Tuesday, June 19, 2018

പെരുന്നാൾ നിസ്ക്കാരം

*🔰 പെരുന്നാൾ നിസ്ക്കാരം 🔰*
     *❓സംശയ നിവാരണം❓*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*❓1) പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ?*

🅰️: അല്ല. ശക്തിയായ സുന്നത്താണ്. (തുഹ്ഫ 3/39)

*❓2) പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ?*

🅰️: സഹ്'വിന്‍റെ സുജൂദ് ചെയ്യരുത്. (തുഹ്ഫ 3/45)

*❓3) പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത്?*

🅰️: വജ്ജഹ്തുവിന് ശേഷം. (തുഹ്ഫ 3/41)

*❓4) പെരുന്നാള്‍ ദിവസത്തിലെ സുന്നത്ത് കുളി സുബ്ഹിക്ക് മുമ്പ് കുളിക്കാമോ?*

🅰️: കുളിക്കാം. പെരുന്നാള്‍ രാത്രി പകുതിയായത് മുതല്‍ കുളിയുടെ സമയം പ്രവേശിക്കും. (തുഹ്ഫ 3/47)

*❓5) പെരുന്നാള്‍ കുളി ആര്‍ത്തവ സ്ത്രീകള്‍ക്ക് സുന്നത്തുണ്ടോ?*

🅰️: എല്ലാവര്‍ക്കും സുന്നത്തുണ്ട്. (തുഹ്ഫ 3/47)

*❓6) സൂര്യന്‍ ഉദിച്ച് ഒരു മുഴം ഉയര്‍ന്നാലാണോ പെരുന്നാള്‍ നിസ്കാരത്തിന്‍റെ സമയം പ്രവേശിക്കുക?*

⛱ഉ: അല്ല. സൂര്യന്‍ ഉദിക്കലോടു കൂടെ പെരുന്നാള്‍ നിസ്കാരത്തിന്‍റെ സമയം പ്രവേശിക്കും. (തുഹ്ഫ 3/40)

*❓7) പെരുന്നാള്‍ നിസ്കാരത്തിന് പോകുന്നതും വരുന്നതും വ്യത്യസ്ത വഴിയിലൂടെ ആകല്‍ സുന്നത്തുണ്ടോ?*

🅰️: സുന്നത്തുണ്ട്. (തുഹ്ഫ 3/49)

*❓8) പെരുന്നാളും ജുമുഅഃയും ഒരേ ദിവസം വന്നാല്‍ ജുമുഅഃ ഉപേക്ഷിക്കാമോ?*

🅰️: പാടില്ല. ജുമുഅഃ നിര്‍ബന്ധവും പെരുന്നാള്‍ നിസ്കാരം സുന്നത്തുമാണല്ലോ. (മുഗ്നി 1/596)

*❓9) പെരുന്നാള്‍ നിസ്കാരം ഈദ്ഗാഹില്‍ നിര്‍വ്വഹിക്കുന്നതാണോ കൂടുതല്‍ പുണ്യം?*

🅰️: പള്ളിയില്‍ സൗകര്യമുണ്ടെങ്കില്‍ പള്ളിയില്‍ നിസ്കരിക്കലാണ് ഉത്തമം. (തുഹ്ഫ 3/47)

*❓10) പെരുന്നാള്‍ ഖുതുബ ഒഴിവാക്കിയവന്‍റെ നിസ്കാരം സ്വീകാര്യമാകുമോ?*

🅰️: സ്വീകാര്യമാകും.

*❓11) പെരുന്നാള്‍ നിസ്കാരം ഖളാഉ വീട്ടാമോ?*

🅰️: വീട്ടാം. (തുഹ്ഫ 3/56)

*❓12) പെരുന്നാള്‍ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്‌താല്‍ നിസ്കാരം ശരിയാകുമോ?*

🅰️: ശരിയാകില്ല. ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്ന്‍ വേര്‍തിരിച്ച് നിയ്യത്ത് ചെയ്യേണ്ടതാണ്. (തുഹ്ഫ 3/41)

*❓13) ബലി പെരുന്നാള്‍ ദിവസങ്ങളില്‍ സുന്നത്ത് നിസ്കാരങ്ങള്‍ക്ക് ശേഷം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടോ?*

🅰️: ഉണ്ട്. (തുഹ്ഫ 3/53)

*❓14) പെരുന്നാള്‍ നിസ്കാരത്തിന്‍റെ ശേഷം തക്ബീര്‍ സുന്നത്തുണ്ടോ?*

🅰️: സുന്നത്തുണ്ട്. എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും സുന്നത്താണ്. (തുഹ്ഫ 3/53)

*❓15) നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള തക്ബീര്‍ മറ്റ് ദിക്റുകള്‍ക്ക് ശേഷമാണോ മുമ്പാണോ?*

🅰️: നിസ്കാരം കഴിഞ്ഞ ഉടനെയാണ് ചൊല്ലേണ്ടത്. (തുഹ്ഫ 3/51)

*❓16) ചെറിയ പെരുന്നാള്‍ നിസ്കാരം അല്‍പം വൈകിപ്പിക്കലും ബലി പെരുന്നാള്‍ നിസ്കാരം മുന്തിക്കലും സുന്നത്തുണ്ടോ?*

🅰️: ഉണ്ട്. ചെറിയ പെരുന്നാളിന് മുമ്പാണല്ലോ ഫിത്വറ് സകാത്ത് വിതരണം ചെയ്യേണ്ടത്. ബലി പെരുന്നാള്‍ നിസ്കാരത്തിന് ശേഷമാണ് ഉള്ഹിയ്യത്ത്. ഇതിന് സൗകര്യം ലഭിക്കാനാണ് ഇങ്ങനെ സുന്നത്തായത്. (തുഹ്ഫ 3/50)

*❓17) നബി ﷺ ആദ്യമായി നിസ്കരിച്ചത് ചെറിയ പെരുന്നളോ ബലി പെരുന്നളോ?*

🅰️: ചെറിയ പെരുന്നാള്‍ നിസ്കാരമാണ് നബി *ﷺ* ആദ്യമായി നിസ്കരിച്ചത്. ഹിജ്റ രണ്ടാം വര്‍ഷമായിരുന്നു ഇത്. (തുഹ്ഫ 3/39)

*❓18) പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് സുന്നത്ത് നിസ്കരിക്കുന്നതിന്‍റെ വിധിയെന്ത്‌?*

🅰️: ഇമാം അല്ലാത്തവര്‍ക്ക് തഹിയ്യത്ത് പോലുള്ള സുന്നത്ത് നിസ്കാരം നിര്‍വ്വഹിക്കാം. എന്നാല്‍ പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് പ്രത്യേക സുന്നത്ത് നിസ്കാരമില്ല. ഇമാം സുന്നത്ത് നിസ്കരിക്കാതെ നേരെ പെരുന്നാള്‍ നിസ്കാരം തുടങ്ങുകയാണ് വേണ്ടത്. (തുഹ്ഫ 3/50)

*❓19) പെരുന്നാള്‍ നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നവന്‍ എങ്ങനെയാണ് ഖുതുബ നിര്‍വ്വഹിക്കുക?*

🅰️: ഒറ്റക്ക് നിസ്കരിക്കുന്നവന് ഖുതുബ സുന്നത്തില്ല. (തുഹ്ഫ 3/40)

*❓20) പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകള്‍ ഇമാം മറന്നാല്‍ മഅമൂമിന് ചൊല്ലാമോ?*

🅰️: പാടില്ല. (തുഹ്ഫ 3/42)

*❓21) ബലി പെരുന്നാള്‍ ദിനങ്ങളില്‍ ഖളാആയ നിസ്കാരം പിന്നീട് ഖളാഉ വീട്ടുമ്പോള്‍ അവകള്‍ക്ക് ശേഷം തക്ബീര്‍ സുന്നത്തുണ്ടോ?*

🅰️: അയ്യാമുത്തശ്'രീഖ് കഴിഞ്ഞതിന് ശേഷമാണ് ഖളാഉ വീട്ടുന്നതെങ്കില്‍ തക്ബീര്‍ ചൊല്ലരുത്. അയ്യാമുത്തശ്'രീഖുകളിലാണ് വീട്ടുന്നതെങ്കില്‍ തക്ബീര്‍ സുന്നത്താണ്. (തുഹ്ഫ 3/43)

*❓22) ആദ്യ റക്അത്തില്‍ സുന്നത്തായ തക്ബീര്‍ മറന്നാല്‍ രണ്ടാം റക്അത്തില്‍ അത് വീണ്ടെടുക്കാണോ?*

🅰️: വീണ്ടെടുക്കരുത്. കാരണം, തക്ബീര്‍ മറന്നാല്‍ അതിന്‍റെ അവസരം നഷ്ടപ്പെട്ടു. (തുഹ്ഫ 3/44)

*❓23) പെരുന്നാളിന് ആശംസ കൈമാറുന്നതിന്‍റെ വിധിയെന്ത്‌?*

🅰️: ആശംസ കൈമാറല്‍ അനുവദനീയമാണ്. സുന്നത്താണെന്ന്‍ ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. (തുഹ്ഫ 3/56)

*❓24) പെരുന്നാള്‍ ഖുതുബയുടെ മുമ്പ് ഇരിക്കല്‍ സുന്നത്തുണ്ടോ?*

🅰️: അതെ, സുന്നത്താണ്. (നിഹായ 2/392)

*❓25) പെരുന്നാള്‍ നിസ്കാരത്തിന് ഇമാമത്ത് നിന്നവന്‍ തന്നെ ഖുതുബ നിര്‍വ്വഹിക്കണമെന്നുണ്ടോ?*

🅰️: നിര്‍ബന്ധമില്ല. മറ്റുള്ളവര്‍ക്കും നിര്‍വ്വഹിക്കാം. (തഖ്'രീറു ഫത്ഹുല്‍ മുഈന്‍ 110)

*❓26) പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകളില്‍ കൈയുയര്‍ത്തല്‍ സുന്നത്തുണ്ടോ?*

🅰️: സുന്നത്തുണ്ട്. (തുഹ്ഫ 3/42)

*❓27) പെരുന്നാള്‍ നിസ്കാരത്തിന് നടന്ന്‍ പോകല്‍ പ്രത്യേകം സുന്നത്തുണ്ടോ?*

🅰️: വാഹനം കയറാന്‍ കാരണമൊന്നുമില്ലെങ്കില്‍ നടന്ന്‍ പോകലാണ് സുന്നത്ത്. (തുഹ്ഫ 3/50)

*❓28) ദുല്‍ഹിജ്ജ പതിനൊന്നിന് പെരുന്നാള്‍ നിസ്കരിക്കാമോ?*

🅰️: ദുല്‍ഹിജ്ജ പത്ത് സൂര്യന്‍ മദ്യത്തില്‍ നിന്ന്‍ തെറ്റലോടു കൂടി പെരുന്നാള്‍ നിസ്കാരത്തിന്‍റെ അദാആയ സമയം കഴിഞ്ഞു. പിറ്റേ ദിവസം നിസ്കരിച്ചാല്‍ ഖളാആണ്. (തുഹ്ഫ 3/56)

*❓29) ദുല്‍ഹിജ്ജ എട്ടിന് നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ടോ?*

🅰️: ദുല്‍ഹിജ്ജ ഒന്നു മുതല്‍ ഒമ്പത് വരെ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. എട്ടിന് പ്രത്യേകം സുന്നത്താണ്. (തുഹ്ഫ 3/455)

*❓30) അറഫാ നോമ്പാണോ ആശൂറാഉ (മുഹറം 10) നോമ്പാണോ കൂടുതല്‍ പുണ്യം?*

🅰️: അറഫാ നോമ്പ്. (തുഹ്ഫ 3/455)

*❓31) പെരുന്നാളിന് ടൂര്‍ പോകുന്നതിന്‍റെ വിധിയെന്ത്‌?*

🅰️: ഏതൊരു യാത്രയുടെയും വിധി അതിന്‍റെ ഉദ്ദേശ്യത്തിനനുസരിച്ചാണ്. സിയാറത്ത് പോലുള്ള നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയോ നാട് കാണല്‍ പോലുള്ള അനുവദനീയ കാര്യങ്ങള്‍ക്ക് വേണ്ടിയോ യാത്ര പോകാം. എന്നാല്‍ യാത്രയില്‍ ഹറാം വരാതിരിക്കാന്‍ ശ്രദ്ധിക്കണം...

       *''☝️അള്ളാഹു അഅ്ലം☝️''*

           

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

ശവ്വാലിലെ 6 നോമ്പിന്റെ* മഹത്വമെന്ത്...?

*🔙 പുനർവായന*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*സംശയ നിവാരണം (183)*
✨✨✨✨✨✨✨✨✨✨

❓ *ശവ്വാലിലെ 6 നോമ്പിന്റെ* മഹത്വമെന്ത്...? പ്രസ്തുത നോമ്പ് ചേർത്തി കൊണ്ടുവരേണ്ടതുണ്ടൊ..?

🔜🔜🔜🔜🔜🔜🔜🔜🔜🔜

💫 *നബി(സ)* പറഞ്ഞു വല്ലവനും റമളാൻ നോമ്പനുഷ്ഠിക്കുകയും ശവ്വാലിൽ നിന്ന് 6 ദിവസത്തെ തുടർത്തുകയും ചെയ്താൽ കാലം മുഴുവനും നോമ്പനുഷ്ഠിച്ച പോലെയായി.ഇതിനർത്ഥം റമളാനോട്  കൂടി 6 ദിവസം കൂടി നോമ്പനുഷ്ഠിച്ചാൽ കാലം മുഴുവനും ഫർള് നോമ്പനുഷ്ഠിച്ച പോലെയായി എന്നാണ്.

(ഇആനത്ത് 2/ 268)

📿 *മേൽ പറഞ്ഞ 6 നോമ്പുകളെ പെരുന്നാളിനോട് ചേർത്തി കൊണ്ടുവരലോ* തുടർച്ചയായി കൊണ്ടുവരലോ നിർബന്ധമില്ല. ശവ്വാലിൽ എവിടെ കൊണ്ട് വന്നാലും ചേർത്തി കൊണ്ട് വന്നാലും മതിയാവുന്നതാണ്. ചേർത്തിയും തുടർച്ചയോടെയും ചെയ്യലാണ് ഉത്തമം

( ഇആനത്ത് 2 / 268 )

-----------------------©----------------------            ✨  *അറിവ് .* ✨
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
*📞8547227715*
 ------------------------------------------------------
_പരമാവധി ഷെയർ ചെയ്യുക. ഷെയർ ചെയ്യുന്നവർ_ *അറിവ്  ഗ്രൂപ്പിന്റെ ഫോൺ നമ്പർ, പേര്,* _എന്നിവ നീക്കം  ചെയ്യുവാൻ പാടില്ല എന്ന്  *വസ്വിയത്ത്* ചെയ്യുന്നു._
http://arivuwhatsappgroup.blogspot.in/2017/06/and-arivuwhatsappgroupblogspotin.html?m=1#comment-form

ശവ്വാൽ നോമ്പിന് 🌿* *പുണ്യങ്ങൾ ഏറെയുണ്ട്*

*🌿  ശവ്വാൽ നോമ്പിന്  🌿*
   *പുണ്യങ്ങൾ ഏറെയുണ്ട്*
*🔘~~~~~◼ 🌹 ◼~~~~~🔘*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
✍️🏼 വളരെയേറെ പുണ്യമുള്ളതാണ് ശവ്വാലിലെ ആറ് നോമ്പുകള്‍. ആരെങ്കിലും റമളാന്‍ മുഴുവന്‍ നോമ്പെടുക്കുകയും എന്നിട്ട് ശവ്വാലില്‍ ആറ് ദിവസത്തെ നോമ്പ് അതിനോട് തുടര്‍ത്തുകയും ചെയ്താല്‍ വര്‍ഷം മുഴുവന്‍ നോമ്പെടുത്ത പോലെയാണെന്ന ഹദീസ് (മുസ്‌ലിം) ഇതാണ് വ്യക്തമാക്കുന്നത്...

🔅 ഈ നോമ്പുകള്‍ ശവ്വാല്‍ രണ്ട് മുതല്‍ തുടര്‍ച്ചയായി നോല്‍ക്കലാണ് ഉത്തമം. എന്നാല്‍ ശവ്വാല്‍ മാസത്തില്‍ ഏതെങ്കിലും ആറ് ദിവസം നോമ്പെടുത്താലും സുന്നതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്...

🔅 ആരെങ്കിലും റമളാന്‍ മുഴുവനായി നോമ്പെടുക്കുകയും ശേഷം ശവ്വാലിലെ ആറ് ദിവസം അതിനോട് തുടര്‍ത്തുകയും ചെയ്താല്‍ കാലം മുഴുവന്‍ നോമ്പെടുത്ത പോലെയായി ...
(ഇമാം മുസ്‌ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, ഇബ്നുമാജ)

🔅 ഫിത്റിന് (റമളാനിന്) ശേഷം ആരെങ്കിലും ആറ് ദിവസം നോമ്പെടുത്താല്‍ വര്‍ഷം പൂര്‍ത്തിയാക്കി (നോമ്പ് കൊണ്ട്)..
   (ഇബ്നുമാജ)

👆🏻മേല്‍പറഞ്ഞ ഹദീസുകളില്‍നിന്ന്  ശവ്വാലിലെ ആറ് ദിവസത്തെ നോമ്പ് ഏറെ പുണ്യമുള്ളതാണെന്ന് മനസ്സിലാക്കാം. ഓരോ നോമ്പിനും പത്ത് വീതം പ്രതിഫലം കണക്കാക്കി, റമളാനിലെ 30 ദിവസം വര്‍ഷത്തിലെ 300 ദിവസത്തിനും ശേഷം ശവ്വാലിലെ ആറ് ദിവസം അറുപത് ദിവസത്തിനും തുല്യമാണെന്നും അങ്ങനെയാണ് വര്‍ഷം പൂര്‍ത്തിയാക്കി നോമ്പെടുത്ത പ്രതിഫലം ലഭ്യമാവുന്നതെന്നും മറ്റു ചില നിവേദനങ്ങളില്‍ വന്ന പ്രകാരം പല പണ്ഡിതരും വിശദീകരിച്ചിട്ടുണ്ട്...

👆🏻മേല്‍പറഞ്ഞ ഹദീസുകളെ അടിസ്ഥാനമാക്കിയാണ് ഈ നോമ്പിനെ സംബന്ധിക്കുന്ന കര്‍മ്മശാസ്ത്ര നിയമങ്ങള്‍ പണ്ഡിതര്‍ മനസ്സിലാക്കിയെടുത്തത്.
റമളാന്‍ നോമ്പ് കാരണം കൂടാതെ നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കില്‍ അയാള്‍ എത്രയും പെട്ടെന്ന് അത് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. അതിന് ശേഷമേ ഈ നോമ്പ് പോലും സുന്നതുള്ളൂ...

🔅 ന്യായമായ കാരണത്തോട് കൂടി നഷ്ടപ്പെട്ടതാണെങ്കിലും ആദ്യം അത് നോറ്റ് വീട്ടുകയും പിന്നീട് വേണം അതിനോട് തുടര്‍ന്ന് കൊണ്ട് ആറ് ദിവസം നോമ്പ് എടുക്കേണ്ടതെന്നും എങ്കിലേ മേല്‍പറഞ്ഞ പൂര്‍ണ്ണ പ്രതിഫലം ലഭ്യമാവൂ എന്നുമാണ് പ്രബലാഭിപ്രായം...

🔅 ആര്‍ത്തവം കാരണം നഷ്ടപ്പെട്ടുപോയ സ്ത്രീകള്‍ ആദ്യം അവ ഖളാഅ് വീട്ടുകയും പിന്നീട് അതോട് തുടര്‍ത്തി ആറ് ദിവസം നോമ്പ് നോല്‍ക്കുകയും ചെയ്യുമ്പോഴാണ് ഹദീസില്‍ പറഞ്ഞ പ്രതിഫലം പൂര്‍ണ്ണമായി ലഭിക്കുക. എന്നാല്‍ ഇത്തരത്തില്‍ കാരണത്തോട് കൂടി നഷ്ടപ്പെട്ട, ഖളാഅ് വീട്ടാനുള്ള നോമ്പുകള്‍ അടുത്ത റമളാനിന് മുമ്പായി നോറ്റ് വീട്ടലേ നിര്‍ബന്ധമുള്ളൂ. അവ വീട്ടാതെ തന്നെ ശവ്വാലിലെ ആറ് ദിവസത്തെ നോമ്പും മറ്റു സുന്നത് നോമ്പുകളും നോല്‍ക്കുന്നത് അനുവദനീയമാണ്...

🔅 ആറ് ദിവസമെന്നത് പെരുന്നാള്‍ കഴിഞ്ഞ ഉടനെ വരുന്ന ആറ് ദിവസങ്ങളാവുന്നതാണ് ഏറ്റവും ഉത്തമം. എന്നാല്‍ ശവ്വാലിലെ ഏതെങ്കിലും ആറ് ദിവസം നോമ്പെടുത്താലും അതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. റമളാനിലെ നോമ്പുകള്‍ക്ക് എന്തെങ്കിലും അപാകതകളോ കുറവുകളോ സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇത് സഹായകമാകുമെന്ന് പണ്ഡിതര്‍ പറയുന്നു...

🔅 വിചാരണ വേളയില്‍ ആദ്യം ചോദ്യം ചെയ്യപ്പെടുക നിര്‍ബന്ധ കര്‍മ്മങ്ങളായിരിക്കുമെന്നും അതില്‍ വല്ല കുറവുകളുമുണ്ടെങ്കില്‍ സുന്നതായ കര്‍മ്മങ്ങള്‍ എടുത്ത് അവ പരിഹരിക്കപ്പെടുമെന്നുമുള്ള ഹദീസിനെ അടിസ്ഥാനമാക്കിയാണ് പണ്ഡിതര്‍ ഇങ്ങനെ പറയുന്നത്...

🔅 ഒരാള്‍ക്ക് ന്യായമായ കാരണങ്ങളാല്‍ റമളാന്‍ മുഴുവനും നഷ്ടപ്പെട്ടാല്‍, അയാള്‍ ശവ്വാല്‍ മുഴുവനും അത് ഖളാ വീട്ടുകയും ശേഷം ദുല്‍ഖഅദയിലെ ആറ് ദിവസങ്ങള്‍ അതിനോട് തുടര്‍ത്തുകയും ചെയ്താലും ഈ പ്രതിഫലം ലഭിക്കുമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്...

*❓സുന്നത്ത് നോമ്പിന്റെ ദിവസത്തിൽ ഫർള് നോമ്പ് ഖളാഅ്‌ വീട്ടാമോ..? രണ്ടിന്റെയും പ്രതിഫലം ലഭിക്കുമോ..?*

🅰️ ഖളാഉം, സുന്നത്തും കരുതിയാൽ രണ്ടിന്റേയും പ്രതിഫലം ലഭിക്കുന്നതാണ്. ഖളാഅ്‌ മാത്രം കരുതിയാൽ സുന്നത്തിന്റെ ബാധ്യത വീടുമെങ്കിലും പ്രതിഫലം ലഭിക്കില്ല...
   (ഫതാവൽ കുബറ 2/75 )

👆 ശവ്വാൽ 6 നോമ്പ്, ആശുറാ നോമ്പ് എന്നിവയോടപ്പം ഖളാനോമ്പിനെയോ നേർച്ച നോമ്പിനേയോ കരുതിയാൽ സുന്നത്തു നോമ്പിന്റെ പ്രതിഫലവും ലഭിക്കുന്നതാണ്...
   (ശർവാനി 3/457 )

        *''☝️അള്ളാഹു അഅ്ലം☝️''*

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

സ്വപ്നം കാണുന്നവരറിയാൻ

*🌵സ്വപ്നം കാണുന്നവരറിയാൻ🌵*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

✍️🏼 നിങ്ങൾ സ്വപ്നം കാണുന്നവരാണെങ്കിൽ ഈ പതിനൊന്ന് കാര്യങ്ങൾ അറിഞ്ഞിരിക്കണം...

1⃣. സ്വപ്നം  മൂന്ന് വിധമുണ്ട് എന്നാണ് ഇബ്നു സീരീൻ (റ) പറയുന്നത് ...

(1) മനസ്സിലെ തോന്നൽ
(2) പിശാചിന്റെ പേടിപ്പിക്കൽ
(3)അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്ത (ബുഖാരി,മുസ്ലിം, മിശ്കാത്ത് 394)

2⃣. സ്വപ്നത്തിന് പ്രവാചകത്വവുമായി ബന്ധമുണ്ട് നബി *ﷺ* പറയുന്നു: നല്ല സ്വപ്നം നുബുവ്വത്തിന്റെ നാൽപത്തിയാറ് അംശങ്ങളിൽ ഒരു അംശമാണ്...
 (ബുഖാരി, മുസ്ലിം, മിശ്കാത് 394)

3⃣. നബി *ﷺ* യെ സ്വപ്നത്തിൽ കാണാനാവും. എന്നെ സ്വപ്നം കണ്ടാൽ അവൻ കണ്ടത് ശരിക്കും എന്നെത്തന്നെയായിരിക്കും. കാരണം പിശാചിന് എന്റെ രൂപത്തിൽ വരാനാവില്ല എന്ന് നബി *ﷺ* പറഞ്ഞിട്ടുണ്ട്...
 (ബുഖാരി, മുസ്ലിം, മിശ്ക്കാത്ത് 394)

4⃣. ദുഃസ്വപ്നം പിശാചിൽനിന്ന് ഉണ്ടാവുന്നതാണ്...

5⃣. ദുഃസ്വപ്നം കണ്ടാൽ  ആരോടും പറയാതിരിക്കുക. അഊദു ഓതുക സ്വപ്നത്തിന്റെ വിപത്തിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുക, ഇടതുഭാഗത്തേക്ക് മൂന്നു പ്രാവശ്യം തുപ്പുക...
 (ബുഖാരി, മുസ്ലിം, മിശ്കാത്ത് 394)

6⃣. ദുഃസ്വപ്നം ആരോടും പറയരുത് എന്ന് പറയുന്നതിന്റെ കാരണം പറയാതിരുന്നാൽ ആ സ്വപ്നം കൊണ്ട് യാതൊരു ദുരന്തവുമുണ്ടാവുകയില്ലെന്ന് നബി *ﷺ*  പറഞ്ഞിട്ടുണ്ട്...
 (ബുഖാരി, മുസ്ലിം, മിശ്കാത്ത് 394)

7⃣. ദുഃസ്വപ്നം  കണ്ട് പേടിച്ച് ഞെട്ടിയുണർന്നാൽ കിടന്ന സ്ഥലം മാറികിടക്കുന്നത് നല്ലതാണ് അത് ഹദീസിൽ വന്നിട്ടുണ്ട്...
  (മുസ്ലിം, മിശ്കാത്ത് 394)

8⃣. നല്ല സ്വപ്നം കണ്ടാൽ അൽഹംദുലില്ലാഹ് എന്നു ചൊല്ലണം എന്ന് ഹദീസിലുണ്ട്...

9⃣. നല്ല സ്വപ്നം കണ്ടത്  തനിക്ക് ഇഷ്ടപ്പെട്ടവരോടോ ബുദ്ധിയുള്ളവരോടോ മാത്രമേ പറയാവൂ എന്ന് നബി *ﷺ* പറഞ്ഞിട്ടുണ്ട്...
 (തുർമുദി ,മിശ്കാത്ത് 396)

1⃣0⃣. സ്വപ്നം കൂടുതൽ യാഥാർത്ഥ്യമാവൽ  സംസാരത്തിൽ കൂടുതൽ സത്യം
 പറയുന്നവർക്കാണ്...
  (ബുഖാരി, മുസ്ലിം, രിയാളുസ്വാലിഹീൻ 341)

1⃣1⃣. ഉറങ്ങുമ്പോൾ ദുസ്വപ്നം കണ്ട് പേടിക്കാതിരിക്കാൻ കിടക്കുമ്പോൾ ചൊല്ലാൻ ഇസ്ലാം കൽപിച്ച സൂറത്തുകൾ, ദിക്റുകൾ എന്നിവ ചൊല്ലിക്കിടക്കുക...
 (ആയതുൽ കുർസിയ്യ്, ഇഖ്ലാസ് ഫലഖ്, നാസ്, സുബ്ഹാനല്ലാഹ് 33, അൽഹംദുലില്ലാഹ് 33, അല്ലാഹു അക്ബർ 34 ബിസ്മിക റബ്ബി എന്ന് തുടങ്ങുന്ന ദുആ എന്നിവയും മറ്റും പതിവാക്കുക, വുളൂവോടുകൂടി കിടക്കുക...

അല്ലാഹു തൗഫീഖ് ചെയ്യട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ ...☝🏼

        *''☝️അള്ളാഹു അഅ്ലം☝️''*


*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

നോമ്പ്.നഷ്ടമായ നോമ്പ്:

🥀 *
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

നഷ്ടമായ നോമ്പ്: 🥀*
*🍂 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  🍂*

🔰🔅🔅🔅🔰🔅🔅🔅🔰

രോഗം, യാത്ര തുടങ്ങിയ കാരണം കൂടാതെ റമളാന്‍ നോമ്പ് നഷ്ടപ്പെടുത്തിയവന്‍ വേഗത്തില്‍ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. ശവ്വാല്‍ രണ്ടു മുതല്‍ തന്നെ അവന്‍ ഖളാഅ് വീട്ടണം. പിന്തിച്ചാല്‍ കുറ്റക്കാരനാവും- നോമ്പ് ഖളാഅ് ആക്കിയതിന്റെ പേരില്‍ കുറ്റക്കാരനായതുപോലെ.

ഇക്കൂട്ടര്‍ ഖളാഅ് വീട്ടാതെ മരണപ്പെട്ടാല്‍ ഖളാആയ നോമ്പിനു പകരമായി അവകാശികള്‍ നോമ്പ് നോറ്റുവീട്ടുകയോ അനന്തര സ്വത്തില്‍നിന്നു മുദ്ദ് നല്‍കുകയോ വേണം. നോമ്പു ഖളാആക്കി എത്ര വര്‍ഷം കഴിഞ്ഞിട്ടാണോ മരണപ്പെട്ടത് അത്രയും വര്‍ഷത്തെ എണ്ണം അനുസരിച്ച് പിന്തിച്ചതിന്റെ മുദ്ദ് നിര്‍ബന്ധമാകും. അനന്തരാവകാശികള്‍ നോമ്പ് ഖളാഅ് വീട്ടിയാലും വര്‍ഷങ്ങള്‍ പിന്തിച്ചതിന്റെ പേരിലുള്ള ഫിദ്‌യ ഒഴിവാകില്ല.
 (തുഹ്ഫ: 3/446)

കാരണം മൂലം നോമ്പ് ഖളാഅ് ആക്കിയവര്‍ അടുത്ത റമളാനു മുമ്പ് ഖളാഅ് വീട്ടിയാല്‍ മതി. കാരണത്തോടെയോ അല്ലാതെയോ റമളാന്‍ നോമ്പ് നഷ്ടപ്പെട്ടവന്‍ പിന്തിക്കാനാവശ്യമായ യാതൊരു കാരണവും കൂടാതെ അടുത്ത റമളാന്‍ വരെ പിന്തിച്ചാല്‍ നോമ്പ് ഖളാഅ് വീട്ടലോടു കൂടി പിന്തിച്ചതിന്റെ പേരില്‍ ഒരു നോമ്പിനു ഒരു മുദ്ദ് വീതം ഭക്ഷ്യവസ്തു ഫിദ്‌യയായി നല്‍കണം. പിന്തിച്ചിടുന്ന വര്‍ഷങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് മുദ്ദിന്റെ എണ്ണം വര്‍ധിക്കും. ഉദാഹരണം, ഇരുപത് വര്‍ഷം മുമ്പുള്ള ഒരു റമളാന്‍ നോമ്പ് ഖളാഅ് വീട്ടുകയും ആ നോമ്പിനു മാത്രമായി ഇരുപത് മുദ്ദ് ഭക്ഷ്യവസ്തു നല്‍കുകയും വേണം.
 (തുഹ്ഫ: 3/445)
റമളാന്‍ നോമ്പ് നഷ്ടപ്പെട്ടവന്‍ ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടാതെ വര്‍ഷങ്ങള്‍ രോഗത്തിലായി. പിന്നീട് രോഗം സുഖപ്പെട്ടു. എങ്കില്‍ സുഖപ്പെട്ട ശേഷം നോമ്പ് ഖളാഅ് വീട്ടിയാല്‍ മതി. വര്‍ഷങ്ങള്‍ പിന്തിക്കാന്‍ രോഗം എന്ന കാരണം ഉള്ളതുകൊണ്ട് പിന്തിച്ചതിന്റെ പേരില്‍ മുദ്ദ് ആവശ്യമില്ല.
 (തുഹ്ഫ: 3/434)

റമളാന്‍ നോമ്പ് ഒരാള്‍ക്ക് കാരണംമൂലം നഷ്ടപ്പെടുകയും അതു ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടും മുമ്പ് മരണപ്പെടുകയും ചെയ്താല്‍ പ്രസ്തുത നോമ്പ് ആരും വീട്ടേണ്ടതില്ല. അവകാശികള്‍ ഫിദ്‌യ നല്‍കേണ്ടതുമില്ല. മയ്യിത്ത് ഇതിന്റെ പേരില്‍ കുറ്റക്കാരനാവുന്നില്ല. റമളാനില്‍ തന്നെ മരണപ്പെടുക, അല്ലെങ്കില്‍ രോഗിയായി മാറുക തുടങ്ങിയ കാരണങ്ങള്‍ മുഖേന ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടാതെ വരാം.
 (തുഹ്ഫ: 3/434)

കാരണം കൊണ്ട് റമളാന്‍ നോമ്പ് നഷ്ടപ്പെടുകയും അതു ഖളാഅ് വീട്ടാന്‍ സൗകര്യപ്പെടുകയും ചെയ്ത ശേഷം ഖളാഅ് വീട്ടാതെ മരണപ്പെട്ടാല്‍ ഖളാഅ് വീട്ടാത്തതിന്റെ പേരില്‍ മയ്യിത്ത് കുറ്റക്കാരനാണ്. അവന്റെ നോമ്പ് രക്ഷാകര്‍ത്താവ് നോറ്റുവീട്ടണം. നോറ്റുവീട്ടുന്നില്ലെങ്കില്‍ ഫിദ്‌യ നല്‍കണം. ഒരു നോമ്പിനു ഒരു മുദ്ദ് ഭക്ഷ്യവസ്തു. ഇതുപക്ഷേ, ഖളാഇനു ശേഷം അടുത്ത റമളാന്‍ വരും മുമ്പ് മരണപ്പെട്ടിട്ടുണ്ടെങ്കിലാണ്.  തൊട്ടടുത്ത റമളാന്‍ പ്രവേശിച്ച ശേഷമാണ് മരിച്ചതെങ്കില്‍ ഒരു നോമ്പിന് രണ്ട് മുദ്ദ് വീതം ഭക്ഷ്യവസ്തു നല്‍കേണ്ടിവരും. ഒരു മുദ്ദ് നോമ്പ് നഷ്ടപ്പെട്ടതിന്റെ പേരിലും മറ്റൊന്ന് ഒരു വര്‍ഷം പിന്തിച്ചതിന്റെ പേരിലും.
 (തുഹ്ഫ: 3/435)

മയ്യിത്തിന്റെ നോമ്പ് രക്ഷാകര്‍ത്താവ് അനുഷ്ഠിച്ചാല്‍ നോമ്പിന്റെ ഫിദ്‌യ ഒഴിവാകും. പിന്തിച്ചതിന്റെ പേരില്‍ സ്ഥിരപ്പെട്ട ഫിദ്‌യ ഒഴിവാകില്ല.
(തുഹ്ഫ: 3/437)


ശഅ്ബാന്‍ 30ന്റെ അന്ന് റമളാന്‍ ഒന്നാണെന്നു പിന്നീട് വ്യക്തമായാല്‍ വീട്ടല്‍ നിര്‍ബന്ധമാണ്. കാരണം മൂലമാണ് സംശയത്തിന്റെ ദിവസം (ശഅ്ബാന്‍ 30) നോമ്പ് നഷ്ടപ്പെട്ടതെങ്കില്‍ വേഗത്തില്‍ ഖളാഅ് വീട്ടണം.


നിയ്യത്ത് മറന്നതുമൂലം നോമ്പ് നഷ്ടപ്പെട്ടാല്‍ ആ നോമ്പ് സാവകാശം ഖളാഅ് വീട്ടിയാല്‍ മതി. സാവകാശം എന്നതിന്റെ വിവക്ഷ അടുത്ത റമളാന്റെ മുമ്പ് എന്നാണ്.
 (തുഹ്ഫ: ശര്‍വാനി, ഇബ്‌നു ഖാസിം: 3/433) ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവളുടെ ശരീരത്തിന്റെ കാര്യത്തില്‍ ഭയന്ന് നോമ്പ് ഒഴിവാക്കിയാല്‍ ഖളാഅ് വീട്ടിയാല്‍ മതി. സ്വയം ശരീരത്തിന്റെയും കുഞ്ഞിന്റെയും കാര്യത്തില്‍ ഭയന്ന് നോമ്പ് ഒഴിവാക്കിയാലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. അതേസമയം കുഞ്ഞിന്റെ ബുദ്ധിമുട്ട് മാത്രം ഭയന്ന് നോമ്പ് ഒഴിവാക്കിയാല്‍ ഖളാഇനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഭക്ഷ്യവസ്തു നല്‍കണം. ഇരട്ടക്കുട്ടിയോ അതിലധികമോ കുട്ടികളോ ആണെങ്കിലും ഒരു മുദ്ദ് മതി.
 (തുഹ്ഫ, ശര്‍വാനി: 441)


നോമ്പ് പിടിച്ചാല്‍ സ്വന്തം ശരീരത്തിന് ബുദ്ധിമുട്ട് വരുമെന്ന് തീരുമാനിക്കുന്നത് നീതിമാനായ ഒരു മസ്‌ലിം ഡോക്ടര്‍ പറയല്‍ കൊണ്ടാണ്
(ശര്‍വാനി: 3/441). ഗര്‍ഭസ്ഥ ശിശുവിന്റെ കാര്യത്തില്‍ ഭയന്നു നോമ്പനുഷ്ഠിക്കാത്തവളും മുലകുടിക്കുന്ന കുട്ടിയുടെ കാര്യത്തില്‍ ഭയന്നു നോമ്പില്ലാത്തവളും മുദ്ദ് നല്‍കണം എന്നു പറഞ്ഞുവല്ലോ. പ്രസ്തുത മുദ്ദ് അവളുടെമേല്‍ തന്നെയാണ് നിര്‍ബന്ധം. അവളുടെ ധനത്തില്‍നിന്നാണ് നല്‍കേണ്ടത്. (തുഹ്ഫ: ശര്‍വാനി 3/442) ഭര്‍ത്താവിന്റെ മേല്‍ നിര്‍ബന്ധമില്ല.

ശമനം പ്രതീക്ഷയില്ലാത്ത രോഗം, വാര്‍ധക്യം എന്നിവ മൂലം നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവന്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യവസ്തു ഫിദ്‌യ നല്‍കുകയാണ് വേണ്ടത്. ഇത്തരക്കാര്‍ക്ക് നോമ്പല്ല നിര്‍ബന്ധം, പ്രത്യുത, മുദ്ദാണ് നിര്‍ബന്ധം.


ഓരോ ദിവസത്തിന്റെ മുദ്ദുകള്‍ ആ ദിവസത്തിന്റെ പകലിലോ രാത്രിയിലോ നല്‍കാവുന്നതാണ്. രണ്ടോ അതിലധികമോ ദിവസങ്ങള്‍ക്കു മുമ്പ് കൊടുക്കല്‍ അനുവദനീയമല്ല. ഓരോ ദിവസത്തെ നോമ്പിന്റെ മുദ്ദും ഓരോ ദിവസവും നിര്‍ബന്ധമാകുന്നുണ്ടെങ്കിലും ഈ മുദ്ദ് അപ്പപ്പോള്‍ കൊടുത്തുവീട്ടല്‍ നിര്‍ബന്ധമില്ല, പിന്തിപ്പിക്കാവുന്നതാണ്. പിന്തിപ്പിച്ചതിന്റെ പേരില്‍ മുദ്ദ് ഖളാഅ് ആവുകയോ കുറ്റക്കാരനാവുകയോ ചെയ്യുന്നില്ല. തന്റെ മരണത്തിനു മുമ്പ് കൊടുത്തുവീട്ടിയാല്‍ മതി. ഓരോ നോമ്പിന്റെ ദിവസവും പൂര്‍ത്തിയാവലോടുകൂടി പ്രസ്തുത മുദ്ദ് തന്റെ ഉത്തരവാദിത്തത്തില്‍ സ്ഥിരപ്പെടുന്നതാണ്.

ഈ മുദ്ദുകള്‍ നല്‍കാതെ മരണപ്പെട്ടാല്‍ അവകാശികള്‍ അതു മയ്യിത്തിന്റെ സ്വത്തില്‍നിന്നു  നല്‍കല്‍ നിര്‍ബന്ധമാണ്. എത്ര വര്‍ഷം മുമ്പുള്ള ഫിദ്‌യയാണെങ്കിലും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം മതി. വര്‍ഷങ്ങള്‍ കൂടുന്നതുകൊണ്ട് മുദ്ദിന്റെ എണ്ണം വര്‍ധിക്കില്ല.
(ശര്‍വാനി: 3/446)

ശമനം പ്രതീക്ഷിക്കാത്ത രോഗിയുടെ രോഗം സുഖപ്പെട്ട് ആരോഗ്യം വീണ്ടുകിട്ടിയാലും പ്രസ്തുത നോമ്പ് ഖളാഅ് വീട്ടേണ്ടതില്ല.
(ശര്‍വാനി: 446)

നോമ്പ് നിര്‍ബന്ധമായ ഒരാള്‍ മരിക്കുന്നതിന്റെ മൂന്നു വര്‍ഷം മുമ്പുള്ള റമളാന്‍ നോമ്പും തൊട്ടടുത്ത രണ്ടു വര്‍ഷത്തിലെ റമളാന്‍ നോമ്പും അനുഷ്ഠിക്കാത്ത വ്യക്തി മരണപ്പെട്ടാല്‍ ഓരോ വര്‍ഷത്തെ നോമ്പും അടുത്ത റമളാനു മുമ്പായി ഖളാഅ് വീട്ടാന്‍ സൗകര്യമുണ്ടായിരുന്നിട്ടും ഖളാഅ് വീട്ടാതിരുന്ന ആളാണെങ്കില്‍ ആദ്യവര്‍ഷത്തെ 30 നോമ്പുകള്‍ക്ക് പകരമായി ബന്ധുക്കള്‍ നോമ്പ് ഖളാഅ് വീട്ടലോ മുദ്ദോ നിര്‍ബന്ധമാകുന്നതിന്റെ പുറമെ രണ്ടുവര്‍ഷം പിന്നിട്ടതിന് 60 മുദ്ദ് കൂടി നല്‍കല്‍ നിര്‍ബന്ധമാകും. അതുപോലെ രണ്ടാം വര്‍ഷത്തിലെ നോമ്പിന് ഖളാഅ് വീട്ടലോ മുദ്ദോ നിര്‍ബന്ധമായതിന് പുറമെ ഒരു വര്‍ഷം പിന്നിട്ടതിന് 30 മുദ്ദ് നിര്‍ബന്ധമാകും.

മൂന്നാം വര്‍ഷത്തെ നോമ്പിന് ഖളാഅ് വീട്ടലോ മുദ്ദോ മാത്രമേ നിര്‍ബന്ധമാകുന്നുള്ളൂ. നാലാമത്തെ റമളാന്‍ ആകുന്നതിനു മുമ്പ് മരിച്ചതന്നാണ് കാരണം. പക്ഷേ, ഖളാഅ് വീട്ടല്‍ നിര്‍ബന്ധമായ എണ്ണത്തേക്കാള്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ നാലാമത്തെ റമളാന്റെ പിറവിക്ക് ഉള്ളതെങ്കില്‍ ഖളാഅ് വീട്ടാന്‍ ഉദ്ദേശിക്കുന്നപക്ഷവും കുറഞ്ഞ ദിവസത്തെ നോമ്പുകള്‍ ഖളാഅ് വീട്ടാന്‍ കഴിയാതെ വരും. അപ്പോള്‍ ആ എണ്ണം നോമ്പുകള്‍ നാലാം വര്‍ഷത്തെ റമളാനു ശേഷത്തേക്ക് പിന്തിച്ചതു പോലെയായി. അതിനാല്‍ മൂന്നാം റമളാനിലെ എത്ര എണ്ണം നോമ്പുകള്‍ക്ക് അത്ര മുദ്ദുകള്‍ കൂടി പന്തിച്ചതിന്റെ പേരില്‍ നിര്‍ബന്ധമായി വരുന്നു.
 (മുഗ്നി 1/442)

ഇതുവരെ വിവരിച്ച മുദ്ദുകള്‍ നല്‍കേണ്ടത് ഫഖീര്‍ (ദരിദ്രന്‍) മിസ്‌കീന്‍ (അഗതി) എന്നിവര്‍ക്കു മാത്രമാണ്. സകാത്ത് വാങ്ങാന്‍ അര്‍ഹതയുള്ള മറ്റു ആറുകക്ഷികള്‍ക്ക് അവകാശമില്ല. ഈ മുദ്ദുകള്‍ എല്ലാം കൂടി ഒരു ഫഖീറിനു മാത്രവും നല്‍കാവുന്നതാണ്. ഒരാള്‍ക്ക് നിര്‍ബന്ധമായ ഒരു മുദ്ദ് രണ്ടു പേര്‍ക്കോ ഒരു മുദ്ദും മറ്റൊരു മുദ്ദിന്റെ പകുതിയും കൂടി ഒരു ഫഖീറിനോ നല്‍കല്‍ അനുവദനീയമല്ല. കാരണം ഓരോ മുദ്ദും പരിപൂര്‍ണമായ ഒരു ഫിദ്‌യയാണ്.
 (തുഹ്ഫ: 3/446)

പ്രസ്തുത മുദ്ദുകള്‍ നാട്ടിലെ ഫഖീര്‍, മിസ്‌കീന്‍ എന്നിവര്‍ക്കു തന്നെ നല്‍കണമെന്നില്ല. മറ്റു നാട്ടിലുള്ളവര്‍ക്കും നല്‍കാവുന്നതാണ്.  മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യല്‍ നിഷിദ്ധമെന്നത് സകാത്തിന്റെ പ്രത്യേകതയാണ്, കഫ്ഫാറത്തിലില്ല.
 (ശര്‍വാനി: 3/446)

ഒരാള്‍ക്ക് നിര്‍ബന്ധമായി വരുന്ന എല്ലാ കഫ്ഫാറത്തും ഫിദ്‌യയും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമില്ലാത്ത ഫഖീര്‍, മിസ്‌കീനിനു നല്‍കണം.
 (തുഹ്ഫ 3/446)

ഒരു മുദ്ദ് എന്നത് 800 മില്ലി ലിറ്ററാണ്. തൂക്കം അനുസരിച്ച് കൃത്യം പറയാന്‍ കഴിയില്ല. അരിയുടെ വലിപ്പവും തൂക്കവും ഘനവും വ്യത്യാസപ്പെടുന്നതിനനുസരിച്ച് തൂക്കം വ്യത്യാസപ്പെടും. സുമാര്‍ 750 ഗ്രാം വരും ഒരു മുദ്ദ്.

ലൈംഗിക  ബന്ധത്തിലൂടെ കൊണ്ട് റമദാന്‍ നോമ്പ് മുറിഞ്ഞാല്‍ കഫ്ഫാറത്ത് (പ്രായശ്ചിത്തം) നിര്‍ബന്ധമാണ്. അതോടൊപ്പം നോമ്പ് ഖളാഅ് വീട്ടുകയും വേണം. പുരുഷനാണ് കഫ്ഫാറത്ത് നിര്‍ബന്ധമാവുക. സ്ത്രീക്കില്ല. അവള്‍ നോമ്പ് ഖളാഅ് വീട്ടിയാല്‍ മതി. മുഅ്മിനായ അടിമയെ മോചിപ്പിക്കുക, അതിനു സാധിക്കില്ലെങ്കില്‍ രണ്ടുമാസം തുടരെ നോമ്പനുഷ്ഠിക്കുക, അതു സാധ്യമല്ലെങ്കില്‍ 60 സാധുക്കള്‍ക്ക് ഓരോ മുദ്ദ് വീതം ഭക്ഷണം നല്‍കുക എന്നതാണ് കഫ്ഫാറത്ത്. ഈ പറഞ്ഞ കഫ്ഫാറത്ത് വേഗം നിര്‍വഹിക്കണം, പിന്തിക്കാവുന്നതല്ല.
 (തുഹ്ഫ: 3/452)

_✍എം.എ. ജലീല്‍ സഖാഫി പുല്ലാര_             
               

⚪⚪⚪⚪⚪⚪⚪⚪
_പുണ്ണ്യനബിക്കൊരായിരം സ്വലാത്ത്_
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

കില്ലർ ബേറ്റ് ഉപയോഗിച്ച് കൊതുകിനെ കൊല്ലാൻ പറ്റുമോ❓

മസ്അല:2⃣3⃣         

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎




   🔴🔵🔴🔵🔴🔵🔴🔵

       കില്ലർ ബേറ്റ് ഉപയോഗിച്ച് കൊതുകിനെ കൊല്ലാൻ പറ്റുമോ❓
അതിൽ  ജീവികളെ തീ കൊണ്ട് കരിക്കൽ വരുന്നില്ലേ❓
അത് അനുവദനീയമാണോ❓
        🔴🔵🔴🔵🔴🔵🔴🔵               ♦: ഉപദ്രവകാരികളായ കൊതുക്, മുട്ട, ചെള്ള്, പേൻ തുടങ്ങിയ പ്രാണികളെ കരിച്ചു കൊല്ലൽ കറാഹത്താണ്. എന്നാൽ അവ എണ്ണത്തിൽ പെരുകുകയും, ഉപദ്രവം കൂടുതലാവുകയും ചെയ്താൽ അവയെ കരിക്കാമെന്ന് ഇമാം ജസൂലി (റ) പറഞ്ഞിട്ടുണ്ട്. അല്ലാമാ ബുജൈരിമി എഴുതുന്നു:                       🔹🔸🔹🔸🔹🔸🔹🔸🔹                                                                    يكره قتل القمل والبق والبراغيث وسائر الحشرات بالنار؛ لأنه من التعذيب.  وفي الحديث:  "لا يعذب بالنار إلا رب النار" . قال الجزولي وابن ناجي: وهذا ما لم يضطر لكثرتهم؛ فيجوز حرق ذلك بالنار؛ لأن في تنقيتها بغير النار حرجا ومشقة. ويجوز نشرها في الشمس                     🔺🔺🔺🔺🔺🔺🔺🔺🔺 പേൻ, മൂട്ട, ചെള്ള് തുടങ്ങിയ പ്രാണികളെയെല്ലാം തീ കൊണ്ട് കരിച്ചു കൊല്ലൽ കറാഹത്താണ്. തീ കൊണ്ട് ശിക്ഷിക്കാൻ തീയിന്റെ ഉടമസ്ഥനായ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂ എന്ന ഹദീസ് അതിന് തെളിവാണ്. എന്നാൽ അവ പെരുകുകയും അവയുടെ ഉപദ്രവം ശക്തിയാവുകയും ചെയ്താൽ തീ കൊണ്ട് അവയെ കരിച്ചു കൊല്ലാമെന്ന് ഇമാം ജസൂലിയും, ഇബ്നു നാജിയും പറഞ്ഞിട്ടുണ്ട്. മറ്റു മാർഗ്ഗങ്ങളിലൂടെ അവയെ ഇല്ലായ്മ ചെയ്യൽ പ്രയാസമാണ് എന്നതാണ് അതിനു കാരണം. ആയതിനാൽ അവയെ വെയിലത്ത് വെച്ച് കൊല്ലലും ജാഇസാണ്.        (ബുജൈരിമി: 5/192) ഈ ആശയം (ബിഗ് യ: 551) ലും കാണാം             🔴🔵🔴🔵🔴🔵🔴🔵🔴             ✍🏻സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ

സകാത്ത്

മസ്അല: 2⃣1⃣:

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

🔴🔵🔴🔵🔴🔵🔴 സകാത്ത് ആർക്കാണ് നിർബന്ധമാകുന്നത്❓
 ഏതെല്ലാം കാര്യങ്ങളിലാണ് നിർബന്ധമാകുന്നത്❓
 എത്രയുണ്ടായാലാണ് കൊടുക്കേണ്ടത്❓
 എത്രയാണ് സകാത്തായി നൽകേണ്ടത്❓

🔴🔵🔴🔵🔴🔵
 സകാത്ത് രണ്ട് വിധമാണുള്ളത്.
1- സകാതുൽ മാല് (സ്വത്തിന്റെ സകാത്ത്) 2 - സകാതുൽ ബദന് (ശരീരത്തിന്റെ സകാത്ത്) ഇതിന് ഫിത്വർ സകാത്ത് എന്നും പറയുന്നതാണ്. സകാത്ത് നൽകേണ്ട സ്വത്തിൽ നിന്ന് ദീന് നിശ്ചയച്ച മിനിമം അളവ് ഉടമസ്ഥതയിലുള്ള സ്വതന്ത്രരായ എല്ലാ മുസ്ലീംകൾക്കും (പ്രായപൂർത്തിയും ബുദ്ധിയും ഇല്ലെങ്കിലും) സ്വത്തിന്റെ സകാത്ത് നിർബന്ധമാണ്. പ്രായപൂർത്തിയും ബുദ്ധിയുമില്ലാത്തവന്റെ സകാത്ത് അവന്റെ രക്ഷകർത്താവ് നൽകേണ്ടതാണ്. (ഫത്ഹുൽ മുഈൻ: 164) (തുഹ്ഫ: 3/ 327- 329 )
 🔷🔶🔷🔶🔷🔶🔷 ഒമ്പത് കാര്യങ്ങളിലാണ് സകാത്ത് നിർബന്ധമാകുന്നത്. 1⃣: സ്വർണ്ണം. 2⃣: വെള്ളി. 3⃣: നാട്ടിൽ സർവ്വസാധാരയായി ഭക്ഷണമായി ഉപയോഗിക്കുന്ന ധാന്യം. 4⃣: കാരക്ക. 5⃣: മുന്തിരി. 6⃣: ആട്. 7⃣: മാട്. 8⃣: ഒട്ടകം. 9⃣: കച്ചവടച്ചരക്ക്. (ഫത്ഹുൽ മുഈൻ: 164 - 170 )
🔷🔶🔷🔶🔷🔶🔷 സ്വർണ്ണത്തിലും വെള്ളിയിലും സകാത്ത് നിർബന്ധമാകണമെങ്കിൽ അവ ദീൻ നിശ്ചയിച്ച മിനിമം അളവ് (നിസ്വാബ്) ഉണ്ടാകണമെന്നതോടൊപ്പം അത് തന്റെ ഉടമസ്ഥതയിൽ വന്നതിനെറെ ശേഷം - ഇടക്ക് വെച്ച് കുറയാതെ - ഒരു വർഷം പൂർത്തിയാകുകയും വേണം. ഇടക്ക് വെച്ച് മിനിമം അളവിനേക്കാൾ കുറയുകയോ ഉടമസ്ഥത നീങ്ങുകയോ ചെയ്താൽ സകാത്ത് നിർബന്ധമാകുന്നതല്ല. (ഫത്ഹുൽ മുഈൻ: 165)
 🔷🔶🔷🔶🔷🔶🔷 സ്വർണ്ണത്തിൽ സകാത്ത് നിർബന്ധമാകാനുള്ള മിനിമം അളവ് 20 മിസ്ഖാലാണ്. അഥവാ 85 ഗ്രാം സ്വർണ്ണം (10 പവനും 5 ഗ്രാമും). കാരണം ഒരു മിസ്ഖാൽ 4.25 ഗ്രാമാണ്. അപ്പോൾ 4.25 x 20 = 85.
 🔺🔺🔺🔺🔺🔺🔺 വെള്ളിയിൽ സകാത്ത് നിർബന്ധമാകാനുള്ള മിനിമം അളവ് 200 ദിർഹമാണ്. അഥവാ 595 ഗ്രാം വെളളി. കാരണം ഒരു ദിർഹമെന്നാൽ 2.975 ഗ്രാം വെള്ളിയാണ്. അപ്പോൾ 2.975 x 200 = 595.
🔷🔶🔷🔶🔷🔶🔷 സ്വർണ്ണത്തിലും വെള്ളിയിലും മേൽ പറയപ്പെട്ട അളവിന്റെ രണ്ടര ശതമാനമാണ് സകാത്തായി നൽകേണ്ടത്. അഥവാ സ്വർണ്ണത്തിൽ 85 ഗ്രാമിന്റെ രണ്ടര ശതമാനമായ 2.125 ഗ്രാമും വെള്ളിയിൽ 595 ഗ്രാമിന്റെ രണ്ടര ശതമാനമായ 14. 875 ഗ്രാമും സകാത്തായി നൽകേണ്ടതാണ്. മേൽ പറഞ്ഞ അളവിനേക്കാൾ ഓരോ മില്ലീഗ്രാം വർദ്ധിക്കുമ്പോഴും അതിന്റെ രണ്ടര ശതമാനം വീതം സകാത്തും വർദ്ധിക്കുന്നതാണ്.
🔺🔺🔺🔺🔺🔺🔺 നാം ഇന്ന് ഉപയോഗിക്കുന്ന കറൻസി നോട്ടുകൾ വസ്തുക്കളുടെ മൂല്യമായി കണക്കാക്കപ്പെടുന്നത് കൊണ്ട് അവകൾക്ക് നമ്മുടെ രാജ്യത്ത് വെള്ളിയുടെ വില കണക്കാക്കി 595 ഗ്രാം വെള്ളിയുടെ പൈസ കാശായിട്ട് ഒരാളുടെ കൈവശം ഉണ്ടായാൽ അതിന്റെ രണ്ടര ശതമാനവും സകാത്തായി നൽകേണ്ടതാണ്.
🔷🔶🔷🔶🔷🔶🔷 🔷🔶🔷🔶🔷🔶🔷 ധാന്യങ്ങളിൽ സകാത്ത് നിർബന്ധമാകണമെങ്കിൽ അതിന്റെ വിളവെടുപ്പ് നടത്താനുള്ള സമയമാകുന്നതോടൊപ്പം നെല്ല് പോലെയുള്ള തൊലിയുള്ളതാണെങ്കിൽ 600 സ്വാഉം വിളവെടുപ്പ് നടത്തി തൊലികളഞ്ഞു അരിയാക്കിയിട്ടുണ്ടെങ്കിൽ 300 സ്വാഉം കൈവശമുണ്ടാകണം. ഒരു സ്വാഅ എന്നാൽ നാല് മുദ്ദുകളാണ്. ഒരു മുദ്ദ് 800 മില്ലി ലിറ്ററാണ്. അപ്പോൾ ഒരു സ്വാഅ = 800 x 4 = 3200 മില്ലി ലിറ്ററാകുന്നു. അഥവാ 3.200 ലിറ്റർ. ഇങ്ങനെ 300 സ്വാഇനെ കണക്കാക്കിയാൽ 3.200 x 300 = 960 ഉണ്ടാകും. 600 സ്വാഇനെ കണക്കാക്കിയാൽ 3.200 x 600 = 1920 ലിറ്റർ ഉണ്ടാകും. ചുരുക്കത്തിൽ തൊലിയുള്ള ധാന്യമാണെങ്കിൽ 1920 ലിറ്ററും (ഏകദേശം 1560 കിലോഗ്രാം) തൊലിയില്ലാത്ത ധാന്യമാണെങ്കിൽ 960 ലിറ്ററും (ഏകദ്ദേശം 780 കിലോഗ്രാം) കൈവശമുണ്ടെങ്കിൽ സകാത്ത് നിർബന്ധമാകും.
🔺🔺🔺🔺🔺🔺🔺 ഉടമസ്ഥന്റെ അദ്വാനവും ചിലവുമില്ലാതെ സ്വയം നനഞ്ഞുണ്ടായ ധാന്യങ്ങളാണെങ്കിൽ ആകെയുള്ളതിന്റെ പത്തിലൊന്നും താൻ ചിലവെടുത്ത് നനച്ചുണ്ടാക്കിയ ധാന്യങ്ങളാണെങ്കിൽ ആകെയുള്ളതിന്റെ ഇരുപതിലൊന്നുമാണ് സകാത്തായി നൽകേണ്ടത്.
🔷🔶🔷🔶🔷🔶🔷 ആട്, മാട്, ഒട്ടകം എന്നീ ജീവികളിൽ സകാത്ത് നിർബന്ധമാകണമെങ്കിൽ മൂന്ന് നിബന്ധനകളുണ്ട്. 1 - തന്റെ ഉടമസ്ഥതയിൽ അവ ഒരു വർഷം പൂർണ്ണമായിട്ടുമുണ്ടാകണം. 2 - ഒരു വർഷം പൂർണ്ണമായിട്ടും മേഞ്ഞു നടന്നു തിന്നതാകണം. 3 - ജോലികൾക്ക് ഉപയോഗിക്കാത്തതാകണം.
🔹🔸🔹🔸🔹🔸🔹 മേൽപറയപ്പെട്ട നിബന്ധനകളോടു കൂടെ 40 ആടുകളുണ്ടെങ്കിൽ ഒരാടും പിന്നെ 121 ആടുകളുണ്ടെങ്കിൽ രണ്ടാടും അതിനു ശേഷം 201 ആടുകളുണ്ടെങ്കിൽ മൂന്ന് ആടും ശേഷം 400 ആടുകളുണ്ടെങ്കിൽ നാല് ആടും വീതവും പിന്നെ ഒരോ 100 ആടുകളിൽ ഒരോ ആട് വീതവുമാണ് ആടുകളിൽ സകാത്ത് കൊടുക്കേണ്ടത്.
🔺🔺🔺🔺🔺🔺🔺 മാടുകളിൽ നിന്ന് മുപ്പതെണ്ണം ഒരാളുടെ കൈവശമുണ്ടെങ്കിൽ ഒരു വയസ്സുള്ള ഒരു പശുക്കുട്ടിയെയും നാൽപ്പതെണ്ണം കൈവശമുണ്ടെങ്കിൽ രണ്ട് വയസ്സുള്ള ഒരു പശുക്കുട്ടിയേയും അതിന് ശേഷമുള്ള ഓരോ മുപ്പത് മാടുകളിലും ഒരു വയസ്സുള്ള പശുക്കുട്ടിയേയും ഓരോ നാൽപ്പത് മാടുകളിലും രണ്ട് വയസ്സുള്ള ഒരു പശുക്കുട്ടിയേയും സകാത്തായി കൊടുക്കേണ്ടതാണ്.
🔺🔺🔺🔺🔺🔺🔺 ഒട്ടകങ്ങളിലെ നിസ്വാബായ കണക്ക് 5, 10, 15, 20, 25, 36, 46, 61, 76, 91, 121 എന്നിങ്ങനെയാണ്. അഞ്ചൊട്ടകത്തിനു ഒരാടും 10 ന് രണ്ടും 15 ന് മൂന്നും 20 ന് നാലും 25 ന് ഒരു വയസ്സുള്ള പെണ്ണൊട്ടകവും 36 ന് രണ്ട് വയസ്സുള്ള പെണ്ണൊട്ടകവും 46 ന് മൂന്ന് വയസ്സുള്ള പെണ്ണൊട്ടകവും 61 ന് നാല് വയസ്സുള്ള പെണ്ണൊട്ടകവും 76 ന് രണ്ട് വയസ്സുള്ള രണ്ട് പെണ്ണൊട്ടകവും 91 ന് മൂന്ന് വയസ്സുള്ള രണ്ട് പെണ്ണൊട്ടകവും 121 ന് രണ്ട് വയസ്സുള്ള മൂന്ന് പെണ്ണൊട്ടകം വീതവും പിന്നെ ഓരോ നാൽപതുകളിലും രണ്ട് വയസ്സുള്ള ഒരു പെണ്ണൊട്ടകവും ഓരോ അമ്പത്കളിലും മൂന്ന് വയസ്സുള്ള ഒരു പെണ്ണൊട്ടകം വീതവും സകാത്തായി നൽകേണ്ടതാണ്.
🔷🔶🔷🔶🔷🔶🔷 🔷🔶🔷🔶🔷🔶🔷 കച്ചവടച്ചരക്ക് ഏത് വസ്തുവാണെങ്കിലും കച്ചവടം തുടങ്ങി ഒരു പൂർത്തിയാകുമ്പോൾ മൂലധനവും ലാഭവുമടങ്ങുന്ന മൊത്തം സാധനം വെള്ളിയുടെ മിനിമം അളവായ 595 ഗ്രാം വെള്ളിയുടെ വിലമതിക്കുന്നമെത്രയുമുണ്ടെങ്കിൽ അതിന് മൊത്തം വില കെട്ടി അതിന്റെ രണ്ടര ശതമാനം കാശായി സകാത്ത് നൽകേണ്ടതാണ്. എന്നാൽ ലാഭം മൂലധനത്തിൽ നിന്ന് മാറ്റി കാശായി വേറെ വെച്ചിട്ടുണ്ടെങ്കിൽ ആ ലാഭം നിസ്വാബായ മിനിമം അളവ് പൂർത്തിയായത് മുതൽ ഒരു വർഷം പൂർത്തിയായാൽ ലാഭത്തിന്റെ സകാത്ത് വേറെ തന്നെ നൽകേണ്ടതാണ്. അത് കച്ചവടച്ചരക്കിൽ പെടുകയില്ല. (ഫത്ഹുൽ മുഈൻ: 165) (തുഹ്ഫ: 3/ 292...)
🔴🔵🔴🔵🔴🔵🔴
✍🏻 സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...