Wednesday, January 30, 2019

മഖ്ബറ നേർച്ച ഉറൂസ് അനാജ രം പാടില്ല

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

നേർച്ചയിലെ യും ഉറൂസിലെയും   മക്ബറയിലേയും അനാചാരങ്ങളെ സുന്നികളുടെ മേലിലും പണ്ഡിതന്മാരുടെ മേലിലും സമസ്തയുടെ മേലിലും വെച്ചു കെ ട്ടുന്നവരോട് വിനയപൂർവ്വം


മഹാന്മാരുടെ മക്ക്ബറ കളിലും ഉറൂസുകളും ആണ്ടുനേർച്ച കളിലും ധാരാളം അനാചാരങ്ങൾ പല സ്ഥലങ്ങളിലും കടന്നുകൂടിയിട്ടുണ്ട് ആണ്ടുനേർച്ചകൾ പല സ്ഥലങ്ങളിലും കാടു കയറിയിട്ടുണ്ട്. മഹാന്മാരുടെ മഖ്ബറകളിൽ സിയാറത്തും മറ്റു കാര്യ ങ്ങളും സുന്നത്തായ നിയമമാക്കിയിട്ടുണ്ട് എന്നല്ലാതെ അതിന്റെ മറവിൽ നടക്കുന്ന അനാചാരങ്ങൾക്ക് ഇസ്ലാം അംഗീകാരം നൽകിയിട്ടില്ല. - ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ചില സ്ഥലങ്ങ ളിൽ ചന്ദനക്കുടം നടത്തുന്നത്. വാദ്യതാളമേളങ്ങൾ,, ചെകിടടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം എന്നിവ ആഘോ ഷകമ്മിറ്റികൾ നേരിട്ടുതന്നെ നടത്തുന്നു. സ്ത്രീപുരുഷന്മാർ അഴിഞ്ഞാ ടുന്നു. ചീട്ടുകളി മുതൽ സർക്കസ് കൂടാരം വരെ അരങ്ങേറുന്നു. ജീവി ത ത്തിൽ ഇത്തരം അനാചാ ര ങ്ങൾ നഖശിഖാന്തം എതിർത്തു ' മൺമറഞ്ഞ മഹാന്മാരുടെ പേരിലാണ് ഇതൊക്കെ ഒപ്പിക്കുന്നത്. വാസ്ത വത്തിൽ ഇതിന്റെയൊക്കെ പ്രചാരകരും മേലാളരും ഒരുപിടി പാമരജന ങ്ങൾ മാത്രമാണ്. ചില അവിശ്വാസികളുടെ  നേതൃത്വത്തിലും ഇത് നടക്കുന്നുണ് ‘

പണ്ഡിതന്മാരുടെ എതിർപ്പുകൾ വകവെക്കാതെയാ ണിവയൊക്കെ അരങ്ങേറുന്നത്. . ആഴ് - കളോളം നീണ്ടുനിൽക്കുന്ന മതപ്രസംഗം, കൂട്ട സിയാറത്ത്,അന്നദാനം തുടങ്ങിയ സൽക്കർമ്മങ്ങൾ കൊണ്ടു മാത്രം അലങ്കരിക്ക് ഉറൂസുകളും കേരളത്തിലുണ്ട്. അത് പ്രാത്സാഹനാർഹമാണ്, ആണ്ടെത്തുമ്പോൾ സംഘടിപ്പിക്കുന്ന വാർഷിക സിയാറത്തും അന്നദാ നവുമൊക്കെയാണ് ഉറൂസിൽ പ്രധാനമായും നടത്തുന്നത്. ഇത് മതം ഗീക രിച്ചിട്ടുള്ള കാര്യമാണ് . വാർഷിക സിയാറത്തു നബിതിര മേനി(സ)യും അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നീ ഖലീഫ മാരും നടത്താറുണ്ടായിരുന്നു.
عن ابي هريرة رضي الله عنه قال كان يزور قبور الشهداء في رأس كل حول فيقول لهم سلام علیکم سلام بما صبر تم فنعم عقبى الدار وكذلك ابو بكر وعمر وعثمان (ابن كثير ۵۱۱/۲)
നബി(സ) എല്ലാ വർഷവും ഉഹ്ദു ശുഹദാക്കളുടെ ഖബറിനരികിൽ പോവുകയും നിങ്ങൾ ക്ഷമിച്ചതു കൊണ്ട് അല്ലാഹു വിന്റെ രക്ഷ നിങ്ങൾക്കുണ്ടാവട്ടെ! ഭവനങ്ങളിൽ ഉത്തമഭവനം പാരത്രികമാണ് എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. നബി(സ) തിരുമേനിക്ക് ശേഷം അബുബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരും അപ്രകാരം ചെയ്തി രുന്നു (ഇബ്നുകസീർ 2/511)
മരിച്ചവരുടെ പേരിൽ നടത്തുന്ന മൃഗബലിയും മാംസദാനവും അംഗീകരിക്കപ്പെട്ടതുതന്നെ. ആയിശ(റ)യിൽ നിന്ന് ബുഖാരി ഉദ്ധരിച്ച ഒരു ഹദീ സിൽ ആയിശ(റ) പറയുന്നു.
ورب ما ذبع الشاة ثم يقطعها اعضاء ثم يبعثها عن صدائق خديجة (البخاري)
- നബിതിരുമേനി ഖദീജ ബീവിയെ ധാരാളം പ്രശംസിക്കാറുണ്ടായി രുന്നു. മാത്രമല്ല, ചിലപ്പോഴൊക്കെ ആടിനെ അറുത്ത് മാംസകഷണംളാക്കി  ഖദീജ ബീവിയുടെ സനേഹിതകൾക്ക് കൊടുത്തയക്കാറുണ്ടായിരുന്നു.

പുത്തൻവാദികളുടെ രോഗസന്ദർശനം

പുത്തൻവാദികളുടെ രോഗസന്ദർശനം സാധാരണക്കാർക്ക് കറാഹത്തും പണ്ഡിതന്മാർക്ക് ഹറാമുമാണ് ഇതിന് ഹജറുൽ ഹൈതമി അലിഫ് എന്ന ഗ്രന്ഥത്തിൽ പറയുന്നു 


Tuesday, January 29, 2019

ഉറുക്ക് ' നറുക്ക് ,ഏലസ്സ് ,എെകല്ല് വഹാബി പരിണാമങ്ങൾ

ഉറുക്ക് ' നറുക്ക് ,ഏലസ്സ് ,എെകല്ല് തുടങ്ങിയ ക്ഷുദ്രവിദൃകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിർക്കാണ് വഹാബീ മതം മുൻപ് പഠിപ്പിച്ചിരുന്നത്

( ഇസ്ലാമിന്റെ ജീവൻ കുഞ്ഞീതുമദനി പേജ് 46 )

https://www.facebook.com/777959305671074/posts/1103849463082055/
അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടുള്ള മന്ത്രവും ഉറുക്കും നിശിദ്ധമല്ല- (സല്‍സബീല്‍- 1978 ജനുവരി- ലക്കം: 1)
..................................................................................
അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (ഉറുക്ക് മുതലായവ) നിശിദ്ധമായ 'തമീമത്തി' ലും ഉറുക്കിലും പെടുകയില്ല.
ഒഹാബീ പ്രസ്ഥാനത്തിന്റെ ജിഹ്വ (സല്‍സബീല്‍- ലക്കം: 1 , 1978 ജനുവരി)
<<<<<<<<<<<<<<<<<<
Posted: 9-12-2018 (Sunday)
..............................
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

https://www.facebook.com/777959305671074/posts/1428618190605179/
മന്തിക്കൽ.. Km moulavi fatwa.

#wahabism #mujahid #ruqya #മൗലവി #മുജാഹിദ്

https://www.facebook.com/777959305671074/posts/791874504279554/
✏📢 ഉറുക്ക് , എലസ്സ്,
മന്ത്രം, കൈമടക്ക്

⏬⏬⏬⏬⏬
സംഷയങ്ങള്‍ തീർക്കാം ഇമാമീങ്ങള്‍ പറയട്ടെ...




ഇമാം ഇബ്ന്‍
 ഹജര്‍(റ)എഴുതുന്നത് കാണുക
 قال ابن حجر العسقلاني :

 و قد اجمع العلماء على جواز الرقية عن اجتماع ثلاثة شروط  ان يكون بكلام الله تعالى او باسمائه و صفاته و بالسان العربي او بما يعرف معناه من غيره و ان يعتقد ان الرقية لا تاثر بذاتها و انما بذات الله تعالى (فتح الباري 10/195

✏"ഖുര്‍ആന്‍,അറിയപ്പെട്ട ദിക്റുകള്‍ എന്നിവകൊണ്ട് മന്ത്രിക്കുന്നത് അനുവദനീയമെന്നതില്‍ പണ്ഡിതരുടെ എകാഭിപ്രായമുണ്ട്(ഫതഹുല്‍ ബാരി)
✏🔰

ഇമാം റാസി(റ)പറയുന്നത് കാണാം

 قال الامام الرازي : ان النفث في العقد انما يكون مذموما اذا كان سحرا مضرا بالارواح و الابدان فاما اذا كان النفث لاصلاح الارواح و الابدان وجب ان لا يكون حراما(تفسير
 الكبير"
🔰കെട്ടുകളില്‍(ചരട് പോലോത്ത)ഊതി മന്ത്രിക്കല്‍ ശരീരത്തിനും ആത്മാവിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മാരണം പോലോത്തതാണങ്കില്‍ അത് വിരോധിക്കപ്പെട്ടതും എന്നാല്‍ ശരീരത്തിന്‍ ആത്മാവിനും ഗുണം കിട്ടുന്നതാണങ്കില്‍ വിരോധിക്കപ്പെട്ടതാണന്ന്‍ പറയാന്‍ കഴിയാത്തതുമാണ്(റാസി)

🔰🔰👇👇
)മന്ത്രവും ഏലസ്സും ശിരക്കാണന്ന ഹദീസ് ഇതിന്ന്‍ എതിരാകുമെന്ന സംശയം ഉണ്ടാകും

🔰 .അതിന്ന്‍ മറുപടി നബി(സ)തങ്ങള്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്


✏✏✏✏✏✏✏✏

 "ജാഹിലിയ്യ കാലത്തുള്ള ശീര്‍ക്ക് വചനങ്ങളുള്‍ക്കൊള്ളുന്നവയെ കുറിച്ചാണ് നബി(സ)പറയുന്നത് ശിര്‍ക്കല്ലാതിരിക്കുമ്പോള്‍ മന്ത്രത്തിന്‍ കുഴപ്പമില്ല....

🔰🔰🔰


حديث عبادة بن الصامت قال : كنت أرقي من حمة العين في الجاهلية فلما أسلمت ذكرتها لرسول الله فقال : اعرضها علي فعرضتها عليه فقال : ارق بها فلا بأس بها قال عبادة ولولا ذلك ما رقيت بها إنسانا أبدا (صحيح البخاريഉബാദത്ത് ബിന്‍ സ്വാമിത്ത്(റ)പറയുന്നു ഞാന്‍ ജാഹിലിയ്യ (അജ്ഞാതകാലം)കാലത്ത് ചെങ്കണ്ണിന്ന്‍ മന്ത്രിക്കാരുണ്ടായിരുന്നു മുസ്ലിമായപ്പോള്‍ ഞാനത് നബി(സ)യോട് പറഞ്ഞു നബി(സ) അത് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു അപ്പോള്‍ നബി(സ) പറഞ്ഞു ഇത് കൊണ്ട് മന്ത്രിച്ചോളൂ ഒരു കുഴപ്പവുമില്ല (ബുഖാരി

🔰🔰🔰

ഇമാം നവവി(റ)പറയുന്നുقال الامام النووي واما الرقى بايات القران و بالاذكار المعروفة فلا نهي فيه بل هو سنة:شرح مسلمഖുര്‍ആന്‍ ആയത്ത് കൊണ്ടും അറിയപ്പെട്ട ദിക്റ് കൊണ്ടും മന്ത്രിക്കല്‍ വിരോധിക്കപെട്ടതല്ല മറിച്ച് സുന്നത്തായ കാര്യമാണ്‍(ശറഹ് മുസ്ലിം)

🔰🔰✏
കാണുക من حديث أبي سعيد الخدري قال : انطلق نفر من أصحاب النبي صلى الله عليه وسلم في سفرة سافروها حتى نزلوا على حي من أحياء العرب ، فاستضافوهم ، فأبوا أن يضيفوهم ، فلدغ سيد ذلك الحي ، فسعوا له بكل شئ لا ينفعه شئ ، فقال بعضهم : لو أتيتم هؤلاء الرهط الذين نزلوا لعلهم أن يكون ...عند بعضهم شئ ، فأتوهم ، فقالوا : يا أيهاالرهط ! إن سيدنا لدغ ، وسعينا له بكل شئ لا ينفعه ، فهل عند أحد منكم من شئ ؟ فقال بعضهم : نعم والله إني لأرقي ، ولكن استضفناكم ، فلم تضيفونا ، فما أنا براق حتى تجعلوا لنا جعلاً ، فصالحوهم على قطيع من الغنم ، فانطلق يتفل عليه ، ويقرأ : الحمد لله رب العالمين ، فكأنما أنشط من عقال ، فانطلق يمشي وما به قلبة ، قال : فأوفوهم جعلهم الذي صالحوهم عليه ، فقال بعضهم : اقتسموا ، فقال الذي رقى : لا تفعلوا حتى نأتي رسول الله صلى الله عليه وسلم ، فنذكر له الذي كان فننظر ما يأمرنا ، فقدموا على رسول الله صلى الله عليه وسلم ، فذكروا له ذلك ، فقال : " وما يدريك أنها رقية ؟، ثم قال : قد أصبتم ، اقسموا واضربوا لي معكم سهماً صحيح البخاري 2/856 صحيح مسلم 2/224


✏✏🔰 "നബി(സ)യുടെ ചില സ്വഹാബികള്‍ ഒരു യാത്രാമധ്യേ സര്‍പ്പവിഷമേറ്റ ഒരു ഗോത്രതലവനെ കണ്ടുമുട്ടുന്നു പല ചികിത്സ നല്‍കീട്ടും ഫലിക്കാതെ വന്ന ആ ഗോത്രക്കാര്‍ സ്വഹാബികളെ സമീപിച്ചു.സ്വഹാബികളില്‍ ഒരാള്‍ വെള്ളം മന്ത്രിച്ചുനല്‍കിയപ്പോള്‍ അത് കുടിച്ച അദ്ദേഹത്തിന്‍റെ അസുഖം പൂര്ണ്ണമായും ഭേദമായി പ്രതിഫലമായി അവര്‍ കുറെ ആടുകളെ നല്‍കി.അതുമായി നബി(സ)യെ സ്മീപിച്ചപ്പോള്‍ നബി(സ)പറഞ്ഞു മന്ത്രത്തിന്‍ ലഭിച്ച പ്രതിഫലമല്ലേ അത് വീതിച്ചെടുക്കുക.എനിക്കും ഒരു വിഹിതം നല്‍കുക(ബുഖാരി,മുസ്ലിം)
🔰✏
 രോഗത്തിന് മന്ത്രമാവാമെന്നും അതിന്ന്‍ പ്രതിഫലം വാങ്ങാമെന്നും മരുന്ന്‍ ഫലിക്കാത്ത രോഗത്തിന്‍ പോലും മന്ത്രം മൂലം രോഗശമനം വരുമെന്നും ഈ ഹദീസ് തെളീയിക്കുന്നുണ്ട്...
" അറിയാത്തവർക്ക് അറിയുന്നവരെ സമീപിച്ച് മന്ത്രിപ്പിക്കാവുന്നതാണ് "

ഇത്
പറയുന്നത്

മുജാഹിദുകളാണ്

[ 2014 സെപ്തംബർ , അൽമനാർ ]
മന്ത്രം അനുവദനീയമാണ് ( അല്‍ ഇസ്ലാഹ് മാർച്ച് 2015)
Al islah monthly March 2015 )
വെള്ളത്തിൽ മന്ത്രിച്ചൂതൽ വഹാബിക് ശിർക്കായിരുന്നു മുമ്പ്,
ഇപ്പോൾ അതൊക്കെ തൗഹീദാ...😜😄






Saturday, January 26, 2019

മണ്ണ് ഭക്ഷിക്കാത്ത ശരീരങ്ങൾ*

    
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


*മണ്ണ് ഭക്ഷിക്കാത്ത ശരീരങ്ങൾ*

ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ، ﺃَﻥَّ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻗَﺎﻝَ: «ﻛُﻞُّ اﺑْﻦِ ﺁﺩَﻡَ ﻳَﺄْﻛُﻠُﻪُ اﻟﺘُّﺮَاﺏُ، ﺇِﻻَّ ﻋَﺠْﺐَ اﻟﺬَّﻧَﺐِ ﻣِﻨْﻪُ، ﺧُﻠِﻖَ ﻭَﻓِﻴﻪِ ﻳُﺮَﻛَّﺐُ.
(صحيح مسلم:٢٩٥٥ )
☘☘☘☘☘☘☘☘☘☘☘

അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: നബിﷺ പറഞ്ഞു: എല്ലാ ആദംസന്തതികളേയും മണ്ണ് ഭക്ഷിക്കും അവന്റെ മുതുകെല്ലിന്‍റെ അടിഭാഗം(tail bone)ഒഴികെ. അതിൽ നിന്നാണ് (മനുഷ്യനെ) പടക്കപ്പെട്ടതും അതിൽ നിന്നാണ് ഒരുമിച്ച് കൂട്ടപ്പെടുന്നതും.
(സ്വഹീഹ് മുസ്ലിം :2955)
〰〰〰〰〰〰
ഈ ആശയമുള്ള ഹദീസ് വിശദീകരിച്ച് കൊണ്ട് മുല്ലാ അലിയ്യുൽഖാരി(റ) പറയുന്നു:

ﻭﻛﺬا ﻣﻦ ﻓﻲ ﻣﻌﻨﺎﻫﻢ ﻣﻦ اﻟﺸﻬﺪاء ﻭاﻷﻭﻟﻴﺎء، ﺑﻞ ﻗﻴﻞ: ﻭﻣﻨﻬﻢ اﻟﻤﺆﺫﻧﻮﻥ اﻟﻤﺤﺘﺴﺒﻮﻥ ﻓﺈﻧﻬﻢ ﻣﻦ ﻗﺒﻮﺭﻫﻢ ﺃﺣﻴﺎء ﺃﻭ ﻛﺎﻷﺣﻴﺎء،(مرقات )
ഇതിൽ നിന്ന് അമ്പിയാക്കളുടെ ശരീരങ്ങൾ ഒഴിവാണ്. അമ്പിയാക്കളുടെ ശരീരങ്ങൾ മണ്ണ് ഭക്ഷിക്കുകയില്ലെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അതേപോലെ ശുഹദാക്കളുടെയും, ഔലിയാക്കളുടേയും ശരീരങ്ങളും മണ്ണ് ഭക്ഷിക്കുകയില്ല.(മിർഖാത്ത്)

ഇമാം മുനാവി(റ)പറയുന്നു:
ﺧﺺ ﻣﻨﻪ ﻧﺤﻮ ﻋﺸﺮﺓ ﺃﺻﻨﺎﻑ ﻛﺎﻷﻧﺒﻴﺎء ﻭاﻟﺸﻬﺪاء ﻭاﻟﺼﺪﻳﻘﻴﻦ ﻭاﻟﻌﻠﻤﺎء اﻟﻌﺎﻣﻠﻴﻦ ﻭاﻟﻤﺆﺫﻥ اﻟﻤﺤﺘﺴﺐ ﻭﺣﺎﻣﻞ اﻟﻘﺮﺁﻥ (فيض القدير )

മണ്ണ് ഭക്ഷിക്കും എന്ന് പറഞ്ഞതിൽ നിന്ന് പത്ത് വിഭാഗം ഒഴിവാണ്. ആ പത്ത് വിഭാഗത്തിൽ പെട്ടവരാണ് അമ്പിയാക്കൾ, ശുഹദാക്കൾ, സിദ്ദീഖീങ്ങൾ, അറിഞ്ഞകാര്യങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരുന്ന ആലിമീങ്ങൾ, അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ബാങ്ക് കൊടുക്കുന്നവർ, ഖുർആനിന്റെ വാഹകർ.
(ഫൈളുൽ ഖദീർ)

ഏതാനും മഹാന്മാരുടെ മണ്ണ് ഭക്ഷണമാക്കാത്ത ശരീരങ്ങളെ കാണുക.

👉 *ഉമർ (റ)*

ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു

والله ما هي  قدم النبي صلي الله عليه و سلم ما هي الا قدم عمر  رضي الله عنه
(صحيح البخاري١٣٠٣)

ഉര്‍വത്ത് (റ)വില്‍ നിന്ന് നിവേദനം :വലീദിബ്നു അബ്ദില്‍ മലിക്കിന്റെ ഭരണകാലത്ത് ഹുജ്റയുടെ ചുമര്‍ പൊളിഞ്ഞ് വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാനാരംഭിച്ചു. അപ്പോള്‍ ഒരു കാല്‍പ്പാദം വെളിവായതിനെ തുടര്‍ന്ന് അത് നബി (സ്വ) യുടെ കാല്‍പാദമാണെന്ന് ധരിച്ച്  അവര്‍ ഭയവിഹ്വലരായി. അതറിയുന്ന ഒരാളെയും അവര്‍ എത്തിച്ചില്ല. അങ്ങനെ ഉര്‍വത്ത് (റ)അവരോട് ഇപ്രകാരം പറഞ്ഞു :- *അല്ലാഹുവാണ് സത്യം,അത് നബി (സ്വ) യുടെ കാല്‍പ്പാദം അല്ല. അത് ഉമര്‍ (റ)ന്റെ കാല്‍പാദമാണ്.*

👉 *ത്വൽഹ(റ)*

 ﻗﺎﻝ اﻟﺮاﻭﻱ ﻛﺄﻧﻲ ﺃﻧﻈﺮ ﺇﻟﻰ اﻟﻜﺎﻓﻮﺭ ﻓﻲ ﻋﻴﻨﻴﻪ ﻟﻢ ﻳﺘﻐﻴﺮ ﺇﻻ ﻋﻘﻴﺼﺘﻪ ﻓﻤﺎﻟﺖ ﻋﻦ ﻣﻮﺿﻌﻬﺎ ﻭاﺧﻀﺮ ﺷﻘﻪ اﻟﺬﻱ ﻳﻠﻲ اﻟﻨﺰ
(شرح المهذب-٥/٣٠٣)

ത്വൽഹ (റ)നെ ഖബറടക്കം ചെയ്യപ്പെട്ട് മുപ്പതു വർഷം കഴിഞ്ഞപ്പോൾ മകൾ ആയിഷ(റ) പിതാവിനെ  സ്വപ്നം കണ്ടു. ഖബ്റിൽ വെള്ളത്തിന്റെ ശല്യമുണ്ടെന്ന് അദ്ദേഹം പരാതിപ്പെട്ടു.മകളുടെ നിർദ്ദേശപ്രകാരം മയ്യിത്ത് പുറത്തെടുത്തു. വീട്ടിൽ മറവു ചെയ്തു. ഇതുദ്ധരിച്ചയാൾ പറയുന്നു: അദ്ദേഹത്തിന്റെ കണ്ണിന്റെ ഭാഗത്തെ കർപ്പൂരത്തിനു പോലും യാതൊരു മാറ്റവുമില്ല. മുടിക്കെട്ട് അൽപ്പം നീങ്ങിയിട്ടുണ്ടെന്നു മാത്രം. വെള്ളം തട്ടിയ ഭാഗത്ത് പച്ച നിറം വന്നിട്ടുണ്ട് (ശറഹുൽ മുഹദ്ദബ് -5/303)

👉 *അഹ്മദിബ്നു ഹമ്പൽ(റ)*

ﻭﻛﺸﻒ ﻟﻤﺎ ﺩﻓﻦ ﺑﺠﻨﺒﻪ ﺑﻌﺾ اﻷﺷﺮاﻑ ﺑﻌﺪ ﻣﻮﺗﻪ ﺑﻤﺎﺋﺘﻴﻦ ﻭﺛﻼﺛﻴﻦ ﺳﻨﺔ ﻓﻮﺟﺪ ﻛﻔﻨﻪ ﺻﺤﻴﺤﺎ ﻟﻢ ﻳﺒﻞ، ﻭﺟﺜﺘﻪ ﻟﻢ ﺗﺘﻐﻴﺮ
(مرقات -١/٢٤)

ഇമാംഅഹ്മദ്(റ)മരണപ്പെട്ട് 230 വർഷത്തിനുശേഷം അവിടത്തെ ഖബ്റിനു സമീപം എന്തോ ആവശ്യത്തിനു കിളച്ചപ്പോൾ ഖബ്റ് വെളിച്ചത്തായി. ഇമാമിന്റെ കഫൻപുടയ്ക്ക് നനവു പറ്റുകയോ ശരീരം ജീർണ്ണിക്കുകയോ ചെയ്തിട്ടില്ലായിരുന്നു.
(മിർഖാത്ത്)

*ജന്നതുൽമിന്ന ബിദഈഖണ്ഡനസഹായിഗ്രൂപ്പ്*

ഇസ്തിഗാസയെ വിമർശിക്കാൻ പുത്തൻ വാദികൾ എടുത്തുപറയുന്ന ആയത്തുകളുടെ أن تدعوهم

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


ان تدعوهم അംബിയാക്കളും അൗലിയാക്കളും




പെടുമെന്നോ


          ചോദ്യം: ഇസ്തിഗാസയെ വിമർശിക്കാൻ പുത്തൻ വാദികൾ എടുത്തുപറയുന്ന ആയത്തുകളുടെ അർത്ഥ വ്യാപ്തിയിൽ അമ്ബിയാക്കളും മലക്കുകളും ജിന്നുകളും കടന്നുവരുമെന്നു ചില തഫ്സീറുകളിൽ പറഞ്ഞിട്ടുണ്ടല്ലോ. മുസ്ലിംകൾ നടത്തുന്ന ഇസ്തിഗസക്കും പ്രസ്തുത ആയത്തുകൾ ബാധകമാണെന്നല്ലേ ഇതിനർത്ഥം?.

ഉദാഹരണത്തിന് സൂറത്തിൽ അഹ്ഖാഫിലെ അഞ്ചാം വചനം വിവരിച്ച് ഇമാം റാസി(റ) പറയുന്നു:

وأيضا يجوز أن يريد كل معبود من دون الله من الملائكة وعيسى وعزير والأصنام إلا أنه غلب غير الأوثان على الأوثان

.അല്ലാഹുവിനു പുറമേ ആരാധിക്കപ്പെട്ട മലക്കുകൾ ,ഈസാ,ഉസൈർ,വിഗ്രഹങ്ങൾ എന്നിവ ഇവിടെ ഉദ്ദേശിക്കാവുന്നതാണ്.  എന്നാൽ വിഗ്രഹങ്ങൾ അല്ലാത്തവയ്ക്ക്‌ വിഗ്രഹങ്ങളേക്കാൾ പ്രാമുഖ്യം കല്പ്പിച്ച് അവയ്ക്ക് പ്രയോഗിക്കുന്ന പദങ്ങൾ പ്രയോഗിചെന്നു മാത്രം. (റാസി: 14/43)


ഫാത്വിർ 14 വചനം വിവരിച്ച്  ഇമാം ഖുർത്വുബി(റ]) പറയുന്നു::

                 ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين(تفسير القرطبي :
١٤/٣٣٢)

പിശാചുക്കൾ, അമ്പിയാക്കൾ,ജിന്നുകൾ,മലക്കുകൾ, തുടങ്ങി ബുദ്ദിയുള്ള ആരാധ്യരിലേക്കും ഇത് മടങ്ങാവുന്നതാണ്.(ഖുർത്വുബി: 14/336)

മറുപടി:ഒന്ന്:

അമ്പിയാക്കൾ മുഅജിസത്തു കൊണ്ടും ഔലിയാക്കൾ കറാമത്തുകൊണ്ടും സഹായിക്കും എന്ന വിശ്വാസത്തോടെ അമ്പിയാ-ഔലിയാക്കളോട് മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കും ഇത്തരം ആയത്തുകൾ ബാധകമാണെന്ന് മുഫസ്സിറുകൾ പറഞ്ഞിട്ടില്ല. പ്രത്യുത ആ ഇസ്തിഗാസ ഇത്തരം ആയത്തുകളുടെ പരിധിയിൽനിന്നൊഴിവാണെന്നു അല്ലാമ ഇസ്മാഈൽ ഹിഖി(റ) റൂഹുൽ ബയാനിൽ  പറഞ്ഞിട്ടുണ്ട്. അഅറാഫ് സൂറയിലെ 198 വചനം വിശദീകരിച്ചു അദ്ദേഹം എഴുതുന്നു:

      وهذا بخلاف التوجه الى روحانة الانبياء والاولياء وان كانوا مخلوقين فان الاستمداد منهم والتوسل بهم والانتساب اليهم من حيث انهم مظاهر الحق ومجالى انواره ومرائى كمالاته وشفعاؤه فى الامور الظاهرة والباطنة له غايات جليلة وليس ذلك بشرك اصلا بل هو عين التوحيد ومطالعة الانوار من كطالعها ومكاشفة الاسرار من مصاحفها

അമ്പിയാ
-ഔലിയാക്കൾ സൃഷ്ടികളാണെങ്കിലും അവർ അല്ലാഹുവിന്റെ അടുക്കൽ (അവന്റെ അനുമതിയോടെ) ശുപാർശ ചെയ്യുമെന്ന നിലക്കും അല്ലാഹു സഹായ കേന്ദ്രമായി നിശ്ചയിച്ചവരാണെന്ന നിലക്കും അവരുടെ ആത്മാക്കളിലെക്ക് മുന്നിടുന്നതും അവരിൽ  നിന്ന് സഹായം സ്വീകരിക്കുന്നതും അവരിലേക്ക്‌ ചേരുന്നതും ഇതിന്റെ(വിഗ്രഹാരാധന) ഭാഗമോ ശിർക്കോ അല്ല. പ്രത്യുത അത് തൗഹീദ് തന്നെയാണ്. (റൂഹുൽബയാൻ: 4/354)

മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു:

وكذا الاستعانة فى الحقيقة من الله تعالى فالاستعانة من الأنبياء والأولياء انما هى استشفاع منهم فى قضاء الحاجة والموحد لا يعتقد ان فى الوجود مؤثرا غير الله(روح البيان:
٣٩٤/٣)

)അമ്പിയാ-ഔലിയാക്കളോട് സഹായം തേടൽ ആവശ്യനിർവ്വഹണത്തിൽ അവരോടു ശുപാർശ ആവശ്യപ്പെടൽ മാത്രമാണ്. ലോകത്ത് അല്ലാഹു അല്ലാതെ  ഒരു "മുഅസ്സിർ" (مؤثر) സ്വയം ഫലിപ്പിക്കുന്നവൻ ഉണ്ടെന്നു ഒരു "മുവഹിദ്" (ഏകദൈവ വിശ്വാസി) വിശ്വസിക്കുകയില്ല.(റൂഹുൽ ബയാൻ: 3/394)    .

     ഒന്ന് )അതിനാൽ മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും  ഈസാ(അ) യും ഉസൈറും (അ) അല്ലാഹുവിന്റെ ആണ്‍മക്കളാണെന്നും ജിന്നുകൾ അല്ലാഹുമായി വിവാഹബന്ധമുല്ലവരാണെന്നും വിശ്വസിച്ച് അവര്ക്ക് ആരാധന ചെയ്തവർക്കും ആയത്ത് ബന്ധമാണെന്നാണ് മുഫസ്സിറുകൾ പറഞ്ഞത്. ഈസാ, ഉസൈർ,മലക്കുകൾ, ജിന്നുകൾ, എന്നാ ഉദാഹരണം തന്നെ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
ഈ വിശ്വാസവും തദനുസരണമുള്ള പ്രവർത്തനവും ശിർക്കാണെന്നതിൽ സംശയമില്ല.

രണ്ട്:: ഇമാം ഖുർത്വുബി(റ) യുടെ പരമാർശത്തിലെ 'ഹാദാ' എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് (ويوم القيامة يكفرون بشرككم) എന്നാ വാചകമാണ്. അതായത് ഈ വചനത്തിൽ മൂന്ന് വിഷയങ്ങളാണ് പരമാര്ശിച്ചിരിക്കുന്നത്.

(1) (إن تدعوهم لا يسمعوا دعاءكم) നിങ്ങൾ അവരെ വിളിക്കുകയാണെങ്കിൽ നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല. (2) (ولو سمعوا ماستجابوا لكم)  അവർ കേട്ടാൽ തന്നെയും നിങ്ങൾക്കവർ ഉത്തരം നല്കുന്നതല്ല. (3) (ويوم القيامة يكفرون بشرككم) ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ നിങ്ങൾ വരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്.

ഇവയിൽ മൂന്നാമത്തെ വിഷയത്തെ സൂചിപ്പിച്ചാണ് ഇമാം ഖുർത്വുബി(റ) 'ഹാദാ' (هاذا) എന്ന് പറഞ്ഞിരിക്കുന്നത്. അതിനാൽ ഒന്നും രണ്ടും പരമാർഷങ്ങൾക്ക് അത് ബാധകമല്ല.

ഒന്നും രണ്ടും പരമാർഷങ്ങളുടെ വിശദീകരണം അവസാനിപ്പിച്ച ശേഷവുമാണ് ഇമാം ഖുർത്വുബി(റ) യുടെ പ്രസ്തുത പരമാർശമുള്ളത്. ഈ വാക്യം അവരിലേക്ക്‌ മടങ്ങിയാൽ ലഭിക്കുന്ന ഫലമാണ് ഇമാം ഖുർത്വുബി(റ) തുടർന്ന് വിവരിക്കുന്നത് അതിങ്ങനെ.

ويوم القيامة يكفرون بشرككم أي يجحدون أنكم عبدتموهم ، ويتبرءون منكم . ثم يجوز أن يرجع هذا إلى المعبودين مما يعقل ; كالملائكة والجن والأنبياء والشياطين أي يجحدون أن يكون ما فعلتموه حقا ، وأنهم أمروكم بعبادتهم ; كما أخبر عن عيسى بقوله : ما يكون لي أن أقول ما ليس لي بحق [ ص: 302 ] ويجوز أن يندرج فيه الأصنام أيضا ، أي يحييها الله حتى تخبر أنها ليست أهلا للعبادة (٣٣٧/١٤)

)അതായത് അവർക്ക് ആരാധന ചെയ്യാൻ അവർ നിങ്ങളോട് കൽപ്പിച്ചുവെന്നതിനെയും നിങ്ങൾ ചെയ്തത് സത്യമാവുന്നതിനെയും അവർ നിഷേധിക്കും. "എനിക്ക് (പറയാൻ) യാതൊരവകാഷവുമില്ലാത്തത്  ഞാൻ പറയാതല്ലല്ലോ" എന്ന് ഈസാ(അ) (ആഖിറത്തിൽ വെച്ച്) പറയുന്നതായി അല്ലാഹു വിശുദ്ദ ഖുർആനിൽ വേണം ഇതിനെയും കാണാൻ. വിഗ്രഹങ്ങളും ഇവിടെ ഉദ്ദേശിക്കാവുന്നതാണ്. അതായത് അല്ലാഹു അവയെ ജീവിപ്പിച്ച് ആരാധനക്ക് അർഹരല്ലെന്നു  അവ പ്രഖ്‌യാപിക്കുന്നതാണ്.(ഖുർത്വുബി : 14/336)ഒന്നും രണ്ടും കാര്യങ്ങൾ കൂടി ഇമാം ഖുർത്വുബി(റ) ഉദ്ദേശിച്ചിരുന്നുവെങ്കിൽ/ l)أي لا يسمعون ولا يستجبون ويجحدون(അവർകേൾക്കുകയില്ല, അവർ ഉത്തരം ചെയ്യുകയുമില്ല. അന്ത്യനാളിൽ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ  അവർ നിഷേധിക്കുകയും ചെയ്യും) എന്ന് കൂടി പറയേണ്ടിയിരുന്നു. പക്ഷെ അപ്രകാരം ഇമാം ഖുർത്വുബി(റ) പറഞ്ഞിട്ടില്ല.

മൂന്ന്: ويجوز أن يندرج فيه الأصنام أيضا ، أي يحييها الله حتى تخبر أنها ليست أهلا للعبادة"വിഗ്രഹങ്ങളും ഇവിടെ ഉദ്ദേശിക്കാവുന്നതാണ്. അതായത് അല്ലാഹു അവയെ ജീവിപ്പിച്ച് ആരാധനക്ക് അർഹരല്ലെന്നു അവ പ്രഗ്യാപിക്കുന്നതാണ്". എന്ന് ഇമാം ഖുർത്വുബി(റ) യുടെ തുടർന്നുള്ള പരാമർശവും ചർച്ച മൂന്നാം വാക്യത്തെ കുറിച്ച് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ്.

നാല് : നിങ്ങൾ  അവരെ വിളിക്കുന്ന പക്ഷം നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല. അവർ കേട്ടാൽ തന്നേയും നിങ്ങൾക്കവർ ഉത്തരം നല്കുകയില്ല.ഉയർത്തെഴുന്നെല്പിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്". സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവേ) പ്പോലെ താങ്കൾക്ക് വിവരം തരാൻ ആരുമില്ല". (ഫാത്വിർ :14).

എന്നർത്ഥം വരുന്ന ആയത്തിന്റെ വവരണത്തിൽ ഇമാം ഖുർത്വുബി(റ)യും മറ്റും അങ്ങനെ പറയുന്നത്  "ഉയർത്തെഴുന്നെല്പിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്" എന്ന പരമാർശം യോജിക്കുന്നത് അല്ലാഹുവിനു പുറമേ ഇലാഹാണെന്ന വിശ്വാസത്തോടെ ആരാധിക്കപ്പെട്ട ഈസാനബി(അ)യോട് ഉസൈറി(അ) നോടും മലക്കുകളോട് ജിന്നുകളോടുംമാണ്‌. ജനങ്ങൾ അവർക്കാരാധിച്ചതിനെ ആഖിറത്തിൽ വെച്ച് അവർ നിഷേധിക്കുന്നതാണ്. വിഗ്രഹങ്ങള നിർജീവ വസ്തുക്കളായത് കൊണ്ട് അവര്ക്ക് നിഷേധിക്കാനാവില്ലല്ലോ.അതിനാലാണ് വിഗ്രഹങ്ങൾക്ക് അള്ളാഹു ജീവ് നല്കി  അവയും നിശേധിക്കുമെന്നു ഇമാം ഖുർത്വുബി(റ) പറഞ്ഞത്.

                  )ചുരുക്കത്തിൽ ഈസാനബി(അ)ക്കും ഉസൈറി(അ) നും മലക്കുകല്ക്കും ജിന്നുകല്ക്കും അവർ ദൈവ പുത്രന്മാരോ പുത്രിമാരോ  ദൈവാവതാരമോ ആണെന്ന വിശ്വാസത്തോടെ അവരെ ആരാധിച്ചവരുണ്ട്. അത്തരക്കാരുടെ ആരാധനയെ ആഖിറത്തിൽ വരുമ്പോൾ അവർ നിഷേധിക്കുമെന്നാണ് ആയത്തിന്റെ വിവക്ഷ. എന്നാൽ അവർ അല്ലാഹുവിന്റെ അടിമകളും പ്രവാചകരും ഇഷ്ടടാസന്മാരും ആണെന്ന വീക്ഷണത്തോടെ അവരോടു സഹായം തേടുന്നതിനു ആയത്ത് എതിരല്ല. എന്ന് മാത്രമല്ല വിജനമായ സ്ഥലത്തുവെച്ച് വല്ല പ്രയാസവും നേരിട്ടാൽ ജിന്നുകളോടും മലക്കുകളോടും മറ്റും സഹായം തേടണമെന്നാണല്ലോ നബി(സ) നിർദ്ദേശം നല്കിയത്. ആയത്തിന്റെ വിവക്ഷയിൽ ഇതും കൂടി ഉൾപ്പെടുമെങ്കിൽ നബി(സ) അപ്രകാരം നിർദ്ദേശിക്കുകയോ അതനുസരിച്ച് വിശ്വവിഖ്യാത പണ്ഡിതർ പ്രവര്ത്തിക്കുകയോ ചെയ്യില്ലല്ലോ.

(3) ചോദ്യം: മഹാനായ ഈസാനബി(അ)യും ഉസൈറും(അ) ദൈവപുത്രന്മാരാണെന്ന വീക്ഷണത്തോടെ ക്രൈസ്തവരും ജൂതന്മാരും, മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന വിശ്വാസത്തോടെ മക്കാമുശ്രിക്കുകളും അവരെ വിളിക്കുന്ന വിളി അവർ കേൾക്കുമോ? കേൾക്കുമെങ്കിൽ എന്ത്കൊണ്ടാണ് അവർ ഉത്തരം ചെയ്യാത്തത്?.

മറുപടി!::  (ولو سمعوا ماستجابوا لكم) അവർ കേട്ടാല തന്നെയും അവർ നിങ്ങൾക്കുത്തരം ചെയ്യുകയില്ലെന്ന് അല്ലാഹു പറഞ്ഞതിനെ വിവരിച്ച് സയ്യിദുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ) പറയുന്നു:

(ولو سمعوا ماستجابوا لكم) من بعضهم إيّاهم.(تنوير المقابس من تفسير ابن عباس : ٤٥٥/١)/                )അവർക്ക് അവരോടു ദേഷ്യമുണ്ടായത് കൊണ്ട് അവർ ഉത്തരം ചെയ്യുകയില്ല.
(തൻ വീറുൽ മഖാബിസ്: 1/455)

അല്ലാമാ ആലൂസി(റ) എഴുതുന്നു

: وَلَو
ْ سَمِعُوا على سبيل الفرض والتقدير مَا اسْتَجابُوا لَكُمْ لأنهم لم يرزقوا قوة التكلم والسماع لا يستلزم ذلك فالمراد بالاستجابة الاستجابة بالقول، ويجوز أن يراد بها الاستجابة بالفعل أي ولو سمعوا ما نفعوكم، لعجزهم عن الأفعال بالمرة، هذا إذا كان المدعون الأصنام وأما إذا كانوا الملائكة عليهم السّلام أو نحوهم من المقربين فعدم الاستجابة القولية لأن دعاءهم من حيث زعم أنهم آلهة وهم بمعزل عن الإلهية فكيف يجيبون زاعم ذلك فيهم وفيه من التهمة ما فيه، وعدم الاستجابة الفعلية يحتمل أن يكون لهذا أيضا،(٣٧٤/١٦)

)അവർ (പ്രതിമകൾ
) കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ അവർക്ക് സംസാരശേഷി നല്കപെട്ടിട്ടില്ലാത്തതിനാൽ അവർ ഉത്തരം നൽകുകയില്ല. കേട്ടത് കൊണ്ട് സംസാരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലൊ. ഇതനുസരിച്ച് വാക്കാലുള്ള ഉത്തരമാണ് ഉദ്ദേശിക്കുന്നത്. പ്രവ്ർത്തിയിലൂടെയുള്ള ഉത്തരവും ഉദ്ദേശിക്കാവുന്നതാണ്. അതായത് അവർ കേട്ടാൽ തന്നെ പ്രവ്ർത്തിക്കാൻ കഴിയാത്തതിനാൽ അവർ നിങ്ങൾക്ക് ഉപകാരം ചെയ്യുകയില്ലെന്നർത്ഥം. വിളിക്കപ്പെടുന്നവാൻ വിഗ്രഹങ്ങളായലുള്ള വിശദീകരണമാണീപറഞ്ഞത്. ഇനി വിളിക്കപ്പെടുന്നവർ മലക്കുകളോ മറ്റു അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരോ ആയാൽ അവർ അവരുടെ  വിളിക്ക് വാക്കാൽ ഉത്തരം ചെയ്യാത്തത് അവർ ഇലാഹുകളാണെന്ന തെറ്റായ വിശ്വാസത്തോടെ അവർ വിളിക്കുന്നത് കൊണ്ടാണ്. അവരാകട്ടെ ഇലാഹാകുന്നതിൽ നിന്ന് എത്രയോ ദൂരെയാണ്. പിന്നെ എങ്ങനെയാണ് ഇലാഹാണെന്ന തെറ്റായ വിശ്വാസത്തോടെ അവരെ വിളിക്കുന്നവർക്ക് അവർ ഉത്തരം ചെയ്യുക?. ഉത്തരം ചെയ്യുകയാണെങ്കിൽ (അവർ ഇലാഹാണെന്ന) തെറ്റായധാരണ സ്ഥിരീകരിക്കപ്പെടാൻ വലിയ സാധ്യതയുമുണ്ടല്ലോ. പ്രവ്ര്ത്തിയിലൂടെ ഉത്തരം ചെയ്യാത്തതിന്റെ കാരണവും ഇതുതന്നെയാവാം(റൂഹുൽ മആനി: 16/374)

ഇമാം ഖുർത്വുബി(റ) പറയുന്നു

: ولو سمعوا ما استجابوا لكم إذ ليس كل سامع ناطقا . وقال قتادة : المعنى لو سمعوا لم ينفعوكم . وقيل : أي لو جعلنا لهم عقولا وحياة فسمعوا دعاءكم لكانوا أطوع لله منكم ، ولما استجابوا لكم على الكف(قرطبي: ٣٣٦/١٤)

)അവർ (വിഗ്രഹങ്ങൾ) കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല. കാരണം കേൾക്കുന്നവരെല്ലാം സംസാരിക്കുന്നവരല്ലല്ലോ. ഖതാദ(റ) പറയുന്നു: അവർ കേട്ടാൽ തന്നെ നിങ്ങൾക്കവർ ഉപകാരം ചെയ്യുകയില്ലെന്നാണർതം. അവർക്ക് അല്ലാഹു ബുദ്ദിയും ജീവും നൽകി നിങ്ങളുടെ വിളി അവർ കേട്ടാൽ തന്നെ അവർ നിങ്ങളേക്കാളുപരി അല്ലാഹുവിനു വഴിപ്പെടുകയാണ് ചെയ്യുക. നിങ്ങളുടെ കുഫ്റിന്റെ മേൽ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല. എന്നാണു ആയത്തിന്റെ വിവക്ഷയെന്നും അഭിപ്രായമുണ്ട്.(ഖുർത്വുബി: 14/336)

(4) ചോദ്യം: നിങ്ങൾ വിഷമഘട്ടത്തിൽ അവരോടു ഇസ്തിഗാസ നടത്തുകയാണെങ്കിൽ എന്നുതന്നെ മേൽ ആയത്തുകൾക്ക് മുഫസ്സിറുകൾ അർഥം നല്കിയിട്ടുണ്ടല്ലോ. ഉദാഹരണത്തിന് ഫാത്വിർ സൂറയിലെ 14 വചനം വിവരിച്ച് ഇമാം ഖുർത്വുബി(റ) എഴുതുന്നു: قوله تعالى : إن تدعوهم لا يسمعوا دعاءكم أي إن تستغيثوا بهم لا يسمعوا دعاءكم(الجمع لأحكام القرآن: ٥٤٨/٦)"അവരെ നിങ്ങൾ വിളിച്ചാൽ നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല". അതായത് വിപൽഘട്ടങ്ങളിൽ അവരോടു നിങ്ങൾ അവരോടു നിങ്ങൾ ഇസ്തിഗാസ നടത്തിയാൽ നിങ്ങളുടെ വിളി അവർ കേള്ക്കുകയില്ല.(ഖുർത്വുബി: 6/548,14/336)മലക്കുകളും ജിന്നുകളും പ്രവാചകന്മാരും ഈ ആയാത്തിൽ ഉൾപ്പെടുമെന്ന് ഇമാം ഖുർത്വുബി(റ) തുടർന്ന് പറയുന്നുമുണ്ടല്ലോ?./

        മറുപടി::::::  മലക്കുകൾ അല്ലാഹുവിന്റെ പെണ്മക്കളാണെന്നും ഈസാ നബി(അ) യും ഉസൈറും (അ) അല്ലാഹുവിന്റെ ആണ്‍മക്കളാണെന്നും വിശ്വസിച്ച് അവരോടു നടത്തുന്ന സഹായാര്ഥന ശിർക്ക്തന്നെയാണ്.

അല്ലാഹുവിന്റെ അനുമതിയോ ഉദ്ദേശ്യമോ വേണ്ടുകയോ കൂടാതെ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയാൻ  അവര്ക്ക് സാധിക്കുമെന്ന വിശ്വാസമാണ് അതുൾകൊള്ളുന്നത്. ഭാഷാപരമായി അതിനും ഇഷ്തിഗാസ എന്നും പറയാവുന്നതാണ്. അതെ സമയം മലക്കുകൾ അല്ലാഹുവിന്റെ ആദരണീയരായ അടിമകളാണെന്നും മനുഷ്യര്ക്കില്ലാത്ത പല കഴിവുകളും അവർക്കുണ്ടെന്നും വിജനമായ സ്ഥലത്ത് വച്ച്  വല്ല സഹായവും ആവശ്യമായി വന്നാൽ അവരോടു ചോദിക്കാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ടെന്നും വിശ്വസിച്ച് അവരോടും,മുഅജിസത്ത് കൊണ്ടും കറാമത്ത് കൊണ്ടും സഹായിക്കുമെന്ന വിശ്വാസത്തോടെ അമ്പിയാ-ഔലിയാക്കളോടും സഹായം തേടുന്നത് ആയത്തിന്റെ പരിധിയിൽ വരുമെന്ന് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല. പ്രത്യുത അത് പെടില്ലെന്നു മാഹാനായ ഇസ്മാഈൽ ഹിഖി(റ) മറ്റും പറഞ്ഞിട്ടുണ്ട്.ചുരുക്കത്തിൽ മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയിരുന്ന സഹായാർതനക്കും മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളോട് നടത്തുന്ന സഹായാർതനക്കും ഭാഷാപരമായി ഇസ്തിഗാസ എന്ന് പറയുമെങ്കിലും സാങ്കേതിക തലത്തിൽ രണ്ടും രണ്ടാണ്. അതിനാൽ ഇസ്തിഗാസ എന്നാ പടം കാണുമ്പോഴേക്കു അത് മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസ തന്നെയാണെന്ന് മനസ്സിലാക്കുന്നത് തികഞ്ഞ അജ്ഞതയാണ്.

(5) ചോദ്യം: മുശ്രിക്കുകൾ നടത്തിയിരുന്ന ഇസ്തിഗാസയും മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസയും തമ്മിലുള്ള വ്യത്യാസം എന്താണ്?.

മറുപടി: അല്ലാഹുവിന്റെ അനുമതികൂടാതെ അവന്റെ അടുക്കൽ ശുപാർശ പറഞ്ഞ് കാര്യം നേടിത്തരാൻ ദൈവങ്ങൾക്ക് കഴിയുമെന്ന വിശ്വാസമാണ് മുശ്രിക്കുകൽക്കുണ്ടായിരുന്നത്. ആ വിശ്വാസത്തോടെയാണ് അവർ അവരുടെ ദൈവങ്ങളെ സഹായത്തിനു വിളിച്ചിരുന്നത്.من ذا الّذي يشفع عنده إلاّ بإذنه"അല്ലാഹുവിന്റെ അനുമതി കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാൻ ആരുണ്ട്" എന്നാ ചോദ്യത്തിലൂടെ അവരുടെ വിശ്വ്വസത്തെയാണ് അല്ലാഹു ഖണ്‍ഡിക്കുന്നത്.  ഇക്കാര്യം ഇമാം റാസി(റ) യും മറ്റു മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

അതെ സമയം മുസ്ലിംകൾ മഹാന്മാരോട് ഇസ്തിഗാസ നടത്തുന്നതും ശുപാർശ ആവശ്യപ്പെടുന്നതും അല്ലാഹുവിന്റെ അനുമതി കൂടാതെ അവർക്ക് അല്ലാഹുവിന്റെ അടുക്കൽ ശുപാർശ പറയാനോ സഹായിക്കാനോ കഴിയുമെന്ന വിശ്വാസത്തോടെയല്ല.മറിച്ച് അല്ലാഹുവിന്റെ അനുമതിയോടെ അവർ നിങ്ങളെ സഹായിക്കുമെന്നും പാപികൾക്ക് വേണ്ടി അവർ ശുപാർശ പറയുമെന്നും അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. അതിനാൽ രണ്ടിനേയും ഒരു പോലെ കാണുന്നത് തികഞ്ഞ വിവരക്കേടും തനി സഫാഹത്തുമാണ്.

Friday, January 25, 2019

വിളക്ക് കത്തിക്കുന്നവരേയും നബി صلسلم ശപിച്ചിരിക്കുന്നു

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

🌴🌴🌴🌴🌴🌴🌴

ചോദ്യം

ഖബറ് സിയാറത്ത് ചെയ്യുന്ന സ്ത്രീകളേയും  ഖബറിൻമേൽ പള്ളിയുണ്ടാക്കുന്നവരേയും വിളക്ക് കത്തിക്കുന്നവരേയും നബി صلي الله عليه وسلم
ശപിച്ചിരിക്കുന്നു എന്ന് നബി (സ്വ )صلي الله عليه وسلم
പറഞ്ഞിട്ടുണ്ടോ?

മറുപടി:


وقال مسلم في " كتاب التفصيل ": هذا الحديث ليس بثابت، وأبو صالح باذام قد اتقى الناس حديثه، ولا يثبت له سماع من ابن عباس .


فتح الباري لابن رجب الحنبلي



ഇമാം മുസ്ലിം കിതാബ് ത്തഫ്സീലിൽ പറയുന്നു.
ഈ ഹദീസ് സ്ഥിരപെട്ടതല്ല.
അബൂ സ്വാലിഹ് ബാദാം എന്നയാളുടെ ഹദീസ് പണ്ഡിതൻമാർ സ്വീകരിക്കലിനെ  തൊട്ട് സൂക്ഷിച്ചിരുന്നു. അദ്ധേഹം ഇബ്ന് അബ്ബാസിൽ നിന്ന് കേട്ടിട്ടില്ല
(ഫത്ഹുൽ ബാരി ഇബ്നു റജബ്)

ഇനി ഇത് സ്വഹീഹാണന്ന് സങ്കൽപിച്ചാൽ തന്നെ
ഇതിന്റെ ഉദ്ദേശമെന്ത് എന്ന് പരിശോധിക്കാം..

സ്ത്രീകളുടെ ഖബറ് സിയാറത്തുമായി ബന്ധപ്പെട്ടു ഇമാം നവവി (റ )പറയുന്നു.

സ്ത്രീകളുടെ ഖബർ സിയാറത്ത്  ഹറാമല്ല എന്നതിന്റെ പ്രമാണം നബി സ്വ  ബബറിന്നരികിൽ കരയുന്ന സത്രീയുടെ അരികിൽ നടന്നു പോയ സംഭവമാണ്

മേൽ ഹദീസ് ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ നബി (സ്വ )ആ സ്ത്രീയേ ഖബറ് സിയാറത്ത് തടഞ്ഞില്ല എന്നതാണ്  തെളിവിന്റെ സ്ഥാനം

ആഇശാ ബീവി (റ )നബി (സ്വ) യോട് ചോദിച്ചു. ഞാൻ ഖബർ സിയാറത്ത് ചെയതാൽ എങ്ങനെയാണ് പറയേണ്ടത്
നബി (സ്വ )നീ പറയുക.

സത്യവിശ്വാസികൾക്ക് സലാം '

 നമ്മിൽ നിന്നുമുള്ള 'മുൻ ഗാമികൾക്കും, പിൻഗാമികൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടേ
അല്ലാഹു ഉദ്ധേശിച്ചാൽ നാം നിങ്ങളോട് ചേരുന്നതാണ് ' (മുസ്ലിം) (ശറഹുൽ മുഹദ്ധ ബ്  3/285)



ومما يدل أن زيارتهن ليست حراما حديث أنس رضي الله عنه { أن النبي صلى الله عليه وسلم مر بامرأة تبكي عند قبر فقال : اتق الله واصبري } رواه البخاري ومسلم ، وموضع الدلالة أنه صلى الله عليه وسلم لم ينهها عن الزيارة . وعن عائشة رضي الله عنها قالت { كيف أقول يا رسول الله ؟ - يعني إذا زرت القبور - قال : قولي : السلام على أهل الديار من المؤمنين والمسلمين ، ويرحم الله المستقدمين منا والمستأخرين ، وإنا إن شاء الله بكم للاحقون } رواه مسلم .شرح المهذب٢٨٥/٣


ചോദ്യത്തിൽ പറഞ്ഞ ഹദീസ് ഇമാം നവവി വിവരിക്കുന്നു.
 സ്ത്രീകളുടെ സിയാറത്ത്   അവരുടെ പതിവ് നടക്കുന്നത് പോലേ  കരയാനും, വിളിച്ചു കൂവാനും, എണ്ണി പറയാനും, ദുഃഖത്തിനെ പുതുക്കാനും വേണ്ടിയാണങ്കിൽ ഹറാമാണ്  'ഖബറ് സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ ശപിച്ചു എന്ന ഹദീസ് മേൽ പറഞ്ഞതിനെ സംബന്ധിചാണ്.....
(ശറഹുൽ മുഹദ്ധ ബ്  3/285)

👇👇  
وقال صاحب المستظهري : وعندي إن كانت زيارتهن لتجديد الحزن والتعديد والبكاء والنوح على ما جرت به عادتهن حرم ، قال : وعليه يحمل الحديث { لعن الله زوارات القبور
( شرح المهذب٢٨٥/٣


നിഹായ പറയുന്നു.

സ്ത്രീകൾ സിയാറത്ത് കറാഹത്താണ്


ومحل هذه الأقوال في غير زيارة سيدنا رسول الله صلى الله عليه وسلم ، أما هي فلا تكره بل تكون من أعظم القربات للذكور والإناث ، وينبغي أن تكون قبور سائر الأنبياء والأولياء كذلك كما قاله ابن الرفعةوالقمولي وهو المعتمد ، نهاية المحتاج٣ /٣٧

""സ്ത്രീകള്‍ക്ക് ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്റ ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കറാഹത്തില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അമ്പിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാറത് ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 )  

അവൾ സിയാറത്ത് ഹറാമല്ല. അതിന്റെ തെളിവ് ആഇശ റ യുടെ ഹദീസാണ്

ആഇശാ ബീവി( റ )നബി സ്വ യോട് ചോദിച്ചു. ഞാൻ ഖബർ സിയാറത്ത് ചെയതാൽ എങ്ങനെയാണ് പറയേണ്ടത്
നബി സ്വ നീ പറയുക.


സത്യവിശ്വാസികൾക്ക് സലാം '

 നമ്മിൽ നിന്നുമുള്ള 'മുൻ കാമികൾക്കും പിൻ കാമികൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടേ
അല്ലാഹു ഉദ്ധേശിച്ചാൽ നാം നിങ്ങളോട് ചേരുന്നതാണ് '
( നിഹായ 3 /37 )  

ചോദ്യത്തിൽ പറഞ്ഞ ഹദീസ് നിഹായ വിവരിക്കുന്നു.
  അവരുടെ പതിവ് നടക്കുന്നത് പോലേ  കരയാനും വിളിച്ചു കൂവാനും എണ്ണി പറയാനും
വേണ്ടിയാണങ്കിലും
ഹറാമായ പുറപ്പെടലും ഉണ്ടായാലും
സ്ത്രീകളുടെ സിയാറത്ത്  
ഹറാമാണ്  'ഖബറ് സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ ശബിച്ചു എന്ന ഹദീസ് മേൽ പറഞ്ഞതിനെ സംബന്ധിച്ചാണ്.

( നിഹായ 3 /37 )  

وتكره ) زيارتها ( للنساء ) ومثلهن الخناثى لجزعهن ، وإنما لم تحرم عليهن لخبر عائشة قالت : قلت { كيف أقول يا رسول الله تعني إذا زارت القبور قال : قولي السلام على أهل الدار من المؤمنين والمسلمين ، ويرحم الله المستقدمين والمستأخرين ، وإنا إن شاء الله بكم لاحقون } ( وقيل [ ص: 37 ] تحرم ) لخبر { لعن الله زوارات القبور } وحمل على ما إذا كانت زيارتهن للتعديد والبكاء والنوح على ما جرت به عادتهن ، أو كان فيه خروج محرم ( وقيل تباح ) إذا أمن الافتتان عملا بالأصل والخبر فيما إذا ترتب عليها شيء مما مر ، وفهم المصنف الإباحة من حكايةالرافعي عدم الكراهة ، وتبعه في الروضة والمجموع وذكر فيه حمل الحديث على ما ذكر ، وأن الاحتياط للعجوز ترك الزيارة لظاهر الحديث ، ومحل هذه الأقوال في غير زيارة سيدنا رسول الله صلى الله عليه وسلم ، أما هي فلا تكره بل تكون من أعظم القربات للذكور والإناث ، وينبغي أن تكون قبور سائر الأنبياء والأولياء كذلك كما قاله ابن الرفعةوالقمولي وهو المعتمد
( نهاية المحتاج٣ /٣٧)


തുഹ്ഫയിൽ ഇബ്ന്ഹജ്ർ (റ) പറയുന്നു.

സ്ത്രീകൾക്ക് പൊതുവെ സിയായാറത്ത് കറാഹത്താണ്. പക്ഷെ നബി
صلى الله عليه وسلم [
യെ സിയാറത്ത് ചെയ്യൽ അവർക്കും സുന്നത്താണ്.
മറ്റു അമ്പിയാക്കൾ ഔലിയാക്കൾ  ഉലമാക്കൽ ഇവരെയും സിയാറത്ത് സുന്നത്താണന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്

സ്ത്രീകൾ കുടുംബങ്ങളെ സിയാറത്ത് കറാഹത്തും മഹത്തുക്കൾ പോലോത്തവരെ സിയാറത്ത് ചെയ്യൽ പുണ്യവുമാണന്ന് പറഞ്ഞതും തമ്മിൽ ഉള്ള വിത്യാസം ഇതാണ്

മഹാന്മാരെ സിയാറത്ത് ചെയ്യുന്നത് കൊണ്ടുള്ള ഉദ്ധേശം മഹാന്മാരുടെ മഖ്ബറകൾ ജീവിപ്പിക്കൽ കൊണ്ട് അവരെ ബഹുമാനിക്കലാണ് '
എന്ന് മാത്രമല്ല.
അവരെ സിയാറത്ത് കൊണ്ട് ചെയ്യുന്നവർക്ക് ആത്മീയമായ സഹായം
ലഭിക്കുന്നതാണ്. അതിനെ അല്ലാഹു വിന്റെ കാരുണ്യം തടയപെട്ടവരല്ലാതെ നിഷേധിക്കുകയില്ല.
കുടുംബത്തെ സന്ദർശിച്ചാൽ ഇത് ലഭിക്കുകയില്ല.

ഖബർ സിയാറത്ത് ചെയ്യുന്ന സ്ത്രീകളെ ശപിച്ചു എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾ സിയാറത്ത് ചെയ്യൽ ഹറാമാണന്ന് പറഞ്ഞത്  ദുർഭലമാണ്.

അവൾ പുറപെടുമ്പോൾ ഫിത്നയുണ്ടായാൽ ഹറാമാണ്
അത്തരം ഘട്ടത്തെ പറ്റിയാണ്
ശപിച്ചു എന്ന ഹദീസ് വന്നത്

സിയാറത്ത് ചെയ്യുന്നവൻ ഖുർആൻ പാരായണം ചെയ്യുകയും ശേഷം ദുആ ചെയ്യുകയും ചെയ്യണം അപ്പോൾ ഇജാബത്ത് കൂടുതൽ പ്രതീക്ഷയുണ്ട്
മയ്യിത്തിന് അത് കാരണം ജീവിച്ചിരിക്കുന്നവരെ പോലെ തന്നെ
റഹ്മത്തും ബറകത്തും പ്രതീക്ഷിക്കപ്പെടുന്നതാണ് '
എന്നല്ല ഈ സമയത്തേ ഖുർആൻ പാരായണം മയ്യത്തിന് ചേരുന്നതാണ്
അപ്രകാരം  മയ്യത്ത് എത്ര ദൂരയാണങ്കിലും പാരായണത്തിന് ശേഷം ദുആ ചെയതാലും
ചേരുന്നതാണ്. അത് വസ്വിയ്യത്തിന്റെ അദ്ധ്യായത്തിൽ വരുന്നതാണ് ' (തുഹ്ഫ 3/200 )

وتكره ) للخناثى و ( للنساء ) مطلقا خشية الفتنة ورفع أصواتهن بالبكاء نعم تسن لهن زيارته صلى الله عليه وسلم [ ص:201 ] قال بعضهم وكذا سائر الأنبياء والعلماء والأولياء .

ويفرق بين نحو العلماء والأقارب بأن القصد إظهار تعظيم نحو العلماء بإحياء مشاهدهم وأيضا فزوارهم يعود عليهم منهم مدد أخروي لا ينكره إلا المحرومون بخلاف الأقارب فاندفع قول الأذرعي إن صح إلى آخره ( وقيل تحرم ) للخبر الصحيح { لعن الله زوارات القبور } ومحل ضعفه حيث لم يترتب على خروجهن فتنة وإلا فلا شك في التحريم ويحمل عليه الحديث ( وقيل تباح ) إذا لم تخش محذورا لأنه صلى الله عليه وسلم { رأى امرأة بمقبرة ولم ينكر عليها } ( ويقرأ ) ما تيسر ( ويدعو ) له عقب القراءة بعد توجهه للقبلة لأنه عقبها أرجى للإجابة ويكون الميت كحاضر ترجى له الرحمة والبركة بل تصل له القراءة هنا وفيما إذا دعا له عقبها ولو بعيدا كما يأتي في الوصية
تحفة المحتاج٣/٢٠٠

*മഖ്ബറയിൽ പോകാൻ സ്വഹാബി വനിതകളുടെ മാതൃകയും ഉണ്ട്*👇

٦٧١٣ - عَنِ ابْنِ عُيَيْنَةَ، عَنْ جَعْفَرِ بْنِ مُحَمَّدٍ، عَنْ أَبِيهِ قَالَ: كَانَتْ فَاطِمَةُ بِنْتُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «تَزُورُ قَبْرَ حَمْزَةَ كُلَّ جُمُعَةٍ»

"നബി സ്വ യുടെ പ്രിയ പുത്രി ഫാത്വിമ റ എല്ലാ വെള്ളിയാഴ്ചയും ഹംസ റ വിന്റെ ഖബർ ശരീഫ് സിയാറത്തിന്ന് പോയിരുന്നു"" >>> പക്ഷെ ജുമുഅ ജമാ അത്തിന്ന് പോയിട്ടില്ല 👆

ഇതേ രൂപത്തിൽ ആയിഷാ ബീവി റ ഖബർ സിയാറത്തിന്ന് പോയിട്ടുണ്ട് >> പള്ളിയിൽ നിസ്ക്കാരത്തിന്ന് പോയിട്ടില്ല

٦٧١١ - عَبْدُ الرَّزَّاقِ قَالَ: أَخْبَرَنَا ابْنُ جُرَيْجٍ قَالَ: أَخْبَرَنَا ابْنُ أَبِي مُلَيْكَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «ائْتُوا مَوْتَاكُمْ فَسَلِّمُوا عَلَيْهِمْ، وَصَلُّوا عَلَيْهِمْ فَإِنَّ لَكُمْ فِيهِمْ عِبْرَةٌ». قَالَ ابْنُ أَبِي مُلَيْكَةَ: " وَرَأَيْتُ عَائِشَةَ تَزُورُ قَبْرَ أَخِيهَا عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، وَمَاتَ بِالْحُبْشِيِّ وَقُبِرَ بِمَكَّةَ

مصنف عبد الرزاق

ജുമുഅ ജമാ അത്തിന്ന് പെണ്ണുങ്ങൾ വരേണ്ടതില്ലെന്ന് ഖുർആനും, തിരു സുന്നത്തും വ്യക്തമാക്കുന്നു.... സ്വഹാബിയായ ഇബ്നു മസ്ഊദ് റ ചരൽ കല്ല് വാരിയെറിഞ്ഞിട്ടാണ് പെണ്ണിനെ പള്ളിയിൽ നിന്ന് പുറത്താക്കിയത്

........................................'


ഖബറിന് മുകളിൽ പള്ളികൾ നിർമിച്ചവരെ ശപിച്ചു എന്ന ഹദീസ്

സുന്നികൾ ഒരിക്കലും മഹാന്മാരുടെ ഖബറിന്ന് മുകളിൽ പള്ളികളും മസ്ജിദുകളും ചർച്ചുകളും  നിർമിക്കണമെന്നോ?
ഖബറുകൾ സുജൂദ് ചെയ്യണമെന്നോ സുന്നികളാരും പറയുന്നില്ല.

മഹാൻമാരുടെ ഖബറിന്റെ ചാരെ  അവരുടെ ബറകത്ത് ഉദ്ധേശിച്ച് പള്ളി നിർമിക്കൽ യാതൊരു വിരോധവുമില്ലന്ന് ലോക പ്രശസ്ത പണ്ഡിതരായ. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവായ ശൈഖുൽ ഇസ് സ്ലാം  ഹാഫിള് ദ്ധുൻ യാ ഇബ്ൻ ഹജർ (റ )യും, ഇമാം ബൈളാവി (റ )യും വെക്തമാക്കിയിട്ടുണ്ട്



മഹാന്മാരുടെ ഖബറിൻമേൽ ഖുബ്ബ നിർമിക്കൽ പുണ്യമാണന്ന് ഫത്ഹുൽ മുഈൻ തുഹ്ഫ തുടങ്ങീ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്
അത് ശേഷം വരുന്നതാണ്



*ജൂത-നസ്വാറാക്കൾ അവരുടെ അന്ബിയാക്കളുടെ ഖബറുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അത് ഖിബ് ല യാക്കുകയും ചെയ്തതിനാലാണ് അവരെ അള്ളാഹു ശപിച്ചത്.

മരണപ്പെട്ടുപോയ അന്ബിയാക്കളുടെ ഖബറുകൽ സന്ദർഷിച്ചതിനാലൊ അവരുടെ ആശയത്തിലേക്ക്  മറ്റുള്ളവര കടന്നുവരുന്നതിന്നായി അവരുടെ സ്മരണകൾ ലോകത്ത് നിലനിർത്തുന്നതിന്നാവശ്യമായ സ്മാരകങ്ങൾ അവരുടെ ഖബറുകൽക്കു സമീപം നിർമിച്ചതിനാലോ അല്ല. ഇക്കാര്യം പ്രസ്തുത ഹദീസ് വിവരിച്ചു പണ്ഡിതന്മാർ രേഖപെടുത്തിയതാണ്.*

*ഒഹാബി പുരോഹിതർ ദുർവ്യാഖ്യാനിച്ച ഹദീസ് വിവരിച്ചു.

ലോക പ്രശസ്ത പണ്ഡിതരായ. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവായ ശൈഖുൽ ഇസ്ലാം  ഹാഫിള്ദ്ധുൻയാ ഇബ്ൻ ഹജർ( റ )യും, ഇമാം ബൈളാവി (റ )യും പറയുന്നത് കാണുക


📚ഇമാം ബൈളാവിയെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്കലാനി (റ) എഴുതുന്നു*.👇

لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(

فتح الباري ٢/٢٧٥)
شرح السيوطى للنسائي: 2/43)

(إرشاد الساري شرح صحيح البخاري:2/88)للإمام القسطلاني.


*ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.*
_*(ഫത് ഹുൽബാരി: 2/275)*_



ഇമാം സുയൂത്വി ശറഹുന്നസാഇ  2/43യിലും
ഇമാം ഖസത്വയ്യാനി ബുഖാരിയുടെ ശറഹ്
ഇർശാദു സാരിയിലും 2/88 ഇത് പറഞ്ഞിട്ടുണ്ട്

ഇതോടെ സുന്നികൾ മഹാന്മാരുടെ ഖബറിന്ന് മുകളിൽ സുന്നികൾ മസ്ജിദ് നിർമിക്കലുണ്ട് എന്ന വാദം തരിപ്പണമായി

📚✍🏻ഇമാം ഇബ്നുഹജർ(റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*

    പുണ്യകര്മങ്ങളെ കൊണ്ട് വാസിയത്ത് സ്വഹീഹാവുന്നതാണ് പുണികര്മങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാണ് ( തുഹ്ഫ 3 / 64 )

/1]  وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها3, 6:4: تحفةالمحتاج


ഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല
എന്നും മാനസ്സിലാകാം

മുല്ലാ അലിയ്യുൽ ഖാരി മിശ്കാത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നത് കാണുക
ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതിനെ സലഫുകൾ അനുവദിച്ചിരുന്നു  *(മിർഖാത്ത് 2/372)*
ﻭﻓﻲ ﺷﺮﺡ ﺍﻟﺘﻮﺑﺸﺘﻲ ﻋﻠﻰ ﺍﻟﻤﺼﺎﺑﻴﺢ : ﻭﻗﺪ ﺃﺑﺎﺡ ﺍﻟﺴﻠﻒ ﺍﻟﺒﻨﺎﺀ ﻋﻠﻰ ﻗﺒﻮﺭ ﺍﻟﻤﺸﺎﻳﺦ ﻭﺍﻟﻌﻠﻤﺎﺀ ﺍﻟﻤﺸﻬﻮﺭﻳﻦ ﻟﻴﺰﻭﺭﻫﻢ ﺍﻟﻨﺎﺱ ﻭﻟﻴﺴﺘﺮﻳﺤﻮﺍ ﺑﺎﻟﺠﻠﻮﺱ ﻓﻴﻬﺎ (مرقات ٢/٣٧٢)
..........................

ഇനി ഖബറിന്റെ അടുത്ത് വിളക്ക് കത്തിക്കൽ പണ്ഡിതൻമാർ എന്ത് പറയുന്നു എന്ന് നോക്കാം


ചില നബി മാരെ ആരാധിക്കുകയും അവരുടെ ഖബറിന്ന് മുകളിൽ ചർച്ചുകളും ദേവാലയങ്ങളും മസ്ജിദുകളും ഉണ്ടാക്കി വിഗ്രഹങ്ങൾ വെച്ച് അവരെ പൂജിക്കുകയും അവർക്ക് സുജൂദ് ചെയ്യുകയും അതിന്മേൽ പൂജാവിളക്ക് കത്തിക്കുകയും ചെയ്ത വരെ വിമർശിച്ചു കൊണ്ടാണ് നബി സ്വ മേൽ വാജകം പറഞ്ഞത്


അല്ലാതെ സിയാറത്തിന്ന് വരുന്നവർക്ക്  വെളിച്ചം ലഭിക്കുക പോലെയുള്ള ആവശ്യങ്ങൾക്ക് വേണ്ടി വിളക്ക് കത്തിക്കുന്നതിനെ പറ്റിയല്ല.

വിളക്ക് കത്തിക്കാൻ പറ്റുന്ന സന്ദർഭങ്ങൾ ഇമാമുമാർ പറയുന്നത് കാണുക.


ونذر الزيت والشمع للأولياء يوقد عند قبورهم تعظيما لهم ومحبة جائز أيضا ولاينبغي النهي عنه :تفسير روح البيان 3/400


"ഔലിയാക്കളോടുള്ള സ്നേഹം കാരണം അവരുടെ ഖബറിന്ന്‍ അരികില്‍ വിളക്ക് കത്തിക്കാന്‍ നെയ്യും എണ്ണയും നേര്ച്ചയാക്കള്‍ അനുവദനിയമാണ് ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ല"(തഫ്സ്സീര് റൂഹുൽ ബയാൻ 3/400



: ബഹു അബ്ദുല്‍ ഗനിയ്യുന്നാബല്സി(റ)പറയുന്നത് കാണുക

أن البدعة الحسنة الموافق لمقصود الشرع تسمي سنة بناء القباب علي قبور العلماء والأولياء والصلحاء ووضع الستور والعمامة والثياب علي قبورهم أمرجائز اذاكان القصد بذلك التعظيم في أعين العامة حتي لايحتقر أصحاب هذا القبر وكذا اتخاذ القنادل والشمع عند قبور الاولياء والصلحاء من باب التعظيم والاجلال أيضا للأولياء فالمقصود فيها مقصد حسن:تفسير روح البيان 3/400

"ഇസ്ലാമിക നിയമത്തോട് യോജിച്ച ആചാരത്തില്‍ പെട്ടതാണ് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹുകളുടെ ഖബറില്‍ഖുബ്ബ ഉണ്ടാക്കലും ഖബറിന്മേല്‍ വസ്ത്രം, തുണി ഇടലും വിളക്ക് കത്തിക്കലുമെല്ലാം.അത് അനുവദനിയവുമാണ് സാദാരണക്കാര്‍ അനാധരിക്കാതിരിക്കാനാണത്(റൂഹുൽ  ബയാന്‍ 3/400)


           വിളക്ക് കത്തിക്കലും അനാവഷ്യ ചർച്ചയും.........


നിലവിളക്ക് കരന്‍റെ് വരുന്നതിന്ന്‍ മുമ്പ് പ്രകാശത്തിന്ന്‍ ജനം അവലമ്പമാക്കിയിരുന്ന മാധ്യമമാണ് പാവപ്പെട്ട വീടുകളില്‍ ചിമ്മിനി വിളക്കും മിഡില്‍ കുടുംബങ്ങളില്‍ റാന്തല്‍ വിളക്കും ഉപയോഗിച്ചിരുന്നു അതു പുരോഗമിച്ചു പെട്രൊള്‍മേക്സ് നിലവില്‍ വന്നു

എന്‍റെ ചെറുപ്പത്തില്‍ കൈപ്പാടത്ത് മുഹമ്മദ്‌ക്ക എന്ന ഒരു കറകളഞ്ഞ കമ്യുണിസ്റ്റ് കാരനുണ്ടായിരുന്നു (അദ്ദേഹം പിന്നീട് നല്ലൊരു മതഭക്തനായിട്ടാണ് മരണപ്പെട്ടത് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ആമീൻ)അദ്ദേഹത്തിന്‍റെ വീട്ടില്‍ പെട്രൊള്‍ മേക്സ് കത്തിച്ചിരുന്നത് ഞാന്‍ ഓര്ക്കുകയാണ് ഞങ്ങള്‍ ദർസ് കഴിഞ്ഞ് വരുമ്പോള്‍ നല്ലൊരു പ്രകാശം കാണണമെങ്കില്‍ അവരുടെ വീട്ടിന്‍റെ അടുത്ത് എത്തണം .



എന്നാല്‍ ഉയര്‍ന്ന കുടുബങ്ങളിലും ഹൈന്ദവ കുടുബങ്ങളിലും പള്ളികളിലും അമ്പലങ്ങളിലും ജാറങ്ങളിലും ആകാലഘട്ടങ്ങളില്‍ നിലവിളക്ക് ഉപയോഗിച്ചതായി ഓര്‍ക്കുന്നു

എന്‍റെ നാട്ടിലെ ജുമുഅത്ത് പള്ളിയുടെ മിഹ്റാബിന്‍റെ (ഇമാം നിസ്കരിക്കുന്ന സ്ഥലം) അടുത്ത് നിലവിളക്ക് കത്തിച്ചു വെച്ചിരുന്നത് ഇന്നും എന്‍റെ കണ്ണില്‍ കാണുകയാണ് അന്ന്‍ പള്ളിയിലേക്ക് എണ്ണ നേര്ച്ചയാക്കുക എന്ന ഒരു ആചാരം തന്നെ നാട്ടില്‍ നിലവില്‍ ഉണ്ടായിരുന്നു

എന്നാല്‍ കരന്‍റെ് വന്നതിന്ന്‍ ശേഷം അതല്ലാം വിസ്മരിതിയിലായി എങ്കിലും പഴയകാല സ്മരണ നിലനിര്‍ത്താന്‍ വേണ്ടി നിലവിളക്കുകള്‍ ഇന്നും പൊന്നാനി ,പുത്തന്‍ പള്ളി,മമ്പുറം,പോലോത്ത പള്ളികളിലും ജാറങ്ങളിലും  ഉണ്ട്(കത്തിക്കാറില്ല എന്നത് പ്രത്യാകം സ്മരണീയമാണ്)


എന്നാല്‍ ഉത്ഘാടനത്തിന്‍റെ ഭാഗമായി (വീട്,കട,സ്ഥാപനം,തുടങ്ങിയുള്ള)നടത്തി വരുന്ന നിലവിളക്ക് കൊളുത്തല്‍ (പ്രകാശം ഉണ്ടാവാന്‍ വേണ്ടിയല്ല എന്നത് ആര്‍കും അറിയാം) അതൊരു ഹൈന്ദവ ആചാരമാണ് കാരണം  വന്നതിന്ന്‍ ശേഷവും ഹൈന്ദവ വീടുകളില്‍ ആരാധനയുടെ ഭാഗമായി കത്തിക്കപ്പെടുന്നു അതു കൊണ്ട് തന്നെ ആരീതി മുസ്ലിംകള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല


ഒരു മതത്തിന്‍റെ ആരാധനയുടെ ഭാഗമായി നടത്തപെടുന്ന ആചാരങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല എന്നാണ്  ‍ ഇസ്ലാമിന്‍റെ കാഴ്ചപ്പാട്

ഓണത്തിന്നും വിഷുവിനും, ക്രിസ്തുമസ്സിനും ഉണ്ടാക്കപ്പെടുന്ന ഭക്ഷണവും തദൈവവമാണ്.
             ഉളുഹിയത്ത്തിനും(പെരുന്നാളിന്ന്‍ ബലി അറുക്കുക) കുട്ടികള്‍ ജനിച്ചാല്‍ അറുത്ത് കൊടുക്കുന്നതും മറ്റു മതസ്ഥര്‍ക്ക് കൊടുക്കരുത് എന്നതാകുന്നു നിയമം..
      എന്നാല്‍ ഹൈന്ദവ സഹോദരന്മാർക്കും, മറ്റും ഭക്ഷണം കൊടുക്കുന്നതും അവരുടെ ഭക്ഷണം കഴിക്കുന്നതിന്നും അവര്‍ക്ക് ധര്‍മം ചെയ്യുന്നതും അനുവദനിയമാെണെന്ന്‍ മാത്രമല്ല ദൈവത്തിന്‍റെ(അല്ലാഹുവിന്‍റെ)ഭാഗത്ത് നിന്ന്‍ പ്രതിഫലം കിട്ടുകയും ചെയ്യും


അപ്പോള്‍ ഹൈന്ദവ ആചാര ആരാധനയ നിലവിളക്ക് കത്തിക്കലും ക്രൈസ്തവ ആചാര ആരാധനയായ മെഴുകുതിരികത്തിക്കലും മുസ്ലിംകള്‍ക്ക് നിഷിദ്ധമാണ്

പ്രകാശം കാണാന്‍ വേണ്ടി കത്തിക്കുന്നതിന്നെ  പറ്റിയല്ല ഈപറയുന്നത് അതെവിടെയാണെങ്കിലും അനുവതനീയമാണ്
അതു കൊണ്ട് ആരാധനയുടെ ഭാഗമാണെന്ന്‍ വിശ്വസിച്ച് കൊണ്ട് ഒരാള്‍ ഈപ്രവര്‍ത്തനം ചെയ്താല്‍ അവന്‍ ഇസ്ലാമില്‍ നിന്ന്‍ തന്നെ പുറത്ത് പോകും എന്നാല്‍ അങ്ങിനെയുള്ള വിശ്വാസമൊന്നുമില്ലാതെ ഒരാള്‍ ചെയ്‌താല്‍ ഹൈന്ദവ ആരാധനയുടെ ഭാഗമായ ഒരു കാര്യം ചെയ്തു എന്ന നിലയില്‍ അതു നിഷിദ്ധമാണ്.


ചുരുക്കത്തിൽ നിലവിളക്ക് കത്തിക്കല്‍  ജാഇസാണ്. അതേ സമയം മറ്റു മതത്തിന്റെ പൂജ എന്ന നിലക്കാണെങ്കിൽ  കുഫ്രിയ്യത്താണ് അവരോടുള്ള സാദ്രിശ്യം എന്ന രീതിയിലാണെങ്കിലും കുറ്റകരം ആകും. അതൊന്നുമില്ലെങ്കിൽ  ‍ ജാഇസാണെന്ന് പറഞ്ഞത്‌. ( ഫതാവല്‍ കുബ്റ 4/239)

അസ്ലം സഖാഫി
പരപ്പനങ്ങാടി
ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

ശേഷം ആദർശ പഠനത്തിന് ഉപയോഗപ്പെടുത്തുക
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ



മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....