Sunday, July 17, 2022

അല്ലാഹു അർശിൽ ഇരിക്കുകയാണ് എന്ന് ഖുർആൻ ദുർവ്യാഖ്യാനിച്ചു പറയുന്നവർക്ക് മറുപടി*

 


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0


*അല്ലാഹു അർശിൽ ഇരിക്കുകയാണ് എന്ന് ഖുർആൻ ദുർവ്യാഖ്യാനിച്ചു പറയുന്നവർക്ക് മറുപടി*


Aslam Kamil saquafi parappanangadi


അൽ ബഖറ 29 

هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَىٰ إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ ۚ وَهُوَ بِكُلِّ شَيْءٍ عَلِيمٌ (29)البقرة

എന്ന ആയത്തിലെ 



ثُمَّ اسْتَوَىٰ إِلَى السَّمَاءِ فَسَوَّاهُنَّ

എന്ന വചനം


 വിവരിച്ചു കൊണ്ട് .

ഇമാം ഖുർത്വുബി  റ പറയുന്നു.


ഇസ്തിവാഉ എന്നാൽ ഉയർച്ച എന്നാണ്

ഈ ആയത്തിലും ഇത് പോലെയുള്ള തിലും മൂന്ന് അഭിപ്രായമാണുള്ളത്.

അതിൽ ഒരു വിഭാഗം പറയുന്നത്.

ആയത്ത് നമ്മൾ പാരായണം ചെയ്യുന്നു. വിശ്വസിക്കുന്നു. വിശദീകരിക്കുകയില്ല. (അർഥം പറയുകയോ വ്യാഖ്യാനിക്കുകയോ ചെയ്യില്ല)


ഈ അഭിപ്രായത്തിലേക്കാണ് ധാരാളം ഇമാമുമാർ പോയത്.

ഇത് തന്നെയാണ് ഇമാം മാലിക് റ യെ തൊട്ട് റിപ്പോർട്ട് ചെയ്തത്.

الرحمن على العرش استوي

യെ പറ്റി ഒരാൾ അദ്ധേഹത്തോട് ചോദിച്ചപ്പോൾ മാലിക് ഇമാം പറഞ്ഞു


ഇസ്തിവാഉ അറിയപ്പെടാത്ത തല്ല. കൈഫ്  രൂപം ബുദ്ധിപരമായി മനസ്സിലാക്കാൻ കഴിയില്ല.ബുദ്ധിയിലേക്ക് വരുന്നതല്ല ( കാരണം അല്ലാഹുവിന്ന് രൂപമില്ല. )  അത് വിശ്വസിക്കൽ  നിർബന്ധമാണ് .അതിനെപ്പറ്റി ചോദിക്കൽ ബിദ്അത്താണ് . നിന്നെ ഞാൻ വളരെ ചീത്ത മനുഷ്യനായി മനസ്സിലാക്കുന്നു ഇദ്ദേഹത്തെ ഇവിടുന്ന് പുറത്താക്കണം.

(ഇതിൽ നിന്നും ഇമാം മാലിക് رحمه الله  യുടെ അഭിപ്രായം സലഫുകളിൽ ഭൂരിപക്ഷം  മനസ്സിലാക്കിയത് പോലെ അതിന് അർത്ഥം പറയുകയോ വിശദീകരിക്കുകയോ ചെയ്യേണ്ടതില്ല എന്നും അത് വിശ്വസിക്കുകയും പാരായണം ചെയ്യുകയും ചെയ്താൽ മതി എന്നുമാണെന്ന് മനസ്സിലാക്കാം. )



هُوَ الَّذِي خَلَقَ لَكُم مَّا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَىٰ إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ ۚ وَهُوَ بِكُلِّ شَيْءٍ عَلِيمٌ (29)البقرة


الخامسة: قوله تعالى: " ثم استوى " " ثم " لترتيب الاخبار لا لترتيب الامر في نفسه. 



والاستواء في اللغة: الارتفاع والعلو على الشئ، قال الله تعالى: " فإذا استويت أنت ومن معك على الفلك " [المؤمنون: 28]، وقال " لتستووا على ظهوره " [الزخرف: 13]، وقال الشاعر:

فأوردتهم ماء بفيفاء قفرة * وقد حلق النجم اليماني فاستوى أي ارتفع وعلا، واستوت الشمس على رأسي واستوت الطير على قمة رأسي، بمعنى علا.



وهذه الآية من المشكلات، والناس فيها وفيما شاكلها على ثلاثة أوجه قال بعضهم: نقرؤها ونؤمن بها ولا نفسرها، وذهب إليه كثير من الأئمة، وهذا كما روى عن مالك رحمه الله أن رجلا سأله عن قوله تعالى: " الرحمن على العرش (1) استوى " [طه: 5] قال مالك: الاستواء غير مجهول، والكيف غير معقول، والايمان به واجب، والسؤال عنه بدعة، وأراك رجل سوء!

أخرجوه.


ഒരു വിഭാഗം പറയുന്നത് നാം അതിനെ പാരായണം ചെയ്യുന്നു പ്രത്യക്ഷ അർത്ഥം സാധ്യമാകുന്ന ഒരർത്ഥത്തിനുമേൽ അതിനെ വിവരിക്കുന്നു. ( വഹാബികൾ പറയുന്നത് പോലെ അല്ലാഹു അർശിന്മേൽ ഇരിക്കുന്നു. എന്ന് പറയുക )

ഇത്  അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യമാക്കുന്ന പുത്തൻ വാദികളുടെ അഭിപ്രായമാണ്. 

 وقال بعضهم: نقرؤها ونفسرها على ما يحتمله ظاهر اللغة. وهذا قول المشبهة.


എന്നാൽ ഒരു വിഭാഗം പറയുന്നത്. അതിന്റെ ഭാഹ്യാർഥത്തെ തൊട്ട് തെറ്റിക്കുകയും വ്യാഖ്യാനിക്കുകയും അത് പാരായണം ചെയ്യുകയും ചെയ്യുക എന്നതാണ്.


ഫറാഉ റ

ثم استوى إلى السماء فسواهن എന്നതിന്റെ വിശദീകരണത്തിൽ 

പറഞ്ഞു . ഇസ്തവാ എന്നതിന്ന് അറബി ഭാഷയിൽ രണ്ടാർത്ഥത്തിൽ ഉണ്ട് . ഒന്ന് യൗവനത്തിന്റെ പൂർണ്ണത പ്രാപിക്കുക എന്നതാണ് .രണ്ട് വളവില്ലാതെ സമമാവുക  എന്നതാണ് .മൂന്നാമത്തെ ഒരു അർത്ഥവും കൂടിയുണ്ട് ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മുന്നിടുക ( കരുതി ) എന്ന് . ഈ മൂന്നാമത്തെ അർത്ഥമാണ്

ثم استوى إلى السماء


 എന്നതിനുള്ളത്. (അല്ലാഹു ആകാശത്തിലേക്ക് കരുതി  )


وقال بعضهم: نقرؤها ونتأولها ونحيل حملها على ظاهرها. وقال الفراء في قوله عز وجل:

" ثم استوى إلى السماء فسواهن " قال: الاستواء في كلام العرب على وجهين، أحدهما:

أن يستوي الرجل وينتهي شبابه وقوته، أو يستوي عن اعوجاج. فهذان وجهان.


 ووجه ثالث أن تقول: كان (2) فلان مقبلا على فلان ثم استوى علي وإلي يشاتمني. على معنى أقبل إلي وعلي. فهذا معنى قوله: " ثم استوى إلى السماء " والله أعلم. 


ഇബ്നു അബ്ബാസ് പറഞ്ഞു


ثم استوى إلى السماء 

എന്നതിന് കയറിയെന്ന് .

ഇമാം ബൈഹഖി പറഞ്ഞു മുന്നിട്ടു എന്നത് ശരിയായ അർത്ഥം തന്നെയാണ്. കാരണം മുന്നിടുക എന്ന് പറഞ്ഞാൽ ആകാശത്തിന് സൃഷ്ടിക്കാൻ കരുതി എന്നാണ് അതായത് ഉദ്ദേശിച്ചു എന്ന് .അത് അല്ലാഹുവിൻറെ സിഫത്തിൽ അനുവദനീയമായ അർത്ഥമാണ്.


قال وقد قال ابن عباس:

ثم استوى إلى السماء صعد. وهذا كقولك: كان قاعدا فاستوى قائما، وكان قائما فاستوى قاعدا، وكل ذلك في كلام العرب جائز. 


وقال البيهقي أبو بكر أحمد بن علي بن الحسين: قوله:

" استوى " بمعنى أقبل صحيح، لان الاقبال هو القصد إلى خلق السماء، والقصد هو الإرادة، وذلك جائز في صفات الله تعالى. ولفظة " ثم " تتعلق بالخلق لا بالإرادة.


ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ധരിച്ച കയറി എന്ന അർത്ഥം കൽബി എന്നയാളുടെ വിശദീകരണത്തിലാണ് ഉള്ളത് . കൽബി എന്നയാൾ ദുർബലനാണ് . (അപ്പോൾ അത് ഇബ്നു അബ്ബാസ് എന്നവരിൽ നിന്നുള്ള റിപ്പോർട്ട് സ്വീകാര്യമല്ലാ )

 وأما ما حكى عن ابن عباس فإنما أخذه عن تفسير الكلبي، والكلبي ضعيف.


സുഫ്യാനുബ്നു ഉയൈനയും 

ഇബ്നു കൈസാനും رحمهم الله പറയുന്നത്.

ആകാശത്തിലേക്ക് സൃഷ്ടിക്കാൻ കരുതി എന്നാണ് അർത്ഥം.

 وقال سفيان بن عيينة وابن كيسان في قوله " ثم استوى إلى السماء ": قصد إليها، أي بخلقه واختراعه، فهذا قول.


ഇമാം ത്വബരി رحمه اللهപ്രബലപ്പെടുത്തിയ അഭിപ്രായം രൂപമില്ലാതെ അറ്റങ്ങൾ ഇല്ലാതെ ഉന്നതനായി എന്നതാണ്.

 وقيل:

على دون تكييف ولا تحديد، واختاره الطبري. 


അബുൽ ആലിയ رحمه اللهഉദ്ധരിച്ച അഭിപ്രായം ഉയർന്നു എന്ന് . ബൈഹഖി പറഞ്ഞു. അതിനാലുള്ള  ഉദ്ദേശം അല്ലാഹുവിന്റെ കാര്യം ഉയർന്നു എന്നാണ്.


ويذكر عن أبي العالية الرياحي في هذه الآية أنه يقال: استوى بمعنى أنه ارتفع. قال البيهقي: ومراده من ذلك - والله أعلم - ارتفاع أمره، وهو بخار الماء الذي وقع منه خلق السماء. وقيل: إن المستوى الدخان.

وقال ابن عطية: وهذا يأباه وصف الكلام.


എന്നാൽ മറ്റൊരു അഭിപ്രായം അധികാരസ്ഥനായി എന്നാണ്. ബിശ്റ് ഇറാഖിന്മേൽ അധികാരസ്ഥനായി എന്ന കവി പറഞ്ഞതുപോലെ .



 وقيل: المعنى استولى، كما قال الشاعر: (1) قد استوى بشر على العراق * من غير سيف ودم مهراق قال ابن عطية: وهذا إنما يجئ في قوله تعالى: " الرحمن على العرش استوى " [طه: 5].

قلت: قد تقدم في قول الفراء علي وإلي بمعنى. 

കൂടുതൽ ചർച്ച അഅ റാഫ് സൂറത്തിൽ വരുന്നുണ്ട്


وسيأتي لهذا الباب مزيد بيان في سورة " الأعراف (2) " إن شاء الله تعالى.


*ഇവിടെയെല്ലാം പൊതു തത്വം അല്ലാഹുവിന് ഇളക്കമോ അനക്കമോ തെറ്റൽ മാറിനിൽക്കൽ തുടങ്ങി അർഥങ്ങൾ വരാതെ  സൂക്ഷിക്കേണ്ടതാണ്.*


 والقاعدة في هذه الآية ونحوها منع الحركة والنقلة. 


ഇമാം ഖുർത്വിബി സൂറത്തുൽ അഅ്റാഫ് 157 വിവരിച്ചു പറയുന്നു.


إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ (54تفسير القرطبي في سورة الاعراف 157


ഇസ്തിവാഇന്റെ മസ്അലയിൽ പണ്ഡിതന്മാർ ധാരാളം  സംസാരിച്ചിട്ടുണ്ട്. അൽ കിതാബുൽ അസ്നാ ഫി ശറഹിൽ അസ്മാഉൽ ഹുസ്നാ എന്ന എന്റെ ഗ്രന്തത്തിൽ പണ്ഡിതാഭിപ്രായങ്ങൾ ഞാൻ വിശദമായി വിവരിച്ചിട്ടുണ്ട്.

മുൻഗാമികളും പിൻ കാമികളുമായ അധിക പണ്ഡിതന്മാരും പറയുന്നത്. ഭാഗം സ്ഥലം എന്നിവയ തൊട്ട അല്ലാഹു തആല യെ പരിശുദ്ധനാക്കൽ നിർബന്ധമാണ്. അല്ലാഹു മുകൾ ഭാഗത്താണന്നോ അവന്  മറ്റു ഭാഗങ്ങൾ ഉണ്ടന്നോ പറയുന്നതിനെ തൊട്ട് അല്ലാഹു പരിശുദ്ധനാണന്ന്  മുൻഗാമികളും പിൻഗാമികളും പറഞ്ഞിട്ടുണ്ട്.

കാരണം അല്ലാഹു ഒരു ജിഹത്തിലാണന്ന് പറഞ്ഞാൽ അവൻ ഒരു സ്ഥലത്താണനന് വരും .സ്ഥലത്താണനന് വന്നൽ ഇളക്കവും അനക്കവും അവനുണ്ടന്ന് വരും .മാറ്റത്തിന് വിധേയനാണന്നും വരും.

ഇതാണ് വിശ്വാസ പണ്ഡിതന്മാരുടെ വിവരണം.


قوله تعالى ثم استوى على العرش هذه مسألة الاستواء ; وللعلماء فيها كلام وإجراء . وقد بينا أقوال العلماء فيها في " الكتاب الأسنى في شرح أسماء الله الحسنى وصفاته العلى " وذكرنا فيها هناك أربعة عشر قولا . والأكثر من المتقدمين والمتأخرين أنه إذا وجب تنزيه الباري سبحانه عن الجهة والتحيز فمن ضرورة ذلك ولواحقه اللازمة عليه عند عامة العلماء المتقدمين وقادتهم من المتأخرين تنزيهه تبارك وتعالى عن الجهة ، فليس بجهة فوق عندهم ; لأنه يلزم من ذلك عندهم متى اختص بجهة أن يكون في مكان أو حيز ، ويلزم على المكان والحيز الحركة والسكون للمتحيز ، والتغير والحدوث . هذا قول المتكلمين .


എന്നാൽ ആദ്യ കാല സലഫുകൾ ഭാഗമുണ്ട് എന്നോ ഇല്ല എന്നോ വെക്തമാക്കി പറയാറില്ല. 

ഖുർആനിൽ പറഞ്ഞത് അവർ സ്ഥിരപ്പെടുത്തും

അല്ലാഹു അർശിന്മേൽ ഇസ്തവാ അവർ അംഗീകരിക്കും

എന്താണ് ഇസ്തവാ യുടെ ഉദ്ധേശ്യ മെന്ന് അവർ അറിയില്ല എന്ന് പറയും

ഇമാം മാലിക് പറഞ്ഞു. ഇസ്തി വാ ഇന്റെ ഭാഷാ ത്ഥം അറിയപെട്ടതാണ്. 

എങ്ങനെ (കൈഫ ) അറിയപ്പെടാത്തതാണ് . അതിനെ പറ്റി ചോദിക്കൽ ബിദ്അത്താണ് . ഇത് തന്നെ ഉമ്മു സലമ ബീവി റ യും പറഞ്ഞിട്ടുണ്ട്.

നമുക്ക് ഇത് മതി. കൂടുതൽ വിവരണം ആഗ്രഹിക്കുന്ന വർ പണ്ഡിതന്മാരുടെ ഗ്രന്തങ്ങൾ പരിശോധിക്കുക,


 وقد كان السلف الأول رضي الله عنهم لا يقولون بنفي الجهة ولا ينطقون بذلك ، بل نطقوا هم والكافة بإثباتها لله تعالى كما نطق كتابه وأخبرت رسله . ولم ينكر أحد من السلف الصالح أنه استوى على عرشه حقيقة . وخص العرش بذلك لأنه أعظم مخلوقاته ، وإنما جهلوا كيفية الاستواء فإنه لا تعلم حقيقته . قال مالك رحمه الله : الاستواء معلوم - يعني في اللغة - والكيف مجهول ، والسؤال عن هذا بدعة . وكذا قالت أم سلمة رضي الله عنها . وهذا القدر كاف ، ومن أراد زيادة عليه فليقف عليه في موضعه من كتب العلماء .


അറബി ഭാഷയിൽ ഇസ്തി വാഇന്ന് മേലെയാവൽ സ്ഥിരമാവൽ എന്നാണ് അർഥം . ഇമാം  ജവ്ഹരി പറഞ്ഞു. വളവില്ലാതെ സമമായി,

മൃഗ പുറത്ത് സ്ഥിരമായി , ആകാശത്തിലേക്ക് കരുതി ,

ആധിപത്യം സ്ഥാപിച്ചു , എന്നല്ലാം ഭാഷയിൽ അർഥമുണ്ട്.


 والاستواء في كلام العرب هو العلو والاستقرار . قال الجوهري : واستوى من اعوجاج ، واستوى على ظهر دابته ; أي استقر . واستوى إلى السماء أي قصد . واستوى أي استولى وظهر . قال :

قد استوى بشر على العراق من غير سيف ودم مهراق

واستوى الرجل أي انتهى شبابه . واستوى الشيء إذا اعتدل

അബൂ ഉബൈദയെ തൊട്ട്


الرحمن على العرش استوى


എന്നതിന്ന് മേൽമയായി എന്ന് വിവരിച്ചിട്ടുണ്ട്.


 . وحكى أبو عمر بن عبد البر عن أبي عبيدة في قوله تعالى : الرحمن على العرش استوى قال : علا . وقال الشاعر :

فأوردتهم ماء بفيفاء قفرة وقد حلق النجم اليماني فاستوى

أي علا وارتفع .


ഞാൻ പറയട്ടെ.

അല്ലാഹു മേൽമയാവുക എന്നാൽ അല്ലാഹുവിന്റെ വളർമയും വിശേഷണങ്ങളും അധികാരവും മേൽ മയായി എന്നാണ്. അതായത് മഹത്വത്തിന്റെ അർഥങ്ങളിൽ അല്ലാഹുവിന് തീർബന്ധമായ കാര്യങ്ങളിൽ അവന്റെ മുകളിലോ അവനോട് കൂടെ പങ്കായവനോ  മറ്റാരുമില്ല എന്ന് .


قلت : فعلو الله تعالى وارتفاعه عبارة عن علو مجده وصفاته وملكوته . أي ليس فوقه فيما يجب له من معاني الجلال أحد ، ولا معه من يكون العلو مشتركا بينه وبينه ;


(തഫ്സീറുൽ ഖുർത്വുബി سورة الاعراف 157)

*അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി*



https://islamicglobalvoice.blogspot.com/2022/07/blog-post_17.html


*അല്ലാഹു അർശിൽ ഇരിക്കുകയാണ് എന്ന് ഖുർആൻ ദുർവ്യാഖ്യാനിച്ചു പറയുന്നവർക്ക് മറുപടി*

ഇമാം ഖുർത്വുബി റ തഫ്സീറിലെ  വിവരണം


الرحمن على العرش استوي

https://islamicglobalvoice.blogspot.com/2022/07/blog-post_16.html

എന്ന ആയത്തിന് പൗരാണിക മുഫസ്സിറായ ഇമാം ഇബ്നു ജരീർ ത്വബരി റ

എന്താണ് വിശദീകരിച്ചത്

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

https://islamicglobalvoice.blogspot.in/?m=0



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....