Tuesday, September 11, 2018

ആശംസ അർപ്പിക്കൽ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


'#ഈദു_മുബാറക് ' എന്നാശംസിക്കുന്നത് ജൂതൻമാർ കടത്തിക്കൂട്ടിയതാണോ?
ചോദ്യം: Ashraf Muhammed

ഈദ് മുബാറക് ആശംസിക്കുന്നത് ജൂതൻമാർ വഴി മതത്തിൽ കടന്നു കൂടിയ ആശയമാണെന്ന് പ്രചരിപ്പിക്കുന്നത് തീർത്തും അപകടകരമായ അപവാദമാണ്. പെരുന്നാൾ ആശംസിക്കുന്നത് തത്വത്തിൽ ഇസ് ലാം അനുവദിച്ചിട്ടുള്ളതാണ്. സ്വഹാബത് പെരുന്നാൾ നിസ്കാരാനന്തരം അങ്ങനെ ചെയ്തിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്.   "തഖബ്ബലള്ളാഹു മിന്നാ വമിൻകും" എന്ന വാചകമാണ് അവർ പരസ്പരം ആശംസിച്ചിരുന്നത്.

وفي سنن البيهقي: عَنْ خَالِدِ بْنِ مَعْدَانَ قَالَ: لَقِيتُ وَاثِلَةَ بْنَ الأَسْقَعِ فِي يَوْمِ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ، قَالَ وَاثِلَةُ: لَقِيتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمَ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ.
ഖാലിദ് ബ്നു മഹ്ദാൻ പറയുന്നു: ഞാൻ വാ സിലതു ബ്നുൽ അസ്ഖഇനെ ഒരു പെരുന്നാൾ ദിവസം കണ്ടപ്പോൾ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചു. അപ്പോൾ അദ്ദേഹവും പറഞ്ഞു: ''അതെ! 'തഖബ്ബലള്ളാഹു മിന്നാ വമിൻക!!"
(ബൈഹഖി).

"ഈദ് മുബാറക്" എന്ന വാക്ക് നിവേദനത്തിൽ വന്നിട്ടില്ലെങ്കിലും പറയൽ അനുവദനീയമാണെന്നാണ് എല്ലാ മദ്ഹബുകളുടെയും വീക്ഷണം. ശാഫിഈ മദ്ഹബിന്റെ വീക്ഷണം ചേർക്കാം.

ഇമാം റംലി(റ) ഉദ്ധരിച്ചിട്ടുള്ള ഒരു അഭിപ്രായത്തിൽ ഇമാം ഖമൂലി(റ) പറയുന്നു: "സാധാരണക്കാർ ചെയ്യാറുള്ളതു പോലെ മാസങ്ങൾ, ആണ്ടുകൾ, പെരുന്നാളുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ആശംസയർപ്പിക്കുന്നത് സംബന്ധമായി നമ്മുടെ അസ്ഹാബിന്* എന്തെങ്കിലും വിശേഷാഭിപ്രായം ഉളളാതായി ഞാൻ കണ്ടിട്ടില്ല.  എന്നാൽ, ഇതു സംബന്ധമായി ഹാഫിള് മഖ്ദസി (റ) മറുപടി പറഞ്ഞത് ഹാഫിളുൽ മുൻദിരി ഉദ്ധരിച്ചിട്ടുണ്ട്: "പണ്ഡിതൻമാർ ഇതു സംബന്ധമായി വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. ഞാൻ മനസ്സിലാക്കുന്നത് ഈ ആശംസ അനുവദനീയമാണെന്നാണ്; അതു സുന്നത്തോ ബിദ്അതോ അല്ല ".
قد نقل الرملي عن القمولي قوله: لم أر لأصحابنا كلاما في التهنئة بالعيد والأعوام والأشهر كما يفعله الناس ، لكن نقل الحافظ المنذري عن الحافظ المقدسي أنه أجاب عن ذلك بأن الناس لم يزالوا مختلفين فيه ، والذى أراه أنه مباح لا سنة فيه ولا بدعة.

തുടർന്ന് "ആശംസയർപ്പിക്കുന്നത് മതനിയമ വിധേയം തന്നെ" എന്ന് ഇബ്നു ഹജർ(റ) പറഞ്ഞതായി ഇമാം റംലി ഉദ്ധരിക്കുന്നുണ്ട്. ഇമാം ബൈഹഖി(റ) തന്റെ ഹദീസു സമാഹാരത്തിൽ "പെരുന്നാൾ ദിനത്തിൽ സ്വഹാബികളിൽ ചിലർ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചതിനെപ്പറ്റി" ഒരു അധ്യായം
باب ما روي في قول الناس بعضهم لبعض في يوم العيد : تقبل الله منا ومنك
എന്നു തന്നെ ചേർത്തിട്ടുണ്ട് എന്നതാണ് ഇബ്നു ഹജർ(റ) തെളിവാക്കി കാണിച്ചിട്ടുള്ളത്. തുടർന്ന് അനേകം ഹദീസുകളും സ്വഹാബികളുടെ അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. അവ ദുർബലമായ നിവേദക പരമ്പരയിലൂടെ വന്നിട്ടുള്ളവയാണെങ്കിലും മൊത്തത്തിൽ ഇതുപോലെയുള്ള വിഷയങ്ങൾക്ക് അവലംബിക്കാവുന്നതാണ് എന്ന് ഇമാം റംലി (റ). നിരീക്ഷിക്കുന്നു. തുടർന്ന് അദ്ദേഹം രേഖപ്പെടുത്തുന്നത് ഇങ്ങനെ: എന്തെങ്കിലും അനുഗ്രഹം ലഭിച്ചാലോ ദുരന്തങ്ങൾ നീങ്ങിയാലോ നന്ദിയുടെ സൂജൂദ് ചെയ്യുന്നതിനും ആശ്വാസവചനങ്ങൾ കൊണ്ട് അഭിവാദനം ചെയ്യുന്നതിനും തബൂകിൽ പങ്കെടുക്കാതിരുന്ന കാരണം പശ്ചാത്തപിക്കാനിടയായ കഅബു ബ്നു മാലിക് (റ)വിന്റെ ചരിത്രം തെളിവായി സ്വീകരിക്കാവുന്നതാണ്.

തന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു എന്ന സന്തോഷ വൃത്താന്തം അറിഞ്ഞപ്പോൾ നബി സ്വ. അദ്ദേഹത്തെ കാണാനായി ചെന്നു! ത്വൽഹതു ബ്നു ഉബൈദില്ല(റ) അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഇബ്നു ഹജർ (റ) പറഞ്ഞതായി ഖൽയൂബി രേഖപ്പെടുത്തി. "മാസങ്ങൾ, ആണ്ടുകൾ, ഈദുകൾ മുതലയാവക്ക് ആശംസയർപ്പിക്കുന്നത് സുന്നത്താണ്." ബയ്ജൂരി (റ) പറയുന്നു: "ഇതു തന്നെയാണ് പ്രബല വീക്ഷണം".

അധിക വായനക്ക്:
نهاية المحتاج 2/391
مغني المحتاج 1/360
أسنى المطالب 1/283
قليوبي وعميرة 1/310
حاشية البيجوري 1/233

*ഇമാം ശാഫിഈ(റ)വിന്റെ ശിഷ്യൻമാർ.
[9/11, 6:38 PM] ‪+91 97448 78859‬: മസ്അല: 3⃣0⃣:                                                             🔴🔵🔴🔵🔴🔵🔴 പെരുന്നാൾ ദിവസത്തിൽ "ഈദ് മുബാറക്" "തഖബ്ബലല്ലാഹ്" എന്നിങ്ങനെ പെരുന്നാളാശംസിക്കുന്നതിന് അടിസ്ഥാനമുണ്ടോ❓   🔴🔵🔴🔵🔴🔵🔴 قال الإمام الرملي: قال القمولى: لم أر لأحد من أصحابنا كلاما في التهنئة بالعيد والأعوام والأشهر؛ لكن نقل الحافظ المنذري عن الحافظ المقدسي: أنه أجاب عن ذلك بأن الناس لم يزالو مختلفين فيه. و الذي أراه أنه مباح لا سنة فيه ولا بدعة  وأجاب الشهاب بن حجر بعد اطلاعه على ذلك بأنها مشروعة. واحتج له بأن البيهقي عقد لذلك بابا؛ فقال: باب ما روي في قول الناس بعضهم لبعض في العيد "تقبل الله منا ومنكم" وساق ما ذكره من أخبار وآثار ضعيفة؛ لكن مجموعها يحتج به في مثل ذلك 🔺🔺🔺🔺🔺🔺🔺🔺                                                         ഇമാം റംലി (റ) പറയുന്നു: ജനങ്ങൾ ഇപ്പോൾ ചെയ്യുന്നതു പോലെ പെരുന്നാളിനും മറ്റും ആശംസയർപ്പിക്കുന്നതിന് ശാഫിഈ പണ്ഡിതന്മാരിൽ ഒരു ഉദ്ധരണിയും ഞാൻ കണ്ടിട്ടില്ല എന്നും എന്നാൽ ജനങ്ങൾ അങ്ങനെ ചെയ്തു വരുന്നുണ്ടെന്നും അത് സുന്നത്തും ബിദ്അത്തും അല്ല, മറിച്ച് അനുവദനീയമായ ഒരു കാര്യമാണെന്നുമാണ് എന്റെ അഭിപ്രായമെന്ന് ഹാഫിള് മഖ്ദിസിൽ നിന്നും ഉദ്ധരിച്ച് ഹാഫിള് മുൻദിർ എന്നവർ പറഞ്ഞിട്ടുണ്ടെന്നും ഇമാം ഖമൂലി പറഞ്ഞിട്ടുണ്ട്.   എന്നാൽ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി പറയുന്നത് അത് ശറഇൽ കൽപ്പിക്കപ്പെട്ട കാര്യമാണെന്നാണ്. പെരുന്നാളിൽ "تقبل الله منا ومنكم " എന്ന് പരസ്പരം പറയുന്ന ഹദീസുകൾ എന്ന ഒരു അദ്ധ്യായം തന്നെ ഇമാം ബൈഹഖി കൊണ്ടുവന്നിട്ടുണ്ടെന്നും അതിൽ ഈ ആശയത്തിലുള്ള മൊത്തത്തിൽ തെളിവിനു പറ്റുന്ന ധാരാളം ഹദീസുകളും കൊണ്ടു വന്നിട്ടുണ്ട് എന്നതുമാണ് ഇബ്നു ഹജറിന്റെ ന്യായം. (നിഹായ : 2/401)                               🔹🔸🔹🔸🔹🔸🔹 ശേഷം അലിയ്യുശ്ശിബ്റാമല്ലിസി എഴുതുന്നു: قول م ر تقبل الله الخ أي ونحو ذلك مما جرت به العادة في التهنئة 🔺🔺🔺🔺🔺🔺🔺 تقبل الله منا ومنكم എന്ന വാക്ക് മാത്രമല്ല. ജനങ്ങൾ ആശംസ പറയാനുപയോഗിക്കുന്ന ഇത് പോലെയുള്ള ആശംസ വാകുകളുടെയും വിധി ഇത് തന്നെയാണ്. (ഹാശിയതു ന്നിഹായ : 2/401)                                    🔹🔸🔹🔸🔹🔸🔹 و عبارة شيخنا وتسن التهنئة بالعيد ونحوه പെരുന്നാളിലും മറ്റും സന്തോഷാശംസകൾ നേരുന്നത് സുന്നത്തായ കാര്യമാണ് എന്ന് ശൈഖുനാ പറഞ്ഞിട്ടുണ്ട്. (ശർവാനി: 3/52) 🔹🔸🔹🔸🔹🔸🔹 അപ്പോൾ ആശംസയർപ്പിക്കുന്നത് സുന്നത്താണെന്നും "തഖബ്ബലല്ലാഹ്" എന്ന വാക്കും ആശംസക്ക് ജനങ്ങളുപയോഗിക്കുന്ന മറ്റു വാക്കുകളും അതിൽ ഉപയോഗിക്കാമെന്നും ഈ ഉദ്ധരണികളിൽ നിന്ന് ഗ്രഹിക്കാമല്ലോ.  .... 🔴🔵🔴🔵🔴🔵🔴 ✍🏻സഹ്ൽ ഇർഫാനി കോടമ്പുഴ📚

Monday, September 10, 2018

നിസ്കാരം ഖസ്വ് റാക്കൽ

https://youtu.be/nzzMHzfx4f8


നിസ്കാരം ഖസ്വ് റാക്കൽ

ഇസ്തിഗാസയെ ശിർക്കാക്കാൻ ഒഹാബികൾ ഉദ്ധരിക്കുന്ന ഒരു ആയത്ത وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ أموات غير أحياء

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


ചോദ്യം


ഇസ്തിഗാസയെ ശിർക്കാക്കാൻ  ഒഹാബികൾ ഉദ്ധരിക്കുന്ന ഒരു ആയത്ത് തഴെ നൽകുന്നു.
അതിന്റെ ഉദ്ധേശ്യം എന്താണ്?


 وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ  أموات غير أحياء

ഉത്തരം

ഇബ്ൻ കസീർ പറയുന്നു.

ഈ ആയത്തിൽ അല്ലാഹു പറയുന്നത് അല്ലാഹു വിനെ കൂടാതെ അവർ വിളിക്കുന്ന വിഗ്രഹങ്ങൾ  ഒരു വസ്തുവിനേയും സൃഷ്ടിക്കുകയില്ല അവരെ സൃഷ്ടിക്കപെട്ടവരാണ്

അല്ലാഹു നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചിരിക്കെ നിങ്ങൾ കൊത്തിയുണ്ടാക്കിയ ഒന്നിനെ നിങ്ങൾ ആരാധിക്കുകയോ?
എന്ന് ഇബ്രാഹീം നബി പറഞ്ഞത് പോലെയാ ണിത്

اموات
എന്നാൽ അവ ആത്മാവില്ലാത്ത നിർർജി വ വസ്തുക്കളാണ് കേൾക്കുകയോ കാണുകയോ ചിന്തിക്കുകയാ ചെയ്യുകയില്ല.


(തഫ്സീറു ഇബ്നു കസീർ 265)

: وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ (20)
ثم أخبر أن الأصنام التي يدعونها من دون الله لا يخلقون شيئا وهم يخلقون ، كما قال الخليل : ( أتعبدون ما تنحتون والله خلقكم وما تعملون ) [ الصافات : 95 ، 96 ] .
] : أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ (21)
وقوله : ( أموات غير أحياء ) أي : هي جمادات لا أرواح فيها فلا تسمع ولا تبصر ولا تعقل

تفسير ابن كثير265
അസ്ലം
പരപ്പനങ്ങാടി

Wednesday, September 5, 2018

ഗ്രന്തങ്ങളിൽ നിന്നും നെറ്റു കളിലെ പിടിഎഫിൽ നിന്നും (ഗൂഗിളിൽ നിന്നും) മാത്രം മതം പഠിച വരോട്



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

നിങ്ങൾ ഇത് വായിക്കാതെ പോവരുത്

നബി സ്വ വരെ സനദുള്ള ഉസ്താദുമാരിൽ നിന്ന് ഓതി പഠിക്കാതെ  ഗ്രന്തങ്ങളിൽ നിന്നും  നെറ്റു കളിലെ പിടിഎഫിൽ നിന്നും (ഗൂഗിളിൽ നിന്നും) മാത്രം മതം പഠിച്ചു  കൊണ്ടും

മേൽ പറഞ്ഞ ഉസ്താദുമാരിൽ നിന്നും പഠിച്ച അടിസ്ഥാന തതത്വത്തിന് വിരുദ്ധമായി ഏതങ്കിലും ഇമാമിന്റെ പേരിൽ ചേർക്കപെട്ട ഗ്രന്തങ്ങൾ കാണുമ്പോഴേക്ക്   ഉസ്താദുമാരുടെ ഉസ്വൂല് വിട്ട് ഗ്രന്തങ്ങളുടെ പിന്നാലെ പോവുന്നവർക്കും സംശയിച്ചു നടക്കുന്നവർക്കും

ഇമാം നവവി റ യുടെയും ഇബ്ൻഹജർ റ വിന്റെയും  താകീത് കാണുക

ഇബ്നു ഹജർ റ ഫതാവൽ ഹദീസിയയിൽ പറയുന്നു.

ഗുരുനാതൻമാരിൽ നിന്ന് വിജ്ഞാനം പഠിച്ച വരാണ്  നിബുണ നായ ഡോക്ടർ
പുസ്തകങ്ങളിൽ നിന്നും പഠിച്ച വനല്ല.



പുസ്തകങ്ങളിൽ നിന്നും വിജ്ഞാനം
  പഠിച്ച എല്ലാവരും പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്.
അത് കൊണ്ടാണ് ഇമാം നവവി റ പറഞ്ഞത് ' പത്ത് ഗ്രന്തത്തിൽ ( പത്ത് എന്നത് ) ഉദാഹരണം മാത്രം
ഒരാൾ ഒരു മസ്അല കാണ്ടാൽ അത് കൊണ്ട് അവൻ ഫത്വ വ നൽകാൻ പാടില്ല'

കാരണം ആ ഗ്രന്തങ്ങൾ എല്ലാം ദുർഭല മായ ഒരപിപ്രായത്തിന്റ യോ വഴിയുടെ യോമേൽ നടന്നതാവാം


ഫതാവൽ ഹദീസിയ്യ 27

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

ولا يحيط بذلك  إلا الطبيب الماهر الذي اخذ العلم عن الصدور لا عن السطور

بل كل من اخذ العلم عن السطور  كان ضالا مضلا  ولذا قال النووي رحمه الله من رءي المسألةفي عشرة كتب مثلا لا يجوز له الإفتاء بها لاحتمال أن تلك الكتب كلها ماشية علي قول او طريق ضعيف

فتاوي الحديثة ٢٧ لابن حجر

Tuesday, September 4, 2018

വഹാബികളും ഖവാരിജും താരതമ്യം അസ്ലം സഖാഫി

വഹാബികളും ഖവാരിജും താരതമ്യം
അസ്ലം സഖാഫി

ഇസ്തിഗാസയെ ഇബ്നുൽ ജൗസി

https://www.youtube.com/watch?v=zRv3W7hEJco&feature=youtu.be


Ibn 'Al-Jawzi, from Ibn al-Khalee, is the one who says:

തൽബിയത്തും മുശ്രിക്കും

https://www.youtube.com/watch?v=qlqDAPj4jfM&feature=youtu.be


മുശ്രിക്കുകളുടെ തൽബിയത്തും വഹാബി ദുർവ്യാഖ്യാനവും
മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി - അസ്‌ലം സഖാഫി
തൽബിയത്തും മുശ്രിക്കും
അസ്ലം സഖാഫി -വീഡിയോ

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...