെ വ്യക്തിപരമായ അഭിപ്രായം ദീനീരംഗത്ത് പ്രകടിപ്പിക്കാവതല്ല.* *നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരെയും അതിന് പ്രചോദനം നല്‍കുന്നവരെയും ആശയപരമായും നിയമപരമായും നിലക്ക് നിര്‍ത്താനാണ് തന്റേടമുള്ളവര്‍ ശ്രമിക്കേണ്ടത്.*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM


പരസ്ത്രീദര്‍ശനവും സ്പര്‍ശനവും കണിശമായും വ്യാപകമായും നിരോധിക്കപ്പെടുന്നതിന് മുമ്പും വിരോധം അറിയാതെയും ഒറ്റപ്പെട്ട സ്ത്രീകള്‍ പള്ളിയില്‍ വന്നപ്പോള്‍ സ്വഹാബികള്‍ അവരെ തടയുകയാണുണ്ടായത്. ‘ബുഖാരി’യുടെ വ്യാഖ്യാനത്തില്‍ ഇമാം അബൂജംറഃ(റ) ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ ഇത് വിവരിക്കുകയും ആഇശഃ(റ) അടക്കമുള്ള മാതൃകാവനിതകള്‍ ഈ അഭിപ്രായം രേഖപ്പെടുത്തുകയും ഇമാം ബുഖാരി തന്നെ അതുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയരുതെന്ന ഹദീസ് കാണാത്തവരല്ല സ്വഹാബികളും പൂര്‍വകാല പണ്ഢിതരും.
നബി(സ്വ)യുടെ ഭാര്യമാരോ പെണ്‍കുട്ടികളോ പരപുരുഷന്മാരോടുകൂടി പള്ളിയില്‍ ജുമുഅഃ ജമാഅതില്‍ പങ്കെടുത്തിട്ടില്ല. മുന്‍ഗാമികള്‍ അതനുവദിച്ചിട്ടുമില്ല. ഇക്കാര്യം ആഗോളപ്രശസ്തനായ ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ)യുടെ വാചകങ്ങള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഏത് പള്ളിയാണെന്നും അതിന്റെ സാഹചര്യങ്ങള്‍ എന്താണെന്നും നന്നായി അറിയുന്നവര്‍ സ്വഹാബികളും ഇമാമുകളുമാണെന്ന് മുസ്ലിം ലോകത്തിനറിയാം. വീടുകളില്‍ നിന്നും അന്യപുരുഷന്മാരില്ലാതെ സ്വതന്ത്രമായി ആരാധന നടത്താനുള്ള സ്ത്രീകളുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും സ്ത്രീകളില്ലാത്ത പള്ളികളില്‍ ഭക്തിപൂര്‍വ്വം ആരാധന നടത്താനുള്ള പുരുഷന്മാരുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും അനുവദിക്കാവതല്ല. നബിയും സ്വഹാബികളും വിരോധിച്ച ഒരു കാര്യവും ആരാധനയല്ലെന്നും മറിച്ച് പാപമാണെന്നും ചിന്തിക്കാത്തവരാണ് സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിന് മുറവിളി കൂട്ടുന്നത്.
സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ പണ്ഢിതര്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. ഇതില്‍ നിന്നും പണ്ഢിതരുടെ ശ്രദ്ധ ജുമുഅഃ ജമാഅതിലേക്ക് മാത്രം തിരിക്കാനും മറ്റ് പൊതുവേദികളില്‍ അനുവദനീയമാണെന്ന് വരുത്തി തീര്‍ക്കാനുമുള്ള ഭൌതികരാഷ്ട്രീയക്കാരുടെ പതിവ് കുതന്ത്രങ്ങളില്‍ മുസ്ലിംകള്‍ പെട്ടുപോകരുത്. സ്ത്രീ ജുമുഅഃ ജമാഅത് മാത്രമല്ല പരപുരുഷന്മാരോടുകൂടി പൊതു സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെടുന്നതും ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല.*

മുസ്ഹഫ് കീറി പറിഞ്ഞാൽ

🍓🍓🍓🍓🍓🍓🍓🍓🍓
*കീറിപ്പറിഞ്ഞ്ഉപയോഗയോഗ്യമല്ലാത്തമുസ്വ്ഹഫുകൾകത്തിച്ചുകളയാമോ?*
ഖുർആനും ഖുർആൻ എഴുതിയ മറ്റുകടലാസുകളുംവെറുതെകത്തിക്കൽ കറാഹത്താണ്.എന്നാൽ ഖുർആനിന്റെ പവിത്രതകാത്തുസൂക്ഷിക്കുന്നതിൽഭംഗംവന്നേക്കാമെന്ന്ആശങ്കയുണ്ടാകുംവിദത്തിലുളള ഖുർആൻ ശകലങ്ങൾകത്തിച്ചുകളയുന്നതിൽതെറ്റില്ല.മാത്രമല്ല ഖുർആനിന്റെപവിത്രതകാത്തുസൂക്ഷിക്കാൻകത്തിക്കലല്ലാതെമാർഗ്ഗമില്ലങ്കിൽഅങ്ങിനെചെയ്യൽനിർബന്ധമാണ്(ഫത്ഹുൽമുഈൻ:  26, ശർവാനി:  1/156)
കത്തിച്ചകരിയുംവെണ്ണീരുംനിന്ദ്യമായസ്ഥലങ്ങളിൽഉപേക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ് .ശുദ്ധമായവെളളത്തിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. 🌸🖊🖊🖊🖊🖊🖊🖊🖊🖊വില്ല്യാപ്പള്ളി റസാഖ് മുസ്ലിയാർ
28,2,2018.ബുധനാഴ്ച 🍇🍇🍇🍇🍇🍇🍇🍇🍇

Friday, March 2, 2018

നേര്‍ച്ചയുടെ കര്‍മശാസ്ത്ര വിധികൾ



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*🔰നേര്‍ച്ചയുടെ കര്‍മശാസ്ത്ര വിധികൾ🔰*


*നേര്‍ച്ച എന്ന പദത്തിന്റെ അറബി ശബ്ദം നദ്‌റ് എന്നാണ്. വാഗ്ദാനം ചെയ്യുക എന്നാണ് ഇതിന്റെ ഭാഷാര്‍ത്ഥം.* *നിര്‍ബന്ധമല്ലാത്ത ഒരു പുണ്യം കര്‍മം ചെയ്യാന്‍ സ്വയം ബാധ്യത ഏല്‍ക്കുക എന്നതാണ് സാങ്കേതികാര്‍ത്ഥം. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലു പ്രമാണങ്ങള്‍കൊണ്ടും നേര്‍ച്ച സുന്നത്താണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്...*

എന്നാല്‍, പദമുച്ചരിച്ചതുകൊണ്ടു മാത്രമേ ഇത് ബാധ്യതയാവുകയുള്ളൂ; കരുതിയതുകൊണ്ട് മാത്രമാവുകയില്ല. എന്നാലും, പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കരുതിയാല്‍തന്നെ ആ കരുത്ത് നടപ്പാക്കല്‍ ബലപ്പെട്ട സുന്നത്താണ്. നല്ല കാര്യങ്ങള്‍ കരുതി അത് പ്രവര്‍ത്തിക്കാത്തവരെക്കുറിച്ച് ശറഇല്‍ കടുത്ത ആക്ഷേപം വന്നിട്ടുണ്ട്. കരുതലോടുകൂടെയുള്ള എഴുത്തുകൊണ്ടും സംസാര ശേഷിയില്ലാത്തവന്റെ ആംഗ്യംകൊണ്ടും നേര്‍ച്ച സംഭവിക്കും...

പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള മുസ്‌ലിംകളില്‍ നിന്നേ നേര്‍ച്ച സാധുവാകൂ. കുട്ടികള്‍, ഭ്രാന്തന്‍, അമുസ്‌ലിം, വിഡ്ഢി എന്നിവരുടെ നേര്‍ച്ച അസാധുവാണ്. സുന്നത്തോ ഫര്‍ള് കിഫായ (സാമൂഹിക ബാധ്യത) യോ ആയ ഏതു കാര്യവും നേര്‍ച്ചയാക്കാം. നേര്‍ച്ചയാക്കലോടുകൂടി അക്കാര്യം നിര്‍ബന്ധബാധ്യതയായി. പ്രവര്‍ത്തിച്ചാല്‍ ഫര്‍ളിന്റെ പ്രതിഫലവും ഉപേക്ഷിച്ചാല്‍ കുറ്റവും ലഭിക്കും. നിഷിദ്ധമോ കറാഹത്തോ അനുവദനീയമോ ആയ കാര്യങ്ങള്‍ നേര്‍ച്ചയാക്കല്‍ സാധുവല്ല. ഫര്‍ള് ഐന്‍ (വ്യക്തിപരമായ നിര്‍ബന്ധം) ആയ കാര്യം നേര്‍ച്ചയാക്കലും സ്വഹീഹല്ല. കാരണം, അത് ആദ്യമേ ഇസ്‌ലാം നിര്‍ബന്ധമാക്കിയതാണ്. പിന്നെ, നേര്‍ച്ചകൊണ്ട് നിര്‍ബന്ധമാവുകയെന്നതിന് അര്‍ത്ഥമില്ല (ഇആനത്ത്: 2/351).

*⚜നേര്‍ച്ച രണ്ടുവിധമാണ്.*
*🔅ഒന്ന് :*
✍️സംഭവിക്കാന്‍ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള നേര്‍ച്ച. ഇത് കറാഹത്താണ്. തര്‍ക്ക സമയത്താണ് സാധാരണ ഈ നേര്‍ച്ച സംഭവിക്കുന്നത് എന്നതുകൊണ്ട് ലജാജിന്റെ നേര്‍ച്ച എന്നാണ് ഇത് അറിയപ്പെടുന്നത്. ഉദാഹരണം: ഒരാള്‍, ഞാന്‍ റഫീഖിനോട് സംസാരിച്ചാല്‍ അല്ലാഹുവിനുവേണ്ടി നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നു പറയല്‍.  റഫീഖിനോട് സംസാരിക്കുകയെന്നത് സംഭവിക്കരുതെന്നാണ് പറയുന്ന ആളുടെ ആഗ്രഹം.
ഇത്തരം കറാഹത്തിന്റെ ഇനത്തില്‍പെട്ട നേര്‍ച്ചയില്‍ ബന്ധിപ്പിക്കപ്പെട്ട കാര്യമുണ്ടായാല്‍ (റഫീഖിനോട് സംസാരിച്ചാല്‍) നേര്‍ച്ചയില്‍ പറഞ്ഞ നോമ്പനുഷ്ഠിക്കലോ സത്യത്തിന്റെ പ്രയശ്ചിത്തമോ നിര്‍ബന്ധമാകും (തുഹ്ഫ: 10/69).

മുഅ്മിനായ അടിമയെ മോചിപ്പിക്കുകയോ, പ്രായശ്ചിത്തം നല്‍കുന്നവന്റെ നാട്ടിലെ മുഖ്യാഹാരത്തില്‍നിന്ന് പത്തു സാധുക്കള്‍ക്ക് ഓരോ മുദ്ദ് (600 ഗ്രാം) വീതം നല്‍കുകയോ പത്തു മിസ്‌കീന്‍മാര്‍ക്ക് വസ്ത്രം നല്‍കുകയോ ചെയ്യലാണ് പ്രായശ്ചിത്തം. ഈ വിവരിച്ച മൂന്നുകാര്യങ്ങളും ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ മൂന്നു നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ് ...
 (തുഹ്ഫ: 10/18).

*🔅രണ്ട് :*
✍️തബര്‍റുകിന്റെ നേര്‍ച്ച. ഇതു സുന്നത്താണ്. നിരുപാധിക വാക്കുകള്‍കൊണ്ടും, ഉപാധിസഹിതമുള്ള വാക്കുകള്‍കൊണ്ടും ഈ നേര്‍ച്ച പരിഗണിക്കപ്പെടും. സംഭവിച്ചുകിട്ടല്‍ വളരെ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധിപ്പിക്കലാണ് ഇവിടത്തെ ഉപാധി...
 (ശര്‍വാനി: 10/71).

മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ ഒരു പുണ്യകര്‍മം നിര്‍ബന്ധമാക്കിത്തീര്‍ക്കലാണ് നിരുപാധിക നേര്‍ച്ച. വിത്ര്‍ നിസ്‌കരിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി, നോമ്പ് അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി പോലെയുള്ള പദങ്ങള്‍ നിരുപാധിക നേര്‍ച്ചയുടെ ഉദാഹരണങ്ങളാണ്. റക്അത്തിന്റെ എണ്ണം നിര്‍ണയിക്കാതെ നിസ്‌കാരം നേര്‍ച്ചയാക്കിയാല്‍ രണ്ടു റക്അത്താണ് നിര്‍ബന്ധമാവുക. ഇന്ന വ്യാഴം എന്ന് നിജപ്പെടുത്താതെ വ്യാഴാഴ്ച നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ഏതെങ്കിലും ഒരു വ്യായാഴ്ച നോമ്പ് പിടിച്ചാല്‍ മതി.
നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ആ ദിവസത്തിനു മുമ്പു അനുഷ്ഠിച്ചാല്‍ മതിയാവുകയില്ല. അഥവാ, അനുഷ്ഠിച്ചാല്‍ അവന്‍ കുറ്റക്കാരനായിത്തീരുകയും ചെയ്യും. കാരണം കൂടാതെ നോമ്പ് പിന്തിക്കലും അനുവദനീയമല്ല. പിന്തിച്ചാല്‍ ഖളാആയി സാധുവാകും. വാചകം മൊഴിയുന്നതോടെത്തന്നെ നിരുപാധിക  നേര്‍ച്ചയുടെ (ഒരു കാര്യത്തോടും ബന്ധപ്പെടുത്താത്തത്) സമയം പ്രവേശിക്കുന്നതാണ് (നിഹായ: 8/222, ശര്‍വാനി: 10/75).

ഒരു സ്ത്രീ തുടര്‍ച്ചയായി 15 ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. പക്ഷെ, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ആര്‍ത്തവമുണ്ടായി. എങ്കില്‍ ശുദ്ധിയായതിനു ശേഷം ബാക്കിയുള്ള ദിവസങ്ങള്‍ക്കൂടി നോറ്റ് എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. ആര്‍ത്തവം കൊണ്ട് തുടര്‍ച്ച മുറിയുന്നതല്ല. അതേസമയം, രോഗം, യാത്ര എന്നിവകൊണ്ട് തുടര്‍ച്ച പാലിക്കാന്‍ പറ്റാതെ വന്നാല്‍ തുടര്‍ച്ച മുറിയുന്നതും ശേഷം തുടര്‍ച്ചയായിത്തന്നെ  പതിനഞ്ചുദിവസം രണ്ടാമതു തുടങ്ങി പൂര്‍ത്തിയാക്കേണ്ടതുമാണ് (തുഹ്ഫ: 10/83, ശര്‍വാനി സഹിതം).

ഒരു സ്ത്രീ ഒരു  നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. (ഉദാ: മുഹര്‍റം: 10) പക്ഷെ, പ്രസ്തുത ദിവസം അവള്‍ ആര്‍ത്തവ കാരിയായി. എന്നാല്‍, ആ നോമ്പ് ഒഴിവായി. അഥവാ, ഇനി അത് ഖളാ വീട്ടേണ്ടതില്ല. എന്നാല്‍, ആ ദിവസം രോഗ ബാധിതയായതുമൂലമാണ് നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ വന്നതെങ്കില്‍ മറ്റൊരു ദിവസം ഖളാ വീട്ടണം. ഇക്കാര്യം ഇബ്‌നു ഹജര്‍ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗ ദിവസം നോമ്പ് സാധുവാണെന്നതും ആര്‍ത്തവ ദിവസം നോമ്പ് സാധുവല്ലെന്നതുമാണ് ഇത് രണ്ടും തമ്മിലുള്ള വിത്യാസം ...
(തുഹ്ഫ: 10/82).

ശുഹദാഅ്, ഔലിയാഅ് തുടങ്ങിയ മഹത്തുക്കളുടെ മഖ്ബറകളിലേക്കു നേര്‍ച്ചയാക്കപ്പെട്ടതു അവിടെ പതിവായി നടന്നുവരുന്ന കീഴ്‌വഴക്കമനുസരിച്ചു പ്രവര്‍ത്തിക്കണം. ഒരു പതിവും ഇല്ലെങ്കില്‍ മുസ്‌ലിംകളുടെ നന്മയുടെ കാര്യത്തില്‍ ചെലവഴിക്കണം. നേര്‍ച്ച സമര്‍പ്പിച്ചയാളുടെ ഉദ്ദേശ്യം വ്യക്തമായി അറിയപ്പെട്ടിട്ടില്ലായെങ്കിലാണീ പറഞ്ഞത് ...
 (ഫതാവല്‍ കുബ്‌റ: 4/268).

ഈ ആടിനെ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറഞ്ഞ്,  നേര്‍ച്ച ഒരു പ്രത്യേക ആടിനോട് ബന്ധിപ്പിച്ചാല്‍  അതിനെത്തന്നെ നേര്‍ച്ച വസ്തുവായി കൊടുക്കേണ്ടി വരും. പകരം മറ്റൊന്നും നല്‍കാവുന്നതല്ല. എന്നാല്‍, തന്റെ വീഴ്ച കൂടാതെ ആട് നശിച്ചാല്‍ അയാള്‍ ഉത്തരവാദിയല്ല. മറ്റൊന്നും പകരം നല്‍കേണ്ടതുമില്ല. എന്നാല്‍, ബദ്‌രീങ്ങളുടെ ആണ്ടിലേക്കോ മറ്റോ ഒരു ആടിനെ അല്ലെങ്കില്‍ ഒരു കോഴിയെ നേര്‍ച്ചയാക്കുകയും പിന്നീട് ഒരു മൃഗത്തെ നിജപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അത് നശിച്ചാല്‍ ഉത്തരവാദിത്തം ഒഴിവാകില്ല. മറ്റൊന്ന് പകരം വെക്കണം. മരണപ്പെട്ടവരുടെ പേരിലോ അവരുടെ മഖ്ബറകളിലേക്കോ സ്വദഖ ചെയ്യാന്‍ നേര്‍ച്ചയാക്കിയാല്‍ പതിവ് സമ്പ്രദായമാണ് പരിഗണിക്കേണ്ടത്. രിഫാഈ ശൈഖ്, സുലൈമാന്‍ നബി തുടങ്ങിയവരുടെ പേരില്‍ കോഴിയോ മറ്റോ നേര്‍ച്ചയാക്കുകയും നേര്‍ച്ച നേര്‍ന്നവന്‍ വല്ലവരെയും വിളിച്ച് ദുആ ചെയ്യിപ്പിക്കുകയും അനന്തരം അവരോടൊപ്പം നേര്‍ച്ച നേര്‍ന്നയാളും വീട്ടുകാരും ഭക്ഷിക്കുന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ പതിവ്. ഈ വഴക്കമാണ് സ്വീകരിക്കേണ്ടത് ...
 (തുഹ്ഫ: 10/100 നോക്കുക).

ഉപാധി വെച്ചുള്ള നേര്‍ച്ചയില്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമ്പോള്‍ മാത്രം നേര്‍ച്ച വീട്ടിയാല്‍ മതി (തുഹ്ഫ: 10/74). രോഗം സുഖപ്പെട്ടാല്‍ പിന്നെ പിന്തിപ്പിക്കാവുന്നതല്ല. വേഗത്തില്‍ നേര്‍ച്ച വീട്ടല്‍ നിര്‍ബന്ധമാണ്. ഒരു നിശ്ചിത വ്യക്തിക്ക് നേര്‍ച്ചയാക്കുകയും അവന്‍ ആവശ്യപ്പെടുകയും ചെയ്താലാണിത്. അല്ലെങ്കില്‍ വേഗത്തിലാവല്‍ നിര്‍ബന്ധമില്ല...
 (നിഹായ: 8/221, ശര്‍വാനി: 10/74).
നിരുപോധികം, സോപാധികം എന്നീ രണ്ടു തരം നേര്‍ച്ചയിലും നേര്‍ച്ചയാക്കപ്പെട്ട വ്യക്തി അത് സ്വീകരിക്കലും കൈപറ്റലും നിര്‍ബന്ധമില്ല. എങ്കിലും അദ്ദേഹം അത് നിരസിക്കാതിരിക്കല്‍ നിര്‍ബന്ധമാണ് ...
 (ഫത്ഹുല്‍ മുഈന്‍: 225).

ഒരാള്‍ തനിക്കുണ്ടായ കുഞ്ഞിന് സുന്നത്തായ (മുഹമ്മദ്, അബ്ദുല്ല, അഹ്മദ് പോലെ) പേരിടണമെന്ന് നേര്‍ച്ചയാക്കിയാല്‍ ആ നേര്‍ച്ച സാധുവാകുന്നതും ആ പേര്തന്നെ കുഞ്ഞിന് നല്‍കേണ്ടതുമാണ് (ഹാശിയത്തുന്നിഹായ: 8/221, ശര്‍വാനി: 10/71).

പുണ്യാത്മാക്കളുടെ ഖബറിന്മേല്‍ വസ്ത്രം കൊണ്ടുപോയി വെക്കുകയും ബറക്കത്തെടുക്കുകയും ചെയ്യുന്ന ജാറം മൂടല്‍ പുണ്യകര്‍മമാണ്. ജാറം മൂടലിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് പ്രസ്തുത വസ്ത്രം സ്വദഖ ചെയ്യലാണ്. ഇതു സുന്നത്താണ്. ജാറം മൂടാന്‍ നേര്‍ച്ചയാക്കാവുന്നതും  നേര്‍ച്ചയാക്കിയാല്‍ അത് ചെയ്യല്‍ നിര്‍ബന്ധവുമാണ് ...
 (റൂഹുല്‍ ബയാന്‍: 3/400, ഫതാവാ സുയൂഥി: 2/31 കാണുക).

_✍എം.എ. ജലീല്‍ സഖാഫി പുല്ലാര‍‍_

       

               


*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹


🛅 *العلم حياة الاسلام*

 ആർക്കും പോസ്റ്റ് ചെയ്യാം🖊🖊🖊 ഈ നിബന്ധനകളോട് കൂടെ......

📚.ഇസ്ലാമികമായ,പ്രത്യേകിച്ച് കർമശാസ്ത്ര പരമായ പോസ്റ്റുകൾ

📚.ഇസ്ലാമിക് ചോദ്യോത്തരങ്ങൾ

📚.ഇസ്ലാമികമായ ചർച്ചകൾ

📝.എല്ലാം
കൃത്യമായ അവലംബത്തോടുകൂടെ മാത്രം

📞 _*9567472627*_
_*ശർവാനി*_

💯💯💯💯💯💯💯💯💯

Thursday, March 1, 2018

ഇസ്തിഗാസ :ദുർവ്യാഖ്യാനം ചെയ്യപെട്ട ആയത്ത്

🌹ഇസ്ലാമിക്‌ ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ് 🌹

---------------------------------------
💢ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
---------------------------------------

            ⛔ശിർക്കും പുത്തൻവാദവും

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ‌ عَنكُمْ وَلَا تَحْوِيلًا
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.

أُولَـٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَ‌بِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَ‌بُ وَيَرْ‌جُونَ رَ‌حْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَ‌بِّكَ كَانَ مَحْذُورً‌ا

അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

സുന്നികൾ മഹാന്മാരോട് നടത്തുന്ന സഹായാര്ഥന ശിർക്കാണെന്ന് സ്ഥാപിക്കാൻ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ആയത്തുകളിൽ പെട്ടതാണ് മുകളില കൊടുത്ത ഇസ്റാഅ സൂറത്തിലെ 56-57 ആയത്തുകൾ. ഇവയിൽ പരമാര്ശിക്കുന്നത് വിഗ്രഹങ്ങളെക്കുറിച്ചല്ലെന്നും മറിച്ച് മഹാന്മാരെ കുറിച്ചാണെന്നും തഫ്സീർ റാസി ഉദ്ദരിച്ച് അവർ ജൽപിക്കാറുണ്ട്. യതാർത്യമെന്ത്?   

           ✅മറുപടി:-

അവരുടെ ജല്പനം ശരിയല്ല. പ്രസ്തുത ആയത്തുകളും ഇമാം റാസി(റ) അവയ്ക്ക് നല്കിയ വിശദീകരണവും നമുക്ക് പരിശോദിക്കാം:
അല്ലാഹു പറയുന്നു:


قل ادعوا الذين زعمتم من دونه فلا يملكون كشف الضر عنكم ولا تحويلا * أولئك الذين يدعون يبتغون إلى ربهم الوسيلة أيهم أقرب ويرجون رحمته ويخافون عذابه إن عذاب ربك كان محذورا ( الإسراء: ٥٦-٥٧ ) . 

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.  * അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.

മേൽ വചനത്തിന്റെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു: 

اعلم أن المقصود من هذه الآية الرد على المشركين وقد ذكرنا أن المشركين كانوا يقولون ليس لنا أهلية أن نشتغل بعبادة الله تعالى فنحن نعبد بعض المقربين من عباد الله وهم الملائكة ، ثم إنهم اتخذوا لذلك الملك الذي عبدوه تمثالا وصورة واشتغلوا بعبادته على هذا التأويل ، والله تعالى احتج على بطلان قولهم في هذه الآية فقال : ( قل ادعوا الذين زعمتم من دونه ) وليس المراد الأصنام لأنه تعالى قال في صفتهم : ( أولئك الذين يدعون يبتغون إلى ربهم الوسيلة ) وابتغاء الوسيلة إلى الله تعالى لا يليق بالأصنام البتة، إذا ثبت هذا فنقول : إن قوما عبدوا الملائكة فنزلت هذه الآية فيهم ، وقيل : إنها نزلت في الذين عبدوا المسيح وعزيرا ، وقيل : إن قوما عبدوا نفرا من الجن فأسلم النفر من الجن ، وبقي أولئك الناس متمسكين  بعبادتهم، فنزلت هذه الآية...

അറിയുക: നിശ്ചയം ഈ ആയത്തിനാലുള്ള ഉദ്ദേശ്യം മുശ്രിക്കുകളെ ഖണ്‍ഡിക്കലാണ്. മുശ്രിക്കുകൾ ഇപ്രകാരം പറഞ്ഞിരുന്നതായി നാം പറഞ്ഞുവല്ലോ: അല്ലാഹുവിനുള്ള ആരാധനയിൽ വ്യാപ്രതരാവാനുള്ള അർഹത നമുക്കില്ല. അതിനാൽ അല്ലാഹുവിന്റെ അടിമകളിൽ നിന്ന് അവന്റെ സാമീപ്യം ലഭിച്ചവരിൽ  ചിലർക്ക് നാം ആരാധിക്കുന്നു. അവർ മലക്കുകളാണ്. പിന്നീട് ആ മലക്കിന് പ്രതിമയും ബിംബവുമുണ്ടാക്കി ഈ ന്യായീകരണത്തിൽ അതിനു ആരാധിക്കുന്നതിൽ അവർ വ്യാപ്രതരായി. അവരുടെ ഈ അഭിപ്രായം ശരിയല്ലെന്നതിനുള്ള പ്രമാണം ഈ ആയത്തിലൂടെ വ്യക്തമാക്കികൊണ്ട് അല്ലാഹു പറഞ്ഞു: "അല്ലാഹുവിനു പുറമേ നിങ്ങൾ (ദൈവങ്ങളെന്നു) വിളിച്ചു പോന്നവരെ നിങ്ങൾ വിളിച്ചു നോക്കൂ". വിഗ്രഹങ്ങളല്ല വിവക്ഷ. കാരണം അല്ലാഹു അവരെ വിശേഷിപ്പിച്ചത് "അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാർഗ്ഗം  തേടികൊണ്ടിരിക്കുകയാണ്" എന്നാണല്ലോ. അല്ലാഹുവോട് അടുക്കുവാനുള്ള മാർഗ്ഗം ആരായുകയെന്നത് വിഗ്രഹങ്ങളോടു ഒരിക്കലും യോജിക്കുകയില്ലല്ലോ.ഇക്കാര്യം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ നാം പറയുന്നു: ഒരു വിഭാഗം ആളുകൾ മലക്കുകൾക്ക് ഇബാദത്തെടുത്തു. അവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്. മസീഹിന് ആരാധിച്ഛവരുടെ കാര്യത്തിൽ അവതരിച്ചതാണ്‌ ഇതെന്നാണ് മറ്റൊരു പക്ഷം. ഒരു വിഭാഗമാളുകൾ ജിന്നുകളിലെ ഒരു വിഭാഗത്തിനു ആരാധിക്കുകയും ആ ജിന്നുകൾ ഇസ്ലാം സ്വീകരിക്കുകയും അവർ പിന്നെയും അവര്ക്ക് ആരാധിക്കുന്നതിൽ നിലകൊള്ളുകയും ചെയ്തു. അവരുടെ കാര്യത്തിൽ  അവതരിച്ചതാണ്‌ മറ്റൊരു വീക്ഷണം...ഇമാം റാസി(റ) തുടരുന്നു:


ثم إنه تعالى احتج على فساد مذهب هؤلاء أن الإله المعبود هو الذي يقدر على إزالة الضرر وإيصال المنفعة ، وهذه الأشياء التي يعبدونها وهي الملائكة والجن والمسيح وعزير لا يقدرون على كشف الضر ولا على تحصيل النفع ، فوجب القطع بأنها ليست آلهة (رازي: ٧٦/١٠)

🔰ഇക്കൂട്ടരുടെ വീക്ഷണം ശരിയല്ലെന്നതിനു പ്രമാണമായി അല്ലാഹു പറയുന്നതിതാണ്. ആരാധിക്കപ്പെടുന്ന ദൈവം ഉപദ്രവം നീക്കാനും ഉപകാരം ചെയ്യാനും കഴിയുന്നവനായിരിക്കണം. ഇക്കൂട്ടര് ആരാധിച്ചുകൊണ്ടിരിക്കുന്ന മലക്കുകൾ,ജിന്നുകൾ,മസീഹ്, ഉസൈർ തുടങ്ങിയവർ ഉപദ്രവം അകറ്റുവാനോ  ഉപകാരം ചെയ്യുവാനോ കഴിയുന്നവരല്ല. അതിനാൽ അവർ ഇലാഹുകളല്ലെന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. (റാസി: 10/76)

⚠അപ്പോൾ അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ചുകൊണ്ടിരുന്ന മുശ്രിക്കുകളെ ഖണ്‍ഡിക്കാൻ അവതരിച്ചതാണ് ഈ ആയത്ത് എന്ന് ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയല്ലോ. എന്നിരിക്കെ അല്ലാഹുവിനു മാത്രം ആരാധിക്കുന്ന സുന്നികൾക്കെതിരിൽ ഈ ആയാത് ഓതുന്നത് അക്രമം തന്നെയാണ്.
    ⚠മാത്രവുമല്ല സുന്നികൾ സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുന്നവരാണ് മലക്കുകളും ഈസാ നബി(അ) യും ഉസൈറും(അ) എന്ന് ഈ യാത് വ്യക്തമാക്കുന്നു. കാരണം അവർ അവരെക്കാൾ അല്ലാഹുവിലേക്ക് അടുത്തവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരാണ് എന്നാണല്ലോ ആയത്തിൽ പറയുന്നത്. ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പ്രസ്തുത ആയത്തിന് നൽകിയ വിശദീകരണം നോക്കൂ,


معناه يبتغون من هو أقرب منهم إلى ربهم(فتح الباري: ١٩٢/١٣)

🔰അവരെക്കാൾ അവരുടെ രക്ഷിതാവിലേക്ക് കൂടുതൽ അടുത്തവരെ അവർ (വസീലയായി) തേടുന്നു എന്നർത്ഥം.(ഫത് ഹുൽ ബാരി : 13/192)

🔰മലക്കുകൾക്കോ ഈസാ നബി(അ) ക്കോ, ഉസൈറി (അ) നോ ജിന്നുകൾക്കോ ഒരു കഴിവും ഇല്ലെന്നല്ല ഇമാം റാസി(റ) ഇവിടെ പറയുന്നത്. പ്രത്യുത ഇലാഹാകാനുള്ള യോഗ്യത അവർക്കില്ലെന്നാണ്. ഒരാള് ഇലാഹാകനമെങ്കിൽ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നവനായിരിക്കണം. മലക്കുകൾക്കോ ജിന്നുകൾക്കോ പ്രവാചകൻ മാർക്കോ ഓളിയാക്കൾക്കോ അല്ലാഹുവിന്റെ അനുവാദമോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു ഒരു സുന്നിയും വിശ്വസിക്കുന്നില്ല.

⚠ആ വിശ്വാസത്തോടെ അവരെ ആരാധിച്ചിരുന്ന മുശ്രിക്കുകളെയാണ് മേൽ ആയത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നത്. സബത്ത്‌ സൂറത്തിലെ 22-ആം വചനം വ്യാഖ്യാനിച്ച് അല്ലാമ ഇബ്നു കസീർ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: 

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّ‌ةٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ وَمَا لَهُمْ فِيهِمَا مِن شِرْ‌كٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ‌ (سبأ: ٢٢)

🔰പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.

💢ഇബ്നു കസീർ എഴുതുന്നു:

بين تعالى أنه الإله الواحد الأحد ، الفرد الصمد ، الذي لا نظير له ولا شريك له ، بل هو المستقل بالأمر وحده ، من غير مشارك ولا منازع ولا معارض ، فقال : ( قل ادعوا الذين زعمتم من دون الله ) أي : من الآلهة التي عبدت من دونه ( لا يملكون مثقال ذرة في السماوات ولا في الأرض ) ، كما قال تبارك وتعالى : ( والذين تدعون من دونه ما يملكون من قطمير ) [ فاطر : 13 ] . وقوله : ( وما لهم فيهما من شرك ) أي : لا يملكون شيئا استقلالا ولا على سبيل الشركة ، ( وما له منهم من ظهير ) أي : وليس لله من هذه الأنداد من ظهير يستظهر به في الأمور ، بل الخلق كلهم فقراء إليه ، عبيد لديه .  (تفسير القرآن تفسير ابن كثير: ٥١٣/٦)

ഏകനും ഒരുവനും ഒറ്റയും നിരാശ്രയനുമായ  ഇലാഹ് അല്ലാഹു മാത്രമാണെന്നാണ് ഈ വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അവന്നു തത്തുല്യനോ പങ്കാളിയോ ഇല്ല. പ്രത്യുത എല്ലാം അവന്റെ തീരുമാനം മാത്രമാണ്. പങ്കാളിയോ തർക്കിക്കുന്നവനോ  എതിർക്കുന്നനോ ഇല്ല. അങ്ങനെ അല്ലാഹു പറയുന്നു: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക". അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ദൈവങ്ങളാണ് വിവക്ഷ. "ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല". "അല്ലാഹുവിനു പുറമേ ആരോട് നിങ്ങൾ പ്രാര്‍ത്ഥിക്കുന്നുവോ  അവർ ഒരു ഈത്തപ്പഴക്കുരു വിന്റെ പാടപോലും ഉടമപ്പെടുത്തുകയില്ല". (ഫാത്വിർ :13) എന്ന അല്ലാഹുവിന്റെ പ്രസ്താവനപോലെയാണിത്. "അവർ രണ്ടിലും അവര്ക്ക് യാതൊരു പങ്കുമില്ല".  അതായത് യാതൊന്നും സ്വന്തമായോ പങ്കായോ അവർ ഉടമപ്പെടുത്തുന്നില്ല. ഈ പങ്കാളികളുടെ കൂട്ടത്തിൽ   നിന്ന് കാര്യങ്ങൾ നിർവഹിക്കുന്നതിൽ അല്ലാഹു സഹായം തേടുന്ന ഒരു സഹായവുമില്ല. മറിച്ച് എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആവശ്യമുള്ളവരും അവന്റെ  ദാസന്മാരുമാണ്. (ഇബ്നു കസീർ: 6/513)

⚠ സ്വന്തമായോ ഷെയർആയോ തങ്ങളുടെ ദൈവങ്ങൾ ആകാശ-ഭൂമികളിൽ  അല്ലാഹുവിന്റെ പണക്കാരാണെന്നും അവരുടെ സഹായം അല്ലാഹുവിനു ആവശ്യമാണെന്നും അതിനാൽ അവർ ആരാധന അര്ഹിക്കുന്നവരാണെന്നും വിശ്വസിച്ച് അല്ലാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധിച്ച മുശ്രിക്കുകളെയാണ് ഈ വചനത്തിലൂടെ അല്ലാഹു ഖണ്ഡിക്കുന്നതെന്നു കാര്യം വ്യക്തമാണ്. പുത്തൻ വാദികൾ  ജല്പിക്കുന്നത് പോലെ ഈ വിശ്വാസം അവർക്കുണ്ടായിരുന്നെങ്കിൽ അവരെ ഖണ്ഡിക്കുമ്പോൾ അപ്രകാരം പറയേണ്ടതില്ലല്ലോ. ഒരാള്കില്ലാത്ത വിശ്വാസം വെച്ചുകെട്ടി ഖണ്ഡിക്കുന്ന സ്വഭാവം  പുത്തൻവാദികളുടെതാണ്. അല്ലാഹുവിന്റെതല്ല. അതിനാൽ ആ ആയത്തും സുന്നികൾ നടത്തുന്ന ഇസ്തിഗാസക്ക് ബാധകമല്ല. എന്നിരിക്കെ അവരുടെ മേൽ അത് വെച്ചുകെട്ടുന്നത് അതിര്കടന്ന ക്രൂരതയാണ്

🔵🔵🔵🔵🔵🔵🔵🔵🔵

ഇസ്തിഗാസ :ഉമർ റ ഭരക്കാലത്ത് നബി സ്വയോട്

ഇസ്തിഗാസ :ഉമർ റ ഭരക്കാലത്ത്  നബി സ്വയോട്

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
: حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.

"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ).

ഈ ഹദീസില്‍ പല ചിന്തനീയ വസ്തുതകളുണ്ട് .

ഒന്ന്‍:നബി(സ)യുടെ വഫാത്തി(മരണം)ന്‍ ശേഷമായിരുന്നു സംഭവം

.രണ്ട്:വഫാത്തായ നബി(സ)യോട് തന്‍റെ സങ്കടം ബോധിപ്പിക്കുകയാണയാള്‍ ചെയ്യുന്നത്.

മൂന്ന്:ഇസ്ലാമിക വിഷയങ്ങളില്‍ കാര്കശ്യം പുലര്ത്തുന്ന ഉമര്‍(റ)നെ സമീപിച്ച് താന്‍ ചെയ്ത വിവരങ്ങളെല്ലാം പറഞ്ഞു.ഇതുശ്രദ്ധിച്ചു കേട്ട ഉമര്‍(റ)നീ ചെയ്തത് ശിര്‍ക്കാണന്ന്‍ പറയുകയോ അല്ലെങ്കില്‍ അത് മോശമാണെന്നോ പറഞ്ഞ് എന്തെങ്കിലും ശകാരിക്കുകയോ ചെയ്തില്ല.നാല്‍:വഫാത്തായ നബി(സ)യുടെ ഖബറിന്നരികില്‍ ചെന്നുകൊണ്ടുള്ള ഈ ഇസ്തിഗാസ ശുദ്ധമായ തൌഹീദാണന്ന്‍ മനസ്സിലാക്കി ഇതിനെ അംഗീകരിക്കുകയാണ് ഉമര്‍(റ)ചെയ്തത്.

വഫാത്തായ,മണ്മറഞ്ഞ നബി(സ)യോട് സഹായം ചോദിക്കാന്‍ സ്വഹാബാക്കള്‍ മുതിര്ന്നതും എല്ലാവരും അത് അനുവദിച്ചതും ഇത് തെളീയിക്കുന്നുണ്ട്.ഇത് തന്നെയാണ് തര്‍ക്കത്തിലിരിക്കുന്ന ഇസ്തിഗാസ.

: ഈ സംഭവം പല പണ്ഡിതന്മാരും ഉദ്ടരിച്ചിട്ടുണ്ട്.ചിലരെ മാത്രം പരിചയപ്പെടാം .

التاريخ الكبير 7/304 للشيخ الامام البخاري ,كنز العمل 8/431 للشيخ علاء الدين الهندي ,البداية والنهاية 7/93 للشيخ الحفظ ابن كثير, فتح الباري 2/269 للشيخ ابن حجر العسقلاني ,المصنف 12/31 للشيخ ابن أبي شيبة.
ഇബ്നു തൈമിയ്യ പറയുന്നത് കാണുക.

وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)

റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽലി(സ) നെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇക്കാര്യം ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽബാരിയിലും  സൂചിപ്പിച്ചിട്ടുണ്ട്.

ഇമാം ബുഖാരി(റ)സ്വഹീഹുൽ അദ്ധ്യായം നല്കിയിരിക്കുന്നിങ്ങനെയാണ്;

باب سؤال الناس الإمام الاستسقاء إذا قحطوا

ജലക്ഷാമം നേരിട്ടാൽ ജനങ്ങള് ഇമാമിനോടു മഴയെത്തെടാൻ ആവശ്യപ്പെടുന്ന അദ്ധ്യായം.എന്നാൽ ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസിതാനു.

عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)

അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).

ഈ ഹദീസും ഇമാം ബുഖാരിയുടെ അദ്ധ്യായവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ പലരും ഇമാം ബുഖാരിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്.അതിനു ഇബ്നു ഹാജർ നല്കിയ മറുവടി വായിക്കുക.


وأما حديث أنس عن عمر فأشار به أيضا إلى ما ورد في بعض طرقه ، وهو عند الإسماعيلي من رواية محمد بن المثنى عن الأنصاري بإسناد البخاري إلى أنس قال : كانوا إذا قحطوا على عهد النبي - صلى الله عليه وسلم - استسقوا به ، فيستسقي لهم فيسقون فلما كان في إمارة عمر " فذكر الحديث وقد أشار إلى ذلك الإسماعيلي فقال : هذا الذي رويته يحتمل المعنى الذي ترجمه ، بخلاف ما أورده هو : قلت : وليس ذلك بمبتدع ، لما عرف بالاستقراء من عادته من الاكتفاء بالإشارة إلى ما ورد في بعض طرق الحديث الذي يورده . وقد روى عبد الرزاق من حديث ابن عباس " أن عمر استسقى بالمصلى ، فقال للعباس : قم فاستسق ، فقام العباس " فذكر الحديث ، فتبين بهذا أن في القصة المذكورة أن العباس كان مسئولا وأنه ينزل منزلة الإمام إذا أمره الإمام بذلك . وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم - هذا الأثر - على فرض صحته كما قال الشارح - ليس بحجة على جواز الاستسقاء بالنبي - صلى الله عليه وسلم - بعد وفاته ، لأن السائل مجهول ; ولأن عمل الصحابة - رضي الله عنهم - على خلافه ، وهو أعلم الناس بالشرع ، ولم يأت أحد منهم إلى قبره يسأل السقيا ولا غيرها ، بل عدل عمر عنه لما وقع الجدب إلى الاستسقاء بالعباس ولم ينكر ذلك عليه أحد من الصحابة ، فعلم أن ذلك هو الحق ، وأن ما فعله هذا الرجل منكر ووسيلة إلى الشرك ، بل قد جعله بعض أهل العلم من أنواع الشرك . وأما تسمية السائل في رواية سيف المذكورة " بلال بن الحارث " ففي صحة ذلك نظر ولم يذكر الشارح سند سيف في ذلك ، وعلى تقدير صحته عنه لا حجة فيه ؛ لأن عمل كبار الصحابة يخالفه ، وهم أعلم بالرسول - صلى الله عليه وسلم - وشريعته من غيرهم ، والله أعلم . فقال : يا رسول الله استسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : ائت عمر " الحديث . وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق(فتح الباري) . .
ഉമർ(റ)വിനെ തൊട്ട്  അനസ് (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിന്റെ വിവിധ റിപ്പോർട്ടുകളിലേക്ക് സൂചിപ്പിക്കുകയാണ് ഇവിടെ ഇമാം ബുഖാരി (റ) ചെയ്തത്. ബുഖാരി(റ) യുടെ നിവേദക പരമ്പര കൊണ്ട് അൻസ്വാരി(റ) വഴിയായി മുഹമ്മദ്ബ്നുൽ മുസന്ന(റ) വഴിയായി  ഇസ്മാഹാന്ഈല(റ) നിവേദനം ചെയ്തതാണ്  ഒരു റിപ്പോർട്ട്‌.

അതിങ്ങനെയാണ്.അനസ്(റ) പറയുന്നു: നബി(സ) യുടെ കാലത്ത്  ജലക്ഷാമം നേരിട്ടാൽ നബി(സ) യോട് സഹാബിൽ കിറാം മഴയെ തേടുമായിരുന്നു. അപ്പോൾ നബി(സ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്യും അങ്ങനെ ഉമർ(റ) ഭരണ കാലമായപ്പോൾ...ഇസ്മാഈലി (റ) യും അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  അദ്ദേഹം പറയുന്നു : ഈ റിപ്പോർട്ടിലുള്ള വിഷയം ഇമാം ബുഖാരി ( റ) യുടെ അധ്യായത്തിൽ പറഞ്ഞ ആശയത്തിന് വക നൽകുന്നതാണ്. ഇമാം ബുഖാരി(റ) കൊണ്ട് വന്ന റിപ്പോർട്ട്‌ അങ്ങനെയല്ല.

ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു: പുതിയ ഒരു സംഗതിയായി അതിനെ കാണേണ്ടതില്ല. ഇമാം ബുഖാരി(റ) ഒരദ്ധ്യായത്തിൽ കൊണ്ടുവരുന്ന ഹദീസിന്റെ മറ്റു രിവായത്തുകൾ സൂചിപ്പിച്ച്  അദ്ധ്യായം നൽകുക എന്ന പരിപാടി ഇമാം ബുകാരി (റ) യുടെ പതിവ് പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട കാര്യമാണ്...ഇബ്നുഅബീശൈബ(റ) പ്രബലമായ പരമ്പരയിലൂടെ അബുസ്വാലിഹുസ്സമ്മാനി(റ),മാലികുദ്ദാർ(റ) വില നിന്ന് നിവേദനം ചെയ്യുന്നു.ഉമർ(റ) കാലത്ത് ജലക്ഷാമം നേരിട്ടപ്പോൾ ഒരാള് നബി(സ) യുടെ ഖബരിങ്കൽ വന്നു ഇങ്ങനെ പറഞ്ഞു. 'അല്ലാഹുവിന്റെ റസൂലെ!. അങ്ങ് അങ്ങയുടെ സമുധായത്തിനു വേണ്ടി മഴയെ തേടിയാലും. നിശ്ചയം അവർ നശിച്ചിരിക്കുന്നു." അതെ തുടർന്ന് നബി(സ) അദ്ദേഹത്തെ സ്വപ്നത്തിലൂടെ സമീപിച്ചു പറഞ്ഞു...സൈഫ് പുതൂഹിൽ ഉദ്ദരിക്കുന്നു: പ്രസ്തുത സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ പെട്ട ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) എന്നിവരാണ്. ഈ ചരിത്രത്തിന്റെ അടിസ്ഥാനവുമായി ഇമാം ബുഖാരി(റ) യുടെ അധ്യായത്തിന് ബന്ധമുണ്ടെന്നു ഇപ്പറഞ്ഞത് കൊണ്ടെല്ലാം വ്യക്തമായിരിക്കുന്നു.(ഫത്ഹുൽബാരി : 3/441).

അപ്പോൾ ഇമാം ബുഖാരി(റ) പ്രസ്തുത അധ്യായത്തിലൂടെ ഉമർ(റ) ന്റെ ഭരണ കാലത്ത് നടന്ന ആ സംഭവത്തിലേക്കും വിരല ചൂണ്ടി എന്നാണല്ലോ ഇബ്നു ഹാജർ(റ) പറഞ്ഞത്. ഈ  പ്രസ്താവനയും അതിന്റെ പ്രമനികതയും വർദ്ദിപ്പിക്കുന്നതാണ്. ഈ സംഭവത്തിന്റെ ഏതാനും ഭാഗം ഇമാം ബുഖാരി(റ) തന്നെ അടബുൽമുഫ്റദിലും താരീഖിലും രേകപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ഇപ്പറഞ്ഞതിനു ശക്തി പകരുന്നതാണ്.



ഇബ്നുഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ എഴുതുന്നു :


وقد روى سيف  في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة (فتح البباري : ٤٤١/٣)



പറയപ്പെട്ട സ്വപ്നം കണ്ട വ്യക്തി സ്വഹാബത്തുൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) യാണെന്ന് സൈഫ് (റ) ഫുതുഹിൽ ഉദ്ദരിച്ചിട്ടുണ്ട് .(ഫത്ഹുൽബാരി : 3/441).

ഇക്കാര്യം ഹാഫിള്  ഇബ്നു കസീർ അൽബിദായത്തുവന്നിഹായ. വാ:7 പേ: 93 - ലും ഇമാം സുബ്കി(റ) ഷിഫാഉസ്സഖാമിലും ഇബ്നി ഹജറുൽ ഹൈത്തമി (റ) അൽ ജൗഹറുൽ മുനള്വമിലും ഇമാം സുംഹൂദി(ര) വഫാഉൽ വഫാ- യിലും രേകപ്പെടുത്തിയിട്ടുണ്ട്.അതിനാല പ്രസ്തുത വ്യക്തി പ്രമുഖ സ്വഹാബി വര്യനാണ്.


മാറ്റ്‌ പല ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്‍റെ ആധികരികതക്ക് ഇതിലതിക്കം തെളിവ് വേണ്ടതില്ല.എന്നിട്ടും സ്വഹാബ്ത്തിന്‍റെ കാലത്ത് ഇസ്തിഗാസ നടന്നത് നിഷേധിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച്ഇരുട്ടാക്കുകയാണ്.

: പുത്തൻപ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിജയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:

عندي أنه لا وجه لتخصيص جواز التوسل بالنبي  كما زعمه الشيخ عز الدين بن عبد السلام لأمرين :
الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم .
والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي r حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ،  فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي r عن إنكار ما فعلوه بعد حكايته عنهم ،


ഷൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചത് പോലെ നബി(സ) യെ കൊണ്ട്  മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട് കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത് (റ) അന്ഗീകരിച്ചതായി നാം വിവരിച്ച ഇജ്മാഹാണ് ഒന്ന്.രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുന്നിർത്തി അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നത് യഥാർതത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട് മാത്രമാണല്ലോ. അപ്പോൾ 'ഇന്നാലിന്ന പണ്ഡിതനെ മുന്നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നല്കുന്ന വിജ്ഞാനം പരിഗണിച്ചാണ്.മൂന്ന് പേർ അവരവരുടെ വലിയ സൽകർമ്മങ്ങൾ മുന്നിർത്തി അല്ലാഹുവോട് പ്രാർത്തിച്ചപ്പോൾ അവരുടെ ഗുഹാ മുഖത്ത് നിന്ന് പാറകല്ല്‌ നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ) യും മുസ്ലിം (റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിര്ക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല.( തുഹ്ഫത്തുൽ  അഹ് വദി 8/476)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....