Saturday, June 15, 2024

കെഎം മൗലവിയെ* *വെളുപ്പിക്കുന്നവരോട്*

 https://www.facebook.com/share/p/iYiCzdBu38M3cv3b/?mibextid=oFDknk

*കെഎം മൗലവിയെ* 

*വെളുപ്പിക്കുന്നവരോട്*

✍️ Aslamsaquafi suraiji Payyoli

➖➖➖➖➖➖➖➖➖➖➖➖

അഹ്മദ് കുട്ടി ഉണ്ണികുളം 

എഴുതിയ 'കെ എം മൗലവി ഒരു പാഠപുസ്തകം' കണ്ടു. 

ഒരാവർത്തി ഓടിച്ചു നോക്കി. കെ എം മൗലവിയെ വെളുപ്പിച്ചെടുക്കൽ തന്നെയാണ് ലക്ഷ്യം. അതിനാവുന്നത്ര ശ്രമിച്ചിട്ടുണ്ട്. വസ്തുതക്ക് നിരക്കാത്ത പലതും ഉണ്ട്. എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു വ്യക്തിയാണെന്നാണ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. അതിനുവേണ്ടി കെഎം മൗലവിയുടെ മുഖ്യ ശത്രുവായിരുന്ന ഖുതുബീതങ്ങളെയും പറവണ്ണ ഉസ്താദിനെയും ഉപയോഗപ്പെടുത്തി എന്നതാണ് ഏറെ സങ്കടകരം. 

സത്യത്തിൽ, കെ.എം മൗലവിയെ വിമർശിക്കുകയും നാദാപുരത്ത് ആദർശ സംവാദത്തിന് നേതൃത്വം കൊടുത്തവരുമാണ് മഹാനായ ഖുതുബി തങ്ങൾ. അത്പോലെ  കെ എം മൗലവിയോട് ശക്തമായ വിയോജിപ്പുണ്ടാവുകയും അത് പ്രകടിപ്പിക്കുകയും ചെയ്തവരാണ് മഹാനായ പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ല്യാർ. 


കെഎം മൗലവിയുടെ മകൻെറ കല്യാണത്തിന് ക്ഷണിച്ചപ്പോൾ 'നജിദിയൻ തൗഹീദിന്റെ വക്താക്കൾ തമ്മിലുള്ള വിവാഹത്തിന് ഞാനില്ല' എന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ.


മുജാഹിദ് പണ്ഡിതനായ ഇസ്ഹാഖ് മൗലവി എഴുതുന്നു:

"കെഎം മൗലവിയുടെ മകനും എൻ്റെ മകളും തമ്മിലുള്ള വിവാഹത്തിലേക്ക് പറവണ്ണ മൊയ്തീൻകുട്ടി മൗലവിയെ ക്ഷണിച്ചപ്പോൾ ക്ഷണം നിരസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു : "നജ്ദിയൻ തൗഹീദിന്റെ വക്താക്കൾ തമ്മിലുള്ള വിവാഹത്തിന് ഞാനില്ല"

(വിചാരം - എം എസ് എം 

സുവനീർ 2007 പേജ് 163)

ഈ സുന്നി ആദർശ പടവാളുകളെ ഉപയോഗപ്പെടുത്തി കെഎം മൗലവിയുടെ ഇരുണ്ട മുഖം വെളുപ്പിക്കാനുള്ള ശ്രമം മഹത്തുക്കളോടുള്ള വലിയ അനാദരവായിപ്പോയി. 

മൗലാന ചാലകത്തിന്റെ ശിഷ്യരായിരുന്നു പറവണ്ണ ഉസ്താദും ഖുതുബിതങ്ങളും.


കെ.എം മൗലവിയെയോ ഏതെങ്കിലും വഹാബി പണ്ഡിതനെയോ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു സുന്നി പണ്ഡിതനും കഴിഞ്ഞു പോയിട്ടില്ല. പുതിയ പ്രസിദ്ധീകരണങ്ങളിലെ ചതിപ്രയോഗങ്ങളിൽ വായനക്കാർ വഞ്ചിതരാവാതിരിക്കുക.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...