Tuesday, June 19, 2018

പെരുന്നാൾ നിസ്ക്കാരം

*🔰 പെരുന്നാൾ നിസ്ക്കാരം 🔰*
     *❓സംശയ നിവാരണം❓*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*❓1) പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ?*

🅰️: അല്ല. ശക്തിയായ സുന്നത്താണ്. (തുഹ്ഫ 3/39)

*❓2) പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ?*

🅰️: സഹ്'വിന്‍റെ സുജൂദ് ചെയ്യരുത്. (തുഹ്ഫ 3/45)

*❓3) പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത്?*

🅰️: വജ്ജഹ്തുവിന് ശേഷം. (തുഹ്ഫ 3/41)

*❓4) പെരുന്നാള്‍ ദിവസത്തിലെ സുന്നത്ത് കുളി സുബ്ഹിക്ക് മുമ്പ് കുളിക്കാമോ?*

🅰️: കുളിക്കാം. പെരുന്നാള്‍ രാത്രി പകുതിയായത് മുതല്‍ കുളിയുടെ സമയം പ്രവേശിക്കും. (തുഹ്ഫ 3/47)

*❓5) പെരുന്നാള്‍ കുളി ആര്‍ത്തവ സ്ത്രീകള്‍ക്ക് സുന്നത്തുണ്ടോ?*

🅰️: എല്ലാവര്‍ക്കും സുന്നത്തുണ്ട്. (തുഹ്ഫ 3/47)

*❓6) സൂര്യന്‍ ഉദിച്ച് ഒരു മുഴം ഉയര്‍ന്നാലാണോ പെരുന്നാള്‍ നിസ്കാരത്തിന്‍റെ സമയം പ്രവേശിക്കുക?*

⛱ഉ: അല്ല. സൂര്യന്‍ ഉദിക്കലോടു കൂടെ പെരുന്നാള്‍ നിസ്കാരത്തിന്‍റെ സമയം പ്രവേശിക്കും. (തുഹ്ഫ 3/40)

*❓7) പെരുന്നാള്‍ നിസ്കാരത്തിന് പോകുന്നതും വരുന്നതും വ്യത്യസ്ത വഴിയിലൂടെ ആകല്‍ സുന്നത്തുണ്ടോ?*

🅰️: സുന്നത്തുണ്ട്. (തുഹ്ഫ 3/49)

*❓8) പെരുന്നാളും ജുമുഅഃയും ഒരേ ദിവസം വന്നാല്‍ ജുമുഅഃ ഉപേക്ഷിക്കാമോ?*

🅰️: പാടില്ല. ജുമുഅഃ നിര്‍ബന്ധവും പെരുന്നാള്‍ നിസ്കാരം സുന്നത്തുമാണല്ലോ. (മുഗ്നി 1/596)

*❓9) പെരുന്നാള്‍ നിസ്കാരം ഈദ്ഗാഹില്‍ നിര്‍വ്വഹിക്കുന്നതാണോ കൂടുതല്‍ പുണ്യം?*

🅰️: പള്ളിയില്‍ സൗകര്യമുണ്ടെങ്കില്‍ പള്ളിയില്‍ നിസ്കരിക്കലാണ് ഉത്തമം. (തുഹ്ഫ 3/47)

*❓10) പെരുന്നാള്‍ ഖുതുബ ഒഴിവാക്കിയവന്‍റെ നിസ്കാരം സ്വീകാര്യമാകുമോ?*

🅰️: സ്വീകാര്യമാകും.

*❓11) പെരുന്നാള്‍ നിസ്കാരം ഖളാഉ വീട്ടാമോ?*

🅰️: വീട്ടാം. (തുഹ്ഫ 3/56)

*❓12) പെരുന്നാള്‍ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്‌താല്‍ നിസ്കാരം ശരിയാകുമോ?*

🅰️: ശരിയാകില്ല. ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്ന്‍ വേര്‍തിരിച്ച് നിയ്യത്ത് ചെയ്യേണ്ടതാണ്. (തുഹ്ഫ 3/41)

*❓13) ബലി പെരുന്നാള്‍ ദിവസങ്ങളില്‍ സുന്നത്ത് നിസ്കാരങ്ങള്‍ക്ക് ശേഷം തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ടോ?*

🅰️: ഉണ്ട്. (തുഹ്ഫ 3/53)

*❓14) പെരുന്നാള്‍ നിസ്കാരത്തിന്‍റെ ശേഷം തക്ബീര്‍ സുന്നത്തുണ്ടോ?*

🅰️: സുന്നത്തുണ്ട്. എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും സുന്നത്താണ്. (തുഹ്ഫ 3/53)

*❓15) നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള തക്ബീര്‍ മറ്റ് ദിക്റുകള്‍ക്ക് ശേഷമാണോ മുമ്പാണോ?*

🅰️: നിസ്കാരം കഴിഞ്ഞ ഉടനെയാണ് ചൊല്ലേണ്ടത്. (തുഹ്ഫ 3/51)

*❓16) ചെറിയ പെരുന്നാള്‍ നിസ്കാരം അല്‍പം വൈകിപ്പിക്കലും ബലി പെരുന്നാള്‍ നിസ്കാരം മുന്തിക്കലും സുന്നത്തുണ്ടോ?*

🅰️: ഉണ്ട്. ചെറിയ പെരുന്നാളിന് മുമ്പാണല്ലോ ഫിത്വറ് സകാത്ത് വിതരണം ചെയ്യേണ്ടത്. ബലി പെരുന്നാള്‍ നിസ്കാരത്തിന് ശേഷമാണ് ഉള്ഹിയ്യത്ത്. ഇതിന് സൗകര്യം ലഭിക്കാനാണ് ഇങ്ങനെ സുന്നത്തായത്. (തുഹ്ഫ 3/50)

*❓17) നബി ﷺ ആദ്യമായി നിസ്കരിച്ചത് ചെറിയ പെരുന്നളോ ബലി പെരുന്നളോ?*

🅰️: ചെറിയ പെരുന്നാള്‍ നിസ്കാരമാണ് നബി *ﷺ* ആദ്യമായി നിസ്കരിച്ചത്. ഹിജ്റ രണ്ടാം വര്‍ഷമായിരുന്നു ഇത്. (തുഹ്ഫ 3/39)

*❓18) പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് സുന്നത്ത് നിസ്കരിക്കുന്നതിന്‍റെ വിധിയെന്ത്‌?*

🅰️: ഇമാം അല്ലാത്തവര്‍ക്ക് തഹിയ്യത്ത് പോലുള്ള സുന്നത്ത് നിസ്കാരം നിര്‍വ്വഹിക്കാം. എന്നാല്‍ പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് പ്രത്യേക സുന്നത്ത് നിസ്കാരമില്ല. ഇമാം സുന്നത്ത് നിസ്കരിക്കാതെ നേരെ പെരുന്നാള്‍ നിസ്കാരം തുടങ്ങുകയാണ് വേണ്ടത്. (തുഹ്ഫ 3/50)

*❓19) പെരുന്നാള്‍ നിസ്കാരം ഒറ്റക്ക് നിസ്കരിക്കുന്നവന്‍ എങ്ങനെയാണ് ഖുതുബ നിര്‍വ്വഹിക്കുക?*

🅰️: ഒറ്റക്ക് നിസ്കരിക്കുന്നവന് ഖുതുബ സുന്നത്തില്ല. (തുഹ്ഫ 3/40)

*❓20) പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകള്‍ ഇമാം മറന്നാല്‍ മഅമൂമിന് ചൊല്ലാമോ?*

🅰️: പാടില്ല. (തുഹ്ഫ 3/42)

*❓21) ബലി പെരുന്നാള്‍ ദിനങ്ങളില്‍ ഖളാആയ നിസ്കാരം പിന്നീട് ഖളാഉ വീട്ടുമ്പോള്‍ അവകള്‍ക്ക് ശേഷം തക്ബീര്‍ സുന്നത്തുണ്ടോ?*

🅰️: അയ്യാമുത്തശ്'രീഖ് കഴിഞ്ഞതിന് ശേഷമാണ് ഖളാഉ വീട്ടുന്നതെങ്കില്‍ തക്ബീര്‍ ചൊല്ലരുത്. അയ്യാമുത്തശ്'രീഖുകളിലാണ് വീട്ടുന്നതെങ്കില്‍ തക്ബീര്‍ സുന്നത്താണ്. (തുഹ്ഫ 3/43)

*❓22) ആദ്യ റക്അത്തില്‍ സുന്നത്തായ തക്ബീര്‍ മറന്നാല്‍ രണ്ടാം റക്അത്തില്‍ അത് വീണ്ടെടുക്കാണോ?*

🅰️: വീണ്ടെടുക്കരുത്. കാരണം, തക്ബീര്‍ മറന്നാല്‍ അതിന്‍റെ അവസരം നഷ്ടപ്പെട്ടു. (തുഹ്ഫ 3/44)

*❓23) പെരുന്നാളിന് ആശംസ കൈമാറുന്നതിന്‍റെ വിധിയെന്ത്‌?*

🅰️: ആശംസ കൈമാറല്‍ അനുവദനീയമാണ്. സുന്നത്താണെന്ന്‍ ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. (തുഹ്ഫ 3/56)

*❓24) പെരുന്നാള്‍ ഖുതുബയുടെ മുമ്പ് ഇരിക്കല്‍ സുന്നത്തുണ്ടോ?*

🅰️: അതെ, സുന്നത്താണ്. (നിഹായ 2/392)

*❓25) പെരുന്നാള്‍ നിസ്കാരത്തിന് ഇമാമത്ത് നിന്നവന്‍ തന്നെ ഖുതുബ നിര്‍വ്വഹിക്കണമെന്നുണ്ടോ?*

🅰️: നിര്‍ബന്ധമില്ല. മറ്റുള്ളവര്‍ക്കും നിര്‍വ്വഹിക്കാം. (തഖ്'രീറു ഫത്ഹുല്‍ മുഈന്‍ 110)

*❓26) പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകളില്‍ കൈയുയര്‍ത്തല്‍ സുന്നത്തുണ്ടോ?*

🅰️: സുന്നത്തുണ്ട്. (തുഹ്ഫ 3/42)

*❓27) പെരുന്നാള്‍ നിസ്കാരത്തിന് നടന്ന്‍ പോകല്‍ പ്രത്യേകം സുന്നത്തുണ്ടോ?*

🅰️: വാഹനം കയറാന്‍ കാരണമൊന്നുമില്ലെങ്കില്‍ നടന്ന്‍ പോകലാണ് സുന്നത്ത്. (തുഹ്ഫ 3/50)

*❓28) ദുല്‍ഹിജ്ജ പതിനൊന്നിന് പെരുന്നാള്‍ നിസ്കരിക്കാമോ?*

🅰️: ദുല്‍ഹിജ്ജ പത്ത് സൂര്യന്‍ മദ്യത്തില്‍ നിന്ന്‍ തെറ്റലോടു കൂടി പെരുന്നാള്‍ നിസ്കാരത്തിന്‍റെ അദാആയ സമയം കഴിഞ്ഞു. പിറ്റേ ദിവസം നിസ്കരിച്ചാല്‍ ഖളാആണ്. (തുഹ്ഫ 3/56)

*❓29) ദുല്‍ഹിജ്ജ എട്ടിന് നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ടോ?*

🅰️: ദുല്‍ഹിജ്ജ ഒന്നു മുതല്‍ ഒമ്പത് വരെ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. എട്ടിന് പ്രത്യേകം സുന്നത്താണ്. (തുഹ്ഫ 3/455)

*❓30) അറഫാ നോമ്പാണോ ആശൂറാഉ (മുഹറം 10) നോമ്പാണോ കൂടുതല്‍ പുണ്യം?*

🅰️: അറഫാ നോമ്പ്. (തുഹ്ഫ 3/455)

*❓31) പെരുന്നാളിന് ടൂര്‍ പോകുന്നതിന്‍റെ വിധിയെന്ത്‌?*

🅰️: ഏതൊരു യാത്രയുടെയും വിധി അതിന്‍റെ ഉദ്ദേശ്യത്തിനനുസരിച്ചാണ്. സിയാറത്ത് പോലുള്ള നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയോ നാട് കാണല്‍ പോലുള്ള അനുവദനീയ കാര്യങ്ങള്‍ക്ക് വേണ്ടിയോ യാത്ര പോകാം. എന്നാല്‍ യാത്രയില്‍ ഹറാം വരാതിരിക്കാന്‍ ശ്രദ്ധിക്കണം...

       *''☝️അള്ളാഹു അഅ്ലം☝️''*

           

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...