Thursday, August 13, 2020

ഖുർആൻ ബൈബിളിന്റെ കോപ്പിയല്ല : അമ്പത് ഉത്തരങ്ങൾ!!!

 ഖുർആൻ ബൈബിളിന്റെ കോപ്പിയല്ല : അമ്പത് ഉത്തരങ്ങൾ!!!

Shamil / 4 months ago




1. ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ മാലാഖമാരേയും സാത്താനെയും പടച്ചിട്ടുണ്ടെന്നു ഖുർആൻ. ബൈബിളിൽ മൗനം.

2. സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ഒരു മാലാഖ (FALLEN ANGEL) ആണ് സാത്താൻ എന്നു ബൈബിൾ. ഇതു ഖുർആൻ വിരുദ്ധമാണ്.

3. നോഹയുടെ ജനം വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌ർ എന്നീ പൂജാബിംബങ്ങൾക്ക് ഉപാസനയർപ്പിച്ചിരുന്നു എന്നു ഖുർആൻ. ബൈബിളിൽ മൗനം.

4. നോഹയുടെ പേടകം അറാറത്ത് പർവ്വതത്തിൽ ഉറച്ചു എന്നാണ് ബൈബിളിലുള്ളത്. അതൊരു പർവ്വതനിരയുടെ പേരാണ്. ഖുർആനിൽ ജൂദിമല എന്ന് വ്യക്തമായി എടുത്തു പറയുന്നു. അതു ബൈബിളിലില്ല.

5. ഹവ്വ പാപം ചെയ്തതിനാൽ യഹോവയായ ദൈവം അവളെ പ്രസവവേദന കൊണ്ട് കഷ്ടപ്പെടുത്തി എന്ന് ബൈബിൾ. ഖുർആനിൽ അങ്ങനെയില്ല.

6. ആദ്, സമൂദ് ഗോത്രങ്ങളെ കുറിച്ചു ഖുർആൻ പറയുന്നു. ഖുർആനിക വിവരണങ്ങളോട് യോജിക്കുന്ന വിധത്തിൽ ആദ് സമൂഹത്തിന്റെ വാസസ്ഥലം സഊദി അറേബ്യയിലെ മാദാഇനു സ്വാലിഹിൽ കണ്ടെത്തി. സമൂദ് ഗോത്രക്കാരുടെ വാസസ്ഥലം ഈയടുത്ത് നാസയുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ നിർണയിക്കപ്പെട്ടു. ഇവരെ പറ്റി ബൈബിളിലില്ല.

7. ബൈബിളിൽ സ്വാലിഹ് നബി അ. ഇല്ല.

8. ബൈബിളിൽ ഹൂദ് നബി അ. ഇല്ല.

9. ബൈബിളിൽ ശുഐബ് നബി അ.യുടെ പേര് ഇല്ല.

10. ബൈബിളിൽ ഖിള്ർ അ. ഇല്ല.

11. ബൈബിളിൽ ലുഖ്മാൻ അ. ഇല്ല.

12. ബൈബിളിൽ മൂസ നബിയും തന്റെ ജനതയും ഇടപെട്ട 'പശു സംഭവം' ഇല്ല.

13. ബൈബിളിലുള്ള ഹോശേയ, മലാഖി, മീഖാ, യൂദാ, നഹൂം, നെഹമ്യാവ്, ഓബദ്യാവ്, എസ്തേർ, യോവേൽ, രൂത്ത് മുതലയവരൊന്നും ഖുർആനിലില്ല. 

14. ദുൽഖർനൈനിനെ പറ്റി ബൈബിളിലില്ല.

15. അസ്ഹാബുൽ കഹ്ഫ് ബൈബിളിലില്ല.

16. സൂറതു യാസീൻ പറഞ്ഞ അന്തോഖ്യ ഗ്രാമവാസികളുടെ കഥ ബൈബിളിലില്ല.

17. യേശുവിനെ ക്രൂശിച്ചു കൊന്നു എന്നു ബൈബിൾ. രക്ഷിച്ചുയർത്തി എന്നു ഖുർആൻ.

18. അബ്രഹാം തന്റെ ഏകജാതനായ പുത്രൻ യെസഹാഖിനെ ബലി നൽകുന്നതായി ബൈബിൾ. ഖുർആനിലത് യിശ്മയേൽ. ബൈബിളിലും ഖുർആനിലും മൂത്തപുത്രൻ യിശ്മയേൽ. എങ്കിൽ ആരാണ് ആദ്യജാതൻ?!

19. ഉൽപത്തി 37ലുള്ള യോസേഫിന്റെ സ്വപ്നം നിറവേറിയതായി ഖുർആൻ. ബൈബിളിലതില്ല. മാത്രമോ, യോസേഫിന്റെ സ്വപ്നത്തിനു മുമ്പേ അമ്മ മരിച്ചുവെന്നും ബൈബിൾ. പ്രവചനപ്പിഴവ്. 

20. യേശുക്രിസ്തുവിന്റെ  അമ്മ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗൎഭിണിയായി എന്നു ബൈബിൾ. പരിശുദ്ധാത്മാവ് ദൈവത്തിന്റെ സുവിശേഷം അറിയിക്കുകയും ആത്മാവ് ഊതുകയും ചെയ്യുകയായിരുന്നു എന്നു ഖുർആൻ.

21. മോശെയെ ദത്തെടുത്തത് ഫറോവയുടെ പുത്രിയെന്നു ബൈബിൾ, ഭാര്യയെന്നു ഖുർആൻ. 

22. ലോത്ത് ഭക്തനും സദ്‌വൃത്തനുമായ പ്രവാചകനെന്നു ഖുർആൻ. സ്വന്തം മക്കളെ പോലും ഭോഗിച്ചു രസിച്ച ദുർവൃത്തനെന്നു ബൈബിൾ.

23. ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തവനും അനുസരണാ ശീലനുമായിരുന്നു മോശെ എന്നു ഖുർആൻ. സംഖ്യാപുസ്തകം 20 ൽ മോശെ ദൈവത്തെ ധിക്കരിക്കുന്നു.

24. തോറയെ ശാസ്ത്രിമാരുടെ കള്ളെഴുത്തു കോലുകൾ തന്നെ വ്യാജമാക്കി കളഞ്ഞുവെന്നു യിരമ്യാവ് 8. ഒരു തരത്തിലുള്ള ഭേദഗതികളുമില്ലാതെ സംരക്ഷിക്കപ്പെടുമെന്നു ഖുർആൻ.

25. ഫറോവ മുങ്ങിയിട്ടില്ലെന്നു ബൈബിൾ. മുങ്ങി മരിച്ചെന്നും കടൽ പുറംതള്ളിയെന്നും ഖുർആൻ.

26. ഉൽപത്തി പുസ്തകത്തിൽ ദൈവം ക്ഷീണിച്ചു വിശ്രമിക്കുന്നു, ആദാമിനെ തിരഞ്ഞു നടക്കുന്നു, മനുഷ്യനെ സൃഷ്ടിച്ചതിൽ അനുതപിക്കുന്നു. ഖുർആനിൽ ദൈവം സർവജ്ഞാനിയും സർവശക്തനും സൃഷ്ടി സഹജഗുണങ്ങളില്ലാത്തവനുമാണ്.

27. യേശു തൊട്ടിലിൽ വെച്ചു സംസാരിച്ചെന്നു ഖുർആൻ. ശൈശവ ജീവിതത്തെ പറ്റി ബൈബിളിൽ പൂർണ മൗനം.

28. യേശു പക്ഷികളുടെ ശില്പമുണ്ടാക്കുകയും ജീവൻ നൽകുകയും ചെയ്യുന്ന അത്ഭുതത്തെ പറ്റി ഖുർആൻ. ബൈബിൾ എഴുത്തുകാർ അതറിഞ്ഞിട്ടില്ല.

29. അഹരോൺ അപരാധിയല്ലെന്നും പ്രവാചകനാണെന്നും ഖുർആൻ. അദ്ദേഹമല്ല ശമരിയക്കാരനാണ് ഗോവിഗ്രഹം ഉണ്ടാക്കിയത് എന്നുമാണ് ഖുർആനിലുള്ളത്. എന്നാൽ ഗോവിഗ്രഹം ഉണ്ടാക്കിയതു അഹരോണാണെന്നു ബൈബിൾ.

30. ഖുർആനിക് ക്രിമിനോളജി നിശ്ചിത പരിധിക്കപ്പുറം മോഷണക്കുറ്റം ചെയ്തവരുടെ കൈപ്പാദം ഛേദിക്കണമെന്ന് ശാസിക്കുന്നു. ഇക്കാര്യം ബൈബിളിലില്ല.

31. പരസ്ത്രീഗമനം നടത്തുന്ന അവിവാഹിതനു നൂറടി ശിക്ഷ പറയുന്നു ഖുർആൻ. ഇതും ബൈബിളിലില്ല. 

32 . ഒരു മാസം പൂർണമായി വ്രതമനുഷ്ഠിക്കാൻ ഖുർആൻ പഠിപ്പിക്കുന്നു, ബൈബിളിലില്ല.

33. പെൺമക്കൾക്കു നൽകുന്നതിന്റെ ഇരട്ടി ദായധനം ആൺമക്കൾക്കു നൽകാനാണ് ഖുർആനിന്റെ ശാസന, ബൈബിളിലില്ല. 

34. യുദ്ധങ്ങൾക്കിടയിൽ യോദ്ധാക്കളല്ലാത്തവരെ നേരിടരുതെന്നു ഖുർആൻ. സ്ത്രീകൾ, കുട്ടികൾ, രോഗികൾ, വൃദ്ധർ തുടങ്ങിയവരെ ഉപദ്രവിക്കരുത്. വൃക്ഷങ്ങൾ പോലും നശിപ്പിക്കരുത്. എന്നാൽ, ബൈബിളിൽ കൃഷികളും ചെടികളുമുൾപ്പടെ അവരുടെ ആവാസവ്യവസ്ഥ ആകെ തകർക്കണമെന്നു പഠിപ്പിക്കുന്നു. 

35. അവിശ്വാസികളായ പുരുഷൻമാരെയും  പുരുഷനോടു കൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നു കളയാനും പുരുഷനോടു കൂടെ ശയിക്കാത്ത യുവതികളെ ജീവനോടു വെച്ചു കൊള്ളാനും ബൈബിൾ പഠിപ്പിക്കുന്നു, ഖുർആൻ വിരുദ്ധമാണ്.

36. അടിമത്ത മോചനം നടത്തുന്നവർക്ക് സ്വർഗമുണ്ടെന്ന് ഖുർആൻ. ബൈബിളിൽ ഇങ്ങനെയൊരു വാഗ്ദാനമില്ല.

37. ജിന്ന് വർഗത്തെ കുറിച്ച് ഖുർആനിലുണ്ട്, ബൈബിളിലില്ല.

38. ഖുർആനിൽ ഹജ്ജ് കല്പിക്കുന്നു, ബൈബിളിലില്ല.

39. അബ്രഹാമും യിശ്മയേലും ചേർന്നാണ് കഅ്ബ നിർമിച്ചതെന്നു ഖുർആൻ. ബൈബിളിൽ അതില്ല.

40. ദാവീദ് കൊലക്കുറ്റം ചെയ്തെന്നു ബൈബിൾ ആരോപിക്കുന്നു. ഖുർആനിൽ അദ്ദേഹം സദ്‌വൃത്തനായ പ്രവാചകനാണ്.

41. ബൈബിളിൽ ശലമോന്റെയും ബൽഖീസിന്റെയും കഥയില്ല.

42. ശലമോനു വേണ്ടി വേലയും സൈനിക സേവനവും ചെയ്തിരുന്ന ജിന്നുകളെ കുറിച്ച്  ബൈബിളിലില്ല.

43. ശലമോൻ പക്ഷികളോടു സംസാരിച്ചിരുന്നത് ബൈബിളിലില്ല.

44. പെൺതേനീച്ചകൾ മാത്രമാണ് ഇരതേടുകയെന്നു ഖുർആനിലുണ്ട്, ബൈബിളിലില്ല.

45. സ്വർഗത്തിന്റെ വ്യത്യസ്ത വിതാനങ്ങളെ കുറിച്ച് ഖുർആൻ സംസാരിക്കുന്നു. ബൈബിളിലില്ല.

46. നരകത്തിലെ സുഖൂം വൃക്ഷത്തെ കുറിച്ച് ബൈബിളിലില്ല, ഖുർആനിലുണ്ട്.

47. ഖുർആനിൽ ദുൽകിഫ്ൽ അ.നെ പറ്റി പറയുന്നു, ബൈബിളിലില്ല.

48. ദൈവത്തിനു പുത്രനില്ലെന്നു ഖുർആൻ. ബൈബിൾ അനേകം പേരെ ദൈവപുത്രൻ എന്നു പരിചയപ്പെടുത്തുന്നു.

49. യേശുവിന്റെ ശിഷ്യൻമാരുടെ പേർ ഖുർആനിലില്ല.

50. യോസേഫിന്റെ കാലത്തെ രാജാവിനെ ബൈബിൾ ഫറോവ എന്നു പരിചയപ്പെടുത്തുന്നു. ഇതു തെറ്റാണെന്ന് ഈജിപ്റ്റോളജി തെളിയിച്ചു. ഖുർആനിൽ അദ്ദേഹത്തെ മലിക് - രാജാവ് എന്നു മാത്രം പരിചയപ്പെടുത്തുന്നു.

ഇനിയും അനേകം ഉദ്ധരിക്കാനാകും. ഒന്നിലുള്ളത് മറ്റേതിലില്ല. ബൈബിൾ പറഞ്ഞ ആളുകളെ പറ്റിയോ സംഭവങ്ങളെ കുറിച്ചോ ഖുർആൻ പറയുമ്പോൾ വസ്തുതാപരമായ കൃത്യതയും കണിശതയും പുലർത്തുകയും ചെയ്യുന്നു. ബൈബിൾ എഴുത്തുകാർക്ക് പിണഞ്ഞ അബദ്ധങ്ങൾ ഖുർആനിലില്ല. സത്യാന്വേഷകർക്കിവ ധാരാളം. ദുർവാശിക്കാർക്കോ കർത്താവിന്റെ അഗ്നിപൊയ്ക മാത്രം ശരണം.

✍🏻 Muhammad Sajeer Bukhari

കൈ ചുംബിക്കൽ നാല് മദ്ഹബുകളിൽ

 



https://chat.whatsapp.com/ERFeJytUEL


ടെലിഗ്രാംലിങ്ക്


https://t.me/joinchat/GBXOO


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോകിക്കു


Follow this link to join my WhatsApp group: https://chat.whatsapp.com/Cvn3c0yfcS6Ln08Wf0frIk



കൈ ചുംബിക്കൽ നാല് മദ്ഹബുകളിൽ



പണ്ഡിതന്മാർ,സയ്യിദന്മാർ തുടങ്ങിയ സ്വാലീഹീങ്ങളുടെ കൈ ചുംബിക്കൽ അനുവദനീയമാണെന്നതിൽ നാല് മദ്ഹബിലും ഏകോപനമാണ്. ചില മദ്ഹബിൽ സുന്നത്തുമാണ്.

സാധാരണക്കാരുടെ കൈ മുത്തൽ കൂടിവന്നാൽ കറാഹത്തുമാണ്.


ഇതിനായി കൈ നീട്ടിക്കൊടുക്കുകയുമാവാം. കാരണം ഇത്തരം സത് വൃത്തർക്ക് മനസ്സിൽ അഹങ്കാരമോ, അഹമഹിമയോ ഉണ്ടാവില്ല.

അങ്ങനെ വരുമെന്ന് പേടിക്കുന്നവർ സൂക്ഷ്മത പുലർത്താറുമുണ്ട്.

താഴെ പറയും വിധം ഇതിന് അർഹരെല്ലാത്തവർ കൈ ചുംബിക്കാൻ നീട്ടിക്കൊടുക്കരുത് എന്നത് പറയേണ്ടതില്ല.


നബി(സ) തങ്ങളുടെ കൈ സ്വഹാബത്ത് ചുംബിച്ച ധാരാളം ഹദീസുകളുണ്ട്.

സ്വഹാബികൾ തന്നെ പരസ്പരവും കൈ ചുംബിച്ചതായി രേഖകളുണ്ട്.


കൈ ചുംബിക്കുന്നതിന്റെ നാല് മദ്ഹബിലുമുള്ള വീക്ഷണം നമുക്ക് ഹൃസ്വമായി പരിശോധിക്കാം.

ശാഫിഈ മദ്ഹബ്


قال الإمام النووي: (تقبيل يد الرجل لزهده، وصلاحه وعلمه، أو شرفه، أو نحو ذلك من الأمور الدينية؛ لا يكره بل يستحب، فإن كان لغناه، أو شوكته، أو جاهه عند أهل الدنيا فمكروه شديد الكراهة) شرح البخاري للعسقلاني ج11/ص48.

ഇമാം നവവി(റ) പറയുന്നു: ശറഫ്,ഇൽമ്,നന്മ,പരിത്യാഗം തുടങ്ങിയ ദീനിയ്യായ കാരണങ്ങൾക്ക് വേണ്ടി കൈ ചുംബിക്കൽ കറാഹത്തില്ല,എന്നല്ല അത് സുന്നത്താണ്.

ലൗകികർക്കിടയിലെ അവന്റെ

സമ്പത്ത്,പ്രണയം,പദവി എന്നിവകൾക്ക് വേണ്ടി  കൈമുത്തൽ ശക്തിയേറിയ കറാഹത്താണ്.(ഫത്ഹുൽ ബാരി).


ഹനഫീ മദ്ഹബ്


ഇബ്നു ആബിദീൻ(റ) പറയുന്നു:

ولا بأس بتقبيل يد الرجل العالم والمتورع على سبيل التبرك، وقيل: سنة، قال الشرنبلالي: وعلمت أن مفاد الأحاديث سنيته أو ندبه كما أشار إليه العيني) - حاشية ابن عابدين. ج5/ص254.

പണ്ഡിതന്മാർ സൂക്ഷമശാലികൾ എന്നിവരുടെ കൈ ബറക്കത്തിന് വേണ്ടി ചുമ്പിക്കൽ തെറ്റല്ല. അത് സുന്നത്താണെന്ന് പറയപ്പെട്ടിരിക്കുന്നു. ശർനബിലാനി(റ) പറഞ്ഞു: ഐനി എന്നവർ സൂചിപ്പിച്ചത് പോലെ കൈ ചുംബിക്കൽ സുന്നത്താണ് എന്നാണ് ഹദീസുകളിൽ നിന്ന് എനിക്ക് മനസ്സിലായത്.(ഹാശിയ ഇബ്നി ആബിദീൻ പേ.254).


മാലിക്കീ മദ്ഹബ്


ഇബ്നു ഹജറിനിൽ അസ്ഖലാനി(റ) പറയുന്നു:

قال الإمام مالك: (إن كانت - قُبلة يد الرجل - على وجه التكبر والتعظيم فمكروهة، وإن كانت على وجه القربة إلى الله لدينه أو لعلمه أو لشرفه فإن ذلك جائز). شرح البخاري لابن حجر العسقلاني ج11/ص48.

ഇമാം മാലിക്ക്(റ) പറഞ്ഞു: അഹങ്കാരം,  മഹത്വപ്പെടുത്തൽ എന്നിവക്ക് വേണ്ടി കൈ ചുംബിക്കൽ കറാഹത്താണ്.

ഇൽമ്,ശറഫ്,ദീന് എന്നിവക്ക് വേണ്ടി അല്ലാഹുവിലേക്കുള്ള സാമീപ്യമാണ് ലക്ഷ്യമെങ്കിൽ അനുവദനീയമാണ്.(ഫത്ഹുൽബാരി 11/48)


ഹമ്പലി മദ്ഹബ്


അല്ലാമാ സഫാറൈനി(റ) പറയുന്നു:

قال: (قال المرزوي: سألت أبا عبد الله - الإمام أحمد بن حنبل - رحمه الله عن قُبلة اليد، فقال: إن كان على طريق التدين فلا بأس، قَبَّلَ أبو عبيدة يد عمر بن الخطاب رضي الله عنهما، وإن كان على طريق الدنيا فلا). ج1/ص287.

മർസവി(റ) പറയുന്നു: കൈ ചുംബിക്കലിനെ കുറിച്ച് ഞാൻ ഇമാം അഹ്മദ്(റ) നോട് ചോദിച്ചപ്പോൾ അദ്ധേഹം പറഞ്ഞു: ദീനിന്റെ മാർഗത്തിലാണെങ്കിൽ പ്രശ്നമില്ല. കാരണം അബൂ ഉബൈദ(റ) ഉമർ(റ) ന്റെ കൈ ചുംബിച്ചിട്ടുണ്ട്. ദുൻയവിയ്യായ മാർഗത്തിലായാൽ കുഴപ്പമാണ്.(ഗദാഉൽ അൽബാബ് 1/287)


ഇസ്തിഗാസ:ശൈഖ് ജീലാനി (ഖ:സി) പറഞ്ഞതിന്റെ പൊരുളും ദുർവ്യാഖ്യാനവും

 *ശൈഖ് ജീലാനി (ഖ:സി) പറഞ്ഞതിന്റെ പൊരുളും ദുർവ്യാഖ്യാനവും*


              "ആരോടും ആവലാതിപ്പെടരുതെന്നും സൃഷ്ടികളോടാരോടും സഹായം ചോദിക്കരുത് എന്നൊക്കെ ശൈഖ് ജീലാനി (റ) പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വഫാത്തായ മഹാന്മാരോട് ഇസ്തിഗാസ നടത്താൻ പാടില്ല എന്ന ജൽപ്പനവുമായിട്ടാണ് പുത്തനാശക്കാർ രംഗത്ത് വരാറുള്ളത് എന്നാൽ ഇതിൽ വഫാത്തായ മഹാന്മാരെന്നത് വഹാബിയുടെ വകയാണ് !!  അതങ്ങനെയാണല്ലോ ഏത് മഹാന്മാരുടെ ഉദ്ധരണി കൊണ്ട് വന്നാലും അതിൽ വഹാബി പാതിരികൾക്ക് സ്വന്തം സംഘടനക്കൊപ്പിച്ച് മാറ്റിപ്പറയാനുണ്ടാകുമല്ലോ !!! ഇത്തരം തട്ടിപ്പുകൾ പുത്തനാശക്കാർ കുറേ കാലമായി ചെയ്ത് വരുന്നു വിശ്വാസികൾ വഞ്ചിതരാവാതിരിക്കുക.


എന്താണ് ശൈഖ് ജീലാനി (റ) ഫുതൂഹുൽ ഗൈബിൽ  പറഞ്ഞത് ?


മറുഖൈറും ശർറും അള്ളാഹുവിൽ നിന്നാണെന്നും അതിനാൽ അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ദിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദിപ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്ന് പഠിപ്പിക്കുകയാണ് ശൈഖ് ജീലാനി(റ) ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരമാർഷം കാണുക.


الوصية لا تشكون إلى أحد ما نزل بك من خير كائناً من كان صديقاً أو عدواً و لا تتهمن الرب عزّ و جلّ فيما فعل فيك و أنزل بك من البلاء ، بل أظهر الخير و الشكر ، فكذبك باظهارك للشكر من غير نعمة عندك خير من صدقك في إخبارك جلية الحال بالشكوى ... من الذي خلا من نعمة الله عزَّ وجلَّ ؟؟ قال الله تعالى : ( وَ إِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا ) . النحل18. فكم من نعمة عندك وأنت لا تعرفها ؟؟ لا تسكن إلى أحد من الخلق، و لا تستأنس به ، و لا تطلع أحداً على ما أنت فيه ، بل يكون أنسك بالله عزَّ وجلَّ ، و سكونك إليه و شكواك منه و إليه لا ترى ثانياً ، فإنه ليس لأحد ضر و نفع ، و لا جلب و لا دفع ، و لا عزَّ و لا ذل ، و لا رفع و لا خفض ، و لا فقر و لا غنى ، و لا تحريك و لا تسكين ، الأشياء كلها خلق الله عزَّ وجلَّ و بيد الله عزَّ وجلَّ ، بأمره و إذنه جريناها ، و كل يجري لأجل مسمى ، و كل شيء عنده بمقدار ، لا مقدم لما أخر ، و لا مؤخر لما قدم ، قال الله عزَّ وجلَّ : ( وَ إِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَ إِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ وَ هُوَ الْغَفُورُ الرَّحِيمُ ) يونس107 .(فتوح الغيب: ٣٣-٤٣)


നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നിൽ അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവേ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുണ്ട്. ഒരു സൃഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട്‌ സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ് വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത് . കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാൾക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ചിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽഗൈബ് : 43-44).


തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങ്ങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻയവിയായ കാര്യങ്ങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.


സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.


സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.


അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെയോ മൗദൂദികളെയോ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.


നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നന്മ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ അല്ലാഹു തിന്മ ചെയ്യാൻ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ കഴിയുന്ന ഒരു സ്രിഷ്ടിയുമില്ലെന്നുമുള്ള ആശയമാണ് ശൈഖ് ജീലാനി(റ) ഇതിലൂടെ സമർത്തിക്കുന്നത്.ഈമാൻ കാര്യങ്ങളിൽപ്പെട്ട (والقدر خيره وشرّه من الله تعال) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസത്തിന്റെ വിശദീകരണമാണിത്.


അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം എതിരല്ലല്ലോ. ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹു തനിക്ക് നല്കിയ ബുദ്ദിമുട്ട് അവന്റെ ഉദ്ദേശ്യമോ അനുവാദമോ കൂടാതെ അകറ്റാനുള്ള കഴിവ് ആ ഡോക്ടര്മാർക്കുണ്ട് എന്നാ വിശ്വാസത്തോടെയാണോ?. ഒരിക്കലുമല്ല. പ്രത്യുത രോഗം നല്കിയവനും അത് സുഖപ്പെടുത്തുന്നവനും അല്ലഹുമാത്രമാണെന്നും ഭൗതിക-അഭൗതിക ചികിത്സാരീതികൾ അതിന്നു അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമാണ്. ആ നിലയിൽ കാരണങ്ങളുമായി ബന്ധപ്പെടുന്നതും ഡോക്ടറോട് രോഗത്തെ പറ്റി ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ലല്ലോ. അതുപോലെ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്നാ നിലയിൽ അംബിയാ-ഔലിയാക്കളോട് സഹായം തേടുന്നതും അവരോടു ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ല. നബി(സ) യുടെ ജീവിതക്കാലത്തും വഫാത്തിനു ശേഷവും വ്യത്യസ്ത വിഷയങ്ങൾ പറഞ്ഞ് നബി(സ) യോട് ആവലാതിപ്പെട്ടതും നബി(സ) അതിന്നു പരിഹാരം കണ്ടതുമായ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അതിനാല മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കെതിരായ യാതൊരു പരമാർഷവും ശൈഖ് ജീലാനി(റ)യുടെ ഉദ്ദരണിയിലില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരാണ് ഇത്തരം തെറ്റിദ്ദാരണകൾ സൃഷ്ട്ടിക്കുന്നതെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ


ഇനി മഹാന്മാരെ വിളിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണെന്നോ ശിർക്കാണ്‌ എന്നോ ഷെയ്ഖ്‌ ജീലാനി (റ) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ഇസ്തിഗാസ വിരോധിയായി ശൈഖവർകളെ കാണിക്കാൻ പുത്തനാശക്കാർ ഉദ്ധരിച്ച ഗ്രന്ഥമായ ഫുതൂഹുൽ ഗൈബിൽ തന്നെ കൃത്യമായ ഇസ്തിഗാസയുടെ വചനങ്ങൾ ശൈഖവർകൾ പഠിപ്പിക്കുന്നു.


നമുക്ക് കാണാം;


أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي


توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي


أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة


مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)


സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)


ശൈഖ് ജീലാനി തുടരുന്നു:


مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي


مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة


أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة


സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)


ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:


عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )


ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)


ശൈഖ് ജീലാനി(റ) പറയുന്നു:


ഇതുപോലുള്ള പരമാർശങ്ങൾ ശൈഖ് ജീലാനി(റ) യുടെതായി എണ്ണപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും ഉദ്ദരിക്കാൻ കഴിയും. തെറ്റിദ്ധരിച്ച് പോയ കൂട്ടുകാർ സത്യം മനസ്സിലാക്കുക.ص

Wednesday, August 12, 2020

ഇസ്ലാംലാം:മുഹമ്മദ്‌ നബിയെ കുറിച്ച് മഹാന്മാരുടെ അഭിപ്രായങ്ങള്‍

 




Thursday, August 23, 2012


മുഹമ്മദ്‌ നബിയെ കുറിച്ച് മഹാന്മാരുടെ അഭിപ്രായങ്ങള്‍



പ്രവാചകനെ കുറിച്ച് നമ്മുടെ യുക്തിവാദി സുഹൃത്തുക്കള്‍ വളരെ മോശമായാണ് തങ്ങളുടെ പോസ്റ്റുകളിലും അഭിപ്രായങ്ങളിലും ചിത്രീകരിക്കാറുള്ളത്. തെല്ലുപോലും ബഹുമാനം നല്‍കാതെ വെറും പ്രാകൃതനായും ഏറെ നിന്ദ്യനായും പ്രവാചകനെ ഇവര്‍ അവതരിപ്പിക്കുമ്പോള്‍ ലോകത്ത് ഇന്ന് ജീവിക്കുന്ന നൂറ്റമ്പത് കോടിയിലധികം വരുന്ന പ്രവാചകാനുയായികളുടെ മനസ്സ് നോവുന്നത് ഇവര്‍ക്ക് വിഷയവുമല്ല. അതിലേറെ ദൌര്‍ഭാഗ്യകരമായ വസ്തുത ഇവര്‍ പ്രവാചകനെ കുറിച്ച് ഒന്നും മനസ്സിലാക്കിയിട്ടില്ല എന്നതാണ്. പ്രവാചക നിന്ദ മാത്രം ദിന ചര്യയാക്കിയ ഇവര്‍ ലോകത്തെ ഒട്ടനവധി മഹാന്മാര്‍ പ്രവാചകനെ കുറിച്ച് പഠിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തത് കാണാതെ പോവുകയാണോ?


ബര്‍ണാഡ്‌ ഷാ അഭിപ്രായപ്പെട്ടത് ആധുനിക ലോകത്ത്  നബിയെ പോലെ ഒരാള്‍ ആണ് നായകത്വം നല്‍കുന്നതെങ്കില്‍ ലോകത്തെ സകലമാന സമസ്യകള്‍ക്കും പരിഹാരം നല്‍കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ലോകത്ത് സന്തോഷവും   സമാധാനവും കൊണ്ടു വരികയും ചെയ്യുമായിരുന്നു എന്നാണ്. അത്ര മാത്രം അനുകരണീയ മാതൃകയുള്ള പ്രവാചകനെ വെറും ഗോത്ര മനുഷ്യനായും മാനസിക വിഭ്രാന്തിയുള്ളവനായും ചിത്രീകരിക്കുന്നവരുടെ നിലവാര തകര്‍ച്ചയുടെ ആഴം വളരെ വലുതാണ്‌... നമുക്കവരോട് പറയാനുള്ളത് ഇത്ര മാത്രം : 'പഠിക്കുക, സത്യസന്ധത പുലര്‍ത്തുക'



മഹാത്മാഗാന്ധി:




ഇസ്ലാം വാള്‍ കൊണ്ട് പ്രചരിച്ച മതമല്ലെന്നു ഗാന്ധിജി പറയുന്നത് കാണുക:



"...I became more than ever convinced that it was not the sword that won a place for Islam in those days in the scheme of life. It was the ri gid simplicity, the utter self-effacement of the prophet, the scrupulous regard for his pledges, his intense devotion to his friends and followers, his intrepidity, his fearlessness, his absolute trust in God and his own mission. These, and not the sword carried everything before them and surmounted every trouble." (M.K.Gandhi, YOUNG INDIA, 1924)




നെപ്പോളിയന്‍:




മനുഷ്യനെ സന്തോഷത്തിലേക്കു നയിക്കുന്ന  ഖുര്‍ആന്‍ അധ്യാപനങ്ങള്‍ക്കനുസരിച്ചു ഒരു രാഷ്ട്രം സ്ഥാപിക്കല്‍ ആണ് തന്‍റെ ലക്ഷ്യമെന്നു നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്. 


“I hope the time is not far off when I shall be able to unite all the wise and educated men of all the countries and establish a uniform regime based on the principles of Qur'an which alone are true and which alone can lead men to happiness.”(Nepolean Bonaparte – Quoted in Christian Cherfils BONAPARTE ET ISLAM (PARIS  1914)




എഡ്വാര്‍ഡ് ഗിബ്ബണ്‍, സൈമണ്‍ ഒക്ലേ




ചരിത്രകാരനായ ഇദ്ദേഹം പറയുന്നത് കാണുക.പ്രവാചകനെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടാണ് അദ്ദേഹം അഭിപ്രായം പങ്കു വെച്ചത് എന്ന് വ്യക്തം.



"It is not the propagation but the permanency of his religion that deserves our wonder, the same pure and perfect impression which he engraved at Mecca and Medina is preserved, after the revolutions of twelve centuries by the Indian, the African and the Turkish proselytes of the Koran...The Mahometans have uniformly withstood the temptation of reducing the object of their faith and devotion to a level with the senses and imagination of man. 'I believe in One God and Mahomet the Apostle of God', is the simple and invariable profession of Islam. The intellectual image of the Deity has never been degraded by any visible idol; the honors of the prophet have never transgressed the measure of human virtue, and his living precepts have restrained the gratitude of his disciples within the bounds of reason and religion."(Edward Gibbon and Simon Ocklay  - History of the Saracen Empire, London, 1870, p. 54:)



 ലാമാര്‍ടിന്‍



മനുഷ്യ മഹത്വത്തിന്‍റെ മുഴുവന്‍ അളവ് കോലുകള്‍ കൊണ്ട് വിശകലനം ചെയ്താലും പ്രവാച്ചകനെക്കാള്‍ മഹാനായ ഒരാളെ കണ്ടെടുതുവാന്‍ കഴിയുമോ എന്ന് ചരിത്രകാരനായ ലാമാര്‍തിന്‍


"If greatness of purpose, smallness of means, and astounding results are the three criteria of human genius, who could dare to compare any great man in modern history with Muhammad? The most famous men created arms, laws and empires only. They founded, if anything at all, no more than material powers which often crumbled away before their eyes. This man moved not only armies, legislations, empires, peoples and dynasties, but millions of men in one-third of the then inhabited world; and more than that, he moved the altars, the gods, the religions, the ideas, the beliefs and souls... the forbearance in victory, his ambition, which was entirely devoted to one idea and in no manner striving for an empire; his endless prayers, his mystic conversations with God, his death and his triumph after death; all these attest not to an imposture but to a firm conviction which gave him the power to restore a dogma. This dogma was twofold, the unit of God and the immateriality of God; the former telling what God is, the latter telling what God is not; the one overthrowing false gods with the sword, the other starting an idea with words.


"Philosopher, orator, apostle, legislator, warrior, conqueror of ideas, restorer of rational dogmas, of a cult without images; the founder of twenty terrestrial empires and of one spiritual empire, that is Muhammad. As regards all standards by which human greatness may be measured, we may well ask, is there any man greater than he?"(Lamartine - Histoire de la Turquie, Paris 1854, Vol II, pp. 276-77:)



ബോസ്വര്‍ത്ത് സ്മിത്ത്‌




പ്രവാചകന്‍; നിലയുറപ്പിച്ച  സൈന്യമോ കാവല്‍ക്കാരോ കൊട്ടാരമോ സ്ഥിര വരുമാനമോ ഇല്ലാത്ത സീസര്‍ (സീസര്‍ ചക്രവര്‍ത്തി) ആയിരുന്നുവെന്നും  അതെ സമയം തന്നെ  അദ്ദേഹം അലങ്കാര ചമയങ്ങള്‍ ഇല്ലാത്ത പോപ്പും ആയിരുന്നുവെന്ന് ബോസ്വര്‍ത്ത് സ്മിത്ത്‌.:


"He was Caesar and Pope in one; but he was Pope without Pope's pretensions, Caesar without the legions of Caesar: without a standing army, without a bodyguard, without a palace, without a fixed revenue; if ever any man had the right to say that he ruled by the right divine, it was Mohammed, for he had all the power without its instruments and without its supports."(Rev. Bosworth Smith, Mohammed and Mohammadanism, London 1874, p. 92:)


ആനി ബസന്‍റ്



മഹാനായ പ്രവാചകനെ കുറിച്ച് ആനി ബസന്‍റ്:


"It is impossible for anyone who studies the life and character of the great Prophet of Arabia, who knows how he taught and how he lived, to feel anything but reverence for that mighty Prophet, one of the great messengers of the Supreme. And although in what I put to you I shall say many things which may be familiar to many, yet I myself feel whenever I re-read them, a new way of admiration, a new sense of reverence for that mighty Arabian teacher."(Annie Besant, The Life and Teachings of Muhammad, Madras 1932, p. 4:)



മോണ്ട്ഗോമറി വാട്ട്



ചരിത്രകാരനായ മോണ്ട്ഗോമറി വാട്ട് പറയുന്നത് കാണുക:


"His readiness to undergo persecutions for his beliefs, the high moral character of the men who believed in him and looked up to him as leader, and the greatness of his ultimate achievement – all argue his fundamental integrity. To suppose Muhammad an impostor raises more problems than it solves. Moreover, none of the great figures of history is so poorly appreciated in the West as Muhammad."(Montgomery Watt, Mohammad at Mecca, Oxford 1953, p. 52:)



ജെയിംസ്‌ മിക്നെര്‍



വിഖ്യാതനായ ജെയിംസ്‌ മിക്നെരുടെ ഈ നിരീക്ഷണം സസൂക്ഷ്മമായ പഠനത്തിന് ശേഷമാണ് എന്ന് വ്യക്തം. പ്രവാചക ജീവിതത്തിന്‍റെ സൂക്ഷ്മ തലങ്ങള്‍ വരെ അദ്ദേഹം വിശകലനത്തിന് വിധേയമാക്കിയതായി കാണാം.


"Like almost every major prophet before him, Muhammad fought shy of serving as the transmitter of God's word, sensing his own inadequacy. But the angel commanded 'Read'. So far as we know, Muhammad was unable to read or write, but he began to dictate those inspired words which would soon revolutionize a large segment of the earth: "There is one God."


"In all things Muhammad was profoundly practical. When his beloved son Ibrahim died, an eclipse occurred, and rumors of God's personal condolence quickly arose. Whereupon Muhammad is said to have announced, 'An eclipse is a phenomenon of nature. It is foolish to attribute such things to the death or birth of a human-being.'


"At Muhammad's own death an attempt was made to deify him, but the man who was to become his administrative successor killed the hysteria with one of the noblest speeches in religious history: 'If there are any among you who worshipped Muhammad, he is dead. But if it is God you worshipped, He lives forever.'"(James A. Michener, 'Islam: The Misunderstood Religion' in Reader's Digest (American Edition), May 1955, pp. 68-70:)



മൈക്കല്‍ എച്ച് ഹാര്‍ട്ട്




ലോക ചരിത്രത്തെ സ്വാധീനിച്ച 100 മഹാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത് പ്രവാചകനെ പ്രതിഷ്ടിച്ച് അമേരിക്കക്കാരനായ മൈക്കല്‍ എച്ച് ഹാര്‍ട്ട് പറയുന്നത് കാണുക



"My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level." (Michael H. Hart, The 100: A Ranking of the Most Influential Persons in History, New York: Hart Publishing Company, Inc. 1978, p. 33:)



സരോജിനി നായിഡു




ഇന്ത്യയുടെ വാനമ്പാടിയായ കവയത്രി സരോജിനി നായിഡു  :


“It was the first religion that preached and practiced democracy; for, in the mosque, when the call for prayer is sounded and worshippers are gathered together, the democracy of Islam is embodied five times a day when the peasant and king kneel side by side and proclaim: 'God Alone is Great'... “Sarojini Naidu, the famous Indian poetess says – S. Naidu, Ideals of Islam, Speeches and Writings, Madaras, 1918


തോമസ്‌ കാര്‍ലൈ




തത്വജ്ഞാനിയായ തോമസ്‌ കാര്‍ലൈല്‍ പറയുന്നത് കാണുക:


“how one man single-handedly, could weld warring tribes and Bedouins into a most powerful and civilized nation in less than two decades?”“…The lies (Western slander) which well-meaning zeal has heaped round this man (Muhammed) are disgraceful to ourselves only…How one man single-handedly, could weld warring tribes and wandering Bedouins into a most powerful and civilized nation in less than two decades….A silent great soul, one of that who cannot but be earnest. He was to kindle the world; the world’s Maker had ordered so." Thomas Caryle – Heros and Heros Worship



സ്റാന്‍ലി ലാനേ  പൂള്‍




“He was the most faithful protector of those he protected, the sweetest and most agreeable in conversation. Those who saw him were suddenly filled with reverence; those who came near him loved him; they who described him would say, "I have never seen his like either before or after." He was of great taciturnity, but when he spoke it was with emphasis and deliberation, and no one could forget what he said...”Stanley Lane-Poole – Table Talk of the Prophet


ബര്‍ണാഡ്‌ ഷാ



ആധുനിക ലോകത്തിന്‍റെ സാരഥ്യം ഏറ്റെടുക്കാന്‍ പ്രവാചകനെ പോലെ ഒരാള്‍ക്ക്‌ മാത്രമേ കഴിയൂവെന്നും  അങ്ങനെയോരാള്‍ക്ക് സമകാലിക സമസ്യകള്‍ക്ക് പരിഹാരം കാണുവാനും സമാധാനവും സന്തോഷവും സ്ഥാപിക്കാന്‍ കഴിയുമെന്നും താന്‍ വിശ്വസിക്കുന്നുവെന്ന് വിഖ്യാതനായ ബര്‍ണാഡ്‌ ഷാ.


“I believe if a man like him were to assume the dictatorship of the modern world he would succeed in solving its problems in a way that would bring much needed peace and happiness.

I have studied him - the man and in my opinion is far from being an anti–Christ. He must be called the Savior of Humanity.

I have prophesied about the faith of Mohammad that it would be acceptable the Europe of tomorrow as it is beginning to be acceptable to the Europe of today.”George Bernard Shaw - The Genuine Islam Vol.No.8, 1936.



മുകളില്‍ അഭിപ്രായം പറഞ്ഞവരില്‍ ലോക ചരിത്രം പഠിച്ചവരും ലോകം കണ്ടവരും തത്വഞാനികളും ഉണ്ട്. ലോകത്തിന്‍റെ നായകത്വം ഏറ്റെടുക്കാന്‍ മാത്രം പ്രവാചകന്‍ പ്രാപ്തനാണ് എന്ന് ബര്‍ണാഡ്‌ ഷാ പറയുമ്പോള്‍ കേരളത്തിലെ യുക്തിവാദികളുടെ മലപ്പുറത്തെ ലോകം കാണാത്ത ആചാര്യന്‍ പറയുന്നു പ്രവാചകന്‍ വെറും നിന്ദ്യന്‍ ആണെന്ന്. ഏതു അഭിപ്രായം ഉള്‍ക്കൊള്ളണം എന്ന് വിവേകമുള്ളവര്‍ തീരുമാനിക്കുക. 


നബിയെ കുറിച്ച്  കൃത്യമായി പഠിച്ചു അഭിപ്രായം രേഖപ്പെടുത്തിയ ഈ മഹാന്മാരേക്കാള്‍ നിങ്ങള്‍ക്ക് ബുദ്ധിയും വിവേകവും ഉണ്ടെന്ന് ഞങ്ങള്‍ക്കിതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഞങ്ങളോട് ക്ഷമിക്കുക. ഇനി നിങ്ങള്‍ പറയുന്ന അതേ വാചകം തന്നെ കടം കൊണ്ട് പറയുകയാണെങ്കില്‍ 'ആറാം നൂറ്റാണ്ടിലെ ഈ മനുഷ്യന്' ഇത്രയധികം മഹാന്മാരെ സ്വാധീനിക്കാനും അത്ഭുതപ്പെടുതാനും കഴിഞ്ഞുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഞങ്ങള്‍ക്ക് അനുകരണീയനായ നേതാവാണ്.ചരിത്രകാരനായ ലാമാര്‍ടിന്‍ അഭിപ്രായപ്പെട്ടത് പോലെ മനുഷ്യ മഹത്വത്തിന്റെ മുഴുവന്‍ മാനദണ്ടങ്ങള്‍ എടുത്ത് പരിശോധിച്ചാലും പ്രവാചനേക്കാള്‍ മഹാനായ ഒരാളെ നിങ്ങള്‍ക്ക്  ചൂണ്ടി കാണിച്ചു തരാന്‍ കഴിയുമോ? ഇല്ലെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരു പോലെ തീര്‍ച്ചയാണ്. അതിനാല്‍ പ്രവാചകനെ സ്നേഹിക്കുന്ന  കോടാനു കോടി അനുയായികളില്‍ ഒരാളായതില്‍ ഞങ്ങള്‍ അഭിമാനിക്കട്ടെ. ഈ അഭിമാനത്തെ കവച്ചു വെക്കാനും നിറം കെടുത്താനും നിങ്ങളുടെ പരിഹാസങ്ങള്‍ക്ക് കരുത്തില്ല എന്ന് കൂടി മനസ്സിലാക്കുക.



നസറുദീന്‍ മണ്ണാര്‍ക്കാട് at 1:44 AM


Share


1 comment:



UnknownAugust 24, 2012 at 7:35 AM


"ഇനി നിങ്ങള്‍ പറയുന്ന അതേ വാചകം തന്നെ കടം കൊണ്ട് പറയുകയാണെങ്കില്‍ 'ആറാം നൂറ്റാണ്ടിലെ ഈ മനുഷ്യന്' ഇത്രയധികം മഹാന്മാരെ സ്വാധീനിക്കാനും അത്ഭുതപ്പെടുതാനും കഴിഞ്ഞുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഞങ്ങള്‍ക്ക് അനുകരണീയനായ നേതാവാണ്.ചരിത്രകാരനായ ലാമാര്‍ടിന്‍ അഭിപ്രായപ്പെട്ടത് പോലെ മനുഷ്യ മഹത്വത്തിന്റെ മുഴുവന്‍ മാനദണ്ടങ്ങള്‍ എടുത്ത് പരിശോധിച്ചാലും പ്രവാചനേക്കാള്‍ മഹാനായ ഒരാളെ നിങ്ങള്‍ക്ക് ചൂണ്ടി കാണിച്ചു തരാന്‍ കഴിയുമോ? ഇല്ലെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരു പോലെ തീര്‍ച്ചയാണ്."


നസറുദ്ധീന്‍ മണ്ണാര്‍ക്കാട്. താങ്കള്‍ ഇവിടെ തുറന്നടിച്ചത് എല്ലാ ഓരോ മുസ്‌ലിമിന്റെയും (കേവലം നാമധാരികളല്ല) ഹൃദയത്തില്‍ നിന്നുള്ള പ്രഖ്യാപനമാണ്. വലിയ ബുദ്ധിജീവികള്‍ എന്ന് സ്വയം തീരുമാനിച്ചു നടക്കുന്ന 'യുക്തിക്ക് വാതം' പിടിച്ച യുക്തിവാതികളോട് സഹതാപമേ തോന്നാറുള്ളൂ. യദാര്‍ത്ഥത്തില്‍ ദൈവവിശ്വാസികളാണ് യുക്തിവാദികള്‍.കാരണം യുക്തിക്ക് നിരക്കുന്നത് അവരേ പറയുന്നുള്ളൂ.. താങ്കളില്‍ ഇനിയും ഇത്തരം എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.


Reply




Home


View web version


എന്നെക്കുറിച്ച്


നസറുദീന്‍ മണ്ണാര്‍ക്കാട്എന്‍റെ ചെറിയ വായനകള്‍, നിരീക്ഷണങ്ങള്‍, ഞാന്‍ മനസ്സിലാക്കിയ ശരികള്‍... ഇവിടെ പങ്കു വെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.ഞാന്‍ വിശ്വസിക്കുന്ന ശരികളില്‍ ഊന്നിയ അഭിപ്രായങ്ങള്‍ ആയതിനാല്‍ തന്നെ യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാവുക സ്വാഭാവികം.എന്‍റെ യോജിപ്പുകളും വിയോജിപ്പുകളും ആശയ പരമാണ്.എല്ലാറ്റിനുമുപരിയായി മാനവിക സാഹോദര്യത്തില്‍ ഞാന്‍ വിശ്വാസിക്കുകയും അക്കാര്യത്തില്‍ എല്ലാ വിഭാഗങ്ങളോടും ഞാന്‍ യോജിക്കുകയും ചെയ്യുന്നു.View my complete profile


Powered by Blogger.



Monday, August 10, 2020

ഇസ് ലാം :യേശു ദൈവമല്ല ബൈബിൾ

 


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w





*യേശുവിനെ കുറിച്ച് ബൈബിളിൽ :*


യേശു പിതാവിനോട് പ്രാർത്ഥിക്കുന്നു. (യോന്നാൻ 17:1-3)

യേശു ദൈവത്തിൽ വിശ്വാസം വച്ചു (എബ്രായർ 2:17,18, എബ്രായർ 3:2)

യേശു ദൈവത്തിന്റെ ദാസൻ. (പ്രവൃത്തികൾ 3:13)

യേശു പിതാവിനെ ആരാധിക്കുന്നു (യോഹന്നാൻ 4:22)

യേശു ദൈവത്തിന്റെ വലത്തുഭാഗത്ത്. (മർക്കൊസ് 16:19, ലൂക്കോസ് 22:69, പ്രവൃത്തികൾ 2:33, റോമർ 8:34)

യേശു സ്വർഗ്ഗാരോഹണത്തിനു ശേഷവും പിതാവിനു കീഴടങ്ങിയിരിക്കുന്നു. (1. കൊരിന്ത്യർ 15:28)

യേശുവിനു ദൈവത്തോട് ഭയവും ആദരവും ഉണ്ട് (എബ്രായർ 5:7)

യേശുവിനു ദൈവം അധികാരം നൽകി. (ഫിലിപ്പിയർ 2:9)

യേശുവിനു ദൈവം രാജ്യത്വം നൽകി. (ലൂക്കോസ് 1:32,33)

യേശുവിനു ദൈവം മനുഷ്യരെ ന്യായവിധിക്കാനുള്ള അധികാരം നൽകി. (പ്രവൃത്തികൾ 10:42)

യേശുവിനെ ദൈവം ഉയർത്തി.(പ്രവൃത്തികൾ 5:31)

യേശുവിനെ ദൈവം മഹാപുരോഹിതനാക്കി. (എബ്രായർ 5:10)

ദൈവം യേശുവിനെ ഉയർതെഴുനേൽപ്പിച്ചു. (പ്രവൃത്തികൾ 2:24, റോമർ 10.9, 1. കൊരിന്ത്യർ 15:15)

ദൈവം തന്റെമേലുള്ള അധികാരം ഒഴികെ മറ്റെല്ലം യേശുവിനു നൽകി (1. കൊരിന്ത്യർ15:24-28)

ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഒരേയൊരു മദ്ധ്യസ്തനാണ് യേശു. (1. തിമൊഥെയൊസ് 2:5)

ദൈവത്തോടുള്ള സമത്വം പിടിക്കുക എന്നത് യേശുവിനു ഉൾകൊള്ളാനാവില്ല (ഫിലിപ്പിയർ 2:6)

പിതാവിനറിയാവുന്ന കാര്യങ്ങൾ പുത്രനറിയില്ല (മർക്കൊസ് 13:32, വെളിപ്പാടു 1:1)

ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാ ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. (മർക്കൊസ് 15:34)

Sunday, August 9, 2020

ഇസ്ലാം :ബൈബിൾ ദൈവിക മോ

 Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



ബൈബിൾ' പഴയ ഗ്രന്തവും പുതിയതും ഞാൻ വായിച്ചു


എനിക്ക് മനസ്സിലായത്


അത് ദൈവിക വചനങ്ങൾ മാത്രമുള്ള ഗ്രന്തമല്ല.


മൂസാ നബിക്ക് ദൈവം  നൽകിയ ദൈവിക വചനങ്ങളാവുന്ന തൗറാത്തോ 


ഈസ നബിക്ക് നൽകിയ

ദൈവിക വചനങ്ങളാവുന്ന

ഇഞ്ചീലോ അല്ല


മറിച്ച്

കുറെ മനുഷ്യർ എഴുതിയ മുൻ പ്രവാചകൻമാരെ പറ്റിയുള്ള അവർ മനസ്സിലാക്കിയ ചരിത്ര ഗ്രന്തങ്ങളാണത്


കാരണം അതിൽ മൂസ ,ഈസ നബിമാരുടെ ജനന മരണങ്ങളും


അവർക്ക് ശേഷമുള്ള ശിഷ്യന്മാരുടെ ജീവിതവും 


പൗലോസിന്റെ സ്വയം ലേഘനങ്ങളുമുണ്ട്


അത് കൊണ്ട് 

ബൈബിൾ എന്ന് പറയുന്ന പുസ്തകങ്ങൾ

മൂസാ നബിക്ക് ദൈവം  നൽകിയ ദൈവിക വചനങ്ങളാ തൗറാത്തോ 

ഈസ നബിക്ക് നൽകിയ

ദൈവിക വചനങ്ങളാവുന്ന

ഇഞ്ചീലോ ആണന്ന് തെളിയിക്കാൻ ഏതങ്കിലും ക്രസ്ത്യാനികൾക്ക് സാധിക്കുമോ?



അസ് ലം പരപ്പനങ്ങാടി



ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w

Saturday, August 8, 2020

ഇസ് ലാം.:ഖുർആനിൽ അവൻ സ്രഷടിച്ചു. അവൻ ഇറക്കി എന്നല്ലാം പറയുമ്പോൾ ഇവിടെ അവൻ എന്നാൽ വേറെ അല്ലാഹു ആണോ

 ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി 


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



ഇസ് ലാം വിമർശകരുടെ


ചോദ്യം


ഖുർആനിൽ അവൻ 

സ്രഷടിച്ചു. അവൻ ഇറക്കി

എന്നല്ലാം പറയുമ്പോൾ

ഇവിടെ അവൻ എന്നാൽ വേറെ അല്ലാഹു ആണോ?


മറുപടി


അറബി ഗ്രാമർ നിയമങ്ങൾ അറിയാത്തതിന്റെ പേരിലുള്ള സംശയമാണത്


വിമർശകർ കൊണ്ട് വരുന്ന വാക്യം ഇതാണ്



 ആലു ഇംറാന്‍  - 3:2


ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ


അല്ലാഹു- അവനല്ലാതെ ആരാധ്യനേയില്ല.(അവന്‍)

ജീവിച്ചിരിക്കുന്നവന്‍ സര്‍വ്വനിയന്താവായുള്ളവന്‍ 

 ആലു ഇംറാന്‍  - 3:3


نَزَّلَ عَلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ الْفُرْقَانَ


(നബിയേ, ഈ) വേദഗ്രന്ഥത്തെ - അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കി (ശരിവെച്ചു) കൊണ്ട് -യഥാര്‍ത്ഥ പ്രകാരം അവന്‍ നിനക്ക് അവതരിപ്പിച്ചിരിക്കുന്നു. തൗറാത്തും, ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിരിക്കുന്നു; (ഇതിന്) മുമ്പായി - മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി കൊണ്ട്, (സത്യാ സത്യ) വിവേചനവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു.

3. / 2 '3


ഇവിടെ അവൻ എന്ന സർവ നാമം പറയാൻ കാരണം ഖുർആൻ ഇറക്കിയത് വേറെ ഒരുവൻ ആയത് കൊണ്ടല്ല.


മറിച്ച് അദ്യം മേൽ വചനം തുടങ്ങുന്നത് 


അല്ലാഹു- അവനല്ലാതെ ആരാധ്യനേയില്ല.(അവന്‍) ജീവിച്ചിരിക്കുന്നവന്‍: സര്‍വ്വനിയന്താവായുള്ളവന്‍ 


എന്ന് പറഞ്ഞ് കൊണ്ടാണ് 


ലോക സ്രഷ്ടാവ് സ്വന്തത്തിനെ പറ്റി അവന്റെ പേര് പറഞ്ഞ് കൊണ്ട് തുടങ്ങി അവനെ  പരിജയപെടുത്തുകയാണ്


പിന്നീട് പറയുന്ന സർവ്വനാമങ്ങൾ എല്ലാം ആദ്യം പറഞ്ഞ പേരിലേക്ക് മടങ്ങുന്നത് 'അങ്ങനെ മടങ്ങുമ്പോൾ ആദ്യം നാമം പറയപ്പെട്ടവൻ എന്ന അർഥത്തിൽ അവൻ എന്നാണ് അറബി ഗ്രാമർ പ്രകാരം പറയേണ്ടത്  


ആദ്യം പേര് പറഞ്ഞ് തുടങ്ങിയ സംസാരം ഞാൻ എന്ന് പറഞ്ഞ് തുടർന്നാൽ തുടക്കവും തുടർച്ചയും യോജിക്കാതെ വരുന്നതാണ്



ഉദാഹരണത്തിന് 


ഒരു രാജാവ്  തന്റെ പ്രജയോട് 


രാജാവ് നിന്നോട് കൽപിക്കുന്നു

അവൻ നിന്നോട് പറയുന്നു  

അവൻ നിന്നെ വളർത്തിയ വനാണ് 



എന്നല്ലാം പറയുകയാണങ്കിൽ


തുടക്കത്തിൽ രാജാവിന്റെ പേര് പറഞ്ഞ് തുടങ്ങിയതിന്നിടയിൽ


ഞാൻ  നിനക്ക് ഭക്ഷണം നൽകി എന്ന് പറയുന്നത് 


തുടക്കവും തുടർച്ചയും യോജിക്കാതെ വരുന്നതാണ്



ഇത്തരം വജനങ്ങളിൽ അവൻ എന്നത് മറ്റൊരാളാണോ എന്ന് അറബി ഗ്രാമർ അറിയുന്ന ഒരാളും ചോദിക്കുകയില്ല.


ഇങ്ങനെയുള്ള ചോദ്യം 

ഗ്രാമർ അറിയുന്ന അറബിക്രസ്തേനികൾ ആരും ചോദിച്ചിട്ടുമില്ല.


ഇത് പോലെ വേറെയും ആയത്തുകൾ അറബി അറിയാത്ത വിമർഷകർ ഉന്നയിക്കാറുണ്ട് അത് അവരുടെ വങ്കത്തരത്തെ മാത്രമെ അറിയിക്കുകയുള്ളു.


അസ് ലം പരപ്പനങ്ങാടി














നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...