Wednesday, March 6, 2019

തബ്ലീഗ് ഇസ്മാഈൽ ദഹ്ലവി

#മൗലവി #ഇസ്മാഈൽ #ദഹ്ലവി

അറിഞ്ഞിരിക്കേണ്ടതുണ്ട് ചില വായനകൾ .

നവീന വാദങ്ങളുമായി രംഗ പ്രവേശം ചെയ്ത
ഒട്ടനവധി ആളുകളുണ്ട്. ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രവണതകളുമായി വന്ന ആദ്യ വ്യക്തികളിൽപ്പെട്ട
മൗലവി ഇസ്മാഈൽ ദഹ്ലവിയെ തിരിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്. തഖ്വിയത്തുൽ ഈമാൻ , സ്വിറാത്തുൽ മുസ്തഖീം തുടങ്ങിയ കുപ്രസിദ്ധ കൃതികളുടെ കർത്താവ് കൂടിയാണ് ഇസ്മാഈൽ ദഹ്ലവി.

ഇസ്മാഈൽ ദഹ്ലവിയുടെ നിലപാട് മൗലവി റശീദ് അഹ്മദ് ഗാങ്കോഹി വ്യക്തമാക്കുന്നു.

"ഇസ്മാഈൽ ദഹ് ലവിയുടെ സ്ഥിതി ഇതാണ് .
ദുർബലപ്പെടാത്ത ഏതെങ്കിലും ശരിയായ ഹദീസ്
ലഭിച്ചാൽ അതനുസരിച്ച് അമൽ ചെയ്യുക. അത് ലഭിച്ചില്ലങ്കിൽ #മാത്രം ഇമാം അബൂഹനീഫയെ തഖ്ലീദ് ചെയ്യുക.
(ഫതാവ റശീദിയ്യ: 184).

മാത്രമല്ല , കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച  ' ഇസ്ലാഹി ചരിത്രത്തിന്നൊരാമുഖം' എന്ന  പുസ്തകത്തിൽ പറയുന്നു . വഹാബി പ്രസ്ഥാനത്തിന്റെ ആദ്യകാല പതാക വാഹകനാണ്
ഇസ്മാഈൽ ദഹ്ലവി .

മൗലവി റശീദ് അഹ്മദ് ഗാങ്കോഹി പറയുന്നു.
"ഇസ്മാഈൽ ദഹ്ലവിയുടെ തഖ്വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥത്തെ എതിർക്കുന്നവർ പുത്തൻ വാദിയും തെമ്മാടിയുമാകുന്നു. "
( ഫതാവ റശീദിയ്യ : 42 ).

അബുൾ ഹസൻ അലി നദ് വി സാഹിബ്
പറയുന്നു.

" തബ് ലീഗ് സ്ഥാപകൻ ഇൽയാസ് ഇസ്മാഈൽ ദഹ്ലവിയെ പിൻപറ്റിയ ആളാണ്. ഇബ്നു അബ്ദുൽ വഹാബിന്റെ കിതാബു തൗഹീദിനെ ചുവടു പിടിച്ചാണ് ഇസ്മാഈൽ ദഹ്ലവി തഖ്വിയത്തുൽ ഈമാൻ രചിച്ചത്."
( അർറാഇദ് 2006 ഒക്ടോബർ ).

ഈ വായനകളെല്ലാം മൗലവി ഇസ്മാഈൽ ദഹ്ലവിയുടെ സ്വന്തം ആളുകളുടെ
സാക്ഷ്യപ്പെടുത്തലുകളാണ്.

ചേർത്ത് വായിക്കേണ്ട ഒരു കാലിക വായന കൂടി
സമർപ്പിക്കുന്നു.

ബുൾബുൾ മാസികയിൽ വന്ന അഭിമുഖത്തിൽ തഖ്വിയത്തുൽ ഈമാൻ എന്ന
ഗ്രന്ഥത്തെ പരാമർശിക്കുന്നത് കാണുക .
ഇസ്മാഈൽ മൗലവിയുടെ ഗ്രന്ഥത്തിലെ
നവീന വാദങ്ങൾ വായനയിലൂടെ കണ്ടെത്തിയ അനുഭവങ്ങൾ പങ്ക് വെക്കുന്നു .

"ദയൂബന്ദ് പണ്ഡിതനായ ഇസ്മാഈലു
ദഹ് ലവിയുടെ  #തഖ്വിയത്തുൽ ഈമാൻ ഉർദു ഭാഷയുമായി പരിചയപ്പെടാനും , ആരോപിത കാര്യങ്ങളെ പറ്റി പഠിക്കാനും വേണ്ടി ഉസ്താദിനെ
സമീപിച്ചു.

ആദ്യം മുതൽ വായിച്ചു തുടങ്ങി. തൗഹീദ് - ശിർക്കിന്റെ ഭാഗം എത്തിയപ്പോൾ സഹസ്ര ക്കണക്കിന് #ബിദഈ ചിന്തകൾ ഉണ്ടായതിന്റെ
പേരിൽ എന്നെ എങ്ങിനെയെങ്കിലും പിന്തിരിപ്പിക്കാൻ വേണ്ടി ഒരു സൂത്രം ഉപയോഗിച്ചു.

" തഖ് വിയത്തുൽ ഈമാൻ കട്ടി കൂടിയ ഉർദു ഭാഷയാണ് . സാധാരണ ഭാഷ പഠിക്കാൻ ഇഹ് യാ
ഉലൂമിന്റെ ഉർദു പരിഭാഷയുണ്ട്. നമുക്ക് അത് വായിക്കാം എന്ന് പറഞ്ഞ് തഖ് വിയത്തുൽ ഈമാൻ
നിറുത്തി.

തന്റെ ഗുരുവര്യന്മാരെ സംബന്ധിച്ചു പറയേണ്ടി വരുമോ എന്ന ധാരണയിലാണ് അത് നിറുത്തിയത് ."

[ ബുൽബുൽ മാസിക 2019 ജനുവരി ].

ഇതേ ഇസ്മാഈൽ ദഹ്ലവിയാണ്
ദേവ് ബന്ദികളുടേയും  ആദർശ ഗുരു.

മുഹമ്മദ് സാനി നെട്ടൂർ
   9 5 6 7 7 8 5 6 5 5

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...