⬛🟨⬛🟨⬛🟨⬛🟨⬛🟨
*ഹജ്ജ് ഉംറ മസ്അലകൾ*
🌹 *((مسائل الحج والعمرة))* 🌹
*🌹..هل يجب الإستنجاء بماء زمزم❓*
*സംസം വെള്ളം കൊണ്ട് ശൗചം ചെയ്യാമോ❓️*
➖️➖️➖️➖️➖️➖️➖️➖️➖️➖️
*🟦👆((ഇബാറത്ത്))👇✔️*
*🌿. يجب الإستنجاء من كل خارج ملوث بماء أو بثلاث مسحات تعم المحل فى كل مرة مع تنقية بجامد قالع..((فتح المعين)).👇*
*വിസർജ്ജന ദ്വാരങ്ങളിൽ നിന്ന് ഈർപ്പമുള്ള ഏതൊരു വസ്തു പുറപ്പെട്ടാലും ശൗചം ചെയ്യൽ നിർബന്ധമാണ്. അത് വെള്ളം കൊണ്ടോ നജസിനെ വലിച്ചെടുക്കുന്ന ഖരവസ്തു ഉപയോഗിച്ചുള്ള മൂന്നു തുടക്കലുകൾ കൊണ്ടോ ആയിരിക്കണം. തുടക്കുമ്പോൾ സ്ഥലം ശുദ്ധിയാവുകയും ഓരോ തവണയിലും സ്ഥലത്തെ മുഴുവനായും തുടക്കുകയും ചെയ്യണം((ഫത്ഹുൽ മുഈൻ)).*
*🌿. وشمل الماء ماء زمزم، فيجزئ اجماعا، والمعتمد أنه خلاف الأولى، ومشى فى العباب على التحريم مع الإجزاء. وأهل مكة يمتنعون من استعماله فى الإستنجاء، ويشنعون التشنيع البليغ على من يفعل ذلك، ومقصودهم بهذا مزيد تعظيمها. اه بجيرمي ((إعانة الطالبين :1/107)).👇*
*വെള്ളം എന്നതിൽ സംസം വെള്ളവും ഉൾപ്പെടും. അപ്പോൾ സംസം കൊണ്ട് ശൗചം ചെയ്താൽ അതു പര്യാപ്തമാകുമെന്ന കാര്യത്തിൽ അഭിപ്രായാന്തരമില്ല. പക്ഷേ, അത് അനഭികാമ്യം ((ഖിലാഫുൽ ഔലാ)) ആണെന്നതാണ് പ്രബലമായ അഭിപ്രായം. ഹറാമാണെന്ന അഭിപ്രായമാണ് ഉബാബ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മക്കാ നിവാസികൾ ശൗചം ചെയ്യുന്നതിന് സംസം ഉപയോഗിക്കുവാൻ വിസമ്മതിക്കുകയും അത് ചെയ്യുന്നവരെ രൂക്ഷമായി അധിക്ഷേപിക്കുകയും ചെയ്യുന്നു. അതിനോടുള്ള വർദ്ധിച്ച വന്ദനമാണ് ഇതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത്((ഇആനത്ത് : 1/107))*
*🌿. وفى فتح العلام بشرح مرشد الأنام : للسيد محمد عبد الله الجردانى: (( فيجزئ الإستنجاء به إجماعا، لكنه خلاف الأولى على المعتمد وقيل: مكروه، وقيل حرام..((فتح العلام : 1/373)).👇*
*സയ്യിദ് മുഹമ്മദ് ജുർദാനി അദ്ദേഹത്തിന്റെ ഫത്ഹുൽ അല്ലാം എന്ന ഗ്രന്ഥത്തിൽ പറയുന്നു. അപ്പോൾ സംസം കൊണ്ടുള്ള ശുചീകരണം പര്യാപ്തമാകും എന്ന കാര്യത്തിൽ പക്ഷാന്തരമില്ല. പക്ഷേ, അത് അനഭികാമ്യം ((ഖിലാഫുൽ ഔലാ))ആണെന്നാണ് പ്രബലമായ അഭിപ്രായം കറാഹത്താണെന്നും ഹറാമാണെന്നും അഭിപ്രായമുണ്ട്((ഫത്ഹുൽ അല്ലാം :1/373)).*
*🌿. وفى حاشية القليوبى على شرح المحلى: (( وهو مكروه عند الخطيب وابن حجر وقال شيخنا: خلاف الأولى لما قيل: إنه يورث الباسور..(( قليوبى :1/42)).👇*
*അല്ലാമാ ഖൽയൂബി പറയുന്നു. അത് കറാഹത്താണെന്നതാണ് ഖത്വീബിന്റെയും ഇബ്നു ഹജറിന്റെയും അഭിപ്രായം. അത് മൂലക്കുരു രോഗമുണ്ടാകുന്നതിന് കാരണമാകുമെന്ന് പറയപ്പെട്ടത് കൊണ്ട് അനഭികാമ്യമാണെന്നതാണ് നമ്മുടെ ഗുരുവര്യർ പറഞ്ഞിട്ടുള്ളത്.((ഖൽയൂബി : 1/42)).*
*🟦(( അവലംബം))🟦*
*((📚 مسائل الحج والعمرة والزيارة - المؤلف : عبد الرحمن باوابن محمد المليباري))*
➖➖➖➖➖➖➖➖➖➖
✍️▪️ *ഹുസൈൻ സഖാഫി ആസാദ് നഗർ കൊട്ടമ്മുടി - 9972845549*
No comments:
Post a Comment