Saturday, June 15, 2024

കെ എം മൗലവിയെ* *വെളുപ്പിച്ചാൽ വെളുക്കുമോ

 https://www.facebook.com/share/p/WveLsKAwB3rvx7re/?mibextid=oFDknk

*കെ എം മൗലവിയെ* 

*വെളുപ്പിച്ചാൽ വെളുക്കുമോ?*

✍️ Aslamsaquafi suraiji payyoli

➖➖➖➖➖➖➖➖➖➖➖➖

കെ.എം  മൗലവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഞെട്ടലോടെ മാത്രം ഓർത്ത ഒന്നായിരിക്കണം ഐക്യ സംഘത്തിന്റെ അന്ത്യം. ഐക്യസംഘം ഒരു ബാങ്ക് സ്ഥാപിക്കുകയും ബാങ്ക് പലിശ ഹലാലാക്കി ജനങ്ങളെ അതിലേക്ക് ആകർഷിക്കാൻ ഒരുങ്ങുകയും ചെയ്തതോടെയാണ് അതിന്റെ അന്ത്യമുണ്ടായത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബുമായി തെറ്റിപ്പിരിയാനും പലിശ ഹലാലാക്കൽ ഒരു കാരണമായി. 


ഇങ്ങനെ ദയനീയമായ അന്ത്യം കുറിച്ച ഐക്യ സംഘത്തെ അത് മറ്റൊരു സംഘടനയിലേക്ക് ലയിക്കുകയാണുണ്ടായത് എന്ന ശുദ്ധ നുണയാണ് 'കെ എം മൗലവി ഒരു പാഠപുസ്തകം' എന്ന പുസ്തകത്തിൽ അഹ്മദ് കുട്ടി ഉണ്ണികുളം എഴുതിയിട്ടുള്ളത്. 


"ഐക്യ സംഘത്തിൻ്റെ മഹത്തായ വാർഷികങ്ങൾക്ക് ശേഷം സംഘടന കേരള മുസ്ലിം മജ്ലിസിൽ ലയിച്ചു. "

(കെ.എം മൗലവി ഒരു 

പാഠപുസ്തകം - പേജ് : 65)


പലിശ ഹലാലാക്കാനുള്ള കെഎം മൗലവിയുടെ ശ്രമത്തെ ജനങ്ങൾ നേരിട്ടതിൻ്റെ ചിത്രം മറച്ചുവെക്കാനാണ് ഇതിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.


കെ.എം മൗലവിയുടെ സഹപാഠിയും ഉറ്റമിത്രവുമായിരുന്ന 

ഇ. മൊയ്തു മൗലവി ഐക്യ സംഘം പരാജയപ്പെട്ടതിൻ്റെ ശരിയായ ചരിത്രം പറയുന്നുണ്ട്, 'എൻ്റെ കൂട്ടുകാരൻ' എന്ന പേരിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾ അയവിറക്കുന്ന പുസ്തകത്തിൽ. 


ഇ. മൊയ്തു മൗലവിയുടെ വരികൾ താഴെ ചേർക്കുന്നു:

"അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തീരെ നിഷ്കാസനം ചെയ്യാനും വിദ്യാഭ്യാസം പ്രചരിപ്പിക്കാനും ആണെന്ന പാവനമായ ആദർശത്തെ മുൻനിർത്തിക്കൊണ്ട് വെളിക്ക് വന്നിട്ടുള്ള പ്രസ്തുത സംഘടന കാലാന്തരത്തിൽ നിരവധി വഴക്കിനും വയ്യാവേലക്കും ഹേതുമായി പരിണമിച്ചു. ആദ്യം നല്ല ജനകാര്യങ്ങളിൽ ഏർപ്പെട്ടുവെങ്കിലും ഒടുവിൽ ബാങ്ക് സ്ഥാപിക്കാനും പലിശ മേടിക്കാനുള്ള ശ്രമത്തിലാണ് ഐക്യ സംഘക്കാർ എത്തിച്ചേർന്നത് "

(എൻ്റെ കൂട്ടുകാരൻ 198)


എം റഷീദ് എഴുതിയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന പുസ്തകത്തിൽ ഈ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്:


"പലിശ മുസ്ലിംകൾക്ക് നിഷിദ്ധമാണല്ലോ അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടില്ലെന്ന ഒരു മത വ്യാഖ്യാനം കണ്ടുപിടിച്ചു. ഇത് ചെയ്തത് കെ എം മൗലവി ആയിരുന്നു. ഇതിന് ഹീലത്തുരിബ എന്ന് പേരിടുകയും ചെയ്തു. ഇതോടെ അബ്ദുറഹ്മാനും സംഘവും തമ്മിൽ അഭിപ്രായ ഭേദം ഉണ്ടായി. അതൊരു രൂക്ഷരൂപം പ്രാപിച്ചു. അൽ അമീനിൽ ഹീലതുരിബയെ വിമർശിച്ചുകൊണ്ട് നിരവധി ലേഖനങ്ങളും മുഖക്കുറിപ്പുകളും വന്നു. എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ നിരൂപണം വളരെ പ്രശസ്തമായിരുന്നു. ഇതിൻറെ ഫലമായി മുസ്‌ലിം ബഹുജനങ്ങൾ ഐക്യ സംഘത്തിന് എതിരായി. ബാങ്ക് പ്രവർത്തനം നിർത്താൻ അവർ നിർബന്ധിതരായി. ബാങ്ക് പ്രവർത്തനം മാത്രമല്ല നിർത്തേണ്ടി വന്നത് ഐക്യസംഘം തന്നെ നിർത്തേണ്ടി വന്നു. "

(മുഹമ്മദ് അബ്ദുറഹ്മാൻ 

സാഹിബ് പേജ്: 71)


ഈ ചരിത്ര യാഥാർത്ഥ്യങ്ങളെല്ലാം 

മൂടി വെച്ചിട്ട് വേണം കെ എം മൗലവിയെ വെളുപ്പിച്ചെടുക്കാൻ, അത് സാധ്യമാകുമോ..?

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...