Saturday, August 31, 2024

സ്വഹാബിയുടെ വാക്ക് തെളിവാണോ* ❓

 *സ്വഹാബിയുടെ വാക്ക് തെളിവാണോ*  ❓

🔴 *ചോദ്യം*

സഹാബിയുടെ വാക്ക് തെളിവല്ലെന്ന് ഇമാം ഗസ്സാലി പറഞ്ഞിട്ടുണ്ടോ ?

✅ *മറുപടി*

 🟥 ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ കണ്ടുപിടിക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത്.

🟥 ഇജ്തിഹാദിന്നർഹതയില്ലാത്തവൻ,  മുജ്തഹിദ് ഇജ്തിഹാദ് ചെയ്തത് സ്വീകരിക്കുന്നതിന് തഖ്ലീദ് എന്ന് പറയുന്നു

🟥 ഫിഖ്ഹിയ്യായ ഹുക്മുകൾ കണ്ടത്താൻ മുജ്തഹിദുകൾ അവലംബിക്കുന്ന പ്രമാണങ്ങൾ ഖുർആൻ സുന്നത്ത് ഇജ്മാഉ ഖിയാസ്  എന്നിവയാണ്.

🔹ഇതല്ലാം ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ ഇജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കുമ്പോൾ അവലംഭിക്കുന്ന പ്രമാണങ്ങളാണ്

🔹മേൽ പറഞ്ഞ ഇജ്മാഇൽ സ്വഹാബത്തിന്റെ ഇജ്മാഉം ഉൾപ്പെടുന്നതാണ്. അപ്പോൾ സ്വഹാബത്തിന്റെ ഇജ്മാഉം മറ്റു മുജ്തഹിദുകളുടെ ഇജ്മാഉം പ്രമാണമാണ്.

🚨എന്നാൽ ഒഹാബി പുരോഹിതൻമാർ എഴുതിവിട്ടത് 

⚠️" കേരളത്തിലെ മുസ്ലിയാക്കൾ ദീനിൽ തെളിവല്ലാത്തത് പോലെ സ്വഹാബികളും ദീനിൽ തെളിവല്ല എന്നാണ് "❌ 👇🏻

  ” *ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഉപദേശം ചെയ്തിരുന്നുവെന്നു സമ്മതിക്കാൻ നിർവാഹമില്ല.  ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്നപക്ഷം വസ്തുനിഷ്ടമായ റിപ്പോർട്ട് തെളിയിക്കേണ്ടതാണ്.  ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കന്മാർ ചെയ്യുന്നദ് ദീനിൽ തെളിവല്ലാത്തത് പോലെ അതും ( സ്വഹാബത് ചെയ്‌തതും) ദീനിൽ തെളിവാവുകയില്ല* ” (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84 )

🚨 സഹാബത്തിന്റെ വാക്കും പ്രവൃത്തനങ്ങളും ദീനിൽ തെളിവല്ല- ഇസ് ലാഹ് മാസിക-ഡിസംബർ-5ലും പറഞ്ഞിട്ടുണ്ട്

🟥 ഏതെങ്കിലും ഒരു സ്വഹാബി

ഇജ്തിഹാദ് ചെയ്ത അഭിപ്രായത്തെ അല്ല ഇവർ എതിർക്കുന്നത്, 

മറിച്ച് സ്വഹാബികൾ മൊത്തത്തിൽ ഏകോപിച്ച് ചെയ്തതിനെയാണ്.

എന്നാൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത് 

പ്രകടിപിച്ച അഭിപ്രായം മറ്റൊരു മുജ്തഹിദായ സ്വഹാബിക്കോ ശാഫിഈ ഇമാമിനെ പോലെയുള്ള മുജ്തഹിദിനോ പ്രമാണമാവില്ല.

കാരണം പ്രമാണങ്ങളിൽ നിന്നു സ്വയം   ഇജ്തിഹാദ് ചെയ്യൽ കഴിവുണ്ടാവുമ്പോൾ  ഇജ്തിഹാദ് ചെയ്ത മറ്റൊരാളുടെ അഭിപ്രായം അവർ സ്വീകരിക്കേണ്ടതില്ല എന്നത് കൊണ്ടാണ്.

ഇതല്ലാം ഇജ്തിഹാദ് ചെയ്യാൻ കഴിവുള്ള വരെ പറ്റിയാണ്.

അവർ മറ്റു ഒരു മുജ്തഹിദ് ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല തെളിവാക്കേണ്ടത് എന്നത് കൊണ്ടാണ്. അതായത് ശാഫിഈ(റ) ഇമാമിനെ പോലെയുള്ള മുജ്തഹിദ് പ്രമാണത്തിൽ നിന്ന് സ്വയം ഇജ്തിഹാദ് ചെയ്യണം. മറ്റൊരാളുടെ ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല സ്വീകരിക്കേണ്ടത്. അത് സ്വഹാബി ഇജ്തിഹാദ് ചെയ്ത അഭിപ്രായമാണെങ്കിലും ശരി.

ഇതല്ലാം ഇജ്തിഹാദിന് അർഹത ഉള്ളവരെ പറ്റിയാണ്.

എന്നാൽ ഇജ്തിഹാദിന് അർഹത ഇല്ലാത്തവർ ഏത് മുജ്തഹിദിന്റെ അഭിപ്രായവും സ്വീകരിക്കാവുന്നതാണ്, അത് സ്വഹാബിയാണങ്കിലും ശരി

✅*ചുരുക്കത്തിൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത ഒരു  അഭിപ്രായം ഷാഫി ഇമാമിനെ പോലെ ഇജ്തിഹാദിന് കഴിവുള്ള വ്യക്തികൾക്ക് പ്രമാണം ആവുകയില്ല എന്നത് കൊണ്ടാണ്*

⚠️" സഹാബിയുടെ അഭിപ്രായം ഹുജ്ജത്തല്ല " എന്ന്  ഇമാം ഗസാലിയും മറ്റും പറഞ്ഞതിന്റെ അർത്ഥം.

എന്നാൽ സ്വഹാബികൾ മുഴുവനും ജുമുഅ ഖുതുബ അറബി ഭാഷയിൽ ഓതിയാൽ പോലും അത് തെളിവല്ല അതായത് സഹാബികളുടെ ഇജ്മാഉ തെളിവല്ല എന്ന നിലക്കാണ് വഹാബി മൗലവിസുകൾ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഇതിനെ

ചോദ്യം ചെയ്യുമ്പോൾ ഇമാം ഗസ്സാലിയുടെയും മറ്റും മേൽ വാചകം കൊണ്ടു വന്ന് പ്രതിരോധിക്കുന്നത് വിവരക്കേട് മാത്രമാണ്.

ലോകപണ്ഡിതന്മാരുടെ മതഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ടും എന്താണ് അതിൽ പറഞ്ഞത് എന്ന് മനസ്സിലാക്കാതെയും ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബികൾ.

⭕വിവരക്കേടോ നിന്റെ പേരോ വഹാബിസം ❓

✒️ *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

Wednesday, August 28, 2024

നബിദിനാഘോഷം* *മാത്രമാണോ ശിയായിസം

 *നബിദിനാഘോഷം*

*മാത്രമാണോ ശിയായിസം.*

✍️അസ്‌ലംസഖാഫി പയ്യോളി 

ശിയാക്കളിലെ ഫാത്വിമികൾ ഞങ്ങളും മുസ്‌ലിംകളാണെന്ന് വരുത്തി തീർക്കാൻ അവരുടെ ആഘോഷങ്ങൾക്കിടയിൽ മുസ്‌ലിംകൾ അംഗീകരിക്കുന്ന ചില ആഘോഷങ്ങളെക്കൂടി തിരുകി കയറ്റി 26 ആഘോഷങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്രെ. നബി(സ)യുടെ മൗലിദും അവർ അതിലുൾപ്പെടുത്തിയെന്നതാണ് സുന്നികൾ ശിയാക്കളാണെന്നു പറഞ്ഞു മൗലവിമാർ ഒച്ച വെക്കാനുണ്ടായ കാരണം.  

സത്യത്തിൽ നബി(സ)യുടെ മൗലിദ് മാത്രമല്ല മുസ്‌ലിംകളുടെ ചെറിയപെരുന്നാളും ഇവരുടെ ആഘോഷങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അത് പോലെ എല്ലാവരും അംഗീകരിക്കുന്ന ഗോൾഡൻ ജൂബിലി, സിൽവർ ജൂബിലി ആഘോഷങ്ങളും ശിയാക്കളുടെ ആഘോഷങ്ങളായി അവർ എണ്ണിയിട്ടുണ്ട്.

കെ എൻ എം പ്രസിദ്ധീകരിക്കുന്ന വിചിന്തനം വാരികകയിൽ നിന്ന് :

"ഫാത്വിമി ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ച 26 ആഘോഷങ്ങൾ ഇവയായിരുന്നു .... (2)ഭരണകൂടത്തിന്റെ (ഖലീഫമാരുടെ) ഒന്നാം വർഷം. (16) ഈദുൽ ഫിത്വർ...

തങ്ങൾ മുസ്‌ലിംകളാണെന്ന് വാദിച്ചു കൊണ്ടാണ് ഇവയൊക്കെ ഫാത്വിമികൾ ആഘോഷിച്ചത്....

സിൽവർ ജൂബിലി, ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനുള്ള ആഘോഷം തുടങ്ങിയ ഐച്ഛിക ആഘോഷങ്ങളും ഇവർ കൊണ്ടാടിയിരുന്നു."

(വിചിന്തനം വാരിക

2023 സെപ്റ്റംബർ 29 )

ശിയാക്കളുടേതായി പ്രഖ്യാപിക്കപ്പെട്ട 26 ആഘോഷങ്ങളിൽ മുസ്‌ലിംകളുടെ ആഘോഷങ്ങൾ പലതും അവർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മൗലവിമാർക്കും അറിയാമല്ലോ. 

എങ്കിൽ, മൗലിദാഘോഷം ശിയാക്കളിൽ നിന്ന് സ്വീകരിച്ചതാണെന്ന് പറയുന്ന മൗലവിമാർക്ക് ചെറിയ പെരുന്നാളും സ്ഥാപനങ്ങളുടെയും മറ്റും സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ശിയാ ആചാരങ്ങളാക്കി മുസ്‌ലിംകളെ ഒന്നടങ്കം ശിയാക്കളുടെ പിൻഗാമികളായി പ്രഖ്യാപിക്കാമല്ലോ. അവരും ഇതെല്ലാം ആഘോഷിക്കുന്നുണ്ടല്ലോ. 

സുന്നികൾ ചെയ്യുന്ന ചില കാര്യങ്ങൾ ശിയാക്കളും ചെയ്യുന്നതിനാൽ അഹ്‌ലുസ്സുന്ന: ശിയായിസമാണെന്ന കണ്ടുപിടിത്തം ഇനിയെങ്കിലും അവസാനിപ്പിക്കുക.

Tuesday, August 27, 2024

ഔലിയാക്കളിൽ_ജദ്ബിന്റെ_ഹാൽ_എന്ന്_പറഞ്ഞു_കേൾക്കുന്നു_ഇതിന്റെ_യാഥാർഥ്യം_വിവരിക്കാമോ

 #ഔലിയാക്കളിൽ_ജദ്ബിന്റെ_ഹാൽ_എന്ന്_പറഞ്ഞു_കേൾക്കുന്നു_ഇതിന്റെ_യാഥാർഥ്യം_വിവരിക്കാമോ...???

സത്യസന്ധരായ ഔലിയാക്കളില്‍ തന്നെ  ചിലര്‍ക്ക് ആത്മീയ കാരണങ്ങളാല്‍ ബുദ്ധിഭ്രമം സംഭവിക്കാറുണ്ട്. ഇതിനെയാണ് ജദ്ബ് എന്ന് വിളിക്കുന്നത്.

ഇങ്ങനെ ഔലിയാഇനു സംഭവിക്കാമെന്ന് പണ്ഡിതര്‍ വെക്തമാക്കിയിട്ടുണ്ട­്.

ഇത്തരക്കാര്‍ മതത്തിന്‍റെ വിധിവിലക്കുകളില്‍ സാധാരണക്കാരിലെ ഭ്രാന്ത് ഭാധിച്ചവരെ പോലയാണ്.

വഹാബീ ആചാര്യന്‍ ഇബ്നു തീമിയ്യ തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

അദ്ധേഹം പറയുന്നു;

"ഭൗതിക കാരണങ്ങളാൽ ഭ്രാന്ത് ബാധിച്ച സാധാരണക്കാരനും #ആത്മീയ_കാരണങ്ങളാൽ_ജദ്ബ്_ബാധിച്ച_വലിയ്യും_മതശാസനകളിൽ_നിന്നൊഴിവാണ്.

ജദ്ബ് എന്നത് ഔലിയാഇന്‍റെ ഉന്നത സ്ഥാനമല്ല .ലക്ഷ്യത്തി­ലേക്കുളള പ്രയാണത്തില്‍ കാലിടറുന്നവരാണ് ഇത്തരക്കാര്‍.കാലിടറാ­തെ ലക്ഷ്യം പ്രാപിക്കുന്നവരാണ് ഔലിയാക്കളിലെ ഉന്നതര്‍.നബി (സ)യും ,സ്വഹാബത്തും കാലിടറാതെ ലക്ഷ്യം നേടിയവരില്‍ പെടുന്നു."

(ഫതാവഇബ്നു തീമിയ്യ 11/8)

ഔലിയാക്കളുടെ ഇനത്തില്‍ പെട്ട ഒന്നാണ് മജാദീബ്,  ജദ്ബിന്‍റെ അവസ്ത പ്രാപിച്ചവര്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം. പല ഉദ്ധേശത്തിലും ഈ വാക്കിനെ ഉപയോഗിക്കാറുണ്ടങ്കിലും  തന്‍റെ മുഴുകാര്യങ്ങത്രയും അല്ലാഹുവില്‍ മാത്രമായി അര്‍പ്പിക്കുകയും അതിലേക്ക് ആകര്‍ഷ്ടരാവുകയും ചെയ്തവര്‍ എന്നാണ് ഇവിടെ ജദ്ബ് കൊണ്ട് ഉദ്ധേശിക്കുന്നത്.

ഈ വിഭാഗത്തിനു യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ കുറിച്ചുളള വിചാരത്താല്‍ സ്വബോദം തന്നെ നഷ്ടമായിരിക്കും. അതിനാല്‍ ഇവര്‍ ആത്മീയ ഭ്രാന്തന്‍മാര്‍ എന്ന് വിളിക്കപ്പെടാറുണ്ട്.

ഇബ്നു അറബി തങ്ങള്‍ ഇത്തരക്കാരെ പരിചയപ്പെടുത്തുന്നത്­ ' #ബുദ്ധിയുളള_ഭ്രാന്തന്മാർ 'എന്നാണ്.

മജ്ദൂബുകള്‍ മഹാന്‍മാര്‍ തന്നെയാണ് . അവരുടെ മാനസിക നില തെറ്റാന്‍ കാരണം അല്ലാഹുവിലുളള അഗാധ ചിന്തയും അതിയായ മഹബ്ബത്തുമാണ്.

ഇമാം ളിയാഉദ്ധീന്‍ (റ)പറയുന്നു; അല്ലാഹു സ്വന്തത്തിനു വേണ്ടി വലിച്ചടുത്തവരാണ് മജ്ദൂബുകള്‍.അല്ലാഹു അവരെ തന്‍റെ സന്നിധാനത്തിലേക്ക് ആകര്‍ഷിപ്പിക്കുകയും

അവന്‍റെ പരിശുദ്ധ പാനിയത്താല്‍ പവിത്രമാക്കുകയും ചെയ്തിരിക്കുന്നു. അതു കൊണ്ട് സാധാരണ നിയമ പ്രശ്നങ്ങള്‍ ‍ഇടതടവില്ലാതെ സകലമാന ആത്മീയ പദവികള്‍ കൊണ്ടും,സ്താനങ്ങള്‍ കൊണ്ടും അവര്‍ വിജയം  കൊയ്തെടുത്തിരിക്കുന്നു .

(ജാമിഉല്‍ ഉസൂല്‍ 117)

ഇബ്നു അറബി (റ)പറയുന്നു; "ഇലാഹീയായ­ വെളിപാട് പെട്ടന്ന് ആഗമിച്ചതിനാല്‍ ബുദ്ധി താങ്ങാനാകാതെ താളം തെറ്റിയതാണ് മജാദീബിന്‍റെ പ്രശ്നം. അവരുടെ സമനില സത്യത്തില്‍ അല്ലാഹുവിന്‍റെടുക്കൽ  ഗോപ്യമായി നില്‍ക്കുന്നു എന്നതാണ് നേര്.

(ഫുതൂഹാതുല്‍ മക്കിയ്യ 1/316)

ഇത്തരക്കാര്‍ ശരീഅത്തില്‍ മത ശാസനക്ക് വിധേയരല്ല എന്നുളളതാണ് പണ്ഡിത പക്ഷം. അവര്‍ക്ക് ബുദ്ധിയുടെ സമനില തെറ്റി എന്നുളളതാണ് കാരണം.

സമനില തെറ്റാന്‍ കാരണം ആദ്യാത്മിക ചിന്തയാണ് എന്നുമാത്രം.

ഇമാം ഇബ്നു അറബി (റ)പറയുന്നു; ബഹാഹീല്‍,­ മജാനീന്‍,മജാദീബ് എന്നിങ്ങനെയുളള സമനില തെറ്റിയവരോട് മത ശാസനകളെ സംബന്ധിച്ചു തേട്ടമില്ല. എന്നാല്‍ ബുദ്ധി സ്ഥിരത ഉളളവന് മത നിയമം നിര്‍ബന്ധമാണ്.

(ഫുതൂഹാതുല്‍ മക്കിയ്യ 2/511)

ഇമാം നവവി റ)പറയുന്നു

"മജ്ദൂബുകളെ പോലെ ബുദ്ധി സ്ഥിരത  തെറ്റിയവരുടെ കാര്യം അല്ലാഹുവിലേക്ക് നാം വിടുന്നു.പക്ഷേ അവരില്‍ നിന്ന് ദീനിനു വിരുദ്ധമായ കാര്യങ്ങള്‍ വന്നാല്‍ അത് നാം എതിര്‍ക്കുക തന്നെ വേണം. വിശുദ്ധ മതത്തിന്‍റെ നിയമ സുരക്ഷക്ക് അത് അനിവാര്യമാണ്.

(അല്‍ മഖാസിദ് 18)

സമനില തെറ്റിയ സന്ദര്‍ഭത്തില്‍ ശറഈ ശാസനക്കു വിധേയരല്ലങ്കിലും സ്വബോധത്തില്‍ അവരും നിയമത്തിനതീതരാണന്ന് പണ്ഡിതര്‍ വെക്തമാക്കീട്ടുണ്ട്.

ഇമാം ശഅ്റാനി(റ) പറയുന്നതു കാണുക: “എന്റെ നേതാവ് ശയ്ഖ് അഹ്മദ് സത്വീഹ്(റ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഔലിയാഇല്‍ ചിലരെ അല്ലാഹു തന്റെ അദൃശ്യമറ കൊണ്ട് അനുഗ്രഹിക്കുന്നതാണ്. അതേസമയം അവന്‍ തന്റെ മഹത്വം അവര്‍ക്കു പ്രകടമാക്കിയാല്‍ അതിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കാകുന്നതല്ല. അല്ലാഹുവിന്റെ അപാരതയെ അവന്‍ ഹാജറാക്കിയാല്‍ ഒന്നും ഓര്‍ക്കാനാകാതെ അവന്‍ മജ്ദൂബായി തീരും. പിന്നെ ജനങ്ങള്‍ അവരുടെ കാര്യത്തില്‍ പരിഭ്രമിക്കുന്ന സ്ഥിതിവരും. അവരെ നിസ്കരിക്കുന്നതായി പോലും അവര്‍ കാണുന്നതല്ല.” ഇതു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു:

“ഇത്തരക്കാര്‍ക്കു ബോധം തിരിച്ചു വന്നാല്‍ നിസ്കാരങ്ങള്‍ വീണ്ടെടുക്കല്‍ നിര്‍ബന്ധമാണോ?” ശയ്ഖ് പറഞ്ഞു: “അതെ, നിര്‍ബന്ധമാകും” 

 (മീസാനുല്‍കുബ്റാ: 1/157, 158)(110)

ഇബ്നു അറബി(റ) തങ്ങള്‍ പറയുന്നു: “ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവന്‍ എത്ര ഉന്നത പദവി അവകാശപ്പെട്ടാലും ആരുമതു തിരിഞ്ഞു നോക്കരുത്. അത്തരമൊരാള്‍ ഒരിക്കലും ശെയ്ഖായി തീരുന്നതല്ല. ശരീഅതിന്റെ മര്യാദകള്‍ പാലിക്കാത്തവനെ ത്വരീഖതിന്റെ കാര്യത്തില്‍ വിശ്വസിക്കരുതെന്നാണു നിയമം. ശാസന സ്വീകാര്യമാകുന്ന ബുദ്ധിസ്ഥിരത ഉണ്ടാവണമെന്ന നിബന്ധന ഇക്കാര്യത്തില്‍ ഉണ്ട്...

 തക്ലീഫിന്റെ വൃത്തത്തില്‍ നിന്നും പുറത്തു കടക്കുന്ന വിധം ആത്മീയ കാരണത്താല്‍ തന്നെ സമനില തെറ്റിയവനാണെങ്കില്‍ അവന്റെകാര്യം അവനുതന്നെ വിടുകയാണു നമ്മുടെ കടമ. എന്നാലും അവനെ പിന്തുടര്‍ന്നു പോകരുത്. അവന്‍ വിജയിയാകാമെന്നതു വേറെ കാര്യം” 

(ശറഹുല്‍യൂസുഫ്/ഹിദായ: 190)

=================

ഇന്ന് സോഷ്യൽ മീഡിയയിൽ പല മഹാന്മാരെയും കളിയാക്കി കൊണ്ട് പോസ്റ്റുകൾ പുത്തൻവാദികൾ ഇടാറുണ്ട് ..  മതത്തെ കുറിച്ചോ മത നിയമങ്ങളെ കുറിച്ചോ തീരെ വിവരമില്ലാത്ത ഇന്നും തൗഹീദ് തന്നെ തിരിയാതെ ബുദ്ധിഭ്രമം സംഭവിച്ചു തമ്മിൽ തല്ല് കൂടുന്ന ഇത്തരക്കാരുടെ കെണിവലകളിൽ പെട്ടു കൊണ്ട് അറിയാത്ത കാര്യത്തിൽ അഭിപ്രായം പറഞ്ഞു ഒടുക്കം ആഖിബത് മോശമാവാൻ കാരണം ആവരുത് എന്ന് സാധാരണക്കാരോട് ഓർമപ്പെടുത്തുന്നു...

Wednesday, August 21, 2024

മഖ്ബറ പൊളിച്ചു കളവ് പറയാൻ ഫത് വ കൊടുക്കുന്ന ഒഹാബി

 https://m.facebook.com/story.php?story_fbid=pfbid0hvsjVSt4DJzrcUStSPKfXJ4fKmXqE2R1TGuGLAaj2Vb7QTC1ZQGTW5YfpYT4iSgUl&id=100016744417795&mibextid=Nif5oz

സലഫിസം തീവ്രവാദം വിചാരണ ചെയ്യപ്പെട്ടപ്പോൾ മൗലവിമാർ ഒന്നായി പറഞ്ഞു ഞങ്ങൾ ഒറ്റ മഖ്ബറയും പൊളിച്ചിട്ടില്ല,ഒരു കല്ല് പോലും ഞങ്ങൾ എറിഞ്ഞിട്ടില്ല.....

കളവ് പറയാൻ മൗലവിമാർക്ക്

ഇത്ര വലിയ തൊലിക്കട്ടി എങ്ങനെയുണ്ടാകുന്നുവെന്നാലോജിച്ചപ്പോയാണ് പഴയ ഒരു സൽസബീലിൽ ഉമർ മൗലവി പഠിപ്പിച്ചകാര്യം ഓർമ വന്നത്.

അത് ഇതാണ്

"

( നേർച്ച വഴിപാടുകളും പ്രാർഥനയുമൊക്കെ നടത്തപ്പെടുന്ന ഒരു ജാറം ഒരാൾ പൊളിച്ചു.എന്നിട്ട് ആ ജാറത്തിലെ പൂജാരിയാണ് പൊളിച്ചെതെന്നു (കളവ് )പറഞ്ഞാൽ തെറ്റില്ല.")

         സൽസബീൽ 1985

         ആഗസ്ത്

സുന്നികളെ കൊല്ലല്‍ നിർബന്ധമാണ് മുജാഹിദ് മൗലവി പറയുന്നു.

 https://m.facebook.com/story.php?story_fbid=pfbid0U5xpYfi6gHezf8FypnAjhyzNNFt2L2P1ZrZ7YUBqTzcea5b4noorKcPiLdw5u6EJl&id=100016744417795&mibextid=Nif5oz

സുന്നികളെ കൊല്ലല്‍ നിർബന്ധമാണ്  മുജാഹിദ് മൗലവി പറയുന്നു.

----------------------------------------+

വഹാബി ഭീകരതയുടെ ഉറവിടം ഇബ്നു തീമിയ്യ യുടെ ഈ വരികളാവാം.. 

(അൽ മനാർ 1981 ഒക്ടോബർ) #കൊല #വഹാബിസം

ഇവരുടെ കൈയ്യിൽ ഭരണമാണെങ്കിൽ എന്താ അവസ്ഥയെന്ന് ഇവരുടെ നേതാക്കളും ഇവരുടെ ലേഖനവും വ്യക്തമായി പറയുന്നു .....

സുന്നികളെ കൊല്ലൽ നിർബന്ധo

[ഖബറുകൾക്ക് നേർച്ച നേരുന്നതിൽ ഫലമുണ്ടെന്നും.......... വിഷമങ്ങളെ അതു നീക്കുമെന്നും....... ആയുസിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവൻ അവിശ്വാസിയും മുശ്രിക്കും ആയിരിക്കും. അവനെ കൊല്ലൽ നിർബന്ധമാണ്]!!!

ഇതാണ് വഹാബീ വിശ്വാസം.. ഐസിസിന്റെ അതേ ആശയം!

ഐസിസ് ആശയക്കാരായ കേരളത്തിലെ വഹാബി പ്രസ്ഥാനത്തിൻറെ പഴയ പ്രസിദ്ധീകരണമായ അൽ മനാർ 1981 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചതാണിത്.

ചുരുക്കിപ്പറഞ്ഞാൽ വഹാബി ചിന്തകൾക്കും വിശ്വാസങ്ങൾക്കും എതിരെ വിശ്വസിക്കുന്ന പാരമ്പര്യ മുസ്‌ലിംകൾ മൊത്തം അവിശ്വാസികളും മുശ്‌രിക്കും (ബഹുദൈവാരാധകരും) ആണെന്നും അവരെ കൊല്ലണമെന്നുമാണ് ഇവർ പറയുന്നതും വിശ്വസിക്കുന്നതും.

എന്ന് വച്ചാൽ - ഇവരുടെ വീക്ഷണത്തിൽ ,അവിശ്വാസികൾക്കും ബഹുദൈവാരാധകർക്കും രക്ഷയില്ലെന്ന് ചുരുക്കം !..എല്ലാവരും കൊല്ലപ്പെടേണ്ടവർ.

എന്ത് കൊണ്ട് ഇറാഖിലും സിറിയയിലും ഇസിസുകാർ മുസ്ലിംകളെ മാത്രം കൊല്ലുന്നു എന്നതിനുള്ള ഉത്തരമാണീ പ്രസിദ്ധീകരണത്തിലൂടെ നമുക്ക് കാണിച്ചു തരുന്നത്..

ഇത് തന്നെയാണ് ഉസ്മാനിയ (ഓട്ടോമൻ) ഖിലാഫത്തിനെ ബ്രിറ്റീഷ് സഹായത്തോടെ തകർത്ത് ഹിജാസിൻറെ ഭരണം പിടിച്ചെടുത്ത് സഊദിയുടെ പിറവി ഉണ്ടായപ്പോഴും അവിടെയുള്ള ലക്ഷക്കണക്കിന് വിശ്വാസികളെ കൊന്നു കൊണ്ടും വഹാബി സൈനികർ കാണിച്ചതും..

അത് തന്നെയാണിവർ ഇപ്പോൾ അവരുടെ സ്വാധീന മേഖലകളിൽ കാണിച്ചു കൊണ്ടിരിക്കുന്നതും. നമ്മുടെ നാട്ടിൽ സ്വാധീനമുണ്ടായാൽ ഇവർ കാണിക്കുമെന്ന് പറയുന്നതും ഇത് തന്നെയാണ്

Sunday, August 18, 2024

വഹാബി ചുയലി മൗലവിയുടെ പ്രസംഗത്തിന്റെ ചുരുക്കം ഇതാണ്

 https://m.facebook.com/story.php?story_fbid=pfbid0HpmP5xCss8saXiB3As2K7FmMY3xXaooKQxLRj4K2hFYMyKu9g2hAMrWxJDH1AcQel&id=100016744417795&mibextid=Nif5oz

വഹാബി ചുയലി മൗലവിയുടെ  പ്രസംഗത്തിന്റെ ചുരുക്കം ഇതാണ്

സുന്നികൾ വള്ളാഹി മുസ്ലിമീങ്ങൾ അല്ല

മുസ്ലിമീങ്ങൾ ആയി പരിഗണിക്കാൻ പറ്റുകയില്ല

അവർ മുശ്രിക്കുകളും ബഹുദൈവ വിശ്വാസികളും തന്നെയാണ്.

സുന്നികളെ തുടർന്ന് നിസ്കരിക്കൽ അമ്പലത്തിലെ സ്വാമിയെ തുടരുന്നത് പോലെയും

സുന്നി മഹല്ല്പള്ളിയിൽ നിസ്കരിക്കുന്നത് അമ്പലത്തിൽ നിസ്കരിക്കുന്ന തുല്യമാണ്.

സുന്നികളുടെ പള്ളികൾ അമ്പലങ്ങളാണ്.

മഹല്ല് പള്ളികളിൽ നിസ്കരിക്കാൻ പാടില്ല.

സുന്നികൾ നജസ്സുകളാണ്

അവർ മുശ്രിക്കുകളാണ്. തീട്ടമുള്ള (ഒഹാബി സംസ്കാരം ക്ഷമിക്കു ക ) തുണി എടുത്തവനോട് തുടരുന്നതിനേക്കാൾ മോശമാണ് നജസുകളായ സുന്നികളോട് തുടരൽ

 ഇതാണ് ഒരു വഹാബി മൗലവിയുടെ പ്രസംഗം

ഇവനെ പോലെയുള്ള കഴുതകളുടെ പ്രസംഗം കേട്ട് മതം പഠിക്കുന്ന വഹാബി കുഞ്ഞാടുകളെ നിങ്ങൾ ഇതുവരെ സുന്നി ഉസ്താദുമാരെ തുടർന്ന് തുടർന്നുകൊണ്ട് എത്രയെത്ര നിസ്കാരം നിർവഹിച്ചു അതെല്ലാം ബാത്വിലാണ് എന്നാണ് നിങ്ങളുടെ മൗലവി പുരോഹിതൻ പ്രസംഗിക്കുന്നത്ആ നിസ്കാരങ്ങൾ മുഴുവനും ഇന്നുമുതൽ മടക്കി നിസ്കരിക്കുമോ?

ഖുത്വുബീയത് ചൊല്ലിയ

നിങ്ങളുടെ പിതാക്കളും പിതാമഹന്മാരും  സുന്നികൾ ആയിരുന്നില്ലേ അവരെല്ലാം മുശ്രിക്കുകളും നജസ്സുകളും ആണെന്ന് നിങ്ങൾക്ക് വാദം ഉണ്ടോ ?

മുശ്രിക്കുകളും നജസുകളും ആയവർ നരകവാസികൾ അല്ലേ ?

മുശ്രിക്കുകളുടെ അനന്തരവകാശം എടുക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോ ?

മുശ്രിക്കോട് അനന്തരവകാശം എടുക്കാൻ പാടില്ല എന്ന് തിരുനബി പഠിപ്പിച്ചതല്ലേ നിങ്ങൾ സുന്നികളിൽ നിന്നുംഎടുത്ത അനന്തരവകാശ സ്വത്ത് എല്ലാം തിരിച്ചു കൊടുക്കുമോ ?

മുശ്രിക്കുകളിൽ നിന്നും ജനിച്ച നിങ്ങൾ മുശ്രിക്കുകൾ ആയ സുന്നി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടില്ലേ

മുശ്രിക്കുകളായസ്ത്രീകളെ വിവാഹം ചെയ്യരുതെന്ന് ഖുർആൻ പഠിപ്പിച്ചതല്ലേ അവരെ നിങ്ങൾ ത്വലാഖ് ചൊല്ലി ഒഴിവാക്കുമോ ?വിവാഹം തന്നെ സ്വഹീഹാണോ ?

സ്വഹീഹല്ലാത്ത വിവാഹത്തിലൂടെ നിങ്ങൾ ചെയ്യുന്ന ലൈംഗികവേഴ്ചകൾ വ്യഭിചാരം അല്ലേ ?

എല്ലാ ദിവസവും നിങ്ങളുടെ മുശ്രിക്കുകൾ ആയ ഭാര്യമാരുമായി ബന്ധപ്പെടൽ കൊണ്ട് നിങ്ങൾ എത്ര വ്യഭിചാരങ്ങൾ ചെയ്യുന്നുണ്ട് ?അപ്പോൾ നിങ്ങളുടെ മക്കളൊക്കെ ജാര സന്തതികൾ അല്ലേ ?മുശ്രിക്കുകളായ സ്ത്രീകളിൽ നിന്നും ജനിച്ച നിങ്ങളുടെ ജാര സന്തതികൾ ആയ മക്കൾ വ്യഭിചാര പുത്ര പുത്രിമാർ അല്ലേ ?

നിങ്ങളുടെ പുരോഹിതന്റെ വാക്കിൽ നിന്നും ഇത്തരം കാര്യങ്ങൾ എല്ലാം മനസ്സിലാക്കാമല്ലോ?

സ്വന്തം മാതാപിതാക്കളെ മുശ്രിക്കുകൾ ആയ നജസ് ആക്കുകയും സ്വന്തം സന്താനങ്ങളെ ജാരസന്താനമാക്കുകയും ചെയ്യുന്ന നിങ്ങളുടെ അവസ്ഥയെന്ത് ?

മുശിരിക്കുകൾക്ക് സലാം പറയാമോ ? അവരുടെ സലാം മടക്കൽ ആഗ്രഹിക്കണമോ?

സുന്നികൾ സലാം പറയാതിരിക്കുകയോ മാക്കാതിരിക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ വലിയ അഹംഭാവം കാണിച്ച് പരിഭവം പറയാറുണ്ടല്ലോ ?

മുശ്രിക്കുകളുടെ സലാം നിങ്ങൾക്ക് എന്തിനു വേണം ?

നിങ്ങളുടെ ഭാഷയിൽ മുശ്രിക്കുകളും നജസുകളുമായ സുന്നികളുടെ മഖ്ബറയിൽ നിങ്ങൾ എന്തിനു മറമാടണം?

 മുസ്ലിമീങ്ങൾ മുസ്ലിമിനെ മറമാടുന്ന സ്ഥലത്തല്ലേമറമാടേണ്ടത് ?

നജസുകളായ മുശ്രിക്കുകളുടെ കൂടെ നിങ്ങൾ എന്തിന് മറമാടപ്പെടുന്നു ?

സുന്നി പള്ളികൾ എല്ലാം അമ്പലങ്ങളാണ് എന്ന് നിങ്ങളുടെ മൗലിയുടെ വാദനങ്ങൾ ഏറ്റെടുക്കുമോ ?

സുന്നി പള്ളികളിൽ നിസ്കാരം അമ്പലങ്ങളിലെ നിസ്കാരം ആണെന്ന് വാദം നിങ്ങൾ എല്ലാവരും ഏറ്റെടുക്കുന്നുണ്ടോ ?

സുന്നികൾ അറുത്തത് നിങ്ങൾ വെട്ടിമുഴുങ്ങാറില്ല

ഖുത്തുബിയ്യത്തിൽ പങ്കെടുക്കുന്നവർ ആണല്ലോ അവരെല്ലാം ?

മുശ്രിക്കുകൾഅറുത്തത് തിന്നാൻ പാടുണ്ടോ ? അത് ഖുർആൻ വിരോധിച്ചതല്ലേ? 

തിന്നുംന്നിടത്തും അനന്തര സ്വത്ത് എടുക്കുന്നിടത്തും വിവാഹം കഴിക്കുന്നിടത്തും നിങ്ങൾക്ക് പ്രത്യേക നിയമമാണോ? അപ്പോൾ നിങ്ങൾക്ക് പല ഞണ്ടിന്യായങ്ങളും പറയാനുണ്ട് അല്ലേ ?

അത് തീറ്റയുടേയും യുടെയും പള്ളയുടെയും സമ്പത്തിനെയും

ലൈംഗികതയുടെയും

 കാര്യമായതു കൊണ്ടായിരിക്കും

ആ സമയത്ത് നിങ്ങൾക്ക് ഖുർആനും സുന്നത്തും ഒന്നും മറിച്ചു നോക്കാറില്ല അല്ലേ ?

സുന്നികളെ മുശ്രിക്കുകളും നജസുകളും ആണെന്ന് പറയുമ്പോൾ ഇത്തരം

കാര്യങ്ങൾ ഒന്നും ചിന്തിക്കാനുള്ള അന്തമില്ലാതെ ആയിപ്പോയല്ലോ നിങ്ങൾക്ക്

അന്തമില്ല നിൻറെ പേരോ വഹാബി

Aslam Saquafi parappanangadi

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...