🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
തറാവീഹ് (വിശദമായി) ഭാഗം 2
ഇരുപതിന്റെ രഹസ്യം
തറാവീഹ് ഇരുപതായത്തിന്റെ രഹസ്യം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെയാണ്.
وسر العشرين أن الرواتب المؤكدة غير رمضان عشر فضوعفت فيه، لأنه وقت جد وتشمير(تحفة المحتاج في شرح المنهاج: ٢٤١/٢)
റമളാനേതരമാസങ്ങളിൽ ശക്തമായ സുന്നത്ത്നിസ്കാരമായ റവാത്തിബ് പത്ത് റക്അത്താണല്ലോ. റമളാൻ കൂടുതൽ പരിശ്രമത്തിന്റെയും ഉത്സാഹത്തിന്റെയും മാസമായതിനാൽ പത്തിനെ ഇരട്ടിപ്പിച്ച് ഇരുപതാക്കി. (തുഹ്ഫത്തുൽ മുഹ്താജ് 2/241)
പുത്തൻ വാദികൾ പറയുന്നത്
തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്ത് നിസ്കാരമാണെന്നുംഅത് ഇരുപത് റക്അത്താണെന്നും തന്നെയായിരുന്നു ആദ്യകാല വഹാബികൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് നബി(സ) റമളാനിലും അല്ലാത്തപ്പോഴും 11 റക്അത്തുകൾ മാത്രമാണ് നിസ്കരിച്ചത്. അതിൽ 8 തറാവീഹും 3 വിത്റുമാണ്. ഇതിനവർ പ്രമാണമായി കാണിക്കുന്നത് മൂന്ന് ഹദീസുകളാണ്.
(1) ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:
عن أبي سلمة بن عبد الرحمن أنه سأل عائشة رضي الله عنها كَيْفَ كَانَتْ صَلاةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ ؟ فقَالَتْ : مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي شَهْرِ رَمَضَانَ وَلا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً(صحيح البخاري: ١٨٧٤)
Moosa sonkal
അബൂസലമ(റ)യിൽ നിന്ന് നിവേദനം: അദ്ദേഹം ആഇഷാ(റ) യോട് ചോദിച്ചു. റമളാനിൽ റസൂലുല്ലാഹി(സ) യുടെ നിസ്കാരം എങ്ങനെയായിരുന്നു?. അപ്പോൾ ആഇഷ(റ) പറഞ്ഞു: "റമളാനിലും റമളാനല്ലാത്തതിലും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല". (ബുഖാരി 1874)
(2) ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു:
وعن جابر بن عبد الله رضي الله عنه قال : صلى بنا رسول الله صلى الله عليه وسلم في شهر رمضان ثمان ركعات وأوتر فلما كانت القابلة اجتمعنا في المسجد ورجونا أن يخرج فلم نزل فيه حتى أصبحنا ثم دخلنا فقلنا يا رسول الله اجتمعنا البارحة في المسجد ورجونا أن تصلي بنا فقال :( إني خشيت أن يكتب عليكم )(المعجم الصغير ٥٢٦)
Moosa sonkal
ജാബിർ(റ) ൽ നിന്ന് നിവേദനം: റമളാൻ മാസത്തിൽ നബി(സ) ഞങ്ങളെ കൊണ്ട് എട്ട് റക്അത്തും വിത്റും നിസ്കരിച്ചു. അടുത്ത രാത്രിയായപ്പോൾ നബി(സ) നിസ്കരിക്കാൻ വരുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പള്ളിയിൽ മ്മേളിച്ചെങ്കിലും പ്രഭാതം വരെ നബി(സ) വന്നില്ല. പ്രഭാതമായ ശേഷം നബി(സ) വന്നപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലെ! ഇന്നലെ രാത്രി ഞങ്ങൾ പള്ളിയിൽ സമ്മേളിച്ചിരുന്നു. നിങ്ങൾ നിസ്കരിക്കാൻ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു". അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിങ്ങളുടെ മേൽ ഇത് നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു". (അൽ മുഅജമുസ്സ്വഗീർ 526)
Moosa sonkal
(3) ഇബ്നുഹിബ്ബാൻ (റ) നിവേദനം:
حدثنا جابر بن عبد الله، قال: جاء أبي بن كعب إلى النبي صل الله عليه وسلم فقال: يا رسول الله! كان مني الليلة شيئ فى رمضان، قال: ((وما ذاك يا أبي؟)) قال: نسوة فى داري قلن: إنا لا نقرأ القرآن، فنصلي بصلاتك، قال: فصليت بهن ثماني ركعات، ثم أوترت، قال: فكان شبه الرضا، ولم يقل شيئا(صحيح ابن حبان: ٢٥٩٩)
ജാബിർ(റ) പറയുന്നു: "ഉബയ്യുബ്നു കഅബ്(റ) നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ! റമളാനിലെ ഈന്നലത്തെ രാത്രി ഒരു സംഭവമുണ്ടായി. അതെന്താണെന്ന് നബി(സ) അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. എന്റെ വീട്ടിലുള്ള സ്ത്രീകൾ പറഞ്ഞു: 'ഞങ്ങൾക്ക് ഖുർആൻ ഓതാൻ അറിയില്ല. അതിനാൽ ഞിങ്ങളെ തുടർന്ന് ഞങ്ങൾ നിസ്കരിക്കാം'. അങ്ങനെ അവർക്കിമാമായി എട്ട് റക്അത്തും പിന്നെ വിത്റും ഞാൻ നിസ്കരിച്ചു.അതെപറ്റി നബി(സ) അത്രപ്തിയായി ഒന്നും പറഞ്ഞില്ല. (ഇബ്നു ഹിബ്ബാൻ 2599)
Moosa sonkal
പുത്തൻ വാദികൾക്ക് ഖണ്ഡനം
ഖണ്ഡനം 1
ഇമാം ബുഖാരി(റ)യുടെ ഹദീസിൽ പരമാർഷിച്ച വിഷയം തറാവീഹല്ല. പ്രത്യുത വിത്റാണ്. 'സ്വഹീഹുൽ ബുഖാരി' യുടെ വ്യാഖ്യാന ഗ്രന്ഥമായ 'ഇർഷാദുസ്സാരി' യിൽ ഇമാം ഖസ്തല്ലാനി(റ) എഴുതുന്നു:
وأما قول عائشة((ما كان يزيد في رمضان ولا في غيره على إحدى عشرة ركعة )) فحمله أصحابنا على الوتر. (إرشاد الساري: ٤٢٦/٣)
Moosa sonkal
റമളാനിലും റമളാനല്ലാത്തദിലും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്നാ ആഇഷ(റ) യുടെ പ്രസ്താവനയെ നമ്മുടെ അസ്വഹാബ് വിത്റിന്റെ മേൽ ചുമത്തിയിരിക്കുന്നു".(ഇർഷാദുസ്സാരി 3/426)
വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന് റക്അത്താണെന്നതിന് കർമ്മശാസ്ത്ര പണ്ഡിതന്മാർ ഈ ഹദീസാണ് രേഖയായി എടുത്തു കാണിക്കുന്നത്. ഇബ്നു ഹജർ(റ) എഴുതുന്നു:
( وأكثره إحدى عشرة ) ركعة للخبر المتفق عليه عن عائشة وهي أعلم بحاله من غيرها { ما كان رسول الله صلى الله عليه وسلم يزيد في رمضان ولا في غيره على إحدى عشرة ركعة } (تحفة: ٢٢٥/٢)
വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന് റക്അത്തുകളാണ് . "നബി(സ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്ന, നബി(സ) യുടെ അവസ്ഥ മറ്റുള്ളവരേക്കാൾ കൂടുതലായി അറിയുന്ന, ആഇഷ ബീവി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും (റ)യും നിവേദനം ചെയ്ത ഹദീസാണ് അതിനു പ്രമാണം.(തുഹ്ഫ 2/225)
പ്രസ്തുത ഹദീസിൽ പരമാർഷിച്ച നിസ്കാരം തറാവീഹല്ലെന്നു ഇനിപ്പറയുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ നമുക്ക് വ്യക്തമാകുന്നു:
Moosa sonkal
ഒന്ന്: പതിനൊന്ന് റക്അത്ത് നബി(സ) നിസ്കരിച്ചിരുന്നതിന്റെ രൂപം അതെ ഹദീസിന്റെ ബാക്കി ഭാഗത്ത് ആഇഷ(റ) തന്നെ വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ:
يصلي أربعا فلا تسل عن حسنهن وطولهن ، ثم يصلي أربع فلا تسل عن حسنهن وطولهن، ثم يصلي ثلاث،
നബി(സ) നാല് റക്അത്ത് നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട.പിന്നെ നാല് റക്അത്ത് നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട. പിന്നെ മൂന്ന് റക് അത്ത് നിസ്കരിക്കും".
അപ്പോൾ 4,4,3 എന്നിങ്ങനെയാണ് നബി(സ) പതിനൊന്ന് റക്അത്ത് നിസ്കരിച്ചിരുന്നതെന്ന് ആഇഷ(റ) തന്നെ വിശദീകരിക്കുന്നു. ഇങ്ങനെ നിസ്കരിക്കാവുന്ന നിസ്കാരം വിത്റാണ്. തറാവീഹല്ല. തരാവീഹ് ഈരണ്ട് ഈരണ്ട് റക്അത്തായി നിസ്കരിക്കൽ നിർബന്ധമാണ്. നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിക്കാൻ പറ്റില്ല. നാല് മദ്ഹബുകളും ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്. തറാവീഹ് എട്ടാണെന്ന് വാദിക്കുന്നവർ പോലും അങ്ങനെയാണ് ചെയ്യുന്നതും. ഈ ഹദീസ് തറാവീഹിന്നു പ്രമാണമാക്കുന്നവർ 4,4,3 എന്നിങ്ങനെയല്ലെ നിസ്കാരിക്കേണ്ടത്?. എന്തുകൊണ്ടവർ അതിൽ നബി(സ)യുടെ മാത്രക സ്വീകരിക്കുന്നില്ല?!!!.
Moosa sonkal
ഇമാം നവവി(റ) എഴുതുന്നു:
التراويح عشرون ركعة بعشر تسليمات، قلت : فلو صلى أربعا بتسليمة ، لم يصح، ذكره القاضي حسين في الفتاوى، لأنه خلاف المشروع ، وينوي التراويح ، أو قيام رمضان، ولا يصح بنية مطلقة ، بل ينوي ركعتين من التراويح في كل تسليمة . والله أعلم . (روضة الطالبين: ٣٣٤/١)
തറാവീഹ് പത്ത് പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്താണ്. അപ്പോൾ ഒരാൾ നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിച്ചാൽ അത് സാധുവാകുന്നതല്ല.കാരണം അതിൽ വന്നതിന്റെ മാറ്റമാണ്. തറാവീഹ് എന്നോ ഖിയാമുറമളാൻ എന്നോ അവൻ നിയ്യത്ത് ചെയ്യണം. നിരുപാധികമുള്ള നിയ്യത്തുകൊണ്ട് അത് സാധുവാകുന്നതല്ല. പ്രത്യുത ഓരോ സലാം വീട്ടിയാലും തറാവീഹിൽ നിന്നുള്ള രണ്ടു റക്അത്തിനെ അവൻ കരുതണം.(റൗളത്തുത്ത്വാലിബീൻ 1/334)
"അത് മതത്തിൽ വന്നതിന്റെ മാറ്റമാണ്" എന്ന പരമാർശത്തെ അധികരിച്ച് ഇമാം ഖൽയൂബി(റ) എഴുതുന്നു:
قوله : ( لأنه خلاف المشروع ) أي مع تأكد هذه بطلب الجماعة فيها فأشبهت الفرائض ، فلا تغير عن الإجماع الوارد فيها ، وبذلك فارقت جواز جمع سنة الظهر ونحوها مما مر .(حاشيتا قليوبي ٢١٧/١)
തറാവീഹിൽ ജമാഅത്ത് സുന്നത്തായതിനാൽ ഫർള് നിസ്കാരങ്ങളോടാണ് അതിനു സാദ്രശ്യമുള്ളത്. അതിനാൽ അത് എപ്രകാരമാണോ മുസ്ലിം ലോകം നിർവഹിച്ചുവന്നത് അതിൽ മാറ്റം വരുത്താൻ പറ്റില്ല. ള്വുഹ്റിന്റെ സുന്നത്തും മറ്റും ഒന്നിച്ച് നിസ്കരിക്കാമെന്നതുമായി ഈ വീക്ഷണം തറാവീഹിനെ മാറ്റി നിർത്തുന്നു.(ഖൽയൂബി 1/217)
അപ്പോൾ തറാവീഹ് രണ്ടു റക്അത്തുകളായി തന്നെ നിർവഹിക്കണം. നാല് ഒന്നിച്ച് പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇജ്മാഅ അതാണ്. ആഇഷ(റ)യുടെ ഹദീസിൽ പറഞ്ഞത് സമ്പൂർണ്ണമായ നിലയിൽ നബി(സ) നാല് റക്അത്തുകൾ നിസ്കരിക്കും, പിന്നെ നാല് നിസ്കരിക്കും, പിന്നെ മൂന്നു നിസ്കരിക്കും എന്നാണല്ലോ. അതിനാൽ അത് തര്രാവീഹാകാൻ തരമില്ല. വിത്റാകാനേ തരമുള്ളൂ. വിത്ര്ർ അപ്രകാരം നിസ്കരിക്കാവുന്നതാണ്.
Moosa sonkal
രണ്ട്: ഇതേ ഹദീസിന്റെ അവസാനത്തിൽ മഹതിയായ ആഇഷ(റ) പറയുന്ന ഭാഗം ശ്രദ്ദേയമാണ്.
فقلت يا رسول الله أتنام قبل أن توتر؟ قال :((يا عائشة إن عيني تنامان، ولا ينام قلبي )).(صحي البخاري: ١٨٧٤)
"അപ്പോൾ ഞാൻ ചോദിച്ചു: വിത്റ് നിസ്കരിക്കുന്നതിന്റെ മുമ്പ് നിങ്ങൾ ഉറങ്ങുകയാണോ?". നബി(സ) പറഞ്ഞു: "ആഇഷാ! നിശ്ചയം എന്റെ രണ്ടു കണ്ണുകൾ ഉറങ്ങും. എന്റെ ഹ്രദയം ഉറങ്ങുകയില്ല".
ഹദീസിൽ പറഞ്ഞ 11 വിത്റാണെന്ന് ആഇഷാബീവി(റ) യുടെ ഈ ചോദ്യം വ്യക്തമാക്കുന്നു. കാരണം 'ഫഖുൽത്തു' എന്ന വാക്കിലെ ഫാഇന്റെ ശേഷം പറയുന്ന വിഷയം തന്നെയായിരിക്കും ഫാഇന്റെ മുമ്പ് പറഞ്ഞ വിഷയവും. ഫാഇന്റെ ശേഷം പറഞ്ഞ വിഷയം വിഷയം വിത്റാണല്ലോ. അതിനാല ഫാഇന്റെ മുമ്പ് പറഞ്ഞ വിഷയവും വിത്റാണ്. റമളാനിലും അല്ലാത്തപ്പോഴും വിത്റ് പതിനൊന്നിൽ കൂടുതൽ നബി(സ) നിസ്കരിക്കാറില്ല എന്നർത്ഥം. വിത്റ് നിസ്കരിക്കാതെ ഉറങ്ങാൻ പോകുന്ന ഭർത്താവിനെ വിത്റിന്റെ കാര്യം ഉണർത്തുകയാണ് മഹതി ചെയ്യുന്നത്. അതിനുള്ള കാരണം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെയാണ്:
Moosa sonkal
قال فى الإكمال عن القاضي عياض: لما رأته أنه ينام قبل أن يوتر، وعهدت من أبيها العكس على ما علم، وكانت صغيرة ليس عندها كبير علم، ظنت أن فعل أبيها لا يجوز غيره سألت، فأجابها بذلك.(بذل المجهود: ١٠٦/٧)
മഹാനായ ഖാളീ ഇയാളീ(റ) നെ ഉദ്ദരിച്ച് 'ഇക്മാൽ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം: വിത്റ് നിസ്കരിക്കുന്നതിനു മുമ്പ് നബി(സ) ഉറങ്ങാൻ പോകുന്നത് മഹതി കാണുകയും തന്റെ പിതാവിന്റെ സമ്പ്രദായം ഇതിന്റെ മാറ്റമാണെന്നു മഹതി മനസ്സിലാക്കുകയും ചെറു പ്രായമായതിനാൽ അതിന്റെ മാറ്റം പ്രവർത്തിക്കാൻ പറ്റുകയില്ലെന്ന് മഹതി അനുമാനിക്കുകയും ചെയ്തതിനാലാണ് മഹതി അപ്രകാരം ചോദിച്ചത്. അപ്പോൾ നബി(സ) മേൽ പറഞ്ഞ പ്രകാരം പ്രതിവചിച്ചു. (ബദ് ലുൽ മജ്ഹൂദ് 7/106)
ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്കരിക്കുന്നവരായിരുന്നു ആഇഷ(റ)യുടെ പിതാവ് സിദ്ദീഖ്(റ). ഉറക്കം കാരണമായി വിത്റ് നഷ്ടപ്പെടാനുള്ള സാധ്യത പരിഗണിച്ചാണ് മഹാൻ അപ്രകാരം ചെയ്തിരുന്നത്. തന്റെ പിതാവിൽ നിന്ന് താൻ മനസ്സിലാക്കിയ സമ്പ്രദായത്തിന്നെതിരായി ഭർത്താവ് ചെയ്യുന്നത് കണ്ടപ്പോഴാണ് മഹതി അപ്രകാരം ചോദിച്ചത്. അപ്പോൾ നബി(സ) വിശദീകരിച്ചു. വിത്റ് നിസ്കരിക്കാതെ ഉറങ്ങിയത് കൊണ്ട് ഇന്റെ വിത്റ് നഷ്ടപ്പെടുന്നതല്ല. കാരണം എൻറെ രണ്ട് കണ്ണുകൾ മാത്രമേ ഉറങ്ങൂ. എൻറെ ഹ്രദയം ഉറങ്ങുകയില്ല. മഹാനായ ഇബ്നുഅല്ലാൻ(റ) എഴുതുന്നു:
قال محمد بن علان الصديقي رحمه الله: (فقلت يا رسول الله أتنام قبل أن توتر) استفهام لبيان حكمة النوم قبله، مع أن النوم ربما يغلب على النائم، فيؤدي النوم قبله إلى فواته، (فقال) مرشدا للفرق بينه وبين باقي الأمة((إن عيني تنامان، ولا ينام قلبي)).(دليل الفالحين: ٦٥٩/٣)
Moosa sonkal
"വിതര്റ നിസ്കരിക്കുന്നതിനു മുമ്പ് ഉറങ്ങുന്നതിലെ യുക്തിയെ കുറിച്ചാണ് മഹതി അന്വേഷിക്കുന്നത്. കാരണം ചിലപ്പോൾ ഉറക്ക് അതിജയിച്ച് വിത്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടല്ലോ. അപ്പോൾ തനിക്കും മറ്റുള്ളവർക്കുമിടയിൽ നിലനില്ക്കുന്ന അന്തരം സൂചിപ്പിച്ച് അവിടുന്ന് പറഞ്ഞു: "നിശ്ചയം എൻറെ രണ്ട് കണ്ണുകൾ ഉറങ്ങും. എൻറെ ഹ്രദയം ഉറങ്ങുകയില്ല". (ദലീലുൽ ഫാലിഹീൻ 3/659)
അനുയായികളിൽ പലരോടും ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്കരിക്കാൻ നബി(സ) നിർദ്ദേശിച്ചിട്ടുണ്ട്. അതിന്റെ വെലിച്ചത്തിലുമാവാം മഹതിയുടെ പ്രസ്തുത ചോദ്യം. ഇബ്റാഹീം ബൈജൂരി(റ) എഴുതുന്നു:
قال إبراهيم البيجوري: (قوله: أتنام قبل أن توتر) أي مع أنك أمرت بعض أصحابك كأبي هريرة بالوتر قبل النوم مخافة أن يغلبه النوم، فيفوته الوتر.(المواهب اللدنية على الشمائل المحمدية: ١٤٧)
ഉറക്ക് അതിജയിച്ചു പോകുന്നതിനാൽ വിത്റ് നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അബൂഹുറൈറ(ര)യെ പോലുള്ള അങ്ങയുടെ അനുയായികളിൽ ചിലരോട് ഉറങ്ങുന്നത്നു മുമ്പ് വിത്റ് നിസ്കരിക്കാൻ അങ്ങ് കല്പ്പിച്ചിട്ടുണ്ടല്ലോ. അതോടപ്പം വിത്റ് നിസ്കരിക്കാതെ നിങ്ങൾ ഉറങ്ങുകയാണോ എന്നർത്ഥം. (അൽമവാഹിബുല്ലദുന്നിയ്യ പേ 147)
ഈ ഹദീസിന്റെ വിവരണത്തിൽ ഇബ്നു ഹജർ(ര) എഴുതുന്നു:
وفيه كراهة النوم قبل الوتر لاستفهام عائشة عن ذلك ، كأنه تقرر عندها منع ذلك(فتح الباري ٥٢/٤)
Moosa sonkal
ആഇഷ(റ)യുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത് വിത്റ് നിസ്കരിക്കാതെ ഉറങ്ങൾ കറാഹത്താണെന്നാണ്. അത് പാടില്ലെന്ന് മഹതി മനസ്സിലാക്കിയിരിക്കാം. (ഫത്ഹുൽ ബാരി 4/52)
ഇത് കൊണ്ടും ഹദീസിൽപ്പറഞ്ഞ 11 വിത്റാണെന്ന് വ്യക്തമാവുന്നു. റമളാൻ ഇബാദത്തുകൾ വർദിപ്പിക്കേണ്ട മാസമായതിനാൽ റമളാനേതര മാസങ്ങളിൽ നിസ്കരിക്കുന്നതിനേക്കാൾ കൂടുതൽ റക്അത്തുകൾ റമളാനിൽ നബി(സ) വിത്റ് നിസ്കരിക്കാറുണ്ടാകുമെന്ന ധാരണയാണ് അബൂസലമ(റ) യുടെ ചോദ്യത്തിന്നാധാരം. അപ്പോൾ "റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറില്ല" എന്ന പ്രസ്ഥാവനയിലൂടെ ചോദ്യകർത്താവിന്റെ പ്രസ്തുത ധാരണ മഹതിയായ ആഇഷ(റ) തിരുത്തുകയായിരുന്നു.
വിത്റിനെ കുറിച്ചുള്ള ഏതു ചോദ്യത്തിനും മറുവടി പൂരിപ്പിക്കാൻ അർഹതപ്പെട്ടവർ മഹതിയായ ആഇഷബീവി(റ) തന്നെയാണ്. കാരണം അത്രമാത്രം ബന്ധം വിത്റു മായി മഹതിക്കുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു:
Moosa sonkal
عن عائشة قالت كان النبي صلى الله عليه وسلم يصلي وأنا راقدة معترضة على فراشه فإذا أراد أن يوتر أيقظني فأوترت(بخاري: ٤٨٢)
ആഇഷ(റ) യിൽ നിന്ന് നിവേദനം: "ഞാൻ നബി(സ)യുടെ വിരിപ്പിൽ വിലങ്ങനെ കിടന്നുറങ്ങുമ്പോൾ നബി(സ) നിസ്കരിക്കുകയായിരിക്കും. അങ്ങനെ നബി(സ) വിത്റ് നിസ്കരിക്കാനുദ്ദേശിച്ചാൽ എന്നെ ഉണർത്തും അപ്പോൾ ഞാൻ വിത്റ് നിസ്കരിക്കും". (ബുഖാരി: 482)
ഈ ഹദീസിൽ നിന്ന് ലഭിക്കുന്ന പാഠങ്ങൾ ഇവയാണ്.
(1)-വിത്റിന്നു മുമ്പ് വിത്റല്ലാത്ത നിസ്കാരം നബി(സ) നിർവഹിച്ചിരുന്നു.
(2)-ആഇഷ(റ) ഉറങ്ങുമ്പോൾ ചില നിസ്കാരങ്ങൾ നബി(സ) നിർവഹിച്ചിരുന്നു.
(3)- ഉറങ്ങുന്നതിനു മുമ്പ് നബി(സ) വിത്റ് നിസ്കരിക്കാറുണ്ട്.
(4)- ഉറങ്ങുന്ന വ്യക്തിക്ക് നിസ്കരിച്ചുകൊണ്ടിരിക്കുന്ന ആളുടെ നിസ്കാരത്തിന്റെ എണ്ണം പറയാൻ കഴിയാത്തത് കൊണ്ട് അതിന്റെ എണ്ണം ആഇഷാബീവി(റ) പറഞ്ഞിട്ടില്ല.
(5)- തറാവീഹിന്റെ ജമാഅത്ത് നടന്ന വർഷത്തെ അവസാനത്തെ 7 രാത്രികൾക്ക് മുമ്പുള്ള 23 രാത്രികളിലും ആഇഷ(റ) ഉറങ്ങുമ്പോൾ വിത്റിന്നു മുമ്പ് നിസ്കരിക്കുന്ന പതിവ് നബി(സ)ക്കുണ്ടാകാവുന്നതാണ്.
(6)- ഈ സഹചര്യത്തിൽ ആഇഷ(റ) ഉറങ്ങുമ്പോഴുള്ള നബി(സ) യുടെ നിസ്കാരത്തിൽ റമളാൻ സ്പെഷ്യൽ നിസ്കാരം ഉണ്ടാകാവുന്നതാണ്.
(7)- നബി(സ) വീട്ടില് വെച്ച് 23 രാത്രികളിൽ തറാവീഹ് നിസ്കരിക്കുമ്പോൾ ആഇഷബീവി(റ) അതുമാത്രം കാണാതിരിക്കുകയും അങ്ങനെ വിത്റിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുവടി പറയാൻ യോഗ്യയാവുകയും ചെയ്യാവുന്നതാണ്. ഈ ഹദീസുമായി ബന്ധപ്പെട്ട് ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ തറാവീഹ് ഏട്ടാണെന്നതിനു രേഖയായി അതിനെ സ്വീകരിക്കാൻ പറ്റില്ല.
ആഇഷ(റ) അങ്ങനെ ചോദിച്ചത് 11 റക്അത്ത് നിസ്കരിച്ച ശേഷം നബി(സ) ഉറങ്ങാൻ പോകുമ്പോഴാണെന്ന് വിചാരിക്കാൻ തരമില്ല. കാരണം 11 നിസ്കരിച്ചാൽ അത് വിത്റായി പരിഗണിക്കുമല്ലോ. ഒരു രാത്രിയില രണ്ട് വിത്റില്ലെന്നു നബി(സ) പ്രഖ്യാപിച്ചതാണ്. ഇതിനു പുറമേ "എന്റെ കണ്ണുകള ഉറങ്ങും ഹ്രദയം ഉറങ്ങുകയില്ല" എന്ന നബി(സ)യുടെ വിശദീകരണം ചോദ്യവുമായി യൊജിക്കുകയുമില്ല. അല്ലെങ്കിൽ ആഇഷാബീവി(റ) യുടെ ചോദ്യത്തെ "വിത്റ് നിസ്കരിക്കുന്നതിനു മുമ്പ് നിങ്ങൾ ഉറങ്ങാറുണ്ടോ" എന്ന അർത്ഥത്തിൽ വിലയിരുത്തെണ്ടി വരും.
മൂന്ന്: "റമളാൻ അല്ലാത്തപ്പോഴും" എന്നർത്ഥം കാണിക്കുന്ന 'വലാ ഫീ ഗൈരിഹി' (ولا فى غيره) എന്ന ആഇഷ(റ)യുടെ പരമാർശവും ആ നിസ്കാരം റമളാനിൽ മാത്രമുള്ള തറാവീഹല്ലെന്നു വ്യക്തമാക്കുന്നു. തറാവീഹ് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്ന് പ്രമാണബദ്ദമായി നേരത്തെ സമർത്ഥിച്ചതാണ്. മറിച്ച് റമളാനിലും അല്ലാത്ത മാസങ്ങളിലും നിർവഹിക്കപ്പെടുന്ന വിത്റിനെ കുറിച്ചാണ് മഹതിയുടെ പരാമർശം.
നാല്: ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്.
عن سعيد بن هشام بن عامر قال: يا أم المؤمنين أنبئيني عن وتر رسول الله صلى الله عليه وسلم فقالت كنا نعد له سواكه وطهوره فيبعثه الله ما شاء أن يبعثه من الليل فيتسوك ويتوضأ ويصلي تسع ركعات لا يجلس فيها إلا في الثامنة فيذكر الله ويحمده ويدعوه ثم ينهض ولا يسلم ثم يقوم فيصل التاسعة ثم يقعد فيذكر الله ويحمده ويدعوه ثم يسلم تسليما يسمعنا ثم يصلي ركعتين بعد ما يسلم وهو قاعد وتلك إحدى عشرة ركعة يا بني، فلما أسن وأخذه اللحم أوتر بسبع وصنع في الركعتين مثل صنيعه الأول فتلك تسع يا بني.(مسلم: ١٢٣٣)
സഈദുബ്നുഹിശാം(റ) പറയുന്നു: സത്യവിശ്വാസികളുടെ മതാവായവരേ! നബി(സ)യുടെ വിത്റിനെ കുറിച്ച് എനിക്കൊന്നു പറഞ്ഞുതരൂ. അപ്പോൾ ആഇഷ(റ) പറഞ്ഞു: "ഞങ്ങൾ നബി(സ)ക്ക് ശുദ്ദിവരുത്താനുള്ള വെള്ളവും മിസ്വാക്കും ഒരുക്കിക്കൊടുക്കുമായിരുന്നു.അല്ലാഹു ഉദ്ദേശിച്ചത്ര ഉറങ്ങിയ ശേഷം നബി(സ) എണീറ്റ് മിസ്‌വാക്ക് ചെയ്യുകയും അംഗശുദ്ദി വരുത്തി ഒമ്പത് റക്അത്ത് നിസ്കരിക്കുകയും ചെയ്യും. അതിൽ എട്ടാമത്തെ റക്അത്തിൽ മാത്രമേ നബി(സ) ഇരിക്കാറുള്ളൂ. ആ ഇരുത്തത്തിൽ നബി(സ) അല്ലാഹുവിനെ സ്മരിക്കുകയും അല്ലാഹുവിനു സ്തുതി പറയുകയും അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യും. പിന്നീട് എണീക്കും സലാം വീട്ടുകയില്ല. പിന്നെ നിന്ന് ഒമ്പതാമത്തെ റക്അത്ത് നിസ്കരിക്കും.പിന്നെ ഇരുന്നു ദിക്റും ഹംദും ഉരുവിടുകയും പ്രാർത്ഥിക്കുകയും ചെയ്യും.പിന്നീട് ഞങ്ങൾ കേൾക്കും വിധം സലാം വീട്ടും. പിന്നീട് സലാം വീട്ടിയ ശേഷം ഇരുന്നു രണ്ടു റക്അത്ത് നിസ്കരിക്കും. എന്റെ കുഞ്ഞിമോനെ! അതാണ് പതിനൊന്നു റക്അത്തുകൾ. നബി(സ)ക്ക് പ്രായമായപ്പോൾ ഏഴ് റക്അത്ത് വിത്റ് നിസ്കരിക്കും. രണ്ടു റക്അത്തുകളിൽ ആദ്യത്തേതിൽ ചെയ്തത് പോലെ ചെയ്യും. എന്റെ കുഞ്ഞിമോനെ അതാണ് ഒമ്പത് റക്അത്തുകൾ...". (മുസ്ലിം 1233)
വിത്റിനെ കുറിച്ചാണ് ഈ ഹദീസിൽ ആഇഷ(റ)യോട് ചോദ്യമുള്ളത്. പതിനൊന്നു റക്അത്തുകൾ നബി(സ) നിസ്കരിക്കുന്ന രൂപം വിശദീകരിച്ച് അതാണ് പതിനൊന്ന് റക്അത്തുകൾ എന്ന് മഹതി തന്നെ പ്രസ്താവിക്കുന്നു. അപ്പോൾ ആഇഷ(റ) പറയുന്ന പതിനൊന്ന് വിത്റാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
അഞ്ചു: ഇമാം അഹ്മദ്(റ), ഇമാം ബൈഹഖി(റ),ഇമാം അബൂദാവൂദ് (റ) തുടങ്ങിയവർ നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം:
عن عبد الله بن أبي قيس قال: قلت لعائشة رضي الله عنها بكم كان رسول لله صل الله عليه وسلم يوتر؟ قالت: (( كان يوتر باربع وثلاث وست وثلاث،وثمان وثلاث، وعشر وثلاث، ولم يكن يوتر بانقص من سبع، ولا بأكثر من ثلاث عشرة ))(أبو داود: ١١٥٥، مسند أحمد: ٢٤٠٠٤، السنن الكبري للبيهقي: ٢٨/٣)
അബ്ദുല്ലഹിബ്നുഅബീഖൈസ്(റ) ൽ നിന്ന് നിവേദനം : നബി(സ) എത്ര റക്അത്താണ് വിത്റ് നിസ്കരിച്ചിരുന്നതെന്ന് മഹതിയായ ആഇഷ(റ)യോട് ഞാൻ ചോദിച്ചു: "നാലും മൂന്നും,ആറും മൂന്നും, എട്ടും മൂന്നും,പത്തും മൂന്നും എന്നിങ്ങനെ നബി(സ) വിത്റ് നിസ്കരിക്കാറുണ്ടായിരുന്നു. എഴിനേക്കാൾ കുറഞ്ഞും പതിമൂന്നിനെക്കാൾ കൂടിയും നബി(സ) വിത്റ് നിസ്കരിക്കാറുണ്ടായിരുന്നില്ല". (അബൂദാവൂദ് 1155,മുസ്നദ് അഹ്മദ് 24004, സുനൻ 3/26)Moosa sonkal
ആഇഷ(റ)യുടെ സംസാരം വിത്റിനെ കുറിച്ചാണെന്ന് ഈ ഹദീസും വ്യക്തമാക്കുന്നു. എന്നാൽ നബി(സ) പതിനൊന്നിനെക്കാൾ വർധിപ്പിക്കാറുണ്ടെന്ന് ഈ ഹദീസിൽ ആഇഷാബീവി(റ) തന്നെ പ്രസ്താവിക്കുന്നു. അതിനാൽ ചിലപ്പോൾ പതിനൊന്നും ചിലപ്പോൾ പതിമൂന്നും നിസ്കരിക്കാറുണ്ടെന്നാണ് മഹതിയുടെ വിവക്ഷയെന്നു വെച്ച് അവരുടെ രണ്ട് പ്രസ്താവനകൾ ഐക്യപ്പെടുത്തേണ്ടതുണ്ട്.
ആറ്: തറാവീഹ് ഏട്ടാണെന്നതിന് ആഇഷ (റ)യുടെ ഹദീസ് രേഖയല്ല. കാരണം പതിനൊന്നിൽ ഏഴ് വിത്റും നാല് തറാവീഹും ആകാമല്ലോ. എഴിൽ കുറച്ച് നബി(സ) വിത്റ് നിസ്കരിക്കാറില്ലെന്നു മഹതി തന്നെ പ്രസ്താവിക്കുമ്പോൾ വിശേഷിച്ചും.
Moosa sonkal
ഏഴ്: ഇമാം മാലിക്(റ) ;മുവത്വയി'ൽ വിത്റിന്റെയും ഖിയാമു റമളാനിന്റെയും അദ്ധ്യായങ്ങൾ വെവ്വെറെയുണ്ട്. എന്നിരിക്കെ ആ ഇഷബീവി(റ) യുടെ ഈ ഹദീസ് അദ്ദേഹം കൊണ്ടുവന്നത് വിത്റിന്റെ അധ്യായത്തിലാണ്. ഖിയാമുറമളാനിന്റെ അധ്യായത്തിലല്ല. ഖിയാമുറമളാനിൽ അദ്ദേഹം കൊണ്ട്വന്നിരിക്കുന്നത് ഉമർ(റ) ഹദീസാണ്. ഇമാം മാലിക്(റ) മുഖേന മാത്രമാണ് ഇമാം ബുഖാരി(റ)ക്കും ഇമാം മുസ്ലിമി(റ)നും ആഇഷാബീവി(റ)യുടെ ഈ ഹദീസ് ലഭിക്കുന്നത്.അതിനാൽ പ്രസ്തുത ഹദീസിലെ ചർച്ചാവിഷയം വിത്റാണെന്ന് ഇമാം മാലിക്(റ) ഹദീസിനു നൽകിയ തല വാചകം വ്യക്തമാകുന്നു.
ഇമാം ബുഖാരി(റ) പ്രസ്തുത ഹദീസ് തറാവീഹിന്റെ അധ്യായത്തിൽ കൊടുത്തത് റമളാനാണെങ്കിലും വിത്റ് പതിനൊന്ന് റക്അത്ത് തന്നെയാണെന്നും റമളാനായതിനാൽ അതിന്റെ എണ്ണത്തിൽ വർദ്ദനവില്ലെന്നും പടിപ്പിക്കാനാകാം. അതിനാൽ പരാമ്രഷ്ട ഹദീസിലെ ചർച്ചാ വിഷയം ത്റാവീഹാണെന്ന് അത് രേഖയാക്കാൻ പറ്റില്ല.
എട്ട്: ഉമർ(റ) ന്റെ വഫാത്തിനു ശേഷമാണ് ആഇഷ(റ)യുടെ മരണം. അതിനാൽ മദീനാ പള്ളിയിൽ ഉമർ(റ) ന്റെ നിർദേശ പ്രകാരം ഉബയ്യുബ്നുകഅബ്(റ)ന്റെ നേത്രത്വത്തിൽ സ്വഹാബികിറാം(റ) ഐക്യകണ് ണ്ടേന ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചത് മഹതിയായ ആഇഷ(റ)യുടെ ജീവിതകാലത്താണെന്ന കാര്യം തീർച്ചയാണ്. നബി(സ) എട്ട് റകഅത്ത് മാത്രമാണ് തറാവീഹ് നിസ്കരിച്ചതെന്നും പരിശുദ്ദ റമളാൻ മാസത്തിൽ, ശാരീരിക ആരാധനകളിൽ ഏറ്റവും ശ്രേഷ്ടമായ നിസ്കാരത്തിൽ, ഒറ്റയടിക്ക് 12 റക്അത്ത് സ്വഹാബാകിറാം(റ) കടത്തിക്കൂട്ടിയതാണെന്നും മഹതിക്കുറപ്പുണ്ടെങ്കിൽ അവരുടെ പ്രവർത്തനത്തെ മഹതി ചോദ്യംചെയ്യുകയും നബി(സ) തറാവീഹ് നിസ്കരിച്ചത് ഏട്ടാണെന്ന് അവർ വെട്ടിതുറന്നു പറയുകയും ചെയ്യുമെന്ന കാര്യം തീച്ചയാണ്. മഹതിയുടെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ അതുണ്ടായിട്ടില്ല. അതിനാൽ തറാവീഹ് ഇരുപതാണെന്നതിൽ മഹതിയും ഉമർ(റ)ന്റെയും സ്വഹാബത്തിന്റെയും പ്രവർത്തനത്തോട് യോജിച്ചുവെന്നു മനസ്സിലാക്കാം.
ഒമ്പത്: "മാകാന യസീദു" എന്ന ആഇഷബീവി(റ)യുടെ പരമാർശം തര്ക്ക ശാസ്ത്രന്ജരുടെ വീക്ഷണത്തിൽ 'ദാഇമ മുത്ഥ് ലഖ' യാണ്. കാരണം ദവാമിനെ കുറിക്കാൻ 'കാന' വരാറുണ്ട്. അപ്പോൾ 'കാനയസീദു' എന്ന് പറഞ്ഞാൽ എപ്പോഴും വർദ്ദിപ്പിക്കും എന്നർത്ഥം ലഭിക്കും. അതിന്റെ നിഷേധ്യവാക്യം 'മുത്ഥ് ലഖ ആമ്മ' യാണ്. അപ്പോൾ എപ്പോഴും വർദ്ദിപ്പിക്കാറില്ല എന്നാണു ഹദീസിനർത്ഥം. 'മായസീദു' എന്ന് പറയാതെ 'മാകാന യസീദു' എന്ന് പറഞ്ഞത് അതിന്നാവാം. ചിലപ്പോഴൊക്കെ പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറുണ്ടെന്ന് അത് കാണിക്കുന്നു. "സൈദിനെ എപ്പോഴും അങ്ങാടിയിൽ കാണാറില്ല" എന്ന് പറയുന്നത് അവനെ ചിലപ്പോൾ അങ്ങാടിയിൽ കാണുന്നതിനു എതിരല്ലല്ലോ. ഇതനുസരിച്ച് വേണം നബി(സ) പതിമൂന്നും വിത്റ് നിസ്കരിക്കാറുണ്ടെന്ന ആഇഷബീവി(റ)യുടെ തന്നെ പ്രസ്താവനയെ ഈ ഹദീസുമായി ഐക്യപ്പെടുത്താൻ. അതിനാൽ റമളാനിൽ നബി(സ) ഇരുപത് തറാവീഹ് നിസ്കരിക്കുന്നതിനു ആഇഷാബീവി(റ)യുടെ പ്രസ്താവം ഒരിക്കലും എതിരല്ല.
Moosa sonkal
പത്ത്: ആഇഷ(റ)യുടെ പ്രസ്തുത പ്രസ്താവം അവരുടെ അറിവനുസരിച്ച് മാത്രമുള്ളതാണ്. അതിനാൽ നബി(സ) ഇരുപത് തറാവീഹ് നിസ്കരിക്കുന്നതിനു അതെതിരല്ല.ഇതിനൊരു ഉദാഹരണം പറയാം: ഇമാം തുർമുദി(റ) നിവേദനം ചെയ്ത രണ്ട് ഹദീസുകൾ കാണുക:
عن عائشة قالت من حدثكم أن النبي صلى الله عليه وسلم كان يبول قائما فلا تصدقوه ما كان يبول إلا قاعدا(ترمذي: ١٢)
ആഇഷാബീവി(റ) പറയുന്നു: നബി(സ) നിന്ന് മൂത്രമൊഴിച്ചിരുന്നുവെന്ന് നിങ്ങളോട് വല്ലവരും പറഞ്ഞാൽ അവരെ നിങ്ങൾ വിശ്വസിക്കരുത്. ഇരുന്നു മാത്രമായിരുന്നു നബി(സ) മൂത്രമൊഴിച്ചിരുന്നത്. (തുർമുദി: 12)
عن حذيفة قال: أتى النبي صل الله عليه وسلم سباطة قوم فبال عليها قائما،(ترمذي: ١٣)
ഹുദൈഫ(റ)യിൽ നിന്ന് നിവേദനം: "നബി(സ) ഒരു വിഭാഗത്തിന്റെ കുപ്പകുന്നിൽ ചെന്ന് നിന്ന് മൂത്രമൊഴിച്ചു". (തുർമുദി 13)
ഈ രണ്ട് ഹദീസുകൾ പണ്ഡിതന്മാർ ഐക്യപ്പെടുത്തുന്നതിങ്ങനെ:
وأجابوا عن حديث عائشة الذي أخرجه الترمذي في الباب المتقدم بأنه مستند إلى علمها ، فيحمل على ما وقع منه في البيوت . وأما في غير البيوت فلم تطلع هي عليه ، وقد حفظه حذيفة وهو من كبار الصحابة ، وعن حديثها الذي أخرجه أبو عوانة في صحيحه والحاكم قالت : ما بال رسول الله صلى الله عليه وسلم قائما منذ أنزل عليه القرآن ، بأنه أيضا مستند إلى علمها،(تحفة الأحوذي: ١٧/١)
മുൻ അധ്യായത്തിൽ ആഇഷ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ദരിച്ച ഹദീസിനു പണ്ഡിതന്മാർ നല്കുന്ന മറുവടി അത് അവരുടെ അറിവനുസരിച്ച് പറഞ്ഞതാണ് എന്നാണ്. അതിനാൽ വീട്ടിൽ വെച്ച് നബി(സ) സ്വീകരിച്ചിരുന്ന രീതിയാണ് മഹതി പറയുന്നത്. വീട്ടിന്റെ പുറത്ത് വെച്ച് നബി(സ) ചെയ്തത് മഹതി കണ്ടിട്ടില്ല. സ്വഹാബി പ്രമുഖരിൽപ്പെട്ട ഹുദൈഫ(റ) അത് കണ്ടിട്ടുണ്ട്. "ഖുർആൻ അവതരിക്കൽ തുടങ്ങിയ സമയം മുതൽ നബി(സ) നിന്ന് മൂത്രമൊഴിച്ചിട്ടില്ല" എന്ന ആഇഷ(റ)യുടെ പ്രസ്താവനക്കും അതെ മറുവടി തന്നെയാണ് പണ്ഡിതന്മാർ നല്കുന്നത്. ഈ ഹദീസ് അബുഅവാന(റ)യും ഹാകിമും(റ)യും നിവേദനം ചെയ്തിട്ടുണ്ട്. (തുഹ്ഫത്തുൽ അഹ് വദി 1/17)
Moosa sonkal
അതുപോലെ 'റമളാനിലും അല്ലാത്തപ്പോഴും നബി(സ) പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറില്ല' എന്ന് ആഇഷബീവി(റ) പറയുന്നത് വീട്ടിലെ കാര്യവും മഹതിയുടെ അറിവനുസരിച്ചുമാണ്. ഇമാം ശാഫിഈ(റ) പ്രസ്താവിച്ച പോലെ മഹതിയടക്കമുള്ള നബി(സ)യുടെ ഭാര്യമാരും മറ്റു ബന്ധുക്കളും ജുമുഅക്കോ ജമാഅത്തിനോ പള്ളിയിൽ പോകാറില്ലല്ലോ. അതിനാൽ പള്ളിയിൽ വെച്ച് നബി(സ) ഇരുപത് നിസ്കരിച്ചുവെന്നുപറയുന്നതുമായി മഹതിയുടെ പ്രസ്താവന ഏറ്റുമുട്ടുന്നില്ല. മുല്ലാ അലിയ്യുൽ ഖാരി ജംഉൽ വസാഇൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു:
قال القاري فى جمع الوسائل: سأله عن لياليه وقت التهجد، فلا ينافيه زيادة ما صلاه من صلاة التراويح، أو يقال: ما يزيد عندها، فلا ينافى ما ثبت عند غيرها، لأن الزيادة مقبولة، ومن حفظ حجة على من لم يحفظ اه من أو جز المسالك: ٢٣٠/٢
അബൂസലമ(റ) ആഇഷബീവി(റ) യോട് അന്വേഷിക്കുന്നത് റമളാൻ രാത്രികളിലെ തഹജ്ജുദിന്റെ സമയത്തെ പറ്റിയാണ്. അതിനാൽ മുമ്പ് നിസ്കരിച്ച തറാവീഹ് പതിനൊന്നിനെക്കാൾ കൂടുന്നത് അതിനോടെതിരല്ല. അല്ലെങ്കിൽ ആഇഷബീവി(റ)യുടെ അടുത്ത് വെച്ച് പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറില്ല എന്നാണര്ത്ഥം. അതിനാൽ മറ്റുള്ളവരുടെ അടുത്ത് വെച്ച് സ്ഥിരപ്പെട്ടതിനോട് അതെതിരല്ല. കാരണം വർദ്ദനവ് സ്വീകാര്യമാണ്. അറിഞ്ഞവർ അറിയാത്തവർക്കെതിരെയുള്ള പ്രമാണവുമാണ്.(ഔജസുൽ മസാലിക് 2/230)
അല്ലാമ ബൈജൂരി(റ) എഴുതുന്നു:
(قوله: كيف كانت صلوة رسول الله صل الله عليه سلم فى رمضان) أي فى لياليه وقت التحجد زيادة على ما صلاه بعد العشاء من التراويح، (المواهب اللدنية على الشمائل المحمدية: ١٤٦)
"റമളാനിൽ നബി(സ)യുടെ നിസ്കാരം എങ്ങനെയായിരുന്നു" എന്ന ചോദ്യം ഇശാഇനു ശേഷം നബി(സ) നിസ്കരിച്ച തറാവീഹിനേക്കാൾ കൂടുതലായി തഹജ്ജുദിന്റെ സമയത്ത് നിർവഹിക്കുന്ന നിസ്കാരത്തെപ്പറ്റിയാണ്. (അൽമവാഹിബുല്ലദുന്നിയ്യ പേ 146)
(قوله على إحدي عشرة ركعة) أي غير مقدمة الوتر، فيكون المجموع ثلاث عشرة ركعة، وهذا بالنسبة للصلوة التي كان يصليها بعد النوم، فلا ينافيى أنه كان يصلي قبل النوم نفلا آخر غير الوتر، فلا تكون منكرة لصلوة التراويح(المواهب اللدنية : ١٤٧)
അല്ലാമ ബൈജൂരി(റ) തന്നെ പറയട്ടെ,

പതിനൊന്നിനെക്കാൾ ഏറ്റാറില്ല എന്ന് പറഞ്ഞത് വിത്റിന്റെ മുന്നോടിയായി നബി(സ) നിസ്കരിക്കാറുള്ള രണ്ട് റക്അത്തുകൾ കൂടാതെയാണ്. അപ്പോൾ മൊത്തം പതിമൂന്ന് റകഅത്തുകളാകും. ഉറങ്ങിയതിനു ശേഷം നബി(സ) നിർവഹിക്കുന്ന നിസ്കാരമാണ് ഇവിടത്തെ ചർച്ചാ വിഷയം. അതിനാൽ ഉറങ്ങുന്നതിന്റെ മുമ്പ് വിത്റല്ലാത്ത മറ്റൊരു സുന്നത്ത് നിസ്കരിക്കുന്നതിനോട് മഹതിയുടെ പ്രസ്താവന എതിരല്ല. അതിനാൽ തറാവീഹ് നിസ്കാരത്തെ മഹതി നിഷേധിക്കുന്നില്ല. (അൽമവാഹിബുല്ലദുന്നിയ്യ പേ: 147)
പതിനൊന്ന്: റമളാനിൽ റമളാനേതരമാസങ്ങളേക്കാൾ വിത്റിൽ നബി(സ) വർദ്ദിപ്പിക്കാറുണ്ടാകുമെന്ന ചോദ്യകർത്താവിന്റെ ധാരണ തിരുത്താനാണ് മഹതി അപ്രകാരം പ്രസ്താവിച്ചത്. മഹതിയുടെ പ്രസ്താവനക്ക് തറാവീഹുമായി യാതൊരു ബന്ധവുമില്ല. അല്ലാമ ഖലീൽ അഹ്മദ്(റ) പറയുന്നു:
فغرضها بهذا الكلام الرد على ما يظن أنه صلى الله عليه وسلم كان يزيد فى رمضان على غيره، فلا ينافيه ما كان يصليه فى بعض الأوقات ركعتين.(بذل المجهود:١٠٥/٧ )
റമളാനിൽ അല്ലാത്തമാസങ്ങളേക്കാൾ നബി(സ) വർദ്ദിപ്പിക്കാമെന്ന ധാരണ തിരുത്താനാണ് മഹതി അപ്രകാരം പ്രസ്താവിച്ചത്. അതിനാൽ ചില സമയങ്ങളിൽ ഒരു രണ്ടു റക്അത്തും കൂടി (നബി(സ) നിസ്കരിച്ചിരുന്നുവെന്നതിനോട് മഹതിയുടെ പ്രസ്താവന എതിരല്ല. (ബദ് ലുൽ മഝൂദു 7/105)
അദ്ദേഹം തുടരുന്നു:
فإن هذا الحديث لا تعلق له بالتراويح لا نفيا ولا إثباتا، فكأنها صلوة أخري، والإستدلال بهاذا الحديث على أن التراويح ثمان ركعات لغو، هكذا كتب مولانا محمد يحيى المرحوم من تقرير شيخه رضي الله عنه.(بذل المجهود:١٠٥/٧ )
ആഇഷാബീവി(റ) യുടെ ഈ ഹദീസിനു തറാവീഹുമായി യാതൊരു ബന്ധവുമില്ല. തറാവീഹിനെ സ്ഥിരപ്പെടുത്തുന്നതോ നിഷേധിക്കുന്നതോ ആയി അതിനെ കാണാൻ പറ്റില്ല.അത് മറ്റൊരു നിസ്കാരമാണ്. അതിനാൽ തറാവീഹ് ഏട്ടാണെന്നതിനു അതിനെ രേഖയാക്കുന്നത് നിഷ്ഫലമാണ്. ഇപ്രകാരം മർഹൂം മൗലാനാ യഹ് യാ അദ്ദേഹത്തിനെ ശൈഖിനെ ഉദ്ദരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. (ബദ് ലുൽ മജ്ഹൂദ് 7/105)
ഖണ്ഡനം 2
Moosa sonkal
ജാബിർ(റ) ന്റെ ഹദീസ് പലകാരണങ്ങളാലും തറാവീഹ് ഏട്ടാണെന്ന വാദത്തിനു രേഖയല്ല.
(1) ജാബിർ(റ)ന്റെ ഹദീസ് ദുർബ്ബലമാണ്. അതിനാല അത് പ്രമാണമായി സ്വീകരിക്കാൻ പറ്റില്ല. സ്വഹാബത്തിന്റെ ഇജ്മാഇനോട് എതിരായ സ്ഥിതിക്ക് വിശേഷിച്ചും. അല്ലാമ നൈമവി(റ) ജാബിർ(റ)വിന്റെ ഹദീസ് പരമാർഷിച്ച ശേഷം പറയുന്നു: (فى إسناده لين) അതിന്റെ പരമ്പര ബലഹീനമാണ്. നൈമവി(റ) തഅലീഖിൽ പറയുന്നു:
داره على عيسى بن جارية ثم ذكر جرح ابن معين والنسائي وأبي داود ، وتوثيق أبي زرعة وابن حبان . ثم قال : قول الذهبي إسناده وسط ليس بصواب ، بل إسناده دون وسط(تحفة الأحوذي: ٢/٣٤٩)
ഈ ഹദീസിന്റെ അച്ചുതണ്ട് ഈസബ്നുജാരിയ എന്നാ വ്യക്തിയാണ്. ഇബ്നു മഈൻ, നസാഈ,അബൂദാവൂദ് എന്നിവര് അദ്ദേഹം അയോഗ്യനാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അബൂസുർഅയും ഇബ്നു ഹിബ്ബാനും അദ്ദേഹം വിശ്വാസയോഗ്യനാണെന്നും പറയുന്നു. ഇതിന്റെ പരമ്പര മധ്യനിലയിലുള്ളതാണെന്ന ദഹബിയുടെ പരമാർശം ശരിയല്ല. പ്രത്യുത അതിന്റെ പരമ്പര മധ്യനിലയിലും താഴെയാണ്. (തുഹ്ഫത്തുൽ അഹ് വദി 2/349)
(2) ജാബിർ(റ) വിന്റെ ഹദീസ് പ്രബലമാണെന്ന് വന്നാൽ തന്നെ തറാവീഹിൽ നിന്ന് ശേഷിക്കുന്ന 12 റക്അത്തുകൾ നബി(സ) വീട്ടില് വെച്ച് നിസ്കരിക്കാനുള്ള സാധ്യത തള്ളിക്കളയാവതല്ല. അലിയ്യ്ശ്ശബ്റാമുല്ലസി(റ) പറയുന്നു:
وأما البقية فيحتمل أنه صلى الله عليه وسلم كان يفعله في بيته قبل مجيئه أو بعده. (حاشية النهاية: ١٢١/٢)
ശേഷിക്കുന്ന റക്അത്തുകൾ പള്ളിയിൽ വരുന്നതിനെ മുമ്പോ ശേഷമോ നബി(സ) വീട്ടില് വെച്ച് നിസ്കരിക്കാം. (ഹാഷിയാത്തുന്നിഹായ 2/121)
يمكن أن يكون هو صلى الله عليه وسلم صلى قبل الخروج إليهم منفردا عنهم ما شاء الله من الركعات، ثم صلى بهم ثمان ركعات والوتر، (فتح الملهم: ٣١٩/٢)
ജനങ്ങളിലേക്ക് വരുന്നതിനു മുമ്പ് നബി(സ) തനിച്ച് അല്ലാഹു ഉദ്ദേശിച്ചത്ര റക്അത്തുകൾ നിസ്കരിച്ചിരിക്കാം. പിന്നീട് ജനങ്ങളിക്കിമാമായി എട്ടും വിത്റും നിസ്കരിക്കുകയും ചെയ്തു. (ഫത്ഹുൽ മുൽഹിം 2/319)
ويكملون باقيها في بيوتهم، فكان يسمع له أزيز كأزيز النحل(الفقه على المذاهب الأربعة : ٣١٤/١)
ബാക്കിയുള്ള റക്അത്തുകൾ സ്വഹാബത്ത്(റ) അവരുടെ വീടുകളിൽ വെച്ച് പൂർത്തിയാക്കുമായിരുന്നു. തേനിച്ച കൂട്ടത്തിന്റെ ശബ്ദത്തോട് സമാനമായ ശബ്ദം അവരില നിന്ന് കേൾക്കാമായിരുന്നു. (അൽ0ഫിഖ്ഹു അലൽ മദാഹിബിൽ അർബഅ 1/314)
Moosa sonkal
പണ്ഡിതന്മാർ മുകളില വിവരിച്ച സാധ്യത ഇനിപ്പറയുന്ന ഹദീസിൽ നിന്ന് വ്യക്തമാണ്.
عن أنس أن النبي صلى الله عليه وسلم كان يصلي بالليل في رمضان ، فجاء قوم وصلى ، وكان يخفف ، ثم يدخل بيته فيصلي ، ثم يخرج فيخفف ، فلما أصبح قالوا : يا رسول الله ، قمنا خلفك الليلة ، فكنت تدخل بيتك ثم تخرج ؟ قال : " إنما فعلت ذلك من أجلكم " .رواه الطبراني في الأوسط ، ورجاله رجال الصحيح . (مجمع الزاوئد : ١٧٣/٣)
അനസി(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ രാത്രി നിസ്കരിക്കുമായിരുന്നു. അപ്പോൾ ജനങ്ങൾ വന്ന് നബി(സ)യെ തുടർന്ന് നിസ്കരിച്ചു. നബി(സ) നിസ്കാരം ലഘൂകരിക്കുമായിരുന്നു. പിന്നെ നബി(സ) വീട്ടില് പ്രവേശിച്ച് നിസ്കരിക്കും. പിന്നീട് വീട്ടില് നിന്ന് പുറത്തുവരും . നിസ്കാരം ലഘുവാക്കും. പ്രഭാതമായപ്പോൾ സ്വഹാബത്ത്(റ) പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! ഇന്നലെ രാത്രി അങ്ങയുടെ പിന്നിൽ നിന്ന് ഞങ്ങൾ നിസ്കരിച്ചിരുന്നു. അപ്പോൾ താങ്കൾ വീട്ടിൽ പ്രവേശിക്കുകയും പുറപ്പെടുകയും ചെയ്തുവല്ലോ". അപ്പോൾ നബി(സ) പ്രതിവചിച്ചു. "നിങ്ങളുടെ കാരണത്താലാണ് ഞാനങ്ങനെ ചെയ്തത്". ഇമാം ത്വബ്റാനി(റ) ഔസത്വിൽ ഇതുദ്ദരിചിട്ടുണ്ട്. ഇതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ് 3/173)
ഫാഫിള് നൂറുദ്ദീൻ ഹൈസമി(റ) 'ഖിയാമുറമളാൻ' എന്ന അധ്യായത്തിലാണ് ഈ ഹദീസ് കൊടുത്തിരിക്കുന്നത്. അപ്പോൾ പള്ളിയിൽ വെച്ച് നിസ്കരിച്ചതിന്റെ ബാക്കി നബി(സ) വീട്ടിൽ വെച്ച് നിസ്കരിച്ചിരുന്നതായി ഈ ഹദീസ് വ്യക്തമാക്കുന്നു. അതിനാൽ തറാവീഹ് എട്ട് റക്അത്ത് മാത്രമാണെന്നതിനു ജാബിർ(റ) ന്റെ ഹദീസ് രേഖയാക്കാൻ ഒരിക്കലും പറ്റില്ല.
(3)നബി(സ) മൂന്ന് രാത്രികളിൽ പള്ളിയിൽ വന്ന് ജമാഅത്തായി തറാവീഹ് നിസ്കരിച്ചതായി ഇമാം ബുഖാരി(റ)യും മറ്റും റിപ്പോർട്ട് ചെയ്ത പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. എന്നാൽ ജാബിർ(റ) ന്റെ ഹദീസിൽ പറയുന്നത് അടുത്ത രാത്രിയിൽ ഞങ്ങൾ പള്ളിയിൽ മേളിചെങ്കിലും നബി(സ) വന്നില്ല എന്നാണു. അപ്പോൾ നബി(സ) പങ്കെടുത്ത ഒന്നും രണ്ടും രാത്രികളിലെ ജമാഅത്തിൽ ജാബിർ(റ) പങ്കെടുത്തിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:
فإن كانت القصة واحدة احتمل أن يكون جابر ممن جاء في الليلة الثالثة ، فلذلك اقتصر على وصف ليلتين.(فتح الباري شرح صحيح البخاري: ١٠٨/٤)
ഇമാം ബുഖാരിയുദെ നിവേദനത്തിൽ പറഞ്ഞതും ജാബിർ(റ) പറഞ്ഞതും വിഷയം ഒന്നാണെങ്കിൽ ജാബി(റ) മൂന്നാം രാത്രിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ പെട്ടവരാകാനാണ് സാധ്യത കാണുന്നത്. അത് കൊണ്ടാണ് രണ്ട് രാത്രികളുടെ കാര്യം മാത്രം ജാബിർ(റ)പറഞ്ഞത്. (ഫത്ഹുൽ ബാരി 4/108)
ഇമാം മഹല്ലി(റ) പറയുന്നു:
وكأن جابرا إنماحضر فى الليلة الثالثة والرابعة.(شرح المحلي: ١/٢١٧)
ജാബിർ(റ) മൂന്നാം രാത്രിയും നാലാം രാത്രിയുമാണ് ഹാജറായതെന്നാണ് മനസ്സിലാകുന്നത്(ശർഹുൽ മഹല്ലി 1/217)
ഇമാം മഹല്ലി(റ)യുടെ പരമാർശത്തെ അധികരിച്ച് അല്ലാമ ഖൽയൂബി(റ) എഴുതുന്നു:
(قوله: حضر فى الليلة الثالثة) أي وكان الباقي منها ثمان ركعات أخذا مما قبله.(حاشية القليوبي: ٢١٧/١)
മൂന്നാം രാത്രി ജാബിർ(റ) വരുമ്പോൾ എട്ട്റക്അത്ത് മാത്രമായിരുന്നു തറാവീഹിൽ നിന്ന് അവശേഷിചിരുന്നതെന്ന് മുമ്പ് പറഞ്ഞതിൽ നിന്ന് വായിച്ചെടുക്കാം.(1/217)
Moosa sonkal
അപ്പോൾ ആദ്യ രണ്ടു രാത്രികളിൽ നടന്ന തറാവീഹ് നിസ്കാരത്തിൽ ജാബിർ(റ) പങ്കെടുക്കുകയോ അന്ന് എത്രയായിരുന്നു നിസ്കരിച്ചിരുന്നതെന്ന് ജാബി(റ) പറയുകയോ ചെയ്തിട്ടില്ല. മൂന്നാം രാത്രി ജാബിർ(റ) വരുമ്പോൾ തറാവീഹിൽ നിന്ന് എട്ട് റക്അത്തുകൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. അതിൽ ജാബി(റ) പങ്കെടുക്കുകയും അന്നത്തെ എണ്ണം അദ്ദേഹം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിൻറെ പ്രസ്താവം അടിസ്ഥാനമാക്കി തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന് പറയാൻ സാധ്യമല്ല.
(4)പുത്തൻ വാദികളോട് സാദ്രശ്യം വരാത്ത വിധം തറാവീഹ് രണ്ടോ നാലോ ആറോ റക്അത്തുകളിൽ ചുരുക്കി നിസ്കരിക്കാമെന്നതിൽ വീക്ഷണാന്തരമില്ല. അതിനാൽ ഏതെങ്കിലുമൊരു ഹദീസിൽ നബി(സ)യോ സ്വഹാബത്തോ ഇരുപതിൽ കുറഞ്ഞ എണ്ണം നിസ്കരിച്ചതായി സ്ഥിരപ്പെട്ടാൽ തന്നെ തറാവീഹ് ഇരുപതുണ്ടെന്ന ആശയത്തെ അത് പൊളിക്കുന്നതല്ല. മറിച്ച് ഇരുപതിൽ കുറഞ്ഞും നിസ്കരിക്കാമെന്ന കർമശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവനക്ക് അത് രേഖയാക്കാവുന്നതാണ്. നബി(സ) അംഗശുദ്ദി വരുത്തിയപ്പോൾ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ കഴുകിയതായി കാണിക്കുന്ന ഹദീസുകൾ മൂന്ന് പ്രാവശ്യം കഴുകിയതായി കാണിക്കുന്ന ഹദീസുകൾക്ക് എതിരല്ലല്ലോ. മറിച്ച് പ്രത്യേക സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴുകി മതിയാക്കാമെന്നതിനു അത് രേഖയാക്കാവുന്നതാണ്. അതിനാൽ തറാവീഹ് ഇരുപതില്ലെന്നതിനു അത്തരം ഹദീസുകൾ രേഖയല്ല. ജാബി(റ)ന്റെ ഹദീസുമായി ബന്ധപ്പെട്ടു ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻവാദത്തിന് ഒരിക്കലും അത് രേഖയാകുന്നില്ല.
ഖണ്ഡനം 3
ഉബയ്യുബ്നു കഅബ്(റ) വീട്ടിലുള്ള സ്ത്രീകൾക്ക് എട്ട് റക്അത്തുകൾക്ക് ഇമാമു നിന്നു എന്നാ ഹദീസും പലകാരണങ്ങളാലും തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻവാദത്തിന് രേഖയല്ല.
(1)ആ ഹദീസിന്റെ പരമ്പര ദുർബ്ബലമാണ്. ഇബ്നുഹിബ്ബാൻ(റ) അബൂയഅല(റ)യിൽ നിന്നു രണ്ട് പരമ്പരകളിലൂടെ അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവയില ഒന്നിതാണ്:
أخبرنا أبو يعلى، قال: حدثنا عبد الأعلى بن حماد النرسي، قال: حدثنا يعقوب القمي، قال: حدثنا عيسى بن جارية، قال: جابر بن عبد الله...(صحيح ابن حبان: ١١٠/٤)
ഈ പരമ്പരയിൽ യഅഖൂബുൽഖുമ്മി, ഈസബ്നുജാരിയ എന്ന് പേരായ രണ്ട് വ്യക്തികളുണ്ട്. അവർ ഹദീസ് രംഗത്ത് അയോഗ്യരാണെന്ന് അഭിപ്രായമുണ്ട്. യഅഖൂബുൽഖുമ്മിയെ പരിചയപ്പെടുത്തി ദഹബി എഴുതുന്നു:
يعقوب بن عبد الله الأشعري القمي، عالم أهل قم، قال الدار قطني: ليس بالقوي. (ميزان الإعتدال: ٤٥٢/٤)
യഅഖൂബുബ്നുഅബ്ദില്ലാഹിൽഖുമ്മി എന്നാ വ്യക്തി ഖുമ്മുകാരുടെ പണ്ഡിതനാണ്. ദാറുഖുത്വനി(റ) പറയുന്നു: അദ്ദേഹം ശക്തവാനല്ല. (മീസാനുൽഇഅതിദാൽ 4/452)
ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നു:
صدوق يهم، من الثامنة، مات سنة أربع وسبعين.(تقريب التهذيب: ٣٧٦/٢)
അദ്ദേഹം ഊഹിച്ച് പറയുന്ന സത്യാവാനാണ്.എട്ടാം മർത്തബയിൽ പെട്ട വ്യക്തിയാണ്. ഹി: 74-ൽ വഫാത്തായി. (തഖ്‌രീബുത്തഹ്ദീബ് 2/376)
ഇബ്നു ഹജർ അസ്ഖലാനി(ർ) പറയുന്നു:
عيسى بن جارية: بالجيم، الأنصاري المدني، فيه لين، من الرابعة.(تقريب اتهذيب: ٩٧/٢)
ഈസബ്നുജാരിയ അൻസ്വാരിയും മദനിയുമാനു. അദ്ദേഹത്തിൽ ദുർബ്ബലതയുണ്ട്. നാലാം മർത്തബയിൽ പെട്ടയാളാണ്. (തഖ്‌രീബ് 2/97)
അദ്ദേഹം അയോഗ്യനാണെന്ന് ഇബ്നുമഈൻ(ർ), നസാഈ(ർ), അബൂദാവൂദ്(ർ) തുടങ്ങിയവർ പ്രസ്താവിച്ചത് നേരത്തെ നാം സുന്നി സോണ്കാൽ ബ്ലോഗ്സിൽ തന്നെ വായിച്ചതാണ്. അതിനാല പ്രസ്തുത പരമ്പരയിൽ യോഗ്യരായ രണ്ടു വ്യക്തികളുണ്ട്.
രണ്ടാം പരമ്പര ഇതാണ്:
أخبرنا أحمد بن علي بن المشنى، قال: حدثنا عبد الأعلى بن حماد، قال: حدثنا يعقوب القمي، قال: حدثنا عيسى بن جارية، قال: حدثنا جابر بن عبد الله..(صحيح ابن حبان: ١١١/٤)
നേരത്തെ വിവരിച്ച രണ്ട് വ്യക്തികൾ ഇതിലുമുണ്ട്. അതിനാൽ രണ്ട് പരമ്പരയും ദുർബ്ബലമാണ്.
(2)ഉമർ(റ) വിന്റെ നിർദേശ പ്രകാരം മദീനാ പള്ളിയിൽ നടന്ന വലിയ ജമാഅത്തിന്റെ ഇമാമാണ് ഉബയ്യുബ്നുകഅബ് (റ). അവർക്കിമാമായി അദ്ദേഹം നിസ്കരിച്ചിരുന്നത് ഇരുപത് റക്അത്താണെന്ന് പ്രബലമായി വന്നിട്ടുണ്ട്. അതിനാൽ പ്രബലമായ ഈ ഹദീസിനാണ് പ്രാധാന്യമുള്ളത്.
(3)ജാബിർ(റ)ന്റെ ഹദീസിൽ പറഞ്ഞത് പോലെ ബാക്കിയുള്ള റക്അത്തുകൾ സ്ത്രീകള്ക്ക് ഇമാമത്ത് നിലക്കുന്നതിന്റെ മുമ്പോ ശേഷമോ നിസ്കരിക്കാനുള്ള സാധ്യത തള്ളിക്കളയാവതല്ല. അതിനാൽ തറാവീഹ് എട്ടു റക്അത്തുകൾ മാത്രമാണെന്നതിനു അത് രേഖയാക്കാൻ പറ്റില്ല.
(4)അത് പ്രബലമാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ തറാവീഹ് എട്ട് മാത്രമാണെന്നതിനു അത് രേഖയല്ല. കാരണം ഉബയ്യ്(റ) തന്നെ ഇരുപതിന് ഇമാമത്ത് നിന്നതായി പ്രബലമായി വന്നിട്ടുണ്ട്. മറിച്ച് ചില പ്രത്യേക സാഹചര്യങ്ങളിൽ ഇരുപതിൽ നിന്ന് ചുരുക്കി നിസ്കരിക്കാമെന്ന് അതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. നേരത്തെ പറഞ്ഞ പോലെ നബി(സ) അംഗശുദ്ദി വരുത്തിയപ്പോൾ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ കഴുകിയതായി കാണിക്കുന്ന ഹദീസുകൾ മൂന്ന് പ്രാവശ്യം കഴുകിയതായി കാണിക്കുന്ന ഹദീസുകൾക്ക് എതിരല്ലല്ലോ. മറിച്ച് പ്രത്യേക സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴുകി മതിയാക്കാമെന്നതിനു അത് രേഖയാക്കാവുന്നതാണ്. അതിനാൽ തറാവീഹ് ഇരുപതില്ലെന്നതിനു അത്തരം ഹദീസുകൾ രേഖയല്ല. ഉബയ്യുബ്നു കഅബ്(റ)ന്റെ ഹദീസുമായി ബന്ധപ്പെട്ടു ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻ വാദത്തിനു ഒരിക്കലും അത് രേഖയാകുന്നില്ല.

No comments:
Post a Comment