Saturday, September 28, 2019

മന്ത്രം :ഏലസ് കെട്ടൽ ശിർക്കാണെന്ന് പറയാൻ ഒഹാബി തെളിവുകളുടെ യഥാര്‍ത്ഥo

:


ﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,

ഏലസ് കെട്ടൽ ശിർക്കാണെന്ന് പറയാൻ ഒഹാബി പുരോഹിതർ കൊണ്ട് വരുന്ന തെളിവുകളുടെ യഥാര്‍ത്ഥ വ്യാഖ്യാനമെന്ത്?

മറുപടി

അവരുടെ തെളിവ് 1

عن ابن مسعود قال : سمعت رسول الله يقول : إن الرقى والتمائم والتولة شركة ( أحمد أبوداود )

ഇബ്നു മസ്ഊദ്(റ) നിവേദനം നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറയുന്നതായി ഞാൻ കേട്ടു മന്ത്രവും ഏലസും ദമ്പതിമാർ പിണങ്ങിയാല് അവരെ യോജിപ്പിക്കാനുള്ള മന്ത്രവും ശിർക്കാണ്. (അഹ്മദ് അബൂദാവൂദ് )

മറുപടി

ഈ ഹദീസിനെ പറ്റിഇബ്നു ഹജർ (റ) പറയുന്നു

وإنما كان ذلك من الشرك لأنهم أرادوا دفع المضار وجلب المنافع من عند غير الله ، ولا يدخل في ذلك ما كان باسماء الله وكلامه . ( فتح الباري : ۲۰۸ / ۱۹ ) 

അല്ലാഹു അല്ലാത്തവരിൽ നിന്ന് ഉപകാരങ്ങൾ നേടുവാനും ഉപദ്രവങ്ങൾ തട്ടി കളയുവാനും ഉദ്ദേശിച്ചത് കൊണ്ടാണ് അത് ശിർക്കിൽ പെട്ടത്. അല്ലാഹുവിൻറെ നാമങ്ങൾ കൊണ്ടും  അവൻറെ വചനങ്ങൾ കൊണ്ടും ഉള്ളവ അതിൽ പെടില്ല. ഫത്ഹുൽബാരി (16 /258)

 പുത്തൻ വാദികളുടെ നേതാവ് ശൗകാനി പറയുന്നു

شرك » جعل هذه االثلاثةمن الشرك لاعتقادهم أن ذلك يؤثر بنفسه . ( نيل الأوطار   ( ۱۸٤ / ۱۳ : )


ഈ മൂന്നെണ്ണത്തിൽ ശിർക്കിൽ ഉൾപ്പെടുത്തിയത് അവ സ്വയം ഫലിപ്പിക്കും എന്ന് അവർ വിശ്വസിച്ചതിന്റെ പേരിലാണ്. (നെയിലുൽ ഔത്താർ (13 184 )

............
ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 2

قال رسول الله * من عقد عقدة ثم نفث فيها فقد سحر ،  ومن سحر فقد أشرك ، ومن تعلق شيئا وكل إليه ( سنن النسائي : رقم الحديث :

അബൂഹുറയ്റ ( റ ) യിൽ നിന്നു നിവേദനം . നബി ( صلى الله عليه وسلم ) പറയുന്നു. വല്ലവനും  കെട്ടി അതിൽ ഊതിയാൽ തീർച്ചയായും അവൻ മാരണം ചെയ്തിരിക്കുന്നു . വല്ലവനും മാരണം ചെയ്താൽ തീർച്ചയായും അവൻ ശിർക്ക് ചെയ്തിരിക്കുന്നു . ആരെങ്കിലും എന്തെങ്കിലും ശരീരത്തിൽ കെട്ടിയാൽ അവനെ അതിലേക്ക് ഏൽപ്പിക്കപ്പെടും.

മറുപടി

മേലെ ഹദീസ് വിവരിച്ച് ഇമാം സുയൂതി (റ) പറയുന്നു

أي من علق شيئا من التعاويد والتمائم وأشباههامعتقجدا آنها تجلب إله نفعا أو تدفع عنه ضرر اشرح النسائي )


ഉറുക്ക്, ഏലസ് തുടങ്ങിയവ സ്വയം ഉപകാരം വരുത്തുമെന്ന്  വിശ്വസിച്ചു വല്ലവനും കെട്ടിയാൽ അല്ലാഹു അവന്റെ കാര്യം ഏറ്റടുക്കുകയില്ലന്നർത്ഥം.
(ശർഹു ന്നസാഈ)


ഈ ഹദീസ് ഇമാം മുനാവി (റ) വിവരിക്കുന്നു

قال المناوي : ( من تعلق شيئا ) أي تمسك بشي من المداواة واعتقد انه فاعل للشفاء وكل إليه ) ، أي وكل الله شفائه إلى ذلك الى فَلَا يَمَنّ شفائه ، أو المراد من علق تميمة من تمائم الجاهلية يُظن أنها تدفع أو تقع فان ذلك حرام ، والحرام لا دواء فيه ، وكَذا لَو جهل معناها ، وإن تجرد عن الإعتقاد الْمَذكُورَفانَ مَن علّق شيئاً من اسماء الله الصريحة فهو جائز بل مطلوب محبوب ، قانَ مَن وكل إلى أسماء الله أخذ الله بيده ( فيض القدير : ۱۳۹ /

 'സ്വയം സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് ചികിത്സാരീതികളിൽ ഏതെങ്കിലും വല്ലവനും സ്വീകരിച്ചാൽ രോഗശമനം അല്ലാഹു ആ വസ്തുവിലേക്ക് ഏൽപിക്കുന്നതാണ് ' അതിനാൽ അവന്റെ രോഗം സുഖം പ്രാപിക്കുന്നതല്ല ഇതാണ് ഹദീസിന്റെ ഉദ്ദേശ്യം'

ഇനി ഹദീസിന്റെ താൽപര്യം ഇനി പറയുന്നതുമാവാം,  ജാഹിലിയാ കാലത്ത് നടപ്പുണ്ടായിരുന്ന ഉറുക്ക് അവ ഉപകാരം ചെയ്യുമെന്നോ ഉപദ്രവം തടുക്കുമെന്നോ ധരിച്ചു വല്ലുവനും കെട്ടുന്നത് നിഷിദ്ധിമാണ് '
നിഷിദ്ധമായ ഒന്നിൽ ഈ ഔഷധമുണ്ടാവില്ല. 'അർഥം അറിയാത്ത ഉറുക്കിന്റെ വിധിയും ഇങ്ങനെ തന്നെയാണ്. മേൽ പറഞ്ഞ വിശ്വാസമില്ലാതെ അല്ലാഹുവിന്റെ വ്യക്തമായ നാമങ്ങൾ എഴുതി കെട്ടുന്നത് അനുവദനീയവും അതിലുപരി സുന്നത്തുകൂടിയാണ് ' അല്ലാഹുവിന്റെ നാമങ്ങളിലേക്ക് അഭയം തേടുന്നവരുടെ കൈ അല്ലാഹു പിടിക്കുന്നതാണ്.
(ഫൈളുൽ ഖദീർ )
.........

ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 3

۲ ) عن عمران بن الحصين أنه دخل على النبي ، وفي عنقه حلقة من شعر ما هذه ؟ من الواهية قال : أيسرك أن توكل إليها

ഇമ്രാൻ ഹുസൈൻ (റ) നിവേദനം:
അദ്ദേഹം മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തിരുസന്നിധിയിലേക്ക് വന്നു അദ്ദേഹത്തിൻറെ കഴുത്തിൽ ഒരു വട്ട കണ്ണി ഉണ്ടായിരുന്നു. വാത രോഗശമനത്തിനുള്ളതാണെന്ന് പറഞ്ഞപ്പോൾ നബി (സ) ചോദിച്ചു ' അതിലേക്ക് ഭരമേൽപ്പിക്കുന്ന അതിൽ നീ   സന്തോഷിക്കുന്നു ഉണ്ടോ? 

ഇബ്ന് മാജഹ് 'ബൈഹഖി

മറുപടി
1

ഈ ഹദീസ് ഉദ്ധരിച്ച ഇമാം നവവി  (റ) പറയുന്നു
رواه ابن ماجة والبيهقي باسنادين في كل منهما من أختلف فيهما

قال البيهقي هذا كله راجع إلى ما قلنا إنه رقية لاً يُعرف ، أو على ما كانت عليه الجاهلية  من إضافة العافية إلي الرقي لم يحز ، وإن رقى بكتاب الله اوبما يعرف من ذكر الله تعالى متبركا به و هويري نزول الشفاء من الله تعالى فلا باس به ( شرح المهذب۹۸ / ۹ ) 

ഇബ്ന് മാജയും 'ബൈഹഖിയും രണ്ട് പരമ്പരകളിലൂടെ നിവേദനം ചെയ്തിട്ടുണ്ട്. രണ്ടിലും അഭിപ്രായവ്യത്യാസമുള്ള നിവേദകൻ ഉണ്ട്.

2.ഇമാം ബൈഹഖി (റ) പറഞ്ഞു ' അറിയപ്പെടാത്ത മന്ത്രം ആയതിനാൽ ജാഹിലിയത്ത് വിശ്വസിച്ചിരുന്ന പോലെ രോഗശമനത്തിനെ മന്ത്രത്തിലേക്ക് ചേർത്തതിനാലാണ് വിലക്ക് വന്നത്.

അതേസമയം രോഗശമനം നൽകുന്നവൻ അല്ലാഹുവാണ് എന്ന് വിശ്വസിച്ച് ഖുർആൻ കൊണ്ട് അറിയപ്പെടുന്ന ദിക്റ് കൊണ്ട് മന്ത്രിച്ച് ബറക്കത്തെടുക്കുന്നത് വിരോധമില്ല'
(ശറഹുൽ മുഹദ്ധബ് 9/68)

................
ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 4

عن عقبة بن عامر  قال رسول الله من تعلق تميمة فلا أتم الله له ومن تعلق ودعة فلا ودعه الله احمد حاكم


ഉഖ്ബത് ബ്ന് ആമിർ ( റ ) വിൽ നിന്ന് നിവേദനം . നബി (സ) പറഞു ആരങ്കിലും ശരീരത്തിൽ ഉറുക്ക് കെട്ടിയാൽ അല്ലാഹു അവന്റെ  രോഗശനം പൂർത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ. ആരെങ്കിലും രക്ഷാ കവടി കെട്ടിയാൽ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരികട്ടെ.
( അഹ്മദ് , ഹാകിം ) 

മറുപടി

ഇതിനെ ഇമാം ബൈഹഖി (റ) വിവരിക്കുന്നു

ويحتمل أن يكون ذلك وما أشبهه من النهي والكرامة فيمن يعلقها وهو يري تمام العافية وزوال العلة بها ، على ما كانت عليه الجاهلية ، وأما من يعلقها متبركا بذكر الله تعالى بها ، وهو يعلم أن لا كاشف له إلا الله ، ولاً دافع عنه سواه ، فلا بأس بها إن شاء الله . ( شرح المهذب : ۹۷ / ۹ )


രോഗശമനവും സൗഖ്യവും നൽകുന്നത് ഉറുക്ക് ആണെന്ന് ജാഹിലിയ  വിശ്വാസപ്രകാരം ഉറുക്ക് കെട്ടുന്നതാണ് വിലക്കുള്ളത്. അതേസമയം ബുദ്ധിമുട്ടുകൾ അകറ്റുന്നതിനും സൗഖ്യം നൽകുന്നതും അല്ലാഹു മാത്രമാണെന്ന് വിശ്വാസത്തോടെ ബറക്കത്ത് ഉദ്ദേശിച്ച്  ദിക്ർ എഴുതി കെട്ടുന്നതിന് വിരോധമില്ല (ശറഹുൽ മുഹദ്ദബ് 9 67)
....................
ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 5

عن عمران بن حصين أن الني ، راي في يد رجل حلقة فقال ما هذا ؟ قال من الواهية ، قال : ما تزيدك إلا وهناً ، انبذها عنك ، فانك إن تمت وهي عليك وكلت عليها ( ابن حبان : ۹۱۹۲ )

ഇംറാൻ ബ്നു ഹുസൈൻ (റ) നിന്ന് നിവേദനം നബി സല്ലല്ലാഹു അലൈഹി വസല്ലമ ഒരു പുരുഷന്റെകയ്യിൽ ഒരു വട്ടക്കണ്ണി കാണാനിടയായി അപ്പോൾ അതേ പറ്റി ചോദിച്ച നബിസല്ലല്ലാഹു അലൈഹിവസല്ലമയോട് വാത ശമനത്തിനുള്ളതാണെന്ന് വിശദീകരണം നൽകിയപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു ഇത് വാതരോഗത്തെ നിനക്ക് വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുക. നീ ഇത് ഊരിയെറിയുക. ഇതുമായി മരണപ്പെട്ടാൽ അതിന്റെ മേൽ നിന്നെ ഏൽപ്പിക്കപ്പെടുന്നതാണ് 

(ഇബ്നു ഹിബ്ബാൻ)

മറുപടി

ഈ ഹദീസിനെ പറ്റി ഇമാം സിന്ദി (റ) എഴുതുന്നു  നബി (സ) ഇതെല്ലാം വിലക്കാൻ കാരണം വേദനക്ക് അത് സ്വയം സംരക്ഷണം നൽകുമെന്ന് വീക്ഷണത്തിൽ ആയിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. അതിനാൽ വിലക്കപ്പെട്ട ഉറുക്കുകളുടെ കൂട്ടത്തിൽ അതും ഉൾപ്പെട്ടു (ഹാശിയത്തു സിന്ദി6 455 )

ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 6

അബൂ ബശീർ നിവേദനം. അദ്ദേഹം ഒരിക്കൽ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ ഒരു യാത്രയിലായിരുന്നു തത്സസമയം തിരുനബി ഒരു ദൂതൻ അയാളോട് ഇപ്രകാരം പറഞ്ഞു ''ഒട്ടകത്തിന് ശരീരത്തിൽ കണ്ണേറ് ബാധിക്കാതിരിക്കാൻ കെട്ടിയ നൂലുകളും ഞാണും മുറിച്ച് കളയണം. (ബുഖാരി മുസ്‌ലിം)

5 ) عن أبي بشير الأنصاري أنه كان مع النبي في بعض أسفاره فارسلَ رَسُولاً أن لايقين في رقبة بعير قلادة من وتر أو قلادة إلا قطعت ( بخاري مسلم )

മറുപടി

ഇബ്നു ഹജറുൽ അസ്ഖലാനി എഴുതുന്നു:
هذا كله في  تعليق التمائم وغيرها مما ليس فيه قرآن ونحوه ، فأما ما فيه ذكر الله فانه يجعل للتبرك به ، والتعوذ باسمائه وذكره ( فتح الباري ۲۱۰ / ۹ )

ഖുര്‍ആനോ അതുപോലുള്ളതല്ലാത്ത ഉറുക്കും മറ്റും കെട്ടുന്നതിനെ പറ്റിയാണ് ഇതെല്ലാം പറഞ്ഞത്. അല്ലാഹുവിന് ദിക്റ് എഴുതിയ ഉറുക്ക് കെട്ടുന്നതിന് വിലക്ക് ബാധകമല്ല. അത് ബറക്കത്തിനും അല്ലാഹുവിൻറെ നാമങ്ങൾ കൊണ്ട് കാവൽ തേടാനും ഉള്ളതാണ് (ഫത്ഹുല്‍ ബാരി 9 210 )
...........

ഒഹാബി ദുർവ്യാഖ്യാനിക്കുന്ന 
ഹദീസ് 7


عن زينب امرأة عبد الله بن مسعود قالت : إن عبد الله رأى في عنقي خيطاً ، فقال ماهذا ؟ ، قلت رقي لي فيه ، قالت فاخذه ثم قطعه ، ثم قال انتم ال عبد  الله لأغنياءعن الشرك ، إنما كان يكفيك أن تقولي كما كان رسول الله يقول : « اذهب الناس الناس واشف أنت الشافي لا شفاء إلا شفاؤك شفاء لا يغادر سقما ، ( ابن حبان ، والحاكم

ഇബ്നു മസ്ഊദ്(റ)ന്റെ ഭാര്യ സൈനബയിൽ നിന്ന് നിവേദനം ഒരിക്കൽ എൻറെ ഭർത്താവ് ഇബ്നു മസ്ഊദ്(റ) എൻറെ കഴുത്തിൽ ഒരു നൂലു കണ്ടു അതേ പറ്റി അന്വേഷിച്ച അദ്ദേഹത്തോട്  മന്ത്രിച്ചു എഴുതിയതാണെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അത് പിടിച്ച് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം പറഞ്ഞു. നിങ്ങൾ അബ്ദുള്ളയുടെ കുടുംബമാണ് ശിർക്കിന്റെ ആവശ്യം നിങ്ങൾക്കില്ല. നബി സല്ലള്ളാഹു വസല്ലമ പ്രാർത്ഥിച്ചത് പോലെ ഇപ്രകാരം പ്രാർത്ഥിച്ചാൽ മതി. ജനങ്ങളുടെ നാഥ രോഗം നീ ദൂരെ ദൂരീകരിക്കണേ ഒരു രോഗത്തെയും അവശേഷിപ്പിക്കാതെ വിധം നീ എനിക്ക് ശമനം തരണേ. നിൻറെ ശമനമല്ലാതെ യഥാർത്ഥ ശമനമില്ല (ഇബ്നു ഹിബ്ബാൻ'ഹാക്കിം ) 

മറുപടി

ഈ ഹദീസിന് വിശദീകരിച്ച് മുല്ല അലിയ്യുൽ ഖാരി പറയുന്നു.:

والمراد بالشرك اعتقاد أن ذلك سبب قوي وله تأثير ، فانه شرك خفي ، وأما إن اعتقد أنه موتر فانه شرك جلي ( مرقاة المفاتيح ) 

സ്വയം ഫലിപ്പിക്കും വിധമുള്ള ശക്തമായ കാരണമാണെന്ന് വിശ്വാസമാണ് വിവക്ഷ അത് അവ്യക്തമായ ശിർക്കാണ് അത് തന്നെയാണ് ഫലിപ്പിക്കുന്നത് എന്ന വിശ്വാസം ഉണ്ടായാൽ അത് വ്യക്തമായ ശിർക് തന്നെയായി മാറി |( മിർഖാത്ത്)

എന്നാൽ വിശദീകരണം തേടിയത് ശിർക്കാണെന്ന് ഇബ്നു മസ്ഊദ്(റ) പ്രസ്താവിച്ചതിന്റെ കാരണം മഹാനായ ഖാസീ (റ) പറയുന്നു. നിരുപാധികം അത് ശിർക്കാണെന്ന് ഇബ്നു മസ്ഊദ് (റ)പറഞ്ഞത്. അദ്ദേഹത്തിൻറെ കാലത്ത് അറിയപ്പെട്ട മന്ത്രം ജാഹിലിയ്യത്തിൽ അറിയപ്പെട്ട ശിർക്ക് ഉൾക്കൊള്ളുന്ന മന്ത്രവും ഏലസും ആയിരുന്നതിനാൽ ആണ് (മിർ ഖാത്ത്)


ഒരു ജൂത പെണ്ണ് മന്ത്രിച്ച നൂൽ ആയിരുന്നു അതെന്ന പണ്ഡിതന്മാരുടെ വിശദീകരണം ഉപര്യുക്ത ആശയത്തെ ബലപ്പെടുത്തുന്നതാണ് ' ഇത്തരം ഹദീസുകൾ പൊക്കിപ്പിടിച്ച് ഉറുക്ക് കെട്ടൽ നിരുപാധികം ശിർക്കാണെന്ന പുത്തൻ വാദികളുടെ  ആശയത്തിന്റെ അടിവേരറുക്കുന്നതാണ് പ്രസ്തുത പണ്ഡിത പ്രസ്താവം

ചുരുക്കത്തിൽ ശിർക്കാണെന്നും മറ്റും ഹദീസിൽ പരാമർശിക്കുന്ന മന്ത്രവും ഏലസും ഐക്കല്ലും ചരടും ഒക്കെ ശിർക്കിന്റെ വാചകങ്ങൾ ഉൾക്കൊള്ളുന്നതോ അർത്ഥം അറിയപ്പെടാത്ത പ്രയോഗങ്ങൾ ഉള്ളതോ സ്വയം ഉപകാര ഉപദ്രവങ്ങൾ വരുത്തുമെന്ന വിശ്വാസത്തോടെ ഉപയോഗിക്കുന്നതുമായ മന്ത്രവും ഉറുക്കും ഐക്കല്ലുമാണ്. അതിൽ നിന്നെല്ലാം മുക്തമായതും ആയത്തുകളിലും ഹദീസുകളിലും വന്ന ദിക്റുകളിലും അല്ലാഹുവിൻറെ നാമങ്ങളും ഉൾക്കൊള്ളുന്ന മന്ത്രവും ഏലസും നൂലും ഉപയോഗിക്കൽ അനുവദനീയവും അതിലുപരി സുന്നത്തും കൂടിയാണ്.  അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഉറുക്കുകൾ ശിർക്കിന്റെ പദങ്ങൾ ഉൾക്കൊള്ളുന്നവയായതിന്റെ പേരിൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ മദീനയിൽ വന്നപ്പോൾ അതിനു വിലക്ക് ഏർപ്പെടുത്തുകയും ശേഷം ശിർക്കിൽ നിന്ന് മുക്തമായ മന്ത്രവും ഏലസും അനുവദിക്കുകയുമാണ് ഉണ്ടായത്.

അല്ലാമാ ഇബ്നു ബ ത്വാൽ (റ) സ്വഹീഹുൽ ബുഖാരിയുടെ വിശദീകരണത്തിൽ എഴുതുന്നു

هذا الحديث رخص في الرقية من كل ذي حمّةيبين ما روي عن علي وابن مسعود أنهما قالا  « الرقي والتمائم والتولة شرك » أن المراد بذلك رقي الجاهلية ، وما يضاهي السحر من الرقي المكروهة ، روي ابن وهب عن يونس بن يزيد عن ابن شهاب قال : بلغنيي عن رجال من أهل العلم أنهم كانوا يقولون : إن رسول الله نهى عن الرقي حتي قدم المدينة ، وكان الرقي في ذلك الزمان فيها كثير من كلام الشرك ، فَلَمَّا قُدم المدينة لدع رجل من أصحابه ، قَالُوا : يَا رَسُولَ الله قَد كانَ آل حزم يرقُونَ مِنَ الْحَمَة فَلَمّا نهيت عن الرقي تركوها ، فَقَالَ رَسُول الله أدعوا إلى عمارة وكانَ شهد بدرا ، فَقال : اعرض على رقبتك ، فعرضها عليه ، فَلَم ير بها بأسا ، وأذنَ له فيها . ( شرح ابن بطال على البخاري )

എല്ലാവിധ വിഷബാധക്കും മന്ത്രിക്കാൻ നബി സല്ലല്ലാഹു അലൈഹിവസല്ലം അനുമതി നൽകിയെന്നു പറയുന്ന ഈ ഹദീസ് "നിശ്ചയം മന്ത്രവും ഏലസും ദമ്പതിമാർ പിണങ്ങിയാൽ അവരെ യോജിപ്പിക്കുന്ന മന്ത്രവും ശിർക്കാണ്" എന്ന് അലി റളിയള്ളാഹു അൻഹുവും ഇബ്നു മസ്ഊദ് (റ)  നിവേദനം ചെയ്ത ഹദീസിന്റെ വിവക്ഷ വ്യക്തമാക്കിത്തരുന്നു. ജാഹിലിയ്യ കാലത്ത് നിലവിലുണ്ടായിരുന്നതും മാരണത്തോട് സാദൃശ്യം പുലർത്തുന്ന കറാഹത്തായ മന്ത്രങ്ങളും ആണ് അവയുടെ വിവക്ഷ ഇബ്നു വഹബ് (റ) യൂനുസ് ബ്നു യസീദ് (റ) വഴിയായി ഇബ്നു ശിഹാബി (റ)ൽ നിന്ന് ഉദ്ധരിക്കുന്നു ധാരാളം പണ്ഡിതന്മാർ ഇപ്രകാരം പ്രസ്താവിച്ചതായി എനിക്ക് വിവരം ലഭിച്ചിരിക്കുന്നു മദീനയിൽ വന്നപ്പോൾ നബി (സ) മന്ത്രംവിലക്കി അക്കാലത്തുണ്ടായിരുന്ന മന്ത്രത്തിൽ ധാരാളം ശിർക്കിനെ പദങ്ങൾ ഉണ്ടായിരുന്നു. 

മദീനയിലെത്തിയ ശേഷം സ്വഹാബിമാരിൽ ഒരാൾക്ക് വിഷബാധ ഏറ്റു അതേതുടർന്ന് സഹാബത്ത് നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അള്ളാഹു വിന്റെ റസൂലെ! ആലു ഹസ്മ് വിഷബാധയേറ്റവർക്ക് മന്ത്രിച്ചു കൊടുക്കാറുണ്ടായിരുന്നു

താങ്കൾ മന്ത്രത്തിൻ വിലക്കേർപ്പെടുത്തിയതിനാൽ അതവർ ഉപേക്ഷിച്ചിരിക്കുന്നു. ഇതു കേട്ട നബി(സ) ബദറിൽ പങ്കെടുത്ത ഉമാറ (റ)യെ വിളിക്കാൻ ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ മന്ത്രം നബി (സ)ക്ക് കാണിച്ചുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന്, അദ്ദേഹം കാണിച്ചു കൊടുത്ത മന്ത്രം നബി(സ) പരിശോധിക്കുകയും കുഴപ്പം ഒന്നും കാണാത്തതിന്റെ പേരിൽ അത് തുടരാൻ അദ്ദേഹത്തിനു അനുമതി നൽകുകയും ചെയ്തു (ശർഹു ഇബ്നു ബ ത്വാൽ )

ഇതേ വിവരണം ഇബ്നു അബ്ദിൽബർറി (റ) വിന്റെ തംഹീദിലും  മറ്റും കാണാവുന്നതാണ് ഉറുക്കും മന്ത്രവും നിരുപാതികം നിഷിദ്ധമാണെന്ന് വാദം ഇവിടെ തകരുകയാണ്

Aslam parappanangadi
അവലംബം വിശ്വാസകോശം
ﷺﷺﷺﷺﷺﷺﷺﷺ
📙📘📗📓📕📙📘📗📓📚📗📓📘

Sunday, September 22, 2019

ഇസ്തിഗാസ അബ്ദുൽ ഹയ്യുലക്ന വി യുടെ പേരിൽ കളവ്

*"ലഖ്നവിയുടെ പേരിൽ ഫതാവയും, ഖണ്ഡനമാവാതെ ഇസ്തിഗാസയും"*________✍

✍--- സിദ്ധീഖുൽ മിസ്ബാഹ് (09496210086 - 28/10/2018)

face book പോസ്റ്റുകൾ ലഭിച്ച് കൊണ്ടിരിക്കാൻ
https://www.facebook.com/siddeequlmisbahpadannakkad/  ലിങ്കിൽ പോയി ലൈക് ചെയ്യൂ

ഇസ്തിഗാസ ഷിർക്കാണെന്ന തങ്ങളുടെ വാദത്തിന്ന് ആയത്തിലോ ഹദീസിലോ 1000 കൊല്ലങ്ങൾക് മുമ്പുള്ള ഇമാമീങ്ങളുടെ കിതാബുകളിലോ ഒന്നും തന്നെ  ഒരു തരി പ്രമാണം പോലും കിട്ടാതെ നട്ടം തിരിഞ്ഞ മുജാഹിദ് ദയൂബന്ധി തബ് ലീഗുകാർ ഇപ്പോൾ 1304 ൽ മരണപ്പെട്ട ഇന്ത്യയിലെ ലഖ്നൗവിലെ വഹാബി വികല വാദങ്ങൾക്ക് അക്കാലത്ത് തന്നെ ഗ്രന്ഥരചനയിലൂടെ ഘണ്ഡനം കൊടുത്ത  അബ്ദുൽ ഹയ്യ് ലഖ്നവിയുടെ പേരിൽ ഒരു ഫതാവയുമായി വന്നിരിക്കുകയാണ്. സത്യത്തിൽ ആശ്ചര്യപ്പെട്ട് പോയി ! ഇവരുടെ ദയനീയ അവസ്ഥ ഓർത്തിട്ട്!!

പരസ്പരം കൂട്ടി  യോജിക്കാൻ കഴിയാത്ത അഞ്ച് കാര്യങ്ങളാണ് ലഖ്നവിയുടെ പേരിൽ പറയപ്പെടുന്ന ഫത് വയിൽ കാണുന്നത് :- ആദ്യം >മരണപ്പെട്ടവർ വിദൂരത്ത് നിന്ന് കേൾക്കുകയെന്നത് ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ലെന്നും<> ഖബറ് സിയാറത്ത് ചെയ്യാൻ വരുന്നവരുടെ തഹിയ്യത്ത് മരണപ്പെട്ടവർ കേൾക്കുമെന്നും പറയുന്നു<,
>അള്ളാഹുവല്ലാത്തവർ മറഞ്ഞ കാര്യങ്ങൾ അറിയുമെന്ന് വിശ്വസിക്കൽ ഷിർക്കാണെന്ന് പറഞ്ഞിട്ട്< പിന്നെ ഗൗസുൽ അഹ് ളം (റ) വിന്റെ പ്രത്യേകതക്ക്  പരിധിയോ  ക്ലിപ്തതയോ ഇല്ലെന്ന് പറയുന്നു< >എന്നിട്ട് ഇതേ ഗൗസുൽ അഹ്ളം തങ്ങൾക്ക് വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനോ സഹായിക്കാനോ ഉള്ള കഴിവ് സ്ഥിരപ്പെട്ടിട്ടില്ലെന്ന്  ഗൗസുൽ അഹ് ളം തങ്ങളെ മാത്രമാക്കി എടുത്ത് പറയുന്നു, <> ശേഷം അവിടത്തെ മുരീദുകളുടെ അവസ്ഥ എല്ലായിപ്പോഴും ശൈഖവർകൾ അറിയുന്നു കേൾക്കുന്നു എന്ന വിശ്വാസം  ഷിർക്കാണെന്നും പറയുന്നു ഇങ്ങനെയുള്ള പരസ്പരം കൂട്ടി യോജിക്കാൻ കഴിയാത്ത വാദങ്ങളാണ് ഫത് വയിലെ ഭാഗമായി  പ്രചരിപ്പിക്കുന്നത്. അതായത് ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ വിദൂരത്ത് നിന്നുള്ള കേൾവി സഹായം മാത്രമാണ് ഷിർക്കിന്ന് മാനദണ്ഡമാക്കിയിട്ടുള്ള പ്രധാന ഘടകമെന്ന് തോന്നിപ്പോകും. അപ്പോൾ അടുത്ത് നിന്നുള്ള കേൾവി , സഹായം ഇവയിലൊന്നും ഷിർക്ക് സംഭവിക്കുകയില്ലേ ? എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.

അസ്വഹുൽ ഖുതുബ് സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ വരെ ളുഹ്ഫ് കണ്ടെത്തുന്ന ഇത്തരം അവാന്തര വിഭാഗങ്ങളോട് തങ്ങൾ കൊണ്ട് വന്ന ഈ ഫത് വയുടെ ആധികാരികതയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിക്കാനാഗ്രഹിക്കുകയാണ് അതോടൊപ്പം ഇസ്തിഗാസയെ എതിർക്കാൻ കൊണ്ട് വന്ന ഈ ഫത് വയിലെ ആശയം സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്ക് ഖണ്ഡനമാകുന്നുണ്ടോ ? എന്നും  ഈ ലേഖനത്തിൽ വിശദീക്കരിക്കാൻ ആഗ്രഹിക്കുന്നു.

*ആദ്യം ഫതാവയുടെ ആധികാരികത :-*

അബ്ദുൽ ഹയ്യ് ലഖ്നവിയുടെ പേരിൽ ഇങ്ങനെ ഒരു ഫതാവ ഏത് പ്രസ്സിൽ നിന്ന് എപ്പോൾ ഏത് വർഷം  ആര് പ്രസിദ്ധീകരണം നടത്തി ?????

അക്കാലത്തോ ശേഷം ഇത് വരെയുള്ള ഹനഫീ മദ് ഹബിലേ ഏതെങ്കിലും ആധികാരിക പണ്ഡിതർ ഈ ഫതാവയുടെ കാര്യം പരാമർശിക്കുന്നുണ്ടോ ???

ഇതിന്റെ മൂല ഗ്രന്ഥത്തിന്റെ ഭാഷയേത് ??????

ഉറുദിവിൽ രചിക്കപ്പെട്ട ലഖ്നവിയുടെ ഗ്രന്ഥങ്ങൾ അറബിയിലേക്ക് ആര് മൊഴിമാറ്റം നടത്തി ?? പ്രസ്തുത ഫത് വയുടെ മൂല ഭാഗമായ ഉറുദുവിലെ കയ്യെഴുത്ത് പ്രതി എവിടെ ????

ഫത് വയിലെ ഭാഗം ആര് ചോദിച്ചു എപ്പോൾ ചോദിച്ചു ??? ലഖ്നവിയുടെ ഫത് വകൾ ആരാണ് ക്രോഡീകരിച്ചത് ???

അക്കാലത്തെ വഹാബിയൻ പണ്ഡിതനായ ബഷീർ സഹ്സവാനി വഹാബി തയ്മിയൻ  വാദങ്ങൾക്ക് വേണ്ടി  ഗ്രന്ഥരചന നടത്തിയതിനെ ശക്തമായ ഭാഷയിൽ അഹ്ലുസ്സുന്നയുടെ വാദം സത്യപ്പെടുത്തി "അൽ കലാമുൽ മബ്റൂർ" പോലുള്ള ധാരാളം ഖണ്ഡന  ഗ്രന്ഥരചന വഹാബികൾക്കെതിരെ നടത്തിയത് ! വഹാബി ദയൂബന്ധിതബ് ലീഗുകാർ അംഗീകരിക്കുന്നുണ്ടോ ???

ഇസ്തിഗാസ ഷിർക്കാക്കാൻ ലഖ്നവി (റ:അ) യെ കൂട്ട് പിടിക്കുമ്പോൾ മഹാനവർകളുടെ ഹദീസ് ഗ്രന്ഥമായ മുവത്വ ഷറഹ് രചിക്കുന്ന സമയത്ത് മഹാനവർകൾ നടത്തിയ ഈ ഇസ്തിഗാസ വിമർശകർ അംഗീകരിക്കുമോ ???👇

"وكثيراً ما كان يختلج في قلبي أن أشرح كتاباً في الحديث وأكشف أسراره بالكشف الحثيث، باعثاً لرضا نبينا شفيع المذنبين، ورضاه رضا رب العالمين، عسى الله أن يجعلني ببركته من الصالحين،"

"നബി (സ്വ) യുടെ പൊരുത്തവും ശുപാർഷയും തേടിക്കൊണ്ടും അതിൻറ്റെ ബർക്കത്ത് കൊണ്ട് എന്നെ സജ്ജനങ്ങളിൽ പെടുത്തട്ടെ !  എന്നാഗ്രഹിച്ച് കൊണ്ടുമാണ് ഞാൻ ഏറെക്കാലമായി കൊതിച്ച ഹദീസ് വ്യാഖ്യാന  ഗ്രന്ഥം രചിക്കാൻ മുതിരുന്നത്"
(അത്തഹ്ലീഖുൽ മുമജ്ജദ് അലൽ മുവത്വ)

*ഫത് വയിലെ ആശയം സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്കെതിരാകുന്നുണ്ടോ എന്ന് നോക്കാം :-*👇

*ഫത് വയിലെ ആദ്യ ഭാഗം :-*

ولم يثبت شرعاً أنّ الأولياء لهم قدرةٌ على سماع النداء من أمكنة بعيدة ،

" വിദൂരത്ത് നിന്ന് അള്ളാഹുവിന്റെ ഔലിയാക്കൾക്ക് കേൾക്കും എന്നത് ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ല"

 ഇവിടെ ഷറ ഇൽ സ്ഥിരപ്പെട്ടിട്ടില്ലാ എന്ന് പറയുമ്പോൾ സ്വഹീഹായ പ്രമാണങ്ങളിൽ ഇങ്ങനെ അള്ളാഹുവിന്റെ ഔലിയാക്കൾ വിദൂരത്ത് നിന്ന് കേൾക്കുകയും പ്രതികരിക്കുകയും ചെയ്ത സംഭവങ്ങളും കാണാൻ പറ്റും , (അപ്പോൾ സുന്നിയായ ലഖ് നവി (റ:അ) ഹിയുടെ വരികളാണ് ഈ ഫത് വയിലെങ്കിൽ  വിദൂരത്ത് നിന്ന് ബിദ്ദാത്ത് കൊണ്ട് (സ്വയം കഴിവ് കൊണ്ട്)  ഔലിയാക്കൾക്ക് കേൾക്കാനുള്ള കഴിവ് (ഖുദ്റത്)  എന്നത് ഷറ ഇൽ സ്ഥിപ്പെട്ടിട്ടില്ലാ എന്നതാകുന്നു അല്ലാതെ സുന്നികൾ വിശ്വസിക്കുന്ന പോലെ അള്ളാഹുവിന്റെ ഇദ്നോട് കൂടി അള്ളാഹു കൊടുത്ത കഴിവിനാൽ കേൾക്കും എന്ന വിശ്വാസത്തെയല്ല ഖണ്ഡിക്കുന്നത് - കാരണം വിദൂരത്ത് നിന്ന് കേട്ട ധാരാളം സംഭവങ്ങൾ മശ് ഹൂറായി ഗ്രന്ഥങ്ങളിൽ ഉണ്ട് താനും)

ഇത് സ്വഹാബത്തിന്റെ വിശ്വാസത്തിൽ നിന്ന് തന്നെ നോക്കാം

(01) -  മഹാനായ ഉമർ (റ)  മദീനത്തെ മിമ്പറിൽ ഖുതുബയോതിക്കൊണ്ടിരിക്കുമ്പോൾ എത്രയോ മൈലുകൾക്കപ്പുറത്തുള്ള യുദ്ധം നടക്കുന്ന സ്ഥലത്തെ സേനാധിപനായ സാരിയ (റ) വിന്ന് ശത്രുക്കളുടെ നീക്ക് പോക്ക് പറഞ്ഞ് കൊടുത്തതും, അത് സാരിയ (റ) കേട്ടതും , ഖുത്വുബ കഴിഞ്ഞ് ഈ കാര്യം സ്വഹാബാക്കൾ അറിഞ്ഞപ്പോൾ സ്വഹാബത്തൊക്കെ വിശ്വസിക്കുകയും ചെയ്തു‌- (അഹ്മദ്ബ്നു ഹമ്പൽ (റ) വിന്റെ ഫളാഇലുസ്സ്വഹാബയിലും മറ്റ് ധാരാളം കിതാബുകളിലും ഈ സംഭവം കാണാം) ചോദിക്കട്ടെ ?  സ്വഹാബത്തിന്റെ വിശ്വാസം ഷിർക്കായോ ??? ഈ സംഭവമുദ്ധരിച്ച ഏതെങ്കിലും മുഹദ്ദിസുകൾ , ഇമാമീങ്ങൾക്കൊന്നും മഹാന്മാരുടെ വിദൂര കേൾ വി ഷറ ഇൽ സ്ഥിരപ്പെട്ടില്ലായെന്ന് അറിയില്ലേ ???

(02) - ബനീ ഗോത്രത്തിൽ പെട്ട റാജിസ് (റ)  വിദൂരത്ത് നിന്ന് നബി (സ്വ) യോട് സഹായം ചോദിച്ചപ്പോൾ "നുസിർത" "നുസിർത" ( നീ സഹായിക്കപ്പെട്ടു) എന്ന് നബി (സ്വ) തിരിച്ച് പറഞ്ഞ ഹദീസ് മൈമൂന (റ) വിൽ നിന്ന് ഇമാം ത്വബ് റാനി (മുഹ്ജമുൽ കബീർ ഹദീസ് നമ്പർ 1052) ൽ ഉദ്ധരിക്കുന്നു. ഇതിൽ നിന്ന് വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനും സഹായിക്കാനും കഴിയുന്നു എന്നത് ഹദീസ് കൊണ്ട് തന്നെ വ്യക്തമാണ്.

(03) - ഇബ്നു ഹജർ അസ്ഖലാനി(റ) പ്രവാചകന്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
ഒമ്പത്: "കാഴ്ച്ചയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും."
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
പത്ത്: "കേൾവിയുടെ കൂർമത. അതിനാൽ ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും."

حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)

പതിനൊന്ന്: "വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ"  (ഫത്ഹുൽബാരി: 19/451)

(04) - അടിമയുടെ കണ്ണ് കാത് അള്ളാഹു ആകുമെന്ന ബുഖാരിയിലെ ഖുദുസിയ്യായ ഹദീസിന്റെ ആശയം ഇമാം റാസി (റ) വിശദീകരിക്കുന്നു

<<<<<>>>>>>الكتب » التفسير الكبير أو مفاتيح الغيب » سورة الكهف » قوله تعالى أم حسبت أن أصحاب الكهف والرقيم كانوا من آياتنا عجبا......... >>>كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد وإذا صار ذلك النور بصرا له رأى القريب والبعيد وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب .<<<<<<

"അടിമയുടെ കാണുന്ന കണ്ണിലും കേൾക്കുന്ന കാതിലും അള്ളാഹുവിന്റെ നൂറ് ജലാലിയത് ലഭിക്കുകയും അത് മൂലം അടുത്തുള്ളതും വിദൂരത്തുള്ളതും കാണാനും കേൾക്കാനും സാധിക്കുന്നു" (തഫ്സീർ റാസി)

*മുകളിൽ വിശദീകരിച്ച സ്വഹാബത്തിന്റെ പ്രവൃത്തി, ഹദീസ് , ഷുറൂഹുൽ ഹദീസ് , തഫ്സീറുകളിൽ നിന്നൊക്കെ സുതരാം വ്യക്തമാണ് വിദൂരത്ത് നിന്ന് അമ്പിയാ ഔലിയാക്കൾക്ക് കാണാനും കേൾക്കാനും സഹായിക്കാനും  സാധിക്കുമെന്നത്.*

*ഫത് വയിലെ രണ്ടാമത്തെ ഭാഗം :-*

"إنما ثبَتَ سماع الأموات لتحيّة من يزور قبورهم"
"നിശ്ചയമായും മരണപ്പെട്ടവർ അവരുടെ ഖബർ സിയാറത്ത് ചെയ്യുന്നവരുടെ  തഹിയ്യത്ത് (സലാം പറയുന്നത്) കേൾക്കുമെന്ന് ഷറ ഇൽ  സ്ഥിരപ്പെട്ടതാണ്"

ഈ വാദം മുജാഹിദ് പോലുള്ള അവാന്തര വിഭാഗങ്ങൾ അംഗീകരിക്കുന്നുണ്ടോ ??? മരണപ്പെട്ടവർ കേൾക്കുകയില്ല എന്നാണല്ലോ വാദം അതിനാൽ കൊണ്ട് വന്ന തെളിവിൽ ഈ വാദം അംഗീകരിക്കുമോ അതോ തള്ളുമോ എന്ന് വിശദീകരിക്കുക???????

*ഫത് വയിലെ മൂന്നാമത്തെ ഭാഗം :-*

 "ومَنْ اعتقدَ أنّ غير الله سبحانه وتعالى حاضرٌ وناظر ، وعالمٌ للخفيّ والجليّ في كلّ وقت وفي كلّ آن ، فقد أشرك ،"

"അള്ളാഹു അല്ലാത്തവർ എല്ലായിപ്പോഴും  " ഹാളിറ്" "നാളിറ്" "മറഞ്ഞ കാര്യങ്ങൾ അറിയും എന്ന് വിശ്വസിച്ചാൽ അത് ഷിർക്കാണ്"

ഇവിടെയും വളരെ വ്യക്തമാണ് എല്ലായിപ്പോഴും ഈ രൂപത്തിൽ മഹാന്മാർക്ക് ബിദ്ദാത്ത് കൊണ്ട് കഴിയുമെന്ന് ഒരു വിശ്വാസിയും വിശ്വസിക്കുന്നില്ല മറിച്ച്  അള്ളാഹുവിന്റെ ഇദ്ന് ഉണ്ടെങ്കിൽ കേൾക്കും , അള്ളാഹു അറിയിച്ചാൽ അവർ അറിയുന്നു എന്നതാകുന്നു ഇതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം ഇതൊരിക്കലും ഷിർക്കൻ വിശ്വാസമല്ല.

ഔലിയാ അമ്പിയാക്കൾക്ക് മറഞ്ഞ കാര്യങ്ങൾ അറിയുമോ ? പ്രമാണമെന്ത് പറയുന്നു എന്ന് നോക്കാം👇

ലോക പ്രശസ്ത പണ്ഡിതനും രണ്ടാം ശാഫിഈ (റ) എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഇമാം നവവി (റ) പഠിപ്പിക്കുന്നു

"آيات علم الغيب المعجزات والكرامات"

٢ - مسألة: مامعنى قوله تعالى: {قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ} (١)، وقولَ النبي - صلى الله عليه وسلم -: "لا يَعْلَمُ مَا فِي غَدٍ إِلا اللَّهُ"، وأشباهِ هذا من القرآن والحديث مع أنه قد وقع علم ما في غد في معجزات الأنبياء صلوات الله عليهم وسلامه، وفي كرامات الأولياء رضي الله عنهم؟.

الجواب: معناه: لا يعلم ذلك استقلالًا، وعلمَ إِحاطة بكل المعلومات إِلا الله؛ وأما المعجزات والكرامات فحصلت بإِعلام الله تعالى للأنبياء والأولياء، لا استقلالًا،   (فتاوي النووي………)

"അള്ളാഹു അല്ലാത്തവർ അദൃശ്യം അറിയില്ലെന്നതിന്റെ വിവക്ഷ സ്വയം പര്യാപ്തതയോടെ എല്ലാ വിവരങ്ങളും സമ്പൂർണ്ണമായും അറിയുന്നവൻ അല്ലാഹു മാത്രമാണ് എന്നാണ്. അമ്പിയാക്കള്‍ , മുഹ്ജിസത്ത് കൊണ്ടും , അൗലിയാക്കള്‍ കറാമത്ത് കൊണ്ട അറിയുന്ന അദൃശ്യ കാര്യങ്ങള്‍ അള്ളാഹു  അറിയിച്ച് കൊടുക്കുന്നതും  അവർക്ക് സ്വയം ഇല്ലാത്തതുമാകുന്നു" ….. (ഫതാവ നവവി .113…..)

ഇതിൽ നിന്നും അഹ്ലുസ്സുന്നയുടെ വിശ്വാസം വളരെ കൃത്യമായി മനസ്സിലാകാം മറഞ്ഞ കാര്യങ്ങൾ മഹാന്മാർക്ക് അള്ളാഹു അറിയിച്ച് കൊടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശ്വാസം എങ്ങനെ ഷിർക്ക് വരും ?????

പ്രവാചകരുടെ വിശേഷണം ഇബ്നു ഹജർ(റ) ഫത് ഹുൽ ബാരിയിൽ  പറയുന്നത് നോക്കാം

 "وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد"

"പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദൃശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽ മഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ധിയുള്ളവൻ ബുദ്ധിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ധിയെ നോക്കിക്കാണാൻ"( ഫത്ഹുൽബാരി:19/451)

ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.

*ഫത് വയിലെ നാലാമത്തെ ഭാഗം :-*

"والشيخ عبد القادر وإن كانت مناقبه وفضائله قد جاوزت العدّ والإحصاء"

"ശൈഖ് ജീലാനി (റ) വിന്റെ മഹത്വം എത്രയോ വലുതാണ് അതായത് പരിധിയോ  ക്ലിപ്തതയോ ഇല്ല"

ശൈഖ് ജീലാനി (റ) വിനെ ശ്രീ ശങ്കരാചാര്യരുടെ അദ്ധ്വൈത വാദക്കാരനാക്കി ചിത്രീകരിച്ച് എഴുതി പ്രചരിപ്പിച്ച കേരള മുജാഹിദുകൾക്ക് പ്രസ്തുത ഈ ഫത് വയിലെ ഗൗസുൽ അഹ് ളം തങ്ങളുടെ മഹത്വം ഉൾക്കൊള്ളാൻ കഴിയുന്നുണ്ടൊ ???? അതോ പഴയ നിലപാടിൽ തന്നെയാണോ ????

*ഫത് വയിലെ അഞ്ചാമത്തെ ഭാഗം :-*

 "إلاّ أنه لم يثبت أنه كان قادراً على سماع الاستغاثة والنداء من أمكنة بعيدة ، وعلى إغاثة هؤلاء المستغيثين ، واعتقادُ أنه رحمه الله كان يعلم أحوالَ مريديه في كلّ وقت ، ويسمع نداءهم ، مِنْ عقائد الشِّرك ، والله أعلم"
"വിദൂരത്ത് നിന്നുള്ള വിളി കേൾക്കാനോ സഹായിക്കാനോ ഗൗസുൽ അഹ് ളം (റ) വിന്ന് കഴിവുണ്ട് എന്ന് സ്ഥിരപ്പെട്ടിട്ടില്ല"

ഇവിടെ ഒരു കാര്യം മനസ്സിലാക്കുക അള്ളാഹുവിന്റെ ഇഷ്ടദാസർക്ക് അള്ളാഹു നൽകുന്ന പ്രത്യേക കഴിവുകൾ മുകളിൽ വിശദീകരിച്ചിട്ടുണ്ട്. അത് ഇവിടെ ബാധകമാകില്ല എന്നാണോ ?  ഔലിയാക്കളിൽ ഖുതുബായ ഗൗസുൽ അഹ് ളം ജീലാനി (റ) വിന്ന് എന്ത് കൊണ്ട് ഈ മഹത്വമുണ്ടാകുമെന്ന് വിശ്വസിച്ച് കൂടാ !!! ഈ ഫത് വയിൽ തന്നെ പറയുന്നത് ഗൗസുൽ അഹ് ളം തങ്ങൾക്ക് (ഖ:സി) പരിധിയില്ലാത്തതും ക്ലിപ്തപ്പെടുത്താൻ കഴിയാത്തതുമായ ശ്രേഷ്ടതയുണ്ട് എന്നല്ലേ ?

ഇനി ഗൗസുൽ അഹ് ളം (റ) തന്നെ  ഇത് പറയുന്നുണ്ടൊ എന്ന് നോക്കാം

 ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:

عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول:  من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )

"ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും."
(ബഹ്ജത്തുൽ അസ്റാർ : 102)

ശൈഖ്  ജീലാനി (റ)  തുടരുന്നു :-

مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي
مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة
أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة

സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവൽ നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)

അപ്പോൾ ശൈഖവർകൾ തന്നെ പഠിപ്പിച്ച വിഷയമാണിത് അല്ലാതെ ഷിർക്കോ കുഫ്റോ അല്ല

*ഇനി ശൈഖ് ജീലാനി (റ) ഖൽബിലുള്ള കാര്യം അറിഞ്ഞതും പറഞ്ഞതുമായ ധാരാളം സംഭവങ്ങൾ ഉണ്ടെങ്കിലും ഇക്കാലത്തെ ബിദ ഇകളുടെ നേതാവായ ഇബ്നു തയ്മിയ്യയുടെ ശിഷ്യനായ ഹാഫിള് ദഹബി തന്നെ ആ ചരിത്രം പറയുന്നത് നോക്കൂ*

"قال ابن النجار: سمعت عبد العزيز بن عبد الملك الشيباني، سمعت الحافظ عبد الغني، سمعت أبا محمد بن الخشاب النحوي يقول: كنت وأنا شاب أقرأ النحو، وأسمع الناس يصفون حسن كلام الشيخ عبد القادر، فكنت أريد أن أسمعه ولا يتسع وقتي، فاتفق أني حضرت يوما مجلسه، فلما تكلم لم أستحسن كلامه، ولم أفهمه، وقلت في نفسي: ضاع اليوم مني.فالتفت إلى ناحيتي، وقال: ويلك! تفضل النحو على مجالس الذكر، وتختار ذلك؟! اصحبنا نصيرك سيبويه."
( الذهبي في سير أعلام النبلاء:20/440).

"ഇബ്നു നജ്ജാർ പറഞ്ഞു. അബ്ദുൽ അസീസ് ബിൻ അബ്ദുൽ മലിക് ശൈബാനി പറയുന്നത് ഞാൻ കേട്ടു. അവർ ഹാഫിള് അബ്ദുൽ ഗനിയിൽ നിന്ന് കേട്ടു. ഹാഫിള് അബ്ദുൾ ഗനി മുഹമ്മദ് ബിൻ ഖഷാബ് നഹവി യിൽ നിന്നും കേട്ടു . മുഹമ്മദ് ബിന് ഖഷാബ് അന്നഹവി പറയുന്നു: ഞാൻ യുവാവ് ആയിരിക്കെ ഞാൻ നഹ് വ് പഠിക്കുന്ന സമയമായിരുന്നു.
ജനങ്ങൾ എല്ലാം ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രഭാഷണത്തിൻറ്റെ ശൈലിയും വശ്യധയും ഭംഗിയും ഒക്കെ വർണ്ണിച്ച് പറയാൻ തുടങ്ങി. എനിക്ക് മഹാനവർകളുടെ സദസ്സിൽ ഒന്ന് പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് പoനത്തിൽ മുഴുകിയത് കൊണ്ട് സമയം കിട്ടാറില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ജീലാനി തങ്ങളുടെ മജ്ലിസിൽ സന്നിദ്ധനാകാൻ സാധിച്ചു. തങ്ങളവർകൾ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിൻറ്റെ സംസാരം എനിക്ക് അത്ര ഉഷാറായി തോന്നിയില്ല. എനിക്ക് അത് ഒന്നും മനസ്സിലായതുമില്ല. അപ്പോൾ ഞാൻ എൻറ്റെ മനസ്സിൽ പറഞ്ഞു ഇന്നത്തെ ദിവസം എനിക്ക് നഷ്ടമായിപ്പോയല്ലോ റബ്ബേ ! അപ്പോൾ തന്നെ കണ്ടു ജീലാനി തങ്ങൾ പ്രസംഗിക്കുന്നതിൻറ്റെയിടയിൽ എൻറ്റെ ഭാഗത്തേക്ക് നോക്കുന്നത്. ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ.

"എന്താണ് അബൂ മുഹമ്മദേ നിങ്ങൾ നഹ് വിനാണോ ദിക്റിൻ റ്റെ മജ്ലിസിനേക്കാൾ സ്ഥാനം കൊടുക്കുന്നത് എന്ന് എന്നിലേക്ക് തിരിഞ്ഞ് എൻറ്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ"
سبحان الله
"ഞാൻ ഞെട്ടിപ്പോയി .!!!!"

നിൻറ്റെ കൂട്ടുകാരൻ ആയ സീബവൈയഹ് നെ പോലും നമ്മൾ  കൂട്ട് കൂടിയിട്ടുണ്ട്. നിങ്ങൾ മജ് ലിസ് ദിക്റിനെക്കാൾ കൂടുതൽ നഹ് വിനാണോ പ്രാധാന്യം കൊടുക്കുന്നത്?

എൻറ്റെ മനസ്സിലുള്ള കാര്യം എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി  .

( الذهبي في سير أعلام النبلاء:20/440).

*"കുപ്പി അകത്തുള്ള വസ്തുവിനെ പോലെ  കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ ""*
________________

അപ്പോൾ കാര്യം വ്യക്തം അള്ളാഹുവിന്റെ മഹാന്മാർ ഖൽബിലുള്ള മറഞ്ഞകാര്യങ്ങൾ വരെ അറിയും ഇതൊക്കെ അവർ അറിയുന്നത് അള്ളാഹു ഇൽഹാമിലൂടെ അല്ലെങ്കിൽ മനാമിലൂടെ  അറിയിച്ച് കൊടുക്കുന്നത് കൊണ്ടാണ് . ഇങ്ങനെ വിശ്വസിക്കൽ ഒരിക്കലും ഷിർക്കോ കുഫ്റോ അല്ല മറിച്ച് ഷിർക്കാവുന്നത് ബിദ്ദാത്ത് കൊണ്ട് (സ്വയം പര്യപ്തതയോടെ) അവർ കാണുന്നു കേൾക്കുന്നു സഹായിക്കുന്നു എന്ന് വിശ്വസിക്കുമ്പോഴാകുന്നു. ഇങ്ങനെ ഒരു വിശ്വാസിയും വിശ്വസിക്കുന്നില്ല.

ആയതിനാൽ ലഖ്നവിയുടെ ഫത് വയുടെ ആധികാരികത ഇനി നിങ്ങൾ തെളിയിച്ചാൽ തന്നെ സുന്നികൾ ചെയ്യുന്ന ഇസ്തിഗാസക്കോ വിശ്വാസത്തിനോ ഈ ഫത് വ ഒരിക്കലും ഖണ്ഡനമാകുന്നില്ലെന്ന് പ്രത്യെകം മനസ്സിലാക്കുക.

✍ സ്നേഹത്തോടെ സിദ്ധീഖുൽ മിസ്ബാഹ് പടന്നക്കാട് - 09496210086 - 28/10/2018-

കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക_________✍😊🌸

Saturday, September 21, 2019

الدعاء بعد الصلاة حاشية الجمل

وفي الجمل
......

(وذكر ودعاء) وهو من زيادتي (بعدها) أي: الصلاة «كان النبي - صلى الله عليه وسلم - إذا سلم منها قال لا إله إلا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شيء قدير...........

 ويكون كلمنهما سرا لكن يجهر بهما إمام يريد تعليم مأمومين فإذا تعلموا أسر.
......

......

(ومكث رجال لينصرف غيرهم) من نساء وخناثى للاتباع في النساء رواه البخاري وقيس بهن الخناثى وذكرهم من زيادتي والقياس مكثهم لينصرفن وانصرافهم بعدهن فرادى وهذا أولى من قول المهمات والقياس استحباب انصرافهم فرادى إما قبل النساء أو بعدهن (وانصراف لجهة حاجة) له أي جهة كانت
.......

قوله لينصرف غيرهم) ويسن للغير الانصراف عقب سلام الإمام اهـ شرح م ر.
(قوله للاتباع في النساء) أي ولأن الاختلاط بهن مظنة الفساد اهـ شرح م ر.

.........
ولو مكث) بعدها لذكر ودعاء (فالأفضل جعل يمينه إليهم) ويساره إلى المحراب للاتباع رواه مسلم وهذا من زيادتي وصرح به في المجموع.
.........

قوله ولو مكث إلخ) هذا في حق الإمام، وأما غيره فيستقبل اهـ شيخنا.
(قوله فالأفضل جعل يمينه إليهم) أي على الأصح وقيل الأفضل عكسه وينبغي كما قاله بعض المتأخرين ترجيحه في محراب النبي - صلى الله عليه وسلم -؛ لأنه إن فعل الصفة الأولى يصير مستدبرا للنبي - صلى الله عليه وسلم - وهو قبلة آدم فمن بعده من الأنبياء اهـ شرح م ر أي: كل منهم يتوسل به إلى الله سبحانه وتعالى اهـ رشيدي وفي ق ل على الجلال ويندب جعل يمينه للقوم ولو حال دعائه إلا في مسجده - صلى الله عليه وسلم - لمن في مقابلة الحجرة الشريفة فيجعل يساره إليهم لئلا يستدبر القبر الشريف ويندب لمن صلى على ميت في ذلك أن يجعل رأسه لجهة القبر أيضا


قوله ويساره إلى المحراب) أي: حتى عند الدعاء انتهى ع ش على م ر.
الجمل مع حاشيته

ഇസ്തിഗാസ ഇമാം സുബ് കിاستغاثة الامام السبكي



ഇമാം നവവി റ

*തിരുത്തപ്പെടേണ്ട ധാരണ...*

'45 അല്ലെങ്കിൽ 46 വർഷം കൊണ്ട് ഇമാം നവവി رضي الله تعالى عنه തീർത്ത വിപ്ലവങ്ങൾ...' ചിലരെങ്കിലും ഇങ്ങിനെ ധരിച്ചിട്ടുണ്ടാകാം. മഹാനവർകളുടെ ആകെ ആയുസ്സിനെക്കുറിച്ചാണിതെങ്കിൽ പന്തികേടൊന്നുമില്ല. നേരെമറിച്ച്, വൈജ്ഞാനിക രംഗത്ത് അവിടുന്ന് ചെലവിട്ട കാലയളവിനെക്കുറിച്ചാണെങ്കിൽ ആ ധാരണ  തിരുത്തപ്പെടേണ്ടതല്ലേ?. കാരണം, ഇമാം നവവി (റ) -ചെറുപ്പത്തിൽ തന്നെ ഖ്വുർആൻ പഠനമാരംഭിച്ചിട്ടുണ്ടെങ്കിലും- ഔദ്യോഗികമായി ഇൽമിയ്യായ മേഖലയിലേക്ക് കടന്നു വന്നത് പത്തൊമ്പതാം വയസ്സിൽ മാത്രമാണ്.  വിശ്രുതരായ നിരവധി പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 26 അല്ലെങ്കിൽ 27 വർഷം കൊണ്ട് മാത്രമാണ് മഹാനവർകൾ ഈ വിപ്ലവങ്ങളെല്ലാം തീർത്തതെന്നർത്ഥം. ഇമാം നവവി رضي الله تعالى عنه വിനെക്കുറിച്ച് ഇപ്പോൾ കൂടുതലെഴുതുന്നില്ല. ചില വിവരങ്ങൾ മാത്രം താഴെ ചേർക്കുന്നു...

ഇമാം സുയൂത്വി رضي الله تعالى عنه ഉദ്ധരിക്കുന്നു:
ونوزع مرة في النقل عن الوسيط فقال: "أتنازعني وقد طالعته أربعمائة مرة؟".
المنهاج السوي للإمام السيوطي ص: ٤٣

ഇമാം ഇബ്നുൽ അത്ത്വാർ رضي الله تعالى عنه പറയുന്നു:
وقال لي جماعة من أقاربه وأصحابه بنوى: إنهم سألوه يوما أن لا ينساهم في عرصات القيامة، فقال لهم: "إن كان ثم جاه، والله لا دخلت الجنة وأحد ممن أعرفه ورائي، ولا أدخلها إلا بعدهم".
تحفة الطالبين للإمام ابن العطار ص: ١٥٤

ഇമാം അസ്സയിദ് മുർതളാ അസ്സബീദീ رضي الله تعالى عنه പറയുന്നു:
ولقد حكي عن الإمام النووي رحمه الله تعالى أنه لما أتى إلى مصر لزيارة قبر الشافعي رضي الله عنه وقف عند باب القرافة من بعيد ونزل الجمل وذلك بحيث يرى القبة الشريفة وسلم عليه فقيل له: ألا تتقدم؟ فقال: لو كان الشافعي حيا ما كان مقامي أن أتقرب منه إلا على هذا من المسافة أو كما قال...
إتحاف السادة المتقين للإمام السيد مرتضى الزبيدي ج: ٤ ص: ٤٥٧

ഇമാം സഖാവി رضي الله تعالى عنه പറയുന്നു:
بل حكى (أي: الإمام تاج الدين السبكي رضي الله تعالى عنه) عن والده (وهو الإمام تقي الدين السبكي رضي الله تعالى عنه) أيضا أنه رافق في مسيره -وهو راكب بغلته- شيخا ماشيا فتحادثا فكان في كلام ذاك الشيخ: أنه رأى النواوي قال: ففي الحال نزل الوالد عن بغلته وقبل يد ذاك الشيخ وهو عامي جلف وسأله الدعاء ثم دعاه حتى أردفه معه وقال: لا أركب وعين رأت وجه النواوي تمشي بين يدي أبدا
المنهل العذب الروي للإمام السخاوي ص: ٦٤

ഇമാം ഇബ്‌നു ഇമാമില്‍ കാമിലിയ്യ: رضي الله تعالى عنه പറയുന്നു:
وكان رحمه الله إذا ذكر الصالحين ذكرهم بتعظيم وتوقير واحترام، وسوَّدهم وذكر مناقبهم، وكراماتهم.
بغيةالراوي للإمام ابن إمام الكاملية ص: ٣٧

ഇമാം നവവി رضي الله تعالى عنه വിന്റെ ചരിത്രം പരാമർശിച്ച ഗ്രന്ഥങ്ങൾ നിരവധിയാണ്...
അവിടുത്തെക്കുറിച്ച് പറയുന്നതിനു മാത്രമായുള്ള പൗരാണികമായ നാല് രചനകൾ തന്നെ വിനീതന്റെ ശ്രദ്ധയിൽ പെട്ടു.
അവയുടെ PDF ലേക്കുള്ള ലിങ്കുകൾ താഴെ ചേർക്കുന്നു.

1) تحفة الطالبين في ترجمة شيخنا الإمام النووي محيي الدين
ഇമാം നവവി رضي الله تعالى عنه യുടെ ശിഷ്യനും 'മുഖ്തസ്വറുന്നവവി' എന്ന പേരില്‍ വിശ്രുതനുമായ ഇമാം അലാഉദ്ദീൻ ഇബ്‌നുൽ അത്ത്വാര്‍ رضي الله تعالى عنه (വഫാത്: ഹി.724)  ആണിതിന്റെ രചയിതാവ്.
http://www.feqhweb.com/dan3/uploads/13581553681.pdf

2) بغية الراوي في ترجمة الإمام النواوي
ഇമാം കമാലുദ്ദീൻ ഇബ്‌നു ഇമാമില്‍ കാമിലിയ്യഃ رضي الله تعالى عنه (വഫാത്: ഹി.874) ആണിതിന്റെ രചയിതാവ്.
http://ia600701.us.archive.org/31/items/LQa3alshr12/3shr146.pdf

3) المنهل العذب الروي في ترجمة قطب الأولياء النووي
ഇമാം ശംസുദ്ദീൻ അസ്സഖാവീ رضي الله تعالى عنه (വഫാത്: ഹി. 902) ആണിതിന്റെ രചയിതാവ്.
http://archive.org/download/abu_yaala_tarjamanawawi_shakhawi/tarjamanawawi_shakhawi.pdf

4) المنهاج السوي في ترجمة الإمام النووي
ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി رضي الله تعالى عنه (വഫാത്: ഹി. 911) ആണിതിന്റെ രചയിതാവ്.
http://www.archive.org/download/nawawisayuti/nawawi_sayuti.pdf

ഇമാം നവവീ رضي الله تعالى عنه വിന്റെയും മറ്റു മഹാന്മാരുടെയും ബറകാത്ത് കൊണ്ട് അല്ലാഹു سبحانه وتعالى നമുക്ക് ഉപകാര പ്രദമായ വിജ്ഞാനം നൽകട്ടെ... ആമീൻ, ആമീൻ, ആമീൻ.

ദുആ വസ്വിയ്യതോടെ,
അഹ്മദ് കാമിൽ സഖാഫി മമ്പീതി
മഅ്ദിൻ ഓഫ് എക്സലൻസ് മലപ്പുറം
+917736366189

Wednesday, September 18, 2019

ഓണാഘോശം ഒഹാബിക്ക് തെറ്റല്ല നബിദിനം തെറ്റ്

ഓണാഘോഷം തീരുമാനം വന്നു.
——————————————

ശബാബ് വാരികയിൽ
വന്ന മൗലവിയുടെ
കൗതുകകരമായ
തീരുമാനം ഇങ്ങനെയാണ്:

ഓണാഘോഷത്തിൽ
പങ്കെടുക്കാം അത്
ഭൗതികമാണ്.
നബിദിനാഘോഷത്തിൽ
പങ്കെടുക്കരുത് അത്
അഭൗതികമാണ് 🤭😁😁

ശബാബ് 2019
സപ്തം: 13 പേ: 37

Aboohabeeb

https://www.facebook.com/777959305671074/posts/1647319035401759?sfns=mohttps://www.facebook.com/777959305671074/posts/1647319035401759?sfns=mo

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...