Tuesday, May 8, 2018

തവസ്സുൽ:വഫാത്തിന് ശേഷം നബി(സ) യെ കൊണ്ട് തവസ്സുൽ

വഫാത്തിന് ശേഷം നബി(സ) യെ കൊണ്ട് തവസ്സുൽ



ചെയ്യാതെ ജീവിച്ചിരിക്കുന്ന അബ്ബാസ്‌(റ ) നെ കൊണ്ട് ഉമർ (റ ) തവസ്സുൽ ചെയ്തത് മരണപെട്ടവരെ കൊണ്ട് തവസ്സുൽ ചെയ്യാൻ പാടില്ലെന്ന് പടിപ്പിക്കാനാനെന്നു തവസ്സുൽ വിരോധികൾ ജലപിക്കാറുണ്ട്.

അത്തരം ജല്പന്നങ്ങളെ ഇമാം
സുബ്കി (റ ) യും മറ്റു പണ്ഡിതന്മാരും ശക്തിയുക്തം ഗണ്ടിച്ചിട്ടുണ്ട്.അദ്ദേഹം പറയുന്നു.

ليس في توسله بالعباس إنكار للتوسل بالنبي صلى الله عليه وسلم أو بالقبر وقد روي عن أبي الجوزاء قال: قحط أهل المدينة قحطا شديدا فشكوا إلى عائشة رضي الله عنها فقالت: فانظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف ففعلوا فمطروا حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق(شفء السقام:١٤٣)

ഉമർ (റ ) അബ്ബാസ്(റ ) നെ കൊണ്ട് തവസ്സുൽ ചെയ്തത് നബി(സ) യെ കൊണ്ടോ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാൻ പറ്റാത്തത് കൊണ്ടല്ല. കാരണം അബുൽജൗസ്സാഅ(റ ) നിന്ന് നിവേദനം ചെയ്യപ്പെടുന്നു: "മദീനയിൽ ശതമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷാ (റ ) യോട് ആവലാതി ബോധിപ്പിച്ചു.അപ്പോൾ നബി(സ) യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽ നിന്ന് ആഘാഷത്തെക്ക് ഒരു ദ്വാരമുണ്ടാക്കി ആഇഷാ (റ ) അവരോടു നിർദ്ദേശിച്ചു.അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവര്ക്ക് നല്ല മഴ ലഭിച്ചു.അത് നിമിത്തം സസ്യങ്ങൾ മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു.അതിനാല ആ വർഷത്തെ "ആമുൽ ഫത്ഖ് എന്ന് വിളിക്കപ്പെട്ടു.". (ഷിഫാഉസ്സഖാം:143).


ഉപരിസൂചിത ഹദീസ് വിശ്വവിഖ്യാത ഹദീസ്പണ്ടിതർ ഇമാം ദാരിമി (റ ) (ഹി : 181-255) സുനനിൽ നിവേദനം ചെയ്തിട്ടുണ്ട്.(സുനനുദ്ദാരിമി : 93)


ആ ഹദീസിനു ഇമാം ദാരിമി(റ) നൽകിയ തലവാചകം ശ്രദ്ദേഹമാണ്.

باب ما أكرم الله تعالى نبيه صلى الله عليه
📝👇
وسلم بعد موت
"വഫാത്തിനു ശേഷം അള്ളാഹു നബി(സ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന ബാബ് .

حدثنا أبو النعمان حدثنا سعيد بن زيد حدثنا عمرو بن مالك النكري حدثنا أبو الجوزاء أوس بن عبد الله قال: قحط أهل المدينة قحطا شديدا فشكوا إلى عائشة فقالت: انظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف، قال: ففعلوا. فمطرنا مطراً حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق سنن الدارمي ١ـ ٥٦

👇📝
ഇമാം ദാരിമി തന്റെ സുനനിൽ ഉദ്ധരിക്കുന്നു. "അബുൽ ജൗസാഇനെ തൊട്ട് നിവേദനം:

 മദീനക്കാർ കടുത്ത ക്ഷാമം അഭിമുഖീകരിച്ചു. അവർ ആഇഷ(റ)ബീവിയെ സമീപിച്ചു. ബീവി അവരോടു നിർദ്ദേശിച്ചു. 'നബി(സ)യുടെ ഖബറിനെ സമീപിക്കുക. ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കുക. അവർ അപ്രകാരം ചെയ്യുകയും സമൃദ്ധമായി മഴ വർഷിക്കുകയും ചെയ്തു.

 സസ്യങ്ങൾ മുളച്ചു പൊന്തുകയും ഒട്ടകങ്ങൾ തടിച്ചു കൊഴുക്കുകയും ചെയ്തു. അവകൾക്ക് കൊഴുപ്പ് കൂടി കുടലിറക്കം (ഫത്ഖ്) വരെയുണ്ടായി. അത് കൊണ്ട് ഈ വർഷം 'ആമുൽ ഫത്ഖ്' എന്ന പേരിൽ അറിയപ്പെട്ടു.' ഇബ്നുൽ ജൗസി(റ) തന്റെ 'വഫാ'ഇൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്.

 ഹാഫിള് ഇബ്നു ഹജർ(റ) തന്റെ 'ഹിദായത്തു റുവാത്തി ഇലാ തഖ്രീജി അഹാദീസിൽ മസാബീഹി വൽ മിശ്കാത്ത്' هداية الرواة إلى تخريج أحاديث المصابيح والمشكاة എന്ന ഗ്രന്ഥത്തിൽ അല്ലാഹുവിന്റെ റസൂലിന്റെ(സ) ഗുണഗണങ്ങളെ സംബന്ധിച്ച് الفضائل والشمائل വന്ന ഹദീസുകൾ ഉദ്ധരിക്കുന്ന ഭാഗത്ത് 'കറാമത്തുകൾ' എന്ന അധ്യായത്തിൽ ഈ റിപ്പോർട്ട് എണ്ണിയത്

 'ഹസനു'കളുടെ കൂട്ടത്തിൽ ആണ്. അഹ്'ലുസ്സുന്നയുടെ ഒരു മുഹദ്ദിസും ഈ 'അസർ' ളഈഫാണെന്ന് പറഞ്ഞു തള്ളിയിട്ടില്ല. ചുരുക്കത്തിൽ പ്രതിസന്ധി ഘട്ടത്തിൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹത് നേതൃത്വത്തെ സമീപിക്കുക എന്നത് സ്വഹാബത്തിന്റെയും ഉത്തമ തലമുറയായ സലഫു സ്വാലിഹുകളുടെയും ചര്യ ആണെന്ന് ഈ സംഭവം നിസ്സംശയം തെളിയിക്കുന്നു

📝👇
ഉമർ(റ) അബ്ബാസ്(റ) നെ തവസ്സുലാക്കിയത്തിലെ തത്വം വിവരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു.

وكأن حكمة توسله به دون النبي صلى الله عليه وسلم وقبره إظهارُ غايةِ التواضعِ لنفسه، والرفعة لقرابته صلى الله عليه وسلم ، ففي توسله به – أي: العباس - توسل بالنبي صلى الله عليه وسلم ، وزيادة.(الجهر المنظم: ١٧٦)
📝👇
ഉമർ(റ) നബി(സ) യെ കൊണ്ടോ അവിടത്തെ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാതെ അബ്ബാസ്‌(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിലുള്ള തത്വം അവിടത്തെ അങ്ങേയറ്റത്തെ വിനായ പ്രഗടനവും നബി(സ) യുടെ കുടുംബത്തിന്റെ സ്ഥാനം ഉയർത്തിക്കാനിക്കലുമാനെന്നു മനസ്സിലാക്കാം. അതിനാല അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിൽ നബി(സ) യെ കൊണ്ടുള്ള തവസ്സുലും അതിലപ്പുറവും അടങ്ങിയിരിക്കുന്നു. (അൽ ജൗഹറുൽ മുനല്വം: 176)
[08/05, 7:22 PM] റഫീഖ് പൊൻ മ: القاري - مرقاة المفاتيح شرح مشكاة المصابيح شرح مشكاة المصابيح - كتاب الفضائل - باب الكرامات
الجزء : ( 9 ) - رقم الصفحة : ( 3839 )

‏5950 - وعن أبي الجوزاء ، قال : قحط أهل المدينة قحطا شديدا ، فشكوا إلى عائشة ، فقالت : انظروا قبر النبي (ص) فاجعلوا منه كوى إلى السماء ، حتى لا يكون بينه وبين السماء سقف ، ففعلوا ، فمطروا مطرا حتى نبت العشب ، وسمنت الابل ، حتى تفتقت من الشحم ، فسمي عام الفتق ، رواه الدارمي.

الحاشية رقم: 1 : قال : ( قحط أهل المدينة ) : علي بناء المفعول ( قحطا شديدا فشكوا ) ، أي : الناس ( إلى عائشة ، فقالت : انظروا قبر النبي ) : بالنصب على نزع الخافض ، وفي نسخة إلى قبر النبي (ص) ( فاجعلوا منه ) ، أي : من قبره ( كوى ) : بفتح الكاف ويضم ، ففي المغرب الكوة نقب البيت والجمع كوى ، وقد يضم الكاف في المفرد والجمع اه ، وقيل : يجمع على كوى بالكسر والقصر والمد أيضا ، والكوة بالضم ، ويجمع على كوى بالضم ، والمعنى اجعلوا من مقابلة قبره في سقف حجرته منافذ متعددة ( حتى لا يكون بينه ) ، أي : بين قبره ( وبين السماء سقف ) ، أي : حجاب ظاهري ( ففعلوا فمطروا ).

റമളാൻ

[01/05, 4:00 AM] ‪+91 94008 65400‬: *🌹വിശുദ്ധ റമളാൻ🌹*

_*(ഒരു മുന്നൊരുക്കം)*_






*يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (سورة البقرة183*


https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

*സത്യ വിശ്വാ‍സികളെ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ്‌വയുള്ളവരാവാൻ വേണ്ടി( അഥവാ അത് മൂലം നിങ്ങൾക്ക് ദോഷബാധയെ തടയാവുന്നതാണ്.) (അൽ-ബഖറ : 183 )*


*شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (سورة البقرة185 )*


*ജനങ്ങൾക്ക് മാർഗദർശകമായിക്കൊണ്ടും സത്യാ‍സത്യവിവേചനത്തിനുതകുന്നതായും സന്മാർഗ ദർശനത്തിനുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ടും വിശുദ്ധ ഖുർ‌ആൻ അവതരിക്കപ്പെട്ട മാസമാകുന്നു റമളാൻ. അതിനാൽ നിങ്ങളിൽ ആരെങ്കിലും ആ മാസത്തിൽ സന്നിഹിതരായാൽ അവനതിൽ നോമ്പ് അനുഷ്ടിക്കണം. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ എണ്ണം പൂർത്തിയാക്കണം. അല്ലാഹു നിങ്ങൾക്ക് സൌകര്യത്തെയാണ് ഉദ്ദേശിക്കുന്നത് ,പ്രയാസമുദ്ദേശിക്കുന്നില്ല. നിങ്ങൾ എണ്ണം പൂർത്തിയാക്കാനും നിങ്ങളെ നേർമാർഗത്തിലാക്കിയതിനും അല്ലാഹുവിന്റെ മഹത്വം പ്രകീർത്തനം ചെയ്യുവാനും അവനോട് നിങ്ങൾ നന്ദി കാണിക്കുവാനുമാകുന്നു. ( അൽ ബഖറ 185 )*


*അപ്പോൾ ,മനുഷ്യ കുലത്തിനു മുഴുവനും മാർഗദർശനമായ ഖുർ‌ആൻ അവതരിച്ച മാസമാണ് വിശുദ്ധ റമദാൻ. റമദാനിന്റെ ഏറ്റവും വലിയ ശ്രേഷ്ഠതയാണ്.*

*ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം ‘ റമളാൻ ആഗതമായാൽ സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും നരക വാതിലുകൾ കൊട്ടിയടക്കപ്പെടുകയും പിശാചിനെ ബന്ധിക്കപ്പെടുകയും ചെയ്യുമെന്ന്. ഇമാം മുസ്‌ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം ‘ ഒരു റമളാൻ അടുത്ത റമളാൻ വരേക്കുമുള്ള പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാണ്’ . മറ്റൊരു ഹദീസാണ് ‘ നോമ്പുകാരന് രണ്ട് സന്തോഷമുണ്ട് ; ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിന്റെ കണ്ട് മുട്ടുമ്പോഴും’ . ഇത്തരത്തിൽ റമളാനിന്റെ മഹത്വമറിയിക്കുന്ന അനേകം നബി വചനങ്ങൾ കാണാം.*

*വിശുദ്ധ റമളാൻ, ലൈലത്തുൽ ഖദ്‌റിന്റെ മാസമാണ്. ഖുർ‌ആനിന്റെ മാസമാണ്. റമളാനിൽ ഉം‌റ ചെയ്താൽ* *തിരുനബി(സ്)യോടൊന്നിച്ച് ഹജ്ജ് ചെയ്ത ഫലം കിട്ടുന്ന മാസമാണ്. മക്കം ഫത്‌ഹ് വരിച്ച മാ‍സമാണ്. ഇങ്ങനെ ഒട്ടനേകം പുണ്യങ്ങൾ നിറഞ്ഞ, ലോക മുസ്ലിംങ്ങൾക്ക് ആത്മീയതയുടെ പൂക്കാലാമായ മാസമാണ് റമളാൻ.*

*അല്ലാഹു വിശുദ്ധ റമളാനിനെ ഗുണമായി സാക്ഷി പറയുന്നവരിൽ നാമേവരേയും മാതാപിതാക്കളെയും കുടുംബത്തേയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ*


*اَللَّهُمَّ بٰارِكْ لَنَا فِي شَعْبَانَ وَبَلِّغْنَا رَمَضٰانَ وَوَفِّقْنَا فِيهِ لِلصِّيٰامِ وَالْقِيٰامِ وَتِلاٰوَةِ الْقُرْآنِ يٰا ذَا الْجَلاٰلِ وَالْإِكْرٰامْ*


*അല്ലാഹുവിന്റെ ശാസന മുൻ നിറുത്തി ഉണമ പ്രഭാതം മുതൽ ( فجر الصادق ) സൂ‍ര്യാസ്തമയം വരെ പ്രത്യേക കരുത്തോടുകൂടി ആഹാര പാനീയങ്ങൾ ,സംയോഗം മുതലായവ പരിത്യജിക്കുന്ന ആരാധനക്കാണ് നോമ്പ് എന്ന് പറയുന്നത്. വ്രതാനുഷ്ഠാനം ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ പൂർവ്വവേദക്കാർക്കും വിധിക്കപ്പെട്ടിരുന്നു.*

*അല്ലാഹുവിന്റെ ദീനായ പരിശുദ്ധ ഇസ്‌ലാം ലക്ഷ്യം വെക്കുന്ന വിശിഷ്ട യോഗ്യതകളും നേടിയെടുക്കാൻ മനുഷ്യനെ സജ്ജമാക്കുന്ന ആരാധനയാണ് നോമ്പ്. അത് കൊണ്ടാണ് പൂ‍ർവ്വീക സമുദായങ്ങൾക്കും അത് നിർബന്ധമാക്കപ്പെട്ടത്. അന്ന പാനാദികളിലും വികാര വിചാരങ്ങളിലും ഉള്ള മനുഷ്യന്റെ ആസകതിക്ക് വ്രതം കടിഞ്ഞാണിടുന്നു. ‘ നിങ്ങൾ മുത്തഖികൾ ആകാൻ വേണ്ടി’ എന്നു നോമ്പിന്റെ ലക്ഷ്യമെന്ന നിലക്ക് ഖുർ‌ആൻ സ്പഷ്ടമാക്കിയല്ലോ. മനുഷ്യന്റെ ജീവിതം ഹൃസ്വമാണെങ്കിലും അത് വിജയകരമായെങ്കിലേ അവൻ സൌഭാഗ്യംവാനും മോക്ഷം സിദ്ധിച്ചവനും ആയിത്തീരൂ. അത് ലഭിക്കാൻ സൂക്ഷ്മത അഥവാ ‘ തഖ്‌വ’ അനിവാര്യമാണ്.*


*✍തുടരും*
[02/05, 12:34 PM] ‪+91 94008 65400‬: *🌹🌹വിശുദ്ധ റമളാൻ🌹*

*(ഒരു മുന്നൊരുക്കം)3⃣*


*വ്രതം നിര്‍ബന്ധമാകുന്നവര്‍*


_പ്രായപൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുള്ള എല്ലാ മുസ്‌ലിമിനും റമളാന്‍ നോമ്പ് നിര്‍ബന്ധമാണ്. ആര്‍ത്തവ രക്തം, പ്രസവ രക്തം എന്നിവ സ്രവിച്ച്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്ക് നിസ്കാരം പോലെ നോമ്പും നിര്‍ബന്ധമില്ല.ശുദ്ധീകരണത്തിന് ശേഷം അവര്‍ നോമ്പ് ഖളാ‍അ‌ വിട്ടേണ്ടതാണ്.
നോമ്പെടുത്താല്‍ അധികമായേക്കുമെന്ന് ഭയക്കുന്ന രോഗം, നോമ്പുപേക്ഷിക്കാന്‍ കാരണമാണെങ്കിലും അക്കാരണത്താല്‍ മുന്‍കൂട്ടി അത്താഴവും നിയ്യത്തുമെല്ലാം ഒഴിവാക്കുന്ന സ്വഭാവം ശരിയല്ല,*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
 *അനുവദനീയവുമല്ല.* *അത്തരക്കാര്‍ സമയത്ത് തന്നെ നിയ്യത്ത് ചെയ്ത് നോമ്പില്‍ പ്രവേശിച്ച് പ്രയാസം നേരിടുമ്പോള്‍ നോമ്പ് മുറിക്കുവാനേ പാടുള്ളൂ. അധികം ചൂടുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കടല്‍ ജോലിക്കാര്‍, ഇവരെല്ലാം രാത്രി നിയ്യത്ത് ചെയ്ത് നോമ്പില്‍ പ്രവേശിക്കല്‍ നിര്‍ബന്ധമാണ്. വിഷമം നേരിടുമ്പോള്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. പരമാവധി പിടിച്ച് നിന്ന് പുണ്യം നേടലാണ് ഉത്തമം.*

*ഏകദേശം 130 കി മീ ദൂരത്തേക്ക്‌(82 കി മീ ഉണ്ടായാലും മതി എന്ന് അഭിപ്രായമുണ്ട്‌)ഹലാലായ യാത്ര നടത്തുന്ന ആർക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്. പക്ഷെ ഇവിടെയും നോമ്പ്‌ തുടരുന്നതാണ് നല്ലത്‌ ഭ്രാന്തനു നോമ്പ്‌ നിർബന്ധമില്ല ദിവസം മുഴുവൻ മസ്തായവന്റെയും ബോധക്കേടായവന്റെയും നോമ്പ്‌ സാധുവാകുന്നതല്ല.* *പകലിൽ ഏതെങ്കിലും ഒരു നിമിഷം ബോധം തെളിഞ്ഞാൽ നോമ്പ്‌ സാധുവാകും.*

*ആർത്തവ പ്രസവ രക്തമുള്ള സമയത്ത്‌ നോമ്പ്‌ നിർബന്ധമില്ല നോൽക്കൽ ഹറാമാണ്. രക്തം പുറപ്പെട്ടത്‌ നോമ്പുള്ളപ്പോഴാണെങ്കിൽ ആ നോമ്പ്‌ ബാത്വിലാകും പ്രഭാതത്തിനു മുമ്പ്‌ രക്തസ്രാവം നിന്നാൽ ഉടനെ നോമ്പ്‌ അനുഷ്ടിക്കണം. കുളി പ്രഭാതശേഷമായാലും മതി. രാത്രി സംയോഗത്തിലേർപ്പെട്ട്‌ പ്രഭാതം വരെ കുളിക്കാതിരിക്കുന്നത്‌ നോമ്പിനു തടസ്സമല്ല. സുബ്‌ഹി നിസ്ക്കാരത്തിനു ഏതായാലും കുളി നിർബന്ധമാണല്ലോ! കുട്ടിക്ക്‌ നോമ്പ്‌ നിർബന്ധമില്ലെങ്കിലും ഏഴ്‌ വയസ്സായായാൽ നോൽക്കാൻ കഴിയുമെങ്കിൽ നോമ്പ്‌ എടുക്കാൻ കൽപ്പിക്കൽ രക്ഷിതാക്കൾക്ക്‌ കടമയാണ്. പത്ത്‌ വയസ്സായിട്ടും നോൽക്കുന്നില്ലെങ്കിൽ അടിക്കുകയും വേണം ചെറുപ്പത്തിൽ തന്നെ കാൽ നോമ്പ്‌, അര നോമ്പ്‌ ഇങ്ങനെ എടുത്ത്‌ ശീലിപ്പിക്കണം പ്രായപൂർത്തിയാവുമ്പോൾ അത്‌ ചെയ്യാൻ പ്രചോദനമാവും വിധം നേരത്തെ തന്നെ പരിശീലിപ്പിക്കലാണിതു കൊണ്ടുള്ള ഉദ്ദേശ്യം മറിച്ച്‌ ശിക്ഷാനടപടിയല്ല അത്‌ കൊണ്ട്‌ തന്നെ പ്രായ പൂർത്തിയാവുന്നതിന്റെ മുമ്പ്‌ നോമ്പ്‌ ഉപേക്ഷിച്ചതിന്റെ പേരിൽ കുട്ടി കുറ്റക്കാരനാവുന്നതല്ല ശാസിക്കാത്തതിന്റെ പേരിൽ രക്ഷിതാവാണ് ശിക്ഷക്കർഹനാവുന്നത്‌ അപ്പോൾ കുട്ടിക്ക്‌ നിർബന്ധമില്ലെങ്കിലും രക്ഷിതാവിനു കൽപ്പിക്കൽ നിർബന്ധമാണെന്ന് മനസിലായല്ലോ*

*നോമ്പെടുക്കാൻ കഴിയാത്ത വാർദ്ധക്യം,സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നിവയുള്ളവർക്ക്‌ നോമ്പ്‌ നിർബന്ധമില്ല അവർ ഓരോ നോമ്പിനും പകരം ഒരു മുദ്ദ്‌ വീതം (650 ഗ്രാം.800മി.ലി)ഭക്ഷ്യധാന്യം ദരിദ്രർക്ക്‌* *നൽകേണ്ടതാണ് ഇവർ ഓരോദിവസവും അന്നത്തെ മുദ്ദ്‌ നൽകലാണുത്തമം ഗർഭിണിക്കും മുലയൂട്ടുന്നവർക്കും സ്വന്തം ശരീരത്തിനോ കുട്ടിക്കോ രണ്ടിനും കൂടിയോ അസഹ്യമായ ബുദ്ധിമുട്ടുണ്ടാകുമെന്ന് ബോദ്ധ്യപ്പെട്ടാൽ നോമ്പ്‌ ഉപേക്ഷിക്കാം പിന്നീട്‌ ഖളാ അ വീട്ടണം.കുട്ടിയുടെ കാര്യം പരിഗണിച്ച്‌ മാത്രമാൺ നോമ്പ്‌ ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടുന്നതിനു പുറമെ ഓരോ നോമ്പിനും ഓരോ മുദ്ദും നൽകണം*.

*കൃഷി, കെട്ടിട നിർമ്മാണം തുടങ്ങിയ പ്രയാസമുള്ള ജോലികളിലേർപ്പെട്ടവർക്കും നോമ്പ്‌ അനുഷ്ടിക്കുന്നതിൽ വിഷമമുണ്ടാവുകയാണെങ്കിൽ നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്. രാത്രി സമയങ്ങളിൽ ജോലി ചെയ്യാൻ സാധ്യമാവാതെ വരുമ്പോഴാണിത്‌ പിന്നീട്‌ ഖളാഅ് വീട്ടണം (പക്ഷെ അവർ രാത്രി നോമ്പിനു നിയ്യത്ത്‌ ചെയ്യുകയും നോമ്പ്‌ പിടിക്കുകയും വേണം ശക്തമായ ബുദ്ധിമുട്ടുണ്ടെങ്കിൽ നോമ്പ്‌ മുറിക്കാമെന്ന് മാത്രം)*

*ഒരു റമളാൻ നോമ്പ്‌ നഷ്ടമായാൽ അടുത്ത റമളാനിനു മുമ്പ്‌ അത്‌ ഖളാഅ് വീട്ടേണ്ടതാണ്. മറിച്ച്‌ വീട്ടാതെപിന്തിച്ചു കൊണ്ട്‌ പോയാൽ നഷ്ടപ്പെട്ടവ ഖളാഅ് വീട്ടുന്നതിനു പുറമെ മുദ്ദുണ്ടെങ്കിൽ ആ മുദ്ദും, കൂടാതെ പിന്തിച്ച വർഷങ്ങൾക്ക്‌ (ഓരോ നോമ്പിനും ഒരു വർഷത്തിനു ഒരു മുദ്ദ്‌ എന്ന തോതിൽ)അത്രയും എണ്ണം മുദ്ദും വിതരണം ചെയ്യേണ്ടി വരും. പ്രായശ്ചിത്തങ്ങൾ വീട്ടാതെ മരിച്ച്‌ പോയവരുടെ അവകാശികൾ അവ യഥാവിധി വീട്ടി ബാദ്ധ്യത തീർക്കേണ്ടതാണ്. നോമ്പ്‌ ഖളാ ഉള്ളവർ മരണപ്പെട്ടാൽ അവർക്ക്‌ സമ്പത്തുണ്ടെങ്കിൽ അത്‌ ഓഹരിചെയ്യും മുമ്പായിഖളാഅ് വീട്ടാൻ അവസരമൊരുക്കുകയോ(ബന്ധപ്പെട്ടവർ നോറ്റ്‌ വീട്ടുകയോ) സ്വത്തുപയോഗിച്ച്‌ ആവശ്യമായ മുദ്ദ്‌ വിതരണം ചെയ്യുകയോ ചെയ്യേണ്ടതാണ്.*

*നോമ്പ്‌ നോറ്റാൽ ശരീര നാശമോ അംഗവൈകല്യമോ രോഗശമനത്തിനു തടസ്സമോ നേരിടുമെന്ന് ബോദ്ധ്യമായാൽ നോമ്പ്‌ ഉപേക്ഷിക്കൽ നിർബന്ധമാണ്.*

*നോമ്പിനിടയിൽ രോഗം വന്ന കാരണത്താൽ നോമ്പ്‌ മുറിക്കുമ്പോൾ രോഗം കാരണമായി അനുവദനീയമായി മുറിക്കുന്നു എന്ന് കരുതുകയും വേണം*

*നോമ്പ്‌ മുറിച്ചത്‌ സാധാരണ സുഖപ്പെടുന്ന രോഗത്തിലാണെങ്കിൽ പിന്നീട്‌ ഖളാഅ് വീട്ടണം മാറാ രോഗമാണെങ്കിൽ മുദ്ദ്‌ നൽകിയാൽ മതി*
⭕⭕⭕⭕⭕⭕
_*✍തുടരും*_
[02/05, 7:50 PM] ‪+91 94008 65400‬: *🌹🌹വിശുദ്ധ റമളാൻ🌹*

*_(ഒരു മുന്നൊരുക്കം)4⃣_*



*നോമ്പിനു രണ്ട്‌ നിർബന്ധ ഘടകങ്ങളുണ്ട്‌*

*1.നിയ്യത്ത്‌
*نَوَيْتُ صَوْمَ غَدٍ عَنْ أَدٰاءِ فَرْضِ رَمَضَانَ هٰذِهِ السَّنَةِ للهِ تَعَالَى.*
*(ഈ കൊല്ലത്തെ റമളാൻ മാസത്തിൽ നിന്നുള്ള അദാആയ ഫർളായ നാളത്തെ നോമ്പിനെ അല്ലാഹുവിനു വേണ്ടി നോറ്റ്‌ വീട്ടുവാൻ ഞാൻ കരുതി) ഇതാണ് നിയ്യത്തിന്റെ പൂർണ്ണ രൂപം*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
*മഗ്‌രിബിന്റെയും സുബ്‌ഹിയുടെയും ഇടക്കുള്ള ഏത്‌ സമയത്തും നിയ്യത്ത്‌ ചെയ്താൽ മതിയാവുന്നതാണ്. നിയ്യത്ത്‌ ചെയ്തതിനു ശേഷം നോമ്പ്‌ നോൽക്കുന്നില്ലെന്ന് കരുതിയാൽ വീണ്ടും നിയ്യത്ത്‌ വേണ്ടി വരുന്നതാണ്. നോമ്പിനു ഊർജ്ജം ലഭിക്കുക എന്ന ഉദ്ദേശത്തോടെ അത്താഴം കഴിച്ചത്‌ കൊണ്ട്‌ നിയ്യത്തിനു പകരം മതിയാവില്ല. വിശ്രമത്തിനോ സംസാരിക്കാനോ പള്ളിയിലിരിക്കുന്നത്‌ കൊണ്ട്‌ ഇഅ്ത്തിക്കാഫ്‌ ആവാത്തത്‌ പോലെ പള്ളിയിലിരിക്കുന്നതിനു ഇഅ്തിക്കാഫിന്റെ കൂലി ലഭിക്കണമെങ്കിൽ ആ നിയ്യത്തുണ്ടായിരിക്കണം. പകൽ നിയ്യത്ത്‌ ആവർത്തിക്കുന്നത്‌ കൊണ്ട്‌ പ്രശ്നമില്ല.*

*രാത്രി നിയ്യത്ത്‌ ചെയ്തോ എന്ന് പകൽ സംശയിക്കുകയും നിയ്യത്ത്‌ ചെയ്തുവെന്ന് ബോധ്യമാവുകയും ചെയ്താൽ കുഴപ്പമില്ല ബോധ്യമായില്ലെങ്കിൽ നോമ്പ്‌ സാധുവല്ല*

*നിയ്യത്ത്‌ ഹൃദയം കൊണ്ടാണ് നാവുകൊണ്ട്‌ പറയൽ സുന്നത്താണ് മറ്റൊരാൾ ചൊല്ലുന്നത്‌ ഏറ്റ്ചൊല്ലിയത്‌ കൊണ്ട്‌ മാത്രം നിയ്യത്താവില്ല മനസിൽ കരുതുക തന്നെ വേണം*

*ഓരോദിവസത്തിനും അതാത്‌ രാത്രികളിൽ നിയ്യത്ത്‌ ചെയ്യണം*

*റമളാൻ ആദ്യ ദിവസം തന്നെ മുഴുവൻ നോമ്പുകൾക്കും ഒന്നായി നിയ്യത്ത്‌ ചെയ്താൽ ആദ്യദിവസത്തേക്ക്‌ മാത്രമേ അത്‌ മതിയാവുകയുള്ളൂ എങ്കിലും ഏതെങ്കിലും ഒരു ദിവസത്തേക്ക്‌ നിയ്യത്ത്‌ മറന്ന് പോയാൽ മാലികീ മദ്‌ഹബ്‌ അനുകരിക്കുന്ന പക്ഷം പ്രസ്തുത നിയ്യത്ത്‌ മതിയാവുന്നതാണ് ഈ സാഹചര്യത്തിൽ ഇമാം അബൂഹനീഫയെ(റ) അനുകരിക്കുകയാണെങ്കിൽ ഉച്ചക്ക്‌ മുമ്പ്‌ നിയ്യത്ത്‌ ചെയ്താലും മതിയാവും. പ്രഭാതം മുതൽ നോമ്പ്‌ മുറിയുന്ന ഒന്നും ചെയ്യരുതെന്ന് മാത്രം*

*ഏതെങ്കിലും ദിവസം നിയ്യത്ത്‌ വിട്ട്‌ പോകുകയും മുകളിൽ പറഞ്ഞത്പോലെയൊന്നും പാലിക്കാൻ കഴിഞ്ഞതുമില്ലെങ്കിൽ അന്ന് പകൽ നോമ്പ്കാരനെ പോലെ നിയന്ത്രണം(ഇംസാക്ക്‌) പാലിക്കുകയും പിന്നീട്‌ അത്‌ ഖളാഅ് വീട്ടുകയും വേണം*

*റമളാൻ നോമ്പ്‌ ,നേർച്ച നോമ്പ്‌,പ്രായശ്ചിത്ത നോമ്പ്‌ തുടങ്ങിയ എല്ലാ നിർബന്ധ നോമ്പുകൾക്കും നിയ്യത്ത്‌ രാത്രിയിലാവൽ നിർബന്ധമാണ്. ഇന്ന നോമ്പാണെന്ന് നിർണ്ണയിച്ച്‌ കരുതലും നിർബന്ധം തന്നെ സുന്നത്ത്‌ നോമ്പിനു നിയ്യത്ത്‌ ഉച്ചക്ക്‌ മുമ്പായാൽ മതി പക്ഷെ രാത്രിയിൽ നിയ്യത്ത്‌ ചെയ്തതിനു ശേഷം സുബ്‌ഹി വരെ ഭക്ഷണം കഴിക്കുക, ലൈംഗീക ബന്ധത്തിലേർപ്പെടുക തുടങ്ങിയ നോമ്പ്‌ മുറിക്കുന്ന കാര്യങ്ങൾ ചെയ്തത്‌ കൊണ്ട്‌ നിയ്യത്ത്‌ അസാധുവാകുന്നതല്ല*

*റമളാനിൽ പറയത്തക്ക കാരണമില്ലാതെ നോമ്പ്‌ ഉപേക്ഷിച്ചവന്ന് പകൽ ബാക്കി സമയം മുഴുവൻ ഇംസാക്ക്‌(നോമ്പിൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ട്‌ നോമ്പ്‌കാരനെ പ്പോലെ പെരുമാറൽ)ചെയ്യൽ നിർബന്ധമാണ്.*

*എന്നാൽ ആർത്തവമുള്ളവൾ ശുദ്ധിയാവുകയോ യാത്രക്കാരൻ യാത്ര അവസാനിപ്പിക്കുകയോ ആണെങ്കിൽ പകലിൽ ബാക്കിയുള്ള സമയം ഇംസാക്ക്‌ നിർബന്ധമില്ല ഈ ഇംസാക്ക്‌ നോമ്പല്ലെങ്കിലും പ്രതിഫലം ലഭിക്കുന്ന പുണ്യകർമ്മമാണ്.*

*നോമ്പിന്റെ രണ്ടാമത്തെ ഫര്‍ള് :*

*നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കലാണ്.*

*വിവരവും ബോധവുമുള്ള സ്വതന്ത്ര വ്യക്തികളുടെ നോമ്പ് താഴെ പറയുന്ന കാര്യങ്ങള്‍ കൊണ്ട് നഷ്ടമാകും.*

*1. സം‌യോഗം.*
*2. ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍*
*3. തടിയുള്ള വല്ല വസ്തുവും ഉള്ളില്‍ പ്രവേശിക്കല്‍.*

*4. ആര്‍ത്തവ രക്തം പ്രസവ രക്തം എന്നിവ പുറപ്പെടലും പ്രസവിക്കലും.*

*5. തൊട്ടാല്‍ വുളു മുറിയുന്ന സ്ഥലം മറകൂടാതെ തൊട്ട്കൊണ്ട് കൂടെക്കിടന്നോ മറ്റോ ഇന്ദ്രിയം സ്ഖലിപ്പിക്കല്‍.*

*6. ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകല്‍.*

*ഉണ്ടാ‍ക്കി ഛര്‍ദ്ദിക്കുന്നവന്റെ വായയില്‍ നിന്ന് ഒരു വസ്തുവും ഉള്ളിലേക്ക് ഇറങ്ങിയിട്ടില്ലെന്നുറപ്പുണ്ടെങ്കിലും നോമ്പ് മുറിയും. ഉണ്ടാക്കിഛര്‍ദ്ദിച്ചുവെന്നതാണ് കാരണം. ഉള്ളിലേക്ക് അതില്‍ നിന്ന് വല്ലതും പ്രവേശിച്ചോ ഇല്ലയോ എന്ന പരിഗണന ഇവിടെയില്ല.*

*എന്നാല്‍ തലയുടെ ഭാഗത്ത് നിന്നോ ഉള്ളില്‍ നിന്നോ കാര്‍ക്കിച്ചെടുത്ത് പുറത്തേക്ക് തുപ്പിക്കളയുന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല. അത് ഛര്‍ദ്ദി ഉണ്ടാക്കലല്ല എന്നതാണ് കാരണം. ഈ കഫം വായയുടെ പരിധിയിലെത്തിയതിന് ശേഷം തുപ്പാന്‍ സൌകര്യമുണ്ടായിട്ടും തുപ്പിക്കളയാതെ ഉള്ളിലേക്കിറക്കിയാല്‍ നോമ്പ് മുറിയും.*

*മലമൂത്രദ്വാരം, വായ, മൂക്ക് , ചെവി എന്നിവ തുറന്ന ദ്വാരങ്ങളാകയാല്‍ അവയിലൂടെ വല്ലതും ഉള്ളിലേക്ക് കടന്നാല്‍ നോമ്പ് മുറിയും. വിസര്‍ജ്ജനശേഷം ശുദ്ധിവരുത്തുമ്പോള്‍ ശുദ്ധീകരണം നിര്‍ബന്ധമില്ലാത്ത ഉള്‍ഭാഗത്തേക്ക് വിരല്‍ തുമ്പെത്തിയാല്‍ നോമ്പ് മുറിയും. സ്ത്രീകള്‍ ഇരിക്കുന്ന സമയം, ജനനേന്ദ്രിയത്തില്‍ നിന്ന് വെളിവാകുന്ന സ്ഥലത്തിന് അപ്പുറത്തേക്ക് വിരല്‍ കടന്നാല്‍ നോമ്പ് നഷ്ടപ്പെടും. തടിയില്ലാത്ത മണമോ രുചിയോ ഉള്ളില്‍ കടന്നാല്‍ കുഴപ്പമില്ല. രോമകൂപങ്ങളിലൂടെ കടന്നാലും നോമ്പ് മുറിയില്ല. സുറുമയിടുന്നത് നോമ്പിനെ നഷ്ടപ്പെടുത്തില്ലെങ്കിലും ഉത്തമമല്ല. ചും‌ബനം, ആശ്ലേഷം, കൈപ്പിടുത്തം ഇവകൊണ്ട് വികാരമുണ്ടാകുമെങ്കില്‍ കുറ്റകരമാണവയെല്ലാം. അവകൊണ്ട് ഇന്ദ്രിയം പുറപ്പെട്ടാല്‍ നോമ്പ് മുറിയും.* *വികാരത്തോടെയുള്ള ദര്‍ശനമോ ചിന്തയോ മൂലം മറ്റു പ്രവൃത്തികളൊന്നും കൂടാതെ ഇന്ദ്രിയം പുറപ്പെട്ടാല്‍ നോമ്പ് നഷ്ടപ്പെടില്ല.*

*വായിൽ വേള്ളം കൊപ്ലിക്കുമ്പോഴും മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോഴുമെല്ലാം അമിതമാകാതെ ശ്രദ്ധിക്കണം. കണ്ണിൽ സുറുമ ഇടൽ,എണ്ണ തേക്കൽ,ഇഞ്ചക്ഷൻ (മസിലിലേക്ക്‌) ചെയ്യൽ എന്നിവ മൂലം നോമ്പ്‌ മുറിയില്ലെങ്കിലും അമിതമാക്കരുത്‌ ഞരമ്പുകളിലൂടെയുള്ള ഇഞ്ചക്ഷൻ,ഗ്ലൂക്കോസ്‌.രക്തം എന്നിവ നൽകൽ എന്നിവ കൊണ്ട്‌ നോമ്പ്‌ മുറിയും*

*പുറത്ത്‌ വന്ന മൂലക്കുരു ഉള്ളിലേക്ക്‌ പോകുന്നത്‌ കൊണ്ടോ അത്‌ ഉള്ളിലേക്ക്‌ ആക്കാൻ വിരൽ അകത്തേക്ക്‌ കടത്തുന്നത്‌ കൊണ്ടോ നോമ്പിനു കുഴപ്പമില്ല. വായിലെ ഉമിനീരിറക്കുന്നതിനാൽ തകരാറൊന്നുമില്ല പക്ഷെ ഉമിനീരിനോടൊപ്പം മറ്റു വല്ലതും കലരാൻ പാടില്ല.കലർന്ന ഉമിനീർ വിഴുങ്ങിയാൽ നോമ്പ്‌ നഷ്ടപ്പെടും. പുകയിപ്പിക്കുക പുകവലിക്കുക തുടങ്ങിയവയിലൂടെ പുക ഉള്ളിലേക്ക്‌ കടന്നാൽ നോമ്പ്‌ മുറിയുമെന്നാണ് പ്രബലാഭിപ്രായം*

*ശരീരത്തിൽ കൊത്തി വ്രണപ്പെടുത്തിയോ കൊമ്പ്‌ വെച്ചോ രക്തം എടുക്കുന്നത്‌ കൊണ്ട്‌ നോമ്പ്‌ മുറിയുന്നതല്ല. പക്ഷെ ഇന്നത്തെ ആധുനിക സംവിധാനമായ ഞരമ്പിന്റെ ഉള്ളിലേക്ക്‌ സിറിഞ്ച്‌ പ്രവേശിപ്പിച്ച്‌ കൊണ്ടുള്ള രക്തമെടുക്കൽ നോമ്പിനെ ബാത്വിലാക്കുമെന്നാണ് ഭൂരിഭാഗം പണ്ഡിതരുടെയും നിഗമനം*

*ഓർക്കാപുറത്ത്‌ വല്ലതും അകത്ത്‌ കടക്കുകയോ മറന്ന് തിന്നുകയോ നിർബന്ധത്തിനു വഴങ്ങി തിന്നുകയോ കാരണമായി നോമ്പിനു കുഴപ്പമൊന്നുമില്ല നിർബന്ധ ശുദ്ധീകരണത്തിനു വേണ്ടി മുങ്ങാതെ കുളിക്കുമ്പോൾ അവിചാരിതമായി വെള്ളം ഉള്ളിൽ കടന്നാൽ നോമ്പ്‌ മുറിയില്ല(നോമ്പുകാരൻ മുങ്ങിക്കുളിക്കൽ കറാഹത്തും അങ്ങനെ വെള്ളം അകത്ത്‌ കടന്നാൽ നോമ്പ്‌ മുറിയുന്നതുമാണ്)*

*ഈച്ച പോലുള്ള പ്രാണികൾ അകത്ത്‌ കടക്കൽ കൊണ്ട്‌ നോമ്പ്‌ മുറിയില്ല പക്ഷെ ഉള്ളിൽ പോയതിനെ ചർദ്ദിച്ചോ മറ്റോ പുറത്തെടുക്കാൻ ശ്രമിക്കുന്നത്‌ നോമ്പിനെ നഷ്ടപ്പെടുത്തും പൊടിക്കുമ്പോഴോ നനക്കുമ്പോഴോ ധൂളികൾ അറിയാതെ ഉള്ളിൽ പോയാൽ നോമ്പ്‌ മുറിയില്ല തുപ്പുനീരിറക്കുന്നത്‌ കൊണ്ട്‌ നോമ്പ്‌ മുറിയില്ല ഊൻ പൊട്ടിയ രക്തം പോലുള്ളത്‌ കൊണ്ട്‌ അത്‌ കലരാത്തപ്പോഴാണ് നാവിന്മേലല്ലാതെ വായക്ക്‌ പുറത്ത്‌ വന്ന ഉമിനീർ അകത്താക്കിയാൽ നോമ്പ്‌ മുറിയും. തുപ്പുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ചുണ്ടിന്റെ പുറം ഭാഗത്തായ തുപ്പ്‌ നീർ വീണ്ടും വായിൽ കടക്കാനും നോമ്പ്‌ മുറിയാനും സാദ്ധ്യതയേറെയാണ്. തുപ്പ്‌ നീർ തൊട്ട്‌ നോട്ടെണ്ണുന്നതും പേജുകൾ മറിക്കുന്നതും മറ്റും പുറത്ത്‌ വന്ന ഉമിനീരിനെ അകത്തേക്ക്‌ കടത്താൻ സാധ്യതയുള്ള പ്രവർത്തികളാണ്.*

*വുളൂഅ് എടുക്കുന്ന സമയത്ത്‌ വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ തുപ്പ്‌ നീരോടൊപ്പം പ്രസ്തുത വെള്ളത്തിന്റെ കലർപ്പുണ്ടാവുകയും അത്‌ ഉള്ളിലേക്കിറങ്ങുകയും ചെയ്താൽ നോമ്പ്‌ മുറിയില്ല സൂക്ഷിക്കാൻ പ്രയാസമായതാണ് കാരണം.*
🌹🌹🌹
*✍തുടരും*==
[06/05, 2:04 AM] ‪+91 94008 65400‬: *🌹🌹വിശുദ്ധ റമളാൻ🌹*


*(ഒരു മുന്നൊരുക്കം)7⃣*

_*റഹ്‌മത്ത്, മഗ്‌ഫിറത്ത്, ഇത്‌ഖ്*_

റമദാനില്‍ നാല് കാര്യങ്ങള്‍ അധികരിപ്പിക്കുക. രണ്ട് കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ റബ്ബിനെ തൃപ്തിപ്പെടുത്തുന്നതും രണ്ടെണ്ണം നിങ്ങള്‍ക്ക് അത്യാവശ്യവുമാണ്. റബ്ബിനെ തൃപ്തിപ്പെടുത്തുന്ന രണ്ടെണ്ണം :

_أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ_ اللهഎന്ന ദിക്‌റാണ്.

*അത്യാവശ്യമായ രണ്ടെണ്ണം സ്വര്‍ഗ്ഗത്തെ ചോദിക്കലും നരകത്തെ തൊട്ട് കാവല്‍ തേടലുമാണ്. അഥവാ*


أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ

*എന്ന ദിക്‌റുമാണ്. ഈ ദിക്‌റ് അധികരിപ്പിക്കല്‍ റമദാനിലേറ്റവും പുണ്യകര്‍മ്മമെത്രെ.*


أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ

*റമദാനിന്റെ ഒന്നാമത്തെ പത്ത് റഹ്‌മത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേയും മുന്നാമത്തേത് നരകമോചനത്തിന്റേതുമാണ്. അതിനാല്‍ ഒന്നാമത്തെ പത്തില്‍ അല്ലാഹുവിനോട് കരുണാകടാക്ഷങ്ങള്‍ക്ക് ധാരാളമായി ചോദിക്കണം. അതിങ്ങിനെയാവാം :*

*ഒന്നാമത്തെ പത്തില്‍*

اَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينَ.

*രണ്ടാമത്തെ പത്തില്‍*

اَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينْ.

*മൂന്നാമത്തെ പത്തില്‍*

اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينْ.

*കൂടാതെ*

اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي.
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
എന്നും ഉരുവിടുന്നത് വളരെ പുണ്യകരമാണ്. പ്രത്യേകിച്ച് അവസാന പത്തില്‍.

اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا.

*ബദർ ദിനം*

*സത്യാസത്യ വിവേചനത്തിന്റെ കാഹള ധ്വനിയുമായി ഇസ്‌ലാമിക ചരിത്രത്തെ ആവേശോജ്ജ്വലമാക്കിയ മഹത്തായ സുദിനമാണ്‌ റമളാൻ 17 ലെ ബദർ ദിനം. അവിശ്വാസത്തിന്റെ മേൽ സത്യാ വിശ്വാസം വിജയം വരിച്ച മഹത്തായ ദിനം.*

നിരായുധരെങ്കിലും വിശ്വാസ്യദാർഢ്യത്തിന്റെ മൂർച്ചയേറിയതും ഈടുറ്റതുമായ ആയുധ ശക്തിക്കു മുമ്പിൽ ഭൗതിക പ്രമത്തയുടെ പ്രതീകങ്ങളായ മുശ്‌രിക്കുകളുടെ ഭൗതികായുധങ്ങളും അംഗബലവും അടിയറവ്‌ പറഞ്ഞ വിശുദ്ധ ദിനമത്രെ ബദർ ദിനം. റമളാൻ 17 ന്റെ മഹത്‌ സുദിനത്തിൽ ബദ്‌രീങ്ങളെ അനുസമരിക്കുകയും മദ്‌ഹുകൾ പറയുകയും ചെയ്യുക, അവർക്ക്‌ വേണ്ടി ഖുർആൻ പാരായണം നടത്തി ഹദ്‌യ ചെയ്ത്‌ ദുആ നടത്തുക, ബദ്‌റിന്റെ സംഭവ പശ്ചാത്തലങ്ങൾ പൊതു ജനങ്ങൾക്ക്‌ മനസ്സിലാക്കി കൊടുക്കുക, ഇസ്‌ലാമിലെ യുദ്ധങ്ങളുടെ നിജ സ്ഥിതി ബോധ്യപ്പെടുത്തുക എന്നിവയാണ്‌ ബദർ ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ

*ലൈലത്തുൽ ഖദ്‌ർ*

വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട രാത്രിയാണ്‌ ലൈലത്തുൽ ഖദ്‌ർ. ആയിരം മാസത്തേക്കാൾ മഹത്തായ ഈ രാത്രി എന്നാണെന്ന് വ്യക്തമായി പറയാവുന്നതല്ല. ഉബാദത്തുബ്നു സ്വാമിത്‌ (റ) വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ കാണാം. നബി(സ) ഒരു ദിവസം ഞങ്ങൾക്ക്‌ ലൈലത്തുൽ ഖദ്‌റിനെ കുറിച്ച്‌ പറഞ്ഞു തരാൻ വേണ്ടി പുറപ്പെട്ടു. വഴിമധ്യേ രണ്ടു മുസ്ലിം സഹോദരന്മാർ തമ്മിൽ കലഹിക്കുന്നത്‌ കണ്ടു. അതിൽ ശ്രദ്ധ തിരിച്ച തിരുനബി(സ) യിൽ നിന്നും ലൈലത്തുൽ ഖദ്‌റിനെ കുറിച്ചുള്ള വിവരം ഉയർത്തപ്പെട്ടതായി അവിടുന്ന് പറഞ്ഞു. മാത്രമല്ല പ്രസ്തുത ദിവസത്തെക്കുറിച്ച്‌ വ്യക്തമായി നിങ്ങൾ അറിയാതിരിക്കുന്നത്‌ നിങ്ങൾക്ക്‌ ഗുണകരമായേക്കും അതിനാൽ റമളാൻ 25, 27, 29 എന്നിവയിൽ നിങ്ങളതിനെ (അഥവാ ഒറ്റയായ ദിനങ്ങളിൽ ) അന്വേഷിച്ചു കൊള്ളുക എന്ന്.

*85 വർഷം ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചതിന്റെ പ്രതിഫലം ലഭ്യമാകുന്ന ആ മഹത്‌ രാവിനെ സ്വീകരിക്കുവാൻ നാം കഴിവിന്റെ പരമാവധി ഉൽസാഹിക്കുക.*

ഈദുൽ ഫിത്വർ
വിശുദ്ധിയുടെ ശീതളഛായയിൽ ആത്മ നിർവൃതിയടഞ്ഞ വിശ്വാസിക്ക്‌ വസന്തത്തിന്റെ ധന്യ നിമിഷങ്ങൾ. ഈദുൽ ഫിത്വർ, ആഘോഷത്തിന്റെ , ആനന്ദത്തിന്റെ മാരി ചൊരിയുന്ന സുദിനം. മുപ്പത്‌ ദിവസത്തെ നിയന്ത്രിതമായ ജീവിതം. പകൽ സമയം ഭക്ഷണങ്ങൾ വർജ്ജിച്ചു. സുഖാസ്വദനങ്ങൾ വിപാടനം ചെയ്തു. വാക്കും ചിന്തയും കർമത്തിനൊത്തു നീങ്ങി. വിശ്വാസിയുടെ ആത്മാവും ശരീരവും അവയവങ്ങൾ വരെ അവനോടൊപ്പം വ്രതമനുഷ്ഠിക്കുന്നു.

*ആരാധനകൾ കൊണ്ട്‌ വിശ്വാസി ആത്മീയ വിശുദ്ധി കൈ വരിച്ചു. റമളാന്റെ പവിത്രതക്ക്‌ മുമ്പിൽ ദേഹേച്ച പ്രതിഷ്ഠിക്കാത്ത വിശ്വാസിക്ക്‌ ലഭിച്ച നേട്ടമാണത്‌. ഈ പവിത്ര മാസം അശ്രദ്ധമായി ചെലവഴിച്ചവനാകട്ടെ ജീവിതത്തിലെ ഒരസുലഭ മുഹൂർത്തം നഷ്ടപ്പെട്ടു. വിശ്വാസിക്ക്‌ റമളാൻ അനുകൂല സാക്ഷിയാവുമ്പോൾ നോമ്പു വിഴുങ്ങിയ അർദ്ധ വിശ്വാസിക്ക്‌ റമളാൻ പ്രതികൂല സാക്ഷിയാവുന്നു.*

*നോമ്പനുഷ്ടിച്ച വിശ്വാസിക്കു മാത്രമേ പെരുന്നാളിനെ കുറിച്ച്‌ ചിന്തിക്കാൻ തന്നെ അർഹതയുള്ളൂ. മതിയായ കാരണം മുഖേന നോമ്പുപേക്ഷിച്ചവരെ സംബന്ധിച്ചല്ല. അവർ തത്വത്തിൽ നോമ്പുകാരെപ്പോലെയാണല്ലോ. "ഈദ്‌" എന്ന അറബി പദത്തിനു മടങ്ങി വരുക എന്നാണർത്ഥം. അല്ലാഹുവിന്റെ അടിമകൾക്ക്‌ സദാ നന്മ ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ വർഷത്തിലും അടിമകളുടെ പേരിലുള്ള ചില നന്മകളെ അവൻ ആവർത്തിച്ച്‌ കൊണ്ടിരിക്കും . അത്തരത്തിൽ പെട്ടതാണ്‌ ഭക്ഷണത്തെ നിയന്ത്രിച്ചതിനു ശേഷമുള്ള ഫിത്വറും (നോമ്പു തുറക്കൽ) , ഫിത്വർ സകാതും.*

*ഈ ധന്യ നിമിഷങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകൽ സ്വാഭാവികമാണ്‌. സന്തോഷത്തിനും ആഹ്‌ളാദത്തിനും നിമിത്തമായ കാര്യങ്ങൾ ഓരോ വർഷവും മടങ്ങി വരുന്നത്‌ കൊണ്ട്‌ ഈദ്‌ എന്ന പേര്‌ സിദ്ധിച്ചത്‌. ഹിജ്‌റ രണ്ടാം വർഷമാണ്‌ ഈദുൽ ഫിത്വർ നിയമമാക്കപ്പെട്ടത്‌. റമളാൻ നോമ്പ്‌ നിർബന്ധമാക്കിയ അതേ വർഷം*

*ആഘോഷങ്ങൾ പലതും കാണുന്നവരാണ്‌ നാം. ആ ആഘോഷങ്ങൾക്ക്‌ ഭക്തിയുടെ നിറമോ ,ആത്മീയതയുടെ സുഗന്ധമോ ഇല്ല. ആഭാസങ്ങളും അനാചാരങ്ങളും അരുതായ്മകളും മാത്രമാണ്‌ അവയിൽ നിറൻഞ്ഞ്‌ നിൽക്കുന്നത്‌.*

*സർവ്വ ശക്തനായ അല്ലാഹു വിശുദ്ധ റമളാൻ ഗുണമായി സാക്ഷി നിൽക്കുന്നവരിൽ നമ്മേ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, നമ്മുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എല്ല മുസ്‌ലിംകളുടെയും പാപങ്ങളെ അല്ലാഹു പൊറുത്തു തരട്ടെ ആമീൻ.*

*ഫിത്വർ സകാത്‌.*

*ഫിത്വർ സകാത്ത്‌ നോമ്പുകാരനെ എല്ലാവിധ അനാവശ്യങ്ങളിൽ നിന്നും അശ്‌ളീലങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നതാണ്‌". റമളാനിലെ നോമ്പ്‌ ആകാശ ഭൂമിക്കിടയിൽ തടഞ്ഞ്‌ നിർത്തപ്പെടുന്നു. ഫിത്വർ സകാത്തിലൂടെയല്ലാതെ അത്‌ ഉയർത്തപ്പെടുകയില്ല" എന്നിവയെല്ലാം ഫിത്വർ സകാത്തിന്റെ പ്രാധാന്യമറിയിക്കുന്ന ഹദീസുകളാണ്‌*

*നിസ്കാരത്തിലെ സഹ്‌വിന്റെ സുജൂട്‌ പോലെയാണ്‌ നോമ്പിന്‌ ഫിത്വർ സകാത്ത്‌. അത്‌ നോമ്പിന്റെ ന്യൂനതകൾ പരിഹരിക്കും*

*റമളാനിൽ ഏറ്റവും ഒടുവിലത്തെയും ശവ്വാലിൽ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളിൽ ജീവിച്ചിരിക്കുന്ന വ്യക്തിയിൽ നിർബന്ധമാക്കപ്പെട്ട ദാനധർമ്മത്തിനാണ്‌ ഫിത്വർ സകാത്ത്‌ എന്ന്‌ പറയുന്നത്‌. അപ്പോൾ റമളാൻ അവസാനം ജനിക്കുന്ന കുഞ്ഞ്‌ ശവ്വാലിന്റെ ആദ്യത്തോടെ മരിച്ചാലും കുഞ്ഞിനു വേണ്ടി ഫിത്വർ സകാത്ത്‌ നോൽക്കേണ്ടി വരും*

*ഒരു വ്യക്തി സ്വന്തം ശരീരത്തിനും ചിലവ്‌ കൊടുക്കാൻ നിർബന്ധമായവർക്കും അനിവാര്യവും അനുയോജ്യവുമായ വസ്ത്രം, പാർപ്പിടം, സേവകൻ, പെരുന്നാൾ രാപകലിന്‌ മതിയായ ഭക്ഷണ പാനീയങ്ങൾ,സ്വന്തം കടം എന്നിവ കഴിച്ച്‌ ഫിത്വർ സകാത്തിലേക്ക്‌ തിരിക്കാവുന്ന എന്തെങ്കിലും നേരത്തെ പറഞ്ഞ നിശ്ചിത നിമിഷങ്ങളിൽ കയ്യിലിരിപ്പുള്ളവർക്കൊക്കെയും ഫിത്വർ സകത്ത്‌ നിർബന്ധമാണ്‌*

*കടത്തിൽ,* അവധിയെത്തിയ കടവും പിന്നിടെപ്പോഴെങ്കിലും വീട്ടേണ്ട കടങ്ങളും ഉൾപ്പെടും. അത്‌ പോലെ ചിലവ്‌ കൊടുക്കൽ നിർബന്ധമായവർ എന്ന്‌ പറഞ്ഞതിൽ , ചിലവ്‌ നൽകേണ്ട ഇതര ജീവികൾക്കുള്ള ഭക്ഷണവും ഉൾപ്പെടും
ചെലവിനു നൽകപ്പെടേണ്ടവർ*

*അനുയോജ്യമായ തൊഴിൽ ചെയ്തെങ്കിലും പണം സമ്പാദിക്കുന്ന ഒരാൾ ഭാര്യയ്ക്ക്‌ (ഒന്നിലധികമുണ്ടെങ്കിലും ) അതാത്‌ ദിവസത്തേക്കാവശ്യമായ ഭക്ഷണത്തിനും അതാത്‌ കാലത്തേക്കാവശ്യമായ വസ്ത്രങ്ങൾക്കും ചെലവു ചെയ്യൽ നിർബന്ധമാണ്‌. അത്‌ കഴിഞ്ഞ്‌ ബാക്കിയുണ്ടാകുമെങ്കിൽ മതാപിതാക്കൾ, പിതാമഹന്മാർ, മാതാമഹികൾ, മക്കൾ, പേരമക്കൾ എന്നിവർക്കെല്ലാം (അവർക്ക്‌ കഴിവില്ലെങ്കിൽ ) ചെലവിനു കൊടുക്കൽ നിർബന്ധമാണ്‌. പ്രായ പൂർത്തിയായ കുട്ടി അനുയോജ്യമായ തൊഴിലുണ്ടായിട്ടും അത്‌ ചെയ്യാതിരിക്കുകയാണെങ്കിൽ അവന്‌ ചെലവ്‌ കൊടുക്കേണ്ടതില്ല. മാതാവിന്റെയോ മകന്റെയോ വിവാഹം നടന്ന്‌ കഴിഞ്ഞാൽ പിന്നെ അവർക്കും ചെലവിനു കൊടുക്കേണ്ടതില്ല.*

*പ്രായ പൂർത്തിയായ മക്കളുടെ ഫിത്വർ സകാത്ത്‌ പിതാവ്‌ കൊടുക്കേണ്ടതില്ല. അവർക്ക്‌ സമ്മതമുണ്ടെങ്കിൽ കൊടുത്താൽ സ്വീകാര്യമാവും. അത്‌ പോലെ സാമ്പത്തിക ശേഷിയുള്ള ചെറിയ കുട്ടികളുടെ ഫിത്വർ സകാത്തും പിതാവിന്‌ നൽകൽ നിർബന്ധമില്ല. കൊടുത്താൽ പരിഗണിക്കപ്പെടും. ഭാര്യ എത്ര സമ്പന്നയാണെങ്കിലും അവരുടെ ഫിത്വർ സകാത്ത്‌ ഭർത്താവാണ്‌ കൊടുക്കേണ്ടത്‌. എന്നാൽ അത്തരം ഭാര്യമാരുടെ ഭർത്താക്കൾക്ക്‌ കഴിവില്ലെങ്കിൽ അവളുടെ സകാത്ത്‌ കൊടുക്കൽ അവൾക്ക്‌ സുന്നത്താണ്‌. അമുസ്ലിമായ മാതാപിതാക്കളുടെ ഫിത്വർ മക്കൾ കൊടുക്കേണ്ടതില്ല. ജാര സന്തതിക്ക്‌ ഫിത്വർ സകാത്ത്‌ കൊടുക്കണം. ഉമ്മയാണ്‌ കൊടുക്കേണ്ടത്‌.*

🌹🌹🌹🌹🌹🌹🌹



*✍തുടരും*➖➖➖

_പ്ലീസ് ഷെയർ_
[07/05, 4:22 PM] ‪+91 94008 65400‬: *🌹വിശുദ്ധ റമളാൻ🌹*
➖➖➖➖➖

*(ഒരു മുന്നൊരുക്കം)8⃣*


*സമയം*

_റമളാൻ ഒന്നാം രാത്രി മുതൽക്ക്‌ ഫിത്വർ സകാത്തിന്റെ സമയം തുടങ്ങും എങ്കിലും പിന്തിക്കുന്നതാണ്‌ ഉത്തമം. ശവ്വാൽ പിറവി ദർശിച്ച്‌ പെരുന്നാൽ നിസ്കാരത്തിന്‌ പോവുന്നതുവരെയാണ്‌ കൂടുതൽ പുണ്യമുള്ള സമയം._

*ഫിത്വർ സകാത്ത്‌ ഈ ശ്രേഷ്ഠമായ സമയത്തേക്കാൾ പിന്തിക്കൽ കറാഹത്താണ്‌. എന്നാൽ ബന്ധു, അയൽ വാസി, സ്നേഹിതൻ, അത്യാവശ്യക്കാർ, സജ്ജനങ്ങൾ എന്നിവരെ പ്രതീക്ഷിച്ചതിനൂ വേണ്ടി പെരുന്നാൽ ദിനത്തിലെ സൂര്യാസ്തമയം വരെ ആവ"ശ്യാനുസരണം പിന്തിക്കാവുന്നതാണ്‌. പെരുന്നാൽ ദിവസത്തെ സൂര്യാസ്തമയത്തിനു ശേഷത്തേക്കു പിന്തിക്കൽ കുറ്റകരമാണ്‌ . ഇങ്ങിനെ പിന്തിച്ചാൽ പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്‌.*

*ഫിത്വർ നൽകേണ്ട വസ്തു.*
*നിശിചിത നിമിഷത്തിൽ സർവ്വ സാധാരണയായുള്ള മുഖ്യ ഭക്ഷ്യധാന്യം ആർക്കുവേണ്ടിയാണോ വീട്ടുന്നത്‌ അവൻ, ശവ്വാൽ മാസപ്പിറവിയുടെ സമയത്ത്‌ എവിടെയാണോ ആ നാട്ടിൽ നൽകണം. പ്രവാസികൾ അവരുടെയും നാട്ടിലുള്ളവർ അവരുടെയും മുഖ്യാഹാരം നൽകണം.*

_*ഓരോരുത്തരുടെയും പേരിൽ ഒ‍ാരോ സ്വാഅ് (നാലു മുദ്ദുകൾ ) അരിയാണെങ്കിൽ ഏകദേശം 2.400 കി.ഗ്രാം. 3.200 ലിറ്റർ തോതിലാണ്‌ നൽകേണ്ടത്‌*_
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
_നിയ്യത്ത്‌_
🌹

*'ഈ ധാന്യം എന്റെ ഫിത്വർ സക്കാത്താകുന്നു ' എന്ന നിയ്യത്തോടെ വേണം നൽകാൻ സകാത്ത്‌ വീട്ടിയ ശേഷം*
. رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيعُ الْعَلِيمْ*
*ഞങ്ങളുടെ നാഥാ ! ഞങ്ങളുടെ അടുക്കൽ നിന്നും നീ സ്വീകരിക്കേണമേ ! നിശ്ചയം നീ കേൾക്കുന്നവനും അറിയുന്നവനുമാണ്‌" എന്ന് ദുആ ചെയ്യൽ സുന്നത്താണ്‌.*

ഫിത്വർ സകാത്തിന്റെ അവകാശികൾ
ഖുർആനിൽ സകാത്തിന്റെ അവകാശികളായി എണ്ണിയ എട്ട്‌ വിഭാഗം തന്നെയാണ്‌ ഫിത്വർ സകാത്തിന്റെയും അവകാശികൾ. അവർ ; ദരിദ്രർ, അഗതികൾ, നവ മുസ്ലിംകൾ, കടം കൊണ്ട്‌ ഗതി മുട്ടിയവർ, യാത്രക്കാർ, മുസ്ലിം ഭരണമുള്ള നാട്ടിൽ സകാത്ത്‌ പിരിക്കുന്ന ഉദ്യോഗസ്ഗസ്ഥന്മാർ ( നമ്മുടെ നാടുകളിൽ ചില ഭാഗങ്ങളിൽ കാണുന്ന സകാത്ത്‌ കമ്മിറ്റികൾക്കിതു ബാധകമല്ല. അവരുടെ പക്കൽ സകാത്ത്‌ ഏൽപിച്ചൽ ബാധ്യത വീടുകയില്ല ) , മോചന പത്രം എഴുതപ്പെട്ട അടിമ, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നിവരാണത്‌. ഇവർക്ക്‌ എല്ലാവർക്കും നൽകുന്നതാണ്‌ നല്ലത്‌. ഇവരിൽ ചിലർക്ക്‌ നൽകിയാൽ മതിയെന്ന അഭിപ്രായവുമുണ്ട്‌. അവകാശികളിൽ ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്ന് മൂന്ന് വ്യക്തികൾക്ക്‌ കൊടുത്താൽ മതിയാവുമെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ ചില പ്രമുഖ പണ്ഡിതരുടെ അഭിപ്രായം

കാഫിറിനോ അർഹരല്ലാത്തവർക്കോ കൊടുത്താൽ ഒരു സകാത്തും വീടുകയില്ല. അർഹരായ ജേഷ്ടാനുജന്മാർക്കും അവരുടെ സന്താനങ്ങൾക്കും എല്ലാവിധ സകാത്തുകളും കൊടുക്കാവുന്നതാണ്‌. സമ്പന്നയായ ഭാര്യ ദരിദ്രനായ ഭർത്താവിനു നൽകിയാലും സകാത്ത്‌ വീടുന്നതാണ്‌. തിരിച്ച്‌ പറ്റുന്നതല്ല.

നൽകേണ്ട സ്ഥലം :
പെരുന്നാൾ രാവിലെ സൂര്യൻ അസ്തമിക്കുന്ന സമയത്ത്‌ ഒരു വ്യക്തി ഏതൊരു പ്രദേശത്താണോ ഉള്ളത്‌ അവിടുത്തെ ഫിത്‌ർ സകാത്ത്‌ കൊടുക്കണമെന്നാണ്‌ പ്രബലാഭിപ്രായം. സകാത്ത്‌ സ്വീകരിക്കാൻ അർ ഹരായവർ ഇല്ലാത്ത നാടാണെങ്കിൽ തൊട്ടടുത്ത നാട്ടിൽ അർഹതപ്പെട്ടവർക്ക്‌ കൊടുക്കുകയാണ്‌ വേണ്ടത്‌. ഗൾഫ്‌ നാടുകളെ സംബന്ധിച്ചിടത്തോളം ജോലിയില്ലാത്തവരും , ഭക്ഷണം താമസം തുടങ്ങിയ ദൈനം ദിനാവശ്യങ്ങൾക്കുള്ള പണം തികയാതെ വരുന്നവരും ( നാട്ടിൽ വലിയ സമ്പത്തിനുടമയായാലും ) സകാത്ത്‌ വാങ്ങാൻ അർഹരാണ്‌. തെരുവുകളിൽ ഫിത്‌ർ സകാത്ത്‌ അന്വേഷിച്ച്‌ നടക്കുന്നവർക്കും ജോലിയില്ലാതെ നിത്യ ജീവിതത്തിനും കഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കും ഇത്‌ നൽകാം. സകാത്ത്‌ വാങ്ങിയ ശേഷം അതവർ വിൽപന നടത്തിയലും ശരി.

ഫിത്വർ സകാത്ത്‌ വിതരണത്തിന്‌ പ്രവാചകർ (സ) പഠിപ്പിച്ച മാർഗങ്ങൾ മൂന്നാണ്‌

1) ദായകൻ അവകാശികൾക്ക്‌ നേരിട്ട്‌ കൊടുക്കുക.
2)ഇസ്‌ലാമിക ഭരണാധികാരിയെ (ഇമാമിനെ ) ഏൽപിക്കുക
3) മറ്റൊരു വ്യക്തിയെ വക്കാലത്താക്കുക

ഇസ്ലാമിക ഭരണാധികാരിയെ ഫിത്വർ സകാത്ത്‌ ഏൽപിക്കാം. ഭരണാധികാരികൾ ആർക്ക്‌ നൽകിയാലും ദായകന്റെ ബാധ്യത നിറവേറുന്നതാണ്‌

ഫിത്വർ സകാത്ത്‌ വിതരണത്തിന്‌ ഇസ്‌ലാം അനുവദിച്ച മൂന്നാമത്തെ മാർഗം വകാലത്താണെന്ന് പറഞ്ഞുവല്ലോ. ഒരു വ്യക്തി മറ്റൊരാളെ താൻ ചെയ്യേണ്ട കാര്യം ചെയ്യുന്നതിനായി ഉത്തരവാദപ്പെടുത്തുന്നതാണ്‌ വകാലത്ത്‌. ഒന്നിലധികം വ്യക്തികളെ ഏൽപിക്കുന്നത്‌ വകാലത്തിന്റെ നിയമത്തിന്‌ എതിരാണ്‌. വക്കാലത്ത്‌ ഏറ്റെടുത്തവൻ പ്രസ്തുക കാര്യം നിർവ്വഹിക്കുന്നതിനു മുമ്പ്‌ വക്കാലത്ത്‌ ദുർബലപ്പെടുത്തിയാൽ അതേ വസ്തു തന്നെ തിരിച്ച്‌ നൽകുവാൻ ബാധ്യസ്ഥനായിരിക്കുമെന്നത്‌ വക്കാലത്തിന്റെ മറ്റൊരു നിബന്ധനയാണ്‌

ഈ രണ്ട്‌ നിബന്ധനകൾ പാലിക്കപ്പെടുന്നില്ല എന്നതിനാൽ കമ്മിറ്റിയെ ഏൽപിച്ചാൽ ഫിത്വർ സകാത്തായി പരിഗണിക്കുന്നതല്ലെന്ന് ഗ്രഹിക്കാം. ഫിത്വർ സകാത്ത്‌ കമ്മിറ്റിയെ ഏൽപിക്കുമ്പോൾ ഒരു വ്യക്തിയെ നിർണ്ണയിക്കുക എന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. കൂട്ടുത്തരവാദിത്വമുള്ള പ്രസിഡണ്ട്‌ ,സെക്രട്ടറി തുടങ്ങിയവരുൾപ്പെടുന്ന കൂട്ടമാണല്ലോ കമ്മിറ്റി. ഫിത്വർ സകാത്ത്‌ ശേഖരിച്ച്‌ എല്ലാം ഒന്നായി ഒരിടത്ത്‌ നിക്ഷേപിക്കുന്ന സമ്പ്രദായമാണ്‌ കമ്മിറ്റിയിൽ കണ്ടു വരുന്നത്‌. വക്കാലത്ത്‌ ഏറ്റെടുത്തവൻ കൃത്യം നിർവ്വഹിക്കുന്നതിനു മുമ്പ്‌ തിരിച്ച്‌ ചോദിച്ചാൽ അവൻ നൽകിയ ധാന്യം തന്നെ തിരിച്ച്‌ നൽകണമെന്ന നിബന്ധന പാലിക്കാൻ ഇത്‌ മൂലം കമ്മിറ്റിക്ക്‌ സാധ്യമാവുകയില്ലെന്നതിനാലും ഇത്‌ വക്കാലത്ത്‌ ആവുന്നില്ല

ഗൾഫ്‌ മലയാളികൾക്കിടയിൽ കണ്ടു വരുന്ന മറ്റൊരു സമ്പ്രദാമാണ്‌ ഫിത്വർ സകാത്ത്‌ പണമായി ശേഖരിക്കൽ. കടകളിലും റൂമുകളിലും കമ്മിറ്റി സ്ഥാപിക്കുന്ന പെട്ടികളിൽ ഒരു നിശ്ചിത സംഖ്യ നിക്ഷേപിച്ച്‌ ഈ സംഖ്യ ഉപയോഗിച്ച്‌ ധാന്യവും മറ്റും വാങ്ങി വിതരണം ചെയ്യാറാണ്‌ പതിവ്‌. നേരിട്ടുള്ള വക്കാലത്ത്‌ ഇല്ലാത്തതിനാലും , ഏൽപ്പിക്കപ്പെടുന്നത്‌ ഒന്നിലധികം വ്യക്തികൾ ഉൾപ്പെടുന്ന കമ്മിറ്റിയായതിനാലും ഇത്‌ ഫിത്വർ സകാത്തായി പരിഗണിക്കുകയില്ലെന്നത്‌ അവിതർക്കിതമാണ്‌.





ധാന്യത്തിനു പകരം തുല്യ വില നൽകിയാൽ ഫിത്വർ സകാത്തിന്റെ ബാധ്യത തീരുകയില്ല .അങ്ങിനെ പണമായി നൽകുന്നതിനു തെളിവുമില്ല. സൗദി യിലെ ചീഫ്‌ മുഫ്തിയായിരുന്ന ശൈഖ്‌ അബ്‌ ദുൽ അസീസ്‌ ബിൻ ബാസ്‌ 1416 റമളാൻ 27 ന്‌ അൽ-മുസ്‌ലിമൂൻ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ ഫത്‌വയിലൂടെ മുഖ്യ ഭക്ഷണ ധാന്യമല്ലാത്ത നാണയമുൾപ്പെടെ യാതൊന്നും ഫിത്വർ സകാത്തിന്‌ മതിയാകുന്നതല്ലെന്ന് സവിസ്തരം വ്യക്തമാക്കുന്നു.

നബി(സ)യുടെ മുശുവൻ ഹദീസുകൾ പരിശോധിച്ചാലും ഫിത്‌ർ സകാത്ത്‌ നാണയമായി നൽകിയാൽ മതിയെന്ന് കാണില്ല. ദീനാറും ദിർഹമും നടപ്പുണ്ടായിട്ടും നബിയോ സഹാബത്തോ നാണയമായി ഫിത്വർ സകാത്ത്‌ നലികിയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

ഒരു വ്യക്തി സകാത്ത്‌ നൽകിക്കഴിഞ്ഞാൽ അവന്റെ ഉടമസ്ഥതയിൽ നിന്ന് നീങ്ങുകയും വാങ്ങിയവന്റെ ഉടമസ്ഥതയിലായിത്തീരുകയും ചെയ്യുന്നു. വാങ്ങിയവന്‌ ഇഷ്ടപ്പെട്ടവർക്ക്‌ അത്‌ ചിലവഴിക്കാം. അത്‌ സകാത്ത്‌ നൽകിയവന്‌ തന്നെയാണെങ്കിലും കുഴപ്പമില്ല. സകാത്ത്‌ വാങ്ങിയശേഷം അതവർ വിൽപന നടത്തിയാലും വിരോധമില്ല.

*സകാത്തിന്റെ വകാലത്ത്‌*
*സകാത്ത്‌ മറ്റൊരാളെ ഏൽപ്പിച്ച്‌* *കൊടുക്കുന്നതിനേക്കാൾ ഉത്തമം സ്വയം വിതരണം ചെയ്യലാണെന്നതിൽ ഭിന്നാഭിപ്രായമില്ല.* *എങ്കിലും സകാത്ത്‌ വിതരണത്തിന്‌ മുസ്ലിമും പ്രായപൂർത്തിയും ബൂദ്ധിയും* _*തന്റേടവുമുള്ളവനെ ഏൽപിക്കൽ അനുവദനീയമാണ്‌.* *മറ്റൊരാളെ ചുമതലപ്പെടുത്തുമ്പോൾ (വകാലത്ത്‌) "ഈ ധാന്യം എന്റെ ഫിത്വർ സകാത്തായി അർഹിക്കുന്നവർക്ക്‌ കൊടുക്കാൻ നിന്നെ ഞാൻ ചുമതലപ്പെടുത്തുന്നു"*_ എന്നാണ്‌ വകാലത്താക്കേണ്ടത്‌.

*ധനത്തിന്റെ സകാത്ത്‌
നിസ്കാരം , നോമ്പ്‌ എന്നിവ പോലെ ഇസ്‌ലാമിന്റെ മൗലിക ഘടകങ്ങളിൽ ഒന്നാണ്‌ സകാത്ത്‌. സകാത്ത്‌ നൽകാൻ കടമയുള്ള മുസ്ലിം സഹോദരങ്ങളിൽ വലിയൊരു വിഭാഗം അറിഞ്ഞോ അറിയാതെയോ *ഇസ്‌ലാമിന്റെ ഈ മൗലിക ഘടകത്തിനു പുറം തിരിഞ്ഞു നിൽക്കുന്നത്‌ ഖേദകരമാണ്‌.*

*സമ്പാദിക്കാൻ മനുഷ്യന്‌ അവസരം നൽകിയ ഇസ്‌ലാം ധനികന്‌ ചില സാമൂഹ്യ ബാധ്യതകൾ കൽപ്പിച്ചിട്ടുണ്ട്‌. ധനം അത്യന്തികമായി അല്ലാഹുവിന്റേതാണെന്നാണ്‌ ഇതിലടങ്ങിയിട്ടുള്ള തത്വം. സമൂഹത്തിലെ അഗതികളേയും അനാഥകളേയും മറ്റ്‌ പട്ടിണിപ്പാവങ്ങളെയും സഹായിക്കുന്നതോടൊപ്പം ധനികന്റെ സമ്പത്തിന്റെ ശുദ്ധീകരണം കൂടി സകാത്തിന്റെ ലക്ഷ്യമാണ്‌. " അവരുടെ സമ്പത്തിൽ നിന്നും ' നബിയേ, താങ്കൾ ദാനം വാങ്ങുക, അതവരെ ശുദ്ധി ചെയ്യും. താങ്കൾ ആ ദാനം വഴി അവരെ സംസ്കരണത്തിന്‌ വിധേയമാക്കുന്നു" (ഖുർആൻ) . ഇസ്‌ലാമിന്റെ പഞ്ചസതംഭങ്ങളിലൊന്നായ സകാത്തിനെ നിരാകരിക്കുന്നവർക്ക്‌ കർശനമായ ശിക്ഷയുണ്ടെന്നാണ്‌ അല്ലാഹുവിന്റെ താക്കീത്‌.*

*🌹ധനത്തിന്റെ സകാത്ത്‌*

*മുർതദ്ദായവൻ (മത ഭ്രഷ്ടൻ ) വീണ്ടും ഇസ്‌ലാമിലേക്ക്‌ വന്നാൽ മുർതദ്ദായിരുന്ന കാലത്തുള്ള സകാത്ത്‌ നിർബന്ധമായും കൊടുക്കണം. കുട്ടി, ഭ്രാന്തൻ മുതലായവരുടെ സ്വത്ത്‌ കൈകാര്യം ചെയ്യുന്നവർ അതിന്റെ സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌ അത്‌ കൊടുക്കാതിരുന്നാൽ അയാൾ കുറ്റക്കാരനകും. കൈകാര്യ കർത്താവ്‌ സകാത്ത്‌ കൊടുത്തിരുന്നില്ലെങ്കിൽ കുട്ടിയും ഭാന്തനും മത ശാസനകൾ പാലിക്കുവാൻ ബാധ്യസ്ഥരാകുന്ന ഘട്ടത്തിൽ അത്‌ കൊടുത്ത്‌ വീട്ടൽ നിർബന്ധമാകുന്നു. പിടിച്ചുപറിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ കൈമോശം വരികയോ സമുദ്രത്തിൽ വീഴുകയോ ചെയ്ത ധനമോ, അവധി നീട്ടിയ കടമോ തിരിച്ച്‌ ലഭിച്ചാൽ കഴിഞ്ഞ കാലങ്ങളിലെ സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌. തിരിച്ച്‌ കിട്ടിയില്ലെങ്കിൽ അതിന്‌ സകാത്തില്ല. ഒരാളുടെ ഉടമസ്ഥതയിലുള്ള ധനം സകാത്ത്‌ നിർബന്ധമാകുന്ന പരിധിയുള്ളതോടു കൂടി അത്രയും തുക അവന്‌ കടം ഉണ്ടെങ്കിലും അതിന്‌ സകാത്ത്‌ നിർബന്ധമാകുന്നു*

*കടം സകാത്തിന്റെ നിർബന്ധതയെ തടയുകയില്ല. സകാത്ത്‌ ധനത്തോട്‌ നേരെ ബന്ധിക്കുന്നതായത്‌ കൊണ്ട്‌ കൊല്ലം പൂർത്തിയാവുന്നതോട്‌ കൂടി സകാത്തിന്റെ അവകാശികൾ മുതലിൽ നിന്ന് നിശ്ചിത വിഹിതത്തിന്റ്‌ ഉടമകളായിത്തീരും . എങ്കിലും അവരുടെ വിഹിതം അതേ മുതലിൽ നിന്ന് തന്നെ കൊടുത്ത്‌ കൊള്ളണമെന്നില്ല. മറ്റൊന്നിൽ നിന്ന് കൊടുത്താൽ മതിയാവുന്നതാണ്‌.. 200 ദിർഹം വെള്ളിമാത്രം ഉടമസ്ഥതയിലുള്ള മനുഷ്യൻ കൊല്ലങ്ങളോളം അതിന്‌ സകാത്ത്‌ കൊടുത്തില്ലെങ്കിലും ആദ്യ വർഷത്തെ സകാത്‌ മാത്രമേ നിർബന്ധമാവുകയുള്ളൂ 200 ന്റെ സകാത്ത്‌ വിഹിതം കഴിച്ചാൽ ബാക്കിയുള്ളതിനു സകാത്തിന്റെ പരിമാണമില്ലെന്നതാണു കാരണം.*

*കൊല്ലം *പൂർത്തിയായതിനു ശേഷം സകത്‌ കൊടുക്കുവാൻ സൗകര്യം കിട്ടുന്നതിനു മുമ്പായി ധനം മുഴുവൻ നശിച്ചാൽ അവൻ സകാതിൽ നിന്ന് ഒഴിവാകുന്നതാണ്‌. സകാതിന്റെ കണക്കിൽ കൂറവ്‌ സംഭവിക്കാത്തവിധം ഭാഗികമായി നശിച്ചാൽ ബാക്കിയുള്ളതിന്റെ വിഹിതം സകാത്‌ നിർബന്ധമാകും. നശിച്ചതിന്റെ വിഹിതത്തിന്‌ ബാധ്യസ്ഥനാവുകയില്ല. വർഷം പൂർത്തിയാവുകയും സകാത്ത്‌ കൊടുക്കുവാൻ സൗകര്യം കിട്ടുകയും ചെയ്തതിനു ശേഷം ധനം പൂർണ്ണമായോ ഭാഗികമായോ നശിച്ചാൽ സകാത്തിൽ ഇളവ്‌ അനുവദിക്കപ്പെടുകയില്ല. നശിക്കാത്തതിനെന്ന പോലെ നശിച്ചതിനും സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌. വർഷത്തിൽ അൽപനിമിഷമെങ്കിലും ധനം ഉടമസ്ഥതയിൽ നിന്ന് നീങ്ങിയാൽ പിന്നെ അത്‌ തിരിച്ച്‌ കിട്ടിയാലും ഇല്ലെങ്കിലും സകാത്‌ നിർബന്ധമില്ല. കൊല്ലം പൂർത്തിയാകുന്നതിനു മുമ്പ്‌ മരിച്ചാലും അപ്രകാരം തന്നെ. ധനം മറ്റൊരാളിൽ നിന്ന് വിലക്ക്‌ വാങ്ങിയവനും അനന്തരാവകാശത്തിലൂടെ ലഭിച്ചവനും അത്‌ തങ്ങളുടെ ഉടമയിൽ വന്നത്‌ മുതൽ കൊല്ലം ആരംഭിച്ചതായി കണക്ക്‌ കൂട്ടേണ്ടതാണ്‌. സകാത്തിൽ നിന്ന് ഒഴിഞ്ഞ്‌ മാറുവാൻ വേണ്ടി വർഷം പൂർത്തിയാകുന്നതിനുമുമ്പ്‌ ധനം കൈമാറ്റം ചെയ്യൽ* *കറാഹത്താകുന്നു. ഹറാമാണെന്നും അഭിപ്രായമുണ്ട്‌.*

*വർഷം പൂർത്തിയാതിനു ശേഷം സകാത്ത്‌* *കൊടുക്കുന്നതിനു മുമ്പ്‌ വിൽക്കപ്പെടുന്ന* *ധനത്തിലുള്ള സകാത്തിന്റെ* *വിഹിതത്തിൽ വിലപന സാധുവാകുകയില്ല.* *ബാക്കിയുള്ളതിൽ സാധുവാകുന്നതാണ്‌
സ്വർണ്ണം, വെള്ളി ( നാണ്യം ) , ആട്‌, മാട്‌, ഒട്ടകം (ജീവികൾ), മുഖ്യാഹാരം (ഭക്ഷ്യധാന്യം ) ,കാരക്ക, മുന്തിരി എന്നീ എട്ട്‌ ഇനങ്ങളിലാണ്‌ സകാത്ത്‌ നൽകേണ്ടത്‌.*
🌹🌹🌹🌹🌹

*✍✍തുടരും*➖➖
[08/05, 2:57 PM] ‪+91 94008 65400‬: *🌹വിശുദ്ധ റമളാൻ🌹*
➖➖➖➖

*(ഒരു മുന്നൊരുക്കം)9⃣*

*ഭൂമിയിലുള്ള സർവ്വ അനുഗ്രഹങ്ങളും മനുഷ്യനു വേണ്ടി സംവിധാനിച്ച അല്ലാഹു അവനു വഹിക്കാനാവാത്ത യാതൊന്ന്നും കൽപിച്ചിട്ടില്ല. " അല്ലാഹു നിങ്ങൾക്ക്‌ ആശ്വാസത്തെയാണ്‌ ഉദ്ദേശിക്കുന്നത്‌ ,പ്രയാസമുണ്ടാക്കാനുദ്ദേശിക്കുന്നില്ല (ഖുർആൻ ) . കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ഞെരുക്കമില്ലാത്ത രൂപത്തിലാണ്‌ സകാതിനെ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌. ആകെ എട്ട്‌ ഇനങ്ങളിൽ മാത്രം. കൊടുക്കേണ്ട വിഭാഗവും എട്ട്‌ തന്നെ..അവർ ;*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*1) ഫഖീർ ;*
വരുമാനം ചിലവിന്റെ പകുതിയിലെത്താത്തവർ
*2) മിസ്കീൻ ;*
വരുമാനം ചിലവിന്റെ പകുതിയാവും പൂർണ്ണമാകുന്നില്ലസൗജന്യമായി ലഭിക്കുന്ന ചെലവ്‌ ഫഖീറും മിസ്കീനുമാകുന്നതിനു എതിരല്ല.
*3) സകാത്തിന്റെ ഉദ്യോഗസ്ഥന്മാർ*;(ഇസ്‌ലാമിക ഭരണത്തിൽ)
സകാത്ത്‌ പിരിക്കുന്നവർ, അതിന്റെ കണക്ക്‌ എഴുതുന്നവർ, പിരിച്ചെടുത്ത്‌ സംഭരിക്കുന്നവർ, അത്‌ ഭാഗിച്ച്‌ വിതരണം ചെയ്യുന്നവർ.
*4) നവ മുസ്‌ലിംകൾ ;*
ഇസ്‌ലാമിൽ ആകൃഷ്ടരായ അമുസ്‌ലിംകൾക്ക്‌ അവർ മുസ്‌ലിമ്മാവുന്നതിനു മുമ്പ്‌ സകാത്‌ കൊടുക്കുവാൻ പാടില്ല. മുസ്‌ലിമായാൽ അർഹനാകുന്നു.അവരുടെ ഇസ്‌ലാം മെച്ചപ്പെടുമെന്നോ അല്ലെങ്കിൽ അവരെപ്പോലോത്തവർ ഇസ്‌ലാം സീകരിക്കുമെന്നോ പ്രതീക്ഷികക്പ്പെടുന്നുവെങ്കിൽ അത്തരം നവ മുസ്‌ലിം ധനാഢ്യനാണെങ്കിൽ പോലും സകാത്തിന്‌ അർഹനാണ്‌. ജനങ്ങളിൽ സ്വാധീനമുള്ള അവർക്ക്‌ സകാത്ത്‌ കൊടുക്കുന്നത്‌ കണ്ട്‌ മറ്റുള്ളവർകൂടി ഇസ്‌ലാമിലേക്ക്‌ ആകർഷിക്കപ്പെടാൻ സാധ്യതയുള്ളത്‌ കൊണ്ടാണത്‌.

*5) രിഖ്വാബ്‌ ;*
ഗഡുക്കളായോ മറ്റോ പണം അടച്ച്‌ കൊള്ളാമെന്ന വ്യവസ്ഥയിൽ യജമാനനുമായി മോചന പത്രം എഴുതിയ അടിമകൾക്ക്‌ അവർ നിശ്ചിത തുക വശമില്ലാത്തവരാണെങ്കിൽ അതിനാവശ്യമായത്‌ സകാത്‌ മുതലിൽ നിന്ന് കൊടുക്കേണ്ടത്‌.

*6) കടക്കാരൻ ;*
രക്തച്ചൊരിച്ചിലിനോ സാമ്പത്തിക നഷ്ടത്തിനോ ഇടവരുത്തുമായിരുന്ന സംഘട്ടനം ഒഴിവാക്കുവാനും വ്യക്തികളുടെയോ സമൂഹങ്ങളുടേയോ ഇടയിൽ യോജിപ്പ്‌ ഉണ്ടാക്കുവാനായി കടം വാങ്ങിയവർ ധനികനാണെങ്കിൽ പോലും സകാത്തിന്റെ ധനത്തിൽ നിന്ന് ഒരു വിഹിതം പ്രസ്തുത കടം വീട്ടേണ്ടതിലേക്കായി അവനു നൽകേണ്ടതാണ്‌. തന്റെയും തന്റെ ഭാര്യ സന്തതികളുടെയും ചെലവിനു വേണ്ടി കടം വാങ്ങിയവൻ ദരിദ്രനാണെങ്കിൽ അവന്നും സകാത്‌ കൊടുക്കേണ്ടതാണ്‌. ധനികനാണെങ്കിൽ അവൻ സകാത്തിന്‌ അർഹനല്ല. അനുവദനീയമല്ലാത്ത കാര്യത്തിനു വേണ്ടി കടം വാങ്ങി ചെലവഴിക്കുകയും അനന്തരം അവൻ പശ്ചാത്തപ്പിക്കുകയും ചെയ്താൽ ആ കടം വീട്ടേണ്ടതിലേക്ക്‌ സകാത്തിൽ നിന്ന് വിഹിതം നൽകാം എന്നാണ്‌ പ്രബല അഭിപ്രായം.

*7) അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ*

അല്ലാഹുവിന്റെ തൃപ്തി കാക്ഷിച്ച് കൊണ്ട് വിശുദ്ധ സമരത്തിന് സദാ സന്നദ്ധരായി വർത്തിക്കുന്നവർ. അവർ ധനികാരായാൽ പോലും യുദ്ധ സാമഗ്രികൾ വാങ്ങാനും, ഭക്ഷണം , വസ്ത്രം മുതലായവയ്ക്കും ആവശ്യമായ സംഖ്യ സകാത്തിൽ നിന്ന് കൊടുക്കേണ്ടതാണ്. എന്നാൽ ഖുർ‌ആനിൽ വന്ന ‘ഫീസബീലില്ലാഹ്’ എന്നതിന് ദൈവമാർഗം എന്ന് പരിഭാഷ നൽകി മദ്രസ, കോളേജുകൾ നടത്താനും ,പ്രസ്ഥാനങ്ങൾ വളർത്താനും സകാത്ത് വാങ്ങാമെന്ന വാദം ശരിയല്ല. ഒരു മദ്‌ഹബിലും അങ്ങിനെ അഭിപ്രായമില്ല. ശാഫി, ഹനഫീ, മാലികി മദ്‌ഹബ് അനുസരിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവർ എന്നാണതിന്റെ അർത്ഥം. ഹമ്പലീ മദ്‌ഹബിൽ ഹാജിമാ‍രും ഉൾപെടുന്നു എന്ന് മാത്രം.

*8. യാത്രക്കാരൻ.*

സകാത്ത് വിതരണം ചെയ്യുന്ന നാട്ടിലൂടെ കടന്നുപോകുന്നവനും ആ നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് അനുവദനീയ യാത്രചെയ്യാനുദ്ദേശിക്കുന്നവനും സഞ്ചാരി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. അയാൾക്ക് ആവശ്യമാണെങ്കിൽ ഭക്ഷണ ചിലവിനും വാഹനച്ചിലവിനുമുള്ള തുക സകാത്തിൽ നിന്ന് കൊടുക്കാം. അയാളുടെ നാട്ടിൽ ധനമുണെങ്കിലും ശരി.

*നബി കുടുംബത്തിലെ ഹാശിമിയ്യോ മുത്തലിബിയ്യോ ആയ തങ്ങൾക്ക് സകാത്ത് സ്വീകരിക്കാൻ പാടില്ല.*

*സ്വർണ്ണവും വെള്ളിയും :*
➖➖➖

_ആഗോള തലത്തിൽ എക്കാലത്തേയും സാമ്പത്തിക വിനിമയ മാധ്യമമാണ് സ്വർണ്ണവും വെള്ളിയും. അത് കൊണ്ട് തന്നെ ധനത്തിന്റെ സകാത്ത് പ്രാഥമികമായി തന്നെ ഇവ രണ്ടുമായി ബന്ധപ്പെട്ട് കിടക്കുന്നു._

_ഉപയോഗം അനുവദിക്കപ്പെട്ട ആഭരണങ്ങളല്ലാത്ത 85 ഗ്രാം സ്വർണം ഒരു വർഷം കൈവശമിരുന്നാൽ സ്വർണ്ണത്തിന്റെ സകാത്ത് നിർബന്ധമായി. കൈവശം വെച്ച സ്വർണ്ണത്തിന്റെ 2.5 ശതമാനമാണ് സകാത്ത് നൽകേണ്ടത്. 595 ഗ്രാം ആണ് വെള്ളിയുടെ സകാത്തിന്റെ പരിധി. ഇതിനും 2.5 ശതമാനമാണ് സകാത്ത് നൽകേണ്ടത്. സ്വർണ്ണത്തിന്റെ സകാത്ത് സ്വർണമായി തന്നെ നൽകണം._

*_സ്വർണം വാങ്ങി ഒരു വർഷം തികയുന്ന ദിവസം സകാത്ത് കൊടുക്കണം. സാധാരണയിൽ അമിതമായി കണക്കാക്കുന്ന അത്രയും തൂക്കം ആഭരണം ഉപയോഗിക്കൽ ഹറാമാണ്. ഇങ്ങിനെ ഹറാമായ നിലക്ക് ആഭരണം ഉപയോഗിക്കുമ്പോൾ അതിന് സകാത്ത് കൊടുക്കണം. ഹലാലായ ആഭരണങ്ങൾക്കാണ് സകാത്തില്ലാത്തത്. 85 ഗ്രാമിനു മുകളിലുള്ള സാധാരണ ഉപയോഗിക്കുന്ന സ്വർണാഭരണം പിന്നീട് തീരെ ഉപയോഗിക്കാൻ പറ്റാത്ത വിധം കേട് വന്ന് ഒരു വർഷം സൂക്ഷിച്ചാൽ അതിനും സകാത്ത് നിർബന്ധമാണ്. കാരണം ഈ ഒരു വർഷം സൂക്ഷിച്ചത് ആഭരണമല്ല ,നിക്ഷേപമാണ്. സ്വർണവും വെള്ളിയും നിക്ഷേപമാക്കി വെച്ച് അവയെ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവിടാതെയിരിക്കുന്നവർക്ക് വേദനിപ്പിക്കുന്ന ശിക്ഷയുണ്ടെന്ന ( 9:34 ) ഖുർ‌ആൻ വാക്യം സ്വർണത്തിന്റെ സകാത്തിനെയാണ് കുറിക്കുന്നത്._*

*വ്യാപാരം :*

*ധനസമ്പാദനത്തിനുള്ള ഹലാലായ മാർഗമാണ്‌ കച്ചവടം. അതേ സമയം സകാത്‌ കൊടുക്കാൻ കൽപ്പിക്കപ്പെട്ട മറ്റ്‌ വസ്തുക്കളെ അപേക്ഷിച്ച്‌ അധ്വാന ഭാരമുള്ളത് കൊണ്ട് തന്നെ കുറഞ്ഞ വിഹിതമായ 2.5 ശതമാനമാണ് കച്ചവടത്തിന്റെ സകാത്തായി ഇസ്‌ലാം നിശ്ചയിച്ചത്.*

*595 ഗ്രാം വെള്ളിയുടെ തുകയണ് കച്ചവടത്തിന്റെ സകാ‍ത്തിന്റെ പരിധി. കച്ചവടം ആരംഭിച്ച് ഒരു വർഷം കഴിയുമ്പോൾ കയ്യിലിരിപ്പുള്ള ചരക്കും വിറ്റു പിരിഞ്ഞു കിട്ടിയ പണവും ( കച്ചവടത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടില്ലാത്ത ) 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യയുണ്ടെങ്കിൽ കച്ചവടത്തിനു സകാത്ത് കൊടുക്കണം. കച്ചവടം ആരംഭിക്കുന്ന സമയത്തോ ഒരു വർഷം പൂർത്തിയാവുന്നതിനിടയ്ക്കോ പ്രസ്തുത സംഖ്യയില്ല ,പക്ഷെ വർഷാ‍വസാനത്തിൽ അത്രയും സംഖ്യയുണ്ട്താനും. എന്നാലും സകാത് നിർബന്ധമാണ്. സകാത്തിന് മതിയായ ഈ തുക കച്ചവടം തുടങ്ങാൻ നിശ്ചയിച്ച ദിവസം മുതൽ കൈവശം ഉണ്ടെങ്കിൽ അന്ന് മുതൽ കൊല്ലം എണ്ണണം. കച്ചവടം തുടങ്ങിയ സമയത്ത് സകാത്തിന് മതിയായ തുക (നിസാബ്) ഇല്ലാതിരിക്കുകയും പിന്നീട് വർഷം തികയുന്നതിന് മുമ്പ് സകാത്തിന് അർഹമായ നിസാബ് എത്തിക്കുകയും ചെയ്താൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ കൊല്ലം എണ്ണണം.*

*ഉദാഹരണമായി 10,000 ( 595 ഗ്രാം വെള്ളിയുടെ സാങ്കല്പിക വില ) റിയാൽ കൊണ്ട് ഒരാൾ കച്ചവറ്റാം ആരംഭിച്ചു എന്ന് കരുതുക. സകാത്തിന് മതിയായ തുക എന്ന നിലയിൽ ഈ പണം കൈവശം വന്ന ദിവസം മുതൽ കൊല്ലം എണ്ണണം. അതേ സമയം 5000 റിയാൽ കൊണ്ട് ( 595 ഗ്രാം വെള്ളിയുടെ തുകയില്ലാത്ത സംഖ്യ കൊണ്ട് ) കച്ചവടം തുടങ്ങിയ ആളെ സംബന്ധിച്ച് ഈ തുക സകാത്തിന് മതിയായതല്ല. എന്നാൽ കച്ചവടം തുടങ്ങി ഒരു വർഷം കഴിഞ്ഞ് കണക്കെടുക്കുമ്പോൾ സകാത്തിന്റെ നിസാബിന് ( ഉദാ: 10,000 റിയാൽ ) ഉണ്ടെങ്കിൽ കച്ചവടം തുടങ്ങിയ തിയ്യതി മുതൽ തന്നെ കൊല്ലം കണക്കാക്കണം.*

*കൊല്ലം തികയുമ്പോൾ കടയിലെ സ്റ്റോക്കെടുക്കുക. സ്റ്റോക്കുള്ള സാ‍ധനങ്ങളുടെ വില്പന വിലയാണ് മുതൽമുടക്കായി ഗണിക്കേണ്ടത്. കൂട്ടത്തിൽ കിട്ടുമെന്നുറപ്പുള്ള കടം പോയ സംഖ്യയും കൂടി ഉൾപ്പെടുത്തി സകാത്തിന് മതിയായ തുകക്കുള്ള ചരക്ക് ഉണ്ടെങ്കിൽ അതിന്റെ 2.5 ശതമാനം സകാത് കൊടുക്കണം വില്പന സാ‍ധനങ്ങളല്ലാത്ത ഫർണീച്ചർ തുടങ്ങിയവ സ്റ്റോക്കെടുക്കുമ്പോൾ ഉൾപ്പെടുത്തേണ്ടതില്ല. വ്യാപാരം നഷ്ടത്തിലാണെങ്കിലും സ്റ്റോക്കെടുപ്പിൽ കിട്ടുന്ന സംഖ്യ 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യാമായൽ സകാത്ത് കൊടുക്കണം.*
🌹🌹🌹🌹🌹



*✍✍തുടരും*➖➖

സലാം ചൊല്ലൽ ബിദ്അത്ത് കാർക്ക്

*🌹മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലും🌹*
------------🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

വിശ്വാസികള്‍ക്കിടയില്‍ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി നിയമമാക്കപ്പെട്ടതാണ് സലാം. അത് അവരുടെ പരസ്പരമുള്ള അഭിവാദ്യമാണ്. പരസ്പരം കാണുമ്പോഴൊക്കെ, രക്ഷ കൊണ്ടുള്ള ഈ പ്രാര്‍ത്ഥന സുന്നതാണ്. സമൂഹത്തിന്‍റെ ഐക്യവും ഏകതാമനോഭാവവുമാണ് ഇതിലൂടെ ലക്ഷീകരിക്കുന്ന പ്രധാനഘടകം.
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
വിശ്വാസികളല്ലാത്തവരോട് അത് പാടില്ലെന്ന് അതില്‍നിന്ന് തന്നെ വ്യക്തമായല്ലോ.
എന്നാല്‍, സര്‍വ്വാംഗീകൃതമാവേണ്ട തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി സമൂഹത്തില്‍ കടന്നുവരേണ്ടവരെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ടതല്ല. അത്തരക്കാരെയാണ് മുബ്തദിഉകള്‍ (പുതിയ ആശയങ്ങളുമായി കടന്നുവരുന്നവര്‍) എന്ന് പറയുന്നത്. അത്തരം ആശയങ്ങളെ പരമാവധി നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. അത് കൊണ്ട് തന്നെ, അവരുടെ ആശയങ്ങളോടുള്ള എതിര്‍പ്പിന്‍റെ ഭാഗമായി അവയുടെ വക്താക്കളോട് സലാം പറയാതിരിക്കലാണ് ഉത്തമം. മറ്റുള്ളവരെല്ലാം തന്നോട് സലാം പറയാതിരിക്കുന്നതിലൂടെ ആ ആശയത്തില്‍നിന്ന് പിന്തിരിയാന്‍ അത് സഹായകമായെങ്കിലോ എന്ന ഗുണകാംക്ഷയാണ് അതിന് പിന്നിലുള്ളത്. തബൂക് യുദ്ധത്തില്‍ പങ്കെടുക്കാതെ അകാരണമായി വിട്ടുനിന്ന് മൂന്ന് പേരോട് പ്രവാചകരും അനുയായികളും സലാം പറയുന്നതും അവരുടെ സലാം മടക്കുന്നതും വേണ്ടെന്ന് വെച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ആ സമീപനത്തിലൂടെ ആ മൂന്ന് പേര്‍ അനുഭവിച്ച മാനസിക പ്രയാസങ്ങളും അങ്ങേയറ്റം പശ്ചാത്തപിക്കാന്‍ അത് അവരെ പ്രേരിപ്പിച്ചതും ഹദീസുകളിലൂടെ വ്യക്തമാണല്ലോ. പരസ്യമായി ദോഷങ്ങള്‍ ചെയ്യുന്നവരോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കപ്പെടുന്നത്.
ചുരുക്കത്തില്‍ പുത്തനാശയക്കാരോട് സലാം പറയാതിരിക്കുന്നത് പോലും ഗുണകാംക്ഷയുടെ ഭാഗമാണെന്ന് നമുക്ക് മനസ്സിലാക്കാനാവും. അത് കൊണ്ട് തന്നെയാണ്, സലാം പറയാതിരിക്കുന്നതിലൂടെ കൂടുതല്‍ അകന്നുപോവാന്‍ സാധ്യതയുണ്ടാവുകയോ സലാം പറയുന്നതിലൂടെ അവരുടെ മനസ്സില്‍ മാറ്റം ഉണ്ടാവുമെന്ന് തോന്നുകയോ ചെയ്യുന്ന പക്ഷം, അവരോട് സലാം പറയേണ്ടതാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്.
മുസ്ലിമായവരുടെ മേലിലെല്ലാം നിസ്കരിക്കാവുന്നതാണ് എന്നാണ് വിശ്വാസശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്.

ഇബ്നു ഹജര്‍ (റ) പറഞ്ഞിട്ടുണ്ട്:
അദ്ദേഹം ഇമാം നവവി (റ) യില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് പറയുന്നു:
(وقد ذهب الجمهور إلى أنه لا يسلم على الفاسق ولا المبتدع قالالنووي : فإن اضطر إلى السلام بأن خاف ترتب مفسدة في دين أو دنيا إن لم يسلم سلم )
ധോഷിയോടും പുത്തന്‍ വാദിയോടും സലാം പറയേണ്ട എന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. ഇമാം നവവി (റ) അപ്രകാരം പറയുന്നു: ദുന്യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ വല്ല നാശവും ഭയക്കുന്നു എങ്കില്‍ ആ നിര്‍ബന്ദ സാഹചര്യത്തില്‍ ഇവരോട് സലാം പറയാം (അല്ലെങ്കില്‍ വേണ്ട എന്ന് അര്‍ത്ഥം)
വേറെയും കാണാം...
قَالَ النَّوَوِيُّ السُّنَّةُ إِذَا مَرَّ بِمَجْلِسٍ فِيهِ مُسْلِمٌ وَكَافِرٌ أَنْ يُسَلِّمَ بِلَفْظِ التَّعْمِيمِ وَيَقْصِدُ بِهِ الْمُسلم قَالَ بن الْعَرَبِيِّ وَمِثْلُهُ إِذَا مَرَّ بِمَجْلِسٍ يَجْمَعُ أَهْلَ السُّنَّةِ وَالْبِدْعَةِ
ഇമാം നവവി (റ) പറയുന്നു, മുസ്ലിംകളും കാഫിറുകളും ഇരിക്കുന്ന മജ്ളിസില്‍ ചെന്നാല്‍ സാധാരണ സലാം ചൊല്ലുന്ന പദം കൊണ്ട് തന്നെ സലാം പറയുകയും മുസ്ലിമിനെ കരുതുകയും വേണം, അത് പോലെ തന്നെ സുന്നിയും പുത്തന്‍ ആശയക്കാരനും ഉള്ള സദസ്സാനെങ്കില്‍ ഇതുപോലെ തന്നെ സലാം പറയുകയും സുന്നിയെ മാത്രം കരുതുകയും വേണം എന്ന് ഇബ്ന്‍ അറബി (റ) യും പറഞ്ഞിരിക്കുന്നു (ഫത്ഹുല്‍ ബാരി)
ഇതുകൂടി കാണുക:
فيها وقال النووي : وأما المبتدع ومن اقترف ذنبا عظيما ولم يتب منه فلا يسلم عليهم ولا يرد عليهم السلام كما قال جماعة من أهل العلم واحتج البخاري لذلك بقصة كعب بن مالك انتهى .
ഇമാം ഇബ്നു ഹജര്‍ (റ) തുടരുന്നു:
ഇമാം നവവി (റ) പറയുന്നു:അപ്പോള്‍ തൌബ ചെയ്യാത്ത വന്തോഷികളോടും പുത്തനാശയക്കാരോടും സലാം പറയാനോ മടക്കാനോ പാടില്ല (കറാഹത്തു) അപ്രകാരമാണ് ഒരു സംഘം ആഹ്ലുല്‍ ഇല്മു പറഞ്ഞിട്ടുള്ളത്. ക'അബ് ബിന്‍ മാലിക് (റ) ന്‍റെ സംഭവം ഇക്കാര്യത്തില്‍ ഇമാം ബുഖാരി തെളിവാകീട്ടുണ്ട്..."


فَكُنْتُ أَخْرُجُ فَأَشْهَدُ الصَّلَاةَ مَعَ الْمُسْلِمِينَ وَأَطُوفُ فِي الْأَسْوَاقِ وَلَا يُكَلِّمُنِي أَحَدٌ وَآتِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأُسَلِّمُ عَلَيْهِ وَهُوَ فِي مَجْلِسِهِ بَعْدَ الصَّلَاةِ فَأَقُولُ فِي نَفْسِي هَلْ حَرَّكَ شَفَتَيْهِ بِرَدِّ السَّلَامِ عَلَيَّ أَمْ لَا ثُمَّ أُصَلِّي قَرِيبًا مِنْهُ فَأُسَارِقُهُ النَّظَرَ فَإِذَا أَقْبَلْتُ عَلَى صَلَاتِي أَقْبَلَ إِلَيَّ وَإِذَا الْتَفَتُّ نَحْوَهُ أَعْرَضَ عَنِّي حَتَّى إِذَا طَالَ عَلَيَّ ذَلِكَ مِنْ جَفْوَةِ النَّاسِ مَشَيْتُ حَتَّى تَسَوَّرْتُ جِدَارَ حَائِطِ أَبِي قَتَادَةَ وَهُوَ ابْنُ عَمِّي وَأَحَبُّ النَّاسِ إِلَيَّ فَسَلَّمْتُ عَلَيْهِ فَوَاللَّهِ مَا رَدَّ عَلَيَّ السَّلَامَ (بخاري)

തറാവീഹ് വഹാബി മൗലവി മാരുടെ കളവുകൾ


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

തറാവീഹ്

വഹാബി മൗലവി മാരുടെ കളവുകൾ

മൗലവി എഴുതുന്നു.

 ഇരുപതിന്‍റെ ജനനം


ഉമര്‍(റ)ന്‍റെ കാലശേഷമാണ് 20 റക്അത്തിന്‍റെ ജനനമുണ്ടായത്.  ഈ വിഷയം ഇമാം സുയൂത്തി റിപ്പോര്‍ട്ടു ചെയ്യുന്നത് കാണുക.


ورأيت فى كتاب سعيد بن منصور آثارافى صلاة عشرين ركعة وست وثلاثين ركعة لكنها بعد زمان عمر بن الخطاب - الحاوئ للفتاوى للسيوطى 1-35

സഈദുബ്നു മന്‍സൂറിന്‍റെ കിത്താബില്‍ 20 റക്അത്തിന്‍റെയും 36 റക്അത്തിന്‍റെയും ചില റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടു. പക്ഷെ അതെല്ലാം ഉമര്‍ (റ)ന്‍റെ കാലശേഷം ഉണ്ടായതാണ്.


മറുപടി

ഇതിൽلكنها
എന്നതിലെ അത് എന്നത് മുപ്പത്തി ആറ് റകഅത്ത് ഉമർ റ വിന്ന് ശേഷമാണന്നാണ് പറയുന്നത്

ഇരുപതിനെ പറ്റിയല്ല'

അതല്ലാം എന്ന് അർഥം എഴുതിയത് വമ്പൻ തട്ടിപ്പാണ്
കാരണംها എന്ന പദം അതല്ലാം എന്ന് അർഥം ലഭിക്കില്ല.
അത് എന്നാണ് അർഥം തൊട്ടു മുമ്പ് പറഞ്ഞ മുപ്പത്തി ആറിലേക്കാണ് ആ സർവ നാമം മടങ്ങുന്നത്
കാരണം ഉമർ റ വിന്റെ കാലത്ത് തറാവീഹ് 20 ആണ് എന്ന് സുയൂത്വി റ ത്തന്നെ ഹാവിയിൽ പറഞ്ഞത് ഇവർ മറച്ച് വെച്ചിരിക്കുന്നു '

റിوفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة ،
സുയൂത്വി ഇമാം ഹാവിയിൽ പറയുന്നു.
സ്വഹീഹായ പരമ്പരയോ കൂടി ബൈ ഹഖിയുടെ  സുനനിലും മറ്റും സാഇബ്ബ്നു യസീദ് എന്ന സ്വഹാബി യിൽ നിന്നും അവർ പറഞ്ഞു. ഉമർ റ വിന്റെ കാലത്ത് ഇരുപത് റകഅത്തായിരുന്നു. റമളാൻ മാസത്തിൽ അവർ നിസ്കരിചിരുന്നതായി ( അൽ ഹാവി 1.35)
സുയൂത്വി ഇമാം വീണ്ടും പറയുന്നു.

 മുവത്വ യിലും ഇബ്നു അബീശൈബയിലും ബൈഹഖിയിലുമുണ്ട് ഉബയ്ബ് ന് കഅബി റ ന്റെ നേത്രുത്തത്തിൽ ഉമർ റ ജനങ്ങളെ ഒരിമിച്ചുകൂട്ടി അവർക്ക് അദ്ധേഹം ഇരുപത് റകഅത്തായിരുന്നു റമളാൻ മാസത്തിൽ നിസ്കരിച്ചത്

( അൽ ഹാവി 1.35)

وفي الموطأ وابن أبي شيبة والبيهقي عن عمر أنه جمع الناس على أبي بن كعب ، فكان يصلي بهم في شهر رمضان عشرين ركعة
( അൽ ഹാവി 1.35)

സുയൂത്വി ഇമാം വീണ്ടും പറയുന്നു.

നമ്മുടെ മദ്ഹബ് തറാവീഹ് ഇരുപത് റകഅത്താണ്

സ്വഹീഹായ പരമ്പരയോ കൂടി ബൈ ഹഖിയുടെ  സുനനിലും മറ്റും സാഇബ്ബ്നു യസീദ് എന്ന സ്വഹാബി യിൽ നിന്നും അവർ പറഞ്ഞു. ഉമർ റ വിന്റെ കാലത്ത് ഇരുപത് റകഅത്തായിരുന്നു. റമളാൻ മാസത്തിൽ അവർ നിസ്കരിചിരുന്നതായിരുന്നു.എന്ന റിപ്പോർട്ടിന് വേണ്ടി
( അൽ ഹാവി 1.35)

 : ومذهبنا أن التراويح عشرون ركعة ; لما روى البيهقي وغيره بالإسناد الصحيح عن السائب بن يزيد الصحابي رضي الله عنه قال : كنا نقوم على عهد عمر رضي الله عنه بعشرين ركعة والوتر ،
( അൽ ഹാവി 1.35)
ഉമർ റ ന്റ കാലത്ത് ഇരുപത് നിസ്കരിച്ചു എന്ന് വെകതമായി  രേഘപെടുത്തിയ ഇമാം സുയൂത്വി റ യുടെ പേരിൽ അത് ഉമർ റ വിന്റെ കാലശേഷമാണ് എന്ന് പച്ച നുണയാണ് ഇവർ പറയുന്നത്
മതത്തിന്റെ പേരിൽ
കളവ് പറയാൻ ഇവർക്ക് ജൂത ക്രസ തേനികൾക്ക് കിട്ടിയതിനേക്കാൾ വലിയ പരിശീലനമാണ് ലഭി ചുട്ടുള്ളത് എന്ന് ഉറപ്പ് നൽകുന്ന ഏറ്റവും വലിയ തെളിവാണിത്
ഈ വർശത്തെ സോപ്പും പെട്ടി ഈ കളവ് മൗലവിമാർക്ക് തന്നെ തൽകേണ്ടതാണ്


ഇനി വഹാബി മൗലവി എഴുതുന്നു


ഇമാം ഖസ്തലാനി അദ്ദേഹത്തിന്‍റെ  المواهب اللدنية യില്‍ പറയുന്നു.

وقد روى محمد بن نصر من طريق داو دبن قيس قال : ادركت الناس فى امارة ابان بن عثمان وعمر بن العزيز يعنى بالمدينة يقومون بست وثلاثين ويوترون بثلاث - المواهب اللدنية 2-266


'ദാവൂദുബ്നുഖൈസില്‍ നിന്ന് മുഹമ്മദ്‌ബ്നു നസ് ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബാനുബ്നു ഉസ്മാന്‍റെയും ഉമറുബ്നുല്‍ അബ്ദുല്‍ അസീസിന്‍റെയും കാലത്ത് മദീനയിലെ ജനങ്ങള്‍ 36  റക്അത്തും മൂന്ന് വിത്റും നമസ്കരിച്ചതായി ഞാന്‍ കണ്ടു.'
  മറുപടി ഇതിൽ എവിടെയാണ് മൗലവി ഇരുപത് റകഅത്ത് ഉമർ റ ന്റെ ശേഷമാണന്ന് പറഞ്ഞത് '

ഇനിയും മൗലവി കളവ് പറയുന്നു

 ചുരുക്കത്തില്‍,  ഇരുപതും അതിലധികമുള്ള റക്അത്തുകളുടെയും ജനനം ഉമര്‍(റ)ന്‍റെ കാലശേഷമത്രേ.


മറുപടി

ഇതും കളവ് ആവർത്തിച്ചാൽ സത്യമാവും എന്ന തെറ്റിദ്ധാരണയിൽ നിന്നുണ്ടായതാണ് പാവം കദ്ധാബുകൾ

 തറാവീഹ് എട്ടും മൂന്നും പതിനൊന്നി നേക്കാൾ വർദിപ്പിക്കാൻ പാടില്ല എന്നാണ് വഹാബികളുടെ വാദം

എന്നാൽ അവർ കൊണ്ട് വന്ന ലേഘനം തന്നെ അവർക്ക് ഇരുട്ടടിയാകുന്നു.

കാരണം കളവ്മൗലവി തന്നെ എഴുതുന്നു.




അസ് വദിബ്നു  യസീദ് 47 റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നുവത്രേ. ഇമാം മാലിക്കില്‍ നിന്ന് 46 റക്അത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സുറാറത്തുബ്നു ഔഫ് 34 ഉം വിത്റും നമസ്കരിക്കുന്നു. സഈദുബ്നു ജുബൈറിന്‍റെ നമസ്കാരം വിത്റ് കൂടാതെ 24 റക്അത്തുകളായിരുന്നുവത്രെ. ഈ അഭിപ്രായങ്ങളത്രയും ഫതഹുല്‍ ബാരി 4-ആം വാള്യം 253, 254 പേജുകളില്‍ ഉദ്ധരിക്കപെട്ടതായി കാണാം.( വഹാബിലേ ഘനം )


സുന്നി  : ഇവർ ല്ലാം തറാവീഹ് ഇരുപതും സ്കരിച്ചപ്പോൾ പതിനൊന്നിനേക്കാൾ കൂട്ടാൻ പാടില്ല എന്ന വാദം പൊളിഞ്ഞ് തരിപ്പണമായി

നബി സ്വ നിസ്കരിച്ചതും കൽപിച്ചതും മാത്രമേ നിസ്കരിക്കാവും അല്ലങ്കിൽ ബിദ് അത്താവും എല്ലാ ബിദ്അത്തും നരകത്തിൽ എന്ന വഹാബി പുരോഹിതന്മാർ പറയാറുണ്ട് .
അപ്പോൾ ഈ മഹാന്മാർ മുഴുവനും ബിദ്അത്ത്കാരും നരകവാസികളുമാണോ ?

വഹാബി തട്ടിപ്പ് കാണുക


മുഹമ്മദുബ്നു ഇസ്ഹാഖിന്‍റെ ഒരു റിപ്പോര്‍ട്ടില്‍ ഉമര്‍ (റ)ന്‍റെ കാലത്ത് 13 റക്അത്ത് നമസ്കരിച്ചതായി ഫതഹുല്‍ ബാരി തന്നെ ഉദ്ധരിക്കുന്നുണ്ട്. 


മറുപടി

എന്നാൽ മുഹമ്മദുബ്നു ഇസ്ഹാഖി(റ)ന്റെ നിവേദനം
ദുർബലമാണ്. കാരണം മുഹമ്മദു ബ് നു ഇസ് ഹാഖ് (റ)
അയോഗ്യനാണെന്ന് താരീഖു ബഗ്ദാദ് വാ: 1, പേ: 223ലും
തഹ്ദീബുത്തഹ്ദീബ് വാ: 9, പേ: 38ലും ഖുലാസതുൽ ഖസ്റജി
വിശദീകരിച്ചിട്ടുണ്ട്.
വാ: 2, പേ: 379ലും മീസാനുൽ ഇഅ്തിദാൽ വാ: 1, പേ: 468ിലും


വഹാബി എഴുതുന്നു
:- '''.......
ഇമാം തുര്‍മുദി പറയുന്നു:


واختلف اهل العلم فى قيام رمضان فرأى بعضهم أن يصلى إحدى واربعين ركعة مع الوتر وهو قول اهل المدينة والعمل على هذا عندهم بالمدينة - جامع الترمذى 1-99


'ഖിയാമുറമദാനിന്‍റെ (താറാവീഹ്) എണ്ണത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഭിന്നഭിപ്രായക്കാരായിരുന്നു. ചിലര്‍ വിത്റ് അടക്കം 41 എന്നഭിപ്രായപ്പെട്ടു. ഇത് മദീനക്കാരുടെ അഭിപ്രായമാണ്. അവരുടെ കര്‍മ്മവും ഇതനുസരിച്ചുതന്നെ.'


റക്അത്തുകളുടെ എണ്ണത്തില്‍ എകാഭിപ്രായമില്ല എന്ന ഇമാം തിര്‍മുദിയുടെ വ്യക്തമായ പ്രസ്താവനയാണിത്. ഫത്ഹുല്‍ബാരി 4-ആം വാള്യം 253, 254 പേജുകളില്‍ 11 മുതല്‍ 49 വരെയുള്ള ഭിന്നാഭിപ്രായങ്ങള്‍ നാം കണ്ടുകഴിഞ്ഞതാണല്ലോ. ഇനിയും ശ്രദ്ധിക്കുക:


മറുപടി :....

ഇതും വഹാബികൾക്ക് നേരെ തിരിഞ്ഞു കുത്തുകയാണ്

ഇവരല്ലാം തറാവീഹ് ഇരുപതും അതിൽ കൂടുതലും  സ്കരിച്ചപ്പോൾ പതിനൊന്നിനേക്കാൾ കൂട്ടാൻ പാടില്ല എന്ന   വഹാബി വാദം പൊളിഞ്ഞ് തരിപ്പണമായി

നബി സ്വ നിസ്കരിച്ചതും കൽപിച്ചതും മാത്രമേ നിസ്കരിക്കാവും അല്ലങ്കിൽ ബിദ് അത്താവും എല്ലാ ബിദ്അത്തും നരകത്തിൽ എന്ന വഹാബി പുരോഹിതന്മാർ പറയാറുണ്ട് .
അപ്പോൾ ഈ മഹാന്മാർ മുഴുവനും ബിദ്അത്ത്കാരും നരകവാസികളുമാണോ ?

വഹാബി എഴുതുന്നു.

وقد اختلف العلماء فى العدد المستحب فى قيام رمضان على اقوال كثيرة فقيل احدى واربعون وقال الترمذى رأى بعضهم ان يصلى احدى واربعين ركعة مع الوتر ......  وقيل ثمان وثلاثون رواه محمد بن نصر ..... وقيل ست وثلاثون ..... وقيل اربع وثلاثون .... وقيل ثمان وعشرون .... وقيل اربع وعشرون .... قال الأعمش كان يصلى عشرين ركعة ويوتر بثلاث وقيل ست عشرة وهو مروى عن ابن مجلز .... وقيل ثلاث عشرة واختاره محمد بن اسحاق .... وقيل احد عشرة ركعة وهو اختيار مالك لنفسه واختاره ابوبكر بن العربى - عمدة القارى 5-356


ഖിയമുറമദാനിന്‍റെ സുന്നത്തായ എണ്ണത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നിച്ചിരിക്കുന്നു. 41 എന്ന് ചിലര്‍ പറഞ്ഞു. വിത്റ് അടക്കം 41 എന്ന് ചിലരും മറ്റു ചിലര്‍ 38 എന്നും, വേറെ ചിലര്‍ 36 എന്നും, 34 എന്നും 24 എന്നും വിത്റ് അടക്കം 23  എന്നും, 16 എന്നും 13 എന്നും വിത്റ് അടക്കം 11 എന്നും വിവിധ അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നും ഇമാം മാലിക് സ്വന്തം നമസ്കരിച്ചത് 11 ആയിരുന്നുവെന്നും അബൂബക്കറിബ്നുല്‍ അറബി 11 നെ ബലപ്പെടുത്തിയിട്ടുണ്ടെന്നും ബുഖാരിയുടെ ഒരു വ്യാഖ്യാതാവായ ഇമാം عينى യുടെ عمدة القارى   അഞ്ചാം വാള്യം 356-ആം പേജില്‍ പ്രസ്താവിച്ചിരിക്കുന്നു.


മറുപടി  :

ഉംദത്തുൽ ഖാരിയുടെ ഉദ്ധരണിയിൽ കുറെ ഭാഗം കട്ടുവെച്ച്  പുള്ളിയിട്ടത്
മുഴുവൻ ഉദ്ധരിച്ചാൽ സത്യം വെളിവാകുമെന്ന ഭയം കൊണ്ടാണ്
അത് ഇങ്ങനെയാണ്:



وقد اختلف العلماء في العدد المستحب في قيام رمضان على أقوال كثيرة فقيل إحدى وأربعون وقال الترمذي رأى بعضهم أن يصلي إحدى وأربعين ركعة مع الوتر وهو قول أهل المدينة والعمل على هذا عندهم بالمدينة قال شيخنا رحمه الله وهو أكثر ما قيل فيه قلت ذكر ابن عبد البر في ( الاستذكار ) عن الأسود بن يزيد كان يصلي أربعين ركعة ويوتر بسبع هكذا ذكره ولم يقل إن الوتر من الأربعين وقيل ثمان وثلاثون رواه محمد بن نصر من طريق ابن أيمن عن مالك قال يستحب أن يقوم الناس في رمضان بثمان وثلاثين ركعة ثم يسلم الإمام والناس ثم يوتر بهم بواحدة قال وهذا العمل بالمدينة قبل الحرة منذ بضع ومائة سنة إلى اليوم هذا روى ابن أيمن عن مالك وكأنه جمع ركعتين من الوتر مع قيام رمضان وسماها من قيام رمضان وإلا فالمشهور عن مالك ست وثلاثون والوتر بثلاث والعدد واحد وقيل ست وثلاثون وهو الذي عليه عمل أهل المدينة وروى ابن وهب قال سمعت عبد الله بن عمر يحدث عن نافع قال لم أدرك الناس إلا وهم يصلون تسعا وثلاثين ركعة ويوترون منها بثلاث وقيل أربع وثلاثون على ما حكي عن زرارة بن أوفى أنه كذلك كان يصلي بهم في العشر الأخير وقيل ثمان وعشرون وهو المروي عن زرارة بن أوفى في العشرين الأولين من الشهر وكان سعيد بن جبير يفعله في العشر الأخير وقيل أربع وعشرون وهو مروي عن سعيد بن جبير وقيل عشرون وحكاه الترمذي عن أكثر أهل العلم فإنه روى عن عمر وعلي وغيرهما من الصحابة وهو قول أصحابنا الحنفية
أما أثر عمر رضي الله تعالى عنه فرواه

(17/156)

مالك في ( الموطأ ) بإسناد منقطع فإن قلت روى عبد الرزاق في ( المصنف ) عن داود بن قيس وغيره عن محمد بن يوسف عن السائب بن يزيد أن عمر بن الخطاب رضي الله تعالى عنه جمع الناس في رمضان على أبي بن كعب وعلى تميم الداري على إحدى وعشرين ركعة يقومون بالمئين وينصرفون في بزوغ الفجر قلت قال ابن عبد البر هو محمول على أن الواحدة للوتر وقال ابن عبد البر وروى الحارث بن عبد الرحمن بن أبي ذباب عن السائب بن يزيد قال كان القيام على عهد عمر بثلاث وعشرين ركعة قال ابن عبد البر هذا محمول على أن الثلاث للوتر وقال شيخنا وما حمله عليه في الحديثين صحيح بدليل ما روى محمد بن نصر من رواية يزيد بن خصيفة عن السائب بن يزيد أنهم كانوا يقومون في رمضان بعشرين ركعة في زمان عمر بن الخطاب رضي الله تعالى عنه
وأما أثر علي رضي الله تعالى عنه فذكره وكيع عن حسن بن صالح عن عمرو بن قيس عن أبي الحسناء عن علي رضي الله تعالى عنه أنه أمر رجلا يصلي بهم رمضان عشرين ركعة
وأما غيرهما من الصحابة فروي ذلك عن عبد الله بن مسعود رواه محمد بن نصر المروزي قال أخبرنا يحيى بن يحيى أخبرنا حفص بن غياث عن الأعمش عن زيد بن وهب قال كان عبد الله بن مسعود يصلي لنا في شهر رمضان فينصرف وعليه ليل قال الأعمش كان يصلي عشرين ركعة ويوتر بثلاث
وأما القائلون به من التابعين فشتير بن شكل وابن أبي مليكة والحارث الهمداني وعطاء بن أبي رباح وأبو البحتري وسعيد بن أبي الحسن البصري أخو الحسن وعبد الرحمن ابن أبي بكر وعمران العبدي وقال ابن عبد البر وهو قول جمهور العلماء وبه قال الكوفيون والشافعي وأكثر الفقهاء وهو الصحيح عن أبي بن كعب من غير خلاف من الصحابة وقيل ست عشرة فهو مروي عن أب مجلز أنه كان يصلي بهم أربع ترويحات ويقرأ لهم سبع القرآن في كل ليلة رواه محمد بن نصر من رواية عمران بن حدير عن أبي مجلز

(17/157)

وقيل ثلاث عشرة واختاره محمد بن إسحاق روى محمد بن نصر من طريق بن إسحاق قال حدثني محمد بن يوسف بن عبد الله بن يزيد ابن أخت نمر عن جده السائب بن يزيد قال كنا نصلي في زمان عمر بن الخطاب رضي الله تعالى عنه في رمضان ثلاث عشرة ركعة ولكن والله ما كنا نخرج إلا في وجاه الصبح كان القارىء يقرأ في كل ركعة بخمسين آية وستين آية قال ابن إسحاق ما سمعت في ذلك حديثا هو أثبت عندي ولا أحرى بأن يكون من حديث السائب وذلك أن صلاة رسول الله كانت من الليل ثلاث عشرة ركعة وقال شيخنا لعل هذا كان من فعل عمر أولا ثم نقلهم إلى ثلاث وعشرين
وقيل إحدى عشرة ركعة وهو اختيار مالك لنفسه واختاره أبو بكر العربي عمدة القلري


ഇതിൽ തറാവീഹ് ഇരുപതും അതിൽ കൂടുതലും നിസ്കരിച്ച മഹാന്മാരുടെയും സലഫുകളുടെയും റിപ്പോർട്ട് കൾ കൊണ്ട് വന്നിട്ടുണ്ട്
ഇതും വഹാബികൾക്ക് നേരെ തിരിഞ്ഞു കുത്തുകയാണ്

ഇവരല്ലാം തറാവീഹ് ഇരുപതും അതിൽ കൂടുതലും  സ്കരിച്ചപ്പോൾ പതിനൊന്നിനേക്കാൾ കൂട്ടാൻ പാടില്ല എന്ന   വഹാബി വാദം പൊളിഞ്ഞ് തരിപ്പണമായി

നബി സ്വ നിസ്കരിച്ചതും കൽപിച്ചതും മാത്രമേ നിസ്കരിക്കാവും അല്ലങ്കിൽ ബിദ് അത്താവും എല്ലാ ബിദ്അത്തും നരകത്തിൽ എന്ന വഹാബി പുരോഹിതന്മാർ പറയാറുണ്ട് .
അപ്പോൾ ഈ മഹാന്മാർ മുഴുവനും ബിദ്അത്ത്കാരും നരകവാസികളുമാണോ ?

عشرون وحكاه الترمذي عن أكثر أهل العلم فإنه روى عن عمر وعلي وغيرهما من الصحابة وهو قول أصحابنا الحنفية

ഇരുപത് എണ്ണം അതിക പണ്ഡിതൻമാരും
പറഞ്ഞിട്ടുണ്ടന്നു ഇമാം തിർമിദി ഉദ്ധരിച്ചിട്ടുണ്ട്.
അതാണ് ഹനഫി പണ്ഡിത വീക്ഷണവും


ഇരുപത് നിസ്കരിച്ചവരിൽ
ഉമർ റ
അവരെ കാലത്തുള്ളവർ
അലി റ ഇബ്നു മസ്ഊദ് റ എന്നീ സ്വഹാബികളും

താബിഉകളായ

وأما القائلون به من التابعين

فشتير بن شكل
وابن أبي مليكة
والحارث الهمداني
 وعطاء بن أبي رباح
وأبو البحتري
وسعيد بن أبي الحسن البصري أخو الحسن
 وعبد الرحمن ابن أبي بكر
 وعمران العبدي
 എന്നിവരും

ഭൂരി ഭക്ഷം പണ്ഡിതരും
കൂഫയിലെ മഹാന്മാരും ശാഫി ഇമാമും അതിക ഫുഖഹാക്കളും ഉൾപെടുമെന്നും
അവരുടെ അഭിപ്രായം അതാണന്നും

സ്വഹാബത്തിൽ നിന്ന് ഒര പിപ്രായ വിത്യാസമില്ലാതെ (ഇജ്മാ ഓട് കൂടി) ഉബയ്യ് റ വിൽ നിന്നും സ്വഹീഹായത് ഇരുപതാണ്
وقال ابن عبد البر وهو قول جمهور العلماء وبه قال الكوفيون والشافعي وأكثر الفقهاء وهو الصحيح عن أبي بن كعب من غير خلاف من الصحابة

എന്നും  ഉംദത്തുൽ ഖാരിയിൽ പറഞ്ഞത് വഹാബി നിലനിൽപിനു വേണ്ടി കട്ടുവെച്ചതാണ്

ഈ ഉദ്ധരണികളിൽ നിന്നും ഉമർ റ വിന്റെ കാലശേഷമാണ് 11 ൽ കൂടുതൽ നിസ്കാരമുണ്ടായത് എന്ന വഹാബി വാദവും ഉബയ്യ് റ വിന്റെ നേത്രുത്തത്തിൽ ഉമർ റ ന്റെ കാലത്ത് ഇരുപത് നിസ്കരിച്ചത് സ്വഹാബത്തിന്നിടയിൽ ഭിന്നതയില്ല അതായത് ഇജ്മാആണ് എന്നും വെകതമായി ബുഖാരിയുടെ ശറഹിൽ ഇമാം عيني പറഞ്ഞത് വഹാബി വാദത്തിന്റെ അടിവേരറുക്കുന്നത് കൊണ്ടാണ് അതല്ലാം കട്ടുവെച്ച് പുള്ളിയിട്ടു രക്ഷപെട്ടത് എന്ന് മനസ്സിലാക്കാം:


പിന്നെ പതിമൂന്നിന്റെ സംഭവം ദുർഭലമാണന്ന് നേരത്തെ തെളിയിച്ചതാണ്

 അത് കൊണ്ട് അത് ഇജ്മാ ഇനു വിരുദ്ധ മാവില്ല.
പിന്നെ പതിനൊന്നാണന്ന് പറയപ്പെട്ടു എന്നതും മാലികി ഇമാം സ്വന്തത്തിന് വേണ്ടി അത് തിരഞ്ഞടുത്തു എന്നതിനും
യാതൊരു തെളിവും കൊണ്ട് വന്നിട്ടില്ല.

മാലികി ഇമാമിൽ നിന്നു തന്നെ വിവിധ റിപ്പോർട്ടുകൾ വന്നിറ്റുണ്ട്.

അതിൽ സ്വന്തം നിസ്കരിച്ചത് 1 1 ആണന്ന് സമ്മതിച്ചാൽ പോലും  പതിനൊന്നിനേക്കാൾ വർദിക്കരുത് എന്ന് അവരാരും പറഞ്ഞിട്ടില്ല  അങ്ങനെ വർദിപ്പിക്കൽ പ്രതിഫലാർഹമാണ് എന്നാണ് പറഞ്ഞത് എന്നത് വഹാബീസത്തിന്റെ കാറ്റുപോക്കുന്നതാണ്.


മാലികീ മദ്ഹബ്

   മാലികീ മദ്ഹബു കാരനായ  ഇബ്നുറുശ്ദ്(റ) എഴുതുന്നു:

واختلفوا في المختار من عدد الركعات التي يقوم بها الناس في رمضان : فاختار مالك في أحد قوليه ، وأبو حنيفة ، والشافعي ، وأحمد ، ودواد : القيام بعشرين ركعة سوى الوتر ، وذكر ابن القاسم عن مالك أنه كان يستحسن ستا وثلاثين ركعة والوتر ثلاث .(بداية المجتهد: ١٦٧/١)

റമളാനിൽ ജനങ്ങൾ നിർവഹിക്കുന്ന തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തിൽ നിന്ന് പ്രബലം ഏതാണെന്നതിൽ പണ്ടിതന്മാർക്ക് വീക്ഷണാന്തരം ഉണ്ട്.ഒരഭിപ്രായത്തിൽ ഇമാം മാളികും(റ) അബൂഹനീഫ(റ)യും ശാഫിഈ(റ)യും അഹ്മദും(റ)യും ദാവീദും വിത്ർ കൂടാതെ ഇരുപത് നിസ്കരിക്കണമെന്ന് പ്രബലമാക്കിയിരിക്കുന്നു. എന്നാൽ ഇബ്നുൽ ഖാസിം(റ) ഇമാം മാലിക്(റ) മുപ്പത്തിയാറിനെ നന്നായി കണ്ടിരുന്നതായി പരമാര്ശിച്ചിട്ടുണ്ട്. വിത്ർ മൂന്ന് റക്അത്തുമാണ്. (ബിദായത്തുൽ മുജ്തഹിദ്: 1/167)
  മാലികീ മദ്ഹബുകാരനായ അഹ്മദു ദർദീർ(റ) എഴുതുന്നു:   
Moosa Sonkal
والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين(أقرب المسالك لمذهب الإمام مالك: ١٣٦/١)

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(അഖ്റബുൽ മസാലിക് ലി മദ്ഹബിൽ  ഇമാം മാലിക് 1/136)

   മാലികീ മദ്ഹബുകാരനായ അല്ലാമ സ്വാവി(റ) എഴുതുന്നു: 

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.(حاشية الصوي على الشرح الصغير: ١٧٧/٢)

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(ഹഷിയാത്തു സ്സ്വാവി 2/177) 

    (4)ഹമ്പലീ മദ്ഹബ്
     ഹമ്പലീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്നു ഖുദാമ(റ) എഴുതുന്നു: 

والمختار عند أبي عبد الله ، رحمه الله ، فيها عشرون ركعة . وبهذا قال الثوري ، وأبو حنيفة ، والشافعي . وقال مالك : ستة وثلاثون .(المغني: ٣٨٨/٣)

തറാവീഹ് ഇരുപത് റക്അത്തുകളാണെന്നാണ് അബുഅബ്ദില്ല(റ)യുടെ പക്കൽ മുഖ്തറായ അഭിപ്രായം. സൗരി(റ),അബൂഹനീഫ(റ), ശാഫിഈ(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്.ഇമാം മാലിക്(റ)മുപ്പത്താറാണെന്ന് പറയുന്നുണ്ട്.(അൽമുഗ്നി 3/388)
  അപ്പോൾ തറാവെഹ് നിസ്കാരം നാല് മദ്ഹബിലും ഇരുപത് റക്അത്തു  തന്നെയാണെന്ന് മേൽ ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. 
Moosa Sonkal
മാലികീ മദ്ഹബും മുപ്പത്താറും
മദീനക്കാരുടെ പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ഇമാം മാലിക്(റ) മുപ്പത്താറ് എന്ന് അഭിപ്രായപെട്ടത്. ഇമാം നവവി(റ) പറയുന്നു:

وقال مالك التراويح تسع ترويحات وهي ست وثلاثون ركعة غير الوتر . واحتج بأن أهل المدينة يفعلونها هكذا ، وعن نافع قال : أدركت الناس وهم يقومون رمضان بتسع وثلاثين ركعة يوترون منها بثلاث(شرح المهذب: ٣٢/٤)

മാലിക്(റ) പറയുന്നു: തറാവീഹ് ഒമ്പത് തർവീഹത്തുകളാണ്. അത് മുപ്പത്താറ് റക്അത്തുകളാണ്. മദീനക്കാർ അപ്രകാരം പ്രവർത്തിക്കുന്നു എന്നതാണ് അദ്ദേഹം പ്രമാണമായി പറയുന്നത്. നാഫിഅ(റ) ഇപ്രകാരം പ്രസ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ റമളാനിൽ മുപ്പത്തിഒമ്പത് റക്അത്തുകൾ നിസ്കരിക്കുന്നതായി ഞാൻ എത്തിച്ചു. അതിൽ മൂന്ന് വിത്റാണ്. (ശർഹുൽ മുഹദ്ദബ്: 4/32)

ഇമാം മാലിക്(റ) ന്റെ ഉസ്താദാണല്ലോ ഇമാം നാഫിഅ(റ). അപ്പോൾ അദ്ദേഹത്തിൻറെ കാലത്ത് മദീനക്കാർ നിസ്കരിച്ചിരുന്നത് മുപ്പത്താറാണെന്ന് മേൽ പ്രസ്ഥാവത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉമറുബ്നുൽ ഖത്വാബ് (റ)ന്റെ കാലത്ത് ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ മദീനാ പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിച്ചത് ഇരുപത് റക്അത്തായിരുന്നു വന്നു ഇമാം മാലിക്(റ) തന്നെ 'മുവത്വഇ'ൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇരുപത് എന്നാണ് മുപ്പത്താറായാതെന്ന് ചിന്തിക്കേണ്ടതുണ്ട്. മാലികീ മദ്ഹബുകാരനായ ശൈഖ് ദർദീർ(റ) എഴുതുന്നു: 

وهي ( ثلاث وعشرون ) ركعة بالشفع والوتر كما كان عليه العمل ( ثم جعلت ) في زمن عمر بن عبد العزيز ( ستا وثلاثين ) بغير الشفع والوتر لكن الذي جرى عليه العمل سلفا وخلفا الأول(الشرح الكبير: ٣١٥/١)
Moosa Sonkal
തറാവീഹ് വിത്റടക്കം 23 റക്അത്താണ്. അതനുസരിച്ചായിരുന്നു പ്രവർത്തനമുണ്ടായിരുന്നത്. പിന്നീട് ഉമാരുബ്നു അബ്ദിൽ അസീസ് (റ) ന്റെ കാലത്ത് വിത്ർ കൂടാതെ അത് മുപ്പത്താറാക്കി. പക്ഷെ സലഫും ഖലഫും അനുവർത്തിച്ചുവരുന്നത് ആദ്യം പറഞ്ഞതനുസരിച്ചാണ്. (അശ്ശർഹുൽകബീർ 1/315)
   ഉമാവിയ്യാ ഖലീഫമാരിൽ ഒമ്പതാമത്തെ വ്യക്തിയാണ് ഉമറുബ്നു അബ്ദിൽ അസീസ്(റ). ഹിജ്റ 61 ൽ ജനിച്ച അദ്ദേഹം 101 ൽ വഫതായി. ഹി:99 മുതൽ 101 വരെ യായിരുന്നു അദ്ദേഹത്തിൻറെ ഭരണ കാലം. ഉമറുബ്നുൽ ഖത്വാബ് (റ) ഉബയ്യുബ്നു കഅബ് (റ) ന്റെ നേത്രത്വത്തിൽ തറാവീഹിലെ ജമാഅത്ത് പുന സംഘടിപ്പിച്ചത് ഹിജ്റ പതിനാലാം വർഷമായിരുന്നുവെന്നാണ് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അന്ന് തറാവീഹ് നിസ്കരിച്ചിരുന്നത് വിത്റടക്കം ഇരുപത്തിമൂന്നായിരുന്നു വെന്ന് ഇമാം മാലിക്(റ) തന്നെ നിവേദനം ചെയ്തിട്ടുള്ളതാണ്‌. ഇതിൽ നിന്ന് വ്യക്തമാകുന്നത് ഹിജ്റ വർഷം 14 മുതൽ 99 വരേയുള്ള കാലയളവിൽ ഇരുപതിൽ കൂടുതൽ മദീനക്കാർ തറാവീഹ് നിസ്കരിച്ചിട്ടില്ല എന്നാണ്. അപ്പോൾ ഇമാം മാലിക്(റ) മുപപത്താറിനെ കുറിച്ച് പഴയസമ്പ്രദായം അതാണെന്ന് പറയുന്നത് ഹിജ്റ 99-ണ് ശേഷമുള്ളതിനെകുറിച്ചാകാനെ തരമുള്ളൂ.
      ഉമറുബ്നു അബ്ദിൽ അസീസ്(റ) ന്റെ കാലത്താണ് മുപ്പത്താറ് നിസ്കരിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നതിങ്ങനെയാണ്. ഇമാം നവവി(റ) എഴുതുന്നു:

وأما ما ذكروه من فعل أهل المدينة فقال أصحابنا : سببه أن أهل مكة كانوا يطوفون بين كل ترويحتين طوافا ويصلون ركعتين ولا يطوفون بعد الترويحة الخامسة . فأراد أهل المدينة مساواتهم فجعلوا مكان كل طواف أربع ركعات فزادوا ست عشرة ركعة وأوتروا بثلاث فصار المجموع تسعا وثلاثين(شرح المهذب: ٣٢/٤)

മദീനക്കാർ മുപ്പത്താറ് നിസ്കരിക്കാനുള്ള കാരണം നമ്മുടെ അസ്വഹാബ് വിവരിക്കുന്നതിങ്ങനെയാണ്. മക്കക്കാർ എല്ലാ നാല് റക്അത്തുകൾക്കും ശേഷം ഒരു ത്വവാഫും രണ്ട് റക്അത്ത് സുന്നത്തും നിസ്കരിക്കുമായിരുന്നു. അഞ്ചാം തർവീഹത്തിന്  ശേഷം (ഇരുപത് പൂർത്തിയായ ശേഷം) അവർ ത്വവാഫ് ചെയ്തിരുന്നില്ല. അപ്പോൾ മക്കക്കാരുടെ തുല്യമാകാനായി മദീനക്കാർ ഒരു ത്വവാഫിന്റെ സ്ഥാനത്ത് നാല് റക്അത്തുകൾ തീരുമാനിക്കുകയും അതനുസരിച്ച് പതിനാറ് റക്അത്തുകൾ  വർധിപ്പിക്കുകയും ചെയ്തു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും. അപ്പോൾ മുപ്പത്തിഒമ്പത് റക്അത്തുകളായി. (ശർഹുൽ മുഹദ്ദബ് : 4/32)
ഇവ്വിഷയകമായി ഇബ്നു ഹജർ(റ) എഴുതുന്നു:

وابتداء حدوث ذلك كان أواخر القرن الأول ثم اشتهر ولم ينكر فكان بمنزلة الإجماع السكوتي ولما كان فيه ما فيه قال الشافعي رضي الله عنه العشرون لهم أحب إلي(تحفة: ٢٤١/٢)

Moosa Sonkal
മദീനക്കാർ ഇരുപതിനേക്കാൾ വർദ്ദിപ്പിക്കാൻ തുടങ്ങിയത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനങ്ങളിലാണ്. പിന്നീട് വിമര്ശനം കൂടാതെ അത് പ്രസിദ്ദമായതിനാൽ സുകുതിയ്യായ ഇജ്മാഇന്റെ സ്ഥാനം അതിനു ലഭിച്ചു. എന്നാൽ അതിലുള്ള അസംത്രപ്തി കാരണം മദീനക്കാർക്കും ഇരുപതാണ് ഞാനിഷ്ടപ്പെടുന്നതെന്ന് ഇമാം ശാഫിഈ(റ) പ്രസ്തപിക്കുകയുണ്ടായി.(തുഹ്ഫത്തുൽ മുഹ്താജ് 2/241)
     ഹമ്പലി മദ്ഹബുകാരനായ ഇബ്നു ഖുദാമ(റ) എഴുതുന്നു:

 قال بعض أهل العلم إنما فعل هذا أهل المدينة لأنهم أرادوا مساواة أهل مكة فإن أهل مكة يطوفون سبعا بين كل ترويحتين، فجعل أهل المدينة مكان كل سبع أربع ركعات، وما كان عليه أصحاب رسول الله صل الله عليه وسلم أولى وأحق أن يتبع.(المعني: ٣٨٨/٣)

മദീനക്കാർ മുപ്പത്തിയാറ് നിസ്കരിച്ചിരുന്നത് മക്കക്കാരോട് സമാനമാകാനാണെന്ന് ചില പണ്ഡിതന്മാർ പറയുന്നുണ്ട്. കാരണം മക്കക്കാർ എല്ലാ നാല് റക് അത്തുകൾക്കും ശേഷം ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുമായിരുന്നു. അപ്പോൾ മദീനക്കാർ ഓരോ ഏഴിന്റെയും സ്ഥാനത്ത് നാല് റക്അത്തുകൾ നിസ്കരിച്ചു. എന്നാൽ നബി(സ)യുടെ അനുയായികളുടെ പ്രവർത്തനമാണ് മാത്രകയാക്കാൻ കൂടുതൽ നല്ലത്. (മുഗ്നി 3/388)

അലിയ്യു ശ്ശബ്റാമുല്ലസി(റ) യെ ഉദ്ദരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

عبارة شيخنا الزيادي أما أهل المدينة فلهم ستا وثلاثين ، وإن كان اقتصارهم على العشرين أفضل انتهت وعليه فالإجماع إنما هو على جواز الزيادة لا طلبها ومع ذلك إذا فعلت يثابون عليها فوق ثواب النفل المطلق كما هو قضية كلامهم ، وينوون بالجميع التراويح (شرواني: ٢٤١/٢)
Moosa Sonkal
ശൈഖുനാ സിയാദി(റ) യുടെ പരമാർശം ഇങ്ങനെയാണ്. മദീനക്കാർക്ക് മുപ്പത്തിയാറ് നിസ്കരിക്കാമെങ്കിലും ഇരുപതിൽ ചുരുക്കുന്നതാണ്  കൂടുതൽ ഉത്തമം. ഇതനുസരിച്ച് ഇരുപതിൽ കൂടുതൽ നിസ്കരിക്കൽ അനുവദനീയമാണെന്ന് മാത്രമാണ് ഇജ്മാഅ കാണിക്കുന്നത്. ഇരുപതിൽ കൂടുതൽ വേണമെന്നല്ല. ഇതോടപ്പം തന്നെ ഇരുപതിൽ കൂടുതൽ നിസ്കരിച്ചാൽ മുത്വലഖ് സുന്നത്തിനു ലഭിക്കുന്നതിന്റെ പ്രതിഫലത്തിന്റെ മീതെയുള്ള പ്രതിഫലം അതിനു ലഭിക്കുമെന്നാണ് കർമശാസ്ത്ര പണ്ഡിതന്മാരുടെ സംസാരം കാണിക്കുന്നത്. എല്ലാം കൊണ്ടും തറാവീഹ് എന്നുതന്നെ കരുതുകയും വേണം. (ശർവാനി: 2/241)

ഫത്ഹുൽ മുൽഹിമിൽ പറയുന്നു:

وما أرى أحدا من المسلمين أنه يجترئ على القول بكون هؤلاء السادة مبتدعين(والعياذ بالله)، بل هذا العمل والأختيار منهم يدل على أن عندهم أصل لذلك، ولو لم ينقل إلينا مرفوعا بالإسناد الصحيح، وقد أمرنا رسول الله صل الله عليه وسلم بالإهتداء وقال: (( عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ بَعْدِي عَضُّوا عَلَيْهَا بِالنَّوَاجِذِ " ))، وما اختلف أحد من الأئمة المتبوعين رحمهم الله أنقص من العشرين، والله أعلم.(فتح الملهم: ٢٩١/٢)
Moosa Sonkal

ഈ നേതാക്കൾ മതത്തിൽ കടത്തി കൂട്ടിയവരാണെന്ന് പറയാൻ ഏതെങ്കിലുമൊരു മുസ്ലിം ധൈര്യം കാണിക്കുമെന്നു എനിക്ക് അഭിപ്രായമില്ല. അവരുടെ ഈ പ്രവർത്തനത്തിനുള്ള അടിസ്ഥാനം അവർക്ക്  ലഭിച്ചേ മതിയാവൂ. പ്രബലമായ പരമ്പരയിലൂടെ മർഫൂആയി നമ്മിലേക്ക്‌ അത് ഉദ്ദരിക്കപ്പെട്ടിട്ടിലെങ്കിലും ശരി. അവരെ അനുധാവനം ചെയ്യാൻ നബി(സ) നമ്മോടു നിർദ്ദേശിച്ചിട്ടുണ്ട്. അവിടന്ന് പറയുന്നു: "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ സ്വീകരിക്കുക. അത് നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുവീൻ". ഇരുപതിൽ കുറഞ്ഞ തറാവീഹ് ഉണ്ടെന്ന് ഒരാളും അഭിപ്രായപ്പെട്ടിട്ടില്ല. (ഫത്ഹുൽ മുൽഹിം: 2/291)
ഇരുപതിന്റെ പ്രമാണം.
തറാവീഹ് ഇരുപത് റക്അത്താണെന്ന് നിരവധി പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
Moosa Sonkal
ഒന്ന്: സ്വഹാബത്തിന്റെ ഇജ്മാഅ.
തനിച്ചും ചെറുസംഘങ്ങളായും പള്ളിയില വെച്ച് തറാവീഹ് നിസ്കരിച്ചിരുന്ന ജനങ്ങളെ ഹിജ്റ പതിനാലാം വർഷം ഉബയ്യുബ്നു കഅബ്(ര)ന്റെ നേത്രത്വത്തിൽ വലിയ ജമാഅത്തായി രണ്ടാം ഖലീഫ ഉമർ(റ) സംഘടിപ്പിച്ചപ്പോൾ അദ്ദേഹം ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ഛത്. അന്നുണ്ടായിരുന്ന സ്വഹാബിമാരിൽ ഒരാളും അതിനെ വിമർശിക്കുകയുണ്ടായില്ല. പ്രത്യുത അവരെല്ലാം അത് അംഗീകരിക്കുകയാണ് ചെയ്തത്. മൂന്ന് രാത്രികളിൽ നബി(സ)യോട് കൂടെ പങ്കെടുത്ത പലരും അവരിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണ്. അതിനാല ഇരുപത് റക്അത്ത് തറാവീഹ് നബി(സ)യിൽ നിന്ന് അവർ മനസ്സിലാക്കിയതിനു എതിരായിരുന്നുവെങ്കിൽ അതിനെ അവർ വിമര്ഷിക്കുമെന്ന കാര്യം തീർച്ചയാണ്. ഇക്കാര്യം പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നു ഹജർ(റ) എഴുതുന്നു:     

وهي عندنا لغير أهل المدينة عشرون ركعة كما أطبقوا عليها في زمن عمر رضي الله عنه، لما اقتضى نظره السديد جمع الناس على إمام واحد فوافقوه.(تحفة المحتاج: ٢٤٠/٢)
Moosa Sonkal


നമ്മുടെ മദ്ഹബിൾ മദീനക്കാർ അല്ലാത്തവർക്ക് തറാവീഹ് ഇരുപത് റക്അത്താണ്. ഉമറി(റ) ന്റെ കാലത്ത് സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചുവല്ലോ. ഒരു ഇമാമിന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കണമെന്ന്  ശരിയായ ചിന്തയാണ് ഉമറി(റ) നെ അതിനു പ്രേരിപ്പിച്ചത്. അപ്പോൾ അവരെല്ലാം അദ്ദേഹത്തോട് യോജിച്ചു. (തുഹ്ഫത്തുൽ മുഹ്താജ്  2/240)
  ശർഹുബാഫള് ലിലെ പരമാര്ഷം ഇങ്ങനെയാണ്.

عبارة شرح با فضل: وتعيين كونها عشرين جاء فى حديث ضعيف، لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين. (حاشية الشرواني: ٢٤٠/٢)

തറാവീഹ് ഇരുപതാണെന്നു നിർണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)
    പ്രഗത്ഭ ഹനഫീ പണ്ഡിതൻ അലാഉദ്ദീൻ കാസാനി(റ) എഴുതുന്നു: 

والصحيح قول العامة لما روي أن عمر رضي الله عنه جمع أصحاب رسول الله صلى الله عليه وسلم في شهر رمضان على أبي بن كعب فصلى بهم في كل ليلة عشرين ركعة، ولم ينكر أحد، فيكون إجماعا منهم(بدائع الصنائع: ٢٨٨/1)
Moosa Sonkal
എല്ലാവരും പറഞ്ഞ അഭിപ്രായമാണ് ശരി.കാരണം റമളാൻ മാസത്തിൽ നബി(സ)യുടെ അനുയായികളെ ഉബയ്യുബ്നു കഅബ്(റ)ന്റെ കീഴിൽ ഉമർ(റ) സംഘടിപ്പിക്കുകയുണ്ടായി. അവർക്കിമാമായി എല്ലാ രാത്രിയിലും ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നത്.അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അവരില നിന്നുള്ള ഇജ്മാആയി വേണം അതിനെ കാണാൻ.(ബദായിഉസ്സ്വനാഇഅ 1/288)

പ്രഗത്ഭ ഹമ്പലി പണ്ഡിതൻ ഇബ്നു ഖുദാമ(റ) എഴുതുന്നു: 

ولنا ، أن عمر ، رضي الله عنه لما جمع الناس على أبي بن كعب ، وكان يصلي لهم عشرين ركعة...وهذا كالإجماع ، فأما ما رواه صالح ، فإن صالحا ضعيف ، ثم لا ندري من الناس الذين أخبر عنهم ؟ فلعله قد أدرك جماعة من الناس يفعلون ذلك ، وليس ذلك بحجة ، ثم لو ثبت أن أهل المدينة كلهم فعلوه لكان ما فعله عمر ، وأجمع عليه الصحابة في عصره ، أولى بالاتباع (المغني :٣٨٨/٣)Moosa Sonkal

ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ അദ്ദേഹം അവര്ക്ക് ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്. ഇതാണ് തറാവീഹ് ഇരുപതാണെന്നതിനു നമ്മുടെ പ്രമാണം... ഇത് ഇജ്മാഇന് തുല്യമാണ്. "നല്പത്തിയൊന്നു റക്അത്ത് നിസ്കരിക്കുന്നതായി ജനങ്ങനെ ഞാനെത്തിച്ചു" എന്ന് നിവേദനം ചെയ്ത സ്വാലിഹ് എന്ന വ്യക്തി ദുർബ്ബലനാണ്.അദ്ദേഹം പറയുന്ന ജനങ്ങൾ ആരാണെന്ന് നമുക്കറിയില്ല. ചിലര് അപ്രകാരം പറയുന്നതായി അദ്ദേഹം  കണ്ടെത്തിച്ചിരിക്കാം. അങ്ങനെയാണെങ്കിൽ അത് പ്രമാനമല്ല. ഇനി മദീനക്കാർ മുഴുവനും അപ്രകാരമാണ് ചെയ്തിരുന്നതെന്ന് സ്ഥിരപ്പെട്ടാലും ഉമർ(റ) വിന്റെ കാലത്ത് സ്വഹാബത്ത്(റ) ഒന്നടങ്കം ഏകോപിച്ച കാര്യമാണ്   മാത്രകയാക്കാൻ കൂടുതൽ നല്ലത്(മുഗ്നി 3/388)

സാക്ഷാൽ ഇബ്നുതൈമിയ്യ എഴുതുന്നു:

فإنه ثبت أن أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان، ويوتر بثلاث. فرأى كثير من العلماء أن ذلك هو السنة، لأنه أقامه بين المهاجرين والأنصار، ولم ينكره منكر.(مجموع فتاوي: ١١٢/٢٣)Moosa Sonkal

ഉബയ്യുബ്നു കഅബ്(റ) ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റുമാണ്  നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അതിന്റെയടിസ്ഥാനത്തിൽ അതാണ്‌ സുന്നത്തെന്നു ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കാരണം മുഹാജിറുകളും അൻസ്വാറുകലുമായ സ്വഹാബത്തിനിടയിലാണ് ഉമർ(റ) അത് നടപ്പിലാക്കിയത്. അതിനെ ഒരാളും വിമർശിച്ചിട്ടില്ല. (മജ്മൂഉഫതാവ 23/112)

ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നുആബിദീൻ(റ) പറയുന്നു: 

لأن المواظبة عليها وقعت في أثناء خلافة عمر رضي الله عنه ووافقه على ذلك عامة الصحابة ومن بعدهم إلى يومنا هذا بلا نكير وكيف لا وقد ثبت عنه صلى الله عليه وسلم عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ كما رواه أبو داود(رد المحتار لابن عابدين: ٤٩٣/٢، وابحر الرائق: ٧١/٢)Moosa Sonkal

ഉമറി(റ)ന്റെ ഭരണത്തിനിടയിലാണ് സ്ഥിരമായ ജമാഅത്ത് തുടങ്ങിയത്. അന്നുണ്ടായിരുന്ന സ്വഹാബിമാരും നാളിതുവരെയുള്ള മുസ്ലിംകളും അതോടു യോജിക്കുകയാനുണ്ടായത്. ആരും തന്നെ അതിനെ വിമർശിക്കുകയുണ്ടായില്ല. "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ മുറുകെ പിടിക്കുക. അവ അണപ്പല്ല്കൊണ്ട് കടിച്ചു പിടിക്കുക". (അബൂദാവൂദ്) എന്ന് നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ. (റദ്ദുൽമുഹ്താർ 2/71) 

അപ്പോൾ തറാവീഹ് ഇരുപത് റക്അത്താണെന്നതിന് പ്രമാണമായി എല്ലാ മദ്ഹബിലെയും പണ്ഡിതന്മാർ എടുത്തു പറയുന്ന പ്രമാണം സ്വഹാബത്തിന്റെ ഇജ്മാ ആണ്. അതിനേക്കാൾ സുഷക്തമായൊരു പ്രമാണം വേറെയില്ല. ഉബയ്യുബ്നു കഅബ്(റ) അന്ന് ഇരുപത് റക്അത്തായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് പ്രബലമായ ധാരാളം ഹദീസുകളിൽ വന്നതാണ


-----
വഹാബിഎഴുതുന്നു
---
മാവാഹിബുല്ലദുന്നിയ്യായില്‍ ഇമാം ഖസ്ത്തല്ലാനിയും താറാവീഹിന്‍റെ റക്അത്തുകളിലെ എണ്ണത്തിലുള്ള ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടും 20 റക്അത്താണെന്നും, 20ഉം 36ഉം ആണെന്നും ഇജ്മാഅ് ഉണ്ടെന്നും വാദിക്കുന്നത് പരമാബദ്ധമാണ്.

മറുപടി

 ഈ വാദമാണ്പരമാബദ്ധമെന്ന്

ഇതുവരെയുള്ള വിവരണത്തിൽ നിന്നും മനസ്സിലാക്കാം

വഹാബി എഴുതുന്നു'







തറാവീഹ് ഇരുപത് റക്അത്തില്‍ ചുരുക്കാന്‍ പാടില്ല എന്ന് ഇമാം അബൂഹനീഫ പറഞ്ഞിട്ടില്ല. ഹനഫീ മദ്ഹബിലെ ഏറ്റവും പ്രമാണയോഗ്യമായ الهداية എന്നാ ഗ്രന്ഥത്തിന്‍റെ ശറഹില്‍ ഇമാം كمال الدين محمد بن الهمام  20 റക്അത്ത് ഖുലഫാഉര്‍റാശിദുകളുടെ സുന്നത്താണെന്നും വ്യക്തമാക്കുന്നു.

മറുപടി :

ഇരുപതോ അതിൽ കൂടുതലോ തറാവീഹ്  ഉണ്ട്  എന്ന് പറയുന്ന ഒരാൾ  അതിനെ രണ്ടോ നാലോ അല്ലെങ്കിൽ കുന്നത്ര നിസ്കരിച്ച് ചുരിക്കിയാൽ അത് തെറ്റാണ് എന്ന് ആരും പറഞ്ഞിട്ടില്ല
അത് അവദനീയമാണന്ന് ഇമാമുമാർ പറഞ്ഞിട്ടുണ്ട്

ഇവിടെ വഹാബികളും മുസ് ലിംഗളും തർക്കമുള്ളത് അതല്ല. തറാവീഹ് ഇരുപത് നിസ്കരിക്കുന്നത് തെറ്റാണന്നും അത് പതിനൊന്നിൽ കൂടുതൽ നിസ്കരിക്കൽ നരകത്തിലേക്കാണന്നും വഹാബികൾ പറയുന്നു. അതിനാണ് ഇവർ തെളിപറയേണ്ടത്





ഹനഫി മദ്ഹബിലെ പ്രശസ്തനായൊരു പണ്ഡിതന്റെ വരികളാണിവ. നബി(സ) നമസ്കരിച്ചത് 11 റക്അത്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.  ഖലീഫമാരുടെ സുന്നത്തെന്ന് അദ്ദേഹം വിവക്ഷിച്ച 20 റക്അത്തുകള്‍ക്ക് സ്വഹീഹായ ഹദീസുകളുടെ പിന്‍ബലമില്ല.







 3. ശാഫിഈ മദ്ഹബില്:


ശാഫിഈമദ്ഹബിലെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍  20 റക്അത്തിനെ സംബന്ധിക്കുന്ന അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും 20 ല്‍ ചുരുങ്ങുന്നതില്‍ വിരോധമില്ലെന്നു കാണിക്കുന്ന കുറേ വാചകങ്ങള് ഇവിടെ ചേര്‍ക്കാം

.

തുഹ്ഫയില്‍ വിത്റില്‍ നിന്ന് ഒറ്റ രക്അത്തല്ലാത്തത് മാത്രം ഒരാള്‍ നമസ്കരിച്ചാല്‍ വിത്റില്‍ നിന്നുള്ളതെ هههههന്ന നിലക്കുതന്നെ കൂലി കിട്ടും എന്ന് ഇബ്നുഹജറുല്‍ ഹൈത്തമി (റ) പറഞ്ഞു. ശേഷം:

وكذا من اتى ببعض التراويح - تحفة المحتاج   2-225   


 'അപ്രകാരം തന്നെയാണ് തറാവീഹില്‍ നിന്ന് അല്‍പ്പം നമസ്കരിക്കുന്നതും' എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇതേ പോലെ തന്നെ തുഹ്ഫയുടെ  خاشية യില്‍ -


       ശൈഖ് അബ്ദുല്‍ ഹമീദ് ശര്‍വാനി എട്ട് റക്അത്ത് നമസ്കരിച്ചാല്‍ തറാവീഹില്‍ നിന്നുള്ളതെന്ന നിലക്ക് തന്നെ പ്രതിഫലം ലഭിക്കുമെന്നും ആരംഭത്തില്‍ തന്നെ എട്ട് റക്അത്ത് തറാവീഹു നമസ്കരിക്കുന്നുവെന്ന് കരുതുന്നതിനു വിരോധമില്ലെന്നും അങ്ങനെ ചില പ്രദേശങ്ങളില്‍ നമസ്കരിക്കുന്ന പതിവുണ്ടെന്നും പറയുന്നത് താഴെ കൊടുക്കുന്ന വാചകത്തില്‍ നിന്ന് തെളിയുന്നു.


قولة وكذا من اتى ببعض التراويح اى كلا قتصار  على الثمانية فيتاب عليها ثواب كونها من التراويح وان قصد ابتداء الاقتصار عليها كما هو المعتاد فى بعض الا قطار (2-225)


ഇമാം ശാഫിഈ (റ) ക്ക് തറാവീഹ് 20 എന്നൊരു അഭിപ്രായം ഉണ്ടെങ്കിലും 2,8,20,36 എന്നിവയില്‍ ഏതാണ് എന്ന് നിര്‍ണ്ണയമില്ലെന്നും അഭിപ്രായങ്ങളുണ്ട് عبارة നോക്കുക.


അസ്ലം സഖാഫി

Monday, May 7, 2018

സ്വലാത്ത്:ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ!

Visionofahlussunna . blogspot. com "സുന്നീ ആദർശ സമാഹാരം "
▼🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
‹ › Home
View web version
Friday, 15 December 2017
vision of ahlussunna at 06:25
ഹദീസിൽ പഠിപ്പിക്കാത്ത ബിദ്അത്തായ സ്വലാത്തുമായി വഹാബികൾ!
ഖുർആനിലോ ഹദീസിലോ ഉദ്ധരിക്കാത്ത
സ്വലാത്തുകളെ
വഹാബികൾ പല്ലും നഖവും ഉപയോഗിച്ച്
വിമർശിക്കാറുണ്ട്.ബിദ് അത്താണ് ,നരകത്തിലാണ് ........... തുടങ്ങിയ മുജായിദാരോപണങ്ങൾ നീണ്ടുപോകുന്നു!
ഇബ്റാഹീമിയ്യ സ്വലാത്ത് അല്ലാത്തതൊന്നും ശരിയല്ലെന്നും
അത് ചൊല്ലി നടക്കുന്നവർ
തെറ്റുകാരാണെന്നും ഉള്ള
പുലമ്പൽ സർവ്വസാധാരണം.
മറ്റു വിഷയങ്ങളിലുള്ളത് പോലെ ഇവിടെയും വഹാബികൾ വെട്ടിൽ വീണു!. അവർ കുഴിച്ച കുഴിയിൽ അവർ തന്നെ വീണെന്നു പറയുന്നതാകും കൂടുതൽ ശെരി!.
അമാനി മൗലവിയുടെ
ഖുർആൻ വിവരണത്തിന്റെ അവതാരികയിൽ മുജായിദ് അപ്പോസ്തലൻ
കെ.എം. മൗലവി
ഒരു സ്വലാത്ത് പഠിപ്പിക്കുന്നു.
" അസ്സ്വലാത്തു വസ്സലാമു അലാ
മൻ അർസലഹു ലി തബ് ലീഗിൽ ഖുർആനി വ ബയാനി ഹി ഖാതിമുൻ
ലിന്നബിയ്യീൻ വ അലാ ആലിഹി വ സ ഹ്ബിഹി വത്താബിഹീന ലഹും ബി ഇഹ്സാനിൻ ഇലാ യവ്മി ദ്ദീൻ "
ഇത് എഴുതിയാലോ
ചൊല്ലിയാലോ ബിദ്അത്താകുമോ? നരകത്തിൽ പോകുമോ?
മൗലവിമാർ ഖുർആൻ പരിഭാഷയിൽ പഠിപ്പിച്ച ഈ സ്വലാത്ത് ഖുർആനിലോ ഹദീസിലോ കാണിച്ച് തരാമോ?
ഖുർആനും,
ഹദീസും
എവിടെ- എന്ന മൗലവിമാരുടെ ചോദ്യം മുജായിദുകൾക്ക് മാത്രം ബാധകമാകാത്തതിന്റെ ഗുട്ടൻസ് എന്താണ് ?
ഈ സ്വലാത്ത് ഉൾകൊള്ളുന്ന വഹാബീ ഔദ്യോഗിക ഖുർആൻ പരിഭാഷ വഹാബികൾ ഷോകേസിൽ വച്ചിരിക്കുന്നത് ഈ വിഷയം അറിയാത്ത അണികളോട് ചെയ്യുന്ന നന്ദികേടല്ലേ ?
ഖുർആനിലും ,ഹദീസിലും ഇല്ലാത്ത
ഈ സ്വലാത്ത്
മുജാഹിദുകളുടെ
ഔദ്യോഗിക ഖുർആൻ പരിഭാഷയിൽ അച്ചടിച്ചതെന്തിന് ?
ഇത് ഇത്രയും നാൾ പഠിപ്പിച്ച മുജായിദ് നേതാക്കൾ പിഴച്ചവരും അതുവഴി നരകത്തിലുമാണോ ?
ഇതേ പരിഭാഷയിൽ തന്നെ
പേജ് :15 - ലും
ഹദീസിലില്ലാത്ത സ്വലാത്ത് മുജാഹിദ് നേതാക്കൾ എഴുതി ചേർത്തിട്ടുണ്ട്.
പടച്ചോൻ വലിയോരു സ്വർഗമുണ്ടാക്കിയപ്പോൾ സ്വലാത്തിന്റെയും മറ്റും പേരിൽ ഭൂരിപക്ഷം വരുന്ന മുസ്ലിംകളെ നിങ്ങൾ സ്വർഗത്തിൽ നിന്ന് പുറത്താക്കി. കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ,ആരും കാണാതെ മൗലവിമാർ ഇത്തരം സ്വലാത്തുകളുമായി നടന്നാൽ സ്വർഗം കാലിയാകില്ലേ മുജായിദുകളേ? അതോ- അണികളെ പറ്റിച്ച് മൗലവിമാർക്ക് മാത്രം സ്വർഗത്തിൽ കയറിപ്പറ്റാനുള്ള അടവാണോ ഇത് ?.......വഹാബിയുടെ ഔദ്യോഗിക പരിഭാഷയിൽ - വഹാബീ വാദമനുസരിച്ച് , ഏതായാലും നരകമുറപ്പ്! ...... അണികളുടെ ചോദ്യങ്ങൾക്കു മുമ്പിൽ പിടിച്ച് നിൽക്കാനാകാതെ മൗലവിമാർ നെട്ടോട്ടത്തിൽ...... മതത്തിൽ മനുഷ്യ താല്പര്യങ്ങൾ കടത്തിക്കൂട്ടി - സ്വന്തമായി നിർമ്മാണ ഫാക്ടറി തുടങ്ങിയവരുടെയെല്ലാം ഗതി ,ഇത്തരം നെട്ടോട്ടങ്ങളിൽ കലാശിക്കുമെന്നതിന് വഹാബിസം തന്നെ സാക്ഷി....!!!.....

Sunday, May 6, 2018

ഖബർ കെട്ടിപ്പൊക്കൽ സൗദിയിലില്ലാത്തതിന്റെ കാരണം മൊയ്തു മൗലവി പറയട്ടെ

"സുന്നീ ആദർശ സമാഹാരം "
▼🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
‹ › Home
View web version
Thursday, 3 May 2018
vision of ahlussunna at 01:50
ഖബർ കെട്ടിപ്പൊക്കൽ സൗദിയിലില്ലാത്തതിന്റെ കാരണം മൊയ്തു മൗലവി പറയട്ടെ
മക്കയിലും മദീനയിലും കെട്ടിപ്പൊക്കിയ ഖബറുകളുണ്ടോ....?.... കേരളത്തിൽ മാത്രമേ ഖബർ കെട്ടിപ്പൊക്കലുള്ളൂ.... ഇത് ഇസ് ലാമികമാണെങ്കിൽ നബിയുടെ രാജ്യത്തല്ലേ കാണേണ്ടിയിരുന്നത്.... ഞാനിപ്പോൾ സൗദിയിലാണ് ,മക്കത്തോ മദീനത്തോ ഒരിടത്തും കേരളത്തിലെപ്പോലെ കെട്ടിപ്പൊക്കിയ ഖബറുകളില്ല...... തുടങ്ങിയ വഹാബികൾ വരട്ടു വാദങ്ങൾ - കഥയറിയാത്ത സാധാരണക്കാരെ തേടി അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി.ഇത് കേട്ട് മുന്നും പിന്നും ചിന്തിക്കാതെ വഹാബിസത്തിലേക്കെടുത്തു ചാടി ,ആട് മേക്കാൻ പോയവരും നിരവധി...!.... നുണ പറയൽ മത്സരം നടത്തി റെക് സോണാ സോപ്പ് സമ്മാനം വാങ്ങിയ മൗലവിമാരുടെ വാക്കുകൾ മുഖവിലക്കെടുക്കരുതെന്ന- നേഴ്സറിക്കുട്ടികളുടെ അറിവ് പോലുമില്ലാത്തവർക്ക് യോജിച്ച സ്ഥലം വഹാബിസം തന്നെ!!!.......
കേരളത്തിലെ വഹാബീ സൈദ്ധാന്തികൻ E മൊയ്തു മൗലവി തന്നെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. സൗദിയുടെ ഭരണം വഹാബികൾ പിടിച്ചെടുത്തതും മക്കയിലെയും മദീനയലെയുമുൾപ്പെടെയുള്ള മഖ്ബറകൾ മുഴുവൻ തട്ടി നിരത്തിയതും ,പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി തങ്ങൾ മുന്നറിയിപ്പ് നൽകിയ, വഹാബീ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബിന്റെ നാടായ നജ്ദിൽ നിന്ന് ഇന്നത്തെ സൗദി രാജാക്കൻമാർ രംഗ പ്രവേശനം ചെയ്തതും മുത്തു നബിയുടെ മക്കയും മദീനയും ഉയർത്തിക്കാട്ടി വഹാബിസമാണിസ്ലാമെന്ന് സ്ഥാപിക്കാനുള്ള മൗലവിമാരുടെ ഹീന ശ്രമങ്ങളുമെല്ലാം
മൊയ്തു മൗലവിയിലൂടെ വളരെ വ്യക്തമായി വായിക്കാം.....!..... മൊയ്തു മൗലവി തന്നെ പറയട്ടെ------
....... '''രാജ്യങ്ങളെ നജ്ദ്കാർ ആക്രമിച്ചു.അവിടങ്ങളിലെ ധനങ്ങളും ഖജാനകളും രത്നങ്ങളുമെല്ലാം പിടിച്ചെടുത്ത്, അവ പട്ടാളക്കാരുടെ ഇടയിൽ വിതരണം ചെയ്തു. ഖബറുകളുടെ മേൽ പടുത്തുയർത്തിയിരുന്ന എടുപ്പുകൾ പൊളിച്ചു നീക്കി.
നജ്ദ് പട്ടാളക്കാർ ഇറാഖിൽ നിന്ന് ഹിജാസിലേക്ക് നീങ്ങി.ഹിജ്റ 1217 ക്രിസ്താതാബ്ദം 1803 നജ്ദിലെ രാജകുമാരൻ സഊദ് ബിൻ അബ്ദുൽ അസീസ് നജ്ദ് പട്ടാളത്തിന്റെ നേതൃത്വം വഹിച്ച് കൊണ്ട് ഹറമിന്റെ സമീപം എത്തി.അക്കാലത്ത് മക്കയിലെ ശെരീഫ് ഗാലിബായിരുന്നു. എന്നാൽ ആ പേരിന് അയാൾ ഒരു വിധത്തിലും അർഹനായിരുന്നില്ല.ഭീരുവായ ഗാലിബ് മക്കയിൽ നിന്ന് തായിഫിലേക്കോടിപ്പോയി.അവിടെയും നിലനിൽക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിന്നെ തായിഫിൽ നിന്ന് ജിദ്ധയിലെത്തി. തുർക്കി പട്ടാളത്തെ അഭയം പ്രാപിച്ചു.
ഹിജ്റ 1318 മുഹറം 8 ക്രിസ്താബ്ദം 1803 ഏപ്രിൽ 3ൽ ഇബ്നു അബ്ദുദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് പരിശുദ്ധ കഅബയിൽ പ്രവേശിച്ചു.
പരിപാവനമായ കഅബയിൽ ഉണ്ടായിരുന്ന വില പിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത ഭണ്ഡാരം അധീനപ്പെടുത്തി.അവ പട്ടാളക്കാർക്ക് വീതിച്ചു കൊടുത്തു.ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി......... പിറ്റേ കൊല്ലം മദീനാ മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്ത പോലുള്ള പ്രവൃത്തികൾ ചെയ്തു.ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിർപ്പിനു കാരണമായി''' . [ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്രപ്രസ്ഥാനവും- E മൊയ്തു മൗലവി]
N:B-മൊയ്തു മൗലവി സമസ്ത മുശാവറയിലെ അംഗമാണെന്ന് മൗലവിമാർ തട്ടി വിടാതിരുന്നാൽ മഹാഭാഗ്യം!!!

ഇസ്തിഗാസ നവവി ഇമാം അർബഈനക്ക് ശറഹ് എഴുതിയോ




ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...