Saturday, April 27, 2024

ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20

 


ഇസ്തിഗാസ

ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ


قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20)

ഇസ്തിഗാസ ശിർക്കാക്കാൻ വഹാബി പുരോഹിതന്മാർ കൊണ്ടുവരുന്ന ഒരു ആയത്താണ് ഇത്

ഇതിൻറെ ആശയം ഞാൻ എൻറെ റബ്ബിനോട് മാത്രമേ ഇസ്തിഗാസ ചെയ്യുകയുള്ളൂ എന്നാണന്ന് ഒഹാബിപുരോഹിതൻ വർഗ്ഗം അർത്ഥം പറയാറുണ്ട്


എന്നാൽ ഈ ആയത്തിന്റെ യഥാർത്ഥ അർത്ഥം ഇബ്നു കസീർ എന്നവർ തഫ്സീറിൽ വിവരിക്കുന്നു.

 ( إنما أدعو ربي ) أي : إنما أعبد ربي وحده لا شريك له ، وأستجير به وأتوكل عليه ، ( ولا أشرك به أحدا )


 تفسير أبن كثير573


ഞാനെൻറെ റബ്ബിനെ മാത്രമേ ആരാധികയുള്ളൂ അവൻ ഏകനായ നിലക്ക് അവൻ ഒരു പങ്കാളിയുമില്ല ഞാൻ അവന്റെ മേലിൽ ഭരമേല്പിക്കുകയും അവനോട് കാവൽ തേടുകയും ചെയ്യുന്നു. തഫ്സീറ് ഇബ്നുകസീർ 573



അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്ന് പറയുന്ന ആയത്തുകൾ കൊണ്ടുവന്ന് അഭൗതികമായ നിലക്ക് മഹാന്മാരോട് സഹായം തേടാൻ പാടില്ല എന്നവഹാബി വാദത്തിന് പുരോഹിതന്മാർ തെളിവാക്കുകയും ജനങ്ങളെ ചതിച്ചു കൊണ്ടിരിക്കുകയും ആണ് ചെയ്യുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Wednesday, April 24, 2024

പ്രവാചകത്വത്തിന്റെ തെളികൾ*ഹുദൈബിയ്യയിൽ കൈവിരലിലൂടെ വെള്ളം വരുന്നു.*

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ*

*പ്രവാചകത്വത്തിന്റെ തെളികൾ*


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


ഭാഗം : 3


*ഹുദൈബിയ്യയിൽ കൈവിരലിലൂടെ വെള്ളം വരുന്നു.*


ഇമാം ബുഖാരി

39 21 നമ്പർ ഹദീസായി ഉദ്ധരിക്കുന്നു.


'ഹുദൈബിയ്യാ' ദിനത്തിൽ നബി (സ) യുടെ കൂടെ 1500 അനുചരന്മാർ സമ്മേളിച്ചിരുന്നു. അവിടെവെച്ചു അനുചരന്മാർ പാനജലം കിട്ടാൻ പ്രയാസപ്പെട്ടു. അതസഹ്യമായപ്പോൾ അവർ നബി (സ) യുടെ സദസ്സിൽ ചെന്നു ആവലാതി പറഞ്ഞു ജലക്ഷാമത്തിനു പരിഹാരം തേടി. അപ്പോൾ നബി (സ) ഒരു പാത്രത്തിൽ അവിടുത്തെ തൃകൈ വെച്ചു അതോടെ നബി (സ) യുടെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവുപോലെ പൊട്ടി ഒഴുകുന്നത് അനുചരന്മാർ കണ്ടു. ജാബിർ (റ) പറയുന്നു. 'ഞങ്ങങ്ങൾ ആ വെള്ളം കുടിക്കുകയും അതുകൊണ്ട് ശുദ്ധി വരുത്തുകയും ചെയ്തു. ഈ സംഭവം ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ധാരാളമാണ്. ആയിരക്കണക്കിന് ആളുകൾ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയാൽ അവർക്ക് ആവശ്യമായ വെള്ളം എങ്ങനെ കണ്ടെത്തും. വിശിഷ്യാ യാതൊരു സജ്ജീകരണവു മില്ലാത്ത എക്കാലത്തും ജലക്ഷാമമനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഇത്തരം ഘട്ടങ്ങൾ പലപ്പോഴുമുണ്ടാവുകയും കുറഞ്ഞ വെള്ളം അധി കരിപ്പിച്ചുകൊടുത്തു നബി (സ) പ്രശ്‌നം പരിഹരിച്ചു കൊടുക്കലുമുണ്ടായിരുന്നു. അനുഭവത്തിൻ്റെ വെളിച്ചത്തിൽ അത്ഭുത സിദ്ധികൾ അവർക്കു ബോദ്ധ്യപ്പെട്ടു. അഭൗതികവും അസാധാരണവുമായ മാർഗ്ഗത്തിലൂടെ കാര്യങ്ങൾ നടത്തുന്നതു നേരിൽ കണ്ട ജനങ്ങൾ തങ്ങളുടെ പ്രതിസന്ധിഘട്ടത്തിൽ പരിഹാരവും തേടി നബിയുടെ സദസ്സിലെത്തി. ഇതൊന്നും ഭൗതിക പ്രതിഭാസങ്ങളായിരുന്നില്ല.



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

Monday, April 22, 2024

ഈമാൻ കർമത്തിലോ വിശ്വാസത്തിലോ* ?*

 



*ഈമാൻ കർമത്തിലോ വിശ്വാസത്തിലോ* ?*



Aslam Kamil Saquafi parappanangadi



സുന്നി വാദം :


ഈമാൻ (വിശ്വാസം) എന്നാൽ ഹൃദയത്തിലുള്ള ഉറപ്പിച്ചു അംഗീകരിക്കലാണ്.

ഈമാനിന്റെ ഹഖീഖത്ത് അതായത്  ഈമാനിന്റെ അസ്വൽ അടിത്തറ അതിൽ കർമം പെടുകയില്ല. 

കർമത്തിൽ ഭംഗം വന്നാൽ ഈമാൻ നഷ്ടപ്പെടുകയില്ല.

എന്നാൽ ചില കർമങ്ങൾ മനസ്സിൽ ഈമാൻ ഇല്ല എന്നതിന്റെയും നിശേധത്തിന്റെയും അടയാളമായത് കൊണ്ട് അത്തരം കർമങ്ങൾ ചെയ്താൽ പ്രത്യക്ഷത്തിൽ അവന്റെ ഈമാൻ നഷ്ടപെട്ടതായി വിധിക്കുന്നതാണ്

അത് കർമം ഈമാനിന്റെ അസ്വൽ ആയത് കൊണ്ടല്ല. മനസ്സിലുള്ളത് അറിയാനുള്ള അടയാളമാണ് കർമം എന്നത് കൊണ്ടാണ്. അടയാളം ഉണ്ടായാൽ മനസ്സിൽ വിശ്വാസമില്ല എന്ന് വിധിക്കപ്പെടുന്നതാണ്. കാരണം മനസ്സിലുള്ളത് അടയാളങ്ങളെ കൊണ്ടല്ലേ അറിയുക.ഈ അടയാളമാവുന്ന പ്രവർത്തി ഈമാനിന്റെ അസ്വലിന്റെ ഭാഗമായതുകൊണ്ടല്ല.


ഈമാനിന്റെ അസ്വൽ അതായത് ഹഖീഖത്ത് വർധിക്കുകയോ കുറയുകയോ ചെയ്യുകയില്ല.

ഈമാൻ വർധിക്കുമെന്നും കുറയുമെന്നും പല പണ്ഡിതന്മാരും പറഞ്ഞതിന്റെ അർത്ഥം ഈമാനിന്റെ കമാല് പൂർണ്ണത വർദ്ധിക്കും എന്നും കുറയുമെന്നുമാണ്. ഈമാനിന്റെ അടിത്തറ അസ്വല് വർദ്ധിക്കുമെന്നും കുറയുമെന്നും അർത്ഥത്തിലല്ല .അത് വർദ്ധിക്കുകയോ കുറയുകയോ ചെയ്യുകയില്ല.


ഒഹാബീ വാദം


ഈമാൻ എന്നാൽ വിശ്വാസം മാത്രമല്ല കർമ്മവും ആണ് .

കർമ്മത്തിൽ ഭംഗം വന്നാൽ ഈമാൻ നഷ്ടപെടും


സുന്നികളുടെ തെളിവും ഒഹാബി ഘണ്ഡനവും


ശൈഖുൽ ഇസ്ലാം ഇബ്നു ഹജർ അസ്ഖലാനി റ  പറയുന്നു.


ഈമാൻ എന്നാൽ ഭാഷയിൽ വിശ്വസിച്ച് അംഗീകരിക്കലാണ്.

ഈമാൻ എന്നാൽ ശറഇൽ 

റബ്ബിൽ നിന്നും പ്രവാചകർ കൊണ്ടുവന്നതിന് വിശ്വസിച്ചു അംഗീകരിക്കലാണ്.

ഈ അളവ് ഈമാനാണെന്നതിൽ പണ്ഡിതന്മാർ ഏക അഭിപ്രായമാണ്.

പിന്നെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസമായത് ഇങ്ങനെയാണ്.മനസ്സിൽ വിശ്വസിച്ച് അംഗീകരിക്കലോട് കൂടെ മനസ്സിനുള്ളതിനെ തൊട്ട് നാവുകൊണ്ട് പറയൽ നിബന്ധനയുണ്ടോ ?

മനസ്സിലുള്ള വിശ്വാസത്തോടുകൂടി കർമ്മവും ശരിയാക്കാൻ നിബന്ധനയുണ്ടോ എന്നതിൽ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസമായി .


ഇവിടെ രണ്ട് കാര്യമാണ് ഒന്ന് :ഉള്ളത് വാക്കും പ്രവർത്തിയും ഈമാനാണോ 

രണ്ട് : അത് വർധിക്കുകയും കുറയുകയും ചെയ്യുമോ


ഈമാനിന്റെ നിർവചനത്തിൽ ഹൃദയവും നാക്കും പ്രവർത്തനവും ഉൾപ്പെടുത്തിയ മുൻഗാമികളായ പണ്ഡിതന്മാരുടെ ഉദ്ദേശം 


*പ്രവർത്തനങ്ങൾ ഈമാനിന്റെ കമാലിൽ അതായത് പരിപൂർണ്ണതയുടെ നിബന്ധനയാണ് എന്ന് മാത്രമാണ്*

 (കർമ്മങ്ങൾ

ഈമാനിൻറെ അസ്വലിൽ  ഉൾപ്പെട്ടത് കൊണ്ടല്ല )

കർമ്മം ഈമാനിൽ പെടുമോ ഇല്ലയോ എന്ന അഭിപ്രായ വ്യത്യാസം ഇവിടെ നിന്നാണ് ഉണ്ടായത് അത് വർദ്ധിക്കുമോ കുറയുമോ എന്ന അഭിപ്രായവ്യത്യാസവും ഇവിടെ നിന്നാണ് ഉണ്ടായത്

(ഫത്ഹുൽ ബാരി 60 / 1 )


 (കർമ്മങ്ങൾ ഈമാനിൽ പെട്ടതാണ് എന്ന് പറയുന്നവർ ഉദ്ദേശിക്കുന്നത് അതിൻറെ പരിപൂർണ്ണതയിൽ ഉൾപ്പെടും എന്നതാണ്  പ്രവർത്തനങ്ങൾ ഈമാനിന്റെ അസ്വലില്‍  ഉൾപ്പെടും എന്ന അർത്ഥത്തിലല്ല .കർമ്മങ്ങൾ ഈമാനിൽ പെട്ടതല്ല എന്ന് പറയുന്നവരുടെ ഉദ്ദേശം ഈമാനിന്റെ അസ്വലില്‍ ( അടിത്തറയിൽ ) ഉൾപ്പെടുകയില്ല എന്നാണ്. പരിപൂർണ്ണതയിൽ ഉൾപ്പെടും എന്നല്ല.

അപ്പോൾ കർമ്മങ്ങൾ ഈമാനിൽ ഉൾപ്പെടും എന്ന് പറയുന്ന പണ്ഡിതന്മാർ അവർ ഉദ്ദേശിക്കുന്നത് അതിൻറെ പരിപൂർണ്ണതയുടെ ഭാഗമാണ് എന്ന് മാത്രമാണന്ന് മനസ്സിലാക്കാം )


وفي فتح الباري1/60

 والإيمان لغة التصديق ، وشرعا تصديق الرسول فيما جاء به عن ربه ، وهذا القدر متفق عليه . ثم وقع الاختلاف هل يشترط مع ذلك مزيد أمر من جهة إبداء هذا التصديق باللسان المعبر عما في القلب إذ التصديق من أفعال القلوب ؟ أو من جهة العمل بما صدق به من ذلك كفعل المأمورات وترك المنتهيات كما سيأتي ذكره إن شاء الله.......


والكلام هنا في مقامين : أحدهما كونه قولا وعملا ، والثاني كونه يزيد وينقص . فأما القول فالمراد به النطق بالشهادتين ، وأما العمل فالمراد به ما هو أعم من عمل القلب والجوارح ، ليدخل الاعتقاد والعبادات . ومراد من أدخل ذلك في تعريف الإيمان ومن نفاه إنما هو بالنظر إلى ما عند الله تعالى ، فالسلف قالوا هو اعتقاد بالقلب ، ونطق باللسان ، وعمل بالأركان وأرادوا بذلك أن الأعمال شرط في كماله . ومن هنا نشأ ثم القول بالزيادة والنقص كما سيأتي . فتح الباري 60/1



ശൈഖു ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി റ

തുടരുന്നു.


മുഅതസിലത്ത് പറയുന്നത്  ഈമാൻ എന്നാൽ പ്രവർത്തനവും മൊഴിയലും വിശ്വാസവും കൂടിയതാണ്.

  

 മുഅത്തസിലത്തിൻറെയും സലഫു സ്വാലിഹുകളുടെയും ഇടയിലുള്ള വ്യത്യാസം

 മുഅത്തസിലത്ത് പറയുന്നത്


 കർമ്മങ്ങൾ ഈമാൻ ശരിയാവാനുള്ള  നിബന്ധനയാണ് എന്നാണ്

എന്നാൽ സലഫു സ്വാലിഹകൾ പറയുന്നത്

കർമ്മങ്ങൾ ഈമാനിന്റെ കമാലിൽ അതായത് പൂർണതയിൽ  നിബന്ധനയാണ് എന്നാണ്.


 (ഈമാനിന്റെ അസ്വലിൽ അടിത്തറയിൽഅല്ല ).

ഇതല്ലാം അല്ലാഹുവിന്റെ അരികിലുള്ള

 അവസ്ഥയിലേക്ക് നോക്കുമ്പോഴാണ് 


എന്നാൽ നമ്മുടെ അരികിൽ (അതായത് ഇസ്ലാമിക കോടതിയുടെയും മറ്റും അരികിൽ )

ഈമാൻ എന്നാൽ നാക്കുകൊണ്ട് അംഗീകരിക്കലാണ് അപ്പോൾ ഒരാൾ നാക്കുകൊണ്ട് അംഗീകരിച്ചാൽ ദുനിയാവിൽ അവർക്ക്  വിശ്വാസിയുടെ വിധികൾ ചാർത്തപ്പെടും .അവൻ അവിശ്വാസിയാണെന്ന് വിധിക്കപ്പെടുകയില്ല. വിഗ്രഹത്തിന് സുജൂദ് ചെയ്യുക പോലെയുള്ള അവിശ്വാസത്തിന്റെ മേലിൽ അറിയിക്കുന്ന വല്ല പ്രവർത്തിയും അവൻ നിന്നുണ്ടായാൽ അപ്പോൾ അവൻ അവിശ്വാസിയായി വിധിക്കപ്പെടും.

ഹറാമായ പ്രവർത്തികൾ പോലെ  അവിശ്വാസത്തിന്റെ മേൽ അറിയിക്കുന്നതല്ലാത്ത പ്രവർത്തികൾ അവനിൽ നിന്ന് ഉണ്ടായാൽ

 അവൻ ഈമാൻ ഉള്ളവൻ എന്ന് അവനെ പറ്റി പറയുന്നത്  അവൻറെ  നാക്കു കൊണ്ടുള്ള  അംഗീകാരത്തിലേക്ക് നോക്കിയിട്ടാണ്.


 *അവൻക്ക് ഈമാൻ ഇല്ല എന്ന് എവിടെയെങ്കിലും കണ്ടാൽ അത് പരിപൂർണ്ണമായ ഈമാനില്ല എന്ന അർത്ഥത്തിലാണ്*


ഇത്തരം പ്രവർത്തി ചെയ്തവനെ പറ്റി അവൻ കാഫിറായി എന്ന് എവിടെയെങ്കിലും കണ്ടാൽ കാഫിറിന്റെ പ്രവർത്തി അവനിൽ നിന്നും ഉണ്ടായി എന്നേ അർത്ഥമുള്ളൂ .


കാഫിർ അല്ല എന്ന് പറഞ്ഞാൽ ഈമാനിന്റെ സത്ത അവന്ന്ഉണ്ട് എന്നാണ് അർത്ഥം. അതായത് ഈമാനിന്റെ അസ്വൽ ഉണ്ട് എന്ന് .

ഫത്ഹുൽ ബാരി1/60

والمعتزلة قالوا : هو العمل والنطق والاعتقاد والفارق بينهم وبين السلف أنهم جعلوا الأعمال شرطا في صحته والسلف جعلوها شرطا في كماله . وهذا كله كما قلنا بالنظر إلى ما عند الله تعالى


أما بالنظر إلى ما عندنا فالإيمان هو الإقرار فقط ، فمن أقر أجريت عليه الأحكام في الدنيا ولم يحكم عليه بكفر إلا إن اقترن به فعل يدل على كفره كالسجود للصنم ، فإن كان الفعل لا يدل على الكفر كالفسق فمن أطلق عليه الإيمان فبالنظر إلى إقراره ، ومن نفي عنه الإيمان فبالنظر إلى كماله ، ومن أطلق عليه الكفر فبالنظر إلى أنه فعل فعل الكافر ، ومن نفاه عنه فبالنظر إلى حقيقته . فتح الباري


സ്വഹീഹുൽ ബുഖാരിയിൽ

ഇങ്ങനെ കാണാം

ഉമറ്ബനുഅബ്ദുൽ അസീസ് എഴുതുന്നു

ഈമാനിന്ന് ചില ഫർളുകളും ശറഉകളും അതിരുകളും സുനനുകളും ഉണ്ട്

ആരെങ്കിലും അവയെ പൂർത്തിയാക്കിയാൽ അവൻ ഈമാനിനെ പൂർത്തിയാക്കി ആരെങ്കിലും അവൻ അവയെ പൂർത്തിയാക്കിയില്ലെങ്കിൽ ഈമാനിനെപൂർത്തിയാക്കിയിട്ടില്ല സ്വഹീഹുൽ ബുഖാരി

 

وفي صحيح البخاري


وكتب عمر بن عبد العزيز إلى عدي بن عدي إن للإيمان فرائض وشرائع وحدودا وسننا فمن استكملها استكمل الإيمان ومن لم يستكملها لم يستكمل الإيمان


ഇത് വിവരിച്ച് ഫത്ഹുൽ ബാരി പറയുന്നു.

ഇതിൻറെ ഉദ്ദേശം ഇവയെല്ലാം ഈമാനിന്റെ പൂർണ്ണത ഉണ്ടാക്കുന്നതിൽ പെട്ടതാണ് എന്നാണ്

കാരണം ശറഹ് ഈമാനിന്റെ പൂർണ്ണതയെ പറ്റിയും ഈമാൻ എന്നാണ് പറഞ്ഞിട്ടുള്ളത്.

(ഇവയെല്ലാം ഈമാനിന്റെ അസ്വലിൽ (അടിത്തറയിൽ )പെട്ടതാണ് എന്ന അർത്ഥത്തിലല്ല )

ഫത്ഹുൽ ബാരി1/60


وفي فتح الباري 1/60


فالمراد أنها من المكملات ; لأن الشارع أطلق على مكملات الإيمان إيمانا . فتح الباري 1/60


ഇമാം അലിയ്യുൽ ഖാരി റ മിശ്കാത്തിന്റെ ശറഹ് മിർഖാത്തിൽ പറയുന്നു.

ഈമാൻ എന്നാൽ വിശ്വസിച്ചു സത്യമാക്കലാണ് ,

ശറഇന്റെ

അർത്ഥത്തിൽ ഈമാൻ എന്നാൽ റബ്ബിൽ നിന്നും കൊണ്ടുവന്ന ഒന്നിനെ ഹൃദയംകൊണ്ട് സത്യമാക്കലാണ്


ഇതിൽ പണ്ഡിതൻമാർ  വിവിധ അഭിപ്രായം പറഞ്ഞു.

അതിൽ ഒന്നാം അഭിപ്രായം ഇമാം അശ്അരിയും

ഭൂരിപക്ഷപണ്ഡിതന്മാരും മുഹഖിഖീങ്ങളായ പണ്ഡിതരും പറയുന്ന അഭിപ്രായമാണ്

അത് ഈമാൻ എന്നാൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ കൊണ്ടുവന്നതാണെന്ന് പരസ്യമായി അറിയപ്പെട്ടതിന് സത്യമാക്കലാണ്.

 രണ്ടാമത്തെ അഭിപ്രായം

ഈമാൻ എന്നാൽ ഹൃദയത്തിന്റെയും നാക്കിന്റെയും പ്രവർത്തിയാണ്.

ഈഅഭിപ്രായക്കാരിൽ ചിലർ പറയുന്നത് നാക്കുകൊണ്ട് സമ്മതിക്കൽ ഭൗതികലോകത്ത് നിയമങ്ങൾ നടപ്പിലാക്കാൻ മാത്രമാണ്


അടിമയുടെയും റബ്ബിന്റെയും ഇടയിൽ ഈമാൻ ശരിയാവാൻ മൊഴിയൽ ശർത്വില്ല.

ഹാഫിള് ദ്ധീനുൽ നസഫി റ  പറയുന്നു.ഇമാം അബു ഹനീഫയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട അഭിപ്രായം ഇതാണ്.ഇമാം അബു മൻസൂരിൽ മാത്തൂരീദി അഭിപ്രായം ഇത് തന്നെ 

ഇമാം അശ് അരിയുടെ ഒരു റിപ്പോർട്ടിലും ഇതുതന്നെയുണ്ട്.



وفي المرقات لعلي القاري61/1


وهو التصديق الذي معه أمن ، وطمأنينة لغة ، وفي الشرع تصديق القلب مما جاء من عند الرب ،


واختلف العلماء فيه على أقوال أولها : عليه الأكثرون ، والأشعري ، والمحققون أنه مجرد تصديق النبي - عليه الصلاة والسلام - فيما علم مجيئه بالضرورة تفصيلا في الأمور التفصيلية ، وإجمالا في الإجمالية تصديقا جازما ، 


وثانيها : أنه عمل القلب ، واللسان معا فقيل : الإقرار شرط لإجراء الأحكام لا لصحة الإيمان فيما بين العبد ، وربه . قال حافظ الدين النسفي : وهذا هو المروي عن أبي حنيفة ، وإليه ذهب أبو منصور الماتريدي ، والأشعري في أصح الروايتين عنه ، .

മറ്റൊരു അഭിപ്രായം നാക്ക് കൊണ്ടുള്ള മൊഴിയിൽ അടിസ്ഥാനപരമല്ലാത്ത ഘടകമാണ്.മറിച്ച് ഏറെയായതാണ് .അതുകൊണ്ടുതന്നെ നിർബന്ധിപ്പിക്കുന്ന സമയത്ത് മൊഴിയിൽ ഒഴിവായി പോകുന്നതാണ്.

ഇതുകൊണ്ടാണ് ഒരാൾ ഹൃദയംകൊണ്ട് സത്യമാക്കുകയും ഉടനെ മരിക്കുകയും ചെയ്താൽ അവൻ വിശ്വാസിയാണ് ഇതിൽ ഏകകണ്ഠ അഭിപ്രായമുണ്ട്.

وقيل : هو ركن لكنه غير أصلي بل زائد ، ومن ثم يسقط عند الإكراه ، والعجز ، ولهذا من صدق ومات فجأة على الفور فإنه مؤمن إجماعا .


(ഇതിൽ ഹഖ് )

സത്യമായ അഭിപ്രായം  ആവശ്യപ്പെടുമ്പോൾ അത് ഘടകമാണ് ആവശ്യപ്പെടാത്ത സമയത്ത് ഭൗതികവിധികൾ നടപ്പിലാക്കാൻ നിബന്ധനയാണ്.

ഈ രണ്ട് അഭിപ്രായ വിത്യാസങ്ങളും പദപരമായതാണ്.


قال بعضهم : والأول مذهب المتكلمين ، والثاني مذهب الفقهاء ، والحق أنه ركن عند المطالبة به ، وشرط لإجراء الأحكام عند عدم المطالبة ، ويدل عليه قوله تعالى : ( إنك لا تهدي من أحببت ) الآية . حيث أجمع المفسرون على أنها نزلت في أبي طالب ، والله أعلم بالمطالب . وبهذا يلتئم القولان . والخلافان لفظيان

പണ്ഡിതന്മാർ പറയുന്നു ഹദീസ് പണ്ഡിതന്മാർക്കിടയിലും മറ്റു അഹ്ലുസ്സുന്നന്റെ പണ്ഡിതന്മാർക്കിടയിലും വൈരുദ്ധ്യമില്ല.


കാരണം (കർമങ്ങൾ)വിരോധങ്ങൾ വെടിഞ്ഞു നിൽക്കലും കൽപ്പനകൾ അനുസരിക്കലും ഈമാനിന്റെ പരിപൂർണ്ണതയാണ്.എന്നതിൽ ഏകോപനം ഉണ്ട്

കർമങ്ങൾ ഈമാനിന്റെ സത്തയിൽ പെട്ടതാണ് എന്ന തല്ല .അപ്പോൾ ഈ തർക്കം യഥാർത്ഥത്തിൽ തർക്കമല്ല ഇത് പദപരമായ തർക്കം മാത്രമാണ്.ഇപ്രകാരമാണ് ഈമാൻ വർദ്ധിക്കുമോ കുറയുമോ എന്നതിലുള്ള തർക്കവും പദപരം മാത്രമാണ് യഥാർത്ഥ തർക്കമല്ല ( മിർഖാത്ത് 61/1)

قالوا : ولا تظهر المغايرة بين قول أصحاب الحديث ، وبين سائر أهل السنة لأن امتثال الأوامر ، واجتناب الزواجر من كمال الإيمان اتفاقا لا من ماهيته فالنزاع لفظي لا على حقيقته ، وكذلك اختلافهم في نقصان الإيمان ، وزيادته ، وكذا اقتران الإيمان بالمشيئة ،مرقات61/1




ലോകപണ്ഡിതന്മാരുടെ മേൽ വിവരണത്തിൽ നിന്നും ഈമാൻ അത് മനസ്സിലെ വിശ്വാസമാണെന്നും കർമ്മങ്ങൾ ഈമാനിന്റെ പരിപൂർണതക്ക് മാത്രമാണെന്നും മനസ്സിലാക്കാം. സലഫു സ്വാലിഹീങ്ങൾ കർമ്മങ്ങൾ ഈമാനിന്റെ ഭാഗമാണെന്ന് പറഞ്ഞത് അതിൻറെ പൂർണതയുടെ ഭാഗമാണ് എന്ന അർത്ഥത്തിലാണ് എന്നും മനസ്സിലാക്കാം. ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യും എന്ന് പറയുന്നത് അതിൻറെ പരിപൂർണ്ണത വർദ്ധിക്കുകയും കുറയുകയും ചെയ്യുമെന്നാണ് ഈമാനിന്റെ അടിത്തറ

അത് മനസ്സിലെ വിശ്വാസം മാത്രമാണ്.


ചില കർമ്മങ്ങൾചെയ്താൽ ഈമാനിൽ നിന്നും പുറത്തു പോകുമെന്ന് പറഞ്ഞത് ഒരാളുടെ വിശ്വാസവും അവിശ്വാസവും ഉണ്ടോ എന്ന് അടയാളം കർമ്മങ്ങളിലൂടെ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നതുകൊണ്ടും അവിശ്വാസത്തിന്റെ അടയാളം മഴ വല്ല കർമ്മവും ചെയ്താൽ പ്രത്യക്ഷത്തിൽ അവൻ അവിശ്വാസിയായി ഭൗതിക കോടതി നിയമമാക്കപ്പെടും എന്നും വിധിക്കപ്പെടും എന്നും പരലോക കാര്യം അല്ലാഹുവിലേക്ക് വിടുമെന്നും ആണ് അതിൻറെ അർത്ഥം എന്നും മേൽവിവരണത്തിൽ നിന്നും മനസ്സിലാക്കാം.


 ഇനിയും ധാരാളം പണ്ഡിതന്മാരുടെ ഉദ്ധരണികളെ കൊണ്ട് തെളിയിക്കാൻ സാധിക്കുന്നതാണ് ഇപ്പോൾ ഇവിടെ നിർത്തുന്നു


Aslam Kamil Saquafi parappanangadi



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Thursday, April 18, 2024

പ്രവാചകത്വത്തിന്റെ തെളിവുകൾ* *കാറ്റടിച്ചു വിശുമെന്ന പ്രവചനം*

 *മുഹമ്മദ് നബി صلى الله عليه وسلم

ദൈദൂദനാണന്നതിന്റെ പ്രമാണങ്ങളും അടയാളങ്ങളും*


*പ്രവാചകത്വത്തിന്റെ തെളിവുകൾ*


*കാറ്റടിച്ചു വിശുമെന്ന പ്രവചനം*


*മരണം സംഭവിക്കുമെന്ന പ്രവചനം*


ഭാഗം 2



മുഹമ്മദ് നബി صلى الله عليه وسلم 

അല്ലാഹു നിയോഗിച്ചവരും ദിവ്യ സന്ദേശം ലഭിച്ചവരുമാണന്നതിനും സർവ്വജ്ഞാനിയും പ്രപഞ്ചസൃഷ്ടാവുമാ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുവാൻ വേണ്ടി  അയച്ച ദൈവ  ദൂതനുമാണ് എന്നതിന്

ധാരാളം അടയാളങ്ങളും തെളിവുകളും ഉണ്ട് -


അതിൽ പെട്ട ചില തെളിവുകൾ താഴെ വിവരിക്കാം


ഇമാം മുസ്ലിം 

1392 ഹദീസായി ഉദ്ധരിക്കുന്നു.

 നബി (സ) യും അനുചര ന്മാരും തബൂക്കിലേക്കു യുദ്ധത്തിനായി യാത്ര ചെയ്‌തുകൊണ്ടിരിക്കെ ഒരിക്കൽ നബി (സ) പറഞ്ഞു. 'ഇന്നു രാത്രി ശക്തിയായി കാറ്റടിച്ചു വീശുന്നതാണ്. അതുകൊണ്ട് നിങ്ങളാരും തന്നെ ഇന്നു രാത്രി കിടപ്പു സ്ഥലത്തു നിന്നും തല ഉയർത്തരുത്.' പറഞ്ഞ പ്രകാരം അന്നു രാത്രി

ശക്തിയായി കാറ്റടിച്ചു വീശുകയും അവിടുത്തെ കാലാവസ്ഥ പ്രവചനം സത്യമായി പുലരുകയും ചെയ്തു‌. അന്ന് രാത്രി തല ഉയർത്തിയ ഒരാളെ ശക്തിയായ കാറ്റ് അങ്ങകലെ കൊണ്ടെറിയുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തു‌. ഈ സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും മറ്റനേകം മുഹദ്ദിസുകളും ഉദ്ധരിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളോ മറ്റോ ഇല്ലാതിരുന്ന കാലത്ത് ഇത്രയും കൃത്യമായി പ്രവ ചിക്കുകയും അത് സത്യമായി പുലരുകയും ചെയ്യുമ്പോൾ അതു ജാല വിദ്യയാണെന്ന് ആരെങ്കിലും ഊഹിക്കുമോ?


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി



https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

പ്രവാചകത്വത്തിന്റെ തെളിവുകൾ മഴവർ ശിപ്പിയ്ക്കുന്നു

 *മുഹമ്മദ് നബി صلى الله عليه وسلم

ദൈവദൂതനാണന്നതിന്റെ പ്രമാണങ്ങളും അടയാളങ്ങളും*


*പ്രവാചകത്വത്തിന്റെ തെളിവുകൾ*


പ്രപഞ്ചസൃഷ്ടാവും സർവ്വജ്ഞാനീയമായ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് മാർഗ്ഗദർശനം നൽകുവാനായി പ്രവാചകന്മാരെയും ദൈവദൂതന്മാരെയും നിയോഗിക്കുന്നു.


സർവ്വജ്ഞാനിയായ

പ്രപഞ്ചസൃഷ്ടാവ്

അയച്ച ദൂതന്മാരാണ് ഞങ്ങൾ എന്ന് ഈ ദൂതന്മാർ വാദിക്കുമ്പോൾ നിങ്ങൾ ദൂതന്മാരാണ് എന്നതിന് എന്താണ് തെളിവ് എന്താണ് അടയാളം എന്ന് ജനങ്ങൾ ചോദിക്കുന്നതാണ്.

അപ്പോൾ കഴിഞ്ഞകാല ദൂതന്മാർ എല്ലാം ധാരാളം അടയാളങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്

മറ്റു ജനങ്ങൾക്ക് സാധ്യമല്ലാത്ത  അസാധാരണമായ

കാര്യങ്ങൾ അവർ പ്രകടിപ്പിക്കുന്നതാണ് ഏതെങ്കിലും മഹാജാലങ്ങളെ കൊണ്ടോ കങ്കട്ടുകളെ കൊണ്ടോ അതിനെ പരാജയപ്പെടുത്താൻ സാധ്യമാവുകയില്ല അത്തരം അസാധാരണ സംഭവങ്ങൾ


 മറ്റൊരാൾക്കും അപ്രകാരം കൊണ്ടുവരാൻ സാധിക്കാത്ത വിധം ഉള്ള അത്ഭുതങ്ങളും അവർ കാണിക്കുന്നതാണ്


മുഹമ്മദ് നബി صلى الله عليه وسلم 

അല്ലാഹു നിയോഗിച്ചവരും ദിവ്യ സന്ദേശം ലഭിച്ചവരുമാണന്നതിനും സർവ്വജ്ഞാനിയും പ്രപഞ്ചസൃഷ്ടാവുമാ ദൈവം ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുവാൻ വേണ്ടി  അയച്ച ദൈവ  ദൂതനുമാണ് എന്നതിന്

ധാരാളം അടയാളങ്ങളും തെളിവുകളും ഉണ്ട് -


അതിൽ പെട്ട ചില തെളിവുകൾ താഴെ വിവരിക്കാം


ഇമാം ബുഖാരി  റ

1014 ഹദീസായും

ഇമാം മുസ്ലിം 897 ഹദീസായും മറ്റു ധാരാളം ഗ്രന്ഥങ്ങളിലും ഉദ്ധരിക്കുന്നു.


 അവിടത്തെ ശിഷ്യരിൽ പ്രധാനിയായ അനസ് (റ) നിവേദനം ചെയ്യുന്നു. ഒരു വെള്ളിയാഴ്ച ദിവസം നബി (സ) ഖുതുബ നടത്തിക്കൊണ്ടിരിക്കുകയാണ്. കടുത്ത വരൾച്ചയും രൂക്ഷമായ ജലക്ഷാമവും അനുഭവപ്പെട്ട സമയമായിരുന്നു അത്. ഒരാൾ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരെ, വരൾച്ച കാരണം ഞങ്ങളുടെ സമ്പത്തു നശിക്കുകയും കുടുംബം പട്ടിണിയാവുകയും ചെയ്‌തിരിക്കുന്നു. അങ്ങ് അല്ലാഹുവിനോടു പ്രാർത്ഥിച്ചാലും.' കാർമേഘത്തിൻ്റെ ഒരു കീറുപോലും ആകാശത്തിൽ കാണാനില്ലാത്ത സന്ദർഭം. അദ്ദേഹത്തിൻറെ അപേക്ഷ കേട്ടപ്പോൾ നബി (സ) കയ്യുയർത്തി അല്ലാഹുവിനോടു ദുആ ചെയ്തു. നബി (സ) കരങ്ങൾ താഴ്‌തും മുമ്പേ പർവ്വതസമാനമായ കാർമേഘം ആകാശത്തിൽ പ്രത്യക്ഷപ്പെടുകയും ശക്തമായ പേമാരി വർഷിക്കുകയും ചെയ്തു. മിമ്പറിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നബി (സ) യുടെ താടി രോമങ്ങളിൽ കൂടി മഴത്തുള്ളികൾ ഇറ്റിവീഴുന്നത് കാണാമായിരുന്നു. അങ്ങനെ മഴ തുടർന്നുകൊണ്ടിരുന്നു. അടുത്ത വെള്ളിയാഴ്ച നബി (സ) ഖുതുബ ഓതുന്നതിനിടയിൽ പ്രസ്‌തുത വ്യക്തിയോ മറ്റൊരാളോ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിൻ്റെ റസൂലേ, കെട്ടിടങ്ങൾ പൊളിഞ്ഞു വീണു! സമ്പാദ്യങ്ങൾ വെള്ളത്തിലായി. മഴ നിന്നു കിട്ടുവാൻ വേണ്ടി അവിടുന്നു പ്രാർത്ഥിക്കണം.' ഇതു കേട്ടപ്പോൾ അവിടുന്നു പറഞ്ഞു അല്ലാഹുവേ മഴ ചുറ്റുഭാഗത്തുമതി, ഞങ്ങളുടെ മുകളിൽ വേണ്ട. ഇതു പറഞ്ഞ് അവിടുന്നു മേഘങ്ങളിലേക്കു വിരൽ ചൂണ്ടി. നബി (സ) വിരൽ ചൂണ്ടിയ ഭാഗങ്ങളിൽനിന്നു മേഘങ്ങൾ മറയുകയും അങ്ങനെ മദീനയിൽ മാത്രം മഴ ഇല്ലാതാവുകയും സമീപ സ്ഥലങ്ങ ളിൽ മഴ തുടർന്നുകൊണ്ടിരിക്കുകയും ചെയ്‌തു. മദീന വലിയൊരു വട്ടക്കിണർ പോലെയായി മാറി. മലയോരങ്ങളിൽ നിന്ന് ഒഴുകിക്കൊണ്ടിരുന്ന വെള്ളച്ചാലുകൾ ഒരു മാസത്തോളം നീണ്ടുനിന്നു. വെയിലത്താണ് ഞങ്ങൾ തിരിച്ചു പോന്നത്. ഏതു പ്രദേശത്തുനിന്നു വന്നവർക്കും ശക്തമായ പേമാരിയുടെ കാര്യമായിരുന്നു സംസാരിക്കാനുണ്ടായിരുന്നത്.


മഴ വർഷിപ്പിക്കാനുള്ള യന്ത്രങ്ങളൊന്നും അന്നു കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ.


മഴ ലഭിക്കാതെ സാദ്ധ്യമല്ല താനും. അല്ലാഹു അയച്ച പ്രവാ ചകൻ ചോദിച്ചാൽ അല്ലാഹു സ്വീകരിക്കാതിരിക്കില്ല. ഈ വിശ്വാസം സ്വഹാബത്തിനുണ്ടായിരുന്നതു കൊണ്ടായിരുന്നു പ്രവാചകരോടവർ ഇങ്ങനെ ആവശ്യപ്പെട്ടത്..


ഇവിടെ നാമൊന്നു ചിന്തിക്കുക. ആകാശത്തിൽ കാർമേഘത്തിന്റെ കണികപോലുമില്ലാതിരുന്ന അവസരത്തിൽ കൈ ഉയർത്തി പ്രാർത്ഥിക്കേണ്ട താമസം, മഴത്തുള്ളികൾ പൊഴിഞ്ഞു. വെള്ളം കൂടുതലായിപ്പോയെന്ന സഹാബത്തിൻ്റെ പരാതി മൂലം മഴ വേണ്ടെന്ന പറഞ്ഞു. മേഘത്തിലേക്കു വിരൽ ചൂണ്ടിയപ്പോൾ മഴക്കാറ് നീങ്ങി മഴ നിൽക്കു കയും ചെയ്തു‌. മുറിയാതെ വർഷിച്ചുകൊണ്ടിരിക്കുന്ന പേമാരി പെട്ടെന്നു നിന്നു വെയിൽ വീഴുന്നു. ഇതു ജാലവിദ്യാ പ്രയോഗത്തി ൻ്റെ ഫലമാണോ? ഈ സംഭവത്തിനു ദൃക്‌സാക്ഷികളാവുന്നവർക്ക് അവിടത്തെ പ്രവാചകത്വത്തിൽ സംശയിക്കേണ്ടി വരുമോ? ഒരിക്കലു മില്ല, ജാലവിദ്യ സംബന്ധമായി എന്തെങ്കിലും അറിയുന്ന ആരും ഇത്തരം അത്ഭുത കൃത്യങ്ങൾ വെറും മായാവേലകളാണെന്നു പറയാൻ മുതിരുമെന്നു തോന്നുന്നില്ല.



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

Wednesday, April 17, 2024

പ്രവാചകത്വത്തിന്റെ തെളിവുകൾ* എന്തിനാണ് പ്രവാചകന്മാർ

 



*പ്രവാചകത്വത്തിന്റെ തെളിവുകൾ*



എന്തിനാണ് പ്രവാചകന്മാർ



വികാരത്തിന്റേയും ശാരീരികേഛയുടേയും ചുഴിയിൽ പെട്ടു ദീനും ദുൻയാവും പരലോകവും നഷ്‌ടപ്പെടുന്ന മനുഷ്യരെ സത്യത്തിലേക്കും സദാചാരമൂല്യങ്ങളിലേക്കും പരലോക വിജയത്തിലേക്കും വഴി കാണി ച്ചുകൊടുക്കാൻ വേണ്ടി അല്ലാഹുവിൽ നിന്നു വഹ്‌യ് ലഭിച്ച മഹത്തു ക്കളാണ് അമ്പിയാക്കൾ. (പ്രവാചകൻമാർ) ശാരീരികമായി അവർ മനുഷ്യപ്രകൃതിയിലാ ണെങ്കിലും അല്ലാഹു അവർക്കു ചില പ്രത്യേകതകൾ നൽകിയിട്ടുണ്ട്.


മനുഷ്യൻ അവൻ്റെ അൽപബുദ്ധികൊണ്ടു മെനഞ്ഞുണ്ടാക്കുന്ന വിശ്വാസങ്ങളോ നിമയങ്ങളോ അവനു വഴി കാണിച്ചുകൊടുക്കാൻ പര്യാപ്തമല്ല. ചെറുപ്പകാലത്ത് അവനു യുക്തിയായിതോന്നുന്നതു യൗവനകാലത്തു വിഡ്ഢിത്തമോ മണ്ടത്തരമോ ആയി തോന്നാം. യുവ ത്വത്തിന്റെ ലഹരിയിൽ മതിമറന്നു ജീവിച്ചിരുന്നപ്പോൾ യുക്തമെന്നു ധരിച്ച പലതും വാർദ്ധക്യവേളയിൽ തെറ്റായി തോന്നാനും ഖേദിക്കാനും ഇടവരും. ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചു അഭിപ്രായം പറയാൻ ഒരു സംഘം ലോകചിന്തകന്മാരെ ഒരുമിച്ചുകൂട്ടിയെന്നു വിചാരിക്കുക. എന്നാൽ ഒരാൾ അക്കാര്യം നല്ലതായി മനസ്സിലാക്കുമ്പോൾ അതിന്റെ നേരെ മാറ്റം, അഥവാ ചീത്തയായിട്ടായിരിക്കും മറ്റൊരു വ്യക്തി ചിന്തി ക്കുന്നതും അഭിപ്രായം രേഖപ്പെടുത്തുന്നതും. അവരിൽ പലരും വിവി ധങ്ങളായ അഭിപ്രായങ്ങൾ വേറെയും പറഞ്ഞേക്കാം. നൂറു കൊല്ലം മുമ്പു ലോകം ശരിയാണെന്നു ധരിച്ചിരുന്ന പല കാര്യങ്ങളും ഇന്നു പരമാബദ്ധമാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. യുക്തിയുടെ സ്ഥിതി ഇതാ ണെങ്കിൽ പിന്നെ യുക്തിക്കൊരർത്ഥവുമില്ലെന്നു ഗ്രഹിക്കാവുന്നതാണ്.


അപ്പോൾ മനുഷ്യജീവിതം വിജയിക്കണമെങ്കിൽ മനുഷ്യന്റെ എല്ലാമെ ല്ലാമറിയുന്ന അല്ലാഹുവിൽ നിന്നുതന്നെ മാർഗ്ഗനിർദ്ദേശം ലഭിക്കേണ്ട തുണ്ട്. അത് മനുഷ്യർ സ്വീകരിക്കുകയും വേണം.


ആൾതിരക്കുള്ള ജംഗ്ഷനിൽ വാഹന അപകടങ്ങളും കൂട്ടിമുട്ടലു കളും ഒഴിവാക്കാൻ ഗതാഗത നിയന്ത്രണം ആവശ്യമാണ്. ഈ നിയ ന്ത്രണ സംവിധാനം ചിലരുടെയെങ്കിലും സൈ്വരവിഹാരത്തെ കടിഞ്ഞാ ണിട്ടിരിക്കും. ആൾതിരക്കുള്ള ആ ജംഗ്ഷനിൽ വാഹനമോടിക്കുമ്പോൾ ഇത് കൂടിയേ കഴിയൂ. അവൻ്റെയും മറ്റു യാത്രക്കാരുടെയും ഗുണ ത്തിനും സുരക്ഷിതത്വത്തിന്നും വേണ്ടിയാണല്ലോ ഇത്തരം നിയമങ്ങൾ ഏർപ്പെടുത്തുന്നതും അതു സ്വീകരിക്കാനവർ നിർബ്ബന്ധിതരാകുന്നതും. ഇതു സ്വീകരിക്കാൻ കൂട്ടാക്കാത്ത വ്യക്തി, അവൻ്റെ ജീവനുതന്നെ അഭ യമില്ലാത്തവസ്ഥയാണല്ലോ ക്ഷണിച്ചുവരുത്തുന്നത്. അക്കാരമണ ത്താൽ മനുഷ്യരേയും അവർക്കാവശ്യമായ വസ്‌തുക്കളേയും സൃഷ്ടിച്ച സ്രഷ്ടാവ് തന്നെ അവർക്കു ജന്മലോകത്തു ശാന്തിയോടും സമാധാ നത്തോടും ജീവിക്കാനാവശ്യമായ നിയമങ്ങൾ അറിയിച്ചുകൊടുത്തി ട്ടുണ്ട്. അപ്രകാരം മനുഷ്യരേയും അവർക്കാവശ്യമായ സകലമാന വസ്‌തുക്കളേയും സൃഷ്‌ടിച്ചു സംരക്ഷിച്ചു പരിപാലിക്കുന്നവനായ സ്രഷ്ടാവിനോടവർ നന്ദിപുലർത്തേണ്ടത് അനിവാര്യമത്രെ. ഈ ആരാ ധനാകർമ്മം അറിയിച്ചുകൊടുക്കേണ്ടത് അല്ലാഹു തന്നെ.


മലക്കുകൾ മുഖേനയാണ് നിയമങ്ങൾ അല്ലാഹു അറിയിച്ചുകൊടുക്കുന്നത്. എന്നാൽ എല്ലാവർക്കും മലക്കുകളുമായി ബന്ധപ്പെടുക സാദ്ധ്യമല്ലല്ലോ. അതുകൊണ്ടു സൃഷ്‌ടികർത്താവിൻ്റെ പ്രത്യേക വിഭാഗമായ അമ്പിയാക്കളാണ് ഇവരുടെ ഈ കാര്യം നിർവ്വഹിക്കുന്നത്. അവരുടെ പ്രത്യേക സ്വഭാവങ്ങളെ പരാമർശിച്ചുകൊണ്ട് ഇമാം ഗസ്സാലി (റ) തന്റെ ഇഹ‌്യാഇലും ഇബ്‌നുഹജറുൽ അസ്ഖലാനി (റ) തന്റെ 'ഫത്ഹുൽബാരി'യിലും വിശദീകരിച്ചിട്ടുണ്ട്.


ദൃഷ്‌ടാന്തങ്ങൾ



ഒരാൾ ലോക സ്ഷ്ടാവ് അയച്ച   ദൂതനുംപ്രവാചകനും ആണ് താൻ എന്നും ദൈവിക സന്ദേഷം (വഹ്യ് )എനിക്ക് ലഭിക്കുന്നുണ്ട് എന്ന്

 വാദിച്ചുവരുമ്പോൾ അദ്ദേഹത്തിൻറെ വാദം സത്യമാണോ കള്ളമാണോ

 അല്ലാഹുവിൽ നിന്നുള്ള നിയമ ങ്ങളാണോ അല്ലയോ എന്നു നമുക്കു ബോദ്ധ്യമാവേണ്ടതുണ്ട്. ഏതെ ങ്കിലുമൊരു നേതാവ് അല്ലെങ്കിലൊരു പണ്ഡ‌ിതൻ ഞാൻ പ്രവാചക നാണ്. അല്ലാഹു എന്നെ അയച്ചതാണ് എന്നു പറഞ്ഞാൽ ജനങ്ങളത് സ്വീകരിക്കാൻ തയ്യാറായെന്നു വരില്ല. പ്രവാചകനാണെന്നതിനു

വ്യക്തവും സ്വീകാര്യയോഗ്യവുമായ തെളിവു കൊണ്ടു വരേണ്ടതുണ്ട്. അതുണ്ടെങ്കിലേ ജനങ്ങൾ വിശ്വസിക്കുകയുള്ളു. അവർക്കു ബോദ്ധ്യ 

മാകും വിധം തെളിവുണ്ടാകുമ്പോൾ പ്രവാചകനിലും ആ പ്രവാചകനെ അയച്ച അല്ലാഹുവിലും വിശ്വസിക്കുന്നു. ഇക്കാരണത്താൽ എല്ലാ പ്രവാചകന്മാർക്കും അല്ലാഹു  അടയാളങ്ങൾ(അസാധാരണ സംഭവങ്ങളാകുന്ന ദൃഷ്ട്‌ടാന്തങ്ങൾ)

(മുഅ്‌ജിസത് )

 നൽകിയിട്ടുണ്ട്. ഇതിനുപുറമെ പ്രവാചകന്മാരുടെ ചരി ത്രങ്ങൾ, അവരുടെ പ്രവർത്തനങ്ങൾ, അവർ കൊണ്ടുവന്ന വേദഗ്രന്ഥ ങ്ങൾ മുതലായവയും അവരുടെ പ്രവാചകത്വത്തിൻ്റെ ദൃഷ്ടാന്തങ്ങളാണ്. നിഷ്പക്ഷ ബുദ്ധികൾക്ക് അവരെ അല്ലാഹു നിയോഗിച്ചതാണ ന്നതിന്റെ തെളിവുകൾ പ്രവാചകന്മാരുടെ കൂടെ കാണാതിരിക്കില്ല. അത് അല്ലാഹുവിന്റെ ആസ്‌തിക്യത്തിനുള്ള ദുഷ്‌ടാന്തങ്ങൾ കൂടിയാണ ന്നതു ശ്രദ്ധേയമത്രെ.


തുടരും


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


അവലംഭം

മതങ്ങളിലൂടെ ഒരു പഠന പര്യടനം

നെല്ലിക്കുത്ത് ഇസ്മാഇൽഉസ്താദ്


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


നിസ്കാരത്തിനിടെ നോമ്പിൻ്റെ നിയ്യത്ത്*

 നിസ്കാരത്തിനിടെ നോമ്പിൻ്റെ നിയ്യത്ത്*



 ❓ നിസ്കാരത്തിൽ  നോമ്പിൻ്റെ നിയ്യത്ത് കരുതിയാൽ ,  അല്ലെങ്കിൽ 

ഇഅ്തികാഫിൻ്റെ നിയ്യത്ത് കരുതിയാൽ നിസ്കാരം ബാത്വിലാകുമോ? പ്രസ്തുത നിയ്യത്ത് നിസ്കാരത്തിൽ ഉച്ചരിച്ചാലോ?



 ✅  *പ്രസ്തുത നിയ്യത്തുകൾ  കരുതിയാൽ അവ ശരിയാകും. നിസ്കാരം സാധുവാകുകയും ചെയ്യും. എന്നാൽ റമളാൻ നോമ്പ് , സുന്നത്ത് നോമ്പ് , സുന്നത്തായ ഇഅ്തികാഫ് എന്നിവയുടെ നിയ്യത്തുകൾ നിസ്കാരത്തിൽ ഉച്ചരിച്ചാൽ നിസ്കാരം ബാത്വിലാകും. (തുഹ്ഫ:2/140 നോക്കുക.)*

കോപ്പി

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...