Tuesday, February 13, 2018

കുളിയുടെ രൂപം

*⭕നിസ്കാരം⭕*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*ഭാഗം4⃣*

*കുളിയുടെ രൂപം*

കുളി തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട സുന്നത്തുകള്‍ (അഊദു, ബിസ്മി, ശഹാദത്ത് കലമ എന്നിവ) നിര്‍വഹിച്ചതിന് ശേഷം നിയ്യത്ത് ചെയ്ത് തലയില്‍ വെള്ളം ഒഴിക്കുക. ഒരു കൈ ഇല്ലാത്തവനാണെങ്കില്‍ തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ വലതുഭാഗത്തിന് മുന്‍ഗണന നല്‍കുക. പിന്നീട് ശരീരത്തില്‍ ആദ്യം വലതുഭാഗത്തും പിന്നീട് ഇടതുഭാഗത്തും വെള്ളം ഒഴിക്കുക. എന്നിട്ട് ശരീരത്തിന്റെ ഭാഗങ്ങളിലെല്ലാം തേച്ചുകഴുകണം.
ഇങ്ങനെ ഓരോ തവണയും ശരീരം മുഴുവന്‍ വെള്ളമൊഴിച്ച് കവുകിയതിന് ശേഷം സോപ്പോ മറ്റുവസ്തുക്കളോ പുരട്ടി തേച്ച് കഴുകി വെള്ളം ഒഴിച്ച് സോപ്പ് പതയും അഴുക്കും കഴുകിക്കളയുക. അതിനുശേഷം തലമുതല്‍ തുടങ്ങി ആദ്യം പറഞ്ഞതുപോലെ രണ്ടുതവണ ശരീരം മുഴുവന്‍ കഴുകുക. അങ്ങനെ ചെയ്താല്‍ അതി മൂന്ന് പ്രാവശ്യമായി. എന്നാല്‍ സോപ്പ് പത കഴുകിക്കളയാനായി ഒലിപ്പിക്കുന്ന വെള്ളം കുളിയുടെ മൂന്ന് തവണകളില്‍ പെടുന്നതല്ല.
*നിയ്യത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
വ്യക്തിയുടെ ആരാധന കര്‍മങ്ങളുടെ സാധൂകരണത്തെ ബാധിക്കുന്നതിനാല്‍ അതില്‍ വീഴ്ചകളും പോരായ്മകളും ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുളിക്കുന്ന വ്യക്തി താഴെ പറയുന്ന പ്രകാരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.
നിയ്യത്ത് മറക്കാതിരിക്കുക. ശരീര ഭാഗങ്ങളിലോ അവയവങ്ങളിലോ മഷി, കറ, പെയിന്റ്, ടാര്‍, ക്യൂട്ടെക്‌സ്, വെള്ളം ശരീരത്തില്‍ ചേരുന്നതിന് തടസ്സമാകുന്ന ലിപ്സ്റ്റിക് , മൈലാഞ്ചി, മെയിലാഞ്ചിയുടെ വര്‍ണ്ണമല്ല) എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക. തലമുടിയും താടിയും ഡൈ ചെയ്യാനുപയോഗിക്കുന്ന ചില മഷികള്‍ വെള്ളം ചേരുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇങ്ങനെ ഡൈ ചെയ്താല്‍ അവരുടെ കുളിയും വുളൂഉം ശരിയാവുകയില്ല. ആയതിനാല്‍ ഡൈ ചെയ്യാതിരിക്കുക. നഖത്തിന്റെ അടിയില്‍ അഴുക്കോ മറ്റു വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. കൈകാല്‍ മുട്ടുകള്‍, തഴമ്പുഭാഗങ്ങള്‍, പൊക്കിള്‍, ചെവി, രോമകൂപങ്ങള്‍ എന്നീ സ്ഥലങ്ങള്‍ പ്രത്യേകം ശ്രദ്ധയോടെ തേച്ചുകഴുകുക.
സ്ത്രീകള്‍ മൂത്രമൊഴിക്കാനായി നിലത്ത് ഊന്നിയിരിക്കുമ്പോള്‍ അവരുടെ ജനനനേന്ദ്രിയത്തില്‍ നിന്നും വെളിവാകുന്ന സ്ഥലം ശരീരത്തിന്റെ ഭാഗമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അത്രയും ഭാഗ#ം കഴുകല്‍ നിര്‍ബന്ധമായതിനാല്‍ കുളിയുടെ ഭാഗമായി ഗുഹ്യസ്ഥാനം കഴുകുമ്പോള്‍ അവള്‍ നിലത്ത് ഊന്നിയിരിക്കണം. രോഗികളോ ഗര്‍ഭിണികളോ സ്റ്റൂളിലോ മറ്റു ഉയര്‍ന്ന ഇരിപ്പിടത്തിലോ ഇരുന്ന് കുളിക്കുന്ന സമയത്ത് ഇരുകാലുകള്‍ കൂടുതല്‍ വിടര്‍ത്തി ഗുഹ്യസ്ഥാനം കഴുകണം.
 *കുളി സുന്നത്തുള്ള* *സന്ദര്‍ഭങ്ങളില്‍ ചിലത്*

വൃത്തിയുടെ കാര്യത്തില്‍ പരിശുദ്ധ ഇസ്‌ലാം കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നു എന്നതുകൊണ്ടുതന്നെ ചില പ്രത്യേക അവസരങ്ങളിലും ചില ആരാധനകള്‍ക്ക് തയ്യാറെടുക്കാന്‍ വേണ്ടിയും കുളിച്ചുവൃത്തിയാവല്‍ സുന്നത്താണ്. രണ്ടുപെരുന്നാള്‍ ഗ്രഹണ നിസ്‌കാരങ്ങള്‍, മഴക്കുവേണ്ടിയുള്ള നിസ്‌കാരം, ഇഅ്തികാഫ് എന്നീ കര്‍മങ്ങള്‍ക്ക് തയ്യാറാകുന്നതിന്റെ ഭാഗമായി കുളി സുന്നത്താണ്. ഇപ്രകാരം തന്നെ ഹജ്ജിന്റെ കര്‍മങ്ങളോട് ബന്ധപ്പെട്ട കുളി, മയ്യിത്ത് കുളിപ്പിച്ചവന്റെ കുളി, റമളാനിന്റെ എല്ലാ രാത്രികളിലും കുളി, കൊമ്പ് വെച്ചതിന് ശേഷമുള്ള കുളി, ദേഹം മുഷിഞ്ഞാലുള്ള കുളി, അമുസ്‌ലിമായ വ്യക്തി മുസ്‌ലിമായാലുള്ള കുളി എന്നിവയെല്ലാം സുന്നത്താണ്. ഏതുകാരണത്താല്‍ സുന്നത്തായ കുളിയാണോ ഒരാള്‍ കുളിക്കുന്നത് പ്രസ്തുത കാരണം കരുതിയാണ് സുന്നത്തുകുളിക്കുവേണ്ടി നിയ്യത്ത് ചെയ്യേണ്ടത്. ഉദാ: ജുമുഅയുടെ സുന്നത്തായ കുളി ഞാന്‍ കുളിക്കുന്നു. ശരീരം മുശിഞ്ഞിതിന്റെ പേരിലുള്ള സുന്നത്ത് കുളി ഞാന്‍ കുളിക്കുന്നു.
*നോമ്പുകാരന്റെ കുളി*

നോമ്പുകാരന്‍ കുളിക്കുന്ന സമയത്ത് വായയിലൂടെയോ ചെവിയിലൂടെയോ യോനീദ്വാരത്തിലൂടെയോ വെള്ളം ഉള്ളിലേക്ക് കടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ജനാബത്ത് കുളി, അര്‍ത്തവ, പ്രസവ രക്തത്തെ തുടര്‍ന്നുള്ള കുളി പോലുള്ളവ നിര്‍വഹിക്കുമ്പോള്‍ മുങ്ങിക്കുളിക്കുന്ന അവസരത്തില്‍ അല്ല എങ്കില്‍ യാദൃശ്ചികമായി വെള്ളം ഉള്ളില്‍ കടന്നാലും നോമ്പ് മുറിയുകയില്ല. *അതേ സമയം മുങ്ങിക്കുളിച്ചപ്പോഴാണ് ചെവിയിലൂടെയോ മൂക്കിലൂടെയോ യോനീ ദ്വാരത്തിലൂടെയോ വെള്ളം ഉള്ളിലേക്ക് കടന്നതെങ്കില്‍ നിര്‍ബന്ധ കുളിയാണെങ്കില്‍ പോലും നോമ്പ് മുറിയും. നോമ്പുണ്ടായിരിക്കെ മുങ്ങിക്കുളി കറാഹത്തായതുകൊണ്ടാണിത്.
ജനാബത്തോ മറ്റോ ഉള്ള നോമ്പുകാര്‍ പ്രഭാതത്തിന് മുമ്പ് കുളിക്കല്‍ സുന്നത്തുണ്ട്. ചെവി, മലദ്വാരം തുടങ്ങിയവയിലൂടെ വെള്ളം അകത്ത് കടക്കാതിരിക്കാന്‍ വേണ്ടിയാണിത്.
*വുളൂഅ്*

ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാന്‍ വുളൂഅ് ചെയ്യണം. ചില പ്രത്യേക അംഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ സ്‌നാനം ചെയ്യുന്നതിനെയാണ് വുളൂഅ് എന്ന് അര്‍ത്ഥമാക്കുന്നത്. ഇത് വളരെ ശ്രഷ്ടമായ ഒരു ഇബാദത്താണ്. അന്ത്യനാളില്‍ എന്റെ സമുദായം വുളൂഅ് ചെയ്തതുകാരണം കൈകാലുകളും മുഖവും പ്രകാശിക്കുന്നവരായി സന്നിഹിതരാകുമെന്ന് തിരുമേനി(സ്വ) ഒരിക്കല്‍ അരുളി. അല്ലാഹുതന്നെ ശുദ്ധിയുടെ പ്രാധാന്യം നമ്മെ അറിയിക്കുകയുണ്ടായി. നിങ്ങളെ ശുദ്ധീരകരിക്കണമെന്നും തന്റെ അനുഗ്രഹം പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി. (വി.ഖു 5/6)
*വുളൂഇന്റെ ശര്‍ത്വുകള്‍*

കുളിയുടെ സര്‍ത്വുകള്‍ തന്നെയാണ് വുളൂഇന് ബാധകമായിട്ടുള്ളത്. അത്‌വളരെ വിശദമായി നാം ചര്‍ച്ച ചെയ്തതാണല്ലോ?.
*ശര്‍ത്വുകള്‍ അഞ്ചാണ്.*
➖➖➖➖
*1. ശുദ്ധജലം *
മറ്റുവിശേഷണങ്ങളൊന്നും ഇല്ലാതെ വെള്ളം എന്ന് പറയാവുന്നതാണിത്.
*2. കഴുകുന്ന അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക*

*3. വെള്ളത്തിന് പകര്‍ച്ച വരുത്തുന്ന ഒന്നും അവയങ്ങളില്‍ ഇല്ലാതിരിക്കുക.*

*4. കഴുകുന്ന അവയവത്തിനും വെള്ളത്തിനും ഇടയില്‍ മറ ഒന്നും ഇല്ലാതിരിക്കുക.*

അപ്പോള്‍
ചുണ്ണാമ്പ്, മെഴുക്, കുഴമ്പ്, മഷി, മൈലാഞ്ചി പോലുള്ള തടസ്സം സൃഷ്ടിക്കുന്ന വസ്തുക്കളാണ്.
*5. അനിയന്ത്രിത മൂത്രം പോക്ക്, ഇസ്തിഹാളത്ത് രോഗമുളളവരായ സ്ഥിരാശുദ്ധിക്കാരന്‍ സമയം ആയശേഷം ആക്കുക.*

വുളുവിന്റെ ഫര്‍ളുകള്‍
ഫര്‍ളുകള്‍ എന്നത് ആ കര്‍മത്തിന്റെ ഭാഗവും അനിവാര്യമായതും ആണ്. *വുളുവിന്റെ ഫര്‍ളുകള്‍ ആറെണ്ണമാണ്*
➖➖➖➖
*1. നിയ്യത്ത്*
വുളുഅ് ചെയ്യുന്നു, വുളുഇന്റെ ഫര്‍ള് വീട്ടുന്നു അശുദ്ധി ഉയര്‍ത്തുന്നു അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവുന്നു. നിസ്‌കാരത്തിനു വേണ്ടി ശുദ്ധിയാകുന്നു എന്നിങ്ങനെ ഏതുമാകാം .നിയ്യത്ത് എന്നാല്‍ മുഖം കവുകാന്‍ ആരംഭിക്കുമ്പോള്‍ തന്നെ നിയ്യത്ത് ചെയ്യണം കഴുകിത്തുടങ്ങിയ ശേഷമാണ് നിയ്യത്ത് ചെയ്തതെങ്കില്‍ അതിനു മുമ്പുള്ള ഭാഗം കഴുകല്‍ നിര്‍ബന്ധമാണ്.
മുന്‍കൈ, വായ എന്നിവ കഴുകുമ്പോഴും മൂക്കില്‍ വെള്ളം കയറ്റി പിഴിയുമ്പോഴും വുളുഇന്റെ സുന്നത്ത് നിര്‍വ്വഹിക്കുന്നു എന്നു കരുതുക .പിന്നെ മുഖം കഴുകുമ്പോള്‍ വുളുഇന്റെ ഫര്‍ളിനെ വീട്ടുന്നു എന്നും കരുതുക.
*2. മുഖത്തിന്റെ ബാഹ്യ ഭാഗം മുഴുവന്‍ കഴുകല്‍*

സാദാരണ തലമുടി മുളക്കുന്ന സ്ഥലം മുതല്‍ താടിയെല്ലിന്റെ അറ്റം വരെ നീളത്തിലും ഇരു ചെവികള്‍ക്കുമിടയിലുള്ള ഭാഗം വീതിയിലുമാണ് മുഖ പരിധി . താടിയെല്ല് പൂര്‍ണ്ണമായും മുഖത്തിലുള്‍പ്പെടും
കൃതാവ് ,താടി രോമങ്ങള്‍ മീശ ഇമ പുരികം കീഴ് ചുണ്ടിനും താടിക്കും ഇടയിലെ മുടി കവിള്‍ താടി തുടങ്ങിയവയും കഴുകല്‍ നിര്‍ബന്ധമാണ്..
*3. രണ്ടു കൈയും മുട്ടുള്‍പ്പെടെ കഴുകല്‍ മുന്‍കൈയും കണങ്കയ്യും ഉള്‍പ്പെടെ*
കഴുകല്‍ നിര്‍ബന്ധമായ സ്ഥലത്തെ രോമങ്ങളും നഖവും കൂടി കഴുകല്‍ നിര്‍ബന്ധമാണ്.
*4. തലയില്‍ നിന്ന് അല്പം തടവല്‍*

തലയുടെ പരിധിയില്‍പ്പെട്ട ചര്‍മ്മമോ മുടിയോ അല്‍പം തടവിയാല്‍ തന്നെ വുളുഅ് സാധുവാകും
*5. കാലുകള്‍ ഞെരിയാണി ഉള്‍പ്പെടെ കഴുകല്‍*
എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കാല്‍ കഴുകലിനു പകരം പ്രത്യേക നിബന്ധനകള്‍ക്കു വിധേയമായി ഖുഫ്വ തടവലുമാകാം
*6. ക്രമം പാലിക്കല്‍*

മുഖം കവുകിയ ശേഷം കൈകള്‍ പിന്നെ തല കാലുകള്‍ എന്നിങ്ങനെ ക്രമത്തിലാവണമെന്നാണ് നിര്‍ബന്ധം . വുളു ഇല്ലാത്ത ഒരാള്‍ നിയ്യത്തോടു കൂടി വെള്ളത്തില്‍ മുങ്ങിയാല്‍ അവന് വുളു ലഭിക്കും. വുളുവിന് നിയ്യത്ത് ച്‌യ്ത ശേഷം വെള്ളം കോരിയൊഴിക്കുകയാണെങ്കില്‍ അവിടെ ശരിയായ ക്രമം പാലിക്കണം.

🌹🌹🌹🌹

*✍തുടരും*

1 comment:

  1. ആദ്യം തലയിലാണോ വെള്ളമൊഴികേണ്ടത്..?
    ഗുഹ്യഭാഗമല്ലെ കഴുകേണ്ടത്.

    ReplyDelete

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...