അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
Aslam Kamil Saquafi parappanangadi
*മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം*
മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്തു ഇലാ ഹള്‌ത്തി എന്നത് പോലെയുള്ള പ്രാർത്ഥന ( അതായത് പാരായണത്തിന്റെ തുല്യ പ്രതിഫലം മരിച്ചവരിലേക്ക് എത്തിക്കണേ എന്ന് പ്രാർത്ഥിക്കുന്നതിനെ പറ്റി ) ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതർ ഇമാം നവവി رحمه الله പ്രശസ്ത ഗ്രന്ഥം അൽ അദ് കാറിൽ പറയുന്നു .
മരിച്ചവർക്ക് ഉപകാരപ്പെടുന്ന മറ്റുള്ളവരുടെ വാക്കുകൾ അതിനെപ്പറ്റി പറയുന്ന അധ്യായം.
പ്രാർത്ഥന മരിച്ചവർക്ക് ഉപകാരപ്പെടും അതിന്റെ പ്രതിഫലം മരിച്ചവരിലേക്ക് ചേരുകയും ചെയ്യും എന്നതിൽ പണ്ഡിതന്മാർ ഇജ്മാഉ ആയിട്ടുണ്ട്.അതിന് അവർ ധാരാളം തെളിവുകൾ പറഞ്ഞിട്ടുണ്ട് (അത്ശേഷം വിവരിക്കുന്നു)
എന്നാൽ ഖുർആൻ പാരായണത്തിന്റെ നേരെ പ്രതിഫലം മയ്യത്തിലേക്ക് ചേരുമോ എന്നതിൽ പണ്ഡിതന്മാർ ഭിന്ന വീക്ഷണക്കാരാണ്
ഷാഫി മദ്ഹബിലെ പ്രശസ്തമായ വീക്ഷണവും ഒരു സംഘത്തിൻറെ അഭിപ്രായവും നേരെ പ്രതിഫലം മയ്യത്തിലേക്ക് ചേരുകയില്ല എന്നാണ് എന്നാൽ മറ്റു പണ്ഡിതസംഘവും ശാഫി മദ്ഹബിലെ പണ്ഡിതന്മാരിൽ ഒരു സംഘവും നേരെ പ്രതിഫലം തന്നെ ചേരും എന്ന് പറഞ്ഞിട്ടുണ്ട് .*അതുകൊണ്ട് ഏറ്റവും പ്രബലമായ അഭിപ്രായം ഖുർആൻ പാരായണം ചെയ്തവൻ പാരായണത്തിന് ശേഷം
അല്ലാഹുവേ ഞാൻ ഓതിയ പ്രതിഫലം ഇന്നയാളിലേക്ക് നീ എത്തിച്ചു കൊടുക്കണേ എന്നിങ്ങനെ പ്രാർത്ഥിക്കണം എന്നതാണ്*
മരിച്ചയാളുടെ മഹത്വങ്ങൾ പറയലും അവരുടെ ഗുണഗണങ്ങൾ പറയലും (മൗലിദ് ) സുന്നത്താണ് . അതിനെ ധാരാളം ഹദീസുകൾ പ്രമാണമാണ്. (അൽ അദ്കാർ165)
ഇതിൽ നിന്നും ഖുർആൻ പാരായണത്തിന് ശേഷം മരിച്ചവരിലേക്ക് പ്രതിഫലം എത്തിച്ചുനൽകണേ എന്ന് പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനയുടെ ഫലം മയ്യത്തിന് ഉപകരിക്കുമെന്നും പ്രാർത്ഥനയുടെ ഫലം മയ്യത്തിന് ഉപകരിക്കൽ പണ്ഡിതന്മാർ ഇജ്മായതാണ് എന്നും മനസ്സിലാക്കാം എന്നാൽ ഒരാൾ ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിനുശേഷം പ്രാർത്ഥിച്ചിട്ടില്ലെങ്കിൽ ആ പാരായണത്തിന്റെ നേരെ പ്രതിഫലം മയ്യത്തിലേക്ക് ചേരുമോ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായ വ്യത്യാസമുണ്ട് നേരെ പ്രതിഫലം തന്നെ ചേരുമെന്ന് ഇമാം അഹ്മദ് അടക്കമുള്ള ധാരാളം പണ്ഡിതന്മാരും ഷാഫി മദ്ഹബിലെ ഒരു വിഭാഗം പണ്ഡിതന്മാരും പറയുന്നു.എന്നാൽ മയ്യത്തിന് ഖുർആൻ പാരായണം ചെയ്താൽ ഒരിക്കലും തന്നെ അതിൻറെ ഫലംലഭിക്കുകയില്ല എന്ന് ഷാഫി മദ്ഹബിലെ പ്രശസ്ത അഭിപ്രായമുണ്ട് എന്ന് പറയുകത് തെറ്റിദ്ധരിപ്പിക്കുന്ന ചില ആളുകളെ കാണാം. അത് ദുർവ്യാഖ്യാനം ആണെന്നും കബളിപ്പിക്കൽ ആണെന്നും ഇതിൽ നിന്നും മനസ്സിലാക്കാം
باب ما ينفع الميت من قول غيره)
أجمع العلماء على أن الدعاء للأموات ينفعهم، ويصلهم ثوابه.
واحتجوا بقوله تعالى: (والذين جاؤوا من بعدهم يقولون ربنا اغفر لنا ولإخواننا الذين سبقونا
<<بالإيمان) [الحشر: ١٠] وغير ذلك من الآيات المشهورة بمعناها، وفي الأحاديث المشهورة كقوله صلى الله عليه وسلم: ٤٧٥ - " اللهم اغفر لأهل بقيع الغرقد "، وكقوله صلى الله عليه وسلم: " اللهم اغفر لحينا وميتنا " وغير ذلك
واختلف العلماء في وصول ثواب قراءة القرآن، فالمشهور من مذهب الشافعي
وجماعة، أنه لا يصل.
وذهب أحمد بن حنبل وجماعة من العلماء، وجماعة من أصحاب الشافعي، إلى أنه يصل، فالاختيار أن يقول القارئ بعد فراغه: اللهم أوصل ثواب ما قرأته إلى فلان، والله أعلم.
ويستحب الثناء على الميت وذكر محاسنه.
٤٧٦ - وروينا في " صحيحي البخاري ومسلم " عن أنس رضي الله عنه، قال: مروا بجنازة فأثنوا عليها خيرا، فقال النبي صلى الله عليه وسلم: " وجبت "، ثم مروا بأخرى، فأثنوا عليها شرا، فقال: " وجبت "، فقال عمر بن الخطاب رضي الله عنه: ما وجبت؟ قال: " هذا أثنيتم عليه خيرا فوجبت له الجنة، وهذا أثنيتم عليه شرا فوجبت له النار، أنتم شهداء الله في الأرض ".
٤٧٧ - وروينا في " صحيح البخاري " عن أبي الأسود، قال: قدمت المدينة، فجلست إلى عمر بن الخطاب رضي الله عنه، فمرت بهم جنازة، فأثني على صاحبها خير، فقال عمر: وجبت، ثم مر بأخرى، فأثني على صاحبها خير، فقال عمر: وجبت، ثم مر بالثالثة، فأثني على صاحبها شر، فقال عمر: وجبت، قال أبو الأسود: فقلت: وما وجبت يا أمير المؤمنين؟ قال: قلت كما قال النبي صلى الله عليه وسلم: " أيما مسلم شهد له أربعة بخير أدخله الله الجنة "، فقلنا: وثلاثة؟ قال: " وثلاثة "، فقلنا: واثنان: قال: " واثنان "، ثم لم نسأله عن الواحد، والأحاديث بنحو ما ذكرنا كثيرة، والله أعلم( الاذكار للنووي)
ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ( ﺍﻷﻡ : ٣٢٢ / ١ )
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)
ഇമാം നവവി റ പറയുന്നു
[قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما ثبت في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب] اهـ.المجموع" (5/311، ط. دار الفكر):
ഖുർആനിൽ നിന്ന് എളുപ്പമായത് പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. അതിന്റെ മേൽശാഫി പണ്ഡിതന്മാർ ഏകോപ്പിച്ചിരിക്കുന്നു: (ശർഹുൽ മുഹദ്ദബ്: 5/311)
ഇമാം നവവി റ അദ്കാറിൽ പറയുന്നു.
[ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] االأذكار" (1/288،
മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.
ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .
ശാഫിഈ ഇമാമും അനുയായികളും പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്. (അദ്കാർ ഇമാം നവവി 288
Aslam Kamil Saquafi parappanangadi
https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL
https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB
No comments:
Post a Comment