Friday, October 12, 2018

സ്ത്രീ പള്ളി പ്രവേശനവും ആതികാ ബീവിയും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


ആതികാബീവി(റ) യും പള്ളിയും



പിതാവ്: അംറുബ്നുനുഫൈൽ. മാതാവ്: ഉമ്മുകുറൈസ്. ആദ്യം അവരെ വിവാഹം കഴിച്ചിരുന്നത് അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൻ അബ്ദുല്ല എന്നവരാണ്. മഹതി വളരെ ഭംഗിയുള്ള സ്ത്രീയായിരുന്നു. അദ്ദേഹം അവരിൽ ആക്രഷ്ടനായത്തിന്റെ പേരില് യുദ്ദത്തിനു പോകുന്നതിനുവരെ അത് തടസ്സമായപ്പോൾ പിതാവ് അവരെ വിവാഹമോചനം നടത്താനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അബ്ദുല്ല അവരെ യ്ഹ്വലാഖ് ചെല്ലി. പക്ഷെ അദ്ദേഹത്തിനത് ഇഷ്ടമില്ലെന്നു മനാസിലാക്കിയ പിതാവ് മഹതിയെ മടക്കിയെടുക്കാനാവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അവരെ മടക്കിയെടുത്തു. അദ്ദേഹത്തിൻറെ വിയോഗ ശേഷം സൈദുബ്നുൽ ഖത്ത്വാബ്(റ) അവരെ വിവാഹം കഴിച്ചു. അദ്ദേഹം യമാമ യുദ്ദത്തിൽ വെച്ച് രക്തസാക്ഷിയായി. തുടർന്ന് ഉമര്(റ) അവരെ കല്ല്യാണം കഴിച്ചു. ഉമർ(റ) ന്റെ വഫാത്തിനു ശേഷം  സുബൈറുബ്നുൽ അവ്വാം(റ) അവരെ വിവാഹം കഴിച്ചു. (ഇമാം അസ്ഖലാനി(റ) യുടെ അൽ ഇസ്വാബ ഫീമഅരിഫത്തി സ്സ്വഹാബ: 2/107)
http://sunnisonkal.blogspot.com/
ഹസ്രത്ത് ഉമർ(റ) ആതിക(റ) യെ  വിവാഹം കഴിക്കുമ്പോൾ മൂന്നു കാര്യം മഹതി ഉപാധി വെച്ചിരുന്നതായി ചരിത്രത്തിൽ കാണാം. അതിലൊന്ന് പള്ളിയില പോകുന്നത് തടയരുത് എന്നതായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിലിങ്ങനെ കാണാം.
http://sunnisonkal.blogspot.com/
عن ابن عمر قال كانت امرأة لعمر تشهد صلاة الصبح والعشاء في الجماعة في المسجد فقيل لها لم تخرجين وقد تعلمين أن عمر يكره ذلك ويغار قالت وما يمنعه أن ينهاني قال يمنعه قول رسول الله صلى الله عليه وسلم ((لا تمنعوا إماء الله مساجد الله ))(٨٤٩)

ഇബ്നു ഉമർ(റ) നിവേദനം: ഉമർ(റ) ന്റെ ഒരു ഭാര്യ സ്വുബ് ഹിനും ഇശാഇനും പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. അതു സംബന്ധിച്ചു മഹാതിയോദ് ചോദിക്കപ്പെട്ടു. നിങ്ങൾ എന്താണ് പള്ളിയിൽ പോകുന്നത്? ഉമർ(റ) വിന് അതിൽ വെറുപ്പും ക്രോധവും ഉണ്ടെന്നു നിങ്ങൾക്കറിയില്ലേ?  എങ്കിൽ എന്ത്കൊണ്ടദ്ദേഹം എന്നെ തടയുന്നില്ല എന്നവർ തിരിച്ചു ചോദിച്ചു. "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന് അല്ലാഹുവിനെ റസൂൽ(സ) ന്റെ ന്റെ നിർദ്ദേശം ഉള്ളത് കൊണ്ടാണ് തടയാത്തദെന്നു അവർ പറഞ്ഞു. (ബുഖാരി: 849)

ഇവിടെ ചിന്തികേണ്ടുന്ന ചില വിഷയങ്ങളുണ്ട്.

 (1) ഉമർ(റ) മഹതിയെ വിവാഹം കഴിക്കുമ്പോൾ താൻ പള്ളിയിൽ പോകുന്നത് തടയരുതെന്ന ഉപാധി ഉമർ(റ) എന്തുകൊണ്ട് അംഗീകരിച്ചു?
 (2) ഇസ്ലാമിന്റെ നിയമങ്ങളിൽ കര്ക്കാഷ നിലപാട് സ്വീകരിച്ചിരുന്ന ഉമർ(റ) വിന് മഹതി പള്ളിയില പോകുന്നതിൽ അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?.

  (3) സ്ത്രീകള്ക്ക് നിസ്കരിക്കാൻ അവരുടെ വീടുകളാണ് ഉത്തമമെന്ന നബി(സ) യുടെ പ്രസ്താവന ആതിഖാ ബീവിക്ക് അറിയാമായിരുന്നില്ലേ?

മറുവടി
http://sunnisonkal.blogspot.com/
(1) ഉമർ (റ) പ്രസ്തുത നിബന്ധന അംഗീകരിക്കാൻ രണ്ടു കാരണങ്ങളുണ്ട്.
    ഒന്ന്: "അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന നബി(സ)യുടെ പ്രസ്താവനയോട് പ്രത്യക്ഷത്തിൽ എതിരാവുമൊ എന്ന ഭയം. കാരണം നിങ്ങൾ തടയരുത് എന്ന് നബി(സ) പറയുമ്പോൾ "ഞാൻ തടയും" എന്ന് ഉമർ(റ) പറയുന്നത് ശരിയല്ലോല്ലോ. ഇതിനുദാഹരണം പറയാം;

أَنَّ عَبْدَ اللَّهِ بْنَ عُمَرَ ، قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، يَقُولُ : " لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ ، إِذَا اسْتَأْذَنَّكُمْ إِلَيْهَا " ، قَالَ : فَقَالَ بِلَالُ بْنُ عَبْدِ اللَّهِ : وَاللَّهِ لَنَمْنَعُهُنَّ ، قَالَ : فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ ، فَسَبَّهُ سَبًّا سَيِّئًا ، مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ ، وَقَالَ : أُخْبِرُكَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَتَقُولُ : وَاللَّهِ لَنَمْنَعُهُنَّ . (مسلم: ٦٦٧)

അബ്ദുല്ലാഹിബ്നു ഉമർ(റ) യുടെ മകൻ സാലിം(റ) നിവേദനം: "അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു: 'രാത്രി സമയത്ത് സ്ത്രീകൾക്ക് പള്ളിയില പോകാൻ നിങ്ങൾ അനുമതി നല്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻറെ ഒരു പുത്രൻ പറഞ്ഞു: 'അല്ലാഹുവിനെ തന്നെ സത്യം. ഞങ്ങൾ അവർക്ക് അനുമതി നൽകുകയില്ല'. റിപ്പോർട്ടർ പറയുന്നു: തല സമയം ഇബ്നു ഉമർ(റ) മകനെ ശകാരിക്കുകയും മകനോട്‌ കോപിക്കുകയും ചെയ്തു. അവർക്ക് അനുമതി നല്കണമെന്ന് അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു വന്നു ഞാൻ പറയുമ്പോൾ അനുമതി നൽകുകയില്ലെന്ന് നീ പറയുകയോ? എന്നദ്ദേഹം ചോദിക്കുകയും ചെയ്തു. അബൂദാവൂദ്: 1/91,മുസ്ലിം 667)
http://sunnisonkal.blogspot.com/
സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി നൽകണമെന്ന ഹദീസ് പിതാവ് പറഞ്ഞു കൊടുത്തപ്പോൾ അപമര്യാദ ധ്വനിപ്പിക്കുന്ന നിലക്ക് ഞങ്ങൾ ഒരിക്കലും അവർക്ക് അനുമതി നൽകുകയില്ലെന്ന് പറഞ്ഞതിന്റെ പേരില് മാത്രമാണ് ഇബ്നു ഉമർ(റ) മകനെ ശകാരിച്ചത്‌. വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറിന്റെ(റ) വാക്കുകൾ ശ്രദ്ദിക്കുക.   

وكأن السر في ذلك أن بلالا عارض الخبر برأيه ولم يذكر علة المخالفة. (فتح الباري شرح صحيح البخاري: ٢٣٧/٢)
http://sunnisonkal.blogspot.com/
അതിലുള്ള രഹസ്യം ബിലാൽ(റ) കാരണം വ്യക്തമാക്കാതെ തന്റെ അഭിപ്രായം കൊണ്ട് ഹദീസിനെ എതിര്ത്തതാണ്. (ഫത്ഹുൽ ബാരി: 2/237)
   ഇബ്നു ഉമർ(റ) മകനെ ശാസിച്ചു കൊണ്ട് പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം സുതരാം വ്യക്തമാണ്.
  ഇബ്നു ഹജര്(റ) തുടരുന്നു:  

وإنما أنكر عليه ابن عمر لتصريحه بمخالفة الحديث ، وإلا فلو قال مثلا إن الزمان قد تغير وإن بعضهن ربما ظهر منه قصد المسجد وإضمار غيره لكان  يظهر أن لا ينكر عليه(فتح الباري شرح صحيح البخاري: ٢٣٧/٢)

ഹദീസിൽ പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ എതിർ പ്രകടിപ്പിച്ചത് കൊണ്ടാണ് ഇബ്നു ഉമർ(റ) പുത്രനെ ആക്ഷേപിച്ചത്. പ്രത്യുത കാലത്തിനു മാറ്റം സംഭവിച്ചിരിക്കുന്നുവെന്നോ, ദുർവ്വിചാരങ്ങൾ ഉള്ളില വെച്ചാണ് പല സ്ത്രീകളും പള്ളിയെ ഉന്നം വെക്കുന്നതെന്നോ മറ്റോ എതിർപ്പിനുള്ള കാരണം ബിലാൽ(റ) ബോധിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഇബ്നു ഉമർ(റ) അദ്ദേഹത്തെ ആക്ഷേപിക്കുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്. (ഫത് ഹുൽബാരി: 2/237)

സ്ത്രീകളെ പള്ളിയിൽ അയക്കേണ്ടതില്ലെന്ന വിഷയത്തിൽ ഇബ്നു ഉമർ(റ) ബിലാലും(റ) എകാഭിപ്രായക്കാരാണെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്. ആതികാ ബീവി(റ) പള്ളിയിൽ പോയതിനെ ചോദ്യം ചെയ്തതും സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമമെന്ന് ഹദീസ് നിവേദനം ചെയ്തതും ഇബ്നു ഉമർ(റ) ആണെന്ന വസ്തുത ഇതോടു ചേർത്തി വായിക്കേണ്ടതാണ്.  

പ്രസ്തുത നിബന്ധന ഉമർ(റ) അംഗീകരിച്ചത് മേല വിവരിച്ച സംഗതി ഭയന്നത് കൊണ്ടാണെന്ന് അല്ലാമ മുഹമ്മദ്‌ സകരിയ്യാ കാന്തഹ് ലവി 'സ്വഹീഹുൽ ബുഖാരി' യുടെ വിശദീകരണ ഗ്രന്ഥമായ "ലാമിഉദ്ദറാരി" യിൽ പറയുന്നു:

والأوجه هو التحاشي عن صورة المعارضت بقول سيد ولد آدم، والإشتراط أيض يكون لأجل ذلك (لامع الدراري: ١٣/٢)

ആദം സന്തതികളുടെ നേതാവിന്റെ പ്രസ്താവത്തോട് എതിരാവുന്ന രൂപം ഒഴിവാക്കാനാണ് ഉമർ(റ) മഹതിയെ തടയാതിരുന്നത് എന്നതാണ് കൂടുതൽ ന്യായമായി തോന്നുന്നത്. നിബന്ധന അംഗീകരിച്ചതും അതിന്റെ പേരില് തന്നെ. (ലാമിഉദ്ദറാരി: 2/13)
http://sunnisonkal.blogspot.com/
രണ്ട്: ആതിക(റ) യെ ഭാര്യയായി സ്വീകരിച്ച ശേഷം തന്ത്രത്തില്ലോടെ അത് നിർത്താമെന്ന ദ്രഡനിശ്ചയം.
    ഹി: 695-ൽ വഫാത്തായ മഹാനായ അബ്ദുല്ലാഹിബ്നുഅബീജംറത്തൽ ഉൻദുലുസീ (റ) പറയുന്നു:

وما فعلت عاتكة زوجة عمر رضي الله عنهما أنها كانت تستأذنه فى الخروج إلى المسجد فيسكت، فتقول له لأخرجن إلا أن تمنعني، فلا يمنعها لأجل ما عارضه، من قوله عليه السلام ((لا تمنعوا إماء الله مساجد الله))، فترقها يوم خرجت إلى صلوة الصبح، وتقدمها ووقف لها بموضع فى الطريق فى الظلمة، حتى خطرت عليه، فوثب عليها، وقرصها فى نهدها ولم يتكلم، ولم يقل لها شيئا، لكي تجهل من هو الفاعل ذلك، فرجعت رضي الله عنه إلى بيتها، ولم تتم على مضيها إلى المسجد، ثم لم تخرج بعد ذلك، فقال لها عمر رضي الله عنه، لم تركت الخروج؟ فقالت: قد فسد الناس، فعللت عدم خروجها إلى المسجد بفساد الناس، وأجازه إلى ذلك السيد رضي الله عنه، الذي قد أمرنا باتباعه، فإنه أحد العمرين، وأحد الخلفاء، رضي الله عنهم(بهجة النفوس: ٢١٢/١)
http://sunnisonkal.blogspot.com/


http://sunnisonkal.blogspot.com/

ഉമർ(റ) വിന്റെ ഭാര്യ ആതിക(റ)യുടെ പ്രവിർത്തിയും ഇതിനു രേഖയാണ്. മഹതി പള്ളിയില പോകാൻ അദ്ദേഹത്തോട് അനുവാദം തേടിയാൽ അദ്ദേഹം മൗനം ദീക്ഷിക്കുമായിരുന്നു. അപ്പോൾ മഹതി പറയും: നിങ്ങൾ തടയുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ പോകും. "അല്ലാഹുവിന്റെ അടിയാറുകളെ അല്ലാഹുവിന്റെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്നാ നബി വചനത്തോട് എതിരാകുമോ എന്നതിനാൽ ഉമർ(റ) മഹതിയെ തടഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം മഹതി സ്വുബ് ഹ് നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ടു. ഉമർ(റ) മുന്നില് പോയി ഒരു ഇരുളുള്ള സ്ഥലത്ത് മറഞ്ഞിരുന്നു. മഹതി ഉമർ(റ)ന്റെ സമീപത്തെത്തിയപ്പൊൽ അദ്ദേഹം മഹതിയുടെ മേൽ ചാടി വീണു. മഹതിയുടെ മാറിടത്തിൽ കുത്തി. ചൈതയാലെ തിരിയാതിരിക്കാൻ വേണ്ടി മഹതിയോടു വല്ലതും പറയുകയോ മറ്റു വല്ലതും സംസാരിക്കുകയോ ചെയ്തില്ല. (സംസാരിച്ചാൽ ശബ്ദം കൊണ്ട് ആളെ തിരിച്ചരിയുമല്ലോ) ഉടനെ മഹതി പള്ളിയിലേക്ക് പോകാതെ വീട്ടിലേക്കു തിരിച്ചു. അതിനു ശേഷം മഹതി പള്ളിയിലേക്ക് പോകാറില്ല. പള്ളിയില പോക്ക് നിരത്തിയ മഹതിയോട് ഉമർ(റ) ചോദിച്ചു. "എന്തുകൊണ്ട് നീ പള്ളിയില പോക്ക് നിറുത്തി വെച്ചു?" മഹതി പറഞ്ഞു: 'നിശ്ചയം ജനങ്ങൾ നാശമായിരിക്കുന്നു'. അപ്പോൾ പള്ളിയിൽ പോക്ക് നിർത്തിയതിന് മഹതി കാരണം പറഞ്ഞത് ജനങ്ങൾ നാശമായിരിക്കുന്നു എന്നാണു. നാല് ഖലീഫമാരിൽ ഒരാളും രണ്ടു ഉമറുകളിൽ ഒരാളും നമ്മോടു പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരുമായ ഉമർ(റ) അത് അംഗീകരിക്കുകയും ചെയ്തു. (ബഹ്ജത്തുന്നുഫൂസ്: 1/212) http://sunnisonkal.blogspot.com/

ഉമർ(റ) കുത്തിയ സംഭവം ഹാഫിള് ഇബ്നു കസീർ "അൽബിദായത്തു വന്നിഹായ" 6/353 ലും പരമാര്ശിച്ചിട്ടുണ്ട്.
  തന്ത്രപരമായി ആതിക(റ)യെ തടയലായിരുന്നു ഉമർ(റ)ന്റെ ലക്ഷ്യമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഈ തന്ത്രം പ്രയോഗിക്കണമെങ്കിൽ കല്ല്യാണം കഴിക്കുകയും വേണം. കാരണം തന്ത്രം പൊളിഞ്ഞാലും മഹതി ഭാര്യയായത്കൊണ്ട്  പ്രശ്നമൊന്നും ഉണ്ടാകുന്നില്ലല്ലോ. അല്ലെങ്കിൽ ചരിത്രം മറ്റൊന്നാകുമെന്നത് തീർച്ചയാണല്ലോ. അപ്പോൾ പ്രശ്നങ്ങളുണ്ടാകുന്ന സഹചര്യത്തിൽ പള്ളിയിൽ പോകാൻ പാടില്ലെന്ന വിശ്വാസം തന്നെയാണ് മഹതിക്കുമുണ്ടായിരുന്നത്. അതുമനസ്സിലാക്കിയ ഉമർ(റ) പ്രശ്നമുണ്ടാകുമെന്ന് മഹതിയെ ബോധ്യപ്പെടുത്താനാണ് ഈ തന്ത്രം പയറ്റിയത്. അതിൽ ഉമർ(റ) വിജയം കാണുകയും ചെയ്തു. http://sunnisonkal.blogspot.com/

(2) ഇസ്ലാമിന്റെ നിയമങ്ങളിൽ കർക്കശനിലവാട് സ്വീകരിച്ചിരുന്ന ഉമർ(റ)വിന് മഹതി പള്ളിയിൽ പോകുന്നത് അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടുപോലും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?. എന്നതാണ് മറ്റൊരു പ്രശ്നം. അതിനുള്ള മറുവടി മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്. എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം.  അല്ലാമാ കാന്തഹ് ലവി പറയുന്നു: http://sunnisonkal.blogspot.com/

وإنما كان عمر لا يقدم على النهي لأدب الحديث، وإلا فقد كان له أن ينهى عن ذلك، لما علم من إشارات النبي صلى الله عليه وسلم جواز النهي،

ഹദീസിനോടുള്ള മര്യാദ കണക്കിലെടുത്താണ് ഉമർ(റ) മഹതിയെ വിലക്കാതിരുന്നത്. അല്ലെങ്കിൽ നബി(സ) നൽകിയ സൂചനകളിൽ നിന്ന് (വീടുത്തമമെന്നു കാണിക്കുന്ന ഹദീസുകൾ) അറിയപ്പെടുന്നത് തടയാമെന്ന് തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഉമർ(റ) വിന് മഹതിയെ വിലക്കാമായിരുന്നു. (ലാമിഉദ്ദറാരി)http://sunnisonkal.blogspot.com/

ഇമാം അബൂയൂസുഫ്(റ)ൽ നിന്ന് മുല്ലാഅലിയ്യുൽഖാരി ഉദ്ദരിക്കുന്നു: നബി(സ)ക്ക് ചെരങ്ങ ഇഷ്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ദരിച്ചപ്പോൾ ഒരാൾ ഒരാൾ പറഞ്ഞു: "എനിക്കിഷ്ടമല്ല'. അപ്പോൾ അബൂയൂസുഫ്(റ) വാള് ഉറയിൽ നിന്നൂരി ആ വ്യക്തിയോട് പറഞ്ഞു: "നീ നിന്റെ ഈമാൻ പുതുക്കൂ. അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും". ഇത്തരം സംഭവങ്ങൾ സലഫിൽ നിന്ന് ധാരാളം ഉദ്ദരിക്കപ്പെടുന്നുണ്ട്. (ലാമിഉദ്ദറാരി)

നമ്മുടെ ഉസ്താതുമാരോ മാതാപിതാക്കളോ ഒരു കാര്യം ചെയ്യാൻ നമ്മോടു കൽപ്പിക്കുമ്പോൾ ആ കാര്യം നമുക്ക് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ പോലും 'ഞാനത് ചെയ്യില്ല' എന്ന് പറയുന്നത് അപമര്യാദയാണല്ലോ. പ്രത്യുത അവർ പറയുന്നത്  അംഗീകരിക്കുകയും അത് ചെയ്യാനുള്ള തടസ്സങ്ങൾ സാവകാശം അവരെ ബോധ്യപ്പെടുത്തുകയും ചെയ്ത ശേഷം അത് ചെയ്തില്ലെങ്കിലും അവരുടെ കൽപന ധിക്കരിച്ചതായി വിലയിരുത്തപ്പെടുകയില്ല. ഈ ആശയമാണ് മഹാനായ ഉമർ(റ) ഈ സംഭാവത്തിലൂടെയും ഇബ്നു ഉമർ(റ) ബിലാൽ(റ)നെ ശകാരിച്ചതിലൂടെയും അബൂയൂസുഫ്(റ) മേൽ വിവരിച്ച സംഭാവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നത്. http://sunnisonkal.blogspot.com/
 അതെ സമയം പള്ളിയിൽ പോകുന്നത് പ്രശ്നത്തിന് പ്രശ്നത്തിന് കാരണമാണെന്ന് ഒരു തന്ത്രത്തിലൂടെ ആതിക(റ)യെ ബോധ്യപ്പെടുത്തി അത് നിറുത്തൽ ചെയ്തതിനെ ഹദീസിനോടുള്ള അപമര്യാദയായി മഹാനായ ഉമർ(റ) കണ്ടതുമില്ല. അതിനാല സ്ത്രീകൾ പള്ളിയിൽ പോകുന്നത് പ്രശ്നങ്ങൾക്ക് കാരണമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഹത്തുക്കളായ പണ്ഡിതന്മാർ ഫത്വ മുഖേനയും മറ്റും അവരെ തടയുന്നതിനെയും  പ്രസ്തുത ഹദീസിനോടുള്ള അപമര്യാദയായി കാണാൻ പറ്റില്ല.http://sunnisonkal.blogspot.com/

(3) സ്ത്രീകൾക്ക് അവരുടെ വീടാണുത്തമമെന്ന നബി(സ)യുടെ പ്രസ്താവന ആതികാ ബീവി(റ) അറിയാതിരിക്കാനാണ് സാധ്യത. കാരണം ഉമർ(റ) തന്നെ തടയാതിരിക്കാനുള്ള കാരണം ആതികാ ബീവി(റ) വിശദീകരിക്കുന്നിടത്ത് പ്രസ്തുത ആശയം കാണിക്കുന്ന പരമാർശമില്ല. ആ പ്രസ്താവന മഹതിക്ക്‌ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും മഹതി പള്ളിയിൽ പോകുകയോ പോകുന്നത് തടയരുതെന്ന് ഉപാധി വെക്കുകയോ ചെയ്യുമായിരുന്നില്ല. നബി(സ)യോടൊന്നിച്ച് നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീകളോട് നിങ്ങൾക്ക് നിങ്ങളുടെ വീടുകളാണ് ഉത്തമമെന്നു നബി(സ) ഉപദേശിച്ചപ്പോൾ ആ ഉപദേശം അക്ഷരത്തിലും അർത്ഥത്തിലും അംഗീകരിച്ച് വീട്ടിൽ വച്ച് നിസ്കാരിക്കുകയാണല്ലോ സ്വഹാബീ വനിതകൾ ചെയ്തത്. ആ പ്രസ്താവന അറിയാത്ത സ്ത്രീകളാണ് പള്ളിയിൽ വന്നിരുന്നതും അതിന് അനുമതി തേടിയിരുന്നതുമെന്നു ശൌകാനി തന്നെ പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു: http://sunnisonkal.blogspot.com/

( وبيوتهن خير لهن ) أي صلاتهن في بيوتهن خير لهن من صلاتهن في المساجد لو علمن ذلك ، لكنهن لم يعلمن فيسألن الخروج إلى الجماعة يعتقدن أن أجرهن في المساجد أكثر .(نيل الأوطار: ١٦١/٣)(وعون المعبود: ٢٧٤/٢)http://sunnisonkal.blogspot.com/


വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ നിസ്കാരം പള്ളികളിൽ വെച്ചുള്ള അവരുടെ നിസ്കാരത്തെക്കാൾ അവർക്കുത്തമമാണ്‌.അക്കാര്യം സ്ത്രീകൾ അറിഞ്ഞിരുന്നെങ്കിൽ! (എത്ര നന്നായിരുന്നു) പക്ഷെ അതവര്ക്കറിയില്ല.അതിന്റെ പേരില് ജമാഅത്തിനു പോകാൻ അവർ അനുവാദം തേടുന്നു. പള്ളികളിലാണ് അവര്ക്ക് കൂടുതൽ പ്രതിഫലമെന്നാണ് അവർ വിശ്വസിക്കുന്നത്. (നയ് ലുൽ ഔത്വാർ: 3/161- ഔനുൽ മഅബൂദ്: 2/274)(*)

 

(*) പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശൌകാനി. ഇസ്ലാഹി പ്രാസ്ഥാന ചരിത്രത്തിനൊരാമുഖം എന്നാ പുസ്തകത്തിൽ പറയുന്നു: "1172-ൽ ഭൂജാതനായി 1250-ൽ അന്തരിച്ച ശൌകാനി യമനിൽ ഉദ്ദാരണ പ്രവർത്തനം നടത്തി...ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കര്ത്താവായ ശൌകാനിയുടെ 'നൈലുൽ ഔത്താർ' എന്നാ ഹദീസ് വ്യാഖ്യാന ഗ്രന്ഥം മത വിധികൾ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്" (പേ: 15) നൈലുൽ ഔത്താറിൽ ഹദീസിനു നൽകിയ അർത്ഥമാണ്‌ നാം വിവരിച്ചത്. http://sunnisonkal.blogspot.com/
എന്ന് മാത്രമല്ല ആ കാലഘട്ടം ഉമർ റ ഭരണം നടക്കുന്ന ഫിത്നയില്ലാത്ത കാലഘട്ടമായിരുന്നു.
ഫിത്നയില്ലങ്കിൽ നിസ്കാരത്തിന് പള്ളിയിൽ പുറപ്പെടൽ കറാഹത്താണ് എന്നും ഫിത്നയുണ്ടങ്കിൽ ഹറാമാണ് എന്നും ലോക പണ്ഡിത മാർ എല്ലാം വെക്തമാക്കിയിട്ടുണ്ട്.
ഇമാം ശാഫിഈ ( റ ) തന്നെ പറഞ്ഞതായി
രണ്ടാം ശാഫിഈ ഇമാം നവവി ഇമാം എഴുതുന്നു*

أما الأحكام ( فقال الشافعي  والأصحاب رحمهم الله : وأما ذوات الهيئات وهن اللواتي ييشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور   (شرح المهذب 4/94)
പെരുന്നാൾ അദ്ധ്യയത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് .
ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മദ്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .
അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് .

അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.

📚 ( *ശറഹുൽ മുഹദബ്‌*4/94)



അപ്പോൾ കറാഹത്താണന്നതിനുള്ള പ്രമാണം മഹതിയായ ആതികാ ബീവിക്ക് ലഭിച്ചിട്ടില്ലാ എന്നാണ് മനസ്സിലാവുന്നത് -
ഉമ്മു ഹുമൈദ് നബി സ്വ യുടെ അരികിൽ വന്നു ഞാൻ അങ്ങയുടെ കൂടെ നിസ്കരിക്കാൻ ഇഷ്ടപെടുന്നു എന്ന് വന്നു പറഞ്ഞപ്പോൾനബി (സ) പറഞ്ഞു:
ഞാനത് അറിഞ്ഞിട്ടുണ്ട്.

✅നിങ്ങളുടെ ഉള്ളറയിൽ നിസ്കരിക്കൽ അറയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.

നിങ്ങളുടെ വീട്ടിൽ നിസ്കരിക്കുന്നതിനേക്കാൾ അറയിൽ നിസ്കരിക്കലാണ് ഉത്തമം .

നിങ്ങളുടെ  ( വീട്ട് വളപ്പിലെ ) പ്രൈവറ്റ്
പള്ളിയെക്കാൾ ഉത്തമം വീട്ടിൽ നിസ്കരിക്കലാണ്.
അതാണ് പൊതു ജമാഅത്തിൽ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം.✅

📚അഹ്മദ് ഇമാം (റ)ന്റെ പരമ്പരയിൽ
ഹദീസ് ഹസനാണ്.
ഇതിന് സാക്ഷി നിൽക്കുന്ന  വേറെയും
ഹദീസ് അബൂദാവൂദ് (റ)ന്റെ അരികിലുണ്ട്.
ഫത്ഹുൽ ബാരി

ഇത്തരം സംഭവങ്ങൾ ആതിക ബീവി അറിഞ്ഞിരിക്കില്ല അത് കൊണ്ടാണ് അവർ ആദ്യം പോവാൻ ഒരിങ്ങിയത്. എന്ന് മനസ്സിലാക്കാം

നവവി(റ) വീണ്ടും പറയുന്നു.

"സ്ത്രീകളുടെ ജമാഅത്ത് വീടുകളിൽ ഏറ്റവും ശ്രേഷ്ടത സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന നബി (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ)റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട്.

ഇബ്നു ഉമർ (റ) വിന്റെ ഹദീസ് സ്വഹീഹാണ്. 'സ്വഹീഹായ സനദോടെ അബൂദാവൂദ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു സത്രീ പുരുഷൻമാരോട് കൂടെ പള്ളികളിൽ ഹാജറാവൽ ഉദ്ധേശിച്ചാൽ
അവൾ യുവതി യാണങ്കിൽ
അല്ലങ്കിൽ ആശിക്കപെടുന്ന പ്രായമായവളാണങ്കിൽ
അവൾ ഹാജറാവൽ കറാഹത്താണ്.

ശാഫിഈ (റ) മുഖ്തസ്വറിലും മറ്റു പണ്ഡിതൻമാരും പറഞ്ഞു പള്ളിയിലെ ജമാഅത്ത്, വീടിനേക്കാൾ പുരുഷൻമാർക്കാണ് ശ്രേഷ്ടത.


സ്ത്രീകൾ പള്ളിയിലെ ജമാഅത്തിനേക്കാൾ വീട്ടിലെ ജമാ അത്താണ് ശ്രേഷ്ടത.
മേൽ പറയപെട്ട ഹദീസിന്ന് വേണ്ടിയാണി ത്
(ശറഹുൽ മുഹദബ്‌ 4/95*)


واما النساء فجماعتهن في البيوت أفضل لما روى ابن عمر رضي الله عنهما قال ” قال رسول الله صلى الله عليه وسلم لا تمنعوا نساءكم المساجد وبيوتهن خير لهن ” فان أرادت المرأة حضور المساجد مع الرجال فان كانت شابة أو كبيرة تشتهي كره لها الحضور
حديث ابن عمر صحيح رواه أبو داود بلفظه هذا باسناد صحيح

احداها) قال الشافعي في المختصر والاصحاب فعل الجماعة للرجل في المسجد افضل من فعلها في البيت والسوق وغيرهما لما ذكرناه من الاحاديث
(شرح المهذب 4/95)


جماعة النساء في البيوت أفضل من حضورهن المساجد للحديث المذكور قال اصحابنا وصلاتها فيما كان من بيتها أستر أفضل لها لحديث عبد الله ابن مسعود أن النبي صلي الله عليه وسلم قال ” صلاة المرأة في بيتها أفضل من صلاتها في حجرتها وصلاتها في مخدعها أفضل من صلاتها في بيتها ” رواه أبو داود باسناد صحيح على شرط مسلم
(شرح المهذب 4/95)

ഇമാം നവവി(റ) ശാഫിഈ മദ്ഹബ് വിവരിച്ച് വീണ്ടും പറയുന്നു'

സ്ത്രീകൾ പള്ളികളിൽ ഹാജരാവലിനേക്കാൾ ശ്രേഷ്ടത വീടുകളിൽ അവരുടെ ജമാഅത്താണ്.

നമ്മുടെ പണ്ഡിതൻമാർ പറഞ്ഞു. സ്ത്രീ അവളുടെ വീട്ടിലെ മറയുള്ള സ്ഥലത്താണ് ഏറ്റവും ശ്രേഷ്ടത '

ഇബ്നു മസ്ഊദ് (റ) വിന്റെ ഹദീസാണ് അതിന്റെ തെളിവ്.

നബി(സ) പറയുന്നു: സ്ത്രീ അവളുടെ റൂമില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അവളുടെ വീട്ടിലെ മറ്റു ഭാഗങ്ങളില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. എന്നാല്‍ അവള്‍ അവളുടെ അറയില്‍ വെച്ച് നമസ്‌ക്കരിക്കല്‍ അവളുടെ റൂമില്‍ വെച്ച് നമസ്‌ക്കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. മുസ്ലിം (റ) വിന്റെ നിബന്ധന ഒത്ത സ്വഹീഹായ പരമ്പരയോടെ അബൂദാവൂദ് ഇതിനെ റിപ്പോർട്ട് ചെയ്തിരിക്കുന്നു

(ശറഹുൽ മുഹദബ്‌ 4/95*)

وان أرادت المرأة حضور المسجد للصلاة قال اصحابنا ان كانت شابة أو كبيرة تشتهي كره لها وكره لزوجها ووليها تمكينها منه
(شرح المهذب 4/95)

സ്ത്രീ നിസ്കാരത്തിന് വേണ്ടി പള്ളിയിൽ ഹാജറാവാൻ ഉദ്ധേശിച്ചാൽ ശാഫിഈ പണ്ഡിതന്മാർ പറയുന്നത് '

അവൾ യുവതി യാണങ്കിൽ
അല്ലങ്കിൽ കണ്ടാൽ ആ ശിക്കപ്പെടുന്ന പ്രായമുള്ളവളാണങ്കിൽ അവൾക്ക് (ഫിത്നയില്ലെങ്കിൽ ) കറാഹത്താണ്.
അവൾക്ക് അതിന് അവളെ സൗകര്യം ചെയ്തു കൊടുക്കൽ അവളുടെ ഭർത്താവിന്നും രക്ഷിതാവിനും കറാഹത്താണ് .

(ശറഹുൽ മുഹദ്ധബ് 4/95)



ശാഫിഈ ഇമാമിന്റെ മദ് ഹബ് വിവരിച്ച്
ഇമാം സൈനുദ്ധീൻ മഖ്ദൂം (റ)പറയുന്നു'

പുരുഷൻമാർക്ക് ഫർള് നിസ്കാരത്തിൽ പള്ളിയിലെ ജമാഅത്ത് പുണ്യമാണ്.

(ഫത്ഹുൽ മുഈൻ  )

والجماعة في مكتوبة – لذكر – بمسجد أفضل، ' (فتح المعين113)

ഫത്ഹുൽ മുഈനിന്റെ വിവരണം ഇആനത്ത് 2/7 പറയുന്നു.

وخرج با الذكر المرءة فإن الجماعة لها في البيت افضل منها في المسجد لخبر لا تمتعوا نساء كم مساجد الله  وبيوتهن خير لهن

 نعم يكره لذوات الهيءات حضور المسجد مع الرجال لما في الصحيحين عن عائشة رضي الله عنها انها قالت  لو ان رسول الله صلى الله عليه وسلم رءي ما أحدث النساء لمنعهن المسجد كما منعت نساء بني إسرائيل ولما في ذلك من خوف الفتنة

وعبارة شرح م ر: ويكره لها - أي للمرأة - حضور جماعة المسجد إن كانت مشتهاة - ولو في ثياب بذلة - أو غير مشتهاة - وبها شئ من الزينة أو الريح الطيب.
وللإمام أو نائبه منعهن حينئذ، كما له منع من تناول ذا ريح كريه من دخول المسجد.
ويحرم عليهن بغير إذن ولي أو حليل أو سيد أوهما في أمة متزوجة، ومع خشية فتنة منها أو عليها.
اه. إعانة الطالبين ٢/٧

പുരുഷൻ പള്ളിയിൽ വരൽ പുണ്യമാണ് എന്ന് പറഞ്ഞതിൽ നിന്ന് സ്ത്രീകൾ ഒഴിവായി .സ്ത്രീകൾക്ക് പള്ളിയിലെ ജമാഅത്തിനേക്കാൾ അവളുടെ വീട്ടിലെ ജമാ അത്താണ് ഉത്തമം
സ്ത്രികൾക്ക് വീടാണ് ഉത്തമം എന്ന ഹദീസാണ് അതിന്റെ തെളിവ്


കോലമുള്ള സ്ത്രീകൾ പുരുഷൻമാരെ കൂടെ പള്ളിയിൽ   ( ഫിത്ന യില്ലങ്കിൽ )
ഹാജറാവൽ കറാഹത്താണ് '
ഫിത്നയുണ്ടങ്കിൽ ബനൂ ഇസ്റാഇൽ സ്ത്രീകളെ പള്ളികളെ തൊട്ട് തടഞ്ഞത് പോലെ തടയണം എന്ന ബുഖാരി യിലെ ഹദീസാണ് അതിന്റെ പ്രമാണം
ഫിത്നയുണ്ടാവുമോ എന്ന ഭയത്തിന് വേണ്ടിയുമാണ്.

ചുരുക്കത്തിൽ പത്ത് കിതാബ് മുതൽ ശാഫീ ഈ ഇമാമിന്റെ ഗ്രന്ഥം വരെ യുള്ള
ഏത് ഗ്രന്ഥം പരിശോധിച്ചാലും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നത് സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്നാണ് .

തുഹ്ഫയിൽ പറയുന്നത് കാണുക.

സ്ത്രീകളല്ലാത്തവർക്ക് പള്ളിയിലെ ജമാഅത്ത് ഉത്തമമാണ്.
അപ്പോൾ സ്ത്രീ അവളുടെ ജമാഅത്ത് അവളുടെ വീട്ടിൽ വെച്ചാണ് ശ്രേഷ്ടത
സ്ത്രീകൾക്ക് വീടാണ്  ഉത്തമം എന്ന സ്വഹീഹായ ഹദീസുണ്ടായതിന്ന് വേണ്ടിയാണത്.


ഇമാം മുഹമ്മദ് റംലി (റ) യുടെ വാചകം
കണ്ടാൽ ആശിക്കപെടുന്ന സ്ത്രീ ഭംഗിയില്ലാത്ത വസ്ത്രത്തിലാണിങ്കലും
ഭംഗിയിൽ നിന്ന് ഒരു വസ്തു ഉള്ളതോട് കൂടി കണ്ടാൽ
ആശിക്കപെടാത്ത സ്ത്രീയും പള്ളിയിലെ ജമാഅത്തിന് ഹാജറാവൽ (ഫിത്നിയല്ലങ്കിൽ തന്നെ )
കറാഹത്താണ്.

അപ്പോൾ ഭരണാധികാരിയും പകരക്കാരനും  അവളെ തടയേണ്ടതാണ്


അവളിൽ നിന്നോ അവളുടെ മേലിലോ ഫിത്നയുണ്ടങ്കിൽ അവൾ പള്ളിയിൽ വരൽ ഹറാമുമാണ്:

(ഇആനത്ത് 2/7)

തുഹ്ഫ പറയുന്നത് കാണുക -

സ്ത്രീകളല്ലാത്തവർക്ക് പള്ളിയിലെ ജമാ അത്താണ് ഉത്തമം
അപ്പോൾ സ്ത്രീകൾ അവളുടെ വീട്ടിൽ അവളുടെ ജമാഅത്ത് ഉത്തമമാണ്
അവൾക്ക് വിടാണ് ഉത്തമം എന്ന സ്വഹീഹായ ഹദീസുണ്ടായതിന് വേണ്ടി.
(തുഹ്ഫ 2/253)

و ) (الجماعة ( في المسجد لغير المرأة ) ، والخنثى من ذكر ولو صبيا ( أفضل
أما المرأة فجماعتها في بيتها أفضلل لخبر الصحيح { لا تمنعوا نساءكم المساجد وبيوتهن خير لهن } ، (تحفة ٢/٢٥٣)

തടയരുത് എന്നത് നബിയുടെ കാലത്ത് എന്ന് വെക്കേണ്ടതാണ് 'അത് കൊണ്ടാണ്  ആശിക്കപെടുന്ന സ്ത്രീകൾക്കും അത് ആ ടമ്പരമല്ലാത്ത വസ്ത്രത്തിലാണങ്കിലും

അവളിൽഭംഗിയിൽ നിന്നു വല്ലതുമുള്ള ആശിക്കപെടാത്ത സ്ത്രീകളും പള്ളിയിലെ ജമാഅത്തിന് ഹാളിറാവൽ അവൾക്ക് കറാഹത്താണ്.

അവളിൽ നിന്നോ അവളുടെ മേലി ലോ ഫിത്നയുണ്ടങ്കിൽ ഹറാമുമാണ്.

(253/2തുഹ്ഫ' )

ثم الوجه حمله على زمنه صلى الله عليه وسلم

ومن ثم كره لها حضور جماعة المسجد إن كانت تشتهى ولو في ثياب رثة أو لا تشتهى وبها شيء من الزينة أو الطيب وللإمام أو نائبه منعهن حينئذ كما أن له منع من أكل ذا ريح كريه من دخول المسجد ويحرم عليهن بغير إذن ولي أو حليل أو سيد أو هما في أمة متزوجة [ ص: 253 ] ومع خشية فتنة منها أو عليها وللإذن لها في الخروج حكمة ومثلها في كل ذلك الخنثى وبحث إلحاق الأمرد الجميل بها في ذلك أيضا وفي إطلاقه نظر .
(تحفة المحتاج ٢/٢٥٢ )

മഹാനായ അബ്ദുൽ റസാഖ് (റ) മുസ്വന്നഫിൽ അബൂ അംറു ശ്ശൈബാനി(റ) യെ

തൊട്ട് നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം;  

وعن أبي عمرو الشيباني أنه رأى  ابن مسعود يُخرج النساء من المسجد،  ويقول : أخرجن إلى بيوتكن خير لكنhttp://sunnisonkal.blogspot.com/

ഇബ്നു മസ്ഊദ് (റ) സ്ത്രീകളെ പള്ളിയിൽ നിന്ന് പുറത്താക്കുന്നത് ഞാൻ കണ്ടു. "നിങ്ങൾക്ക് അത്യുത്തമമായ നിങ്ങളുടെ വീടുകളിലേക്ക് നിങ്ങൾ പോകുവീൻ" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (മുസ്വന്നഫ് : 3/173)

ഈ ഹദീസിനെ അധികരിച്ച് ഹാഫിള് നൂറുദ്ദീനുൽ ഹയ്സമി (റ) എഴുതുന്നു:

رواه الطبراني فى الكبير، ورجاله موثقون (مجمع: ٢٥٣/١)http://sunnisonkal.blogspot.com/

ഈ ഹദീസ് ത്വബ്റാനി(റ) കബീറിൽ നിവേദനം ചെയ്തിട്ടുണ്ട്.അതിന്റെ നിവേദകർ വിശ്വാസയോഗ്യരാണ്‌. (മജ്മഉസ്സവാഇദ്: 1/253)

സഅദുബ്നു ഇയാസ് (റ) വില നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരമാണുള്ളത് ;

عَنْ سَعْدِ بْنِ إِيَاسٍ  قَالَ : رَأَيْتُ عَبْدَ اللَّهِ يُخْرِجُ النِّسَاءَ مِنَ الْمَسْجِدِ يَوْمَ الْجُمُعَةِ ، وَيَقُولُ :  فَإِنَّ هَذَا لَيْسَ لَكُنَّ (البيهقي: ١٨٦/٣)

വെള്ളിയാഴ്ച ദിവസം അബ്ദുല്ലാ(റ) പള്ളിയിൽ നിന്ന് സ്ത്രീകളെ പുറത്താക്കുന്നത് ഞാൻ കണ്ടു. "നിശ്ചയം ഇത് നിങ്ങൾക്കുള്ളതല്ല" എന്നദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. (ബൈഹഖി: 3/186)

പ്രസ്തുത ഹദീസിൽ നിന്നും ഉപര്യുക്ത ആശയം വളരെ വ്യക്തമാണ്. വീടുകളാണ് അത്യുത്തമമെന്ന നബി(സ) യുടെ പ്രസ്താവന അറിയാതെ പള്ളിയിൽ വന്ന സ്ത്രീകൾക്ക് അത് പറഞ്ഞു കൊടുത്ത് അവരെ വീടുകളിലേക്ക് പറഞ്ഞു വിടുകയാണല്ലോ പ്രമുഖ സ്വഹാബിവര്യൻ ഇബ്നുമസ്ഊദ്(റ) ചെയ്തത്. അതിനാൽ പ്രസ്തുത പ്രസ്താവന ആതികാ ബീവി(റ) അറിഞ്ഞിരുന്നെങ്കിൽ അത്യുത്തമമായ വീട് ഒഴിവാക്കി മഹതി പള്ളിയിൽ പോകുമെന്ന് വിചാരിക്കാൻ ന്യായമില്ല. ഭർത്താവ് ഉമർ(റ) വിന് അതിനോട് വെറുപ്പും വിദ്വേഷവും ഉള്ളതിനോടപ്പം വിശേഷിച്ചും.   http://sunnisonkal.blogspot.com/

ഉമർ(റ) ന്റെ വിയോഗശേഷം ആതികാ ബീവിയെ സുബൈറുബ്നുൽ അവ്വാം(റ) വിവാഹം കഴിച്ചതായി നാം നേരത്തെ വായിച്ചുവല്ലോ. അദ്ദേഹത്തിൻറെ കീഴിലായിരുന്നപ്പോൾ മഹതി പള്ളിയിലേക്ക് പുറപ്പെടുകയും സുബൈർ(റ) മുന്നിൽ പോയി വഴിയിൽ കാത്തിരിക്കുകയും അദ്ദേഹത്തിൻറെ അരികിലെത്തിയപ്പോൾ മഹതിയുടെ അരക്കെട്ടിനടിക്കുകയും മഹതി ഇന്നാലില്ലാ... ജനങ്ങൾ നാശമായിരിക്കുന്നു വെന്ന് പറഞ്ഞ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. പിന്നീടവർ പള്ളിയിലേക്ക് പോയിട്ടില്ല. (അൽ ഇസ്വാബ ഫീ തംയീസി സ്സ്വഹാബ: 4/357)

ചുരുക്കത്തിൽ അടിച്ചത് ഉമർ(റ) ആയാലും സുബൈർ(റ) ആയാലും നാശമുണ്ടാകുമെന്നു കണ്ടാൽ പള്ളിയിൽ പോകാൻ പാടില്ലെന്ന, കരമശാസ്ത്ര പണ്ഡിതൻമാരുടെ പ്രസ്താവനകൾക്ക് അടിവരയിടുന്നതാണ് ആതികാ ബീവി(റ) യുടെ സംഭവം. അതിനാൽ അതികാ ബീവിയെ മാത്രകയാക്കുന്ന സ്ത്രീകൾ ഫിത്നയും ഫസാദും വ്യാപകമായ ഇക്കാലത്ത് പള്ളിയിൽ പോക്ക് നിറുത്തുകയാണ്വേണ്ടത്.


حدثنا وكيع ثنا سفيان عن أبي فروة الهمداني عن أبي عمرو الشيباني قال رأيت ابن مسعود يحصب النساء يخرجهن من المسجد يوم الجمعة :مصنف ابن أبي شيبة 2/383 ,مصنف عبد الرزاق 3/173,سنن البيهقي 3/186
"
ഇബ്ന്‍ മസ്ഊദ്(റ)ജുമുഅക്ക് വന്ന സ്ത്രീകളെ കല്ല് വാരിയെറിഞ്ഞു ഓടിച്ചിരുന്നു(ഹദീസ്)وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت:البداية والنهاية لابن كثير 6/353

ഉമര്‍(റ)വിന്‍റെ ഭാര്യ ആതിക(റ)യെ ഭര്‍ത്താവ്‌ ഉമര്‍(റ)അടിച്ചു തടഞ്ഞു വെച്ചതും ഉമര്‍(റ)അതിനെ കഠിനമായി വെറുത്തതും മറ്റും ഇതു തെളിയിക്കുന്നു.മാത്രമല്ല ആതിക(റ)മരണപ്പെടുന്നത് വരെ പിന്നീട് പള്ളിയിലേക്ക് പോയിട്ടില്ല (അല്‍ബിദായ smile emoticon وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة ، قد تمسك بظاهر دليل حمل على ظاهره دون فهم معناه ، مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوي به :فتاوي الكبري لابن حجر
"ഈ കാലഘട്ടത്തില്‍ പെണ്ണിനെ പള്ളി തടയുന്നതിനെ പറ്റി സംശയിച്ചുനില്കുന്നവന്‍ മൂഢനും ഇസ്ലാമിക നിയമം അറിയാത്തവനുമാണ്പെണ്ണിന് പരപുരുഷന്മാരോടൊപ്പം ജുമുഅ ജമാഅത്ത് അനുവദനീയല്ലെന്ന്‍ ഫത്‌വ കൊടുക്കലാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്ന്‍ ഇമാം ഇബ്ന്‍ ഹജര്‍(റ)ഫതാവല്‍ കുബരയില്‍ വ്യക്തമാക്കുന്നു.
قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات ؛ لكثرة الفساد :كفاية الأخيار 829ഇതെ ആശയം തന്നെ ഇമ്മം ഹിസ്വനി(റ)അദ്ദേഹത്തിന്‍റെ കിഫായത്തുല്‍ അഖ് യാറിലും പറയുന്നു.
ഇമാം ഷാഫി(റ)പറയുന്നത് കാണുക:وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إِلَى جُمُعَةٍ وَلا جَمَاعَةٍ فِي مَسْجِدٍ ، وَأَزْوَاجُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَوْلَى بِأَدَاءِ الْفَرَائِضِ ، فَإِنْ قِيلَ : فَإِنَّهُنَّ قَدْ ضُرِبَ عَلَيْهِنَّ الْحِجَابُ ، قِيلَ : وَقَدْ كُنَّ لا حِجَابَ عَلَيْهِنَّ ، ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ ، فَلَمْ يُرْفَعْ عَنْهُنَّ مِنَ الْفَرَائِضِ شَيْءٌ ، وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إِتْيَانَ الْجُمُعَةِ ، كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إِلا امْرَأَةً ، أَوْ مُسَافِرًا ، أَوْ عَبْدًا ، فَإِذَا سَقَطَ عَنِ الْمَرْأَةِ فَرْضُ الْجُمُعَةِ ، كَانَ فَرْضُ غَيْرِهَا مِنَ الصَّلَوَاتِ الْمَكْتُوبَاتِ ، وَالنَّافِلَةُ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ :اختلاف الحديث للشافعي 7/173,174
"ഉമ്മഹാതുല്‍ മുഅ്നിനീങ്ങളില്‍ നിന്ന്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പോയതായി നാം അറിയില്ല.നബി(സ)തങ്ങള്‍ മുഖേനയുള്ള സാമീപ്യം കാരണം നിര്‍ബന്ധ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏററവും ബന്ധപ്പെട്ടത് അവിടത്തെ സഹധര്‍മ്മിണികളാണല്ലോ?അവര്‍ക്ക് പര്‍ദ്ദ വിധി വന്നശേഷം തടയപ്പെട്ടതാണന്ന്‍ പരയുകയാണങ്കില്‍(മറുപടിയായി)ഇങ്ങനെ പറയാം.മുമ്പ് അവര്‍ക്ക് പര്‍ദ്ദ വിധി ഉണ്ടായില്ലല്ലോ?പിന്നീടല്ലേ പര്‍ദ്ദ വിധി വന്നത്?നിര്‍ബന്ധമായും ഒരു കാര്യവും(പര്‍ദ്ദ വിധികൊണ്ട്)അവരില്‍ നിന്ന്‍ ഉയര്ത്തപ്പെട്ടിട്ടില്ല (അപ്പോള്‍ പര്‍ദ്ദ വിധിയുടെ മുമ്പും പിമ്പും അവര്‍ക്കിത് നിര്‍ബന്ധമില്ലെന്നായി)മുന്‍ഗാമികളില്‍ ഒരാളും ജുമുഅക്ക് പോകാന്‍ സ്ത്രീകളുടെ മേല്‍ നിര്‍ബന്ധമാക്കിയതായി അറിഞ്ഞില്ല.സ്ത്രി,യാത്രക്കാരന്‍,അടിമ എന്നിവര്‍ക്ക് ജുമുഅ നിസ്കാരം തന്നെ നിര്‍ബന്ധമില്ലെന്ന്‍ വരുമ്പോള്‍ മററുഫര്‍ള്,സുന്നത്ത് നിസ്കാരങ്ങളും പള്ളിയില്‍ വെച്ച ഏതായാലും നിര്‍ബന്ധമില്ല"(ഇഖ്തിലാഫുല്‍ ഹദീസ്)
ഖുര്‍ആനും ഹദീസും പഠിച്ച പണ്ഡിതരാണിത് പറയുന്നത്അല്പജ്ഞാനികളായ വഹാബി മൌദൂദി ആശയക്കാരെ പിന്‍തുടരുകയല്ല വേണ്ടത് മറിച്ച് യഥാര്ത്ഥ വിശ്വാസങ്ങള്‍ പഠിക്കുവാനും അനുധാവനം ചെയ്യുവാനും തയ്യാറാവുകയാണ് ചെയ്യേണ്ടത്..



മുജാഹിദിന്റെ അവസാന അടവ് ഉമർ റ നെ കുത്തിപ്പൊൾ ആതിക റ പള്ളിയിൽ വന്നു എന്നതാണ്

ഭർത്താവിന് കുത്തേറ്റത് അറിഞ്ഞു വന്നത് ജുമുഅ ജമാ അത്തിന് വരാൻ തെളിവാക്കുന്നത് പ്രമാണമില്ലായി മയാണ് അറിയിക്കുന്നത്-
- കുത്തേറ്റപ്പോൾ വന്നത് നിസ്കരിക്കാൻ ആയിരുന്നു എന്നതിന് യാതൊരു തെളിവും ഇവർക്ക് കൊണ്ട് വരാൻ സാധ്യമല്ല. അതുണ്ടങ്കിൽ ആദ്യം അത് തെളിയിക്കുക-


സ്ത്രീ-ജുമുഅ ജമാഅത്ത്(Advanced )https://www.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

*സ്‌ത്രീ പള്ളിയിൽ പോവൽ അനുവദനീയം എന്ന് ഇജ്മാ ഉണ്ട് എന്ന് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ടോ?*

[11/10, 4:24 PM] Jager Sahib: https://www.youtube.com/watch?v=onOZQmt4N6Y&feature=youtu.be


*സ്‌ത്രീ പള്ളിയിൽ പോവൽ അനുവദനീയം എന്ന് ഇജ്മാ ഉണ്ട് എന്ന് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ടോ?*


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി
[11/10, 4:26 PM] Jager Sahib: https://www.youtube.com/watch?v=3aR8D3K_CUk&feature=youtu.be

*സ്‌ത്രീ പള്ളിയിൽ വരൽ അനുവദനീയമാനെന്ന് ഇമാം നവവി (റ) ശറഹു* *മുസ്ലിമിൽ പറഞ്ഞു എന്ന്*
*കളവ് പ്രചരിപ്പിക്കുന്ന റഫീഖ് സലഫിക്ക് മറുപടി*


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി

Thursday, October 11, 2018

സ്ത്രീകൾ ജുമു അ. അത് ഇബ്ൻ മുൻദിർ ഇജ്ഉണ്ട് എന്ന് പറഞ്ഞോ?



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


വഹാബികളുടെ തട്റ്റിപ്പ്‌

📖🎤🔰🔰🔰🔰🔰🔰🔰🔰   

🔴ചോദ്യം
📖🎤🔰🔰🔰🔰
സ്ത്രീകൾ  ജുമു അക്കു വന്നു നിസ്കരിചാൽ അനുവദനീയം എന്ന് ഇമാം നവവി റ ശറഹുൽ മുഹദ്ധബി.
ൽ പറഞ്ഞിട്ടുണ്ടോ?????

അത് ഇബ്ൻ  മുൻദിർ ഇജ്ഉണ്ട് എന്ന് പറഞ്ഞോ?


ഉത്തരം:

ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ


شرح المهذب  باب الجمعة)


ഇമാം നവവി(റ)   ജുമുഅയുടെ അദ്ധ്യായത്തിൽ പറയുന്നു:

ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാ അത്തിനൊ  വരൽ യുവതികൾക്കും കണ്ടാൽ ആകർശിക്കപ്പെടുന്ന വാർദ്ധക്യമുള്ളവക്കും. [ഫിത്ന ഇല്ലാത്തപ്പോൾ] കറാഹത്താണ്.  ( ശറഹുൽ മുഹദ്ധ ബ് അദ്ധ്യായം ജുമുഅ )



ഇങ്ങനെ വെക്തമായി സ്ത്രീകൾ പള്ളിയിൽ പുറപ്പെടൽ കറാഹത്താണന്ന് പറഞ്ഞ ഇമാം നവവി റ അനുവദനീയമാണന്ന് ഇജ്മാളണ്ട് എന്ന് പറയുമെന്ന് ഊഹിക്കാൻ പോലും സാധ്യമല്ല                 


ഇബ്നു മുൻദിർ (റ)യുടെ ഇജ്മാഅ എന്താണന്ന് മറ്റൊരു സ്ഥലത്ത്‌ ഇമാം നവവി(റ) ഉദ്ധരിക്കുന്നത്‌ കാണുക


‏( ﻓﺮﻉ ‏) ﺫﻛﺮﻧﺎ ﺃﻥ ﺍﻟﻤﻌﺬﻭﺭﻳﻦ ﻛﺎﻟﻌﺒﺪ ﻭﺍﻟﻤﺮﺃﺓ ﻭﺍﻟﻤﺴﺎﻓﺮ ﻭﻏﻴﺮﻫﻢ ﻓﺮﺿﻬﻢ ﺍﻟﻈﻬﺮ ، ﻓﺈﻥ ﺻﻠﻮﻫﺎ ﺻﺤﺖ ، ﻭﺇﻥ ﺗﺮﻛﻮﺍ ﺍﻟﻈﻬﺮ ﻭﺻﻠﻮﺍ ﺍﻟﺠﻤﻌﺔ ﺃﺝﺯﺃﺗﻬﻢ ﺑﺎﻹﺟﻤﺎﻉ ، ﻧﻘﻞ ﺍﻹﺟﻤﺎﻉ ﻓﻴﻪ
ﺍﺑﻦ ﺍﻟﻤﻨﺬﺭ ﻭﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻏﻴﺮﻫﻤﺎ

شرح المهذب  باب الجمعة)ع


സ്ത്രീകളെ പോലുള്ള‌ പ്രതിബദ്ധതയുള്ളള്ളവർ ളുഹർ നിസ്കരിചാൽ സഹീഹാണു.
ഇനി അവ ജുമു അ നിസ്കരിചാൽ അത്‌ മതിയാകുന്നതാണ്.
[ ളുഹർ മടക്കേണ്ടതില്ല]
എന്നു ഇബ്നു മുൻദിനും ഇമാമുൽ ഹറമൈനിയും മറ്റും പറഞ്ഞത് മുമ്പ്‌   ( ജമാഅത്തിന്റെ അദ്ധ്യായത്തിൽ )വിവരിച്ചിട്ടുണ്ട് (.ശറഹുൽ മുഹദ്ധബ് അദ്ധ്യായം ജുമുഅ )

നിയമം ലങ്കിച്ചു കൊണ്ട് ഒരു സ്ത്രീ പുറപെട്ടാൽ എന്നിട്ട് ജുമുഅയിൽ പങ്കടുത്താൽ പുറപെട്ടത് ഫിത്നയി ല്ലങ്കിൽ തന്നെ കറാഹത്താണകിലും ആ ജുമുഅ വീട്ടിൽ പോയി ളുഹ് റായി മടക്കി നിസ്കരിക്കേണ്ടതില്ല  സ്വഹീഹാവുന്നതാണ് എന്നാണ് ഇമാം നവവി റ പറയുന്നത്


ചുരുക്കത്തിൽ പള്ളിയിലേക്ക് പുറപെട്ടതിന്റെ വിധി ആ കിതാബിൽ തന്നെ ഇമാം നവവി വെക്തമായി പറഞ്ഞിട്ടുണ്ട്  ‘' അത് ഫിത്നയി ല്ലങ്കിൽ കറാഹത്താണന്നാണ്

ഫിത്നയുണ്ടങ്കിൽ ഹറാമുമാണ് അത് ശറഹു മുസ്ലിമിൽ നവവി റ വിവരിച്ചത് ശേഷം വരുന്നതാണ്.

ഇതല്ലാം കട്ടുവെച്ചു കൊണ്ട് തെറ്റിദ്ധരിപ്പിക്കുകയാണ് ഒഹാബി പുരോഹിതർ


ഒരിടത്ത് വിലക്ക് പറഞ്ഞ ഇമാം നവവി മറ്റൊരിടത്ത് അവ ദനീയമെന്ന് പറയുമെന്ന് ഊഹിക്കാൻ പോലും സാധ്യമല്ല




ഇമം നവവി(റ) ജുമുഅയുടെ അദ്ധ്യയത്തിലാണ്  ഇബ്ൻ മുൻദിറി ന്റെ ഇജ്മാഅ ഉദ്ധരിച്ച് ഒരു സ്ത്രീ ജുമുഅ നിസ്കരിച്ചാൽ ളുഹ് റ് മടക്കി നിസ്കരിക്കേണ്ടതില്ല എന്ന അർഥത്തിന് ( اجزا )അജ്സഅ

അത് മതിയാവും എന്ന് പറഞ്ഞത്  ‘' സ്ത്രീകളുടെ പള്ളിയിലേക്കുള്ള പുറപ്പെടൽ അനുവദനീയമാവും എന്ന അർഥത്തിലല്ല ആ പറഞ്ഞത് ‘


ഇബ്നു മുൻദിർ പറഞ്ഞ മേൽ ഇജ്മാ ഉ     ജുമുഅയുടെ അദ്ധ്യായത്തിലാണങ്കിൽ ഇതേ വിശയം   ജമാഅത്തിെന്റ അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട് എന്നും നവവി റ പറന്നുണ്ട്


എന്നാൽ ജമാഅത്തിന്റ അധ്യായത്തിൽ പറഞ്ഞപ്പോൾ അജ് സഅ (മതിയാവും ളുഹ്റ മടക്കേണ്ടതില്ല) എന്ന അർഥത്തിന്  ജാസ എന്ന പതമാണ് ഉപയോഗിച്ചത് ‘' അതിന്ന് ജുമുഅയുടെ അദ്ധ്യായത്തിൽ പറഞ്ഞ അജ് സഅ (മതിയാവും ളുഹ്റ മടക്കേണ്ടതില്ല) യുടെ അർഥം തന്നെയാണന്ന് നവവി ഇമാമിന്റെ വാചകത്തിൽ വളരെ വെക്തമാണ് .
കാരണം മുമ്പ് പറഞ്ഞതാണ് ഈ പറയുന്നതും എന്നാണല്ലോ നവവി ഇമാം പറയുന്നത്

അതോട് കൂടെ ഫിത്നയില്ലങ്കിൽ കറാഹത്താണന്ന് ഇമാം നവവി അവറുകൾ തന്നെ ജമാഅത്തിന്റെ യും ജുമുഅയുടേയും ഇ അതികാഫിന്റെയും അദ്ധ്യായത്തിൽ അവർ വിവരിച്ചത് ഈ ലേഘനത്തിൽ തന്നെ വിവരിക്കുന്നുണ്ട്



ജമാഅത്തിന്റെ അദ്ധ്യായത്തിൽ  ജാസ എന്ന പതം ദുർ വ്യാഖ്യാനം ചെയ്തു അവർ കറാഹത്താത്തന്ന് പറഞ്ഞതും
മാഅത്തിന്റ അധ്യായത്തിൽ പറഞ്ഞപ്പോൾ അജ് സഅ (മതിയാവും ളുഹ്റ മടക്കേണ്ടതില്ല) ഇവർ മറച്ച് വെച്ചിരിക്കുകയാണ്

ഇവിടെ ഇമാം നവവി റ സ്ത്രീകൾ ജുമുഅ നിസ്കരിച്ചാൽ മതിയാകും ളുഹ്റ മടക്കേണ്ടതില്ല എന്നതിന്ന് തെളിവായി കൊണ്ട് വരുന്നത് ഇസ്ലാമിന്റെ ആദ്യകാലത്ത് സ്ത്രീകൾ ( നിസ്കാരത്തിന് സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് നബി സ്വ പറയുന്നതിന് മുമ്പ്) ജുമുഅ നിസ്കരിക്കുകയും പിന്നീട് ളുഹ്റ് മടക്കി നിസ്കരിച്ചിട്ടില്ല എന്നതാണ് '
ഇത് കൊണ്ട് മാത്രം പള്ളിയിലേക്കുള്ള വരവ് അവർ തുടർന്നിരുന്നു എന്ന് വരില്ല.

പള്ളി യിലേക്കുള്ള ആ വരവ് സത്രീകളുടെ നിസ്കാരം അവരുടെ വീടാണ് ഉത്തമം എന്ന് നബി സ്വ പറഞ്ഞപ്പോൾ ജുമുഅ ജമാഅത്തിനെ ഉദ്ധേശിച്ച് കൊണ്ട് പള്ളിയിൽ വരൽ സ്വഹാബി മഹതികൾ  തുടർന്നു   കൊണ്ട് പോയിട്ടില്ല  '   കാരണം  നിസ്കരിക്കാൻ സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് വെക്തമായി  നബി സ്വ അവർക്ക് പഠിപ്പിച്ചു കൊടുത്ത് കൊണ്ട് അതിനെ നിരുൽസാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രവാജകർ സ്വ ഇത് പറഞ്ഞാൽ വീണ്ടും  നിസ്കാരത്തിനു വേണ്ടി പള്ളിയിലേക്ക് വരിക എന്നത് അവരിൽ നിന്ന് ഒരിക്കലും ഉണ്ടാവുകയില്ല. നബി സ്വ നിരുൽസാഹപെടുത്തിയ ഒരു കാര്യം ചെയ്യുന്നവരല്ല. മഹതിമാരായ സ്വഹാബി വനിതകൾ .സാധാരണ കാരനായ ഒരു പിതാവ്  സ്വന്തം  മക്കളോടോ ഭർത്താവ് ഭാര്യയോടോ  നിന്റെ നിസ്കാരം വീടിന്റെ ഉള്ളിന്റെ ഉള്ളണ് നീ പള്ളിയിൽ പോവുന്ന തിനേക്കാൾ ഉത്തമം എന്ന് പറഞ്ഞാൽ പോലും വീണ്ടും പള്ളിയിലേക്ക് എഴുന്നള്ളി ക്കുന്നത് ഒരികലും ആ  പിതാനോട്  അദബുള്ള സ്നേഹമുള്ള ഭാര്യയും മക്കളും ഒരിക്കലും ചെയ്യുകയില്ലന്ന് മാത്രമല്ല അങ്ങനെ പോവൽ അദ്ധേഹത്തിന്റെ വാക്കിനോട് കാണിക്കുന്ന മര്യാധക്കേട് മാത്രമാണ് ഇത് മനസ്സിലാക്കാൻ അമിത ബുദ്ധി വേണ്ടതില്ല.

അങ്ങയുടെ കൂട പള്ളിയിൽ നിസ്കരിക്കൽ നെ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞ ഉമ്മു ഹുമൈദ് യോട് വരെ നബി സ്വ പറഞ്ഞത് ( ഇരട്ടി പ്രതിഫലമുള്ള )  ഈ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ നിനക്ക് ഉത്തമം വിടിന്റെ ഉള്ളറയാണ് എന്നതാണ്.ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണ് എന്ന് ഇമാം ഇബ്നു ഹജർ റ ഫത്ഹുൽ ബാരിയിലും ഇമാം നവവി ശറഹുൽ മുഹദ്ധബിലും പറഞ്ഞട്ടുണ്ട്:

അതിന്ന് ശേഷം അവർ വീട്ടിൽ ഇരുട്ടറയിൽ പള്ളിയാക്കി മരണം വരെ അതി ലാണ് നിസ്കരിച്ചത് എന്ന് ഹാഫിളുൽ മുൻനിരി അത്തർ ഗീബിൽ വെക്തമാക്കിയിട്ടുണ്ട്.

നബി സ്വ യുടെ കൽപന ഇങ്ങനെ ശിരസാവഹിക്കുന്നവരായിരുന്നു സ്വഹാബി താബി ഈ വനിതകളായ മഹതിമാർ


നിസ്കാരം വീടാണ് ഉത്തമം എന്ന് അറിയാതെ മഹതിയായ ബീവി ആതിഖ റ പോയപ്പോൾ ബഹു ഉമർ റ അവരെ മറത്തിരുന്നു അടിച്ചു പോക്ക് നിർത്തിക്കുകയായിരുന്നു ചെയ്തത് എന്ന് അൽ ഇസ്സാബ എന്ന ഗ്രന്തത്തിൽ ഇബ്നു ഹജർ റ വെക്തമാക്കിയിട്ടുണ്ട്
ആതിഖ റ പോവുന്നത് ഉമർ റ വിന് വെറുപ്പും ഈർശതയുമയിരുന്നു എന്ന് സ്വഹീഹിൽ ബുഖാരി യിൽ തന്നെ പറഞ്ഞിട്ടുണ്ട്.


ഇമാം നവവി   ജമാഅത്തിന്റെ ബാബിൽ   പയുന്നു
 : ﻭﺃﻣﺎ ﺍﻟﻨﺴﺎﺀ ﻓﺠﻤﺎﻋﺘﻬﻦ ﻓﻲ ﺍﻟﺒﻴﻮﺕ ﺃﻓﻀﻞ ﻟﻤﺎ ﺭﻭﻯ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : } ﻻ ﺗﻤﻨﻌﻮﺍ ﻧﺴﺎﺀﻛﻢ ﺍﻟﻤﺴﺎﺟﺪ ﻭﺑﻴﻮﺗﻬﻦ ﺧﻴﺮ ﻟﻬﻦ { " ﻓﺈﻥ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﻤﺴﺎﺟﺪ ﻣﻊ ﺍﻟﺮﺟﺎﻝ ﻓﺈﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻛﺒﻴﺮﺓ ﺗﺸﺘﻬﻰ ﻛﺮﻩ ﻟﻬﺎ ﺍﻟﺤﻀﻮﺭ
محب الرسول صلي الله وسلم: ، ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ
ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ
شرح المهذب ٤/١٩٧ )
സ്ത്രീകൾ വീട്ടിലെ ജമാ അ യാണു പുണ്യം
بيوت هن خير لهن
വീടാണു പുണ്യം എന്ന ഹദീസുണ്ടല്ലോ
ഈഹദീസ്‌ ബുഖാരിയുടെ ശർത്വ് കൊണ്ട് സ്വഹീഹാണ്
ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺻﺤﻴﺢ ﺭﻭﺍﻩ
ﺃﺑﻮ ﺩﺍﻭﺩ ﺑﻠﻔﻈﻪ ﻫﺬﺍ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻠﻰ ﺷﺮﻁ ﺍﻟﺒﺨﺎﺭﻱ


ഇമാം നവവി (റ)    പറയുന്നു :
ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാഅത്തിനോ  വരൽ യുവതികൾക്കും കണ്ടാൽ ആകർശിക്കപെടുന്ന വൃദ്ധകൾക്കും [ഫിത്ന ഇല്ലാത്തപ്പോൾ-] കറാഹത്താണ്.
(ശറഹുൽ മുഹദ്ധബ് 4/198)

 നവവി ഇമാംപെരുന്നാൾ അദ്ധ്യായത്തിൽ
 എഴുതുന്നു*
أما الأحكام ( فقال ا لشافعي  والأصحاب رحمهم الله : وأما ذوات الهيئات وهن اللواتي ييشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور  شرح المهذب
പെരുന്നാൾ അദ്ധ്യയത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
 ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മത്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.
📚  *ശറഹുൽ മുഹദബ്‌*

ﻗﺎﻝ ﺍﻟﻨﻮﻭﻱ ﺭﺣﻤﻪ ﺍﻟﻠﻪ ﻭﺭﺿﻲ ﻋﻨﻪ ﻓﻲ ‏( ﺷﺮﺡ ﻣﺴﻠﻢ ‏) ﻓﻲ ﺑﺎﺏ ﺧﺮﻭﺝ ﺍﻟﻨﺴﺎﺀ ﺇﻟﻰ ﺍﻟﻤﺴﺎﺟﺪ : )) ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ ﻭﺃﻧﻬﺎ ﻻ ﺗﺨﺮﺝ ﻣﺘﻄﻴﺒﺔ ((
ﻭﺍﻧﻈﺮ ﺇﻟﻰ ﻗﻮﻟﻪ " ﺇﺫﺍ ﻟﻢ ﻳﺘﺮﺗﺐ ﻋﻠﻴﻪ ﻓﺘﻨﺔ " ﻣﺎ ﺃﺣﺴﻨﻪ ﻓﻴﻤﺎ ﻗﺪﻣﺘﻪ ﻣﻦ ﻭﺟﻮﺏ ﺍﻟﻤﻨﻊ ﺣﻴﺚ ﺗﺮﺗﺒﺖ ﺍﻟﻔﺘﻨﺔ ﻋﻠﻰ ﺧﺮﻭﺟﻬﻦ ﻓﺈﻥ ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ )) ﻻ ﺗﻤﻨﻌﻮﺍ ﺇﻣﺎﺀ ﺍﻟﻠﻪ ﻣﺴﺎﺟﺪ ﺍﻟﻠﻪ (( ﻫﺬﺍ ﻭﺷﺒﻬﻪ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺒﺎﺏ ﻇﺎﻫﺮ ﻓﻲ ﺃﻧﻬﺎ ﻻ ﺗﻤﻨﻊ ﻣﻦ ﺍﻟﻤﺴﺠﺪ ﻟﻜﻦ ﺑﺸﺮﻭﻁ ﺫﻛﺮﻫﺎ ﺍﻟﻌﻠﻤﺎﺀ ﻣﺄﺧﻮﺫﺓ ﻣﻦ ﺍﻷﺣﺎﺩﻳﺚ ﻭﻫﻲ :
ﺃﻥ ﻻ ﺗﻜﻮﻥ ﻣﺘﻄﻴﺒﺔ ، ﻭﻻ ﻣﺘﺰﻳﻨﺔ ﺫﺍﺕ ﺧﻼﺧﻞ ﻳﺴﻤﻊ ﺻﻮﺗﻬﺎ ، ﻭﻻ ﺛﻴﺎﺑﺎ ﻓﺎﺧﺮﺓ ، ﻭﻻ ﻣﺨﺘﻠﻄﺔ ﺑﺎﻟﺮﺟﺎﻝ ، ﻭﻻ ﺷﺎﺑﺔ ﻭﻧﺤﻮﻫﺎ ﻣﻤﻦ ﻳﻔﺘﺘﻦ ﺑﻬﺎ ، ﻭﺃﻥ ﻻ ﻳﻜﻮﻥ ﺑﺎﻟﻄﺮﻳﻖ ﻣﺎ ﻳﺨﺎﻑ ﺑﻪ ﻣﻔﺴﺪﺓ ﻭﻧﺤﻮﻫﺎ

ഇമാം മുസ്ലിം(റ)പറയുന്നു :

ഫിത്ന ഇല്ലാത്തപ്പോൾ ആണു സ്ത്രീകൾ പുറപ്പെടൽ 
شرح مسلم 121
ഇമാം നവവിയും
ഇതു വിവരിക്കുന്നു

ഇമാം നവവി(റ) യുടെ ഈ വാചകം വിവരിച്ചു കൊണ്ട് ഇബ്നു ഹജർ(റ) പറയുന്നു


നവവി ഇമാമിന്റെ വാക്കിൽ നിന്നും ഫിത്ന ഉണ്ടങ്കിൽ അവൾ പുപ്പെടാൻ പാടില്ലെന്നും അവളെ തടയണമെന്നും മനസ്സിലാക്കാവുന്നതാണ് (ഫതാവൽ കുബ്രാ 1/204)

പള്ളിയിൽ പോവൽ നിർബാതികം അനുവദനീയമാണന്നു പറഞ്ഞ ഒരു വാജകവും  شافعي.
ഇമാമിന്റെ കിതബിൽ നിന്നും തെളിയിക്കാൻ ഒരൊറ്റ വഹാബികള്‍ക്കും‍ സാദ്യമല്ല

       💪🏻💪🏻💪🏻💪🏻💪🏻

ഇവർ കൊണ്ട് വരുന്ന ഒരു ഒറ്റ ഇബാറത്തിലും അങ്ങനെ കാണിക്കൻ കഴിയില്ല

 🔰🔰🔰🔰🔰🔰🔰🔰

എല്ലവരും നിഷ്പക്ഷമായി ചിന്തികണം എന്നു അറിയിക്കുന്നു


     🔰🔰🔰🔰🔰🔰🔰🔰🔰🔰
ഒരു വിജ്ഞാനം മറ്റുള്ള വരിലെക്ക് പകർന്നു കൊടുക്കല്‍ ഏറ്റവും പുണ്യസൽകർമ്മമാണ് അത് കൊണ്ട് ഈ ക്ലിപ്പുകള്‍  നിങ്ങളുടെ മറ്റു സുഹ്രുത്തുക്കളിലെക്കും എത്തിക്കുക
എത്തിക്കുന്നവർക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ
آمين آمين يارب العالمين


8⃣ ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക വാട്സാപ്പ് ഗ്രൂപ്പിന്റെ . ... ക്ലാസ്  റൂമുകളിലായി (1500 ഓളം‍) അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന ക

Admin
+91 81294 69100 , +919496210086 ,00966562185368



ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

സ്ത്രീ പള്ളിപ്രവേശനവുംമഖ്ബറയിൽ പോക്കും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


വഹാബികളുടെ തട്റ്റിപ്പ്‌
🔹______________🔹
*നിവാരണം ചെയ്യാം :- മഖ്ബറയിൽ പോക്കും സ്ത്രീ പള്ളിപ്രവേശനവും*____✍

സ്ത്രീകൾക്ക് പള്ളിയല്ല വീടാണ് നിസ്ക്കരിക്കാനുള്ള സ്ഥലമെന്നും അതാണവർക്ക് ഏറ്റവും ഉത്തമമായതെന്നും എല്ലാവർക്കും മനസ്സിലായി ഇനിയുള്ള സംശയം മഖ്ബറയിൽ പോകുന്നതും അവിടെ വെച്ച് തബറുഖെടുക്കുന്നതുമാണ് അല്ലേ ????

*മറുപടി :-*     മഹാന്മാരുടെ ഖബർ സിയാറത്ത്  അനുവദനീയവും സുന്നത്തുമായ കാര്യമാണ് സുന്നത്തായ കാര്യത്തെ തടയാൻ പാടില്ലല്ലോ!!!!!!!

അത് പോലെ ഹബീബായ (സ്വ) യുടെ ഖബർ സിയാറത്ത് ഏറ്റവും സ്രേഷ്ടമായ ഇബാദത്തുമാകുന്നു

(وَزِيَارَةُ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بَعْدَ فَرَاغِ الْحَجِّ) فَفِي حَدِيثٍ «مَنْ حَجَّ وَلَمْ يَزُرْنِي فَقَدْ جَفَانِي» رَوَاهُ ابْنُ عَدِيٍّ فِي الْكَامِلِ وَغَيْرِهِ، وَرَوَى الدَّارَقُطْنِيّ وَغَيْرُهُ: «مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي» وَمَفْهُومُهُ أَنَّهَا تَجُوزُ لِغَيْرِ زَائِرِهِ، وَفِي شَرْحِ الْمُهَذَّبِ زِيَارَةُ قَبْرِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مِنْ أَهَمِّ الْقُرُبَاتِ،

*എന്നാൽ ജുമുഅ ജമാ അത്തിന്ന് പെണ്ണിന്ന് പള്ളിയിൽ വരൽ സുന്നത്തായ കാര്യമല്ല !!  കാരണം സ്ത്രീകളുടെ നിസ്ക്കാരം അള്ളാഹു ഇഷ്ടപ്പെടുന്നതും പള്ളിയേക്കാൾ പ്രതിഫലമായി  ലഭിക്കുന്നതും വീട്ടിലായിരിക്കുമ്പോഴാണ്. ഇത് ധിക്കരിച്ച് കൊണ്ട് മറ്റൊന്നും ചെയ്യാൻ പാടില്ലല്ലോ!!!*

“ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരി ക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു” (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408)...

*സ്ത്രീകളുടെ ഖബർ സിയാറത്ത് പ്രമാണം ഫിഖ് ഹീ ഗ്രന്ഥങ്ങളിൽ നോക്കാം*👇👇

സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാറത്ത് കറാഹത് ആകുന്നു .നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയർത്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ് റ ശരീഫ  സിയാറത്ത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാലിഹീങ്ങള്‍ എന്നിവരുടെയും
ഖബ് റുകള്‍ സിയാറത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 )  

""സ്ത്രീകള്‍ക്ക് ഖ ബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ് റ ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കറാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അംബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാറത് ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 )  

""""നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 )"""""""
👆🏻👆🏻👆🏻✅✅

*മഖ്ബറയിൽ പോകാൻ സ്വഹാബി വനിതകളുടെ മാതൃകയും ഉണ്ട്*👇

٦٧١٣ - عَنِ ابْنِ عُيَيْنَةَ، عَنْ جَعْفَرِ بْنِ مُحَمَّدٍ، عَنْ أَبِيهِ قَالَ: كَانَتْ فَاطِمَةُ بِنْتُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «تَزُورُ قَبْرَ حَمْزَةَ كُلَّ جُمُعَةٍ»

"നബി സ്വ യുടെ പ്രിയ പുത്രി ഫാത്വിമ റ എല്ലാ വെള്ളിയാഴ്ചയും ഹംസ റ വിന്റെ ഖബർ ശരീഫ് സിയാറത്തിന്ന് പോയിരുന്നു"" >>> പക്ഷെ ജുമുഅ ജമാ അത്തിന്ന് പോയിട്ടില്ല 👆

ഇതേ രൂപത്തിൽ ആയിഷാ ബീവി റ ഖബർ സിയാറത്തിന്ന് പോയിട്ടുണ്ട് >> പള്ളിയിൽ നിസ്ക്കാരത്തിന്ന് പോയിട്ടില്ല

٦٧١١ - عَبْدُ الرَّزَّاقِ قَالَ: أَخْبَرَنَا ابْنُ جُرَيْجٍ قَالَ: أَخْبَرَنَا ابْنُ أَبِي مُلَيْكَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «ائْتُوا مَوْتَاكُمْ فَسَلِّمُوا عَلَيْهِمْ، وَصَلُّوا عَلَيْهِمْ فَإِنَّ لَكُمْ فِيهِمْ عِبْرَةٌ». قَالَ ابْنُ أَبِي مُلَيْكَةَ: " وَرَأَيْتُ عَائِشَةَ تَزُورُ قَبْرَ أَخِيهَا عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، وَمَاتَ بِالْحُبْشِيِّ وَقُبِرَ بِمَكَّةَ

مصنف عبد الرزاق

ജുമുഅ ജമാ അത്തിന്ന് പെണ്ണുങ്ങൾ വരേണ്ടതില്ലെന്ന് ഖുർ ആനും തിരു സുന്നത്തും വ്യക്തമാക്കുന്നു.... സ്വഹാബിയായ ഇബ്നു മസ് ഊദ് റ ചരൽ കല്ല് വാരിയെറിഞ്ഞിട്ടാണ് പെണ്ണിനെ പള്ളിയിൽ നിന്ന് പുറത്താക്കിയത്

*മഖ്ബറയിലേക്കും  & ഇൽമിന്റെ മജ് ലിസിലേക്കും പോകുന്നത് സുന്നത്താണെന്ന കാര്യം അമൽ ചെയ്യാൻ വേണ്ടിയാണ് അത് കിട്ടണമെങ്കിൽ അവിടെ പോകുക തന്നെ വേണമല്ലോ!!!! പക്ഷെ ഇസ്ലാം നിശ്കർഷിക്കുന്ന മര്യാദകളോട് കൂടിയാവണം.  സുന്നത്തായ ഒരു കാര്യത്തിന്ന് വേണ്ടി പുറപ്പെട്ട് പോകുമ്പോൾ വിവരമില്ലാത്തവൾ അനിസ്ലാമികമായ രീതിയിൽ പുറപ്പെട്ട് പോകുന്നുവെങ്കിൽ ആ ചെയ്യുന്ന പ്രവൃത്തി തെറ്റാണെന്ന് ശക്തമായ നിലയിൽ തന്നെ ബോധ്യപ്പെടുത്തി തിരുത്തിപ്പിക്കണം  എന്നല്ലാതെ സുന്നത്തായെ അമലിനെ നിരോധിക്കാൻ പറ്റുകയില്ലല്ലോ!!!!! ?*
🔹✍
ഇനി മഖ്ബറയിൽ ഉള്ള പച്ചത്തുണിയെ തലയിൽ വെക്കുന്നതിനെപ്പറ്റിയുള്ള സംശയമാണെങ്കിൽ അതിനുള്ള മറുപടി അത് അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന അള്ളാഹുവിന്റെ ഇഷ്ടദാസരുടെ മഖ്ബറയിൽ നിന്ന് തബറുഖ് കരസ്ഥമാക്കുക എന്ന ഉദ്ദേശത്തോടെയാണ്

قال الشيخعبد الغنى النابلسى فى كشف النور عن اصحاب القبور ما خلاصته ان البدعة الحسنة الموافقة لمقصود الشرع تسمى سنة فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على قبورهم امر جائز إذا كان القصد بذلك التعظيم فى أعين العامة حتى

ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400).:👆🏻

റൗളാ ശരീഫിലെ വസ്ത്രമിട്ടതിനെപ്പറ്റി

ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ റൌളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നുഅബില്‍ ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്റെ മന്ത്രിയാണദ്ദേഹം. രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ഇത്. വെളുത്ത വസ്ത്രമാണ് അണിയിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞശേഷം രാജാവ് തന്നെ മറ്റൊരുപട്ടുവസ്ത്രം കൊടുത്തയച്ചു. പിന്നെ ഖലീഫ നാസ്വിര്‍ ഭരണമേറ്റപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിന് വന്നു മടങ്ങിയ ശേഷം കറുത്ത പട്ടുവസ്ത്രം തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴു വര്‍ഷം കഴിയുമ്പോള്‍ പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. അഖ്ഫശി(റ) പ്രസ്താവിച്ചതാണിക്കാര്യം” (ഫതാവാ സുയൂഥി 2/31).

അവരോടുള്ള ആദരവ് പ്രകടിപ്പിക്കലും , മഖ്ബറയിൽ നിന്ന് തബറുഖ് കരസ്ഥമാക്കുന്നതിന്നും ഇസ്ലാം വിരോധിക്കുന്നില്ല :-  സ്വഹാബാക്കൾ ഹബീബായ (സ്വ) യുടെ വിയർപ്പിൽ നിന്നും അവിടത്തെ ജുബ്ബ കഴുകിയ വെള്ളത്തിൽ നിന്നും ശിഫാഉം ബറകത്തുമെടുത്തത് സ്വഹീയായ ഹദീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ശാഫിഈ (റ) ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി ചെയ്തിരുന്നത് അബൂ ഹനീഫ ഇമാം (റ) വിന്റെ മഖ്ബറയിൽ പോയി തബറുഖെടുക്കുകയും അവിടെ വെച്ച് രണ്ട് രക് അത്ത് നിസ്ക്കരിക്കുകയും അള്ളാഹുവിനോട് ദുആ ചെയ്യുമായിരുന്നു.  ഇമാം അഹ്മദ് ബിൻ ഹമ്പൽ റ ഹബീബായ (സ്വ) യുടെ തിരുകേശം മുക്കിയ വെള്ളം രോഗ ശമനത്തിന്ന് വേണ്ടി ഉപയോഗിച്ചിരുന്നുവെന്ന് മകനായ അബ്ദുള്ളാഹ് റ റിപ്പോർട് ചെയ്യുന്നു. ഇങ്ങനെ അള്ളാഹുവിന്റെ മഹാന്മാരുമായി ബന്ധപ്പെട്ടതിൽ നിന്ന് തബറുഖും മറഞ്ഞ വഴിയിൽ കൂടിയുള്ള സഹായവും കരസ്ഥമാക്കിയ സംഭവങ്ങൾ ധാരാളം കാണാൻ പറ്റും._________________✍

✍ മറുപടി - സിദ്ധീഖുൽ മിസ്ബാഹ് (09496210086 wtsp)https://www.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...