Wednesday, November 7, 2018

സ്ത്രീകൾപള്ളിയിലേക്ക് പുറപ്പെടൽ ഹറാമോ?*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



*പള്ളിയിലേക്ക് പുറപ്പെടൽ ഹറാമോ?*
_*proofs of ahlussunnah*_

ഇബ്നു ഹജർ (റ)പറയുന്നു : സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്നും പോകാൻ പാടില്ലെന്നതിനു പണ്ഡിതന്മാരുടെ ഏകോപനമുണ്ടെന്നുമുള്ള വാദം ശാഫിഈ മദ്ഹബിനു വിരുദ്ധമാണെന്നു ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത് യാഥാർഥ്യത്തിന് വിരുദ്ധമാണ്. *ഇക്കാലത്തു പുറപ്പെടാൻ പാടില്ലെന്ന് തന്നെയാണ് ഫത്വ നൽകേണ്ടതെന്ന് മുൻകാല പണ്ഡിത ശ്രേഷ്ഠരായ ശൈഖ് തഖിയുദ്ദീൻ (റ), ശെയ്ഖ് അലാഉദ്ദീൻ(റ) എന്നിവർ പ്രസ്താവിച്ചിട്ടുണ്ട്. ഇതിലാരെങ്കിലും സംശയിക്കുന്നുവെങ്കിൽ അവർ വിഡ്ഢികളാണ് . ഇത് പൂർവ്വികരുടെയും  പിന്ഗാമികളുടെയും മദ്ഹബിനോട് ജോയിച്ചതും സ്വഹീഹുമാകുന്നു.* ഉപര്യുക്ത പണ്ഡിതന്മാർ ഗവേഷണ പടുക്കളും ഭൂരിപക്ഷം വരുന്ന പണ്ഡിതന്മാരും കർമ്മ ശാസ്ത്രജ്ഞരും സൽവൃത്തരുമാകുന്നു. അവർ ദീനിന്റെ പതാകകളായതു കൊണ്ട് അവരുടെ വാക്ക് സ്വീകരിക്കുക നിര്ബന്ധമാണ്. മാത്രമല്ല നാം തന്നെ നമുക്ക് തിരഞ്ഞെടുത്തതിനെക്കാളുത്തമം അവർ നമുക്കു തെരെഞ്ഞെടുത്തു തന്നതാണ്. എന്നാൽ മദ്ഹബിന്റെ ചില പണ്ഡിതന്മാർ സ്ത്രീകൾ പുറപ്പെടുന്നത് സംബന്ധിച്ച് കറാഹത്താണെന്നല്ലേ പറഞ്ഞിട്ടുള്ളൂവെന്നു സംശയിക്കാം. അതിന്നു മറുപടി ഇപ്രകാരമാണ് .അവർ പറഞ്ഞ കറാഹത്ത് കൊണ്ടുള്ള വിവക്ഷ ഹറാമിന്റെ കുറ്റമുള്ള കറാഹത്ത് എന്നാണെങ്കിൽ മുകളിൽ പറഞ്ഞതിനോട് എതിരല്ല...വെറും തൻസീഹിന്റെ (ഉപേക്ഷിക്കൽ അഭികാമ്യം) കറാഹത്ത് എന്നാണുദ്ദേശിച്ചതു എങ്കിൽ സ്ത്രീകൾ പുറപ്പെടുന്നതിനോടനുബന്ധിച്ചു  വല്ല നാശവുമുണ്ടാകുമെന്ന ഭയം ഇല്ലാത്ത അവസ്ഥയെ കുറിച്ചുള്ളതാണ് ആ പരാമർശം. കാരണം സ്‌ത്രീയുടെ പുറപ്പാട് കൊണ്ട് വല്ല നാശവും (വ്യഭിചാരം,പരസ്പര സ്പര്ശനം,ദർശനം,ഖൽവത്ത് ,തുടങ്ങിയവ) ഉണ്ടാകുന്ന പക്ഷം അത് ഹറാമാണെന്നതിൽ സംശയമില്ല. ഒരു കർമ്മ ശാസ്ത്ര പണ്ഡിതനും ഇതിൽ സംശയിക്കുകയില്ല.
*(അൽ ഫതാവൽ കുബ്റാ വാ:1, പേ:202-203.)*

📖പുസ്തകം: *ഫതാവാ മുഹിയുസ്സുന്ന*
📚ഗ്രന്ഥകർത്താവ് : *പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ*
📜പ്രസാധനം: മുഹ്‌യിസ്സുന്ന ബുക്ക്സ്. ചെമ്മാട്
📓ഭാഗം ഒന്ന് .പരിഷ്കരിച്ച മൂന്നാം പതിപ്പ്. പേജ്:204-205
✒പകർത്തിയെഴുതിയത് : സ്വാബിർ പൂനൂർ

Proofsofahlussunnah.blogspot.com
www.facebook.com/proofsofahlussunnah

Monday, November 5, 2018

ഖുതുബയും ശാഫിഈ ഇമാമും* ശാഫിഈ ഇമാമിന്റെ പേരിൽ ഒഹാബീ തട്ടിപ്പ് പിടികൂടുന്നു

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚




*ഖുതുബയും ശാഫിഈ ഇമാമും*

ശാഫിഈ ഇമാമിന്റെ പേരിൽ ഒഹാബീ തട്ടിപ്പ് പിടികൂടുന്നു

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

____________________________

ജുമുഅ ഖുതുബ ജനങ്ങളുടെ ഭാഷയിൽ ആവണമെന്ന് ശാഫി ഇമാം പറഞ്ഞിട്ടുണ്ടൊ     ?


ഉത്തരം:  ഇല്ല ഒരിക്കലുമില്ല  അങ്ങനെ തെളിയിക്കാൻ സാധ്യമല്ല !  കാരണം ശാഫി ഈ ഇമാമിന്റെ മദ്ഹബ് വിവരിച്ച എല്ലാ ശാഫിഈ പണ്ടിതന്മാരും മദ്ഹബിൽ  ഖുതുബ അറബിയിൽ ശർത്താണന്ന് വ്യക്തമാ യി പറഞ്ഞിട്ടുണ്ട് . ഇമാം നവവി (റ) റൗളയിലും    ശറഹുൽ മുഹദബിലും റാഫിഈ ഇമാം ശറഹുൽക ബീറിലും പറഞ്ഞിട്ടുണ്ട് . ഇമാം മഹല്ലി ,ഫത്ഹുൽ മുഈൻ ,തുഹ്ഫ, നിഹായ,തുടങ്ങി നൂറ് കണക്കിന് ശാഫിഈ മദ്ഹബ് വിവരിച്ച ഗ്രന്ഥങ്ങളിൽ അത് പറഞ്ഞിട്ടുണ്ട്    ' ആ ഉദ്ധരണിയിൽ ചിലത് താഴെ വരുന്നതാണ്:


ശാഫിഈ ഇമാം പറഞ്ഞതിന് എതിരെ ഈ ഇമാമുമാർ ശാഫിഈ ഇമാമിന്റെ മദ്ഹബ് വിവരിച്ചു പറഞ്ഞു എന്ന് ഊഹിക്കാൻ പോലും സാധ്യമല്ല. ഇതിൽ നിന്നും ബിദഇകൾ ദുർവ്യാഖ്യനമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം 


.ഇനി എന്താണ് ഇമാം പറയുന്നത് എന്ന് നമുക്ക് നോക്കാം   ഒരു ഖത്തീബ് ഖുത്തുബ ഓതന്നതിനിടയിൽ ഖുതുബയിൽപ്പെടാത്തത് വല്ലതും സംസാരിക്കാമോ? എന്നാണ് അവിടെ ചർച്ച. അല്ലാതെ ഖുതുബ ജനങ്ങളുടെ ഭാഷയിൽ ഒാതാമൊ എന്നതല്ല.  ഖുതുബ അറബിയിൽ തന്നെ നടത്തൽ ശർത്താണ് എന്ന് ശാഫിഈ മദ്ഹബ് വിവരിക്കുകയും അത് പോലെ അറബിയിൽ ഖുതുബ നടക്കുന്നതിനിടയിൽ ജനങ്ങൾക്കാവശ്യമായ എന്തെങ്കിലും സംസാരം അനുവദനീയമാകുന്ന സാഹചര്യം നവവി ഇമാം(റ) വിവരിക്കുന്നത് എന്താണെന്ന്  കാണുക


قال أصحابنا: وهذا الخلاف في حقِّ القوم والإمام في كلامٍ لا يتعلق به غرضٌ مهمٌّ ناجِزٌ، فلو رأى أعمى يقع في بئر، أو عقربًا تدب إلى إنسان غافل ونحوه فأنذره، أو علَّم إنسانًا خيرًا أو نهاه عن منكر - فهذا ليس بحرامٍ بلا خلاف، نصَّ عليه الشافعي، واتَّفق الأصحاب على التَّصريح به، لكن قالوا: يُستحبُّ أن يقتصر على الإشارة إن حصل بها المقصود".


അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌(ഖുത്വ്‌ബക്കിടയില്‍) അവനെ മുന്നറിയിപ്പ്‌ നല്‍കി, അല്ലെങ്കില്‍ ഒരാള്‍ക്ക്‌ നല്ലത്‌ പഠിപ്പിക്കുകയോ ചെയ്‌തു. ഇവയൊന്നും ഹറാമല്ലെന്നതില്‍ അഭിപ്രായാന്തരമില്ല. ശാഫി(റ) വ്യക്തമാക്കുകയും (നസ്സായി പറയുക) അസ്‌ഹാബുകള്‍ ഏകോപിച്ച്‌ പറഞ്ഞതുമാണിത്‌. എങ്കിലും വെറും സൂചനകൊണ്ട്‌ തന്നെ ഉദ്ധിഷ്‌ട ലക്ഷ്യം സാധിക്കുമെങ്കില്‍ അതില്‍ പരിമിതപ്പെടുത്തലാണ്‌ സുന്നത്ത്‌?? (ശറഹുല്‍ മുഹദ്ദബ് :  4/523).(30)


ശാഫിഈ ഇമാമിന്റെ വാചകം വിവരിച്ചു
കൊണ്ട് ഇമാം നവവി വിവരിച്ചതാണ് മുകളിൽ വായിച്ചത്

ഖുത്വുബ അനറബിയിൽ ആവണമെന്ന്
ശാഫിഈ മദ്ഹബിലെ ഒരു പണ്ഡിതനും
ശാഫിഈ റ ഇമാമിന്റെ മേൽ വാചകം വിവരിച്ചുകൊണ്ട് പറഞ്ഞിട്ടില്ല


ഇനി ഇമാം ശാഫിഈ യുടെ വാക്കുകളുടെ
നമുക്ക് വിശകലനം ചെയ്തു നോക്കാം

അത് ഇങ്ങനെയാണ്

كلام الإمام في الخطبة

( قال الشافعي ) : رحمه الله تعالى أخبرنا إبراهيم بن سعد عن ابن شهاب ( قال الشافعي ) : وحديث جابر وأبي سعيد { أن رسول الله صلى الله عليه وسلم قال : لرجل دخل المسجد وهو على المنبر فقال أصليت ؟ فقال : لا فقال فصل ركعتين } وفي حديث أبي سعيد فتصدق الرجل بأحد ثوبيه فقال النبي صلى الله عليه وسلم " انظروا إلى هذا الذي .

( قال الشافعي ) : ولا بأس أن يتكلم الرجل في [ ص: 232 ] خطبة الجمعة وكل خطبة فيما يعنيه ويعني غيره بكلام الناس ولا أحب أن يتكلم فيما لا يعنيه ولا يعني الناس ولا بما يقبح من الكلام وكل ما أجزت له أن يتكلم به ، أو كرهته فلا يفسد خطبته ولا صلاته .




ഇമാം ശാഫിഈ റ പറയുന്ന ഹെഡിംഗ് തന്നെ ഇതാണ് '
كَلَامُ الْإِمَامِ فِي الْخُطْبَةِ

ഖുതുബയില്‍ ഇമാം സംസാരിക്കുന്ന വിഷയം.!!!


ഈ ഹെഡിംഗിൽ നിന്നും തന്നെ ഖുത്വുബ ഇതര ഭാഷയിൽ ഓതുന്നതിനെപ്പറ്റിയല്ല ഇവിടെ ചർച്ചാ വിഷയം എന്നും ഖുത്വുബ ഓതുമ്പോൾ ഖുത്വുബയിൽ പെടാത്ത മറ്റു ചെറിയ  സംസാരങ്ങൾ ഖുത്വുബയുടെ തുടർച്ചക്ക് ഭംഗം വരാത്ത നിലക്ക് പറ്റുമോ എന്ന വിശയമാണ് ശാഫിഈ റ പറയുന്നത് എന്നും മനസ്സിലാക്കാം

ഖുത്വുബ അനറബി ഭാഷയിൽ ഒാതലാണ് ചർച്ച വിഷയമെങ്കിൽ
 الخطبة بكلام الناس
ജനങ്ങളുടെ ഭാഷയിൽ ഖുത്വുബ നിർവഹിക്കൽ
എന്നോ

الخطبة بغير العربية

അറബിയല്ലാത്ത ഭാഷയിൽ ഖുത്വുബ ഓതൽ എന്നോ ആണ് ഹെഡിംഗ് നൽകേണ്ടിയിരുന്നത്

മറിച്ചു
كَلَامُ الْإِمَامِ فِي الْخُطْبَةِ

 ഖുത്വുബയിലെ
ഇമാമിന്റ സംസാരം എന്നാണ്
ഹെഡിംഗ് നൽകിയിരിക്കുന്നത്.


മേൽ ഹെഡിംഗിന് ശേഷം
ഖുത്വുബിൽ പെടാതെ നബി സ്വ ഖുത്വുബക്കിടയിൽ സംസാരിച്ചത് തെളിവായി കൊണ്ട് വരികയും ചെയ്യുന്നു.

ഹെഡിംഗിന് ശേഷം ശാഫിഈ ഇമാം പറയുന്നു


( قال الشافعي ) : رحمه الله تعالى أخبرنا إبراهيم بن سعد عن ابن شهاب ( قال الشافعي ) : وحديث جابر وأبي سعيد { أن رسول الله صلى الله عليه وسلم قال : لرجل دخل المسجد وهو على المنبر فقال أصليت ؟ فقال : لا فقال فصل ركعتين } وفي حديث أبي سعيد فتصدق الرجل بأحد ثوبيه فقال النبي صلى الله عليه وسلم " انظروا إلى هذا الذي .

( قال الشافعي ) : ولا بأس أن يتكلم الرجل في [ ص: 232 ] خطبة الجمعة وكل خطبة فيما يعنيه ويعني غيره بكلام الناس ولا أحب أن يتكلم فيما لا يعنيه ولا يعني الناس ولا بما يقبح من الكلام وكل ما أجزت له أن يتكلم به ، أو كرهته فلا يفسد خطبته ولا صلاته .

ജാബിർ (റ) വിന്റെയും അബൂസഈദ് റ ന്റയും ഹദീസ്

: , ഒരു പുരുഷൻ

 നബി (സ.അ) മിമ്പറയിൽ ആയിരിക്കെ പള്ളിയിലേക്ക് കടന്നു വന്ന ഒരാളോട് നബി സ്വ പറഞ്ഞു.
താങ്കൾ നിസ്കരിച്ചോ?

ഇല്ല എന്ന് പറഞ്ഞപ്പോൾ

എന്നാൽ നീ രണ്ടു റക് അത് നിസ്കരിക്കൂ എന്ന് നബി സ.അ.  അദ്ധേഹത്തോട് പറഞ്ഞു.


മറ്റൊരു ഹദീസും ഇതിന് തെളിവായി കൊണ്ട് വരുന്നു .

ശേഷം ഇമാം ശാഫിഈ റ പറയുന്നു.

وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ فِي خُطْبَةِ الْجُمُعَةِ ، وَكُلِّ خُطْبَةٍ فِيمَا يَعْنِيهِ ، وَيَعْنِي غَيْرَهُ بِكَلَامِ النَّاسِ ،


‘ജുമുഅയുടെ ഖുതുബക്കിടയിലും മറ്റു ഖുതുബകൾക്കിടകലും ഇമാമിനോ മറ്റുള്ളവര്‍ക്കോ അത്യാവശ്യമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനു വിരോധമില്ല.( ഉമ്മ്: )




"’അപ്പോള്‍ അതാണ്‌ വിഷയം. ഇമാം നവവി റ യും മറ്റും പറഞ്ഞത് പോലെ ഖുതുബക്കിടയില്‍  അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌(ഖുതുബക്കിടയില്‍) അവനെ മുന്നറിയിപ്പ്‌ നല്‍കി        ആവശ്യമായ കാര്യങ്ങള്‍ സാന്ദര്‍ഭികമായി അവരെ ഉണര്‍ത്തുന്നത് കൊണ്ട്, അത് ഖുതുബയില്‍ പെട്ടത് അല്ലെങ്കിലും

അതില്‍ തെറ്റില്ല എന്നാണ് ഇമാം അവര്‍കള്‍ അവിടെ പറയുന്നത്....

ഉമ്മിലെ പരാമര്‍ശം

മാതൃ ഭാഷയില്‍ ഖുതുബ നിര്‍വ്വഹിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ആണ് എന്നത് കടുത്ത ദുർവ്യാഖ്യാനമാണ് - ഖുതുബ അനറിബി ഭാഷയിലാവാമെന്ന്  കിതാബുൽ ഉമ്മില്‍ എന്നല്ല ഒരൊറ്റ ശാഫിഈ ഗ്രന്ഥങ്ങളിലും കാണാൻ സാധിക്കില്ല.


ഖുതുബയില്‍ ഖത്വീബ്‌ സംസാരിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ്‌ ഉമ്മിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തെ ഖുതുബ പരിഭാഷ ആവാമെന്ന്‌ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌ പരിഷ്‌കരണവാദികള്‍ ചെയ്യുന്നത്‌....


ഖുതുബക്കിടയില്‍ സംസാരിക്കല്‍?


(""അന്‍ യതകല്ലമ റജുലുന്‍ ഫീ ഖുത്വ്‌ബതില്‍ ജുമുഅത്തി"") എന്ന ഉമ്മിന്റെ പ്രയോഗം തന്നെ ഖുതുബയും സംസാരവും വെവ്വേറെയാണെന്ന്‌ അറിയിക്കുന്നുണ്ട്‌.


ഖുത്ബയുടെ മുവാലാത്തിന്‌(തുടര്‍ച്ചക്ക്‌) തകരാര്‍ സൃഷ്‌ടിക്കാത്ത വിധത്തില്‍ ഖുതുബക്കിടയില്‍ സംസാരിക്കുന്നതിന്‌ കുഴപ്പമില്ല എന്ന്‌ പറഞ്ഞതിനെ ഖുതുബ ഭാഷാന്തരത്തിന്‌ കൂട്ട്‌പിടിക്കുന്നത്‌ ശുദ്ധ അസംബന്ധമാണ്‌.

 ശാഫിഈ ഇമാം കൊടുത്ത ഉദ്ദരണി സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം നടത്തുകയാണ് ഒഹാബി പുരോഹിതർ അതാകട്ടെ മുഴുവനും കൊടുക്കലുമില്ല. കൊടുത്താൽ കബളിക്കൽ കയ്യോടെ പിടികൂടുകയും ചെയ്യുമെന്ന ധാരണയിൽ നിന്നാണതൊക്കെ !!!!!

ഇതെ വിഷയം വിവരിച്ചുകൊണ്ട്   ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ ഇബ്നു ഹജർ റ പറയുന്നു
والجديد أنه لا يحرم عليهم ) يعني الحاضرين سمعوا أو لا

الكلام ) خلافا للأئمة الثلاثة بل يكره لما في الخبر الصحيح { أن رجلا سأل النبي صلى الله عليه وسلم عن الساعة وهو يخطب } ولم ينكر عليه وبه يعلم أن الأمر للندب في { وإذا قرئ القرآن فاستمعوا له وأنصتوا } بناء على أنه الخطبة وبه قال أكثر المفسرين وأن المراد باللغو في خبر أبي هريرة المشهور مخالفة السنة واعترض الاستدلال بذلك باحتمال أن المتكلم تكلم قبل أن يستقر في موضع ولا حرمة حينئذ قطعا أو قبل الخطبة [ ص: 454 ] أو أنه معذور بجهله ويجاب بأن هذه واقعة قولية والاحتمال يعمها وإنما الذي يسقط بالاحتمال الواقعة الفعلية كما هو مقرر في محله ، فإن قلت هذه فعلية لأنه إنما أقره بعدم إنكاره عليه قلت ممنوع بل جوابه له قول متضمن لجواز سؤاله على أي حالة كان فكانت قولية بهذا الاعتبار



ولا يحرم قطعا الكلام على خطيب ولا على من لم يستقر في موضع كما تقرر ولا حال الدعاء للملوك على ما في المرشد ولا على سامع خشي وقوع محذور بغافل بل يجب عليه عينا إن انحصر الأمر فيه وظن وقوعه به لولا تنبيهه أن ينبهه عليه أو علم غيره خيرا ناجزا أو نهاه عن منكر بل قد يجب في هذين أيضا إن كان التعليم لواجب مضيق والنهي عن محرم

ويسن له أن يقتصر على إشارة كفت ،تحفة المحتاج/٤٥٤/٢



ജദീദായ അഭിപ്രായം േശ്രാദ്ധാക്കൾക്ക് സംസാരിക്കൽ ഹറാമല്ല.
എങ്കിലും അത് കറാഹത്താണ്


ഖത്വീബ് സംസാരിക്കലും  സദസ്സിലേക്ക് കടന്ന് വന്നു സ്ഥിരമായി ഇരുന്നിട്ടില്ലാത്തവൻ സംസാരിക്കലും
ഹറാമില്ല എന്നതിൽ ഭിന്നതയില്ല.

എങ്കിലും ( സംസാരിക്കാതെ) ആംഗ്യം കാണിച്ചു ചുരുക്കൽ സുന്നത്താണ്

തുഹ്ഫ 2/454

  ചുരുക്കത്തിൽ അനറബി ഭാഷയിൽ ഖുത്വുബയെ  പറ്റിയല്ല മേൽ പറഞ്ഞത്

ഖുത്വുബ ഓതുന്നതിന്നിടയിൽ ഖുത്വുബയിൽ പെടാത്ത സംസാരത്തെ പറ്റിയാണ്


ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം നവവി റ യുടെ മിൻഹാജിൽ  ഖുത്വുബ അറബിയാവൽ വാചകം വിവരിച്ചുകൊണ്ട് ലോക പ്രശസ്ത പണ്ഡിതർ ഇബ്നു ഹജർ റ
തുഹ്ഫയിൽ പറയുന്നു.


ويشترط كونها عربية ) للاتباع نعم إن لم يكن فيهم من يحسنها ولم يمكن تعلمها قبل ضيق الوقت خطب منهم واحد بلسانهم ، وإن أمكن تعلمها وجب على كل منهم ، فإن مضت مدة إمكان تعلم واحد منهم ولم يتعلم عصوا كلهم ولا جمعة لهم بل يصلون الظهر

 وفائدتها بالعربية مع عدم معرفتهم لها العلم بالوعظ في الجملة قاله القاضي تحفة.. ﺹ :/2 451

ഖുത്വു ബ അറബിയിൽ ആവണമെന്നത് നിബന്തന യാണ് അതിന്റെ തെളിവ് നബി സ്വ യെ പിൻപറ്റണം എന്നതാണ്

പക്ഷെ അറബിയിൽ ഓതാൻ അറിയുന്നവൻ അവരെ കൂട്ടത്തിലില്ലെങ്കിൽ ജുമുഅയുടെ സമയം കഴിയുന്നതിന്ന് മുമ്പ് പഠിക്കാൻ സാധിച്ചിട്ടുമില്ലങ്കിൽ ഒരാൾ അവരുടെ ഭാഷയിൽ ഖുത്വുബ ഓതണം

പഠിക്കാൻ സൗകര്യം കിട്ടിയാൽ ഒരാൾ പഠിക്കൽ നിർബന്തമാണ്

പഠിക്കാൻ സൗകര്യം ലഭിക്കുന്ന സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും  കുറ്റക്കാരാവും അവർക്ക് ജുമുഅ ഇല്ല
അവർ ളുഹ്റാണ് നിസ്കരിക്കേണ്ടത്

ശ്രോദ്ധാക്കൾ അറബി അറിയില്ലങ്കിലും
അറബിയിൽ ആണ് ഖുത്വുബ യാ വേണ്ടത് എന്ന് പറയുമ്പോൾ ഖുത്വുബ അറബിയിൽ ആവുന്നതിന്റെ ഉപകാരം
മൊത്തത്തിൽ അതിൽ ഉപദേശമുണ്ടന്ന് മനസ്സിലാക്കിയാൽ മതി

ഇത് ഖാളി റ പറഞ്ഞിട്ടുണ്ട്

(തുഹ്ഫ 2/451)


കണ്ണ് പൊട്ടൻ കിണറ്റിലേക്ക് പോവുമ്പോൾ ഭയപെടുത്തും പോലെ = മാതൃഭാഷയൽ തുടർച്ചക്ക് ഭംഗം വരാതെ   ഖുതുബയുടെ ഭാഗമായല്ലാതെ സംസാരിക്കുന്നത് വിരോധമില്ലന്നും
 ഖുതുബ അറബിയിലാവണമെന്നും ജനങ്ങൾ ഗ്രഹിക്കുന്നില്ലങ്കിലും മൊത്തത്തിൽ ഉപദേഷമാണന്ന് മനസ്സിലാക്കിയാൽ മതി എന്നും അറബിയിൽ ഖുതുബ ഓതാൻ അറിയുന്ന ഒരാളുമില്ലെങ്കിൽ  ജുമുഅ സ്വഹീഹല്ല ളുഹ്റ് നിസ്കരിക്കണം എന്നെല്ലാം പറഞ്ഞ ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ ഇബ്നു ഹജർ തുഹ്ഫ യിൽ പറയുന്നത്:🎀



ഖുത്വുബയില്‍ അറബി ഭാഷ നിബന്ധനയാണെന്നും ഇത് ജനങ്ങള്‍ തുടര്‍ന്നു വന്ന സമ്പ്രദായത്തോട് പിന്‍പറ്റാന്‍ വേണ്ടിയാണെന്നും എല്ലാ കര്‍മശാസ്ത്രപണ്ഢിതന്മാരും വ്യക്തമാക്കിയതായി കാണാം. ചില പ്രസ്താവനകള്‍ വായിക്കുക.


ويشترط كونها كلها عربية كما جرى عليه الناس ( محلي1/278)


“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)


انه شرط اتباعا لما جرى عليه الناس ( شرح الكبير 4/589)


“ജനങ്ങള്‍ ആ രീതി തുടര്‍ന്നതുകൊണ്ട്.” (ശര്‍ഹുല്‍കബീര്‍ 4/579)


ويشترط كونها عربية لإتباع السلف والخلف (نهاية 2/317)

“മുന്‍ഗാമികളെയും പിന്‍ഗാമിക ളെയും പിന്തുടരാന്‍ വേണ്ടി” (ഫത്ഹുല്‍ മുഈന്‍, പേ. 141, നിഹായഃ 2/317).


നബി (സ്വ) യുടെ സുന്നത്ത് പരിശോധിച്ചാലും വ്യക്തമാകുന്നത് ഖുത്വുബഃ അറബിയിലായിരിക്കണം എന്നാണ്.

صلوا كما رأيتموني أصلي (بخاري 932)


"ഞാന്‍ നിസ്കരിക്കുന്നതുപ്രകാരം നിങ്ങള്‍ നിസ് കരിക്കുവീന്‍" എന്ന നബി (സ്വ) യുടെ പ്രസ്താവന ഖുത്വുബക്കും ബാധകമാണ്.


ഖുത്വുബഃ എല്ലാ അര്‍ഥത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട് അതിന് തുല്യതയുണ്ട്. ബുഖാരിയില്‍ത്തന്നെ ജുമുഅഃ സമയത്ത് കച്ചവടസംഘം വരികയും ആളുകള്‍ എഴുന്നേറ്റ് പോവുകയും ചെയ്ത സംഭവത്തെ പരാമര്‍ശിക്കുന്ന ഹദീസില്‍ ‘ഞങ്ങള്‍ നിസ്കരിച്ചു കൊണ്ടിരിക്കെ’ എന്നാണ് പറഞ്ഞത്. വാസ്തവത്തില്‍ അപ്പോള്‍ നബി (സ്വ) ഖുത്വുബഃ നിര്‍വഹിക്കുകയായിരുന്നു. ഖുത്വുബയെ സംബന്ധിച്ചാണ് ഈ ഹദീസില്‍ നിസ്കാരമെന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. ഖുത്വുബഃ നിസ്കാരം പോലെയാണെന്ന് ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.


إن الخطبة و الصﻻة مشبهتان بصﻻتي الجمع (تحفة2/457)


“തീര്‍ച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിര്‍വഹിക്കപ്പെടുന്ന രണ്ടു നിസ്കാരങ്ങള്‍ക്ക് തുല്യമാണ്.” (തുഹ്ഫഃ 2/457)


أن الخطبة تشبه الصلاة اي على الأصح (شرواني 2/458)


“ഏറ്റവും സ്വഹീഹായ അഭിപ്രായ പ്രകാരം ഖുത്വുബഃ നിസ്കാരത്തോട് തുല്യമാണ്” (ശര്‍വാനി, 2/458).


إن الخطبة تشبه الصلاة أو نائبة عنها (تحفة2/458)


"തീർച്ചയായും ഖുതുബ നിസ്കാരത്തോട് തുല്യമായതാണ്.അഥവാ നിസ്കാരത്തിനു പകരമാണ്"(തുഹ്ഫ:2/458


ومذهب الشافعي أنه فرض وشرط لصحة الخطبة . قال الطحاوي : لم يقل هذا غير الشافعي ، ودليل الشافعي أنه ثبت هذا عن رسول الله - صلى الله عليه وسلم - مع قوله - صلى الله عليه وسلم :  صلوا كما رأيتموني أصلي (شرح مسلم 6/150)


ഖുത്വുബഃ യില്‍ കഴിവുള്ളവന്‍ നില്‍ക്കല്‍ നിബന്ധനയാണെന്നതിന് തെളിവായി ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്നു: “ഞാന്‍ എപ്രകാരം നിസ്കരിക്കുന്നതാണോ നിങ്ങള്‍ കണ്ടത് അപ്രകാരം നിസ്കരിക്കുക എന്ന ഹദീസാണ്” (ശര്‍ഹുമുസ്ലിം 6/150).


ഖുത്വു ബയും നിസ്കാരവും തുല്യമാണെന്നു സാരം.ഖുത്വുബഃ നിസ്കാരത്തോട് തുല്യമാകുമ്പോള്‍ ഇബാദത്തിലെ പൊതുനിയമം ഇതിനും കൂടി ബാധകമാകുമല്ലോ.

നബി (സ്വ) യോടുള്ള ഇത്തിബാഅ് ഖുത്വുബയിലും പരിഗണിക്കണമെന്ന് ചുരുക്കം..



അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


https://www.youtube.com/watch?v=z68BeXc0ZWk&feature=youtu.be


അഹ്ലുസുന്ന : ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ  ? |   Aslam Kamil Saqafi
ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ ? - അസ്ലം സഖാഫി പരപ്പനങ്ങാടി
വിഷയം : ഖുതുബ അനറബിയിൽ

നബിദിനം: മൗലിദ് കഴിക്കൽ :- മുന്‍കാല ഇമാമീങ്ങളുടെ വീക്ഷണത്തില്‍


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚





നബിദിനം:  മൗലിദ് കഴിക്കൽ :- മുന്‍കാല ഇമാമീങ്ങളുടെ വീക്ഷണത്തില്‍


قال حسن البصري رضي الله عنه وددت لوكان لي مثل جبل أحد ذهبا لانفقته علي قرائة مولد النبي صلي الله عليه وسلم إعانة الطالبين
ഹസ്സന്‍ അല്‍ ബസ്വരി(റ)പറഞ്ഞുഎനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണം ഉണ്ടായിരുന്നുവെങ്കില്‍ അതു മുഴുവനും ഞാന്‍ നബി(സ)യുടെ മൌലിദ് പാരയാണ ത്തിന്ന്‍ ഉപയോഗിക്കുമായിരുന്നു

ഇ ആനത്ത് ത്വാലിബീൻ
قال جنيد البغدلدي قدس الله سره العزيز من حضر مولد النبي صلي الله عليه وسلم وعظم قدره فقد فاز بالايمان
ജുനൈദ് അല്‍ ബാഗ്‌ദാദി(റ)പറഞ്ഞുആരെങ്കിലും നബി(സ(യുടെ മൌലിദ് സദസ്സില്‍ വരികയും അതിനെ ബഹുമാനിക്കുകയും ചെയ്‌താല്‍ അവന്‍ ഈമാന്‍ കൊണ്ട് വിജയിച്ചവനായി
قال معروف الكرخي قدس سره :من هيأ طعاما لأجل قرائة مولد النبي صلي الله عليه وسلم وجمع اخوانا وأوقد سراجا ولبس جديدا وتبخر وتعطر تعظيما لمولد النبي صلي الله عليه وسلم حشره الله يوم القيامة مع الفرقة الالي من النبيين وكان في أعلي عليين
മഅ്റുഫ് അല്‍ കര്ഖി(റ)പറഞ്ഞുനബി(സ)യുടെ മൌലിദിനെ ആദരിച്ചു കൊണ്ട് ഭക്ഷണം തയ്യാറാക്കുകയും കൂട്ടുകാരെ ഒരുമിച്ചു കൂട്ടുകയും നല്ല വസ്ത്രവും അലങ്കാരങ്ങളും സുഖന്തം പൂശുകയും ചെയ്‌താല്‍ നബിമാരോട് കൂടെ അവനെ ഖിയാമത്ത് നാളില്‍ ഒരുമിച്ച് കുട്ടുകയും ഉന്നതമായ സ്ഥാനം നല്‍കുകയും ചെയ്യും
قال الامام فخر الدين الرازي رحمه الله :مامن شخص قرء مولد النبي صلي الله عليه وسلم علي ملح أوبر أوشيئ آخر من المأكولات الاظهرت فيه البركة وفي كل سيئ
ഇമാം റാസി (റ)പറയുന്നു ആരങ്കിലും അവരുടെ ധാന്യം,ഉപ്പ്മറ്റ് തിന്നപെടുന്ന വസ്തുകളില്‍ മൌലിദ് ഓതിയാല്‍ അതില്‍ ബറത്ത് ഉണ്ടാകും
قال امام الشافعي رضي الله عنه :من جمع لمولد النبي صلي الله عليه وسلم اخوانا وهيأطعاما وأخلي مكانا وعمل احسانا وصار سببا لقرائته بعثه الله يوم القيامة مع الصديقين والشهداء والصالحين ويكون في جنات النعيم
ഇമാം ഷാഫി(റ)പറയുന്നു ഒരാള്‍ നബി(സ)യുടെ ജന്മദിനത്തിന്ന്‍ സ്ഥല സൌകര്യം വരുത്തി ജനങ്ങളെ ഒരുമിച്ചുക്കൂടി ഭക്ഷണം തെയ്യാര്‍ ചെയ്തു നല്ല പ്രവര്‍ത്തങ്ങള്‍ ചെയ്തു അങ്ങിനെ മൌലിദ് ഓതിയാല്‍ അന്ത്യദിനത്തില്‍ സിദ്ധീഖുകള്‍,ശുഹദാക്കള്‍ ,സ്വാലിഹുകളോട് കൂടെയായിരിക്കും സ്വര്‍ഗത്തി കടക്കുകയും ചെയ്യും
قال سري السقطي رحمه الله :من قصد موضعا يقرء فيه مولد النبي صلي الله عليه وسلم فقد فصد روضة من رياض الجنة لانه ماقصد ذلك الموضع الا لمحبة النبي صلي الله عليه وسلم وقد قال صلي الله عليه وسلم من أحبني كان معي في الجنة
ബഹു സിരിയ്യ് അസ്സിഖ്ത്വി(റ)പറഞ്ഞുഒരാള്‍ മൌലിദ് ഓതാന്‍ ഒരുസ്ഥലം കരുതിയാല്‍ അവന്‍ സ്വര്ഗീയ പൂന്തോപ്പാണ് അവന്‍ കരുതിയത് കാരണം നബി(സ)പറഞ്ഞിട്ടുണ്ട് എന്നെ ഒരാള്‍ ഇഷ്ടപെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ എന്നൊട് കൂടെയാണ്
قال الامام السيوطي رحمه الله:مامن بيت اومسجد اومحلة قرئ فيه مولد النبي صلي الله عليه وسلم الا حفت الملئكة ذلك البيت اوالمسجد اوالمحلة وصلت الملائة علي أهل ذلك المكان وعمهم الله تعالي بالرحمة والرضوان
ഇമാം സുയൂത്വി(റ)പറയുന്നു മൌലിദ് ഓതുന്ന സ്ഥലം അത് വീടാവട്ടെ,പള്ളിയാവട്ടെ,മറ്റ് സ്ഥലമാവട്ടെ അവിടെ മലക്കുകള്‍ പൊതിയും ആസ്തല വാസികള്‍ക്ക് അവര്‍ സ്വലാത്ത് ചൊല്ലും അല്ലാഹു അവരെ റഹ്മത് കൊണ്ട് നിറക്കും (അവലബം ഇമാം ഇബ്ന്‍ ഹാജര്‍ ഹൈതമി(റ)യുടെ "നിഅ്മത്ത് അല്‍ കുബ്റ:"എന്ന കിത്താബില്‍ നിന്ന്‍ )

നബിദിനം മുന്‍കാല പണ്ഡിതര് എന്ത് പറയുന്നു

وقال حافظ بن حجر العسقلاني في جواب سؤال "وظهرلي تخريجه يعني عمل المولد النبوي علي أصل ثابت وهو مافي الصحيحين ان النبي صلي الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون ونجي موسي ونحن نصومه شكرا الي آخره فيستفاد به فعل الشكر علي ما من به في يوم معين وأي نعمة اعظم من بروز نبي الرحمة :فتح الباري 7/195
ബഹു ...ഹാഫില്‍ ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ)പറയുന്നു നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്. ഇതില്‍ നിന്ന്‍ ഒരു അനുഗ്രഹം ഉണ്ടായാല്‍ ആ ദിവസം നന്ദി പ്രഘടനം നടത്താം എന്ന്‍ മനസ്സിലാക്കാം അനുഗ്രഹത്തിന്‍റെ പ്രവാചകന്‍റെ ജന്മദിനത്തെക്കാള്‍ ഏററവും വലിയ അനുഗ്രം ഏതാണ്(ഫത് ഹുല്‍ ബാരി)
قال الامام القسطلاني رحمه الله :أنه صلي الله عليه وسلم ولد لاثني عشر من ربيع الاول الي آخره وعليه عمل أهل مكة قديما وحديثا في زيارتهم موضع مولده صلي الله عليه وسلم في هذا الوقت
ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു അബീഉല്‍ അവ്വല്‍ അന്ത്രണ്ടിന്നാണ് നബി(സ)ജനിച്ചത് ആദിവസം മക്കക്കാര്‍ എല്ലാകാലത്തും നബി(സ)ജനിച്ച സ്ഥലം സന്ദര്‍ശിക്കാറുണ്ടായിരുന്നു (അല്‍ മവാഹിബ് )
قال النبهاني رحمه الله ان السلف والخلف مطبقون علي عمل المولد في يوم المذكور وليلته (لسان العيون)
ഇമാം നബ്ഹാനി തങ്ങള്‍ പറയുന്നു നബി(സ(യുടെ ജന്മദിനത്തിന്‍റെ രാവും പകലും നബിദിന പരിപാടിയില്‍ എര്പെടുന്നതില്‍ മുന്കാലക്കാരും പില്‍കാലക്കടും എകോപിച്ചിരുന്നു
‍ قال الامام الزرقاني ينبغي تخصيص هذا الشهر بزيادة فعل البر وكثرة الصدقات والخيرات وغير ذلك من وجوه الخيرات (المدخل لابن الحاج)
ഇമാം സുര്ഖാനി(റ)പറയുന്നു ഈ മാസത്തില്‍(റബീ ഉല്‍ അവ്വല്‍ )പ്രത്യകമായി നല്ല കാര്യം ചെയ്യലും സ്വദഖ ചെയ്യലും അല്ലാഹിവിലെക്ക് അടുപ്പിക്കുന്ന മറ്റ് നല്ല കാര്യം ചെയ്യലും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്
قال الامام القسطلاني رحمه الله:لازال اهل اسلام يحتفلون ويهتمون بشهر مولده عليه الصلوة والسلام ويعملون الولائمة ويتصدقون في لياليه بانواع الصدقات ويظهرون السروربه ويزيدون في المبرات ويعتنون بقرائة مولده الكريم ويظهر عليهم من بركاته كل فضل عميم (المواهب)
ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു :മുസ്ലിം ലോകം മുഴക്കെ നബി(സ)യുടെ ജ്നമദിനത്തില്‍ ഒരുമിച്ച് കൂടുകയും ഭക്ഷണം ഉണ്ടാക്കുകയും സ്വദഖ കൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും നന്മവര്‍ദ്ധിപ്പിക്കുകയും മൌലിദ് പാരായണം നടത്തുകയും ചെയ്യുമായിരുന്നു
في فتاوي الحافظ السيوطي في باب الوليمة سئل عن عمل المولد النبوي في شهر ربيع الاول ماحكمه من حيث الشرع وهل هو محمود او مذموم وهل يثاب فاعله اولا والجواب عندي ان اصل عمل المولد الذي هو اجتماع الناس وقرائة ماتيسر من القرآن ورواية الاخبار الواردة في مبدأ أمر النبي صلي الله عليه وسلم وما وقع في مولده من الآيات ثم يمدهم سماط يأكلونه وينصرفون من غير زيادة علي ذلك من البدعة الحسنة التي يثاب عليها صاحبها لمافيه من تعظيم قدر النبي صلي الله عليه وسلم واظهار الفرح والاستبشار بمولده الشريفة (الاعانة الطالبين)
ഇമാം സുയൂത്വി(റ)നോട് ഒരു ചോദ്യം :-റബീഉല്‍ അവ്വലില്‍ നടക്കുന്ന നബിദിനത്തെ പറ്റി ഇസ്ലാമിക വീക്ഷണത്തില്‍ അതിന്‍റെ നിയമം എന്താണ്‍ ?അത് പ്രശംസിക്കപെടുന്നതോ ?ആക്ഷേപിക്കപ്പെടുന്നതോ?അത് ചെയ്യുന്നവര്‍ക്ക് പ്രതിഫലം കിട്ടുമോ?ഇല്ലേ?
ഉത്തരം സുയൂത്വി ഇമാം പറയുന്നു നബിദിനവുമായി ബദ്ധപെട്ട പ്രവര്‍ത്തനം എന്നാല്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടുക ,ഖുര്‍ആന്‍ പാരായണം ചെയ്യുക ,നബി(സ)യുമായി ബന്ധപ്പെട്ട ഹദീസുകള്‍ പാരായണം ചെയ്യുക ,അതിന്ന്‍ ശേഷം ഭക്ഷണം കൊടുക്കുക പോലോത്ത കാര്യം ചെയ്യുകയണങ്കില്‍( ഇസ്ലാം വിലക്കാത്ത)അത് നല്ല ആചാരമാണ് അത് ചെയ്യുന്നവര്‍ക്ക് കൂലി കിട്ടും കാരണം നബിയുടെ മഹത്വം പറയലും പ്രഘടിപ്പിക്കലും സന്തോഷിക്കലുംമാണല്ലോ ആദിവസം ചെയ്യുന്നത്


ഇന്ന്‍ കാണുന്ന രൂപത്തില്‍ വിപുലവും ആഘോഷകരുമായ രൂപത്തിലേക്ക് മാറിയത് മുളഫഫര്‍ രാജാവിന്‍റെ കാലത്താണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു ബഹു ഇമാം സുര്ഖാനി(റ)പറയുന്നു
قال الزقاني أول من احدث فعل ذلك يعني علي هذا الوجه الخاص الموجود اليوم الملك المظفر ابوسعيد صاحب اربل
ഇന്ന്‍ കാണുന്ന രീതിയില്‍ നബിദിന പരിപാടി വിപുലീകരിക്കപ്പെട്ടത് ഇര്ബല്‍ ചക്രവര്‍ത്തിയായ മുളഫ്ഫര്‍ രാജാവായിരുന്നു
قال ابن كثير في تاريخه -يعني ملك المظفر-كان يعمل المولد الشريف في ربيع الاول ويحتفل فيه احتفالا هائلا وكان شهما شجاعا بطلا عاقلا علما عادلا محمود السيرة والسريرة وطالت مدته في الملك الي ان مات وقد أثني عليه العلماء الاعلام (جواهر البحار للنبهاني 3/1059)
... ഹാഫില്‍ ഇബ്ന്‍ കസീര്‍ (റ) മുളഫ്ഫര്‍ രാജാവിന്‍റെ ചരിത്രം പറയുന്നത് അദ്ദേഹം അബീഉല്‍അവ്വയില്‍ വലിയ സമ്മേളനം നടത്തി മൌലിദ് കഴിക്കുന്ന ആളായിരുന്നു മാത്രമല്ല അദ്ദേഹം ധീരനും ,പണ്ഡിതനും,ബുദ്ധിമാനും നീതിമാനും അധര്‍മത്തിന്നെതിരെ പോരാടുന്ന ആളും ജീവിത ,നടപടി ക്രമങ്ങള്‍ പ്രശംസിക്കപെട്ട ആളും ആരാലും അംഗീരിക്കപെട്ട ആളും അതുകാരണം മരണം വരെ അധികാരത്തില്‍ തുടര്‍ന്ന ആളുമാണ് .
قال سبط بن الجوزي في مرآة الزمان حكي لي بعض من حضر سماط المظفر في بعض المولد انه عد فيه خمسة ألاف رأس غنم شواء وعشرة ألاف دجاجة ومأئة فرس ومأئة الف زبدية وثلاثين الف صحن حلوي وكان يحضر عنده في المولد اعيان العلماء والصوفيةفيخلع عليهم ويطلق لهم البخور (جواهر البحار 3/1122)
ബഹു ഇബ്ന്‍ അല്‍ ജൌസി അവിടത്തെ "മിര്‍ആത്ത്സ്സമാന്‍ "എന്ന കിത്താബില്‍ മുളഫ്ഫര്‍ രാജാവിന്‍റെ മൌലിദ് സദസ്സില്‍ പങ്കെടുത്ത ആളെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു അവിടെ (ഭക്ഷണത്തിന്നായി )അയ്യായിരം ആട് ,പതിനായിരം കോഴി,നൂര്‍ കുതിര ഒരു ലക്ഷം നെയ്‌ പാത്രം മുപ്പതിനായിരം മധുര പലഹാര പാത്രം എന്നിവ കണ്ടാതായി രേഖപ്പെടുത്തുന്നു അതോടു കൂടി ആ സദസ്സില്‍ പണ്ഡിതരും സുഫികളും മറ്റ് മഹാന്മാരും
പങ്കെടുത്തിരുന്നു .

مرحبا  يا شهر ربيعل اولഈ  സംരംഭം സോഷ്യല്‍ മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

സ്ത്രീയും പള്ളിയും -2* പുറപ്പെട്ടത് ആദ്യകാലത്ത്

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

സ്ത്രീയും പള്ളിയും -2*
-----------------------  
_proofs of ahlussunna_

ബഹു: ഹാഫിള് ഇബ്നു ഹജറി(റ)ൻറെ ഉസ്താദും ശാഫിഈ  മദ്ഹബുകാരനും ഏഴാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്ന് ബഹു: താജുദ്ധീനുസുബ്കി (റ) തന്റെ തബകാത്തിൽ (വാ:1 പേ:106 ) വിശേഷിപ്പിച്ചവരുമായ ബഹു: ഇബ്നു ദഖീഖിൽ ഈദ് (റ) തന്റെ ഇഹ്‌കാമുൽ അഹ്‌കാം ശറഹ്‌ ഉംദത്തിൽ അഹ്‌കാം വാല്യം രണ്ട് പേജ്;133 ൽ പറയുന്നു. _''സ്ത്രീകൾ (ജുമുഅ,ജമാഅത്,പെരുന്നാൾ നിസ്കാരം പോലുള്ളവക്ക്) പുറപ്പെട്ടിരുന്നത് ഇസ്‌ലാമിന്റെ ആദ്യ കാലത്തായിരുന്നു. *അന്ന് മുസ്‌ലിംകൾ കുറവായതു കൊണ്ട് ശത്രു പക്ഷത്തിന്റെ ദൃഷ്ടിയിൽ ആധിക്യം കാണിക്കാൻ സ്ത്രീകളെ കൂടി പങ്കെടുപ്പിക്കേണ്ടി വന്നു. പിന്നെ അത് ആവശ്യമായി വന്നില്ല"*_
ഇത് ഇബ്നു ഹജർ (റ) തന്റെ അൽ ഫതാവൽ കുബ്റാ വാള്യം 1, പേജ്:202 ൽ ഉദ്ധരിച്ചിട്ടുമുണ്ട്..

ഹനഫീ പണ്ഡിതനും *അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരുമായ ഹാഫിള് അലാഉദ്ധീൻ കാസാനി (റ) തന്റെ ബദാഇഉസ്സനാഇഉ*  വാള്യം 1 പേജ് 125 ൽ പറയുന്നു : _"സ്ത്രീകള് ജുമു:അക്കും ജമാഅത്തിനും പുറപ്പെട്ടിരുന്നത് ഇസ്‌ലാമിന്റെ ആവിർഭാവ കാലത്താണ് . പിന്നീട് വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കാൻ ഖുർആൻ ശാസന വന്നപ്പോൾ (യഥേഷ്ടം പുറപ്പെടാമെന്ന)മുൻവിധി മൻസൂഖായി(ദുർബലമായി)"_
ഇപ്രകാരം ഇമാം ത്വഹാവി (റ) പറഞ്ഞതായി ഉംദത്തുൽ ഖാരി വാല്യം:6 പേജ്: 303 ലും കാണാം

*പുസ്തകം : ഫതാവാ മുഹിയുസ്സുന്ന
ഗ്രന്ഥകർത്താവ് :പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ*
പ്രസാധനം: മുഹ്‌യിസ്സുന്ന ബുക്ക്സ്. ചെമ്മാട്
ഭാഗം ഒന്ന് .മൂന്നാം പതിപ്പ്. പേജ്: 199 -200
പകർത്തിയെഴുതിയത് : സ്വാബിർ പൂനൂർ

പ്രാർഥന പൊൻമള ഉസ്താദ് പറഞ്ഞത്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


വിളിച്ചു പ്രാർത്ഥന ,ഇസ്തിഗാസ - ഒരു വിശകലനം
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

''അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ അനുവദനീയം ആണെന്ന് ഫതാവ മുഹിയുസ്സുന്ന: രണ്ടാം ഭാഗം പേജ് 38 ൽ പറയുന്നു . പ്രാർത്ഥന ആരാധനയാണ് എന്ന് പ്രവാചകരുടെ ഹദീസിലും കാണാം. അപ്പോൾ സുന്നികൾ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരാണ്. അതിനാൽ സുന്നികൾ മുശ്രിക്കുകളുമാണ്. '' ഇപ്രകാരം ഒരു വഹാബി വാദിക്കുന്നത് കേട്ടു . ഇതിന്റെ വിശദീകരണം എന്താണ്?...

ഉത്തരം: ഫതാവാ മുഹിയുസ്സുന്നയിലെ പ്രസ്തുത പരാമർശം ചോദ്യത്തിലുള്ളതാണ്. കുവൈത്തിൽ നിന്നും വഹാബികൾ ഉന്നയിച്ച 25 ചോദ്യങ്ങളിൽ പെട്ടതാണ് മേൽ പരാമർശം. കുവൈത്തിലെ സുന്നി പ്രവർത്തകർ എനിക്ക് അയച്ചു തന്ന ആ ചോദ്യങ്ങൾക്കുള്ള മറുപടിയും അവർക്കു ഞാൻ അയച്ചിട്ടുണ്ട്.

ആ ചോദ്യങ്ങളിൽ പെട്ടതാണ് 'മുഹിയുദ്ധീൻ ശെയ്‌ഖേ കാക്കണേ, ബദ്രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ചു പ്രാർത്ഥിക്കുന്നത് അനുവദനീയമാണോ?' എന്ന പരാമർശം. മുജാഹിദുകൾ പറയുന്ന ഈ വിളിച്ചു പ്രാർത്ഥന സുന്നികൾ നടത്തുന്ന ഇസ്തിഗാസ യെ ലക്‌ഷ്യം വെച്ച് കൊണ്ടുള്ളതാണെന്നു എല്ലാവര്ക്കും അറിയാം. അത് കൊണ്ടാണ് ഈ ഇസ്തിഗാസ അനുവദനീയമാണെന്നുള്ളതിനുള്ള തെളിവുകളും മറ്റും ഉദ്ധരിച്ചു വിഷയം സ്ഥാപിച്ചതും. സുന്നികളുടെ ഇസ്‌തിഗാസക്ക് പ്രാർത്ഥന എന്ന പേര് ഞാൻ ഇട്ടതല്ല, വഹാബികൾ പറഞ്ഞതാണത് എന്ന കാര്യം വിസ്മരിക്കരുത്..
ഏതായാലും പ്രാർത്ഥന എന്ന പദം ഏറെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സുന്നികൾ നടത്തുന്ന ഇസ്തിഗാസയെക്കുറിച്ചു പ്രാർത്ഥന എന്ന് സാധാരണ ഗതിയിൽ പറയാറില്ല .എന്നാൽ സുന്നികളുടെ ഇസ്തിഗാസക്ക് പ്രാർത്ഥന എന്ന് പേരിട്ടത് കൊണ്ട് മാത്രം അത് ശിർക്കാവുകയില്ല.

ഭാഷാപരമായി പ്രാർത്ഥന എന്ന് ഇസ്തിഗാസയെക്കുറിച്ചു പ്രയോഗിക്കുകയാണെങ്കിൽ അത് കൊണ്ട് മാത്രം ശിർക്ക് ആവുകയില്ല, കാരണം പ്രാർത്ഥന എന്നതിന് അർത്ഥന ,അപേക്ഷ, യാചന,സ്തുതി,ഹർജി എന്നീ അർഥങ്ങൾ വാഷ് നിഘണ്ടുവിൽ കാണാം (കേരളം ഭാഷ നിഘണ്ടു പേ:1117,ശബ്ദ സാഗരം 3/2712, ശബ്ദ താരാവലി പേ:1308 എന്നിവ നോക്കുക,)
മേൽ അർത്ഥങ്ങളെല്ലാം പ്രാർത്ഥന എന്ന പദത്തിനുള്ളതാണ്. 'പ്രാർത്ഥന അല്ലാഹുവോട് മാത്രം'' എന്ന് വാദിക്കുന്ന ഇസ്തിഗാസ വിരോധികൾ അപേക്ഷ അല്ലാഹുവോട് മാത്രം, ഹരജി അല്ലാഹുവോട് മാത്രം എന്നുകൂടി വാദിക്കേണ്ടി വരും. അല്ലാത്തതൊക്കെ ശിർക്കാണെന്നും അപ്രകാരം ചെയ്യുന്നവരെല്ലാം ഇസ്‌ലാമിന് പുറത്തു പോകുന്നതാണെന്നും പറയാൻ ഇവർ നിര്ബന്ധിതരാണ്.

ഇസ്തിഗാസ എന്നാൽ സഹായം തേടുക എന്നാണർത്ഥം. ആരോട് എപ്പോൾ എന്ത് സഹായം തേടിയാലും അത് അവർക്കുള്ള ആരാധനയല്ല , അതിനാൽ അത് ശിർക്കുമല്ല. മറിച്ചു സഹായം തേടൽ തന്നെ ആരാധനയാകുന്നതും അല്ലാത്തതുമുണ്ട്. ഇത് എല്ലാവര്ക്കും അറിയുന്ന യാഥാർഥ്യമാണ്.
ചുരുക്കത്തിൽ ദുആ, പ്രാർത്ഥന,ഇസ്തിഗാസ എന്നീ പാദങ്ങൾക്ക് വിവിധ അർത്ഥങ്ങളുണ്ട്.അവയൊക്കെയും ആരാധനയുടെ പരിധിയിൽ പെട്ടതാണെന്ന് ഒരാൾക്കും വാദിക്കാൻ കഴിയില്ല. അപ്പോൾ ആരാധനയുടെ പരിധിയിൽ പെടുന്ന ദുആയും ഇസ്തിഗാസയും പ്രാത്ഥനയും തിരിച്ചറിയാനുള്ള മാനദണ്ഡം എന്തെന്ന് നാം ഗ്രഹിക്കേണ്ടി വരും . ഇതിനു ഇബാദത്ത് (ആരാധന) എന്താനിന്നാണ് ആദ്യം ഗ്രഹിക്കേണ്ടത് .
ഇമാം ബൈളാവി (റ) പറയുന്നു: 'പരമമായ വണക്കവും താഴ്മയും ആണ് ആരാധന. (ബൈളാവി 1/ 8 ) മദാരികു ത്തൻസീൽ 1/ 16 ഫത്ഹുൽ ഖദീർ 1/ 35 എന്നിവയിലും ഇത് കാണാം

ഒരു വണക്കം എപ്പോഴാണ് പരാമമാവുക ? അങ്ങേയറ്റത്താവുക? വളരെ ശ്രദ്ധയോടെ പഠിക്കേണ്ടതാണിത് . ഒരാൾ അവന്റെ ശരീരം എത്ര മാത്രം കുനിക്കുന്നുവെന്നോ വളക്കുന്നുവെന്നോ നോക്കിയല്ല പരമം കുറിക്കുന്നത് . പിന്നെ പരമത്തിൻ്റെ മാനദണ്ഡമെന്ത്?

*വണങ്ങുന്ന വ്യക്തി, വണങ്ങപ്പെടുന്ന ശക്തിയെ കുറിച്ച് എന്ത് വിശ്വസിക്കുന്നുവെന്നതാണ് വണക്കം
പരമമോ, അല്ലാത്തതോ എന്നതിന്റെ മാനദണ്ഡം . വണങ്ങപ്പെടുന്ന ശക്തി അഥവാ വ്യക്തി അവന്റെ ആരാധനയെ അർഹിക്കുന്നവനാണെന്നോ സ്വയം പര്യാപ്തനാണെന്നോ അഥവാ ദൈവമാണെന്നോ ദൈവാതരമാണെന്നോ വിശ്വസുന്നുണ്ടെങ്കിൽ ആ വണക്കം പ്രത്യക്ഷ്യത്തിൽ ചെറുതാണെങ്കിലും പരമമാണ്, ആരാധനയുമാണ്. ഈ വിശ്വാസമില്ലെങ്കിൽ വണക്കം പരമമല്ല .ആരാധനയുമല്ല.*
ഇബ്നു ജരീറു ഥ്വിബിരി (റ) പറയുന്നു: നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു' എന്ന ഖുർആൻ വചനത്തിൻ്റെ വ്യാഖ്യാനം ' അല്ലാഹുവേ ,നിനക്ക് ഞങ്ങൾ ഭക്തി പ്രകടിപ്പിക്കുന്നു, കീഴ്‌പ്പെടുന്നു,ഒതുങ്ങുന്നു, നീ റബ്ബാണെന്നും ഉടമസ്ഥനാണെന്നും സമ്മതിച്ചു കൊണ്ട്. നീ ഒഴിച്ചുള്ളവർക്കല്ല.( ജാമിഉൽ ബയാൻ വാ:ഒന്ന്. പേജ്: 69 )

അതായത് റബ്ബാണെന്നു സമ്മതിച്ചു കൊണ്ടുള്ള വണക്കമാണ് ആരാധന. അതാണ് പരമവും.ഇത് സമ്മതിക്കാതെയുള്ള വണക്കം അങ്ങേയറ്റത്തേതല്ല. അതിനാൽ ആരാധനയുമല്ല,
ഇതാണ് ഇബാദത് (ആരാധന) എന്ന് മനസ്സിലാക്കിയാൽ ആരാധനയുടെ പരിധിയിൽ പെടുന്ന പ്രാർത്ഥനയും സഹായാർത്ഥനയും ഏതാണെന്നു സ്പഷ്ടമായി .

സഹായാർത്ഥന നടത്തപ്പെടുന്ന ശക്തിയെ കുറിച്ച് നിർവഹിക്കുന്നവന്റെ വിശ്വാസം നേരത്തെ പറഞ്ഞവയാണെങ്കിൽ അവ ആരാധനയുടെ പരിധിയിൽ ആണ് പെടുക.
അതായത് ഞാൻ ദുആ ചെയ്യുന്നതും സഹായം ചോദിക്കുന്ന്തും എന്റെ ആരാധന അർഹിക്കുന്നവരോടാണെന്നോ അവനു ദിവ്യത്വം ഉണ്ടെന്നോ വിശ്വസിച്ചുകൊണ്ട് ആണ് വർത്തിക്കുന്നത് എങ്കിൽ ആ അർത്ഥനക്കു ദുആ എന്ന് പേരിട്ടാലും ആരാധന തന്നെ ആണ് . ഇക്കാര്യം കെ എൻ എം മുഖപത്രം 2003 ജൂലൈ 4 പേജ് 7 ൽ കാണാം.

ഇത്തരം ഇബാദത്തായ അർത്ഥനയെ കുറിച്ച് ദുആ എന്നും ഇസ്തിഗാസ എന്നും ഖുർആൻ വ്യാഖ്യാതാക്കളും മറ്റു പണ്ഡിതന്മാരും മാറി മാറി പ്രയോഗിച്ചതു കാണാം. ഹദീസുകളിൽ ഇത്തരം പ്രയോഗങ്ങൾ ഉണ്ട്. നാം ചെയ്യുന്ന കർമ്മത്തിനു എന്ത് പേര് പറയുന്നുവെന്നത് കൊണ്ടല്ല അത് ശിർക്കും തൗഹീദും ആയിത്തീരുന്നത് . അത് ചെയ്യുമ്പോൾ നമ്മുടെ വിശ്വാസം എന്തായിരുന്നു എന്നതാണ് പരിഗണിക്കുക.

ഇമാം റാസി (റ)പറയുന്നു: അദ്ദുആഉ എന്നാൽ അടിമത്തം (ഉബൂദിയ്യത്) എന്ന എളിമത്തം ഉൾക്കൊള്ളലിനെയും റബ്ബാവുക എന്ന യോഗ്യതയെ അറിയാലിനെയും കുറിക്കുന്ന കർമ്മമാണ്‌.( റാസി 7/ 135)

മുസ്ലിമായ വ്യക്തി അല്ലാഹു ആദരിച്ച മഹാന്മാരോട് സഹായം അഭ്യർഥിക്കുമ്പോൾ താൻ സഹായം തേടുന്ന നബി, വലിയ്യ്‌, തന്റെ റബ്ബാണെന്നോ, തൻ അവരുടെ അടിമ ആണെന്നോ വിശ്വസിക്കുന്നില്ല, മറിച്ച് ഞാനും ആ മഹാന്മാരും ,ഉടമയായ അല്ലാഹുവിന്റെ വിനീത അടിമകൾ ആണെന്നും അവന്റെ ഇഷ്ട ദാസന്മാരായതു കാരണം അവർക്കു അല്ലാഹു തനിക്കു നല്കിയിട്ടില്ലാത്ത പ്രത്യേക കഴിവുകൾ ( കറാമത്ത്,മുജിസത്ത്) നൽകിയിട്ടുണ്ടെന്നും അവരോടു ചോദിച്ചാൽ അത് മുഖേന അവർ ഉത്തരം നൽകും എന്ന് മാത്രമേ അവൻ വിശ്വസിക്കുന്നുള്ളൂ.
ഏക ദൈവ വിശ്വാസികളുടെയും ബഹുദൈവ വിശ്വാസികളുടെയും ഇടയിലുള്ള ഈ അന്തരം മനസ്സിലാക്കിയാൽ മൗലവിമാർ ഉദ്ധരിക്കുന്ന ഖുർആൻ സൂക്തങ്ങളോ അവരുടെ ന്യായങ്ങളോ സുന്നി ആശയങ്ങൾക്ക് പ്രതികൂലം ആവുകയില്ലെന്നും സുന്നീ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതാണെന്നും ശരിക്കും ബോധ്യപ്പെടും.

പുസ്തകം : ഫതാവാ മുഹിയുസ്സുന്ന
ഗ്രന്ഥകർത്താവ് :പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ
പ്രസാധനം: മുഹ്‌യിസ്സുന്ന ബുക്ക്സ്. ചെമ്മാട്
ഭാഗം ഒന്ന് .മൂന്നാം പതിപ്പ്. പേജ്: 349-352
പകർത്തിയെഴുതിയത് : സാബിർ പൂനൂർ
proofs of ahlussunna
Proofsofahlussunnah.blogspot.com
www.facebook.com/proofsofahlussunnah

Sunday, November 4, 2018

നബിദിനം - മരമണ്ടൻ വഹാബീ ചോദ്യങ്ങൾക്കുള്ള മറുപടി

നബിദിനം - മരമണ്ടൻ വഹാബീ ചോദ്യങ്ങൾക്കുള്ള മറുപടി

*വാട്സാപ്പിലൂടെ  കറങ്ങിത്തിരിയുന്ന വഹാബിയുടെ തല തിരിഞ്ഞ ക്വിസ്സിനു  പ്രാമാണികമായ മറുപടി*

✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

*വഹ്ഹാബിയുടെ നബിദിന ക്വിസ്സ്:*

മുജാഹിദ് ചോദ്യം
---------------------------
1. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?
(ഉമർ (റ), ആയിഷ (റ), അബൂബക്കർ (റ), അബു ഹുറൈറ (റ) )

*സുന്നി മറുപടി*
----------------------------
*പാവം വഹാബികൾ ഉത്തരം അറിയാത്തത് കൊണ്ടാവും  ബ്രാക്കറ്റിൽ ഈ നിലക്ക്* *കൊടുക്കേണ്ടി വന്നത് ഈ വിഷയം പറയേണ്ടത് ചരിത്രകാര പണ്ഡിതന്മാരാണ്* *അതുകൊണ്ടുതന്നെ മുജാഹിദുകളുടെ പ്രിയപ്പെട്ട നേതാവായ ഇബ്നു തൈമിയ്യയുടെ  ശിഷ്യൻ കൂടിയായ ഹാഫിസ് ഇബ്നുകസീർ ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ഗ്രന്ഥം അൽ ബിദായത്തു വന്നിഹായ  മറിച്ചു നോക്കിയാൽ കാണാവുന്നതാണ്* *നബി തങ്ങൾ ജനിച്ചത്  റബീഉൽ അവ്വൽ 12 ന് ആണെന്ന്  .ഇതിനു പുറമെ ഡസൻ കണക്കിന് താരീഖ് പണ്ഡിതരും ഈ ചരിത്ര സത്യം* *രേഖപ്പെടുത്തിയിട്ടുണ്ട്*
*ഇനി അറബി അറിയാത്ത*  *മുജാഹിദുകൾ* *വിഷമിക്കേണ്ട KNM നേതാവായ അനസ് മൗലവി വ്യക്തമായി* *റബിഉൽ അവ്വൽ12ന് ആണ് നബി തങ്ങൾ* *ജനിച്ച തെന്ന് പച്ചമലയാളത്തിൽ പ്രസംഗിച്ചിട്ടുണ്ട്*

മുജാഹിദ് ചോദ്യം
---------------------------
2. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം?
(മക്ക, മദീന, ത്വായിഫ്, ശാം)

*സുന്നി മറുപടി*
---------------------------
*നബിയുടെ വരവിൽ സന്തോഷിച്ച സച്ചരിതരായ ആദ്യനൂറ്റാണ്ടുകളിലെ  സ്വാലിഹീങ്ങൾ നബി തങ്ങൾ ജനിച്ച ആ ദിവസം തന്നെ  നബി തങ്ങൾ ജനിചസ്ഥലത്തു അവർ സന്ദർശനം* *നടത്തിയതായി ഇമാം കസ്തലാനീ* ( റ )
 *മവാഹിദിൽ  രേഖപ്പെടുത്തിയിട്ടുണ്ട്*
*സന്തോഷം പങ്കിടാൻ* *യാത്രയാകുന്നത്* *തന്നെയാണല്ലോ വഹാബി ഭാഷയിൽ ഘോഷയാത്ര എന്ന് പറയുന്നത്*

മുജാഹിദ് ചോദ്യം
---------------------------
3. ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?
(ഈത്തപ്പഴം, കാരക്ക, റൊട്ടി, പാൽ)

*സുന്നി മറുപടി*
--------------------------
*വഹാബികൾ അവരുടെ സന്തോഷപ്രകടനത്തിന്  വ്യത്യസ്ത ഭക്ഷണങ്ങൾ ഇന്നു ഉപയോഗിക്കുന്നതു* *പോലെ തന്നെ ആ കാലഘട്ടത്തിലും വ്യത്യസ്ത ഭക്ഷണം  രീതികൾ നിലനിന്നിരുന്നു*

മുജാഹിദ് ചോദ്യം
---------------------------
4. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര്?
( നബി (സ), അബൂബക്കർ (റ), ഉമർ (റ), ഹംസ (റ) )

*സുന്നി മറുപടി*
--------------------------
*സഹാബികൾ ഒക്കെ നബിതങ്ങളുടെ  മൗലിദ് പറയുന്നതിൽ മത്സരിച്ചിരുന്നു ആ കൂട്ടത്തിൽ പ്രത്യേകം മൗലിദ് ചൊല്ലാൻ വേണ്ടി* *നബി തന്നെ മിമ്പർ ഒരുക്കിക്കൊടുത്ത പ്രമുഖ സ്വഹാബി ആയിരുന്നു ഹസ്സാനുബ്നു സാബിത് അതിനുപുറമേ ഹസാ നെ ജിബ്രീലിനെ കൊണ്ട് ശക്തിപ്പെടുത്തുവാൻ പ്രത്യേകം ദുആ കൂടി ചെയ്തു കൊടുത്തിരുന്നു അതുപോലെ* *കഅബ്*( റ ) *മൗലിദ്  പറഞ്ഞവരിൽ പ്രമുഖനായിരുന്നു*

മുജാഹിദ് ചോദ്യം
---------------------------
5.  നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ?

(മങ്കുസ് മൗലിദ്, ഷറഫുൽ അനാം മൗലിദ്, ബദർ മൗലിദ്, ഇവ മൂന്നും)

*സുന്നി മറുപടി*
---------------------------
*അറബി ഭാഷയിൽ  നല്ല കഴിവുള്ളവരായിരുന്നു സഹാബികൾ അതുകൊണ്ടുതന്നെ*  *അവർക്ക് നബിയുടെ മൗലിദ് പാരായണം ചെയ്യാൻ  പ്രത്യേക കിതാബ് നോക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല* *അവരുടെ ഹൃദയങ്ങൾ തന്നെയായിരുന്നു  അവരുടെ കിതാബുകൾ* *കിത്താബു നോക്കി മാത്രമേ  മൗലിദ് ഓതാൻ പാടുള്ളൂ എന്ന് ആരും വാദിച്ചിട്ടില്ല അങ്ങനെ ചിന്തിക്കുന്നത്* *വഹാബികളുടെ  മണ്ടത്തരം മാത്രം*

മുജാഹിദ് ചോദ്യം
---------------------------
6. നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?
(23, 63, 10, 13)

*സുന്നി മറുപടി*
----------------------------
*നബിതങ്ങൾ ആടിനെ അറുത്തു കൊണ്ട്  തന്നെ സ്വന്തം  ജന്മദിനം ആഘോഷിച്ചതാണെന്ന് ലോകപ്രശസ്ത* *പണ്ഡിതനായ  ഹാഫിസ്  ഇമാം സുയൂതി ഹദീസ് വിശദീകരിച്ചു കൊണ്ട് തന്നെ* *രേഖപ്പെടുത്തിവെച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എണ്ണം എത്രയാണെന്നത്  പ്രസക്തമല്ല* *നബി തങ്ങൾ ചെയ്ത ഹജ്ജിന്റെ  എണ്ണം മാത്രമേ  നമുക്കും ചെയ്യാൻ പാടുള്ളൂ എന്ന വഹാബികൾ പറയുമോ ആവോ*

മുജാഹിദ് ചോദ്യം
----------------------------
7. മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?
( ബിലാൽ (റ), അനസ് (റ), അലി (റ), ജാഫർ (റ) )

*സുന്നി മറുപടി*
----------------------------
*മദീനയിൽ  ഈ പറഞ്ഞ നാല് സ്വഹാബികൾ മാത്രമായിരുന്നില്ല അവിടെ ഉണ്ടായിരുന്നത് നബി തങ്ങൾ  മദീനയിൽ* *പ്രവേശിച്ച ദിവസം തന്നെ സ്വഹാബികൾ കൂട്ടം കൂടി തന്നെ തക്ബീർ വിളികളോടെയും*
*ത്വലാഹുൽ ബദറു ചൊല്ലിക്കൊണ്ടും*
*തന്നെ നബിയെ സ്വാഗതം ചെയ്തതായി മുജാഹിദുകളുടെ ഏറ്റവും വലിയ നേതാവായ ഇബ്നു തൈമിയ്യ തന്നെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്*

മുജാഹിദ് ചോദ്യം
----------------------------
8. ഖുർആൻ ഒരക്ഷരം പാരായണം ചെയ്ത പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?

(1, 3, 10, 100)

*സുന്നി മറുപടി*
---------------------------
*എന്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ 10 പ്രതിഫലം ലഭിക്കും എന്ന് നബി തങ്ങൾ തന്നെ വ്യക്തമായി പഠിപ്പിച്ചതാണ്*  *മൗലിദിൽ ധാരാളം സ്വലാത്തുകൾ ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ*
*ഒരു മൗലിദ്* *ചൊല്ലിക്കഴിയുമ്പോഴേക്കും*
 *നൂറുക്കണക്കിന് സ്വലാത്ത് ചൊല്ലുന്നു*
*അതോടെ* *എണ്ണിയാലൊടുങ്ങാത്ത* *പ്രതിഫലവും ലഭിക്കുന്നു* *സ്വലാത്ത് ചൊല്ലി  ജനങ്ങൾക്ക് പ്രതിഫലം കിട്ടുന്നതിൽ വഹാബി എന്തിനു പ്രയാസപ്പെടുന്നു*

മുജാഹിദ് ചോദ്യം
----------------------------
9. മങ്കുസ് മൗലിദ് രചിച്ച സ്വഹാബി?

(സെയ്ദ് (റ), ഉസ്മാൻ (റ), ബിലാൽ (റ), അനസ് (റ) )

*സുന്നി മറുപടി*
---------------------------
*മങ്കൂസ് മൗലിദിന്റെ രചയിതാവ് മഹാനായ  ഇമാം സൈനുദ്ദീൻ*
*മഖ്‌തും*  (റ ) *ആണ്  പാവം* *വഹാബികൾക്കു അതു* *പോലും അറിയാതെ* *ആയിപ്പോയി* *ഒരുദാഹരണം പറയാം  സഹീഹുൽ ബുഹാരി രചിച്ചത് മുഹമ്മദ്* *നബിയല്ല സ്വഹാബികളും അല്ല മറിച്ച് ഇമാം ബുഹാരി യാണ്* *ആ ബുഖാരിയിലുള്ളത്  നബി തങ്ങൾ പഠിപ്പിച്ച കാര്യങ്ങളുമാണ്* *ഇതുപോലെ തന്നെയാണ് മങ്കൂസ് മൗലിദ് രചിച്ചത് സൈനുദ്ദീൻ മഖ്ദൂം* *തങ്ങളാണ് അതേസമയത്ത്  അതിലുള്ള വിഷയങ്ങൾ ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ടതും ആണ് സാമാന്യ ബുദ്ധി ഉള്ള വഹാബികൾക്ക് കാര്യം* *പിടുത്തം കിട്ടിക്കാണുമല്ലോ*

മുജാഹിദ് ചോദ്യം
-----------------------------
10. മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ?

(വെള്ള, നീല, പച്ച, ചുവപ്പ് )

*സുന്നി മറുപടി*
---------------------------
*മുജാഹിദ് സമ്മേളനങ്ങളിൽ കൊടി ഉയർത്തുന്നത് ഒരിക്കലും തെളിവില്ലാതെ* *ആവില്ലല്ലോ*😊  *നിങ്ങൾ ഉയർത്തുന്ന കൊടിയുടെ പ്രമാണം നിലകൊള്ളുന്ന കിതാബിന്റെ തൊട്ടടുത്ത പേജിൽ മേലെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരവും കാണാം*
*ഇനിയും മണ്ടൻ ചോദ്യങ്ങൾ ചോദിച്ചു നിങ്ങൾ മരമണ്ടന്മാർ ആകേണ്ടതില്ല വഹാബികളെ*
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

പ്രവാജകൻമാർ തെറ്റ് ചെയ്തവർ രാണ്ന്ന് ഒഹാബി പുരോഹിതർ

🔹അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


ഇങ്ങനെ വിശ്വസിക്കുന്നവരിൽ
നിന്ന് സ്നേഹം പ്രകടമാവുമോ?
🔹🔹
വഹാബികളുടെ
പ്രവാചകരിലുള്ള
വിശ്വാസവും പിഴച്ചത്.
➖➖➖➖➖➖➖➖

അല്ലാഹുവിലുള്ള വിശ്വാസത്തിൽ പിഴച്ചപോലെ പ്രവാചകരിലുള്ള വിശ്വാസത്തിലും മുജാഹിദുകൾക്ക്
പിഴച്ചിട്ടുണ്ട്.

1⃣
ഒരു മൗലവി മുജാഹിദ് ഔദ്യോഗിക പ്രസിദ്ദീകരണമായ ശബാബ് വാരികയിൽ എഴുതുന്നു:
"വിശുദ്ധ ഖുർആനിൽ നബി(സ)യുടെ നല്ല മാതൃകക്ക് തെളിവായി ഓരോ രംഗത്തും നബി(സ)യുടെ ജീവിതത്തിലെ മാതൃകാ സംഭവങ്ങൾ ഉദ്ധരിക്കുന്നില്ല.നബി(സ)യുടെ ജീവിതത്തിൽ സംഭവിച്ച ചില അബദ്ധങ്ങളും പിഴവുകളും സൂചിപ്പിച്ചിട്ടുമുണ്ട്.അവ നമുക്ക് മാതൃകയല്ലാത്ത സംഭവമാണ്."
   
    ശബാബ് 2016
    മാർച്ച് 25 പേജ്:20

2⃣
"പ്രവാചകന്റെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും വന്ന ചില വീഴ്ചകളെ ഖുർആൻ തിരുത്തുന്നുണ്ട്.നബി(സ)യെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്ന വാചനങ്ങൾ ഖുർആനിലുണ്ട്.നമുക്ക് നിസ്സാരമായി തോന്നാവുന്ന പല വീഴ്ചകളും നബിയിൽ നിന്നുണ്ടായപ്പോൾ കടുത്ത ഭാഷയിൽ അല്ലാഹു നബിയെ തിരുത്തിയത് കാണാം."

      ശബാബ് 2009
     മെയ് 1, പേജ്:22.

3⃣
KNM പുറത്തിറക്കുന്ന വിചിന്തനം വാരിക എഴുതുന്നു:
"ആദിപിതാവായ ആദം നബി(അ)ക്ക് തെറ്റ്പറ്റിയത് അള്ളാഹു നമുക്ക് വിശദീകരിച്ചു തന്നത് മനുഷ്യരിലാർക്കും
തെറ്റു സംഭവിക്കുമെന്നും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചിനെ സൂക്ഷിക്കണമെന്നും ഉണർത്താനാണ്."

    വിചിന്തനം.2008
    ജൂലൈ 4.പേജ് 9.

4⃣
അൽമനാർ മാസികയിൽ
എഴുതുന്നു:
നബി സ യുടെ ചില വീക്ഷണങ്ങളിലും നഴങ്ങളിലും പിഴവുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്.അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കുക
യുണ്ടായി"

       അൽമനാർ 2010
      ജൂലൈ പേജ് 39.

5⃣
മനുഷ്യരിൽ ഏറ്റവും അറിവുള്ള ആളാണെന്ന് നമുക്ക് തോന്നുന്നയാളാണ് മുഹമ്മദ് നബി(സ).
       
       വർഗീയതയില്ലാത്ത
       വിശ്വാസം.പേജ്:6
       മൗലവി സുഹൈർ
                     ചുങ്കത്തറ.

✍🏻Aboohabeeb payyoli
✉✉✉✉✉✉✉✉


നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...