Monday, September 26, 2022

ബിദ്അത്ത് എന്ത് ?പുത്തൻ വാദം (ഭാഗം - 1 )

 الفوائد الفضفرية

പുത്തൻ വാദം (ഭാഗം - 1 )

- July 26, 2022



പുത്തൻ വാദം


(ഭാഗം - 1 ) 




🌱☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀 




'ബിദ്അത്'- ഇതിനെ നിർവ്വചിക്കുന്നതിൽ ചിലർക്ക് അൽപം ധാരണാ പിശകുകൾ വന്നിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാഷാപരമായി 'മുമ്പ് ഇല്ലാത്തത് ' എന്ന് ലളിതമായി പറയാമെങ്കിലും സാങ്കേതികമായി ചില വിശദീകരണങ്ങൾ ആവശ്യമാണ്, പറയാം. 




തിരുനബി (സ്വ) തങ്ങളുടെ കാലത്തില്ലാത്ത എല്ലാം ബിദ്അതാണ്. പക്ഷെ, ചെയ്യാൻ പാടില്ലാത്തത് എന്ന അർത്ഥത്തിനല്ല ആ പ്രയോഗമുള്ളത്.   അങ്ങനെ വരണമെങ്കിൽ إجماع കൊണ്ട് സ്ഥിരപ്പെട്ടതിനോടോ, മദ്ഹബിന്റെ ഉസ്വൂല് - ഖവാഇദിനോടോ എതിരായ കാര്യമായിരിക്കണം. അപ്പോൾ മാത്രമാണ് നിഷിദ്ധമായ ബിദ്അതാവുക. ബിദ്അത് കാരണമായി أهل السنة والجماعة യിൽ നിന്ന് പുറത്തുപോയവനായി വിധി എഴുതണമെങ്കിൽ, إجماع കൊണ്ട് സ്ഥിരപ്പെട്ട കാര്യത്തെ നിഷേധിക്കുക തന്നെ ചെയ്യണം. കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട് 'ബിദ്അത്' എന്ന് പറയുന്നതിൽ മറ്റൊരു സങ്കൽപമാണുള്ളത്.  ശാഫിഈ മദ്ഹബനുസരിച്ച് വുളൂഅ് ചെയ്യുമ്പോൾ مسح الرقبة സുന്നത്തില്ല - എന്ന് പറഞ്ഞിടത്ത് അങ്ങനെ ചെയ്യുന്നത് ബിദ്അതാണെന്ന് കൂടി ഇമാം നവവി (റ) പറഞ്ഞത് കാണാം. 




ﻭﻻ ﻳﺴﻦ ﻣﺴﺢ اﻟﺮﻗﺒﺔ ﺇﺫ ﻟﻢ ﻳﺜﺒﺖ ﻓﻴﻪ ﺷﻲء ﻗﺎﻝ اﻟﻨﻮﻭﻱ: ﺑﻞ ﻫﻮ ﺑﺪﻋﺔ. اه 


(فتح المعين- ص: ١٨) 




ഇവിടെ പറഞ്ഞ ബിദ്അതിനർത്ഥം മുമ്പ് പറഞ്ഞ പോലെ, ആ കാര്യം ചെയ്തവൻ أهل السنة യിൽ നിന്ന് പുറത്ത് പോകും എന്നല്ല. കാരണം ഹനഫീ മദ്ഹബിൽ مسح الرقبة സുന്നത്താണ്. അവരും أهل السنة യിൽ പെട്ടവരാണല്ലോ. അപ്പോൾ ബിദ്അതാണെന്ന് പറയുന്നതിനർത്ഥം - നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്താണെന്ന ഹുക്മ് സ്ഥിരപ്പെടുന്നതിനുള്ള دليل ഇല്ല എന്നാണ്. 




ഇനി ബിദ്അത് ആകലോടു കൂടെ നല്ലകാര്യമാവുന്നതുമുണ്ട്. തിരുനബി (സ്വ) തങ്ങളുടെ വഫാതിന് ശേഷം നടന്ന ഖുർആൻ ക്രോഡീകരണവും തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിൽ നടത്തിയതും ഇതിനുദാഹരണമാണ്. ഖലീഫാ ഉമർ (റ) വിന്റെ ഇതു സംബന്ധിച്ച نِعْمَ البِدْعَةُ هَذِهِ എന്ന വാക്ക് പ്രസിദ്ധമാണല്ലോ. (സ്വഹീഹുൽ ബുഖാരി-2010). 




അപ്പോൾ ബിദ്അതിൽ പല ഇനങ്ങളുണ്ട്. അതിൽ അപകടകരമായത് أهل السنة യിൽ നിന്ന് പുറത്ത് പോകുന്ന ബിദ്അതാണ്. ഇതിനെ സംബന്ധിച്ചാണ് സാധാരണയിൽ  'ബിദ്അത്' എന്ന് പ്രയോഗിക്കുന്നതും. ഈ അപകടം مجمعٌ عليه ആയ കാര്യത്തെ നിഷേധിക്കുമ്പോൾ മാത്രമാണ് ഉണ്ടാവുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.


ഇമാം കുർദീ (റ) മുബ്തദിഇനെ നിർവ്വചിച്ചത് കാണുക: 




والمبتدع من يعتقد ما أجمع أهل السنة على خلافه. اه


(الحواشي المدنية: ٢/٤٠). 




അഹ്‌ലുസ്സുന്ന: ഏകോപിച്ച കാര്യത്തിനെതിരിൽ വിശ്വസിക്കുന്നവനാണ് മുബ്തദിഅ്. 




എന്താണ് إجماع.? 




ഇസ്‌ലാം ദീനിനെ വിശദീകരിക്കുന്നതിൽ മുജ്തഹിദുകൾക്ക് പ്രധാനമായും നാല് പ്രമാണങ്ങളാണുള്ളത് : ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ്. ഇതിന് പുറമെ ഇസ്തിഹ്സാൻ, ഇസ്തിസ്വ് ഹാബ് തുടങ്ങി വേറെയും പ്രമാണരീതികൾ ഇവർക്കിടയിലുണ്ടെങ്കിലും അവയെല്ലാം ഖണ്ഡിതമായി ഉപയോഗിക്കപ്പെടുന്നതല്ല. മുഖ്യമായ നാലെണ്ണത്തിൽ ഖുർആനിനും ഹദീസിനും അതിന്റേതായ മഹത്വം നിലനിൽക്കലോടു കൂടെ إجماع നാണ് പ്രാധാന്യം നൽകുന്നത്. ഇക്കാര്യം ഇമാം താജുദ്ദീനുസ്സുബ്കീ (റ) പറയുന്നുണ്ട്:


(و)-يرجّح- (الإجماع على النص) لأنه يؤمن فيه النسخ بخلاف النص. اه 


(جمع الجوامع: ٢/٣٧٢) 




ഇജ്മാഅ്, നസ്ഖ് ചെയ്യപ്പെടുന്നില്ല എന്നതാണ് കാരണം. എന്നല്ല, ഖുർആൻ ഖുർആനാണെന്ന് സ്ഥിരപ്പെടുന്നതും  'ഇജ്മാഅ്' എന്ന പ്രമാണം കൊണ്ടാണല്ലോ. ഇങ്ങനെ തെളിവായി കണക്കാക്കുന്നതിൽ نص നേക്കാളും സ്ഥാനമുണ്ടായതിനാൽ തന്നെയാണ് ഫുഖഹാഇന്റെ ഇബാറ: കളിലെല്ലാം 


والأصل قبل الإجماع قوله تعالى


എന്ന പ്രയോഗം കാണുന്നത്. 




'ഇജ്മാഅ്' - എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ ഇമാമുകളെല്ലാം ഒരു കാര്യത്തിൽ ഏകോപിക്കുക എന്നാണ്. ആ കാര്യത്തെ കുറിച്ച് കിതാബുകളിൽ مجمعٌ عليه എന്നും പറയും. ഉദാഹരണമായി, നിസ്കാരത്തിൽ കൈ കെട്ടുകയാണെങ്കിൽ അത് നെഞ്ചിന് താഴെയായിരിക്കണം എന്നതിൽ പ്രസ്തുത ഏകോപനമുണ്ടായിട്ടുണ്ട്. (കെട്ടുകയാണെങ്കിൽ - എന്ന് പറഞ്ഞത്, മാലികീ മദ്ഹബിലെ വീക്ഷണത്തെ കൂടി പരിഗണിച്ചതിനാലാണ്. തക്ബീർ ചൊല്ലിയിട്ട് രണ്ട് കൈകളും താഴ്ത്തിയിട്ട് - إرسال ആണ് വേണ്ടതെന്നും അവരുടെ മദ്ഹബിലുണ്ട് )


പൊക്കിളിന് മീതെയായിരിക്കണം എന്നതിൽ ഈ ഏകോപനമില്ല. ഹനഫീ മദ്ഹബിൽ പൊക്കിളിന് താഴെയാണ്. എന്നാലും നെഞ്ചിന് താഴെയായിരിക്കണം എന്ന് അവരും പറയുന്നുണ്ടല്ലോ. അപ്പോൾ നെഞ്ചിന് മീതെ കൈ കെട്ടുന്നത് إجماع ന് വിരുദ്ധമായതും അങ്ങനെ ആകാമെന്ന് വിശ്വസിച്ചാൽ അവൻ أهل السنة യിൽ നിന്ന് പുറത്തുപോവുന്ന مبتدع ഉം ആയിത്തീരും. അപ്പോൾ നെഞ്ചിന് മുകളിലായിരിക്കണം എന്ന് തോന്നിക്കുന്ന ഹദീസുകളെ ഈ إجماع നോട് യോജിപ്പിച്ചു കൊണ്ട് വ്യാഖാനിച്ച് മനസ്സിലാക്കണം. 'ഇജ്മാഅ്' ഒരിക്കലും പിഴക്കില്ല എന്നതാണ് ഇതിനു കാരണം.




قال رسول الله صلى الله تعالى عليه وسلم: ان الله لا يجمع أمتي على ضلالة. رواه الترمذي (رقم الحديث: ٢١٦٧). 




തറാവീഹ് നിസ്കാരത്തിലും ഇത് തന്നെയാണ് കാര്യം. അത് ഇരുപത് റക്അത് ഉണ്ട് എന്നതിൽ ഈ സമവായമുണ്ട്. (ഇരുപതേ ഉള്ളൂ എന്നല്ല. കാരണം, മാലികീ മദ്ഹബിൽ 36 റക്അത് നിസ്കരിക്കുന്ന രൂപവും ഉണ്ടല്ലോ.) ഇരുപതിൽ താഴെ എത്ര നിസ്കരിച്ചാലും അതിന്റെ പ്രതിഫലം നൽകപ്പെടുമെങ്കിലും ഇരുപത് ഇല്ല എന്ന് വിശ്വസിക്കുന്നിടത്താണ് നിഷിദ്ധമുള്ളതും ബിദ്അത് വരുന്നതും. 




'ഇജ്മാഅ്' സ്ഥിരപ്പെട്ടു കഴിഞ്ഞാൽ പിന്നെ, ആ തലമുറ ഒന്നടങ്കം വിശ്വസിച്ച് ചെയ്ത് പോരുന്ന കാര്യമായി അത് മാറുമല്ലോ. അവരോട് തുടർന്ന് ശേഷമുള്ള തലമുറകളെല്ലാം അങ്ങനെ തന്നെ. അപ്പോൾ مجمعٌ عليه ആയ കാര്യത്തെ നിഷേധിക്കുന്ന മുബ്തദിഉകൾ ഒരു തലമുറയെ മുഴുവൻ നിഷേധിക്കുകയും കളവാക്കുകയും ചെയ്യുകയാണ്. ഇതിലൂടെ, പാരമ്പര്യമായി മാത്രം കിട്ടേണ്ട ഇസ്‌ലാമിക വിശ്വാസ- കർമ്മ കാര്യങ്ങളിൽ ഇവർക്ക് യാതൊരു ബന്ധവുമില്ലാതാവുകയുമാണ് ചെയ്യുന്നത്. കഷ്ടം ! 




ഇമാം കുർദീ(റ) യെ മുകളിൽ ഉദ്ധരിച്ചല്ലോ. ഇത് മറ്റു ഗ്രന്ഥങ്ങളിലും കാണാം. ഈ വിശദീകരണം - مجمعٌ عليه യെ നിഷേധിക്കുമ്പോഴാണ് مبتدع ആവുക എന്നതിന്റെ ഉത്‌ഭവം, പ്രധാനമായും معتزلة നെ വിശദീകരിച്ചിടത്ത് നിന്നാണ് കാണുന്നത്. ഇമാം തഫ്താസാനീ (റ) പറയുന്നു: 




لأنهم- أي المعتزلة- أول فرقة أسّسوا قواعد الخلاف، لِمَا ورد به ظاهر السنة وجرى عليه جماعة الصحابة رضوان الله عليهم أجمعين. اه


(شرح العقائد- ص: ١٢) 




സ്വഹാബതിന്റെ ഏകോപനമുണ്ടായ കാര്യത്തിനെതിരിൽ അവർ നിലകൊണ്ടതാണ് അവരുടെ പ്രശ്നമായിട്ട് പറഞ്ഞത്. 


സ്വഹാബതിന്റെ إجماع ന് എതിര് നിൽക്കൽ മാത്രമാണ് പ്രശ്നമെന്ന് പറയാൻ പറ്റില്ല. الظاهرية അങ്ങനെ വാദിച്ചിട്ടുണ്ടെങ്കിലും അത് പിഴച്ച വാദമാണെന്ന് ഇമാം താജുദ്ദീൻ അസ്സുബ്കീ (റ) വ്യക്തമാക്കിയതാണ്: 




وأنه لا يختص بالصحابة وخالف الظاهرية. اه 


(جمع الجوامع: ٢/١٧٨). 




മുഅ്തസിലതിന്റെ കാര്യത്തിൽ അവരുടെ എതിർപ്പ് സ്വഹാബതിന്റെ إجماع നെതിരായിരിക്കുമല്ലോ ഉണ്ടാവുക. കാരണം താബിഈ പ്രമുഖനായ ഹസ്വനുൽ ബസ്വരീ (റ) വിന്റെ ശിഷ്യനാണല്ലോ ഇവരുടെ തലവൻ - വാസ്വിലു ബ്നു അത്വാഅ്. അപ്പോൾ താബിഉകളുടെ കാലത്തുള്ള ഇയാളുടെ മുൻതലമുറ സ്വഹാബത് തന്നെ. അത് കൊണ്ടാണ് ശറഹുൽ അഖാഇദിൽ جماعة الصحابة എന്ന് മാത്രം പറഞ്ഞ് നിർത്തിയത്.


ഇതേ പ്രകാരം വ്യാഖ്യാനിക്കേണ്ടതാണ് താബിഇയ്യായ മുജാഹിദ് (റ) വിന്റെ അഹ്‌ലുസ്സുന്ന: യെ വിശദീകരിച്ചു കൊണ്ടുള്ള വാക്ക്: 




فعلى المؤمن اتباع السنة والجماعة ، فالسنة ما سنه رسول الله - صلى الله عليه وسلم - والجماعة ما اتفق عليه أصحاب رسول الله - صلى الله عليه وسلم وجرى عليه الصحابة. اه


(غنية: ١/١٦٥) 




അതിനാൽ ഈ ഉദ്ധരണിയും الظاهرية ന്റെ വാദത്തിന് സഹായകമല്ല. 




ഇമാം ശാഫിഈ (റ) ബിദ്അതിനെ നിർവ്വചിച്ചത് ഇങ്ങനെയാണ് : 




قال الإمام الشافعي رضي الله عنه:


المحدثات من الأمور ضربان أحدهما ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه البدعة الضلالة، والثاني ما أحدث من الخير لا خلاف فيه لواحد من هذا فهذه محدثة غير مذمومة.


رواه البيهقي في مناقب الشافعي(١/٤٦٩)


وذكره الحافظ ابن حجر في فتح الباري 




ഇതിൽ مجمعٌ عليه യെ നിഷേധിക്കുക എന്നതിന് പുറമെ ഖുർആനിനോട് എതിരായാലും ഹദീസിൽ വന്നതിനോട് എതിരായാലും, എല്ലാം ബിദ്അത് വരുമെന്ന് പറയുന്നുണ്ട്. എന്നാൽ ഇത് കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ടതിനെയും ഉൾക്കൊള്ളിക്കുന്ന വ്യാപകാർത്ഥത്തിലുള്ള നിർവ്വചനമാണ്. വാജിബ്, സുന്നത്ത് , ഹറാം, കറാഹത് , മുബാഹ് തുടങ്ങിയ പഞ്ചവിധികളിലേക്ക് ബിദ്അതിനെ ഓഹരി ചെയ്തു കൊണ്ടുള്ള പിൽക്കാല ഇമാമുകളുടെ വ്യാഖ്യാനത്തിൽ നിന്നും ഇത് വ്യക്തമാണ്. 




وقال العز بن عبد السلام: البدعة منقسمة إلى واجبة ومحرّمة ومندوبة ومكروهة ومباحة ثم قال: والطريق في ذلك أن تُعرض البدعة على قواعد الشريعة، فإن دخلت في قواعد الإيجاب فهي واجبة، أو في قواعد التحريم فهي محرمة، أو الندب فمندوبة، أو المكروه فمكروهة، أو المباح فمباحة. انتهى 


(قواعد الأحكام: ٢/١٧٢). 




ഇമാം നവവി (റ) (وَكُلُّ بِدْعَةٍ ضَلاَلَةٌ) എന്ന ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് شرح مسلم ലും ഇത് പറയുന്നുണ്ട്. അപ്പോൾ ഇമാം ശാഫിഈ(റ), ബിദ്അതിനെ വിശദീകരിച്ചത് വ്യാപകാർത്ഥത്തിലാണെന്നും അതിൽ مجمعٌ عليه ആയതിനെ നിഷേധിക്കുക എന്ന ഒരൊറ്റ പോയിന്റിൽ മാത്രമാണ് أهل السنة യിൽ നിന്ന് പുറത്തു പോകുന്ന ബിദ്അത് വരുന്നത് എന്നും മറ്റു ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.




ഒരു കാര്യത്തിൽ إجماع വരുന്നതോടെ അത് വിശ്വാസത്തിന്റെ ഭാഗമായി- എന്നതും അടിവരയിടേണ്ടതാണ്. مجمعٌ عليه ക്ക് എതിരിലുള്ള പ്രവർത്തനത്തേക്കാൾ ഭീകരമാണ് അതിനെ നിഷേധിച്ചു കൊണ്ടുള്ള വിശ്വാസം. അതായത് مجمعٌ عليه ആയതിന്റെ എതിരിൽ വിശ്വസിക്കുമ്പോൾ മാത്രമാണ് അവൻ مبتدع ആവുക. മേലുദ്ദരിച്ച ഇമാം കുർദി(റ) യുടെ വാക്കിൽ നിന്നും ഇത് സുതരാം വ്യക്തമാണ്. മിൻഹാജിലെ 'ബിസ്മി' ഫാതിഹ:യിൽ പെട്ടതാണെന്ന് പറഞ്ഞിടത്ത് വ്യാഖ്യാതാക്കൾ عَمَلًا എന്ന് പറഞ്ഞത് കാണാം. 




( والبسملة منها)... عملا. اه


(شرح المحلي: ١/١٤٨) 




അത് -'ബിസ്മി' ഫാതിഹ:യുടെ ഭാഗമാണെന്നത് വിശ്വാസത്തിന്റെ ഭാഗമല്ല എന്നാണ് അതിന്റെ പൊരുൾ. അതിൽ മുൻകാലത്തുള്ളവരുടെ ഏകോപനമില്ല എന്നതാണ് കാരണം. ഖൽയൂബി ഇതിലേക്ക് സൂചിപ്പിച്ചത് കാണാം: 




(قوله عملا ) أي من حيث العمل، فلا يجب اعتقاد أنها من الفاتحة....لعدم تواترها. اه


(حاشية القليوبي: ١/١٤٨) 




ബിദ്അതിന്റെ ഗൗരവം ! 




ഒരു കാര്യത്തിൽ إجماع ഉണ്ടാകലോടു കൂടെ, അത് ضروري ഉം കൂടെ ആണെങ്കിൽ, അത് നിഷേധിച്ചാൽ കുഫ്റ് വരും. ضروري ഇല്ലാത്തതാണെങ്കിൽ بدعة ഉം. എന്നാൽ രണ്ട് രൂപത്തിലും കുഫ്റ് വരുമെന്ന് جوهرة التوحيد ൽ പറഞ്ഞത് പ്രബലമല്ല. 




ومن لمعلومٍ ضرورةً جَحَد # مِن دِينِنا يُقْتَلُ كُفْرًا ليس حدّ


ومثل هذا مَن نَفَى لِمُجْمعٍ # أو استباح كالزِّنى فَلْتَسْمعِ. اه 


(جوهرة التوحيد). 




ഇതിനെ വിശദീകരിച്ചു കൊണ്ട് ഇബ്റാഹീം അൽ- ബാജൂരീ പറയുന്നു: 




وظاهر كلام الناظم أن من نفى مجمعا عليه يكفر وإن لم يكن معلوما من الدين بالضرورة... وهو ضعيف وإن جزم به الناظم، والراجح أنه لا يكفر من نفى المجمع عليه إلا إذا كان معلوما من الدين بالضرورة. اه


(شرح الباجوري- ص:٣٢٤) 




ഈ അഭിപ്രായാന്തരം ഇബ്നു ഹജർ (റ) തുഹ്ഫ:യിൽ സൂചിപ്പിച്ചിട്ടുണ്ട് : 




ﻭاﻟﺠﻮاﺏ ﺑﺄﻧﺎ ﻟﻢ ﻧﻜﻔﺮﻩ ﻹﻧﻜﺎﺭ اﻟﻤﺠﻤﻊ ﻋﻠﻴﻪ ﺑﻞ ﻟﻜﻮﻧﻪ ﺿﺮﻭﺭﻳﺎ ﻻ ﻳﺘﺄﺗﻰ ﺇﻻ ﻋﻠﻰ اﻟﻤﻌﺘﻤﺪ ﺃﻧﻪ ﻻ ﺑﺪ ﻓﻲ اﻟﺘﻜﻔﻴﺮ ﻣﻦ ﻛﻮﻧﻪ ﺿﺮﻭﺭﻳﺎ. اه 


(تحفة: ٩/١٦٧) 




അപ്പോൾ مجمعٌ عليه യെ നിഷേധിച്ചാൽ بدعة വരുമെന്നതിൽ സംശയമില്ല. എന്നല്ല, കുഫ്റ് വരും എന്ന് വരെ പറഞ്ഞവരുണ്ട്. معاذ الله. 




റബ്ബ് സ്വാലിഹീങ്ങളോടു കൂടെ ചേർത്തട്ടെ - ആമീൻ.


( തുടരും - إن شاء الله )




✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 




( തയ്യാറാക്കിയത്: 


അബൂ ഹസന: ഊരകം)


💫



الفوائد الفضفرية

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...