Tuesday, February 27, 2018

കൈ കെട്ടി വെട്ടിലായ മുജ്ജുസ്

കൈ കെട്ടി വെട്ടിലായ മുജ്ജുസ്
************************************************

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ലോകത്തെ ഇമാമീങ്ങള്‍ ഒക്കെ കൈ കെട്ടുന്നത് നാം കണ്ടിട്ടുണ്ട്
ഹറമൈനിയിലെ ഇമാമുകള്‍ ! അറബി നാട്ടില്‍ പിറന്നവര്‍ അവിടെ നിന്നും പഠിച്ചവര്‍ !!!

എന്താ പറയാ... എന്നിട്ടും (على صدره) യുടെ അര്‍ത്ഥം മാത്രം അറിയൂല എന്നാണു നമ്മുടെ നാട്ടിലെ മുജ്ജുസ് പറയുന്നത്... കാരണം അവര്‍ കൈ കെട്ടുന്നത് കണ്ടാല്‍ അറിയാം....

ഇനി സ്വഹീഹു മുസ്ലിമില്‍ ഇമാം മുസ്ലിം നല്‍കുന്ന ബാബു നോക്കൂ....!!

മഹാനും ഈ ഹദീസിന്‍റെ അര്‍ഥം മനസ്സിലായില്ല എന്ന് വേണം പറയാന്‍...!! ഇതാണ് കേരളാ മുജാഹിദുകള്‍....

(بَابُ وَضْعِ يَدِهِ الْيُمْنَى عَلَى الْيُسْرَى بَعْدَ تَكْبِيرَةِ الْإِحْرَامِ تَحْتَ صَدْرِهِ فَوْقَ سُرَّتِهِ، وَوَضْعِهِمَا فِي السُّجُودِ عَلَى الْأَرْضِ حَذْوَ مَنْكِبَيْهِ)

തക്ബീറത്തുല്‍ ഇഹ്റാം ശേഷം കൈ നെഞ്ചിനു താഴെ പൊക്കിളിനു മുകളില്‍ കെട്ടണം എന്ന് ബാബു കൊടുത്തതും അല സദ്രി യുടെ അര്‍ഥം അറിയാഞ്ഞിട്ടാണോ മുജാഹിദുകളെ !!!?

- സാലിം നാലപ്പാട്

ഖുബ്ബയുണ്ടാക്കൽ നബി സ്വ വിരോദി ചോ




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

അന്ധവിശ്വാസവും ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത അല്പജ്ഞാനികൾ മാത്രം.
പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അൻബിയാഇന്റെയും സ്വാലിഹുകളുടെയും ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന് നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ ആയതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ റസൂലിന്റെ(സ) ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.

മുസ്.ലിം സമുദായത്തെ ഖബ്.ര് പൂജകരായി ചിത്രീകരിക്കുക വഴി ശത്രുക്കളെ പ്രീതിപ്പെടുത്താൻ വേണ്ടി വഹാബിസത്തിന്റെ പിഴച്ച മാറാപ്പും പേറി വരുന്ന മൗലവിമാർ മഹാന്മാരുടെ ജാറങ്ങൾക്കെതിരെ അടിസ്ഥാനരഹിതങ്ങളായ കുപ്രചരണങ്ങൾ നടത്തുന്നതായി കാണാം. ഇസ്തിഘാസയെ മഹാന്മാര്ക്കുള്ള ഇബാദത്താക്കി മാറ്റുവാൻ വേണ്ടി, മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകൾ മുസ്.ലിംകളുടെ മേൽ ആരോപിക്കുന്ന അതേ അടവു തന്നെയാണ് ഇവർ ഈ വിഷയത്തിലും പയറ്റാറുള്ളത്. പ്രവാചകന്മാരുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്റുകളെ ഖിബ്.ലയാക്കി നമസ്കരിക്കുകയും അവിടെ കനീസകൾ പണിതു കൊണ്ട് അല്ലാഹു അല്ലാത്ത ഇലാഹുകൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു വന്ന ജൂത-നസാറാക്കളുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട് വന്ന തിരുഹദീസുകളെ ദുർവ്യാഖ്യാനം ചെയ്യുകയും, മഹാന്മാരുടെ മഖ്ബറകളെ സിയാറത്തിനും ബറകത്തിനും വേണ്ടി സമീപിക്കുന്ന മുസ്.ലിം ജനസമൂഹത്തെ ബഹുദൈവ വിശ്വാസികളായി മുദ്ര കുത്തുകയുമാണ് ഈ പിഴച്ച വർഗം ചെയ്തു വരുന്നത്.

" اشتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد ".

"തങ്ങളുടെ പ്രവാചകന്മാരുടെയും സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു".
ഏതാണ് ആ ജനത?

ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം.

"لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد "

"യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ മസ്ജിദുകൾ ആക്കിയിരിക്കുന്നു"
അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്? ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു.

" أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة "

"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ് വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ" ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന പദം (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം) ഹദീസുകളിൽ വന്നത്. അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന ഉദ്ദേശത്തിൽ അല്ല.ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു.

وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري)

“ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല്‍ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കല്‍ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പളളി നിര്‍മ്മിച്ചവന്‍ പ്രസ്തുത ഹദീസില്‍ പരാമര്‍ശിച്ച മുന്നറിയിപ്പില്‍ പെടുന്നതല്ല. (ഫത്ഹുല്‍ ബാരി)

അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ. ജാറങ്ങളുമായി ഈ ഹദീസുകൾക്ക് ഒരു ബന്ധവും ഇല്ല തന്നെ. ഇത്തരം ശില്പങ്ങളോ പ്രതിമകളോ ഉള്ള ആരാധനാലയങ്ങൾ ആണോ ജാറങ്ങൾ?
സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നത് എവിടെ ആയാലും മതത്തിൽ കർശനമായി വിലക്കപ്പെട്ടതാണ്. ഇലാഹ് എന്ന വിശ്വാസത്തോടെ ഉള്ള സുജൂദ് ആണെങ്കിൽ മതത്തിൽ നിന്നും പുറത്തു പോകുന്ന കർമ്മവും ആണ്. ഇതെല്ലാം പണ്ഡിതർ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്.

അവിടെ നടക്കുന്നത് സിയാറത്തും ഖുർആൻ പാരായണവും ദുആയും തുടങ്ങി പ്രമണങ്ങളിൽ സ്ഥിരപ്പെട്ട സൽകർമ്മങ്ങൾ ആണ്. ദീനിൽ വിവരമില്ലാത്ത ആളുകൾ നടത്തുന്ന അനാചാരങ്ങളെയോ ദുർവൃത്തികളെയോ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. ചിലയിടങ്ങളിൽ അമുസ്.ലിംകളോ മുസ്.ലിംകളിലെ തന്നെ ദീനിന്റെ ബാലപാഠം പോലും പഠിക്കാൻ കഴിയാത്തവരോ ആയ ആളുകൾ അവിടെ സുജൂദ് ചെയ്യുന്നുണ്ടായിരിക്കാം. അതൊന്നും സുന്നത്ത് ജമാഅത്തിന്റെ അക്കൗണ്ടിൽ കുത്തിത്തിരുകേണ്ടതില്ല. ആ പേരും പറഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുന്ന കുതന്ത്രങ്ങളുമായി ഊരു ചുറ്റുകയാണ് പുത്തൻവാദികൾ.

മഹാന്മാരുടെ മഖ്ബറകളെ സദുദ്ദേശ്യത്തോടെ സിയാറത്ത് ചെയ്യുന്ന സജ്ജനങ്ങളോടാണ് ഈ മുനാഫിഖുകൾക്ക് ഏറ്റവും വെറുപ്പ്.

"إني لأتبرك بأبي حنيفة وأجيئ إلى قبره في كل يوم ، يعني زائرا ، فإذا عرضت لي حاجة صلّيت ركعتين وجئت إلى قبره وسألت الله تعالى الحاجة عنده فما تبعد عني حتى تقضى "

"ഞാൻ എല്ലാ ദിവസവും ഇമാം അബൂഹനീഫ(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്തു ബറകത്ത് എടുക്കാറുണ്ട്. എനിക്ക് എന്തെങ്കിലും ആവശ്യം നേരിട്ടാൽ ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുകയും ഇമാമിന്റെ മഖ്ബറയിൽ ചെന്ന് ആ സാന്നിധ്യത്തിൽ വെച്ച് അല്ലാഹുവിന്റെ മുന്നിൽ എന്റെ ആവശ്യം സമർപ്പിക്കുകയും താമസംവിനാ അത് പൂർത്തീകരിക്കപ്പെടുകയും ചെയ്യാറുണ്ട്."
ഇതു പറയുന്നത് ലോക മുസ്.ലിംകളുടെ നായകൻ ആയ ഇമാമുനാ ഷാഫി(റ) ആണ്. ഖതീബുൽ ബഗ്ദാദി തന്റെ താരീഖിൽ രേഖപ്പെടുത്തുന്നു. വഹാബീ പൗരോഹിത്യത്തിന്റെ ഭാഷ കടമെടുക്കുകയാണെങ്കിൽ ഇമാം ഷാഫി(റ) ആയിരിക്കും ഒന്നാം നമ്പർ ഖുബൂരി. അതു കൊണ്ട് തന്നെയാണ് ലോക മുസ്.ലിം ഉമ്മത്ത് ആ പൗരോഹിത്യത്തെ തള്ളിക്കളഞ്ഞതും അതിന്റെ പേരിൽ ഹിജാസിൽ കൂട്ടത്തോടെ ശഹീദാകാൻ തയാറായതും.

അലി(റ) ഉയർത്തപ്പെട്ട എല്ലാ ഖബ്.റുകളും നിരപ്പാക്കാൻ കല്പിച്ച ഒരു ഹദീസും ഇവർ അസ്ഥാനത്ത് ഉദ്ധരിക്കുന്നു. വാസ്തവത്തിൽ ആ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് മുസ്.ലിംകളുടെ ഖബ്.റുകൾ ആണോ? ആണെങ്കിൽ മുസ്.ലികളുടെ ഖബ്.റുകൾ നിരപ്പാക്കൽ അനുവദനീയമല്ലല്ലോ? ഖബ്.റുകൾ സമനിരപ്പിൽ നിന്നും ഒരു ചാൺ എങ്കിലും ഉയർത്തണമെന്നാണ് നിയമം. അപ്പോൾ നിരപ്പാക്കാൻ ഉള്ള കല്പന മുസ്.ലിം ഖബ്.റുകളെ ഉദ്ദേശിച്ചല്ലെന്ന് വ്യക്തം. ഇനി ആണെങ്കിൽ തന്നെ കൂർപ്പിച്ച ഖബ്.റുകൾ സാധാരണ നിലയിൽ മുകൾ ഭാഗം സമമാക്കാൻ ആണ് അതിന്റെ ഉദ്ദേശ്യം എന്നും പണ്ഡിതർ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചതുമാണ്.

മനുഷ്യന്റെ മരണാനന്തരമുള്ള ജീവിതത്തിന്റെ ആദ്യഘട്ടത്തിന്റെ ഭൂമിയിലെ പ്രകടമായ അടയാളമായ ഖബ്.റുകൾ ഭൗതികതയുടെ അലങ്കാരങ്ങൾ കൊണ്ട് മോടി പിടിപ്പിക്കാനോ ഖബ്.റാളിയുടെ ദുൻ.യാവിലെ സ്ഥാനമാനത്തിനനുസരിച്ചുള്ള മേനി പ്രകടിപ്പിക്കാനോ ഉള്ള സ്ഥലങ്ങൾ അല്ല. അതു കൊണ്ട് തന്നെ അത്തരത്തിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഖബ്.റുകൾക്ക് സമീപം ഇസ്.ലാം വിലക്കിയിരിക്കുന്നു. അതെ സമയം, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥാനങ്ങൾ ആയി ദീൻ പഠിപ്പിക്കുന്ന അമ്പിയാ, ഔലിയാ, ശുഹദാ, സ്വാലിഹുകളുടെ മഖ്ബറകൾക്ക് സമീപം ആ ഒരു ലക്ഷ്യം വെച്ചു കൊണ്ട് തന്നെ ധാരാളം ജനങ്ങൾ സന്ദർശിക്കുന്നു. അത്തരം സന്ദർശകരെ ഉദ്ദേശിച്ചു കൊണ്ട് അത്തരം മഖ്ബറകൾക്ക് ചുറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ ആ മഖ്ബറകൾ നശിച്ചു പോകാതിരിക്കാൻ വേണ്ടി കെട്ടിപ്പൊക്കുന്നതിനോ വിരോധമില്ലെന്നും ഇമാമുമാർ തന്നെ പഠിപ്പിച്ചിട്ടുണ്ട്. അമലുകൾ എല്ലാം നിയ്യത്ത് അനുസരിച്ചാണ് വിലയിരുത്തപ്പെടുക എന്ന് നബി(സ) തന്നെ പഠിപ്പിച്ചതും ആണല്ലോ?

ഇവിടെ ഒരു പൊതുനിയമം മാത്രം എടുത്തു പറഞ്ഞ് അത് എല്ലാ മഖ്.ബറകൾക്കും ബാധകമാക്കി ലോക മുസ്.ലിം ഉമ്മത്തിനെ ഖുബൂരി എന്നു വിളിക്കലാണ് വഹാബീ പൗരോഹിത്യത്തിന്റെ മുഖ്യ ഹോബി. ഈ പൊതുനിയമത്തിൽ നിന്നും ഒഴിവാകുന്ന പ്രത്യേകമായ സാഹചര്യങ്ങളെ കുറിച്ച് ഇമാമുമാർ രേഖപ്പെടുത്തിയതിനെ ഇവർ അവഗണിക്കുകയും ചെയ്യുന്നു. ഇസ്.ലാമിൽ ഒരു മാതൃകയും ഇല്ലാത്ത രാജ കുടുമ്പ വാഴ്ചയെ പ്രതിഷ്ടിച്ച ഈ കൂട്ടർ തന്നെയാണ് ഇസ്.ലാം അനുവദിച്ച മഹാന്മാരുടെ മഖ്.ബറകൾക്കെതിരെ വാളെടുത്ത് പാഞ്ഞടുത്തത് എന്നതാണ് വിരോധാഭാസം !

Sunday, February 25, 2018

മുശ്രിക്കുകളുടെ വിശ്വാസം


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

قُل لِّمَنِ الْأَرْ‌ضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ ﴿٨٤﴾ سَيَقُولُونَ لِلَّـهِ ۚقُلْ أَفَلَا تَذَكَّرُ‌ونَ ﴿٨٥﴾ قُلْ مَن رَّ‌بُّ السَّمَاوَاتِ السَّبْعِ وَرَ‌بُّ الْعَرْ‌شِ الْعَظِيمِ ﴿٨٦﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَتَّقُونَ ﴿٨٧﴾ قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ‌ وَلَا يُجَارُ‌ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴿٨٨﴾ سَيَقُولُونَ لِلَّـهِ ۚ قُلْ فَأَنَّىٰ تُسْحَرُ‌ونَ ﴿٨٩﴾(المؤمنون :٨٤-٨٩)


(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?
 ഇക്കാര്യം വിശുദ്ദ ഖുർആനിൽ നിന്ന്  തന്നെ വ്യക്തമാണ്.


  1. അല്ലാഹു പറയുന്നു.


رَ‌بِّ السَّمَاوَاتِ وَالْأَرْ‌ضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ ﴿٧﴾ لَا إِلَـٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ رَ‌بُّكُمْ وَرَ‌بُّ آبَائِكُمُ الْأَوَّلِينَ ﴿٨﴾ بَلْ هُمْ فِي شَكٍّ يَلْعَبُونَ ﴿٩﴾(االدخان: ٧-٩)


"ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍.അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍. എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു. "


"നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍"  എന്ന് അല്ലാഹു പറയുവാനുള്ള കാരണം മുഫസ്സിറുകൾ വിവരിക്കുന്നത് കാണുക; ഇമാം നസഫി(റ) എഴുതുന്നത് കാണുക.


ومعنى الشرط أنهم كانوا يقرون بأن للسموات والأرض رباً وخالقاً فقيل لهم: إن إرسال الرسل وإنزال الكتب رحمة من الرب، ثم قيل: إن هذا الرب هو السميع العليم الذي أنتم مقرّون به ومعترفون بأنه رب السماوات والأرض وما بينهما إن كان إقراركم عن علم وإيقان كما تقول: إن هذا إنعام زيد الذي تسامع الناس بكرمه إن بلغك حديثه وحدثت بقصته.ثم رد أن يكونوا موقنين بقوله {بَلْ هُمْ فِى شَكّ يَلْعَبُونَ} وإن إقرارهم غير صادر عن علم وتيقن بل قول مخلوط بهزؤ ولعب(تفسير النسفي: ٣٠٣/٣)




"നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍"
എന്ന് അല്ലാഹു പറഞ്ഞതിനർത്ഥം നിശ്ചയം ആകാശങ്ങൾക്കും ഭൂമിക്കും ഒരു രക്ഷിതാവും സൃഷ്ടാവുമുണ്ടെന്നു അവർ (നാവ്കൊണ്ട്) അംഗീകരിച്ചിരുന്നു. അപ്പോൾ അവരോടു ഇപ്രകാരം പറയപ്പെട്ടു. നിശ്ചയം പ്രവാചകന്മാരെ നിയോഗിക്കുന്നതും ഗ്രന്ഥങ്ങൾ അവതരിപ്പിക്കുന്നതും രക്ഷിതാവിൽ നിന്നുള്ള അനുഗ്രഹമാണ്.പിന്നീട് ഇപ്രകാരം പറയപ്പെട്ടു : നിശ്ചയം ഈ രക്ഷിതാവ് എല്ലാ അറിയുന്നവനും കേള്ക്കുന്നവനുമാണ്.. ആഖാഷങ്ങളുടെയും ഭൂമിയുടെയും അവയിക്കിടയിൽ ഉള്ളതിന്റെയും രക്ഷിതാവെന്നു നിങ്ങൾ അംഗീകരിക്കുന്നവനും സമ്മതിക്കുന്നവനുമാണ്. നിങ്ങളുടെ അംഗീകാരവും സമ്മതവും അറിവിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലാണെങ്കിൽ . " ഇത് ജനങ്ങൾക്കിടയിൽ പ്രസിദ്ദിനേടിയ സൈദിന്റെ അനുഗ്രഹമാണ്. അവന്റെ വര്ത്തമാനവും ചരിത്രവും നിനക്കെത്തിയിട്ടുണ്ടെങ്കിൽ" എന്ന് പറയും പോലെയാണിത്....
   പിന്നെ അവർ ദൃഢവിശ്വാസമുള്ളവരാകുന്നതിനെ "എങ്കിലും അവർ സംസയത്തിൽ കളിക്കുകയാകുന്നു" എന്നതിലൂടെ അല്ലാഹു ഖണ്‍ഡിച്ചു. അവരുടെ അംഗീകാരം അറിവിന്റെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലുള്ളതല്ല. മറിച്ച് കളിയോടും പരിഹാസത്തോടും കലർത്തപ്പെട്ട വര്ത്തമാനം മാത്രമാണ്.(നസഫീ:3/303)

ഇസ്തിഗാസ: اياك نعبد و اياك نستعينه

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢

        *മൗലവിയും കെട്ട്യോളും*     
                     1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
.......................................................
 *മൗലവി*:
 اياك نعبد و اياك نستعين
ഈ ആയത്തിൻ്റെ അർത്ഥം നീ മനസ്സിലാക്കീടുണ്ടോ?

*കെട്ട്യോള്*: പിന്നെ., നല്ലോണം പഠിച്ചിട്ടുണ്ട്.

*മൗലവി*: അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ - എന്നല്ലെ ഖുർആനിൽ പറഞ്ഞത്...? പിന്നെ എന്തിനാ സൃഷ്ടികളോട് സഹായം ചോദിക്കുന്നത്.?

*കെട്ട്യോള്*: നിങ്ങളെ ഉദ്ദേശ്യം എനിക്ക് മനസ്സിലായി. പക്ഷേ - ആയത്ത് നിങ്ങൾക്ക് അനുകൂലമല്ല, സുന്നികൾക്ക് അനുകൂലമാണ്.

*മൗലവി*: അതെങ്ങനെ - നിങ്ങളെല്ലെ മഹാന്മാരോട് സഹായം തേടാറ് - ?

 *കെട്ട്യോള്*: നിങ്ങൾ അല്ലാഹുവിനോടെല്ലാതെ ഒരാളോടും സഹായം ആവശ്യപ്പെടാറില്ലെ.....?

*മൗലവി*:  അത്, ... ഭൗതിക സഹായം ചോദിക്കും -

 *കെട്ട്യോള്*: അപ്പോൾ ... നിന്നോട് മാത്രം സഹായം ചോദിക്കുന്നു ... എന്ന് പറഞ്ഞിട്ട് -😆
... ഇവിടെ ഭൗതികം അഭൗതികം എന്നൊന്നും വ്യത്യാസമില്ല. എല്ലാ കഴിവിൻ്റെ യും യഥാർത്ഥ ഉടമ അല്ലാഹുവാണ്.

 *മൗലവി*:  അത് പിന്നെ ... ഭൗതിക സഹായം എല്ലാവർക്കും കഴിയുമല്ലോ -

 *കെട്ട്യോള്*: അതാണ് ഞാൻ പറഞ്ഞത് , ഈ ആയത്ത് മുജാഹിദിന് എതിരാണെന്ന്.-
وان القوة لله جميعا
എല്ലാ കഴിവും അല്ലാഹുവിൻ്റേ താണ് എന്നാണ് അല്ലാഹു പറ ഞ്ഞത്. നിങ്ങൾ പറയുന്നു ഭൗതിക കഴിവ് സൃഷ്ടികളുടേതാണെന്ന്.
അപ്പോൾ തത്വത്തിൽ നിങ്ങൾ അല്ലാഹുവിൽ ശിർക്ക് ചെയ്തു.

*മൗലവി*: അത്.. പിന്നെ അല്ലാഹു നമുക്ക് തന്നതല്ലേ. ? അപ്പോൾ അത് നമ്മുടെ കഴിവ് തന്നെ അല്ലെ - ?

 *കെട്ട്യോള്*: അപ്പോൾ പ്രശ്നം തീർന്നു. ഇത് പോലെ അല്ലാഹു അവൻ്റെ അമ്പിയാ - ഔലിയാക്കൾക്ക് മുഅ ° ജിസത്ത്, കറാമത്ത് മുഖേനെ കഴിവ് കൊടുക്കും - ജീവിതകാലത്തും വഫാത്തിന് ശേഷവും.
  و الله يرزق من يشاء بغير حساب
അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ എത്രയും നൽകും.

انما وليكم الله ورسوله و الذين امنوا
അല്ലാഹുവും പ്രവാചകരും സത്യവിശ്വാസികളും നിങ്ങളുടെ സഹായികളാണെന്നും ഖുർആനിലില്ലെ-.. ..?

 *മൗലവി*:  എന്നാലും. .. അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കാൻ പറ്റോ....?

 *കെട്ട്യോള്*: സഹായതേട്ടം പറ്റും എന്ന് സമ്മദിച്ചല്ലോ- ?
പിന്നെ ഞങ്ങളാരും വിളിച്ച് പ്രാർത്ഥിക്കുന്നില്ല -
അത് നിങ്ങളുടെ ആരോപണം മാത്രമാണ് -

*മൗലവി*😞😞😩
........................................

 _സാധാരണ മുജാഹിദ് മൗലവിമാർ ആരോപിക്കുന്നതാണ് സുന്നികർ  അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നു - എന്ന് യഥാർത്ഥത്തിത്തിൽ ദിവ്യത്വം കൽപ്പിക്കാതെയും സ്വന്തമായി സഹായിക്കാൻ കഴിയുമെന്ന വിശ്വാസം ഇല്ലാതെയും മഹാന്മാരോട് സഹായാർത്ഥന നടത്തുന്നത് തെറ്റല്ലന്ന് മാത്രമല്ല - അതിന് പ്രമാണ പിൻബലവും ഉണ്ട്_
................................
..................
 ✍ _Amjadi Al Arshadi Pang_

⚡⚡⚡⚡⚡⚡⚡⚡⚡⚡

_ഇജ്മാഅ്_

*_ഇജ്മാഅ്_*
⭕⭕⭕⭕⭕⭕⭕

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
_*മുസ്ലിം ലോകം അംഗീകരിച്ച ഖണ്ഢിതമായ രേഖയാണ് ഇജ്മാഅ്. നസ്ഖിനു പോലും ഇതു വിധേയമല്ല. ഇജ്മാഅ്കൊണ്ട് സ്ഥിരപ്പെട്ട ഒരു വിഷയത്തിനു ഒരിക്കലും നിയമപ്രാബല്യം നഷ്ടമാകില്ല. ഇജ്മാഅ് ദീനില്‍ തെളിവാണെന്ന് കുറിക്കുന്ന ആയത്തിനെ സംബ ന്ധിച്ച് ഇമാം ശാഫിഈ (റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ മുന്നൂറ് പ്രാവശ്യം ഖുര്‍ആന്‍ പാരാ യണം ചെയ്ത ശേഷം നിസാഅ് സൂറത്തിലെ ആയത്താണ് എത്തിച്ചത് (റാസി, വാള്യം 13, പേജ് 43).*_
“സന്മാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലും പ്രവാചകര്‍ക്ക് എതിരാവുകയും മുഅ്മിനുകള്‍ സ്വീകരിച്ചതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവനേറ്റെടുത്തതിന്റെ ഭാരം അവ നെത്തന്നെ നാം ഏല്‍പ്പിക്കും. അവനെ നാം നരഗത്തിലേക്കു ചേര്‍ക്കും.
അതു ചെന്നുചേ രുന്ന സ്ഥലങ്ങളില്‍ വെച്ച് ഏറ്റവും ചീത്തയാകുന്നു” എന്ന ആശയമുള്‍ക്കൊള്ളുന്നതാണ് ഉപര്യുക്ത സൂക്തം.
മുഅ്മിനുകളുടേതല്ലാത്ത മാര്‍ഗം സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ ഈ സൂക്തം വ്യക്ത മാക്കുന്നു. ഒരു വിഷയത്തിലുള്ള ഇജ്മാഅ് സത്യവിശ്വാസികളുടെ മാര്‍ഗമായതിനാല്‍ അതു അവഗണിക്കല്‍ മറ്റൊരു മാര്‍ഗത്തോടു തുടരലായിരിക്കും. അതു വന്‍ കുറ്റങ്ങളില്‍ പെടുമെന്ന് ശൈഖ് ഹസനുല്‍ അഥ്വാര്‍ (റ) ഹാശിയതു ജംഇല്‍ ജവാമിഅ് വാള്യം 2, പേജ് 233 ല്‍ വ്യക്തമാക്കിയിരിക്കുന്നു.
*കേവലം മുഅ്മിനുകളുടെ മാത്രം ഏകോപനമല്ല ഇജ്മാഅ്. പ്രത്യൂത ഈമാനിക മായ പൂര്‍ണ്ണതയും അഗാധമായ പാണ്ഢിത്യവും ഗവേഷണ പടുത്വവമുള്ള പണ്ഢി തന്മാരുടെ ഏകോപനമാണത്.
ഇമാം സുബ്കി (റ) ഇജ്മാഇനെ ഇപ്രകാരം നിര്‍വ്വചിച്ചിരിക്കുന്നു. “നബി (സ്വ) യുടെ വഫാ തിനു ശേഷം  ഏതെങ്കിലും വിഷയത്തില്‍ ഒരു കാലത്തുള്ള ഗവേഷണ പടുത്വ മുള്ള പണ്‍ഢിതന്മാര്‍ മുഴുവന്‍ ഏകോപിക്കുക”. ഇജ്മാഅ് മുജ്തഹിദുകളെ കൊണ്ട് മാത്രം പ്രത്യേകമാണ്. മറ്റുള്ളവരുടെ ഏകോപനത്തിനു ഒരു പ്രസക്തിയുമില്ല. ഇതു അവിതര്‍ക്കിതമത്രെ (ജംഉല്‍ ജവാമിഅ് വാള്യം 2, പേജ് 176, 177).
*_ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവയെ തുല്യ_* *_പ്രാധാന്യത്തോടെയാണ് ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു :“അല്ലാഹുവിനും റസൂലിനും ഉലുല്‍ അംറിനും നിങ്ങള്‍ വഴിപ്പെടുക” (സൂറത്തുന്നിസാഅ്) ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നതു കാണുക._*
“ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്‍പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ്ലുല്‍ ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹികുളാകുന്ന സമൂഹ ത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു ( തഫ്സീറുര്‍ റാസി: വാള്യം 10, പേജ് 144).
_ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു._
_(1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാ നാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ്  നട ത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148)._
മേല്‍ വിശദീകരണത്തില്‍ നിന്ന് ഖുര്‍ആന്‍, സുന്നത്ത് എന്നിവ പോലെ മറ്റൊരു അടി സ്ഥാന രേഖയാണ് ഇജ്മാഅ് എന്നും ഒരു കാര്യത്തില്‍ ഇജ്മാഅ് സ്ഥിരപ്പെട്ടാല്‍ പിന്നീട് ഇജ്തിദാഹിനു സ്ഥാനമില്ലെന്നും വ്യക്തമായി. ഇജ്മാഇന്റെ പരിഗണനീയതയാണ് ഇതു വിളിച്ചോതുന്നത്. അതിനാലാണ് ഒരു വിഷയകമായി സ്ഥിരപ്പെട്ട ഇജ്മാഇനു വിപരീതം ചെയ്യല്‍ നിഷിദ്ധമാണെന്ന് ഇമാം സുബ്കി(റ) ജംഉല്‍ജവാമിഇല്‍ പ്രസ്താവിക്കാന്‍ കാരണം. ഖുര്‍ആന്‍ സൂക്തത്തില്‍ വ്യക്തമായ താക്കീത് വന്നതിനാല്‍ ലംഘനം വന്‍ കുറ്റത്തില്‍ പെടുമെന്ന് ഹാശിയതുല്‍ അത്വാര്‍: വാള്യം 2, പേജ് 233 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്രകാരം ഏകകണ്ഠമായ പ്രസ്താവന പണ്ഢിതന്മാര്‍ നടത്തണമെങ്കില്‍ ആവശ്യമായ രേഖ ലഭിച്ചിരിക്കണം. പ്രസ്തുത രേഖ നമുക്ക് ലഭിച്ചില്ലെന്നതു മുജ്തഹിദുകളുടെ ഇജ്മാഇനെ ബാധിക്കുകയില്ല. വാസ്തവത്തില്‍ ഈ വിഷയകമായി ഇജ്മാഅ് തന്നെ പ്രസ ക്തമാക്കുന്നത് തല്‍ സംബന്ധമായ രേഖ നമുക്ക ലഭിക്കാതിരിക്കുമ്പോഴാണ്.
മദ്ഹബിന്റെ പണ്ഢിതരെല്ലാം ഇതു പറഞ്ഞിട്ടുണ്ട്. ശാഫിഈ നിദാന ശാസ്ത്ര ഗ്രന്ഥമായ ജംഉല്‍ജവാമിഅ് വാള്യം 2, പേജ് 195, ഹനഫീ നിദാന ശാസ്ത്ര ഗ്രന്ഥമായ ഫവാതിഹുര്‍റ ഹ്മൂത്ത് വാള്യം 2, പേജ് 239, മാലികീ നിദാന ശാസ്ത്രമായ മുന്‍തഹല്‍ അമല്‍ വാള്യം 1, പേജ് 43 എന്നിവ നോക്കുക.
ഇതുകൊണ്ടാണ് നിശ്ചിതമായ ഒരു ഹദീസിനെ സംബന്ധിച്ച് അതു നസ്ഖ് ചെയ്യപ്പെട്ടതാണെന്നും, നസ്ഖിന്മേല്‍ അറിയിക്കുന്ന തെളിവ് ഇജ്മാആണെന്നും ഹാഫിള് വലിയ്യുല്‍ ഇറാഖി (റ) ഫത്ഹുല്‍ മുഗീസ് പേജ് 322 ല്‍ പ്രസ്താവിച്ചത്.
ശറഇയ്യായ ലക്ഷ്യത്തിന്റെ പിന്‍ബലമില്ലാതെ ഒരു വിഷയത്തില്‍ മുജ്തഹിദുകളുടെ ഇജ്മാഅ് സംഭവിക്കില്ല. തെളിവിന്റെ അഭാവത്തിലുള്ള ഏകോപനം തെറ്റായ കാര്യത്തിന്മേലുള്ള ഏകോപനമാണ്. ഇതു സംഭവ്യമല്ലെന്ന് നബി (സ്വ) പറഞ്ഞതായി ഹാഫിള് അബൂനുഐം (റ) ഹില്‍യത് വാള്യം 3, പേജ് 33 ലും ഇബ്നു അബ്ബാസ് (റ) വഴി തിര്‍മുദിയും ബൈഹഖി (റ) യും നിവേദനം ചെയ്തതായി അല്‍ ദുര്‍റുല്‍ മന്‍സ്വൂര്‍ വാള്യം 2, പേജ് 222 ലും അബുനള്റത് (റ) വഴി ഇമാം അഹ്മദ് (റ) നിവേദനം ചെയ്തതായി മജ്മഉസ്സവാഇദ് വാള്യം 1, പേജ് 177 ലും കാണാവുന്നതാണ്. അബൂനള്റതി (റ) ല്‍ നിന്ന് ഈ ഹദീസ് ഇമാം ത്വബ്റാനി (റ) യും ഇബ്നു മുര്‍ദൂയ (റ) യും നിവേദനം ചെയ്തതായി അല്‍‏ദുര്‍റുല്‍ മന്‍സ്വൂര്‍ വാള്യം 3, പേജ് 18 ലും ഉദ്ധരിച്ചിട്ടുണ്ട്.
(1)നിലവിലുള്ള നിമയത്തെ എടുത്തുകളയുന്നതിനാണ് നസ്ഖ് എന്നു പറയുക. ഇത് അല്ലാഹുവില്‍ നിന്ന് നബി (സ്വ) മുഖേന ലഭിക്കുന്ന വിഷയമാണ്. ആരുടെയും വിരോധത്തിന് ഈ വിഷയത്തില്‍ പ്രസക്തിയില്ല. നസ്ഖ് നടന്നതായി അറിയാനുള്ള ഒരു മാര്‍ഗമാണ് ഇജ് മാഅ്. ഇമാം ശാഫിഈ (റ) യും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ഇമാം ശാഫിഈ (റ) പറ യുന്നു: “മരണം ആസന്നമായ രോഗി തന്റെ അവകാശികള്‍ക്ക് സ്വത്തിന്റെ നിശ്ചിത വിഹിതം വസ്വിയ്യത്തായി നല്‍കണമെന്നാണ് ഖുര്‍ആന്റെ കല്‍പന. അനന്തരാവകാശികള്‍ക്ക് വസ്വിയ്യത്തില്ലെന്ന ഹദീസ് മുഹദ്ദിസുകള്‍ (ഹദീസ് പണ്ഢിതന്മാര്‍) സ്വീകരിക്കു ന്നില്ല. പക്ഷേ, പ്രസ്തുത ഹദീസിന്റെ ആശയം സര്‍വ്വ പണ്‍ഢിതന്മാരും ഏകോപിച്ചതായതിനാല്‍ ഖുര്‍ആന്‍ പറഞ്ഞ വസ്വിയ്യത്ത് നിയമം അപ്രാബല്യമാക്കപ്പെട്ട നിയമമാണെന്ന് പണ്‍ഢിതന്മാര്‍ പ്രസ്താവിച്ചു  (ഫത്ഹുല്‍ മുല്‍ഹീം വാള്യം 1, പേജ് 58).
ഇമാം ഗസ്സാലി (റ) എഴുതുന്നു: ‘ഒരു വിഷയത്തില്‍ ഗവേഷണം നടത്തുന്ന മുജ്തഹിദ്, തല്‍ വിഷയകമായി ഇജ്മാഅ് ഉണ്ടോ എന്നാണ് ആദ്യമായി ചിന്തിക്കേണ്ടത്. ഇജ്മാഅ് ഉണ്ടെന്ന് സ്ഥിരപ്പെട്ടാല്‍ കിതാബിലും സുന്നത്തിലുമുള്ള പരിശോധന ഉപേക്ഷിക്കേണ്ടതാണ്. കാരണം അവ രണ്ടും നസ്ഖിനു വിധേയമാണ്. ഇജ്മാഅ് നസ്ഖിനു വിധേയമല്ല. ആയതിനാല്‍ കിതാബിലും സുന്നത്തിലും ഉള്ളതിന് വിരുദ്ധമായി ഇജ്മാഅ് സ്ഥിരപ്പെട്ടാല്‍ നസ്ഖ് നടന്നിട്ടുണ്ടെന്നതിനു അതുതന്നെ ഖണ്ഢിതമായ തെളിവാണ്”(അല്‍ മുസ്ത സ്വ്ഫ വാള്യം 2, പേജ് 392).
ചുരുക്കത്തില്‍, ഇജ്മാഅ് ഇല്ലാത്തപ്പോഴാണ് സുന്നത്തിലേക്ക് മടങ്ങേണ്ടതെന്നു വരുമ്പോള്‍ സുന്നത്തിനേക്കാള്‍ മുന്‍ഗണനയുള്ള രേഖയാണ് ഇജ്മാഅ് എന്നു വരുന്നു. അപ്പോള്‍ അവരുടെ ഏകോപനം (ഇജ്മാഅ്) സ്ഥിരപ്പെട്ടാല്‍ പിന്നെ അതിനെതിരില്‍ സുന്നത്ത് കണ്ടെത്തിയാല്‍ തന്നെയും അതു രേഖയായി അവലംബിക്കാത്തതും ഇജ്മാഅ് അവലംബിക്കേണ്ടതുമാണ്. പ്രസ്തുത ഹദീസും അതിന്റെ വ്യാഖ്യാനവും കണ്ടെത്തിയ മുജ്തഹിദുകളാണല്ലോ അതിനെതിരില്‍ ഏകോപിക്കുന്നത്. ഇതുതന്നെയാണ് ഉസ്വൂല്‍ ഗ്രന്ഥങ്ങളില്‍ ഇജ്മാഅ് നസ്സ്വിനെക്കാള്‍ മുന്തിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞതിന്റെ രഹസ്യം (ഇംഉല്‍ ജവാമിഅ് വാള്യം 2, പേജ് 372 നോക്കുക).

മദ്ഹബുകൾ തമ്മിൽ വിവിധ അഭിപ്രായങ്ങൾ ആകാൻ കാരണമെന്ത്

*⭕കര്‍മ്മശാസ്ത്ര മദ്ഹബുകള്‍*




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മദ്ഹബുകൾ തമ്മിൽ വിവിധ അഭിപ്രായങ്ങൾ ആകാൻ കാരണമെന്ത്?

*സുന്നികള്‍ക്കിടയില്‍ കര്‍മ്മ ശാസ്ത്രപരമായി അംഗീകൃതങ്ങളായ പതിനേഴോളം* *മദ്ഹബുകളുണ്ടായിരുന്നു. ഉമര്‍ബ്നു അബ്ദില്‍ അസീസ്(റ), സുഫ്യാനുബ്നു ഉയൈന(റ), ഇസ്ഹാഖു ബ്നു റാഹവൈഹി(റ), ദാവൂദുള്ള്വാഹിരി(റ), ആമിറുബ്നു ശറഹീലുശ്ശഅബി(റ), ലൈസുബ്നു സഅദ്(റ), അഅ്മശ്(റ), മുഹമ്മദുബ്നു ജരീറുത്ത്വബരി(റ),  സുഫ്യാനുസ്സൌരി (റ),  അബ്ദുറഹ്മാന്‍ ഔസാഇ(റ) തുടങ്ങിയവര്‍ സ്വതന്ത്ര മുജ്തഹിദുകളും ഫുഖഹാഉമായിരുന്നു. അവര്‍ ക്കെല്ലാം സ്വന്തം മദ്ഹബുകളുണ്ടായിരുന്നു. ഇവരില്‍ ആരുടെയും മദ്ഹബ് മുസ്ലിംകള്‍ക്ക് സ്വീകരിക്കാമായിരുന്നു. പക്ഷേ, മറ്റു നാലു മദ്ഹബുകളെ പോലെ അവ* *ക്രോഡീകരിക്കപ്പെടാത്തതിനാല്‍ പിന്‍തലമുറക്ക് പ്രസ്തുത* *ചിന്താസരണികള്‍ നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്.*


ഭിന്ന വീക്ഷണങ്ങള്‍ക്ക് അംഗീകാരം
ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങളിലെല്ലാം ഖുര്‍ആനും  സുന്നത്തും വ്യക്തമായ വിധികള്‍ നല്‍കിയിട്ടുണ്ട്. കാലികങ്ങളായ പ്രശ്നങ്ങളിലും ശാഖാപരമായ കാര്യങ്ങളിലും മുജ്തഹിദുകള്‍ക്ക് ഭിന്നാഭിപ്രായങ്ങളുണ്ടാകാം. ഈ ഭിന്നാഭിപ്രായങ്ങളെ ഇസ്ലാം അംഗീകരിക്കുന്നുണ്ട്. ഒരിക്കല്‍ അഹ്സാബ് യുദ്ധം കഴിഞ്ഞ് എല്ലാവരും സ്ഥലം വിടാന്‍ ഒരുങ്ങുകയായിരുന്നു. അ പ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഉടനെ പുറപ്പെടുക. ബനൂഖുറൈളയില്‍ എത്തിയേ നി ങ്ങള്‍ അസ്വ്ര്‍ നിസ്കരിക്കാവൂ. സ്വഹാബികള്‍ ഉടനെ പുറപ്പെട്ടു. വഴിമദ്ധ്യേ അസ്വ്ര്‍ നിസ്കാരത്തിന് സമയമായി. ചിലര്‍ വഴിക്ക് വച്ച് അസ്വ്ര്‍ നിസ്കരിച്ചു. മറ്റുള്ളവര്‍ ബനൂഖുറൈളയില്‍ എ ത്തിയ ശേഷമാണ് നിസ്കരിച്ചത്. അപ്പോള്‍ അസ്വ്ര്‍ ഖളാആയിരുന്നു. ആദ്യ വിഭാഗത്തിന്റെ ന്യായം ഇപ്രകാരമായിരുന്നു, വേഗം ബനൂഖുറൈളയില്‍ എത്തണമെന്നല്ലാതെ അസ്വ്ര്‍ നിസ് കാരം ഖളാ ആക്കണമെന്ന് നബി(സ്വ) ഉദ്ദേശിച്ചു കാണില്ല. രണ്ടാം വിഭാഗം നബിയുടെ നിര്‍ ദ്ദേശം അക്ഷരാര്‍ഥത്തില്‍ തന്നെ നടപ്പിലാക്കുകയാണ് ചെയ്തത്. നബി(സ്വ) ഇക്കാര്യം അറിഞ്ഞപ്പോള്‍ ഇരു വിഭാഗത്തെയും ശരിവെക്കുകയാണ് ചെയ്തത്. ഗവേഷണത്തിന് സാദ്ധ്യതയുള്ള വിഷയത്തില്‍ അര്‍ഹതയുള്ള ഗവേഷണങ്ങളും അത് വഴി എത്തിച്ചേരുന്ന നിഗമനങ്ങ ളും ഇസ്ലാം ശരിവയ്ക്കുന്നുവെന്നതിന് തെളിവാണ് മുകളിലുദ്ധരിച്ച സംഭവം. വ്യത്യസ്ത മദ്ഹബുകളുണ്ടാകാനുള്ള കാരണം ഗവേഷകരുടെ അഭിപ്രായങ്ങളില്‍ വന്ന ഭിന്ന വീക്ഷണങ്ങളാണ്.
അംഗീകൃത മദ്ഹബുകള്‍
കര്‍മ്മശാസ്ത്ര രംഗത്ത് 4 മദ്ഹബുകള്‍ക്കേ ഇസ്ലാമില്‍ അംഗീകാരമുള്ളൂ ഹിജ്റ 4 ാം നൂറ്റാണ്ടുവരെ നിരവധി കര്‍മ്മശാസ്ത്ര മദ്ഹബുകള്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഇവയില്‍ ഹനഫി, മാലികീ, ശാഫിഈ, ഹമ്പലീ എന്നീ നാലു മദ്ഹബുകള്‍ക്ക് മാത്രമെ ഇന്ന് അംഗീകാരമുള്ളു. ഈ മദ്ഹബുകള്‍ മാത്രമെ സ്വീകാര്യ യോഗ്യമായനിലയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളുവെന്നതാണ് കാരണം. മറ്റു മദ്ഹബുകളെല്ലാം ഗ്രന്ഥങ്ങളുടെയും, അനുയായികളുടെയും അഭാവം കൊണ്ട് പില്‍ക്കാലക്കാര്‍ക്ക് നഷ്ടപ്പെട്ടു. അത്തരം മദ്ഹബുകളില്‍ പ്രധാനപ്പെട്ടവയാണ് ഔസാഈ, സൌരീ, ലൈസി, ള്വാഹിരി, ത്വബരി എന്നീ മദ്ഹബുകള്‍. അംഗീകൃത മദ്ഹബുകള്‍ താഴെ പറയുന്നവയാണ്.
_*1. ഹനഫീ മദ്ഹബ്.*_

അംഗീകൃത മദ്ഹബുകളില്‍ ആദ്യത്തേതാണ് ഹനഫീ മദ്ഹബ്. ഇമാം അബൂഹനീഫ നുഅ്മാനുബ്നു സാബിതുല്‍ കൂഫി(റ)യാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്ര 80ല്‍ അദ്ദേഹം കൂഫയില്‍ ജനിച്ചു. ഫിഖ്ഹില്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരു ഹമ്മാദു ബ്നു സുലൈമാനായിരുന്നു. യുക്തിവാദികളെയും ഖവാരിജുകളെയും നേരിടുന്നതില്‍ അദ്ദേഹം അതീവ നൈപു ണ്യം പ്രകടിപ്പിച്ചു. ഒരിക്കല്‍ റോമക്കാരനായ ഒരു യുക്തിവാദിയെ ഇമാം വാദപ്രതിവാദത്തിലൂടെ മുട്ടുകുത്തിച്ചു. യുക്തിവാദി ചോദിച്ചു: ദൈവം ഖദീമാണെന്നാണല്ലോ നിങ്ങളുടെ വാദം. എല്ലാറ്റിനും മുമ്പുള്ള ഒന്ന്; അതിന് മുമ്പ് ഒന്നും ഇല്ല. അങ്ങനെ ഒന്ന് (ദൈവം) ഉണ്ടെന്ന് പറഞ്ഞാല്‍ ബുദ്ധി സമ്മതിക്കുമോ?  ഇമാം: അതെ, നിനക്ക് എണ്ണം അറിയില്ലേ? എല്ലാറ്റിനും മുമ്പുള്ള എണ്ണം ഏതാണ്?
യുക്തിവാദി: ഒന്ന്.
ഇമാം : അതിന് മുമ്പുള്ള എണ്ണം?
യുക്തിവാദി: ഒന്നുമില്ല. പൂജ്യം.
യുക്തിവാദി രണ്ടാം ചോദ്യം തൊടുത്തുവിട്ടു. എല്ലാറ്റിനും മുമ്പുള്ള ഒന്ന് (ദൈവം) ഉണ്ടെന്ന് സമ്മതിക്കാം. അങ്ങനെയാണെങ്കില്‍ അത് ഇപ്പോള്‍ എവിടെയാണ്?
ഇമാം: പാലില്‍ വെണ്ണയുണ്ട് എന്ന് നീ സമ്മതിക്കില്ലേ? എങ്കില്‍ അത് എവിടെയാണ്?
യുക്തി: അത് എല്ലായിടത്തുമാണ്. പ്രത്യേക ഇടം ഇല്ല.
ഇമാം: അത്പോലെ അല്ലാഹുവിനും പ്രത്യേക ഇടം ഇല്ല.
പരാജയ ബോധത്തോടെ യുക്തിവാദി ചോദിച്ചു. ദൈവം ഏത് ഭാഗത്താണെന്നു പറയാമോ?
ഇമാം: കത്തിച്ചു വച്ച ദീപത്തിന്റെ പ്രകാശം ഏത് ഭാഗത്താണെന്ന് പറയാമോ?
യുക്തി: എല്ലാ ഭാഗത്തും അത് പ്രകാശം പരത്തുന്നു.
ഇമാം: അതുപോലെ എല്ലാ ഭാഗങ്ങളിലേക്കും അല്ലാഹു അവന്റെ ശക്തി വിശേഷം പരത്തുന്നു.
യുക്തി: ദൈവത്തിന്റെ ജോലിയെന്താണ്?
ഇമാം: അത് പറയും മുമ്പ് നീ പ്രസംഗ പീഠത്തില്‍ നിന്ന് ഒന്ന് ഇറങ്ങുക. ഞാനൊന്നങ്ങോട്ട് കയറി നില്‍ക്കട്ടെ. യുക്തിവാദി തറയിലോട്ട് ഇറങ്ങി. ഇമാം പ്രസംഗ പീഠത്തിലേക്ക് കയറി. എ ന്നിട്ടു പറഞ്ഞു. ഇതാണ് ദൈവത്തിന്റെ ജോലി. നിന്നെപ്പോലെയുള്ള അവിശ്വാസികളെ താഴെയിറക്കുക; എന്നെപ്പോലെയുള്ള വിശ്വാസികളെ ഉയര്‍ത്തുക. ഇമാം അവര്‍കളുടെ വാഗ്വൈഭവം യുകതിവാദിയെ അസ്ത്രപ്രജ്ഞനാക്കി.
ഇമാമിന്റെ ഓരോ തീരുമാനവും യുക്തിഭദ്രമായിരുന്നു. അധികാരി വര്‍ഗത്തിന്റെ പ്രലോഭനങ്ങ ള്‍ക്ക് അദ്ദേഹത്തെ കീഴ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ജീവിതത്തില്‍ അതീവ സൂക്ഷ്മതയുള്ള മഹാപണ്ഢിതനായിരുന്നു അദ്ദേഹം. ലോക മുസ്ലിംകളില്‍ നേര്‍ പകുതി ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് സ്വീകരിച്ചവരാണ്. തുര്‍ക്കി, ഇന്ത്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ഡാന്‍, ചൈന, ഇന്റോചൈന, റഷ്യ എന്നിവിടങ്ങളിലെ ഭൂരിപക്ഷം മുസ്ലിംകളും ഹനഫികളാണ്. ഹനഫീ മദ്ഹബിന് ശാസ്ത്രീയ രൂപം നല്‍്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ)വും ഇമാം അബൂയൂസുഫ്(റ)വുമാണ്. ഹിജ്റ 150 ലാണ് ഇമാം അബൂഹനീഫ(റ) അന്തരിച്ചത്. പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ) ഹിജ്റ 189 ലും അബൂയൂസുഫ്(റ) 183 ലും അന്തരിച്ചു.
*_2. മാലികീ മദ്ഹബ്._*

ഇമാം മാലിക്ബ്നു അനസ്(റ)വാണ് മാലികീ മദ്ഹബ് സ്ഥാപിച്ചത്. ഹിജ്റ 93ല്‍ മദീനയില്‍ ജനിച്ചു. മദീനയില്‍ത്തന്നെയാണ് അദ്ദേഹം വളര്‍ന്നതും വിദ്യയഭ്യസിച്ചതും. സ്വഹാബിയായിരുന്ന സഹ്ലുബ്നു സഅ്വ്(റ)വായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു. ഹദീസ ്ഗ്രന്ഥമായ മുവത്വ അദ്ദേഹത്തിന്റെ കൃതിയാണ്. മുവത്വയും മുദവ്വനയുമാണ് മാലികീ മദ്ഹബിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. മാലിക്(റ)വിന്റെ ശിഷ്യനായ ഇമാം സഹ്നൂന്‍ തനൂഖി(റ) (160-245) ആണ് മുദവ്വനയുടെ കര്‍ത്താവ്. ഹിജ്റ 179ല്‍ മാലിക്(റ) നിര്യാതനായി. 12 കോടിയോളം മുസ്ലിംകള്‍ മാലികീ മദ്ഹബ് പിന്തുടരുന്നവരാണ്. മൊറോക്കോ, അള്‍ജീരിയ, ടൂണിസ്, സുഡാന്‍, കുവൈത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് മാലിക്കികള്‍ അധികമുള്ള പ്രദേശങ്ങള്‍.
_*3. ശാഫിഈ മദ്ഹബ്*_

അബൂഅബ്ദില്ലാ മുഹമ്മദ്ബ്നു ഇദ്രീസിശ്ശാഫിഈ(റ)വാണ് ശാഫിഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്റ 150ല്‍ ഫലസ്തീനിലെ ഗസ്സ എന്ന സ്ഥലത്താണ് ഇമാം ശാഫി ഈ(റ) ഭൂജാതനായത്. ശാഫിഈ(റ)വിന്റെ പിതാവ് ഇദ്രീസ്(റ), ഖുറൈശീ വംശജനാണ്. കുടുംബ സമേതം ഗസ്സ:യില്‍ പോയി താമസമാക്കിയ ഇദ്രീസ് അവിടെ വെച്ചു മരിച്ചു. അന്ന് ശാഇഫിഈ(റ) മുലകുടിക്കുന്ന കുട്ടിയായിരുന്നു. രണ്ടു കൊല്ലത്തിന് ശേഷം തന്നെയും കൊണ്ട് തന്റെ മാതാവ് മക്കയില്‍ വന്ന് താമസമാക്കി. ശാഫിഈ(റ) തന്റെ ഏഴാമത്തെ വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കി. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം ഹദീസില്‍ അവഗാഹം നേടി. പതിനഞ്ചാമത്തെ വയസ്സില്‍ മതവിധികള്‍ പുറപ്പെടുവിക്കാനുള്ള അധികാരം നേടി. മുസ്ലിമുബ്നുഖാലിദ്(റ)വും ഇമാം മാലിക്(റ)വും അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു. ഇമാം അഹ്മദുബ്നുഹമ്പല്‍(റ) അദ്ദേഹത്തിന്റ പ്രമുഖ ശിഷ്യനായിരുന്നു. ഇമാം അബൂഹനീഫ(റ)വിന്റെ പ്രമുഖ ശിഷ്യനായിരു ന്ന ഇമാം മുഹമ്മദ്(റ)വും ശാഫിഈ(റ)വും തമ്മില്‍ ഫിഖ്ഹില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 195 ലാണ് അദ്ദേഹം ബഗ്ദാദില്‍ എത്തിയത്. പിന്നീട് അദ്ദേഹം മക്കയിലേക്ക് പോയി. ഇതിനിടക്ക് അദ്ദേഹം പേര്‍ഷ്യ മുഴുവനും പര്യടനം നടത്തി. പിന്നീട് വീണ്ടും ബഗ്ദാദിലെത്തി. അ വിടെ നിന്ന് ഈജിപ്തിലേക്ക് തിരിച്ചു.
ഇമാം ശാഫിഈ(റ)വിന്റെ വിഖ്യാതമായ ഗ്രന്ഥമാണ് അല്‍ഉമ്മ്. ലോക മുസ്ലിംകളില്‍ ഹനഫികള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം അംഗബലമുള്ളത് ശാഫിഈ മദ്ഹബിന്നാണ്. ഇന്ന് ലോ കത്ത് 35 കോടിയോളം ശാഫിഈകളുണ്ട്. ഫലസ്ത്വീന്‍, ലബനാന്‍, ഈജിപ്ത്, ഇറാഖ്, യമന്‍, ഇന്റോനേഷ്യ, മലേഷ്യ, മാലി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളില്‍ അധികവും ശാഫിഈകളാണ്. ഹിജ്റ 204 ല്‍ ഈജിപ്തില്‍ വെച്ച് അദ്ദേഹം നിര്യാതനായി.
*_4. ഹമ്പലീ മദ്ഹബ്_*

ഇമാം അഹ്മദുബ്നു ഹമ്പല്‍(റ)വാണ് (164  241) ഹമ്പലീ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്റ 164 ല്‍ അദ്ദേഹം ബഗ്ദാദില്‍ ജനിച്ചു. അദ്ദേഹം ഒരു വിഖ്യാത മുഹദ്ദിസ് കൂടിയായിരുന്നു. മുസ് നദ് അഹ്മദ് പ്രസിദ്ധമായ ഒരു ഹദീസ് ശേഖരമാണ്. ഇമാം ശാഫിഈ(റ)വിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളാണ് അദ്ദേഹം. ഇന്ന് ഹമ്പലീ മദ്ഹബിന്റെ പ്രധാന അവലംബങ്ങളിലൊന്ന് പന്ത്രണ്ട് വാള്യങ്ങളിലായി ഇബ്നുഖുദാമ(റ) (ക്രിസ്താബ്ദം 11461223) രചിച്ച അല്‍മുഗ്നി എന്ന ഗ്രന്ഥമാണ്. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തെ ഫലപ്രദമായ രീതിയില്‍ ഖണ്ഡിച്ചത് ഹമ്പലീ ഇമാം(റ)വായിരുന്നു. ഹിജ്റ 241ല്‍ അദ്ദേഹം നിര്യാതനായി. ലോക മുസ്ലിംകളില്‍ ഹമ്പലികള്‍ കുറവാണ്. സഊദി അറേബ്യ, ലബനാണ്‍, സിറിയ, ഖത്വര്‍ എന്നിവടങ്ങളിലായി ഒന്നരക്കോടിയില്‍ താഴെ മാത്രമെ ഹമ്പലികളുള്ളൂ.
അംഗീകൃതങ്ങളായ ഈ നാലു മദ്ഹബുകള്‍ക്ക് പുറമെ ആദ്യകാലത്ത് അംഗീകാരമുണ്ടായിരുന്ന വേറെയും മദ്ഹബുകളുണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അവയില്‍ ചിലതിനെക്കുറിച്ച് ഒരു ചെറിയ വിവരണം ചുവടെ കൊടുക്കുന്നു.
*1. ഔസാഈ മദ്ഹബ്*

ഇമാം അബൂഅംറ് അബ്ദുറഹ്മാനുബ്നു മുഹമ്മദുല്‍ ഔസാഇ(റ)വാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. അദ്ദേഹം ഹിജ്റ 88ല്‍ ഡമസ്കസില്‍ ജനിച്ചു. ശാമുകാരുടെ ഇമാമായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ മര്‍ദ്ദനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം താമസം ബൈറുത്തിലേക്ക് മാറ്റി. ഹിജ്റ 157 ല്‍ ബൈറൂത്തില്‍ നിര്യാതനായി.
*2. സൌരീ മദ്ഹബ്*

ഇമാം സുഫ്യാനുസ്സൌരി(റ)വാണ് ഈ മദ്ഹബ് സ്ഥാപിച്ചത്. അദ്ദേഹം കൂഫയിലാണ് ജനിച്ചത്. വിവിധ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ സുഫ്യാനുസ്സൌരി(റ)വിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത് കാണാം. ഹിജ്റ 161 ല്‍ അദ്ദേഹം ബസ്വറയില്‍ നിര്യാതനായി.
*3. ലൈസീ മദ്ഹബ്*

*ഇമാം
 ലൈസുബ്നുസഅ്ദ്(റ) ആണ് ഈ മദ്ഹബിന്റെ സ്ഥാപകന്‍. അദ്ദേഹം ഈജിപ്തിലാണ് ജനിച്ചത്. ഇമാം മാലിക്(റ)വും ഇദ്ദേഹവും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈജിപ്തില്‍ ശാഫിഈ മദ്ഹബ് പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ മദ്ഹബ് നാമാവശേഷമായി. ഹിജ്റ 175 ലാണ് ഇമാം മരിച്ചത്.
*4. ള്വാഹിരീ മദ്ഹബ്*

ഈ മദ്ഹബിന്റെ സ്ഥാപകനായ ഇമാം ദാവൂദുള്ള്വാഹിരി(റ) പേര്‍ഷ്യയിലെ ഇസ്ഫഹാനില്‍ ഹിജ്റ 202 ല്‍ ജനിച്ചു. ഖുര്‍ആന്റെ ബാഹ്യാര്‍ഥപ്രകാരമാണ് ശരീഅത്ത് നിയമങ്ങള്‍ ആവിഷ്കരിക്കേണ്ടത് എന്നായിരുന്നു, ഇമാമിന്റെ നിലപാട്. ഹിജ്റ 5ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നുഹസം(റ)(ഹിജ്റ 384456) ള്വാഹിരീ മദ്ഹബിന്റെ പ്രധാന പ്രചാരകനായിരുന്നു. ഇമാം ദാവൂദ് (റ) ആദ്യത്തില്‍ ശാഫിഈ മദ്ഹബ് അണ് അനുഗമിച്ചിരുന്നത്. ഹിജ്റ 270 ല്‍ അദ്ദേഹം മരിച്ചു. ഹിജ്റ 5ാം നൂറ്റാണ്ടോടെ അദ്ദേഹത്തിന്റെ മദ്ഹബിന്റെ പ്രചാരവും നിലച്ചു. ഇപ്പോള്‍ മറ്റു മദ്ഹബുകളിലെ വിവിധ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നുവെന്ന് മാത്രം.
ആദ്യ കാലങ്ങളില്‍ ഉദയം ചെയ്ത ഈ മദ്ഹബുകളെല്ലാം അസ്തമിച്ചതോടെ ഇസ്ലാമിക ലോ കത്ത് വിശ്വാസ രംഗത്ത് അശ്അരി, മാതുരീദി മദ്ഹബുകളും കര്‍മ്മരംഗത്ത് ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളും അവശേഷിച്ചു. ഇവയില്‍ ഏതെങ്കിലും ഒരു മദ്ഹബ് പിന്തുടരുന്നവരാണ് സുന്നികള്‍. ഇവയ്ക്ക് പുറത്തുള്ള മുസ്ലിംകളെല്ലാം അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന് പുറത്തുള്ളവരും നൂതനവാദികളുമാണ്. അവരെ മുബ്തദിഉകള്‍ അഥവാ വ്യതിയാന ചിന്താഗതിക്കാര്‍, മത നവീകരണ വാദികള്‍ എന്നൊക്കെ വിളിച്ചുവരുന്നു.
🌹🌹🌹🌹

ഖബ്ർ ചുംബിക്കൽ

ഖബ്ർ ചുംബിക്കൽ


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഖബർ ചുമ്പിക്കൽ പാടില്ല എന്ന ചില കിതാബുകളിൽ കാണുന്നു. അതിന്റെ ഉദ്ധേഷ്യം എന്താണ്?

ഉത്തരം
   ഖബറ് ബഹുമാനിച്ച് കൊണ്ട്  ചുമ്പനം പാടില്ല എന്നും ബറകത്ത് എടുക്കാൻ വേണ്ടി പറ്റുമെന്നാണ് നിയമം

ജീവിതകാലത്ത് മഹാന്മാരെ സന്ദർശിക്കുമ്പോൾ സ്വീകരിക്കേണ്ട മര്യാദ മരണ ശേഷം അവരെ സന്ദർശിക്കുമ്പോഴും സ്വീകരിക്കണം. ജീവിതകാലത്ത് അവരെ സന്ദർശിക്കുമ്പോൾ അവരുടെ എത്ര സമീപമാണ് പോയി നിന്നിരുന്നത് അതേ ദൂര പരിധിയിൽ തന്നെയാണ് മരണശേഷം അവരെ സന്ദർശിക്കുമ്പോഴും നിൽക്കേണ്ടത്. അപ്പോൾ ഖബ്റുമായി ചേർന്ന് നിൽക്കുന്നതും ഖബ്റിന്റെ മുകളിൽ സ്ഥാപിച്ച പെട്ടിയോ മറ്റോ തൊടുന്നതും അവ ചുംബിക്കുന്നതും കറാഹത്താണ്. ഇബ്നു ഹജറുൽ ഹയ്തമി(റ) എഴുതുന്നു:

"ويقرب" ندبا "زائره" من قبره "كقربه منه" إذا زاره "حيا" احتراما له والتزام القبر أو ما عليه من نحو تابوت ولو قبره صلى الله عليه وسلم بنحو يده وتقبيله بدعة مكروهة قبيحة(تحفة: ١٧٥/٣)



മയ്യിത്തിനെ ആദരിക്കുന്നതിന്റെ ഭാഗമായി ജീവിതകാലത്ത് അവനെ സന്ദർശിക്കുമ്പോൾ അവന്റെ എത്ര സമീപത്താണോ പോയി നിന്നിരുന്നത് അതേ ദൂരപരിധി കണക്കിലെടുത്ത് സന്ദർശകൻ പോയി നില്ക്കുന്നതാണ് സുന്നത്ത്. ഖബ്റിനെയൊ അതിന്റെ മുഖളിൽവെച്ച പെട്ടി പോലെയുള്ളതിനെയോ കൈകൊണ്ടു തൊടുന്നതും അതിനെ ചുംബിക്കുന്നതും കറാഹത്തായ ആചാരമാണ്. നബി(സ) യുടെ ഖബ്റാണെങ്കിൽ പോലും നിയമം മറ്റൊന്നല്ല. (തുഹ്ഫത്തുൽ മുഹ്താജ്: 3/175)

മേൽ പറഞ്ഞത് ഖബർ ബഹുമാനിച്ചു കൊണ്ട് ചുമ്പിക്കലാണ്:

   മരണ ശേഷം മഹാന്മാരെ ആദരിച്ചും ബറകത്തിനു വേണ്ടിയും ചുംബിക്കുന്നത സുന്നത്താണല്ലോ. മഹാനായ സിദ്ദീഖ്(റ) വഫത്തായ നബി(സ)യുടെ മുഖത്ത് നിന്ന് വസ്ത്രം നീക്കി ചുംബിച്ച സംഭവം ഇമാം ബുഖാരി(റ) സ്വഹീഹിൽ (1241) രേഖപ്പെടുത്തിയിട്ടുണ്ട്. 


حدثنا بشر بن محمد أخبرنا عبد الله قال أخبرني معمرويونس عن الزهري قال أخبرني أبو سلمة أن عائشة رضي الله عنها زوج النبي صلى الله عليه وسلم أخبرته قالت أقبلأبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل المسجد [ ص: 419 ] فلم يكلم الناس حتى دخل على عائشة رضي الله عنها فتيمم النبي صلى الله عليه وسلم وهو مسجى ببرد حبرة فكشف عن وجهه ثم أكب عليه فقبله ثم بكى فقال بأبي أنت يا نبي الله لا يجمع الله عليك موتتين أما الموتة التي كتبت عليك فقد متها(صحيح البخاري : ١١٦٥)



ആഇഷാ(റ) വില നിന്ന് നിവേദനം: 'സുൻഹ്'  എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന്  അബൂബക്കർ (റ) കുതിരപ്പുറത്ത് കയറി പളളിയിൽ വന്നു. ജനങ്ങളോട് യാതൊന്നും സംസാരിക്കാതെ ആഇഷാ(റ) യുടെ വീട്ടിൽ വന്ന അദ്ദേഹം വസ്ത്രം കൊണ്ട് മൂടപ്പെട്ട നബി(സ) യെ സമീപിച്ചു.നബി(സ) യുടെ മുഖത്ത്നിന്ന് വസ്ത്രം നീക്കി നബി(സ) യെ ചുംബിച്ചു. കരഞ്ഞുകൊണ്ടദ്ദേഹം നബി(സ) യെ വിളിച്ചു പറഞ്ഞു."അല്ലാഹുവിന്റെ  പ്രവാചകരെ! അങ്ങയിക്ക് വേണ്ടി എന്റെ പിതാവിനെ സമർപ്പിക്കാൻ ഞാനൊരുക്കമാണ്.അങ്ങയിക്ക് രണ്ട് മരണത്തെ അള്ളാഹു സംഘടിപ്പിക്കുകയില്ല. അങ്ങയിക്ക് അള്ളാഹു നിർബന്ദമാക്കിയ മരണം അങ്ങയിക്ക് സംഭവിച്ചിരിക്കുന്നു".(ബുകാരി :1165)

ഈ ഹദീസ് വിശദീകരണത്തിൽ ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:

وفى هذه الأحاديث جواز تقبيل الميت تعظيما وتبركا


ആദരിച്ചും ബറകത്തിനു വേണ്ടിയും മയ്യിത്തിനെ ചുംബിക്കൽ അനുവദനീയമാണെന്നതിനു ഈ ഹദീസുകൾ രേഖയാണ്. (ഫത്ഹുൽബാരി)

അതേപോലെ ബറകത്തുദ്ദെഷിച്ച് ഖബ്റും ഉമ്മറപ്പടിയും ചുംബിക്കലും തൊട്ടു മുത്തലും സുന്നത്താണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി(ര്0 എഴുതുന്നു:


إستنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره فأما تقبيل يد الآدمي فيأتي في كتاب الأدب ، وأما غيره فنقل عن الإمام أحمد أنه سئل ، عن تقبيل منبر النبي (ص) وتقبيل قبره فلم ير به بأساً ، وإستبعد بعض أتباعه صحة ذلك ونقل ، عن بن أبي الصيف اليماني أحد علماء مكة من الشافعية جواز تقبيل المصحف وأجزاء الحديث وقبور الصالحين. إبن حجر - فتح الباري -الجزء : ( 3 ) - رقم الصفحة : (375 )


മനുഷ്യരിൽ നിന്നും അല്ലാത്തവയിൽ നിന്നും ആദരവർഹിക്കുന്ന ഏതിനെയും ചുംബിക്കൽ സുന്നത്താണെന്ന് കഅബയുടെ മൂലകൾ ചുംബിക്കൽ സുന്നത്താണെന്നതിൽ നിന്ന് ചില പണ്ഡിതന്മാർ കണ്ടെത്തിയിരിക്കുന്നു. മനുഷ്യന്റെ കൈചുംബിക്കുന്നകാര്യം അദബിന്റെ അധ്യായത്തിൽ വരുന്നുണ്ട്. അല്ലാത്തതിനെ കുറിച്ച്  ഇവിടെ പരമാര്ശിക്കാം. (നബി(സ)യുടെ മിമ്പറും കബ്റും ചുംബിക്കുന്നതിനു യാതൊരു വിരോധവുമില്ലെന്ന് ഇമാം അഹ്മദ്(റ) വിനെ തൊട്ട് ഉദ്ദരിക്കപ്പെടുന്നുണ്ട്. മുസ്വഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബ്റുകൾ എന്നിവ ചുംബിക്കൽ അനുവദനീയമാണെന്ന് മക്കയിലെ പ്രമുഖ ശാഫിഈ പണ്ഡിതരിലൊരാളായ ഇബ്നുസ്സ്വയ്ഫിൽയമാനി(റ) പ്രസ്താവിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. (ഫത്ഹുൽ ബാരി: 3/475)


ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം റംലി(റ) യുടെ പരിഗണനക്കു വന്ന ഒരു ചോദ്യവും മറുവടിയും ചുവടെ കുറിക്കുന്നു: 


ചോദ്യം.


(وسئل) عن تقبيل أضرحة الصالحين هل يكره أو لا ؟


http://sunnisonkal.blogspot.com/

മഹാന്മാരുടെ ഖബ്റുകൾ ച്ചുംബിക്കൾ കറാഹത്താണോ അല്ലേ?


മറുവടി.


 بأن فعل ذلك للتبرك لا يكره فقط صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا ، وأن يقبلها ، وقالوا أي أجزاء البيت قبل فحسن . (فتاوي الرملي: ١٠٦/٤)



ബറകത്തിനുവേണ്ടി മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടു മുത്താൻ സാധിക്കാത്തവർ ഒരു വടികൊണ്ട് അതിലേക്കു ചൂണ്ടി അത് ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബയുടെ ഏത് ഭാഗം ചുംബിക്കുന്നതും നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (ഫതാവാറംലി: 4/106)

ഇമാം റംലി(റ) എഴുതുന്നു:

نعم إن قصد بتقبيل أضرحتهم التبرك لم يكره كما أفتى به الوالد رحمه الله، فقد صرَّحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبِّلها، وقالوا: أي أجزاء البيت قبَّل فحسن. (نهاية المحتاج: ٣/٣٤)



പിതാവ് ഫത് വ കൊടുത്തത് പോലെ ബറക്കത്തുദ്ദേശിച്ച് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടുമുത്താൻ സാധിക്കാത്തവർക്ക്   ഒരു വടി കൊണ്ട് അതിലേക്കു ചൂണ്ടി ആ വടി ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബത്തിന്റെ ഏതു ഭാഗം ചുംബിക്കുന്നതും   നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (നിഹായ: 3/34)


ഇമാം റംലി(റ) യുടെ പ്രസ്തുത പരാമാർശത്തെ അധികരിച്ച് അലിയ്യു ശബ്റാമുല്ലസി(റ) എഴുതുന്നു:


قال ع ش قوله م ر بتقبيل أضرحتهم ومثلها غيرها كالأعتاب وقوله فقد صرحوا الخ أي فيقاس عليه ما ذكر وقوله بأنه إذا عجز الخ يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها كسيدي أحمد البدوي إذا حصل فيها زحام يمنع من الوصول إلى القبر أو يؤدي إلى اختلاط النساء بالرجال لا يقرب من القبر بل يقف في محل يتمكن من الوقوف فيه بلا مشقة ويقرأ ما تيسر ويشير بيده أو نحوها إلى الولي الذي قصد زيارته أي ثم قبّل ذلك اه‍ ع ش (٣/٣٤)



മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിന്റെ വിധിതന്നെയാണ് അവയുടെ ഉമ്മറപ്പടി ചുംബിക്കുന്നതിനുമുള്ളത്.ഹജറുൽ അസ് വദ് ചുംബിക്കുന്നതിനോട് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിനെയും താരതമ്യം ചെയ്യണമെന്നാണ് ഇമാം റംലി(റ) യുടെ പരമാർശത്തിന്റെ താല്പര്യം. അതനുസരിച്ച് സയ്യിദ് അഹ്മദുൽബദവി(റ) നെ പോലെയുള്ള സിയാറത്ത് ലക്ഷ്യമാക്കുന്ന മഹാന്മാരുടെ ഖബ്റുകളിൽ തിരക്കോ സ്ത്രീപുരുഷ സങ്കലനമോ ഉണ്ടെങ്കിൽ ഖബ്റിന്റെ സമീപത്തേക്ക് സന്ദർശകൻ പോകരുത്. പ്രുത്യുത ബുദ്ദിമുട്ട് കൂടാതെ നില്ക്കാൻ പറ്റിയ ഒരു സ്ഥലത്ത് നിന്ന് സാധിക്കുന്നത്ര ഖുർആൻ പാരായണം ചെയ്ത് കൈകൊണ്ടോ മറ്റോ സിയാറത്ത് ചെയ്യാനുദ്ദേശിച്ച വലിയ്യിലേക്ക് ചൂണ്ടി അവർ ചുംബിക്കണം. (ഹാശിയത്തുന്നിഹായ: 3/34)     


അലിയ്യു ശബ്റാമുല്ലസി(റ) യുടെ മേൽ വാചകം എടുത്ത് വെച്ച് അല്ലാമ ശർവാനി(റ) പറയുന്നു: 


واعتمد شيخنا ذلك أي ما تقدم عن النهاية وع ش،


മുമ്പ് പറഞ്ഞത് പ്രബലമാണെന്ന് ശൈഖുനാ പ്രസ്ഥാപിച്ചിരിക്കുന്നു. (ഹാഷിയാത്തു ശർവാനി : 3/176)


ഇബ്നു ഹജർ(റ) എഴുതുന്നു:


وعلم مما تقرر كراهة مس مشاهد الأولياء وتقبيلها، نعم إن غلبه أدب أو حال فلا كراهة(حاشية الإيضاح: ٤٩٢)



http://sunnisonkal.blogspot.com/

ഔലിയാക്കളുടെ മക്ബറകൾ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണെന്ന് ഇതുവരെയുള്ള വിവരണത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഒരാൾക്ക്‌ അനിയന്ത്രിതമായ അദബോ ഹാലോ വന്നാൽ കറാഹത്തില്ല. (ഹാഷിയാത്തുൽ ഈളാഹ്: 492)


ഇബ്നു ഹജർ(റ) എഴുതുന്നു:

إلا إن غلبه أدب أو حال، وروي بلالاً رضي الله عنه لما زار المصطفى -صلى الله عليه وسلم - جعل يبكي ويمرغ خديه على القبر الشريف.



ഒരാൾക്ക്‌ നിയന്ത്രിക്കാൻ സാധിക്കാത്ത വിധം അദബോ ഹാലോ ഉണ്ടായാൽ കറാഹത്തില്ല. മഹാനായ ബിലാൽ(റ) നബി(സ) യെ സന്ദർശിച്ചപ്പോൾ കരഞ്ഞ് മുഖം നബി(സ) യുടെ ഖബ്റിൻ മേൽ വെച്ച് ഉരുട്ടിയിരുന്നതായി റിപ്പോർട്ട്‌ വന്നിട്ടുണ്ട്.


അല്ലാമ ബാഇശ്നി(റ) എഴുതുന്നു:


التمسح بالقبور قال الإمم أحمد لا بأس به، وقال الطبري: يجوز، وعليه عمل العلماء والصالحين، وقال النووي: يكره إلصاق الظهر والبطن بجدار القبر، ومسحه باليد وتقبيله(بغية المستر شدين: ص:١٨)



ഖബ്റുകൾ തടവുന്നതിനു വിരോധമില്ലെന്ന് ഇമാം അഹ്മദ്(റ) പ്രസ്ഥാപിച്ചിരിക്കുന്നു. അത് അനുവദനീയമാണെന്നും പണ്ഡിതന്മാരും സ്വാലിഹീങ്ങളും അതനുസരിച്ചാണ് പ്രവർത്തിച്ച് വരുന്നതെന്നും ഇമാം ത്വബ് രി(റ) പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ മുതുകും വയറും ഖബ്റിനോട് ചേർക്കുന്നതും കൈകൊണ്ടു ഖബ്റ് തടവുന്നതും ഖബ്ർ ചുംബിക്കുന്നതും കറാഹത്താണെന്ന് ഇമാം നവവി(റ) പറയുന്നു: (ബിഗ്‌ യ :18)

http://sunnisonkal.blogspot.com/

അല്ലാമ ഐനി(റ) പറയുന്നു:



ബറകത്തുദ്ദേശിച്ച് ശ്രേഷ്ടമായ സ്ഥലങ്ങൾ ചുംബിക്കുന്നതും സ്വാലിഹീങ്ങളുടെ കൈകാലുകൾ ചുംബിക്കുന്നതും ഉദ്ദേശ്യത്തിന്റെ തോതനുസരിച്ച് നല്ല കാര്യമാണ്. നബി(സ) ചുംബിച്ചിരുന്ന ഹസൻ(റ) വിന്റെ പൊക്കിൾ വെളിവാക്കിക്കൊടുക്കുവാൻ മഹാനായ അബൂഹുറൈറ(റ) ഹസൻ(റ) വിനോട് ആവശ്യപ്പെടുകയും ആ സ്ഥലം അബൂഹുറൈറ(റ) ചുംബിക്കുകയും ചെയ്തു. നബി(സ)യുടെയും അവിടുത്തെ സന്താനങ്ങളുടെയും ആസാറു കൊണ്ട് ബറകത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അബൂഹുറൈറ(റ) അത് ചുംബിച്ചത്. മഹാനായ സാബിതുൽബുനാനി(റ) അനസ്(റ) ന്റെ കൈ ചുംബിക്കാതെ വിടാറില്ല. നബി(സ)യുടെ കൈ സ്പർശിച്ച കൈയാണ് അതെന്ന് അവർ പറയുകയും ചെയ്യുമായിരുന്നു. (ഉംദത്തുൽഖാരി: 9/714) 


ബർമാവി(റ) യെ ഉദ്ദരിച്ച് ബുജയ് രിമി(റ) എഴുതുന്നു:


وفى البجيرمي عن البرماوي ما نصه: (٤٩٦/١) نعم إن قصد بتقبيل أضر حتهم أي وأعتابهم التبرك لم يكره، وهذا هو المعتمد 


ബറക്കത്തുദ്ദെഷിച്ച് മഹാന്മാരുടെ ഖബ്റുകളോ ഉമ്മറപ്പടികളോ ചുംബിക്കുന്നത് കറാഹത്തില്ല. ഇതാണ് പ്രബല വീക്ഷണം. (ബുജയ് രിമി : 1/.496)


ഇബ്നു ഹജർ(റ) എഴുതുന്നു:


وقد تغلب المحبة والشوق على بعض الناس فترفع الحجب عن نظره ويصير كالمشاهد لوجهه المكرم صلى الله عليه وسلم المماس لحبيبه حتى يخرجه ذلك عن قياس العادات الى حقائق المنازلات(الجوهر المنظم: ١٨٣)



ചിലപ്പോൾ മഹബ്ബത്തും അനുരാഗവും ചിലര്ക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നേക്കാം. അപ്പോൾ എല്ലാ മറകളും നീക്കപ്പെടുന്നതും നബി(സ)യുടെ തിരുമുഖം നേരിൽ നോക്കിക്കാണുന്ന പ്രതീതി അനുഭവപ്പെടുന്നതും അതോടെ പതിവിന്റെ അതിർവരമ്പുകൾ ഭേദിച്ച് യാതാർത്ഥ്യത്തിന്റെ ലോകത്തേക്ക് അവൻ ഉയരുന്നതുമാണ്. (അൽജൗഹറുൽ മുനള്വം: 183)


ثم رأيت الخطيب ابن جملة ذكر ما قلته، فإنه لما ذكر عن ابن عمر وبلال رضي الله عنهم ما قلته مما مر قال: لا أشك أن الإستغراق فى المحبة يحمل على الإذن فى ذلك، والمقصود من ذلك كله الإحترام والتعظيم، والناس تختلف مراتبهم فى ذلك، كما كانت تختلف فى حيوته صلى الله عليه وسلم فالناس حين يرونه، لا يملكون أنفسهم، بل يبادرون إليه، وأناس فيهم أناة يتأخرون، والكل على خير اه(الجوهر المنظم: ١٨٤)


നാം പറഞ്ഞതെല്ലാം ഖത്വീബ് ഇബ്നു ജുംല(റ) പറഞ്ഞതായും എനിക്ക് കാണാൻ സാധിച്ചു. ബിലാൽ(റ) ന്റെയും ഇബ്നു ഉമർ(റ) യുടെയും സംഭവം വിവരിച്ച് അദ്ദേഹം പറയുന്നു. മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം അതെല്ലാം അനുവദിക്കുമെന്നതിൽ എനിക്ക് സന്ദേഹമില്ല. അതുകൊണ്ടെല്ലാം ലക്ഷ്യമാക്കുന്നത് ബഹുമാനവും ആദരവും മാത്രമാണ്. നബി(സ) യുടെ ജീവിത കാലത്തെന്ന പോലെ ഈ വിഷയത്തിൽ ജനങ്ങൾ പല തരക്കാരാണ്. നബി(സ) യെ കാണുമ്പോൾ പിടിച്ചു നിൽക്കാനാവാതെ ചിലർ നബി(സ) യിലേക്ക് അതി വേഗത്തിൽ ചെന്നണയുന്നു. ചിലർ പിന്തി നിൽക്കുകയും ചെയ്യുന്നു. എല്ലാവരും ഖൈറിൽ തന്നെയാണ്. (അൽജൗഹറുൽ മുനള്വം : 184)

http://sunnisonkal.blogspot.com/

മഹാനായ അബൂ അയ്യൂബുൽ അൻസ്വാരി(റ), ബിലാൽ(റ) തുടങ്ങിയവർ നബി(സ)യുടെ ഖബ്റ് ചുംബിച്ചിരുന്നതായും ഇബ്നു ഉമർ (റ) വലതു0കൈ ഖബ്റിൽ വെച്ചിരുന്നതായും ഹദീസുകളിൽ വന്നിട്ടുണ്ട്.

ചുരുക്കത്തിൽ അപമര്യാദ ജനിപ്പിക്കും വിധം മഹാന്മാരുടെ ഖബ്റുകൾ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ ബറകത്തുദ്ദെഷിച്ച് അവ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണോ അല്ലേ എന്നതില വീക്ഷണാന്തരമുണ്ട്.  ഒരു വിഭാഗം പണ്ഡിതന്മാർ കറാഹത്താണെന്ന വീക്ഷണത്തെ പ്രബലമായികാണുമ്പോൾ മറുപക്ഷം കറാഹത്തല്ലെന്ന വീക്ഷണത്തെ പ്രബലമായി കാണുന്നു. ഇരു പക്ഷത്തും നമുക്ക് പ്രഗത്ഭരെ കാണാം.   

http://sunnisonkal.blogspot.com

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....