Monday, February 28, 2022

മിഅറാജ് .റജബ് നോമ്പ്-മുറി മൗലവിമാരെ പിൻപറ്റുന്ന വഹാബികളും ഇമാമുമാരെ പിൻപറ്റുന്ന മുസ്ലിംകളും

 *റജബ് നോമ്പ്-മുറി മൗലവിമാരെ പിൻപറ്റുന്ന വഹാബികളും ഇമാമുമാരെ പിൻപറ്റുന്ന മുസ്ലിംകളും...❗*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=1082979288943274&id=100016936382946

✍️ മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്. 

ശൈഖ് ജീലാനി (റ) തൻ്റെ പ്രസിദ്ധ ഗ്രന്ഥമായ ഗുന്യയിൽ ഇത് പറയാൻ ഒരു അധ്യായം തന്നെ കൊണ്ടുവന്നിട്ടുണ്ട്. 

◉ فصل: في فضل صيام يوم السابع والعشرين من رجب[عبد القادر الجيلاني، الغنية لطالبي طريق الحق، ٣٣٢/١] 

റജബ് 27 ന് അനുഷ്ഠിക്കുന്ന നോമ്പിൻ്റെ മഹത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം - (അൽ ഗുന്യ - 1/361) 


ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബൂ ഹാമിദുൽ ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361).


അനസ് (റ) വില്‍ നിന്ന് നിവേദനം – നബി(സ) പറഞ്ഞു – റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും നോമ്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.

അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം – റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)


ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു: റജബ് 27 ലെ നോമ്പ് ബിദ്അതാണ് എന്ന് പറയപ്പെട്ടിട്ടുണ്ട്. അത്‌ ശരിയല്ല. മറിച് വളരെ സ്രേഷ്ഠമായ സുന്നതാണ്. ഇത്‌ വിശാലമായി ഞാൻ ഫത്താവയിൽ പ്രതിപാദിച്ചിട്ടുണ്ട്. (ഫതഹുൽ മുബീൻ -1/226)

 - قيل: ومن البدع: صوم رجب، وليس كذلك، بل هو سنةٌ فاضلةٌ، كما بينتُه في «الفتاوى» وبسطت الكلام فيه. ( فتح المبين بشرح الأربعين - ١/٢٢٦) 

റജബ് 27 ൻ്റ നോമ്പിനെ എതിർക്കുന്നവർ വിഡ്ഡിയാണ്. ( ഫതാവൽ കുബ്രാ - 2/52)


കൂടാതെ, എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നതാണെന്നു എല്ലാ ഫുഖഹാക്കളും പഠിപ്പിച്ചിട്ടുണ്ട്. ആ നിലയിൽ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മി’അ് റാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട്, ( ബാജൂരി:1/544 )

             മഹത്തുക്കളായ ഇമാമുമാരെ തള്ളിക്കളഞ്ഞ് ,വഹാബീ മുറി മൗലവിമാരെ പിൻപറ്റാൻ ഞാനില്ല.എൻ്റെ ഈമാൻ വഹാബീ ലാബിൽ തട്ടിക്കളിക്കാനുള്ളതല്ല... 

✍️ *ഖുദ്സി*

28-02-2022

---------------------------------------------------

കൂടുതൽ രേഖകൾക്ക് :


◉روى أبو هريرة أن رسول الله ﷺ قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرًا (٣) وهو اليوم الذي أهبط الله فيه جبرائيل عليه السلام على محمد ﷺ بالرسالة.[أبو حامد الغزالي ,إحياء علوم الدين ,1/361]

◉ وليلة النصف منه وليلة سبع وعشرين منه وهي ليلة المعراج [أبو حامد الغزالي ,إحياء علوم الدين ,1/361]

◉ من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرًا، وهو أول يوم نزل فيه جبريل على النبي -صلى الله عليه وسلم- بالرسالة". [عبد القادر الجيلاني ,الغنية لطالبي طريق الحق ,1/332]

◉ قيل: ومن البدع صوم رجب، وليس كذلك بل هو سنة فاضلة، كما بينته في الفتاوي وبسطت الكلام عليه. [البكري الدمياطي ,إعانة الطالبين على حل ألفاظ فتح المعين ,1/313]

◉والذي يَنْهى عَنْ صَوْمِهِ جاهِلٌ مَعْرُوفٌ بِالجَهْلِ ولا يَحِلُّ لِمُسْلِمٍ أنْ يُقَلِّدَهُ (فتاوي الكبرى الفقهية -٢/٥٤)

◉ ويستحب صوم يوم المعراج [حاشيةالجمل٣/٤٦٨]

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...