*ഇസ്ലാം വിടുന്നതിനു പിന്നിലെ ലോജിക്..??*
ഇസ്‌ലാമിൽ നിന്നും പലരും പുറത്തു പോകുന്നതിനു പിന്നിൽ ചില വൈകാരിക /സാമ്പത്തിക/ etc.. കാരണങ്ങൾ ഉണ്ടാകാം. എന്നാൽ ലോജിക്(യുക്തി) കാണാറില്ല..
ഒരു ഉദാഹരണത്തിലൂടെ കാര്യം പറയാം..
ഒരു ഇസ്ലാമിക വിശ്വാസിയിൽ നിന്നും ഏതെങ്കിലും വിധേനയുള്ള അനിഷ്ട്ട പെരുമാറ്റം ഒരിക്കൽ/പലപ്പോൾ അനുഭവിക്കേണ്ടി വന്നു എന്നവകാശപ്പെടുന്ന ചിലർ അതിന്റ പേരിലാണ് ഞാൻ ഇസ്ലാം വിട്ടത്, എന്ന് പറയാറുണ്ട്.. മറ്റു ചിലർ അവരുടെ ചില സംശയങ്ങൾക്ക് അവർ പണ്ഡിതരെന്ന് വിശ്വസിച്ച ചിലരിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിന്റെ പേരിൽ മതം വിടാറുണ്ട്. ശേഷം അവർ നിരീശ്വര വിശ്വാസപ്രസ്ഥാനങ്ങളിൽ/പ്രചാരണങ്ങളിൽ സജീവമാകുന്നു.!
ഇതിലെ യുക്തിയൊന്നു നമുക്ക് പരിശോധിക്കാം..
ഇസ്ലാമിൽ ഏറ്റം പ്രധാനം,ഈ പ്രപഞ്ചത്തിനും അതിലെ സർവ്വ ചരാചരങ്ങൾക്കും പിന്നിൽ ഒരു സ്രഷ്ട്ടാവുണ്ട്.അവൻ ഏകനാണ്. എന്നവിശ്വാസമാണല്ലോ..
മറ്റൊരാൾ തന്നോട് അപമര്യാദയായി പെരുമാറിയതുകാരണം പ്രപഞ്ചത്തിനു സ്രഷ്ട്ടാവില്ല എന്ന് പറയുന്ന ഒരു പ്രസ്ഥാനത്തിലേക്ക് ചേക്കേറുന്നതിനു പിന്നിലെ യുക്തി എന്താണ്..!? അതിനു പിന്നിൽ പ്രത്യേക യുക്തിയൊന്നുമില്ല, അല്പം വൈകാരികത മാത്രം .
തന്റെ ഏതാനും സംശയങ്ങൾക്ക് താൻ സമീപിച്ചവരിൽ നിന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ല എന്നതിന്റെ പേരിൽ ദൈവ നിഷേധം നടത്തുന്നത്, തന്റെ രോഗത്തിന് രണ്ടോ മൂന്നോ വൈദ്യൻമാരുടെ മരുന്ന് ഫലിക്കാത്തത്തിന്റെ പേരിൽ ചികിസതന്നെ ഉപേക്ഷിക്കുന്നതിനു സമാനമല്ലേ..??
പുറമേ, ഇവർ പുതുതായി ചേർന്ന പാളയത്തിലുള്ളവർക്ക് ഒരു വിധത്തിലും മറുപടിയില്ലാത്ത നൂറു കൂട്ടം ചോദ്യങ്ങളില്ലേ..? പിന്നെ ആ പ്രസ്ഥാനത്തിൽ ചേരുനത്തിലെ ന്യായം !?
ഇടക്കൊന്നു പറയട്ടെ..
ഈ പ്രപഞ്ചത്തിനു പിന്നിൽ ഒരു സ്രഷ്ട്ടാവ് ഉണ്ടോ ഇല്ലേ എന്നതിൽ സംശയിച്ച്, മറുപടി കിട്ടാതെ മതം വിട്ടതായി പൊതുവേ കേൾക്കാറില്ല. മറ്റേതോ കാര്യത്തിന്റെ പേരിൽ മതം വിട്ടാൽ ദൈവമില്ലാ വിശ്വാസപ്രസ്ഥാനങ്ങളിൽ ചേരുന്നു.... എന്നിട്ട് അടിസ്ഥാന വിഷയമായ ദൈവം ഉണ്ടോ ഇല്ലേ എന്ന ചർച്ചക്കു വരാതെ മറ്റു ചില വൈകാരിക തലങ്ങൾ തൊട്ടുള്ള ചർച്ചക്കു വെല്ലു വിളിക്കുന്നു..!
ഇത് യുക്തിയല്ല മറിച്ച് പക്വതകുറവ്/ചിന്താ വൈകല്യം /കേവല വികാര പ്രകടനം /ചിലരോടുള്ള പകതീർക്കൽ മാത്രമാണെന്ന് സുവ്യക്തം.
മുകളിൽ എഴുതിയത് ജബാർ മുതൽ അസ്‌കറലി വരെയുള്ളവരിൽ കാണാം...
No comments:
Post a Comment