Thursday, February 27, 2020

റജബ് നോമ്പ്صوم رجب

هل يصحّ النهي عن صيام شهر رجب أو شيئ منه؟

الجواب من العلامة ابن حجر الهيتمي (رحمه الله):
وقد سُئل عمن ينهى الناس عن الصوم في رجب؛ بدعوى أن أحاديث صوم رجب موضوعة، ولا يجوز العمل بالموضوع..
فأجاب (رضي الله عنه): بأن ذلك جهل وجزاف على الشريعة المطهرة، فإن استمرّ على ذلك وجب على الحكّام زجره وتعزيره التعزير البالغ المانع له ولأمثاله من المجازفة في دين الله، ولا يحل لمسلم أن يقلده في دينه؛ إذ لا يجوز التقليد إلا لمن اشتهر بالمعرفة بأحكام الله وبمآخذها.
ونقَلَ عن ابن الصلاح (رضي الله عنه) إبطاله لما يعتمده مثل هذا المدّعي من مكذوب الحديث.. كما ذكر إفتاء العز بن عبد السلام (رضي الله عنه) حيث سُئِلَ عَمَّا نُقِلَ عَنْ بَعْضِ الْمُحَدِّثِينَ مِنْ مَنْعِ صَوْمِ رَجَب وَتَعْظِيمِ حُرْمَتِهِ، وَهَلْ يَصِحُّ نَذْرُ صَوْمِ جَمِيعِهِ، فَقَالَ فِي جَوَابِهِ: نَذْرُ صَوْمِهِ صَحِيحٌ لَازِمٌ، يُتَقَرَّبُ إلَى اللَّهِ تَعَالَى بِمِثْلِهِ، وَاَلَّذِي نَهَى عَنْ صَوْمِهِ جَاهِلٌ بِمَأْخَذِ أَحْكَامِ الشَّرْعِ، وَكَيْف يَكُونُ مُنْهَيَا عَنْهُ مَعَ أَنَّ الْعُلَمَاءَ الَّذِينَ دَوَّنُوا الشَّرِيعَةَ لَمْ يَذْكُر أَحَدٌ مِنْهُمْ انْدِرَاجَهُ فِيمَا يُكْرَه صَوْمُهُ، بَلْ يَكُونُ صَوْمُهُ قُرْبَةً إلَى اللَّهِ تَعَالَى؛ لِمَا جَاءَ فِي الْأَحَادِيثِ الصَّحِيحَةِ مِنْ التَّرْغِيبِ فِي الصَّوْمِ..
ثم يقول (بعد إيراد حديثين): فَتَأَمَّلْ أَمْرَهُ ﷺ بِصَوْمِ الْأَشْهُرِ الْحُرُمِ فِي الرِّوَايَةِ الْأُولَى وَبِالصَّوْمِ مِنْهَا فِي الرِّوَايَةِ الثَّانِيَةِ تَجِدهُ نَصًّا فِي الْأَمْرِ بِصَوْمِ رَجَب أَوْ بِالصَّوْمِ مِنْهُ؛ لِأَنَّهُ مِنْ الْأَشْهُرِ الْحُرُمِ بَلْ هُوَ مِنْ أَفْضَلِهَا.
الفتاوى الفقهية الكبرى: (٢ / ٥٣) وما بعدها.. بتصرف.


ومما وَرَدَ مِنْ الْأَحَادِيثِ الدَّالَّةِ عَلَى فَضْلِ مُطْلَقِ الصَّوْمِ وَخُصُوصِهِ فِي الْأَشْهُرِ الْحُرُمِ أَيْ كَحَدِيثِ أَبِي دَاوُد وَابْنِ مَاجَهْ وَغَيْرِهِمَا عَنْ الْبَاهِلِيِّ «أَتَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقُلْت: يَا رَسُولَ اللَّهِ أَنَا الرَّجُلُ الَّذِي أَتَيْتُك عَامَ الْأَوَّلِ قَالَ: فَمَا لِي أَرَى جِسْمَك نَاحِلًا قَالَ: يَا رَسُولَ اللَّهِ مَا أَكَلْت طَعَامًا بِالنَّهَارِ مَا أَكَلْته إلَّا بِاللَّيْلِ قَالَ مَنْ أَمَرَك أَنْ تُعَذِّبَ نَفْسَك قُلْت: يَا رَسُولَ اللَّهِ إنِّي أَقْوَى قَالَ صُمْ شَهْرَ الصَّبْرِ وَثَلَاثَةَ أَيَّامٍ بَعْدَهُ وَصُمْ الْأَشْهُرَ الْحُرُمَ» وَفِي رِوَايَةٍ «صُمْ شَهْرَ الصَّبْرِ وَيَوْمًا مِنْ كُلِّ شَهْرٍ قَالَ زِدْنِي فَإِنَّ لِي قُوَّةً قَالَ صُمْ يَوْمَيْنِ قَالَ زِدْنِي فَإِنَّ لِي قُوَّةً قَالَ: صُمْ ثَلَاثَةَ أَيَّامٍ بَعْدَهُ وَصُمْ مِنْ الْحُرُمِ وَاتْرُكْ، صُمْ مِنْ الْحُرُمِ وَاتْرُكْ وَقَالَ بِأُصْبُعِهِ الثَّلَاثِ يَضُمُّهَا ثُمَّ يُرْسِلُهَا»..

Sunday, February 16, 2020

സ്ത്രീ പുരുഷ ഔറത്ത് ഇസ്ലാമിൽ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



സ്ത്രീ പുരുഷ ഔറത്ത് ഇസ്ലാമിൽ

#സ്ത്രീയും_ഹിജാബും

സ്ത്രീയും സ്ത്രീയുടെ ഹിജാബും എക്കാലത്തും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ആമിനാ വദൂദ്മാരും ഇവിടെ ഖദീജാ മുംതാസ്, സഹീറാ തങ്ങള്‍ പോലോത്തവരും സ്ത്രീയുടെ ഹിജാബിനെ കേവലം ഒരു ബ്ലൗസിനും നിക്കറിനുമുള്ളിലൊതുക്കി വെട്ടിച്ചുരുക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇത്തരത്തില്‍ ഹിജാബിന്റെ കര്‍മ്മശാസ്ത്രവും ഖുര്‍ആന്‍- ഹദീസ് പാഠവും എന്തെന്ന് ചിന്തിക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കും.
ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ സ്ത്രീക്ക് നിര്‍ബന്ധമാകുന്ന ഹിജാബിന് താഴെ കൊടുക്കുന്ന രീതിയില്‍ നിബന്ധനകള്‍ കല്‍പിക്കണം.
1. സ്ത്രീയുടെ മൂടുപടം ശരീരം അടിമുടി മറച്ചിരിക്കണം. സൂറത്തുല്‍ അഹ്‌സാബില്‍ സ്ത്രീയുടെ ഹിജാബ് പരാമര്‍ശിച്ചിടത്ത് ജില്‍ബാബ് (ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം) എന്ന ശബ്ദം പ്രയോഗിച്ചതില്‍ നിന്ന് ഇത് വളരെ വ്യക്തമാണ്.
വസ്ത്രം തൊലിയുടെ നിറം പൂര്‍ണ്ണമായി മറക്കുന്നതായിരിക്കണം. നേരിയ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചാല്‍ അത് ‘ഹിജാബ്’ ആകുന്നില്ല. മറച്ചിട്ടും മറയാത്ത പുതിയ വസ്ത്രധാരണാരീതി ഇസ്‌ലാമിന് അന്യമാണ്. അബൂബക്കര്‍ (റ)ന്റെ മകള്‍ അസ്മാഅ്(റ) ഒരിക്കല്‍ നബി(സ)യുടെ അടുത്തേക്ക് നേരിയ വസ്ത്രമിട്ട് കടന്നുവന്നപ്പോള്‍ നബി(സ) മുഖം തിരിച്ചുവെന്ന് അബൂദാവൂദ് തന്റെ സുനനില്‍ ആയിശാ ബീവി(റ)യില്‍ നിന്ന് ഉദ്ധരിച്ചതായി കാണാം.

3- ഹിജാബ് സ്വന്തമായി ഭംഗിയുള്ളതോ അപരന്റെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തില്‍ നിറക്കൂട്ടുള്ളതോ മറ്റോ ഉള്ളതാവാതിരിക്കുക. സൂറത്ത് നൂരിലും 31-ല്‍ അവര്‍ (സ്ത്രീകള്‍) അവരുടെ ഭംഗി (സീനത്ത്) വെളിവാക്കരുതെന്ന് വ്യക്തമായി കല്‍പിക്കുന്നുണ്ട്.

4. ശരീരവടിവും ആകാരവും കാണുന്ന തരത്തിലുള്ള ഇടുങ്ങിയ വസ്ത്രങ്ങള്‍ ഹിജാബിന് കൊള്ളില്ല. നബി(സ) കാണരുതെന്ന് ആഗ്രഹിച്ച നരകവാസികളിലെ ഒരുവിഭാഗം മറച്ചിട്ടും മറയാതെ ചാണും ചെരിഞ്ഞും നടക്കുന്ന സ്ത്രീകളാണെന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പ്രബലമായി വന്നിട്ടുണ്ട്.
5. പുരുഷനെ ഇക്കിളിപ്പെടുത്തുന്ന രീതിയില്‍ സുഗന്ധം പൂശിയ വസ്ത്രങ്ങള്‍ ഹിജാബാവാന്‍ പാടില്ല. ആറ് ഹദീസ് ഗ്രന്ഥങ്ങളിലും ഉദ്ധരിച്ച പ്രഭലമായ ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ”എല്ലാ കണ്ണും വ്യഭിചാരിയാണ്. സ്ത്രീ സുഗന്ധം പൂശി സദസ്സിലൂടെ നടന്നാല്‍ അവള്‍ വ്യഭിചാരിയാണ്.”

6. ഹിജാബ് പുരുഷവേഷത്തോട് സാദൃശ്യമാവാന്‍ പാടില്ല. പുരുഷ വസ്ത്രം ധരിക്കുന്ന സ്ത്രീയേയും സ്ത്രീ വസ്ത്രം ധരിക്കുന്ന പുരുഷനെയും നബി (സ)/ അല്ലാഹു ശപിച്ചതായി ഒട്ടനവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.
(റവാഇഉല്‍ ബയാന്‍ -മുഹമ്മദ് അലി അസ്വാബൂനി 1/384, 385, 386)

സ്ത്രീ എന്തൊക്കെ ഏതൊക്കെ സമയം മറക്കണമെന്ന് ഇനി വിശദീകരിക്കാം.

#സ്ത്രീയുടെ ഔറത്ത് പുരുഷന്റെ മുമ്പില്‍

പ്രായപൂര്‍ത്തിയായ അന്യപുരുഷന്റെ മുമ്പില്‍ സ്വതന്ത്രയായ സ്ത്രീയുടെ ഔറത്ത് ഏതാണെന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ശാഫിഈ, ഹംബലി മദ്ഹബുകളില്‍ സ്ത്രീയുടെ ശരീരം മുഴുക്കെ ഔറത്താണെന്നതാണ് പ്രബലമായ അഭിപ്രായം. ഇമാം അഹ്മദ്(റ) ഇത് വ്യക്തമാക്കുന്നത് കാണുക: നഖം തൊട്ട് സ്ത്രീയുടെ ശരീരമാസകലം ഔറത്ത് തന്നെ (തഫ്‌സീര്‍ ഇബ്‌നു ജൗസി 6/31). അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടാലും ഇല്ലെങ്കിലും ആഗ്രഹം ജനിപ്പിക്കുന്ന പ്രായമെത്തിയ സ്ത്രീക്ക് അവള്‍ വിരൂപിയാണെങ്കില്‍പോലും അന്യപുരുഷന് മുമ്പില്‍ ശരീരമാസകലം ഔറത്താണെന്ന്  തുഹ്ഫ (കിതാബുന്നികാഹ്) പോലോത്ത ശാഫിഈ ഗ്രന്ഥങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം സ്ത്രീകള്‍ അന്യപുരുഷന്‍മാര്‍ക്കിടയില്‍ ശരീരമാസകലം മറക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയാകാനടുത്ത ബാലന്‍മാരും (മുറാഹിഖ്) മുഴുഭ്രാന്തന്‍മാരും പ്രായപൂര്‍ത്തിയായ പുരുഷനെ പോലെയാകയാല്‍ അവരുടെ മുമ്പിലും സ്ത്രീ മുഴുവന്‍ മറക്കേണ്ടതുണ്ട്. (നോ. തുഹ്ഫ 7/197) ഇമാം ശാഫിഈ(റ), അഹ്മദ്ബ്‌നു ഹംബല്‍ (റ) എന്നിവരുടെ അഭിപ്രായത്തെ പിന്താങ്ങുന്ന തെളിവുകള്‍.

1- വിശുദ്ധ ഖുര്‍ആന്‍ : സൂറത്ത് നൂറിലെ 31-ാം സൂക്തത്തില്‍ മുസ്‌ലിം സ്ത്രീയോട് അവരുടെ ഭംഗി (സീനത്ത്) വെളിവാക്കരുതെന്ന് ഖുര്‍ആന്‍ വ്യക്തമായി നിര്‍കര്‍ഷിച്ചിട്ടുണ്ട്. മനുഷ്യന്റെ ഭംഗിയും രൂപവും കൂടുതല്‍ പ്രകടമാവുന്നത് മുഖവും മുന്‍കയ്യുമാകയാല്‍ ഈ നിര്‍ദേശം ഇവയെ ബാധിക്കുമെന്ന് ശാഫിഈ(റ), അഹമദ്(റ) എന്നിവര്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍, പ്രസ്തുത ആയത്തിന്റെ തുടര്‍ച്ചയില്‍, അതില്‍ (ഭംഗി) നിന്ന് വെളിവാകുന്നതൊഴിച്ച് എന്ന വാക്യത്തെ അവര്‍ വ്യാഖ്യാനിച്ചത് കാറ്റ് പോലോത്തതു കൊണ്ട് മനഃപൂര്‍വ്വമല്ലാതെ ശരീരത്തില്‍നിന്ന് വെളിച്ചത്താകുന്ന ഭാഗങ്ങള്‍ എന്നാണ്. സ്വബോധമില്ലാതെ, ആകസ്മികമായി വെളിവാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീ കുറ്റക്കാരിയാകുന്നില്ലെന്ന് അവര്‍ വിശദീകരിക്കുന്നു. നിങ്ങള്‍ അവരോട് (നബി ഭാര്യമാരോട്) ചരക്കുകള്‍ ചോദിച്ചാല്‍ മറക്ക് പിന്നിലായി നിങ്ങള്‍ ചോദിക്കുക (33/53) എന്ന ഖുര്‍ആനിക സൂക്തം പ്രവാചക പത്‌നിമാരുടെ കാര്യത്തിലാണ് അവതീര്‍ണ്ണമായതെങ്കിലും മറ്റു സ്ത്രീകളെയും അത് ബാധിക്കുമെന്ന് ഖിയാസ് ചെയ്ത് ഈ ആയത്തുകൊണ്ട് അവര്‍ തെളിവ് പിടിക്കുന്നു.
2) ഹദീസുകള്‍:- ജംരീരുബ്‌നു അബ്ദുല്ല(റ) പറയുന്നു: ഞാന്‍ നബി(സ)യോട് ആകസ്മികമായിട്ടുള്ള നോട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നബി(സ) പ്രതിവചിച്ചു: നീ കണ്ണ് തിരിക്കുക: (മുസ്‌ലിം അഹ്മദ്)
അലീ, നീ ഒന്നിന് ശേഷം മറ്റൊന്നായി നോട്ടത്തെ നീ തുടര്‍ത്തരുത്. നിശ്ചയം നിനക്ക് ആദ്യനോട്ടം മാത്രമാണുള്ളത്. മറ്റുള്ളവ അനുവദനീയമല്ല എന്ന് അലി (റ)വിനോട് നബി (സ) കല്‍പിച്ച ഹദീസ്. (അഹ്മദ്, അബൂദാവൂദ്)

ഇബ്‌നി അബ്ബാസി (റ)ല്‍ നിന്ന് നിവേദനം: നബി(സ) ഫള്‌ലുബ്‌നു അബ്ബാസി (റ)നെ ഒരു പെരുന്നാള്‍ ദിനത്തില്‍ യാത്രക്കായ് വാഹനത്തിന്റെ പിന്നിലിരുത്തി. അദ്ദേഹം ഭംഗിയുള്ള രോമവും വെളുത്ത ശരീരവുമുള്ള സുന്ദരനായിരുന്നു. ഉടനെ, ഖശ്അം ഗോത്രത്തില്‍പ്പെട്ട ഒരു സ്ത്രീ നബി(സ)യോട് ഫത്‌വ തേടി വന്നു. ഫള്‌ലും ഈ സ്ത്രീയും പരസ്പരം നോക്കുന്നത് കണ്ട നബി(സ) ഫള്‌ലിന്റെ മുഖം മറുവശത്തേക്ക് തിരിച്ചുകൊണ്ടിരുന്നു. (ബുഖാരി, മുസ്‌ലിം)3 ബൗദ്ധിക തെളിവ്: സ്ത്രീകളുടെ നോക്കല്‍ അനുവദനീയമാവാത്തത് അനാശാസ്യം (ഫിത്‌ന) ഭയപ്പെട്ടത് കൊണ്ടാണ്. എന്നാല്‍ മുടി, കാല്‍ എന്നിവയെക്കാള്‍ ഫിത്‌ന ഗൗരവതരമാകുന്നത് മുഖത്തിലാണെന്നത് ബുദ്ധിക്ക് സര്‍വ്വസമ്മതമാണ്.
എന്നാല്‍, ഇമാം മാലിക് (റ), അബൂഹനീഫ(റ) എന്നിവര്‍ സ്ത്രീയുടെ മുഖവും മുന്‍കയ്യും ഔറത്തില്‍പ്പെട്ടതല്ലെന്ന് അഭിപ്രായപ്പെട്ടവരാണ്. അവര്‍ക്കും അവരുടേതായ തെളിവുകളുണ്ട്. അവ താഴെ കൊടുക്കുന്നു.
1) ‘സ്ത്രീകള്‍ അവരുടെ ഭംഗി വെളിവാക്കരുത്’ എന്നതില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ ‘അതില്‍നിന്ന് (ഭംഗി) വെളിവാകുന്നതൊഴിച്ച്’ എന്ന തുടര്‍വാക്യത്തിലൂടെ പല ആവശ്യങ്ങള്‍ക്കും വെളിവാക്കേണ്ടിവരുന്ന മുഖത്തിനും മുന്‍കൈയ്യിനും ഇത് ബാധകമല്ലെന്ന് വരുന്നുണ്ടെന്ന് അവര്‍ ഈ ആയത്തിനെ വിശദീകരിച്ചു പറയുന്നു.
2- ഹദീസ്: ആയിശ(റ)യില്‍ നിന്ന് നിവേദനം: അബൂബക്കര്‍ (റ)ന്റെ മകള്‍ അസ്മാഅ്(റ) ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ നേരിയ വസ്ത്രമണിഞ്ഞ് കയറിച്ചെന്നു. ഉടനെ നബി(സ) മുഖം തിരിച്ച് ”ഓ… അസ്മാഅ്, ആര്‍ത്തവ പ്രായമായ സ്ത്രീയുടെ ഇതും ഇതുമൊഴിച്ചൊന്നും കാണാന്‍ പാടില്ല” എന്ന് നബി (സ) തന്റെ മുഖത്തിലേക്കും മുന്‍കൈയ്യിലേക്കും ചൂണ്ടി പറഞ്ഞു.
3- ഔറത്ത് മറക്കല്‍ നിര്‍ബന്ധമായ നിസ്‌കാരം, ഇഹ്‌റാം എന്നിവയുടെ അവസരത്തില്‍ സ്ത്രീ മുഖവും മുന്‍കയ്യും മറക്കേണ്ടെന്ന് വരുമ്പോള്‍ അവ ഔറത്തിന് പുറത്താണെന്ന് വരുന്നു.

#സ്ത്രീക്കു മുമ്പില്‍

മുട്ടുപുക്കിള്‍ക്കിടയിലുള്ളതാണ് സ്ത്രീക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത്. എന്നാല്‍ മുട്ടുപുക്കിള്‍ക്കിടയിലുള്ളതൊഴിച്ച് മറ്റു ഭാഗങ്ങളിലേക്ക് എത്തരം സ്ത്രീകള്‍ക്കാണ് നോക്കല്‍ അനുവദനീയമാവുക എന്ന ചര്‍ച്ചയില്‍ മുസ്‌ലിം, മുസ്‌ലിമേതര സ്ത്രീ എന്നിങ്ങനെ പണ്ഡിതര്‍ വിഭജിച്ചതായി കാണാം. മുസ്‌ലിം സ്ത്രീകള്‍ക്ക് മുമ്പില്‍ മുട്ടുപുക്കിള്‍ക്കിടയിലുള്ള ഭാഗമാണ് സ്ത്രീയുടെ ഔറത്തെന്നതില്‍ എല്ലാവരും ഒരു പക്ഷത്താണ്. എന്നാല്‍, ഇമാം അഹ്മദ്ബ്‌നു ഹംബല്‍(റ) ഇത്തരം ഒരു വിഭജനം നടത്തുന്നില്ല. അദ്ദേഹത്തിന്റെ മദ്ഹബ് പ്രകാരം മുസ്‌ലിം സ്ത്രീയോ മുസ്‌ലിമേതര സ്ത്രീയോ ആയാലും അവര്‍ക്കു മുന്നില്‍ മുട്ടുപുള്‍ക്കിടയിലുള്ള ഭാഗം മാത്രമാണ് ഒരു സ്ത്രീ മറക്കേണ്ടതായിട്ടുള്ളൂ. എന്നാല്‍, ഇമാം ശാഫിഈ(റ) ഉള്‍പ്പെടുന്ന ഭൂരിപക്ഷ പണ്ഡിതന്‍മാരും മുഖവും മുന്‍കയ്യുമൊഴിച്ചുള്ള എല്ലാ ശരീരഭാഗങ്ങളും കാഫിറായ സ്ത്രീക്ക് മുമ്പില്‍ ഒരു സ്ത്രീയുടെ ഔറത്താണെന്ന അഭിപ്രായക്കാരാണ്.  ദുഃസ്വഭാവികളായ മുസ്‌ലിം സ്ത്രീകളും കാഫിറായ സ്ത്രീകളുടെ പരിധിയില്‍ വരുമെന്നും ഫിത്‌ന നിര്‍ഭയമായ സാഹചര്യത്തില്‍ മാത്രമേ ദുഃസ്വബാവികളായ മുസ്‌ലിം സ്ത്രീകള്‍ക്കോ മുസ്‌ലിമേതര സ്ത്രീകള്‍ക്കോ ഒരു മുസ്‌ലിം സ്ത്രീയുടെ മുഖവും മുന്‍കയ്യും നോക്കല്‍ അനുവദനീയമാകുന്നുള്ളൂവെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (നോ. അല്‍ഫിഖ്ഹ് മദാഹിബുല്‍ അര്‍ബഅ 1/192).
മുസ്‌ലിം സ്ത്രീകളുടെ ഭംഗി (സീനത്ത്) കാണല്‍ അനുവദനീയമാവുന്നവരെ എണ്ണിപ്പറഞ്ഞിടത്ത്, വിശുദ്ധ ഖുര്‍ആന്‍ അവരുടെ (മുസ്‌ലിം സ്ത്രീകളുടെ) സ്ത്രീകളും എന്ന് പ്രയോഗിച്ചതിനാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രമേ അവരുടെ ഭംഗി കാണാന്‍ പറ്റുകയുള്ളൂവെന്ന് പ്രബല തഫ്‌സീറിനെ അടിസ്ഥാനമാക്കിയാണ് പണ്ഡിതര്‍ ഈ വിഭജനം നടത്തിയിട്ടുള്ളത്. ഇമര്‍(റ) ഒരിക്കല്‍ അബൂ ഉബൈദ:ബ്‌നു ജര്‍റാഹി(റ) ലേക്ക് ഇപ്രകാരം ഒരെഴുത്തെഴുതി: ”മുസ്‌ലിമേതരെ സ്ത്രീകള്‍ മുസ്‌ലിം സ്ത്രീകളോടൊപ്പം കുളിമുറിയില്‍ പ്രവേശിക്കുന്നുണ്ടെന്ന് എനിക്ക് നിശ്ചയം വിവരം ലഭിച്ചിട്ടുണ്ട്. അത് നീ തടയണം. കാരണം, മുസ്‌ലിമായ സ്ത്രീയുടെ ഔറത്ത് മുസ്‌ലിമേതര സ്ത്രീ കാണാന്‍ പാടില്ല. (ഖുര്‍ത്വുബി- 12/233).
വിവാഹബന്ധം നിഷിദ്ധമായവര്‍ക്കു മുമ്പില്‍
വിവാഹബന്ധം നിഷിദ്ധമായവര്‍ക്ക് മുമ്പില്‍ സ്ത്രീയുടെ ഔറത്ത് മുട്ട് പൊക്കിള്‍ക്കിടയിലുള്ള ശരീരഭാഗങ്ങള്‍ തന്നെയാണ്. എന്നാല്‍, മുഖം, തല, പിരടി, കൈകാലുകള്‍ എന്നിവ ഒഴിച്ചുള്ള ശരീരഭാഗങ്ങളും അവര്‍ക്ക് മുമ്പില്‍ ഔറത്താണെന്ന് ഇമാം മാലിക്(റ), അഹ്മദ് ബ്‌നു ഹംബല്‍ (റ) എന്നിവരുടെ പക്ഷം. (അല്‍ഫിഖ്ഹ്
അലാമദാബുല്‍ അര്‍ബഅ 1/192).

#നിസ്‌കാരത്തില്‍

മുഖം, മുന്‍കയ്യ്, അകം, പുറം എന്നിവ ഒഴിച്ചുള്ള മുഴുവന്‍ ശരീര ഭാഗങ്ങളും നിസ്‌കാരത്തില്‍ സ്ത്രീയുടെ (ചെറിയ പെണ്‍കുട്ടിയാണെങ്കിലും) ഔറത്താണെന്നാണ് ശാഫിഈ മദ്ഹബിന്റെ പക്ഷം. (നോ. തുഹ്ഫ 2/111). എന്നാല്‍ രണ്ടു ഉള്ളം കയ്യും രണ്ടു പുറംകാലും ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളുമാണ് ഹനഫീ മദ്ഹബ് പ്രകാരം പ്രസ്തുത ഔറത്ത്. മുഖമൊഴിച്ചുള്ള ഭാഗങ്ങളാണെന്നാണ് ഹംബലി മദ്ഹബിന്റെ പക്ഷമെങ്കില്‍ മാലിക് മദ്ഹബ് പ്രസ്തുത ഔറത്തിനെ ഗൗരവമുള്ളത് (മുഖല്ലള്), ലഘുവായത് (മുഖഫ്ഫഫ്) എന്നിങ്ങനെ രണ്ടായി തരം തിരിച്ചതായി കാണാം. തല, കൈകാലുകള്‍, നെഞ്ച്, നെഞ്ചിനോട് നേരിടുന്ന പുറംഭാഗം എന്നിവ ഒഴിച്ചുള്ള എല്ലാ ശരീര ഭാഗവുമാണ് ‘ഗൗരവമായ’ ഔറത്ത് എന്നതുകൊണ്ടുള്ള വിവക്ഷ. തല, പിരടി, മുഴംകൈ, നെഞ്ച്, നെഞ്ചിനോട് നേരിടുന്ന പുറം ഭാഗം എന്നിവ ഒഴിച്ചുള്ള ഭാഗങ്ങളാണ് ലഘുവായ ഔറത്ത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൗരവമായ ഔറത്തിനെ അല്‍പമോ മുഴുവനോ തുറന്ന് നിസ്‌കരിച്ചാല്‍ നിസ്‌കാരം അസാധുവാകുമെന്നും, എന്നാല്‍ ലഘുവായ ഔറത്തിനെ അല്‍പമോ മുഴുവനോ തുറന്ന് നിസ്‌കരിച്ചാല്‍ (തുറന്നിടലും നോക്കലും ഹറാമാണെങ്കിലും) നിസ്‌കാരം സാധുവാകുമെന്നുമാണ് ഹംബലികളുടെ കര്‍മ്മശാസ്ത്രം (അല്‍ഫിക്ഹ് അലല്‍മദാഹിബുല്‍ അര്‍ബഅ:)

#സ്ത്രീ ഒറ്റക്ക്, ചെറുപ്രായത്തില്‍

സ്ത്രീ ഒറ്റക്കാകുമ്പോള്‍
 മുട്ടുപൊക്കിള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ മറക്കണമെന്ന് ഫത്ഹുല്‍ മുഈന്‍ 31-ല്‍ പറയുന്നതായി കാണാം. എന്നാല്‍, ചെറിയ പെണ്‍കുട്ടിയുടെ എവിടെയൊക്കെ നോക്കല്‍ അനുവദനീയമാണെന്ന കാര്യം പണ്ഡിതര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ആഗ്രഹം ജനിക്കാത്ത ചെറിയ പെണ്‍കുട്ടിയുടെ ഗുഹ്യസ്ഥാനമല്ലാത്തതിലേക്ക് നോക്കല്‍ അനുവദനീയമാണെന്നാണ് അവര്‍ പ്രബലമാക്കിയത്. ആഗ്രഹം ജനിപ്പിക്കുമെങ്കില്‍ അവളും പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പരിധിയില്‍ വരുമെന്നാണ് പണ്ഡിതമതം. (തുഹ്ഫ 7/195)

#അടിമസ്ത്രീയും ഔറത്തും

പരിപൂര്‍ണ്ണ അടിമയായ സ്ത്രീയുടെ മുട്ട് പുക്കിള്‍ക്കിടയിലെ ഭാഗങ്ങളൊഴിച്ചുള്ള ശരീരഭാഗങ്ങളിലേക്ക് ഫിത്‌ന/ വികാരങ്ങളില്ലാതെ നോക്കല്‍ അനുവദനീയമാണെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍, ഇമാം നവവി(റ) അടിമ സ്ത്രീ സ്വതന്ത്രസ്ത്രീയെ പോലെ തന്നെയാണെന്ന് പ്രബലമാക്കുന്നതായി കാണാം. (തുഹ്ഫ 7/199)

അവസാനിച്ചു

അല്ലാഹുവേ ഞങ്ങളുടെ മനസ്സ് നീ നന്നാക്കി തരണേ റബ്ബേ
അല്ലാഹുവേ ഞങ്ങളുടെ പെങ്ങന്മാരെ  നരകത്തെ തൊട്ട് നീ  കാക്കണേ അല്ലാഹ്
മുത്ത്  നബിയുടെ  അടുത്തേക്ക് ഒരു  സ്വലാത്ത് 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤ 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤ 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤

🌺🌹صَلَّى الله عَلَى مُحَمَّدْ 🌺🌹 صَلَّى الله عَلَيْهِ وَ سَلَّمْ 🌺🌹
🌺🌹صَلَّى الله عَلَى مُحَمَّدْ 🌺🌹صَلَّى الله عَلَيْهِ وَ سَلَّمْ 🌺🌹
🌺🌹صَلَّى الله عَلَى مُحَمَّدْ 🌺🌹صَلَّى الله عَلَيْهِ وَ سَلَّمْ 🌺🌹
🌺🌹صَلَّى الله عَلَى مُحَمَّدْ 🌺🌹صَلَّى الله عَلَيْهِ وَ سَلَّمْ 🌺🌹
🌺🌹صَلَّى الله عَلَى مُحَمَّدْ 🌺🌹صَلَّى الله عَلَيْهِ وَ سَلَّمْ 🌺🌹
 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤ 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤ 
💜  صلى   الله  على   محمد  💚  💚  صلى   الله  عليه  وسلم  ❤ 
      (  💛  💚  യാക്കൂബ്  കുമ്പോൽ  💗  💚  )

Saturday, February 15, 2020

SDPI തേജസ് :ഇബ്ന് അബ്ദുൽ വഹാബിനെ വെള്ളപൂശുന്നു.

'
https://islamicglobalvoice.blogspot.in/?m

പോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യയും

ഈസങ്കടനയുടെ പോഷക ഘടകമായ
ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ* (All India Imams Council)[

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ശ്രമഫലമായി  നിലവിൽ വന്ന SDPI യും അഹ്ലുസ്സുന്നത്ത് വൽ ജമാഅത്താണോ എന്ന് സംശയിക്കുന്നവർ തേജസിൽ എഡിറ്റോറിയൻ കോളം പറയുന്നത് വായിക്കുക


 പോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണമായ  തേജസ്സിൽ പറയുന്നത് കാണുക
കഴിഞ്ഞകാല മുസ്ലിം പണ്ഡിതന്മാരെയും മറ്റു മുസ്ലിമീങ്ങളെയും ശിർക്കാരോപിച്ച് രംഗത്ത് വന്ന ഇസ്ലാമിൽ ഏറ്റവും വലിയ വിള്ളലുണ്ടാക്കിയ ഏറ്റവും വലിയ ത്രീവൃവാധി മതാജാര്യൻ ഒഹാബിസമെന്ന പുത്തൻ പ്രസ്ഥാനത്തിന്റെ നേതവ് ഇബ്ന് അബ്ദുൽ വഹാബിനെ പറ്റി പറയുന്നത് കാണുക



തേജസ് നവംബർ 2009 തിങ്കൾ 23

 . അകാക്കകൊണ്ടു പരമതവി രോധിയും വസ്ത്രധാരണം കൊണ്ട് തികഞ്ഞ ബൗൺ സായ്പുമായ പ്രസിദ്ധ നിയമജ്ഞൻ രാംജത്മലാനിക് മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് എന്ന ഇസ്ലാമിക പരിശ് കർത്താവിനെക്കുറിച്ചു ചുക്കോ  ചുണ്ണാമ്പോ അറിഞ്ഞുകൂടാ . വഹാബിപ്രസ്ഥാനത്തെസംന്ധിച്ച് രാംജത്മലാനിയുടെ മുറിവിജ്ഞാനം സാമാജ്യ ത്വത്തിനുവേണ്ടി ഓശാനപ്പാട്ടുകൾ രചിച്ച തെളിയാത്ത അക്ഷരങ്ങൾ തപ്പിത്തടഞ്ഞു വായിച്ചുണ്ടാക്കിയവരുടെ വികലമായ വിവരങ്ങളാണ് . ഈ വിവരക്കേട് സഹിക്കാൻ കഴിയാത്തതുകൊണ്ടാവണം , ജത്മലാനി - ഇസ്ലാമിനെയും വഹാബിസത്തെയും കുറിച്ച് അജന്തത വിളമ്പുന്നത് '
കേട്ട് ഇന്ത്യയിലെ സൗദി അംബാസഡർ ഫൈസൽ  അൽ തിറാദ് ഇരുചെവികളും പൊത്തി വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് .


 പാശ്ചാത്യലോകത്തിന് മുഹമ്മദ്ബ്നു അബ്ദുൽ വഹാബി ചതുർഥിയാവാനുള്ള കാരണം അറേബ്യൻ ഉപഭൂഖണ്ഡത്തിൽ രാഷ്ട്രീയചരിത്രം വായിച്ചവർ ക്കാക്കിയും അറിയാം . അറബികളെ അനാചാരങ്ങ ളിലും അന്ധവിശ്വാസങ്ങളിലും തളച്ചിടാനുള്ള ശ്രമങ്ങൾക്കെതിരേ പോരാടിയ അബ്ദുൽ വഹാബ് ആണ് അവരിൽ പ്രതിരോധശക്തി വളർത്തി ഉറപ്പിച്ചെടുത്തത് .

 രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്താബിന്റെ സഹോദരൻ സായിദിന്റെ ഖബറിടം  ആരാധിക്കപ്പെടുന്നുവെന്നു കണ്ടമാത്രയിൽ അതു തട്ടിനിരപ്പാക്കാൻ മറ്റുള്ളവർ ഭയന്നുനിന്നപ്പോൾ സ്വന്തം കൈകൊണ്ടു മഴുവടുത്ത മുഹമ്മദ്ബ്നു അബ്ദുൽ വഹാബിന്റെ പുറപ്പാട് പിന്നീട് അറേബ്യയിലെ ചരിത്രസ്മാരകങ്ങൾ ഒന്നടങ്കം നശിപ്പിക്കുന്നതിൽ കലാശിക്കുമാറ് തീവ്രവാദ അത് പരമായിരുന്നുവെന്നതു നേരാവാമെങ്കിലും ഇസ്ലാമി മന്റെ ഏകത്വത്തെ കലർപ്പില്ലാതെ നിലനിർത്തുന്ന തിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ് .


 അധിനിവേശവിരുദ്ധ പോരാട്ടത്തിന് അബ്ദുൽ വഹാബ്  ഇപ്പോഴും പ്രചോദനമായി ഭവിക്കുന്നുവെങ്കിൽ അതിന് അദ്ദേഹത്തിന്റെ കലർപ്പില്ലാത്ത ഈ ഏക ദൈവവിശ്വാസമാണു കാരണം ,
ഇതിനെ ത്രീവ്രവാദവുമായി കൂട്ടിക്കെട്ടുന്നതിൽ അർഥമില്ല .

(തേജസ്
നവംബർ 2009 തിങ്കൾ 23 )

മഹാൻമാരുടെ ഖബറുകൾ ബഹുമാനിക്കൽ ആരാധനയാക്കി അവരുടെ ഖബറുകളും അടിച്ചു പൊളിച്ചു അത് തൗഹീദാണെന്ന്  പറയുന്ന ഏറ്റവും വലിയ തീവ്രവാദിയായ ഇബ്ന് അബ്ദുൽ വഹാബിനെ വെള്ളപൂശുക യാണ് തേജസ്സുലൂടെചെയ്തുകൊണ്ടിരിക്കുന്നത് '

ഇത് അഹ് ലുസ്സുന്നത്ത് വൽ ജമാഅത്തിന്ന് വിരുദ്ധമാണന്നതിൽ സംശയമില്ല

എന്നല്ല ഈ സങ്കടനകൾ ഒഹാബി മൗദൂദി സൃഷ്ടിയാണെന്നും മനസ്സിലാക്കാം

മുസ്ലിം സംരക്ഷണം എന്ന ലേബലിലായിരുന്നു
ഇവരുടെ [ NDF /PFI / SDPI ] കടന്നു വരവ് .
പിന്നീട് ഈ മുഖം മൂടി അവർ അഴിച്ചു വെച്ചു. അതാണ് തേജസ്സ് പത്ര , വാരികകളിലൂടെ നാം കണ്ടത്.
ഇതു കൊണ്ട് തന്നെയാണ് മുസ്ലിം സമുദായത്തിനുള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്.
ഇരു സമസ്തകളും , സംസ്ഥാനയും ,ദക്ഷിണയും അടങ്ങുന്ന
പണ്ഡിത സംഘടനകൾ ഇവരെ കുറിച്ച് സമൂഹത്തോട് ഉണർത്തിയത്.

ഇവരുടെ മുഖപത്രത്തിന്റെ എഡിറ്റോറിയൽ പേജാണ് ഫോട്ടോയിലുള്ളത്. ചരിത്ര സ്മാരകങ്ങളും , മഹത്തുക്കളുടെ മഖ്ബറ
അടക്കമുള്ളവ പൊളിക്കുന്ന ഭീകരർക്ക് വേണ്ടി സ്തുതി പാടാൻ, എഡിറ്റോറിയലിലൂടെ ശ്രമിച്ചിരിക്കുന്നു.

കാരണം, സിമിയുടെ തലപ്പത്തിരുന്നവർ
തന്നെയാണ് ഇതിന്റെയും തലപ്പത്ത്.

ഈ പ്രസ്ഥാനത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയാനാവാതെ ഇതിൽ പെട്ടു പോയവർ,
ഈ എഡിറ്റോറിയലിനെ കുറിച്ച് ഇപ്പോഴും
ചോദിച്ചു കൊണ്ടിരിക്കുകയാവും .
മറുപടിക്കായ്.........
നീണ്ടയൊരിരുപ്പായി .........


ASLAM PARAPPANANGADI

മുഹമ്മദ് സാനി നെട്ടൂർ

Saturday, February 8, 2020

അല്‍ഫതാവാ-4 : അസ്വറിന്‍റെ സമയത്ത് ആര്‍ത്തവം നിന്നാല്‍






അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


അല്‍ഫതാവാ-4 : 

അസ്വറിന്‍റെ സമയത്ത് ആര്‍ത്തവം നിന്നാല്‍ ളുഹ്ര്‍ നിര്‍ബന്ധമോ?● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍0 COMMENTS
Al Fathawa
അസ്വറിന്‍റെ സമയം പ്രവേശിച്ച ഉടനെ ഹൈളുണ്ടായതിനാല്‍ ഒരു സ്ത്രീക്ക് നിസ്കരിക്കാനുള്ള സമയം കിട്ടിയില്ലെങ്കില്‍ പിന്നീട് പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടേണ്ടതുണ്ടോ?

ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയം (ഏകദേശം 1.5 മിനുട്ട്) അവള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത നിസ്കാരം പിന്നീട് ഖളാഅ് വീട്ടി വീണ്ടെടുക്കല്‍ നിര്‍ബന്ധമാണ്. ഇത്രയും സമയം കിട്ടിയിട്ടില്ലെങ്കില്‍ ആ നിസ്കാരം ഖളാഅ് വീട്ടല്‍ അവള്‍ക്ക് നിര്‍ബന്ധവുമില്ല.

ഇബ്നു ഹജര്‍ ഹൈത്തമി(റ) പറയുന്നു: വഖ്തി(സമയം)ന്‍റെ തുടക്കത്തില്‍ നിസ്കാരത്തിന് തടസ്സമാകുന്ന വല്ലതുമുണ്ടായാല്‍; അതായത് അവള്‍ക്ക്  ഹൈള്, നിഫാസ്, ഭ്രാന്ത്, ബോധക്ഷയം ഇവയില്‍ ഏതെങ്കിലും ഒരു കാര്യം നിസ്കാരത്തിന്‍റെ സമയം പ്രവേശിച്ച ഉടനെ സംഭവിക്കുകയും ആ നിസ്കാര സമയം അവസാനിക്കുന്നതുവരെ പ്രസ്തുത തടസ്സം തുടരുകയും ചെയ്താല്‍, ഈ തടസ്സം ഉണ്ടാകുന്നതിനു മുമ്പ് ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയം കിട്ടിയെങ്കില്‍ ആ നിസ്കാരം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.

അതേസമയം നിസ്കാരത്തിന്‍റെ വഖ്ത് കടന്നതിനു ശേഷം മാത്രം നിസ്കാരത്തിനു വേണ്ടി ശുദ്ധീകരണം അനുവദനീയമായ അഥവാ തയമ്മും ചെയ്യേണ്ടവനോ നിത്യഅശുദ്ധിക്കാരനോ ആണ് ഇത്തരം തടസ്സങ്ങളുണ്ടായതെങ്കില്‍; അവന് വഖ്ത് കടന്നതിനു ശേഷം ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയത്തിന് പുറമെ ശുദ്ധീകരണത്തിനുള്ള സമയം കൂടി ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാവുകയുള്ളൂ (തുഹ്ഫതുല്‍ മുഹ്താജ്: 1/487).

അസ്വറിന്‍റെ സമയത്ത് ഹൈള് രക്തം നിലച്ചാല്‍ അവള്‍ക്ക് അസ്വര്‍ നിസ്കാരം മാത്രമാണോ നിര്‍ബന്ധമാവുക. അതല്ല ളുഹ്റു കൂടി നിസ്കരിക്കേണ്ടതുണ്ടോ?

ളുഹ്ര്‍ നിസ്കാരം കൂടി നിര്‍വഹിക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാകുന്നതാണ്. അസ്വറിന്‍റെ വഖ്തിന്‍റെ അവസാനത്തില്‍ അഥവാ അസ്വര്‍ നിസ്കാരത്തിന്‍റെ തക്ബീറതുല്‍ ഇഹ്റാം ലഭിക്കുന്ന സമയത്താണ് ഹൈള് മുറിഞ്ഞതെങ്കിലും ളുഹ്റും നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. കാരണം യാത്ര പോലുള്ള കാരണങ്ങളുണ്ടാകുന്ന(ഒഴിവുകഴിവ്) അവസരത്തില്‍ അസ്വറിന്‍റെയും ളുഹ്റിന്‍റെയും സമയം ഒന്നാണല്ലോ. അപ്പോള്‍ ഇത്തരം അനിവാര്യ ഘട്ടങ്ങളില്‍ ഏതായാലും ഈ രണ്ട് നിസ്കാരങ്ങളുടെ സമയം ഒന്നാകുന്നതാണ്.

ഇമാം നവവി(റ) പറയുന്നു: മേല്‍ പറഞ്ഞ കാരണങ്ങള്‍ നീങ്ങിയാല്‍ അഥവാ നിസ്കാരം നിര്‍ബന്ധമാകുന്നതിനെ തൊട്ട് വിലങ്ങുന്ന കാരണങ്ങള്‍ നീങ്ങിയാല്‍; വഖ്തില്‍ തക്ബീറതുല്‍ ഇഹ്റാമിന്‍റെ സമയം ബാക്കിയുമായാല്‍ നിസ്കാരം നിര്‍ബന്ധമാകുന്നതാണ്. ഇത്തരം അവസരങ്ങളില്‍ ഒരു റക്അത്തിന്‍റെ സമയമെത്തിക്കണം എന്നൊരു അഭിപ്രായമുണ്ട്. അള്വ്ഹറായ അഭിപ്രായമനുസരിച്ച് അസ്വറിന്‍റെ വഖ്തില്‍ തക്ബീറതുല്‍ ഇഹ്റാം നിര്‍വഹിക്കാനുള്ള സമയം കിട്ടിയാല്‍ ളുഹ്ര്‍ നിസ്കാരം കൂടി നിര്‍ബന്ധമാകും. അപ്രകാരം തന്നെ ഇശാഇന്‍റെ സമയം ലഭിച്ചാല്‍ മഗ്രിബു കൂടി അതോടൊപ്പം നിര്‍വഹിക്കല്‍ നിര്‍ബന്ധമാകുന്നതാണ് (തുഹ്ഫയുടെ പേജ് നമ്പര്‍ ഉള്‍ക്കൊള്ളുന്ന മിന്‍ഹാജ്: 1/485) .



രോഗരക്തവും സംയോഗവും

ഇസ്തിഹാളത്തി(രോഗരക്തം)ന്‍റെ അവസരത്തില്‍ ഭാര്യയുമായി ബന്ധപ്പെടല്‍ അനുവദനീയമാണോ?

ഹൈളിനെ തൊട്ട് ഇസ്തിഹാളത്ത് വേര്‍തിരിഞ്ഞ അവസ്ഥയിലാണ് ഭാര്യയുമായി ബന്ധപ്പെടുന്നതെങ്കില്‍ അത് ഹറാമാവുകയില്ല. അതേസമയം പുറപ്പെടുന്നത് ഹൈളാണോ ഇസ്തിഹാളത്താണോ എന്നത് അവ്യക്തമായ അവസ്ഥയിലാണെങ്കില്‍ ഭാര്യയുമായി മുട്ട് പൊക്കിളിനിടയിലുള്ള ബന്ധപ്പെടല്‍ ഹറാമാണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/432-433).



വൈകി വരുന്നത് പ്രസവരക്തമോ?

പ്രസവം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം പുറപ്പെടുന്ന രക്തം നിഫാസോ അതോ ഇസ്തിഹാളതോ? പരിഗണനയുടെ മാനദണ്ഡം എന്താണ്?

പ്രസ്തുത രക്തം നിഫാസായാണ് പരിഗണിക്കുക. പ്രസവം കാരണം ഗര്‍ഭപാത്രം കാലിയായതിനു ശേഷം 15 ദിവസത്തിന് മുമ്പ് പുറപ്പെടുന്ന രക്തമായത് കൊണ്ട് ആ രക്തം നിഫാസായി പരിഗണിക്കപ്പെടുന്നതാണ് (തുഹ്ഫതുല്‍ മുഹ്താജ്-ഹാശിയ സഹിതം 1/408).

ഇവിടെ മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സുലൈമാനു ബ്നു മുഹമ്മദ് അല്‍ബുജൈരിമി(റ) എഴുതി: നിഫാസിന്‍റെ ആരംഭം രക്തം കാണുന്നത് മുതലാണ്. പ്രസവം മുതലല്ല. അപ്രകാരമല്ലായിരുന്നുവെങ്കില്‍ പ്രസവത്തെ തൊട്ട് രക്തം വരല്‍ പിന്തിയാല്‍ അഥവാ 15-ല്‍ താഴെ ദിവസം കഴിഞ്ഞതിന് ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കില്‍ രക്തം വരുന്നതിന് മുമ്പുള്ള ശുദ്ധിയുള്ള ദിവസങ്ങള്‍ നിഫാസാണെന്ന് പറയേണ്ടതായി വരും. അതിനാല്‍ പ്രസ്തുത സമയത്ത് സ്ത്രീകള്‍ നിസ്കാരം ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണെന്നും പറയേണ്ടിവരും.

അതേസമയം ഇമാം നവവി(റ)യുടെ ഗ്രന്ഥമായ മജ്മൂഇല്‍ ഇങ്ങനെ സ്വഹീഹായി വന്നിട്ടുണ്ട്: പ്രസവം കഴിഞ്ഞ ഉടനെ കുളിക്കല്‍ സ്വഹീഹാകുന്നതാണ്. അഥവാ രക്തം വരുന്നതിന് മുമ്പുള്ള സമയം. അവള്‍ പ്രസവം നടന്നതിനു ശേഷം നിഫാസ് രക്തം വരുന്നതിനു മുമ്പുള്ള സന്ദര്‍ഭത്തില്‍ നിസ്കാരം നിര്‍വഹിക്കണമെന്നാണ് ഈ വാചകം തേടുന്നത് (ബുജൈരിമി: 1/301).



അക്വേറിയത്തിലെ വെള്ളം നജസോ?

അക്വേറിയത്തിലെ മത്സ്യത്തിന്‍റെ കാഷ്ഠത്തെ തൊട്ട് വിട്ടുവീഴ്ച ചെയ്യപ്പെടുമോ? അഥവാ മത്സ്യം കാഷ്ഠിച്ചതിനാല്‍ ആ വെള്ളം നജസാകുമോ?

വെള്ളം പകര്‍ച്ചയായിട്ടില്ലെങ്കില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. ഇമാം റംലി(റ) പറയുന്നു: തേനീച്ചയുടെ കൂട്ടില്‍ തേനിനെ അതിന്‍റെ കാഷ്ഠം സ്പര്‍ശിച്ചാല്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. വെള്ളത്തില്‍ മത്സ്യത്തെ വെറുതെ ഇട്ടതല്ലെങ്കില്‍ മേല്‍പറഞ്ഞ മത്സ്യത്തിന്‍റെ കാഷ്ഠത്തെ തൊട്ടും പ്രസ്തുത വെള്ളത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് (നിഹായതുല്‍ മിന്‍ഹാജ്: 1/85).

നിറങ്ങള്‍ കൊണ്ടുള്ള ആനന്ദം ഒരുതരം ഉപയോഗം തന്നെയാണ്. പരിഗണനീയമായ ഉപകാരമെടുക്കലുകളെ സംബന്ധിച്ച് വിശദീകരിച്ചപ്പോള്‍ സുലൈമാനുല്‍ ജമല്‍(റ) പറഞ്ഞ വാചകം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം വിവരിക്കുന്നു: മയിലിന്‍റെ നിറം കണ്ട് ആനന്ദമെടുക്കാന്‍ വേണ്ടി അതിനെ വാങ്ങല്‍ അനുവദനീയമാണ്. അതിന്‍റെ വില കൂടുതലാണെങ്കിലും ശരി (ഹാശിയതുല്‍ ജമല്‍: 3/26).



നജസും അത്തറും

അത്തര്‍ കുപ്പിയില്‍ കൊതുക് വീണാല്‍ എന്താണ് ചെയ്യേണ്ടത്? അത്തര്‍ നജസാകുമോ?

കുപ്പിയില്‍ നിന്ന് കൊതുകിനെ എടുത്ത് കളഞ്ഞതിനു ശേഷം അത്തര്‍ ഉപയോഗിക്കാവുന്നതാണ്. ദ്രാവകങ്ങളെ നജസാക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട(വിട്ടുവീഴ്ചയുള്ള) ഒരു ജീവിയാണ് കൊതുക്. അത്കൊണ്ട് അത്തര്‍ കുപ്പിയില്‍ കൊതുക് വീണ കാരണത്താല്‍ കുഴപ്പമില്ല.

മിന്‍ഹാജില്‍ ഇമാം നവവി(റ) പറഞ്ഞതായി കാണാം: കുറഞ്ഞ വെള്ളത്തെ നജസാക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. അഥവാ വെള്ളത്തെയും മറ്റു ദ്രാവകങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ജീവിതകാലത്ത് അവയവം മുറിയുന്ന അവസരത്തില്‍ ഒലിക്കുന്ന രക്തം ശരീരത്തിലില്ലാത്ത ജീവികളുടെ ശവം, ഈച്ച, കൊതുക്, പേന്‍, മൂട്ട, വണ്ട്, തേള്‍, പല്ലി തുടങ്ങിയ ജീവികള്‍ പ്രസിദ്ധമായ അഭിപ്രായമനുസരിച്ച് ദ്രാവകത്തെ നജസാക്കുകയില്ല (തുഹ്ഫതുല്‍ മുഹ്താജ്: 1/98, 99).



നജസുള്ള മരുന്ന്

നജസ് കലര്‍ന്ന മരുന്ന് ശരീരത്തില്‍ പ്രവേശിച്ചയാളുടെ നിസ്കാരം സ്വഹീഹാകുമോ?

സ്വഹീഹാകുന്നതാണ്. ഖത്തീബുശ്ശിര്‍ബീനി(റ) പറയുന്നു: മുറിവോ രോഗമോ നജസ് കലര്‍ന്ന മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുകയോ, അല്ലെങ്കില്‍ മുറിവ് നജസുള്ള നൂല്‍ ഉപയോഗിച്ച് തുന്നുകയോ ചെയ്താല്‍ നിസ്കാരം സ്വഹീഹാവുന്നതാണ് (മുഗ്നി മുഹ്താജ്: 1/191).



ആയത്തിന്‍റെ വിവക്ഷ

ഇന്നമല്‍ മുശ്രികൂന നജസുന്‍ എന്ന ഖുര്‍ആനിക വചനത്തിന്‍റെയും മുസ്ലിം നജസാവുകയില്ല എന്ന നബിവചനത്തിന്‍റെയും വിവക്ഷ എന്താണ്?

ഖുര്‍ആന്‍ വചനത്തില്‍ നജസ് എന്ന് പറഞ്ഞതുകൊണ്ട് രക്തം, ഛര്‍ദി പോലുള്ള സാങ്കേതികാര്‍ത്ഥത്തിലുള്ള നജസല്ല ഉദ്ദേശ്യം. മറിച്ച് അവരുടെ വിശ്വാസം നജസാണ് എന്നതാണതിന്‍റെ താല്‍പര്യം. നബിവചനത്തില്‍ മുഅ്മിനായ മനുഷ്യന്‍ മരണം കൊണ്ട് നജസാവുകയില്ല എന്നതുപോലെ അമുസ്ലിമും മരണം കൊണ്ട് നജസാവുകയില്ല.

ഇമാം നവവി(റ) പറയുന്നു: മയ്യിത്ത് ശുദ്ധിയുള്ളതാണ്. അതുകൊണ്ടാണ് കുളിപ്പിക്കപ്പെടുന്നത്. മുസ്ലിം ജീവനോടെയും മരിച്ചാലും നജസാവില്ലെന്നതാണ് മതനിയമം. ശുദ്ധിയുടെയും നജസിന്‍റെയും വിഷയത്തില്‍ അമുസ്ലിമിന്‍റെയും മുസ്ലിമിന്‍റെയും വിധി ഒന്നുതന്നെയാണ്. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബിന്‍റെയും ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയും സലഫ്, ഖലഫിന്‍റെയും അഭിപ്രായം ഇതുതന്നെയാണ്. ഇന്നമല്‍ മുശ്രികൂന നജസുന്‍ എന്ന ഖുര്‍ആന്‍ വചനം കൊണ്ടുള്ള ഉദ്ദേശ്യം അവരുടെ വിശ്വാസം നജസാണെന്നാണ്. അവരുടെ ശാരീരിക അവയവങ്ങളെല്ലാം മലം, മൂത്രം പോലെ നജസാണെന്ന് ഇതിനര്‍ത്ഥമില്ല. അപ്പോള്‍ മുസ്ലിമും അമുസ്ലിമും ശുദ്ധിയാണെന്ന് സ്ഥിരപ്പെട്ടാല്‍, അവന്‍റെ വിയര്‍പ്പും വായില്‍നിന്നു വരുന്ന നീരും കണ്ണുനീരുമെല്ലാം ശുദ്ധിയുള്ളതാകും. അത് ചെറിയ അശുദ്ധിക്കാരനോ വലിയ അശുദ്ധിക്കാരനോ ഹൈളുകാരിയോ നിഫാസുകാരിയോ ആണെങ്കിലും ശരി. ഈ വിഷയത്തിലെ മേല്‍ വിശദീകരണത്തിന് മുസ്ലിം ലോകത്തിന്‍റെ ഇജ്മാഉണ്ട് (ശറഹുന്നവവി അലാ സ്വഹീഹു മുസ്ലിം: 2/288).



ഉണര്‍ന്നയുടന്‍ കൈ വെള്ളത്തില്‍ മുക്കരുതോ?

ഉറക്കില്‍ നിന്ന് ഉണര്‍ന്ന വ്യക്തിക്ക് വെള്ളത്തില്‍ കൈമുക്കല്‍ കറാഹത്താണല്ലോ? ഉറങ്ങി എഴുന്നേറ്റവന് അവന്‍റെ കൈ എവിടെയാണ് രാപ്പാര്‍ത്തതെന്ന് പറയാന്‍ കഴിയില്ല എന്ന ഹദീസ് പരാമര്‍ശമാണല്ലോ ഇതിന് കാരണം. ഉറക്കത്തില്‍ ലിംഗം സ്പര്‍ശിച്ചു എന്നതാണോ ഇവിടെ കറാഹത്തിന് നിദാനം? അപ്പോള്‍ ലിംഗം സ്പര്‍ശിച്ച വ്യക്തിക്ക് കൈ കഴുകുന്നതിന് മുമ്പ് അത് വെള്ളത്തില്‍ മുക്കല്‍ കറാഹത്താണോ? അങ്ങനെയാണെങ്കില്‍ ഉറക്കവും ഉണര്‍വും തമ്മിലുള്ള വ്യത്യാസമെന്താണ്? വിശദീകരിച്ചാലും.

നിങ്ങള്‍ മനസ്സിലാക്കിയതു പോലെയല്ല വസ്തുതയുള്ളത്. ഒരാള്‍ ഉറങ്ങുന്ന അവസരത്തില്‍ ലിംഗം സ്പര്‍ശിച്ചു എന്നതല്ല കൈ വെള്ളത്തില്‍ മുക്കല്‍ കറാഹത്താകാനുള്ള കാരണം. മറിച്ച്, നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിക്കപ്പെടുന്ന കൈ വെള്ളത്തില്‍ മുക്കുന്നതിനു മുമ്പായി കഴുകണമെന്നതാണ്. ഇമാം നവവി(റ) വിശദീകരിച്ചു: നമ്മുടെയും മുഹഖിഖീങ്ങളുടെയും മദ്ഹബ്; ഉറക്കില്‍ നിന്ന് എഴുന്നേറ്റ വ്യക്തിക്ക് മാത്രമല്ല ഈ നിയമം ബാധകമാകുന്നത്. നജസ് പുരണ്ടോ എന്ന വിഷയത്തില്‍ സംശയമാണ്. അതിനാല്‍ നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിക്കുന്ന വ്യക്തി ആ കൈ കഴുകുന്നതിനു മുമ്പ് വെള്ളത്തില്‍ മുക്കല്‍ കറാഹത്താണ്. അവന്‍ ഉറങ്ങിയത് രാത്രിയിലോ പകലിലോ എന്ന വ്യത്യാസം ഇവിടെയില്ല. ഇനി ഉറങ്ങാതെ തന്നെ അവന്‍റെ കൈകളില്‍ നജസ് പുരണ്ടിട്ടോ എന്ന കാര്യത്തില്‍ സംശയിച്ചാലും മേല്‍ വിവരിച്ച പ്രകാരം തന്നെയാണ് ചെയ്യേണ്ടത്. ഇതാണ് ഈ വിഷയത്തില്‍ ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/170).

ചോദ്യത്തില്‍ പറയപ്പെട്ട ‘എവിടെയാണ് അവന്‍റെ കൈ രാപ്പാര്‍ത്തത് എന്നറിയില്ല’ എന്ന ഹദീസ് കല്ല് കൊണ്ട് ശൗചം ചെയ്യുന്നവരിലാണ് വന്നിട്ടുള്ളത്. ഇമാം നവവി(റ) പറയുന്നു: ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും ഈ ഹദീസിന്‍റെ അര്‍ത്ഥം വിശദീകരിച്ചിട്ടുണ്ട്. അവന്‍റെ കൈ രാപ്പാര്‍ത്തത് എവിടെയാണെന്നറിയില്ല എന്നത്, അഹ്ലു ഹിജാസുകാര്‍ ശൗചം ചെയ്യാന്‍ കൂടുതലും കല്ലായിരുന്നു ഉപയോഗിച്ചിരുന്നത്, അവരുടെ നാട് ചൂട് കൂടുതലുള്ള സ്ഥലമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ഉറങ്ങിയാല്‍ വിയര്‍ക്കുകയും അവരുടെ കൈ നജസുള്ള സ്ഥലമോ മുഖക്കുരുവോ സ്പര്‍ശിക്കുകയോ പേന്‍ പോലുള്ള മ്ലേഛമായതിനെ തൊടുകയോ ചെയ്തുവോ എന്നതില്‍ നിന്ന് നിര്‍ഭയമാകില്ല (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/171). ഇവിടെ കറാഹത്താകാനുള്ള അടിസ്ഥാന കാരണം ഇത്രയും വിശദീകരിച്ചതില്‍ നിന്നും വ്യക്തമായി. അവന്‍റെ കൈ നജസായോ എന്ന് സംശയിക്കലാണ് പ്രധാനം. അതിനാല്‍ ഉറക്കം, ഉണര്‍വ് എന്ന വ്യത്യാസം ഈ വിഷയത്തിലില്ല (അല്ലാഹു അഅ്ലം).

സ്ത്രീ: ദാമ്പത്യത്തിലെ വിജയമാര്ഗം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



ദാമ്പത്യത്തിലെ വിജയമാര്ഗം● അബൂബക്കര്‍ അഹ്സനി പറപ്പൂര്‍0 COMMENTS
Good Wife
പുരുഷന്‍ നേരം പുലരുന്നതു മുതല്‍ സദാ തിരക്കിലാണ്. ഒന്ന് കഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയാണ് അവന്‍റെത്. അതിനിടയിലെ കളിതമാശകള്‍ ഒഴിച്ചാല്‍ അവന്‍ തെറ്റുകളില്‍ നിന്ന് കൂടുതല്‍ സുരക്ഷിതനാണ്. തെറ്റിന് സമയം കിട്ടാതിരിക്കുന്നതു എന്നാല്‍ സ്ത്രീകളുടെ കാര്യം മറിച്ചാണ്. തെറ്റുകളുടെ ലോകത്ത് അവളൊരിക്കലും സുരക്ഷിതയല്ല. വീട്ടിലെ നിശ്ചിത സമയത്തുള്ള തിരക്കുകളൊഴിഞ്ഞാല്‍ അവള്‍ പലപ്പോഴും തെറ്റുകളില്‍ വ്യാപൃതരാകുന്ന അവസ്ഥയാണ് വീടുകളിലുള്ളത്. മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടെത്തലും ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ചുമാണ് പല സ്ത്രീകളും ഒഴിവു സമയങ്ങളെ പലപ്പോഴും ഉന്തിത്തള്ളുന്നത്. ഇത്തരം ചെയ്തികള്‍ പതിവാക്കുന്ന സ്ത്രീക്ക് അവളുടെ ഭര്‍ത്താവിനോട് പങ്കുവെക്കാനുള്ളതും ഇങ്ങനെയുള്ള കുറ്റവും കുറവുമായിരിക്കും. സ്വാഭാവികമായും ക്ഷീണിച്ചു വരുന്ന ഭര്‍ത്താവിന് താല്‍പര്യമുള്ളത് കേള്‍ക്കാതിരിക്കുകയും എന്നാല്‍ ഒരിക്കലും കേള്‍ക്കാന്‍ മോഹിക്കാത്തത് കേള്‍ക്കേണ്ടിവരുന്നതിനാലും ഭാര്യയോട് അനിഷ്ടം ഉണ്ടാകുന്നു.  ഭര്‍ത്താവിന്‍റെ തൃപ്തി കരസ്ഥമാക്കുന്നിടത്ത് സ്ത്രീ പരാജയപ്പെടുമ്പോള്‍ സ്വര്‍ഗ പ്രവേശനത്തിലും സന്തോഷത്തിന്‍റെ ലോകത്തും അവള്‍ പരാജിതയാകുന്നു.

ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും സന്തോഷമാകട്ടേയെന്നും അവരെ സേവിക്കല്‍ പുണ്യമുള്ള കാര്യമാണെന്നുമുള്ള  നിയ്യത്തോട് കൂടി ഒരു ഭാര്യ വീട്ടിലെ പണികള്‍ ചെയ്യുകയും അത് കഴിഞ്ഞുള്ള സമയങ്ങളില്‍ വീട്ടിലുള്ളവരെ സ്നേഹിച്ചും സേവിച്ചും ഒഴിവു സമയങ്ങളെ നീക്കുകയും ചെയ്യുമ്പോള്‍ തെറ്റുകളില്‍ വ്യാപൃതരാകുന്നതില്‍ നിന്നും അവര്‍ രക്ഷപ്പെടുന്നു. ഇത്തരം ഒഴിവു സമയങ്ങള്‍ നല്ല രീതിയില്‍ ചെലവഴിക്കുന്ന സ്ത്രീക്ക് ഭര്‍തൃ സാന്നിദ്ധ്യത്തില്‍ മാനസികമായും ശാരീരികമായും അവനെ തൃപ്തിപ്പെടുത്താനാകും. ഇതിലൂടെ അവന്‍റെ പരിപൂര്‍ണ്ണ പൊരുത്തം കരസ്ഥമാകുകയും അവളുടെ സ്വര്‍ഗ പ്രവേശന സാധ്യത കൂടുകയും അവളില്‍ സന്തോഷം നിലനില്‍ക്കുകയും ചെയ്യുന്നു.



അബൂ ഹുറൈറ(റ)വില്‍ നിന്നും റിപ്പോര്‍ട്ട്: അല്ലാഹുവിന്‍റെ റസൂല്‍(സ്വ)യോട് ചോദിക്കപ്പെട്ടു, സ്ത്രീകളില്‍ വെച്ച് ഏറ്റവും ഉത്തമ ആരാണ് നബി(സ്വ) പറഞ്ഞു: ‘ഭര്‍ത്താവ് മുഖത്തേക്ക് നോക്കുമ്പോള്‍,  ഭര്‍ത്താവിന് സന്തോഷം നല്കുന്ന, ഭര്‍ത്താവ് ഒരു കാര്യം പറഞ്ഞാല്‍ വഴിപ്പെടുന്ന, ഭര്‍ത്താവ് വെറുക്കുന്ന വിധം ശരീരത്തിലും സമ്പത്തിലും വിക്രയം ചെയ്യാത്ത സ്ത്രീ’ (സുനനുല്‍ കുബ്റ; ഹദീസ് :5324).

ഒരു സ്ത്രീ ഭര്‍ത്താവിന്‍റെ മുമ്പില്‍ വിജയിയാകുന്നുവെങ്കില്‍ ജീവിതം എപ്പോഴും സന്തോഷമുള്ളതാക്കാന്‍ അവള്‍ക്കാകും. അത്  സന്തോഷത്തിന്‍റെ പാരമ്യമായ സ്വര്‍ഗം പുണരാന്‍ കാരണമാകും. മറിച്ചാണെങ്കില്‍ നരകമായിരിക്കും വാസ സ്ഥലം.

ഒഴിവു സമയം കൂടുതല്‍ കിട്ടുമ്പോള്‍ ഇതെല്ലാത്ത തെറ്റുകള്‍ക്കും സാധ്യതകൂടും. സിനിമ, സീരിയല്‍, അന്യരുമായി നേരിട്ടും ഫോണ്‍വഴിയുമുള്ള സമ്പര്‍ക്കും, ചാറ്റിംഗ്, വൃത്തികെട്ട സീനുകളും ആപ്പുകളും സൈറ്റുകളും കാണല്‍ പോലുള്ളവക്കൊക്കെയും ഒറ്റക്കിരിക്കുമ്പോള്‍ കടുത്ത പ്രേരണയുണ്ടാകും. ഇത്തരം സന്ദര്‍ഭത്തില്‍ അല്ലാഹുവിനെ ഓര്‍ത്ത് ജീവിക്കാനാവണം. ഓരോ നിമിഷവും പരലോകത്ത് ഗുണപ്രദമായത് പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ വലിയ പുണ്യം നേടാനാവും.

ഭാര്യമാരുടെ ശ്രേഷ്ഠത

പത്രങ്ങളില്‍ കാണുന്ന ഒരു പരസ്യവാചകമുണ്ട്. ‘പെങ്ങളേ, ഇനി വീട്ടിലിരുന്നും പണം സമ്പാദിക്കാം, കോടിപതിയാവാം എന്നൊക്കെ. പല തട്ടിപ്പു തരികിടകളും ചിലപ്പോഴതിനകത്ത് ഒളിഞ്ഞിരിപ്പുണ്ടാവും. എന്നാല്‍ ഒരു കളങ്കവും പുരളാതെ കൃത്യമായി ഓരോ വിശ്വാസിക്കും കോടികളെക്കാള്‍ വിലമതിക്കുന്ന അമൂല്യ സൗഭാഗ്യങ്ങള്‍ വീട്ടിലിരുന്നു കൊണ്ട് തന്നെ ലളിതമായി നേടാന്‍ സാധിക്കുന്ന മാര്‍ഗങ്ങള്‍ പ്രവാചകര്‍, മഹിളാ രത്നങ്ങള്‍ക്കായി പറഞ്ഞുവെച്ചിട്ടുണ്ട്. ഇത് നമ്മളെത്ര പേര്‍ കൃത്യമായി അറിഞ്ഞുകാണും.

ഇമാം ബൈഹഖി(റ) അസ്മാഅ്(റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്തു:  നബി(സ്വ) സ്വഹാബികളുടെ അരികില്‍ ഇരിക്കുന്ന സമയത്ത് ഒരു സ്ത്രീ തിരുദൂതരുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: ‘ നബിയേ, ഞാന്‍ സ്ത്രീകളുടെ പ്രതിനിധിയായി അങ്ങയിലേക്ക് വന്നതാണ്. ഇതു കേള്‍ക്കുന്ന കിഴക്കിലും പടിഞ്ഞാറിലുമുള്ള ഏതു പെണ്ണിനും എന്‍റെ അഭിപ്രായമായിരിക്കും ഉണ്ടായിരിക്കുക. നബിയേ, അങ്ങയെ അല്ലാഹു സ്ത്രീകളിലേക്കു കൂടിയാണ് അയച്ചിട്ടുള്ളത്. അങ്ങയെ ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങയെ അയച്ച റബ്ബിനെ കൊണ്ടും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്ത്രീകള്‍ വീടകങ്ങളില്‍ അടച്ചിടപ്പെട്ടവരാണ്. ഞങ്ങള്‍ വീടുകളുടെ അടിത്തറകളാണ്, ആശകള്‍ വീട്ടാനുള്ള കേന്ദ്രമാണ് ഞങ്ങള്‍, കുട്ടികളെ ഗര്‍ഭം ചുമക്കുന്നവരാണ് ഞങ്ങള്‍.



എന്നാല്‍ പുരുഷന്മാര്‍ക്ക് ഞങ്ങളെക്കാളും ശ്രേഷ്ഠത ലഭിക്കുന്നുണ്ട്. ജുമുഅ, ജമാഅത്ത്, രോഗ സന്ദര്‍ശനങ്ങള്‍, ജനാസയോട് കൂടെ പങ്കെടുക്കുക, സുന്നത്തായ ഹജ്ജ് ചെയ്യുക ഇതുപോലോത്ത കാര്യങ്ങളാല്‍ ഞങ്ങളേക്കാളും വലിയ ശ്രേഷ്ഠതകള്‍ അവര്‍ക്ക് നേടാനാവുന്നു. പുരുഷന്മാര്‍ ഹജ്ജിനോ ഉംറക്കോ പുറപ്പെടുമ്പോള്‍ അവരുടെ സമ്പത്ത് സംരക്ഷിക്കുന്നത് ഞങ്ങളാണ്.  വസ്ത്രങ്ങള്‍ തുന്നി കൊടുക്കുന്നവര്‍ ഞങ്ങളാണ്. കുട്ടികളെ പോറ്റി വളര്‍ത്തുന്നതും ഞങ്ങള്‍ തന്നെയാണ്. പിന്നെയെങ്ങനെയാണ് നബിയേ, കൂലിയില്‍ പുരുഷന്മാരോട് ഞങ്ങള്‍ തുല്യരാവുന്നത്’ ഈ ചോദ്യം കേട്ടപ്പോള്‍ നബി(സ്വ) സ്വഹാബത്തിലേക്ക് തിരിഞ്ഞു ചോദിച്ചു: ‘ഈ പെണ്ണ് ദീനിനു വേണ്ടി സംസാരിച്ചത് പോലെ മറ്റൊരു പെണ്ണ് സംസാരിച്ചത് നിങ്ങള്‍ കേട്ടിട്ടുണ്ടോ’ സ്വഹാബത്ത് ഒന്നടങ്കം പറഞ്ഞു: ‘ഇതുപോലെ ചോദിക്കുന്ന മറ്റൊരു പെണ്ണിനെ ഞങ്ങള്‍ക്കറിയില്ല’. നബി(സ്വ) സ്ത്രീക്കു നേരെ തിരിഞ്ഞു പറഞ്ഞു: ‘നീ പിരിഞ്ഞു പോയ്ക്കോ, എന്നിട്ട് നീയുമായി ബന്ധപ്പെട്ട സ്ത്രീകളോടൊക്കെ പറയൂ, നിങ്ങള്‍ ഭര്‍ത്താവിന്‍റെ പൊരുത്തം തേടി നല്ല നിലക്ക് അദ്ദേഹത്തിന് വഴിപ്പെടുകയും നല്ല കാര്യങ്ങളില്‍ ഭര്‍ത്താവിനെ പിന്‍പറ്റുകയും ചെയ്യുന്നത് പുരുഷന്മാര്‍ക്ക് റബ്ബ് കൊടുത്ത നേട്ടങ്ങളോട് കിടപിടിക്കുന്നതാണ് എന്ന്’. ഇത് കേട്ടപ്പോള്‍ അവര്‍  സന്തോഷത്തോടെ തക്ബീറും തഹ്ലീലും ചൊല്ലി അവിടുന്ന് പിരിഞ്ഞു പോയി. (ശുഅബുല്‍ ഈമാന്‍, 11/ 77).



പുരുഷന് പുരുഷന്‍റേതായ ശ്രേഷ്ഠതകള്‍ ലഭിക്കുന്നതിന് പ്രയാസകരമായ വ്യത്യസ്ത കര്‍മങ്ങളില്‍ വ്യാപൃതനാകണം. എന്നാല്‍ അതേ ശ്രേഷ്ഠത സ്ത്രീകള്‍ക്ക് ലഭിക്കണമെങ്കില്‍ അത് വീടകങ്ങളില്‍ മേല്‍ പരാമര്‍ശിച്ചപോലെ ഒതുങ്ങിയിരുന്നാല്‍ തന്നെ മതി.



അല്ലാഹുവിനോടുള്ള ബാധ്യത

വെളുവെളുത്ത തുമ്പപ്പൂ പോലോത്ത തുണിയുമുടുത്താണ് അതിരാവിലെ ഭര്‍ത്താവ് പണിക്കുപോയത്. ഭര്‍ത്താവ് തിരിച്ചെത്തി വസ്ത്രം നോക്കിയപ്പോഴോ ചളിപുരണ്ട് ചുവന്നിരിക്കുന്നു. ഉടനെ ഭാര്യ ഒന്നും നോക്കിയില്ല. അതിന്‍റെ ചേറൊക്കെ ഇളക്കിക്കഴുകി ഉണക്കിയെടുത്ത് ഇസ്തിരിയിട്ടപ്പോള്‍ അവളുടെ മനസ്സിലൊരു തോന്നല്‍!. ഞാനെന്തിന് ഇത്രയൊക്കെ ഇദ്ദേഹത്തിനായി അസ്ഥിയുരുക്കണം. ഒരു ഭര്‍ത്താവിനോട് ഒരു ഭാര്യ ഇത്രയൊക്കെ ചെയ്യേണ്ടതുണ്ടോ.

അഹ്മദ് ബ്നു ഹമ്പല്‍(റ), അബ്ദുല്ലാഹി ബ്നു അബീ ഔഫ് എന്നവരെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: മുആദ് (റ) യമനിലേക്ക് വന്നപ്പോള്‍ (ശാമിലേക്കാണെന്നും അഭിപ്രായമുണ്ട്) ക്രൈസ്തവ സമൂഹം തങ്ങളുടെ പുരോഹതിന്മാര്‍ക്ക് സുജൂദ് ചെയ്യുന്നതായി കണ്ടു. മുആദ്(റ) ചിന്തിച്ചു: ‘നബി തങ്ങളാണല്ലോ ഏറ്റവും ആദരിക്കപ്പെടാന്‍ അര്‍ഹര്‍’. പിന്നീട് മുആദ്(റ) നബി(സ്വ)യുടെ അടുക്കലേക്ക് ചെന്ന് വിഷയം പറഞ്ഞു.അവര്‍ സുജൂദ് ചെയ്യുന്നത് കണ്ടപ്പോള്‍ തനിക്ക് വന്ന ചിന്തയെയും പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: “ഞാന്‍ ഏതെങ്കിലും സൃഷ്ടികള്‍ക്ക് സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കുമായിരുന്നെങ്കില്‍ ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് സുജൂദ് ചെയ്യുവാന്‍  കല്‍പ്പിക്കുമായിരുന്നു. ഭര്‍ത്താവിന് ചെയ്ത് കൊടുക്കേണ്ട ബാധ്യതകള്‍ നിറവേറ്റി കൊടുത്തിട്ടല്ലാതെ ഒരു ഭാര്യക്കും അല്ലാഹുവിനോടുള്ള ബാധ്യത വീടുകയില്ല… (മുസ്നദ് അഹ്മദ്: ഹദീസ്: 19403).



തന്‍റെ ഭര്‍ത്താവിന് വഴിപ്പെടലാണ് അല്ലാഹുവിനോട് ചെയ്യേണ്ട ബാധ്യതകളില്‍ പ്രധാനം എന്ന് ഓരോ ഭാര്യയും മനസ്സിലാക്കുക.





വിധിയില്‍ ക്ഷമിക്കുക, ഭര്‍ത്താവിനെ സമാധാനിപ്പിക്കുക

ജീവിതത്തിന്‍റെ പ്രാരാംബ്ധങ്ങള്‍ക്കിടയിലും ഹൃദയ സാഫല്യം തേടിയാണ് ഓരോ ഭര്‍ത്താവും വീടണയാറുള്ളത്. പ്രിയതമയായ ഭാര്യയില്‍ നിന്ന്, മക്കളില്‍ നിന്ന് സന്തോഷം നിറഞ്ഞ സ്വീകരണമായിരിക്കും അവര്‍ ആശിക്കുക. പക്ഷേ, ഭര്‍ത്താവ് വീട്ടിലേക്ക് കയറി വരുമ്പോള്‍ പ്രയാസങ്ങളും പ്രതിസന്ധികളും പറഞ്ഞ് അവരുടെ മനസ്സിനെ വീണ്ടും വിഷാദരാക്കുന്ന ഭാര്യമാരുണ്ട്. അവരുടെ പരാതിപ്പെട്ടി അടക്കാറില്ല. അമ്മായിമ്മയുടെയും നാതൂന്മാരുടെയും കുറ്റവും കുറവും കേള്‍ക്കാത്ത ദിനങ്ങളുണ്ടാകാറില്ല. ഭര്‍ത്താവ് വാങ്ങി കൊണ്ട് വന്ന സാധനത്തിന് സൈസ് ഒക്കാറില്ല, കളര്‍ മേച്ചാകാറില്ല.. ഇങ്ങനെ തുടങ്ങി ‘മുട്ട് സൂചി വളഞ്ഞതിന്’ വരെ പരാതി ബോധിപ്പിക്കുന്നവരുണ്ട്. എല്ലാ വേദനകളും കടിച്ച് പിടിച്ച് ഒന്നും പറയാതിരിക്കണം എന്നല്ല ഇതിനര്‍ത്ഥം. ഭാര്യമാരുടെ എല്ലാ പരാതികളും സമര്‍പ്പിക്കേണ്ട കോടതി ഭര്‍ത്താവ് തന്നെയാണ്. പരാതി സമര്‍പ്പണങ്ങള്‍ക്ക് അതിന്‍റേതായ രീതിയിലാകണം എന്നേ ഒള്ളൂ. ഒരു ചരിത്രം പറയാം, അനസ്(റ)ല്‍ നിന്ന് നിവേദനം:

അനസ്(റ)ന്‍റെ ഉമ്മയായ ഉമ്മുസുലൈമക്ക് അബൂത്വല്‍ഹ എന്നവരില്‍ നിന്നുണ്ടായ മകന്‍ രോഗിയായി മരണപ്പെട്ടു. ആ സമയം അബൂത്വല്‍ഹ അവിടെയുണ്ടായിരുന്നില്ല. മഹതി  വീട്ടുകാരോട് ഇക്കാര്യം തന്‍റെ ഭര്‍ത്താവിനെ അറിയിക്കരുതെന്നും ഞാന്‍ അറിയിച്ചു കൊള്ളാം എന്നും നിര്‍ദ്ദേശിച്ചു. അങ്ങനെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഉമ്മുസുലൈം അദ്ദേഹത്തിനുള്ള രാത്രി ഭക്ഷണം വിളമ്പി. അദ്ദേഹം സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. ശേഷം മഹതി സാധാരണയില്‍ വിപരീതമായി ഭര്‍ത്താവിനു വേണ്ടി ചമഞ്ഞൊരുങ്ങി. ഭര്‍ത്താവുമായുള്ള ശാരീരിക ബന്ധത്തിനു ശേഷം അദ്ദേഹത്തിന്‍റെ മനസ് ശാന്തമായെന്ന്  ബോധ്യപ്പെട്ടപ്പോള്‍ മഹതി ചോദിച്ചു: ‘കുറച്ച് ആളുകള്‍ അവരുടെ സ്വത്തുക്കള്‍ മറ്റു ചിലര്‍ക്ക് വായ്പ്പ കൊടുത്തു. ആ വായ്പ്പ തിരിച്ചു ചോദിക്കുമ്പോള്‍ അത് തടയാന്‍ വല്ല അവകാശവുമുണ്ടോ’ അബൂത്വല്‍ഹ(റ) പറഞ്ഞു: ‘ഇല്ല.’ അപ്പോള്‍ ഭാര്യ പറഞ്ഞു: ‘എന്നാല്‍ നിങ്ങളുടെ മകന്‍റെ കൂലി ആവശ്യപ്പെട്ടോളൂ. നിങ്ങളുടെ മകന്‍ മരണപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ആ കുട്ടിയെ വായ്പ്പ നല്‍കിയതായിരുന്നു. അത് തിരിച്ചു ചോദിച്ചു.’ ഇതു കേട്ടപ്പോള്‍ അബൂത്വല്‍ഹ(റ) ദേഷ്യം വന്നു. മഹാനവര്‍കള്‍ പറഞ്ഞു: ‘ഞാന്‍ അശുദ്ധിക്കാരനാകുന്നത് വരെ നീ മകനെ കുറിച്ച് പറഞ്ഞില്ലല്ലോ?’ പിറ്റേന്ന് രാവിലെ അബൂത്വല്‍ഹ(റ) റസൂലുല്ലാഹി(സ്വ)യുടെ അടുത്ത് ചെന്ന് പരാതി ബോധിപ്പിച്ചു. റസൂല്‍(സ്വ) പറഞ്ഞു: ‘നിങ്ങളുടെ ഈ രാത്രിയില്‍ രണ്ട് പേര്‍ക്കും ബറകത്ത് ചെയ്യട്ടേ.’ അങ്ങനെ മഹതി ഗര്‍ഭിണിയായി. പിന്നീടൊരിക്കല്‍ നബിയോട് കൂടെ മദീനയിലേക്കുള്ള ഒരു യാത്രയില്‍ മഹതിയും അബൂത്വല്‍ഹയും കൂടെയുണ്ടായിരുന്നു (ഉമ്മു സുലൈം നബി(സ്വ)യുടെ മാതൃസഹോദരിയാണ്). മദീനയുടെ അടുത്തെത്താറായപ്പോള്‍ മഹതിക്ക് പ്രസവ വേദനയുണ്ടായി. അബൂ ത്വല്‍ഹയോട് അവിടെ നില്‍ക്കാനാവശ്യപ്പെട്ട് നബി(സ്വ)യും സംഘവും വീണ്ടും യാത്രയായി. അബൂത്വല്‍ഹ(റ)ക്ക് സങ്കടം തോന്നി. അദ്ദേഹം മനസ്സുരുകി റബ്ബിനോട് പ്രാര്‍ത്ഥിച്ചു: ‘പടച്ചവനേ നിനക്ക് എന്നെ കുറിച്ച് അറിയാമല്ലോ, റസൂല്‍ എവിടേക്ക് പോകുമ്പോഴും ഞാന്‍ പോകാറുണ്ട്. അവിടുന്ന് മദീനയില്‍ പ്രവേശിക്കുമ്പോള്‍ കൂടെ പ്രവേശിക്കാനാണെനിക്ക് ആഗ്രഹം. നീ ഇപ്പോള്‍ എന്‍റെ അവസ്ഥ കാണുന്നില്ലേ.’ അല്ലാഹു ആ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. മഹതിക്ക് മുമ്പുണ്ടായിരുന്ന പ്രസവേദന കുറഞ്ഞില്ലാതെയായി. അങ്ങനെ അവര്‍ വീണ്ടും നബി(സ്വ)യുടെ സംഘത്തില്‍ അണി ചേര്‍ന്നു. മദീനയണഞ്ഞപ്പോള്‍ മഹതി പ്രസവിച്ചു. ഉമ്മയുടെ നിര്‍ദ്ദേശ പ്രകാരം അനസ്(റ) കുട്ടിയുമായി നബി(സ്വ)യുടെ അരികില്‍ ചെന്നു. നബി(സ്വ) കുട്ടിയെ മടിയില്‍ കിടത്തി അജ്വ ഈത്തപ്പഴം കൊണ്ടു വരാന്‍ കല്‍പ്പിച്ചു. അങ്ങനെ നബി(സ്വ) അത് വായിലിട്ട് നേര്‍പ്പിച്ച് കുട്ടിയുടെ വായില്‍ വെച്ച് കൊടുത്തു. അതിന്‍റെ മധുരം കുട്ടി നുണയാന്‍ തുടങ്ങിയപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: ‘കണ്ടോ നിങ്ങള്‍, അന്‍സ്വാരികള്‍ക്ക് ഈത്തപ്പഴത്തോടുള്ള പ്രേമം..’ അങ്ങനെ നബി(സ്വ) കുട്ടിയുടെ മുഖമൊന്നു തടവി. അബ്ദുല്ലാ എന്ന പേരിട്ടു. (ബുഖാരി, മുസ്ലിം, ഹദീസ്: 2144).

ആ മഹതിയുടെ അങ്ങെ അറ്റത്തെ ക്ഷമ ഓരോ സ്ത്രീകള്‍ക്കും പാഠമാണ്. അല്ലാഹുവിന്‍റെ വിധിയില്‍ തൃപ്തിയടഞ്ഞ്, ഭര്‍ത്താവിന്‍റെ വിഷമത്തിന് ആക്കം കൂട്ടാതെ വളരെ ബുദ്ധി പരമായി കുട്ടിയുടെ മരണ വാര്‍ത്ത അറിയിച്ച ആ മഹതിക്ക് പിന്നീട് ലഭിച്ചത് പറഞ്ഞറിയിക്കാനാവാത്ത സൗഭാഗ്യങ്ങളായിരുന്നു.  പിന്നീട് അബ്ദുല്ലാ എന്ന മകനില്‍ നിന്ന് ഒരു പണ്ഡിത ശ്രേണി തന്നെ ഉണ്ടായെന്ന് ചരിത്രത്തില്‍ കാണാം. ഇമാം നവവി(റ) തന്‍റെ തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തില്‍ സ്വഹീഹുല്‍ ബുഖാരിയില്‍നിന്ന് ഉദ്ധരിക്കുന്നത് ഇങ്ങനെ കാണാം. അന്‍സ്വാരികളില്‍പെട്ട ഒരാള്‍ പറയുന്നു: അബ്ദുല്ലാഹ്(റ)ന് ഒമ്പത് മക്കളുണ്ടായിരുന്നു. എല്ലാവരും ഖുര്‍ആന്‍ അറിയുന്നവരായിരുന്നു. ചുരുക്കത്തില്‍, ഭര്‍ത്താവിനെ വിഷമിപ്പിക്കാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭാര്യമാര്‍ക്ക് അല്ലാഹുവിന്‍റെ ഉന്നതമായ അനുഗ്രഹങ്ങള്‍ വര്‍ഷിപ്പിക്കപ്പെടും.

(തുടരും)





സ്ത്രീകള്‍,സ്വര്‍ഗസ്ഥരായ സ്ത്രീകള്‍●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക





സ്വര്‍ഗസ്ഥരായ സ്ത്രീകള്‍● അബൂബക്കര്‍ അഹ്സനി പറപ്പൂര്‍0 COMMENTS
Good Wife in Islam
വീടിനകത്ത് ഇടിമിന്നലും ഒപ്പം മഴപ്പെയ്ത്തും നടന്നൊരു സംഭവമുണ്ട്. കോപതാപങ്ങളുടെ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന ഭര്‍ത്താവ് ഭാര്യയെ കണക്കിന് ശകാരിക്കുകയാണ്. ഭര്‍ത്താവിന്‍റെ ദേഷ്യമറിയുന്നതിനാല്‍ ഭാര്യ എല്ലാം കേട്ടുനിന്നു. പിന്നെ മെല്ലെയൊന്ന് പുഞ്ചിരിച്ചു. അതോടെ അയാള്‍ നിന്നു കത്തുകയായി. താനിത്രയും കയര്‍ത്തിട്ടും ചിരിച്ചു പരിഹസിക്കുകയോ? കയ്യില്‍ കിട്ടിയ വെള്ളക്കലമെടുത്ത് ഭാര്യയുടെ തലയിലൊഴിച്ചു അയാള്‍. അവള്‍ ഒന്നുകൂടി പുഞ്ചിരിച്ച് സൗമ്യയായി പറഞ്ഞു: ‘ഇടിമിന്നലിനൊപ്പം ഒരു മഴ ഞാന്‍ പ്രതീക്ഷിച്ചതു തന്നെയായിരുന്നു.’ ഇതു കേട്ട് ഭര്‍ത്താവ് അലിഞ്ഞു. അവളോടൊപ്പം ചിരിച്ചു. ആര്‍ത്തലച്ചു വന്ന കോപം ഉരുക്കുകയായിരുന്നു സമര്‍ത്ഥയായ ഭാര്യ. അവളും ഭര്‍ത്താവിനെ പോലെ അക്ഷമ കാണിച്ചിരുന്നെങ്കിലോ? ശുഭ പര്യവസാനമായിരിക്കില്ലെന്നുറപ്പാണ്.

ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: ഒരിക്കല്‍ നബി(സ്വ)ചോദിച്ചു: ‘നിങ്ങള്‍ക്ക് ഞാന്‍ സ്വര്‍ഗക്കാരെ കുറിച്ച് പറഞ്ഞുതരട്ടയോ?’ ഞങ്ങള്‍ അതേയെന്നറിയിച്ചു. നബി(സ്വ) പറഞ്ഞു: ‘നബിയും സിദ്ദീഖും (സത്യം അധികരിച്ചവനും) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായവനും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മരണപ്പെട്ട കുട്ടിയും മിസ്റിന്‍റെ ഭാഗങ്ങളിലുള്ള (വിദൂര സ്ഥലങ്ങളിലുള്ള) സുഹൃത്തിനെ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ച്  സന്ദര്‍ശിക്കുന്നവനും സ്വര്‍ഗത്തിലാണ്. ഭര്‍ത്താവ് ദേഷ്യപ്പെട്ടാലും അവന്‍റെ കൈ പിടിച്ച് നിങ്ങള്‍ പൊരുത്തപ്പെടാതെ ഞാനുറങ്ങില്ലെന്നു പറയുന്ന, ഭര്‍ത്താവിനെ അതിരറ്റ് സ്നേഹിക്കുകയും നല്ലവണ്ണം ഉപകാരം ചെയ്യുന്നതുമായ ഭാര്യമാരും സ്ത്രീകളില്‍ നിന്ന് സ്വര്‍ഗത്തിലാണ്’ (ഇമാം ബൈഹഖി-ശുഅബുല്‍ ഈമാന്‍: 11/171).



ഇനി മറ്റൊരു പെണ്ണിനെ കുറിച്ചു പറയാം. നേരത്തെ എണീറ്റ് തഹജ്ജുദ് നിസ്കരിക്കുന്നവളാണ്. ളുഹാ മുടക്കാറില്ല. ഇടക്കിടെ തസ്ബീഹ് നിസ്കാരവുമുണ്ട്. പക്ഷേ, കുഴപ്പമൊന്നേയുള്ളൂ. ഭര്‍ത്താവിനെ കണ്ടുകൂടാ. കാണുമ്പോഴേക്ക് അരിശം കയറും. വഴക്കുണ്ടാക്കും. മീസാന്‍ തുലാസ് ഇവള്‍ക്ക് അനുകൂലമാകുമോ അതോ പ്രതികൂലമാകുമോ?

അബൂഉമാമ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട്: നബി(സ്വ)യുടെ അടുക്കലേക്ക് ഒരു സ്ത്രീ വന്നു. കൂടെ രണ്ടു കുട്ടികളുമുണ്ട്. നബി(സ്വ) ഭാര്യയോട് തിരക്കി: ‘ഇവര്‍ക്കു കൊടുക്കാന്‍ വല്ലതുമുണ്ടോ?’ മൂന്ന് കാരക്കയുണ്ടെന്നു മറുപടി ലഭിച്ചു. നബി(സ്വ) അതു വാങ്ങി അവള്‍ക്ക് നല്‍കി. അവള്‍ ഓരോ കാരക്ക രണ്ടു മക്കള്‍ക്ക് നല്‍കി. ശേഷിച്ച ഒന്ന് കൈയ്യില്‍ പിടിച്ചു. ആദ്യം കിട്ടിയത് തിന്നുകഴിഞ്ഞപ്പോള്‍ കുട്ടികള്‍ കരഞ്ഞു. അപ്പോള്‍ ശേഷിച്ച കാരക്ക രണ്ട് ചീളാക്കി ആ സ്ത്രീ കുഞ്ഞുങ്ങള്‍ക്ക് നല്‍കി. ഇതു കണ്ട് നബി(സ്വ) പറഞ്ഞു: ‘സ്ത്രീകള്‍ ഗര്‍ഭം ചുമക്കുന്നവരാണ്, മാതാക്കളാണ്, മുലയൂട്ടുന്നവരാണ്, മക്കള്‍ക്ക് ഗുണം ചെയ്യുന്നവരാണ്… ഭര്‍ത്താക്കന്മാരെ വെറുപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലായിരുന്നെങ്കില്‍ അവരില്‍ നിന്ന് നിസ്കരിക്കുന്ന സ്ത്രീകളൊക്കെയും സ്വര്‍ഗത്തില്‍ പ്രവേശിക്കുമായിരുന്നു (നിസ്കരിക്കുന്ന സ്ത്രീകള്‍ക്ക് നേരിട്ടുള്ള സ്വര്‍ഗപ്രവേശനം തടയുന്നത് ഭര്‍ത്താക്കന്മാരെ വെറുപ്പിക്കുന്നത് മൂലമാണെന്നര്‍ത്ഥം- അല്‍മുഅ്ജമുല്‍ കബീര്‍, ഹദീസ് 7985).



ഒരു സ്ത്രീയെ പൂര്‍ണയാക്കുന്നത് ഗര്‍ഭധാരണവും പ്രസവവുമാണെന്നു പറയാറുണ്ട്. ഗര്‍ഭമെന്നത് കേവലമൊരു ഭാരം ചുമക്കലാണെന്നും പ്രസവ വേദനയും കുട്ടിയുടെ ശുശ്രൂഷകളുമൊക്കെ പെണ്ണിന് തീരാ ദുരിതവുമാണെന്നു ധരിച്ചവര്‍ ഇല്ലാതിരിക്കില്ല. ഓരോ പ്രസവത്തിലും ഒരു പുരുഷനും ലഭിക്കാത്ത അമൂല്യമായ ഗുണവിശേഷണങ്ങള്‍ക്കാണ് അവള്‍ ഉടമയായിത്തീരുന്നത്. അനസ് ബ്നു മാലിക്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്. നബി(സ്വ)യുടെ ഇബ്റാഹീം എന്ന മകന്‍റെ പോറ്റുമ്മയായ സലാമത്ത് എന്ന മഹതി തിരുദൂതര്‍(സ്വ)യോട് ചോദിച്ചു: ‘അങ്ങ് പുരുഷന്മാര്‍ക്ക് എല്ലാവിധ നന്മകള്‍ കൊണ്ടും സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ടല്ലോ. പക്ഷേ, സ്ത്രീകള്‍ക്ക് അങ്ങനെയൊന്നു കേള്‍ക്കുന്നില്ലല്ലോ!’ ഇതു കേട്ട് നബി(സ്വ) ചോദിച്ചു: ‘ഇതറിയാന്‍ വേണ്ടി  കൂട്ടുകാരികള്‍ നിന്നെ രഹസ്യമായി വിട്ടതാണോ’ മഹതി പറഞ്ഞു: ‘അതേ, അവര്‍ എന്നോട് നിര്‍ദേശിച്ചതാണ്.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഭര്‍ത്താവ് തൃപ്തിപ്പെട്ടവളായിരിക്കെ നിങ്ങളില്‍ ഒരുത്തി ഗര്‍ഭം ചുമന്നാല്‍ നോമ്പെടുത്ത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവനു കിട്ടുന്നത് പോലെയുള്ള പ്രതിഫലം അവള്‍ക്ക് ലഭിക്കുന്നത് നിങ്ങള്‍ തൃപ്തിപ്പെടുന്നില്ലയോ? അങ്ങനെ അവള്‍ക്ക് പ്രസവ വേദന വന്നാല്‍ അല്ലാഹു കണ്‍കുളിര്‍മയായി ഒരുക്കിവച്ച കാര്യം ആകാശ ഭൂമിയിലുള്ളവരറിയുന്നില്ല. പ്രസവിച്ചാല്‍ അവളില്‍ നിന്ന് കുട്ടി കുടിക്കുന്ന ഓരോ ഇറക്ക് പാലിനും പകരമായി മഹത്തായ നന്മ അവള്‍ക്ക് ലഭിക്കും. ഈ കുട്ടി കാരണമായി അവള്‍ ഉറക്കമൊഴിച്ചാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ 70 അടിമകളെ മോചിപ്പിച്ചതിന്‍റെ പ്രതിഫലമുണ്ട്. സലാമത്തേ, ഇതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ആരെയാണെന്ന് നിനക്കറിയാമോ? (ഈ ഗുണങ്ങളൊക്കെയും ലഭിക്കുന്നത്) ഭര്‍ത്താവിന് വഴിപ്പെടുന്ന നല്ലവരായ ഭാര്യമാര്‍ക്കാണ് (ഇമാം ത്വബറാനി- മുഅ്ജമുല്‍ ഔസത്വ്, ഹദീസ്: 6733).



മഹിളകളിലെ അത്യുത്തമര്‍

നന്മകളില്‍ മഹിളകള്‍ ഒരിക്കലും പിന്തള്ളപ്പെടരുതെന്ന നിര്‍ബന്ധം ഇസ്ലാമിനുണ്ട്. പരലോകത്ത് ഒന്നാമതെത്തുന്നവരില്‍ അവരുമുണ്ടാകണം. അവിടെ അധമ സ്ത്രീകളും ഉത്തമ സ്ത്രീകളും നിരന്നു നില്‍പ്പുണ്ടാകും. അതില്‍ ഉത്തമ സ്ത്രീകളുടെ നിരയില്‍ സ്ഥാനം ലഭിക്കുന്നതെങ്ങനെ?

അബൂഹുറൈറ(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്. റസൂലിനോട് ചോദിക്കപ്പെട്ടു: സ്ത്രീകളില്‍ വച്ച് ഏറ്റവും ഉത്തമ ആരാണ്? അവിടുന്ന് പറഞ്ഞു: ‘ഭര്‍ത്താവ് മുഖത്തേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷം നല്‍കുന്ന, അദ്ദേഹം ഒരു കാര്യം പറഞ്ഞാല്‍ വഴിപ്പെടുന്ന, ഭര്‍ത്താവ് വെറുക്കുന്ന കാര്യം കൊണ്ട് ശരീരത്തിലും സമ്പത്തിലും എതിരാകാത്ത ഭാര്യ’ (ഇമാം നസാഈ- സുനനുല്‍ കുബ്റ, ഹദീസ്: 5324).



ഇബ്നു ഉമര്‍(റ)നെ തൊട്ട് ഉദ്ധരണം. നബി(സ്വ) പറയുന്നു: ‘നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. അവരവരുടെ ഭരണീയരെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നേതാവ് ഭരണകര്‍ത്താവാണ്, പുരുഷന്‍ അവന്‍റെ കുടുംബക്കാരുടെ ഭരണകര്‍ത്താവാണ്. സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്‍റെ വീടിന്‍റെയും മക്കളുടെയും ഭരണകര്‍ത്താക്കളാണ്. എല്ലാവരും അവരവരുടെ ഭരണീയര്‍ക്ക് എന്ത് ചെയ്തുവെന്ന് നാളെ ചോദിക്കും (സ്വഹീഹുല്‍ ബുഖാരി, ഹദീസ്:  5200).

ഖിയാമത്ത് നാളില്‍ ഒരു പെണ്ണിനോട് ആദ്യം ചോദിക്കുന്നത് അഞ്ച് വഖ്ത് നിസ്കാരമാണ്. രണ്ടാമതായി ചോദിക്കുന്നത് ഭര്‍ത്താവിനോട് ചെയ്യേണ്ട ബാധ്യതകളെ കുറിച്ചും (ഇബ്നുഹജര്‍ ഹൈതമി- അസ്സവാജിര്‍: 2/76).

അബൂഹുറൈറ(റ)വില്‍ നിന്ന്. നബി(സ്വ) പറയുകയുണ്ടായി: ‘ഭര്‍ത്താവ് ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും പ്രത്യേക കാരണമില്ലാതെ അവള്‍ വിസമ്മതിക്കുകയും ദേഷ്യത്തോടെ ഭര്‍ത്താവ് അന്തിയുറങ്ങുകയും ചെയ്താല്‍ നേരം വെളുക്കും വരെ അവളുടെ മേല്‍ മലക്കുകളുടെ ശാപം ഉണ്ടാകുന്നതാണ് (സ്വഹീഹുല്‍ ബുഖാരി, ഹദീസ്: 3237).

ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ താളപ്പിഴകളുണ്ടാക്കുന്ന എല്ലാം ഇസ്ലാം വിലക്കുകയും ഹൃദയച്ചേര്‍ച്ചയുണ്ടാക്കുന്ന നന്മകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരസ്പര സഹകരണവും ഇണയെ മനസ്സിലാക്കാനുള്ള സന്നദ്ധതയുമാണ് ദാമ്പത്യത്തെ വിജയത്തിലെത്തിക്കുക.

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...