Wednesday, May 29, 2024

എടവണ്ണയിലെ കറാമത്ത്*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 93/313

 https://www.facebook.com/100024345712315/posts/pfbid032Q5vcwGCWNS71dXM4oXSw6svfng59YhMEc4SSUwsB6QPfvdh7nk85GCzbj4ug3MPl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 93/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*എടവണ്ണയിലെ കറാമത്ത്*


പല നാടുകളിലും പഴയ പള്ളിപ്പറമ്പും ഖബർസ്ഥാനും  ആ പ്രദേശത്തെ ഒരു മഹാന്റെ കറാമതിലൂടെ ലഭിച്ചതായിരിക്കും. സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ച് ഇസ്‌ലാമിക ദഅവത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുന്ന ശൈലി പഴയകാലത്ത് ധാരാളമുണ്ട്. അവരുടെ ജീവിതം സംശുദ്ധമായിരിക്കും. ജനങ്ങൾക്കിടയിൽ വിശ്വസ്തരായിരിക്കും അവർ. എഴുത്തോ പ്രസംഗമോ ഇല്ലാതെ അവരുടെ ജീവിത ക്രമീകരണത്തിലൂടെ വലിയ ഒരു ദഅവത് അവർ നടത്തും.  ദിക്റിലും ഖുർആൻ പാരായണത്തിലും ദുആയിലുമായി കഴിഞ്ഞുകൂടുന്ന ഇത്തരക്കാരുടെ ദുആ കൊണ്ടും മന്ത്രം കൊണ്ടും ആ നാട്ടുകാർക്ക് വലിയ സമാധാനം ലഭിക്കും. 


ചിലപ്പോൾ മാറാവ്യാധി രോഗങ്ങൾക്ക് ശമനം വരുന്ന അത്ഭുതങ്ങൾ സംഭവിക്കും. പാരിതോഷികമായി ഒന്നും സ്വീകരിക്കാത്ത അത്തരം മഹാന്മാർ മുതലാളിമാരുടെ നിർബന്ധ ആവശ്യത്തിന് വഴങ്ങി ചിലപ്പോൾ പൊതു ആവശ്യങ്ങൾക്ക് വേണ്ട കാര്യങ്ങൾ നിർദ്ദേശിക്കും.  വലിയ ഭൂസ്വത്തിന്റെ ഉടമകൾ അവരുടെ നിർദ്ദേശപ്രകാരം പള്ളിക്ക് വേണ്ടി അവരുടെ സ്വത്തിന്റെ വലിയ ഒരു ഭാഗം തന്നെ വിട്ടുകൊടുക്കും. ചരിത്രത്തിൽ എമ്പാടും സംഭവങ്ങൾ ഇതിന് ഉദാഹരണമായുണ്ട്.

എടവണ്ണ വലിയ ജുമാഅത്ത് പള്ളിയുടെ ചരിത്രം ഇതിനു സമാനമാണ്.


എടവണ്ണ കോവിലകത്തെ ചെറിയൊരു കുട്ടി പാമ്പുകടിയേറ്റ് ബോധം നഷ്ടപ്പെട്ടു. മരിച്ചു എന്ന് കരുതി അനന്തര കർമ്മങ്ങൾക്കുള്ള വിലാപയാത്രയിൽ എടവണ്ണയിലെ മുഴുവൻ ജനതയും പങ്കുകൊണ്ടു. ഈ സമയത്താണ് സൂഫിവര്യനായ കുഞ്ഞിരാനുപ്പാപ്പ എതിർ ദിശയിൽ നിന്നും നടന്നുവന്നത്. ഉപ്പാപ്പ തമ്പുരാട്ടി കുട്ടിയുടെ ശരീരം കോവിലകത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഉപ്പാപ്പയിൽ നിന്നും പല കറാമത്തുകൾക്കും സാക്ഷിയായ എടവണ്ണക്കാർ ഉപ്പാപ്പ ആവശ്യപ്പെട്ടതല്ലേ എന്ന നിലക്ക് ദഹിപ്പിക്കാൻ കൊണ്ടുപോയ ആ ശരീരം കോവിലകം മുറ്റത്തേക്ക് മടക്കി. ഉപ്പാപ്പയുടെ മന്ത്രത്തിനുശേഷം കുട്ടി കണ്ണു തുറന്നു. 


കുറച്ച് കുറിയരി കഞ്ഞി ഉണ്ടാക്കാൻ ഉപ്പാപ്പ ആവശ്യപ്പെട്ടു. കഞ്ഞി കുടിച്ച് കുട്ടി പതുക്കെ പുറത്തേക്ക് പോയി. ഇത് കണ്ട ജനക്കൂട്ടം ഇളകി മറിഞ്ഞു. തമ്പുരാൻ സന്തോഷം കൊണ്ട് കരഞ്ഞു. ഞാനെന്തു തരണം ഇതിന് ? ഒന്നും വേണ്ടെന്ന് ഉപ്പാപ്പ പറഞ്ഞു. എന്റെ സന്തോഷത്തിന് അങ്ങേയ്ക്ക് ആവശ്യപ്പെടാം എന്തെങ്കിലും. ഒടുവിൽ ഉപ്പാപ്പ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെ ആവശ്യപ്പെട്ടു : ഒരു പള്ളിയും 40 ആളുകൾക്ക് താമസിക്കാനുള്ള വീടും നിർമ്മിക്കാൻ കുറച്ചു ഭൂമി. സ്വത്തു മുഴുവൻ കൊടുക്കാൻ ഒരുങ്ങിയ തമ്പുരാൻ സന്തോഷത്തോടെ ഉപ്പാപ്പാക്ക് തന്റെ അധീനതയിലുള്ള  എടവണ്ണ മേത്തലങ്ങാടിയിലെ സ്ഥലം നൽകി.

എടവണ്ണ വലിയ പള്ളിയും പരിസരപ്രദേശത്തുള്ള ഇടതിങ്ങിയുള്ള പാർപ്പിടരീതിയും വീക്ഷിക്കുന്നവർക്ക് ഇന്നും ഈ ചരിത്ര പശ്ചാത്തലം  ബോധ്യപ്പെടും.

എടവണ്ണയിലെ പഴമക്കാർക്കിടയിൽ മശ്ഹൂറായ ഈ സംഭവം എടവണ്ണയുടെ ചരിത്രം പറയുന്ന പല ഗ്രന്ഥങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്.

എടവണ്ണ പള്ളിയിലെ* *ജാറം തകർത്തു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 92/313

 https://www.facebook.com/100024345712315/posts/pfbid02DageG6ca1DkcsWZrUsjPArnrCNSWSe3PyDdtXmtxn6rWjsqDajVcbf1frido8DzCl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 92/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*എടവണ്ണ പള്ളിയിലെ*

*ജാറം തകർത്തു*


ഒതായി, എടവണ്ണ, പത്തപ്പിരിയം പ്രദേശങ്ങളിൽ വിവിധ പേരുകളിൽ സംഘടനയുണ്ടാക്കി അതിൻെറ പേരിൽ പള്ളികൾ രജിസ്റ്റർ ചെയ്തു കൊണ്ടാണ് മൗലവിമാർ മഹല്ലുകൾ പിടിച്ചടക്കിയത്. ജംഇയ്യത്തുൽ മുഖ്ലിസീൻ സംഘം (ഒതായി), ലജ്നത്തുൽ ഇസ്‌ലാഹ് (എടവണ്ണ),  ഇംദാദുൽ ഇസ്‌ലാം സംഘം (പത്തപ്പിരിയം) ഈ സംഘങ്ങൾക്ക് കീഴിലാണ് ഓരോ പ്രദേശത്തും പ്രവർത്തനങ്ങൾ ആരംഭിച്ചത്. 


എടവണ്ണ വിശാലമായ ഒരു സുന്നി മഹല്ലായിരുന്നു. എടവണ്ണയിലെ ഒരു വലിയ്യിന്റെ കറാമത്ത് തന്റെ മകളിലൂടെ പ്രകടമായപ്പോൾ ഒരമുസ്‌ലിം സഹോദരൻ സന്തോഷത്തോടെ നൽകിയതാണ്  എടവണ്ണ വലിയപള്ളി നിൽക്കുന്ന സ്ഥലവും അതിന്റെ പരിസരത്തായി നാല്പതോളം വീടുകൾ വെക്കാനുള്ള സ്ഥലവും. ആ മഹാന്റെ മഖ്ബറ ഇന്നും എടവണ്ണ വലിയ പള്ളിയിലുണ്ട്.


അറബിയിൽ ഖുതുബയും സുന്നി ആചാരങ്ങളും തുടർന്നുവന്ന പ്രദേശം. എടവണ്ണ ചെറുപള്ളിയിൽ മജ്നൂൻ തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഒരു മഹാന്റെ മഖ്ബറയും ഉണ്ടായിരുന്നു.  


എടവണ്ണ വലിയ പള്ളിയിലെ ഖത്തീബിന്റെ വാൾ മോഷ്ടിച്ചുകൊണ്ടാണ് മൗലവിമാർ വഹാബിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.


"സുന്നി പാരമ്പര്യമനുസരിച്ച് നടന്നുവന്നിരുന്ന എടവണ്ണ വലിയ പള്ളിയിലും ഇതിൻെറ അലയൊലികൾ പ്രകടമായിരുന്നു. വെള്ളിയാഴ്ച ഖുതുബക്ക് ഉപയോഗിച്ചിരുന്ന വാൾ ഒരു ദിവസം അപ്രത്യക്ഷമായി. അന്ന് തിരുവാലി, പാഴേടം,പുലത്ത്, കാരക്കുന്ന്, പാണ്ടിയാട് പത്തപ്പിരിയം, അയിന്തൂർ, പാലപ്പറ്റ, പള്ളിമുക്ക് , പന്നിപ്പാറ, കുണ്ട്തോട് ചാത്തല്ലൂർ, ഒതായി, മുണ്ടേങ്ങര എന്നീ പ്രദേശങ്ങളിലുള്ളവരെല്ലാം എടവണ്ണ മഹല്ലിന്റെ കീഴിലായിരുന്നു. വാൾ നഷ്ടപ്പെട്ടത് 28 പള്ളികളുടെ മേൽ ഖാളിയായിരുന്ന മുസ്‌ലിയാരകത്ത് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാരെ ക്ഷുഭിതനാക്കി. 

വാൾ ഇല്ലെങ്കിൽ ഈ പള്ളിക്കാട്ടിൽ തെച്ചിക്കമ്പുള്ള കാലത്തോളം തെച്ചിക്കമ്പ് പിടിച്ചു ഞാൻ ഖുതുബ നടത്തുമെന്ന് ഒരു വെള്ളിയാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. ഖുത്ബ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട്  എരഞ്ഞിക്കൽ വീരാൻകുട്ടി (മിഅറാനിയ) യുടെ നേതൃത്വത്തിൽ 151 പേർ ഒപ്പിട്ട ഒരു നിവേദനം 4 - 6 - 1947 ഖാസിക്കു നൽകി.  ആ വെള്ളിയാഴ്ച നമസ്കാരശേഷം പുറം പള്ളിയിലേക്ക് ഇറങ്ങി വന്ന് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാർ പറഞ്ഞു: നബി(സ) എങ്ങനെ ഖുതുബ നടത്തിയോ അതുപോലെയാണ് ഞാൻ ഇതുവരെ ഖുത്ബ നടത്തിയിരുന്നത്. ഈ മാതൃക മാത്രമേ ഞാൻ പിന്തുടരൂ. യോജിക്കാൻ പറ്റാത്തവർക്ക് യുക്തം പോലെ പ്രവർത്തിക്കാം. "

(ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും - പേ: 98) 


വലിയ പള്ളിയിൽ അവർ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ പോയപ്പോൾ അന്ന് എല്ലാവരും പിരിഞ്ഞു പോയി. (തങ്ങളുടെ ഇംഗിതങ്ങൾക്ക് വിധേയനാകാത്ത മുസ്‌ലിയാരകത്ത് കുടുംബത്തിലെ പരമ്പരാഗത ഖാസിയായിരുന്ന വലിയ പള്ളിയിലെ ഖാസിയെ പിന്നീട് പെണ്ണാരോപണങ്ങൾക്ക് വിധേയനാക്കി പുറത്ത് ചാടിച്ചെന്നാണ് അറിവ്.)


വലിയ പള്ളിയിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ ആയപ്പോൾ അലവി മൗലവി ഖാസിയായി പ്രവർത്തിക്കുന്ന എടവണ്ണയിലെ ചെറുപള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു അവരുടെ തീരുമാനം. അവിടെ തമ്പടിക്കുകയും ഒരു സംഘടനക്ക് രൂപം നൽകുകയും അവിടെയുണ്ടായിരുന്ന മഖ്ബറ തച്ചുടക്കുകയും ചെയ്തു.


"ചെറുപള്ളി ശുചിയാക്കുകയും മഗ്‌രിബ് നിസ്കാരാനന്തരം ഭാവി പ്രവർത്തനങ്ങൾക്കായി ലജ്നത്തുൽ ഇസ്‌ലാഹ് അസോസിയേഷൻ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. എ അലവി മൗലവി ആയിരുന്നു ചെറുപള്ളിയിലെ ഖാസി. മൂന്ന് ആഴ്ച അദ്ദേഹം ഖുതുബ നടത്തി. അദ്ദേഹത്തിൻ്റെ അസൗകര്യം കാരണം നാലാം വെള്ളിയാഴ്ച ഖുതുബ നടത്തിയത് പി മോയിൻകുട്ടി മൗലവി ആയിരുന്നു. അന്നാണ് നേർച്ചയും വഴിപാടു മെല്ലാം ഉണ്ടായിരുന്ന മജ്നൂൻ തങ്ങളുടെ ജാറം നീക്കിയത്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേജ് : 98)


എടവണ്ണയിൽ നിന്ന് പുറത്തിറക്കിയ ജിഹാദ് എന്ന പ്രസിദ്ധീകരണത്തിൽ ഈ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ് :


"വിഗ്രഹധ്വംസനം അഥവാ ജാറം പൊളി : വലിയ പള്ളിയുടെ ചെരുവിൽ നിർമ്മിച്ചിരുന്ന ജാറം പൊളിച്ചു മാറ്റാൻ തൗഹീദിന്റെ ആളുകൾ തീരുമാനിച്ചു. അലവി മൗലവിയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ തീരുമാനം. വെള്ളിയാഴ്ച ഖുതുബക്ക് ശേഷം പൊളിക്കുക. തീരുമാനം ഇവ്വിധമായിരുന്നു. എന്നാൽ ഈ വെള്ളിയാഴ്ച മറ്റൊരു പ്രധാന സംഭവത്തിന് കേരളക്കര ആദ്യമായി സാക്ഷ്യം വഹിക്കുകയായിരുന്നു. കേരളത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ആദ്യമായി ഒരു ജുമുഅ സംഘടിപ്പിക്കാൻ ഒതായിയിലെ പി വി മുഹമ്മദാജി തീരുമാനിച്ചു. ഈ ജുമുഅ ഉദ്ഘാടനം ചെയ്യാൻ അലവി മൗലവി പോയതുകൊണ്ട് ഒതായിയിലെ മോയിൻകുട്ടി മൗലവിയെ എടവണ്ണയിൽ ഖുതുബ നിർവഹിക്കാൻ നിയോഗിച്ചു. അദ്ദേഹത്തിൻറെ ജുമുഅ ഖുതുബക്ക് ശേഷം ധീര മുജാഹിദുകൾ ജാറം പൊളിക്കാൻ വേണ്ടി തയ്യാറെടുത്തു. മുഹമ്മദ് നബിയും സ്വഹാബി വര്യന്മാരും ഉയർത്തപ്പെട്ട ജാറങ്ങൾ പൊളിച്ചു മാറ്റിയിരുന്നത് ഭരണാധികാരം ലഭിച്ച ശേഷവും നാട് ഫത്ഹ് ആയതിനുശേഷവുമായിരുന്നു. എന്നാൽ എടവണ്ണ ഫത്ഹാവുന്നതിന് മുമ്പാണ് ഈ ധീരത എടവണ്ണയിലെ മുജാഹിദുകൾ പ്രകടിപ്പിച്ചതെന്ന് വായനക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. "

(ജിഹാദ് 89, പേജ് : 27)


തങ്ങളുടെ മഖ്ബറ പൊളിക്കുന്ന വെള്ളിയാഴ്ച ദിവസം ഖുത്ബക്ക് വരാതെ അലവി മൗലവി മാറിനിന്നതിന്റെ കാരണം വ്യക്തമല്ല. വല്ല മുസീബത്തും സംഭവിക്കുമെന്ന് ഭയപ്പെട്ടൊ കേസുകളെ ഓർത്ത് ഭയന്നത് കൊണ്ടോ ആവാം മൗലവി ചിത്രത്തിൽ നിന്ന് മാറിയത്. 


'ജിഹാദ് ' എന്ന പ്രസിദ്ധീകരണത്തിൽ പറയുന്ന കാരണം ചരിത്രപരമായി ശരിയല്ല. ഒതായിയിൽ സ്ത്രീകൾക്ക് കൂടിയുള്ള ജുമുഅ ആദ്യമായി ആരംഭിക്കുന്നതിനാൽ അലവി മൗലവി ഒതായിയിലേക്ക് പോയി എന്നാണ് ' ജിഹാദി 'ൽ പറയുന്നത്. എടവണ്ണ മഖ്ബറ തകർക്കുന്നത് 1947 ലും ഒതായിയിൽ സ്ത്രീകൾ ജുമുഅയിൽ ആദ്യമായി പങ്കെടുത്തത് 1946 ലുമാണ്. 1946 ൽ നടന്ന പരിപാടിക്കാണ് 1947 ൽ അലവി മൗലവി പോയത് എന്നു പറയുന്നത്  വഹാബികൾക്ക് മാത്രം ഉൾക്കൊള്ളാൻ പറ്റുന്ന ചരിത്രമാണ്.

മഹല്ലുകൾ പിടിച്ചെടുക്കുന്നു*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 91/ 313

 https://www.facebook.com/100024345712315/posts/pfbid05Gjqg1JuBmKuZEk1qwZewZYja6iP8UhTwgeuohbbi44wpeXivMbgH9vHZ7bFmTbCl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 91/ 313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മഹല്ലുകൾ പിടിച്ചെടുക്കുന്നു*


1924 ൽ മുജാഹിദ് പണ്ഡിതസഭ രൂപീകരിച്ചെങ്കിലും 1940കൾ വരെ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് തന്നെ പറയാം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അതാത് സമയങ്ങളിലെ ഇടപെടലുകളും സമൂഹത്തെ ഉൽബുദ്ധരാക്കിയതും മുജാഹിദ് പ്രസ്ഥാനത്തിന്റെ വളർച്ചയെ മുരടിപ്പിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി സയ്യിദന്മാരെ പാർട്ടിയുടെ അധ്യക്ഷ പദവിയിൽ കൊണ്ടുവന്ന് പാർട്ടിയിലേക്ക് ജനങ്ങളെ ആകർഷിപ്പിക്കുകയും അവരുടെ സ്വാധീനം ഉപയോഗപ്പെടുത്തി മഹല്ലുകൾ പിടിച്ചടക്കുകയും മഖ്ബറകൾ തകർക്കുകയുമാണ് ചെയ്തിരുന്നത്. അത്തരം പള്ളികളിൽ മാതൃഭാഷാ ഖുതുബ നിർവഹിച്ചു സ്ത്രീകളെ പള്ളിയിലേക്കാനയിച്ചും പ്രവർത്തനങ്ങൾ തുടങ്ങി. സമ്പത്തും സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള വളർച്ചയാണ് ഈ കാലയളവിൽ നടന്നത്. 


മുജാഹിദിന്റെ ഈറ്റില്ലാമായി അറിയപ്പെടുന്ന ഒതായി, എടവണ്ണ പ്രദേശങ്ങളിലെ ചില മഹല്ലുകൾ സുന്നികളിൽ നിന്നും അധികാരത്തിന്റെ ഹുങ്കിൽ പിടിച്ചെടുത്തതാണ്. 


1973 എസ്എസ്എഫ് രൂപീകരിച്ച് ശക്തിപ്പെടുന്നത് വരെ ഒരു പള്ളി പോലും വഹാബികൾ നിർമ്മിച്ചിട്ടില്ല എന്നതാണ് വസ്തുത. സുന്നികളുടെ ദശകണക്കിന് പള്ളികൾ അവർ കവർന്നെടുക്കുകയായിരുന്നു. ഒതായി പള്ളിയുടെ ചരിത്രം മൗലവിമാർ തന്നെ രേഖപ്പെടുത്തുന്നത് കാണുക.


1904 ലാണ് ഒതായിപ്പള്ളി പുതുക്കിപ്പണിതത്. അക്കാലത്തും അതിനുമുമ്പും അവിടെ അറബിയിലായിരുന്നു ജുമുഅഖുതുബ നിർവഹിക്കപ്പെട്ടിരുന്നത്.


"കുഞ്ഞഹമ്മദ് മുസ്‌ലിയാർ ഖത്തീബും പികെ കുഞ്ഞാലൻ മൊല്ല മുഅദ്ദിനുമായിരുന്നു. മുസ്‌ലിയാർ നബാത്തിയ ഖുതുബ ആയിരുന്നു വെള്ളിയാഴ്ച ഓതിയിരുന്നത്. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 31)


 പിന്നീട് ഐക്യസംഘ രൂപീകരണത്തിൽ പങ്കെടുത്തിരുന്ന പി വി മുഹമ്മദ് ഹാജി ഒതായി പള്ളിയിലെ ഖത്തീബുമായി തർക്കിക്കുകയും, അദ്ദേഹത്തെ ശല്യപ്പെടുത്തുകയും അവസാനം ജുമുഅ ദിവസം ആളുകളെ കൂട്ടി ജുമുഅ ബഹിഷ്കരിപ്പിക്കുകയും ചെയ്തപ്പോൾ ഖത്തീബ്  രാജിവെച്ച് പോകേണ്ടി വന്നു. 


"പിറ്റേ വെള്ളിയാഴ്ച മുഹമ്മദ് ഹാജിയുടെ ജ്യേഷ്ഠൻ പി വി ഉസ്സൻ കുട്ടി വഴിയിൽ വച്ച് വിളിച്ചുപറഞ്ഞു. ഒരാളും ജുമുഅക്ക് പോകരുത് ഈ മുസ്‌ലിയാർ പോയിട്ട് മതി ഇനി ജുമുഅ. അന്ന് ഒരാളും ജുമുഅക്ക് പോയില്ല. ജുമാ നടന്നതുമില്ല. പള്ളി ശൂന്യമായി പിന്നീട് മുസ്‌ലിയാർ രാജി എഴുതികൊടുത്തയച്ചു.  രാജി സ്വീകരിച്ചു. ഇനി ഈ നാട്ടിൽ ഞാൻ താമസിക്കുന്നില്ല എന്ന് പറഞ്ഞ് മുസ്‌ലിയാർ പുര വിൽക്കാൻ ഏർപ്പാട് ചെയ്തു. "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും - പേ 32 )


പിന്നീട് ഒതായി പള്ളിയിൽ വന്നത് കലന്തൻ മുസ്‌ലിയാർ ആയിരുന്നു. മുഹമ്മദാജിയാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്.

അല്പം സാമ്പത്തികശേഷിയുള്ളതുകൊണ്ട് എന്തും ചെയ്യാം എന്ന ധാർഷ്ട്യം അവർക്കൊക്കെയുണ്ടായിരുന്നു. പള്ളിയിലെ ഉസ്താദുമാരൊക്കെ അവരുടെ കീഴിൽ വളരണം എന്ന ദുഷിച്ച ചിന്തയും. 

ഒരു ദിവസം പി വി കുടുംബത്തിൽപ്പെട്ട ഒരാൾ മരണപ്പെട്ടു. അവർക്കുവേണ്ടി തൽഖീൻ ചെല്ലാൻ മുഹമ്മദാജിയുടെ ജ്യേഷ്ഠൻ പി വി ഉസ്സൻകുട്ടി ഉസ്താദിനോട് ആവശ്യപ്പെട്ടു. (അക്കാലത്ത് തൽഖീൻ ബിദ്അതായിരുന്നില്ല.) ഉസ്താദ് പറഞ്ഞു: മുഹമ്മദ് ഹാജി പറയട്ടെയെന്ന്. ഇത് ഉസ്സൻകുട്ടി സാഹിബിന് പിടിച്ചില്ല. അങ്ങനെ ആ ഉസ്താദും അവിടം വിട്ടു പോകേണ്ടി വന്നു.


"ആമിനക്കുട്ടിയുടെ മയ്യിത്ത് മറവ് ചെയ്തതിനു ശേഷം പി.വി ഉസ്സൻ കുട്ടി കലന്തൻ മുസ്‌ലിയാരോട് തൽഖീൻ ചൊല്ലിക്കൊടുക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം മടിച്ചു. നിർബന്ധിച്ചപ്പോൾ മുഹമ്മദ് ഹാജി പറയട്ടെ എന്ന് പറഞ്ഞു. അത് ഉസ്സൻകുട്ടി എന്നവർക്ക് രസിച്ചില്ല. അനുജൻ ജേഷ്ഠനെക്കാൾ വലുതായിപ്പോയോ എന്നായി. അക്കാരണത്താൽ ബഹളമായി കലന്തൻ മുസ്‌ലിയാരും പിരിഞ്ഞു പോയി."

(ഒതായിയും ഇസ്‌ലാഹി

 പ്രസ്ഥാനവും പേ: 32 )


പിന്നീട്, ഒതായിയിൽ വെട്ടം മൗലവി, കെ.കെ ജമാലുദ്ദീൻ മൗലവി, എൻ വി അബ്ദുസ്സലാം മൗലവി തുടങ്ങിയ വഹാബി നേതാക്കൾ തുടർ പ്രസംഗങ്ങൾ നടത്തുകയും ജംഇയ്യത്തുൽ മുഖ്ലിസീൻ എന്ന പേരിൽ കമ്മിറ്റി ഉണ്ടാക്കി പള്ളി പൂർണ്ണമായും അവരുടെ കീഴിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ഇവർക്കെതിരെ ശബ്ദിക്കാൻ അവിടങ്ങളിൽ ആളുകൾ ഉണ്ടായില്ല.


"1944 ൽ പള്ളി പരിപാലന സംഘത്തിന്റെ ഒരു പ്രധാന വാർഷിക യോഗം നടന്നു. എൻ വി അബ്ദുസ്സലാം മൗലവി ആയിരുന്നു അധ്യക്ഷൻ. അന്ന് സ്വാഗത പ്രസംഗത്തിലാണ് പള്ളി കമ്മിറ്റിക്ക് ജംഇയ്യത്തുൽ മുഖ്ലിസീൻ എന്ന പേര് വിളിച്ചത്. 1948ല്‍ വാപ്പ പി വി മുഹമ്മദ് ഹാജിയും ഞാനും (ഉമർ കുട്ടി ഹാജി) ഉൾപ്പെട്ട 12 അംഗങ്ങൾ ഉൾക്കൊള്ളുന്ന കമ്മിറ്റി .രജിസ്റ്റർ ചെയ്തു.

(അതേ പുസ്തകം പേജ് 37 )


വെട്ടം അബ്ദുല്ല ഹാജിയുടെ പ്രഭാഷണം നടന്നുകൊണ്ടിരിക്കേയാണ് ഒതായി പള്ളിയിലെ ഖുതുബക്ക് ഉപയോഗിക്കുന്ന വാൾ മുറിച്ചു കളഞ്ഞത്.


"ഒതായയിൽ കൂട്ടായി (വെട്ടം)അബ്ദുള്ള ഹാജിയുടെ വയള് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പള്ളിയിലെ വാൾ മുറിച്ചു കളഞ്ഞത്. മആശിറ വിളിയും വാളെടുക്കലും കുറെ മുമ്പ് തന്നെ നിർത്തിയിരുന്നു. "

(അതേ പുസ്തകം പേജ് 49 )

സ്ത്രീ പള്ളിപ്രവേശം :* *മൗലവിമാർ പിൻവലിയുന്നു

 https://m.facebook.com/story.php?story_fbid=pfbid0bizfCzH3Yh4GdXhnBMAWYJ4wE4PVgkoVAq9Cj8Z4VmwbNVp1zRx96M3rE8dibLXvl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 90/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സ്ത്രീ പള്ളിപ്രവേശം :*

*മൗലവിമാർ പിൻവലിയുന്നു*


സ്ത്രീകളെ പള്ളിയിലേക്കാനയിക്കുന്നതിൽ മുമ്പത്തെപ്പോലുളള ആവേശം ഇപ്പോൾ മൗലവിമാർക്കില്ല. പോകുകയാണെങ്കിൽ തടയണ്ട , അനുവദനീയമാണ്. എന്നൊരു ഒഴുക്കൻ മട്ട്.  ഇത് മൗലവിമാർക്കിടയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. 


പ്രായംചെന്ന ഒരു മൗലവി എഴുതുന്നു:

"ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ചില സലഫി പണ്ഡിതര സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്തില്ല; ജാഇസാണ് , വീടാണ് ഉത്തമം എന്ന് പറയുന്നവരുണ്ടല്ലോ എന്ന് ചോദിക്കുന്നവരുമുണ്ടാകാം. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്. ജാഇസ് എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. രണ്ടിലും പുണ്യമില്ലെന്നർത്ഥം. അപ്പോൾ സ്ത്രീകൾ പള്ളിയിൽ നിസ്കരിച്ചാൽ പുണ്യമില്ലാത്തത് കൊണ്ട് അതിന് പോകുന്നതും പുണ്യമില്ല എന്ന് വരുന്നു... ജാഇസ് എന്നത് ഒരു വർഗ്ഗ നാമമാണ്. കറാഹത്, സുന്നത്ത് എന്നീ രണ്ട് നിയമങ്ങളുടെ കൂടെയും അത് വരുന്നതാണ്. നിങ്ങൾ പറയുന്ന ജാഇസ് അത് സുന്നത്തിന്റെ കൂടെയുള്ളതാണോ ? അതോ കറാഹത്തിന്റെ കൂടെയുള്ളതോ? കറാഹത്തിന്റെ കൂടെയുള്ള ജാഇസാണെങ്കിൽ നിങ്ങളും ആധുനിക ഖുറാഫികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കണം. പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ അടക്കേണ്ട ആവശ്യമില്ല. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണെങ്കിൽ ആ കാര്യം സമൂഹത്തോട് തുറന്ന് പറയാൻ എന്തിന് മടി കാണിക്കണം.?

(ജാമിഅ: നദ്‌വിയ്യ : 

40ാം വാർഷിക സുവനീർ

പേജ് : 66, 67) 


ഈ അടുത്തായി പുറത്തിറങ്ങുന്ന പുസ്തകങ്ങളിൽ സ്ത്രീകളുടെ ജമാഅത്ത് പരാമർശിക്കുന്നേയില്ല. ജിന്ന് വിഭാഗം അഥവാ വിസ്ഡം ഗ്രൂപ്പ്  ഇറക്കിയ പുസ്തകത്തിലെ വരികൾ കാണുക:

"പുരുഷന്മാർ കഴിവതും അഞ്ചു നേരത്തെ നമസ്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നമസ്കരിക്കാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. സാമൂഹിക ബോധം നിലനിർത്താനും സ്നേഹവും സാഹോദര്യവും സഹിഷ്ണുതയുമൊക്കെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായകമാണ്. "

(ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ. പേജ് : 119)


"ഫർള് നിസ്കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായി(സംഘടിതമായി)ട്ടാണ് നിർവ്വഹിക്കേണ്ടത്. "

(അതേ പുസ്തകം)


സ്ത്രീകൾ ജുമുഅ ജമാഅത്തിന് വീട്ടിൽ നിന്ന് പള്ളിയിലേക്ക് പുറപ്പെട്ടു പോകുന്നത് കേരള വഹാബികളിൽ മാത്രം കാണുന്ന ഏർപ്പാടാണെന്ന് മൗലവിമാർക്കു തന്നെ ബോധ്യപ്പെട്ടതാകാം ഇങ്ങനെ പിൻവലിയാനുള്ള കാരണമെന്ന് മനസ്സിലാക്കുന്നു. 


ഗൾഫ് സലഫികളുടെ നിലപാട് ഈ വിഷയത്തിൽ കേരള സലഫികളോട് ഒരു നിലക്കും യോജിക്കുന്നില്ല.


എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു :

"സ്ത്രീകളെ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കാൻ മുജാഹിദ് പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. അതൊരു പ്രധാന സുന്നത്താണെന്ന് പറയുകയും ചെയ്യുന്നു. അതിൻെറ പേരിൽ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാമാണെന്ന് പറയുന്ന സമസ്തക്കാരുമായി നാം പോരാടുന്നു. സ്ത്രീകൾക്ക് പള്ളിയേക്കാൾ വീടാണ് ഉത്തമം എന്ന് വാദിക്കാറുള്ള സംസ്ഥാന സുന്നികളെയും നാം നേരിടുന്നു. എന്നാൽ സംസ്ഥാനക്കാരുടെ വാദം തന്നെയാണ് ഗൾഫിലെ സലഫികളുടെയും വാദം എന്ന വസ്തുത രസകരമാണ്....ദീർഘകാലമായി കേരളത്തിലെ മുജാഹിദുകൾ വളരെ പ്രാധാന്യപൂർവ്വം ആഹ്വാനം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്ത സ്ത്രീകളുടെ പള്ളിപ്രവേശനത്തെ കുറിച്ച് ഗൾഫ് സലഫികളുടെ വീക്ഷണമാണ് നാം വിശദീകരിച്ചത്. മുജാഹിദ് പണ്ഡിതർ തെളിവുകൾ ശരിക്കും നിരത്തി (ഹുജ്ജത് പൂർത്തിയാക്കി ) എന്ന് അവകാശപ്പെടുന്ന വിഷയത്തിലെ അന്തരമാണ് ഇതിൽനിന്ന് പ്രത്യക്ഷമായത്. സംസ്ഥാന സുന്നികളോട് ഖണ്ഡന മണ്ഡനവും വാദ പ്രതിവാദവും നടത്താൻ നാം തയ്യാറാകുന്ന ഒരു വിഷയമാണിത്. പക്ഷേ ഗൾഫ് സലഫികളുടെ മുന്നിലെത്തുമ്പോൾ വാദപ്രതിവാദം നടത്താൻ നാം മറന്നു പോകുന്നു "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും 

പേജ് 128 , 130 )

സ്ത്രീ പള്ളിപ്രവേശം:* *മുജാഹിദ് പരിണാമങ്ങൾ

 https://www.facebook.com/100024345712315/posts/pfbid0y4fvE7mbEoLhLm9Qo6Z1h7oNAq3RA4QhbhtYufWnnUjshhabqCRwYhrj3Ka4Twwpl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 89 / 313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli

*സ്ത്രീ പള്ളിപ്രവേശം:*

*മുജാഹിദ് പരിണാമങ്ങൾ*


മുജാഹിദ് പ്രസ്ഥാനത്തിൽ  ആദർശപരമായ മാറ്റങ്ങൾ കൂടുതൽ പ്രകടമായത് 1940 കൾക്ക് ശേഷമാണ്. 

സ്ത്രീ പള്ളി പ്രവേശം, തറാവീഹിന്റെ റക്അത്ത് ചുരുക്കിയത്, ഖുനൂത് നിഷേധം, തല തുറന്നിട്ടുള്ള നിസ്കാരം, നെഞ്ചിൽ കൈ കെട്ടൽ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മാറ്റം വന്നു തുടങ്ങി. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മുജാഹിദ് സ്ഥാപകനായ വക്കം മൗലവി ഇത്യാദി വിവാദങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അയാളുടെ കാലത്ത് സ്ത്രീകൾ ജുമുഅക്ക് പോകുന്ന സമ്പ്രദായമേ ഉണ്ടായിരുന്നില്ല.


1946 ൽ ഒതായിയിലെ പി വി മുഹമ്മദ് ഹാജി എന്ന വ്യക്തിയാണ് സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു ജുമുഅ സംഘടിപ്പിക്കാൻ ആദ്യമായി മുന്നോട്ടു വന്നത്. ഇവ്വിഷയകമായി എം സി സി അഹമ്മദ് മൗലവിയോട് ഫത്‌വ ചോദിച്ചപ്പോൾ പോകൽ നിർബന്ധമാണ് എന്നയാൾ മറുപടി കൊടുത്തു. ഈ മറുപടി മൗലവിമാരിൽ തന്നെ വലിയ വിവാദം സൃഷ്ടിച്ചു. 


*നിർബന്ധം*

എം സി സി അഹ്മദ്എഴുതുന്നു:

"വെള്ളിയാഴ്ചക്കും പെരുന്നാൾക്കും രണ്ടു കൂട്ടരും (ആണും പെണ്ണും ) ഹാജരാകകൾ വാജിബാണ്. "

(മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ ?

പേജ് : 111) 

എം സി സി യെപ്പോലെ മൗലവിമാരിൽ പലരും സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധമാണെന്ന പക്ഷക്കാരായിരുന്നു.


"മുജാഹിദ് പണ്ഡിതന്മാർക്കിടയിൽ സ്ത്രീകൾക്ക് ജുമുഅ നിർബന്ധമോ സുന്നത്തോ എന്നതിൽ വീക്ഷണ വ്യത്യാസമുണ്ട് അബ്ദുല്ല ഹാജി

(വെട്ടം മൗലവി)നിർബന്ധമാണ് എന്ന അഭിപ്രായക്കാരനായിരുന്നു. "

(ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും 

ഉമർ കുട്ടി ഹാജിയുടെ ഓർമ്മകളിൽ 

കെ എൻ എം പേജ് : 34 )


*നിർബന്ധമില്ല സുന്നത്തുമില്ല*

എന്നാൽ അക്കാലത്ത് തന്നെ ഇതിനെതിരെ ശക്തമായി കെ ഉമർമൗലവി രംഗത്ത് വന്നു. നിർബന്ധമാണെന്നോ സുന്നത്താണെന്നോ പറയരുതെന്നായിരുന്നു 

മൗലവിയുടെ പക്ഷം.


കെ. ഉമർ മൗലവി എഴുതുന്നു. 

"ചില ഉലമാക്കളല്ല സകല ഉലമാക്കളും വുജൂബില്ലെന്ന് പറഞ്ഞവരാകുന്നു എന്ന് തെളിഞ്ഞു. സുന്നത്ത് ഉണ്ടെന്ന് ഉലമാക്കൾ പറഞ്ഞു എന്ന് (എം സി സി) മൗലവി സാഹിബ് വാദിക്കുന്നുണ്ട്. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അത് ഉദ്ധരിച്ചു തരുവാൻ അദ്ദേഹത്തിന് സാധിക്കുമോ ?"

(അൽമനാർ 1953 

മാർച്ച് 20 പേജ് 13)


*അനുവദനീയം പുണ്യകർമ്മം*

കെ. ഉമർ മൗലവി കെ എൻ എമ്മിന്റെ ഔദ്യോഗിക മാസികയിലൂടെ സ്ത്രീ ജുമുഅ ജമാഅത്തിനെ എതിർത്തെങ്കിലും പിന്നീട് സുന്നത്താണെന്നും പുണ്യകർമ്മമാണെന്നും തന്നെയാണ് പ്രചരിപ്പിക്കപ്പെട്ടത്.


നേരത്തെ സുന്നത്താണെന്ന് തെളിയിക്കാൻ കഴിയുമോ എന്ന് ഉമർ മൗലവി വെല്ലുവിളിച്ച അൽമനാർ മാസികയിൽ തന്നെ എഴുതുന്നു :


"അന്യ പുരുഷന്മാർ പങ്കെടുക്കുന്ന സമൂഹങ്ങൾ നിസ്കാരങ്ങളായ ജമാഅത്തുകളിലും ജുമുഅകളിലും അവ പള്ളിയിൽ വെച്ച് നടക്കുന്നതായാലും പള്ളിക്ക് പുറത്ത് വെച്ച് നടക്കുന്നതായാലും സ്ത്രീകൾ പങ്കെടുക്കുന്നത് അനുവദനീയമാണ് പുണ്യകർമവുമാണ്, ഇതാണ് മുജാഹിദ് വാദം."

(അൽമനാർ 1997 

മാർച്ച് പേജ്: 11)


അന്യപുരുഷന്മാരോടൊപ്പം  ജമാഅത്തിന് പങ്കെടുക്കൽ സുന്നത്താണെന്ന് വ്യക്തമായി തന്നെ മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹ് മാസികയിൽ എഴുതുന്നു:


"ജമാഅത്ത് നമസ്കാരത്തിൽ പങ്കുകൊള്ളൽ സുന്നത്തും പ്രതിഫലാർഹവുമായതുകൊണ്ടാണല്ലോ നബി(സ)യുടെ കാലത്തെ മുസ്‌ലിം സ്ത്രീകൾ അന്യ പുരുഷന്മാരുള്ള ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുത്തത്. "

(ഇസ്‌ലാഹ് മാസിക 

പുസ്തകം 2 ലക്കം1 പേ: 9)


ഇപ്പോൾ ഇതിൽ നിന്നെല്ലാം പിന്മാറി. സുന്നത്തുമില്ല, പ്രതിഫലവും ഇല്ല ; വേണമെങ്കിൽ പോകാം എന്നാക്കി മാറ്റിയിരിക്കുന്നു.


*വേണമെങ്കിൽ പോകാം*

നിർബന്ധവുമില്ല സുന്നത്തുമില്ല ഒരു കട്ടൻ അടിക്കുന്ന മട്ടിലാണ് ഇപ്പോൾ സ്ത്രീകളുടെ പള്ളി പ്രവേശം.

"സ്ത്രീകൾക്ക് പള്ളിയിൽ പോവുകയോ പോകാതിരിക്കുകയോ ചെയ്യാം. "

(വിചിന്തനം വാരിക 2009 

മാർച്ച് 20 പേജ് 9)


*ഇസ്‌ലാം എതിരല്ല*

"ജുമുഅജമാഅത്തുകൾ ക്കായി സാഹചര്യങ്ങളും സന്ദർഭങ്ങളും സുരക്ഷിതത്വവും അനുകൂലമെങ്കിൽ സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ല എന്നതാണ് വസ്തുത. "

(വിചിന്തനം 2007 

ഫെബ്രുവരി 23 പേജ് 3)

എന്നാൽ ഇതിലും മൗലവിമാർക്ക് യോജിപ്പില്ല. ഈ ആദർശത്തെ ശക്തമായി ചോദ്യം ചെയ്ത മൗലവിമാർ രംഗത്തുണ്ട്. സ്ത്രീകൾ ജുമുഅ ജമാഅത്തിന് പള്ളിയിലേക്ക് പോകുന്നത് കേരളത്തിൽ മാത്രമാണെന്നും ഗൾഫ് സലഫികളുടെ പിന്തുണ ഈ വിഷയത്തിൽ ഇല്ലെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

ആദ്യമായി സ്ത്രീകൾ* *ജുമുഅക്ക് പോയത്* *ഒതായി പള്ളിയിൽ*

 https://www.facebook.com/100024345712315/posts/pfbid0YPuhEVhzzN6We2saQdiDBhcxZT2PgADTf9aYyjQLx7rJxQsQBey6jG8kjfDo3zJCl/?mibextid=9R9pXO

ജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 88/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ആദ്യമായി സ്ത്രീകൾ*

*ജുമുഅക്ക് പോയത്* 

*ഒതായി പള്ളിയിൽ*


കേരളത്തിൽ പഴക്കം ചെന്ന 

ഒരു വഹാബി പ്രദേശമാണ് ഒതായി. 

ഈ പള്ളിയിലായിരുന്നത്രേ ആദ്യമായി സ്ത്രീകൾ പള്ളിയിൽ ജുമുഅക്ക് പോയിരുന്നത്. 1946 ലാണ് ഈ സംഭവം. 


"1946 മുതൽക്കാണ് പ്രവാചക മാതൃകയനുസരിച്ച് സ്ത്രീകൾ ജുമുഅ നിസ്കാരത്തിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഇത് കാരണമാണ് ലോകത്ത് ആദ്യമായി സ്ത്രീകൾ ജുമുഅക്ക് പോയത് ഒതായിലാണ് എന്ന് സുന്നികൾ പറഞ്ഞു വരുന്നത്. "

( ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും ഉമർകുട്ടി 

ഹാജിയുടെ ഓർമ്മകളിൽ

പേ: 34 )


ഈ സംഭവത്തിലൂടെയാണ് ഒതായി എന്ന പ്രദേശം അറിയപ്പെടുന്നത്. കേരളത്തിൽ ആദ്യമായി പള്ളിയിൽ ജുമുഅക്ക് പോയ ആമിനകുട്ടിയെയും ഖദീജ കുട്ടിയെയും കേൾക്കാത്തവർ ഉണ്ടാവില്ല. വലിയ പ്രാധാന്യത്തോടെ ആ രണ്ടുപേരുടെയും ഫോട്ടോകൾ പതിച്ച് വഹാബി വനിതാ മാസികയായ പുടവയിൽ ഈ പ്രദേശത്തെയടക്കം പരിചയപ്പെടുത്തിയിരുന്നു.


"കേരളത്തിൽ ആദ്യമായി അല്ലാഹുവിന്റെ പള്ളിയിൽ പോയി ആരാധനാകർമങ്ങളിൽ പങ്കെടുത്ത രണ്ട് മുസ്‌ലിം വനിതകളെ ഇവിടെ പരിചയപ്പെടുക. മലപ്പുറം ജില്ലയിലെ ഒതായി വെള്ളാറം പാറ ഖദീജ കുട്ടിക്ക് ഇന്ന് 52 വയസ്സ്. കേരളത്തിൽ പള്ളിയിൽ പോയി ആരാധന നിർവഹിച്ച ആദ്യത്തെ സ്ത്രീ എന്ന വിശേഷണത്തിന് അർഹയാണ് ഖദീജ കുട്ടി. 1940 കളിൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുക എന്നത് ഊഹിക്കാൻ പോലും സാധ്യമാവാത്ത കാര്യമായിരുന്നു. തുടക്കത്തിൽ ഞാൻ ഒറ്റക്കായിരുന്നു പോയിരുന്നത് ശേഷം അഞ്ച് പേർ കൂടി വന്നു. കുറെ കഴിഞ്ഞപ്പോൾ വീണ്ടും അഞ്ചുപേർ കൂടി സന്മനസ്സ് കാണിച്ചു രംഗത്ത് വന്നു. ഇസ്‌ലാഹി തറവാട്ടിലെ പ്രമുഖ പണ്ഡിതന്മാർ ഇടയ്ക്കിടെ ഖദീജ കുട്ടിയെ സന്ദർശിക്കാറുണ്ട്. ഇക്കൂട്ടത്തിൽ കെ എൻ എം സംസ്ഥാന സെക്രട്ടറി എ പി അബ്ദുൽഖാദർ മൗലവിയെ അദ്ദേഹം പ്രത്യേകം പേരെടുത്ത് പറഞ്ഞു. ഈയടുത്ത് ഏതാനും മാസങ്ങൾക്കു മുമ്പും അദ്ദേഹം വന്നു കുശലാന്വേഷണം നടത്തിയിരുന്നു. "

(പുടവ 1995 മാർച്ച് 

പേജ് 28, 29 )


ലോകത്ത് ഒരിടത്തും പതിവില്ലാത്ത ഈ സമ്പ്രദായം ആരംഭിച്ചപ്പോൾ ഒതായിയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പഴയകാല സുന്നി മഹല്ലായിരുന്ന ഒതായിയിൽ വഹാബിസത്തിന്റെ വിത്തുപാകിയ പി.വി മുഹമ്മദ് ഹാജി എം സി സി അഹ്മദ് മൗലവിക്ക് ഒരു കത്തെഴുതി. അതിൽ ആവശ്യപ്പെടുന്നത് ഇങ്ങനെയാണ് :


" ഇവിടുത്തെ ഒതായി ജുമുഅത്ത് പള്ളിയിൽ ജമാഅത്തിനും ജുമുഅക്കും കുറച്ച് പെണ്ണുങ്ങളും ഹാജരാവാറുണ്ട്. അവരുടെ വരവിനെ പറ്റി പല സംശയങ്ങളും ഉളവായിരിക്കുന്നു. ജമാഅത്തിനും ജുമുഅക്കും പെരുന്നാൾക്കും ആണുങ്ങളോടൊപ്പം പെണ്ണുങ്ങളും ഹാജരാവുക എന്ന സമ്പ്രദായം മറ്റു ദിക്കുകളിലെങ്ങും ഇല്ല....

വിവരമായ ഒരു മറുപടി അയച്ചു തരുവാനപേക്ഷ.

പി.വി മുഹമ്മദ് ഹാജി 

ഒതായി എടവണ്ണ

1950  മാർച്ച് 30.


എം സി സി അഹമ്മദ് 

മൗലവിയുടെ 132 പേജുള്ള മറുപടിയുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു :


"അടിച്ചു പെണ്ണുങ്ങളെ പുറത്തിറക്കേണ്ട ചുമതല ദീനറിയുന്ന ആണുങ്ങളുടെ മേലാണ്... ജുമുഅക്ക് പോകാൻ നിർബന്ധിച്ചു കൊണ്ടുള്ള ഖുർആനിന്റെ കൽപ്പന പെണ്ണുങ്ങളെ ബാധിക്കയില്ല, ആണുങ്ങളെ സംബന്ധിച്ചു മാത്രമാണത്. പെണ്ണുങ്ങളെ ആ കൽപ്പനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതിനു പല തെളിവുകളുമുണ്ടെന്നും പറയുന്ന മൗലവിമാരുടെയും മുസ്‌ലിയാക്കന്മാരുടെയും ആ ജല്പനം തനിച്ച അസംബന്ധമാണ്...ഖുർആനിന്റെ ആ നസ്സിനെ തിരുത്തി കൊടുക്കാവുന്ന വല്ല സ്വഹീഹായ ഹദീസും ഉണ്ടെങ്കിൽ നമുക്ക് പറയാം പെണ്ണുങ്ങൾക്ക് ജുമുഅ വുജൂബില്ലെന്ന്. അതില്ലാത്ത കാലത്തോളം ആണുങ്ങളെപ്പോലെ തന്നെ പെണ്ണുങ്ങളും ജുമുഅക്ക് പോണം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു... 

വെള്ളിയാഴ്ചക്കും പെരുന്നാൾക്കും രണ്ടുകൂട്ടരും ഹാജരാകൽ വാജിബാണ്. ഉദ്റുള്ളവർക്ക് മാപ്പ് ഉണ്ട്. ഉദ്റില്ലാത്തവർ ആണായാലും പെണ്ണായാലും ശരീഅത്ത് പ്രകാരം ഹാജരായെ തീരൂ. "

(മുസ്‌ലിം സ്ത്രീകൾക്ക് 

അവകാശമുണ്ടോ ?

പേജ് 94, 97, 111)


സ്ത്രീകൾ ജുമുഅക്ക് പോകണോ ? പോകണ്ടേ ? മൗലവിമാർക്കിടയിൽ ഇപ്പോഴും  തീരുമാനമാകാത്ത ഒരു വിഷയമാണിത്.

ആദ്യമായി നടന്ന* *അനറബി ഖുതുബ*

 https://m.facebook.com/story.php?story_fbid=pfbid0dsbpNpbHn9XcJP7KREtH3ngDGEpa4fz1z5rniZK1aZJxVdnBYdA9qndMZQ2iqkoPl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 87/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ആദ്യമായി നടന്ന*

*അനറബി ഖുതുബ*


ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക വിശ്വാസവും കർമ്മവും പ്രചരിപ്പിച്ചിരുന്നത് സ്വഹാബികളാണ്. നമ്മുടെ കൊച്ചു കേരളത്തിൽ സഹാബികൾ ഇസ്‌ലാം പ്രചരിപ്പിക്കുകയും പന്ത്രണ്ടോളം പള്ളികൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അവരെല്ലാവരും ഖുതുബയും ജുമുഅയും നിർവഹിച്ചത് ഒരേ ഭാഷയിലായിരുന്നു. കെ എം മൗലവി പോലും ഈ യാഥാർത്ഥ്യം അംഗീകരിച്ചിട്ടുണ്ട്. 


എന്നാൽ ഇതിൽ നിന്നും വിഭിന്നമായി ഒരു പുതിയ ചിന്താഗതിക്ക് രൂപം നൽകിയത് 1865 കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ്. ലോകത്ത് എവിടെയെങ്കിലും ഇതിനുമുമ്പ് അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. അനറബി ഖുത്ബക്ക് ആദ്യമായി സാക്ഷ്യം വഹിച്ചത് കേരളമാണെങ്കിലും ഉപയോഗിച്ച ഭാഷ മലയാളം ആയിരുന്നില്ല. ആദ്യമായി അനറബി ഭാഷയിൽ നടന്ന ഖുതുബ  ഉറുദു ഭാഷയിലാണ്. കേരളത്തിൽ ഉറുദു ഭാഷയിൽ എന്തിന് ഖുതുബ നടന്നു ? ഇതിനൊരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്.


കൊച്ചി മട്ടാഞ്ചേരിയിലെ ഹനഫി പള്ളിയിലെ ഖത്തീബ് ആയിരുന്നു ഹൈദരാബാദ് കാരൻ അബ്ദുൽ കരീം മൗലവി. ഇദ്ദേഹം ഒരു വഹാബി ചിന്താഗതിക്കാരനായിരുന്നു. മഹാന്മാരുടെ പേരിൽ നേർച്ചയാക്കപ്പെടുന്നതിനെ എതിർക്കുകയും സുന്നി വാദങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തപ്പോൾ ആ പള്ളിയിൽ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് സേട്ടു കുടുംബത്തിലെ അബ്ദുല്ല ഹാജി ആദം സേട്ട് ഇയാൾക്ക് പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാൻ പള്ളി സ്ഥാപിച്ചു കൊടുത്തു. ഖത്തീബും ഇമാമുമായി നിശ്ചയിച്ചു. ഇദ്ദേഹമാണ് ആദ്യമായി അനറബി ഖുത്തുബക്ക് നേതൃത്വം വഹിച്ചത്. മലയാളികൾ ബഹിഷ്കരിച്ചത് കൊണ്ടാണത്രേ ഉറുദു തൊഴിലാളികളെ വെച്ച് ഉറുദു ഖുതുബ നിർവഹിച്ചത്.


"അക്കാലത്ത് മട്ടാഞ്ചേരി ബസാറിലെ പേര് കേട്ട അരി വ്യാപാരിയും ഭക്തനും ധർമ്മിഷ്ഠനും ആയിരുന്നു അബ്ദുള്ള ഹാജി ആദം സേട്ട്. പള്ളിയിൽനിന്നും ബഹിഷ്കൃതനായ ഇമാം അബ്ദുൽ കരീം മൗലവിയെ അദ്ദേഹം പാണ്ഡിക ശാലയിൽ വിളിപ്പിച്ച് കാര്യകാരണങ്ങൾ തിരക്കി. തൗഹീദിന്റെ പ്രകാശം കൊണ്ട് പ്രശോഭിതമായ ആ ദത്ത ഹൃദയം താമസം വിന പ്രതികരിച്ചു. "ഈ സത്യം മനുഷ്യരെ ബോധ്യപ്പെടുത്താൻ നമുക്ക് ഒരു മസ്ജിദ് വേണം അത് ഞാൻ നിർമ്മിക്കും " അങ്ങനെ പുതിയ പള്ളി 1865ൽ നിർമ്മിക്കപ്പെട്ടു. ഒന്നാമത്തെ ഇമാമും ഖത്തീബുമായി മൗലവി മുഹമ്മദ് അബ്ദുൽ കരീം സാഹിബ് ചുമതലയിൽ ചെയ്തു. പ്രാരംഭത്തിൽ ഉറുദു ഭാഷയിൽ ആയിരുന്നു ഖുതുബ "

(മുജാഹിദ് സംസ്ഥാന 

സമ്മേളനം 2002 എറണാകുളം പേ: 57 )


അനിസ്‌ലാമികമായ ഈ അനാചാരത്തിന് കൂട്ടുനിൽക്കാതിരുന്ന മലയാളികളെ അബ്ദുല്ല ഹാജി സേട്ട് പണം കൊടുത്ത് ആകർഷിച്ച ചരിത്രം കെ ഉമർ മൗലവി ഓർമ്മകളുടെ തീരത്തിൽ എഴുതിയിട്ടുണ്ട്. 


"പള്ളി പണിത ശേഷം ജുമുഅ തുടങ്ങി. ഹൈദരാബാദുകാരൻ മൗലവി ഉറുദുവിൽ ഖുതുബ നടത്തി. ശ്രോതാക്കൾ അധികവും ഉറുദു അറിയുന്ന കച്ചിൻമേൽക്കാരും ആലിയികളും ആയിരുന്നു. അവർ തന്നെ അബ്ദുല്ല ഹാജി ആദം സേട്ടുവിന്റെ സ്വാധീനത്താൽ എത്തുന്നവരും. 50 താഴെ ആളുകൾ. മലയാളികൾ കയറുകയില്ല. വഹാബികളുടെ പള്ളിയിൽ പോയാൽ നമസ്കാരത്തിന് നാലോ അഞ്ചോ പേർ കാണും. പള്ളിയിൽ നമസ്കാരത്തിന് സ്ഥിരമായി ആളെ ഉണ്ടാക്കുവാൻ സേട്ടു സാഹിബ് വളരെ ത്യാഗം ചെയ്തിട്ടുണ്ട്. തൃഷ്നാപ്പിള്ളിയിൽ നിന്നും നെയ്ത്തുകാരായ റാവുത്തർ വിഭാഗത്തിലുള്ള മുസ്‌ലിം തൊഴിലാളി കുടുംബങ്ങളെ അദ്ദേഹം കൊച്ചിയിൽ കൊണ്ടുവന്നു. പള്ളിയുടെ പരിസരത്ത് അവർക്ക് താമസിക്കാൻ വീടു നൽകി. തങ്ങളുടെ നെയ്തു ജോലി ചെയ്യാൻ സേട്ടുവിന്റെ ചെലവിൽ നെയ്ത്തുപകരണമായ തറി കൊടുത്തു. വീടും ജോലിയും സൗജന്യം. ഒരു നിബന്ധന മാത്രം എല്ലാ വക്തിനും പള്ളിയിൽ ജമാഅത്തിന് ഹാജറുണ്ടാകണം. അങ്ങനെ സ്ഥിരമായി കുറച്ചുപേർ ഉണ്ടായി. സേട്ട് വലിയ ധർമ്മിഷ്ഠൻ ആയിരുന്നു. പാവങ്ങൾക്ക് ഉച്ചയൂണിന് ഹോട്ടലിലേക്ക് പാണ്ഡിക ശാലയിൽ നിന്നും ചീട്ടു കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. വൈകുന്നേരം ധാരാളം പേർ വരും ചായക്കാശിനായി. ഇതെല്ലാം പാണ്ടികശാലയിൽ നിന്നും മാറ്റി പള്ളിയിൽ നിന്നും നമസ്കാരശേഷം കൊടുക്കലാക്കി. അത് വാങ്ങാൻ വരുന്ന സാധുക്കൾ ളുഹറിനും അസറിനും പള്ളിയിലേക്ക് വരാൻ തുടങ്ങി. അങ്ങനെ പകൽ പള്ളി സജീവമായി...കുറേക്കാലത്തെ ഉറുദു ഖുതുബക്ക് ശേഷം പിന്നീടത് മലയാളത്തിലായി "


(ഓർമ്മകളുടെ തീരത്ത് 

പേജ് 236)


പാവപ്പെട്ട ജനങ്ങളെ സാമ്പത്തികമായി ആകർഷിപ്പിച്ച് ബിദ്അത്തിലേക്കടുപ്പിക്കുന്ന ശൈലി ഇപ്പോഴും പലയിടത്തും നടക്കുന്നുണ്ട്. ആദർശം മറച്ചുവെച്ച് സാമ്പത്തിക ലാഭത്തിനുവേണ്ടി ഇവരിലേക്കടുക്കന്നവർ ഇപ്പോഴും വിരളമല്ല. 


ഏതായാലും കുറെ കാലം ഉറുദുഭാഷയിൽ നടന്ന് പിന്നീടാണ് ഈ പള്ളിയിൽ മലയാളഭാഷയിൽ ഖുതുബ നിർവഹിക്കപ്പെട്ടത്. 


ജനങ്ങളെ വഴിതെറ്റിക്കുന്നതായി ബോധ്യപ്പെട്ടപ്പോൾ പുറത്താക്കപ്പെട്ട മൗലവിക്ക് അയാളുടെ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാനും പഴയ പള്ളിക്കാരോടുള്ള വാശി തീർക്കാനും എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ ഒരു വ്യക്തി മുന്നിൽ നിന്നതിന്റെ ഫലമാണ് ജുമുഅ ഖുതുബ എന്ന ഇബാദത് തന്നെ നിഷ്ഫലമാക്കുന്ന ഈയൊരു അനാചാരത്തിന് കേരളീയർ സാക്ഷിയാകേണ്ടിവന്നത്.

എന്നാൽ ഇതിനെ അനുകരിച്ച് കേരളത്തിൽ എവിടെയും അനറബി ഖുതുബ നടന്നതായി അറിവില്ല. 1936 ലെ  മൗലവിമാരുടെ പുണർപ്പ സമ്മേളന പ്രമേയത്തിന് ശേഷമാണ് വ്യാപകമായി അനറബി ഖുതുബ കേരളത്തിൽ നടന്നത്.

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...