Thursday, April 4, 2019

മാതാപിതാക്കൾ രക്ഷപെട്ടവരാണ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

നബി സ്വ യുടെ മാതാപിതാക്കൾ രക്ഷപെട്ടവരാണ്

നബി (സ) യുടെ മാതാപിതാക്കൾ സ്വർഗാവകാ ശികളും വിശ്വാസികളുമായിരുന്നു വെന്ന് വിശ്വ വിഖ്യാത പണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുർആനും പ്രബലമായ ഹദീസുകളും അതിന് രേഖയായി അവർ എടുത്ത് കാണിക്കുന്നു. ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നു.

كما طابت ذاتك بما أوتيته من الكمال الأعلى طاب نسبك، فلم
يكن في أمهاتك من لدن حواء إلى أمك آمنة، ولافي آبائك من
الدن آدم إلى أبيك عبد الله إلا من هو مصطفی مختار، وشاهد ذلك حديث البخاري « بعثت من خير قرون بني آدم، قرنا فقرنا
حتی کنت من القرن الذي كنت فيه»

وحديث مسلم « إن الله اصطفی کنانة من ولد إسمعيل، واصطفى من قريش بني هاشم، واصطفاني من بنی هاشم »

، وحديث الترمذي بسند حسن « إن الله خلق الخلق فجعلني من خير فرقهم، ثم تخير القبائل فجعلني في خير قبيلة، ثم تخير البيوت وجعلني في خير بيوتهم، فأنا خیر هم نفسا وخيرهم بيتا»

ഔന്നത്യവും പരിപൂർണ്ണതയും നൽകപ്പെടുക വഴി താങ്കൾ സംശുദ്ധമാണെന്നപോലെ താങ്കളുടെ കുടുംബ പരമ്പരയും സംശുദ്ധമാണ്. ഹവ്വാഉമ്മ തൊട്ട് താങ്കളുടെ മാതാവ് ആമിനാ ബീവി വരെ യുള്ള ഉമ്മമാരിലും ആദംനബി(അ) മുതൽ താങ്കളുടെ പിതാവ് അബ്ദുല്ല വരെയുള്ള പിതാക്ക ന്മാരിലും സംശുദ്ധരും തെരഞ്ഞെടുക്കപ്പെട്ട വരുമല്ലാതെ ആരും തന്നെയില്ല

ഇമാം ബുഖാരി (റ)യുടെ ഹദീസ് ഇതിന് രേഖയാണ്. നബി (സ) പറയുന്നു.

ആദം സന്തതികളുടെ നൂറ്റാണ്ടുകളിൽ ഉത്തമ നൂറ്റാണ്ടിൽ ഞാൻ നിയോഗിട്ടു. അങ്ങനെ ഞാനിപ്പോഴുള്ള നൂറ്റാണ്ടിൽ ഞാനെത്തിപ്പെട്ടു. (ബുഖാരി. 3293)

ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസ് ഇതിനു രേഖയാണ്. ഇസ്മായിൽ നബി (അ) ന്റെ സന്താനങ്ങളിൽ നിന്ന് കിനാനഗോത്രത്തെയും കിനാനത്തിൽ നിന്ന് ഖുറൈശി ഗോത്രത്തെയും ഖുറൈശിൽ നിന്ന് ബനൂഹാശിം ഗോത്രത്തെയും ബനൂഹാശിമിൽ നിന്ന് എന്നെയും അല്ലാഹു
തെരഞ്ഞെടുത്തു. (4222)

ഹസനായ പരമ്പരയിലൂടെ ഇമാം തുർമുദീ(റ) നിവേദനം ചെയ്ത ഹദീസും ഇതിനു രേഖയാണ്.
അല്ലാഹു സൃഷ്ടികളെ പടച്ച് അവരിൽ ഉത്തമ വിഭാഗത്തിൽ എന്നെഅവനാക്കി.

പിന്നെ അവൻ ഗോത്രങ്ങളെ തെരഞ്ഞടുത്ത് ഉത്തമ ഗോത്രത്തിൽ എന്നെ അവൻ ഉൾപ്പെടുത്തി.

പിന്നെ അല്ലാഹു വീടുകളെ തെരഞ്ഞെടുത്ത് അവരിലെ ഉത്തമ വീടുകളിൽ എന്നെ അവനാക്കി
അതിനാൽ ഞാൻ സൃഷ്ടികളിൽവെച്ച് ശാരീരിക മായും ആത്മീയമായും അടിസ്ഥാനപരമായും ഉത്തമനാകുന്നു. (തുർമുദീ:3540)

അൽ മിനഹുൽ മക്കിയ1/148)

ഇമാം ബുഖാരി (റ)യുടെ ഹദീസിൽ പരാമർശിച്ച "ഖർന്' എന്ന അറബി പദത്തിന് നൂറ്റാണ്ട് എന്നും ഒരു നൂറ്റാണ്ടിലെ ജനങ്ങൾ എന്നും അർത്ഥമുണ്ട്. ഇവിടെ ഉദ്ധേശിക്കുന്നത് രണ്ടാം അർത്ഥമാണ്,
ഓരോ നൂറ്റാണ്ടിലുമുള്ള ഉത്തമരുടെ മുതുകിലൂടെ വന്ന് ഈ നൂറ്റാണ്ടിൽ ഞാനെത്തിയെന്നാണ് ഈ ഹദീസിന്റെ താൽപര്യം. ഇക്കാര്യം ഇമാം മുനാവി(റ) വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു.

بعثت من خير قرون بنی آدم أي من خير طبقاتهم كائنین
قرنا فقرنا طبقة بعد طبقة (حتی کنت من القرن الذي كنت
فيه) إذ القرن أهل كل زمان، من الاقتران، لأنهم يقترنون في
أعمارهم وأحوالهم في زمن واحد، و حتی غائية لبعثت، وأراد به
تقلبه في الأصلاب أبا أبا حتى ظهر في القرن الذي وجد فيه
فالفاء للترتيب في الفضل على الترقي من أبعد آبائه إلى أقربهم (فيض القدير شرح جامع الصغير)

"മനുഷ്യരുടെ നൂറ്റാണ്ടുകളിൽ ഉത്തമ നൂറ്റാണ്ടിൽ ഞാൻ നിയോഗിക്കപ്പെട്ടു എന്നതിനർത്ഥം ഓരോ തലമുറകളിലേയും ഉത്തമരിലുടെ കടന്നുവന്ന് ഞാൻ ജീവിക്കുന്ന നൂറ്റാണ്ടിൽ ഞാനെത്തിപ്പെട്ടു
എന്നാണ്. ഒരേ കാലത്ത് പ്രായത്തിലും സ്ഥിതി ഗതികളിലും ഒരുമിച്ച് ജീവിക്കുന്നവർക്കാണ് ഖർന് എന്നു പറയുന്നത്. ശ്രേഷ്ഠതയിലുള്ള ക്രമം വിശദീകരിക്കാനാണ്  'ഫാഅ്' ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. അതിനാൽ അകന്ന പിതാവിൽ നിന്ന് അടുത്ത പിതാവിലേക്കുള്ള പ്രയാണമാണ്

واعلم أن آدم ولد من حواء أربعين ولدا في عشرين بطنا الاشيثا وصيه ، فأنه ولد منفردا، كرامة لكون نبينا من نسله ثم لما توفي وصی بنیه بوصية آدم له، أن لايضع هذا النور، أي الذي كان بجبهة آدم، ثم انتقل إلى شيث، إلا في المطهرات من النساء، ولم تزل هذه الوصية معمولا بها في القرون، إلى أن وصل ذلك النور لجبهة عبد المطلب ثم ولده عبد الله، وطهر الله هذا النسب الشريف من سفاح الجاهلية، كما ورد في الأحاديث، كحديث البيهقي في سنه ما ولدني من سفاح الجاهلية شيء، ما ولدني إلأ نكاح الإسلام »

وروی ابن سعد وابن عساكر عن محمد بن السائب بن الكلبي عن
أبيه قال وكتبت للنبي مأة أم، فما وجدت فيهن سفاحا ولا شيئا مما كان في أمر الجاهلية»

والطبراني وأبو نعيم وابن عساكر «خرجت من نكاح، ولم أخرج من سفاح من لدن آدم إلى أن ولدني أبي وأمي، لم يصبني من سفاح أهل الجاهلية *شيي*

وأبو نعيم «لم يلتق أبواي قط على سفاح *قلم* يزل الله ينقلني من الأصلاب الطبية إلى الأرحام الطاهرة *مصفي* مهذبا، لا يتشعب شعبتان إلا كنت في خيرهما »

وابن مردویه « قرأ رسول الله *ستاد* «لقد جاءكم رسول من أنفسكم» أي بفتح الفاء، وقال أنا أنفسكم نسبا وصهرا وحسبا، ليس في آبائي من لدن آدم سفاح، كلنا نکاح »

ആദം നബി(അ)ക്ക് ഹവ്വാഅ് ബീവി (അ)യിൽ നിന്ന് ഇരുപത് പ്രസവത്തിലായി നാൽപ്പത് സന്താനങ്ങൾ ജനിച്ചു. എന്നാൽ ആദം നബി (അ) വഫാത്താ കുമ്പോൾ വസ്വിയ്യത്ത് ചെയ്തത് ശീസ് നബി (അ) യോടായിരുന്നു. ശീസ് നബി (അ) തനിച്ചാണ് ജനിച്ചത്. നമ്മുടെ നബി (സ്വ) അദ്ദേഹത്തിൻറെ പരമ്പരയിൽ നിന്നായത് കൊണ്ട് അദ്ദേഹത്തിനു ലഭിച്ച ഒരാദരവായി വേണം അതിനെ കാണാൻ.

ശീസ് (അ) വഫാത്തായപ്പോൾ പിതാവ് ആദം (അ) തന്നോട് ചെയ്ത ഉപദേശം തന്റെ മക്കൾക്കും
കൈമാറി.

ആദം നബി (അ) ന്റെ നെറ്റിത്തടത്തും പിന്നീട് ശീസ് നബി (അ) ന്റെ നെറ്റിത്തടത്തും പ്രകടമായിരുന്ന ഈ
പ്രകാശം സംശുദ്ധരായ സ്ത്രീകളിലല്ലാതെ നിക്ഷേപിക്കരുത് എന്നതായിരുന്നു ആ വസ്വിയ്യത്ത്.

ആ വസ്വിയ്യത്ത് നൂറ്റാണ്ടുകളിലൂടെ പാലിക്കപ്പെട്ടു വന്ന് അബ്ദുൽ മുത്വലിബിന്റെയും മകൻ അബ്ദുല്ല യുടെയും നെറ്റിത്തടത്തിൽ എത്തിപ്പെട്ടു.

ജാഹിലിയ്യത്തിൽ നിലനിന്നിരുന്ന വ്യഭിചാരത്തിൽ നിന്ന് പരിശുദ്ധമായ ഈ പരമ്പരയെ അതുവഴി അല്ലാഹു സംശുദ്ധമാക്കി. ഇക്കാര്യം ഹദീസുകളിൽ വന്നിട്ടുണ്ട്

ഇമാം ബൈഹഖി(റ) സുനനിൽ നിവേദനം ചെയ്തൊരു ഹദീസിൽ ഇങ്ങനെ കാണാം. നബി (സ) പറയുന്നു. ജാഹിലിയ്യത്തിലെ വ്യഭിചാരത്തി ലൂടെ എന്നെ ആരും പ്രസവിച്ചിട്ടില്ല. ഇസ്ലാം അംഗീകരിച്ച വിവാഹം മാത്രമാണ് എന്നെ പ്രസവിച്ചത്

ഇബ്നു സഅ്ദും(റ), ഇബ്നു അസാകിറും (റ) കലബി (റ) യുടെ പിതാവിൽ നിന്നുദ്ധരിക്കുന്നു. നബി (صلى الله عليه وسلم)  യുടെ നൂറ് ഉമ്മമാരെ ഞാൻ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. വ്യഭിചാരമോ ജാഹിലിയ്യാ സംസ്കാരമോ അവരിൽ ഒരാളിലും ഞാൻ എത്തിച്ചില്ല.

ഇബ്നു സഅദി (റ)ന്റെ ത്വബഖാത്ത് 1/31 ലെ പരാമർശം ഇങ്ങനെയാണ്.

നബി സ്വ യുടെ 500 ഉമ്മമാരെ ഞാൻ എഴുതി വെച്ചിട്ടുണ്ട്. വ്യഭിചാരമോ ജാഹിലിയ്യാ സംസ്കാരമോ അവരിലൊളിലും ഞൻ എത്തിച്ചിട്ടില്ല.

ത്വബ്റാനി (റ), അബൂ നുഐം (റ) ഇബ്നു അസാകിർ (റ) എന്നിവർ നിവേദനം ചെയ്യുന്നു. നബി (സ്വ) പറയുന്നു. ആദം നബി  (അ) മുതൽ എൻറെ പിതാവും മാതാവും എനിക്ക് ജന്മം നൽകുന്നത് വരെ വിവാഹത്തിലൂടെ പുറത്തു വന്നവനാണ് ഞാൻ. വ്യഭിചാരത്തിലൂടെയല്ല. ജാഹിലിയ്യത്തിൽ നിലനിന്നിരുന്ന വ്യഭിചാരത്തിൽ നിന്ന് യാതൊന്നും എന്നെ തൊട്ടിട്ടില്ല.

ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് അബൂനുഐം (റ) ഉദ്ധരിക്കുന്നു. നബി (صلى الله عليه وسلم) പറയുന്നു. എന്റെ രണ്ട് മാതാപിതാക്കൾ തീരെ തന്നെ വ്യഭിചാരത്തെ കണ്ടെത്തിച്ചിട്ടില്ല. സംശുദ്ധമായ മുതുകുകളിൽ നിന്ന് സംശു ദ്ധമായ ഗർഭാശയ ങ്ങളിലേക്ക് സംസ്കരിക്കപ്പെട്ടവനായി അല്ലാഹു എന്നെ നീക്കി കൊണ്ടേയിരുന്നു. രണ്ട്
ശാഖകളായി തിരിയുമ്പോൾ രണ്ടിൽ വച്ചേറ്റം ഉത്തമമായ ശാഖയിലായിരുന്നു ഞാൻ.

ഇബ്നു മർദവൈഹി(റ) അനസ് (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു. തൗബ സൂറഃയിലെ 128ാം വചനത്തിലെ “അൻഫുസ്' എന്ന പദത്തിലെ ഫാഇന് അകാരം നൽകി “അൻഫസ്” എന്നോതിയിട്ട് നബി (സ്വ) ഇപ്രകാരം പ്രസ്താവിച്ചു. കുടുംബ പരമ്പര, വിവാഹബന്ധം, തറവാട് എന്നിവയിൽ ഞാൻ നിങ്ങളിൽ ഏറ്റവും നല്ലവനാണ്. ആദം (അ) മുതൽ എന്റെ പിതാക്കളിൽ വ്യഭിചാരം നടന്നിട്ടില്ല. എല്ലാവരും നികാഹിനാൽ ഉള്ളവരാണ്. (അൽ മിനഹുൽ മക്കിയ്യ: 1/149-150)

ഇബ്ന് ഹജർ റ പറയുന്നു.

ആദംനബി (അ)യും ഹവ്വാഅ് ബീവി (അ) യും വരെയുള്ള നബി (صلى الله عليه وسلم) യുടെ മാതാപിതാക്കളിൽ കാഫിറായ ഒരാളും തന്നെയില്ലെന്ന് പദ്യകാരന്റെ (ഇമാം ബുസ്വീരീ)
സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ഈ ആശയം സുതരാം വ്യക്തമാക്കുന്നവയാണ് ഉപരുക്ത ഹദീസുകളെന്ന് വായനക്കാർ മനസ്സിലാക്കിയിരിക്കും.

നബി صلى الله عليه وسلم യുടെ മാതാപിതാക്കളെ പ്പറ്റി തെരെഞ്ഞെടുക്കപ്പെട്ടവർ, ആദരവുള്ളർ, സംശുദ്ധർ എന്നിങ്ങനെയുള്ള പരാമർശങ്ങ ളാണല്ലോ പ്രസ്തുത ഹദീസുകളിലുള്ളത്. കാഫിറിനെ സംബന്ധിച്ച് അത്തരം
പരാമർശങ്ങൾ നടത്താൻ പറ്റില്ല. പ്രത്യുത
ആയത്തിൽ പറഞ്ഞതുപോലെ അവർ നജസാണ്. (തൗബ:28)

തന്നെയുമല്ല ഇസ്മാഈൽ (അ) വരെയുള്ളവർ പ്രവാചകന്മാരില്ലാത്ത കാലത്തുള്ളവരാണ്. അവർക്ക് മുസ്ലിംകളുടെ വിധിയാണുള്ളതെന്ന്
ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ
പോലെ തന്നെയാണ് ഇബ്റാഹീം (അ) മുതൽ ആദം (അ) വരെ യുള്ളവർ.

രണ്ട് പ്രവാചകന്മാരുടെ ഇടവേളയിൽ വന്നവരും തഥൈവ.

ഇതിനുപുറമെ “സാഷ്ടാംഗം ചെയ്യുന്നവരിലുള്ള താങ്കളുടെ ചലനവും” എന്നർത്ഥം വരുന്ന (ശുഅറാഅ്: 219) വചനത്തിന്റെ പല വ്യാഖ്യാനങ്ങളിൽ ഒന്നിപ്രകാരമാണ്.

ഇതിന്റെ ലക്ഷ്യം നബി (صلى الله عليه وسلم) യുടെ പ്രകാശം സാംഷ്ടാഗം ചെയ്യുന്ന ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നീക്കപ്പെട്ടു കൊണ്ടിരുന്നു വെന്നാണ്. ഇതനുസരിച്ച് നബി (صلى الله عليه وسلم) യുടെ മാതാപിതാക്കളായ ആമിനാ ബീവിയും അബ്ദുല്ല എന്നവരും സ്വർഗ്ഗാവകാശികളാണന്ന ആശയം
സുതാര്യമാക്കുന്നതാണ് മേൽ സൂക്തം.

കാരണം അവർ രണ്ടു പേരുമാണല്ലോ
തെരഞ്ഞെടുക്കപ്പെട്ടവരിൽ വെച്ച് നബി (സ്വ) യോട് കൂടുതൽ അടുത്തവർ. (അൽ മിനഹുൽ മക്കിയ്യ:1/151)

ഇബ്നുഅബ്ബാസ്(റ) മുജാഹിദ് റ തുടങ്ങിയവരിൽ നിന്ന് ധാരാളം മുഫസ്സിറുകൾ മേൽ സൂക്തത്തിന്റെ വിവരണത്തിൽ ഈ ആശയം ഉദ്ധരിച്ചിട്ടുണ്ട്.

ഇബ്ന് ഹജർ തുടർന്ന് പറയുന്നു.
وهذا هو الحق بل في حديث صححه غير واحد من الحفاظ ولم يلتفتوا لمن طعن فيه أن الله أحيا هما له فآمنا به خصوصية لهما، وكرامة له صلى الله عليه وسلم،

فقول ابن دحية «يره القرآن والإجماع» ليس في محله، لأن ذلك ممكن شرعا وعقلا، على جهة الكرامةوالخصوصية فلا يرده قرآن ولا إجماع، وكون الإيمان به لاينفع بعد الموت محله في غير الخصوصية والكرامة، وقد صح أيضا أنه صلى الله عليه وسلم  ردت عليه الشمس بعد مغيبها، فعاد الوقت حتى صلى العصر أداء، كرامة له صلى الله عليه، فكذا هنا، وطعن بعضهم في صحة هذا بما لا يجدي ايضا المنح المكية 1/151

ഇപ്പറഞ്ഞ വീക്ഷണമാണ് സത്യം. എന്നല്ല ഒന്നിലധികം ഹാഫിളുകൾ പ്രബലമെന്ന് പ്രഖ്യാപിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം. അതിൽ ആക്ഷേപം പറഞ്ഞവർക്ക് യാതൊരു വിധ പരിഗണയും അവർ നൽകിയിട്ടില്ല. അല്ലാഹു തആല നബി (صلى الله عليه وسلم)ക്ക് അവർ രണ്ടു പേരേയും ജീവിപ്പിച്ച് കൊടുക്കുകയും അവർ നബി (صلى الله عليه وسلم) യെ കൊണ്ട് വിശ്വസിക്കുകയും ചെയ്തു. അവരുടെ സവിശേഷതയായും നബി صلى الله عليه وسلم യുടെ ആദരവായും വേണം അതിനെ
നോക്കിക്കാണാൻ.

അതിനാൽ ഖുർആനും ഇജ്മാഉം അതിനെ തള്ളിക്കളയുന്നുവെന്ന ഇബ്നു ദിഹ്യയുടെ പ്രസ്താവം അസ്ഥാനത്താണ്. കാരണം സവിശേഷതയുടെയും കറാമത്തിന്റെയും ഭാഗമായി ബൗദ്ധികമായും മതപരമായും ചിന്തിക്കുമ്പോൾ
അങ്ങനെ സംഭവിക്കാവുന്നതാണ്.

അതിനാൽ ഖുർ ആനോ ഇജ്മാദാ അതിനെ ഖണ്ഡിക്കുന്നില്ല. മരണശേഷം നബി(صلى الله عليه وسلم)യെകൊണ്ട് വിശ്വസിക്കൽ പ്രയോജനം
ചെയ്യില്ലെന്ന് പറയുന്നത് സവിശേഷതയുടേയോ കറാമത്തിന്റെയോ ഭാഗമായി അങ്ങനെ സംഭവിക്കാത്തിടത്താണ്.

നബി (صلى الله عليه وسلم) യെ ആദരിച്ച് അസ്തമിച്ച സൂര്യനെ നബി (صلى الله عليه وسلم)ക്ക് മടക്കിക്കൊടുക്കുകയും നബി (صلى الله عليه وسلم) അസ്ർ അദാആയി തന്നെ നിസ്ക്കരിക്കുകയും ചെയ്ത സംഭവം സ്വഹീഹായി വന്നിട്ടുണ്ടല്ലോ. ഇതിലും ചിലർ ആവശ്യമില്ലാത്ത പലതും സംസാരിച്ചിട്ടുണ്ട്. (അൽ മിനഹുൽ മക്കിയ്യ: 1/151-152)

മഹാനായ ഖാളീ ഇയാളി(റ)നെ ഉദ്ധ്രിച്ച് ഇമാം നവവി (റ) എഴുതുന്നു

وقد روي آن نبینا صلى الله عليه وسلم حبست له الشمس مرتين إحداهما يوم الخندق حين شغلوا عن صلوة العصر حتی غریت، فردها الله عليه حتى صلي العصر، ذكر ذلك الطحاوي، وقال رواته ثقات. والثانية صبيحة الاسراء حين انتظر العير التي أخبر بوصولها مع شروق الشمس، ذكره یونس بن بكير في زيادته على سيرة ابن اسحق (شرح مسلم فی شرح ۳۲۸۷)

രണ്ടു പ്രാവശ്യം നബി(صلى الله عليه وسلم)ക്ക് സൂര്യ
നെ തടഞ്ഞുവെക്കപ്പെട്ടതായി ഉദ്ധരിക്കപ്പെട്ടി രിക്കുന്നു. ഒന്ന്: (ഹി:6-ാം വർഷം) ഖന്തഖ് യുദ്ധ വേളയിൽ ശത്രുക്കൾ കാരണമായി നബി(സ്വ)ക്കും സ്വഹാബത്തിനും അസ്ർ നിസ്കാരം ഖളാ ആയപ്പോൾ അസ്തമിച്ച സൂര്യനെ അല്ലാഹു നബി (സ്വ) മടക്കി കൊടുക്കുകയും അവർ അസ്വർ
സമയത്തു തന്നെ നിസ്കരിക്കുകയും ചെയ്തു. ഇതിന്റെ നിവേദകർ വിശ്വാസയോഗ്യരാണെന്ന് ത്വഹാവീ(റ) പ്രസ്താവിച്ചിരിക്കുന്നു.

രണ്ട്: സൂര്യോദയത്താടെ എത്തിപ്പെടുമെന്ന് നബി (സ്വ) പറഞ്ഞ യാത്ര സംഘത്തെ ഇസ്റാഇന്റെ പ്രഭാത്തിൽ നബി (സ്വ) പ്രതീക്ഷിച്ച സമയം. ഇക്കാര്യം യൂനുസുബ് ബുകൈർ (റ) പറഞ്ഞിരി
ക്കുന്നു. (ശർഹു മുസ്ലിം; ഹദീസ് നമ്പർ: 3287)

ഹി: ഏഴാം വർഷം ഖൈബർ യുദ്ധ യാത്രയിൽ “സ്വഹ്ബാഹ്' എന്ന സ്ഥലത്തുവെച്ച് മരുമകൻ അലി (റ)യുടെ മടിയിൽ തലവെച്ച് നബി صلى الله عليه وسلم ഉറങ്ങി,

സൂര്യാസ്തമനത്തിനുശേഷമാണ് നബി  (സ്വ)
ഉണർന്നത്. അലി (റ) അസർ നിസ്കരിച്ചിട്ടില്ലായിരുന്നു. ഇതറിഞ്ഞ നബി ( സ്വ) ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ! നിനക്കും നിന്റെ റസൂലിനും വഴിപ്പെട്ടതു കൊണ്ടാണ് നിന്റെ ദാസൻ അലി(റ)യുടെ അസ്ർ നിസ്കാരം നഷ്ടപ്പെട്ടത്. അതുകൊണ്ട് അസ്തമിച്ച സൂര്യനെ തിരിച്ചയക്കണം. അപ്പോൾ സുര്യൻ തിരിച്ചുവന്നു.
ഭൂമിയിൽ വെയിൽ പ്രത്യക്ഷപ്പെടും വിധം
ഉയർന്നുവന്ന് അലീ (റ) അസ്വർ നിസ്കരിച്ച ശേഷം വീണ്ടും അസ്തമിച്ചു. ഈ സംഭവം ത്വഹാവീ (റ) “മുശ്കിലുൽ ഹദീസ്' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചതായി ഖാളീ ഇയാള് (റ) "ശിഫാഅ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ത്വഹാ
വി (റ)യും ഖാളീ ഇയാളും (റ) ഈ ഹദീസ് പബലമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇബ്നു മൻദ (റ) ഇബ്ന് ശാഹീൻ (റ) തുടങ്ങിയവരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. (മിർഖാത്തുൽ മഫാതീഹ്: 4/287)

ഇങ്ങനെ അസാധാരണ രീതിയിൽ സൂര്യൻ തിരിച്ചു വന്നാൽ നിസ്കാരംഅദാഓ ഖളാഓ എന്ന് ചർച്ച ചെയ്യുന്നിടത്ത് തുഹ്ഫത്തുൽ മുഹ്താജിലും (1/
420) ഇബ്നു ഹജർ (റ) ഈ സംഭവം പറയുന്നുണ്ട്. ഇതിന്റെ പരമ്പര ദുർബ്ബലമാണെന്നോ ഹദീസ് മൗളൂആണെന്നോ ചിലർ പറഞ്ഞത് ശരിയല്ലെന്നും അദ്ധേഹം തറപ്പിച്ചു പറയുന്നുണ്ട്.

മഹാനായ യൂശഅ് നബി( അ) ന് യുദ്ധം പൂർത്തിയാക്കാൻ അസ്തമിക്കാനടുത്ത സൂര്യനെ കുറെ സമയം നിശ്ചലമാക്കികൊടുത്ത സംഭവം ബുഖാരി(റ)യും മുസ്ലിമും (റ) നിവേദനം ചെയ്തിട്ടുണ്ട്.

ഇമാം ജലാലുദ്ധീൻ സുയൂത്വി(റ) "അൽഹാവി ലിൽ ഫതാവാ" എന്ന ഗ്രന്ഥത്തിൽ നബി  (സ്വ) യുടെ മാതാപിതാക്കൾ സ്വർഗ്ഗാവകാശികളാണെന്ന് സലക്ഷ്യം സമർത്ഥിച്ചിട്ടുണ്ട്. മൂന്ന് മാർഗ്ഗങ്ങളാണ്
അതിന് അദ്ദേഹം അവലംബമാക്കിയിരിക്കുന്നത്:

*ഒന്ന്*
അവർ നബി (സ്വ) പ്രവാചകനായി നിയോഗിക്കപ്പെടും മുമ്പ് മരണപ്പെട്ടവരാണ്. അങ്ങനെയുള്ളവരെ നാം ശിക്ഷിക്കുകയില്ലെന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്.' അല്ലാഹുപറയുന്നു.

وما كنا معذبين حتى نبعث رسولا

“ഒരു ദൂതനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നതല്ല". (ഇസ്‌റാഅ്:15)

വിശ്വാസപരമായി അശ്അരീ ത്വരീഖത്ത് സ്വീകരിച്ച നിദാന ശാസ്ത്രപണ്ഡിതരും വചന വൈജ്ഞാനിക ശാസ്ത്ര പണ്ഡിതരും കർമ്മപരമായി ശാഫിഈ
മദ്ഹബ് സ്വീകരിച്ച പണ്ഡിതരും ഏകോപിച്ചു പറഞ്ഞ ആശയമാണ് ഒരു പ്രവാചകന്റെ സന്ദേശം എത്താതെ മരണപ്പെട്ടവർ രക്ഷപ്പെട്ടവരാണെന്നത്, തുടർന്ന് ഇമാം റാസി (റ) ഇമാം *സുബീ*(റ) തുടങ്ങിയ പ്രഗൽഭ പണ്ഡിതർ ഇക്കാര്യം സമർത്ഥി
ച്ചത് ഇമാം സുയൂത്വി(റ) എടുത്തു പറയുന്നുണ്ട്.

പ്രവാചകന്മാരില്ലാത്ത കാലത്ത് ജീവിച്ചവർ മൂന്ന് വിഭാഗക്കാരാണെന്ന് മുഹമ്മദുബ്നു ഖലഫ്(റ) വിനെ ഉദ്ധരിച്ച് ഇമാം സുയുതീ (റ)പറയുന്നു, ഒന്ന്: ഉൾക്കാഴ്ച ഉപയോഗിച്ച് തൗഹീദ് കണ്ടെത്തിയവർ.
ഇത്തരക്കാർ രണ്ട് വിഭാഗമുണ്ട്.

(1) ഒരുശരീഅത്തിൽ പ്രവേശിക്കാത്തവർ, ഖിസ്സുബ്നുസാഇദ, സൈദുബ്നു അംറുബ്നു നുഫൈൽ, തുടങ്ങിയവർ അവരിൽ പെടുന്നു.

(2) സത്യമായ ഒരു ശരീഅത്തിൽ പ്രവേശിച്ചവർ, തബഉം അനുയായികളും ഉദാഹരണമാണ്.

*രണ്ട്:*
പൂർവ്വ പ്രവാചകൻ പഠിപ്പിച്ച് ആശയങ്ങൾ മാറ്റി മറിച്ച് ബഹുദൈവ വിശ്വാസം സ്വീകരിക്കുകയും സ്വയം ഹലാലും ഹറാമും തീരുമാനിക്കുകയും
ചെയ്തവർ. വിഗ്രഹാരാധന അറബികളിൽ സ്ഥാപിക്കുകയും പല നിയമങ്ങളും രൂപപ്പെടുത്തുകയും ചെയ്തു അംറുബ്നു
ലുഹയ്യ് ഉദാഹരണം.

ബഹീറത്ത്, സാഇബത്ത്, വസ്വീലത്ത്, ഹാമ്, എന്നീ പേരുകളിൽ വിഗ്രഹങ്ങൾക്ക് മൃഗങ്ങളെ നേർച്ച
നേരുന്ന് സമ്പ്രദായം അവൻ തുടങ്ങി വെച്ചതാണ്. അറബികളിൽ നല്ലൊരു വിഭാഗം ജിന്നുകൾക്കും മലക്കുകൾക്കും ആരാധിക്കുന്നവരും ദൈവത്തിന്റെ ആൺമക്കളും പെൺമക്കളുമായി അവരെവിശ്വസിക്കുന്നവരുമായിരുന്നു.

*മൂന്ന്:*
ഏകദൈവവിശ്വാസമോ ബഹുദൈവ വിശ്വാസമോ ഇല്ലാതെ, ഒരു ശരീഅത്തും സ്വീകരിക്കാതെ, സ്വയം മതംസ്ഥാപിക്കാതെ, ആയുഷ്കാലം മുഴുവൻ ഇവയെ പ്പറ്റിയുള്ള അശ്രദ്ധയിൽ കഴിഞ്ഞു കൂടിയവർ. അങ്ങനെയുള്ളവർ ജാഹിലിയ്യത്തിലു ണ്ടായിരുന്നു. പ്രവാചകരില്ലാത്ത കാലത്തുള്ളവർക്ക് ശിക്ഷയുണ്ടെന്നറിയിക്കുന്ന പ്രമാണങ്ങൾ രണ്ടാം വിഭാഗത്തിൽ പ്പെട്ടവരുടെ കാര്യത്തിലുള്ളതാണ്.

മൂന്നാം വിഭാഗത്തിൽ പെട്ടവർക്ക് ശിക്ഷ ലഭിക്കുന്നതല്ല.

ഒന്നാം വിഭാഗത്തിൽപ്പെട്ട വരെ ഒരു സമൂഹമായി യാത്രയാക്കപ്പെടുമെന്ന് നബി (സ്വ) പ്രസ്താവിച്ചിട്ടുണ്ട്.

രണ്ട്: അവരിൽ നിന്ന് ബഹുദൈവ വിശ്വാസം സ്ഥിരപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല അവർ *സൈദുബ്നുഅംറിബിനുഫെൽ*, വറഖത്തുബ്നു നൗഫൽ, തുടങ്ങിയവരെപ്പോലെ അവരുടെ പിത്യവ്യൻ ഇബ്റാഹീം നബി (അ )യുടെ സത്യമാർഗ്ഗം പിൻപ്പറ്റി ജീവിച്ചവരായിരുന്നു.

ഇമാം റാസി (റ)യെ പോലുള്ള ഒരു കൂട്ടം പണ്ഡിതർ ഈ അഭിപ്രായക്കാരാണ്. അദ്ദേഹം “അസ്റാറു ത്തൻസീൽ” എന്ന ഗ്രന്ഥത്തിൽ പറയുന്നു.

ആസർ ഇബ്റാഹീം നബി( അ യുടെ പിതാവല്ലെന്നും അമ്മാണെന്നും(പിത്യർ സഹോദരൻ ) പറഞ്ഞ് വരുണ്ട്. അതിനവർ പറയുന്ന ന്യായങ്ങൾ പലതാണ്.

പ്രവാചകന്മാരുടെ പിതാക്കന്മാരാരും കാഫിറുകൾ ആയിരുന്നില്ല എന്നതാണ് ഒന്ന്. ഇതിനുരേഖയായി പല തെളിവുകളും അവർ എടുത്തു വെക്കുന്നു.

“സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും" എന്നർത്ഥംവരുന്ന "ശുഅറാഅ്' സൂറഃയി ലെ (219)വചനമാണ് അവയിലൊന്ന്. നബി (സ്വ)യുടെ ഒളിവ് സാഷ്ടാംഗം
ചെയ്യുന്ന ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്
നീക്കപ്പെട്ടു കൊണ്ടിരുന്നുവെന്നാണ്
പ്രസ്തുത സൂക്തത്തിന്റെ ഉദ്ധേശ്യമെന്ന്
അഭിപ്രായമുണ്ട്.

ഇതനുസരിച്ച് മുഹമ്മദ് നബി (സ്വ) യുടെ എല്ലാ പിതാക്കളും മുസ്ലിംകളായിരുന്നു വെന്ന് ഈ വചനം കാണിക്കുന്നു. അപ്പോൾ ഇബ്റാഹീം നബി (അ) യുടെ പിതാവ് കാഫിറായുരുന്നില്ലെന്നും ആസർ അദ്ദേഹത്തിന്റെ പിതൃസഹോദരനാണെന്നും തറപ്പിച്ച് പറയേണ്ടിയിരിക്കുന്നു.

മേൽ സൂക്തത്തെ മറ്റു പല അർത്ഥതലങ്ങളിലും വിലയിരുത്താമെന്നു വന്നാൽ തന്നെ പരസ്പര
വൈരുദ്ധ്യങ്ങളില്ലാത്ത ഒന്നിലധികം രിവായത്തുകൾ വന്നാൽ എല്ലാം ആയത്തിന്റെ വിവക്ഷ തന്നെയാണ് എന്നു വെക്കൽ നിർബന്ധമാണ്.

ഇതനുസരിച്ച് ഇബ്റാഹീം നബി (അ)യുടെ പിതാവ് വിഗ്രഹാരാധകനായിരുന്നില്ലെന്ന് സ്ഥിരപ്പെടുന്നതാണ്.

ഇമാം റാസി(റ)തുടരുന്നു.

മുഹമ്മദ് നബി (അ)യുടെ പിതാക്കൾ മുശ്രിക്കുകളാ യിരുന്നില്ലെന്നതിന് സംശുദ്ധരായ പിതാക്കളുടെ മുതുകുകളിൽ നിന്ന് സംശുദ്ധരായ മാതാക്കളുടെ ഗർഭാശയങ്ങളിലേക്ക് ഞാൻ നീക്കപ്പെട്ടു കൊണ്ടിരുന്നു എന്ന് നബി (സ്വ)യുടെ പ്രസ്താവനയും രേഖയാണ്.

നിശ്ചയം മുശ്രിക്കുകൾ നജസാണെന്നാണ് അല്ലാഹു പറഞ്ഞത്. ആയതിനാൽ നബി (സ്വ) യുടെ പിതൃവ്യരിൽ ഒരാളും മുശ്രിക്കാവാതിരിക്കൽ നിർബന്ധമാണ്.

ഇമാം റാസി(റ) യുടെ പ്രസ്തുത വാക്കുകൾ എടുത്തുദ്ധരിച്ച ശേഷം ഇമാം സുയൂത്വി (റ) പറയുന്നു. ഇമാം റാസിയുടെ വാക്കുകളാണിത്, അദ്ദേഹത്തിന്റെ കാലത്തെ അഹ്ലുസ്സുന്നയുടെ ഇമാമും പുത്തൻ പ്രസ്ഥാനക്കാർക്കെതിരിൽ പടപൊരുതിയ നേതാവും അശ്അരികളുടെ മദ്ഹബിന് സഹായകരമായി സംസാരിച്ചവരുമാണ് അദ്ദേഹം.

ഈ ഉമ്മത്തിന് മതത്തിന്റെ കാര്യം പുതുക്കാൻ ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിയോഗിക്കപ്പെട്ട പണ്ഡിതനുമാണ്. അതിനാൽ നേതൃപാടവവും മാഹാത്മ്യവും എമ്പാടുമുളള
വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം.

തുടർന്ന് ഈ ആശയത്തെ പ്രമാണബദ്ധമായി ഇമാം സുയൂത്വി(റ) സമർത്ഥിക്കുന്നു. രണ്ട് അടിസ്ഥാന തത്വങ്ങൾ സമന്വയിപ്പിച്ച് അദ്ദേഹം ആവിഷ്ക്കരിച്ചെടുത്ത ഒരു പ്രമാണമാണ് മേൽ ആശയത്തിന് ഉപോൽബലകമായി അദ്ദേഹം എടുത്തു പറയുന്നത്

ആദം നബി (സ) മുതൽ പിതാവ് അബ്ദുല്ല വരെയു ള്ളവർ അവരുടെ കാലഘട്ടത്തിലെ ഉത്തമരും അതി ശ്രേഷ്ഠരുമായിരുന്നു വെന്ന് പ്രബലമായ ഹദീസുകൾ വ്യക്തമാക്കുന്നു. ആദം നബി (അ) ന്റെയോ നൂഹ് നബി (അ) ന്റെയോ കാലം മുതൽ മുഹമ്മദ് നബി (സ) നിയോഗിക്കപ്പെടും വരെയും അതുമുതൽ അന്ത്യനാൾ വരെയും ഭൂലോകത്ത് അല്ലാഹുവെ അംഗീകരിച്ച് അവനു മാത്രം ആരാധിക്കുന്നവർ ഉണ്ടാകുമെന്നും ഭൂമി സംരക്ഷിക്കപ്പെടുവാൻ കാരണം അവരാണെന്നും അവരില്ലായിരുന്നുവെങ്കിൽ ഭൂമിയും അതിലുള്ള വരും നശിക്കുമായിരുന്നുവെന്നും ഹദീസുകൾ വ്യക്തമാക്കുന്നു.

ഈ രണ്ട് പ്രമാണങ്ങളും സമന്വയിപ്പിച്ചാൽ നബി(സ്വ)യുടെ പിതൃപരമ്പരയിൽ ബഹു ദൈവ വിശ്വാസിയായി ഒരാൾ പോലും ഇല്ലെന്ന് സുതരാം വ്യക്തമാകുന്നതാണ്. കാരണം അവരിൽ ഓരോരു
ത്തരും അവരവരുടെ കാലത്തുള്ളവരിൽ വെച്ച് ഉത്തമമാണെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അപ്പോൾ ഭൂലോകത്ത് എക്കാലവുംഉണ്ടാകുമെന്നു പറഞ്ഞ വിശ്വാസികൾ അവരാണെങ്കിൽ വാദം സ്ഥിരപ്പെട്ടു കഴിഞ്ഞു.

ഇനി അവർ നബി (സ)യുടെ പിതൃപരമ്പരയിലുള്ളവരെല്ലെന്നും അവരെല്ലാം
മുശ്രിക്കുകളായിരുന്നുവെന്നും സങ്കൽപ്പക്കുന്ന പക്ഷം രണ്ടാലൊന്ന് സമ്മതിക്കേണ്ടതായി വരും. ഒന്നുകിൽ മുസ് ലിമിനേക്കാൾ ഉത്തമൻ മുശ്രിക്കാണ്. ഇത് ഇജ്മാഉ കൊണ്ട് ബാത്വിലാണ്.

അല്ലങ്കിൽ നബി(സ്വ)യുടെ പിത്യപരമ്പരയിലുള്ള വരേക്കാൾ ഉത്തമർ അവരവരുടെ കാലത്തുള്ള
മറ്റുള്ളവരാണ്. പ്രബലമായ ഹദീസുകൾക്ക് എതിരായതു കൊണ്ട് ഇതും ബാത്വിലാണ്.

അപ്പോൾ നബി (സ്വ) യുടെ പിത്യപരമ്പരയിലുള്ളവർ അവരവരുടെ കാലത്തുള്ളവരേക്കാൾ ഉത്തമരായിത്തീരേണമെങ്കിൽ അവരിൽ ഒരാൾ പോലും മുശ്രിക്കില്ലെന്ന് തറപ്പിച്ച് പറയേണ്ടിയിരിക്കുന്നു.

തുടർന്ന് ഇമാം സുയൂത്വി (റ) പ്രസ്തുത രണ്ട് അടിസ്ഥാന തത്വങ്ങൾ തെളിയിക്കുന്ന ആയത്തുകളും ഹദീസുകളും വിവരിക്കുന്നു. അവയിലൊന്ന് നേരത്തെ നാം വായിച്ച ഇമാം ബുഖാരി (റ) യുടെ ഹദീസാണ്.

നബി (സ) പറയുന്നു. 'ആദം സന്തതികളുടെ നൂറ്റാണ്ടുകളിൽ വെച്ച് ഉത്തമ നൂറ്റാണ്ടിൽ ഞാൻ നിയോഗിക്കപ്പെട്ടു. അങ്ങനെ  ഞാനിപ്പോഴുള്ള നൂറ്റാണ്ടിൽ ഞാൻ എത്തിപ്പെട്ടു. ഈ ഹദീസ് നബി (അ) യുടെ പിതൃപരമ്പരയിലുള്ളവർ അവരവരുടേ സമകാലിക രേക്കാൾ ഉത്തമരാണന്ന് വ്യക്തമാക്കുന്നു.

രണ്ടാം തത്വത്തിനു പ്രമാണമായി ഇമാം സുയൂത്വി  (റ) പറഞ്ഞ തെളിവുകളിലൊന്ന്

അലിയ്യുബ്നു അബീത്വാലിബ് (റ) വിൽ നിന്ന് അബ്ദുർറസാഖ് ( റ ) മുസന്നഫിൽ വിവേദനം ചെയ്ത ഹദീസാണ് .

عن معمر عن ابن جريج قَال : قال ابن المسيب قال علي بن أبي طالب لم يزل على وجه الدَهر في الأرض سبعة مسلمونَ فَصاعدًا فلولا ذلكَ هلكت الأرض ومن عليها ، هذا إسناد صحيح على شرط الشيخين, ومثله لا يُقَالُ من قبل الرأي ، فَلَهُ حكم الرفع (الحاوي للفتاوي : 416/ ۲ ؛ مصنف عبد الرزاق 5/98)

എക്കാലത്തും ലോകത്ത് ഏഴോ അതിലധികമോ മുസ്ലിംകൾ ഉണ്ടായിരിക്കും . അങ്ങനെയില്ലായി രുന്നുവെങ്കിൽ ഭൂമിയും അതിലുള്ളവരും നശിക്കുമായിരുന്നു ശൈഖാനി (ബുഖാരി - മുസ്ലിം) യുടെ നിബന്ധനയൊത്ത വരാണ് ഈ ഹദീസിന്റെ നിവേദക പരമ്പരയിലുള്ളവർ.

ഹദീസിൽ പറഞ്ഞത് സ്വന്തം അഭിപ്രായ പ്രകടനം നടത്താവുന്ന വിഷയമല്ലാത്തതു കൊണ്ട് നബി (സ്വ) യുടെ പ്രസ്താവനയുടെ ഫലത്തിലാണത്.

ഇനിയും ധാരാളം തെളിവുകൾ ഇമാം സുയൂത്വി (റ) വിവരി ക്കുന്നുണ്ട് ( 2 / 416 ) ദൈർഘ്യം ഭയന്ന് ഇതിൽ ചുരുക്കട്ടെ .

മൂന്ന് : അല്ലാഹു നബി (സ്വ) യുടെ മാതാപിതാക്കളെ അവരുടെ മരണശേഷം ജീവിപ്പിക്കുകയും അവർ നബി (സ്വ) യെ കൊണ്ട് വിശ്വസിക്കുകയും ചെയ്തു . ഈ സംഭവം ഇബ്നു ശാഹീൻ ( റ ) “അന്നാസിഖുവൽ മൻസൂഖു" എന്ന ഗ്രന്ഥത്തിലും
ഖത്വീബുൽ ബഗ്ദാദീ ( റ ) “അസ്സാബിഖു വല്ലാഹിഖു" എന്ന ഗ്രന്ഥത്തിലും ഇമാം ദാറഖുത്നി (റ) യും ഇബ്നു അസാ കിറും (റ) "ഗറാഇബുമാലിക് " എന്ന ഗ്രന്ഥത്തിലും ഇബ്നുൽ മുനീർ ( റ ) “അൽ മുഖ്തഫാ ഫീശറഫിൽ മുസ്ത്വഫാ" എന്ന ഗ്രന്ഥത്തിലും ,ഇമാം സുഹൈലി “അർറൗളുൽ ഉനൂഫ്" എന്ന ഗ്രന്ഥത്തിലും ആഇശാ ബീവി (റ) യിൽ നിന്ന് നിവേദനം ചെയ്തിട്ടുണ്ട് .
ഇമാം ഖുർതുബീ (റ) ഇമാം ത്വബ് രി (റ) തുടങ്ങിയിവരും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട് .
ഈ ഹദീസ് പബലമാവാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ശേഷം അല്ലാമാ സുഹൈലി (റ) പറയുന്നു .

والله قادر على كل شى ، وليس تعجز رحمته وقدرته عن شئ ، ونبيه عليه السلام أهل أن يخصه بما شاء من فضله ، وينعم عليه بما شاء من كرامته ، ( الروض الأنوف 1/296)

അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്. അവന്റെ കഴിവും അനുഗ്രഹവും ഒന്നിനെ തൊട്ടും അശക്തമാകുന്നതല്ല . അവന്റെ പ്രവാചകർ (സ്വ) അവനുദ്ദേശിക്കുന്ന കാരുണ്യം ചെയ്തു കൊടുക്കാനും അവനുദ്ദേശിക്കുന്ന കറാമത്തു നൽകി അനുഗ്രഹിക്കാനും തികച്ചും അർഹരാണ്. (അർറൗളുൽ ഉനൂഫ് : 1 / 296)

ഇമാം ഖുർതുബി (റ) പറയുന്നു

  فضائل النبي  لم تزل تتوالى وتتابع إلى حين مماته ، فيكون هذا مما فَضلَه الله به وأكرمه ، قال : وليس إحياؤهما وإيمانهما به يمتنع عقلاً ولا شرعا ، فقد ورد في القرآن إحياء قتيل بني إسرائيل وإخباره بقاتله ، وكان عيسى عليه السلام يحيي الموتي ، وكذلك نبينا أحيا الله على يديه جماعة من الموتي ، قال : وإذا ثبت هذَا فَما يمنع من إيمانهما بعد إحياء هما زيادة كرامة في فضيلته الحاوي للفتاوي

നബി (സ്വ) യുടെ ശ്രേഷ്ടതകൾ മരണം വരെ ഒന്നിനു പിറകെ മറ്റൊന്നായി തുടർന്ന് കൊണ്ടേയിരുന്നു . നബി (സ്വ) യുടെ മാതാപിതാക്കളെ അല്ലാഹു ജീവിപ്പിക്കുകയും അവർ നബി (സ്വ) യെ കൊണ്ട് വിശ്വസിക്കുകയും ചെയ്ത സംഭവത്തെ നബി (സ്വ)ക്ക് അല്ലാഹു  നൽകിയ കാരുണ്യത്തിന്റെയും ആദരവിന്റെയും  ഭാഗമായി വേണം കാണാൻ

ബുദ്ധിപരമായോ മതപരമായോ അസംഭവ്യമായ ഒന്നായി അതിനെ കാണേണ്ടതില്ല ബനൂ ഇസ്റാഈലികളിൽ കൊല്ലപ്പെട്ട ഒരാളെ അല്ലാഹു ജീവിപ്പിക്കുകയും തന്റെ ഘാതകൻ ആരാണെന്ന് പറയുകയും ചെയ്ത സംഭവം ഖുർആനിലുണ്ടല്ലോ .

മഹാനായ ഈസാ നബി (അ) മരണപ്പെട്ട വരെ ജീവിപ്പിച്ചിരുന്നു. നമ്മുടെ നബി (സ്വ) മുഖേന  മരണപ്പെട്ട ധാരാളം ആളുകൾക്ക് അല്ലാഹു ജീവൻ നൽകിയിട്ടുണ്ട്. ഇതെല്ലാം സ്ഥിരപ്പെട്ട സ്ഥിതിക്ക് നബി (സ്വ) യെ കൂടുതൽ ആദരിക്കുന്നതിന്റെ ഭാഗമായി ജീവിപ്പിക്കപ്പെട്ടതിനു ശേഷം നബി (സ്വ) യുടെ മാതാപിതാക്കൾ വിശ്വസിക്കുന്നതിൽ എന്ത് അസംഭവ്യതയാണുള്ളത്? ( അൽഹാവീലിൽ ഫതാവാ)

ഇതേ ആശയം

ഹാഫിള് ഫത്ഹുദ്ധീൻ (റ) സീറയിലും അല്ലാമാ ഇബ്നുൽ മുനീർ (റ) "അൽ മുഖ്തഫാ ഫീ ശറഫിൽ മുസ്വത്വഫാ" എന്ന ഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ട്.

അല്ലാഹു പുനർജന്മം നൽകിയ ശേഷം അവർ വിശ്വസിച്ചുവെന്ന് പറയുന്നത് അതിനു മുമ്പു തന്നെ അവർ രക്ഷപ്പെട്ടവരാണെന്ന് കാണിക്കുന്ന പ്രമാണങ്ങൾക്ക് എതിരല്ല.

കാരണം പ്രവാചകന്മാരില്ലാത്ത കാലത്ത് ജീവിച്ചവരിൽ രക്ഷപ്പെടുന്ന പലരുമുണ്ടെന്ന്  സ്ഥിരപ്പെട്ടതാണ്. അവരിൽ നിന്ന് ഇവരെ വ്യതിരികതമാക്കാനും അവരേക്കാൾ ഇവർക്ക് ആദരവ് ഉണ്ടാവാനും ആണ് അല്ലാഹു അങ്ങനെ ചെയ്തത്.

ഇക്കാര്യം ഇബ്നു ഹജർ (റ) വ്യക്തമാക്കിയിട്ടുണ്ട്. അദ്ധേഹം പറയുന്നു.

فان قلت اذا اقررتم أنهما من أهل الفترة وأنهم لا يعذبون فما فائدة الأحياء.؟

قلت.:
فائدته إتحافهما بكمال لم يحصل لأهل الفترة لأن غاية أمرهم أنهم الحقوا المسلمين في مجرد السلامة من العقاب وأما مراتب الثواب العلية فهم بمعزل عنها ، فاتحفا بمرتبة الإيمان زيادة في شرف كمالهما بحصول تلك المراتب لهما  المنح المكية

സിയാറത്ത് ചെയ്യാൻ അല്ലാഹുവോട് അനുവാദം തേടിയപ്പോൾ അല്ലാഹു അനുവാദം കൊടുത്തു. മാതാവിനു വേണ്ടി പാപ മോചനം തേടാൻ അനുവാദം ചോദിച്ചപ്പോൾ അല്ലാഹു അനുവാദം കൊടുത്തില്ല എന്ന ആശയം കാണിക്കുന്ന ഹദീസും നബി (സ്വ) യുടെ മാതാപിതാക്കൾ അല്ലാഹു അവർക്ക് പുനർജന്മം നൽകിയ ശേഷം വിശ്വസിച്ചുവെന്നു പറയുന്നതും വരുദ്ധ്യമല്ല .

കാരണം നബി (സ്വ) അനുവാദം ചോദിച്ചത് പുനർജന്മം നൽകി വിശ്വ സിക്കുന്നതിന്റെ മുമ്പാകാമല്ലോ, അല്ലെങ്കിൽ പാപമോചനത്തെ പിന്തിപ്പിക്കുന്നതിൽ വല്ല മസ്ലഹത്തും ഉണ്ടായത് കൊണ്ട് സമ്മതം കൊടുക്കാതിരുന്നതുമാവാം ഇക്കാര്യം ഇബ്നുഹജർ (റ) വ്യക്തമാക്കുന്നത് കാണുക

وخبر أنه تعالى لم يأذن لنبيه صلى الله عليه وسلم في الإستغفار لأمه، إما أنه كان قبل إحيائها له، وإيمانها به ، أو أن المصلحة اقتضت تأخير الإستغفار لها في ذلك الوقت، فلم يؤذن له فيه حينئذ ( المنح المكية )١/١٥٢

ഉമ്മക്കുവേണ്ടി പാപ മോചനത്തിനിരക്കാൻ നബി (സ്വ) ക്ക് അല്ലാഹു അനുവാദം കൊടുക്കാതിരുന്നത് ഉമ്മക്ക് അല്ലാഹു പുനർജന്മം നൽകി ഉമ്മ നബി (സ) യെ കൊണ്ട് വിശ്വസിക്കുന്നതിന്റെ മുമ്പാകാമല്ലോ. (പുനർജീവിപ്പിച്ചതിന്ന് ശേഷമാണല്ലോ ഇസ്തിഗ്ഫാർ ചെയ്യാൻ ഏറ്റവും നല്ലത് ).

അല്ലെങ്കിൽ പാപമോചനത്തെ പിന്തിപ്പിക്കുന്നതിൽ വല്ല മസ്ലഹത്തും ഉണ്ടായതുകൊണ്ട് സമ്മതം കൊടുക്കാതിരുന്നതുമാവാം. (അൽ മിന്ഹുൽ മക്കിയ്യ:1/152)

ഇമാം ഖുർതുബി (റ)പറയുന്നു :

لاتعارض بين حديث الإحياء وحديث النهي عن الإستغفار ، فان إحياء هما متأخر عن الاستغفار لهما، بدلیل حديث عائشة أن ذلك كان في حجة الوداع، ولذلك جعله ابن شاهين ناسخا لما ذكره من الأخبار (الحاوي للفتاوی)

നബി (സ)യുടെ മാതാപിതാക്കൾക്ക് അല്ലാഹു പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസും അവർക്ക് പാപമോചനം നടത്താൻ അല്ലാഹു അനുവാദംകൊടുത്തില്ലെന്നു പറയുന്ന ഹദീസും തമ്മിൽ എതിരല്ല.

കാരണം അവർ രണ്ടുപേർക്കും അല്ലാഹു പുനർജന്മം നൽകിയത് അവർക്കുവേണ്ടി പാപമോചനത്തിനിരക്കാൻ നബി(സ) അനുവാദം ചോദിച്ചതിന്റെ ശേഷമാണ്.

അവർക്കല്ലാഹു പുനർജന്മം നൽകിയത് ഹജ്ജത്തുൽ വദാഇലായിരുന്നുവെന്ന ആഇഷാബീവി (റ)യുടെ ഹദീസ് ഇതിനു രേഖയാണ്.

ഇവ്വിഷയകമായിവന്ന എല്ലാ ഹദീസുകളെയും ദുർബ്ബലപ്പെടുത്തുന്നതാണ് അല്ലാഹു അവർക്ക് പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസെന്ന് ഇബ്നു ശാഹീൻ(റ) പ്രസ്താവിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ് (അൽ ഹാവി ലിൽ ഫതാവാ)

ശറഹുന്നസാഇ  (ഇമാം സിന്തി റ )പറയുന്നു :

നബി ﷺയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടവരാ ണെന്ന് പറയുന്നവർക്ക് ഈ ഹദീസ് വ്യാഖ്യാനിക്കുന്നതിൽ മൂന്ന് മാർഗ്ഗങ്ങളുണ്ട്.

ഒന്ന്: അവർ ഇലാഹീ സന്ദേശം (ദഅ് വത്ത് എത്താത്തവരാണ്.  "ഒരു ദൂതനെ
അയക്കുന്നതുവരെ നാം ആരേയും ശിക്ഷിക്കുകയില്ല" എന്ന 'ഇസ്റാഅ് സൂറ:യിലെ 15-ാം വചനം അത്തരക്കാർക്ക് ശിക്ഷയില്ലെന്ന് കാണിക്കുന്നു.

ഈ മാർഗ്ഗം അവലംബിക്കുന്നവർ ഈ ഹദീസിനെ
വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്. തെറ്റ്
ചെയ്യുന്നവർക്കു വേണ്ടിയാണല്ലോ പാപമോചനം നടത്തേണ്ടത് മതശാസനകൾക്ക് വിധേയമായാണ് ഒരു കാര്യം തെറ്റാണെന്ന് തീരുമാനിക്കുന്നത്. അപ്പോൾ ഇലാഹീ സന്ദേശം എത്താത്തവരിൽ
നിന്ന് പാപം ഉണ്ടാകാനുള്ള വകുപ്പില്ലാത്തതു കൊണ്ട് അവർക്ക് പാപമോചനത്തിന്റെ ആവശ്യമില്ല.

ഇലാഹീ സന്ദേശം ലഭിച്ചവർക്ക് മാത്രമാണ് പാപമോചനം നിയമമാക്കപ്പെട്ടതെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്.

രണ്ട്: നബി (صلى الله عليه وسلم ) യുടെ മാതാപിതാക്കൾക്ക് അല്ലാഹു പുനർജന്മം നൽകി. അവർ നബി (صلى الله عليه وسلم)യെ കൊണ്ട് വിശ്വസിച്ചു.

ഈ വീക്ഷണമുള്ളവർ അവർക്ക് പാപമോചനത്തിനിരക്കാൻ അല്ലാഹു നബിﷺ
ക്ക് അനുവാദം നൽകാതിരുന്നത് ഇതിന്റെ മുമ്പാണെന്ന് വിശദീകരിക്കുന്നു '

(ശേഷം ഇസ്തിഗ്ഫാർ ചെയ്യാമെന്ന് അല്ലാഹു തീരുമാനിച്ചു)

മൂന്ന് .അവരെ അല്ലാഹു അന്ത്യനാളിൽ പരീക്ഷി
ക്കുമെന്നും ആ പരീക്ഷയിൽ നബി (صلى الله عليه وسلم) യുടെ മാതാപിതാക്കൾക്ക് അല്ലാഹു
വിജയം നൽകുമെന്നും പറയുന്നവർ അത്തരക്കാർക്ക് തീരെ പാപ മോചനത്തിന്റെ ആവശ്യമില്ലന്ന് (ശറഹുന്നസാഇ 4/900)

من يقول بنجاة الوالدين لهم ثلاث مسالك في ذلك: مسلك انهماما بلغتهما الدعوة، ولا عذاب على من لم تبلغه الدعوة لقوله تعالى «وما كنا معذبين حتى نبعث رسولا»
(الإسراء:15)

فلعل من سلك هذا المسلك يقول في تأويل الحديث إن الإستغفار فرع تصور الذنب لهم، وذلك في أوان التكليف، ولا يعقل ذلك فيمن لم تبلغه الدعوة، فلا حاجة إلى الإستغفار لهم، فيمكن أنه ماشرع الإستغفار إلا لأهل الدعوة لا لغيرهم، وإن كانوا ناجحين

وأما من يقول بأن أحييا له صلي الله عليه وسلم فامنا به، في حمل هذا الحديث على أنه كان قبل الأحياء،

وأما من يقول بأنه تعالى يوفقهما للخير عند الإمتحان يوم القيامة وهو يقول بمنع الاستغفار لهما قطعا فلا حاجة إلى تأويل
(شرح النساءي٤/٩٠)

അസ്ലം സഖാഫി
പരപ്പനങ്ങാടി

അവലമ്പം
വിശ്വാസകോശം
അബ്ദുൽ അസീസ്

സഖാഫി വെള്ളയൂർ

മദ്ഹബ് സ്വീകരിക്കണമെന്ന് പണ്ഡിത ലോകത്തിന്റെ ഇജ്മാ ആണ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

നാല് മദ്ഹബ് സ്വീകരിക്കണമെന്ന് പണ്ഡിത ലോകത്തിന്റെ ഇജ്മാ ആണ്

മറ്റു ഗവേശകരായ പണ്ഡിതന്മാരുടെ മദ്ഹബ് സ്വീകരിക്കാത്തത് എന്ത് കൊണ്ട് ?

نصوص العلماء على وجوب اتباع المذاهب الفقهية الأربعة دون غيرها ونقل الإجماع على ذلك....

ഇമാം നഫ്റാവി (റ) പറയുന്നു

ഇക്കാലത്ത്    അബൂഹനീഫ (റ)മാലിക് (റ) ശാഫിഈ (റ ) അഹ്മദ്ബ്ന് ഹമ്പൽ (റ) എന്നിവരുടെ നാലിൽ ഒരു മദ്ഹബ് സ്വീകരിക്കണമെന്ന് മുസ്ലിമീങ്ങളുടെ ഇജ്മാഉണ്ട്

ഗവേശകരായ (മുജ്തഹിദുകളായ) നാല് ഇമാമുകളല്ലാത്ത മറ്റു മദ്ഹബുകൾ അവരല്ലാം സന്മാർഗത്തിലായിരിക്കെ തഖ്ലീദ് ചെയ്യാത്തത് അവരുടെ മദ്ഹബുകൾ ക്രോഡീകരിക്കപ്പെടാത്തതിനാൽ അവരുടെ മദ്ഹബുകൾ സൂക്ഷിക്കപെടാത്തത് കൊണ്ടാണ്
(അൽ ഫവാകിഹ്ദ്ധവാനി
356:/2)

قال النفراوي ت 1120 هـ في الفواكه الدواني 2/356: قد انعقد إجماعُ المسلمين اليوم على وجوب متابعة واحد من الأئمة الأربعة؛ أبي حنيفة، ومالك، والشافعي، وأحمد بن حنبل - رضى الله عنه - وعدم جواز الخروج عن مذاهبهم, وإنما حرم تقليد غير هؤلاء الأربعة من المجتهدين -مع أن الجميع على هدى- لعدم حفظ مذاهبهم لموت أصحابهم وعدم تدوينها إ.هـ .

മറാഖി സ്വഊദിലും ഇത് കാണാം

وقال في مراقي السعود :
والمجمع اليوم عليه الأربعة *** وقَفْوُ غيرها الجميعُ منعه

وجاء في مواهب الجليل ، للحطّاب ، ( 1 \30    )

: ( قال القرافي : ورأيت للشيخ تقي الدين بن الصلاح ما معناه أنّ التقليد يتعيّن لهذه الأئمة الأربعة دون غيرهم ، لأنّ مذاهبهم انتشرت وانبسطت ، حتى ظهر فيها تقييد مطلقها وتخصيص عامها وشروط فروعها ، فإذا أطلقوا حكماً وجد مكملاً في موضع آخر وأمّا غيرهم فتنقل عنه الفتاوى مجردة فلعلّ لها مكملا أو مقيداً أو مخصصاً لو انضبط كلام قائله لظهر ، فيصير في تقليده على غير ثقة ، بخلاف هؤلاء الأربعة )

ഇമാം ഖറാഫി (റ) പറയുന്നു.

തഖ്യിദ്ധീൻ ഇബ്ന് സ്വലാഹ് (റ) ഇങ്ങനെ പറഞ്ഞു
നാല് മദ്ഹബിൽ ഒന്ന് തഖ്ലീദ് ചെയ്യൽ നിർബന്ധമാണ് മറ്റു മദ്ഹബുകൾ കൂടാതെ
കാരണം നാല് മദ്ഹബും വ്യാപകമാവുകയും
അതിലെ നിയമ നിബന്ധനകൾ സമ്പൂർണമാവുകയും ചെയ്തിരിക്കുന്നു.

അപ്പോൾ മറ്റുമദ്ഹബുകൾ (മറ്റു ഇമാമുമാർ ഗവേശണം ചെയ്ത വിധികൾ)
ആവിധികളെ സമ്പൂർണമാക്കുന്നതും പ്രത്യേകമാക്കുന്നതുമായ അവയുടെ എല്ലാ നിബന്ധനകളും ഇന്ന് ലഭ്യമല്ല' അത് കൊണ്ട് തന്നെ നാല് മദ്ഹബ് അല്ലാത്തത്
വിശ്വാസയോഗ്യമായി ലഭിച്ചിട്ടില്ല.
(മവാഹിബുൽ ജലീൽ 30/1)

ഇമാമുൽ ഹറമൈനി( റ )പറയുന്നു -
സ്വഹാബത്തിൽ നിന്നും ഒരാളുടെ മദ്ഹബ് കൊണ്ട് അവലംഭിക്കൽ ഇന്ന് സാധ്യമല്ല' എന്നും
മറിച്ച് മുൻ കാമികളായ മദ്ഹബുകൾ എല്ലാം അറിഞ്ഞ് മനസ്സിലാക്കുകയും ഒരോ മസ്അലകൾ അദ്ധ്യായങ്ങളായി തിരിക്കുകയും ചിന്തിക്കുകയും കൃത്യമാക്കുകയും ചെയ്ത പ്രശസ്തരായ ഇമാമുമാരെ പിൻപറ്റൽ ഗവേഷണത്തിന് കഴിയാത്തവരുടെ (ഇജ്തിഹാദിന്ന് കഴിവില്ലാത്തവർ )
മേലിൽ നിർബന്തമാണന്നും പണ്ഡിതന്മാർ ഇജ്മാആയിരിക്കുന്നു - ഏകോപിച്ചിരിക്കുന്നു 'അതിന്റെ കാരണം (നാല് ഇമാമുകളല്ലാത്ത ) മുൻ കാമികളായ മുജ്തഹിദുകൾ ദീനിൽ തുടരപെടാൻ പറ്റുന്നവരും മുസ്ലിമീങ്ങളുടെ മാത്രകകളുമാണങ്കിലും  അവർ ഗവേഷണം ചെയ്ത അഭിപ്രായങ്ങൾ മസ്അലകൾ എഡിറ്റ് ചെയ്ത് കൊണ്ടും അഭിപ്രായങ്ങൾ കൃത്യമാക്കുകയും ചിന്തയുടെ വഴികൾ വ്യക്തമാക്കുകയും ചെയ്തു കൊണ്ട് പൂർണമായി നമുക്ക് ലഭിച്ചിട്ടില്ല ' എന്നാൽ ഫിഖ്ഹിന്റെ ( നാല്) ഇമാമുമാർ  സ്വഹാബത്തിന്റെ മദ്ഹബുകളും മറ്റും അറിഞ്ഞതിന്ന് ശേഷം അവരുടെ മദ്ഹബുകൾ എഡിറ്റ് ചെയ്തു കഴിഞ്ഞിരിക്കുന്നു ' അത് കൊണ്ട് ഇജ്തിഹാദിന്ന് കഴിവില്ലാത്തവർ ഈ ഇമാമുമാരുടെ മദ്ഹബ് സ്വീകരിക്കൽ കൽപിക്കപ്പെട്ടവരായിരിക്കുന്നു.
(അൽ ബുർഹാൻ 2/744)

.
وقال إمام الحرمين الجويني في البرهان ( 2 \ 744 ) : " أجمع المحققون على أنّ العوام ليس لهم أن يتعلقوا بمذاهب أعيان الصحابة رضي الله عنهم ، بل عليهم أن يتبعوا مذاهب الأئمة الذين سبروا ونظروا وبوّبوا الأبواب وذكروا أوضاع المسائل وتعرضوا للكلام على مذاهب الأولين ، والسبب فيه أنّ الذين درجوا وإن كانوا قدوة في الدّين وأسوة للمسلمين ، فإنّهم لم يعتنوا بتهذيب مسالك الاجتهاد وإيضاح طرق النظر والجدال وضبط المقال ، ومن خلفهم من أئمة الفقه كفوا من بعدهم النظر في مذاهب الصحابة فكان العامي ماموراً باتباع مذاهب السابرين " .

ഇബ്ന് നജീം (റ)പറയുന്നു. (അൽ അശ്ബാഹിൽ131/1)
പറയുന്നു

നാല് ഇമാമുമാർക്കതിരെ യുള്ള അഭിപ്രായം സ്വീകരിച്ചവൻ ഇജ്മാഇന്നു വിരുദ്ധം ചെയ്തവരാണ്
وقال ابن نجيم في الأشباه والنظائر ( 1\131 ) : " .. وما خالف الأئمة الأربعة مخالف للإجماع وإن كان فيه خلاف لغيرهم ،

തഹ്റീറിൽ പറയുന്നു.
നാല് മദ്ഹബ് അല്ലാത്തത് കൊണ്ട് പ്രവർത്തിക്കൽ പാടില്ലാ എന്ന് ഇജ്മാ പ്രണ്ഡിതൻമാരുടെ ഏകോപനം ഉണ്ടായിരിക്കുന്നു.
അതിന്റെ കാരണം നാല് മദ് ഹബുകൾ കൃത്യത വന്നതും വ്യാപകമായതും അനുയായികൾ ധാരാളമുള്ളതുമാണ്

فقد صرّح في " التحرير " أنّ الإجماع انعقد على عدم العمل بمنصب مخالف للأربعة لإنضباط مذاهبهم واتشارها وكثرة أتباعهم "
ഇബ്നുൽ മുഫ്ലിഹ് ഫുറൂഇൽ പറയുന്നു'
അൽ ഇഫ്സ്വാഹിലും ഇത് കാണാം
നാല് മദ്ഹബ്  പിൻപറ്റൽ കടമയാണന്ന്
പ്രണ്ഡിതൻമാരുടെ ഏകോപനം ഉണ്ടായിരിക്കുന്നു.
സത്യം ഈ നാലിനെ വിട്ട് പുറപ്പെടുകയില്ല.
(അൽഫുറൂഅ 6/374)

وجاء في الفروع ، لإبن مفلح ، ( 6\374 ) : " وفي الإفصاح : إنّ الإجماع انعقد على تقليد كل من المذاهب الأربعة ، وأنّ الحق لا يخرج عنهم ، ويأتي في العادلة لزوم التمذهب بمذهب وجواز الإنتقال عنه " .

ഇമാം സർകശി ( റ) പറയുന്നു.

ഈ നാല് മദ്ഹബുകളിൽ ഹഖ് ക്ലിപ്തമാണന്ന് മുസ്ലിമിങ്ങളുടെ ഇടയിൽ ഏകോപനം ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് തന്നെ മറ്റുള്ള മദ്ഹബ് കൊണ്ട് പ്രവർത്തിക്കൽ അനുവദനീയമല്ല. (അൽ ബഹ്റുൽ മുഹീത്വ് 8/240)

وقال الزركشي في " البحر المحيط " ( 8\240 ) : " وقد وقع الإتفاق بين المسلمين على أنّ الحق منحصر في هذه المذاهب وحينئذ فلا يجوز العمل بغيرها " .

അസ്നവി ഇമാം ( റ Jപറയുന്നു.
ഇബ്ന് സ്വലാഹ് (റ)പറഞ്ഞിട്ടുണ്ട് നാല് ഇമാമുമാരെ തഖ്ലീദ് ചെയ്യലും മറ്റു മദ്ഹബ് പിന്തുടരാൻ പാടില്ല എന്നും നിജമായിരിക്കുന്നു.അതിന്റെ കാരണം
നാല് മദ്ഹബുകളുടെ അഭിപ്രായങ്ങളിലെ 
നിബന്ധനകളും പ്രത്യേകമാക്കപെട്ടവയും
മറ്റും സമ്പൂർണമാക്കപെട്ടനിലക്ക് നമുക്ക് ലഭിച്ചിട്ടുണ്ട്

മറ്റു മദ്ഹബുകൾ നമുക്ക് ലഭിച്ചിട്ടില്ല.
(അത്തംഹീദ് 1/527)
وجاء في التمهيد في تخريج الفروع على الأصول ، للأسنوي ، ( 1\527 ) : " … وذكر ابن الصلاح ما حاصله : أنّه يتعيّن الآن تقليد الأئمة الأربعة دون غيرهم ، قال : لأنّها قد انتشرت وعُلم تقييدُ مُطلَقِها وتخصيص عامِّها وبشروط فروعها ، بخلاف مذهب غيرهم أجمعين " .

ഇമാം ഇബ്ന് അല്ലാൻ (റ) പറയുന്നു.

  ശാഫി( റ) മാലിക് ( റ) അബൂഹനീഫ ( റ) അഹ്മദ് (റ )ഈ ഇമാമുമാരുടെ നാല് മദ്ഹബ് അല്ലാത്തത് തഖ്ലീദ് ചെയ്യൽ അനുവദനീയമല്ല
അതിന്റെ കാരണം ഇവരുടെ മദ്ഹബ് അറിയപെടുകയും അതിന്റെ വിധികൾ സ്തിരപ്പെടുകയും അതിലെ പണ്ഡിതൻമാർ അതിന്ന് വേണ്ടി സേവനം ചെയ്യുകയും അതിന്റെ ഓരോ വിധികളും ശാഖകളും ഓരോന്നും എഡിറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു
അവയിലെ ഏതൊരു ശാഖ പരിശോധിച്ചാലും അതിന്റെ വിശദവും അവ്യക്തവുമായ കാര്യങ്ങൾ വ്യക്തമാക്കപ്പെട്ടിരിക്കുന്നു -

മറ്റു ഇമാമുമാരുടെ മദ്ഹബുകൾ അങ്ങനെ യല്ല - അവ എഡിറ്റ് ചെയ്തിട്ടില്ല ക്രോഡീകരിക്കപ്പെട്ടിട്ടില്ല
അതിലെ പൊതു തത്ത്വങ്ങൾ അറിയപെട്ടിട്ടില്ല. അത് കൊണ്ട് അതിൽ നിന്നും വിധികൾ പുറത്തടുക്കൽ സാധ്യമല്ല

അത് കൊണ്ട് ലഭിച്ചവ തന്നെ തഖ്ലീദ് ചെയ്യാൻ നമുക്ക് സാധ്യമല്ല. കാരണം ലഭിച്ചവയിൽ തന്നെ വല്ല നിബന്ധനകളും ഉള്ളതായിരിക്കാം  അത്  നമ്മിലേക്ക് എത്തിച്ചിട്ടുണ്ടാവണമെന്നില്ല.
അത് കൊണ്ട് അത് പൂർണമായി നമുക്ക് ലഭിച്ച് എന്ന് വിശ്വസിക്കാൻ കഴിയില്ല
അപ്പോൾ അത് തഖ്ലീദ് ചെയ്യാനും സാധ്യമല്ല (ദലീലുൽ ഫാലിഹീൻ 1/4 15)
وقال ابن علاّن الصدّيقي في شرحه على رياض الصالحين المسمّى " دليل الفالحين " ( 1\415 ) : " أمّا في زماننا فقال بعض أئمتنا : لا يجوز تقليد غير الأئمة الأربعة : الشافعي ومالك وأبي حنيفة وأحمد ، لأنّ هؤلاء عرفت مذاهبهم واستقرت أحكامها وخدمها تابعوهم وحرروها فرعاً فرعاً وحكماً حكماً ، فقلّ أن يوجد فرع إلاّ وهو منصوص لهم إجمالا أو تفصيلا بخلاف غيرهم فإنّ مذاهبهم لم تحرر وتدوّن كذلك ، فلا يعرف لها قواعد يتخرج عليها أحكامها فلم يجز تقليدهم فيما حفظ عنهم منها ، لأنّه قد يكون مشترطاً بشروط أخرى وكلوها إلى فهمها من قواعدهم ، فقلّت الثقة بخلّو ما حفظ عنهم من قيد أو شرط فلم يجز التقليد حينئذ " .

ഇബ്ന് ഹജർ (റ ) പറയുന്നു

നാല് മദ്ഹബല്ലാത്തവ തഖ്ലീദ് ചെയ്യൽ ഫത്വവ നൽകുന്നതിലും അനുവദനീയമല്ല
അപ്പോൾ സ്വന്തം കർമം ചെയ്യുന്നതിൽ തഖ്ലീദ് ചെയ്യപെടുന്ന മറ്റു ഇമാമിന്റെ മദ്ഹബ് വിശ്വസ്തൻമാർ മുഖേനെ അറിയലും മസ്അലകളുടെ വിശദവിവരം അറിയലും നിബന്ധയുണ്ട് ഫതാവ 4/325

وقال العلامة ابن حجر الهيتمي في الفتاوى الفقهية الكبرى (4/ 325): الَّذِي تَحَرَّرَ أَنَّ تَقْلِيدَ غَيْرِ الْأَئِمَّةِ الْأَرْبَعَةِ - رَضِيَ اللَّهُ تَعَالَى عَنْهُمْ - لَا يَجُوزُ فِي الْإِفْتَاءِ وَلَا فِي الْقَضَاءِ وَأَمَّا فِي عَمَلِ الْإِنْسَانِ لِنَفْسِهِ فَيَجُوزُ تَقْلِيدُهُ لِغَيْرِ الْأَرْبَعَةِ مِمَّنْ يَجُوزُ تَقْلِيدُهُ لَا كَالشِّيعَةِ وَبَعْضِ الظَّاهِرِيَّةِ وَيُشْتَرَطُ مَعْرِفَتُهُ بِمَذْهَبِ الْمُقَلَّدِ بِنَقْلِ الْعَدْلِ عَنْ مِثْلِهِ وَتَفَاصِيلِ تِلْكَ الْمَسْأَلَةِ أَوْ الْمَسَائِلِ الْمُقَلِّدِ فِيهَا وَمَا يَتَعَلَّقُ بِهَا عَلَى مَذْهَبِ ذَلِكَ الْمُقَلَّدِ وَعَدَمِ التَّلْفِيقِ لَوْ أَرَادَ أَنْ يَضُمَّ إلَيْهَا أَوْ إلَى بَعْضِهَا تَقْلِيدَ غَيْرِ ذَلِكَ الْإِمَامِ .اهـ

ഇമാം ഇബ്ന് റജബ് (റ)  നാല് മദ്ഹബ് അല്ലാത്തവരെ പിൻപറ്റിയവരെ ഘണ്ഡിച്ചു പറയുന്നു.

പൊതുജനങ്ങൾ - ഗവേശണത്തിന് കഴിവില്ലാത്തവർ - ഇജ്തിഹാദി ന്റെ വഴിയിൽ പ്രവേശിക്കൽ  വലിയ അപകടം വരുത്തും എന്നതിനാൽ  അത് പാടില്ലാ എന്നത് നാം സമ്മദിക്കുന്നു.

പക്ഷ ഇവിടെ ഒരു ചോദ്യമുണ്ട് പ്രശസ്തരായ (നാല്)ഇമാമുമാർ അല്ലാത്തവരിൽ നിന്നുള്ള മുജ്തഹിദുകളായ - ഗവേശകരായ - ഇമാമുമാരെ തഖ്ലീദ് ചെയ്യാൻ പാടില്ല എന്നത് സമ്മദിക്കാൻ കഴിയില്ല എന്ന് നീ പറയുകയാണങ്കിൽ
അതിന്റെ മറുപടി ഞാൻ പറയും
മറ്റു മദ്ഹബുകൾ തഖ്ലീദ് ചെയ്യാൻ പാടില്ല എന്നതിന്റെ കാരണം ഞാൻ ഓർമപെടുത്തിയിട്ടുണ്ട്

അതി ഇങ്ങിനെയാണ്
നാല് മദ്ഹബുകളല്ലാത്തവ കൃത്യമാവുകയോ പ്രശസ്തമായി ലഭിക്കുകയോ ചെയിതട്ടില്ല.അവർ പറഞ്ഞതിൽ നിന്നും അവർ ഉദ്ധേശിക്കാത്തത് ഗ്രഹിക്കുകയോ അവർ പറയാത്തത് അവരിലേക്ക് ചേർക്കപ്പെടുകയോ ചെയ്യാൻ സാധ്യതയുണ്ട്
(കാരണം അതിലെ എല്ലാ നിബന്തനകളും നമുക്ക് ലഭിച്ചിട്ടില്ല)

അവരുടെ മദ്ഹബുകൾ എഡിറ്റ് നടന്നിട്ടില്ല എന്നത് അതിന്റെ കാരണമാണ്

പ്രശസ്തമായ ( നാല് ) മദ്ഹബുകൾ അങ്ങനെയല്ല -

നാല് മദ്ഹബ് അല്ലാത്തവ ക്രോഡീകരിക്കപ്പെട്ടതായും എഡിറ്റ് ചെയ്യപ്പെട്ടതായും ലഭിച്ചാൽ സ്വീകരിക്കാമൊ എന്ന് നീ ചോദിച്ചാൽ

അതിന്ന് ഞാൻ മറുപടി പറയും
ഇതു വരെ അങ്ങനെ യുണ്ടായതായി അറിഞ്ഞിട്ടില്ല.
കൃത്യമായി നിബന്ധനകൾ പാലിക്കപ്പെട്ട നിലക്ക് എത്തിച്ചാൽ സ്വീകരിക്കാം
(അൽ റദ്ധു അലാമൻ ഇത്തബഅ ഗൈറൽ മദാഹിബിൽ അർബഅ 13 പേജ്)

وقال ابن رجب في كتابه " الرد على من اتبع غير المذاهب الأربعة " ص 13 : " فإن قيل : نحن نسلّم منع عموم النّاس من سلوك طريق الإجتهاد ، لما يفضي ذلك أعظم الفساد ، لكن لا نسلّم منعَ تقليد إمام متبع من أئمة المجتهدين غير هؤلاء الأئمة المشهورين ، قيل : قد نبهنا علة المنع من ذلك وهو أنّ مذاهب غير هؤلاء لم تشتهر ولم تنضبط ، فربما نسب إليهم ما لم يقولوه أو فهم عنهم ما لم يريدوه ، وليس لمذاهبهم من يذبّ عنها وينبه على ما يقع من الخلل فيها ، بخلاف هذه المذاهب المشهورة ، فإن قيل : فما تقولون في مذهب إمام غيرهم قد دوّن مذهبه وضبط وحفظ كما حفظ هؤلاء ، قيل : أولا : هذا لا يعلم وجوده الآن ، وإن فرض وقوعه الآن وسلّم جواز اتباعه والإنتساب إليه ، فإنّه لا يجوز ذلك إلاّ لمن أظهر الإنتساب إليه والفتيا بقوله والذّبّ عن مذهبه "

ഇമാം മർദാവി( റ) പറയുന്നു.

ഇസ്ലാമിന്റെ മാനദണ്ഡവും അതിന്റെ ആളുകളുടെ  അവലംഭവവും ഈ നാല് ഇമാമുമാരുടെയും അവരുടെ അനുയായികളുടെ  മേലിലും സ്തിരമായിരിക്കുന്നു.
അവരുടെ അഭിപ്രായങ്ങളും മദ്ഹബുകളും കൃത്യമാവുകയും എഡിറ്റ് ചെയ്യപ്പെടുകയും സംശയമില്ലാതെ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.

മറ്റു മദ്ഹബുകൾ അങ്ങനെയല്ല
അവരല്ലാം അവലംഭിക്കപ്പെടുന്ന ഇമാമുമാരാണങ്കിലും ശരി
അവരുടെ മദ്ഹബുകൾ സമ്പൂർണമായ നിലക്ക് കൃത്യമാക്കപ്പെട്ടിട്ടില്ല.
അവയിൽ വളരെ കുറച്ച് മാത്രമെ സ്വഹീഹായി ലഭിച്ചിട്ടുള്ളൂ
(അത്തഹ്ബീർ 1/128)

وقال المرداوي في التحبير : ( 1\128 ) : " فإنّ مدار الإسلام واعتماد أهله قد بقي على هؤلاء الأئمة وأتباعهم ، وقد ضبطت مذاهبهم وأقوالهم وأفعالهم وحرّرت ونقلت من غير شك في ذلك ، بخلاف مذهب غيرهم وإن كان من الأئمة المعتمد عليهم ، لكن لم تضبط الضبط الكامل وإن كان صح بعضها فهو يسير فلا يكتفى به وذلك لعدم الأتباع "

ഇബ്നുതൈമിയ തന്നെ പറയുന്നു.

നാല് ഇമാമുമാരുടെ ഒരു മദ്ഹബും ഞാൻ അവലംഭിക്കുകയില്ല എന്ന് ഒരാൾ പറഞ്ഞിരിരിക്കുന്നു
എന്നാൽ അയാൾ പറഞ്ഞിന്റെ ഉദ്ധേശം നാലിൽ പെട്ട ഒരു മദ്ഹബ് മാത്രം അവലംഭിക്കുകയില്ല നാലിൽ പെട്ട ബാക്കിയുള്ളത് അവലംഭിക്കും എന്നാണങ്കിൽ  അത് നല്ല കാര്യമാണ്
എന്നല്ല അതാണ് ശരിയായതും

എന്നാൽ നാല് മദ്ഹബ് ഒന്നും അവലംഭിക്കുകയില്ല അവക്കല്ലാം വിരുദ്ധം ചെയ്യും എന്നാണ് അതിനാൽ ഉദ്ധേശിച്ചതെങ്കിൽ അവൻ പിഴച്ചവനാണ്
കാരണം ശരീഅത്തിന്റെ നിഴമങ്ങളിൽ സത്യം ഈ നാലിനെ വിട്ട് പുറത്താവില്ല

(മജ് മൂ അ ഫ്താവാ 2 /25O)
وقال ابن تيمية كما في المستدرك على مجموع الفتاوى (2/ 250) حيث جاء فيه: وأما قول القائل: لا أتقيد بأحد هؤلاء الأئمة الأربعة. إن أراد أنه لا يتقيد بواحد بعينه دون الباقين فقد أحسن؛ بل هو الصواب من القولين. وإن أراد: أني لا أتقيد بها كلها بل أخالفها فهو مخطئ في الغالب قطعا؛ إذ الحق لا يخرجعن هذه الأربعة في عامة الشريعة.اهـ

ഇമാം ബാജൂരി (റ) പറയുന്നു -

നാല് ഇമാമുമാരുടെ മദ്ഹബ് സ്വീകരിക്കൽ നിർബന്ധമാണന്ന് ഹദീസ് പണ്ഡിതന്മാരും ഫിഖ്ഹ് പണ്ഡിതൻമാരും ഉസ്വൂൽ പണ്ഡിതൻമാരും ഉദ്ധരിച്ചിരിക്കുന്നു.

(തുഹ്ഫത്തുൽ മുരീദ് 180)

وقال الشيخ البيجوري الشافعي رحمه الله تعالى في " تحفة المريد- شرح جوهرة التوحيد" : " وقوله – أي الإمام اللقاني – كذا حكى القوم بلفظ يفهم – أي كذا حكى الأصوليون وجهور الفقهاء والمحدّثين بلفظ يفهمه السامع لوضوحه حتماً مثل هذا الحكم الذّي هووجوب تقليدإمام من الأئمة الأربعة . ( انظر : تحفة المريد - شرح جوهرة التوحيد ، 180 ) .

ഇബ്ന് ഖൽദൂൻ (റ)പറയുന്നു.

നാല് ഇമാമുമാരുടെ മദ്ഹബ് തഖ്ലീദ് ചെയ്യൽ നിക്ഷിപ്തമായിരിക്കുന്നു.
മറ്റുള്ള വരെ തഖ്ലീദ് ചെയ്യൽ അസ്തമിച്ചിരിക്കുന്നു.

  (ഖുർആനിൽ നിന്നും ഗവേഷണം ചെയ്യാനുള്ള )  ഇജ്തിഹാദിന്റെ പദവി എത്തിച്ചേരൽ അസാധ്യമാവുകയും
അർഹതയില്ലത്തവരിലേക്കും ദീന് കൊണ്ടും അവരുടെ അഭിപ്രായം കൊണ്ടും വിശ്വസ്തരല്ലാത്തവരിലേക്കും അത് ചേർക്കപെടൽ  ഭയപെടുകയും ചെയ്തപ്പോൾ അശക്തത കൊണ്ട് അവർ വ്യക്തമാക്കുകയും നാല് ഇമാമുമാരെ തന്നെ തഖ്ലീദ് ചെയ്യണ മെന്ന് അവർ നിർദേശിക്കുകയും ചെയ്തിരിക്കുന്നു.

ഇക്കാലത്ത് ഇജ്തിഹാദിനെ വാദിക്കുന്നവവൻ തള്ളട്ടെവനും പിന്നോട്ട് മടക്കപെടുന്നവനും തഖ്ലീദ് ചെയ്യൽ തടയപ്പെട്ടവനുമാണ് ( മുഖദ്ധിമ 355)

وقال العلامة ابن خلدون المالكي رحمه الله تعالى في"المقدمة"(ص/355 ) :"ووقف التقليد في الأمصار عند هؤلاء الأربعة، ودرس المقلدون لمن سواهم، وسد الناس باب الخلاف وطرقه لَمّا كثر تشعّب الاصطلاحات في العلوم، ولما عاق عن الوصول إلى رتبة الاجتهاد، ولما خشي من إسناد ذلك إلى غير أهله، ومن لا يوثق برأيه ولا بدينه، فصرّحوا بالعجز والإعواز، وردوا الناس إلى تقليد هؤلاء، وحظروا أن يتداول تقليدهم لما فيه من التلاعب .. ومُدّعي الاجتهاد لهذا العهد مردود منكوص على عقبه مهجور تقليده" انتهى.

ശൈഖ് അലി ഹൈദർ ( റ ) പറയുന്നു.

ഉസ്വൂലുൽ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ പറഞ്ഞ പ്രത്യേക നിബന്ധനകളും വിശേഷണങ്ങളും ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഗവേഷണം ചെയ്യുന്ന പണ്ഡിതന്-(മുജ്തഹിദിന് ) പലവിശേശഷണങ്ങളും നിബന്ധനകളും അത് ഒത്തിട്ടില്ലങ്കിൽ ( മുജ്തഹിദ് )
ഗവേഷണം ചെയ്യുന്ന പണ്ഡിതൻ ആവില്ല

അത് കൊണ്ട് തന്നെ പിൻകാമികളായ പണ്ഡിതൻമാർ വിധികൾ ഭിന്നമാവാതിരിക്കാൻ വേണ്ടി ഇജ്തിഹാദിന്റെ കവാടം തന്നെ അടയൽന്റെ മേൽ ഇജ്മാ ആയിരിക്കുന്നു '- ഏകോപിച്ചിരിക്കുന്നു
എന്ന് മാത്രമല്ല ഇപ്പോൾ ഉള്ള നാല് മദ്ഹബുകൾ തന്നെ എല്ലാ പ്രശ്നത്തിനും മതിയായതാണ് (മജല്ലത്തുൽ അഹ്കാം।/34)
وفي شرح مجلة الأحكام ، لعلي حيدر ( 1 \ 34 ) : " إنّ للمجتهد شروطاً وصفات معينة في كتب أصول الفقه ، فلا يقال للعالم مجتهد ما لم يكن حائزا على تلك الصفات ، ومع ذلك فالمتأخرون من الفقهاء قد أجمعوا على سدّ باب الإجتهاد خوفاً من تشتت الأحكام ، ولأنّ المذاهب الموجودة وهي ( المذاهب الأربعة ) قد ورد فيها ما فيه الكفاية "

ഇമാം മുനാവി( റ) പറയുന്നു

എന്റെ ഉമ്മത്തിന്റെ അഭിപ്രായ വിത്യാസം റഹ്മത്താണ് എന്ന നബി (സ്വ )യുടെ ഹദീസ് വിവരിച്ച് കൊണ്ട് പറയുന്നു.

നാല് ഇമാമുമാരും രണ്ട് സുഫ്യാൻ എന്ന് പേരുള്ള രണ്ട് പണ്ഡിതരും ഇമാം ഔസാഇയും ഇസ്ഹാഖും മറ്റു എല്ലാ ഇമാമുമാരും സന്മാർഗത്തിൻമേൽ ആണന്നാണ് നാം വിശ്വസിക്കുന്നത്
അവർക്കെതിരെ സംസാരിച്ചവരിലേക്ക് നാം തിരിഞ്ഞ് നോക്കില്ല
അരോപിക്കപ്പെട്ട കാര്യങ്ങളിൽ  നിന്നും അവർ മുക്തരാണ് '

ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുംഇജ്തിഹാദിന്ന് കഴിവുള്ളവർ നടത്തുന്ന ഇജ്തിഹാദിന്ന് അവർക്ക് പ്രതിഫലമുണ്ട്  ഇജ്തിഹാദിന്ന് കഴിവില്ലാത്തവർ മുജ്തഹിദിന്റെ മദ്ഹബ് സീകരിക്കൽ അനിവാര്യമാണ്

അഭിപ്രായ വിത്യാസങ്ങൾ റഹ്മത്താണന്ന് നബി (സ്വ) പറഞ്ഞതിന്റെ തേട്ടം ഒരു മദ്ഹബിൽ നിന്നും നീങ്ങാവുന്നതാണ് എന്നതാണ് 'അത് തന്നെ യാണ് ശാഫിഈ മദ്ഹബിലെ നിയമവും

എന്നാൽ ഒരു സ്വഹാബിയേയോ താബിഉകളിൽ ഒരാളെയോ  മറ്റു മദ്ഹബ് ക്രോഡീകരിക്കപെടാത്താ വരെയോ തഖ്ലീദ് ചെയ്യൽ  അനുവദനീയമല്ല
(കാരണം അവ ക്രോഡീകരിക്കപ്പെട്ടും എഡിറ്റ് ചെയ്യപ്പെട്ടും നമുക്ക് ലഭിച്ചിട്ടില്ല. എന്നതാണ്)

അപ്പോൾ നാല് മദ്ഹബ് അല്ലാത്തവയിൻ ഫത് വ നൽകുന്ന വിധിയെ തഖ്ലീദ് ചെയ്യൽ  പാടില്ലാത്തതാണ്

കാരണം നാല് മദ്ഹബ് കൾ വ്യാപകമാവുകയും . അതിലെ നിരുപാധികമാക്കപെട്ടതിലെ ഉപാധികളും വ്യാപകമായി പറഞ്ഞതിനെ പ്രത്യേകമാക്കപെടുകയും ചെയ്തു കൊണ്ട് എഡിറ്റ് ചെയ്യപെടുകയും
ചെയ്തിരിക്കുന്നു.
മറ്റു മദ്ഹബുകൾക്ക് മാറ്റം

അവ ഇബ്രകാരം ക്രോഡീകരിക്കപെടുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യപെട്ടിട്ടില്ല ,അവരുടെ അനുയായികൾ മുറിഞ്ഞ് പോയിട്ടുണ്ട്. സ്വഹാബത്തിൽ പെട്ട ഏതങ്കിലും ഒരു വ്യക്തിയേയോ  തഖ്ലീദ് ചെയ്യലിനെ തൊട്ട് ഗവേഷണത്തിന് കഴിവില്ലാത്തവരെ തടയലിന്റെ മേൽ അഗ്രജ്ഞരായ പണ്ഡിതർ ഇജ്മാ ആയിട്ടുണ്ട്

(അവരുടെ ഗവേഷണം ക്രോഡീകരിക്കപ്പെട്ട നിലക്കും അതിലെ നിബന്ധനകളും ഉപാദികളും വിവരിക്കപെട്ടനിലക്കും നമുക്ക് ലഭിക്കാത്തത് കൊണ്ടാണത് )

എന്നാൽ കഴിവുള്ള പണ്ഡിതന്മാർക്ക് മറ്റ് മദ്ഹബുകളുടെ നിബന്ധനകളും ഉപാദികളും അറിയുമെങ്കിൽ  നിബന്ധനകൾ പാലിച്ചു സ്വന്തത്തിന്റെ പ്രവർത്തനത്തിൽ തഖ്ലീദ് ചെയ്യാവുന്നതാണ് '
(ഫൈളുൽ ഖദീർ 1/272)

.
وقال المناوي عند شرحه لحديث "اختلاف أمتي رحمة" في كتابه الماتع "فيض القدير" (1/ 272):  ويجب علينا أن نعتقد أن الأئمة الأربعة والسفيانين والأوزاعي وداود الظاهري وإسحاق بن راهويه وسائر الأئمة على هدى ولا التفات لمن تكلم فيهم بما هم بريئون منه والصحيح وفاقا للجمهور أن المصيب في الفروع واحد ولله تعالى فيما حكم عليه أمارة وأن المجتهد كلف بإصابته وأن مخطئه لا يأثم بل يؤجر فمن أصاب فله أجران ومن أخطأ فأجر ، نعم إن قصر المجتهد أثم اتفاقا وعلى غير المجتهد أن يقلد مذهبا معينا

'
وقضية جعل الحديث الاختلاف رحمة جواز الانتقال من مذهب لآخر والصحيح عند الشافعية جوازه لكن لا يجوز تقليد الصحابة وكذا التابعين كما قاله إمام الحرمين من كل من لم يدون مذهبه فيمتنع تقليد غير الأربعة في القضاء والافتاء لأن المذاهب الأربعة انتشرت وتحررت حتى ظهر تقييد مطلقها وتخصيص عامها بخلاف غيرهم لانقراض اتباعهم وقد نقل الإمام الرازي رحمه الله تعالى إجماع المحققين على منع العوام من تقليد أعيان الصحابة وأكابرهم انتهى.
نعم يجوز لغير عامي من الفقهاء المقلدين تقليد غير الأربعة في العمل لنفسه إن علم نسبته لمن يجوز تقليده وجمع شروطه عنده لكن بشرط أن لا يتتبع الرخصة بأن يأخذ من كل مذهب الأهون بحيث تنحل ربقة التكليف من عتقه وإلا لم يجز خلافا لابن عبد السلام حيث أطلق جواز تتبعها وقد يحمل كلامه على ما إذا تتبعها على وجه لا يصل إلى الانحلال المذكور.اهـ
وقال العلامة الكوثري رحمه الله في كتابه " تأنيب الخطيب على ما ساقه فى ترجمة أبى حنيفة من الأكاذيب " ص8 : وكان للأئمة ـ أي الأربعة أصحاب خِيار، يُبلغون علومَهم إلى من بعدهم خيرَ تبليغ، وهكذا كان أصحاب أصحابهم، وهلم جرا، إلى اليوم الذي أنت فيه، وقد بوّأ اللهُ سبحانه كلاَّ منهم الأقدم فالأقدم مقامَه الجدير به في قلوب الأمّة، منذ أشرقت شموس علومِهم وأينعت ثمارُ فهومِهم، وما أعده الله لهم من النعيم فهو به عليم ...
ثم نَقل الكوثري عن ابن عبد البر قوله في كتابه جامع بيان العلم وفضله (ص: 1117): وقد جَمع الناسُ فضائلَهم وعُنوا بسيرهم وأخبارهم ، فمن قرأ فضائلهم وفضائل مالك وفضائل الشافعي وفضائل أبي حنيفة بعد فضائل الصحابة والتابعين رضي الله عنهم وعني بها ، ووقف على كريم سيرهم وسعى في الإقتداء بهم ، وسلك سبيلهم في علمهم وفي سمتهم وهديهم كان ذلك له عملا زاكيا نفعنا الله عز وجل بحبهم جميعهم قال الثوري رحمه الله : عند ذكر الصالحين تنزل الرحمة.اهـ

കൗസരി (റ) നാല് ഇമാമുമാരിൽ ഒരാളെ മാത്രം ശ്രേഷ്ടമാക്കുന്നതിനെ ഘണ്ഡിച്ചു പറയുന്നു'
മുമ്പ് പറഞ്ഞത് ഉൾകൊണ്ടാൽ
നാലിൽ ഒരു മദ്ഹബ് സ്വീകരിക്കൽ കൊണ്ട് മറ്റു ഇമാമുമാരെ ആക്ഷേപിക്കലിനെ തൊട്ട് ലജ്ജിക്കുന്നതാണ്
നാല് ഇമാമുമാർ എല്ലാവരും സത്യത്തിന്റെ മേലിലാണ്
അവരിൽ നിന്നും ആരെയും പിൻപറ്റാൻ നാം ജനങ്ങളേ വിടുന്നു -
അവരിൽ ആരോട് പിൻപറ്റിയാലും അവൻ ഉത്തരവാദിത്ത്വം ഒഴിവായവനാണ്
(അൽ കൗസരി 10)

ثم ردّ الكوثريُّ على من يفاضل بين الأئمة الأربعة قائلا ص10: ومن أحاط علما بكل ما سبق، استحيا من اتخاذ التمذهب بمذهب بمذهب أحد منهم ذريعة إلى الوقيعة من الآخرين ..... إلى أن يقول: بل نرى  كلَّهم ـ أي الأئمة الأربعة ـ على هدى من ربهم، ونَدَع الناس وشأنهم في متابعة من يشاؤون منهم، على تفاوت المشارب والأذواق، وتخالف الميول باعتبار مناشئهم ومداركهم، ونَعدُّ أنه قد برئت ذمّةُ من يتابع أحدَهم مطلقا، سواء أصاب إمامَه أم أخطأ، ولإمامه أجران على تقدير الخطأ، وذمة المتابع بريئة في الحالتين اتفاقا.اهـ

അസ്ലം സഖാഫി
പരപ്പനങ്ങാടി

അ്ബാന്‍ പാഠങ്ങള്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎ശഅ്ബാന്‍ പാഠങ്ങള്‍● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍ 0 COMMENTS
Shahban - Malayalm
നിരവധി സവിശേഷതകള്‍ നിറഞ്ഞ പുണ്യമാസമാണ് ഹിജ്റ കലണ്ടറിലെ എട്ടാം മാസമായ ശഅ്ബാന്‍. റജബ് മാസത്തിന്‍റെ ആഗമനത്തോടെ വിശ്വാസി മനങ്ങളില്‍ വിരിയുന്ന സന്തോഷപ്പൂക്കള്‍ക്ക് ശഅ്ബാനില്‍ അല്‍പംകൂടി സൗരഭ്യം അനുഭവപ്പെടുന്നു. റജബില്‍ നേടിയ ആത്മീയാനുഭൂതിയും റമളാനിനെ വരവേല്‍ക്കാനുള്ള അമിതാവേശവും മൂലം ശഅ്ബാന്‍ മാസത്തെ ആരാധനകള്‍ കൊണ്ട് ധന്യമാക്കാനാണ് വിശ്വാസി ശ്രമിക്കുന്നത്.

ശാഖ എന്നര്‍ത്ഥമുള്ള ശഅബ് എന്ന മൂലപദത്തില്‍ നിന്നാണ് ശഅ്ബാന്‍ നിഷ്പന്നമായത്. ആസന്നമാവുന്ന റമളാനിനെ സല്‍കര്‍മങ്ങള്‍ കൊണ്ട് സമ്പന്നമാക്കുന്നതിനുവേണ്ടി നന്മകൊണ്ട് പിശീലിപ്പിക്കുകയെന്നതാണ് ശഅ്ബാന്‍ എന്ന ശാഖ ചെയ്യുന്നത് (ഗുന്‍യ 1/187)

തിരുനബി(സ്വ)യും അനുചരരും അതിപ്രാധാന്യത്തോടെ കണ്ടിരുന്ന വിശുദ്ധ മാസം ഒട്ടനവധി സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നമുക്കു ധാരാളം പാഠങ്ങള്‍ നല്‍കുന്നതുമാണ്.

മഹത്ത്വമേറിയ മാസം
നിരവധി നന്മകള്‍ നിറഞ്ഞുനില്‍ക്കുന്ന മാസമാണ് ശഅ്ബാന്‍. തിരുനബി(സ്വ) മറ്റു മാസങ്ങളേക്കാള്‍ ഇതിന് പ്രാധാന്യം നല്‍കിയിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ആഇശ(റ) പറയുന്നു: തിരുനബി(സ്വ) ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നിനേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുമായിരുന്നില്ല (സ്വഹീഹുല്‍ ബുഖാരി 1834). ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ തിരുനബി(സ്വ) ശഅ്ബാനിലെ ചില ദിനങ്ങളൊഴികെ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുമായിരുന്നുവെന്നാണുള്ളത് (മുസ്ലിം 1957).

ഈ രണ്ട് ഹദീസുകളില്‍ രണ്ടാമത്തേത് ഒന്നാമത്തേതിന്‍റെ വിശദീകരണമാണെന്നും ശഅ്ബാന്‍ മുഴുവനും എന്ന ആഇശ(റ)യുടെ പ്രസ്താവനയുടെ വിവക്ഷ ശഅ്ബാന്‍ കൂടുതലുമെന്നാണെന്നും പണ്ഡിതന്മാര്‍ വിവരിക്കുകയുണ്ടായി. ചില വര്‍ഷങ്ങളില്‍ ശഅ്ബാന്‍ മുഴുവനായും മറ്റു ചില വര്‍ഷങ്ങളില്‍ കൂടുതല്‍ ദിവസങ്ങളിലും നോമ്പനുഷ്ഠിച്ചിരുന്നുവെന്നാണ് അതിന്‍റെ ഉദ്ദേശ്യമെന്ന് വിശദീകരിച്ച പണ്ഡിതരുമുണ്ട്. തിരുനബി(സ്വ) പ്രാധാന്യം കല്‍പിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത ശഅ്ബാനിനെ പൂര്‍ണാര്‍ത്ഥത്തില്‍ വരവേല്‍ക്കുകയും തിരുനബി(സ്വ) സ്നേഹിച്ചതുപോലെ സ്നേഹിക്കുകയും ചെയ്യുകയെന്നതാണ് വിശ്വാസികളുടെ ബാധ്യത.

കര്‍മ രേഖകള്‍
സൃഷ്ടികളുടെ കര്‍മങ്ങള്‍ സ്രഷ്ടാവിനു പ്രദര്‍ശിപ്പിക്കപ്പെടുന്ന മാസമത്രെ ശഅ്ബാന്‍. ഉസാമ ബിന്‍ സൈദ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ തിരുനബി(സ്വ) പറയുന്നു: ലോകരക്ഷിതാവായ അല്ലാഹുവിലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്നതാണ് എനിക്കിഷ്ടം (തുര്‍മുദി, നസാഈ).

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: വല്ലവനും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്‍റെ അധീനതയിലാണുള്ളത്. അവനിലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപ്പോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍ക്ക് കഠിന ശിക്ഷയുണ്ട്. അവരുടെ തന്ത്രം നാശമടയുകതന്നെചെയ്യും (ഫാത്വിര്‍ 35).

പാപമോചനം
ശഅ്ബാന്‍ മാസം പാപമോചനത്തിന്‍റെ മാസമാണ്. അല്ലാഹു തന്‍റെ അടിമകള്‍ക്ക് കൂടുതല്‍ പൊറുത്തുകൊടുക്കുന്ന മാസം. ശഅ്ബാന്‍ പതിനഞ്ചിന് അല്ലാഹുവിന്‍റെ പ്രത്യേക റഹ്മത്ത് ലഭ്യമാവുന്നതാണ്. അന്ന് അല്ലാഹു എല്ലാ അടികകള്‍ക്കും പൊറുത്തുകൊടുക്കും. മുശ്രിക്ക്, വിദ്വേഷം വച്ചുപുലര്‍ത്തുന്നവര്‍ എന്നിവര്‍ക്കൊഴികെ (ഇബ്നുമാജ)

ഹൃദയശുദ്ധി വരുത്താനും സര്‍വ വിശ്വാസികളോടും സ്നേഹമസൃണമായി പെരുമാറാനും വിശ്വാസി പഠിക്കണമെന്ന് ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നു. സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയതുതന്നെ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസികളായി മുമ്പ് കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. സത്യവിശ്വാസികളോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവുമുണ്ടാക്കരുതേ (ഹശ്ര്‍ 10) എന്നാണല്ലോ.

തിരുസുന്നത്ത്
ശഅ്ബാന്‍ തിരുനബി(സ്വ)യുടെ മാസമാണ്. മാസങ്ങളുടെ സവിശേഷതകള്‍ പറയുന്നിടത്ത് പണ്ഡിതന്മാര്‍ ശഅ്ബാനിനെ റസൂല്‍(സ്വ)യുടെ മാസമെന്ന് പ്രത്യേകം പറഞ്ഞതു കാണാം. ഇമാം മഗ്റബി(റ) പറയുന്നു: വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം മൂലം മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് റമളാനാണ്. പിന്നീട് ശ്രേഷ്ഠതയുള്ളത് തിരുനബി(സ്വ) ജനിച്ച റബീഉല്‍ അവ്വലിനും. ശേഷം റജബാണ്. അത് യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍ വേറിട്ടു നില്‍ക്കുന്നതും അല്ലാഹുവിന്‍റെ മാസവുമാണ്. അടുത്ത ശ്രേഷ്ഠത ശഅ്ബാനിനാണ്. അത് അല്ലാഹുവിന്‍റെ ഹബീബിന്‍റെ മാസവും പ്രവര്‍ത്തനങ്ങളും അവധികളും വിതരണം ചെയ്യുന്ന മാസവും റജബ്, റമളാന്‍ എന്നിവയുടെ മധ്യത്തില്‍ നില്‍ക്കുന്നതുമാണ്. മഹത്ത്വമുള്ള രണ്ട് മാസങ്ങള്‍ക്കിടയിലാണെന്ന സവിശേഷതയും ശഅ്ബാനിനുണ്ട്. വെള്ളിയാഴ്ചയുടെ സമീപത്തുള്ള വ്യാഴത്തിനും ശനിക്കും പ്രാധാന്യമുള്ളതുപോലെയാണിത് (റൂഹുല്‍ ബയാന്‍ 8/401).

ശഅ്ബാനിലെ അധിക ദിവസങ്ങളിലും നബി(സ്വ) നോമ്പെടുത്തതുകൊണ്ടാണ് ആ മാസത്തെ ഹബീബിന്‍റെ മാസമെന്നു വിശേഷിപ്പിക്കുന്നതെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: മാസങ്ങളില്‍ നബി(സ്വ)ക്ക് നോമ്പെടുക്കാന്‍ ഏറ്റവും ഇഷ്ടം ശഅ്ബാനായിരുന്നു. തുടര്‍ന്ന് അവിടുന്ന് റമളാനിലും നോമ്പനുഷ്ഠിക്കും. ഉമ്മുസലമ(റ) പറയുന്നു: നബി(സ്വ) രണ്ട് മാസം തുടരെ നോമ്പെടുക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാനും റമളാനുമൊഴികെ (അബൂദാവൂദ്, തുര്‍മുദി).

തിരുനബി(സ്വ)യെ അനുധാവനം ചെയ്ത് ശഅ്ബാനില്‍ കൂടുതല്‍ വ്രതമനുഷ്ഠിക്കാന്‍ ശ്രമിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.

സുന്നത്ത് കര്‍മങ്ങള്‍
പ്രവാചകര്‍(സ്വ)ക്ക് ശഅ്ബാന്‍ വ്രതത്തിന്‍റെ മാസമാണെന്നു വരുമ്പോള്‍ അത് സര്‍വ സുന്നത്തു കര്‍മങ്ങളുടെയും മാസമാണെന്ന് വ്യക്തമാകുന്നു. റമളാനിലെ വ്രതം, ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ദാനധര്‍മം തുടങ്ങിയവയൊക്കെ റമളാനിന്‍റെ ആമുഖമായ ശഅ്ബാനിലും തുടങ്ങണം. അനസ്(റ) പറയുന്നു: ശഅ്ബാനായാല്‍ ജനങ്ങളെല്ലാം വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു. സലമതുബ്നു കുഹൈല്‍(റ) പറയുന്നു: ശഅ്ബാന്‍ ഖുര്‍ആന്‍ പാരായണക്കാരുടെ മാസമാണ് (സിയറു അഅ്ലാമിന്നുബലാഅ്).

ശഅ്ബാന്‍ എന്‍റെ മാസമാണെന്ന തിരുനബി(സ്വ)യുടെ പ്രസ്താവനയുടെ വിശാലാര്‍ത്ഥത്തില്‍ സ്വലാത്ത് വര്‍ധിപ്പിക്കല്‍ കൂടി ഉള്‍പ്പെടുമെന്ന് പണ്ഡിതര്‍ വിവരിച്ചിട്ടുണ്ട്. ശഅ്ബാനിലെ സ്വലാത്തിനു പ്രത്യേകതയുണ്ടെന്ന് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഗുന്‍യയില്‍ വിവരിച്ചിട്ടുണ്ട്.

നനക്കേണ്ട മാസം
അബൂബക്കര്‍ ബല്‍ഖി(റ)യുടെ പ്രസ്താവനകള്‍ കാണുക: ‘റജബ് മാസം കാറ്റിനെപ്പോലെയാണ്. ശഅ്ബാന്‍ മാസം മേഘത്തെപ്പോലെയും റമളാന്‍ മഴയെപ്പോലെയുമാണ്.’ റജബ് വിത്തിറക്കുന്ന മാസമാണ്. ശഅ്ബാന്‍ കൃഷി നനക്കുന്ന മാസവും. റമളാന്‍ വിളവെടുക്കുന്ന കാലവുമാണ്. റജബില്‍ കര്‍മങ്ങള്‍ നട്ടുപിടിപ്പിക്കുകയും ശഅ്ബാനില്‍ വെള്ളമൊഴിച്ചുകൊടുക്കുകയും ചെയ്യാത്തവര്‍ക്ക് റമളാനില്‍ കൊയ്ത്തിനു സാധിക്കില്ലല്ലോ. അതുകൊണ്ട് ശഅ്ബാനില്‍ ആരാധനകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്ത് റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണം.

അശ്രദ്ധരാവരുത്
ശഅ്ബാന്‍ ജനങ്ങള്‍ അശ്രദ്ധരായിത്തീരുന്ന മാസമാണ്. റജബ്, റമളാന്‍ എന്നീ രണ്ട് മഹത്തായ മാസങ്ങള്‍ക്കിടയിലായതുകൊണ്ടാണ് ശഅ്ബാന്‍ ജനശ്രദ്ധയില്‍നിന്ന് വിട്ടുപോകുന്നത്. നബി(സ്വ) പറയുന്നു: അത് ജനങ്ങള്‍ അശ്രദ്ധരായിപ്പോകുന്ന മാസമാണ് (അഹ്മദ്, നസാഈ).

പൊതുജനങ്ങള്‍ അശ്രദ്ധരാകുന്ന സമയങ്ങളില്‍ ആരാധനകള്‍കൊണ്ട് ധന്യമാക്കല്‍ പ്രത്യേകം പുണ്യമുള്ള കാര്യമാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഖുര്‍ആന്‍ പലയിടങ്ങളിലും വിശ്വാസികളെ അശ്രദ്ധയില്‍ നിന്നുണര്‍ത്തുന്നത്. ഏതൊരാളുടെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധരാക്കുകയും അയാള്‍ തന്നിഷ്ടം പിന്തുടരുകയും ചെയ്തുവോ അവനെ നീ അനുസരിച്ചുപോവരുത് (അല്‍കഹ്ഫ് 27). വിനയത്തോടെയും ഭയത്തോടെയും ഉച്ചത്തിലല്ലാതെ നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാവരുത് (അഅ്റാഫ് 205). ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചുവച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. പക്ഷേ അവര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. പക്ഷേ അതുപയോഗിച്ച് കണ്ടറിയുന്നില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് കേട്ട് മനസ്സിലാക്കുന്നില്ല. അവര്‍ നാല്‍ക്കാലികളെപ്പോലെയാണ്. അല്ല, അവര്‍ അതിലേറെ പിഴച്ചവരാണ്. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍ (അഅ്റാഫ് 179).

ബറാഅത്ത് രാവ്
ശഅ്ബാന്‍ 14 അസ്തമിച്ച രാത്രിയാണ് ബറാഅത്ത് രാവ്. നരകത്തില്‍നിന്ന് ധാരാളം അടിമകളെ അല്ലാഹു മോചിപ്പിക്കുന്ന രാവായതുകൊണ്ടാണ് മോചനം എന്നര്‍ത്ഥമുള്ള ബറാഅത്ത് എന്ന് ഇതിനു പേര് വന്നത്. തീര്‍ച്ചയായും നാം അതിനെ (വേദഗ്രന്ഥത്തെ) ഒരനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു (ദുഖാന്‍ 3,4) എന്ന സൂക്തത്തിലെ അനുഗൃഹീത രാത്രി ബറാഅത്ത് രാവാണെന്ന് പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്.

ഇമാം റാസി(റ) ഉപര്യുക്ത സൂക്തത്തിന്‍റെ വ്യാഖ്യാനത്തില്‍ പറയുന്നു: ഇക്രിമ(റ)വും ഒരു സംഘം പണ്ഡിതരും പറഞ്ഞു; അത് ബറാഅത്ത് രാവാണ്. ശഅ്ബാന്‍ പതിനഞ്ചിന്‍റെ രാവ് (തഫ്സീറുല്‍ കബീര്‍ 27/237). ഇമാം ഖുര്‍ത്വുബി(റ) എഴുതുന്നു: ഇക്രിമ(റ) പറഞ്ഞു: അതു ശഅ്ബാന്‍ പകുതിയിലെ രാവാണ്. ഒരു വര്‍ഷത്തെ കാര്യങ്ങള്‍ ആ രാത്രിയില്‍ തീരുമാനിക്കപ്പെടുന്നു. മരിച്ചവരില്‍നിന്ന് ജീവിച്ചിരിക്കുന്നവരെ വേര്‍തിരിച്ച് ലിസ്റ്റ് തയ്യാറാക്കപ്പെടുകയും ഈ വര്‍ഷം ഹജ്ജിനുപോകുന്നവരെ നിശ്ചയിക്കപ്പെടുകയും ചെയ്യും. അതില്‍ പിന്നെ കൂടുകയോ കുറയുകയോ ചെയ്യില്ല (ഖുര്‍ത്വുബി 16/126). ഇമാം ഇസ്മാഈലുല്‍ ഹിഖി(റ) എഴുതി: മനുഷ്യന്‍റെ ഭക്ഷണം, വയസ്സ്, ജയം, പരാജയം തുടങ്ങി ഒരു വര്‍ഷത്തേക്കുള്ള എല്ലാ കാര്യങ്ങളും ആ രാത്രിയില്‍ തീരുമാനിക്കപ്പെടും (റൂഹുല്‍ ബയാന്‍ 8/404).

എന്നാല്‍ ഇവയെല്ലാം നടക്കുന്നത് ലൈലത്തുല്‍ ഖദ്റിലാണെന്ന ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായത്തെ കൂടി മാനിച്ചുകൊണ്ട് ഇമാം റാസി(റ) എഴുതുന്നു: മുഴുവന്‍ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ട ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പകര്‍ത്തിയെഴുതുന്നത് ബറാഅത്ത് രാവില്‍ തുടങ്ങി ലൈലത്തുല്‍ ഖദ്റില്‍ അവസാനിക്കുമെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (റാസി 27/240).

ബറാഅത്ത് രാവിന് പ്രധാനമായും അഞ്ച് സവിശേഷതകളാണുള്ളതെന്ന് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: ഒന്ന്, യുക്തിപൂര്‍ണമായ എല്ലാകാര്യങ്ങളുടെയും തീരുമാനം. ആ രാത്രിയില്‍ യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും വേര്‍തിരിച്ച് വിവരിക്കപ്പെടുമെന്ന് (ദുഖാന്‍ 4) ഖുര്‍ആനിലുണ്ടല്ലോ. രണ്ട്, പ്രസ്തുത രാവിലെ ആരാധനയുടെ പുണ്യം നബി(സ്വ) പറയുന്നു: വല്ലവനും ബറാഅത്ത് രാവില്‍ 10 റക്അത്ത് നിസ്കരിച്ചാല്‍ അല്ലാഹു അവന് 100 മലക്കുകളെ നിശ്ചയിച്ചുകൊടുക്കുന്നതാണ്. 30 പേരെ അവനു സ്വര്‍ഗീയ സുവിശേഷം അറിയിക്കുന്നതിനും 30 പേരെ നരക ശിക്ഷയില്‍നിന്ന് അഭയം നല്‍കുന്നതിനും 30 പേരെ ഐഹിക ലോകത്തെ ആപത്തുകളില്‍നിന്ന് അവനു സംരക്ഷണം നല്‍കാനും 10 പേരെ പൈശാചകിക ശല്യങ്ങളില്‍നിന്ന് അവനെ രക്ഷപ്പെടുത്താനും വേണ്ടിയാണത്. മൂന്ന്, അല്ലാഹുവിന്‍റെ കാരുണ്യവര്‍ഷം. നബി(സ്വ) പറഞ്ഞു: കല്‍ബ് ഗോത്രത്തിന്‍റെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തിനനുസരിച്ച് (അസംഖ്യമെന്ന് അര്‍ത്ഥം) പാപങ്ങള്‍ പ്രസ്തുത ദിവസം അല്ലാഹു എന്‍റെ സമുദായത്തിന് പൊറുത്തുകൊടുക്കും. നാല്, പാപമോചനം. റസൂല്‍(സ്വ) പറയുന്നു: ജ്യോത്സ്യന്‍, വിദ്വേഷം വച്ചുപുലര്‍ത്തുന്നവന്‍, നിത്യമദ്യപാനി, മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവന്‍, നിത്യവ്യഭിചാരി തുടങ്ങിയവരല്ലാത്ത എല്ലാ മുസ്ലിംകള്‍ക്കും അല്ലാഹു പ്രസ്തുത ദിവസം പൊറുത്തുകൊടുക്കുന്നതാണ്. അഞ്ച്, മുത്ത്നബിയുടെ ശഫാഅത്ത്. ഈ രാവില്‍ അല്ലാഹു അവന്‍റെ റസൂലിന് സമ്പൂര്‍ണ ശഫാഅത്ത് നല്‍കിയിട്ടുണ്ട്. ശഅ്ബാന്‍ പതിമൂന്നാം രാവില്‍ നബി(സ്വ) തന്‍റെ സമൂഹത്തിനുള്ള ശഫാഅത്ത് ചോദിച്ചപ്പോള്‍ അല്ലാഹു അവിടുത്തേക്ക് മൂന്നിലൊന്ന് അധികാരം നല്‍കി. പതിനാലാം രാവിലും ചോദിച്ചപ്പോള്‍ മൂന്നില്‍ രണ്ട് അധികാരവും പതിനഞ്ചാം രാവില്‍ ചോദിച്ചപ്പോള്‍ മുഴുവനും അധികാരവും നല്‍കുകയായിരുന്നു (റാസി 27/238).

ബറാഅത്ത് രാവിനെ ആരാധനകൊണ്ട് ധന്യമാക്കണമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരഥന്മാര്‍ ബറാഅത്ത് രാവിനെ ഏറെ പ്രാധാന്യത്തോടെ ഉപയോഗപ്പെടുത്തിയിരുന്നു. ഇഹ്യാ ഉലൂമുദ്ദീനിന്‍റെ വ്യാഖ്യാനഗ്രന്ഥത്തില്‍ കാണാം: ബറാഅത്ത് രാവില്‍ മൂന്ന് യാസീന്‍ ഓതുകയും ആ രാത്രിയിലെ പ്രശസ്തമായ പ്രാര്‍ത്ഥന നിര്‍വഹിക്കുകയും വേണം. ഒന്നാമത്തേതില്‍ ആയുസ്സിലെ ബറകത്തും രണ്ടാമത്തേതില്‍ ഭക്ഷണത്തിലെ ബറകത്തും മൂന്നാമത്തേതില്‍ ഈമാനോടെയുള്ള മരണവും അവന്‍ അല്ലാഹുവിനോട് ചോദിക്കണം (ഇത്ഹാഫ് 3/427).

ശഅ്ബാന്‍ പതിനഞ്ചിന്‍റെ പകലില്‍ നോമ്പനുഷ്ഠിക്കുന്നതും സുന്നത്താണ്. ഇമാം റംലി(റ) എഴുതുന്നു: ശഅ്ബാന്‍ പതിനഞ്ചിനു നോമ്പെടുക്കല്‍ സുന്നത്താണ്. എന്നല്ല, ശഅ്ബാന്‍ 13,14,15-നും സുന്നത്തുതന്നെ (ഫതാവ റംലി 2/79).

സ്വര്‍ഗ വാതിലുകള്‍ മുട്ടുക

ശഅ്ബാന്‍ റമളാനിലേക്കുള്ള വാതിലാണ്. റമളാന്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കുന്ന മാസവുമാണ്. നബി(സ്വ) പറയുന്നു. റമളാന്‍ ആഗതമായാല്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യും. (ബുഖാരി, മുസ്ലിം)

തൗബ, ഇസ്തിഗ്ഫാര്‍, ഭക്തി, വ്രതം, നിസ്കാരം, നിശാനിസ്കാരം എന്നിവകൊണ്ട് സ്വര്‍ഗ കവാടങ്ങള്‍ മുട്ടാനും അല്ലാഹുവിന്‍റെ കാരുണ്യത്തിനുവേണ്ടി കേണപേക്ഷിക്കാനും വിശ്വസികള്‍ ശ്രദ്ധിക്കണം. അബുദ്ദര്‍ദാഅ്(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ദുആ നിങ്ങള്‍ വര്‍ധിപ്പിക്കുക, നിശ്ചയം വാതിലില്‍ കൂടുതല്‍ മുട്ടുന്നവര്‍ക്ക് വേണ്ടി അതു തുറക്കപ്പെടും (മുസ്വന്നഫുബ്നു അബീശൈബ).

മാനസികമായി തയ്യാറെടുക്കാം

വിശുദ്ധ ശഅ്ബാന്‍ വിശ്വാസികള്‍ക്കുള്ള പരിശീലനത്തിന്‍റെ മാസം കൂടിയാണ്. വിശുദ്ധ റമളാനിനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളും വിശുദ്ധ മാസത്തിലെ ആരാധനാകര്‍മങ്ങളുടെ സമയക്രമവും തയ്യാറാക്കി ജീവിതത്തിനൊരു പുതുമുഖം നല്‍കാന്‍ വിശ്വാസികള്‍ തയ്യാറാവണം. സംശുദ്ധമായ തൗബ ചെയ്ത് ഈമാനികമായ തയ്യാറെടുപ്പ് നടത്തുന്നതോടൊപ്പം വൈജ്ഞാനികമായ മുന്നേറ്റവും ശഅ്ബാനില്‍ സാധ്യമാകണം. കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും നോമ്പിനെ സമ്പന്നമാക്കണം. വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വേണ്ടി കുടുംബത്തെ പ്രേരിപ്പിക്കുകയും എല്ലാവരും ഭാഗഭാക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്തുകയും വേണം. പള്ളികളും മറ്റും അലംകൃതമാക്കിയും വീടുകളില്‍ ‘നനച്ചുകുളി’ നടത്തിയും വൃത്തി കാത്തുസൂക്ഷിക്കണം. മനസ്സില്‍ നിന്ന് അസൂയ, പക, വിദ്വേഷം തുടങ്ങിയ തിന്മകളെ നിഷ്കാസനം ചെയ്യുകയും ആത്മസമരം നടത്തി ഹൃദയശുദ്ധി വരുത്തുകയും വേണം.

കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

  കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...