Wednesday, August 28, 2019

തറ പ്രസഗം പെരുന്നാൾ ഖുത്വുബ ജിഫ്രി തങ്ങൾ

*പെരുന്നാൾ ഖുതുബ മലയാളത്തിൽ*
, *ജുമുഅക്ക് മുമ്പുള്ള തറ പ്രസംഗം*

 തുറന്നടിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ട്  ബഹുമാനപ്പെട്ട *ജിഫ്രി മുത്തുകോയ തങ്ങൾ*


Saturday, August 24, 2019

ഹജജിന് പോയ ആമിന ഒഹാബിസം വിട്ടു

💓💗💓💗💓💗💓💗💓

*ആമിനുമ്മയും സഫിയാത്തയും ഇനി വഹ്ഹാബിസത്തിലേക്കില്ല*🌷🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
*🌹ഹജ്ജ് വേളയിലാണ് രണ്ട് പേരുടെയും ഒരു പാട് സംശയങ്ങൾ തീർന്നത്*🌹

*ഒരു മാസക്കാലം  നീണ്ടു നിന്ന യാത്രയിൽ രണ്ട് പേർക്കും  തമ്മിൽ തമ്മിൽ സംശയങ്ങൾ താണ്ഢവമാടി*

ഹജ്ജ് വേളയിലെ ചില പങ്കു വെക്കലുകൾ

*🔯ആമിനുമ്മ* ?
*ത്വവാഫിനിടയിൽ🕋 ദെ സെഫിയാ നോക്ക്യേ 😨ശിർക്ക് 🙆‍♂ ശിർക്ക്*
*സെഫിയാത്ത?*
എവിടെ🤷‍♂
ആമിനുമ്മ🎤
*😄ദേ കഅബ പുതപ്പിച്ച തുണി മുത്തുന്നു ശിർക്ക് 🧞‍♂ശിർക്ക് 🧞‍♂  കൊടിയ ശിർക്ക്🧞‍♀ 😄*
*നമ്മുടെ നാട്ടിലെ മഖ്ബറകൾക്ക് മുകളിൽ പുതപ്പിച്ച തുണി മുത്തുന്നതിനെ പറ്റി നമ്മുടെ മൗലവിമാർ  പ്രസംഗിച്ചത് എന്റെ ഫോണിൽ ഇപ്പഴും ഉണ്ട് 🧞‍♂ശിർക്ക് ശിർക്ക്🧞‍♀*😃
 സെഫിയാത്ത🎤
*അപ്പോൾ ഈ ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലെ മുസ്ല്യാക്കന്മാരെപോലെ ശിർക്ക്ചെയ്യുന്നവരാണോ🙆‍♂*
ആമിനുമ്മ🎤
*നമ്മുടെ മൗലവിമാർ നമ്മളെ പറഞ്ഞു പറ്റിച്ചതാവും👈ഇത്രയിടം വരെ വന്നിട്ട് ഇത് മുത്താതെപോവുന്നത്ശരിയല്ല🏃🏻‍♂ഇനിജീവിതത്തിൽ ഒരവസരം കിട്ടിയെന്ന് വരില്ല☝*
സഫിയാത്ത🎤
*ശെരിയാണ്ഞാനും വരുന്നു🏃🏻‍♂മൗലവിമാർ പറയുന്നതും കേട്ട് നിന്നാൽജീവിതത്തിൽ ഇനി ഒരിക്കലുംചിലപ്പോൾ ഇങ്ങിനെ  സാധിച്ചെന്ന് വരില്ല😢ലക്ഷോപ ലക്ഷം ജനങ്ങൾ മുത്തുന്നു പിന്നെ നമ്മൾ എന്തിന് പാഴാക്കുന്നു*🏃🏻‍

✡ *🚶🚶🚶🚶🚶🚶🚶🚶🚶സഫാമർവക്കിടയിലെ നടത്തം*🚶🚶🚶🚶🚶🚶
സെഫിയാത്ത?🎤
*ആമിനുമ്മാ ഇതെന്തിനാ നമ്മൾ ഇവിടെനടക്കുന്നത്*
ആമിനുമ്മ🎤
*ഇത് ഹാജറബീവി(റ )യെ സ്മരിച്ച് കൊണ്ടുള്ള നടത്തമാണ്*
സെഫിയാത്ത🎤
*ങേ😨അനുസ്മരണമോ* *ശിർക്ക്🧞‍♂ശിർക്ക്🧞‍♂*
*ഞാനില്ല😂നമ്മുടെ നാടുകളിൽ മുസ്ല്യാക്കന്മാർഇത് തന്നെയല്ലേ ഓരോസമയത്തും  ഓരോ ഔലിയാക്കന്മാരെയും  അനുസ്മരിച്ചുകൊണ്ട് ഖുർആനും🌹 അവരുടെ മദ്ഹുകൾ 📚 പറയുന്നതും🎤 പാടുന്നതും 🎤ഇവിടെ അനുസ്മരിച്ചു കൊണ്ട് നടക്കുന്നു🚶 കേരളത്തിലെ മുസ്ല്യാക്കന്മാർ  അനുസ്മരിച്ചു കൊണ്ട് മദ്ഹുകൾപറയുന്നു🎤 രണ്ടും നിയ്യത്ത് ഒന്ന് തന്നെയല്ലേ അനുസ്മരണം*
ആമിനുമ്മ🎤
*ശെരിയാണല്ലോ*
*രണ്ടുപേരും കുറച്ചു നേരം നടത്തംനിർത്തി🕴*
*പക്ഷെ ലക്ഷോപ ലക്ഷം വരുന്ന ആളുകൾ നടന്നു കൊണ്ടേയിരിക്കുന്നു*
ആമിനുമ്മ 🎤
*ഇജ്ജ് വരുന്നോ ഞാൻ നടക്കാൻ പോവുകയാണ്🏃🏻‍♂ ജീവിതത്തിൽ ഇങ്ങിനെ ഒരവസരം ഇനി  കിട്ടിയെന്ന് വരില്ല*🤲
സെഫിയാത്ത 🎤
*പോവല്ലീ ഞാനും വരുന്നു🏃🏻‍♂ നമ്മുടെ കള്ള മൗലവിമാരുടെ ഓരോ വാദവും തെറ്റാണെന്ന് മനസിലാക്കാൻ ഇതിലും വലിയ തെളിവില്ല*🏃🏻‍♂
💗❤❤💗💗💗❤❤💗
അങ്ങിനെ നാട്ടിൽ മൗലവി മാർ ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ

🔯വെള്ളിയാഴ്ച്ച രണ്ട് ബാങ്ക് വിളിക്കുന്നു🎤
🔯ഖുത്ബയ്ക്ക് വാള് പിടിക്കൽ
🔯അറബികളെ കാളും കൂടുതൽ അജ്നബികൾ ഉണ്ടായിട്ടും ഖുത്ബ അറബിയിൽതന്നെ
🔯 റമളാൻ വന്നാൽ തറാവീഹ് 20റകഅത്ത്
✡ ഹജറുൽ അസ്‌വദ്എന്നവെറും ഒരു കല്ല് മുത്തുന്നു💓  മുത്താൻ കഴിയാത്തവർ ആ  ഒരു കല്ലിനു നേരെ  കൈ✋അഭിവാദ്യം ചെയ്യുന്നു  എന്നിട്ട് സ്വന്തം കൈ തന്നെ മുത്തുന്നു
 അങ്ങിനെ നീളുന്നഒരു പാട് കാഴ്ചകൾ

*🤝അല്ഹമ്ദുലില്ലഹ്🤝*
അങ്ങിനെ ഒരുപാട് സംശയങ്ങൾ മാറിക്കിട്ടിയ *☘ആമിനുമ്മയും🍀* *☘സഫിയാത്തയും🍀* *🧞‍♀വഹ്ഹാബിസം വിടാൻ തീരുമാനമായി*🧞‍♂
❤❤💓💗💗💓💗💓💗💓💖💓💗💓💖💓💓❤

ഹജ്ജിന് പോയ ആമിന സുന്നി യാ യി

💓💗💓💗💓💗💓💗💓

*ആമിനുമ്മയും സഫിയാത്തയും ഇനി വഹ്ഹാബിസത്തിലേക്കില്ല*🌷🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷
*🌹ഹജ്ജ് വേളയിലാണ് രണ്ട് പേരുടെയും ഒരു പാട് സംശയങ്ങൾ തീർന്നത്*🌹

*ഒരു മാസക്കാലം  നീണ്ടു നിന്ന യാത്രയിൽ രണ്ട് പേർക്കും  തമ്മിൽ തമ്മിൽ സംശയങ്ങൾ താണ്ഢവമാടി*

ഹജ്ജ് വേളയിലെ ചില പങ്കു വെക്കലുകൾ

*🔯ആമിനുമ്മ* ?
*ത്വവാഫിനിടയിൽ🕋 ദെ സെഫിയാ നോക്ക്യേ 😨ശിർക്ക് 🙆‍♂ ശിർക്ക്*
*സെഫിയാത്ത?*
എവിടെ🤷‍♂
ആമിനുമ്മ🎤
*😄ദേ കഅബ പുതപ്പിച്ച തുണി മുത്തുന്നു ശിർക്ക് 🧞‍♂ശിർക്ക് 🧞‍♂  കൊടിയ ശിർക്ക്🧞‍♀ 😄*
*നമ്മുടെ നാട്ടിലെ മഖ്ബറകൾക്ക് മുകളിൽ പുതപ്പിച്ച തുണി മുത്തുന്നതിനെ പറ്റി നമ്മുടെ മൗലവിമാർ  പ്രസംഗിച്ചത് എന്റെ ഫോണിൽ ഇപ്പഴും ഉണ്ട് 🧞‍♂ശിർക്ക് ശിർക്ക്🧞‍♀*😃
 സെഫിയാത്ത🎤
*അപ്പോൾ ഈ ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലെ മുസ്ല്യാക്കന്മാരെപോലെ ശിർക്ക്ചെയ്യുന്നവരാണോ🙆‍♂*
ആമിനുമ്മ🎤
*നമ്മുടെ മൗലവിമാർ നമ്മളെ പറഞ്ഞു പറ്റിച്ചതാവും👈ഇത്രയിടം വരെ വന്നിട്ട് ഇത് മുത്താതെപോവുന്നത്ശരിയല്ല🏃🏻‍♂ഇനിജീവിതത്തിൽ ഒരവസരം കിട്ടിയെന്ന് വരില്ല☝*
സഫിയാത്ത🎤
*ശെരിയാണ്ഞാനും വരുന്നു🏃🏻‍♂മൗലവിമാർ പറയുന്നതും കേട്ട് നിന്നാൽജീവിതത്തിൽ ഇനി ഒരിക്കലുംചിലപ്പോൾ ഇങ്ങിനെ  സാധിച്ചെന്ന് വരില്ല😢ലക്ഷോപ ലക്ഷം ജനങ്ങൾ മുത്തുന്നു പിന്നെ നമ്മൾ എന്തിന് പാഴാക്കുന്നു*🏃🏻‍

✡ *🚶🚶🚶🚶🚶🚶🚶🚶🚶സഫാമർവക്കിടയിലെ നടത്തം*🚶🚶🚶🚶🚶🚶
സെഫിയാത്ത?🎤
*ആമിനുമ്മാ ഇതെന്തിനാ നമ്മൾ ഇവിടെനടക്കുന്നത്*
ആമിനുമ്മ🎤
*ഇത് ഹാജറബീവി(റ )യെ സ്മരിച്ച് കൊണ്ടുള്ള നടത്തമാണ്*
സെഫിയാത്ത🎤
*ങേ😨അനുസ്മരണമോ* *ശിർക്ക്🧞‍♂ശിർക്ക്🧞‍♂*
*ഞാനില്ല😂നമ്മുടെ നാടുകളിൽ മുസ്ല്യാക്കന്മാർഇത് തന്നെയല്ലേ ഓരോസമയത്തും  ഓരോ ഔലിയാക്കന്മാരെയും  അനുസ്മരിച്ചുകൊണ്ട് ഖുർആനും🌹 അവരുടെ മദ്ഹുകൾ 📚 പറയുന്നതും🎤 പാടുന്നതും 🎤ഇവിടെ അനുസ്മരിച്ചു കൊണ്ട് നടക്കുന്നു🚶 കേരളത്തിലെ മുസ്ല്യാക്കന്മാർ  അനുസ്മരിച്ചു കൊണ്ട് മദ്ഹുകൾപറയുന്നു🎤 രണ്ടും നിയ്യത്ത് ഒന്ന് തന്നെയല്ലേ അനുസ്മരണം*
ആമിനുമ്മ🎤
*ശെരിയാണല്ലോ*
*രണ്ടുപേരും കുറച്ചു നേരം നടത്തംനിർത്തി🕴*
*പക്ഷെ ലക്ഷോപ ലക്ഷം വരുന്ന ആളുകൾ നടന്നു കൊണ്ടേയിരിക്കുന്നു*
ആമിനുമ്മ 🎤
*ഇജ്ജ് വരുന്നോ ഞാൻ നടക്കാൻ പോവുകയാണ്🏃🏻‍♂ ജീവിതത്തിൽ ഇങ്ങിനെ ഒരവസരം ഇനി  കിട്ടിയെന്ന് വരില്ല*🤲
സെഫിയാത്ത 🎤
*പോവല്ലീ ഞാനും വരുന്നു🏃🏻‍♂ നമ്മുടെ കള്ള മൗലവിമാരുടെ ഓരോ വാദവും തെറ്റാണെന്ന് മനസിലാക്കാൻ ഇതിലും വലിയ തെളിവില്ല*🏃🏻‍♂
💗❤❤💗💗💗❤❤💗
അങ്ങിനെ നാട്ടിൽ മൗലവി മാർ ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ

🔯വെള്ളിയാഴ്ച്ച രണ്ട് ബാങ്ക് വിളിക്കുന്നു🎤
🔯ഖുത്ബയ്ക്ക് വാള് പിടിക്കൽ
🔯അറബികളെ കാളും കൂടുതൽ അജ്നബികൾ ഉണ്ടായിട്ടും ഖുത്ബ അറബിയിൽതന്നെ
🔯 റമളാൻ വന്നാൽ തറാവീഹ് 20റകഅത്ത്
✡ ഹജറുൽ അസ്‌വദ്എന്നവെറും ഒരു കല്ല് മുത്തുന്നു💓  മുത്താൻ കഴിയാത്തവർ ആ  ഒരു കല്ലിനു നേരെ  കൈ✋അഭിവാദ്യം ചെയ്യുന്നു  എന്നിട്ട് സ്വന്തം കൈ തന്നെ മുത്തുന്നു
 അങ്ങിനെ നീളുന്നഒരു പാട് കാഴ്ചകൾ

*🤝അല്ഹമ്ദുലില്ലഹ്🤝*
അങ്ങിനെ ഒരുപാട് സംശയങ്ങൾ മാറിക്കിട്ടിയ *☘ആമിനുമ്മയും🍀* *☘സഫിയാത്തയും🍀* *🧞‍♀വഹ്ഹാബിസം വിടാൻ തീരുമാനമായി*🧞‍♂
❤❤💓💗💗💓💗💓💗💓💖💓💗💓💖💓💓❤

കറാമത്ത് '*മമ്പുറം തങ്ങൾ കൊടിഞ്ഞി പള്ളിയിലേക്ക് പോവുമ്പോ

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0



*മമ്പുറം തങ്ങളും കറാമത്തും*

*മമ്പുറം തങ്ങൾ കൊടിഞ്ഞി പള്ളിയിലേക്ക് പോവുമ്പോൾ ഉണ്ടായ  കറാമത്തുമായി ബന്ധപ്പെട്ടു ഇബ്ലീസിയൻ പാത പിന്തുടർന്ന്
മഹാന്മാരെ നിസ്സാരപ്പെടുത്തൽ പതിവാക്കിയ  അസത്യവാദികളായ  വഹാബി പുരോഹിതൻമാരും മൗലവീസുകളും ചോദിച്ച ചോദ്യത്തിനുള്ള മറുപടി *
👆
അയാൾ പിന്നെ മിണ്ടിട്ടില്ല എന്ന്  പറയുന്നു. അപ്പോൾ പാങ്ങിലെ ഉസ്താദ് എങ്ങനെ അറിഞ്ഞു

*മറുപടി:*

പറയൽ ആവശ്വമാണന്ന് മനസ്സിലാക്കിയ സമയത്ത് മമ്പുറം തങ്ങൾ തന്നെ തന്റെ ശിശ്യൻമാരിൽ ഒരാളോടെങ്കിലും പറഞ്ഞാൽ മതിയല്ലോ 'അങ്ങനെ പിന്നീട് അത് കൈമാറിക്കിട്ടിയാൽ മതിയല്ലോ.

ശിശ്യനോട് അന്ന് നടന്ന കറാമത്തിന്റെ രഹസ്യം പറയരുത് എന്ന് പറഞ്ഞതിനാൽ
അത് പിന്നീട് പറയേണ്ട ഘട്ടത്തിൽ തങ്ങൾ തന്നെ പറയുന്നതിന്ന് യാതൊരു തടസ്സവും ഇല്ല.

ഒഹാബി പുരോഹിതൻ വീണ്ടും
എഴുതുന്നു.
മമ്പുറം തങ്ങളുടെ കൂടെ പോയി എന്ന് പറഞ്ഞാൽ പോരെ തങ്ങളിൽ വിശ്വാസം ഉള്ള ആൾ പിന്നെ ചോദിക്കില്ല എന്ന് കെട്ടിട്ടുണ്ട്.


 *ആരോപണം* :
മമ്പുറം തങ്ങൾ ഇത്ര ദുഷ്ടൻ ആണോ ?കൂടെ വന്നു എന്ന കുറ്റത്തിന് ജീവിത കാലം മുഴുവൻ അയാളെ പൊട്ടൻ ആക്കിയത്           

*മറുപടി*

ഇവിടെ പോയത് തന്നെ പറയരുത് എന്ന് മമ്പുറം തങ്ങൾ പറഞ്ഞതായി കാണുന്നില്ല
فوصاه عند الرجوع أن يكتم تلك الأسرار كلها

ഈ രഹസ്യങ്ങൾ  എല്ലാം മറച്ചു വെക്കണം എന്നാണ് വസിയ്യത്ത് ചെയ്തിട്ടുള്ളത് '
ഇവിടെ തങ്ങളുടെ കൂടെ പോയതായിരുന്നു എന്ന് അയാൾ ഭാര്യയോട് പറഞ്ഞാൽ മതിയായിരുന്നു.
 പോയത് പറയരുത് എന്നല്ല'
തങ്ങൾ പറഞ്ഞത് ' മറിച്ച് തോണി ഇല്ലാതെ പാലം ഇല്ലാതെ പുഴ കടന്ന് പോയതും കൊടിഞ്ഞി പള്ളിയിൽ കണ്ട പ്രത്യേക രഹസ്യങ്ങളും പറയരുത് . അപ്പോൾ പറയാൻ പാടില്ലാത്ത സിറുകൾ പറഞപ്പോൾ  അള്ളാഹുവിന്റെ ഭാഗത്ത് നിന്നുള്ള ഒരു പരീക്ഷണമായിട്ടാണ് സംസാരം നഷ്ടപെട്ടത്,
മമ്പുറം തങ്ങൾ നഷ്ടപെടുത്തിയതോ നഷ്ടപ്പെടുത്താൻ കരുതിയതോ അല്ല.
അത് കൊണ്ട് തന്നെ മമ്പുറം തങ്ങളെ ഈ ഒഹാബി പിശാജ് ദു''''''ൻ എന്ന് വിളിച്ചത് ഇബ്ലീസിൽ നിന്നും മതം പഠിച്ച് അവന്റെ ത്വരീഖത്ത് സ്വീകരിച്ചത് കൊണ്ടാണ്.
അത് നഷ്ടപെടണമെന്നും അതിൻറെ കാരണം ഇതായിരിക്കണമെന്നും  അല്ലാഹുവിൻറെ  വിധിയും ഖളാഉമാണ്.
അല്ലാഹുവിൻറെ അടിമകളായ മഹാന്മാർ അവരുടെ കറാമത് കൊണ്ടോ മറ്റോ അല്ലാഹുവിൻറെ വിധികളെയും ഖളാ ഖദറിനേയും മാറ്റിമറിക്കുമെന്ന് നാം വിശ്വസിക്കുന്നില്ല.

 കറാമത്ത് കൊണ്ട്  അദ്ദേഹത്തിൻറെ സംസാരശേഷി  തങ്ങൾ തിരിച്ചു കൊടുത്തുകൂടായിരുന്നോ എന്ന ചോദ്യം അപ്രസക്തമാണ്.

 *കാരണം അല്ലാഹുന്റെ വിധിയും ഖളാഉം  തീർച്ചയായും സംഭവിക്കുക തന്നെ വേണം' അത് മാറ്റി മറിക്കാൻ കറാമത്ത്  കൊണ്ട് സാധിക്കും എന്ന് നാം പറയുന്നില്ല. മറിച്ച് അല്ലാഹുവിൻറെ ഖളാഇന് വിധേയമായി ജീവിക്കുകയും അല്ലാഹുവിൻറെ തൃപ്തി നേടാൻ ശ്രമിക്കുന്നവരുമായ ' അടിമകളാണ് ഔലിയാക്കൾ ' അവർ ദൈവങ്ങളോ ദൈവ അവതാരങ്ങളോ അല്ലാഹുവിൻറെ വിധിയെ അട്ടിമറിക്കുന്നവരോ അല്ല*

അസ് ലം സഖാഫി പരപ്പനങ്ങാടി

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

Wednesday, August 21, 2019

സ്ത്രീ ജുമുഅ ജുമാഅത്ത് പള്ളിയിലോ.. ഒഹാബി തെളിവുകൾക്ക് ഘണ്ഡനം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


സ്ത്രീ ജുമുഅ ജുമാഅത്തിന് വേണ്ടി പൊതുപള്ളിയിൽ പോവൽ
...............

മറുപക്ഷം പറയുന്നത്

ഫിതനയും ഫസാദും വ്യാപകമായ ഇക്കാലത്തും സ്ത്രീകൾ ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളിയിൽ വരണമെന്ന് വാദിക്കുന്ന പുത്തൻവാദികൾ അവരുടെ വാദത്തിന് പ്രമാണമായി ഉദ്ദരിക്കാറുള്ള ഏതാനും ഹദീസുകൾ നമുക്ക് പരിശോധിക്കാം:

عن ابن عمر أن رسول الله صلى الله عليه وسلم قال: ( لا تمنعوا إماء الله مساجد الله) (مسلم: ٦٦٨)

ഇബ്നു ഉമറി(റ)ൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ്) പറഞ്ഞു: "അല്ലാഹുവിന്റെ അടിയാർത്ഥികൾക്ക് അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ തടയരുത്". (മുസ്ലിം: 668)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:



ഈ ഹദീസുകളും ഇതിനോട് തത്തുല്യമായ ഹദീസുകളും കാണിക്കുന്നത് സ്ത്രീക്ക് പള്ളി വിലക്കരുത് എന്നാണ്. എന്നാണ് ഈ  നിയമം ഹദീസുകളിൽ നിന്നെടുത്ത് പണ്ഡിതന്മാർ വിവരിച്ച ചില നിബന്ധനകൾക്ക് വിധേയമാണ്. സ്ത്രീ സുഗന്ധം ഉപയോഗിക്കാതിരിക്കുക, ഭംഗിയാവാതിരിക്കുക, ശബ്ദം കേൾക്കുന്ന പാദസരം ധരിക്കാതിരിക്കുക, മുന്തിയ തരാം വസ്ത്രം ധരിക്കാതിരിക്കുക, പുരുഷന്മാരുമായി കൂടിക്കലരാതിരിക്കുക, *യുവതിയാവാതിരിക്കുക,നാശത്തിനുനിമിത്തമാകുന്ന യാതൊന്നും ഉണ്ടാവാതിരിക്കുക, നാശം ഭയപ്പെടുന്ന യാതൊന്നും പോകുന്ന വഴിയിൽ ഇല്ലാതിരിക്കുക *തുടങ്ങിയവയാണ് പ്രസ്തുത നിബന്ധനകൾ. സ്ത്രീ ഭർതൃമതിയോ യജമാണുള്ളവളോ ആവുകയും മേൽപ്പറഞ്ഞ നിബന്ധനകൾ മേളിക്കുകയും ചെയ്യുമ്പോൾ പുറപ്പെടുന്നത് തടയരുതെന്ന വിലക്ക് 'തൻസീഹി'നല്ലതാണ്. (തടയൽ കുറ്റകരമല്ലെന്നർത്ഥം). (ശർഹുൽ മുസ്ലിം: 2/400

അല്ലാമാ ബാജി(റ) പറയുന്നു:




ഭാര്യ പള്ളിയിൽ പോകുന്നത് ഭർത്താവിന് തടയണമെന്നും ഭർത്താവിന്റെ അനുവാദം കൂടാതെ സ്ത്രീ പള്ളിയിൽ പോകാൻ പാടില്ലെന്നും ഹദീസ് വ്യക്തമാക്കുന്നു. (ഓജസുൽ മസാലിക്: 4/104)

"സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം" എന്നൊരു പരാമർശം ഇതിന്റെ ബാക്കിയായി ഇമാം ബൈഹഖി(റ) യുടെയും അബൂദാവൂദിന്റെയും മറ്റും നിവേദനത്തിൽ വന്നിട്ടുണ്ട്. അതടിസ്ഥാനമാക്കിയുള്ള ഹദീസിന്റെ വിവക്ഷ മുമ്പ് വിശദീകരിച്ചതാണ്.

ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം:



നിങ്ങളുടെ സ്ത്രീ പള്ളികളിലേക്ക് നിങ്ങളോടു അനുവാദം ചോദിച്ചാൽ അവർക്കു നിങ്ങൾ അനുവാദം നൽകുക". (മുസ്ലിം: 669)

ഇമാം അസ്ഖലാനി(റ) എഴുതുന്നു:

ولا يخفى أن محل ذلك إذا أمنت المفسدة منهن وعليهن(فتح الباري شرح صحيح البخاري:٣٥٢/٣)

സ്ത്രീകളിൽ നിന്നോ അവരുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിർദ്ദേശം ബാധകമാവൂ എന്ന കാര്യം വ്യക്തമാണ്. (ഫത്ഹുൽ ബാരി: 3/352)

ഇമാം അസ്ഖലാനി(റ) തുടരുന്നു: 

وفيه إشارة إلى أن الإذن المذكور لغير الوجوب، لأنه لو كان واجبا لانتفى معنى الاستئذان ، لأن ذلك إنما يتحقق إذا كان المستأذن مخيرا في الإجابة أو الرد (فتح الباري شرح صحيح البخاري: ٣٥٢/٣)


അനുവാദം നൽകണമെന്ന് പറഞ്ഞത് നിർബന്ധത്തിനല്ലെന്ന് ഹദീസ് സൂചിപ്പിക്കുന്നു. കാരണം അനുവാദം നൽകൽ നിർബന്ധമായിരുന്നുവെങ്കിൽ അനുവാദം ചോദിക്കുന്നതിന് അർത്ഥമുണ്ടാവുകയില്ല. കാരണം അനുവാദം ചോദിക്കപ്പെടുന്ന വ്യക്തിക്ക് അനുവാദം നൽകാനും നൽകാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ മാത്രമേ അനുവാദം ചോദിക്കുന്നതിന് അർത്ഥമുണ്ടാവുകയുള്ളു. (ഫത്ഹുൽബാരി: 3/352)

"നിങ്ങൾ അവർക്കു അനുവാദം നൽകുക" എന്ന പരാമർശം വിശദീകരിച്ച് ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു:




സ്ത്രീകളിൽ നിന്നോ അവരുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോഴാണ് അനുവാദം നൽകണമെന്ന് പറഞ്ഞത്. അക്കാലത്തു മികച്ചുനിന്നിരുന്ന സ്വഭാവം അതായിരുന്നു. എന്നാൽ നാശവും നാശകാരികളും വർദ്ദിച്ച നമ്മുടെ ഇക്കാലത്തെ സ്വഭാവം അതല്ല. അനുവാദം നൽകണം എന്ന ഭർത്താക്കന്മാരോടുള്ള ഈ നിർദ്ദേശം നിർബന്ധത്തിനോ സുന്നത്തിനോ? സുന്നത്തിനാണെന്നാണ് ഇമാം ബൈഹഖി(റ) പറയുന്നത്. "ജമാഅത്തിന്റെ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ നിങ്ങൾക്കുത്തമം നിങ്ങളുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ്" എന്ന ഹദീസാണ് ഇതിന്നാധാരം. രാത്രിയിൽ എന്ന് ഹദീസിൽ ഉപാധിവെക്കാൻ കാരണം കൂടുതൽമറ നൽകുന്നത് രാത്രിയായതിനാലാണ്. (ഖസ്ത്വല്ലാനി: 2/152)

അല്ലാമ ഐനി(റ) എഴുതുന്നു:


സ്ത്രീക്ക് പ്രയോജനമുള്ള കാര്യത്തെ തൊട്ട് ഭർത്താവ് അവളെ തടയരുതെന്നും അതിനു അവൾക്കു അനുവാദം നൽകൽ ഭർത്താവിന് അത്യാവശ്യമാണെന്നും ഹദീസ് വ്യക്തമാക്കുന്നു. എന്നാൽ അവൾ കാരണമായോ അവളുടെ മേലിലോ ഭർത്താവ് നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിയമം ബാധകമുള്ളൂ. നബി(സ)യുടെ കാലത്ത് മികച്ചുനിന്നിരുന്ന സ്വഭാവം അതായിരുന്നു. എന്നാൽ നമ്മുടെ കാലത്തെ സ്വഭാവം അതല്ല. നാശവും നാശകാരികളും വർദ്ദിച്ചിരിക്കുന്നു. ശേഷം പറയുന്ന ആയിഷ(റ)യുടെ ഹദീസ് ഇതിനു രേഖയാണ്. ഇതുപോലുള്ള ഹദീസുകൾ കിഴവികൾക്കു മാത്രം ബാധകമാണെന്നാണ് ഇമാം മാലിക്(റ)ന്റെ വീക്ഷണം. കിഴവിയാണെങ്കിലും സ്ത്രീക്ക് അവളുടെ വീടിനേക്കാൾ ഉത്തമമായ മറ്റൊന്നുമില്ലെന്നാണ് ഇമാം നവവി(റ) യുടെ പ്രസ്താവം വ്യക്തമാക്കുന്നത്. (ഉംദത്തുൽ ഖാരി: 5/233)

ഇമാം അസ്ഖലാനി(r0 എഴുതുന്നു:

قال النووي : استدل به على أن المرأة لا تخرج من بيت زوجها إلا بإذنه لتوجه الأمر إلى الأزواج بالإذن اها(فتح الباري شرح صحيح البخاري: ٣٥٢/٣)

ഇമാം നവവി(റ) പറയുന്നു: ഭർത്താവിന്റെ വീട്ടിൽ നിന്ന് അവന്റെ അനുവാദമില്ലാതെ ഭാര്യ പുറത്തിറങ്ങരുതെന്നതിന് ഈ ഹദീസ് രേഖയാണ്. അനുവാദം നൽകണമെന്ന് ഭർത്താക്കന്മാർക്ക് നിർദ്ദേശം നൽകിയതിൽ നിന്ന് അതാണ് വ്യക്തമാകുന്നത്. (ഫത്ഹുൽ ബാരി: 3/352)
:..................

2 'ഇമാം ബുഖാരി(റ) നിവേദനം: 



സത്യവിശ്വാസികളുടെ സ്ത്രീകൾ റസൂലുല്ലാഹി(സ) യുടെ കൂടെ വസ്ത്രം പുതച്ച് ഫജ്ർ നിസ്കാരത്തിന് പങ്കെടുക്കുമായിരുന്നു. പിന്നീട് നിസ്കാരം കഴിഞ്ഞു അവർ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകും. രാത്രിയുടെ അവസാനത്തെ ഇരുട്ടിനാൽ അവരെ ഒരാളും അറിയുമായിരുന്നില്ല. (ബുഖാരി: 544)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:

 ، ومحل ذلك إذا لم يخش عليهن أو بهن فتنة ، فتح الباري ٢/٤٧٨

സ്ത്രീകളുടെ മേലിലോ അവർ കാരണമോ നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിയമം ബാധകമാകൂ. (ഫത്ഹുൽ ബാരി: 2/478)

ഇത് ഇസ്‌ലാമിന്റെ ആദ്യകാലത്തുള്ള സമീപനമായിരുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അക്കാര്യം മുമ്പ് വിവരിച്ചതാണ്. സ്വഹീഹുൽ ബുഖാരിയിൽ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്. 

.............


3 .ആയിഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി ഇശാനിസ്‌കാരം പിന്തിപ്പിച്ചു. അത് ഇസ്‌ലാം വ്യാപിക്കുന്നതിനു മുമ്പായിരുന്നു. അങ്ങനെ 'സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി' എന്ന് ഉമർ(റ) വിളിച്ചു പറയുന്നവരെ നബി(സ) പുറപ്പെട്ടില്ല. തുടർന്ന് നബി(സ) വന്ന് പള്ളിയിലുള്ളവരോട് ഇപ്രകാരം പ്രസ്താവിച്ചു: "ഭൂലോകത്ത് ഇന്ന് നിങ്ങളല്ലാതെ ഒരാളും ഇതിനെ പ്രതീക്ഷിച്ചിരുന്നില്ല". (ബുഖാരി: 533)

മറ്റൊരു രിവായത്തിലുള്ള പരാമർശം ഇങ്ങനെയാണ്. 

ولم يكن أحد يومئذ يصلي  غير أهل المدينة (بخاري: ٨١٥)

"മദീനക്കാരല്ലാതെ അന്ന് മറ്റാരും തന്നെ നിസ്കരിച്ചിരുന്നില്ല". (ബുഖാരി: 815)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:



ഉറങ്ങിപ്പോയ സ്ത്രീകളും കുട്ടികളും പള്ളിയിൽ ഹാജരായവരാണെന്ന് ഇമാം ബുഖാരി(റ) ഹദീസിൽ നിന്ന് ഗ്രഹിച്ചിരിക്കുന്നു. എന്നാൽ ഹദീസ്  അതിൽ വ്യക്തമല്ല. കാരണം അവർ ഉറങ്ങിയത് വീടുകളിലാണെന്ന് വെക്കാനും സാധ്യതയുണ്ടല്ലോ. (ഫത്ഹുൽ ബാരി: 2/235)

ഇനി അവർ പള്ളിയിൽ തന്നെ ആയിരുന്നുവെന്ന് സ്ഥിരപ്പെട്ടാലും പ്രശ്നമൊന്നുമില്ല. കാരണം ഇത് ഇസ്‌ലാം വ്യാപിക്കുന്നതിനു മുമ്പുള്ള സംഭവമാണെന്ന് ഹദീസിൽ തന്നെ വ്യക്തമാക്കിയല്ലോ. 


.........

4:    അബൂബക്റി(റ)ന്റെ പുത്രി അസ്മാഅ്(റ)ൽ നിന്ന് നിവേദനം: സൂര്യഗ്രഹണമുണ്ടായ സന്ദർഭത്തിൽ മഹതി നബി(സ)യുടെ പ്രിയ പത്നി ആയിഷ(റ) യെ സമീപിച്ചു. നോക്കുമ്പോൾ ജനങ്ങളെല്ലാം നിസ്കരിക്കുകയായിരുന്നു. ആയിഷ(റ)യും നിസ്കരിക്കുന്നു...(ബുഖാരി:178)

ഈ ഹദീസിന്റെ വിവരണത്തിൽ ഫത്ഹുൽ ബാറിൽ എഴുതുന്നു:


അസ്മാഅ് ബീവി(റ) ആയിഷ(റ)യുടെ വീട്ടിൽ നിന്ന് പള്ളിയിലുള്ളവരിലേക്ക് തിരിഞ്ഞുനോക്കിയെന്ന് മനസ്സിലാക്കാം. അപ്പോൾ അവർ സൂര്യഗ്രഹണ നിസ്കാരം നിർവഹിക്കുന്നതായി മഹതി കൊണ്ടെത്തിച്ചു. (ഫത്ഹുൽ ബാരി: 2/183, 1/349)



സൈനുബ്‌നുൽ മുനീർ(റ) പറയുന്നു: ഗ്രഹണ നിസ്കാരം നിർവ്വഹിക്കാൻ വേണ്ടി പെണ്ണ് പള്ളിയിൽ പോകൽ അനുവദനീയമാണെന്നതിന് ഈ ഹദീസ് രേഖയാണെന്ന് ഇബ്നുബത്ത്വാൽ(റ) പറയുന്നു. അതിൽ ചിന്തിക്കാനുണ്ട്. കാരണം അസ്മാഅ് ബീവി(റ) നിസ്കരിച്ചാൽ ആയിഷ(റ)യുടെ വീട്ടിൽ വെച്ചുമാത്രമാണ്. (ഫത്ഹുൽ ബാരി: 3/656)

ഉമർ(റ)ന്റെ ഭാര്യ ആതികാബീവി(റ)പള്ളിയിൽ പോയിരുന്ന സംഭവമാണ് പ്രധാനമായും അവർ ഉന്നയിക്കാറുള്ളത്. അതിനെ പറ്റിയുള്ള വിഷാദ വിവരണത്തിന് 'ആതികാബീവി(റ)യും പള്ളിയും' എന്ന എന്റെ ബ്ലോഗ് കാണുക. 


✅ആഇശ(റ) ബീവിയുടെ മേല്‍ ഹദീസ് വിവരിച്ചുകൊണ്ട് ഇമാം കാസാനി(റ) ബദാഇഉസ്വനാഇഅ' എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.
സ്ത്രീകള്‍ ജമാത്തിനു ഹാജാറാവുന്ന തുടക്ക കാലഘട്ടത്തിലാണ് ഈസംഭവം. പിന്നീട് അവരോടു വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന്
കല്പ്പിക്കപ്പെട്ടപ്പോള്‍ ആ നിയമം ദുര്‍ബലമായി 📚(ബദാഇഉസ്വനാഇഅ ').]:ا أن النساء كن]ص:5 [يصلين مع رسول الله صلى الله عليه وسلم ثم ينصرفن وما يعرفن من شدة الغلس .
:  فالصحيح من الروايات إسفار رسول الله صلى الله عليه وسلم بصلاة الفجر لما روينا من حديثابن مسعودرضي الله عنه فإن ثبت التغليس في وقت فلعذر الخروج إلى سفر ، أو كان ذلك في الابتداء حي;ن كن النساء يحضرن الجماعات ثم أمرن بالقرار في البيوت ، انتسخ ذلك - والله أعلم - بداءع الصناءع ١ ٣٧٥
✅കാസാനി(റ) ഇമാം വീണ്ടും പറയുന്നത് കാണുക. സ്ത്രീകള്‍ പള്ളിയിലെ ജമാത്തിനു സംബന്ധിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ട്, അത് ഇസ്ലാമിന്‍റെ
തുടക്കത്തില്‍ ആയിരുന്നു, അതിനു ശേഷം അത് ദുര്‍ബലപ്പെട്ടു.
ജമാത്തിലേക്ക് പുറപ്പെടല്‍ യുവതികള്‍ക്ക് ഒരിക്കലും ഹലാലല്ല.
ഉമര്‍(റ) തൊട്ടുള്ള ഒരു റിപ്പോര്‍ട്ടില്‍ പുറപ്പെടലിനെതൊട്ട് വിരോധിച്ചു എന്നുണ്ട്.
അവര്‍ ജമാത്തിനു പുറപ്പെടല്‍ ഫിതിനക്ക് കാരണമാണ്. ഫിതിന ഹറാമാണ്. ഹറാമിലേക്ക് കൂട്ടുന്നതും ഹറാമാണ്.  ، ويروى في ذلك أحاديث لكن تلك كانت في ابتداء الإسلام ثم نسخت بعدذلك .ولا يباح للشواب منهن الخروج إلى الجماعات ، بدليل ما روي عنعمررضي الله عنه أنه نهى الشواب عن الخروج ; ولأن خروجهن إلى الجماعة سبب الفتنة ، والفتنة حرام ، وما أدى إلى الحرام فهو حرام .
البداءع الصناءع1/375
✅ഇമാം ഇബ്നു ഹജര്‍ ഫതാവയില്‍ ഉദ്ധരിക്കുന്നു.
ഇമാം ത്വഹാവി പറഞ്ഞു, സ്ത്രീകള്‍ പുറപ്പെടല്‍ കൊണ്ടുള്ള കല്പന ഇസ്ലാമിന്‍റെ തുടക്കത്തിലായിരുന്നു.
ശത്രുക്കളുടെ കണ്ണില്‍ മുസ്‌ലിംകള്‍ വര്‍ധിച്ചു കാണാന്‍ വേണ്ടി.
ഇബ്നു ദഖീഖുല്‍ ഈദ(റ)യുടെ ശറഹില്‍ പറയുന്നു, അക്കാലഘട്ടം ആളുകള്‍ കുറവുള്ള കാലമായിരുന്നു.
അപ്പോള്‍ മറയില്‍ ഇരിക്കുന്ന സ്ത്രീകളെ വരെ പുറത്ത് കൊണ്ട് വരുന്നതില്‍ അമിതമാക്കുന്നതില്‍ ആവശ്യമായി. 📚(അല്‍ ഫതാവല്‍ കുബ്റ (1/204) )
، قال : الطحاوي كان الأمر بخروجهن في ابتداء الإسلام ليكثر المسلمون في عين العدو اهـ ((وفي شرح ابن دقيق العيد : )) وقد كان ذلك الوقت أهل الإسلام في حيز القلة فاحتيج إلى المبالغة في إخراج العواتق وذوات الخدور ((
✅ഇബ്നു ഹജര്‍ (റ) വീണ്ടും പറയുന്നു, ഇബ്നു അത്താറിന്റെ ഗ്രന്ഥത്തില്‍ ഉണ്ട് സ്ത്രീകള്‍ വീട്ടില്‍ നിന്നും പുരപ്പെടാതിരിക്കല്‍ അത്യാവശ്യമാണ്. അവളുടെവീടിന്‍റെ അകത്തളം അവള്‍ നിര്‍ബന്ധമാക്കണം.
കാരണം അവള്‍ മുഴുവന്‍ ഔറത്താണ്. ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്‌.
കുരിരുട്ടില്‍ ചില സ്ത്രീകള്‍ പള്ളിയിലേക്ക് പുറപ്പെട്ടു എന്ന് പറഞ്ഞത് ഫിതിനയും ബുദ്ധിമുട്ടും നിര്‍ഭയമായ സമയത്താണ്.
നബി(സ)യുടെ കാലത്ത് അതിനു അനുമതി നല്‍കിയിരുന്നു. പിന്നീട് സ്ത്രീകളില്‍ നിന്നും ഫിതിന ഉണ്ടായപ്പോള്‍ തടയപ്പെട്ടു.وفي مصنف ابن العطار )) وينبغي للمرأة أن لا تخرج من بيتها ، بل تلزم قعره فإنها كلها عورة ، والعورة يجب سترها ، وأما الخروج إلى المساجد في الغلس عند أمن الضرر والفتنة فقد كان مأذونا فيه زمن النبي صلى الله عليه وسلم وزمان بعض أصحابه ، ثم منع منه لما أحدث النساء من الافتتان بهن والتبهرج والتطيب وفتنتهنبالرجال ((ثم ذكر حديث عائشة   ١/204/1في منعهن ) : فتاوي الكبري

✅വീണ്ടും പറയുന്നു:
ഹൈള്കാരികള്‍ വരെ പുറപ്പെട്ടിരുന്നു എന്നതും പെരുന്നാളിന് അവള്‍ക്ക് സമ്മതം നല്‍കിയിരുന്നു എന്നതും ആ കാലഘട്ടത്തിലാണ്, പിന്നീടുള്ള കാലത്തിലല്ല.
ഹറാമായ ഫസാദുകള്‍ അവര്‍ ഹാജരാവല്‍ ഉള്ളത് കൊണ്ട് അവരെ തടയപ്പെട്ടിരിക്കുന്നു. 📚( ഫതാവൽ കുബ്റാ 1/204  ، وقد ثبت في الصحيح الإذن لهن يوم العيد والخروج إلى المصلى متلفعات بمروطهن حتى الحيض ليشهدن الخير ودعوة المسلمين ويعتزلن المسلمين ، وقد منع هذا في غير هذه الأزمان لما في حضورهن من المفاسد المحرمةن .
വീണ്ടും ഇബ്നു ഹജര്‍ ഉദ്ധരിക്കുന്നു,

✅ ഹുജ്ജതുല്‍ ഇസ്ലാം ഇമാം ഗസ്സാലി(റ) പറഞ്ഞു ,
സ്ത്രീകള്‍ പള്ളിയില്‍ വരല്‍ ആദ്യം സമ്മതം നല്‍കിയിരുന്നു, ശരിയായ അഭിപ്രായം ഇപ്പോള്‍ പാടില്ല എന്നതാണ്.
സഹാബത്തിന്റെ കാലത്തു തന്നെ തടയണം എന്ന് ശരിയായി അംഗീകരിച്ചിട്ടുണ്ട്.
അഈശ ബീവി(റ)വരെ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം പണ്ഡിതന്മാരുടെ വാക്കുകളാണ്.
കാലം വ്യത്യാസമാവല്‍ കൊണ്ട് ഹുക്മ് വ്യത്യാസമാവുമെന്ന് ഗവേഷകരും ഇമാമുമാരും മുത്തഖീങ്ങളും സ്വാലിഹീങ്ങളുമായ
ഫുഖഹാക്കളുമായ  നിബുണന്‍മാരുമായ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണ് മേല്‍ പറഞ്ഞത്.
അവരുടെ വാക്ക് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം അവര്‍ ദീനിന്‍റെ പതാകകള്‍ ആണ്.
അവരുടെ തീരുമാനം നമ്മുടെ തീരുമാനത്തെക്കാള്‍ ഉത്തമമാണ്. അവരോടു എതിരാവുന്നവര്‍
ദേഹേച്ചയെ പിന്‍പറ്റിയവര്‍ ആണ്, 📚( ഫതാവല്‍ കുബ്റ (1/204)
) . ، قال حجة الإسلام في ) الإحياء ( : " وقد كان أذن رسول الله صلى الله عليه وسلم للنساء في حضور المساجد ، والصواب الآن المنع إلا العجائز بل استصوب ذلك في زمن الصحابة رضي الله عنهم حتى قالت عائشة رضي الله عنها وذكر ما مر عنها "وقال فيه أيضا في كتاب الأمر بالمعروف " ويجبمنع النساء من حضور المساجد للصلاة  إذا خيفت الفتنة بهن "فهذه أقاويل العلماء في اختلاف الحكم فيها بتغيرالزما

✅ഇമാം الحصني(റ)യെ തൊട്ടു ശറഹു അബുശുജാഇല്‍ നിന്നും പിടിച്ചു പറഞ്ഞതിന്‍റെ ചുരുക്കം ഇനി പറയുന്നു.
നമ്മുടെ ഈ കാലഘട്ടത്തില്‍ യുവതികളും ചേലുള്ളവരും പുറപ്പെടല്‍ ഹറാമാണെന്ന് ഉറപ്പിച്ചു പറയണം, കാരണം ഫസാദ്
വര്‍ധിച്ചതിന് വേണ്ടി.
ആദ്യകാലത്ത് പുറപ്പെടാന്‍ അനുവദിച്ച ഉദ്ദേശം ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്.
അവര്‍ പുറപ്പെട്ടാലുള്ള ഫസാധുകള്‍ ഈ കാലത്ത് ഉറപ്പാണ്. ആഈശ ബീവി(റ)യുടെ വചനം അതിനു തെളിവാണ്.
അവരെ തടയണം എന്നതില്‍ ശരീഅത്തിന്‍റെ രഹസ്യം അറിയുന്നതില്‍ വിഹിതം മുറിഞ്ഞ വിവരംകെട്ട വിഡ്ഢിയല്ലാതെ ശങ്കിക്കുകയില്ല. 📚( ഫതാവൽ കുബ്റാ 1/204 )
والذي نقله عن الحصني كأنه أخذه من كلامه في )شرح أبي شجاع وغيره ( ، وقد أطال الكلام في ذلكبما حاصله أنه ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات لكثرة الفساد، والمعنى المجوز للخروج في خير القرون قد زال ، وأيضا فكن لا يبدين زينتهن ويغضضن أبصارهن وكذا الرجال ، ومفاسد خروجهن الآن محققة ، وذكر ما مر عن عائشة رضي الله عنها ونقله عن غيرها أيضا ممن مر ذكرهم ثم قال :ولا يتوقف في منعهن إلا غبي جاهل قليل البضاعة في معرفة أسرار الشريعةفتاوي 1 ,/204
✅തെളിവിന്‍റെ യഥാര്‍ത്ഥ ആശയം ഗ്രഹിക്കാതെ പ്രത്യക്ഷം മാത്രം മനസ്സില്ലാക്കിയ ചിലര്‍  തെളിവിന്‍റെ പ്രത്യക്ഷം പിടിച്ചു കൊണ്ട് പറയുന്ന ചിലരുണ്ട്.
ആഇശ ബീവിയും(റ) അവരെ പോലെയുള്ളവരും ഗ്രഹിച്ച കാര്യങ്ങള്‍ 1 അവര്‍ ശ്രദ്ധിക്കുന്നില്ല,
ഭംഗി പ്രകടിപ്പിക്കല്‍ ഹറാമാണ്‌ എന്ന ആയത്തുകള്‍ അവര്‍ അശ്രദ്ധവാന്‍മാരാണ്.
അതുകൊണ്ട് ശരിയായ അഭിപ്രായം ഹറാമാണെന്ന്‍ ഉറപ്പിച്ചു പറയലും അങ്ങനെ ഫത്‌വ നല്‍കലുമാണ്.
ഇതാണ് നമ്മുടെ മദ്ഹബിന്‍റെ ചുരുക്കം.
സ്ഥിരത ലഭിക്കുന്നതിന്റെ മുന്‍പ് ഇതില്‍ നിന്നും ഒന്നിനെ നിഷേധിക്കുന്നത് നീ സൂക്ഷിച്ചു കൊള്ളുക.
വിവരമില്ലാതെ നാക്കിട്ടടിക്കുന്നവരേ  കണ്ടു നീ വഞ്ചിതനനാവണ്ട.📚( ഫതാവൽ കുബ്റാ 1/204 ).

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


==================================🌸🌸🌸🌸🌸🌸


==================================🌸🌸🌸🌸🌸🌸

അദൃശ്യജ്ഞാനം 'ഒഹാബികൾക്ക് മറുപടി നവവി റ

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,


അദൃശ്യജ്ഞാനം

ചോദ്യം

അദൃശ്യജ്ഞാനത്തിന്റെ താക്കോല്‍ അല്ലാഹുവിന്റെയടുത്താണുള്ളത്. അവനല്ലാതെ അതറിയുകയില്ല” (സൂറത്തുല്‍ അന്‍ആം/59). അല്ലാഹു അല്ലാതെ ആകാശ ഭൂമിയിലുള്ള ആരും അദൃശ്യമറിയുകയില്ല (സൂറത്തുന്നംല്/65). തീര്‍ച്ചയായും അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമുള്ളതാണ് (സൂറത്തു യൂനുസ്/20). തുടങ്ങിയ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് ബിദഇകള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
ഇവയുടെ മറുപടി എന്ത്

മറുപടി


ഇവയല്ലാം, സ്വതന്ത്രവും സ്വയം പര്യാപ്തമായും ആര്‍ക്കും ഒരറിവും കിട്ടുകയില്ല എന്നറിയിക്കുന്ന സൂക്തങ്ങളാണ്.

ഇതു സംബന്ധമായുള്ള സംശയത്തിന് വ്യക്തവും സ്പഷ്ടവുമായ മറുപടി ഇമാം നവവി (റ) നല്‍കുന്നുണ്ട്. ഭാവി സംബന്ധമായ കാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്ന ശൈലി അമ്പിയാക്കളുടെ മുഅ്ജിസത്തുകളിലും ഔലിയാക്കളുടെ കറാമത്തുകളിലും വന്നിട്ടുണ്ടെന്നിരിക്കെ, “അല്ലാഹു അല്ലാത്ത ആകാശ ഭൂമിയിലെ ഒരാളും അദൃശ്യങ്ങളറിയില്ല”തുടങ്ങിയ ആയത്തുകളുടെയും “നാളെ എന്താണുണ്ടാവുന്നതെന്ന് അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയില്ല”തുടങ്ങിയ ഹദീസുകളുടെയും അര്‍ത്ഥമെന്താണെന്നാണ് ചോദ്യം. ഇമാം നവവി(റ)യുടെ മറുപടി ഇങ്ങനെ: “സ്വതന്ത്രമായുള്ളതും എല്ലാ ജ്ഞാനങ്ങളെയുമുള്‍ക്കൊള്ളുന്നതുമായ അറിവ് അല്ലാഹുവിന് മാത്രമാണുള്ളത്. അതേ സമയം, മുഅ്ജിസത്ത്, കറാമത്ത് മുഖേന ലഭിക്കുന്ന അദൃശ്യജ്ഞാനം അല്ലാഹു പ്രവാചകര്‍ക്കും ഔലിയാക്കള്‍ക്കും അറിയിച്ച് കൊടുക്കുന്നത് കൊണ്ട് കിട്ടുന്നതാണ്. അവ സ്വതന്ത്രവും സ്വയം പര്യാപ്തവുമല്ല” (ഫതാവന്നവവി/241).

സ്വതന്ത്രവും സ്വയം പര്യാപ്തവുമായ വിധത്തില്‍ ആരെങ്കിലും അദൃശ്യങ്ങളറിയുമെന്ന വാദത്തെയാണ് ഖുര്‍ആന്‍ ഇവിടെ നിരാകരിക്കുന്നത്. അല്ലാഹു അല്ലാത്തവര്‍ അദൃശ്യജ്ഞാനമറിയില്ലെന്നതിന്റെ ഉദ്ദ്യേം സ്വയം പര്യപ്തമായ വിധത്തില്‍ അറിയില്ലെന്നും, അറിയുമെന്ന് പറയുന്നതിന്റെ താല്‍പര്യം അല്ലാഹു നല്‍കുന്നതു കൊണ്ട് അറിയുമെന്നുമാണ്

അസ്ലം സഖാഫി
പരപ്പനങ്ങാടി

ഖുത്വുബയെ സകാത്തിനോട് തുലനം ചെയ്യാമോ?*


ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,



🚥🚥🚥🚥🚥🚥🚥
*ഖുത്വുബയെ സകാത്തിനോട്
തുലനം ചെയ്യാമോ?*

*തര്‍ക്കമുള്ള ജുമുഅ: ഖുത്ബ പരിഭാഷയും സ്ത്രീ പള്ളിപ്രവേശവും ഒഴിവാക്കിക്കൂടെ?*

ഖുതുബ അറബിയിൽ മാത്രം ഓതിയാൽ ജുമുഅ ശരിയാവുമല്ലോ. അതിനാല്‍ വിവാദമുള്ള പരിഭാഷ ഒഴിവാക്കികുടേ? സ്ത്രീകൾ പള്ളിയിൽ വന്നില്ലങ്കിലും അവരുടെ നിസ്കാരം ശരിയാവും. ആ നിലക്ക് വിവാദമായ സ്ത്രീ പള്ളിയില്‍പോകുന്നത് നിർത്തികൂടെ?”
എന്ന സുന്നികളുടെ ചോദ്യത്തിന് ഒരു വഹാബി പുരോഹിതന്റെ മറുപടി കാണുക

1. നബി(സ)യോ നാല് ഖലീഫമാരോ ഏതെങ്കിലും ഒരു ഈദുല്‍ ഫിത്വറിന് യവമോ ബാര്‍ലിയോ ഗോതമ്പോ മറ്റോ അല്ലാതെ സമസ്തക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്ന പോലെ അരി ഫിത്വര്‍ സകാത്തായി നല്‍കിയിട്ടില്ലല്ലോ. അങ്ങനെ അരി നല്‍കാം എന്ന് പറഞ്ഞിട്ടുമില്ല. എന്നിട്ടും സമസ്തക്കാര്‍ കേരളത്തില്‍ അരി ഫിത്വര്‍ സകാത്തായി കൊടുക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണ്?
🚥
സുന്നി യുടെ മറുപടി

വിവിധ രാജ്യങ്ങളിൽ   സഹാബികളും താബിഉകളും സച്ചരിതരായ മഹത്തുക്കളും ഖുത്തുബ നിർവഹിച്ചിട്ടുണ്ട് ' അടുത്ത കാലം വരെ അവരെല്ലാം അറബിയിൽ മാത്രമായിരുന്നു  ഖുതുബ മുഴുവനും നിർവഹിച്ചത് ' ഒരാൾ പോലും അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നിർവഹിച്ചതായി റിപ്പോർട്ടില്ല.
*ഇത് വഹാബി നേതാവ് പോലും സമ്മതിച്ചിട്ടുണ്ട്.*

*ഖുത്വുബഃ പരിഭാഷാ വാദിയായ കെ.എം മൌലവി ഇക്കാര്യം  വ്യക്ത മായി വിശദീകരിക്കുന്നുണ്ട്:*
ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926)
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ

സകാത്തിൽ അരിയുടെ സകാത്ത് നൽകണമെന്ന് വെക്തമായ നസ്സ് സ്ഥിരപെട്ടിട്ടില്ല. എന്ന് സമ്മദിച്ചാൽ തന്നെ നബി സ്വ യുടെ കാലത്തുള്ള തിനോട് തുല്യമായതിലും സകാത്ത് നൽകണമെന്ന് ഖിയാസിന്റെ  അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് '
ഖിയാസ് ഇസ്ലാമിൽ പ്രമാണമാണ്

എന്നാൽ ഖുതുബ അനറബി ഭാഷയിൽ നടത്തിയതായി ഒരു തെളിവും
സഹാബികളും  താബിഉകളും സച്ചരിതരായ മഹത്തുക്കളിൽ നിന്നും കാണിച്ചു തരാൻ
ഒരു പുരോഹിതനും  സാധ്യമല്ല.

അതുകൊണ്ട് തന്നെ ഖുത്വുബയെ സകാത്ത് മായി തുലനം ചെയ്യുന്നത് കഴിഞ്ഞകാലത്ത് ജീവിച്ച പണ്ഡിതന്മാരുടെ മാത്രകയില്ലാത്തതും  ബുദ്ധി ശൂന്യതയും വിവരക്കേടുമാണ് '

🚥🚥🚥🚥🚥🚥🚥
ഒഹാബിയുടെ അടുത്ത വിവരക്കേട് ഇങ്ങനെ യാണ്

നബി(സ) ഫിത്വര്‍ സകാത്തായി നല്‍കിയത് അദ്ദേഹത്തിന്‍റെ നാട്ടിലെ മുഖ്യാഹാരമായിരുന്നു. അതിനെ അനുകരിച്ച് നാം നമ്മുടെ നാട്ടിലെ മുഖ്യാഹാരം നല്‍കുന്നു. ഇതേപോലെ തന്നെ നബി(സ്വ) ഖുത്ബ പറഞ്ഞത് അദ്ദേഹത്തിന്‍റെ നാട്ടിലെ മാതൃഭാഷയായിരുന്ന അറബിയിലായിരുന്നു. അതുപോലെ നാം നമ്മുടെ മാതൃഭാഷയായ മലയാളത്തിലും പറയുന്നു.

മറുപടി

*ഇതിനുള്ള മറുപടി നേരത്തെ പറഞ്ഞതിൽ നിന്നും വെക്തമാണ്*

*എന്നാൽ ഖുതുബ അനറബി ഭാഷയിൽ നടത്തിയതായി ഒരു തെളിവും
സഹാബികളും  താബിഉകളും സച്ചരിതരായ മഹത്തുക്കളിൽ നിന്നും കാണിച്ചു തരാൻ
ഒരു പുരോഹിതനും  സാധ്യമല്ല.*

* അതുകൊണ്ട് തന്നെ ഖുത്വുബയെ സകാത്ത് മായി തുലനം ചെയ്യുന്നത് കഴിഞ്ഞകാലത്ത് ജീവിച്ച പണ്ഡിതന്മാരുടെ മാത്രകയില്ലാത്തതും  ബുദ്ധി ശൂന്യതയും വിവരക്കേടുമാണ്*
🚥🚥🚥🚥🚥🚥🚥
പുരോഹിതൻ വീണ്ടും പറയുന്നു'

ഇനി ഖുത്ബ അറബിയല്ലാത്ത ഭാഷയില്‍ ആകാമോ എന്ന വിഷയത്തിലെ പണ്ഡിതാഭിപ്രായങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍, ഹനഫി മദ്ഹബ് പ്രകാരം അതാകാവുന്നതാണ്. അറബിയിലായിരിക്കണം എന്നൊരു നിബന്ധന അവര്‍ക്കില്ല.
🚥
മറുപടി

താഴെ യുള്ള ചോദ്യോത്തരത്തിൽ നിന്നും മനസ്സിലാക്കാം

ചോ: അനറബി ഭാഷയിൽ ഖുതുബി
നിർവ്വഹിക്കൽ അനുവദനീയമാണെന്ന്
ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടു
ന്നുണ്ടല്ലോ?.
മറുപടി: ഇമാം അബൂഹനീഫ(റ) പറ
ഞ്ഞ "ജവാസി'ന്റെ (അനുവദനീയത്തിന്റെ)
വിവക്ഷ വിവരിച്ച് പ്രഗത്ഭ  ഹനഫീ
കർമ്മശാസ്ത്ര പണ്ഡിതൻ അബ്ദുൽ ഹയ്യ്
ലക്സ്വീ(റ) എഴുതുന്നു:

والمراد بالجواز هنا هو الجواز في حق الصلوة، بمعنى أنه
يكفي لأداء الشرطية، وتصح بها الصلوة، لا الجواز بمعنی
الإباحة المطلقة، فانه لا شك في أن الخطبة بغير العربية
خلاف الشئة المتوارثة من النبي ء والصحابة رضي الله
عنهم، فيكون مكروها تحريما (عمدة الرعاية حاشية شرح
الوقاية: ۱/ ۲۰۰)|

ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്
കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്കാരത്തിന്റെ സാധുതയ്ക്കും അത്
മതിയാകുമെന്നർത്ഥം.
നിരുപാധികം ഹലാലാണന്ന അ ർ
ത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല.
കാരണം അനറബി ഭാഷയിൽ ഖുതുബ
നിർവ്വഹിക്കുന്നത് നബി സ്വയിൽ നിന്നും
സ്വഹാബത്തിൽ നിന്നും അനന്തരമായി ലഭിച്ച ചര്യക്കെതിരാണന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ളകറാഹത്താകുന്നു. (ഉംദത്തുൽ
ആയ: 1/200)
"ആകാമുന്നഫാഇസ്' എന്ന ഗ്രന്തത്തിൽ അദ്ദേഹം പറയുന്നു:
الكراهة إنما هي لمخالفة السنة، لأن النبي صلي الله عليه وسلم وأصحابه قد خطبو
دائما بالعربية، ولم ينقل أحد منهم أنهم خطوا خطبة
خطبة غير الجمعة بغير العربية (آكام النفائس: ۱۹
ഇവിടെ (തഹ്രീമിന്റെ) കറാഹത്ത്
സുന്നത്തിനോട് എതിരായതിന്റെ പേ
ലാണ്. കാരണം നബി സ്വയും അവിട
ത്തെ അനുചരന്മാരും അറബിയിൽ മാത്ര
മാണ് സ്ഥിരമായി ഖുതുബ നിർവ്വഹി
ട്ടുള്ളത്. അവരിൽ ഏതെങ്കിലുമൊരാ
ഏതെങ്കിലുമൊരു ഖുതുബ അനറബിഭാ
യിൽ നിർവ്വഹിച്ചതായി ഒരാളും ഉദ്ധരിക
ന്നില്ല. (ആകാമു ന്ന ഫാഇസ് പേ66)

ചുരുക്കത്തിൽ ഖുതുബ പേർഷ്യൻ
ഭാഷയിൽ നിർവ്വഹിക്കാമെന്ന് ഇമാം
അബൂഹനീഫ(റ) പറഞ്ഞത് അതിൽ കുറ്റമില്ല എന്ന അർത്ഥത്തിലല്ല. പ്രത്യുത ഖുതുബയുടെ സാധുതയ്ക്ക് അത് മതിയാകുമെന്ന അർത്ഥത്തിൽമാത്രമാണ്.
അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവുംഅനറബിഭാഷയിൽ ഖുതുബ നിർവ്വഹക്കുന്നത് കുറ്റകരം തന്നെയാണ്
🚥🚥🚥🚥🚥🚥🚥
ഒഹാബി പുരോഹിതന്റെ മറ്റൊരു വെടി കാണുക

ശാഫിഈ മദ്ഹബിലാണെങ്കിലും രണ്ടഭിപ്രായങ്ങളില്‍ ഒന്ന് അങ്ങനെ ആകാം എന്നുതന്നെയാണ്

മറുപടി

*ഇതിന്റെ മറുപടി താഴെ പറയുന്ന ചോദ്യോത്തരത്തിൽ നിന്നും മനസ്സിലാക്കാം*

ചോ: ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിൽ തന്നെ ഒരഭിപ്രായം ഉള്ളതായി ഇമാം നവവി(റ) ശർഹുൽ  മുഹദ്ദബിൽ പറയുന്നുണ്ടല്ലോ. അതനുസരിച്ച് പരിഭാഷപ്പെടുത്തിക്കൂടേ?.

മറുപടി: പറ്റില്ല. കാരണം അത് വളരെ ദുർബ്ബലമായ അഭിപ്രായമാണ്.അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കലും വരുന്നുണ്ട്. ഇമാം നവവി(റ)യുടെ പരാമർശം ഇപ്രകാരംവായിക്കാം:

هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية ( والثاني ) : فيه وجهان حكاهما جماعة منهم المتولي ، أحدهما هذا ، والثاني : مستحب ولا يشترط ; لأن المقصود الوعظ وهو حاصل بكل اللغات. (المجموع شرح المهذب)
ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണോ എന്നതിൽ രണ്ട്  ത്വരീഖുകളുണ്ട്. അവയിൽ പ്രബലവും ബഹുഭൂരിഭാജാഗം പണ്ഡിതന്മാരും തറപ്പിച്ചു പറയുന്നതും നിബന്ധനയാണ് എന്നാണ്. കാരണം ഖുത്വുബ ഒരു നിര്ബന്ധ ദിക്റാണ്. അതിനാൽ അത്തഹിയ്യാത്ത്,തക്ബീറത്തുൽ ഇഹ്‌റാം പോലെ അതിലും അറബിഭാഷ നിബന്ധനയാക്കപ്പെട്ടു.  "ഞാൻ എപ്രകാരം നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ടത് അപ്രകാരം നിങ്ങളും നിസ്കരിക്കണം " എന്ന ഹദീസ് ഇതോടെ ചേർത്തുവായിക്കേണ്ടതാണ്. നബി(സ) അറബിയിലായിരുന്നല്ലോ ഖുത്വുബ നിർവ്വഹിച്ചിരുന്നത്. അതിൽ രണ്ട് 'വജ്ഹു' കൾ ഉണ്ടെന്നതാണ് രണ്ടാം വീക്ഷണം. പ്രസ്തുത രണ്ട് വജ്ഹുകൾ മുതവല്ലി(റ) ഉൾപ്പെടെയുള്ള ചിലർ ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് അറബിഭാഷ നിബന്ധനയാണ് എന്ന ഈ അഭിപ്രായം തന്നെയാണ്. രണ്ട് ഖുത്വുബ അറബിയിലായിരിക്കൽ സുന്നത്താണെന്നാണ്. കാരണം ഖുത്വുബയുടെ ലക്‌ഷ്യം ഉപദേശമാണ്. അത് ഏത് ഭാഷയിൽ നിർവ്വഹിച്ചാലും ലഭിക്കുമല്ലോ.  (ശർഹുൽ മുഹദ്ദബ്)

പ്രസ്തുത ഇബാറത്തിൽ 'ത്വരീഖ്‌', ഖത്വ്അ്', 'വജ്ഹ്' , എന്നിങ്ങനെ ചില സാങ്കേതിക പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വിവക്ഷ എന്താണെന്ന് ആദ്യമായി നമുക്ക് പരിശോധിക്കാം. ത്വരീഖിന്റെ വിവക്ഷ വിവരിച്ച് ഇമാം മഹല്ലി(റ) എഴുതുന്നു:
وهي اختلاف الأصحاب في حكاية المذهب كأن يحكي بعضهم في المسألة قولين أو وجهين لمن تقدم، ويقطع بعضهم بأحدهما(شرح المحلي: ١٣/١
മദ്ഹബിനെ ഉദ്ദരിക്കുന്നതിൽ അസ്വഹാബിന്റെ വീക്ഷണാന്തരമാണ് ത്വരീഖ്. ഒരു വിഷയത്തിൽ അസ്വഹാബിൽ ചിലർ(ഇമാം ശാഫിഈ(റ)യുടെ ) രണ്ട്  അഭിപ്രായങ്ങളോ മുൻഗാമികളായ അസ്വഹാബിന്റെ രണ്ട് അഭിപ്രായങ്ങളോ ഉദ്ധരിക്കുകയും അസ്വഹാബിൽ ചിലർ ഒന്നുകൊണ്ട് തറപ്പിച്ചുപറയുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. (ശർഹുൽ  മഹല്ലി: 1 / 13 )
'ഖത്വ്ഇ' ന്റെ വിവക്ഷ വിവരിച്ച്  ഇബ്നു ഹജർ(റ) എഴുതുന്നു:
ഇതല്ലാത്ത മറ്റൊരഭിപ്രായം ഇവിടെ ഇല്ലെന്ന് പറയലാണ് 'ഖത്വ്ഇ' ന്റെ വിവക്ഷ. (തുഹ്ഫത്തുൽ മുഹ്താജ് : 1 / 51 )

ഇമാം ശാഫിഈ(റ)യുടെ സംസാരത്തിൽ നിന്ന് അസ്വഹാബ് കണ്ടെത്തുന്ന അഭിപ്രായങ്ങളാണ് സാങ്കേതിക തലത്തിൽ വജ്ഹുകൾ. ഇമാമിന്റെ പൊതു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് അധികവും അവർ അത്തരം അഭിപ്രായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ചിലപ്പോൾ ഇമാമിന്റെ സംസാരം പരിഗണിക്കാതെ സ്വയം ഗവേഷണത്തിലൂടെയും അവർ വജ്ഹുകൾ കണ്ടെത്താറുണ്ട്. ഖൽയൂബി: 1 / 13 )
ഇനി നമുക്ക് ഇമാം നവവി (റ)യുടെ ഇബാറത്ത് വിശകലനം ചെയ്യാം. ഖുത്വുബയിൽ അറബിഭാഷ നിബന്ധനയാണോ എന്ന വിഷയത്തിൽ രണ്ട് ത്വരീഖുകളുണ്ട്. അതിൽ പ്രബലവും ബഹുഭൂരിഭാഗം അസ്വഹാബും 'ഖത്വ്അ്' ചെയ്തു പറഞ്ഞതും നിബന്ധനയാണ് എന്നാണ്.അഥവാ ഇതല്ലാത്ത മറ്റൊരഭിപ്രായവും ഈ വിഷയത്തിൽ മുന്ഗാമികൾക്ക്  ഇല്ലേയില്ല. എന്നാണു ശാഫിഈ അസ്വഹാബിൽ ബഹുഭൂരിഭാഗവും പറയുന്നത്. അതുതന്നെയാണ് പ്രബലവും. ഇനി ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്ന് പറയുന്ന രണ്ടാം ത്വരീഖ്‌ അപ്രബലവും ബഹുഭൂരിഭാഗം പറഞ്ഞതിനെതിരിലുള്ള ത്വരീഖുമാണ്. പ്രസ്തുത ത്വരീഖ്‌ പറയുന്നത് തദ്ദിശയകമായി രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട് എന്നാണ് . ആ രണ്ടഭിപ്രായങ്ങളിൽ ഒന്നും ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണ് എന്ന് തന്നെയാണ്. രണ്ടാം അഭിപ്രായം അത് സുന്നത്താണ്  എന്നുമാണ്. അതിനാൽ ആ അഭിപ്രായം വളരെ ദുർബ്ബലമാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സുന്നത്ത് ഒഴിവാക്കൽ ഉള്ളതോടപ്പം സത്യവിശ്വാസികളുടെ മാർഗ്ഗം ഉപേക്ഷിക്കൽ കൂടിയുണ്ട്. അതിനാൽ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല.

ഇമാം നവവി (റ) മിൻഹാജിൽ പറയുന്നത് കാണുക ഖുത്വുബ അറബിയിൽ നിബന്ധനയാണ്
ويشترط كونها   عربية منهاج
، ഇമാം നവവി (റ) റൗളയിൽ പറയുന്നത് കാണുക

ഖുത്വുബ മുഴുവനും അറബിയിലാകൽ നിബന്ധനയുണ്ടോ
അതിൽ രണ്ട് വജ്ഹുകളുണ്ട് '

ശരിയായ അഭിപ്രായം നിബന്ധനയാണ് എന്നതാണ് അപ്പോൾ കഴിയുന്നവർ കൂട്ടത്തിൽ ആരുമില്ലെങ്കിൽ മറ്റു ഭാഷയിൽ നിർവഹിക്കാം എന്നാൽ അറബിഭാഷയിൽ ഖുതുബ നിർവഹിക്കാൻ പടിക്കൽ അവരുടെ മേലിൽ  നിർബന്ധമാണ്
പഠിക്കാൻ സൗകര്യമായ സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും കുറ്റക്കാർ ആവുന്നതാണ് അവർക്ക് ജുമുഅ ഇല്ല
(റൗളത്തു ത്വാലിബീൻ ഇമാംനവവി )
وهل يشترط كون الخطبة كلها بالعربية ؟ وجهان . الصحيح : اشتراطه ، فإن لم يكن فيهم من يحسن العربية ، خطب بغيرها . ويجب أن يتعلم كل واحد منهم‌ الخطبة العربية ، كالعاجز عن التكبير بالعربية . فإن مضت مدة إمكان التعلم ولم يتعلموا ، عصوا كلهم ، ولا جمعة لهم . روضه الطالبين
🚥🚥
*ഇതിൽനിന്നും കുത്വുബ അറബിയിൽ ആകൽ നിർബന്ധമാണ്  എന്നതാണ് ശരിയായ അഭിപ്രായമെന്നും ഇല്ല എന്ന അഭിപ്രായം ശരിയല്ലാത്തതും സ്വീകാര്യമല്ലാത്തതുമായ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ ഒരിക്കലും പറ്റാത്ത അഭിപ്രായമാണെന്നും മനസ്സിലാക്കാവുന്നതാണ്*

*ചുരുക്കത്തിൽ ഈ അഭിപ്രായം സ്വഹീഹിന്ന് എതിരെ യുള്ള അഭിപ്രായമാണ്*
*അങ്ങനെ ഉള്ള അഭിപ്രായത്തിന് ഫാസിദ് എന്നാണ് പറയുക ' ഫാസിദ് ആയ അഭിപ്രായം കൊണ്ട്  അമൽ (പ്രവർത്തിക്കൽ)ചെയ്യൽ അനുവദനീയമല്ല എന്ന് ഇമാം നവവി അടക്കമുള്ള എല്ലാ പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.*
*തുഹ്ഫയുടെ താഴെ പറയുന്ന വാക്കുകളിൽ നിന്നും എന്നും മനസ്സിലാക്കാം*
وإلا ) يقو . (فالصحيح) هو الذي أعبر به لإشعاره بانتفاء اعتبارات الصحة عن مقابلة وإنه فاسد ولم يعبر بنظيره في الأقوال بل أثبت لنظيره الخفاء وإن القصور في فهمه إنما هو منا نحسب تأدباً مع الإمام الشافعي كما قال ، وفرقاً بين مقام المجتهد المطلق والمقيد فإن قلت أطباقهم هنا على أن التعبير بالصحيح فاض بفساد مقابله يقتضي أن كل ما عبر فيه به لا يسن الخروج من خلافه ، لأن شرط الخروج منه عدم فساده كما صرحوا به ، وقد صرحوا في مسائل عبروا فيها بالصحيح بسن الخروج من الخلاف فيها  تحفة 85
* ശർവാനി വിവരിക്കുന്നതും കാണുക*
: (  فإن الصحيح منه مشعر بفساد مقابله اه شرواني85

*സ്വഹീഹ് എന്ന വാചകത്തിന്റെ അപ്പുറത്തുള്ള അഭിപ്രായം ഫാസി ദായിരിക്കും*
🚥🚥🚥🚥🚥🚥🚥
ഇനി മൗലവിയുടെ മറ്റൊരു ഞൊണ്ടി ന്യായവും മറുപടിയും താഴെ നൽകുന്നു

ചോദ്യം

ഖുത്വുബ അറബിഭാഷയിൽ നിർവ്വഹിക്കണമെന്ന് പറയുന്ന ഫിഖ്ഹ് ഗ്രൻഥങ്ങൾ തന്നെ അർകാനുകൾ മാത്രം അറബിയിലായാൽ മതിയെന്ന് പറയുന്നുണ്ടല്ലോ. ഉദാഹരണത്തിന് ഹജറുൽ ഹൈതമി(റ) പറയുന്നു:
( ويشترط كونها ) أي الأركان دون ما عداها ( عربية ) للاتباع (تحفة المحتاج في شرح المنهاج:٤٥٠/٢)
ഇത്തിബാഇനുവേണ്ടി ഖുത്വുബ അറബിയാവൽ നിബന്ധനയാണ്. അതായത് അർകാൻ. അർകാൻ അല്ലാത്തതല്ല.(തുഹ്ഫത്തുൽ മുഹ്താജ് : 2/ 450)

മറുപടി:
 ഖുത്വുബയുണ്ടാവാനാവശ്യമായ ഘടകങ്ങളാണ് അർകാൻ. നേരത്തെ വിവരിച്ചപ്പോലെ ചുരുങ്ങിയ രൂപത്തിൽ അർകാൻ മാത്രംകൊണ്ടുവന്നാലും അതിനെ ഖുത്വുബയായി പരിഗണിക്കുന്നതും ജുമുഅയുടെ മുമ്പ് രണ്ട് ഖുത്വുബകൾ വേണമെന്ന നിബന്ധന അതുകൊണ്ട് പൂർത്തീകരിക്കപ്പെടുന്നതുമാണ്. അപ്പോൾ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ ഖുത്വുബ 'അർകാൻ' (മുഖ്യഘടകങ്ങൾ) മാത്രമാണ്. 'അർകാൻ' അല്ലാത്തവയല്ല എന്നാണ്  പ്രസ്തുത പരാമർശത്തിന്റെ താല്പര്യം. അപ്പോൾ അർകാനല്ലാത്തവ ജുമുഅയുടെ സാധുതയ്ക്കു ആവശ്യമില്ല. ജുമുഅയുടെ സാധുതയ്ക്കു ആവശ്യമായ 'അർകാൻ' അറബിയിലായിരിക്കൽ നിബന്ധനയുമാണ്. അതേസമയം അർകാനല്ലാത്തവ കൊണ്ടുവരാൻ ഖുത്വുബയുടെ സാധുതയ്ക്കു നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരികയാണെങ്കിൽ ഖുത്വുബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലായിരിക്കൽ നിര്ബന്ധമാണ്. ഇക്കാര്യം കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്;

മുഹമ്മദ് റംലി(റ) പറയുന്നു: അനുബന്ധങ്ങൾ അനറബിയിലായാൽ 'മുവാലാത്തി' ന് (അര്കാനുകൾ തുടരെ കൊണ്ടുവരൽ) അത് തടസ്സം സൃഷ്ട്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്ന പക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർക്കാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്‌നംസൃഷ്ട്ടിക്കുമല്ലോ.അതേ പോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ 'ല്ഗവ്' (നിഷ്ഫലം) ആണ്. അതിനെ പരിഗണിക്കുകയില്ല. കാരണം അറബിയിൽ പറയാൻ കഴിയുന്നതോടപ്പം  അറബേതരഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ്. (ബുജൈരിമി. 1 / 389 )

അപ്പോൾ അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വുബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമായ തീരാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിര്ബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വുബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിസ്കരിക്കാനാവശ്യമായ സമയം ഉണ്ടായാൽ അര്കാനുകളുടെ തുടർച്ചയെ അത് നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വുബതന്നെ ബാത്വിലാകുന്നതുമാണ്.
*അസ് ലം സഖാഫി
പരപ്പനങ്ങാടി*
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0

🚥🚥🚥🚥🚥🚥🚥


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg


തൗഹീദ്‌ ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

🚥🚥🚥🚥🚥🚥🚥

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....