Tuesday, August 27, 2024

ഔലിയാക്കളിൽ_ജദ്ബിന്റെ_ഹാൽ_എന്ന്_പറഞ്ഞു_കേൾക്കുന്നു_ഇതിന്റെ_യാഥാർഥ്യം_വിവരിക്കാമോ

 #ഔലിയാക്കളിൽ_ജദ്ബിന്റെ_ഹാൽ_എന്ന്_പറഞ്ഞു_കേൾക്കുന്നു_ഇതിന്റെ_യാഥാർഥ്യം_വിവരിക്കാമോ...???


സത്യസന്ധരായ ഔലിയാക്കളില്‍ തന്നെ  ചിലര്‍ക്ക് ആത്മീയ കാരണങ്ങളാല്‍ ബുദ്ധിഭ്രമം സംഭവിക്കാറുണ്ട്. ഇതിനെയാണ് ജദ്ബ് എന്ന് വിളിക്കുന്നത്.

ഇങ്ങനെ ഔലിയാഇനു സംഭവിക്കാമെന്ന് പണ്ഡിതര്‍ വെക്തമാക്കിയിട്ടുണ്ട­്.

ഇത്തരക്കാര്‍ മതത്തിന്‍റെ വിധിവിലക്കുകളില്‍ സാധാരണക്കാരിലെ ഭ്രാന്ത് ഭാധിച്ചവരെ പോലയാണ്.

വഹാബീ ആചാര്യന്‍ ഇബ്നു തീമിയ്യ തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്.


അദ്ധേഹം പറയുന്നു;

"ഭൗതിക കാരണങ്ങളാൽ ഭ്രാന്ത് ബാധിച്ച സാധാരണക്കാരനും #ആത്മീയ_കാരണങ്ങളാൽ_ജദ്ബ്_ബാധിച്ച_വലിയ്യും_മതശാസനകളിൽ_നിന്നൊഴിവാണ്.

ജദ്ബ് എന്നത് ഔലിയാഇന്‍റെ ഉന്നത സ്ഥാനമല്ല .ലക്ഷ്യത്തി­ലേക്കുളള പ്രയാണത്തില്‍ കാലിടറുന്നവരാണ് ഇത്തരക്കാര്‍.കാലിടറാ­തെ ലക്ഷ്യം പ്രാപിക്കുന്നവരാണ് ഔലിയാക്കളിലെ ഉന്നതര്‍.നബി (സ)യും ,സ്വഹാബത്തും കാലിടറാതെ ലക്ഷ്യം നേടിയവരില്‍ പെടുന്നു."

(ഫതാവഇബ്നു തീമിയ്യ 11/8)


ഔലിയാക്കളുടെ ഇനത്തില്‍ പെട്ട ഒന്നാണ് മജാദീബ്,  ജദ്ബിന്‍റെ അവസ്ത പ്രാപിച്ചവര്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം. പല ഉദ്ധേശത്തിലും ഈ വാക്കിനെ ഉപയോഗിക്കാറുണ്ടങ്കിലും  തന്‍റെ മുഴുകാര്യങ്ങത്രയും അല്ലാഹുവില്‍ മാത്രമായി അര്‍പ്പിക്കുകയും അതിലേക്ക് ആകര്‍ഷ്ടരാവുകയും ചെയ്തവര്‍ എന്നാണ് ഇവിടെ ജദ്ബ് കൊണ്ട് ഉദ്ധേശിക്കുന്നത്.

ഈ വിഭാഗത്തിനു യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ കുറിച്ചുളള വിചാരത്താല്‍ സ്വബോദം തന്നെ നഷ്ടമായിരിക്കും. അതിനാല്‍ ഇവര്‍ ആത്മീയ ഭ്രാന്തന്‍മാര്‍ എന്ന് വിളിക്കപ്പെടാറുണ്ട്.

ഇബ്നു അറബി തങ്ങള്‍ ഇത്തരക്കാരെ പരിചയപ്പെടുത്തുന്നത്­ ' #ബുദ്ധിയുളള_ഭ്രാന്തന്മാർ 'എന്നാണ്.


മജ്ദൂബുകള്‍ മഹാന്‍മാര്‍ തന്നെയാണ് . അവരുടെ മാനസിക നില തെറ്റാന്‍ കാരണം അല്ലാഹുവിലുളള അഗാധ ചിന്തയും അതിയായ മഹബ്ബത്തുമാണ്.


ഇമാം ളിയാഉദ്ധീന്‍ (റ)പറയുന്നു; അല്ലാഹു സ്വന്തത്തിനു വേണ്ടി വലിച്ചടുത്തവരാണ് മജ്ദൂബുകള്‍.അല്ലാഹു അവരെ തന്‍റെ സന്നിധാനത്തിലേക്ക് ആകര്‍ഷിപ്പിക്കുകയും

അവന്‍റെ പരിശുദ്ധ പാനിയത്താല്‍ പവിത്രമാക്കുകയും ചെയ്തിരിക്കുന്നു. അതു കൊണ്ട് സാധാരണ നിയമ പ്രശ്നങ്ങള്‍ ‍ഇടതടവില്ലാതെ സകലമാന ആത്മീയ പദവികള്‍ കൊണ്ടും,സ്താനങ്ങള്‍ കൊണ്ടും അവര്‍ വിജയം  കൊയ്തെടുത്തിരിക്കുന്നു .

(ജാമിഉല്‍ ഉസൂല്‍ 117)


ഇബ്നു അറബി (റ)പറയുന്നു; "ഇലാഹീയായ­ വെളിപാട് പെട്ടന്ന് ആഗമിച്ചതിനാല്‍ ബുദ്ധി താങ്ങാനാകാതെ താളം തെറ്റിയതാണ് മജാദീബിന്‍റെ പ്രശ്നം. അവരുടെ സമനില സത്യത്തില്‍ അല്ലാഹുവിന്‍റെടുക്കൽ  ഗോപ്യമായി നില്‍ക്കുന്നു എന്നതാണ് നേര്.

(ഫുതൂഹാതുല്‍ മക്കിയ്യ 1/316)


ഇത്തരക്കാര്‍ ശരീഅത്തില്‍ മത ശാസനക്ക് വിധേയരല്ല എന്നുളളതാണ് പണ്ഡിത പക്ഷം. അവര്‍ക്ക് ബുദ്ധിയുടെ സമനില തെറ്റി എന്നുളളതാണ് കാരണം.

സമനില തെറ്റാന്‍ കാരണം ആദ്യാത്മിക ചിന്തയാണ് എന്നുമാത്രം.


ഇമാം ഇബ്നു അറബി (റ)പറയുന്നു; ബഹാഹീല്‍,­ മജാനീന്‍,മജാദീബ് എന്നിങ്ങനെയുളള സമനില തെറ്റിയവരോട് മത ശാസനകളെ സംബന്ധിച്ചു തേട്ടമില്ല. എന്നാല്‍ ബുദ്ധി സ്ഥിരത ഉളളവന് മത നിയമം നിര്‍ബന്ധമാണ്.

(ഫുതൂഹാതുല്‍ മക്കിയ്യ 2/511)


ഇമാം നവവി റ)പറയുന്നു

"മജ്ദൂബുകളെ പോലെ ബുദ്ധി സ്ഥിരത  തെറ്റിയവരുടെ കാര്യം അല്ലാഹുവിലേക്ക് നാം വിടുന്നു.പക്ഷേ അവരില്‍ നിന്ന് ദീനിനു വിരുദ്ധമായ കാര്യങ്ങള്‍ വന്നാല്‍ അത് നാം എതിര്‍ക്കുക തന്നെ വേണം. വിശുദ്ധ മതത്തിന്‍റെ നിയമ സുരക്ഷക്ക് അത് അനിവാര്യമാണ്.

(അല്‍ മഖാസിദ് 18)


സമനില തെറ്റിയ സന്ദര്‍ഭത്തില്‍ ശറഈ ശാസനക്കു വിധേയരല്ലങ്കിലും സ്വബോധത്തില്‍ അവരും നിയമത്തിനതീതരാണന്ന് പണ്ഡിതര്‍ വെക്തമാക്കീട്ടുണ്ട്.


ഇമാം ശഅ്റാനി(റ) പറയുന്നതു കാണുക: “എന്റെ നേതാവ് ശയ്ഖ് അഹ്മദ് സത്വീഹ്(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഔലിയാഇല്‍ ചിലരെ അല്ലാഹു തന്റെ അദൃശ്യമറ കൊണ്ട് അനുഗ്രഹിക്കുന്നതാണ്. അതേസമയം അവന്‍ തന്റെ മഹത്വം അവര്‍ക്കു പ്രകടമാക്കിയാല്‍ അതിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കാകുന്നതല്ല. അല്ലാഹുവിന്റെ അപാരതയെ അവന്‍ ഹാജറാക്കിയാല്‍ ഒന്നും ഓര്‍ക്കാനാകാതെ അവന്‍ മജ്ദൂബായി തീരും. പിന്നെ ജനങ്ങള്‍ അവരുടെ കാര്യത്തില്‍ പരിഭ്രമിക്കുന്ന സ്ഥിതിവരും. അവരെ നിസ്കരിക്കുന്നതായി പോലും അവര്‍ കാണുന്നതല്ല.” ഇതു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു:

“ഇത്തരക്കാര്‍ക്കു ബോധം തിരിച്ചു വന്നാല്‍ നിസ്കാരങ്ങള്‍ വീണ്ടെടുക്കല്‍ നിര്‍ബന്ധമാണോ?” ശയ്ഖ് പറഞ്ഞു: “അതെ, നിര്‍ബന്ധമാകും” 

 (മീസാനുല്‍കുബ്റാ: 1/157, 158)(110)


ഇബ്നു അറബി(റ) തങ്ങള്‍ പറയുന്നു: “ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവന്‍ എത്ര ഉന്നത പദവി അവകാശപ്പെട്ടാലും ആരുമതു തിരിഞ്ഞു നോക്കരുത്. അത്തരമൊരാള്‍ ഒരിക്കലും ശെയ്ഖായി തീരുന്നതല്ല. ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവനെ ത്വരീഖതിന്റെ കാര്യത്തില്‍ വിശ്വസിക്കരുതെന്നാണു നിയമം. ശാസന സ്വീകാര്യമാകുന്ന ബുദ്ധിസ്ഥിരത ഉണ്ടാവണമെന്ന നിബന്ധന ഇക്കാര്യത്തില്‍ ഉണ്ട്...


 തക്ലീഫിന്റെ വൃത്തത്തില്‍ നിന്നും പുറത്തു കടക്കുന്ന വിധം ആത്മീയ കാരണത്താല്‍ തന്നെ സമനില തെറ്റിയവനാണെങ്കില്‍ അവന്റെകാര്യം അവനുതന്നെ വിടുകയാണു നമ്മുടെ കടമ. എന്നാലും അവനെ പിന്തുടര്‍ന്നു പോകരുത്. അവന്‍ വിജയിയാകാമെന്നതു വേറെ കാര്യം” 

(ശറഹുല്‍യൂസുഫ്/ഹിദായ: 190)


=================

ഇന്ന് സോഷ്യൽ മീഡിയയിൽ പല മഹാന്മാരെയും കളിയാക്കി കൊണ്ട് പോസ്റ്റുകൾ പുത്തൻവാദികൾ ഇടാറുണ്ട് ..  മതത്തെ കുറിച്ചോ മത നിയമങ്ങളെ കുറിച്ചോ തീരെ വിവരമില്ലാത്ത ഇന്നും തൗഹീദ് തന്നെ തിരിയാതെ ബുദ്ധിഭ്രമം സംഭവിച്ചു തമ്മിൽ തല്ല് കൂടുന്ന ഇത്തരക്കാരുടെ കെണിവലകളിൽ പെട്ടു കൊണ്ട് അറിയാത്ത കാര്യത്തിൽ അഭിപ്രായം പറഞ്ഞു ഒടുക്കം ആഖിബത് മോശമാവാൻ കാരണം ആവരുത് എന്ന് സാധാരണക്കാരോട് ഓർമപ്പെടുത്തുന്നു...

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...