Thursday, April 28, 2022

മുഹമ്മദ് നബിയുടെ ഭാര്യമാർ

 قال النووي في تهذيب الاسماء1/27


فصل فى أزواجه - صلى الله عليه و


سلم


أولهن خديجة، ثم سودة، ثم عائشة، ثم حفصة، وأم حبيبة، وأم سلمة، وزينب بنت جحش، وميمونة، وجويرية، وسفية، وسنذكرهن فى تراجمهن إن شاء الله تعالى، فهؤلاء التسع بعد خديجة توفى عنهن، ولم يتزوج فى حياة خديجة غيرها، ولا تزوج بكرا غير عائشة. وأما اللاتى فارقهن - صلى الله عليه وسلم - فى حياته فتركناهن لكثرة الاختلاف فيهن. وكان له سريتان: مارية، وريحانة بنت زيد، وقيل: بنت شمعون، ثم أعتقها.


روينا عن قتادة، قال: تزوج النبى - صلى الله عليه وسلم - خمس عشرة امرأة، فدخل بثلاث عشرة، وجمع بين إحدى عشرة، وتوفى عن تسع




ومن الإماء: سلمى، بفتح السين، أم رافع، وأم أيمن بركة، بفتح الباء، وهى أم أسامة ابن زيد، وميمونة بنت سعيد، وخضرة، ورضوى، وأميمة، وريحانة، وأم ضميرة، ومارية، وشيرين، وهى أختها، وأم عباس. وكثير من هؤلاء لهم ذكر فى هذه الكتب، وسيأتى بيان أحوالهم فى تراجمهم إن شاء الله تعالى. واعلم أن هؤلاء الموالى لم يكونوا موجودين فى وقت واحد للنبى - صلى الله عليه وسلم -، بل كان بعض منهم فى وقت، والله أعلم.



Tuesday, April 26, 2022

ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?

 മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?


*മഹാന്മാരുടെ ഖബറിന് മുകളിൽ എടുപ്പ്,ചുറ്റുമതിൽ, മഖാം, ഖുബ്ബ പോലോത്തത് പണിയാമോ?*✍🏻


(01) :- "ഇമാം നവവി (റ) പഠിപ്പിക്കുന്നു :- "മുസ്ലിംകളുടെ ബാഹുല്യം കാരണം മദീനാ പള്ളി വിപുലീകരിക്കേണ്ടി വന്നപ്പോൾ നബി (സ്വ) , ഉമർ (റ) ,എന്നിവർ  അന്ത്യ വിശ്രമം കൊള്ളുന്ന ആയിഷ ബീവി (റ) യുടെ വീടുൾപ്പെടെ നബി (സ്വ) യുടെ മറ്റു ഭാര്യമാരുടെ വീടുകളടക്കമുള്ള സ്ഥലം സ്വഹാബാക്കളും താബിഉകളും പള്ളിയിലേക്ക് കൂട്ടിയെടുക്കുകയുണ്ടായി. ഖബറുകൾക്ക് ചുറ്റും ഉയർന്ന മതിൽ കെട്ടുകളുണ്ടാക്കി"

(ശർഹു മുസ്ലിം വാ :5 പേജ് :14)


(02) :- ബഹു: മുഹമ്മദ് ഹബീബുശ്ശിൻഖീത്വി (റ) പറയുന്നു: " നബി (സ്വ) നേരത്തെ അറിയിച്ച പ്രകാരം അവിടത്തെ പുണ്യ ശരീരം മറവ് ചെയ്യപ്പെട്ടത് എടുപ്പിന്ന് താഴെയായിരുന്നു . ഉമർ (റ) മഹതിയായ ആയിഷ (റ) യോട് ആ എടുപ്പിന്ന് താഴെ രണ്ട് കൂട്ടുകാരോട്  കൂടെ തന്നെയും മറവ് ചെയ്യപ്പെടാൻ സമ്മതം ചോദിച്ചിരുന്നു , മാത്രമല്ല എടുപ്പിന്ന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചപ്പോൾ താബിഉകളുടെ ഇജ്മാഅ് (ഏകോപനം) പ്രകാരം വീണ്ടും ആ എടുപ്പ് പുനർ നിർമ്മാണം ചെയ്യപ്പെടുകയാണുണ്ടായത് . *"ഇതിൽ നിന്നും പൊങ്ങച്ചത്തിന്ന് വേണ്ടിയല്ലാതെ ഖബറിന് മുകളിൽ എടുപ്പുണ്ടാക്കുന്നതും എടുപ്പിന്ന് താഴെ മറവ് ചെയ്യുന്നതും വ്യത്യാസമുണ്ടെന്ന് പറഞ്ഞ് എടുപ്പുണ്ടാക്കൽ ജാഇസ് (അനുവദനീയം) അല്ലെന്ന് വാദിക്കുന്നത് നിരർത്ഥകമാണെന്നും വ്യക്തമായി."*

(സാദു മുസ്ലിം വാള്യം 2, പേജ് 33)


മുകളിൽ 👆🏻 പറഞ്ഞ രണ്ട് കാര്യങ്ങളിൽ നിന്നും നബി (സ്വ) , ഉമർ , അബൂബക്കർ (റ:അ) എന്നിവരുടെ ഖബർ സ്വഹാബത്തിന്റെ ഏകോപന അഭിപ്രായത്തോടെ  എടുത്തത് ഒരു ബിൽഡിംഗിനകത്താണെന്ന് വ്യക്തമായി ! "ഖബറിന് മുകളിൽ കെട്ടിടം ഉണ്ടാക്കരുത്" എന്ന ഹദീസ് ഉദ്ധരിച്ച് ദുർവ്യാഖ്യാനം ചെയ്യുന്നവർക്ക് ഇതിൽ നിന്നും വലിയ പാഠം ഉൾക്കൊള്ളാം  കാരണം  ഖബറിന്മേൽ കെട്ടിടം വരുന്നതും കെട്ടി ഉയർത്തിയ ബിൽഡിംഗിനകത്ത് ഖബർ ഉണ്ടാകുക എന്നതും നിയമം ഒന്ന് തന്നെയല്ലേ !


(03) :- "ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ് ഹാബില്‍ ഖുബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച *സുന്നത്തായ പ്രവര്‍ത്തിയാകുന്നു.* കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400)

*(ഇബാറത്ത്* :- قال الشيخعبد الغنى النابلسى فى كشف النور عن اصحاب القبور ما خلاصته ان البدعة الحسنة الموافقة لمقصود الشرع تسمى سنة فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على قبورهم امر جائز إذا كان القصد بذلك التعظيم فى أعين العامة حتى)


(04) :- *സലഫുസ്വാലിഹീങ്ങള്‍*  പ്രസിദ്ധരായ മശാഇഖുമാരുടെയും ഉലമാക്കളുടെയും ഖബറുകളുടെ മേല്‍ എടുപ്പുണ്ടാക്കുന്നത് മുബാഹ് (അനുവദനീയം) ആയി പരിഗണിച്ചിരുന്നു. കാരണം ജനങ്ങള്‍ക്ക് അവിടെ സിയാറത്ത്‌ ചെയ്യുന്നതിനും അവിടെ ഇരിക്കുന്നതിനുമുള്ള സൌകര്യത്തിനു വേണ്ടിയാണ് (മിർഖാത് ഷറഹ് അല്‍ മിഷ്ഖാത്, വാള്യം 4, പേജ് 6)

*(ഇബാറത്ത്* :- وقد أباح السلف البناء على قبر المشايخ والعلماء المشهورين ليزورهم الناس ويستريحوا بالجلوس فيه)


*(05) :- സ്വഹാബത്തിന്റെ കാലത്ത് തന്നെ ഉസ്മാനുബ്നു മള് ഊൻ റ വിന്റെ ഖബർ  യുവാക്കളിൽ ഏറ്റവും വലിയ ചാട്ടക്കാരൻ ചാടിക്കടക്കുമാം വിധം ഉയരത്തിലുള്ള ഖബർ ഉണ്ടായിരുന്നു എന്ന് ബുഖാരിയിൽ കാണാം*


وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181


ഈ ഹദീസിനെ വിശദീകരിച്ച് കൊണ്ട് ഫത് ഹുൽ ബാരിയിൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പഠിപ്പിക്കുന്നു


وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286


*"ഈ ഹദീസില്‍ തഹ് ലിയതിൽ ഖബർ (ഖബർ വലിയ നിലയിൽ ഉയരുക) എന്നതിനും , ഭൂമിയിൽ നിന്ന് അൽപ്പം ഉയർത്തുക എന്നതിനും തെളിവുണ്ട്"*

(ഫത്ഹുല്‍ ബാരി 3/286)


(06) :-  സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രമുഖ സ്വഹാബി വര്യൻ ത്വൽഹത്തുബ്നു ഉബൈദില്ലാഹി (റ) *70000 ദിർഹം കൊടുത്ത് വാങ്ങിയ വീട്ടിലാണ് അദ്ദേഹത്തിന്റെ ഖബർ ഉള്ളത്.*

ഒരു സംഘം പണ്ഡിതന്മാരും സ്രേഷ്ഠവാന്മാരുമായ ആളുകളും അവർക്ക് വല്ല പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടയാൽ ത്വൽഹത്ത് (റ) വിന്റെ ഖബർ ലക്ഷ്യം വെച്ച് പോവുകയും അവരുടെ മേൽ സലാം പറഞ്ഞ് ആ സന്നിധിയിൽ വെച്ച് ദുആ നിർവ്വഹിക്കാറുണ്ടായിരുന്നു. അതിനാൽ ഉത്തരം ലഭ്യമാവുന്നത് അറിയുമായിരുന്നു .   പഴയ കാലത്തെ നമ്മുടെ ഷൈഖുമാർ അവരുടെ പൂർവ്വികരിൽ നിന്ന് ഇപ്രകാരം ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് (അൽ അഹാദു വൽ മസാനി : ഇബ്നു അബീ ആസ്വിം (റ) 1/163)


*(ഇബാറത്ത് :-)* طَلْحَةُ بْنُ عُبَيْدِ اللَّهِ. . . مِنْ ذَلِكَ الْمَوْضِعِ فَاشْتُرِيَ لَهُ دَارٌ بِسَبْعِينَ أَلْفَ دِرْهَمٍ وَهِيَ الَّتِي فِيهَا قَبْرُهُ بِحَضْرَةِ الْهِجْرَتَيْنِ وَقَدْ رَأَيْتُ جَمَاعَةً مِنْ أَهْلِ الْعِلْمِ وَأَهْلِ الْفَضْلِ إِذَا هُمْ أَخَذَهُمْ أَمْرٌ قَصَدَ إِلَى قَبْرِهِ فَسَلَّمَ عَلَيْهِ وَدَعَا بِحَضْرَتِهِ، وَكَانَ يَعْرِفُ الْإِجَابَةَ، وَأَخْبَرَنَا مَشَايِخُنَا قَدِيمًا أَنَّهُمْ رَأَوْا مَنْ كَانَ قَبْلَهُمْ يَفْعَلُهُ، ْ)

الأحاد والمثاني... ... ( 1/163)....... لابن أبي عاصم


*ഖുബ്ബകൾ :-* മഹാന്മാരുടെ ഖബറിന് മുകളിൽ ഖുബ്ബ പണിയൽ പുണ്യ കർമ്മമാണ്


ഇബ്നു ഹജർ (റ) പഠിപ്പിക്കുന്നു :- തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞതിൽ നിന്ന് നല്ല കാര്യത്തിനുവേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. പള്ളിപരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിർവ്വഹിക്കുന്നത് കാഫിറാണെങ്കിൽ പോലും നിയമം മറ്റൊന്നുമല്ല. പൊതുശ്‌മശാനമല്ലാത്തതിൽ പണ്ഡിതൻ പോലെയുള്ളവരുടെ ഖബ്‌റിനു മുകളിൽ ഖുബ്ബപോലെയുള്ളത് നിർമ്മിക്കുന്നതും ഉദാഹരണമാണ്. (തുഹ്ഫ. 7/5)


♦️സ്വഹാബിയായ മുആവിയ (റ) ഡമസ്കസിലുള്ള ഖബറിന്മേൽ വലിയ എടുപ്പുണ്ട് (മുറൂജുദ്ദഹബ് 3/11)


♦️അബൂസുഫ്യാൻ (റ) മദീനയിലെ ഖബറിന് മുകളിൽ ഖുബ്ബ എടുത്തിട്ടുണ്ട് (സീറത്തുന്നബവിയ്യ ഇബ്നു ഹിശാം /2201)


♦️സ്വഹാബി പ്രമുഖനായ ഹംസ (റ) വിന്റെ ഖബറിന് മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (വഫാഉൽ വഫാ 3/921)


♦️മറ്റൊരു സ്വഹാബിയായ ത്വൽഹ (റ) യുടെ ഖബറിന് മുകളിൽ എടുപ്പുണ്ടായിരുന്നു (ഇബ്നുൽ അസീർ : ഉസ്ദുൽ ഗാബ 3/61)


♦️ഹസനി (റ) വിന്റേയും അവിടത്തെ ഉപ്പാപ്പയായ അബ്ബാസ് (റ) വിന്റെയും ഖബറുകൾ ഒരു ഖുബ്ബക്ക് താഴെ ആയിരുന്നു (ഇമാമുദ്ദീനുൽ ആമുരി (റ) അരിയാളുൽ മുസ്തത്വാബ പേജ് : 73)


♦️നബി (സ്വ) യുടെ മകൻ , ഇബ്രാഹീം (റ) , സ്വഹാബിയായ അഖീലുബ്നു അബീ ത്വാലിബ് (റ) , ഇമാം മാലിക് (റ) തുടങ്ങിയവരുടെ ഖബർ ബഖീ ഇലും, അതിന്റെയൊക്കെ മുകളിൽ ഖുബ്ബ ഉണ്ടായിരുന്നു (ഇമാം നവവി (റ)  : തഹ്ദീബുൽ അസ്മാഹ് 2/79)


♦️ശുഐബ് നബി (അസ) മിന്റെ ഖബറിന് മുകളിൽ വലിയ ബിനാഹ് (കെട്ടിടം) ഉണ്ടായിരുന്നുവെന്നും ജനങ്ങൾ തബറുക് ഉദ്ദേശിച്ച് വിദൂരത്ത് നിന്നും സിയാറത്തിന്ന് വരാറുണ്ടെന്ന് ഇമാം നവവി (റ) തഹ്ദീബുൽ അസ്മാഹ് /279)


♦️മദ് ഹബിന്റെ ഒന്നാം ഇമാമും താബിഉമായ അബൂ ഹനീഫ (റ) വിന്റെ ഖബറിൻ മേൽ അബൂ സഈദ് (റ) ഖുബ്ബ നിർമ്മിച്ചിരുന്നുവെന്ന് (ഇബ്നു കസീർ അൽബിദായതു വന്നിഹായ 12/95)


*മുകളിൽ വിശദീകരിച്ചതിൽ നിന്ന്  മഹാന്മാരുടെ ഖബറുകൾ കെട്ടിപ്പൊക്കുക , ഖുബ്ബ പണിയുക , ചുറ്റുമതിൽ (മഖാം)  ഉണ്ടാക്കുക, എന്നത് പന്തികേടില്ലെന്നും സ്വഹാബത്തും, താബിഉകളും, ശേഷമുള്ള മുഴുവൻ പണ്ഡിതന്മാരും അനുവർത്തിച്ചത് തന്നെയാണെന്നും വ്യക്തമായി!*


           29/03/2020

           സിദ്ധീഖുൽ മിസ്ബാഹ്

           8891 786 787🌀

Monday, April 25, 2022

തസ്ബീഹ് നമസ്ക്കാരം ളുഹ്ഫ് വാദങ്ങൾക്ക് വിരാമം

 തസ്ബീഹ് നമസ്ക്കാരം ളുഹ്ഫ് വാദങ്ങൾക്ക് വിരാമം

തസ്ബീഹ് നിസ്കാരത്തിന്റെ പ്രമാണം.

******************************************


തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് നിരവധി സ്വഹാബിമാരിൽ നിന്ന് ധാരാളം മുഹദ്ദിസുകൾ റിപ്പോർട്ട്‌ ചെയ്യുകയും അത് പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം അബൂദാവൂദ്(റ) സുനനിൽ നിവേദനം ചെയ്ത ഹദീസിങ്ങനെയാണ്.


عن عكرمة عن ابن عباس أن رسول الله صلى الله عليه وسلم  قال  للعباس بن عبد المطلب: يا عباس، يا عماه ألا أعطيك، ألا أمنحك، ألا أحبوك، ألا أفعل بك عشر خصال، إذا أنت فعلت ذلك غفر الله لك ذنبك، أوله وآخره وقديمة وحديثه، وخطأه وعمده، وصغيره وكبيره، وسره وعلانيته، عشر خصال، أن تصلي أربع ركعات، تقرأ في كل ركعة بفاتحة الكتاب وسورة، فإذا فرغت من القراءة في أول ركعة فقل وأنت قائم قلت:  سبحان الله والحمد لله ولا إله إلا الله والله أكبر خمس عشرة مرة، ثم تركع فتقول وأنت راكع عشرا، ثم ترفع رأسك من الركوع فتقولها عشرا، ثم تهوي ساجدا، فتقول وأنت ساجد عشرا، ثم ترفع رأسك من السجود، فتقولها عشرا، ثم تسجد فتقولها عشرا، ثم ترفع رأسك من السجود، فتقولها عشرا فذلك خمس وسبعون في كل ركعة تفعل ذلك في أربع ركعات وإن استطعت أن تصليها في كل يوم مرة فأفعل فإن لم تستطع ففي كل جمعه مرة فإن لم تفعل ففي كل سنة مرة فإن لم تفعل ففي عمرك مرة. (سنن أبي داود: ١١٠٥- سنن الترمذي: ٤٤٤)


ഇബ്നുഅബ്ബാസ്(റ) ൽ നിന്ന് നിവേദനം: അബ്ബാസ്(റ) നോട് നബി(സ) ഇപ്രകാരം പറഞ്ഞു: അബ്ബാസെന്നവരെ! താങ്കൾക്കു ഞാനൊരു സമ്മാനം നൽകുന്നു. അത് താങ്കള് പ്രവർത്തിച്ചാൽ പത്തുവിധം പാപങ്ങൾ അല്ലാഹു അല്ലാഹു താങ്കൾക്കു പൊറുത്തു തരും. അഥവാ ആദ്യത്തേതും അവസാനത്തേതും പുതിയതും പഴയതും പിഴച്ചു ചെയ്തതും  മനപ്പൂർവ്വം ചെയ്തതും ചെറുതും വലുതും രഹസ്യമായതും പരസ്യമായതും. ഇതാണ് പത്തു വിധം പാപങ്ങൾ. നിങ്ങള്‍ നാലു റകഅത്ത്‌ നിസ്കരിക്കുക. ഓരോ റകഅത്തിലും ഫാത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ അതെ നിറുത്തത്തില്‍ തന്നെ 15 തവണ.

سُبْحٰانَاللهِ وَالْحَمْدُ ِللهِ وَلاٰ إِلـٰهَ إِلاَّ اللهُ وَاللهُ أَكْبَرُ

എന്ന ദിക്ര്‍ ചൊല്ലുക 

അനന്തരം റുകൂഇല്‍ പത്ത്‌ പ്രാവശ്യം ഇതേ ദിക്ര്‍ ചൊല്ലുക. ശേഷം റുകൂഇല്‍ നിന്നുയര്‍ന്ന് ഇഅ്ത്തിദാലിലും അതുപോലെ ആദ്യത്തെ സുജൂദിലും ഇടയിലെ ഇരുത്തത്തിലും വീണ്ടും രണ്ടാം സുജൂദിലും പിന്നീട്‌ രണ്ടാം സുജൂദില്‍ നിന്നുയര്‍ന്ന ശേഷം ഇസ്തിറാഹത്തിന്‍റെ ഇരുത്തത്തിലും ഇതേ ദിക്ര്‍ പത്തു പ്രാവശ്യം വീതം ചൊല്ലുക. (ഇസ്ത്‌റാഹത്തിന്‍റെ ഇരുത്തമില്ലാത്ത റകഅത്തില്‍ അത്തഹിയ്യാത്തിന്‍റെ മുമ്പാണ്‌ ദിക്ര്‍ ചൊല്ലേണ്ടത്‌)

ഒരു റകഅത്തില്‍ 75 തവണ . ഇപ്രകാരം ഓരോ റകഅത്തിലും 75 വീതം ചൊല്ലികൊണ്ട്‌ നാലു റക്‍അത്ത്‌ പൂര്‍ത്തിയാക്കുക. നിത്യേന ഒരു തവണ സാധ്യമെങ്കില്‍ നിങ്ങള്‍ ഇത്‌ നിസ്കരിക്കണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതമോ അതിനും സാധ്യമല്ലെങ്കില്‍ മാസത്തിലൊരിക്കലോ അല്ലെങ്കില്‍ വർഷത്തിലൊരിക്കലോ നിസ്കരിക്കുക. ഇതിനൊന്നും സാധ്യമായില്ലെങ്കില്‍ ആയുസിനിടയ്ക്ക്‌ ഒരിക്കലെങ്കിലും നിങ്ങളിത്‌ നിസ്കരിക്കണം.(അബൂദാവൂദ് 1105- തുർമുദി444)


ഈ ഹദീസ് നിർമ്മിതമാണെന്ന് ഇബ്നുൽ ജൗസി പറഞ്ഞതിനെ പണ്ഡിതലോകം ശക്തിയായി വിമർശിച്ചിട്ടുണ്ട്. ഇമാം സുയൂതി(റ) പറയുന്നു:


فأورد هذا الحديث في كتاب الموضوعات وأعله بموسى بن عبد العزيز قال إنه مجهول . قال الحافظ أبو الفضل بن حجر في كتاب الخصال المكفرة للذنوب المقدمة والمؤخرة أساء ابن الجوزي بذكر هذا الحديث في الموضوعات . وقوله إن موسى بن عبد العزيز مجهول لم يصب فيه فإن ابن معين والنسائي وثقاه . وقال في أمالي الأذكار : هذا الحديث أخرجه البخاري في جزء القراءة خلف الإمام وأبو داود وابن ماجه وابن خزيمة في صحيحه والحاكم في مستدركه وصححه البيهقي وغيرهم.


ഈ ഹദീസിനെ നിർമ്മിതമായ ഹദീസുകളിൽ പെടുത്തുന്നതിലൂടെ ഇബ്നുൽ ജൗസി അമിതമായ വീഴ്ച വരുത്തിയിരിക്കുന്നു. മൂസബ്നുഅബ്ദുൽ അസീസ്‌ എന്ന റിപ്പോർട്ടർ  അജ്ഞാതനാണ് എന്നതാണ് അതിനു കാരണമായി അദ്ദേഹം എടുത്തു പറയുന്നത്. "അൽഖിസ്വാലുൽ മുകഫ്ഫിറ ലിദ്ദുനൂബിൽ മുഖദ്ദമ വൽ മുഅഖ്ഖറ" എന്ന ഗ്രന്ഥത്തിൽ ഹാഫിള് അബുൽ ഫളുൽ ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നു: ഈ ഹദീസിനെ നിർമ്മിതമായ ഹദീസുകളുടെ കൂട്ടത്തിൽ എണ്ണുക വഴി   ഇബ്നുൽ ജൗസി മോശമായ കാര്യം ചെയ്തിരിക്കുന്നു. മൂസബ്നുഅബ്ദുൽഅസീസ്‌ എന്ന റിപ്പോർട്ടർ അജ്ഞാതനാണെന്ന പ്രസ്താവനയിൽ അദ്ദേഹം വാസ്തവം കണ്ടെത്തിച്ചിട്ടില്ല. കാരണം ഇബ്നു ഈനും(റ) നസാഈ(റ) യും അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രസ്ഥാപിചിട്ടുണ്ട്. അമാലിൽ അദ്കാർ എന്ന ഗ്രന്ഥത്തിൽ ഇബ്നു ഹജർ(റ) പറയുന്നു: 'അൽഖിറാഅത്തു ഖൽഫൽ ഇമാമി' എന്ന ഗ്രന്ഥത്തിൽ ഇമാം ബുഖാരി(റ) ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. അബീഒ ദാവൂദ്(റ), ഇബ്നു മാജ(റ), എന്നിവരും ഇബ്നു ഖുസൈമ (റ) സ്വഹീഹിലും ഹാകിം(റ) മുസ്തദ്റകിലും  പ്രസ്തുത ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഇമാം ബൈഹഖി(റ) യും മറ്റും അത് പ്രബലമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. (ഔനുൽമഅബൂദ്: 3/247)


ഇബ്നുശാഹിൻ(റ) തർഗീബിൽ പറയുന്നു: 


وقال ابن شاهين في الترغيب سمعت أبا بكر بن أبي داود يقول سمعت أبي يقول أصح حديث في صلاة التسبيح هذا قال وموسى بن عبد العزيز وثقه ابن معين والنسائي وابن حبان وروى عنه خلق وأخرجه البخاري في جزء القراءة هذا الحديث بعينه وأخرج له في الأدب حديثا في سماع الرعد، وببعض هذه الأمور ترتفع الجهالة .(عون المعبود: ٣/٢٤٧)


അബൂദാവൂദ്(റ) ന്റെ മകൻ അബൂബക്ർ(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ട്. എന്റെ പിതാവ് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. "തസ്ബീഹ് നിസ്കാരം സംബന്ധമായി വന്ന ഏറ്റവും പ്രബലമായ ഹദീസ് ഇതാണ്". മൂസബ്നുഅബ്ദുൽ അസീസ്‌ എന്ന റിപ്പോർട്ടർ വിശ്വാസയോഗ്യനാണെന്ന് ഇബ്നുമഈൻ(റ), നസാഈ(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവര് പ്രഖ്യാപിച്ചിട്ടുണ്ട്.അദ്ദേഹത്തിൽ നിന്ന് ധാരാളം പേർ ഹദീസുദ്ദരിച്ചിട്ടുണ്ട്. ഇതേ ഹദീസ് ഇമാം ബുഖാരി(റ) 'അൽഖിറാഅത്തു ഖൽഫൽ ഇമാമി' എന്ന ഗ്രന്ഥത്തിൽ ഉദ്ദരിച്ചിട്ടുണ്ട്. അദബുൽ മുഫ്റദിൽ ഇമാം ബുഖാരി(റ) അദ്ദേഹത്തിൻറെ മറ്റൊരു ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. അദ്ദേഹം അജ്ഞാതനല്ലെന്നു സ്ഥിരപ്പെടാൻ അവയില ചിലത്മാത്രം മതി. (ഔനുൽ മഅബൂദ് 3/247)        


ഇമാം സർകശി (റ) പറയുന്നു:


قال الزركشي : غلط ابن الجوزي بلا شك في جعله من الموضوعات ; لأنه رواه من ثلاثة طرق أحدها : حديث ابن عباس وهو صحيح وليس بضعيف فضلا عن أن يكون موضوعا وغاية ما علله بموسى بن عبد العزيز فقال مجهول وليس كذلك ، فقد روى عنه بشر بن الحكم وابنه عبد الرحمن وإسحاق بن أبي إسرائيل وزيد بن المبارك الصنعاني وغيرهم . وقال فيه ابن معين والنسائي ليس به بأس ولو ثبتت جهالته لم يلزم أن يكون الحديث موضوعا ، ما لم يكن في إسناده من يتهم بالوضع . والطريقان الآخران في كل منهما ضعيف ولا يلزم من ضعفهما أن يكون حديثهما موضوعا انتهى .(عون المعبود: ٢٤٧/٣)


ഈ ഹദീസിനെ മനുഷ്യനിർമ്മിതമായ ഹദീസുകളിൽ എന്നിയത്തിൽ നിസ്സംശയം ഇബ്നുൽ ജൗസി(റ)ക്ക് പിഴവ് സംഭവിച്ചിരിക്കുന്നു. കാരണം മൂന്ന് പരമ്പരകളിലൂടെ പ്രസ്തുത ഹദീസ്  നിവേദനം ചെയ്യപ്പെടുന്നുണ്ട്. ഒന്ന് ഇബ്നുഅബ്ബാസ്(റ)ന്റെ  ഹദീസാണ്. അത് പ്രബലമാണ്. അത് ദുർബ്ബലം പോലുമല്ല. അത് മനുഷ്യ നിർമ്മിതമാകുന്നത് പിന്നെയല്ലേ. മൂസബ്നുഅബ്ദിൽഅസീസ്‌ എന്ന റിപ്പോർട്ടർ അജ്ഞാതനാണെന്ന കാരണം പറഞ്ഞാണ് ഇബ്നുൽ ജൗസി(റ) അത് മൗളൂആണെന്ന് പറയുന്നത്. അത് ശരിയല്ല. കാരണം ബിശ്റുബ്നുൽ ഹകം(റ), അദ്ദേഹത്തിൻറെ മകൻ അബ്ദുറഹ്മാൻ(റ), ഇഷാഖുബ്നുഅബീ ഇസ്റാഈൽ(റ), സൈദുബ്നുൽമുബാറക്(റ) തുടങ്ങിയവർ അദ്ദേഹത്തിൽ നിന്ന് ഹദീസ് റിപ്പോർട്ടർ ചെയ്തിട്ടുണ്ട്. ഇബ്നുമഈനും(റ) നസാഈ(റ) യും അദ്ദേഹത്തിൻറെ ഹദീസ് സ്വീകരിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഇനി അദ്ദേഹം അജ്ഞാതനാണെന്ന് സ്ഥിരപ്പെട്ടാൽ  തന്നെ അതിന്റെ നിവേദക പരമ്പരയിൽ  ഹദീസുകൾ നിർമ്മിക്കുന്നവരാണെന്ന് തെട്ടിദ്ദരിക്കപ്പെടുന്നവർ ഇല്ലാത്തപ്പോൾ ഹട്ടെസ് മനുഷ്യനിർമ്മിതമാണെന്ന് വരുകയില്ല. മറ്റു രണ്ട് പരമ്പരകളിൽ ദുർബ്ബലരുണ്ടെന്നത് ശരിയാണ്. എന്നാൽ അതുകൊണ്ട് ഹദീസ് നിർമ്മിതമാണെന്ന് വരുകയില്ലല്ലോ. (ഔനുൽ മഅബൂദ്: 3/247)

   മുസ്നദുൽ ഫിർദൗസ് എന്ന ഗ്രന്ഥത്തിൽ ദൈലമി(റ) എഴുതുന്നു: 


قال الديلمي في مسند الفردوس : صلاة التسبيح أشهر الصلوات وأصحها إسنادا .(عون المعبود: ٣/٢٤٧)


തസ്ബീഹ് നിസ്കാരം പ്രസിദ്ദവും പ്രബലമായ പരമ്പരയോടുകൂടി സ്ഥിരപ്പെട്ടതുമാണ്. (ഔനുൽ മഅബൂദ് 3/247) 


وروى البيهقي وغيره عن أبي حامد الشرفي قال كنت عند مسلم بن الحجاج ومعنا هذا الحديث فسمعت مسلما يقول لا يروى فيها إسناد أحسن من هذا . (عين المعبود: ٣/٢٤٧)


          അബൂഹാമിദ്(റ) പറയുന്നു: ഞാൻ മുസ്‌ലിമുബ്നുഹജ്ജാജ്(റ) ന്റെ സന്നിധിയിലായിരുന്നപ്പോൾ ഞങ്ങൾ തസ്ബീഹ് നിസ്കാരത്തിന്റെ ഈ ഹദീസ് ചർച്ചക്കെടുത്തു. അപ്പോൾ ഇമാം മുസ്ലിം(റ) ഇപ്രകാരം പറഞ്ഞു: "ഇതിനേക്കാൾ നല്ല പരമ്പരയുള്ള മറ്റൊരു ഹദീസ് തദ്വിഷയകമായി ഉദ്ദരിക്കപ്പെടുന്നില്ല". (ഔനുൽ മഅബൂദ്: 3/247) .


ഇബ്നു അബ്ബാസ്(റ) വിന്റെ ഹദീസ് വിവിധ പരമ്പരകളിലൂടെ നിവേദിതമാണ്. സുനനു അബൂദാവൂദിന്റെ വിശദീകരണ ഗ്രന്ഥമായ ഔനുൽ മഅബൂദിൽ പറയുന്നു: 


ولحديث ابن عباس هذا طرق فتابع موسى بن عبد العزيز عن الحكم بن أبان إبراهيم بن الحكم ، ومن طريقه أخرجه ابن راهويه وابن خزيمة والحاكم وتابع عكرمة عن ابن عباس عطاء وأبو الجوزاء ومجاهد .(عون لمعبود: ٣/٢٤٧)


ഇബ്നു അബ്ബാസ്(റ) ന്റെ ഈ ഹദീസിന് വിവിധ പരമ്പരകളുണ്ട്. ഹകമുബ്നു അബാനിൽ നിന്ന് മൂസബ്നുഅബ്ദിൽ അസീസിന് പുറമേ ഇബ്റാഹീമുബ്നുൽ ഹകമും അതുദ്ദരിച്ചിട്ടുണ്ട്. ഈ പരമ്പരയിലൂടെ ഇബ്നുറാഹവൈഹി(റ) യും ഇബ്നു ഖുസൈമ(റ)യും ഹകിമും(റ) അതുദ്ദരിച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് ഇക് രിമ(റ)ക്ക് പുറമേ അത്വാഉം(റ) അബുൽജൗസാഉം(റ) മുജാഹിദും(റ) അതുദ്ദരിച്ചിട്ടുണ്ട്.(ഔനുൽ മഅബൂദ് 3/247)   


നിരവദി സ്വഹാബിമാരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദിതമാണ്. 


وورد حديث صلاة التسبيح أيضا من حديث العباس بن عبد المطلب وابنه الفضل وأبي رافع وعبد الله بن عمرو وعبد الله بن عمر وعلي بن أبي طالب وجعفر بن أبي طالب وابنه عبد الله وأم سلمة رضي الله عنهم. (عون المعبود: ٣/٢٤٧)


അബ്ബാസുബ്നുഅബ്ദുൽമുത്ത്വലിബ്(റ), ഫള് ലുബ്നുഅബ്ബാസ്(റ), അബൂറാഫിഅ(റ),അബ്ദുല്ലാഹിബ്നു അംറ്(റ), അബ്ദുല്ലാഹിബ്നു ഉമർ(റ),അലിയ്യുബ്നുഅബീത്വാലിബ്‌(റ), ജഅഫറുബ്നു അബീത്ത്വാലിബ് (റ),അബ്ദുല്ലഹിബ്നു ജഅഫർ(റ),ഉമ്മു സലാം(റ), തുടങ്ങിയവരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദനം ചെയ്യപ്പെടുന്നു. ഔനുൽ മഅബൂദ് 3/247)


ഇമാം നവവി(റ) പറയുന്നു:


وأما صلاة التسبيح المعروفة: فسميت بذلك لكثرة التسبيح فيها على خلاف العادة في غيرها، وقد جاء فيها حديث حسن في كتاب الترمذي وغيره، وذكرها المحاملي وصاحب التتمة وغيرهما من أصحابنا، وهي سنة حسنة.(تهذيب الأسماء واللغات: ٤٥٧/٣)


അറിയപ്പെട്ട തസ്ബീഹ് നിസ്കാരത്തിന് പ്രസ്തുത പേർ നല്കപ്പെട്ടത് സാധാരണ നിസ്കാരങ്ങളിൽ പതിവുള്ളതിനേക്കാൾ തസ്ബീഹുകൾ അതുൾ കൊള്ളുന്നതിനാലാണ്. അതുമായി ബന്ധപ്പെട്ട് തുർമുദിയിലും മറ്റും ഹസനായ ഹദീസ് വന്നിട്ടുണ്ട്. നമ്മുടെ അസ്വഹാബിൽപെട്ട മഹാമിലി(റ)യും തത്തിമ്മത്തിന്റെ കർത്താവും മറ്റും അതിനെകുറിച്ച് പരമാര്ശിച്ചിട്ടുണ്ട്. അത് നല്ല സുന്നത്താണ്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 3/457)


   ഇബ്നുസ്സ്വലാഹ് (റ) നെ ഉദ്ദരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:      


وقال ابن الصلاح: إنها سنة، وإن حديثها حسنٌ، وله طرق يعضدُ بعضها بعضًا، فيعمل به سيما في العبادات.(تحفة الأبرار بنكت الأذكار للنووي: للسيوطي:١٧/١)


തസ്ബീഹ് നിസ്കാരം സുന്നത്താണ്. അതിനെ കുറിച്ച് പരമാർശിക്കുന്ന ഹദീസ് ഹസനാണ്. അതിനു ധാരാളം പരമ്പരകളുണ്ട്.ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നതിനാൽ അതനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇബാടത്തുകളിൽ വിശേഷിച്ചും. (തുഹ്ഫത്തുൽ അബ്റാർ ബിനുകതിൽ അദ്കാർ 1/17)


ഇബ്നുഹജർ ഹൈതമി(റ) എഴുതുന്നു:


وحديثها حسن لكثرة طرقه ووهم من زعم وضعه وفيها ثواب لا يتناهى ومن ثم قال بعض المحققين: لا يسمع بعظيم فضلها ويتركها إلا متهاون بالدين والطعن في ندبها بأن فيها تغييراً لنظم الصلاة إنما يأتي على ضعف حديثها فإذا ارتقى إلى درجة الحسن أثبتها وإن كان فيها ذلك.(تحفة المحتاج: ٢٣٩/٢)


തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് ധാരാളം പരമ്പരകളിലൂടെ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതായത്കൊണ്ട് അത് ഹസനാണ്. അത് നിർമ്മിതമാണെന്ന് വാദിക്കുന്നവർ ഊഹനയിൽ അകപ്പെട്ടിരിക്കുന്നു. അറ്റമില്ലാത്ത പ്രതിഫലം അതിനുണ്ട്. അക്കാരണത്താൽ മുഹഖ്ഖിഖീങ്ങളിൽ ചിലര് ഇപ്രകാരം പ്രസ്തപികുകയുണ്ടായി. "തസ്ബീഹ് നിസ്കാരത്തിന്റെ ശ്രേഷ്ടത മനസ്സിലാക്കിയ ശേഷം മതത്തെ നിസ്സാരമായി കാണുന്നവരല്ലാതെ അത് ഉപേക്ഷിക്കുന്നതല്ല". നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തൽ ഉള്ളതിനാൽ അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നു പറഞ്ഞ് അതിനെ വിമര്ശിക്കുന്നത് അതിന്റെ ഹദീസ് ദുർബ്ബലമാണെന്ന വീക്ഷണ പ്രകാരം മാത്രമേ ശരിയാകൂ. പ്രസ്തുത ഹദീസ് ഹസനിന്റെ സ്ഥാനത്തുയരുമ്പോൾ നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തലുണ്ടെങ്കിലും അത് സുന്നത്താണെന്ന് സ്ഥിരപ്പെടുന്നതാണ്.(തുഹ്ഫ 2/239)

  ഇമാം റംലി (റ) പറയുന്നു:


قال ابن الصلاح : وحديثها حسن ، وكذا قال النووي في التهذيب : وهو المعتمد ، وإن جرى في المجموع والتحقيق على ضعف حديثها وأن في ندبها نظرا (نهاية المحتاج: ٣٥٢/٥)


തസ്ബീഹ് നിസ്കാരത്തിന്റെ ഹദീസ് ഹസനാണെന്ന് ഇബ്നുസ്സ്വലാഹ്(റ) പ്രസ്താവിച്ചിരിക്കുന്നു. ഇമാം നവവി(റ) തഹ്ദീബിലും ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. മജ്മൂഇലും തഹ്ഖീഖിലും അതിന്റെ ഹദീസ് ദുർബ്ബലമാണെന്നും അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നും ഇമാം നവവി(റ) പ്രസ്ഥാപിചിട്ടുണ്ടെങ്കിലും അവലംബ യോഗ്യമായ വീക്ഷണം ഹദീസ് ഹസനാണെന്നതാണ്. (നിഹായത്തുൽ മുഹ്താജ് 5/352)

       ചുരുക്കത്തിൽ നിരവധി പരമ്പരകളിലൂടെ നിരവധി സ്വഹാബിമാരിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന ഒരു സുന്നത്താണ് തസ്ബീഹ് നിസ്കാരം. അതിന്റെ ഹദീസ് നിർമ്മിതമാണെന്ന ഇബ്നുൽ ജൗസി(റ) യുടെ വാദത്തെ പണ്ഡിതലോകം  ശക്തിയായി വിമർശിച്ചിട്ടുണ്ട്

Tuesday, April 19, 2022

പള്ളിപ്പുറം .നടക്കാതെ_പോയ_കുതന്ത്രം

 🌟🌟🌟🌟🌟 


✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 


*നടക്കാതെ_പോയ_കുതന്ത്രം !* 


നല്ലവരായ അല്ലാഹുവിന്റെ ഇഷ്ടക്കാരോടു കൂടെ ചേർക്കണേ, അവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ... എന്നിങ്ങനെ ദുആ ചെയ്യാൻ നമ്മോട് കൽപിക്കുന്നുണ്ട്. മഹാന്മാരുടെ ഓരം ചേരാനും അവരുമായി ബന്ധമുണ്ടാകാനും ആഗ്രഹിക്കണം. ഇത് നല്ല വിശ്വാസിയുടെ ലക്ഷണമാണ്. ഇങ്ങനെ മഹത്തുക്കളോട് 'കണക്ഷൻ' ഉള്ളതിനെല്ലാം അല്ലാഹു ബറകത് ചെയ്ത് കൊടുക്കും. 


പറഞ്ഞു വരുന്നത് എന്റെ നാടായ പള്ളിപ്പുറത്തെക്കുറിച്ചാണ്. #ഖുതുബുസ്സമാൻ_മമ്പുറം_തങ്ങളുടെ (റ) നേതൃത്വത്തിൽ നിർമ്മിച്ചതാണ് ഇവിടുത്തെ പഴയ ജുമുഅത് പള്ളി. പിന്നെ, #അമ്പംകുന്ന്_ബീരാൻ_ഔലിയ_ഉപ്പാപ്പ (ഖു:സി) ഇന്നാട്ടിൽ വന്നതും തുലോം വരുന്ന നേർച്ച ഭക്ഷണം ആയിരക്കണക്കിന് ആളുകൾക്ക് വിതരണം ചെയ്യാൻ വേണ്ട പരിഹാരമുണ്ടാക്കിയതും മുമ്പ് എഴുതിയതാണല്ലോ. അതുപോലെ #ആലുവായി_അബൂബക്ർ_മുസ്‌ലിയാരുടെ (ഖു:സി) പാദസ്പർശനവും ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. 


നാട്ടിലെ പൗര പ്രമുഖനായ ഒരാൾക്ക് 'കൗളരസ്' (ഇന്നത്തെ കാൻസറിന് സമാനമായ അസുഖമാണത് ) പിടിപെട്ടപ്പോൾ മഹാനരെ കൊണ്ടുവരികയും അതിന് ശമനമുണ്ടാക്കുകയും ചെയ്തതാണ്. അസഹ്യമായ വേദനയാണ് ഈ അസുഖത്തിന്. ഇത് സഹിക്കവയ്യാതെയാണ് മഹാനരെ കൊണ്ടുവരുന്നത്. അങ്ങനെ 'ചായ' ആവശ്യപ്പെടുകയും അതിൽ നിന്ന് ഓർ കുടിച്ച ബാക്കി ആ വ്യക്തിക്ക് കുടിപ്പിക്കുകയുമാണുണ്ടായത്.

"ഇനി വേദന ഉണ്ടാവൂലാ..." എന്നൊരു വാക്കും. അതിന് ശേഷം മരണം വരെ അദ്ദേഹത്തിന് ആ വേദനയുണ്ടായിട്ടില്ല. ഇതിന് ദൃക്സാക്ഷിയായ അദ്ദേഹത്തിന്റെ ഭാര്യ എന്റെ അയൽപക്കത്തായിരുന്നു താമസിച്ചിരുന്നത്. ആ പ്രായമായ ഉമ്മ ഇത് എന്നോട് വിശദീകരിച്ചപ്പോൾ പറയാണ്: 


"മൂപ്പരാ ചായ കൊടുത്തതീ പിന്നെ ന്റെ ഭർത്താവിന്റെ മേനിയിൽ ഒരീച്ച ഇര്ന്നാല്ള്ളെ വേദന പോലും ഉണ്ടായിട്ടില്ല...

ഇതൊക്കെ ന്റെ അനുഭവാ കുട്ട്യേ...

ഇപ്പം ചെലർക്ക് ഇതീലൊന്നും വിശ്വാസമില്ലാതായ്ക്ക്ണ്..." 


അണ്ടിക്കാടൻ അഹ്‌മദ് കുട്ടി ഹാജി പോലെയുള്ള പലരിൽ നിന്നും ഈ സംഭവം ഞാൻ കേട്ടിട്ടുണ്ട്. പള്ളിപ്പുറം പള്ളിയിൽ ദർസ് നടത്തിയിരുന്ന #ഏലംകുളം_മൂസ_മുസ്‌ലിയാർ അന്ന് ഏവർക്കും നല്ലൊരു ആശാ കേന്ദ്രമായിരുന്നു. മഹാനർ മന്ത്രിച്ച വെള്ളത്തിന്റെ ഫലം ഇന്നും പ്രസിദ്ധമാണ്. അവരെക്കുറിച്ച് ഒരു കുറിപ്പ് തന്നെ എഴുതാനുദ്ദേശിക്കുന്നുണ്ട്. إن شاء الله. 


വഹാബികൾക്കെതിരെ توضيح العقيدة എന്ന ഗ്രന്ഥം രചിച്ച #കൊളപ്പറമ്പ്_മുഹ്‌യുദ്ധീൻ_മുസ്‌ലിയാർ പള്ളിപ്പുറത്തുകാരുടെ എല്ലാമെല്ലാമായിരുന്നു. സർവ്വാംഗീകാരമുള്ള ഖാളിയും ഖത്തീബും അങ്ങനെ എല്ലാം.

ഇങ്ങനെ നിരവധി മഹാന്മാരായ ഉലമാഇന്റെയും ഔലിയാഇന്റെയും തണൽ ഏറ്റുവാങ്ങിയ പ്രദേശമാണ് പള്ളിപ്പുറം. ഒന്നുരണ്ട് പേരെ പരാമർശിച്ചെന്ന് മാത്രം. ബാക്കി പിന്നീടൊരിക്കലാവാം. إن شاء الله അവിടെ നടക്കാതെ പോയ ഒരു കുതന്ത്രത്തെക്കുറിച്ചാണ് ഇന്ന് വിവരിക്കുന്നത്. നമുക്ക് ചരിത്രം തുടങ്ങാം: 


ഇസ്സുദ്ദീൻ 'മുസ്‌ലിയാർ' എന്ന വ്യക്തി പള്ളിപ്പുറം മഹല്ലിൽ ദർസ് നടത്താനെന്ന പേരിൽ വന്നു. രണ്ട് വർഷമേ അവിടെ നിലനിൽപുണ്ടായുള്ളൂ (ടിയാനെ കുറിച്ച് 'മുസ്‌ലിയാർ' എന്ന് പറയാനൊക്കില്ല. ശേഷം പറയാം). വാചാലതയും മറ്റ് ആകർഷണീയ സ്വഭാവങ്ങളും കാരണം ജനങ്ങളെ അദ്ദേഹം തന്റെ വലയത്തിലാക്കി. എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ തന്നെ അവിടെ രൂപപ്പെട്ടു. അത് കൊണ്ട് തന്നെ പള്ളിയുടെ മുൻവശത്തുണ്ടായിരുന്ന വലിയൊരു കിടങ്ങ് മണ്ണിട്ട് നികത്താൻ ജുമുഅക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ  " പള്ളിക്ക് മുമ്പിലുള്ള ഈ നരകക്കുണ്ട് നമുക്കൊന്ന് മാറ്റണമല്ലോ ..." എന്ന വാക്ക് മതിയായിരുന്നു. ആവേശപൂർവ്വം ജനങ്ങൾ അത് ഏറ്റെടുക്കുകയും ഒന്നര ദിവസം കൊണ്ട് പണി പൂർത്തിയാക്കുകയും ചെയ്തു. 


ഇങ്ങനെ താനെന്ത് പറഞ്ഞാലും ഇവിടെ അത് നടക്കുമെന്നായപ്പോൾ തന്റെ മനസ്സിലുള്ള ആഗ്രഹങ്ങൾ ഓരോന്നായി പുറത്ത് ചാടാൻ തുടങ്ങി. ഒരു കോളേജ് തുടങ്ങാനായിരുന്നു ആദ്യ പ്ലാൻ. അത് ജനങ്ങളോട് പറഞ്ഞപ്പോൾ 'കുഞ്ഞാലൻ ഹാജി' - എന്ന വ്യക്തി അതിനുള്ള സ്ഥലം വഖ്ഫ് ചെയ്യുകയും ബിൽഡിങ്ങ് നിർമ്മാണത്തിന് 'വെലങ്ങപ്പുറത്ത് കുഞ്ഞിസൂപ്പി ഹാജി' മുന്നോട്ടു വരികയും ചെയ്തു. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട കൂടിച്ചേരലുകളും മറ്റ് ഒരുക്കങ്ങളും നടക്കുന്നതിനിടയിൽ നമ്മുടെ 'മുസ്‌ലിയാർ' പള്ളിയുടെ മുകൾ നിലയിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിൽ പങ്കെടുക്കാനായി നാട്ടിലെ 'കുഞ്ഞുമുട്ടി മൊല്ലാക്ക' കോണി കയറി വരുമ്പോഴുണ്ട് ടിയാൻ അവിടെയുള്ളവരെക്കൊണ്ടെല്ലാം ശഹാദത് കലിമ: ചൊല്ലിപ്പിക്കുന്നു ! ഇതെന്താ ഇങ്ങനെ ഒരു കലിമ: ചെല്ലാൻ ? ഇവരെല്ലാം ഇതുവരെ ദീനിന്റെ പുറത്തായിരുന്നോ ? 'കുഞ്ഞുമുട്ടി മൊല്ലാക്ക' ഇത് അവിടെ വെച്ച് ചോദ്യം ചെയ്തു. വാപ്പയും ഉമ്മയും വിശ്വാസികളായതുകൊണ്ട് മുസ്‌ലിമായി  ജനിച്ച ഞങ്ങൾക്ക് ഇനി നിന്റെ വകയായി ഒരു കലിമ: ചൊല്ലിത്തരേണ്ടതില്ലെന്നും അതേറ്റ് ചൊല്ലാൻ തൽക്കാലം ഇപ്പോൾ സൗകര്യമില്ലെന്നും പറഞ്ഞ് അദ്ദേഹം അവിടുന്ന് ഇറങ്ങി പോന്നു. ജന്മനാൽ ആരും മുസ്‌ലിമാവില്ലെന്ന 'ജമാഅതെ ഇസ്‌ലാമി' - യുടെ ആശയമായിരുന്നു അയാൾ നടപ്പിലാക്കാൻ ശ്രമിച്ചത്. 


ഈ വിവരം 'കുഞ്ഞുമുട്ടി മൊല്ലാക്ക' തന്നെ നേരിട്ട് അന്നത്തെ ഖാളിയും ഖത്തീബുമായിരുന്ന #കൊളപ്പറമ്പ്_മുഹ്‌യുദ്ധീൻ_മുസ്‌ലിയാരുടെ അടുത്ത് ചെന്ന് പറഞ്ഞു:

"ഇവന്റെ പോക്ക് ശരിയല്ല. ഇനിയും ഇവനെ വെച്ച് തീണ്ടിയാൽ നമ്മുടെ നാട്ടിൽ ബിദ്അത് വരുമെന്ന് ആശങ്കയുണ്ട് ... " . അങ്ങനെ തൊട്ടടുത്ത ദിവസം തന്നെ ഇരുവരും അന്നത്തെ കമ്മിറ്റി പ്രസിഡണ്ടായിരുന്ന അയമുകാക്കയും ( ഇന്നത്തെ പ്രസിഡന്റ് മാനുഹാജിയുടെ വല്യുപ്പ ) ചേർന്ന് 'മുസ്‌ലിയാർ' സാഹിബിനെ പിരിച്ചു വിട്ടു. അയമുകാക്ക തന്റെ കയ്യിലുണ്ടായിരുന്ന വടി അയാൾക്ക് നേരെ ചൂണ്ടിയിട്ട് രോഷാകുലനായി പറഞ്ഞത്രെ: 


" ഇത് മമ്പുറം തങ്ങളുപ്പാപ്പ കുറ്റിയടിച്ച് ഉണ്ടാക്കിയ പളളിയാണ്.. ഇവിടെ നിന്റെ ആശയങ്ങളൊന്നും നടക്കില്ല.. അത് കൊണ്ട് ഇവിടുന്ന് ഈ നിമിഷം തന്നെ പെട്ടിയുമെടുത്ത് ഇറങ്ങിക്കോ...." 


അവിടുന്ന് അദ്ദേഹം കാസർഗോഡ് ചെല്ലുകയും അവിടെ തന്റെ ഇംഗിതത്തിനനുസരിച്ച് കോളേജ് നിർമ്മിക്കുകയും ചെയ്തു. അതാണ് കാസർഗോഡ് ജില്ലയിലെ ജമാഅതെ ഇസ്‌ലാമിയുടെ 'ആലിയ:' കോളേജ് . അതായത്, മുഹ്‌യുദ്ദീൻ മുസലിയാരും കുഞ്ഞുമുട്ടി മൊല്ലാക്കയും അയമുകാക്കയും ചേർന്ന് അന്ന് അയാളെ ഇറക്കിവിടാൻ ധീരത കാണിച്ചില്ലായിരുന്നുവെങ്കിൽ പള്ളിപ്പുറത്ത് ഉയർന്ന് വരേണ്ട കോളേജ് ...! ജമാഅതുകാരുടെ മുടന്തൻ ആശയങ്ങളുടെ ഒരു സിറ്റിയായി പള്ളിപ്പുറം മാറിയേനെ... അത് ഒഴിവായത് മഹാന്മാരുടെ ബറകത് കാരണം റബ്ബിന്റെ കാവൽ കൊണ്ടാണ്.

അതിന് പകരം ആ സ്ഥലത്താണ് ഇന്ന് കാണുന്ന മദ്റസ: കെട്ടിടം നിർമിച്ചത്.

ഇദ്ദേഹം പള്ളിപ്പുറത്ത് 'മുസ്‌ലിയാർ' ചമയലോടുകൂടെ കേരളത്തിന്റെ തെക്കൻ ഭാഗത്ത് ബിദ്അതിന്റെ പ്രവർത്തനങ്ങളിൽ രംഗത്തുണ്ടായിരുന്നത് പിന്നീടാണ് അറിഞ്ഞത്. പള്ളിപ്പുറം വിട്ടതിന് - അല്ല, ഇവിടുന്ന് ഇറക്കിവിട്ടതിന് - ശേഷം സുന്നി ഉലമാഇനെതിരെ പരസ്യമായി തന്നെ സ്റ്റേജുകളിൽ 'ഇസ്സുദ്ദീൻ മൗലവി' എന്ന പേരിൽ പ്രത്യക്ഷപ്പെടുക തന്നെ ചെയ്തു. 


ബിദ്അതിനെ തൊട്ട് നമ്മെയും നമ്മുടെ കുടുംബത്തെയും മറ്റ് ഇഷ്ടക്കാരെയും പടച്ച റബ്ബ് സംരക്ഷിക്കട്ടെ. നമ്മുടെ നാടിനെ അഹ്‌ലുസ്സുന്ന:യുടെ വേരോട്ടമുള്ള ഇടമാക്കട്ടെ . ആമീൻ. 


( തയ്യാറാക്കിയത് : അഹ്‌മദ് ഉനൈസ് അഹ്സനി വെങ്കുളം)

💫

Monday, April 18, 2022

പ്രാർഥന ബദ്ങ്ങരളോടോ

 അല്ലാഹുവിനെ മാത്രമെ ആരാധിക്കാൻ പാടുള്ളു എന്ന ആദർശ സംരക്ഷണത്തിന് വേണ്ടിയാണ് ബദർ നടന്നത്. ബദ്രീങ്ങളെ ആരാധിക്കണ മെന്ന് മുസ്ലിമീങ്ങൾ പറയാറില്ല.

ബദ്രീങ്ങളെ കൊണ്ട് തവസ്സുലാക്കലും ഇസ്തിഗാസ ചെയ്യലും അവർക്കുള്ള ആരാധനയല്ല . അത് അവർക്കുള്ള പ്രാർഥനയും ആരാധനയുമാണന്ന് ആദ്യമായി പറഞ്ഞത്  ഇബ്നു തൈമിയ്യയും ഒഹാബികളുമാണ്.

അതിന് പ്രമാണത്തിന്റെ പിൻബലമില്ല. തെളിവില്ലാതെ മുസ്ലിമീങ്ങളെ ശിർക്കാരോപിക്കൽ ബദ് രീങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ നന്ദി കേടാണ് .


വഴി വിളക്ക് - 10 46

CM MEADIA


നബിദിനം മീലാദ്

നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ജനിച്ചത് റബീഉൽ അവ്വൽ12 തിങ്കളാഴ്ചയാണ്











 നബി  സ്വ സ്വന്തത്തിന് േവേണ്ടി അഖീഖ അറുത്തതു







മൗലിദ് നടത്തൽ പുണ്യമാണ്















Sunday, April 17, 2022

ബദ്ര്‍ ദിനം: പ്രമാണങ്ങളിൽ

 *ذكرى غزوة بـدر الكـبـرى-[يوم الفرقان يوم الـتـقـى الجمعان]* 

====

*ബദ്ര്‍ ദിനം:-*

=========

ബദ്ര്‍ യുദ്ധം നടന്നത് റമളാന്‍ പതിനേഴിനാണ്, സത്യവും അസത്യവും വേര്‍തിരിഞ്ഞ, വ്യക്തമാക്കപ്പെട്ട ദിനമാണത്. ബദ്,ര്‍ യുദ്ധത്തി ന്റെ കാരണങ്ങളും പാശ്ചാത്തല ചരിത്രങ്ങളും വിശാലമായി അവതരിപ്പിക്കേണ്ടതാണ്. അന്നേദിനം വിശുദ്ദ ഇസ്,ലാമില്‍ പവിത്ര മാക്കപ്പെട്ട ദിനമാണത്.. ആ ബദ്ര്‍ സ്മരണ ലോകമുസ്,ലിംകള്‍ എക്കാലത്തും നിരാക്ഷേപം നടത്തി ക്കൊണ്ടിരിക്കുകയും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ബദ്,രീങ്ങളുടെ പ്രകീര്‍ത്തനങ്ങള്‍ പാടുകയും പറയുകയും ചെയ്യുന്നു, ആ മഹത്തുക്കളുടെ പേരില്‍ ഭക്ഷണം ദാനം ചെയ്തു കൊണ്ടിരിക്കുന്നു, ഖേദകരമെന്നുപറയട്ടെ ഇപ്പോള്‍ചിലയാളുകള്‍ മുസ്,ലിംകള്‍ അനുവര്‍ത്തിച്ചു വരുന്ന ബദ്,രീങ്ങ ളേയും മറ്റു ശുഹദാക്കളേയും മഹത്തുക്കളേയും സ്മരിക്കുന്നതും അവരുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതും ബിദ്അത്തും പുത്തനാ ചാരവുമാണെന്ന് വാദിച്ചു കൊണ്ട് സാധാരണക്കാരെ ആശയകുഴപ്പത്തിലാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതോ ടൊപ്പം വിമര്‍ശിക്കുന്നവര്‍ തന്നെ അവരുടെ പ്രസ്ഥാന നേതാക്കളുടെ മദ്ഹുകളും അനുസ്മരണങ്ങളും അവരുടെ മാസികകളില് ഗദ്യമായും പദ്യമായും ലേഖനങ്ങളായും പ്രസിദ്ധീകരിക്കുകയും സ്റ്റേജുകളില്‍ അനുസ്മരണ പ്രഭാഷണങ്ങളും പരിപാടികളും സംഘ ടിപ്പിക്കുകയും ചെയ്യുന്നു എന്ന വിരോധാഭാസവും നാം കണ്ടു കൊണ്ടിരിക്കുന്നു. ഇങ്ങിനെ മുസ്,ലിംകള്‍ ചെയ്യുന്ന എല്ലാ സല്‍കര്‍ മ്മങ്ങള്‍ക്കും അള്ള് വെക്കുന്ന ഒഹാബീ പ്രസ്ഥാനക്കാരും മറ്റും ബദ്ര്‍ ദിന സ്മരണയും മറ്റു മഹത്തുക്കളെ സ്മരിക്കുന്ന പരിപാ ടികളും വലിയ പാതകമായി ചിത്രീകരിക്കുകയും അതുവഴി സാധാരണക്കാരെ തെറ്റുദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കു കയാണ്. എന്നാല്‍ ബദ്ര്‍ദിനം അനുസ്മരിക്കേണ്ടതുണ്ടോ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ബദ്ര്‍ദിനം ലോകമുസ്,ലിംകള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു എന്ന സത്യം ബുദ്ധിയുള്ള ആരും സമ്മതിക്കുന്ന വസ്തുതയാണ്. എങ്കില്‍ അല്ലാഹു അവന്റെ വിശു ദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കുന്നത് കാണുക, അല്ലാഹു പറയുന്നു: 

وذكّرهم بأيام الله إنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ (سورة إبراهيم-الآية:5)

അല്ലാഹു പറയുന്നു: അവരോട് അല്ലാഹുവിന്റെ "അയ്യാമു" കളെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊടുക്കുക. നിശ്ചയം അങ്ങി നെ ചെയ്യുന്നതില്‍  അധികമായി ക്ഷമകൈകൊള്ളുന്നവരും അധികമായി നന്ദിചെയ്യുന്നവരുമായ മുഴുവന്‍ ആളുകള്‍ക്കും ദൃഷ്ടാന്തമുണ്ട്. (സൂറ:ഇബ്,റാഹീം-സൂക്തം:5). ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് കാണുക:

عن ابن عباس عن أبي بن كعب عن النبيّ صلى الله عليه وسلم: في قوله يبارك وتعالى: [وذكّرهم بأيّام الله] قال: بنعم الله تبارك وتعالى. (تفسير ابن كثير:4/478)

സ്വഹാബീ വര്യന്മാരായ മഹാനായ റഈസുല്‍ മുഫസ്സിരീന്‍ ഇബ്നു അബ്ബാസ്(റ)വും മഹാനായ ഉബയ്യുബ്നു കഅ്‌ബ് (റ)വും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: "അവരോട് അങ്ങ് അല്ലാഹുവിന്റെ ദിനങ്ങളെ പറ്റി പറഞ്ഞു കൊടുക്കണം" അതായത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ പറ്റി അവരെ ഓര്‍മ്മിപ്പിക്കണം". ഇബ്നുകസീര്‍ തന്റെ(തഫ്സീറുല്‍ ഖുര്‍ആനില്‍അളീം:4/478)ല്‍ വ്യാഖ്യാനിച്ചതായി കാണാം. ഈ ആയത്തില്‍ പറഞ്ഞ അനുഗ്രഹം ഏതാ ണെന്നു കൂടി മുഫസ്സിറുകള്‍ പഠിപ്പിച്ചിട്ടുണ്ട് അതവാ മഹാനായ മൂസാനബി(അ)നെ തന്റെ ശത്രുവായ ഫിര്‍ഔനില്‍ നിന്നും പരിവാരങ്ങളില്‍നിന്നും രക്ഷപ്പെടുത്തുകയും, നൈല്‍ നദിയെ രണ്ടായി പിളര്‍ത്തി രക്ഷപ്പെടുകയും ചെയ്തതു പോലുള്ള അല്ലാഹു മൂസാ നബി(അ)ന്നും അനുയായികള്‍ക്കും ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ സ്മരിക്കാനാണ് അല്ലാഹു കല്പിക്കുന്നത്. ഇക്കാര്യം വളരെ വ്യക്തമായി ഹാഫിള് ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍ വ്യാഖ്യാനിച്ചതാ യി കാണാം. ഇബ്നു കസീറിന്റെ തഫ്സീര്‍ ഏറ്റവും പ്രാമാണിക തഫ്സീറാണെന്ന് ഒഹാബീ പ്രസ്ഥാനത്തിന്റെ ആശയ പ്രചരണ രംഗത്തെ ശക്തിദുര്‍ഘമായി ഒഹാബികള്‍തന്നെ പരിചയപ്പെടുത്തിയ ഔദ്യോഗിക മുഖപത്രമായ (അല്‍മനാര്‍-2000,ജൂലായ്-ലക്ക)ത്തിലും, മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന്ന് മുമ്പ് അവരുടെ പ്രസിദ്ധീകരണ വിഭാഗമായ "യുവത" പുറത്തിറക്കിയ (ഖുര്‍ആന്റെ വെളിച്ചം) എന്ന ബുക്കിന്റെ (പേജ്/10,ലും, 44.ലും) പറഞ്ഞതായി കാണാവുന്നതുമാണ്. ഈ ആയത്ത് ഇബ്നുകസീര്‍ വ്യാഖ്യാനിച്ചതു പോലെ ഹിജ്റ:502.ല്‍ വഫാത്തായ ഇമാം ഖത്വീബുത്തിബ്,രീസി(റ) തന്റെ (അല്‍മുലഖ്ഖസ്വു മിന്‍ ഇഅറാബില്‍ ഖുര്‍ആന്‍:പേജ്/94)ലും, ഹിജ്റ:310.ല്‍ വഫാത്തായ ഇമാം ഇബ്നുജരീര്‍ അത്ത്വബ്രി(റ) തന്റെ (തഫ്സീര്‍:13/594,595)ലും, ഹിജ്റ:671.ല്‍ വഫാത്തായ ഇമാം ഖുര്‍ത്വുബി(റ)തന്റെ (അല്‍ജാമിഉ ലിഅഹ്ക്കാമില്‍ ഖുര്‍ആന്‍:12/106)ലും, ഹിജ്റ:516.ല്‍ വഫാത്തായ മുഹ്,യിസ്സുന്ന ഇമാം ബഗ്വവി(റ) തന്റെ തഫ്സീറായ (മആലിമുത്തന്‍സീ ല്‍:4/335)ലും, എത്രത്തൊളം 1956.ല്‍ മരണപ്പെട്ട സൗദിയിലെ സലഫീ നേതാവായിരുന്ന "നാസിറുസ്സഅദി" വരെ തന്റെ (തഫ്സീര്‍:പേജ്/418)ലും വ്യഖ്യാനിച്ചതായി കാണാം.

മഹാനായ ഇമാം അഹ്മദു ബ്നു ഹമ്പല്‍(റ) തന്റെ മുസ്നദില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

روى عبد الله ابن أحمد بن حنبل عن ابن عباس، عن أبي بن كعب، عن النبي صلى الله عليه وسلم في قوله تبارك وتعالى ‏{‏وذكّرهم بأيام الله‏}‏ قال بنعم الله تبارك وتعالى . (مسند الإمام أحمد:رقم الحديث-20207)

മഹാനായ ഇബ്നുഅബ്ബസ്(റ) ഉബയ്യുബ്നു കഅബ്(റ) എന്നിവരും നബി(സ്വ)യില്‍ നിന്നും സൂറ:ഇബ്റാഹീമിലെ അഞ്ചാം സൂക്തത്തില്‍ പറഞ്ഞത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ സ്മരിക്കണം" എന്നാണു പഠിപ്പിച്ചിട്ടുള്ളത്. (മുസ്നദുല്‍ ഇമാം അഹ്മദ്:ഹദീസ് നമ്പര്‍:20207)ല്‍ കാണാവുന്നതാണ്. എന്നാല്‍ അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങ ളില്‍ വളരെ പ്രധാനപ്പെട്ടതും നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും ഓര്‍മ്മിപ്പിക്കേണ്ടതുമായ മഹത്തായ അനുഗ്രഹമാ ണു സത്യം ജയിച്ചടക്കുകയും അസത്യം തകര്‍ന്നടിയുകയും ചെയ്ത ബദ്ര്‍ ദിനം, അല്ലാഹു തന്നെ ആ ബദ്റിന്റെ മഹത്വ വും ബദ്റില്‍ പങ്കെടുത്ത സ്വഹാബത്തിന്റെ മഹത്വവും വിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിച്ചതായി കാണാം, മാത്രമല്ല ആ ബദ്റ് ദിനത്തെ അല്ലാഹു ഖുര്‍ആനില്‍ വിശേഷിപ്പിച്ചതു തന്നെ "യൗമുല്‍ഫുര്‍ഖാന്‍" (സത്യവും അസത്യവും വേര്‍തിരിഞ്ഞ ദിനം) എന്നാണ്. ആ ദിവസം ഒരു മുസ്,ലിമിനെ സംബന്ധിച്ചിടത്തോളം വിസ്മരിക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് ലോകത്തുള്ള സത്യവിശ്വാസികള്‍ ബദ്റ് സമരണ പുതുക്കുകയും ബദ്റില്‍ പങ്കെടുത്ത മഹാന്മാരായ സ്വാഹാബാക്കളേ യും നബി(സ്വ)യേയും പ്രകീര്‍ത്തിക്കുകയും അന്നേ ദിനം ഭക്ഷണം ഉണ്ടാക്കി ദാനം ചെയ്യുകയും ചെയ്യുന്നത്. ഈ പ്രവര്‍ത്തിക്ക് സ്വഹാബത്തിന്റെയും നബി(സ്വ)യുടെ തന്നെയും പ്രവര്‍ത്തിയില്‍ നമുക്ക് രേഖയുണ്ട്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

حَدَّثَنَا مُسَدَّدٌ حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ حَدَّثَنَا خَالِدُ بْنُ ذَكْوَانَ قَالَ قَالَتِ الرُّبَيِّعُ بِنْتُ مُعَوِّذٍ ابْنِ عَفْرَاءَ. جَاءَ النَّبِىُّ صلى الله عليه وسلم: فَدَخَلَ حِينَ بُنِىَ عَلَىَّ ، فَجَلَسَ عَلَى فِرَاشِى كَمَجْلِسِكَ مِنِّى، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِى يَوْمَ بَدْرٍ ، إِذْ قَالَتْ إِحْدَاهُنَّ وَفِينَا نَبِىٌّ يَعْلَمُ مَا فِى غَدٍ. فَقَالَ: دَعِى هَذِهِ، وَقُولِى بِالَّذِى كُنْتِ تَقُولِينَ. (صحيح البخاري: رقم الحديث: 5147)و(4001)

റുബയ്യിഉ ബിന്‍,ത്ത് മുഅവ്വിദുബ്നുല്‍ അഫ്റാഅ്‌(റ)പറയുന്നു: എന്റെ കല്ല്യാണ ദിവസം നബി(സ്വ) എന്റെ വീട്ടിലേ ക്കു വന്നു, ആ സമയത്ത് ചെറിയ പെണ്‍കുട്ടികള്‍ ദഫ് മുട്ടി ക്കൊണ്ട് എന്റെ പിതാക്കളില്‍ നിന്ന് ബദ്റ് യുദ്ധത്തില്‍ ശഹീദായവരെ പ്രകീര്‍ത്തിച്ചു പാട്ടു പാടുകയായിരുന്നു, മഹാനായ നബി(സ്വ) സദസ്സിലേക്ക് കടന്നുവന്നപ്പോള്‍ ആ കൂട്ട ത്തില്‍ ഒരു കുട്ടി (وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ) (ഞങ്ങളില്‍ ഒരു നബിയുണ്ട്, ആ നബി നാളെ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയു ന്നവരാണ്) എന്ന അര്‍ത്ഥം വരുന്ന പാട്ടുപാടുകയും ചെയ്തു, ആ സമയത്ത് നബി(സ്വ) പറഞ്ഞു നിങ്ങള്‍ എന്നെ കുറിച്ച് പാടുന്നത് നിര്‍ത്തി നിങ്ങള്‍ ഇതുവരെ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ തുടര്‍ന്നോളൂ, (സ്വഹീഹുല്‍ ബുഖാരി:ഹദീസ് നമ്പര്‍:5147). ഈ ഹദീസ് വ്യാഖ്യാനിച്ചു ശൈഖുല്‍ ഇസ്,ലാം ഇമാം സകരി യ്യല്‍ അന്‍സ്വാരി(റ) പറയുന്നു:

)كُنْتِ تَقُولِينَ) أَيْ مِنَ الْـمَدْحِ وَالثَّنَاءِ الْمُتَعَلِّقِينَ بِالْمَغَازِي وَالشَّجَاعَةِ وَنَحْوِهِمَا. (تُحْفَةُ الْبَارِي بِشَرَحِ صَحِيحِ الْبُخَارِي :5/341) لِشَيْخِ الْإِسْلاَمْ زَكَرِيَّا الْأَنْصَارِيِّ رَحِمَهُ الله – ت:926هــ

ഈ ഹദീസില്‍ നിങ്ങള്‍ ബദ്,രീങ്ങളെ കുറിച്ച് പറഞ്ഞിരുന്നത് തന്നെ പറഞ്ഞോളൂ എന്ന് പറഞ്ഞതു കൊണ്ട് ഉദ്ധേശം ബദ്,രീങ്ങളുടെ മദ്ഹും അവരെ വാഴ്ത്തിപ്പറയലും അവരുടെ ധീരതയെ കുറിച്ച് പറയലും ബദ്ര്‍ യുദ്ധത്തിന്റെ ചരിത്രം അവതരിപ്പിക്കലുമൊക്കെയാണ്". ഹിജ്റ:926.ല്‍ വഫാത്തായ അല്‍ഇമാം ശൈഖുല്‍ഇസ്,ലാം സകരിയ്യല്‍ അന്‍സ്വാ രി(റ) വിന്റെ(തുഹ്ഫത്തുല്‍ ബാരി ബിശറഹി സ്വഹീഹില്‍ ബുഖാരി:5/341)ല്‍ വിവരിച്ചതായി കാണാം.

ഈ ഹദീസില്‍ നമുക്ക് മറ്റൊരു പാഠവും കൂടിയുണ്ട് അതായത് നബി(സ്വ) വീട്ടിലേക്ക് കടന്നു വന്ന സമയത്ത് ഒരു കുഞ്ഞുപെണ്‍കുട്ടി, നബി(സ്വ)യെ വാഴ്ത്തിക്കൊണ്ട് "ഞങ്ങളില്‍ ഒരു നബിയുണ്ട്, നാളെ സംഭവിക്കുന്ന കാര്യങ്ങള്‍ മുന്നേ പ്രവചിക്കുന്നവരാണ്" എന്ന് പാടിയത് നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ആ കുട്ടികള്‍ മനസ്സിലാ ക്കിയത് കൊണ്ടാണ്, ആ കുട്ടികള്‍ക്ക് അത് ആരു പറഞ്ഞുകൊടുത്തു!, അവരുടെ പിതാക്കളും മാതാക്കളും തന്നെ പഠിപ്പിച്ചു കൊടുത്തു!!, അതവാ സ്വഹാബത്തിന്റെ വിശ്വാസം നബി(സ്വ)ക്ക് ഗ്വൈബ് (മറഞ്ഞകാര്യങ്ങള്‍) അറിയാന്‍ സാധിക്കുമെന്നതായിരുന്നു  എന്ന വിശ്വാസമാണു സ്വഹാബത്തിനുണ്ടായിരുന്നത് എന്നു വ്യക്തം.

അപ്പോള്‍ പിന്നെ ഒഹാബികള്‍ സാധാരണ പറയാറുള്ളത്, പെണ്‍കുട്ടി അങ്ങിനെ പാടിയ സമയത്ത് നബി(സ്വ) അതിനെ വിലക്കിയിട്ടുണ്ട് എന്നാണ്, എന്നാല്‍ നമുക്ക് പറയാനുള്ളത് ആകുട്ടികളെ നബി(സ്വ)തടഞ്ഞത് നബി(സ്വ) ഗ്വൈബ് അറിയു കയില്ല, അതുകൊണ്ട് അങ്ങിനെ പാടാന്‍ പാടില്ലാ എന്ന നിലക്കല്ല, മറിച്ച് എന്റെ മദ്ഹ് ഇപ്പോള്‍ പാടേണ്ടതില്ല, ആദ്യം നിങ്ങള്‍ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ തുടര്‍ന്നോളൂ എന്ന അര്‍ത്ഥത്തിലാണ്, അല്ലായിരുന്നുവെങ്കില്‍ നബി(സ്വ) ആ കുട്ടികളെ  പഠിപ്പിക്കേണ്ടിയിരുന്നത് ഹദീസില്‍ പറഞ്ഞ രീതിയിലല്ല മറിച്ച് എനി ക്ക് ഗ്വൈബ് അറിയുകയില്ല ഗ്വൈബ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് എന്ന് വ്യക്തമായി ആ കുട്ടികളെ ബോധ്യ പ്പെടുത്തുകയാണു നബി(സ്വ) ചെയ്യേണ്ടിയിരുന്നത്. മഹനായ നബി(സ്വ). എന്നു മാത്രമല്ല ആഹദീസ് വിശദീകരിച്ച ഇമാമു കളാരും  നബി(സ്വ) ആപറഞ്ഞതില്‍ നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കില്ല എന്നതിന്ന് തെളിവാണെന്ന് പറഞ്ഞിട്ടുമില്ല. മറിച്ച് നബി(സ്വ) ഗ്വൈബായകാര്യങ്ങല്‍ അറിയുമെന്നാണ് ഇമാമുകളൊക്കെ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്.

ഇമാംബുഖാരി(റ)യുടെ ഈഹദീസ് മഹാന്മാരെ അനുസ്മരിക്കുന്നതിന്നും അവരുടെ പ്രകീര്‍ത്തനങ്ങള്‍ ആലപിക്കുന്നതി ന്നും ഉള്ള ഖണ്ഡിതമായ രേഖയാണ്. ഇതു പറയുമ്പോള്‍ ഒരു പക്ഷേ ഒഹാബികള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്, ഇങ്ങനെ ഒരിക്കല്‍ ഒരു സ്വഹാബിയുടെ വീട്ടില്‍ ബദ്,രീങ്ങളുടെ മദ്ഹുകള്‍ പാരായണം ചെയ്തുവെന്ന് കരുതി എപ്പോഴും അങ്ങി നെ ചെയ്യന്നതിന്നും അല്ലെങ്കില്‍ ആണ്ടില്‍ ചെയ്യുന്നതിന്നും അത് തെളിവാകില്ലല്ലോ, അതോടൊപ്പം ഈ ഒരുപ്രവര്‍ത്തി തെളിവാക്കി പിന്നെയെപ്പോഴെങ്കിലും സ്വഹാബത്ത് അങ്ങിനെ ചെയ്തിട്ടുണ്ടോ? അതിനുള്ള മറുപടി ഒഹാബികളുടെ നാലാമത്തെ നേതാവായി മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ (ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാ മുഖം) എന്ന ബുക്കില്‍ "മതവിധികള്‍ കണ്ടുപിടിക്കാന്‍ ഏറ്റവും പ്രാമാണിക ഗ്രന്ഥമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശൗക്കനിയുടെ (നൈലുല്‍ഔത്വാര്‍) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് "നബി(സ്വ)യില്‍ നിന്നും ഒരുകാര്യം ഒരിക്കല്‍ സ്ഥിര പ്പെട്ടാല്‍ ആകാര്യം അന്ത്യനാള്‍ വരേയുള്ള തന്റെ ഉമ്മത്തിന്നു ആ പ്രവര്‍ത്തി തെളിവാണെന്നാണ്" ശൗക്കാനി പറഞ്ഞി ട്ടുള്ളത്. അക്കാര്യമെങ്കിലും ഒഹാബി മനസ്സിലാക്കുന്നത് നല്ലതാണ്. മറ്റൊരുകാര്യം സ്വഹാബാക്കള്‍ ബദ്റ് സ്മരണകളും മറ്റും നടത്തിയിട്ടില്ലെന്നു നാം പറയണമെങ്കില്‍ സ്വഹാബാക്കളുടെ ചരിത്രങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങള്‍ മുഴുവനും നാം കണ്ടവരും വായിച്ചവരുമാവണം, അതിനു നമുക്ക് സാധ്യമല്ലെന്നുറപ്പാണ്, അതില്ലാതെ സ്വഹാബാക്കള്‍ ചെയ്തിട്ടില്ലെന്നു പറയാന്‍ നമുക്ക് വകുപ്പില്ല. എന്നല്ല നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളും മറ്റും മഹത്തുക്കളുടെ പ്രകീര്‍ത്തനങ്ങള്‍ പറയു ന്നതും സംഘടിപ്പിക്കുന്നതും സ്വഹാബത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടന്നിരുന്നവരാണെന്നാണ് നമുക്ക് ഹദീസുകളില്‍ നിന്നും ചരിത്ര കിത്താബുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. അവരുടെ ഒരു പതിവു ജോലിയായിരുന്ന് അത്, അതു കൊണ്ടാണ് മഹതിയായ സയ്യിദത്തുനാ ഉമ്മുല്‍മുഅ്‌മിനീന ആയിശബീവി(റ) പറഞ്ഞതാ യി മഹാന്മാരായ ഇമാമുകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്: അതിങ്ങനെ വായിക്കാം

يَقُولُ الْحَافِظُ ابْنُ الْجَوْزِي:عَنْ عُرْوَةَ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: زَيِّنُوا مَجَالِسَكُمْ بِالصَّلاَةِ عَلىَ النَّبِيِّ صَلىَّ اللهُ عَلَيْهِ وَسَلَّمَ وَبِذْكْرِ عُمَرَ ابْنِ الْخَطَّابِ رِضْوَانُ اللهِ عَلَيْهِ. وَعَنْ عُرْوَةَ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: إِذَا ذَكَرْتُمْ عُمَرَ طَابَ الْمَجْلِسُ. (مَنَاقِبُ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ:ص/237)لِلْحَافِظِ ابْنِ الْجَوْزِي-ت:597هــ

وَيَقُولُ ابْنُ الْجَوْزِي أَيْضًا: قَالَتْ عَائِشَةُ رَضِيَ اللهُ عَنْهَا: إِذَا شِئْتُمْ أَنْ يَطِيبَ الْمَجْلِسُ فَعَلَيْكُمْ بِذِكْرِ عُمَرَ ابْنِ الْخَطاَّبِ رَضِيَ اللهِ عَنْهُ. (اَلتَّبْصِرَةُ:1/421)لِلْحَافِظِ ابْنِ الْجَوْزِي، وَ(الرِّيَاضُ النَّضْرَةِ فِي مَنَاقِبِ الْعَشْرَةِ:2/421)للإمام محب الطبري-694هــ، وَ(مَحْضُ الصَّوَابِ فِي فَضَائِلِ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ:3/1010)لِلْإِمَامِ يُوسُفُ ابْنِ عَبْدِ الْهَادِي الْمَعْرُوفِ بِابْنِ الْمُبَرَّدِ-909هــ

ഹിജ്റ:597.ല്‍ വഫാത്തായ ഹാഫിള് ഇബ്നുല്‍ജൗസി(റ) പറയുന്നു:ആയിശ(റ)വില്‍ നിന്നും ഉര്‍,വ(റ) ഉദ്ധരിക്കുന്നു: ആയിശബീവി(റ) പറഞ്ഞു:നബി(സ്വ)യുടെ മേലില്‍ സ്വലാത്ത് ചൊല്ലല്‍ കൊണ്ടും ഉമര്‍(റ)വിനെ പറയല്‍കൊണ്ടും നിങ്ങള്‍ നിങ്ങളുടെ സദസ്സുകളെ ഭംഗിയാക്കുക, ആയിശബീവി(റ) പറയുന്നു: നിങ്ങള്‍ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിനെ പറഞ്ഞാല്‍ നിങ്ങളുടെ സദസ്സ് അല്ലാഹുവിന്ന് ഇഷ്ടപ്പെട്ട നല്ല സദസ്സാകുന്നതാണ്". ഹാഫിള് ഇബ്നുല്‍ജൗസി(റ) തന്റെ (മനാഖിബു ഉമറുബ്നുല്‍ഖത്ത്വാബ്:പേജ്/237)ല്‍ പറയുന്നതായി കാണാം. അതേപോലെ ഇബ്നുല്‍ജൗസി(റ) പറയുന്നു: "ആയിശബീവി(റ) പറഞ്ഞു: നിങ്ങളുടെ സദസ്സ് നല്ല സദസ്സാവാന്‍ നിങ്ങള്‍ ഉദ്ധേശിക്കുന്നുവെങ്കില്‍ ഉമറുബ്നുല്‍ ഖത്ത്വാബ് (റ) വിന്റെ മദ്ഹുകള്‍ നിങ്ങള്‍ പറയുക". ഹാഫിള് ഇബ്നുല്‍ജൗസി(റ) തന്റെ(അത്തബ്സ്വിറ:1/421) ലും പറയുന്നതായി കാണാം. ഇക്കാര്യം ഹിജ്റ:694.ല്‍ വഫാത്തായ ഇമാം മുഹിബ്ബുദ്ദീന്‍ അത്ത്വബ്,രി(റ) തന്റെ (അര്‍,രിയാളുന്നള്,റ ഫീമനാ ഖിബില്‍അശ്,റ:2/421)ലും,  ഹാഫിള് ഇബ്നുല്‍ജൗസി(റ) യില്‍ നിന്നും ഹിജ്റ:909.ല്‍ വഫാത്തായ ഇമാം യൂസുഫ് ബിന്‍ അബ്ദില്‍ഹാദി(റ) തന്റെ (മഹ്,ളുസ്സ്വവാബി ഫീ ഫളാഇലി അമീരില്‍ മുഅമിനീന ഉമറുബ്നുല്‍ ഖത്ത്വാബ്:3/1010)ലും ഉദ്ധരിച്ചതായി കാണാം. ഹിജ്റ:894.ല്‍ വഫാത്തായ ഇമാം മുഹമ്മദ് ബ്നു ഖാസിം അര്‍,റസ്സ്വാഅ്‌(റ) പറയുന്നു:

كَانَتْ عَائِشَةُ رَضِيَ اللهُ عَنْهَا تَقُولُ:(إِذَا أَرَدتُّمْ مَجْلِسَكُمْ أَنْ يَطِيبَ فَاذْكُرُوا مَحَاسِنَ عُمَرَبْنِ الْخَطَّابْ). وَإِذَا كَانَ هَذَا لِعُمَرَرَضِيَ اللهُ عَنْهُ فَكَيْفَ لاَيَتَمَسَّكُ مَجْلِسًا بِذِكْرِخِتَامِ الرُّسُلِ، وَحَبِيبِ الْمَلِكِ الْوَهَّابِ، وَإِذَا كاَنَ الْمَجْلِسُ يَطِيبُ بِذِكْرِالْفَارُوقِ، فَكَـيْفَ لاَيَطِيبُ بِذِكْرِالصَّادِقِ الْمَصْدُوقِ ؟ وَلَكِنْ عَائِشَةَ رَضِيَ اللهُ عَنْهَا إِنَّمَا ذَكَرَتْ عُمَرَبْنَ الْخَطَّابِ وَخَصَّتْهُ بِذَلِكَ لِعْلْمِهَا أَنَّ مَا مِنْ مُؤْمِنٍ وَلاَمُؤْمِنَةٍ وَلاَمُسْلِمٍ وَلاَمُسْلِمَةٍ تَمُرُّ عَلَيْهِ سِلْعَةٌ أَوْمَجْلِسٌ إِلاَّوَيَطِيبَ مَجْلِسُهُ وَتَزْهَرُمَحَاسِنُهُ بِطِيبِ ذِكْرِ الْمُصْطَفَى صَلىَّ اللهُ عَلَيْهِ وَسَلَّمَ وَبِسِيرَةِ أَهْلِ الصِّدْقِ وَالْوَفَا. وَهَكَذَا كَانَتِ الصَّحَابَةُ رَضِيَ اللهُ عَنْهُمْ وَأَحْوَالُهُمْ مَعَ حَبِيبِهِمْ فِي ذِكْرِهِمْ لَهُ وَكَثْرَةِ اللَّهْجِ بِهِ، فَإِذَا سُئِلُوا عَنْ أَفْضَلِ النَّاسِ وَأَطْيَبِ النَّاسِ، وَمَنْ تَطِيبُ بِذِكْرِهِ الصُّدُورُ، وَتَفْرَجُ بِهِ صِعَـابُ الْأُمـُورِ، فَلاَ يَخْطُرُ بِبَالِهِمْ إِلاَّزَيْنُ الْعَابِدِينَ وَإِمَامِ الْمُتَّقِينْ. [تَذْكِرَةُ الْمُحِبِّينْ فِي أَسْمَاءِ سَيِّدِ الْمُرْسَلِينْ:ص/479-480] لِلْإِمَامِ ابْنِ قَاسِمِ الرَّصَّاعْ-ت: هـــ . 

ആയിശ ബീവി(റ) പറയുന്നു: "നിങ്ങളുടെ സദസ്സുകള്‍ സുഗന്ധപൂരിതമാവണമെങ്കില്‍ നിങ്ങള്‍ മഹാനായ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ പ്രകീര്‍ത്തനങ്ങള്‍ പറഞ്ഞോളൂ, ഇവിടെ മഹതിയായ ആയിശ ബീവി പറയുന്നത് ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ പറയാനാണെങ്കില്‍, പിന്നെ ലോകത്തിന്റെ നേതാവായ അശ്റഫുല്‍ ഖല്‍ഖ് നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതിനെ പറ്റി പറയേണ്ടതില്ലല്ലോ, മഹാനായ ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ ആലപിക്കല്‍ കൊണ്ട് സദസ്സുകള്‍ സുഗ ന്ധ പൂരിതമാവുമെങ്കില്‍ മഹാനായ സയ്യിദുനാ ശഫീഉല്‍വറാ നബി(സ്വ)യുടെ മദ്,ഹുകള്‍ പറയുന്നതു കാരണം സദസ്സുക ള്‍ എങ്ങിനെ സുഗന്ധപൂരിതമാവാതിരിക്കും!!. ഇവിടെ മഹതിയായ ആയിശബീവി(റ) ഉമര്‍(റ)വിനെ പറയാന്‍ കാരണം മഹതിക്കറിയാം നിശ്ചയം ഓരോ സത്യവിശ്വാസിയും അവര്‍ ഒരുസദസ്സ് സംഘടിപ്പിക്കുകയാണെങ്കില്‍ അവര്‍ നബി (സ്വ) യുടെ പ്രകീര്‍ത്തനങ്ങളെ കൊണ്ട് സദസ്സ് ധന്യമാക്കുമെന്ന സത്യം. നബി(സ്വ)യുമായി സ്വഹാബത്തിന്റെ സമീപനവും ഇട പെടലുകളും ആ നിലക്കായിരുന്നു, സ്വഹാബാക്കളോട് ജനങ്ങളില്‍ ശ്രേഷ്ടരായ വ്യക്തിയെകുറിച്ചു ചോദിക്കപ്പെട്ടാല്‍, ആരുടെ പ്രകീര്‍ത്തനം കൊണ്ടാണു മനശ്ശാന്തി ലഭിക്കുക, ആരെക്കൊണ്ടാണു പ്രതിസന്ധികള്‍ നീങ്ങുക, എന്നൊക്കെ ചോദിക്കപ്പെട്ടാല്‍ അവരുടെ മനസ്സില്‍ മഹാനായ തിരുനബി(സ്വ) അല്ലാത്ത മറ്റാരും ഉണ്ടാകുകയില്ല". ഇക്കാര്യം ഇമാം മുഹമ്മദു ബ്നു ഖാസിം അര്‍,റസ്സ്വാഇ(റ) തന്റെ(തദ്ക്കിറത്തുല്‍ മുഹിബ്ബീന്‍:പേജ്/479,480)ല്‍ വിവരിച്ചതായി കാണാം, മറ്റു ഇമാമുകളും അവരുടെ കിത്താബുകളില്‍ പറയുന്നതായി കാണാം. ഇവിടെ സയ്യിദത്തുനാ ഉമ്മുല്‍ മുഅമിനീന ബീവി ആയിശ(റ) മഹത്തുക്കളുടെ മൗലിദു പാരായണം ചെയ്യാന്‍ കല്പിക്കുകയാണു ചെയ്യുന്നത്.

അതുപോലെ മഹാന്മാരായ ഇമാമുകള്‍ പഠിപ്പിക്കുന്ന കാര്യമാണ് സജ്ജനങ്ങളെ കുറിച്ച് പറയുന്ന സ്ഥലത്ത് അല്ലാഹു വിന്റെ അനുഗ്രഹം വര്‍ഷിക്കുമെന്നത്: ഇമാം അഹ്,മദു ബ്നു ഹമ്പല്‍(റ)യെ തൊട്ട് ഇമാം മര്‍,വസി(റ) ഉദ്ധരിക്കുന്നതാ യി കാണാം (عِنْدَ ذِكْرِ الصَّالِحِينَ تَنْزِلُ الرَّحْمَةُ) "സജ്ജനങ്ങളെ കുറിച്ച് പറയുന്ന സമയത്ത് അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കു ന്നതാണ്". ഇമാം മര്‍,വസി(റ) തന്റെ (കിത്താബുല്‍വറഇ:പേജ്/80)ല്‍ പറഞ്ഞതായി കാണാം, മഹാനായ ഇമാം സുഫ്,യാ നു ബ്നു ഉയയ്ന(റ) ഇപ്രകാരം പറഞ്ഞതായി ഹാഫിള് അബൂനുഐം(റ) തന്റെ (ഹില്‍,യത്തുല്‍ ഔലിയാഇ)ലും മറ്റു ധാരാളം ഇമാമുകളും പറയുന്നതായി കാണാം. ഇമാമുകള്‍ ചില മഹാന്മാരെ പ്രത്യേകം എടുത്ത് പറഞ്ഞതതായും കാണാം അക്കൂട്ടത്തില്‍ പെട്ടതാണ് ഇമാം നവവി(റ)വും ഇമാം ഇബ്നുസ്സ്വലാഹ്(റ)വും പറയുന്നത്: അവര്‍ പറയുന്നു:

أَبُو الْحسَنِ الْحَرْبِي يُعْرَفُ بِابْنِ الْقَزْوِينِيِّ مِمَّنْ تَسْتَنْزِلُ الرَّحْمَةُ بِذِكْرِهِ.(اَلطَّبَقَاتُ الْفُقَهَاءِ الشَّافِعِيَّةِ:ص/320) لِلإِمَامْ قُطْبِ اْلأَوْلِيَاءِ النَّوَوِيِّ- ت:676هــ، و(الطبقات الفقهاء الشافعية:2/620) للإمام الجليل ابن الصلاح رحمهما الله-

അബുല്‍ഹസന്‍ അല്‍ഖസ്,വീനീ(റ)യെ കുറിച്ചു പറയുന്നിടത്ത് അല്ലാഹു വിന്റെ അനുഗ്രഹം ഇറങ്ങുന്നതാണ്". ഇമാം നവവി(റ)യുടെ (ത്വബഖാത്തുല്‍ ഫുഖഹാഇശ്ശാഫിഇയ്യ:പേജ്/320)ലും ഇമാം ഇബ്നുസ്സ്വലാഹ്(റ) തന്റെ(ത്വബഖാത്തുല്‍ ഫുഖഹാഇശ്ശാഫിഇയ്യ:2/620)ലും പറയുന്നതായി കാണാം. അതേ പോലെ ഇമാമു അഹ്,ലിസ്സുന്ന ഇമാം അഹ്,മദു ബ്നു ഹമ്പല്‍ (റ) പറഞ്ഞതായി ഇമാമുകള്‍  പറയുന്നു: 

وقال أبو عبد الله الأردبيلي: سمعت أبا بكر بن أبي الخصيب يقول: ذكر صفوان بن سليم عند أحمد بن حنبل فقال: هذا رجل يستسقى بحديثه وينزل القطر من السماء بذكره. (تاريخ دشق الكبير:24/134)لابن عساكر، و(تهذيب الكمال في أسماء الرجال:13/186)للحافظ المزي، و(تذكرة الحفاظ: 1/134) و(سير أعلام النبلاء:5/365)للـذهبـي، و(طبقات الحفاظ:ص/61)للسيوطي، و(مجمع الأحباب:1/730) للواسطي.


ഇമാം അബൂ അബ്ദില്ലാഹ് അല്‍അര്‍ദബീലീ(റ) പറയുന്നു: ഇമാം അബൂബക്കര്‍ ഇബ്നു അബില്‍ ഖുസ്വൈബ്(റ) പറയു ന്നത് ഞാന്‍ കേട്ടു, ഇമാം സ്വഫ്,വാന്‍ ഇബ്നു സലീം(റ) വിനെ കുറിച്ച് ഇമാം അഹ്,മദ്ബു ബ്നു ഹമ്പല്‍(റ)വിന്റെ അടുക്കല്‍ പറയപ്പെട്ടു, ആ സമയത്ത് ഇമാം അഹ്,മദ്(റ) പറഞ്ഞു: അവരുടെ ഹദീസ് കൊണ്ട് മഴ തേടപ്പെടുകയും, അവരെ കുറിച്ചു പറയല്‍ കാരണം ആകാശത്ത് നിന്നും മഴ വര്‍ഷിക്കപ്പെടുകയും ചെയ്യുന്നതാണ്". ഈ സംഭവം ഹാഫി ള് ഇബ്നു അസാക്കിര്‍(റ) തന്റെ(താരീഖു ദിമശ്ഖ്:24/134)ലും, ഹാഫിളുല്‍ മിസ്സീ(റ) തന്റെ(തഹ്ദീബുല്‍ കമാല്‍:13/186) ലും, ഹാഫിളുദ്ദഹബീ(റ) തന്റെ(തദ്ക്കിറത്തുല്‍ ഹുഫ്ഫാള്:1/134)(സിയറു അഅ്‌ലാമിന്നുബലാഅ്‌:5/365)ലും, ഹാഫിളു സ്സുയൂത്വീ(റ) തന്റെ(ത്വബഖാത്തുല്‍ ഹുഫ്ഫാള്:പേജ്/61)ലും, ഇമാം അല്‍വാസിത്വീ(റ) തന്റെ(മജ്മഉല്‍ അഹ്ബാബ്:1/730) ലും, തുടങ്ങി നിരവധി ഇമാമുകള്‍ രേഖപ്പെടുത്തിയതായി കാണാം. ഇതുപോലുള്ള സംഭവങ്ങള്‍ ഇമാമുകള്‍ ധാരാളം ഉദ്ധരിച്ചതായി നമുക്ക് കാണാവുന്നതാണ്.

എത്രത്തോളം ഒഹാബികളുടെ ഏറ്റവും വലിയ നേതാവായ ഇബ്നുതൈമിയ്യ വരെ മഹാന്മാരുടെ മദ്,ഹുകള്‍ പറയുന്ന സ്ഥലത്ത് അല്ലാഹുവിന്റെ അനുഗ്രഹം ഇറങ്ങുമെന്ന് തന്റെ (കിത്താബുസ്സ്വഫദിയ്യ:2/269)ല്‍ പറഞ്ഞതായി കാണാവുന്ന താണ്. അപ്പോള്‍ പിന്നെ മഹാന്മാരായ സ്വഹാബത്തിന്റെ അതു തന്നെ ബദ്,രീങ്ങളുടെ മദ്,ഹും പ്രകീര്‍ത്തങ്ങളുമാണെ ങ്കില്‍ അതിന്റെ മഹത്വവും പവറും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!!. 

എന്നല്ല മഹത്തുക്കളെ സ്മരിക്കുകയെന്നത് ലോകത്തിന്റെ നേതാവായ സയ്യിദുനാ റസൂലുല്ലാഹി(റ) തന്നെ നമ്മെ പഠിപ്പി ച്ച കാര്യമാണ്. മഹാനായ ഇമാം ബുഖാരീ(റ)വും ഇമാം മുസ്,ലിം(റ)വും മറ്റു മുഹദ്ദിസുകളും റിപ്പോറ്ട്ട് ചെയ്യുന്ന ഹദീസില്‍ നമുക്ക് കാണാം മഹതിയായ സയ്യിദത്തുനാ ബീവി ആയിശ(റ) പറയുന്നു:-

قالت عائشة رضي الله عنها:ما غِرْتُ علَى أحَدٍ مِن نِسَاءِ النَّبيِّ صَلَّى اللهُ عليه وسلَّمَ، ما غِرْتُ علَى خَدِيجَةَ، وما رَأَيْتُهَا، ولَكِنْ كانَ النَّبيُّ صَلَّى اللهُ عليه وسلَّمَ يُكْثِرُ ذِكْرَهَا، ورُبَّما ذَبَحَ الشَّاةَ ثُمَّ يُقَطِّعُهَا أعْضَاءً، ثُمَّ يَبْعَثُهَا في صَدَائِقِ خَدِيجَةَ، فَرُبَّما قُلتُ له: كَأنَّهُ لَمْ يَكُنْ في الدُّنْيَا امْرَأَةٌ إلَّا خَدِيجَةُ، فيَقولُ: إنَّهَا كَانَتْ، وكَانَتْ، وكانَ لي منها ولَدٌ.(صحيح البخاري:رقم/3818)و(صحيح مسلم-رقم/2435(

ആയിശ ബീവി(റ) പറയുന്നു: സയ്യിദത്തുനാ ബീവി ഖദീജത്തുല്‍ കുബ്,റാ(റ)യോടുള്ള അത്ര ഈര്‍ശ്യത എനിക്ക് നബി(സ്വ) യുടെ മറ്റു ഒരു ഭാര്യമാരോടും ഉണ്ടായിട്ടില്ല, ഞാന്‍ ഖദീജ ബീവിയെ കണ്ടിട്ടുമില്ല, പക്ഷെ മഹാനായ തിരുനബി(സ്വ) ഖദീജ ബീവി(റ)യെ കുറിച്ചു എപ്പോഴും വാഴ്ത്തിപ്പറയുമായിരുന്നു, ചിലപ്പോഴൊക്കെ ഖദീജ ബീവിയുടെ പേരില്‍ ആടി നെ അറുത്ത് വിവിധ കഷ്ണങ്ങളാക്കി ഖദീജ ബീവിയുടെ കൂട്ടുകാരികള്‍ക്കു കൊടുത്തയക്കുകയും ചെയ്യാറുണ്ടായിരു ന്നു, ആയിശ ബീവി(റ‌) പറയുന്നു: ചിലപ്പോഴൊക്കെ ഞാന്‍ നബി(സ്വ)യോട് പറയും: ഖദീജ ബീവിയല്ലാത്ത വേറെ സ്ത്രീക ളൊന്നും ഭൂമിയില്‍ ഇല്ലാത്ത പോലെയുണ്ടല്ലോ, നിങ്ങളുടെ പ്രവര്‍ത്തി കണ്ടാല്‍!! ആ സമയത്ത് മഹാനായ നബി(സ്വ) ഖദീജ ബീവി(റ)യുടെ മഹത്വങ്ങള്‍ ആയിശ ബീവി(റ)ക്ക് പറഞ്ഞു കൊടുക്കുകയും എനിക്കു മക്കളുണ്ടായതും ഖദീജ ബീവിലാണെന്നും നബി(സ്വ) പറയും". ഇമാം ബുഖാരീ(റ) തന്റെ (സ്വഹീഹ്-ഹദീസ് നമ്പര്‍:3818)ലും ഇമാം മുസ്,ലിം(റ) തന്റെ(സ്വഹീഹ്-ഹദീസ്/2435)ലും പഠിപ്പിക്കുന്നതായി കാണാം. ഈ ഹദീസ് മഹത്തുക്കളേയും നമുക്ക് വേണ്ടപ്പെട്ടവ രേയും അനുസ്മരിക്കുകയും അവര്‍ക്കു വേണ്ടി ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യേണ്ടതാണെന്നതിന്ന് ഏറ്റവും വലിയ രേഖയാണ്.

ഇനി ബദ്റ് ദിനത്തില്‍ നബി(സ്വ)യും സ്വഹാബത്തും വല്ല പ്രവര്‍ത്തിയും ചെയ്തിരുന്നോ ആ ദിനത്തെ അവര്‍ പ്രത്യേകം പരിഗണിച്ചിരുന്നോ എന്നു പരിശോധിക്കാം.

ഹിജ്റ:262.ല്‍ വഫാത്തായ മഹാനായ ഇമാം ഉമറുബ്നു ശബ്ബ(റ)വും മറ്റു ഇമാമുകളും റിപ്പോറ്ട്ട് ചെയ്യുന്നു: 

عَنْ مُحَمَّدِ ابْنِ الْمُنْكَدِرِ عَنْ جَابِرٍ كَانَ النَّبِيُّ صَلىَّ اللهُ عَلَيْهِ وَسَلَّمَ يَأْتِي قُبَاءَ صَبِيحَةَ سَبْعِ عَشْرَةَ مِنْ رَمَضَانَ. (تَارِيخُ الْمَدِينَةَ الْمُنَوَّرَةِ:1/44)لِلْإِمَامِ ابْنِ شَبَّةَ-262هـ، وَ(لَطَائِفُ الْمَعَارِفِ:ص/328)لِلْحَافِظِ ابْنِ رَجَبِ الْحَنْبَلِي-795هــ، وَ(عُمْدَةُ الْقَارِي شَرَحُ صَحِيحِ الْبُخَارِي:7/378)لِلْعَلاَّمَةِ بَدْرُالدِّينِ الْعَيْنِي، وَ(وَفَاءُ الْوَفَا بِأَخْبَارِ دَارِ الْمُصْطَفَى :3/803) وَ(خُلَاصَةُ الْوَفَا:2/40)لِلْحَافِظِ السُّمْهُودِيِّ، وَ(حُسْنُ النَّبَإِ فِي فَضْلِ مَسْجِدِ قُبَاءَ:ص/66)لِلْعَلاَّمَةِ ابْنِ عَلاَّنِ الصِّدِّيقِيِّ الشَّافِعِيِّ-ت:1057هــ

മഹാന്‍ പറയുന്നു: "ജാബിര്‍(റ)വില്‍ നിന്നും ഇബ്നുല്‍ മുന്‍കദിര്‍(റ) ഉദ്ധരിക്കുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്ത് നബി(സ്വ) ഖുബാഇല്‍ വരാറുണ്ടായിരുന്നു". ഇമാം ഇബ്നുശബ്ബ(റ) തന്റെ(താരീഖുല് മദീനത്തില്‍ മുനവ്വറ :പേജ്/44)ല്‍ ഉദ്ധരിച്ചതായി കാണാം, ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ) തന്റെ (ലത്വാഇഫുല്‍ മആരിഫ്:പേജ്/328) ലും, ഇമാം ഐനി(റ) തന്റെ(ഉംദത്തുല്‍ഖാരി:7/378)ലും. ഹാഫിളുസ്സുംഹൂദി(റ) തന്റെ (വഫാഉല്‍വഫാ:3/801)ലും തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാ ഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ(ഹുസ്നുന്നബഇ ഫീഫള്ലിമസ്ജിദി ബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.

മഹാനായ ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം സൈനുദ്ദീന്‍ അല്‍മറാഗ്വി(റ)യും ഹാഫിളു സ്സുംഹൂദി(റ)യും മറ്റും  ഉദ്ധരിക്കുന്നു:

وَفِي كِتَابِ رَزِينْ: عَنْ مُحَمَّدِ بْنِ الْمُنْكَدِرِ : أَدْرَكْتُ النَّاسَ يَأْتُونَ مَسْجِدَ قُبَاءَ صَبِيحَةَ سَبْعِ عَشْرَةَ مِنْ رَمَضَانْ. (تَحْقِيقُ النُّصْرَةِ بِتَلْخِيصِ مَعَالِمِ دَارِ الْهِجْرَةِ:ص/171) لِلْإِمَامِ زَيْنِ الدِّينِ أَبِي بَكْرِ الْمَرَاغِيِّ الْعُثْمَانِيِّ الشَّافِعِي-ت/816 هـ ، (وَفَاءُ الْوَفَا بِأَخْبَارِ دَارِ الْمُصْطَفَى:3/803) وَ(خُلاَصَةُ الْوَفَا:2/40)لِلْحَافِظِ السُّمْهُودِي، وَ(حُسْنُ النَّبَإِ فِي فَضْلِ مَسْجِدِ قُبَاءَ:ص/66)لِلْعَلاَّمَةِ ابْنِ عَلاَّنِ الصِّدِّيقِيِّ الشَّافِعِيِّ-ت:1057هــ

മഹാന്‍ പറയുന്നു: ഇമാം റസീന്‍(റ) തന്റെ കിത്താബില്‍ മഹാനായ ഇബ്നുല്‍ മുന്‍കദിര്‍ (റ)വിനെ തൊട്ട് റിപ്പോറ്ട്ട് ചെയ്യുന്നു: ജനങ്ങള്‍ റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്ത് മസ്ജിദു ഖുബാഇല്‍ ഒരുമിച്ചുകൂടുന്നതായി ഞാന്‍ എത്തിച്ചു". ഇമാംമറാഗ്വി(റ) തന്റെ(തഹ്ഖീഖുന്നുസ്വ്,റത്തി ഫീ തല്‍ഖീസ്വി മആലിമി ദാരില്‍ഹിജ്റ:പേജ്/171)ലും, ഹാഫിളുസ്സുംഹൂദി(റ) തന്റെ(വഫാഉല്‍വഫാ:3/802)ലും, തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ(ഹുസ്നുന്നബഇ ഫീഫള്ലി മസ്ജിദിബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം. 

മഹാനായ നബി(സ്വ)ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കുകയും, നബി(സ്വ)യില്‍ നിന്നും ഹദീസുകള്‍ റിപ്പോറ്ട്ടു ചെയ്യുകയും ചെയ്തിരുന്ന മദീനയിലെ മുഫ്ത്തിയും ഖാരിഉകളുടെ ശൈഖും നബി(സ്വ) വഹ്,യ് എഴുത്തുകാരനുമായ അന്‍സ്വാറുകളില്‍പെട്ട മഹാനായ സ്വഹാബി സൈദുബ്നു സാബിത്ത്(റ) വിനെ തൊട്ട് ഹിജ്റ:310.ല്‍ വഫാത്തായ മഹാ നായ ഇമാം അബൂജഅ്‌ഫര്‍ ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) റിപ്പോറ്ട്ട് ചെയ്ത് പറയുന്നത് കാണുക:

عَنْ زَيْدِ بْنِ ثَابِتٍ أَنَّهُ كَانَ يُحْيِي لَيْلَةَ سَبْعِ عَشْرَةَ مِنْ شَهْرِ رَمَضَانَ وَأَنَّهُ كَانَ لَيُصْبِحُ وَعَلىَ وَجْهِهِ أَثَرُ السَّهْرِ، وَيَقُولُ: فَرَّقَ اللهُ فِي صَبِيحَتَهَا بَيْنَ الْحَقِّ وَالْبَاطِلِ وَأَعَزَّ فِي صُبْحِهَا اْلإِسْلاَمَ وَأَنْزَلَ فِيهَا الْقُرْآنَ، وَأَذَلَّ فِيهَا أَئِمَّةَ الْكُفْرِ. (تَارِيخُ الرُّسُلِ وَالْمُلُوكِ:2/420)لِلْإِمَامِ أَبُو جَعْفَرْ اِبْنُ جَرِيرِ الطَّبْرِي-310هــ 

മഹാനായ സൈദുബ്നുസാബിത്ത്(റ)വില്‍ നിന്ന് ഇമാം ത്വബ്,രി(റ) ഹിജ്റ:207.ല്‍ വഫാത്തായ ഇമാം വാഖിദി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: നിശ്ചയം മഹാനായ സൈദുബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിന്റെ രാത്രി സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നവരായിരുന്നു, നിശ്ചയം മഹാന്‍ നേരം പുലരുന്ന സമയത്ത് തന്റെ മുഖത്ത് ഉറക്കൊഴിച്ച അടയാ ളം പ്രകടമാകുമായിരുന്നു, മഹാന്‍ പറയുമായിരുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്താണ് അല്ലാഹു സത്യ വും അസത്യവും വേര്‍തിരിച്ചതും, പരിശുദ്ദ ഇസ്,ലാമിനെ ഇസ്സത്തിലാക്കിയതും, വിശുദ്ദ ഖുര്‍ആന്‍ ഇറങ്ങിയതും, സത്യ നിശേധികളുടെ നേതാക്കളെ നിന്ദ്യതയിലാക്കിയതും പരാചയപ്പെടുത്തിയതും". ഇമാം ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) തന്റെ (താരീഖുര്‍,റുസിലി വല്‍മുലൂക്ക്:2/420)ല്‍ പറയുന്നതായി കാണാം 

ഹിജ്റ:151. വഫാത്തായ ഇമാം മുഹമ്മദ് ബ്നു ഇസ്,ഹാഖ്(റ) പറയുന്നു:

كَانَ زَيْدُ بنِ ثَابِتٍ رَضِيَ اللهُ يُعَظِّمُ سَابِـعَةَ عَشَرَ وَيَقُولُ:هِـيَ وَقْـعَةُ بـَدْرٍ. (السِّيرَةُ النَّبَوِيَّة:1/174)لِلْإِمَامِ مُحَمَّدُ بْنِ إِسْحَاقْ رضي الله عنه-ت-151هــ

ഇമാം ഇബ്നു ഇസ്,ഹാഖ്(റ) പറയുന്നു: മഹാനായ സൈദുബ്നുസാബിത്ത്(റ) റമളാന്‍ പതിനേഴിനെ പ്രത്യേകം ആദരി ക്കാറുണ്ടായിരുന്നു, മഹാന്‍ പറയും ഈദിനം ബദ്,റ് ദിനമാണെന്ന്. ഇബ്നു ഇസ്,ഹാഖ്(റ)യുടെ (അസ്സീറത്തു ന്നബവി യ്യ:1/174)ല്‍ പറയുന്നതായി കാണാം.

അതേപോലെ പുത്തനാശയക്കാര്‍ക്കു സ്വീകാര്യനും, ഇബ്നു തൈമിയ്യയുടെ അരുമ ശിഷ്യനുമായ ഹാഫിളുദ്ദഹബി പറയു ന്നു:"മഹാനായ സ്വഹാബിയായ സൈദുബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിനെ (ബദ്,ര്‍ ദിനത്തെ) പ്രത്യേകം ബഹുമാ നം കല്പിക്കുകയും  ഇന്ന് ബദ്,ര്‍ദിനമാണെന്ന് പറയുകയും ചെയ്തിരുന്നു". ഹാഫിളുദ്ദഹബിയുടെ(താരീഖുല്‍ ഇസ്,ലാം :1/30)ല്‍ പറയുന്നതായി കാണാം.

ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിള് ഇബ്നുറജബ് അല്‍ഹമ്പലി(റ) പറയുന്നത് കാണുക:

والمشهور عند أهل السير والمغازي: أنّ ليلة بدر كانت ليلة سبع عشرة، ... وكان زيد بن ثابت لا يحيي ليلة من رمضان كما يحيي ليلة سبع عشرة من رمضان، ويقول: إنّ الله فرّق الله في صبيحتها بين الحقّ والباطل، وأذلّ صبيحتها أئمّة الكفر... وحكي عن عامر بن عبد الله بن الزبير:أنّه كان يواصل ليلة سبع عشرة. وعن أهل مكّة أنّهم كانوا لا ينامون فيها، ويعتمرون. ... وروى أبو الشيخ الأصبهاني: بإسناد جيّد عن الحسن: قال: إنّ غلاما لعثمان بن أبي العاص، قال له:يا سيّدي إنّ البحر يعذب في هذا الشهر في ليلة. قال: فإذا كانت تلك الليلة فأعلمني. قال: فلما كانت تلك الليلة أذنه، فنظروا فوجدوه عذبا، فإذا هي ليلة سبع عشرة. وروي من حديث جابر: قال: كان رسول الله صلى الله عليه وسلم: يأتي قباء صبيحة سبع عشرة من رمضان. أيّ يوم كان. ... وأصحّ ما روي في الحوادث في هذه الليلة أنّها ليلة بدر، كما سبق أنّها كانت ليلة سبع عشرة. والمشهور أنّها كانت ليلة سبع عشرة. وسمّي يوم الفرقان. لأنّ الله تعالى فرّق فيه بين الحقّ والباطل، وأظهر الحقّ وأهلّه على الباطل وحزبه، وعلت كلمة الله وتوحيده، وذُلَّ أعدائه من المشركين وأهل الكتاب، وكان ذلك في السنة الثانية من الهجرة. (لطائف المعارف:ص/327-328-329)للحافظ ابن رجب الحنبلي-795هــ    

ഇസ്,ലാമിലെ ചരിത്രകാരന്മാരുടെയടുക്കല്‍ പ്രസിദ്ധമായത് ബദ്,ര്‍ദിനം റമളാന്‍ പതിനേഴിനാണ് എന്നതാണ്,... മഹാനാ യ സ്വഹാബീ വര്യന്‍ സൈദ് ബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിന്റെ രാവിനെ സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യ മാക്കുന്നതു പോലെ വേറെ ഒരു രാവിനേയും ധന്യമാക്കാറില്ല, മഹാന്‍ പറയും: ഈ ദിനത്തിന്റെ സുബ്,ഹി സമയത്താ ണ് അല്ലാഹു സത്യവും അസത്യവും വേര്‍ത്തിരിച്ചതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യരും പരാജിതരുമാക്കിയ തും, മഹാനായ അബ്ദുല്ലാഹിബ്നുസ്സുബൈര്‍(റ)വിന്റെ മകന്‍ ആമിര്‍(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: മഹാന്‍ റമളാ ന്‍ പതിനേഴിന്റെ രാവിനെ ആരാധനകളില്‍ മുഴുകുന്നവരായിരുന്നു എന്ന കാര്യം, മക്കക്കാര്‍ റമളാന്‍ പതിനേഴിന്ന് ഉറങ്ങാതെ ഉംറ നിര്‍,വ്വഹിക്കുന്നതിലും മറ്റു സല്‍കര്‍മ്മങ്ങളിലും മുഴുകുന്നവരായിരുന്നു, 

ഹിജ്റ:369.ല്‍ വഫാത്തായ മഹാനായ ഇമാം അബുശ്ശൈഖ് അല്‍അസ്വ്,ബഹാനി(റ) സ്വഹീഹായ പരമ്പരയിലൂടെ മഹാനാ യ ഹസന്‍(റ)വില്‍ നിന്ന് റിപ്പോറ്ട്ട് ചെയ്യുന്നു: അബുശ്ശൈഖ്(റ) പറയുന്നു: മഹാനായ ഉസ്മാനു ബ്നു അബില്‍ ആസ്വ്(റ) വിനോട് തന്റെ അടിമ പറഞ്ഞു: യാ,സയ്യിദീ, ഈ മാസത്തിലെ ഒരു രാവില്‍ സമുദ്രത്തിലെ വെള്ളം ശുദ്ധ ജലമായി മാറും, ഉസ്മാനുബ്നു അബില്‍ആസ്വ്(റ) തന്റെ അടിമയോട് പറഞ്ഞു: ആ ദിവസം ആകുമ്പോള്‍ എന്നോട് വിവരം പറയണം, അങ്ങിനെ ആ ദിവസം എത്തിയപ്പോള്‍ അടിമ ഉസ്മാനുബ്നു അബില്‍ ആസ്വ്(റ)നെ വിവരമറിയിച്ചു, അങ്ങി നെ മഹനായ ഉസ്മാനുബ്നു അബില്‍ആസ്വ്(റ)വും മറ്റും കടലിലെ വെള്ളം പരിശോധിച്ചു, അപ്പോള്‍ നല്ല ശുദ്ധ ജലമാ യി എത്തിച്ചു, ആ സംഭവം നടന്നത് റമളാന്‍ പതിനേഴിനായിരുന്നു.  മഹാനായ സ്വഹാബി ജാബിര്‍(റ) പറയുന്നു: മഹാനായ നബി(സ്വ) റമളാന്‍ പതിനേഴിന്റെ സുബ്,ഹി സമയത്ത് ഖുബാഇലേക്ക് വരാറുണ്ടാ യിരുന്നു, അന്ന് ദിവസം ഏതാണെങ്കിലും ശരി. 

ഹാഫിള് ഇബ്നുറജബ്(റ) പറയുന്നു: റമളാന്‍ പതിനേഴിന്ന് ഉണ്ടായ സംഭവങ്ങളില്‍ ഏറ്റവും സ്വഹീഹായത് അന്നേ ദിനം ബദ്,ര്‍ ദിനമാണെന്നതാണ്, അക്കാര്യം മുമ്പ് പ്രതിപാദിച്ചിട്ടുണ്ട്, റമളാന്‍ പതിനേഴിനാണു ബദ്,ര്‍ യുദ്ധം നടന്നതെ ന്നാണ് പ്രസിദ്ധമായ അഭിപ്രായം. ആ ദിനത്തിനു "യൗമുല്‍ ഫുര്‍ഖാന്‍" എന്നും പേരുണ്ട് കാരണം ആ ദിവസത്തിലാണ് അല്ലാഹു സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വേര്‍ത്തിരിച്ചത്, സത്യത്തെയും സത്യത്തിന്റെ ആളുകളേയും വെളിവാക്കുകയും, കലിമത്തുത്തൗഹീദ് ഉച്ചത്തില്‍ മുഴങ്ങുകയും അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുകയും ചെയ്ത തും, അല്ലാഹുവിന്റെ ശത്രുക്കളായ മുശ്,രിക്കുകളേയും അഹ്,ലുകിത്താബിനേയും നിന്ദ്യരാക്കപ്പെടുകയും പരാജയപ്പെടു ത്തുകയും ചെയ്തതും ആ ദിനത്തിലാണ്. ബദ്,റ് നടന്നത് ഹിജ്റയുടെ രണ്ടാം വര്‍ഷത്തിലായിരുന്നു". ഹാഫിള് ഇബ്നു റജബ് അല്‍ഹമ്പലീ(റ) തന്റെ(ലത്വാഇഫുല്‍ മആരിഫ്:പേജ്/327,328,329)കളില്‍ വിവരിച്ചതായി കാണാം. ഇതു പോലെ നിരവധി ഇമാമുകള്‍ വിശദീകരിച്ചതായി അവരുടെ കിത്താബുകള്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും.

ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത് മഹാന്മാരായ സ്വഹാബാക്കളും ബദ്,ര്‍ ദിനത്തെ പ്രത്യേകം ബഹുമാനിക്കുകയും ആ ദിവസത്തിനു പ്രത്യേകത കല്പിച്ചു കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തവരായിരുന്നു എന്നാണ്. 

മഹാന്മാരായ ബദ്,രീങ്ങളുടെ മഹത്വം കൊണ്ടും അവരുടെ ഹഖ്, ജാഹ്, ബറക്കത്ത് കൊണ്ടും അല്ലാഹു നമ്മെ എല്ലാ പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മഹാമാരികളില്‍ നിന്നും രക്ഷപ്പെടുത്തുമാറാവട്ടെ, നമ്മുടെ എല്ലാ പാപങ്ങളും പൊറുത്ത് വിശുദ്ദ റമളാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ നാമേവരേയും അല്ലാഹു ഉള്‍പ്പെടു ത്തുമാറാവട്ടെ-ആമീന്‍.-ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

---------

 *إلى حضرة الشهداء البدريين رضوان الله تعالى عنهم أجمعين وأمدنا الله بمددهم بمنه وكرمه-آمين-[الـفـاتـحـة]*

=====

*അബൂയാസീന്‍ അഹ്സനി-ചെറുശോല*

ahsani313@gmail.com

…………………………….

Posted:- 17-04-2022 (ഞായര്‍)

*****

Thursday, April 14, 2022

ഇസ്‌ലാം:സർവ്വശക്തനായ അല്ലാഹു

 സർവ്വശക്തനായ അല്ലാഹു


സന്ദേഹം 1

ഒട്ടകത്തെ സൂചിക്കുഴയിലൂടെ പ്രവേശിപ്പിക്കാൻ സർവ്വശക്തനായ അല്ലാഹുവിന് കഴിയുമോ ? 

കുറിപ്പ് : സൂചിക്കുഴ വലുതാക്കുകയോ ഒട്ടകത്തെ ചെറുതാക്കുകയോ ചെയ്യരുത്


നിവാരണം :

നിനക്ക് വൃത്തം വരക്കാൻ കഴിയുമോ എന്ന് നമുക്കൊരാളോട് ചോദിക്കാം. എന്നാൽ,  കോണുകളുള്ള വൃത്തം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം, അങ്ങനെയൊരു വൃത്തമില്ല.


ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാം. എന്നാൽ, നാലു കോണുകളുള്ള ത്രികോണം വരക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം; അപ്രകാരമൊരു ത്രികോണമില്ല. 


തഥൈവ, വസ്തുവിനെ വലുതാക്കാൻ കഴിയുമോ എന്ന് ചോദിക്കാം.  ചെറുതാക്കാൻ കഴിയുമോ എന്നും ചോദിക്കാം. ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്ന് ചോദിച്ചേക്കരുത് . കാരണം; ചെറുതാകാതെ ചെറുതാവുക എന്നൊരു സംഗതി ഇല്ല.


വലുതിനെ ചെറുതിൽ പ്രവേശിപ്പിക്കാൻ കഴിയുമോ എന്നാൽ ചെറുതാകാതെ ചെറുതാക്കാൻ കഴിയുമോ എന്നാണർത്ഥം. 

പ്രവേശിക്കുന്ന വസ്തു പ്രവേശന ദ്വാരത്തേക്കാൾ ചെറുതായിരിക്കുമല്ലോ അല്ലെങ്കിൽ പിന്നെ എന്താണു പ്രവേശനം.


സന്ദേഹം 2

തനിക്ക് ഉയർത്താൻ കഴിയാത്ത ഒരു പാറ സൃഷ്ടിക്കുവാൻ സർവ്വശക്തനായ അല്ലാഹുവിന് കഴിയുമോ ?


നിവാരണം :

1. സർവ്വശക്തന്  സർവ്വശക്തനല്ലാതിരിക്കാൻ കഴിയുമോ എന്നാണ് ചോദ്യത്തിന്റെ അർത്ഥം. രണ്ടു മണ്ടത്തരങ്ങളെ ചോദ്യം ഉൾവഹിക്കുന്നു.

എ. സർവ്വശക്തൻ സർവ്വ ശക്തനല്ലാതിരിക്കണമെന്ന വൈരുദ്ധ്യാത്മക ആവശ്യം  

ബി. ‹ദൈവ ശക്തി› അനിവാര്യഗുണമല്ല. മറിച്ച്, കഴിവുപയോഗിച്ച് യഥേഷ്ടം ദൈവം ഉണ്ടാക്കിയെടുക്കുന്ന കാര്യമാണെന്ന അസംബന്ധം.


“സർവ്വശക്തനല്ലാതിരിക്കാൻ കഴിയുമോ” എന്നാൽ സർവ്വശക്തനാകാൻ കഴിയുമോ എന്നുമാണല്ലോ അർഥം. കാരണം, ഒരു കാര്യം ചെയ്യാൻ കഴിഞ്ഞാൽ അതു ചെയ്യാതിരിക്കാനും കഴിയണം. അല്ലെങ്കിൽ, ‹ചെയ്യൽ› കഴിവിന്റെ പരിധിയിൽ പെട്ട കാര്യമല്ല. മറിച്ച് സംഭവിക്കൽ അനിവാര്യമായ ഒരു കാര്യമാണ് എന്നു വരും.


2. ഒരാൾ പറഞ്ഞു : എനിക്കു നടക്കാൻ കഴിയില്ല. മറ്റൊരാൾ പറഞ്ഞു : ഒന്നാം ചുവടു വെയ്ക്കും മുമ്പ് രണ്ടാം ചുവടു വെയ്ക്കാൻ എനിക്കാവില്ല. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. ഒന്നാമത്തേത് കർത്താവിന്റെ അപ്രാപ്തിയും രണ്ടാമത്തേത് കർമത്തിന്റെ അപ്രാപ്യതയുമാണ്. സർവ്വശക്തനെന്നാൽ , പ്രാപ്യമായ / സംഭവ്യമായ സർവ്വ കാര്യങ്ങൾക്കും കഴിവുള്ളവൻ എന്നാണർത്ഥം.


സന്ദേഹം 3

സർവ്വശക്തനായ ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ ആറു ദിവസമെടുത്തതെന്തിന്?


നിവാരണം :

1. പ്രപഞ്ചം ആറു ദിവസമെടുത്തു സൃഷ്ടിച്ചുവെന്നാൽ,  പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങൾ വിവിധ സമയങ്ങളിലായി സൃഷ്ടിച്ച് ആറു ദിവസം കൊണ്ട് പൂർത്തിയാക്കിയെന്നാണല്ലോ അർത്ഥം. എപ്പോഴും നിർവഹിക്കാൻ കഴിയുന്ന ഒരു കാര്യം ഒരു സമയത്ത് ചെയ്യാതെ മറ്റൊരു സമയത്തേക്കു നീട്ടി വെക്കാമെങ്കിൽ, ഒരേ, സമയത്ത് നിർവഹിക്കാൻ കഴിയുന്ന വിവിധ കാര്യങ്ങൾ വിവിധ സമയങ്ങളിലായി നിർവഹിക്കുന്നതിൽ എന്താണു കുഴപ്പം ! എല്ലാം സ്വതന്ത്രമായി നിർണയിക്കുന്ന അല്ലാഹുവിന് സമയങ്ങളും അങ്ങനെ നിർണയിക്കാമല്ലോ. 


2. സർവ്വശക്തനായിരുന്നിട്ടു കൂടി പ്രപഞ്ചം ഒറ്റയടിക്കു സൃഷ്ടിക്കാതെ , ആറു ദിവസമെടുത്ത് സൃഷ്ടി കർമം നിർവഹിച്ചതിൽ, കർമ നിർവഹണത്തിൽ അവധാനത പാലിക്കണമെന്ന സമുന്നത സന്ദേശം അന്തർഭവിച്ചിട്ടുണ്ട്. «നിങ്ങൾ അല്ലാഹുവിന്റെ സ്വഭാവഗുണങ്ങൾ സ്വീകരിക്കുവിൻ»


സന്ദേഹം 4

ഭൂമിയും ഇതര ഗ്രഹങ്ങളും അക്ഷത്തിൽ കറങ്ങാൻ തുടങ്ങിയത് മുതലാണ് ദിവസങ്ങൾ നിലവിൽ വന്നത്. അപ്പോ, താൻ പ്രപഞ്ചം സൃഷ്ടിക്കാൻ ആറു ദിവസമെടുത്തുവെന്ന് ദൈവം പറഞ്ഞത് എങ്ങനെ സത്യമാകും ?


നിവാരണം :

ഭൂമിയും ഇതര ഗ്രഹങ്ങളും അക്ഷത്തിൽ കറങ്ങാൻ തുടങ്ങിയത് മുതലാണ് ദിവസങ്ങൾ നിലവിൽ വന്നതെന്നു പറഞ്ഞത് ശരിയാണ്. എന്നാൽ, ദൈവം പറഞ്ഞത് ശരിയല്ലെന്നു പറയാനല്ല മറിച്ച്, ദൈവിക വചനത്തിന്റെ ഉദ്ദേശ്യം സുപരിചിതമായ ആറു ദിവസങ്ങളല്ല, ആറു ദിവസങ്ങളുടെ ദൈർഘ്യമുള്ള സമയമാണ് എന്നു പറയാനാണ് അതു തെളിവാകുക.  ദിവസമെന്നാൽ സമയത്തിന്റെ, നിർണിത ദൈർഘ്യമുള്ള ഒരു ഏകകമാണല്ലോ. പ്രപഞ്ചം ഉൺമയിലേക്കു വരാൻ തുടങ്ങിയത് മുതൽ തന്നെ സമയം നിലവിൽ വരാം. കാരണം, സമയത്തിനു നിദാനം ചലനമാണ്, ഗോളങ്ങൾ രൂപംകൊള്ളും മുമ്പ് തന്നെ ചലനം നിലവിൽ വരാമല്ലോ. 


സന്ദേഹം 5

ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യം അല്ലാഹു അറിയുകയാണെങ്കിൽ അതിനു വിരുദ്ധം ചെയ്യാൻ അവനു കഴിയില്ല. അപ്പോൾ അവൻ സർവ്വ ശക്തനല്ലെന്നു വരും, അതിനു വിരുദ്ധം ചെയ്യാൻ അവനു കഴിയുകയാണെങ്കിൽ അവൻ ഭാവി അറിയുകയില്ല. അപ്പോൾ അവൻ സർവ്വജ്ഞനല്ലെന്നും വരും [സർവ്വ ശക്തനാവലും സർവ്വജ്ഞനാവലും തമ്മിൽ വൈരുദ്ധ്യം നിലനിൽക്കുന്നു] എന്ന പ്രസ്താവന ശരിയല്ലേ ?


നിവാരണം :

ശരിയല്ല. ഭാവിയിൽ താൻ എന്തു ചെയ്യുമെന്ന് അല്ലാഹു അറിഞ്ഞാൽ അതിനു വിരുദ്ധം അവൻ ചെയ്യില്ലെന്നാണ് (അതിനു കഴിയില്ല എന്നല്ല) വരുക. അറിഞ്ഞ കാര്യം ചെയ്യുകയല്ല. ചെയ്യാനിരിക്കുന്ന കാര്യം മുമ്പേ അറിയുകയാണ്

 

സന്ദേഹം 6

അല്ലാഹുവിന് ഭാവി അറിയാമെങ്കിൽ അതിനെതിരെ തീരുമാനമെടുക്കാൻ അവനു കഴിയില്ലെന്നും അതിനെതിരെ, തീരുമാനമെടുത്താൽ അവന് ഭാവി  അറിയല്ലെന്നും വരില്ലേ


മറുപടി :

അതു വരില്ല. ഭാവി അല്ലാഹു അറിയുകയെന്നാൽ, [ഭാവിയിൽ സംഭവിക്കാനിരിക്കുന്ന] കാര്യങ്ങൾ സംഭവിക്കണമെന്ന് താൻ സ്വതന്ത്രമായി തീരുമാനിക്കുകയും തീരുമാനം താൻ സ്വതന്ത്രമായി നടപ്പിലാക്കുകയും ചെയ്തതിനെ തുടർന്ന് അവ സംഭവിക്കുമെന്ന് അവൻ അറിയലാണ്. തീരുമാനിച്ച കാര്യം അറിയുകയാണ്, അറിഞ്ഞത് തീരുമാനിക്കുകയല്ല


പിന്നെ, അനാദിയിൽ താൻ സ്വതന്ത്രമായി തീരുമാനിച്ച കാര്യത്തിൽ മാറ്റം / പുനർ തീരുമാനം സംഭവ്യമേയല്ല. കാരണം : തീരുമാനം മാറ്റുകയാണെങ്കിൽ, മാറ്റുമെന്ന് ആദ്യമെ സർവ്വജ്ഞനായ അല്ലാഹു അറിയുമല്ലോ. അപ്പൊ ആദ്യത്തേത് തീരുമാനമായിരുന്നില്ലെന്നു വരും.


എന്നാൽ ഒരു കാര്യം തീരുമാനിക്കുന്നതിനു പകരം അതിനു വിപരീതം തീരുമാനിക്കാമായിരുന്നു. അതാണ് കർമ നിർണയ സ്വാതന്ത്ര്യം.


പ്രസ്തുത കാര്യം നടപ്പിലാക്കണമെന്നും, വിപരീതം നടപ്പിൽ വരുത്തേണ്ടെന്നും തീരുമാനിക്കൽ ഉപര്യുക്ത സ്വാതന്ത്ര്യത്തിന്റെ പ്രയോഗമാണ്.


അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Wednesday, April 13, 2022

അണ്ഡവും ബീജവും പ്രവാചക വചനങ്ങളിലെ ശാസ്ത്രീയതയും

  

● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

  

അണ്ഡവും ബീജവും പ്രവാചക വചനങ്ങളിലെ ശാസ്ത്രീയതയും


02 January 2022

? നിങ്ങൾ പരാമർശിച്ച ഖുർആൻ സൂക്തത്തിൽ പുരുഷബീജത്തിന്റെ കാര്യം മാത്രമല്ലേ ഉള്ളൂ. അണ്ഡത്തിന്റെ കാര്യം പറഞ്ഞിട്ടില്ലല്ലോ. അപ്പോൾ ആധുനിക അന്വേഷണത്തിൽ കണ്ടെത്തി എന്നു പറയുന്ന സംഗതിയിലേക്ക് ഖുർആൻ എത്തിയിട്ടില്ല എന്നല്ലേ അർഥം?


സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരംശം മാത്രമാണ് (മുഴുവനുമല്ല) കുഞ്ഞായിത്തീരുന്നത് എന്ന് സമർഥിക്കാൻ വേണ്ടിയാണ് പ്രസ്തുത സൂക്തം ഉദ്ധരിച്ചത്. എന്നാൽ സ്ത്രീ സ്രവം കൂടിച്ചേരുമ്പോഴാണ് കുഞ്ഞുണ്ടാകുന്നത് എന്നും ഖുർആൻ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ആർത്തവം കട്ടിയായാണ് കുഞ്ഞുണ്ടാകുന്നത് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് ഇക്കാര്യം ഖുർആൻ പറയുന്നത് എന്നോർക്കണം.



 

? ഏത് സൂക്തത്തിലാണ് സ്ത്രീ അണ്ഡത്തെക്കുറിച്ച് പരാമർശമുള്ളത്?


ബീജം, അണ്ഡം എന്നീ സംജ്ഞകൾ രൂപപ്പെട്ടത് പിന്നീടാണ്. അതിനെ കുറിച്ച് ഒന്നുമറിയാത്തവരോട് അങ്ങനെ പറയേണ്ടതില്ലല്ലോ. എന്നാൽ കുഞ്ഞുണ്ടാകുന്നതിൽ അടിസ്ഥാനപരമായി തന്നെ ഉൾച്ചേരുന്ന പുരുഷ സ്ത്രീ സ്രവങ്ങൾ ഉണ്ടെന്ന് തന്നെയാണ് ഖുർആനിക ഭാഷ്യം.

‘മനുഷ്യനെ കൂടിച്ചേർന്ന സ്രവത്തിൽ നിന്നാണ് സൃഷ്ടിച്ചതെന്ന്’വിശുദ്ധ ഖുർആൻ (76:2) പറയുന്നുണ്ട്. ‘നുത്ഫതുൽ അംശാജ്’ എന്ന ഖുർആനിക പ്രയോഗത്തിന് ഇബ്ൻ അബ്ബാസ്(റ) അടക്കമുള്ള ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയ വിശദീകരണം പുരുഷന്റെയും സ്ത്രീയുടെയും സ്രവങ്ങൾ എന്നാണ്. മാത്രമല്ല. പുരുഷ ദ്രാവകം,സ്ത്രീ ദ്രാവകം എന്നീ പ്രയോഗങ്ങൾ ഹദീസിലും ധാരാളമായി വന്നിട്ടുണ്ട്. സ്ത്രീ സ്രവത്തെ കുറിച്ച് മാത്രമല്ല; അതിന്റെ നിറത്തെക്കുറിച്ചും  തെറിച്ചു വീഴുന്ന അതിന്റെ പ്രകൃതത്തെക്കുറിച്ചുമൊക്കെ പ്രമാണങ്ങളിൽ കാണാം.



 

? ആഹ്! അത് അതിശയകരമായിരിക്കുന്നുവല്ലോ. എന്താണ് അതിന്റെ നിറം? അത് എങ്ങനെ ശാസ്ത്രലോകം ഉറപ്പിച്ചു?


2008ൽ ബെൽജിയത്തിൽ ഗർഭാശയം നീക്കം ചെയ്യാനുള്ള എൻഡോസ്‌കോപ്പി സർജറി ചെയ്യുന്നതിനിടയിൽ തികച്ചും ആകസ്മികമായി അണ്ഡാശയത്തിൽ നിന്ന് ഓവുലേഷൻ നടക്കുന്നത് ലോകത്ത് ആദ്യമായി ലൈവായി നേരിട്ട് കാണാനിടയായി. അതിന്റെ ചിത്രം താഴെക്കൊടുക്കുന്നു(ചിത്രം മ). ഓവേറിയൻ ഫോളിക്കിൾ പൊട്ടി മഞ്ഞ നിറത്തിലുള്ള ദ്രാവകം പുറത്തുവരുന്നത് ഇതിൽ വ്യക്തമായി കാണാവുന്നതാണ്. 2008 ജൂൺ 11 ന് ബിബിസി പുറത്തുവിട്ട വാർത്തയാണിത്.

അണ്ഡോൽസർജനത്തിന്റെ അവസാന ഘട്ടത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന എൽഎച്ച് (ലൂറ്റിനൈസിംഗ് ഹോർമോൺ) ആണ് ഫോളിക്കുളാർ ദ്രവത്തെ മഞ്ഞയാക്കുന്നത്.


? എന്താണീ ലൂറ്റിനൈസിംഗ് ഹോർമോൺ?


മഞ്ഞയെന്ന് അർഥം വരുന്ന ലൂറ്റിയസ്(Luteus) എന്ന ലാറ്റിൻ പദത്തിന്റെ നപുംസക രൂപമായ ലൂറ്റിയത്തിൽ നിന്നാണ് (Luteum) ലൂറ്റിനൈസ് (Luteinize) എന്ന ക്രിയയുണ്ടായിരിക്കുന്നത്. കോർപ്പസ് ലൂടിയത്തിന്റെ നിർമിതിക്ക് നിമിത്തമായ പ്രവർത്തനങ്ങൾക്കാണ് സാങ്കേതികമായി ലൂറ്റിനൈസ് എന്ന് പറയുന്നതെങ്കിലും പദപരമായി അതിനർഥം ‘മഞ്ഞയാക്കുന്നത്’ എന്നാണ്. ലൂറ്റിനൈസിംഗ് ഹോർമോണിന്റെ പ്രവർത്തന ഫലമായാണ് ഫോളിക്കുളാർ ദശ പിന്നിട്ട ഫോളിക്കിൾ അവശിഷ്ടങ്ങൾ കോർ പസ് ലൂടിയം ആയിത്തീരുന്നത്. കോർപസ് ലൂടിയം എന്ന പദദ്വയത്തിനർഥം മഞ്ഞ വസ്തുവെന്നാണ് (Yellow body).


ഫോളിക്കിളിലെ സ്റ്റിഗ്മ പൊട്ടി അണ്ഡത്തോടെ പുറത്തേക്ക് തെറിക്കുന്ന ഫോളിക്കുളാർ ദ്രാവകത്തിന്റെ നിറം മഞ്ഞയായിരിക്കും. പുരുഷ ശുക്ലവുമായി താരതമ്യം ചെയ്യുമ്പോൾ കട്ടിയില്ലാത്തതും മഞ്ഞ നിറത്തിലുള്ളതുമായ ദ്രാവകമാണ് ഫോളിക്കിൾ പൊട്ടി പുറത്തേക്കൊഴുകുന്ന കുഞ്ഞിന്റെ ഉണ്മക്ക് നിമിത്തമാകുന്ന സ്ത്രീസ്രവം എന്നർഥം.



 

? ഇസ്‌ലാമിലെ ഏത് പ്രമാണത്തിലാണ് ഈ മഞ്ഞ പ്രതിഭാസത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്?


ഒരിക്കലൊരു ജൂത പണ്ഡിതൻ തിരുനബി(സ്വ)യുടെ അടുക്കൽ വന്ന് ഈ ഭൂമിയിൽ നബിക്കും മറ്റ് ഏതാനും പേർക്കും മാത്രമറിയുന്ന ചില കാര്യങ്ങൾ ഞാൻ ചോദിക്കട്ടേ എന്ന് ആമുഖമായി പറഞ്ഞ് തിരുനബിയോട് അന്വേഷിച്ചു. അതിനു നബി(സ്വ) നൽകിയ മറുപടിക്കിടയിലാണ് ഇത് കടന്നുവരുന്നത്.

പുരുഷസ്രവം വെളുത്ത നിറത്തിലുള്ളതും സ്ത്രീസ്രവം മഞ്ഞ നിറത്തിലുള്ളതുമാണെന്ന് സ്വഹീഹ് മുസ്‌ലിം ഉദ്ധരിച്ച ഈ ഹദീസിൽ കാണാം. ജൂതന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞ ശേഷം ‘അയാൾ എന്നോട് ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതു വരെ എനിക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല’ എന്ന തിരുദൂതരുടെ പരാമർശം ശ്രദ്ധേയമാണ്. സ്വന്തം സ്രവത്തെക്കുറിച്ച് അറിയാത്ത സ്ത്രീകൾക്കടക്കം നിങ്ങളുടെ സ്രവം മഞ്ഞ നിറത്തിലുള്ളതാണെന്ന് പ്രവാചകൻ(സ്വ) പറഞ്ഞുകൊടുത്തത് വ്യക്തമായ ദൈവബോധനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നതാണീ വചനപ്പൊരുൾ.

കുഞ്ഞിന്റെ സൃഷ്ടിയിൽ അനിവാര്യമായ പുരുഷസ്രവത്തിന്റെ നിറം ‘അബ്‌യള്’ ആണെന്നു പറഞ്ഞതിനു ശേഷമാണ് സ്ത്രീസ്രവത്തിന്റെ നിറം ‘അസ്വ്ഫർ’ (മഞ്ഞ) ആണെന്ന് റസൂൽ(സ്വ) പറഞ്ഞത്. രണ്ടും കൂടിച്ചേർന്നാണ് കുഞ്ഞുണ്ടാകുന്നതെന്നും അതിനു ശേഷം വ്യക്തമാക്കി.

സ്ത്രീജനനേന്ദ്രിയത്തിൽ നിന്ന് സാധാരണഗതിയിൽ നിർഗളിക്കപ്പെടുന്ന മൂന്ന് സ്രവങ്ങളും വെളുത്തതോ നിറമില്ലാത്തതോ ആണ്. ഹദീസുകളിൽ പറഞ്ഞ മഞ്ഞ സ്രവമല്ല ഇവയെന്നും വ്യക്തം. ഇവയ്‌ക്കൊന്നും തന്നെ കുഞ്ഞിന്റെ രൂപീകരണത്തിൽ നേരിട്ട് പങ്കൊന്നുമില്ലതാനും. സ്ത്രീജനനേന്ദ്രിയത്തിൽ നിന്ന് നിർഗളിക്കുന്ന കാണാനാവുന്ന സ്രവങ്ങൾക്കൊന്നും തന്നെ മഞ്ഞനിറമില്ല. അവയൊന്നും കുഞ്ഞിന്റെ രൂപീകരണത്തിൽ സത്താപരമായി ഉൾച്ചേരുന്നുമില്ല.

സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്ന് പുറത്തുവരുന്ന സ്രവങ്ങൾ മൂന്നെണ്ണമാണ്. 1. ബർത്തോലിൻ സ്രവം (Bartholin fluid): ശരീരം ലൈംഗിക ബന്ധത്തിന് സജ്ജമായെന്ന് അറിയിച്ചുകൊണ്ട് പുറപ്പെടുന്ന സ്രവമാണിത്. ഇതിന് നിറമില്ല.

2. പാരാ യുറിത്രൽ (Para urethral fluid): രതിമൂർച്ചയിൽ ചില സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്ന് പുറത്തുവരുന്ന സ്രവം. ഇത് താരതമ്യേന കട്ടിയുള്ളതും വെള്ള നിറമുള്ളതുമായിരിക്കും.

3. സെർവിക്കൽ ശ്ലേഷ്മം (Cervical mucus): സ്ത്രീജനനേന്ദ്രിയത്തെ എല്ലായ്‌പ്പോഴും വരളാതെ സൂക്ഷിക്കുന്ന സ്രവമാണിത്. അണ്ഡോൽസർജന സമയമല്ലെങ്കിൽ ഈ സ്രവം വഴുവഴുപ്പുള്ളതും നല്ല വെളുത്ത ക്രീം നിറത്തിലുള്ളതുമായിരിക്കും. അണ്ഡോൽസർജനത്തോടടുക്കുമ്പോൾ വെള്ളനിറം മങ്ങുകയും വഴുവഴുപ്പ് കുറയുകയും ചെയ്യുന്ന ഈ സ്രവം ഉൽസ ർജന സമയമാകുമ്പോഴേക്ക് ജലത്തെപ്പോലെ വർണരഹിതമാവുകയും മുട്ടയുടെ വെള്ളക്കരുവിനെപ്പോലെയായിത്തീരുകയും ചെയ്യും.

ഇവിടെയാണ് കുഞ്ഞിന്റെ ഉൽപാദനത്തിൽ നേരിട്ട് പങ്കെടുക്കുന്ന സ്രവം മഞ്ഞയാണെന്ന നബിവചനം പ്രസക്തമാകുന്നത്. വഹ്‌യ് മുഖേനയല്ലാതെ എങ്ങനെയാണ് നബി(സ്വ) അക്കാര്യം പറയുക!


 

? അതേ ഹദീസിൽ തുടർന്ന് പറയുന്ന കാര്യം ശാസ്ത്ര വിരുദ്ധമല്ലേ? സ്ത്രീയും പുരുഷനും തമ്മിൽ സംസർഗത്തിലേർപ്പെടുമ്പോൾ ആർക്കാണ് ആദ്യം സ്ഖലിക്കുന്നത്, അതനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആകുമെന്ന് പറയുന്നില്ലേ? അത് വമ്പൻ ശാസ്ത്രീയാബദ്ധമല്ലോ?


രണ്ട് ദ്രാവകങ്ങളും സംയോജിക്കുമ്പോൾ ‘മനിയ്യുറജുൽ’ ‘മനിയ്യുൽ മർഅത്തി’നെ അതിജയിച്ചാൽ കുഞ്ഞ് ആണാകും, അല്ലെങ്കിൽ പെണ്ണാകും എന്നാണ് ഹദീസിലുള്ളത്. അതും ഒരു അത്ഭുതം തന്നെയാണ്. പുരുഷ സ്വഭാവമുള്ള ബീജം(Y)സ്ത്രീ സ്വഭാവമുള്ള ബീജത്തെ (X) അതിജയിച്ചാൽ കുഞ്ഞ് ആണാകും. അല്ലെങ്കിൽ പെണ്ണാകും. അത് ശാസ്ത്രീയമായി ശരിയുമാണ്.


? സ്ത്രീകളുടെ അണ്ഡ ദ്രാവകത്തിന്റെ നിറം മാത്രമല്ല അത് പുറപ്പെടുന്ന സ്വഭാവം വരെ ഖുർആനിൽ സൂചിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞല്ലോ അത് എവിടെയാണ്?


‘എന്തിൽ നിന്നാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് എന്ന് അവൻ ചിന്തിച്ചു നോക്കട്ടെ. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നാണ് അവൻ സൃഷ്ടിക്കപ്പെട്ടത്. വാരിയെല്ലിനും കടി പ്രദേശത്തിനും ഇടയിൽ നിന്ന് അത് പുറപ്പെടുന്നു ( 86/6-7).’

ഇവിടെ സൂചിപ്പിക്കപ്പെട്ട ദ്രാവകം പുരുഷ ദ്രാവകം മാത്രമാണെന്നും അതല്ല സ്ത്രീയുടെയും പുരുഷന്റെയും ദ്രാവകങ്ങൾ ആണെന്നും വിശദീകരിച്ച പണ്ഡിതന്മാരുണ്ട്. ഒന്നാം അഭിപ്രായം ഇമാം റാസി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ അഭിപ്രായം താബിഈ പ്രമുഖനായ ഇക്‌രിമ(റ) അടക്കമുള്ളവരിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നതായി തഫ്‌സീർ ത്വബ്‌രിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്റെ സുൽബിൽ നിന്നും സ്ത്രീയുടെ ‘തറാഇബി’ൽ നിന്നും എന്നാണ് വിശദീകരണം. ഈ വ്യാഖ്യാന പ്രകാരം പുരുഷ സ്രവം പോലെ തന്നെ സ്ത്രീയുടെ സ്രവവും തെറിച്ചു വീഴുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.


? വിശദീകരിക്കാമോ?


നേരത്തെ മഞ്ഞ ദ്രാവകത്തെ കുറിച്ച് സൂചിപ്പിച്ചല്ലോ. അത് എങ്ങനെയാണ് പുറപ്പെടുന്നത് എന്ന് നോക്കാം:

ആർത്തവ ചക്രത്തിന്റെ പതിനാലാം ദിവസം പൂർണ വളർച്ചയെത്തുന്ന ഫോളിക്കിളുകളിൽ ലൂറ്റിനൈസിംഗ് ഹോർമോണിന്റെ (LH)പ്രവർത്തനഫലമായി അതിലുള്ള തെക്കാ കോശങ്ങൾ (Thecca Cells) ആൻട്രോസ്റ്റേഡിനിയോൺ ഉൽപാദിപ്പിക്കുന്നു. അത് തലച്ചോറിലുള്ള ഹൈപ്പോതലാമസിനെ ഉദ്ദീപിപ്പിക്കുന്നു. അത് GnRH ഉൽപാദനത്തിനു കാരണമാകും. അപ്പോഴേക്ക് വളർച്ചയെത്തിയ ഫോളിക്കിളിനകത്ത് ഒരുതരം ദ്രാവകം നിറഞ്ഞിരിക്കും. ഫോളിക്കുലർ ദ്രവം (follicular fluid) എന്നറിയപ്പെടുന്ന ഈ ദ്രാവകത്തിൽ പ്രധാനമായും ഹയലുറോണിക്ക് ആസിഡ് Hyaluronic Acid) ആണുണ്ടാവുക. പുറമെ പ്രായപൂർത്തിയായ അണ്ഡത്തെ പൊതിഞ്ഞുകൊണ്ടുള്ള ക്യൂമുലസ് കോശങ്ങളും (Cumulas Cells) ഫോളിക്കിളിനകത്തുണ്ടാകും. ലൂറ്റിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്തേജന ഫലമായി ഫോളിക്കിളുകൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീയോലിറ്റിക്ക് എൻസൈമുകൾ (Proteolytic enzymes) ഒരു വശത്തുള്ള ഫോളിക്കുളാർ കലകളെ (follicular Cells) നശിപ്പിക്കുന്നതിനാൽ അവിടെ സ്റ്റിഗ്മ (Stigma) എന്ന പേരിലുള്ള ദ്വാരം പ്രത്യക്ഷപ്പെടുന്നു. അതിനുള്ളിലൂടെ പൂർണ വളർച്ചയെത്തിയ അണ്ഡത്തെ വഹിച്ച് ക്യൂമുലസ് കോശങ്ങളും ഫോളിക്കുളാർ ദ്രവവും തെറിച്ചു വീഴുന്നു. പുരുഷന്മാരുടെ ശുക്ലം തെറിച്ചു വീഴുന്നു എന്നു പറഞ്ഞതിനോട് സമാനമായ പ്രക്രിയ തന്നെയാണിത്. അണ്ഡം ഉൾകൊള്ളുന്ന ദ്രാവകം (മാഉൻ ദാഫിഖ്) ഫലോപ്പിയൻ നാളിയിലൂടെ (Fallopian tube) അറ്റത്തുള്ള ഫിംബ്രിയ (എശായൃശമ)കളിൽ പതിക്കുകയും അവിടെ നിന്ന് ഗർഭാശയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇന്ന് അതൊക്കെ നമുക്ക് കൃത്യമായി വീഡിയോ വഴി (https://youtu.be/wcVC3TFI7fQ) കാണാൻ സാധിക്കും.

‘തെറിച്ചുവീഴുന്ന ‘ എന്ന ഖുർആനിക പ്രയോഗത്തിന്റെ കൃത്യത കണ്ടു നമ്മൾ അത്ഭുതപ്പെട്ടുപോകും. സ്ത്രീസ്രവത്തെ കുറിച്ച് ഒരു അറിവുമില്ലാത്ത കാലഘട്ടത്തിലാണ് നിറത്തെയും സ്വഭാവത്തെയുമെല്ലാം വിശദീകരിക്കുന്ന പ്രവാചകാധ്യാപനങ്ങളുണ്ടായത് എന്നത് വിസ്മയകരമല്ലേ?


ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി


 


 


 

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....